Freitag, 1. April 2016

ധ്രുവദീപ്തി //Panorama // Society // നാമൊരിക്കലും ഭയത്തിനു ബന്ധിയാകരുത് : ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി //Panorama //  Society // 
നാമൊരിക്കലും ഭയത്തിനു ബന്ധിയാകരുത് : 
ജോർജ് കുറ്റിക്കാട്ട് -  

നാമൊരിക്കലും ഭയത്തിനു ബന്ധിയാകരുത്.

ജോർജ് കുറ്റിക്കാട്ട്   

 യൂറോപ്യൻ യൂണിയൻ നേതാക്കൾ

ലോകം രോ ദിവസവും മുറിവേറ്റുകൊണ്ടാണ് ഉണരുന്നത്. നമ്മുടെയൊക്കെ സഹജീവികളെ ബോംബുകളാൽ വലിച്ചു കീറി രക്തമൊഴുക്കി ജീവിതത്തിൽ നിന്നു എന്നേയ്ക്കും ഇല്ലാതാക്കുന്ന ഭ്രാന്തൻ കൃത്യങ്ങളെക്കുറിച്ചുള്ള പുതിയ വാർത്തയാണ് എന്നും അറിയുന്നത്. സിറിയയിൽ, ലിബിയയിൽ, ഇറാക്കിൽ, തുർക്കിയിൽ, പൊതുവെ യൂറോപ്പിൽ- പാരീസിൽ, ബൽജിയത്തിൽ, അഥവാ ജർമനിയിൽ, ഇന്ത്യയിൽ, അമേരിക്കയിൽ- ലോകമെങ്ങും ഭീകരാക്രമണങ്ങൾ നടക്കുന്നു. ഒന്നേ ഇവിടെ പറയാൻ ശേഷിക്കുന്നുള്ളൂ: ദു:ഖം മറയും, അരിശം സാവധാനം തണുത്തു പോകും, എന്നാൽ ഭയംമാത്രം അവശേഷിക്കും. അതുപക്ഷെ ഭീകര സംഭവങ്ങളാൽ ബന്ധികളായി നമ്മുടെ വികാരത്തിനു നാം അടിമപ്പെടുന്ന തരത്തിൽ ഒരു അടയാളം നമ്മിൽ എങ്ങനെയും ഒരിക്കൽപ്പോലും പ്രകടമായി പ്രതിഫലിക്കരുതല്ലൊ. അങ്ങനെ വന്നാൽ ഈ ശത്രുക്കൾ ആയിരിക്കും നമ്മുടെ പൊതുസമൂഹത്തിൽ വിജയിക്കുന്നത്. 

ലോകം ഇക്കഴിഞ്ഞ കുറെ വർഷങ്ങളായി, ഉദാ:  പശ്ചിമേഷ്യൻ രാജ്യങ്ങളിലും, യൂറോപ്പിലാകെമാനവും അതുപോലെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ ഓരോ ദിവസവും ഭീകരതയുടെ അതികഠിന മുറിവേറ്റാണ് ഉണരുന്നത്. ആയിരക്കണക്കിന് മനുഷ്യജീവൻ ഭീകരന്മാരുടെ ബോംബുകളുടെ അക്രമത്തിനു ഇരയായി മാറി. സിറിയയിലോ ഇറാക്കിലോ, ഇന്ത്യയിലോ, പാരീസിലോ, ബെൽജിയത്തോ, എവിടെയെങ്കിലുമോ ആകട്ടെ, അവിടെയെല്ലാം നടന്നത് കറതീർന്ന ഭീകരാക്രമണം ആണ്. എന്നാൽ അവിടെയെല്ലാം തകരുന്നത് അതതു രാഷ്ട്രീയ ഭരണ സ്ഥാപനങ്ങളുടെ ജീവനാണ്, ആ തകർച്ച ,  മനുഷ്യരുടെ പൊതുസമൂഹജീവിതസംസ്കാരമാണ്. വിമാനത്താവളവും റയിൽവെ കേന്ദ്രങ്ങളും കേന്ദ്രമാക്കി മനുഷ്യജീവനെ ബോംബിട്ട് ഇല്ലാതാക്കുക- നമ്മുടെ തിരക്കേറിയ മനുഷ്യജീവിത സ്വാതന്ത്ര്യത്തിനെതിരെ നടത്തപ്പെടുന്ന പ്രത്യക്ഷ കടന്നാക്രമണം തന്നെയാണ്. ഇതിനെതിരെ നാം ദൃഢശപഥം ചെയ്യണം, സ്വയം ബോധവാന്മാരാകണം.

