Donnerstag, 13. Oktober 2016

ധ്രുവദീപ്തി // Society // ജർമ്മൻ ഡയറി // ഫാ. ലുഡ്‌വിഗ് ബോപ്പ് - ആകർഷകമായ ജീവിതവഴിയിൽ തൊണ്ണൂറാം ജന്മദിനം.// George Kuttikattu

ധ്രുവദീപ്തി // ജർമ്മൻ ഡയറി //-Part 3



ഫാ. ലുഡ്‌വിഗ് ബോപ്പ് -

ജർമൻ മലയാളികളുടെ  
പ്രിയങ്കരനായ സുഹൃത്ത്.



 തൊണ്ണൂറാം ജന്മദിനാഘോഷം-
ഫാ. ലുഡ്വിഗ് ബോപ്പ് 
ർമനിയിലെ മലയാളികളുടെ മൈഗ്രേഷൻ തുടങ്ങിയ നിരവധിയേറെ കാര്യങ്ങളിൽ അവരോടൊപ്പം നിന്ന് നിരന്തരം ഏതാണ്ട് നാൽപ്പതിലേറെ വർഷങ്ങൾ, പ്രത്യേകിച്ച്, അവരുടെ വിഷമഘട്ടങ്ങളിൽ തളരാതെ നിന്ന് സേവന സഹായം നൽകിയ മറ്റൊരു ജർമ്മൻകാരനില്ല. ജർമ്മൻകാരുടെയും ജർമ്മനിയിലെ എല്ലാ വിദേശികളുടെയും ഒരുമിച്ചുള്ള സമാധാനപരമായ സാമൂഹ്യ ജീവിതത്തിനു അന്നും ഇന്നും എപ്പോഴും സഹായഹസ്തമായിരുന്ന ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമാനതകളില്ലാത്ത സാമൂഹ്യ സേവനമാതൃകകൾ ഒരിക്കലും മലയാളികൾ വിസ്മരിക്കപ്പെടാൻ പാടില്ല. ജർമ്മനിയിൽ
എത്തിയ വിദേശി സഹോദരങ്ങളുടെ കാര്യം പ്രത്യേകിച്ച് നമ്മൾ മലയാളികളുടെയൊക്കെ
ആത്മീയവും സാമൂഹിക സാംസ്‌കാരികവും
ആയിട്ടുള്ള  എല്ലാ മണ്ഡലങ്ങളിലും എന്നും വളരെയേറെ വിലപ്പെട്ട സേവനസഹായം നൽകിയ വ്യക്തിയാണ്, 



ഹൈഡൽബെർഗ്ഗിലെ ഫാ. ലുഡ്വിഗ് ബോപ്പ്. 

അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മദിന ആഘോഷം ഹൈഡൽബെർഗ്ഗിൽ ആഘോഷിക്കുന്നു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തിൻറെ പ്രവർത്തന ചരിത്രം ജർമ്മനിയിലെ അനേകം മലയാളികളുടെയും ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അതിനാൽത്തന്നെ കഴിഞ്ഞകാലങ്ങളിലെ ചില പ്രത്യേക സംഭവങ്ങളിലേയ്‌ക്കെങ്കിലും തിരിഞ്ഞു നോക്കുകയാണ്, അതിനായി ഈ അവസരം 
സന്തോഷത്തോടെ വിനിയോഗിക്കട്ടെ.

ആകർഷകമായ ജീവിതവഴിയിൽ തൊണ്ണൂറാം ജന്മദിനം.
    
   
George Kuttikattu

  നുഷ്യന് വേണ്ടി സേവനം ചെയ്യുകയെന്ന തീവ്രമായ ഹൃദയാഭിലാഷം നിവൃത്തിയാക്കാൻ യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രേഷിതനായി ജീവിതം സ്വയമേ തെരഞ്ഞെടുത്ത ഫാ. ലുഡ്‌വിഗ്‌ ബോപ്പ്. ജർമ്മനിയിലെ ബാഡൻവ്യൂർട്ടം ബെർഗ്ഗിലെ "ലിംബാഹ്" ഇന്നും എക്കാലവും അദ്ദേഹത്തിന് ജനിച്ചുവീണ വീടും കളിച്ചു നടന്ന പ്രകൃതിമനോഹര ചരിത്ര പുരാതന ഗ്രാമമാണെങ്കിലും, ഹൈഡൽബെർഗ് നഗരത്തിലെ മനോഹരമായ വി. ബോണിഫാസിയുസ്സ് ദേവാലയവും, "വി. ഫിലിപ്പ് നേരി" ഒറാട്ടോറിയവും അദ്ദേഹത്തിൻറെ ജീവിതത്തിന്റെ പകുതിയിലേറെക്കാലവും സ്‌നേഹ വായ്പ്പ്കൾ നൽകി ആശ്ലേഷിച്ച സ്വന്തം വീടാണ്. മായ്ക്കാനാവാത്ത 
ജീവിതാനുഭവങ്ങളുടെ സ്മരണകളുടെയും കഠിന ത്യാഗത്തിന്റെയും ജീവകാരുണ്യപ്രവർത്തനത്തിന്റെയും യഥാർത്ഥ അരൂപിയിലെ പ്രേഷിത വേലയ്ക്ക് നിത്യവേദിയായി മാറിയ സ്വഭവനം, അതായിരുന്നു.


ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമ്പൂർണ്ണ ത്യാഗ ജീവിതം 

മനുഷ്യനും അയാളുടെ പ്രവർത്തിയും രണ്ടു വ്യത്യസ്ത സംഗതികളാണ്. ഒന്ന്, സത്കൃത്യം- അഭിനന്ദനവും ദുഷ്പ്രവർത്തി ആക്ഷേപവും നേടുന്നത്പോലെ ആ പ്രവർത്തി നല്ലതായാലും ചീത്തയായാലും അത് ചെയ്തയാൾ എപ്പോഴും യഥാക്രമം ആദരവോ സഹതാപമോ അർഹിക്കുകയും ചെയ്യുമെന്ന് ഒരു സാമാന്യ ചൊല്ല് നാമറിയുന്നുണ്ട്. ഫാ. ലുഡ്വിഗ് ബോപ്പിന്റെ സമ്പൂർണ്ണ ത്യാഗ ജീവിതം സഹമനുഷ്യർക്ക് വേണ്ടിമാത്രമാണ് നൽകിയതെന്നു ഏതാണ്ട് അര നൂറ്റാണ്ടോളം വിവിധ കാര്യങ്ങളിൽ അടുത്തു ഇടപെട്ടുകൊണ്ടിരിക്കുന്ന ഞങ്ങളിരുവരുടെയും പരസ്പരമുള്ള ഉറച്ച സ്നേഹബന്ധത്തിൽ വളർന്നു വന്നിട്ടുള്ള പ്രവർത്തനജീവിതത്തിലെ നിരവധി  യഥാർത്ഥ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

തൊണ്ണൂറാം ജന്മദിനത്തിൽ-
ഹൈഡൽബർഗ്
വി. ബോണിഫാസിയൂസ് പള്ളിയിൽ  
അദ്ദേഹത്തിൻറെ തൊണ്ണൂറാം ജന്മ ദിന ആഘോഷം  ഹൈഡൽബർഗ്ഗ് നഗര നിവാസികൾക്ക് ഒരു ഉത്സവ മായിരുന്നു. ജന്മദിനമായ ആഗസ്റ്റ് 24- അന്നത്തെ ദിവസത്തിനുപകരം ഇക്കഴിഞ്ഞ സെപ്റ്റംബർ 25-തിയതി ഞായറാഴ്ച 11 മണിക്ക് ആഘോഷമാ യ വിശുദ്ധ കുർബാനയോടെ ജന്മ ദിനാഘോഷം പരിപാടി തുടങ്ങി. തൊണ്ണൂറിന്റെ തികവിലെത്തിയ അദ്ദേഹത്തിന് അനേക സുഹൃത്തു ക്കളും പരിചിതരും മലയാളികളും അല്ലാത്തവരും അഭിനന്ദനം അറി യിച്ചു. അതിനുശേഷം ഹൈഡൽ ബർഗിലുംപരിസരപ്രദേശങ്ങളിലും താമസിക്കുന്ന മലയാളികൾ അതിരുചികരമായ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി ഫാ. ബോപ്പിന്റെ ജന്മദിനം ആഘോഷിക്കുവാൻ അവിടെയ്ക്ക്  എത്തിച്ചേർന്നിരുന്ന നൂറുകണക്കിനാളുകൾക്ക് നൽകിക്കൊണ്ട് ആഘോഷം അത്യാകർഷകമാക്കി മാറ്റി. എല്ലാവരെയും സന്തോഷിപ്പിച്ച വിഭവസമൃദ്ധമാ യ വിരുന്നു സത്ക്കാരം അദ്ദേഹത്തോടുള്ള സമാനതകളില്ലാത്ത നന്ദിപ്രകടന ത്തിന്റെ അനന്തമായി പ്രകാശിക്കുന്ന അടയാളവുമായിരുന്നു.    

