ധ്രുവദീപ്തി // വൃദ്ധ വിലാപം : // Kerala Syro Malabar Church // Christianity -
എൻ്റെ ദൈവം എന്നോടൊപ്പം. //
ടി. പി. ജോസഫ് തറപ്പേൽ
![]() |
ടി. പി. ജോസഫ് തറപ്പേൽ |
വിശുദ്ധ ന്യൂമാൻ പറയുന്നു:"മനുഷ്യനും ദൈവ ത്തിനുമിടയിൽ വരാൻ യാതൊരു വിധ പ്രതിമ യ്ക്കും (തിരുശേഷിപ്പുകൾക്കും), ഭക്തകൃത്യത്തി നും (നൊവേനയ്ക്കും), എന്തിന് വിശുദ്ധർക്കും, പരിശുദ്ധ കന്യകാ മറിയത്തിനു പോലും, കത്തോലി ക്കാസഭ അനുവാദം നൽകുന്നില്ല. ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നതിനാൽ ഞാൻ നിങ്ങൾക്കു വേണ്ടി പിതാവിനോട് പ്രാർത്ഥിക്കുമെന്ന് പറയുന്നി ല്ല എന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ട്. (യോഹ.16.26) ദൈവം നാമോരോരുത്തരെയും നിരുപാധികം സ്നേഹിക്കുന്നു. ഏവർക്കും വേണ്ടി ദൈവം കാത്തിരിക്കുകയാണ്. ഇതിൽ കൂടിയ തരത്തിൽ സന്തോഷത്തിനു എന്താണ് വക?
വിശുദ്ധ കൊച്ചുത്രേസ്യ പറയുന്നു: മാതാവ് ആഗ്രഹിക്കുന്നത് അനുകര ണമാണ്, മുഖസ്തുതിയും ആഘോഷങ്ങളുമല്ല. ഇതുതന്നെയാണ് വിശു ദ്ധ അന്തോനീസിന്റെയും മറ്റെല്ലാ വിശുദ്ധരുടെയും ആഗ്രഹം. ഒരു ക്രിസ്ത്യാനി ദൈവവുമായി അടുത്ത ബന്ധമുള്ളവനാണ്. വിശുദ്ധ ന്യൂമാൻ നമ്മോടു ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്:"നമ്മളെല്ലാം ദൈവത്തിന്റെ സ്വന്തമാണോ? ദൈവസന്നിധിയിൽ വ്യാപാരിക്കുവാ ൻ തയ്യാറുള്ളവരാണോ? ദൈവത്തിന്റെ സ്വരത്തിനു കാതോർക്കുന്ന വരും ദൈവത്തിന്റെ സൗന്ദര്യം നുകർന്നിട്ടുള്ളവരുമാണോ ? മനുഷ്യ നായി ജീവിച്ച യേശുവിനെ അടുത്തറിയുന്നവരും ദൈവത്തിന്റെ നന്മ രുചിച്ചു അറിഞ്ഞിട്ടുള്ളവരുമാണോ?
എവിടെയാണ് ദൈവം? ചില പ്രത്യേക ഇടങ്ങളി ലല്ല, ദൈവം എല്ലായിടത്തും ഉണ്ട്. പ്രത്യേകിച്ച്, ടാഗോർ പറയുന്നതുപോലെ മണ്ണിൽ പണി ചെ യ്യുന്ന ആർക്കും ഒപ്പം ദൈവം ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നവരോ ടൊപ്പം, ചുമട് ചുമക്കുന്ന വരോടൊപ്പം, ആരോരുമി ല്ലാതെ കടത്തിണ്ണക ളിൽ അന്തി ഉറങ്ങുന്നവരോടൊ പ്പം, വണ്ടി ഓടി ക്കുന്നവരോടൊപ്പം, രോഗികളെ ശുശ്രൂഷിക്കു ന്നവരോടൊപ്പം, പീഢിതരും നിന്ദിതരുമാ യവരോടൊപ്പം ദൈവം ഉണ്ട്. ജാതിയോ മതമോ ഒന്നും ദൈവം നോക്കുന്നില്ല. എല്ലാ മതസ്ഥരും ദൈവത്തിനു തുല്യരാണ്. ദൈവം എല്ലാവരുടേതുമാണ്. തന്റെ ഇഷ്ടം നിറവേറ്റുന്ന എല്ലാവരുടെയും കൂടെ ദൈവം ഉണ്ട്. അവരെല്ലാവരും ദൈവത്തിന്റേതാണ്.
ദൈവം അങ്ങകലെയല്ല. നമ്മുടെ അടുത്താണ്. നമ്മൾ ഉദ്ദേശിക്കുന്നതി ലും അടുത്താണ് ദൈവം. മീൻ വെള്ളത്താൽ എന്നപോലെയാണ് നമ്മ ൾ ദൈവത്താൽ ചുറ്റപ്പെട്ടിരിക്കുന്നത്. ദൈവം എന്നെ പൊതിയുന്ന വസ്ത്രമാ ണ്. ഞാൻ ശ്വസിക്കുന്നത് ദൈവത്തിലാണ്. ഞാൻ എന്നോട് എന്നതിനേക്കാൾ എനിക്കടുത്താണ് ദൈവം.