യൂറോപ്യൻ പാർലമെന്റു മന്ദിരം 
ദു:ഖാചരണം 


  


പകുതി താഴെവരെ താഴ്ത്തി ദുഃഖ:സൂചകമായി ഇറക്കി ക്കെട്ടിയിരിക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പതാക,  ബൽജിയത്തു യൂറോപ്യൻയൂണിയൻ  പാർല മെന്റിന് മുൻപിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ടു. അതായത്     ബൽ ജിയത്തു ഭീകരാക്രമണ ത്തിൽപെട്ട്  മരണപ്പെട്ടവരോ ടുള്ള യൂറോപ്യൻ ജനങ്ങളുടെ ഏറെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുകയാണ്. എല്ലാം കൊണ്ടും എന്നും എവിടെയും ഇപ്രകാരമുള്ള  ദു:ഖപ്രകടനങ്ങൾ  നടക്കുന്ന സമയമാണിപ്പോൾ. ഇതിനേറെ സമയവും   കാലവും വേണ്ടിവരും. ഈവിധ ദു:ഖാചരണം ഭീകരന്മാർക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് തന്നെയാണ്. ഈ പരസ്യ ദു:ഖാചരണപ്രകടങ്ങൾ  ആചരിക്കുവാനുള്ള കഴിവ്, കാലികമായ കൊടുംഭീകരത്വം ഇന്ന് മനുഷ്യ സമൂഹത്തെ ചീന്തിക്കീറി തോൽപ്പിക്കുവാൻ ഭീകരർ ആഗ്രഹിക്കുമ്പോൾ, അതിനാൽത്തന്നെ അത് വളരെയേറെ വിലപ്പെട്ടതുമാണ്‌. കാരണം നമ്മെ അധികം സ്പർശിക്കാത്ത മറ്റു വിവിധതരം നഷ്ടങ്ങളുടെ തീവ്രതയുള്ള കുറെ ദു:ഖാചരണങ്ങളെക്കാൾ, ഉന്നത ഫലദായകമായ വ്യത്യസ്ത വികാരങ്ങൾ  ഓരോന്നും അനുഭവപ്പെടുന്നതായി വേർതിരിഞ്ഞു വ്യത്യസ്തപ്പെടുന്നു. സ്വയം "ദൈവത്തിന്റെ പടയാളി"കൾ (Holy Warrior) എന്ന് വിശേഷിപ്പിക്കുന്ന ഇസ്ലാം ഭീകരർ  അക്ഷരത്തിലും അർത്ഥത്തിലും അവർ ദൈവീകരല്ല, അവരാകട്ടെ മനുഷ്യജന്മമോ പോലുമല്ല. 

ശരിയാണ്, ഭയവികാരം കുറച്ചു നീണ്ട് നിലനിൽക്കും. എന്നാൽ അതിലൂടെ ഉണ്ടാവുന്ന ഭാവരൂപങ്ങളെ വിവേകപൂർവ്വം കഴിയുംവേഗം അകറ്റണം. പ്രതികാര ഭാവം നല്ലത് തന്നെ, അതുപക്ഷെ യുക്തിവിരുദ്ധമായ അതിവിദൂര ദൂഷ്യഫലങ്ങളെത്തന്നെ വേഗം ക്ഷണിച്ചുവരുത്തും. അതിനായി ചെയ്യാനുള്ളത്, ബോധവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടിയ സാഹചര്യം അവിടെ ഉണ്ടാക്കണം. അങ്ങനെയായാൽ നമ്മെ ഇല്ലെന്നാക്കാൻ ഒരുങ്ങിയിറങ്ങുന്ന ഭീകരശക്തിക്ക് നമ്മെ ജയിക്കുവാൻ കഴിയുകയില്ല. നമ്മുടെ ശക്തി- നമ്മുടെ വിവേകം, നമ്മുടെ വിജ്ഞാനം, നമ്മുടെ ക്രിയാത്മകത്വം, ഇവ ആയിരിക്കണം- ശത്രുക്കളെ നേരിടുവാനുള്ള ശക്തി. നമ്മുടെ വിവേകമാണ് പ്രതിസന്ധികളിൽ ശക്തി പകരുന്നത്. 

