Dienstag, 17. März 2015

ധ്രുവദീപ്തി // Panorama- / മലയാളിയുടെ ജീവിതശൈലിയും കേരളത്തിലെ കാർഷികരംഗവും. / K.A.Philip,USA

 Dhruwadeepti // Panorama- /  


മലയാളിയുടെ ജീവിതശൈലിയും 
കേരളത്തിലെ കാർഷികരംഗവും.//

K. A. Philip, USA



കേരളത്തിനു തമിഴ് നാടിനെ കൂടാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ല എന്ന കഷ്ടകാലം മലയാളികൾ മുഴുവൻ ഇന്ന് അനുഭവിക്കുകയാണ്. കുറെ കാലങ്ങൾക്ക് മുമ്പ് കേരളം തമിഴുനാടിനെക്കാൾ മെച്ചപ്പെട്ട സംസ്ഥാനം എന്ന ഒരു പൊതു ധാരണയുണ്ടായിരുന്നു. അതെക്കുറിച്ച് പ്രായോഗികമായി കുറെ ചിന്തിക്കുന്നവർ നേരെ തിരിച്ചു പറഞ്ഞു തുടങ്ങി: ഇന്ത്യയുടെ സമഗ്രമായ പുരോഗമനത്തിന് ഒപ്പം ചുവട് വച്ചു തമിഴ്നാട്, ആന്ധ്രാപ്രദേശ്‌, കർണ്ണാടക, പഞ്ചാബ്, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങൾ വികസനത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ കേരളം അധാർമ്മികതയുടെ വളർച്ചയിൽതട്ടി പിന്നോട്ട് പിന്നോട്ട് കുതിക്കുന്നു, എല്ലാക്കാര്യങ്ങളിലും. 

കേരളം സംസ്കാരശൂന്യരുടെ ആവാസകേന്ദ്രം.

എന്തായിരിക്കാം ഇങ്ങനെയൊരു ഗതികേടിനു അടിസ്ഥാനം എന്ന് നിരീക്ഷണം നടത്തിയാൽ നിരവധി യാഥാർത്ഥ്യങ്ങൾ കാണാൻ കഴിയും. മലയാളിയുടെ പഴഞ്ചൊല്ലുകളിലും, അതുപോലെ പാരമ്പര്യത്തിലും നിറയെ ആഢ്യത്തം കോരി വിളമ്പുന്ന സംസ്കാരവീര്യവും മനോഹരമായ കേരളത്തിന്റെ സ്വർഗ്ഗീയഭംഗിയെക്കുറിച്ച് നിത്യവും വാതോരാതെ എഴുതുന്നവരും, പ്രസംഗിക്കുന്നവരും, അതെല്ലാം അത്യധികം ആവേശത്തോടെ വായിച്ചു ഉള്ളിലാക്കുന്ന ജനങ്ങളും, വേറൊരു വശത്ത്‌ കേരളത്തിലെ ജനസമൂഹത്തെ ചൊൽപ്പടിക്ക് നിറുത്തി അതുകൊണ്ട് മേനിയിളകാതെ ആദായം കൊയ്തു ജീവിക്കുന്ന രാഷ്ട്രീയക്കാരും ഭരണകർത്താക്കളും മത- സാമുദായിക തലങ്ങളിലുള്ളവരും, സഹായികളായ ഉദ്യോഗസ്ഥരും എല്ലാം ഒരുപോലെ ഈ ദുരവസ്ഥയ്ക്ക് പ്രേരക പങ്കാളികളാണ്. വീണ്ടുവിചാരമില്ലാതെ ഇവർക്കെല്ലാം പ്രോത്സാഹനം നൽകുന്ന "ജനങ്ങൾ" എന്ന് പറയുന്നവർ ആദ്യമേ തന്നെ ഭാവി നന്നാകാൻ വീണ്ടുവിചാരം ഉള്ളവരാകണം.

കേരളത്തിന്റെ ആവശ്യങ്ങൾ ഒരു വിധമെങ്കിലും സാധിക്കുന്ന കാര്യത്തിൽ കേരളം പരാജയപ്പെടുകയാണ്. ജനജീവിതത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാകേണ്ടതായ യാതൊന്നും തന്നെ നമ്മുടെ കേരളത്തിലെ കൃഷിഭൂമികളിൽ ഉത്പാദിപ്പിക്കുന്നില്ല. അഹംഭാവവും വഞ്ചനയും ക്രിമിനൽ വാസനയും, ധാർമ്മിക അധ:പതനവും, തൻകാര്യചിന്തയും, ഒരു തൊഴിലുമെടുക്കാതെ എങ്ങനെയും ആരെയും മുതലാക്കി ജീവിക്കാൻ തക്കം നോക്കി നടക്കുന്ന ജനങ്ങളും ജനപ്രതിനിധികളുമാണ് ഏറെയും അവിടെയുള്ളത് !

സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും
 നശിപ്പിക്കുന്ന പ്രതിപക്ഷ ജനപ്രതിനിധികൾ  
ജനാധിപത്യം ചവിട്ടി മെതിച്ചു.
ഏറെ അക്ഷരജ്ഞാനമുള്ളവരും സംസ്കാരസമ്പന്നരുമാണെന്നു ഉച്ചത്തിൽ  വീമ്പിളക്കുന്ന മലയാളീകളുടെ തെരഞ്ഞെടുക്കപ്പെട്ട Biting lawmakerമാർ സംസ്കാരശൂന്യരായ കിരാതന്മാരാണെന്ന് ലോകജനത മുഴുവൻ ദൃശ്യമാധ്യമങ്ങളിലൂടെ മനസ്സിലാക്കിക്കഴിഞ്ഞു. അതായത്, കേരളത്തിലെ ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നിയമസഭാസമാജികർ 13.3.2015-ൽ കേരള നിയമസഭയിൽ സിറിയൻ ഐസിസ്  ഭീകരരെപ്പോലെയാണ്  ഭീകരാക്രമം നടത്തിയത്. സ്പീക്കറുടെ ചെയർ അവർ വലിച്ചെറിഞ്ഞു, ചേംബർ യദ്ധക്കളമാക്കി നശിപ്പിച്ചു. ജനാധിപത്യത്തെ ഇവർ നിലത്തിട്ടു ചവിട്ടി നശിപ്പിക്കുന്ന ഭീകരത്വമാണ് ലോകജനത കണ്ടത്! ഇവരെ ശിക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാനിയമത്തിലോ ഇന്ത്യൻ ഭരണഘടനയിലോ ജുഡീഷ്യറി സംവിധാനത്തിലോ യാതൊരു വഴികളും ഇല്ല ? !  ജനങ്ങൾ ആദ്യം തന്നെ ധാർമ്മിക നന്മ ചിന്തിക്കുന്നവരായി തീരുവാൻ തയ്യാറാകുമോ ? അപ്പോൾ മാത്രമേ കേരള രാഷ്ട്രീയവും സംസ്ഥാന ഭരണവും സംശുദ്ധമാകുമെന്നു ആശിക്കുവാൻ കഴിയൂ. പൊതുജനമില്ലാതെ രാഷ്ട്രീയവുമില്ല, പൊതുജനത്തിന്റെതാകണം രാഷ്ട്രീയം. പഴക്കം ചെന്ന ഇന്ത്യൻ ഭരണഘടനയിൽ കാലത്തിനു ചേർന്ന മാറ്റങ്ങൾ കൂട്ടിച്ചേർക്കേണ്ട കാലം കഴിഞ്ഞു.

മേലുദ്ധരിച്ച ഓരോരോ പ്രകടമായ ഉദാഹരണങ്ങളും പ്രതിബിംബിക്കുന്നത് എവിടെയാണ്? അത് കേരളത്തിലെ പൊതുരാഷ്ട്രീയത്തിലും കേന്ദ്ര-സംസ്ഥാന ഭരണതലത്തിലും കാണപ്പെടുന്ന ഭീകരതയുടെ യാഥാർത്ഥ്യങ്ങളിലാണ്. ഒന്നാലോചിച്ചാൽ നാം ഏറെക്കുറെ മനസ്സിലാക്കുന്നതിതാണ്, മാതൃകാപരമായ ജനാധിപത്യ വ്യവസ്ഥിതിയിൽ നടക്കേണ്ടതായ ഭരണവും രാഷ്ട്രീയപാർട്ടികളും ഏറെ വിഷലിപ്തമായിരിക്കുന്നു എന്നാണല്ലോ.  കേരളത്തിലെയും മാത്രമല്ല കേന്ദ്രത്തിലെയും ഭരണത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന, അങ്ങുമിങ്ങും തിരിച്ചുവിടുന്ന ചില രാഷ്ട്രീയ നേതൃത്വങ്ങൾ  നിർമ്മിക്കുന്ന ആരോപണങ്ങളും അതിനെതിരെയുള്ള കടുത്ത പ്രത്യാരോപണങ്ങളും മൂലം ഭരണതലത്തെ സ്തംഭിപ്പിക്കുന്നു. ക്രിമിനൽ വാസന കൈമുതലായി  കൊണ്ടുനടക്കുന്നവരായ  കേരളത്തിലെ ഒരുവിഭാഗം ജനങ്ങൾ ഈ രാഷ്ട്രീയ  പ്രതിലോമശക്തികളുടെ കൂടെ നിന്ന് പിന്തുണ നല്കുകയും ചെയ്യുന്നു.

