ധ്രുവദീപ്തി : കവിത // വിഷാദം //
-ബേബി കലയങ്കരി-
വിഷാദം //
ഒരു കുടക്കീഴിൽ കഴിഞ്ഞൊരു
ജീവിതം ...
ഒരു കുടക്കമ്പിയിൽ കുടുങ്ങി
കിടക്കുന്നു!
ഒരു മഴ പെയ്തെങ്കിലെന്നു .. ഞാൻ
മോഹിച്ചൊരാദിനം ഒക്കെയും
ഇന്നു ഭയാനകം.
ഒരു മന്ദമാരുതൻ
സ്പർശിച്ചു പോകുമ്പോൾ..
വഴിതെറ്റി വന്നതാണെന്നു
തോന്നീടുന്നു!
ഒരു വടവൃക്ഷവും
പന്തലിക്കുമ്പോഴും
തണലില്ല, കുളിരില്ല,
സുഖമൊന്നുമേയില്ല.
ഒഴുകുന്ന പുഴയുടെ
തീരത്ത് നിൽക്കുമ്പോൾ..
ചോര ഉറയുന്ന ശൈത്യമായ്
തോന്നുന്നു.
ഒരു സൂര്യകിരണത്തിൻ സ്പർശനം
ഏൽക്കുമ്പോൾ.
എരിതീ
അടുത്തേയ്ക്ക് കാണാതായ്
തോന്നുന്നു.
ഒരുദിനം അസ്തമിച്ചകലേയ്ക്ക്
മറയുമ്പോൾ !
മരണത്തിൻ മണിയൊച്ച-
കാതിൽ മുഴങ്ങുന്നു.
നിറമാർന്ന പുഷ്പത്തിൻ ഗന്ധവും
ശോഭയും...
ഇന്നെനിക്കെത്ര
അലോരസമാകുന്നു.
വഴി നിശ്ചയമില്ല ഈ
അന്ധകാരത്തിൽ...
വരുകില്ലേ പ്രിയസഖി
വഴിവിളക്കായ്
വരുകില്ലേ..നീ
ഒരു വഴികാട്ടിയായ് ...
*******************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.