 ദു:ഖാചരണം - പാരീസ് 

നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ ചുറ്റും ദൈനംദിനം കാണപ്പെടുന്നത് എല്ലാം അറിയാമെന്നു ഭാവിക്കുന്നവരുടെ യും അതിലേറെ ദോഷൈകദൃക്കു കളുടെയും ഒരു ബഹുജനസമൂഹ മാണ്. ലോകത്തിൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ പേരിൽ സ്വന്തം സ്വാർത്ഥതയ്ക്ക് ഫലം കൂട്ടുവാൻ ഇങ്ങനെയുള്ള പല  സമൂഹങ്ങൾ എല്ലാവിധ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്നുണ്ട്. അത് വിവിധ രാഷ്ട്രീയപാർട്ടികളുടെ വിലാസത്തിലോ, അവരുടെ നവീന ജനപ്രസ്ഥാനങ്ങളുടെ രൂപീകരണം വഴിയോ ഇങ്ങനെയുള്ള ക്രിമിനൽശക്തി വളർച്ച പ്രാപിക്കുവാൻ നെട്ടോട്ടം നടത്തുന്നു. നിരവധി ഉദാഹരണങ്ങൾ കാണാം. ഉദാ: പാരീസ് ദുരന്തം, ബൽജിയം ബോംബ്‌ ആക്രമണം എന്നിങ്ങനെ യുള്ള ദുരന്തങ്ങൾ ഉണ്ടാക്കി ഭീകരന്മാർ സ്വന്തലാഭം കൈവരിക്കുകയാണ്. ഇതിനു വേറെയും ഉദാഹരണം നോക്കാം., ജർമനിയിൽ ഈയിടെ പുതിയ   അടിസ്ഥാനമിട്ട AFD (Alternative for Germany) എന്ന രാഷ്ട്രീയ പാർട്ടിയുടെ ഒരു തുടക്കം തന്നെ വിചിത്രമാണ്. സിറിയൻ യുദ്ധത്തിന്റെ പേരിലും, അവരുടെ അഭയാർത്ഥി പ്രവാഹത്തിന്റെ പേരിലും ഇത്തരക്കാർ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അസ്വസ്ഥ രാഷ്ട്രീയ കാലാവസ്ഥാമാറ്റത്തിനു ഇടയാക്കി. എന്നാൽ പൊതു ജനം ബോധപൂർവ്വം ഒരു സമൂഹത്തിൽ വന്നിരിക്കുന്നതും വരാനിട നൽകുന്നതുമായ കൃത്രിമങ്ങളെയും അവരുടെ കുബുദ്ധികളെയും അവസരം നോക്കി മാറ്റി നിറുത്തണം. അതുപക്ഷേ, വളരെ വൈകിപ്പോയി!