കേരള നിയമസഭയിൽ മുഖ്യ മന്ത്രിയെ
 ആക്രമിക്കാൻ എത്തിയ വനിതാ പ്രതിപക്ഷ എം.എൽ .എ 
ഒരു ഭരണകക്ഷി എം.എൽ .എ യെ 
കടിച്ചു ആക്രമിക്കുന്നു. മുഖ്യ മന്ത്രി നിസ്സഹായനായി .
രാഷ്ട്രീയ ആദർശ ശു ദ്ധിയും ധാർമ്മികബോ ധവും നഷ്ടപ്പെട്ട ഇവർ നാടിന്റെ എല്ലാവിധ ആവശ്യങ്ങളെയും നാടിന്റെ പുരോഗതി യെയും  കാണുവാനല്ല നിയമസഭയിലെത്തുന്നത്, അക്രമരാഷ്ട്രീ യം ചെയ്തും  ഭീഷണി പ്പെടുത്തിയും രാജ്യ ത്ത് ക്രമസമാധാനം തകർക്കുകയാണ് ലക്ഷ്യം. കുറെയേറെ വിഭാഗം ജനങ്ങൾ പ്രതികരണ ശേഷിയില്ലാതെ ഇത്തരം അക്രമശക്തികളെ ഭയന്ന് നിഷ്ക്രിയരായി നിശബ്ദരായി ശ്വാസമടക്കി നോക്കി നില്ക്കുക മാത്ര മാണ് ചെയ്യുന്നതും. ഇതിനു പരസ്യമായ ഉദാഹരണമാണ് ഇക്കഴിഞ്ഞ 13- 3- 2015-ലെ നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ മാർ നടത്തിയ ഭീകര സംഭ വം. ലോകത്ത് ഒരു രാജ്യത്തും ഇതുപോലെ ഭീകരർ മാത്രമുള്ള ഒരു പ്രതിപ ക്ഷം കാണാനില്ല. സംഹാരതാണ്ഢവം നടത്തുന്നവർ ജനാധിപത്യത്തിന്റെ ആരാച്ചാരന്മാരാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്തം ലോകത്ത് നിന്ന് അപ്രത്യ ക്ഷമാകാനും ഒരു കാരണം സ്റ്റാലിൻ അക്രമരാഷ്ട്രീയം കൈയ്യിൽ എടുത്ത തോടെയാണ്. ഇനി അവശേഷിക്കുന്നത് എന്ന് പറയാൻ ഉള്ളത് കേരളത്തിൽ നിലവിൽ ഉള്ള സ്റ്റാലിനു സമാനരായ ചില  പ്രതിപക്ഷ കമ്മ്യൂണിസ്റ്റ്കൾ ആണ്. കേരളം സാത്താൻ വാഴുന്ന നിത്യ തീനരകമാക്കിത്തീർത്ത കമ്മ്യൂണി സ്റ്റുകളുടെയും അവസാനം പ്രബുദ്ധരായ മലയാളികൾ നേരിൽ കണ്ടു തുട ങ്ങി .

കേരളത്തിലെ കാർഷിക രംഗവും മലയാളിയുടെ ജീവിതശൈലിയും.

നല്ല കാലാവസ്ഥയും സമൃദ്ധമായി മഴയും ലഭിക്കുന്ന കേരളത്തിൽ എല്ലാ ഭക്ഷ്യ വിളകളും ഉണ്ടാകുമെന്ന് കേരളീയനു അറിയാം. വിദേശീയർ വരെ അക്കാര്യം സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്, കേരളം ദൈവത്തിന്റെ നാടെന്നു വരെ അവർ പുകഴ്ത്തിപ്പറഞ്ഞു. പക്ഷെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും ജനങ്ങളുടെ ജീവിതശൈലിയും മാറിപ്പോയിരിക്കുന്നു. ഈ മാറ്റങ്ങൾ തൊഴിൽ-സാമ്പത്തിക രംഗത്തും, കാർഷികരംഗത്തും, ഭരണരംഗത്തും ക്രമസമാധാനവും നീതി നിർവഹണവും നടപ്പാക്കേണ്ട പോലീസ്- കോടതി രംഗത്തും, ജനങ്ങളുടെ ആവശ്യം അനുസരിച്ച് പ്രയോജനപ്പെടുന്നില്ല.

കേരളീയർ തങ്ങളുടെ കൃഷിസ്ഥലം സ്വർഗ്ഗീയമാക്കിയ ഒരു പഴയ സാഹസിക കാലമുണ്ടായിരുന്നു. അന്ന് കർഷകൻ നാടിന്റെ ജീവനായിരുന്നു, അവരെല്ലാം പട്ടിണിക്കെതിരെ പൊരുതുകയെന്നതു മാത്രമായിരുന്നില്ല അവരുടെ ജീവിത ലക്ഷ്യം. നല്ല ജീവിതശൈലി ഉണ്ടാക്കുക-  നല്ല വീടുകൾ, മറ്റുള്ള എല്ലാ ജീവിത സൌകര്യങ്ങൾ തുടങ്ങിയവ ഉണ്ടാക്കുക, ഇവയെല്ലാം ആഗ്രഹങ്ങളായിരുന്നു. ആവശ്യമുള്ള പച്ചക്കറികൾ, നെല്ല്, മരച്ചീനി, ചേമ്പ്, ചേന, വാഴ എന്നിവ കൊണ്ടു ഓരോ കർഷകന്റെ കൃഷിയിടങ്ങളും മനോഹരമായ പറുദീസയായി മാറിയിരുന്നു.

