Dienstag, 9. Juni 2015

ധ്രുവദീപ്തി // Religion / Faith- സൃഷ്ടിയിൽ തുറന്നിട്ടിരിക്കുന്ന വിശ്വാസവാതിൽ / Dr. Andrews Mekkattukunnel

ധ്രുവദീപ്തി // Religion / Faith- സൃഷ്ടിയിൽ തുറന്നിട്ടിരിക്കുന്ന വിശ്വാസവാതിൽ / 

Dr. Andrews Mekkattukunnel Fr. Dr. Andrews Mekkattukunnel
 " ഈ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സാധാരണ ദിവസങ്ങളിലെ സീറോ മലബാർ സപ്രാ നമസ്കാരത്തിന്റെ ആരംഭത്തിൽ നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. "കർത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂർവ്വം അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താൽ അങ്ങ് അവയെ സൃഷ്ടിച്ചു. അത്ഭുതകരമായി പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സൃഷ്ടികൾക്ക് കാരണ ഭൂതനും, ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കർത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേയ്ക്കും, ആമ്മേൻ."
ദൈവ പിതൃത്വത്തിന് ആഴമേറിയ അർത്ഥം.

വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നത് സൃഷ്ടിയുടെ വിവരണത്തോടെയാണ് (ഉത്പ.1, 1-2,4). ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉത്പ.1.1). "ആദിയിൽ" എന്ന പ്രയോഗം സൃഷ്ടാവായ ദൈവത്തിനു ആരംഭമില്ലെന്നു സൂചിപ്പിക്കുന്നു. ഈ പ്രപഞ്ചവും അതിലുള്ള സകലതും ഉണ്ടാകുന്നതിനു മുമ്പേ ദൈവം ഉണ്ട്. അവിടുന്നാണ് ഈ പ്രപഞ്ചത്തിലുള്ള സകലത്തിന്റെ യും സൃഷ്ടാവ്.

ശൂന്യതയിൽ നിന്നാണ് അവിടുന്നു എല്ലാം സൃഷ്ടിച്ചത് എന്ന് വ്യക്തമാക്കാനാ ണ് രൂപരഹിതവും അന്ധകാരപൂർണ്ണവുമായ അവസ്ഥ വർണ്ണിക്കുന്നത്. (ഉല്പ 1, 2). "ഉണ്ടാകട്ടെ" എന്ന ദൈവത്തിന്റെ വചനത്താലാണ് എല്ലാം സൃഷ്ടിക്കപ്പെട്ട ത്. അവിടുത്തെ ദൈവീകമായ അധികാരത്തിന്റെ ശക്തിയാണ് ഇവിടെ പ്ര കടമാകുന്നത്. അവിടുന്നു സൃഷ്ടിച്ചതെല്ലാം നല്ലതെന്ന് ദൈവം കണ്ടു (ഉല്പ. 1, 4. 10,12, 18, 21, 25, 30). നല്ലതായല്ലാതെ അവിടുന്നു ഒന്നും സൃഷ്ടിച്ചിട്ടില്ല. ദൈവം നൽകിയിരിക്കുന്നതിലും മെച്ചമായ ക്രമം ഈ പ്രപഞ്ചത്തിനു നൽകാൻ മനു ഷ്യനാവില്ല.

ഈ പ്രപഞ്ചത്തിലെ സകലത്തിന്റെയും കാരണഭൂതൻ എന്ന നിലയിലാണ് അവിടുന്നു പിതാവ് എന്നറിയപ്പെടുന്നത് (ഉല്പ.1,2). സൃഷ്ടിയുടെ മകുടമായ മനുഷ്യന്റെയും സൃഷ്ടാവ് ദൈവമാണ്. ദൈവീകഛായയിലും സാദൃശ്യത്തി ലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മനുഷ്യനെ സംബന്ധിച്ച് ദൈവത്തി ന്റെ പിതൃത്വത്തിന് ആഴമേറിയ അർത്ഥം ഉണ്ട്. മക്കൾക്ക്‌ മാതാപിതാക്കളു ടെ ഛായയും സാദൃശ്യവുമാണല്ലോ ലഭിക്കുന്നത്. ദൈവം തന്റെ സ്വന്തം ഛായയിൽ മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചു (ഉത്പ 1, 27) എന്ന് പറയുമ്പോൾ ഈ പിതൃത്വമാണ് വെളിപ്പെടുത്തുന്നത്.

പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച ദൈവം അതുകൊണ്ട് തന്റെ പ്രവർത്തനം അവസാനിപ്പിച്ചില്ല. തന്റെ സൃഷ്ടികളെയെല്ലാം അനു നിമിഷം പരിപാലിച്ചുകൊണ്ടിരിക്കുന്നതും അവിടുന്നാണ്. പ്രപഞ്ചത്തിനും അതിലെ ജീവജാലങ്ങൾക്കും ഒരു ക്രമം നൽകിയിരിക്കുന്നത് അവിടുന്നാണ്. അവിടുത്തെ പരിപാലനയുടെ കരം പിൻവലിച്ചാൽ എല്ലാം നിലംപതിക്കും.

തന്റെ തന്നെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരോട് ദൈവത്തി നു പ്രത്യേക താൽപര്യവും പരിഗണനയുമുണ്ട്. അതുകൊണ്ടാണ് അവിടുന്നു അവനോട് സംസാരിക്കുന്നതും തന്റെ ഹിതം അവനെ അറിയിക്കുന്നതും. അവൻ ചരിക്കേണ്ടതും ചരിക്കരുതാത്തതുമായ വഴികൾ അവനു കാണിച്ചു കൊടുക്കുന്നതും അതുകൊണ്ടുതന്നെ. ഏദൻ തോട്ടവും അതിലെ സംവിധാ നങ്ങളും ഈ പരിഗണനയുടെ പ്രകടനമാണ്. ദൈവഹിതത്തിനു വിരുദ്ധമാ യി പ്രവർത്തിച്ചു പാപം ചെയ്യുമ്പോൾ അവിടുന്നു മനുഷ്യനെ ശിക്ഷിക്കുന്നു (ഉത്പ.3.). നന്മയ്ക്കു പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും നൽകുന്ന നീതിമാ നാണ് ദൈവം. പാപത്തിനു ശിക്ഷ നൽകുന്നെങ്കിലും പാപിയെ വെറുക്കുന്ന വനല്ല നമ്മുടെ ദൈവം. പാപിയുടെ നാശമല്ല, മാനസാന്തരമാണ് ദൈവശിക്ഷ യുടെ ലക്ഷ്യം. അതുകൊണ്ടാണ് അനുതപിക്കുന്ന പാപിക്ക്‌ അവിടുന്നു രക്ഷ വാഗ്ദാനം ചെയ്യുന്നത്.

ഞാനാണ് കർത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല.


ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ-
ഏശയ്യാ പ്രവാചകനിലൂടെ അവിടുന്നു പ്രഖ്യാപിക്കുന്നു: "ഞാനാണ് കർത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് ആകാശം സൃഷ്ടിച്ച കർത്താവ് അരുളി ച്ചെയ്യുന്നു. അവിടുന്നാണ് ദൈവം". അവിടുന്നു ഭൂമിയെ രൂപപ്പെടുത്തി,  സ്ഥാപിച്ചു.   വ്യർത്ഥമായിട്ടല്ലായിരുന്നു, അധിവാസയോഗ്യമായിത്തന്നെ അവിടുന്നു അത് സൃഷ്ടിച്ചു." ഏശ. 45, 18). ദൈവത്തിന്റെ അനന്ത മഹത്വമാണ് ദൃശ്യവും അദൃശ്യവുമായ സകല സൃഷ്ടജാലങ്ങളും വിളിച്ചോതുന്നത്‌. വി. പൌലോസ് ശ്ലീഹ നമ്മെ അനുസ്മരിപ്പിക്കുന്നു: "ദൈവത്തിന്റെ അദൃശ്യ ഗുണങ്ങൾ- അവന്റെ നിത്യശക്തിയും ദൈവത്വവും- ഒഴികഴിവു പറയാൻ വയ്യാത്തവിധം അവന്റെ സൃഷ്ടവസ്തുക്കൾ ലോകസ്ഥാപനം മുതൽ മനസ്സി ലാക്കിക്കൊണ്ടിരിക്കുന്നു." (റോമ.1,20). ഇതേക്കുറിച്ച് സങ്കീർത്തകൻ ഇപ്ര കാരം ആശ്ചര്യപ്പെടുന്നു. "കർത്താവെ ഞങ്ങളുടെ കർത്താവെ, ഭൂമിയി ലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം. അവിടുത്തെ മഹത്വം ആകാശ ങ്ങൾക്കു മീതെ പ്രകീർത്തിക്കപ്പെടുന്നു" (സങ്കീ.8,1) ഈ സൃഷ്ടവസ്തുക്കളിലൂടെ തന്നെക്കുറിച്ചുള്ള സ്ഥായിയായ സാക്ഷ്യം ദൈവം മനുഷ്യന് നൽകുന്നുണ്ട് (ദൈവാവിഷക്കരണം 3).

