Donnerstag, 19. Mai 2016

ധ്രുവദീപ്തി: Kerala Politic // ശ്രീ. കെ. എം. മാണിയുടെ വിജയം- "ഇത് സത്യത്തിന്റെ വിജയം"-


ധ്രുവദീപ്തി : Kerala Politic //


ശ്രീ. കെ. എം. മാണിയുടെ വിജയം-
"ഇത് സത്യത്തിന്റെ വിജയം"- 

George Kuttikattu




 ശ്രീ. കെ. എം. മാണി M L A 
നാധിപത്യസംവിധാനത്തിൽ തെരഞ്ഞെടുപ്പും വിജയങ്ങളും വിജയാഘോഷങ്ങളും പരാജയവും പരാജയപ്പെട്ട ദു:ഖവും അതിൽ ഉൾപ്പെട്ടത് തന്നെ  യാണ്. ശ്രീ. കെ. എം. മാണി തുടർച്ചയായി ജനപ്ര തിനിധിയായും മന്ത്രിയായും അര നൂറ്റാണ്ടുകൾ പാലായിലെ ജനങ്ങളെ മാത്രമല്ല, ലോകം മുഴുവനു മുള്ള മലയാളീ സഹോദരങ്ങളെ സ്നേഹിച്ചു. സ്നേഹിച്ചതും അവർക്ക് വേണ്ടി സേവനം
ചെയ്തതും എന്നതിന്റെ മഹത്തായ സാക്ഷിപത്രമാണത് ? സത്യത്തിനു ജീവാത്മാവ് ഉണ്ടെന്നു തെളിയിച്ച മഹത്തായ തെരഞ്ഞെടുപ്പുവിജയം. തന്റെ എതിർ സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിലൂടെ തോൽപ്പിക്കുകയായിരുന്നില്ല തന്റെ ലക്ഷ്യം. തനിക്കു നേരെ ഉയർന്ന ആരോപണങ്ങളെ, ക്രൂരമായിരുന്ന  അസത്യത്തെ ജയിക്കുകയെന്ന അനന്തമായ ആഗ്രഹമാണ് ലക്ഷ്യത്തിൽ എത്തിയ ഫലം തുറന്ന് അറിയിച്ചത്. ഒടുവിൽ സത്യം വിജയിച്ചു. അദ്ദേഹം ജയിച്ചു. തെരഞ്ഞെടുപ്പിൽ അനിയന്ത്രിതവും പ്രശ്നസങ്കീർണ്ണവുമായിരുന്ന ഒരു പ്രതിസന്ധിയെയാണ്  അദ്ദേഹം നേരിടെണ്ടിയിരുന്നത്‌.

നിയമസഭയിൽ മാത്രമല്ല, പുറത്തും പ്രതിപക്ഷത്തിന്റെ കടുത്ത പകയുടെ എതിർപ്പുകൾ നേരിട്ട് നേരിടുന്നത് കേരളത്തിലെ  മന്ത്രിസഭയ്ക്ക്തന്നെ വലിയ പ്രശ്നസങ്കീർണ്ണ വെല്ലുവിളിയായിരുന്നു. എന്നാലിക്കാര്യത്തിൽ അത് നേരെമറിച്ചാണെങ്കിൽ, ഉദാഹരണത്തിന്, ബലഹീനതയുടെ ഒരു അടയാളം, അഥവാ, ഭരണകക്ഷികൾ അവരുടെ അധൈര്യം അപ്പോൾ നിയമസഭയിലും തുറന്ന് കാണിച്ചിരുന്നെങ്കിൽ? എന്നിട്ടെന്തുണ്ടായി? കേരള ധനകാര്യമന്ത്രി യെന്ന നിലയിൽ ശ്രീ.  കെ. എം. മാണി കൃത്യമായിത്തന്നെ സർക്കാരിനും തന്റെ നേതൃത്വത്തിലുംകൂടിയുള്ള മന്ത്രിസഭയ്ക്കും, സംസ്ഥാനത്തിനും ജനങ്ങൾക്കുംവേണ്ടി തികച്ചും ജനാധിപത്യ മാതൃകാപരമായി നിലകൊണ്ടു. അദ്ദേഹം രാജിവച്ചു മാതൃക നല്കി. പ്രതിപക്ഷങ്ങൾക്ക്‌ ഏറ്റവും ഹിതകരമായ ശൈലി.              

ശ്രീ. കെ. എം. മാണി എം. എൽ. എ യുടെ ജർമ്മൻ സന്ദർശനം 


  Dr. Mathew Mandapathil, 
Dr. Karl lamers, (President Europien Parlement,)
Sree.K. M.mani M.L.A Pala, George Kuttikattu, Fr. Ludwig Bopp 





സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, തന്റെ ജീവിതം മുഴുവൻ അർപ്പിതമായ   വിശാലജനാധിപത്യരാഷ്ട്രീയത്തിനായി സ്വയം സ്വീകരിച്ച ഒരു മഹാനെയാണ്, ശ്രീ. കെ. എം. മാണി യിലൂടെ കേരള രാഷ്ട്രീയവും, മാ ത്രമല്ല ഇന്ത്യൻ രാഷ്ട്രീയവും ഒരേ സമയം കാണുന്നത്. യൂറോപ്പിലെ പ്രവാസീമലയാളികളുടെ വിവിധ  പ്രശ്നങ്ങളെപ്പറ്റി യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡണ്ട് ഡോ.  കാൾ ലാമെർസുമായി ശ്രീ. കെ. എം. മാണി ചർച്ചകൾ (2001-  ൽ) ജർമനിയിലെ എന്റെ വസതിയിൽ കൂടിച്ചേർന്നു നടത്തിയിരുന്നു. (ചിത്രം- ഇടത്തുനിന്നു വലത്തേയ്ക്ക്: ഡോ. മാത്യൂ മണ്ഡപത്തിൽ, ഡോ. കാൾ ലാമെർസ് (ജർമനി), ശ്രീ. കെ. എം. മാണി, ജോർജ് കുറ്റിക്കാട്ട്, ഫാ. ലുഡ്വിഗ് ബോപ്പ് (ജർമനി)- ചർച്ചാ വേളയിൽ).

കേരളത്തിന്റെ  മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയെപ്പോലെ തന്നെ പ്രവാസീ മലയാളികളുടെ ബഹുമുഖപ്രശ്നങ്ങളിലെല്ലാം നിറസാന്നിദ്ധ്യം വഹിച്ചിരുന്ന ശ്രീ. കെ. എം. മാണിയുടെയും ഉമ്മൻ ചാണ്ടിയുടെയും തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെ വിജയമാണ്. 

ചരിത്രത്തെ അതിശയിപ്പിച്ച കെ. എം. മാണിയുടെ 
ബജറ്റ് അവതരണം
------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.