റബർ കൃഷി തകർച്ചയിലേയ്ക്ക് ?
മലയാളിയുടെ സ്വന്തം കാർഷിക രംഗം കേരളത്തിൽ പൂർണ്ണമായ  തക ർച്ചയുടെ വക്കിലോളമെത്തി നിൽ ക്കുന്നു. കേരളം എന്നാ പേരിനു കാര ണമായിരിക്കുന്ന തെങ്ങുകൾ പോ ലും ഇന്ന് കേരളത്തിൽ വളരെയേറെ പ്രദേശങ്ങളിലും കുറഞ്ഞു കൊണ്ടി രിക്കുന്നു.


റബർ കൃഷിയായിരുന്നു, ആധുനിക കേരള കർഷകന്റെ പുരയിടങ്ങൾ സ്വർണ്ണം വിളയിച്ച സമ്പത് ശ്രോതസ്. റബർ കൃഷി തകർന്നു. അരയേക്കർ ഭൂമിയുള്ളവരും മറ്റു കൃഷികൾ ഒന്നും ചെയ്യാതെ കുറെയേറെ  റബറുകൾ നട്ടുപിടിപ്പിച്ചു. അങ്ങനെ കർഷകനെറെ ജീവിതശൈലി സാവധാനം മറ്റൊന്നായി. ഇന്ന് റബർ കമ്പോളത്തിൽ വേണ്ടാത്ത ചരക്കായി മാറുകയാണ്. വിലയിടിഞ്ഞു. റബറിന് ലഭിച്ച വലിയ പണം കർഷകനെ ഒരു പരിധിവരെ മടിയന്മാരാക്കി, അഹങ്കാരികളുമാക്കി മാറ്റി. മറ്റു കൃഷികളെ ഉപേക്ഷിച്ചു. ജനക്ഷേമം മുൻനിറുത്തി സമ്പത് ഘടന വളരെയേറെ മെച്ചപ്പെടുത്തുന്ന സമാന്തര പദ്ധതികൾ നടപ്പാക്കുവാൻ കേരളത്തിൽ ഭരണ അധികാരത്തിൽ മാറിമാറി വന്ന രാഷ്ട്രീയ പാർട്ടികൾക്കോ സർക്കാരുകൾക്കോ കഴിഞ്ഞില്ല.

മലയാളി അന്യനാട്ടിൽ വളരെ പരിശ്രമികൾ ആണ്. അവിടെ കൃത്യസമയ നിഷ്ഠ പാലിക്കുന്നവനാണ്, നിയമങ്ങൾ അനുസരിക്കുകയും ചെയ്യും. അവർ കേരളത്തിൽ എങ്ങനെയെന്നു സ്വയം കാണുക ? കേരളത്തിൽ മലയാളിയുടെ അലസത അതവരെ തീരാ ദാരിദ്ര്യത്തിലേയ്ക്ക് കെട്ടി വലിച്ചിഴയ്ക്കുവാൻ കാരണമാക്കും. തമിഴ് നാട്, കർണ്ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങൾ അത് മുതലാക്കുന്നു. ഉദാഹരണമായി, കേരളത്തിനു ആവശ്യമായ പച്ചക്കറികളുടെ കാര്യം മാത്രം എടുക്കുക. കേരളത്തിന്റെ ആകെയുള്ള ഈ ആവശ്യത്തിൽ ഏതാണ്ട് 5% മാത്രമേ കേരളത്തിൽ ഉത്പാദിപ്പി ക്കുന്നുള്ളൂ. ബാക്കിയുള്ളത് തമിഴ്നാട് പോലെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്നു. പച്ചക്കറികൾ മാത്രമല്ല, അരി, പാൽ, പല ചരക്കുകൾ എന്നിവയ്ക്കും പുറമേ പലവിധ നിത്യോപയോഗവസ്തുക്കളും അവിടെനിന്നും ഇറക്കുമതി ചെയ്യുന്നു. ഒന്നാലോചിച്ചാൽ ഒരു യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ മറ്റേതു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കൃഷിസൌകര്യങ്ങൾ ഉണ്ടെന്നാണ് കേരളത്തിലെ കർഷകർ പറയുന്നത്. അനുയോജ്യമായ മണ്ണും കേരളത്തിനുണ്ട്. ഇല്ലാത്തത്, അതിനുവേണ്ട സൗകര്യമൊരുക്കുവാൻ തക്ക  ജനങ്ങളിലെ മനസ്സാന്നിദ്ധ്യമില്ലായ്മയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും കർഷകൻറെ നേർക്കുള്ള നെഗറ്റീവ് സഹകരണവും ഈ തകർച്ചയുടെ പ്രധാന കാരണങ്ങളാണ്.

