Freitag, 19. Juni 2015

ധ്രുവദീപ്തി // Theology / "സ്വർഗ്ഗസ്ഥനായ പിതാവേ ..." അമ്മത്രേസ്യായുടെ വ്യഖ്യാനം. / Dr. Dr. Joseph Pandiappallil

The prayer as it occurs in Matthew 6:9–13
Our Father in heaven,
hallowed be your name.
Your kingdom come,
your will be done,
on earth, as it is in heaven.
Give us this day our daily bread,
and forgive us our debts,
as we also have forgiven our debtors.
And lead us not into temptation,
but deliver us from evil.
The prayer as it occurs in Luke 11:2–4
Father,
hallowed be your name.
Your kingdom come.
.
.
Give us each day our daily bread,
and forgive us our sins
for we ourselves forgive everyone who is indebted to us.
And lead us not into temptation.


"സ്വർഗ്ഗസ്ഥനായ പിതാവേ ..." അമ്മത്രേസ്യായുടെ വ്യഖ്യാനം./
 Dr. Dr. Joseph Pandiappallil


Fr. Dr. Dr. Joseph Pandiappallil
ർമനിയിലെ ഫ്രൈബുർഗ്ഗ് നഗരത്തിൽ നിന്നും ഏതാണ്ട് പന്ത്രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിൽ 1965-ൽ പണി കഴിപ്പിച്ച മനോഹരവും ആധുനികവുമായ ഒരു കുരിശുപള്ളിയുണ്ട്. ഈ കുരിശുപള്ളിയുടെ പേര് "സ്വർഗ്ഗസ്ഥനായ പിതാവേ" അഥവാ "സ്വർഗ്ഗസ്ഥനായ പിതാവിന്റെ കുരിശുപള്ളി"യെന്നാണ്. "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയുടെ ശില്പ്കലയിലുള്ള ആവിഷ്ക്കാരമാണ് ഈ കപ്പേള. ഈ കപ്പേളയുടെ ആറു ചുമരുകളിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന എഴുതി വയ്ക്കപ്പെട്ടിരിക്കുന്നുവെന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഈ കപ്പേളയിലൂടെ ഒരു ശില്പമായി അവതരിപ്പിച്ചിരിക്കുന്നുവെന്നതാണിതിന്റെ പ്രത്യേകത.

മുഖവാരം, അൾത്താര, ചുമരുകൾ, തൂണുകൾ, മേൽക്കൂര തുടങ്ങിയ കുരിശു പള്ളിയുടെ വിവിധ ഭാഗങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ അർത്ഥവും സന്ദേശവും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരത്ഥത്തിൽ വിളിച്ചു പറയുന്നു. ഈ ശില്പകലയിലൂടെ അനാവൃതമായ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ചൈതന്യം വിശദീകരിക്കുന്ന അതിമനോഹരവും ബൃഹ ത്തുമായ ഗ്രന്ഥത്തിന് മുന്നൂറ്റി അൻപതിലേറെ പേജുകൾ ഉണ്ട്. സ്വർഗ്ഗസ്ഥനായ പിതാവിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും അടങ്ങിയ ഗ്രന്ഥങ്ങളുടെ എണ്ണം നിരവധിയാണ്. ഇത്രയേറെ ഗ്രന്ഥങ്ങൾ യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു വെന്നതു നമ്മെ അതിശയിപ്പിക്കും. വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ പ്രാർത്ഥനയുടെയും അതിന്റെ വ്യാഖ്യാനത്തിന്റെയും പ്രാധാന്യവും മനുഷ്യഹൃദയങ്ങളിൽ ഈ പ്രാർത്ഥന ചെലുത്തിയ സ്വാധീനവും ചിന്തിക്കാവുന്നതേയുള്ളൂ.