ഏറെ ശ്രദ്ധിക്കേണ്ടതിതാണ്: ദു:ഖാചരണങ്ങൾ ശൂന്യമാകുമ്പോൾ, എന്തു കാര്യത്തെ സംബന്ധിച്ചും സർവ്വജ്ഞ ഭാവം നടിക്കുന്നവരുടെ അഭിപ്രായ പ്രകടനങ്ങളും കുറയുകയും ചെയ്യാം, പ്രതികാരഭാവം കുറഞ്ഞേക്കാം, അതുപക്ഷെ, ഇവിടെ ഒന്നുമാത്രം നമ്മളെ വിട്ടൊഴിയാതെ നിലനില്ക്കും, അതാണ്‌ നമ്മുടെ ഉൾഭയം. ഭയത്തിനു വളരെ പ്രത്യേകമായ ഒരു വ്യക്തിഗത ക്രിയാത്മകശക്തിയുണ്ട്, അത് നമ്മെ ഉണർന്നിരിക്കാൻ സഹായിക്കുന്ന ഘടകം എന്ന നിലയിൽ ആയിരിക്കും പ്രതികരിക്കുക . ഒരു സ്വതന്ത്ര (open soiety ) പൊതുസമൂഹം അന്ധമായ ആശരണത്വത്തിലേയ്ക്കും അവയെല്ലാം  പ്രതികരിക്കാനോ പ്രതിഷേധിക്കുവാനോ കഴിയാത്തവിധം കപട്യത്തിന്റെ ആഴത്തിലേയ്ക്കും തള്ളപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ എന്താണ് ഉടൻ ചെയ്യേണ്ടതെന്ന് പിറകോട്ടു ചിന്തിക്കാനുള്ള സമയമാണിതെന്നു ജനങ്ങൾ മനസ്സിലാക്കണം. അപകടങ്ങളെ മുൻകൂട്ടി അറിയവാനും സാമൂഹ്യജീവിത  സുരക്ഷിതത്വം എളുപ്പമാക്കുവാൻ പോലീസ് സഹായവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായവും ശക്തമാക്കേണ്ടതാണ്. യൂറോപ്പിലായാലും മറ്റു ഏതു രാജ്യത്തായാലും സുരക്ഷാനടപടികളുടെ തീവ്ര ശ്രദ്ധ അനിവാര്യം തന്നെ. ഇതിലൂടെ പൊട്ടൻഷ്യൽ ക്രിമിനലുകളുടെ അതിനിവേശത്വവും അപകടവും കുറെ ഒഴിവാക്കാൻ കഴിയും.

 ഐഎസ് ഭീകരർ കൂട്ടക്കൊല ചെയ്യുന്നു.

ലോക രാജ്യങ്ങളിൽ വ്യാപകമായി, പ്രത്യേകിച്ച് യൂറോപ്പ്, അമേരിക്ക, ഇന്ത്യ, എന്നീ രാജ്യങ്ങളിൽ ക്രൂരവും കൊലപാതകോദ്ദേശത്തോടെയുള്ള ആക്രമണവും നടത്തുവാൻ ഒരുക്കം കൂട്ടുന്ന ഇസ്ലാമിക് ഫാസിസ്റ്റുകൾ ഉണ്ടെന്നുള്ളതാണല്ലോ യാഥാർത്ഥ്യം. ഇതിന്മേൽ ഏറ്റവും അപകടകരകാ രിയായ മറുപടിയാണ് യൂറോപ്യൻ എതിർഫാസിസമെന്ന് നാം അതിനെ  മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

ഇതിൽ രണ്ടാമത്തെ ഏറ്റവും വലിയ അപകടകരമായത്, ഇസ്ലാമിക് ഫാസിസ്റ്റ്ശക്തി  ഇവയെല്ലാം  നിഷേധിച്ചു പ്രചരിപ്പിക്കുന്ന അടവും, നാം അതിനെ അവഗണിച്ചു തീരെയങ്ങ്  നിരുപദ്രവകരമായി തള്ളുന്ന മനോഭാവവും ആണ്. എന്നാൽ ഇതിലും വലിയ അപകടകാരിയായി പ്രശ്നം സംസാരവിഷയമാകുന്നത് ഇങ്ങനെ: അതായത്, രാഷ്ട്രീയതലത്തിലും ഭരണതലത്തിലും ഉടനടി അടിയന്തിരമായി എടുക്കാൻ ഉദ്ദേശിക്കുന്ന മറുപടി ക്രമങ്ങളേപ്പറ്റിയുള്ള തത്സമയ വെളിപ്പെടുത്തലുകൾ ആണ്. ഇത്തരം കാര്യങ്ങൾ പ്രശ്നങ്ങളുടെ നേർക്കുള്ള ഒരു മറുപടിയായിട്ട് കാണേണ്ടതില്ല, ഇതുപക്ഷേ, തീവ്രജാഗ്രതയോടെയുള്ള നിരീക്ഷണത്തിന്റെയും സർക്കാരിന്റെ കഴിവുകേടിന്റെയും ഒരു മിശ്രിതം ആണെന്ന് പറയാം. എല്ലാ രാജ്യങ്ങളും അക്രമസാഹചര്യങ്ങളെ ഇല്ലെന്നാക്കുവാൻ തക്ക ആവശ്യമായ ഇന്റലിജൻസു വിഭാഗം നവീകരിക്കണം, അതിനു ആധുനിക ടെക്നോളജിയെ ഉപയോഗിക്കുകയും ചെയ്യണം. 