സ്മരണകളിൽ മാത്രമുള്ള നെൽപ്പാടങ്ങൾ
കേരളത്തിനു ആവശ്യമായ  അരി പച്ചക്കറി തുടങ്ങിയ എല്ലാത്തരം കൃ ഷികൾക്കു പുറമേ ഇവയുടെ വളർ ച്ചയ്ക്ക് ആവശ്യമായ വളം ഉണ്ടാക ണം. സർക്കാർ പ്രായോഗിക മായ നിയമപരിവർത്തനം ഉണ്ടാക്കുവാൻ തയ്യാറാകണം. കൃഷി സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാണെന്ന് വരുത്തി അവിടെയ്ക്ക് കടുവയും പുലിയും ഇറങ്ങി വിഹരിക്കുവാൻ  അവിടെ  സാഹചര്യം ഉണ്ടാക്കരുത്. മനുഷ്യരെയും വളർത്തു മൃഗങ്ങ ളെയും കൊലചെയ്യുന്ന കർഷകരു ടെ സ്വന്തം സ്ഥലങ്ങളിൽ വന്നിറങ്ങുന്ന ഇങ്ങനെയുള്ള വന്യമൃഗങ്ങളെ കർ ഷകർക്ക് സ്വതന്ത്രമായി വെടിവച്ചു കൊല്ലുന്നതിനു സർക്കാർ നിയമം കൊ ണ്ടുവരണം.. വന്യമൃഗ സംരക്ഷണ കേന്ദ്രമായി കേരളത്തിലെ മലയോര കൃ ഷിമേഖലകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള നിയമം കർഷകർ ക്ക് പ്രയോജനപ്പെട്ട രീതിയിൽ നിർവചിച്ചിട്ടില്ല.

കേരളത്തിൽ ഹൈറേഞ്ചു പ്രദേശങ്ങൾ കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ  വന്യമൃഗങ്ങളുടെ  സങ്കേതങ്ങൾ ആയി രൂപാന്തപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ ഈയിടെ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തൊഴിലാളി സ്ത്രീയുടെ ദാരുണ മരണം ഇത് സ്ഥിരീകരിക്കുന്നു. മലയോരപ്രദേശങ്ങൾ വന്യ മൃഗങ്ങൾക്ക് വിഹാരസ്ഥലമാകുന്നതിനു പകരം അവിടെയെല്ലാം ജൈവ വളം ഉത്പാദിപ്പിക്കുവാൻ വേണ്ടി മലയോര പ്രദേശങ്ങളിൽ കാലി വളർത്തൽ കേന്ദ്രങ്ങൾ ഉണ്ടാക്കണം. കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും, ഉദാ: മാംസ്സങ്ങൾ  ലഭിക്കുവാൻ വേണ്ടിയ വലിയ പന്നി ഫാമുകൾ, കാലി വളർത്തൽകേന്ദ്രങ്ങൾ, ആടുകൾ, കോഴിവളർത്തൽ  കേന്ദ്രങ്ങൾ  തുടങ്ങിയവയും  വിപുല തോതിൽ ഉണ്ടാകണം. പാലും നെയ്യും, മുട്ടയും മാംസങ്ങളും, പച്ചക്കറി പഴവർഗ്ഗങ്ങൾ, ഇവയെല്ലാം വ്യാപകമായി കേരളമൊട്ടാകെ ഉത്പാദിപ്പിക്കണം . ഇക്കാര്യത്തിൽ ജനങ്ങളും സർക്കാരും ഒരുപോലെ സഹകരിക്കണം.

ജനങ്ങൾക്കു ആവശ്യമായ പാലും പച്ചക്കറികളും ആവശ്യമായ മത്സ്യ-മാംസങ്ങളും, ധാന്യങ്ങളും ഉത്പാദിപ്പിക്കുന്ന ഏതൊരു രാജ്യവും സമ്പത് സമൃദ്ധമാണെന്നാണ് പറയപ്പെടുന്നത്‌. ഇതിനു ഉദാഹരണങ്ങളാണ് അമേരിക്ക, റഷ്യ, യൂറോപ്പ് ചില ഏഷ്യൻ രാജ്യങ്ങൾ. ആ രാജ്യങ്ങളിൽ കർഷകരെ സഹായിക്കുന്ന ഗവേഷണങ്ങളും യന്ത്രവത്കൃത കൃഷി ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച പ്രോത്സാഹനവും നല്കുന്നുണ്ട്. രാസവളങ്ങളുടെ ഉപയോഗത്തിന് പകരം ജൈവവള  ഉപയോഗത്തിനു മുൻഗണന നല്കുന്നു. കാലി വളർത്തലും വലിയ ഫാമുകളും കേരളത്തിൽ ഉണ്ടായാൽ ഒരു പരിധിവരെ ജൈവ വളം ലഭ്യമാക്കുവാൻ കഴിയും. എന്താണ് സംഭവിച്ചത്?

