Dienstag, 4. Oktober 2016

ധ്രുവദീപ്തി//Christianity : പ്രാർത്ഥന // അനുദിനമുള്ള പ്രാർത്ഥനയും ആവശ്യങ്ങളിലെ പ്രാർത്ഥനയും // Fr. Dr. Dr. Joseph Pandiappallil

Christianity : പ്രാർത്ഥന //


അനുദിനമുള്ള പ്രാർത്ഥനയും ആവശ്യങ്ങളിലെ പ്രാർത്ഥനയും //



Fr. Dr. Dr. Joseph Pandiappallil




Fr. Dr. Dr. Joseph Pandiappallil 
നുദിനം പ്രാർത്ഥിക്കുന്ന സ്വഭാവമാണ് പ്രാർത്ഥനാ ജീവിതം നയിക്കുന്നവരുടേത്. ദൈവവിശ്വാസികളുടെ ജീവിതത്തെ പ്രാർത്ഥനാജീവിതമെന്നു വിളിക്കാം കാരണം വിശ്വാസം പ്രകടമാക്കാനും പ്രഖ്യാപിക്കാനുമുള്ള മാർഗ്ഗമാണ് പ്രാർത്ഥന. വിശ്വാസവും പ്രാർത്ഥനയും വിശ്വാസികളുടെ അനുദിന പ്രവർത്തികളിൽ പ്രതിഫലിക്കും. അതുപോലെതന്നെ അനുദിനം പ്രാർത്ഥിക്കുവാൻ അവരുടെ വിശ്വാസം പ്രേരിപ്പിക്കുകയും ചെയ്യും. ദൈവത്തിൽ വിശ്വസിക്കുന്നവരുടെ വിശ്വാസപ്രഖ്യാപനമാണ് അവരുടെ പ്രാർത്ഥന. അതുകൊണ്ട് പ്രാർത്ഥനാജീവിതം വിശ്വാസജീവിതമാണ്. പ്രാർത്ഥനയും വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധം പ്രാർത്ഥനാ ജീവിതത്തെ വിശ്വാസജീവിതമായും വിശ്വാസജീവിതത്തെ പ്രാർത്ഥനാ ജീവിതവുമായും മനസ്സിലാക്കാൻ ഇടയാക്കുന്നു. പ്രാർത്ഥനയും വിശ്വാസവും അനുദിനം ജീവിതത്തിൽ പ്രതിഫലിപ്പിക്കണം. ഈ പ്രതിഫലനമാണ് അനുദിന പ്രാർത്ഥന.

 പ്രാർത്ഥന
പാശ്ചാത്യ കുടുംബങ്ങളിൽ 
അനുദിനപ്രാർത്ഥന പലപ്പോഴും ദിനചര്യയുടെ ഭാഗമാണ്. പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ദിനചര്യയിൽ സമയവും ക്രമവും ഉണ്ട്. ത്രികാലമണി മുഴങ്ങുമ്പോൾ ത്രികാലജപം ചൊല്ലിയും പ്രഭാതത്തിലും സന്ധ്യയിലും പ്രാർ ത്ഥനകൾ ചൊല്ലിയും ദിനചര്യയുടെ ഭാഗമായ അനുദിനപ്രാർത്ഥന നമ്മൾ അർപ്പിക്കുന്നു. പാശ്ചാത്യ കുടുംബങ്ങളിലാണെങ്കിൽ ഭക്ഷണത്തിനു മുമ്പും ഭക്ഷണത്തിനു ശേഷവുമുള്ള പ്രാർത്ഥനയാണ് ദിനചര്യയുടെ ഭാഗമായ അനുദിനപ്രാർത്ഥനയിൽ പ്രധാനപ്പെട്ടത്. എന്നാൽ ദിനചര്യയുടെ ഭാഗമായ ഈ അനുദിനപ്രാർത്ഥനയല്ല അനുദിനമുള്ള പ്രാർത്ഥന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യുത അനുദിനജീവിതത്തിൽ ദിനചര്യയെ ചൈതന്യവ ത്താക്കുന്ന പ്രാർത്ഥനയെന്ന ദൈവമനുഷ്യസംഭാഷണവും സംഗമവുമാണ് അനുദിനമുള്ള പ്രാർത്ഥനയെന്ന പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. അനുദിനമുള്ള പ്രാർത്ഥന ദൈവമനുഷ്യ ബന്ധത്തെ ശക്തി പ്പെടുത്തുകയും ഈ അടിയുറച്ച ബന്ധം അനുദിനജീവിതം സന്തോഷ പ്രദമാ ക്കുകയും ചെയ്യും.