 വിവിധ മതവിശ്വാസികളും പല രാജ്യങ്ങളിലും നിന്നുള്ള ആളുകളുമായി ഹൃദയം തുറന്ന് അടുത്തിടപെടാൻ തന്റെ ജീവിതത്തിലെ വിവിധതരം സംഭവങ്ങൾ ഇടവരുത്തിയിട്ടുണ്ട്. മലയാളികൾ, ആഫ്രിക്കക്കാർ, തെക്കൻ അമേരിക്കക്കാർ, റഷ്യക്കാർ, ഇസ്രായേലികൾ, പെറു, അമേരിക്കക്കാർ എന്നു വേണ്ട അവരെല്ലാവരും അദ്ദേഹവുമായി ഇടപെട്ട അനുഭവത്തിൽ നിന്നും അവർ ബന്ധുക്കളെന്നോ, അപരിചിതരെന്നോ, സ്വദേശിയെന്നോ, മറ്റൊരു വിദേശിയെന്നോ, അതുപോലെ വെള്ളക്കാരെന്നോ, മറ്റു നിറക്കാരെന്നോ, മറ്റു മതത്തിൽപ്പെട്ടവരെന്നോ-അവർ ഹിന്ദുക്കളോ, ക്രിസ്‌ത്യാനിയോ, യഹൂദരോ മുസ്ലീമുകളോ, ആരുമാകട്ടെ യാതൊരുവിധ വ്യത്യാസവും അദ്ദേഹത്തിൽ ഒരിക്കലും ഉണ്ടായിരുന്നതായി ഞാനറിഞ്ഞിട്ടില്ല.

"നാമെല്ലാം ദൈവത്തിനും നമ്മൾക്കും എന്നും പരസ്പരം അടിയന്തിരമായി ആവശ്യമുള്ളവരാണ്. "

അദ്ദേഹത്തിൻറെ ത്യാഗജീവിതം സഹമനുഷ്യർക്ക് വേണ്ടി മാത്രമാണെന്നും  നൽകിയത്. വിശ്വാസികളും അല്ലാത്തവരും ധനികരും ദരിദ്രരും, എല്ലാവരും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. അരനൂറ്റാണ്ടിലേറെ ഹൈഡൽബർഗ്ഗ് വെസ്റ്റ് സ്റ്റട്ടിലെ ബോണിഫാസിയൂസ് പള്ളിയിൽ  വികാരിയായി സേവനം ചെയ്തു. മാനുഷികബന്ധത്തിന്റെ ഏകലക്ഷ്യം സേവനമായിരിക്കണം, അത് തന്റെ ജയിൽ ജീവിതത്തിൽ വച്ച് തന്നെ അദ്ദേഹം മനസ്സിലാക്കി എന്നാണു അദ്ദേഹം പറഞ്ഞത്. ഇവിടെ അദ്ദേഹത്തിൻറെ ജീവചരിത്രമെഴുതാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. ഒരു തിരിഞ്ഞുനോട്ടം മാത്രം ആഗ്രഹിക്കുന്നു.

ഓടൻവാൾഡിൽ മോസ്സ്ബാഹ് നഗരത്തിനു ചേർന്നുകിടക്കുന്ന "ലിംബാഹ് "എന്ന കൊച്ചു ഗ്രാമത്തിൽ 1926 ഓഗസ്റ് 24 ന് തികഞ്ഞ ഈശ്വര കാരുണ്യം നിറഞ്ഞ ഒരു കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് അക്കാലത്തു ഒരു വാണിജ്യ പ്രതിനിധിയായി ജോലിചെയ്തിരുന്നു. "അദ്ദേഹം തന്റെ നാടിനു പുറത്തുള്ള അറിവുകൾ ഞങ്ങളുടെ വീട്ടിലേയ്ക്ക് കൊണ്ടു വരുമായിരുന്നു". ഫാ. ബോപ്പിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള മധുരമനോ ഹരസ്മരണകൾ അദ്ദേഹം ഓർക്കുന്നതിങ്ങനെ: "അന്ന് തീക്ഷ്ണവും വളരെ ഉറച്ച ഒരു ക്രിസ്ത്യൻ വിശ്വാസസമൂഹം ഉണ്ടായിരുന്നു. സഹോദരങ്ങൾ ആറു പേരിൽ ഒരാൾ ഞാൻ. കുട്ടിക്കളികളും കൊഞ്ചലും കിണുക്കവും ഒട്ടും തീരാത്ത ചെറുപ്രായം. ഞങ്ങളുടെ കുട്ടിക്കാലമെന്നും സ്വപ്നമനോഹരമായി രുന്നു. അപ്രതീക്ഷിതമായിരുന്നു, അത്. പത്തു വയസ്സ് ആയപ്പോഴേ എനിക്കും എന്റെ ഒരു സഹോദരനും ഒരു കസ്സിനും വീട്ടിൽ നിന്നും ലഭിക്കുന്ന എല്ലാ വാത്സല്യ സംരക്ഷണവും ഉപേക്ഷിച്ചു 150 കിലോ മീറ്റർ അകലെയുള്ള റാസ്റ്റട്ട് എന്ന നഗരത്തിലെ ബോർഡിംഗ് സ്‌കൂളിൽ ചേരേണ്ടി വന്നു. അക്കാലത്തു ഓടൻവാൾഡിൽ ഉയർന്ന ക്ലാസുകളുള്ള സ്‌കൂളുകളില്ലായിരുന്നു. അതു പക്ഷേ മാതാപിതാക്കളിൽ നിന്നുള്ള വേർപാട് ഞങ്ങൾക്ക് വളരെയേറെ  വിഷമകരമായിരുന്നു. വേർപാട്- അതൊരു വിശുദ്ധ ഭോഷത്തരമാണെന്നു തന്നെ ഞാൻ കരുതി. നോക്കിക്കേ, ഒരു വർഷം വെറും നാല് പ്രാവശ്യം മാത്ര മേ വീട്ടിൽ പോകാൻ അനുവാദമുള്ളൂ. അപ്പന് വല്ലപ്പോഴും വന്നു ഞങ്ങളെ സന്ദർശിക്കാം, അതൊരു ചെറിയ ആശ്വാസം മാത്രമായിരുന്നു. ഇപ്പോഴും വിട്ടകലാത്ത 'ഹോം സിക്ക്‌നെസ്' എന്നെ പിന്തുടരുന്നു. എങ്കിലും ഈ വേർപാ ടിന്റെ പാഠത്തിൽ നിന്നും, അനുഭവത്തിൽ നിന്നും പ്രേഷിത വേലയ്ക്കുള്ള അറിവ് നൽകി: നാമെല്ലാം ദൈവത്തിനും നമ്മൾക്കും എന്നും പരസ്പരം അടി യന്തിരമായി ആവശ്യമുള്ളവരാണെന്നുള്ള വളരെ വ്യക്തമായ അറിവ്" .

"നാസികൾ ബോർഡിംഗ് സ്‌കൂൾ അടപ്പിച്ചതോടെ അവിടെനിന്നും ബെൻസ് ഹൈമിലുള്ള കപ്പുച്ചിനർ ആശ്രമത്തിൽ തുടരാൻ ശ്രമിച്ചു. ഒരു കപ്പൂച്ചിൻ സന്യാസിയാകണം. മനസ്സുകൊണ്ടും ശരീരംകൊണ്ടും ഞാൻ ഒരു തികഞ്ഞ സന്യാസിയാകാൻ തീരുമാനിച്ചു. വളരെ ലളിതമായ വേഷം, ലളിതമായ ഒരു സാധാരണ മുറി, ഈ ജീവിതരീതി എന്നെ ആകർഷിച്ചു". അദ്ദേഹം തുടർന്നു.

"നാസികളുടെ ഏകാധിപത്യ ഭരണം ഞങ്ങളുടെ കുടുംബത്തെ മുഴുവൻ അതികഠിനമായി ബാധിച്ചു. യഹൂദ വംശജരെയെല്ലാം ജർമ്മനിയിൽ നിന്നും നാടുകടത്തുന്നതിനെതിരെ ഞങ്ങളുടെ അപ്പൻ പ്രതിഷേധിച്ചു. പ്രതിഷേധം അദ്ദേഹത്തിന് തന്നെ പ്രതികൂലമായി ഭവിച്ചു. നിരവധി ഭീഷണികൾ നേരിട്ട് അനുഭവിച്ചു. ഞങ്ങളുടെ വീട് ദുഃഖങ്ങളുടെ ഇരുണ്ട കാർമേഘങ്ങൾകൊണ്ട് മൂടിയിരുന്നു."

കപ്പൂച്ചിൻ സന്യാസിയാകണമെന്ന മോഹവും വൈദികപട്ട സ്വീകരണവും.