സ്വതന്ത്ര സമൂഹം സ്വയം കെട്ടിയിടപ്പെടരുത്

 ദു:ഖാചരണം- ബൽജിയം 

നമ്മുടെയുള്ളിലെ ഭയം നമുക്ക് സ്വയം നഷ്ടങ്ങൾ മാത്രമേ വരുത്തുകയുള്ളൂ. നമ്മൾ എന്താകണം എന്ന ലക്ഷ്യ മില്ലാത്ത ഒരു സമൂഹത്തെ വളരാൻ മാത്രമേ അത് സഹായിക്കൂ. ഒരു പൊതുസമൂഹം, അതോ ഒരിക്കലും സ്വതന്ത്രമല്ലാത്തതും, ഒരുനാളും തുറക്കാത്ത ഒരു കൂട്ടിലെ ജീവിതം നയിക്കുന്നവരുടെ സമൂഹം! നാമാരും സ്വന്തം രാജ്യത്ത് അക്രമികളെ ഭയപ്പെട്ടു സാമ്രാജ്യപോലീസ് നിരീക്ഷണത്തിൽ ആശ്രയിച്ചുതന്നെ എന്നും ജീവിക്കുന്ന പേടിത്തൊണ്ടന്മാരായി രൂപാന്തരപ്പെടരുത്. ഇത്തരമുള്ള  ചിന്തകൾ, അവയൊക്കെ ശരിയോ തെറ്റോ എന്ന പ്രതികരണഭാവ ങ്ങൾകൊണ്ട്  തീർച്ചയായും മനസ്സിലാക്കാവുന്നതാണ്, ഇതൊക്കെ മനുഷ്യ സഹജമാണ്. അത് സമ്മതിച്ചേ തീരൂ.

ബലപരീക്ഷണത്തിൽ കടന്നുവരാൻ നോക്കുന്ന ഒരു മനുഷ്യശത്രുക്കളെയും നാം അനുവദിക്കരുത്. ഒരു സ്വതന്ത്ര സമൂഹത്തിലേയ്ക്ക് അഭയംതേടിവരുന്നവർ ആരായാലും അവരെ സഹായിക്കാം. ഇതാണ് ഒരു സ്വതന്ത്രസമൂഹത്തിന്റെ കേന്ദ്രീയതത്വം. എങ്കിലും ഒരു യാഥാർത്ഥ്യം- ഇനിയും ആക്രമണങ്ങൾ തുടരെ എവിടെയും ഉണ്ടാകും, ഈ ഭയം ആരെയും വിട്ടുമാറുന്നില്ല. നിർണ്ണായകമായ കാര്യം ജനങ്ങൾക്ക് എങ്ങനെ അവരിൽ ഉണ്ടാകുന്ന ഭയവികാരത്തിൽ നിന്നും അങ്ങനെയങ്ങ് ഒഴിഞ്ഞ്മാറി പ്പോകാനാകും? കൂടുതൽ സുരക്ഷാക്രമങ്ങൾ-- അതിനു വിലയായി കുറഞ്ഞ ജീവിതസ്വാതന്ത്യം സ്വീകരിക്കുക. അങ്ങനെയൊ ? ഇപ്രകാരം സ്വയം പിടിച്ചു കെട്ടപ്പെടാൻ ഒരുങ്ങിയാൽപ്പൊലും നൂറുശതമാനം സുരക്ഷ യാകുകയുമില്ല.