കേരളത്തിലെ ഉൾനാടുകളിലും മലയോരമേഖലയിലും റബർ കൃഷി വ്യാപകമായതോടെ മറ്റുള്ള ഭക്ഷ്യവിഭവകൃഷികൾ ചെയ്യുന്നതിൽ നിന്നും അതുപോലെ കാലിവളർത്തലും എല്ലാം നിലച്ചു തുടങ്ങിയെന്നു പൊതുവെ ഇപ്പോൾ ജനം പറഞ്ഞു തുടങ്ങി. രാസവളത്തിന്റെ അമിത ഉപയോഗത്തിൽ കൃഷിഭൂമിയുടെ ജൈവാംശം മുഴുവൻ തകർന്നു. ജൈവാംശം കലർന്ന് പശപ്പ് ഉണ്ടായിരുന്ന മണ്ണ് രാസവളത്തിന്റെ ഉപയോഗത്തിലൂടെ അരിപ്പ പൊലെയായിത്തീർന്നതുമൂലം ഭൂമിയിലെ അടിസ്ഥാനജല സംഭരണിയെ പോലും തകർത്തു. ഭൂമിയിൽ പെയ്തിറങ്ങുന്ന മഴവെള്ളം കിണറുകളിൽ പോലും തങ്ങിനിൽക്കുന്നില്ല. രണ്ടു ദിവസം മഴയില്ലെങ്കിൽ ഭൂമിയിൽ ജലാംശമില്ല. കുടിവെള്ള ക്ഷാമം കേരളം ഇന്ന് നേരിടുന്ന വെല്ലുവിളിയാണ്, ഒരു വർഷത്തിൽ മുക്കാൽ വർഷവും മഴ ഉണ്ടെങ്കിൽ പോലും. വയലുകളിലും മറ്റു കൃഷി സ്ഥലങ്ങളിലും മണ്ണിലും എല്ലാം വിതറിയിരുന്ന  കീടനാശിനി വിഷാംശം കലർന്ന പുല്ലുതിന്ന മൃഗങ്ങളും രോഗം പരത്തുന്ന ഘടകങ്ങളായി മാറി.

തമിഴ്നാടിന്റെ പിടിയിൽ

 കേരളത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന പരമ്പരാഗതമായ  കൃഷികൾ റബർ കൃഷിയുടെ വരവോടെ നിലച്ചുപോവുകയും ചെയ്തിരുന്നു. നെല്ല്, ഇഞ്ചി, മഞ്ഞൾ, കരിമ്പ്, കുരുമുളക്, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിങ്ങനെ ഏതുകാലത്തും എല്ലായിടത്തും ലഭ്യമായിരുന്ന കൃഷിവിളകൾ കൃഷിസ്ഥലങ്ങളിൽ വളരെ അപൂർവ്വമായിത്തീരുകയും ചെയ്തു. കേരളം ദാരിദ്ര്യത്തിന്റെ വാക്കിലോളം എത്തിനില്ക്കുന്നു എന്ന് ജനങ്ങൾക്ക്‌ സാവധാനം മനസ്സിലാകുന്നുണ്ട്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയ തമിഴർ കേരളത്തിൽ എല്ലാത്തരത്തിലും ആധിപത്യം സ്ഥാപിക്കുന്നു. ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് പുറമേ കോടികൾ വിലമതിക്കുന്ന കഞ്ചാവു തുടങ്ങിയ ലഹരിസാധനങ്ങൾ, മയക്കുമരുന്നുകൾ തുടങ്ങിയവ   ഇക്കൂട്ടത്തിൽ കേരളത്തിലേയ്ക്ക് കടത്തിവിടുന്നു. കേരളത്തിൽ ഇതിന്റെ ഉപയോഗം കണക്കില്ലാതെ ഉയരുകയുമാണ്.

റബർ കൃഷിയിലൂടെ റബർ കർഷകർ വളരെ പണം വാരിക്കൂട്ടിയെന്ന് പറയുന്നവരുണ്ട്. അതുപക്ഷെ ഈ പണം ആർഭാടത്തിന് വഴിതെളിച്ചുവെന്നും കാണാം. വലിയ വീടുകൾ നിർമ്മിച്ചു. എല്ലാവരും വീട്മുറ്റം നിറയെ കാറുകൾ വാങ്ങിക്കൂട്ടി. റബർ വില തകന്നതോടെ അതിനുള്ള അറ്റകുറ്റപ്പണികൾ ചെയ്യിക്കുവാൻ പണം ഇല്ലാതെ വരുന്നു. പൊന്നു  വിളയിച്ച റബർ കൃഷി തികച്ചും തകർന്നു. പണിക്കൂലി ചെലവ് താങ്ങാൻ കർഷകന് കഴിയാതെ വരുന്നുവെന്നാണ് ജനം പറയുന്നത്.