 ഫാ. കാൾ ഫെൽട്ടൻ +, ഫാ. ലുഡ്വിഗ് ബോപ്പ്
ഫാ. ഹൈമ്പെൽ  
രണ്ടാം ലോകമഹായുദ്ധം യുദ്ധം പൂർണ്ണമായി   അവസാനിച്ചതോടെ
ലുഡ്വിഗ്‌ ബോപ്പ് ഭാവിവഴിയുടെ തെളിവു ള്ള  കണ്ടെത്തൽ നടത്തി. തീയോളജി പഠിക്കുവാൻ അന്ന് തീരുമാനമെടുത്തു. തനിക്ക് ഒരു കത്തോലിക്കാ വൈദികനാകണം. "EBERBACH-ലുള്ളസ്‌കൂളിൽനിന്നും ABITUR പരീക്ഷ പാസായി. ഗ്രീക്കു ഭാഷ, ഹെബ്രായിഷ് തുടങ്ങിയ ഭാഷയിലും ജ്ഞാനം നേടി. അതിനുശേഷം FREIBURG- ൽ നിന്നും തിയോളജി പഠനവും കഴിഞ്ഞു. അതോടെ പെട്ടെന്ന് അപ്രതീക്ഷിതമായി കപ്പൂച്ചിൻ ആകണമെന്ന മോഹം എന്നിൽ നിന്ന് എങ്ങോ അപ്രത്യക്ഷമായി. അങ്ങനെ 1952- ൽ വൈദിക പട്ടം സ്വീകരിച്ചു. തുടന്ന് MÜHLHAUSEN, KRAICHGAU, MANNHEIM-NECKARAU, KARLSRUHE തുടങ്ങിയ സ്ഥലങ്ങളിൽ വൈദികനായിരുന്നു. 1960-ൽ ഹൈഡൽബർഗിൽ എത്തി. ഇവിടെ അദ്ദേഹവും മറ്റു രണ്ടു ചെറുപ്പക്കാരായ സഹവൈദികർ, ഫാ. കാൾ ഫെൽട്ടൻ +, ഫാ. ആൽബർട്ട് റാപ്പ് + എന്നിവർ ചേർന്ന് ഫിലിപ് നേരി പുണ്യവാന്റെ (1515 -1595 ) ആശയപ്രകാരമുള്ള ഒരു ഒറട്ടോറിയം (ORATORIUM) ST. BONIFATIUS ന്റെ വൈദിക ഭവനത്തിൽ സ്ഥാപിച്ചു.

"ഒരു യഥാർത്ഥ ക്രിസ്ത്യാനിയാകണമെങ്കിൽ സ്വയം തിരുത്താനും സ്വയം നമ്മുടെ മുന്നിലെ ചോദ്യങ്ങളിൽ ഉത്തരം കാണുവാനും കഴിയണം. അതി ക്രമങ്ങൾകൊണ്ട് പരിവർത്തനങ്ങൾ ഉണ്ടാകില്ല" എന്നാണദ്ദേഹം അപ്പാടെ വിശ്വസിക്കുന്നതും. 1999- ൽ ഫാ. ലുഡ്‌വിഗ്‌ ബോപ്പ് വികാരി സ്ഥാനത്തു നിന്നും വാർദ്ധക്യവിശ്രമത്തിലേയ്ക്ക് മാറിയെങ്കിലും ഇന്നും ലിറ്റർജിക്കൽ കർമ്മങ്ങളിൽ ഇപ്പോഴും, തന്റെ വൈദികജീവിതത്തിലെ 64 വർഷങ്ങൾ പിന്നിട്ടിട്ടും, സജ്ജീവ പങ്കു ചേരുന്നു. എല്ലാത്തിൽ നിന്നും (റിലീസ്) വിടുതൽ ആകുവാൻ ഞാൻ ശീലിച്ചു എന്ന് 90 വയസ്സിലെത്തിയ ഫാ. ലുഡ്‌വിഗ്‌ ബോപ്പ് അവകാശപ്പെടുന്നു.

പ്രക്ഷുപ്ത സംഭവങ്ങളുടെ തുടക്കം. മലയാളികളുടെ ഭാവി.

 ഫാ.ലുഡ്‌വിഗ്‌ ബോപ്പ് 
തികച്ചും അപ്രതീക്ഷിതസംഭവമാ യിരുന്നു. 1976 വർഷം, സെപറ്റംബർ മാസം. ജർമ്മനിയിലെത്തി ജോലി ചെയ്യുന്ന    മലയാളികളെല്ലാം  നേരി ടാൻ പോകുന്ന പ്രക്ഷുപ്ത കൊടും കാറ്റിനെതിരെ അടിയന്തിര നടപടികളുടെ നീക്കങ്ങൾ ആവശ്യ മാണെന്ന് എനിക്ക് അപ്പോൾ വ്യക്ത മായി മനസ്സിലായി. ഗുരുതരമായ പ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കി ഞാൻ ഫാ. ബോപ്പുമായി നേരിൽക്കണ്ട് മലയാളികൾക്ക് വരാനിരിക്കുന്ന ഗരുതര പ്രശ്നങ്ങളെപ്പറ്റി അറിയിച്ചു. ഞാനുൾപ്പെടെ ജർമ്മനിയിലെ മലയാളികളുടെയെല്ലാം ഭാവി ഇന്റഗ്രേഷൻ പൂർണ്ണമായും അപകടപ്പെട്ട വിവരം അദ്ദേഹത്തെ ധരിപ്പിച്ചു. ഈ കഥ നടന്നിട്ടിപ്പോൾ കൃത്യം നാൽപ്പതു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 

അന്നു മുതൽ ഇന്നുവരെയും ഫാ. ലുഡ്‌വിഗ് ബോപ്പിന്റെ സ്വന്തം ജീവിതവും മലയാളികൾക്ക് വേണ്ടി ചെയ്ത സേവന ചരിത്രവും തമ്മിൽ പരസ്പരം എന്നും ബന്ധപ്പെട്ടുതന്നെയാണ് നിൽക്കുന്നതെന്ന യാഥാർത്ഥ്യം, എനിക്ക് ഇന്ന് അനവധി ഉദാഹരണങ്ങളോടെ പറയാൻ കഴിയും. അവയിൽ പ്രധാനപ്പെട്ട ചിലകാര്യങ്ങളെങ്കിലും ഇവിടെ പറയാതെപോകുന്നത് യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്നതിനു തുല്യമാണ്. ജർമ്മനിയിൽ വന്ന മലയാളി നഴ്‌സുമാരുടെ ജർമ്മനിയിലെ ഭാവി അനിശ്ചിതാവസ്ഥയിലെത്തിച്ച പ്രക്ഷുപ്ത സംഭവം തികച്ചും ചിലരുടെ പൈശാചിക കുബുദ്ധിയിൽ നിന്നും മെനഞ്ഞെടുത്ത ആശയങ്ങളായിരുന്നു. അന്ന് എങ്ങനെ എവിടെനിന്നെല്ലാം എന്തെല്ലാം പ്രക്ഷുപ്ത സംഭവങ്ങൾ ഉണ്ടാക്കി, അതിനെതിരെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു, എന്തെല്ലാം പ്രതികരണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും വ്യക്തമായ തെളിവുകളോടെയുള്ള അറിവുകൾ ഉണ്ടായിരുന്നു.

ജർമ്മനിയിലെ മലയാളികൾ നാടുകടത്തൽ ഭീഷണിയെ  നേർക്കുനേർ നേരിടേണ്ടി വരുമെന്ന് ഞാൻ എന്റെ ചില വിശ്വസ്തരായ ജർമനിയിലെ മല യാളി സുഹൃത്തുക്കളെയും തെളിവ് നൽകി പൂർണ്ണമായി ബോദ്ധ്യപ്പെടുത്തി യിരുന്നു. മലയാളികളുടെ അടിയന്തിരപ്രശ്നത്തിൽ ആവുന്നവിധം ശക്തമായ സഹകരണം നൽകുവാൻ തുടങ്ങിയതോടെ സ്വന്തം ജോലിക്കും താമസത്തി നും ജീവനും വരെ നേർക്കുനേർ നേരിട്ട ഭീഷണികളെ വകവയ്ക്കാതെയന്ന്   കൊളോണിലെ മലയാളി എൻജിനീയറും പത്രാധിപനുമായിരുന്ന ശ്രീ ജോർജ് ജോസഫ് കട്ടിക്കാരൻ സജ്ജീവമായി അനീതിക്കെതിരെ ഞങ്ങൾക്കൊപ്പം ഉടൻ കൈകോർത്തു രംഗത്തു വന്നു. പ്രസിദ്ധ സാമൂഹ്യ സേവകനായിരുന്ന കൊളോണിലെ ഫാ. ഹാസൽബെർഗ് ("TUSCULUM)" മലയാളികൾക്കുള്ള പരിപൂർണ്ണ പിന്തുണ ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരനെ അറിയിച്ചു. വിദേശി കൾക്കുള്ള സാമൂഹ്യസേവനത്തിന്റെ ഭാഗമായി അന്ന് മലയാളികൾക്ക് വേണ്ടി മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന "കവിത" എന്ന മാസികയുടെ പത്രാധിപനുമായിരുന്നു, എൻജിനീയർ ശ്രീ. ജോർജ് ജോസഫ് കട്ടിക്കാരൻ. അന്ന് 1976 മുതൽ  ബാഡൻവ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ മലയാളികളുടെ മേൽ ആഞ്ഞടിച്ച പ്രതിസന്ധിക്കെതിരെ "കവിത "മാസികയിലൂടെ പൊരുതി. കേരളത്തിലേയ്ക്ക് അവരെ തിരിച്ചയയ്ക്കും എന്ന ചിലരുടെ നീക്കത്തിനെതിരെയാണ് കവിതമാസിക പോരാടിയത്. ഇന്നും അന്നത്തെ ഭീതിജനകവും അനീതിപരവും സംഘർഷാത്മകവുമായ   സംഭവങ്ങളെ മറക്കാനാവില്ല. ഇതിനുവേണ്ടി ഏതെങ്കിലും അവാസ്തവമായ കപട പ്രസ്താവങ്ങളെഴുതി ആരുടെയെങ്കിലും പുകഴ്ചയോ കയ്യടികളോ നേടുവാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

"താമസിയാതെ ജർമ്മനിവിട്ടു ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകണം" എന്ന് മൈഗ്രേഷൻ ഓഫീസിൽനിന്നും ജർമൻ ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാർക്ക്‌ കത്തുകൾ ലഭിച്ചു തുടങ്ങി.