ഫുട്ബോൾ സ്റ്റേഡിയം -
ബൽജിയം -ദു:ഖാചരണം

നമ്മെ ഭീഷണികൊണ്ട് എങ്ങനെയും കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളെയോ അനുവദിക്കരുത്. യൂറോപ്പിൽ, ( പാരീസ്, ബൽജിയം തുടങ്ങിയ രാജ്യങ്ങളിൽ ) പശ്ചിമേഷ്യയിൽ, ആഫ്രിക്കയിൽ, ഇന്ത്യയിൽ, പാകിസ്ഥാനിൽ, ഇറാനിൽ ആഫിക്കയിൽ, ഭീകരർ ചെയ്യുന്നതായ ആക്രമണങ്ങൾ ഭയത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയാണ്. 

ഭീകരത ഒരു വെല്ലുവിളിതന്നെയാണ്‌. ഭീകരത ഇല്ലെന്നാക്കാൻ ഇക്കാലത്തു ജനാധിപത്യ ലോകരാജ്യങ്ങൾക്ക് കഴിയാതെ വരുന്നത് തന്നെ ലോകരാജ്യ ങ്ങളുടെ ഐക്യത പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നുതിനു മതിയായ തെളിവല്ലേ? ഇതുപോലെതന്നെ നമ്മുടെ ജന്മദേശമായ കേരളനാട് നമ്മുടെ മാത്രുരാജ്യമാണെന്ന് പറയുവാൻ നാമോരോരുത്തനും ലജ്ജിക്കുന്നില്ലേ? ദിനംതോറും കൊല്ലും കൊലപാതകവും ഭീഷണിവിളിയും മാത്രമേ ഇന്ന് കേൾക്കാനുള്ളൂ. ക്ഷേത്രദർശനത്തിനു പോകുന്നവനെ തടഞ്ഞുനിറുത്തി കുറേപേർചേർന്ന് കൊന്നു വഴിയിൽ എറിയുക, കൈക്കൂലി കൊടുത്താലും പിന്നെയും തുക കിട്ടാതെ ചെയ്തു കൊടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ, വക്കീൽ, ജഡ്ജിമാർ, ജനപ്രതിനിധികൾ, മന്ത്രിമാർ, പിന്നെ, മതത്തിന്റെയും വിശ്വാസത്തിന്റെയും തണലിൽ ദൈവനാമത്തിൽ തട്ടിപ്പും അഴിമതികളും നടത്തുന്ന മതാധികാരികൾ, ഇങ്ങനെയുള്ള നിരവധി ഘാതകരെ എവിടെ ചെന്നാലാണ് കാണാൻ കഴിയുക? നമ്മുടെ കേരളത്തിൽ എന്ന് ഉടൻ അതിന് മറുപടിയും കിട്ടും. 

മുമ്പൊക്കെ ഒരു പ്രവാസിയെന്നാൽ അവൻ ജീവിക്കാൻ വേണ്ടി എല്ലും തലയും തകർത്തു കഠിന ജോലിചെയ്തുണ്ടാക്കിയ കുറച്ചു പണം കൊണ്ട് അവന്റെയും മറ്റ് അവന്റെ സ്വന്തക്കാരുടെയും കണ്ണീർ ഒപ്പുന്ന പുണ്യവാൻ എന്നായിരുന്നു പേര് പറയുക. അവൻ അവന്റെ നാട്ടിൽ വന്നാൽ എല്ലാം തീർത്തു തിരിച്ചുംപോകും എന്നായിരുന്നു പരക്കെ പറച്ചിൽ. ഇതിനകം അവനെ ചൂഷണവും ചെയ്യും എന്ന നിലയായിരുന്നുവെന്നു കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ പ്രവാസിയായ ഒരു മലയാളി തനി മലയാളിയായിത്തന്നെ  മാറിപ്പോയി . ഒരേസമയം മലയാളിയും പ്രവാസിയും. അവൻ നാട്ടിൽവന്നു നാട്ടിലുള്ളവരെ അതിവിദഗ്ദ്ധമായി തട്ടിച്ചു കോടികൾ കയ്യിലാക്കിക്കൊണ്ട് അപ്രത്യക്ഷമാകുന്ന കഥയും നാം മാദ്ധ്യമങ്ങളിൽ കേൾക്കുന്നു. ഇപ്രകാരം ഉന്നതതലത്തിൽ  ക്രിമിനലുകൾക്ക് തുണയുമുണ്ട്. ഇതിനാൽ ആർക്ക് ആരെ വിശ്വസിച്ചു കേരളത്തിൽ കിടന്നുറങ്ങാൻ കഴിയും?