ദൈവത്തെ പിതാവായി മാത്രം കാണുന്നത് ശരി യല്ല. ദൈവം നമ്മുടെ മാതാവുമാണ്. അപ്പനും അ മ്മയുംകൂടി ശിശുവിന് ശാരീരിക ജന്മം നൽകുന്ന തുപോലെ മാതാവും പിതാവുമായ ദൈവം നമു ക്ക് ആദ്ധ്യാത്മിക ജന്മം നൽകുന്നു. ചില ഹിന്ദു സ ഹോദരന്മാർ ദൈവത്തെ, "അമ്മേ, നാരായണ"! എന്ന് സംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. എത്ര യോ ശരിയാണ് ആ ആശയം.
ദൈവം നമ്മുടെയെല്ലാം ആണ്. അവിടുന്ന് നാം ഓരോരുത്തരുടെയും തല മുടിയിഴകൾപോലും എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കാര്യങ്ങളിൽ അതുപോലെ ശ്രദ്ധാലുവാണ് അവിടുന്ന്. നമുക്ക് അസുഖമുണ്ടാകുന്നത്, നമ്മളെക്ക ഴിഞ്ഞും നേരത്തെ അവിടുന്ന് അറിയുന്നുണ്ട്. അതിനു പ്രതിവിധി നേടുവാൻ അവിടുന്ന് നമ്മോടാവശ്യപ്പെടുന്നു. ഈ വിശാസമില്ലാത്ത വനാണ് തിരികത്തിക്കാനും നൊവേന നേരാനും, തിരുശേഷിപ്പ് ചും ബിക്കാനുമായി പരക്കം പായുന്നത്.
വിശുദ്ധർക്കാർക്കും, നേരത്തെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, ദൈ വത്തിനും നമുക്കുമിടയിൽ വരാൻ അവകാശമില്ല. കാരണം ദൈവം നമ്മുടെ പ്രിയപ്പെട്ട അപ്പനാണ്, നമ്മൾ അവിടുത്തെ അരുമക്കളും. നമ്മു ടെ ഒരു മുടി പോലും അവിടുന്നറിയാതെ പൊഴിയുകയില്ല. അങ്ങനെ ഒരു ഉറച്ച വിശ്വാസം നമുക്ക് വേണം.
ദൈവത്തിന്റെ ഇഷ്ടമാണ് നമ്മൾ നിറവേറ്റുന്നതെങ്കി ൽ ഭൂകമ്പമുണ്ടാകട്ടെ, കൊടുങ്കാറ്റുണ്ടാകട്ടെ, നക്ഷത്ര ങ്ങൾ ആകാശത്തുനിന്നും ഇളകട്ടെ, നമ്മൾക്കൊന്നും ഭയപ്പെടുവാനില്ല. കാരണം അവയെല്ലാം നിയന്ത്രിക്കു ന്ന നമ്മുടെ പ്രിയപ്പെട്ട അപ്പച്ഛനായ ദൈവത്തിന്റെ ഉള്ളം കൈയ്യിലാണ് നമ്മൾ. ഒരു ശക്തിക്കും നമ്മളെ അവിടുന്നിൽനിന്നും തട്ടിയെടുക്കാനാവില്ല.
നമ്മൾക്ക് ഈ നിലപാടാണെങ്കിൽ അയൽക്കാരന് നന്മവരുമ്പോൾ നമ്മൾ അസൂയപ്പെടുകയില്ല. നമ്മൾ സന്തോഷിക്കുകയേയുള്ളൂ. നമ്മൾക്കാരോടും ഒരു പകയും ഉണ്ടായിരിക്കുകയില്ല. ഒന്നിലും പരിഭ്രാന്തി ഉണ്ടാവുകയില്ല. വെള്ളത്തിനു മീതെ നടന്ന പത്രോസിന്റെ അരൂപിയായിരിക്കും നമ്മളിൽ കുടികൊള്ളുക. //-
****************************************************************************
(ഈ രചനയ്ക്കാധാരം 09. 03. 2016 ലെ സത്യദീപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട എം. ജെ. തോമസ് എസ്. ജെ. യുടെ ലേഖനം "എന്റെ ഏറ്റവും പ്രിയപ്പെട്ട അപ്പച്ചാ" എന്നതിനോടാണ്, //
ടി. പി. ജോസഫ് തറപ്പേൽ).
- *************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻhttps://dhruwadeepti.blogspot.comfor up-to-dates and FW. link Send Article, comments and write ups to :DHRUWADEEPTI ONLINE LITERATURE.Published from Heidelberg, Germany, in accordance with the European charter on freedom of opinion and press.DISCLAIMER: Articles published in this online magazine are exclusively the views of the authors.Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
*****************************************************************************
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.