മലയാളികൾക്ക് പശ്ചിമ ജർമ്മനിയിൽ അന്ന് ജോലിയും താമസവും അപ്പാടെ നിഷേധിക്കപ്പെടുന്ന പ്രക്ഷുപ്തമായ സംഭവങ്ങൾ തുടരുമ്പോൾ ഹൈഡൽ ബെർഗ്ഗിൽ ഫാ. ലുഡ്വിഗ് ബോപ്പ്, കാൾസ്റൂഹയിൽ നിന്ന് (KARLSRUHE) ഒരു ജർമ്മൻ വനിതയും, പൊതുപ്രവർത്തകയുമായിരുന്ന അന്തരിച്ച ശ്രീമതി റീത്ത ദേശായി(Mrs. RITA DESHAI-+)എന്നിവർ നഴ്‌സുമാരുടെ അപകടപ്പെടുന്ന ഭാവിക്കു വേണ്ടി അടിയന്തിരമായി എല്ലാവിധത്തിലും  ശക്തമായി സർക്കാർ പൊതുവേദികളിൽ പ്രതികരിച്ചു തുടങ്ങി. ഇന്ത്യൻ സർക്കാർ തലത്തിലും, കൂടാതെ ജർമനിയുടെ ടെലിവിഷൻ- പത്ര മാദ്ധ്യമങ്ങളുമായും, കൂടാതെ ജർമൻ സർക്കാർ തലത്തിലും കാരിത്താസു നേതൃത്വങ്ങളുമായും അന്ന് ഫാ. ലുഡ്വിഗ് ബോപ്പ് മലയാളികളുടെ താമസ- ജോലി പ്രശ്നങ്ങളെ സംബന്ധിച്ചു നിരവധിതവണ സംവാദചർച്ചകൾ നടത്തിയിരുന്നു. 

 Photo -ശ്രീ. ടി. ടി. പി അബ്ദുള്ള, (left മുൻ സൗദി അറേബിയൻ അംബാസിഡർ) ബോണിൽ, ശ്രീ.ജോർജ് കുറ്റിക്കാട്ടുമായി (R) ജർമ്മനിയിലെ  
മലയാളികളുടെ മെയ്‌ഗ്രേഷൻ പ്രശ്നം ചർച്ച ചെയ്യുന്നു. 1978 

 ഇതിനിടെ അന്നത്തെ കേരളത്തിലെ തൊഴിൽ മന്ത്രിയായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുമായി കേരളത്തിലെത്തി വിവരം ധരിപ്പിച്ചു., ഇന്ത്യൻ ഓവർസീസ് എംപ്ലോയ്‌മെന്റ് കോർപ്പറേഷൻ ചെയർമാനും ഇന്ത്യയുടെ സൗദി അറേബ്യാ അംബാസിഡറുമായിരുന്ന ശ്രീ. T. T. P അബ്ദുള്ളയെ ജർമ്മനിയിലെത്തി ഞാനുമായി മലയാളികളുടെ മൈഗ്രേഷൻ പ്രശ്നം ചർച്ച ചെയ്യാൻ ശ്രീ ഉമ്മൻ ചാണ്ടി ഇടപാടുകൾ ചെയ്തു. അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി എ. ബി. വാജ്‌പേയിയുമായി ശ്രീ ഉമ്മൻ ചാണ്ടി ബന്ധപ്പെട്ടു. ഉടനെ വാജ്പേയിയുടെ നിർദ്ദേശം അനുസരിച്ചു  ജർമ്മനിയിലെ മലയാളികളുടെ പ്രശ്നങ്ങളേപ്പറ്റി ചർച്ച ചെയ്യാൻ ശ്രീ ടി. ടി. പി. അബ്ദുള്ളയെ നിയോഗിച്ചു. ഈ വിവരം ശ്രീ. ഉമ്മൻ ചാണ്ടി ഒരു കത്തെഴുതി എന്നെ അറിയിച്ചു. ബോണിലെ ഇന്ത്യൻ അംബാസിഡറുടെ റസിഡൻസിൽ വച്ച് ഞങ്ങൾ  കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്തു.    

അന്ന് അനേകം പ്രതിസന്ധികളെ എനിക്കും ഫാ. ലുഡ്വിഗ് ബോപ്പിനും, Mrs. ദേശായിക്കും ഇടവിടാതെ നേരിടേണ്ടി വന്നു. ഇതിനിടെ നടന്ന മറ്റൊരു സംഭവം, കൊളോണിലെ മലയാളി സമൂഹത്തിൽ ഉണ്ടായിരുന്ന ചിലർകൂടി, കാരിത്താസിന്റെ പരിപൂർണ്ണ ആനുകൂല്യം പറ്റിക്കൊണ്ടു ജീവിച്ചിരുന്ന കുറെ മലയാളികളാകട്ടെ , ഉദ്ദേശിച്ച നാടുകടത്തൽ പദ്ധതി ഏറ്റവുംവേഗം എങ്ങനെയെങ്കിലും സാധിക്കണമെന്ന കപട ഉദ്ദേശത്തിൽ മുറുകെ പിടിച്ചു നിന്ന് കൊളോൺ നഗരത്തിൽ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി. ഇതേ സമ്മേളനത്തിൽ പോയി പങ്കെടുക്കുവാൻ വേണ്ടി മാത്രം ഫാ. ബോപ്പിനെ ഹൈഡൽബെർഗ്ഗിൽ നിന്നും അവിടെ അയച്ചു. അവിടെയെത്തി സമ്മേളന ഹാളിൽ ഇരുന്ന അദ്ദേഹത്തിന് ഒരു വാക്കു പോലും അഭിപ്രായം പറയാൻ അവർ അവസരം അന്ന് കൊടുത്തില്ല. വരുംഭാവികാര്യങ്ങളുടെ പരിപൂർണ്ണ ഗൗരവം അദ്ദേഹത്തിന് അപ്പോൾത്തന്നെ മനസ്സിലായിരുന്നു.

ഇന്നും കാരിത്താസിന്റെ സാമ്പത്തിക ആനുകൂല്യം വാങ്ങിക്കൊണ്ട്തന്നെ  അവരിൽ ചിലർ ചില വ്യക്തി മാദ്ധ്യമങ്ങൾ ഉണ്ടാക്കി, ഇന്ത്യാക്കാരുടെ ജർമ്മനിയിലെ ജീവിത യാഥാർത്ഥ്യങ്ങളെ ബോധപൂർവ്വം തെറ്റായിത്തന്നെ  ചിത്രീകരിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുണ്ട്. അന്ന് കൊളോൺ  നഗരത്തിൽ നടന്ന സമ്മേളനത്തിൽ നഴ്‌സസ് പ്രശനം വിലയിരുത്താൻ വേണ്ടി മൂന്ന് പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചു. ശ്രീ ജോർജ് ജോസഫ് കട്ടിക്കാരൻ, ഡോ. ജോർജ് അരീക്കൽ, ഡോ. മാത്യു മണ്ഡപത്തിൽ, എന്നിവർ അടങ്ങുന്നതായിരുന്നു നിരീക്ഷണ കമ്മിറ്റി. അവരിൽ ശ്രീ ജോർജ് ജോസഫ് കട്ടിക്കാരനും ഡോ. മാത്യു മണ്ഡപത്തിലും, മലയാളികളെ  ഏതു ഉദ്ദേശത്തിലാണെങ്കിലും നാട്ടിലേയ്ക്ക് മടക്കി അയക്കുന്ന, നിഗൂഢ തീരുമാനങ്ങളെ ശക്തമായി എതിർത്തു. അവർ രണ്ടു പേരും ജർമനിയിൽ മലയാളികളുടെ സ്ഥിര ഇന്റഗ്രേഷൻ അനിവാര്യമായി കണക്കിലെടുത്തു പ്രതിസന്ധിയെ നേരിടാൻ അഭ്യർത്ഥന നടത്തി. കൊളോണിൽ വളരെ സംഘർഷാത്മകമായ ഈ സമ്മേളനം വിളിച്ചുകൂട്ടിയതിന്റെ അടിസ്ഥാന രഹസ്യസാഹചര്യവും, അന്ന് കൊളോണിലെയും, ഫ്രെയ്‌ബുർഗ്ഗിലെയും കാരിത്താസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽവർക്ക് പ്രവർത്തകരിൽ ചിലരുടെയും പിന്നാമ്പുറ പ്രവർത്തന യാഥാർത്ഥ്യങ്ങളും ലക്ഷ്യങ്ങളും വളരെ വ്യക്തമായിരുന്നു.

ഫാ.ലുഡ്വിഗ് ബോപ്പിനു "വാർത്ത" മീഡിയ പുരസ്ക്കാരം.