ഇതെല്ലാം ലോക രാജ്യങ്ങളിൽ പതിവ് സംഭവമായിരിക്കെ, നമ്മുടെ  ഇന്ത്യ യിൽ ബഹുസാംസ്കാരിക സ്വതന്ത്രസമൂഹം നേരിടുന്ന അസ്വസ്ഥതയ്ക്ക് യാതൊരു ന്യായീകരണം അർഹിക്കുന്നില്ല. ഭീകരരും രാഷ്ട്രീയപാർട്ടികളും ഉയർത്തുന്ന വെല്ലുവിളികൾ, പകവീട്ടൽ ആക്രമണങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്ന് തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയാകെ  പൊതുസമൂഹമപ്പോൾ എതിർക്കണം, അതിനു വളരാനുള്ള സാഹചര്യം അനുവദിക്കരുത്. രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പുകളും ഒരു സ്വതന്ത്ര  ജനതയ്ക്ക് ശ്വാസം മുട്ടിക്കുന്ന അനുഭവമാണ് നിലവിൽ കേരളത്തിൽ ഉണ്ടാക്കുന്നത്‌. 

ഭീകരാക്രമണം ഉണ്ടാകുമെന്ന് കരുതി വിമാനത്താവളത്തിൽ പോകാതെ യാത്ര വേണ്ടെന്നു വയ്ക്കേണ്ടതില്ല, ഫുട്ബോൾ കളികാണാൻ സ്റ്റേഡിയത്തി ലേയ്ക്ക്  പോകാതിരിക്കേണ്ടതില്ല , യാത്രപോകുവാൻ ട്രെയിനുകളിലും, ബസ്സുകളിലും,  വിമാനത്തിലും മറ്റു വാഹനങ്ങളിലും പോകുവാൻ മടിക്കണ്ട തില്ല. സർക്കാർ നടപടിക്കു കൈക്കൂലിയും കോഴപ്പണവും നൽകണം എന്നതുകൊണ്ട്‌ നമ്മുടെ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെടുക യില്ലെന്നു നാം വ്യക്തമായി മനസ്സിലാക്കണം, അതാകട്ടെ ഭയം നമ്മെ ഒട്ടും  ജയിക്കുവാൻ അനുവദിക്കുന്നതല്ല എന്ന സത്യം. മാനുഷികമായ എല്ലാവിധ  സഹകരണവും എല്ലാ പൊതുമനുഷ്യ സമൂഹത്തിനും നാം ഉറപ്പു നല്കുക. മനുഷ്യത്വം അടിസ്ഥാനമിട്ട വിശ്വാസം സ്വതന്ത്രമനുഷ്യസമൂഹത്തിനു ഒരു ശക്തി നല്കുമെന്നതു നമുക്ക് നിഷേധിക്കുവാൻ കഴിയുകയില്ല. ഈ വമ്പൻ വിജയത്തിനു നേർക്ക് മനുഷ്യവിരോധികളായ ശത്രുക്കൾക്ക് ഒരു സ്വതന്ത്ര മനുഷ്യസമൂഹത്തിൽ ഒന്നും അവകാശപ്പെടാനില്ല, അവർക്കവിടെ ഒന്നും പങ്കുവയ്ക്കാനാവില്ല. ഈ കടുത്ത നിഷേധഭാവം, അവർ നടത്തുന്ന തുടർ ആകമങ്ങളെക്കാളേറെ ശക്തമായിരിക്കും, അത്രമാത്രം ശക്തിയേറിയതും  ആയിരിക്കും. // -

------------------------------------------------------------------------------------------ 

 
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.