കേരളത്തിൽ റബർവില തകർന്നതിനു നിരവധി കാരണങ്ങൾ പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയുടെ ഭരണം നടത്തിയ സർക്കാരുകൾ, കേരളം ഭരിച്ച സംസ്ഥാന സർക്കാരുകൾ സ്വന്തം കർഷകന്റെ താൽപര്യങ്ങളെ ഒട്ടും പരിഗണിച്ചില്ല. ഡൽഹിയിലെ കോണ്‍ഗ്രസ് സർക്കരിലുണ്ടായിരുന്ന ചില മന്ത്രിമാരുടെ അവികല നയങ്ങൾ കേരളത്തിലെ റബർ കൃഷിയെ അപ്പാടെ  തകർത്തുവെന്ന് ജനം പറയുന്നു. ഒന്നാലോചിച്ചാൽ അത് ശരി വയ്ക്കേണ്ടി വരും. കേരളത്തിലെ റബറിനെ ഒട്ടുംതന്നെ പരിഗണിക്കാതെ ഇന്ത്യയിലേയ്ക്ക് വ്യാപകമായി റബർ ഇറക്കുമതിചെയ്യുവാൻ  വൻകിട കമ്പനികൾക്ക് വേണ്ടി സർക്കാർ സഹായം ചെയ്തു. അത് ചെയ്തത് തമിഴ് മന്ത്രിയാണെന്ന ആക്ഷേപം നിലനില്ക്കുന്നു. കേരളത്തോട് ചെയ്ത ഇരട്ടത്താപ്പ് നയത്തെ അനുകൂലിച്ചവർ കേരളത്തിലെ മാറിമാറി വന്ന സർക്കാരിലെ മന്ത്രിമാരാണെന്നും ആക്ഷേപം ഉണ്ട്. കേന്ദ്രത്തിൽ കോണ്‍ഗ്രസ് മന്ത്രിസഭ ചെയ്ത നടപടിയെ ചോദ്യം ചെയ്യാൻ കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടി നേതുത്വത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും കഴിഞ്ഞില്ലയെന്നു ആരോട് പറയണം ? "ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" ഇതായിരുന്നു ഇവരുടെയും ലക്‌ഷ്യം. ആ ലക്ഷ്യം സാധിച്ചവർ ഡൽഹിയിൽ ചെന്ന് ആർക്കോ വേണ്ടിയെന്ന നിലയിൽ നിലവിളിച്ചാൽ അവിടെ നിലവിലുള്ള കേന്ദ്രസർക്കാരിനു എന്ത് മറുപടി പറയാനുണ്ടാകും?

തമിഴരുടെ ഏലത്തോട്ടം. ഉടുമ്പഞ്ചോല
എന്താണ് തമിഴ് നാടിന്റെ ഉദ്ദേശവും ലക്ഷ്യവും? ഒന്നാലോചിച്ചാൽ നമുക്ക് ചില യാഥാർത്ഥ്യങ്ങൾ മുന്നിലുള്ളത് മലയാളികൾക്കെല്ലാം തീവ്വ്ര ഉൾഭയം ഉണ്ടാക്കുന്നതാണെന്ന്ചില അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. തമിഴുനാട് ഇപ്പോൾ തന്നെ പരസ്യമായി കേരളത്തിന്റെ നല്ലൊരുഭാഗം അതിർത്തി പ്രദേശങ്ങൾ അവകാശപ്പെടുന്നുണ്ട്. പീരുമേട് മുതൽ ഉടുമ്പൻ ചോലെ മൂന്നാർ പ്രദേശങ്ങളും കേരളത്തിന്റെ ചില വടക്കൻ പ്രദേശങ്ങളും ഇവർ നിഗൂഢ സൂക്ഷ്മമായി കണ്ണിട്ടിരിക്കുന്നു. ഈ പ്രദേശങ്ങളിൽ എല്ലാം ഭൂരിഭാഗം വനങ്ങളിലും തമിഴരുടെ ഏലം കൃഷി തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. അതുപോലെ ഏറെ ശ്രദ്ധേയമാണ് മുല്ലപ്പെരിയാർ അണക്കെട്ട് അവകാശവാദം. ഇനി സാവകാശം ഇടുക്കി അണക്കെട്ടിലും അവർ കാൽ കുത്തി നിൽക്കാൻ ശ്രമം നടത്തും.