 ജർമനിയിലെ മലയാളികളുടെ സ്ഥിരം
മൈഗ്രേഷൻ സംബന്ധിച്ച ചർച്ച ജോർജ്
കുറ്റിക്കാട്ടിന്റെ വസതിയിൽ നടന്നപ്പോൾ- 

-Dr. Mathew Mandapathil, Bildungsreferent, Diözese Munster(L )

Dr. Karl. A. Lamers MdB, Former 
European Union Parlement Vice-president,
Sri. K. M. Mani, Formar Minister, Kerala, George Kuttikattu,
Fr. Ludvig Bopp, Jose. K. mani M. P, (India) Late Jose kanayanpala. 
മലയാളികൾക്ക് വേണ്ടി നിരന്തരം ഏതാണ്ട് നാൽപ്പതിലേറെ വർഷ ങ്ങൾ തളരാത്ത സേവന സഹായം ചെയ്ത മറ്റൊരു ജർമ്മൻകാരനില്ല. ജർമ്മനിയിൽ ജർമൻകാരുടെയും വിദേശികളുടെയും ഒരുമിച്ചുള്ള സമാധാനപരമായ സാമൂഹ്യജീവി തത്തിനു സഹായഹസ്തമായിരുന്ന മഹത്തായ തന്റെ മഹത് സേവന ത്തിനുള്ള അംഗീകാരമായിരുന്നു, 1998- ൽ  ജർമ്മനിയിലെ മ്യൂൺസ്റ്റർ രൂപതയുടെ BILDUNGSWERK-ഉം, ജർമനിയിലെ ഇന്ത്യാക്കാർക്ക്‌ വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന "വാർത്താ" മാദ്ധ്യമ പ്രസിദ്ധീകരണവും സംയുക്തമായിട്ട് നൽകിയ "WARTHA PREIS" പുരസ്കാരം. ഹോപ്സ്റ്റനിലെ പ്രസിദ്ധ വിദേശിസാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രമായ "ബർണാഡ് ഒട്ടേ ഹൌസ്സിൽ" മുൻ കേരളസംസ്ഥാന മന്ത്രി ശ്രീ. ടി. എം. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷമായ ചടങ്ങിൽ വച്ച് കേരള സാംസ്കാരിക മന്ത്രിയായിരുന്ന അന്തരിച്ച ശ്രീ. ടി. കെ. രാമകൃഷ്‌ണൻ ബ. ഫാ. ലുഡ്വിഗ് ബോപ്പ് മലയാളികൾക്ക് നൽകിയ അസാധാരണ മാനുഷിക സേവനങ്ങൾക്ക് മികച്ച അംഗീകാരമായി "വാർത്താപുരസ്ക്കാരം" നേരിട്ട് നൽകിയശേഷം കൃതജ്ഞതാപൂർവ്വം നന്ദി പറയുകയും അഭിനന്ദിക്കുകയും ഉണ്ടായി. വിദേശി സാംസ്കാരിക വിദ്യാഭ്യാസ വികസനത്തിനു  വേണ്ടിയുള്ള   Diözesanbildungswerk Münster പ്രസിദ്ധീകരിക്കുന്ന "WARTHA" പ്രസിദ്ധീകരണം ഇന്ത്യാക്കാർക്ക് ഒരു പ്രത്യേക മലയാള മാദ്ധ്യമം ആയിരുന്നു. "വാർത്ത" മാദ്ധ്യമ ലോകത്തിന്റെ മുൻപിൽ ഒന്നാമനായിരുന്നു. 2000-ൽ "വാർത്ത"യ്ക്ക് കേരള കലാകേന്ദ്രത്തിന്റെ പ്രിന്റ് മീഡിയ അവാർഡ്, മിലേനിയം ഗോൾഡൻ അവാർഡ് എന്നീ പുരസ്‌ക്കാരങ്ങൾ തിരുവനന്തപുരത്തു വി. ജെ. റ്റി ഹാളിൽ നടന്ന ആഘോഷമായ ചടങ്ങിൽ വച്ച് ഡോ. മാത്യു മണ്ഡപത്തിൽ ഏറ്റുവാങ്ങുകയുണ്ടായി. അന്തർദ്ദേശീയ മലയാളമാദ്ധ്യമത്തിനു തികച്ചും  അഭിമാനകരമായ പുരസ്ക്കാരം. 

"കുറ്റവാളികളായ ഒരു ഇന്ത്യാക്കാരും ജർമ്മനിയിൽ ഇല്ല, വളരെ തൃപ്തികരം, നല്ല സഹകരണമാണ്, അവർ ആരും ഒരു ഗെറ്റോയിലല്ല ജീവിക്കുന്നത്, മറിച്ചു വെറും സാധാരണ ജർമ്മൻ സമൂഹത്തിൽ ലയിച്ചു തന്നെ. ആർഭാട മില്ലാത്ത ലളിത ജീവിതം, ആതിഥേയ സൗഹൃദം, എല്ലാത്തിലുമേറെ അവർ തങ്ങളുടെ സ്വന്തം ജന്മദേശത്തെ മറക്കാത്ത ബന്ധപ്പെട്ട സാമൂഹ്യജീവിതം ആണുള്ളത്". ജർമ്മൻ മലയാളികളുടെ ജീവിതശൈലി ജർമ്മൻകാരുടെ സമൂഹത്തിൽ വളരെയേറെ അംഗീകരിക്കപ്പെട്ടിരുന്നു" തനിക്കു നൽകിയ അംഗീകാരത്തിനും ആദരവിനും നന്ദിപറഞ്ഞു പ്രസംഗിക്കുകയായിരുന്നു, ഫാ. ലുഡ്വിഗ് ബോപ്പ്. 

സീറോമലബാർ സമൂഹം ഹൈഡൽബെർഗ്

ബോണിഫാസിയുസ് പള്ളിയിൽ  ഒന്നാം വാർഷികം ആഘോഷിച്ചു. 

 ഒന്നാം വാർഷികം -ഫാ. ലുഡ്വിഗ് ബോപ്പ് 
വിശിഷ്ടാതിഥികളെ 
സ്വീകരിക്കുന്നു.
 Fr .Dr. ജോസഫ് പാണ്ടിയപ്പള്ളിൽ ( വലത് ),
ബിഷപ് മാർ തോമസ്  ഇലവനാൽ,
മോൺ. Dr .വോൾഫ്‌ഗാങ് സവർ,( Freiburg)
ജോർജ് കുറ്റിക്കാട്ട് (ഇടത് )(22.09.1997-RNZ).
"ആദ്യകാലം മുതലേ തന്നെ ഞാൻ ഒരു യാഥാർത്ഥ്യം മനസ്സിലാക്കിയി രുന്നു, ജർമ്മനിയിലെത്തിയ മലയാ ളികൾക്ക് സഭാപരവും ആത്മീയവു മായ ഒരു സ്വന്തം വീട് ആവശ്യമാ ണെന്ന്". ഫാ. ലുഡ്വിഗ് ബോപ്പ് 
ഇപ്രകാരമാണ് പിന്നീട് പറഞ്ഞത്.  ജർമനിയിൽ മലയാളികളുടെ ഒന്നാം തലമുറക്കാർക്കും മാത്രമല്ല ഇന്നത്തെ രണ്ടാം തലമുറക്കാർക്കും കേരളത്തിന്റെ കത്തോലിക്കാ സഭാ പാരമ്പര്യത്തിലുള്ള മലയാളം  ലിറ്റർജിക്കൽ നടപടിക്രമങ്ങൾ പരിശീലിക്കുന്നതിനു മാതൃഭാഷ യിൽ വി. കുർബാന ഉണ്ടാകുന്നത് നല്ലതാണെന്നാണ് ഞാൻ ഉറച്ചു വിശ്വസിച്ചത്. അതിനായുള്ള ഒരു   അനുവാദം ജർമ്മനിയിലെ രൂപതാ മെത്രാൻ നൽകണം. ഈ അനുവാദം നേടണമെന്നുള്ള തീക്ഷ്ണമായ താൽപ്പര്യം അദ്ദേഹത്തോടാവശ്യപ്പെട്ടത്‌, തീരെ അങ്ങ് വെറുതെയായില്ല. ഫാ. ലുഡ്വിഗ് ബോപ്പിനെയും എന്നെയും FREIBURG രൂപതയുടെ ആർച്ചു ബിഷപ്പ് സോളിച്ച് ഹൌസിലേക്ക് ചർച്ചയ്ക്കായി വിളിച്ചു. അന്ന് തന്നെ നടന്ന വിശദ ചർച്ചയിൽ ഞങ്ങളുടെ ദീർഘകാല ആവശ്യത്തിന് വളരെ അനുകൂലമായ മേൽതീരുമാ നവും ഉണ്ടായി. കുറെ വ്യക്തികൾക്ക് വേണ്ടി സീറോമലബാർ ലിറ്റർജിക്കൽ കർമ്മങ്ങൾക്ക് അനുവാദം നൽകുന്നതിൽ രൂപതയുമായി നടന്ന ചർച്ചയിൽ അനുകൂല അഭിപ്രായം ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക സമൂഹത്തിനുവേണ്ടി എന്നുള്ള പരിഗണനയിൽ അനുവാദം നൽകാൻ കഴിയും. ഇതായിരുന്നു രൂപതയുടെ ഉറച്ച നിലപാട്. ഇതിനുവേണ്ടി ജർമ്മനിയിൽ, ഉദാഹരണത്തിനു, ഹൈഡൽ ബർഗിൽ ഒരു സീറോമലബാർ കമ്മ്യുണിറ്റി ഉണ്ടെന്ന തെളിവ് നൽകണം. അങ്ങനെ അതിനുവേണ്ടി ഒരു കർത്തവ്യമെന്ന നിലയ്ക്ക് പങ്കു ചേരാൻ ഞാൻ ചെയർമാനായി ഹൈഡൽബർഗിൽ ഞങ്ങൾ"സീറോമലബാർ കാത്തലിക്ക് അസോസിയേഷൻ" എന്ന സമൂഹം ജർമ്മനിയിൽ ആദ്യമായിട്ട് തുടങ്ങുകയും ചെയ്തു. ആ ഉത്തരവാദിത്വം എടുത്തുകൊണ്ടു രൂപതയുടെ ആവശ്യം നിറവേറ്റാൻവേണ്ടി വിഷമഘട്ടത്തിൽ അപ്രകാരമൊരു ചുമതല ഏറ്റെടുത്തു ചെയ്യാൻ ഞാൻ നിർബന്ധിതനായി.   