അനുദിനജീവിതത്തിൽ അനുദിനജീവിതചര്യകൾക്കിടയിൽ ഹൃദയം തുറന്നു ഹൃദയം ദൈവത്തിങ്കലേക്കുയർത്തി നമ്മുക്ക് പ്രാർത്ഥിക്കുവാൻ കഴിയണം.അനുദിനജീവിതം ആവർത്തനവിരസമായി ഒന്നിനും ഉഷാറും ഉന്മേഷവും ഇല്ലെന്നുവരുമ്പോൾ പ്രാർത്ഥന കുളിർക്കാറ്റുപോലെ കുളിർമ്മ നൽകും ശാരീരികവും മാനസികവുമായ ക്ഷീണത്തിൽ, ആകുലതയിൽ, അസംതൃപ്തിയിൽ, അദ്ധ്വാനഭാരത്തിൽ, ഉത്തരമില്ലായ്മയിൽ, പ്രാർത്ഥനാ ശക്തി നൽകും; നൽവഴി കാട്ടിത്തരും. അനുദിനചര്യയ്ക്കതീതമായ പ്രാർത്ഥനയാണ് ഇത്തരം പ്രാർത്ഥന. ഈ പ്രാർത്ഥന അനുദിനജീവിതം ദൈവീക ചൈതന്യത്താൽ നിറഞ്ഞതും ദൈവോന്മുഖവുമാക്കിത്തീർക്കും.

ആറാം നൂറ്റാണ്ടുമുതൽ പ്രചരിച്ച ഭാരതീയ ഭക്തിപ്രസ്ഥാനങ്ങളിലൂടെ പ്രകട മായ ഹൈന്ദവ പ്രാർത്ഥനാശൈലിയും പ്രാർത്ഥനാചൈതന്യവും അനുദിന മുള്ള പ്രാർത്ഥനയ്ക്ക് നല്ലൊരു മാതൃകയാണ്. ഭക്തന്മാർ നാമ ജപമായും ഭജനയായും കീർത്തനമായും ദൈവസ്‌തുതികൾ ആലപിക്കുകയും  ദൈവ നാമം വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രഭാതത്തിൽ ഉറക്കമുണരുന്ന ത് മുതൽ സന്ധ്യയ്ക്ക് ഉറങ്ങുന്നതുവരെ ഇടവിടാതെ മനസ്സി ൽ ദൈവനാമം ഉരുവിട്ടുകൊണ്ടിരിക്കുന്ന ഭക്തന്മാർ ധാരാളം പേരുണ്ട്. ഏതു പ്രവർത്തി ചെയ്താലും ആരോട് സംഭാഷണത്തിൽ ഏർപ്പെട്ടാലും ദൈവനാമം മനസ്സിൽ ഉരുവിടുന്നതിൽ മുടക്കമുണ്ടാവില്ല. നിരന്തരമുള്ള പ്രാർത്ഥനയുടെ മഹനീയമായ മാതൃകയാണിത്. 