പൗരസ്ത്യ സുറിയാനി പിതാവായ മാർ അപ്രേം സൃഷ്ടപ്രപഞ്ചത്തെ തിരുലി ഖിതത്തിനു സമാനമായാണ് കാണുന്നത്. രണ്ടും ഒരുപോലെ ദൈവത്തിന്റെ അസ്തിത്വത്തിനും നന്മയ്ക്കും സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിൻറെ വാ ക്കുകളിൽ "സ്വാഭാവിക ലോകത്തിന്റെ സൃഷ്ടിയെപ്പറ്റി തന്റെ ഗ്രന്ഥത്തിൽ മോശ വിവരിക്കുന്നത്, പ്രകൃതിയും തിരുലിഖിതവും സൃഷ്ടാവിനു സാക്ഷ്യം വഹിക്കുകയാണ്.

പ്രകൃതി മനുഷ്യന്റെ ഉപയോഗത്താലും തിരുലിഖിതം വായനയാലും. എല്ലാ യിടത്തും എത്തുന്ന സാക്ഷികളാണവ. സൃഷ്ടാവിനെ നിന്ദിക്കുന്ന, ദുഷിക്കു ന്ന, അവിശ്വാസികളെ നിശബ്ധരാക്കിക്കൊണ്ട് അവ എല്ലായിടത്തും എല്ലാനേ രവും സന്നിഹിതമാണ് (പറുദീസാ ഗീതങ്ങൾ-5,2). മറ്റൊരവസരത്തിൽ അ പ്രേം പിതാവു ഇപ്രകാരം എഴുതുന്നു. "നീ എവിടെ നോക്കിയാലും അവന്റെ പ്രതീകങ്ങൾ കാണാം. നീ വായിക്കുമ്പോൾ അവന്റെ മുൻ കുറികൾ കണ്ടെ ത്തും. കാരണം എല്ലാ സൃഷ്ടികളും അവൻവഴി സൃഷ്ടിക്കപ്പെട്ടു. തന്റെ അവ കാശങ്ങളിന്മേൽ ആവൻ തന്റെ പ്രതീകങ്ങൾ വരച്ചിരിക്കുന്നു. ആവൻ ലോ കത്തെ സൃഷ്ടിച്ചപ്പോൾ അവയെ നോക്കുകയും തന്റെ ഛായകളാൽ അലങ്ക രിക്കുകയും ചെയ്തു. അവന്റെ പ്രതീകങ്ങളുടെ അരുവികൾ തുറക്കപ്പെട്ടു. അ വന്റെ പ്രതീകങ്ങൾ ഒഴുകി അവന്റെ അവയവങ്ങളുടെ മേൽ വർഷിക്കപ്പെ ട്ടു" (കന്യാത്വഗീതങ്ങൾ 20, 12). ചുരുക്കത്തിൽ സൃഷ്ടപ്രപഞ്ചം മുഴുവൻ സൃ ഷ്ടാവായ ദൈവത്തിലുള്ള വിശ്വാസത്തിലേയ്ക്ക് നമുക്ക് പ്രവേശനം നല്കുന്ന വാതിലാണ്.

"ഈ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് സാധാരണ ദിവസങ്ങളിലെ സീറോ മലബാർ സപ്രാ നമസ്കാരത്തിന്റെ ആരംഭത്തിൽ നമ്മൾ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. "കർത്താവേ, സൃഷ്ടികളെല്ലാം ആനന്ദപൂർവ്വം അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താൽ അങ്ങ് അവയെ സൃഷ്ടിച്ചു. അത്ഭുതകരമായി പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സൃഷ്ടികൾക്ക് കാരണ ഭൂതനും, ഞങ്ങളുടെ ആത്മാക്കളുടെ സംരക്ഷകനുമായ കർത്താവേ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ, എന്നേയ്ക്കും, ആമ്മേൻ."// -

                                                       
-------------------------------------------------------------------------------------------------------------------------------------
Visit 
 Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.