 ഫ്രെയിബർഗ് ബിഷപ്പ് ഹൌസിൽ നടന്ന ചർച്ചക്ക് വേണ്ടി ഫാ. ലുഡ്വിഗ് ബോപ്പുമായി പശ്ചാത്തല പിന്തുണ നൽകിയത് ഒരു മലയാളി വൈദികൻ  FR. DR. DR. JOSEPH PANDIAYAPALLIL. M.C.B.S ആയിരുന്നു. ഇപ്പോൾ അദ്ദേഹം  മ്യുണിച്ചിലുള്ള HARLAHING ഇടവകസമുച്ചയത്തിന്റെ വികാരിയായി സേവനം ചെയ്യുന്നു. തികച്ചും നിസ്വാർത്ഥവും, ത്യാഗപൂർണ്ണവും, ഏറെ സ്തുത്യർഹവുമായ സേവനമാണ് അദ്ദേഹം നൽകിയത്. വർഷങ്ങളോളം കഠിന ത്യാഗം സഹിച്ചുതന്നെയാണ് ദൂരെയുള്ള അദ്ദേഹത്തിൻറെ സാധാര ണ പ്രവർത്തനകേന്ദ്രമായ ഫ്രെയ്‌ബുർഗിനടുത്തുള്ള ഷുട്ടർടാൾ ഇടവകയിൽ നിന്നും ഹൈഡൽബർഗിൽ മലയാളികൾക്കുവേണ്ടി സീറോമലബാർ റീത്തി ലെ വി. കുർബാന മാസത്തിൽ ഒരുപ്രാവശ്യം അർപ്പിക്കുവാൻ വി. ബോണി ഫാസിയുസ് പള്ളിയിലെത്തിക്കൊണ്ടിരുന്നത്. ഞങ്ങൾ ഇരുവരുടെയും താല്പര്യമനുസരിച്ചു ജർമൻ രൂപതയുടെ ഔദ്യോഗിക അനുവാദമില്ലാതിരുന്ന 1994 കാലം മുതൽ മാസം തോറും ഒരു ദിവസം ഹൈഡൽബർഗിലെത്തി അദ്ദേഹം മലയാള വി. കുർബാന അർപ്പിച്ചുതുടങ്ങി. ഒദ്യോഗിക അംഗീകാരം ലഭിച്ചുകഴിഞ്ഞും തുടർന്നുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾ  തുടരുകയും ചെയ്തിരുന്നു. 

സ്വന്തം ശരീരത്തെക്കാൾ വലിയ ഹൃദയമുള്ളയാൾ: 
കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ .

 മുൻ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ
ഫാ.ലുഡ്വിഗ് ബോപ്പിനു സ്വീകരണം നൽകി.

From left - Mrs. ലൂസി ജോർജ് കുറ്റിക്കാട്ട്, 
ഫാ. ലുഡ്വിഗ് ബോപ്പ്  
മുൻ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ + 
ജോർജ് കുറ്റിക്കാട്, ഫാ. തോമസ് പുത്തൻപുരയ്ക്കൽ  (+) 
(മേജർ ആർച്ചു ബിഷപ്പ് ഹൌസ്, കാക്കനാട്)
"ഫാ. ബോപ്പ് ഹൃദയ നൈർമല്യമുള്ള ഒരു വലിയ മനുഷ്യനാണ്. ഫാ. ലുഡ്വിഗ് ബോപ്പിനു തന്റെ ശരീരത്തെക്കാൾ വലിയ ഹൃദയമുള്ള ഒരു വലിയ മനുഷ്യനാണ്. അദ്ദേഹത്തിലെ  സ്‌നേഹ ഹൃദയം വലിയ  ത്യാഗ ത്തിന്റെയും സഹ ജീവികളോടുള്ള ആത്മ സ്‌നേഹവും നിറഞ്ഞതാ ണ്. "ഞാനിപ്പോൾ അദ്ദേ ഹത്തിൻറെ അടുത്തു ചേർന്ന് നിൽക്കുന്നു." ഇപ്രകാരമുള്ള മനസ്സ്തുറന്ന അഭിപ്രായം പറഞ്ഞത്, കേരളത്തിലെ സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച്ബിഷപ്പ് അന്തരിച്ച കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ്. എന്റെ എളിയ ക്ഷണം സ്വീകരിച്ചു ജർമ്മനിയിൽ എത്തിയ അഭിവന്ദ്യ മാർ കർദ്ദിനാൾ വിതയത്തിൽ, മുമ്പ് മലയാളികൾക്ക് വേണ്ടി ഫാ. ബോപ്പ് നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയാണ് ചെയ്തത്. ഈ സംഭവത്തിനു ശേഷമാണ് ജർമ്മനിയുടെ പല നഗരഭാഗങ്ങളിലും ലത്തീൻ സഭയുടെ മറ്റു രൂപതകളുടെ അധികാരികളിൽ നിന്നും ലഭിച്ച അനുവാദത്തോടെ നടത്തപ്പെടുന്ന മലയാളം വി. കുർബാനകൾ ക്രമമായി ജർമ്മനിയിൽ തുടങ്ങിയത്. അതുപക്ഷേ ജർമനിയിൽ ഔദ്യോഗികമായി സീറോമലബാർ രൂപതകളോ ഇടവക സംവിധാനമോ ഔദ്യോഗികമായി അനുവദിക്കുകയില്ലെന്നും ഞങ്ങളെ അറിയിച്ചു. നിലവിൽ മലയാളത്തിൽ  കുർബാന നടത്തുന്ന ചില മലയാളി വൈദികർ തങ്ങൾ സീറോമലബാർ സഭയുടെ ജർമൻ കോ-ഓർഡിനേറ്റർ ആണെന്ന് പറഞ്ഞു നടക്കുന്നതായി ട്ടുള്ള വിവിധ തരത്തിലുള്ള ചില അറിവുണ്ട്. എന്ത് നുണ പറയുന്നതു തന്നെ കൂദാശയുടെ ഭാഗമല്ലല്ലോ, സ്വന്തം ഭാവിതാല്പര്യത്തിനുവേണ്ടി വൈദികരായ അവർക്കെങ്ങനെ സഭയിലുള്ള വിശ്വാസികളെയെല്ലാം നയിക്കുവാൻ കഴിയും?  

ഫാ. ലുഡ്വിഗ് ബോപ്പുമായി പലപ്പോഴും ഉണ്ടായിട്ടുള്ള ചർച്ചകളിൽ എന്റെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു, സാംസ്കാരികവും ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിലും കേരളവും ജർമനിയും തമ്മിലുണ്ടാകേണ്ട പരസ്പര ബന്ധങ്ങ ളുടെ താല്പര്യങ്ങളെപ്പറ്റി പറയുകയെന്നത്. അപ്പോൾ എന്റെ മനസ്സിൽ എന്നും പ്രധാനമായി ഉണ്ടായിരുന്ന കാര്യം മഹാത്മാ ഗാന്ധി സർവ്വകലാശാലയും യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും എലൈറ് സർവകലാശാലാ പദവിയു മുള്ള ഹൈഡൽ ബെർഗ് സർവകലാശാലയുമായി ഒരു പാർട്ട്ണർഷിപ്പ് പഠന പദ്ധതി ഉണ്ടാകുന്നത് നല്ലതാണെന്ന അഭിപ്രായം ആയിരുന്നു. അധികനാൾ കഴിഞ്ഞില്ല, അതിനായുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കവുമിട്ടു. 