യേശു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയേപ്പറ്റിയുള്ള നിരവധി വ്യാഖ്യാനങ്ങളിൽ ശ്രദ്ധയർഹിക്കുന്നതാണ് വി. അമ്മ ത്രേസ്യായുടെ വ്യഖ്യാനം. അതൊരു തികഞ്ഞ ദൈവശാസ്ത്രപരമായ വ്യാഖ്യാനമെന്ന നിലയിലല്ലാ പ്രാധാന്യം അർഹിക്കുന്നത്. പ്രത്യുത, വിശുദ്ധ അമ്മ ത്രേസ്യാ യുടെ പ്രാർത്ഥനാ സങ്കൽപ്പങ്ങൾ ഇതിൽ നിഴലിക്കുന്നതിനാലാണ് ഇത് ശ്രദ്ധ യർഹിക്കുന്നത്.

1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.

സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചുകൊണ്ടാണ്‌ യേശു പഠിപ്പിച്ച പ്രാർത്ഥന  ആരംഭിക്കുന്നത്. ഈ സംബോധന യിലൂടെ വെളിപ്പെടുന്നത് പിതാവായ ദൈവത്തിന്റെ നമ്മോടുള്ള ആഴമായ സ്നേഹമാണെന്ന് വി. അമ്മ ത്രേസ്യാ  പറയുന്നു. ഈ സ്നേഹത്തിന്റെ ആഴങ്ങൾ നമ്മുടെ ബുദ്ധിയേയും മനസ്സിനെയും കീഴടക്കി നമ്മെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത വിധം അഗാധമായ അനുഭൂതിയാൽ നിറയ്ക്കും. ഈ അനുഭൂ തി പരിപൂർണ്ണമായ ധ്യാനത്തിലേയ്ക്ക് നമ്മെ നയി ക്കും. ഈ ധ്യാനാനുഭവം വഴി പിതാവിനെക്കുറിച്ച് നമ്മൾ കൂടുതൽ അറിവും അവബോധവും ഉള്ളവരായി തീരും.

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന സംബോധന അതോടൊപ്പം തന്നെ പുത്രനായ ദൈവത്തിന്റെ-ഈശോയുടെ - സ്വയം ശൂന്യമാക്കിയ സ്നേഹത്തിന്റെ അടയാ ളം കൂടിയാണ്. നമ്മോടൊന്നാകുകവഴി ഈശോ സ്വയം വിനീതനാക്കി. നമു ക്കായി സമർപ്പിക്കാമായിരുന്നതെല്ലാം ഈശോ സമർപ്പിച്ചു. ദൈവത്തെ പിതാവെന്നു വിളിക്കുവാൻ നമ്മെ അനുവദിക്കുകവഴി ഈശോ തന്റെ സ്വയം ദാനത്തിന്റെ പരമമായ മാനം വ്യക്തമാക്കി. അതിലൂടെ അവിടുന്നു നമ്മെ അവകാശികളും പങ്കുകാരുമാക്കി. ഈശോ നമ്മുടെ സ്വഭാവം സ്വീകരിക്കുക വഴി നമുക്കുവേണ്ടി നിലകൊള്ളുന്നവനായി മാറി. അവിടുന്നു നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നു. പിതാവിന്റെ ഹിതമാണ് ഈശോയുടെ ഹിതം.

സ്വർഗ്ഗസ്ഥനായ പിതാവിനെയാണ് നമ്മൾ വിളിക്കുന്നത്. സ്വർഗ്ഗം എന്താണ്, എവിടെയാണ് എന്നൊരു ചോദ്യം ഈ സന്ദർഭത്തിൽ ഉദിക്കുന്നു. ദൈവം എവിടെയോ അവിടമാണ് സ്വർഗ്ഗം. രാജാവുള്ളിടമാണല്ലോ രാജസദസ്സ്. ദൈവം ഓരോരുത്തനിലും ആണെന്ന് വി. ആഗസ്തീനോസ് പറയുന്നു. അതുകൊണ്ട് സ്വർഗ്ഗവും ഓരോരുത്തനിലുമുണ്ട്. ഓരോരുത്തനിലുമുള്ള ദൈവത്തോട് സംഭാഷിക്കുന്നതാണ് "മനനം". ആയതിനാൽ ദൈവത്തെത്തേടി നമ്മൾ കാൽ വരിക്കൊ ഗെദ്സെമെനിക്കൊ പോകേണ്ടതില്ല. തന്നിലേയ്ക്കുതന്നെ തിരിഞ്ഞാ ൽ മതി.

2. നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരണമേ.

വാചിക പ്രാർത്ഥനയും മാനസ്സിക പ്രാർത്ഥനയും ഒരുപോലെ ഈ രണ്ടു ആശം സകളിൽ നിഴലിക്കുന്നുവെന്നു വി.അമ്മത്രേസ്യാ പറയുന്നു. പ്രാർത്ഥിക്കു വാൻ പഠിപ്പിക്കുക വഴി ദൈവത്തോട് എങ്ങനെ ആവശ്യങ്ങൾ ചോദിക്കണമെന്ന് ഈശോ പഠിപ്പിക്കുകയാണ്. ദൈവത്തോട് ചോദിക്കുമ്പോൾ നേരിട്ട് കൃത്യ മായി ചോദിക്കുക. അങ്ങനെയാണ് ഈശോ ചോദിച്ചതും പ്രാർത്ഥിച്ചതും. ഗെദ്സമെനിയിലെ പ്രാത്ഥന അത്തരത്തിലുള്ളതായിരുന്നു. പക്ഷെ പലപ്പോഴും നമ്മൾ കൃത്യമായി ചോദിക്കാറില്ല. വിശ്വാസക്കുറവാണ് അതിനു കാരണം. ദൈവരാജ്യം നമ്മുടെ ഹൃദയത്തിൽ വരണമേ എന്നാണ് നാം പ്രാർത്ഥിക്കേണ്ട ത്. ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുവാൻ ദൈവം നിശ്ചയിച്ചു. അത് അതി സ്വാഭാവികമായ ദൈവീക ദാനമാണ്. ഈ ദാനം അനുഭവമാകുമ്പോൾ മനസ്സ് ശാന്തിയാൽ നിറയും. അപ്പോൾ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഒരു പ്രാവശ്യം ചൊല്ലാൻ ഒരുപാടുനേരം ആവശ്യമാകും.

3. നിന്റെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഈശോ പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ ദൈവഹിതം ഭൂമിയിൽ നിറവേറുക അസാദ്ധ്യമായിരുന്നെന്നും വി.അമ്മത്രേസ്യാ പറയു ന്നു. പലരും ദൈവം ശിക്ഷിക്കുമെന്ന് ഭയപ്പെടുന്നു. അതുകൊണ്ട് നിന്റെ തിരുമനസ്സ് നിറവേറ ട്ടെയെന്നു പ്രാർത്ഥിക്കാൻ പേടിക്കു ന്നു. പക്ഷെ ദൈവ തിരുമനസ്സ് ശക്തി തരുമെന്ന കാര്യം നാമോർ ക്കണം. ഈശോയാണ് നമ്മുടെ അബാസിഡർ, നമ്മുടെ മദ്ധ്യ സ്ഥൻ. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ ദൈവതിരുമനസ്സ് നിറവേറാനായി നാം പ്രാർത്ഥിക്കണം. ദൈവതിരുമനസ്സ് ദൈവരാജ്യം സൃഷ്ടി ക്കുകയെന്നതാണ്.

4. അന്നന്നയപ്പം ഞങ്ങൾക്ക് തരേണമേ.