 മുട്ടിപ്പായ പ്രാർത്ഥന 
അനുദിനമുള്ള പ്രാർത്ഥന നിത്യമായ പ്രാർത്ഥനയാണ്. മുട്ടിപ്പായ പ്രാർത്ഥന, മുടങ്ങാതെയുള്ള പ്രാർത്ഥന, നിരന്തരമായ, ക്രമമായ, ഇഷ്ടാനിഷ്ടങ്ങളും താൽപ്പര്യങ്ങളും ഒന്നും തന്നെ നോക്കാതെയുള്ള പതിവായ പ്രാർത്ഥന, പ്രാർത്ഥനയ്ക്ക് പ്രത്യേകമായ നേരമോ, ക്രമമോ, ഭാഷയോ, രീതിയോ, സ്ഥലമോ, ആവശ്യമില്ല. പ്രാർത്ഥിക്കുകയാണെന്ന ചിന്തപോലുമില്ലാതെ പ്രാർത്ഥിച്ചു പോകുന്ന പ്രാർത്ഥനയാണിത്. ഇത് ദൈവത്തോടുകൂടിയായിരിക്കലും ദൈവത്തോട് ചരിക്കലുമാണ്. ഇത് ശീലിച്ചു തുടങ്ങിയാൽ അല്പംപോലും പ്രയാസമില്ലാതെ സുഗമമായി ഒഴുകുന്ന വെള്ളംപോലെ നമ്മിൽ പ്രാർത്ഥന ഒരു ചൈതന്യമായി നിറഞ്ഞുകൊണ്ടിരിക്കും.

എപ്പോഴും ദൈവത്തോടുകൂടിയായിരിക്കുക, ദൈവസന്നിധിയിൽ ആയിരി ക്കുക, ദൈവകരങ്ങളിലായിരിക്കുക, ദൈവസാന്നിദ്ധ്യസ്മരണയിൽ അനു നിമിഷം ആയിരിക്കാനുള്ള കഴിവാണ് ഏറ്റവും മഹത്തായ പ്രാർത്ഥന. ദൈ വസന്നിധിയിലായിരിക്കുമ്പോൾ ദൈവനാമം ഉരുവിട്ട്കൊണ്ടേയിരിക്കു ക. ഈ ഉരുവിടലിൽ മനസ്സിനെ കേന്ദ്രീകരിക്കുക. ജീവിതത്തിൽ ഏറ്റം അടി സ്ഥാനപരമായതും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതുമായ ഈ ദൈവ നാമം ഉരുവിടൽ സ്വീകരിക്കുക. ജീവിതം സന്തോഷകരവും അർത്ഥ പൂർണ്ണ വും ആക്കാൻ മറ്റൊന്നും ആവശ്യമില്ല.  

ആവശ്യങ്ങളിലെ പ്രാർത്ഥന.

 ധ്യാനാത്മകമായ പ്രാർത്ഥന 


അനുദിനമുള്ള പ്രാർത്ഥന നിത്യമായ പ്രാർത്ഥനയാണ്. പ്രാർത്ഥനയും വിശ്വാസവും അനുദിനം ജീവിതത്തിൽ പ്രതിഫലിപ്പിക്കണം. ഈ പ്രതിഫലനമാണ് അനുദിന പ്രാർത്ഥന. പ്രാർത്ഥനയുടെ ധ്യാനാത്മകമായ ആത്മസത്ത യിലേയ്ക്ക് നമുക്ക് നോക്കാം...




ഞാൻ പ്രാർത്ഥിച്ചു: പക്ഷെ ദൈവം വിളി കേട്ടില്ല.
ഉറക്കെ നിലവിളിച്ചു പ്രാർത്ഥിച്ചു. ദൈവം മൗനിയായിരുന്നു.

കണ്ണീർ വീഴ്ത്തി പൊട്ടിക്കരഞ്ഞു പ്രാർത്ഥിച്ചു.

ഹൃദയം പൊട്ടി നിലവിളിച്ചു പ്രാർത്ഥിച്ചു. പക്ഷെ ദൈവം കണ്ണുതുറന്നില്ല.

നീതിക്കുവേണ്ടി പ്രാർത്ഥിച്ചു.

കഷ്ടപ്പാടിന്റെ നടുവിൽ പ്രാർത്ഥിച്ചു. ആശ്വാസമുണ്ടായില്ല.

തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ പ്രാർത്ഥിച്ചു.

വിശ്വാസത്തോടെ പ്രാർത്ഥിച്ചു. ഫലമുണ്ടായില്ല.

പ്രതീക്ഷയോടെ പ്രാർത്ഥിച്ചു. പ്രതീക്ഷ ഫലമണിഞ്ഞില്ല.

നിരാശയിൽ ദൈവത്തെ വിളിച്ചു. പ്രത്യാശയുണ്ടായില്ല.

പാപത്തിന്റെ നടുവിൽ ദൈവത്തെ വിളിച്ചു. മാനസാന്തിരമുണ്ടായില്ല.

തിന്മയുടെ കയത്തിൽ വീണപ്പോൾ രക്ഷകനായ ദൈവത്തെ വിളിച്ചു. പ്രാർത്ഥിച്ചു. നന്മയുടെ കയർ വീണുകിട്ടിയില്ല. ആഴമായ ആത്മബന്ധത്തോടെ ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥിച്ചു.

സംശയത്തിന്റെ നടുവിൽ ദൈവത്തെ വിളിച്ചു. തീർച്ചയോ തീരുമാനമോ ഉണ്ടായില്ല.

നിസ്സഹായതയുടെ നടുവിൽ ദൈവത്തെ വിളിച്ചു. സഹായത്തിന്റെ കരം ദർശിച്ചില്ല

മരണത്തിന്റെ വക്കിൽ ദൈവത്തെ വിളിച്ചു. മരണത്തിന്റെ കിണറ്റിലേക്ക് എന്നിട്ടും വീണുപോയി.

കുട്ടികളെപ്പോലെ കരഞ്ഞു പ്രാർത്ഥിച്ചു. കർത്താവിന്റെ മനസ്സലിഞ്ഞില്ല.

കരഞ്ഞു കലങ്ങി, കണ്ണുനീർ വാർത്ത് മുഖം വികൃതമായും മുഖത്തു കണ്ണുനീർച്ചാലു വീണും പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിച്ചില്ല.

വിശന്നു വലഞ്ഞു പട്ടിണിമൂലം മരിക്കാറായ ഭിക്ഷക്കാർ ഇത്തിരി ആഹാരത്തിനായി യാചിക്കുന്നതുപോലെ വീണുകേണ് യാചിച്ചു പ്രാർത്ഥിച്ചു. പ്രാർത്ഥന കേൾക്കാൻ ആരുമുണ്ടായില്ല.

നാഥനരുളി: മകനെ, നിന്നെ ഞാൻ കാണുന്നുണ്ടായിരുന്നു, ശ്രവിക്കുന്നുണ്ടായിരുന്നു, ഉത്തരമരുളുന്നുണ്ടായിരുന്നു. നീയെന്റെ ഉള്ളം കയ്യിൽ ആണെന്ന് നീയറിഞ്ഞിരുന്നില്ല. 
സുരക്ഷിതമായ കരങ്ങളിലിരുന്നു അത് എന്റെ കരങ്ങളാണെന്നറിയാതെ രക്ഷയ്ക്കായി നീ ഓടി നടന്ന് കേഴുകയായിരുന്നു. 

ബന്ധനമെന്നത് നിനക്ക് തോന്നിയത് എന്റെ സ്നേഹത്തിന്റെ ഭിത്തിയായിരുന്നു. ആ ഭിത്തിയിൽ ചാരി സുഖമനുഭവിക്കാൻ തുനിയാത്തത് സംഘർഷകാരണമായി.

എന്റെ കരങ്ങളിൽ നീ വിശ്രമിക്കുക. ഉറങ്ങുക.

നീ പ്രാർത്ഥിക്കാതെ തന്നെ നിന്റെ പ്രാർത്ഥനകൾ ഫലമണിയുന്നതായി അപ്പോൾ നീയറിഞ്ഞു തുടങ്ങും. //-
------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.