ന്യൂഡൽഹി സീറോമലബാർ സമൂഹം
നൽകിയ സ്വീകരണച്ചടങ്ങിൽ സമ്മേളനം
ഉദ്ഘാടനം ചെയ്യുന്നു. 
ഞങ്ങൾ- ഫാ. ബോപ്പും ഞാനും.. 2000- ൽ ഇന്ത്യയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തു. ഞങ്ങളുടെ യാത്രയിൽ ഇന്ത്യൻ തലസ്ഥാന നഗരം ന്യൂഡൽ ഹി, ആഗ്രാ, തുടങ്ങി സമീപപ്രദേശ ങ്ങൾ എല്ലാം നേരിൽ കണ്ടു. സർവ കലാശാലയുമായി ബന്ധപ്പെട്ടതായ  കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഞങ്ങൾക്ക് വേണ്ടി അന്ന് ജർമ്മനി യിലുണ്ടായിരുന്ന എന്റെ വളരെ വിശ്വസ്തനും സുഹൃത്തുമായിരുന്ന അന്തരിച്ച ശ്രീ. ജോസ് കണയൻ പാല മുൻ കേന്ദ്രമന്ത്രി ശ്രീ. പി. സി. തോമസുമായും നേരത്തെ തന്നെ ആവശ്യമായ ഏർപ്പാടുകൾ ചെയ്തിരുന്നു. കേന്ദ്രസഹമന്ത്രിയായിരുന്ന ശ്രീ. പി. സി. തോമസ് തന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഞങ്ങളിരുവ രെയും സ്വീകരിച്ചു സത്ക്കരിക്കുകയും ചെയ്തു. കേരളത്തിലേയും വിദേശ സർവ്വകലാശാലകളുടെയും പങ്കാളിത്ത നടപടികൾ വേഗം ക്രമപ്പെടുത്താൻ അദ്ദേഹവും സഹായം വാഗ്ദാനം ചെയ്തു.

സർവ്വകലാശാലകൾ തമ്മിലുള്ള കണ്ണി 

തുടന്ന്, കേരളത്തിൽ പാലായിലെ ബിഷപ്ഹൌസ്സിൽ നടന്നിട്ടുള്ള പ്രത്യേക ചർച്ചയിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ  ഡോ . സിറിയക് തോമസ്, ഫാ. ലുഡ്‌വിഗ്‌ ബോപ്പ്, മുൻ കേരള സംസ്ഥാനമന്ത്രി ശ്രീ. കെ. എം. മാണി, പാലാ രൂപതയുടെ ബിഷപ് അഭിവന്ദ്യ മാർ ജോസഫ് പള്ളി ക്കാപറമ്പിൽ, ഡോ. മാത്യു മണ്ഡപത്തിൽ, ശ്രീ. ജോർജ് കുറ്റിക്കാട് തുടങ്ങി യവർ ചർച്ചയിൽ പങ്കെടുത്തു. കുറെയേറെ വർഷങ്ങൾക്ക്ശേഷം ഞാൻ ഇരു സർവ്വ കലാശാലകളുമായി നടത്തിയ നിരവധി ചർച്ചകൾക്കും കൂടിക്കാഴ്ചക ൾക്കും ശേഷം 05. 09. 2005-ൽ ഇരുസർവ്വകലാശാലകൾ പരസ്പരം തയ്യാറാക്കിയ പാർട്ടണർഷിപ്പിന്റെ ഒരു ഔദ്യോഗിക കരാർ ഇരു യൂണിവേഴ്സിറ്റികളും ഒപ്പ് (MEMMORANDUM OF UNDERSTANDING) വച്ചു. അതിനുശേഷം 2006 JUNE-29 ന് പാർട്ട്ണർഷിപ്പ് ഉത്‌ഘാടനം ഹൈഡൽബെർഗ്ഗ് സർവ്വകലാശാലയിൽ വളരെ ആഘോഷമായി നടന്നു. ഫലമോ?

അനേകായിരം വിദ്യാർത്ഥികൾക്ക് ഉന്നതപഠനം സാദ്ധ്യമാക്കാമായിരുന്ന ഈ പദ്ധതി പൊളിച്ചടുക്കിയത് ചില മലയാളികൾ ആണ്. അതുപക്ഷേ, ഇന്നും ഗാന്ധി സർവ്വകലാശാലാ അധികൃതരുടെ സ്വാർത്ഥ താല്പര്യങ്ങളിലും അഴി മതിമന:സ്ഥിതിയിലും കെടുകാര്യസ്ഥതയിലും പൂർണ്ണമായിത്തന്നെ, ഉത്‌ ഘാടനം നടത്തപ്പെട്ടിരുന്ന പദ്ധതിപ്രവർത്തനം നിർജീവമാക്കിക്കളഞ്ഞു. 2016 ആദ്യം ഞാൻ മഹാത്മാ ഗാന്ധി സർവ്വകലാശായുടെ ഇപ്പോഴുള്ള വൈസ് ചാൻസലറും ഹൈഡൽബെർഗ് സർവകലാശാല അധികൃതരുമായി ചർച്ച ചെയ്തു. ഹൈഡൽബെർഗ് സർവകലാശാല നടത്തിയ പുതിയ സമ്പർക്ക ശ്രമം മഹാത്മാഗാന്ധി വൈസ് ചാൻസലർ യാതൊരു മറുപടിയും നൽകാതെ മൗന നിലപാട് സ്വീകരിച്ചു. ഒരിക്കലും നടപ്പിൽ വരുകയില്ലാത്ത തത്വശാസ്ത്രം പറയുകയും തനതു ലാഭം മാത്രം കാംക്ഷിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ കച്ചവടക്കാരുടെ നീലപശകറപറ്റിയ തൂവെള്ള വസ്ത്രം അടിച്ചുകഴുകിക്കള യണം, പിൻഗാമികൾ ഇരിക്കേണ്ടുന്ന കസേര മലിനപ്പെടാതെയിരിക്കട്ടെ .

ക്രിസ്ത്യൻ മതത്തിൽ മാത്രമല്ല, അതിലല്ലാത്തവരും വിശുദ്ധരുണ്ട് 


 ഫാ. ലുഡ്വിഗ് ബോപ്പ് മഹാത്മാ ഗാന്ധി
സമാധിയിൽ (New Delhi )
ദൽഹിയിൽ പാർലിമെന്റ്ഹൌസ്, കുത്തബ് മീനാർ, ആഗ്രയിൽ ലോകാത്ഭുത കാഴ്ച  താജ് മഹൽ സ്മാരകം എന്നിവ  ഞങ്ങൾ മനം നിറയെ കണ്ടു. രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ അന്ത്യവിശ്ര മകുടീരം, മലയാളി സെന്റർ; തുട ങ്ങി നിരവധി ചരിത്ര പ്രധാനമായ സ്ഥലങ്ങളെല്ലാമവിടെ സന്ദർശിച്ചു ബോംബെയിലേയ്ക്ക് അടുത്ത ദിവ സം യാത്ര പുറപ്പെട്ടു. ദിവസവും ഡൽഹിയിലെ പൊതു തെരുവുക ളിലൂടെ ഞങ്ങൾ ഒരാഴ്ചയോളം അങ്ങുമിങ്ങും കിലോമീറ്റർ ദൂരം നടന്നു. നിരത്തുവക്കുകളിൽ പ്ലാസ്റ്റിക് പാ ളികൾ കൊണ്ട് മേൽക്കൂര മറകൾ ഉണ്ടാക്കി അത് സ്വന്തം വീടുകളായി ക രുതി ജീവിക്കുന്ന നിസ്സഹായരായ വെറും പാവങ്ങളെ കണ്ടു. വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ഇവരെല്ലാവരും  തെരുവുകളിലെ വെറും പാവങ്ങളായിരു ന്നു. അന്ന്, ഡൽഹിയിൽ മഹാത്മ ഗാന്ധിജിയുടെ ശവകുടീരം സന്ദർശിച്ചു പുറത്തേയ്ക്കിറങ്ങിയ ഫാ. ബോപ്പ് ഇപ്രകാരം പറഞ്ഞു. "ക്രിസ്ത്യൻ മതത്തി ൽ മാത്രമല്ല, അതിലല്ലാത്തവരും വിശുദ്ധരുണ്ടെന്നതിന് പ്രകാശിക്കുന്ന ഉദാ ഹരണമാണ് മഹാത്മാ ഗാന്ധി" എന്നാണു അദ്ദേഹം സ്വയം തന്നോട് തന്നെ പറഞ്ഞത്.  