അന്നന്നയപ്പത്തിനായി പ്രാർത്ഥിക്കുവാൻ ഈശോ പറഞ്ഞു. കാരണം അവിടു ന്നു നമ്മുടെ നിജസ്ഥിതി അറിഞ്ഞു. അതുകൊണ്ട് ഈശോയുടെ അഭ്യർത്ഥന അവഗണിക്കാതെ അന്നന്നയപ്പത്തിനായി നാം പ്രാർത്ഥിക്കണം. ദിവ്യകാരുണ്യ ത്തിലൂടെ തന്നെത്തന്നെ ദൈവം അനുദിനം നമുക്ക് തരുന്നു. ദൈവഹിതത്തിനു സ്വയമർപ്പിച്ചവനു ആഹാരത്തെപ്രതി ആകുലപ്പെടെണ്ട കാര്യമില്ല. ദൈവം നമുക്ക് ആവശ്യമുള്ളതൊക്കെ തരും. ഓരോരുത്തനും അവനവന്റെ കടമകൾ നിറവേറ്റുക മാത്രം മതി. നമുക്ക് വിശ്വാസമുണ്ടെങ്കിൽ നമ്മെ സുഖപ്പെടുത്തു വാൻ ദിവ്യകാരുണ്യത്തിനു സാധിക്കും.

5. ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ.

ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ എന്ന പ്രാർത്ഥന ഏറ്റം പ്രധാനപ്പെട്ടതാണ്. പലപ്പോഴും നമ്മൾ ക്ഷമിക്കുന്നതിലും ഒരുപാട് കൂടുതൽ ക്ഷമിക്കപ്പെടെണ്ടവർ ആണ് നമ്മൾ. എന്നാൽ നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ എന്നാണ്.

6. പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ.

പ്രലോഭനങ്ങൾ നമ്മെ പക്വത ഉള്ളവരും ധീരരുമാക്കും. ആധികാരികതയും പ്രാർത്ഥനാത്മകതയും കൈവരാൻ പ്രലോഭനങ്ങൾ സഹായിക്കും. ദൈവ ത്തിൽ ആശ്രയിച്ചാൽ ദൈവം തന്നെ നമ്മുടെ പ്രലോഭനകാലത്ത് നമ്മെ സഹാ യിക്കും. ദൈവത്തിന്റെ ദയയിലും സ്നേഹത്തിലും നാം ആശ്രയിക്കണം. നമ്മൾ ദുർബലരാണെന്ന അവബോധത്തിലും നിരന്തരമായ പ്രാർത്ഥനയിലും വളരുമ്പോൾ പ്രലോഭനങ്ങളെ എളുപ്പത്തിൽ നമുക്ക് അതിജീവിക്കാനാകും.

7. തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.

നമ്മുടെ ജീവിതം സഹനത്തിന്റെ തീച്ചൂളയാണ്. തിന്മകൾ ലോകത്ത് നിറഞ്ഞിരിക്കുന്നു. തിന്മയിൽനിന്നും രക്ഷിക്കണമേയെന്ന പ്രാർത്ഥനയിൽ ഈശോ തന്നെത്തന്നെ ഉൾപ്പെടുത്തിയതായാണ് വി.അമ്മത്രേസ്യാ പറയുന്നത്. തിന്മനിറഞ്ഞ ലോകത്ത് ജീവിക്കുമ്പോൾ തിന്മയിൽനിന്നും രക്ഷിക്കണേയെന്ന പ്രാർത്ഥന അവശ്യകവും അർത്ഥവത്തുമാണ്.

നമ്മൾ എന്നും പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണല്ലോ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന ജപം. ഈ പ്രാർത്ഥന ധ്യാന വിഷയമാക്കുകയും  പ്രാർത്ഥനയുടെ അർത്ഥം ഉൾക്കൊള്ളാൻ പരിശ്രമിക്കുകയും ചെയ്യുമ്പോൾ പുതിയ ഉൾകാഴ്ച്ചകൾ ലഭിക്കും. ക്രൈസ്തവാദ്ധ്യാത്മികതയും ദൈവ ശാസ്ത്രവും ഈ പ്രാർത്ഥനയിൽ സംഗ്രഹിക്കാനാവും. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന പ്രാർത്ഥിക്കുക വഴി ഈശോ പിതാവിനോട് സംഭാഷിച്ച അതേ രീതിയിൽ സംഭാഷിക്കുവാൻ നമുക്ക് സാധിക്കുന്നു./ -
                                                       
-------------------------------------------------------------------------------------------------------------------------------------
Visit 
 Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.