Freitag, 16. Oktober 2020

ധ്രുവദീപ്തി : കവിത : -ദൈവത്തെ തേടി- -ബേബി കലയൻകരി-



ദൈവത്തെ തേടി നടന്നിടും 

യാത്രയിൽ 

മതമെന്നു കേൾക്കുമ്പോൾ ഭയപ്പെട്ടു 

പോകുന്നു...

തൂണിലും തുരുമ്പിലും ദൈവത്തെ 

കാണുമ്പോൾ, മതത്തിൽ ഇല്ലെന്നു 

മനം 

ശാഠ്യം പിടിക്കുന്നു...

വിശ്വം സൃഷ്ടിച്ച വിശ്വനാഥ നിന്റെ 

നന്മകൾ ഒക്കവേ നഷ്ടമായി 

പോകുന്നു...

തിന്മകൾ ഏറുന്ന കപടമാം 

ലോകത്ത് 

നിത്യ സത്യങ്ങൾ കുഴിവെട്ടി 

മൂടുന്നു ...

പണവും പ്രതാപവും നിറഞ്ഞങ്ങു..

നിൽക്കുന്ന , മതവ്യവസ്ഥകൾക്ക് 

പാരിൽ...

 ഇടം ഏറെ...

തേൻകുടം സൂക്ഷിക്കും 

പ്രമാണി വർഗ്ഗങ്ങൾ 

അവശന്റെ രോദനം കേട്ടു 

രസിക്കുന്നു...

ദൈവനാമം പറഞ്ഞു 

ഭയപ്പെടുത്തുന്നവർ..

സ്നേഹസാഹോദര്യം പണ്ടേ 

മറന്നവർ ...

കദനങ്ങൾ ...

കേൾക്കാത്ത, കാരുണ്യമില്ലാത്ത ,

കപടവർഗ്ഗങ്ങൾക്ക് ലോകം ഏറെ 

പ്രിയം... 

                          ***                             

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.