 സീറോ മലബാർ സഭാ മന്ദിരത്തിന്റെ മട്ടുപ്പാവിൽ
നർമ്മസംഭാഷണം നടത്തുന്ന കർദ്ദിനാൾ
മാർ വർക്കി വിതയത്തിലും ഫാ. ലുഡ്‌വിഗ്‌ ബോപ്പും.
കേരളത്തിലെത്തിയ ഫാ. ബോപ്പ് പലവേദികളിൽ ക്ഷണിക്കപ്പെട്ടു, സീറോ മലബാർ സഭയുടെ തലവ നായിരുന്ന അഭിവന്ദ്യ മേജ ർ ആർച്ചുബിഷപ്പ് മാർ വർക്കി വിതയത്തിൽ അ ദ്ദേഹത്തെ കൊച്ചിയിലെ സീറോമലബാർ സഭയുടെ കേന്ദ്രത്തിൽ ക്ഷണിച്ചു സ്വീകരിച്ചു. അദ്ദേഹവു മായുള്ള നീണ്ട സംഭാഷണ ത്തിൽ നിന്നും എനിക്ക് അപ്പോൾ ബോദ്ധ്യപ്പെട്ടത് അദ്ദേഹം ഇക്കാലഘട്ടത്തിലെ ഏക "പ്രവാചക കർദ്ദിനാൾ" (Prophetic Cardinal) " ആണെന്നാണ്. ("Aus dem Gespräch mit ihm wußte ich daß er ein Prophetischer Cardinal unserer Tage ist"). അതുകഴിഞ്ഞുള്ള ദിവസം അദ്ദേഹം നേരിട്ട് മനസ്സിലാക്കിയ മറ്റൊരു അനുഭവം പറയുന്നു. മുൻ മന്ത്രി ശ്രീ. കെ. എം. മാണിയുമായി മുഖാ മുഖം പാലായിലെ വസതിയിൽ സന്ദർശിച്ച തന്റെ അനുഭവം പറയുന്നതി ങ്ങനെ: "Mr. K.M.Mani is a Radiant Figur at present in the Indian Democracy". (für mich einer der leuchtender gestalten der Augenblick der indischen Democratie )". 
 ദൽഹി മലയാളികൾ ഫാ.ബോപ്പിനു 
നൽകിയ സ്വീകരണശേഷമുള്ള 
വി.കുർബാനയിൽ
Sri. ജോർജ് കുറ്റിക്കാട്ട് നന്ദി പറയുന്നു.
ദിവസങ്ങളോളം ഡൽഹിയിലും പരിസരങ്ങളിലും നടന്നു ചെന്ന് സന്ദർശിച്ച ഞങ്ങൾ കേരളത്തിലേയ്ക്ക് വിമാനത്തിൽ കയറി പുറപ്പെട്ടു, കൊച്ചി വിമാന ത്താവളത്തിൽ താഴെയിറങ്ങി. "ഡൽഹിയിലെ തെരുവോരങ്ങളിൽ കണ്ട   പ്ലാസ്റ്റിക്ക് പാളികൾക്കടിയിലെ ദുരിത ജീവിതം അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹമിപ്പോൾ ഓർമ്മിക്കുന്ന പഴയ കാര്യങ്ങളാണിത്. നമ്മുടെ കേരളനാട്  ആത്മീയതയുടെ അതിശയകരമായ കേന്ദ്രമാണെന്നു അദ്ദേഹത്തിന് അന്ന്  തോന്നി. അതുപക്ഷേ ദൈവത്തിന്റെ സ്വന്തം നാടാണെന്നു വിളിച്ചുപറയുന്ന കപട ആത്മീയതയുടെ അടിമത്തച്ചങ്ങലങ്ങലയിൽ കിടന്നു മിഥ്യാഭ്രമത്തി ന്റെയും അഹങ്കാരത്തിന്റെയും പിടിയിൽ ആണല്ലോ മലയാളികൾ എന്ന് ആനുകാലിക കാര്യങ്ങൾ കാണുമ്പോൾ ഞാൻ വിശ്വസിക്കുന്നു. 

ഫാ.ലുഡ്വിഗ് ബോപ്പും വിദ്യാഭവൻ സാംസ്കാരിക കേന്ദ്രവും.

ഫാ.ബോപ്പ് പാലാ ഇടമറ്റം വിദ്യാഭവനിൽ
സാംസ്കാരികസമ്മേളനം ഉദ്ഘാടനം
ചെയ്യുന്നു. ഡോ മാത്യു മണ്ഡപത്തിൽ (ഇടത്തു) 
ആറാഴ്ചകൾ കേരളത്തിൽ പാലായ്ക്കും പൊൻകുന്നത്തി നുമിടയിലുള്ള ചെങ്ങളത്തുള്ള എന്റെ വീട്ടിലെ ഞങ്ങളുടെ താമസത്തിനിടയിൽ വിവിധ സ്ഥലങ്ങളുംവിവിധആളുകളും സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കു വാൻ ഇടയായി. ഉദാ: കോട്ടയം മഹാത്മാ ഗാന്ധി സർവകലാ ശാല അധികൃതർ, ദീപിക, മനോരമ, അന്തരിച്ച ഫാ. അ ബ്രാഹം കൈപ്പൻപ്ലാക്കലിന്റെ ഒസ്സാനാം ഭവൻ, പാലായ്ക്കടു ത്തുള്ള ഇടമറ്റത്തുള്ള കലാ- സാംസ്കാരിക കേന്ദ്രം "വിദ്യാഭവൻ", തുടങ്ങിയ മാധ്യമ- രാഷ്ട്രീയ- സാമൂഹിക  സാംസ്കാരിക- വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിനോടെല്ലാം ബന്ധപ്പെട്ട  നേതൃത്വങ്ങളുമായും സുപ്രധാന സന്ദർശനങ്ങ ളും ചർച്ചകളും നടത്തി. വിദ്യാഭവനിൽ നടന്ന സാംസ്കാരിക സമ്മേളനം ഉത്‌ ഘാടനം ചെയ്തത് ഫാ. ലുഡ്വിഗ് ബോപ്പ് ആയിരുന്നു. വിദ്യാഭവന്റെ  സ്ഥാപക നായ ഡോ. മാത്യു മണ്ഡപത്തിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്നാ ണ് അദ്ദേഹത്തെ സ്വീകരിച്ചു സമ്മേളനസ്ഥലത്തേയ്ക്കു ആനയിച്ചത്. അന്ന് അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ ജർമ്മനിയിലെ മലയാളികളുടെ മത സാമൂഹിക- സാംസ്കാരിക ജീവിതത്തെക്കുറിച്ചും നമ്മുടെ കേരളത്തി ലെ ജനങ്ങളോട് പറഞ്ഞു: "ജർമ്മനിയിൽ ഇപ്പോൾ താമസമാക്കിയിരിക്കുന്ന ഇന്ത്യാക്കാരായ ക്രിസ്ത്യാനികളുടെ സഹകരിച്ചുള്ള ജീവിതം കാണുന്ന ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. ജർമ്മനിയിലെത്തുന്ന ഇന്ത്യയിലെ മെത്രാ ന്മാരോട് പലപ്പോഴും പറഞ്ഞി ട്ടുള്ള ഒരുകാര്യം, "കുറ്റവാളികളായ ഒരു ഇന്ത്യാ ക്കാരും അവിടെ ഇല്ല, വളരെ തൃപ്തികരം, നല്ല സഹകരണമാണ്, ആരും ഒരു ഗെറ്റോയിലുമല്ല ജീവിക്കുന്നത്, മറിച്ചു വെറും സാധാരണ ജർമ്മൻ സമൂഹ ത്തിൽ ലയിച്ചു തന്നെ. മാതൃകാപരമായ ഒരു സാമൂഹ്യജീവിതശൈലി അവ രുടെ മാതൃരാജ്യ പാരമ്പര്യവും സ്വന്തവുമാണ്". അതുപക്ഷേ മാറിയ കാലഘ ട്ടത്തിന്റെ പല നീക്കത്തിൽ അപലപനീയമായ ചില അപചയങ്ങൾ ഉണ്ടായി ട്ടുണ്ടെന്നത് നിഷേധിക്കാനും എനിക്ക് കഴിയില്ല. 

 ഫാ. എബ്രാഹം കൈപ്പൻ പ്ലാക്കലും + (R)
ആശ്രമവാസികളും പാലായിൽ
ഫാ. ലുഡ്വിഗ് ബോപ്പിനെ സ്വീകരിച്ചു.
 
അദ്ദേഹത്തിൽ മാനുഷിക നന്മയുടെ  ഹൃദയമാണ്  ഉൾക്കൊള്ളുന്നത്.. അദ്ദേഹം ചിരിക്കുമ്പോൾ ഓരോരോ പ്രാവശ്യവും ലോകം വീണ്ടും വീണ്ടും പ്രകാശത്താൽശോഭിക്കും എന്നാണ്, അദ്ദേഹത്തെ ക്കുറിച്ചു അറിയുന്നവർ പറയുന്നത്. വിവാഹിതരാ കാനുള്ള ആളുകളുടെ വിവാഹങ്ങൾ അദ്ദേഹം ആശീർവദിച്ചു, അനവധി ആയിരം കുട്ടികൾക്ക് മാമോദീസ കൂദാശ നല്കി. എന്നും അനേകരുമായി അവരുടെ ജീവിതങ്ങളിൽ പങ്കുകൊണ്ടു. സ്നേഹത്തേക്കാൾ വലിയ ഒരു നിയമത്തിന്റെ ഒരു അക്ഷര മാല ഇല്ലായെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് താനുൾപ്പട്ട ഒററ്റോറിയത്തി ന്റെ അധികാരികൂടിയായ ഫ്രാൻസിസ് മാർപാപ്പയേയും അദ്ദേഹത്തിൻറെ ആദർശത്തെയും ഞാൻ സ്നേഹിക്കുന്നു. ഫാ. ലുഡ്വിഗ് ബോപ്പിന്റെ( 90-)0 ) തൊണ്ണൂറാം ജന്മദിനം ആഘോഷിക്കപ്പെടുന്ന ഈ മഹനീയ അവസരത്തിൽ അദ്ദേഹത്തിന് ഹൃദയപൂർവം ഞങ്ങൾ എല്ലാ ആശംസകളും നന്ദിയും രേഖപ്പെടുത്തുന്നു. //-
----------------------------------------------------------------------------------------------------------------



Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.