അണയുന്ന വിളക്കുകൾ //
//- ബേബി കലയൻകരി - //
ദൈവങ്ങൾ എല്ലാം വഴിമാറി
പോകുന്നു
സാത്താൻ താണ്ഡവനൃത്തം
ആടുന്നു.
പ്രച്ഛന്ന വേഷം ധരിച്ചു വില്ലനായി
വന്നവൻ
ആട്ടിയോടിക്കുന്നു
മനുഷ്യകുലത്തിനെ
അതിരുകൾ ഇല്ലാത്ത
സഞ്ചാരിയാണവൻ
പ്രമാണങ്ങളില്ലാതെ കടലും
കടന്നവൻ
അന്ധകാരം പരത്തി
അധിപനായവൻ
പുരോഹിതവർഗ്ഗത്തിൽ ഭീതി
ജനിപ്പിച്ചു.
പൂട്ടുന്ന പള്ളിയും ഭദ്രാസനങ്ങളും...
ക്ഷേത്രങ്ങൾ ശിലകൾ മാത്രമായിത്തീരുന്നു ...
പൂജാരിയോടിയൊളിക്കുന്നു ദൂരെ ...
വനത്തിലും
ആൾദൈവങ്ങൾ അഭയത്തിനായ്
കേഴുന്നു...
അണയുന്നു വഴിയിൽ
വിളക്കുകൾ ...
അന്ധകാരം പരക്കുന്നു വീഥിയിൽ
വിജനമായ തെരുവും തീരവും ...
കാലൊച്ച കേൾക്കുമ്പോൾ
പേടിച്ചകലുന്നു
ബന്ധങ്ങൾ എല്ലാം ശിഥിലമായി
തീരുന്നു...
തെരുവുകൾ, ഓരങ്ങളും
ശൂന്യമായി മാറുന്നു...
മരണഭീതിയിൽ പിടയുന്ന
ലോകത്ത്
ഓഹരി സൂചിക മലക്കം
മറിയുന്നു ...
സാമ്പത്യ വ്യവസ്ഥകൾ മാറി
മറയുമ്പോൾ
സ്വപ്‌നങ്ങൾ എല്ലാം
തളച്ചിടപ്പെടുന്നു...
ഭൂമിദേവിതൻ നിലവിളി എന്നു
പുലമ്പിടുന്നു ചിലർ
ദൈവശാപം എന്നും പറഞ്ഞു
തുടങ്ങുന്നു.
പുതിയൊരു വാതിൽ നമുക്കായി
തുറക്കുമോ ...
പുതിയൊരു ദൈവം നമുക്കായി
പിറക്കുമോ ...
നല്ലൊരു നാളേയ്ക്ക് ജന്മം
കൊടുക്കുവാൻ ...
-//-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.