Dienstag, 12. April 2016

ധ്രുവദീപ്തി // ചിന്താവിഷയം // പറവൂർ വെടിക്കെട്ട് ദുരന്തം, ഒരു പാഠം.


  ചിന്താവിഷയം 



പറവൂർ വെടിക്കെട്ട് ദുരന്തം, 
ഒരു പാഠം:

"ദൈവം എന്നെ രക്ഷിച്ചു" എന്നാ പ്രയോഗം പറവൂർ ദുരന്തമദ്ധ്യത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ടവരെങ്കിലും ചിന്തിച്ചു കാണും. ഇപ്പോൾ അതിനു വളരെ ആഴമേറിയ അർത്ഥമുണ്ട്. എങ്കിലും അത് പൂർണ്ണമായി അനേകർക്കും അത്ര പിടികിട്ടിയിട്ടില്ലെന്നു വേണം കരുതാൻ. ഇതിലും ശക്തമായ അനുഭവങ്ങൾ കൊണ്ട് മാത്രമേ അത് സമ്പൂർണ്ണമായി തിരിച്ചറിയാൻ കഴിയൂ.

നമ്മുടെ വിശ്വാസങ്ങളോ ആരാധനയോ ആധാരമായിരിക്കേണ്ടത് അധരം കൊണ്ടുള്ള പൂജയല്ല, ആരാധനാലയങ്ങളിലെ തിരുന്നാൾ - ഉത്സവ മേളകളോ അവയോട് അനുബന്ധമായ കരിമരുന്നു കലാപ്രകടനങ്ങളോ (ആകാശ വിസ്മ യങ്ങൾ ), മത്സരങ്ങളോ അല്ല, അവ തരുന്ന ആനന്ദമോ അല്ല. ഹൃദയത്തിൽ നിന്നുമുള്ള ഒരു ദിവ്യ സംഗീതം പുറപ്പെടും- അത് പ്രാർത്ഥനയാണ്.

കേരളത്തിൽ, കഴിവില്ലാത്ത, സാധു ജനങ്ങൾക്ക് ആഹാരത്തിനു അരി സർക്കാർ വെറുതെ നല്കുന്നു. വിശ്വാസത്തിന്റെ പേരിൽ, വിശ്വാസ ആഘോഷത്തിന്റെ തണലിൽ ലക്ഷക്കണക്കിന്‌ തുക മുടക്കി കരിമരുന്നു കലാപ്രകടനം നടത്തി ജനങ്ങൾ സ്വയം മരണം ഏറ്റുവാങ്ങുന്നു. ഇത്തരത്തിൽ ഉള്ള വികൃതവും വിചിത്രവുമായ പരിഷ്കൃത സമൂഹത്തിൽ ഈ അഭിപ്രായങ്ങൾ ഒറ്റപ്പെട്ടു പോകുമെന്ന് തീർച്ച.

വിശപ്പിനെ നേരിടാൻ അരിയാഹാരം വാങ്ങുവാൻ സർക്കാർ വേണം, അത് സർക്കാർ നിർവഹിക്കുന്നു. എന്നാൽ കോടികളുടെ തുകമുടക്കി നടത്തുന്ന വെടിക്കെട്ടിൽ നിന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കർശനമായി നിയമാനുസൃതം നിരോധിക്കപ്പെട്ട, നിയന്ത്രിക്കപ്പെട്ട, വെടിക്കെട്ട് മത്സരം നിയമത്തിനെ വകവയ്ക്കാതെ തന്നെ  നടത്തി. അങ്ങനെ സമൂഹത്തിലെ ചില സാമൂഹ്യദ്രോഹികളുടെ പരു പരുത്ത ഇടപെടലുകൾ മൂലം ഇങ്ങനെയുള്ള മഹാദുരന്തത്തിനു പറവൂരിലും തീ കൊളുത്തി. അപകടത്തിൽപ്പെട്ടവരുടെ ചികിത്സയ്ക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കുള്ള സഹായമായും ഒരു വമ്പൻ തുക മുടക്കാൻ സർക്കാർ തയ്യാറായി.

ആയിരം ആയിരങ്ങൾ ഇതുപോലെയുള്ള ദുരന്തത്തിൽ മരണപ്പെട്ടാലും കേരളീയർ ഒന്നിനൊന്നു വീണ്ടും അന്ധവിശ്വാസത്തിന് അടിമപ്പെട്ടു അതിനു കീഴ്പ്പെടുന്നവരായിത്തീരുകയാണ്. വെടിക്കെട്ടുകളോ ആനകളെ എഴുന്നെള്ളി ക്കലോ, മറ്റു അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ആഘോഷങ്ങളോ ഒന്നും, ഏതെങ്കിലും ഒരു മതാചാരത്തിന്റെയോ ആത്മസത്തയല്ല. ഇതിനാൽ ഏതു ആഘോഷങ്ങളും അതിനു വേണ്ടി നടത്തപ്പെടുന്ന കൂടിച്ചേരലുകളുമെല്ലാം  അനാവശ്യമാണെന്ന് ഇവിടെ ഇതർത്ഥമാക്കുന്നില്ല.

ഭരണാധികാരികളെയും അവർ നീട്ടുന്ന സഹായഹസ്തങ്ങളെയും പാടേ  ധിക്കരിച്ച് വീണ്ടും ഇത്തരം അപകടമായ ആഘോഷങ്ങൾ നടത്തണം എന്ന് രാഷ്ട്രീയപ്രവർത്തകർ തീരുമാനിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നത് പൊറുക്കാനാവാത്ത, പൊതുസാമൂഹ്യജീവിതത്തിനു നേരെയുള്ള ക്രൂരമായ വെല്ലുവിളിയാണ്. ജനജീവിതം സ്വസ്ഥവും സമാധാനമുള്ളതും ആക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.

 രാജ്യത്തിന്റെ നിയമം അനുസരിക്കാൻ ഓരോരുത്തനും ഉത്തരവാദിത്വം ഉണ്ട്. ആഘോഷങ്ങൾ സാമൂഹ്യസാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ്.  അത് പക്ഷെ എന്തിനും ഏതിനും അടുക്കും ചിട്ടയും അനിവാര്യമാണ്. //-
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.