തമിഴ്നാട് ഭരിക്കുന്നവർ കക്ഷി ഭേദമില്ലാതെ തമിഴ്‌നാടിന്റെ ആവശ്യങ്ങളിൽ ഒറ്റക്കെട്ടായി കേന്ദ്രത്തിലും തമിഴ്‌നാട്ടിലും അവരുടെ രാഷ്ട്രീയ നിലപാട് ഉറപ്പിച്ചിട്ടുള്ളവരാണ്, പ്രതിജ്ഞാബദ്ധരാണ്.ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്ന ഒരു രാഷ്ട്രീയബലം ഉറപ്പിച്ചു കൊണ്ടിരിക്കുന്നു എന്നും കാണാം. അന്ന് കേന്ദ്ര മന്ത്രി പി. ചിതംബരം കേരളത്തെ വരച്ച വരയിൽ നിറുത്തി. കേരളത്തിന്റെ ഏക വരുമാനമായ റബർ വെറും ആര്ക്കും വേണ്ടാത്ത വസ്തുവാക്കി മാറ്റിയതിൽ ഏറിയ പങ്കും വഹിച്ചത് ചിതംബരത്തിന്റെ കൈകളാണ്. അതോടൊപ്പം സ്വന്തം ബാങ്ക് ആസ്തി വർദ്ധിപ്പിച്ച കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളുടെ പിടിപ്പുകേടും ഇതിനു കാരണമാക്കി.

  കസ്തൂരിരംഗൻ, ഗാഡ്ഗിൽ തുടങ്ങിയ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ തമിഴ്‌നാട് സർക്കാർ എടുത്ത താല്പര്യം ദുരുദ്ദേശപരമായിരുന്നു. കേരളത്തെ നശിപ്പിച്ചു അവിടം തമിഴ് നാടിന്റെ വന്യമൃഗ കേന്ദ്രമാക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. വെടക്കാക്കി തനിക്കാക്കുക എന്ന സ്വന്തം കാര്യം! കസ്തൂരി രംഗൻ റിപ്പോർട്ട് പുറത്തു വന്നുകഴിഞ്ഞു ഒട്ടും താമസ്സിച്ചില്ല, പീരുമേട്ടിലും മൂന്നാർ പ്രദേശങ്ങളിലും കടുവയും പുലിയും നിത്യസന്ദർശകരായത്? ഇത്രയേറെ  കാലങ്ങളും ഇവിടെയൊന്നും ഒരു മലയണ്ണാൻ പോലുമില്ലാതിരുന്ന പീരുമേടിന്റെ പ്രാന്തപ്രദേശങ്ങളിൽ പുലിയും കടുവയും എത്തി നോക്കിയത് ഭയപ്പാടിനും ചിന്താവിഷയമായി . തമിഴ് നാടിന്റെ കാഴ്ചബംഗ്ലാവിലെ സ്ഥിരതാമസക്കാർ പാത്തും പതുങ്ങിയും കേരളത്തിന്റെ അതിർത്തിയിൽ എത്തിയത് എങ്ങനെയെന്നു ജനങ്ങൾ  സംശയത്തോടെ ചോദിച്ചു തുടങ്ങി. കടുവയ്ക്കും പുലിക്കും പിറകിൽ നിൽക്കുന്ന ശക്തിഘടകം ഏതെന്നു? ഈ പ്രദേശങ്ങളെല്ലാം ഒരു നൂറു വർഷങ്ങൾക്കപ്പുറം കൊടുംവനമായിരുന്നു. അന്നും ഒരു കടുവയുടെ ആക്രമണം ഉണ്ടായതായി കേട്ടിട്ടില്ല.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതുമുതൽ ഇന്ത്യയുടെ ഭരണത്തിൽ പങ്കാളികളായ പേരെടുത്ത കേന്ദ്രമന്ത്രിമാർ  കേരളത്തിൽനിന്നും ഉണ്ടായിരുന്നുവെന്നുള്ള കാര്യം വിസ്മരിക്കേണ്ട. വി.കെ. കൃഷ്ണമേനോൻ മുതൽ ഇങ്ങോട്ട് ഏ.കെ .ആന്റണി വരെയും ഉണ്ടായിരുന്നു. അതുപോലെ തന്നെ ഭരണതലത്തിലും പാർലമെന്റിലും അതിവിശിഷ്ഠ സേവനം ചെയ്ത എം.പി. മാരും ഉന്നതാധികാര സ്ഥാനത്തുള്ള പേരെടുത്ത വ്യക്തിത്വങ്ങളും ഉണ്ടായിരുന്നു. പക്ഷെ, മലയാളിയുടെ ആവശ്യങ്ങൾക്ക് വേണ്ടി തമിഴരെപ്പോലെ കക്ഷി ഭേദമില്ലാതെ വാദിക്കാനുള്ള ആത്മാർത്ഥത ഇവരാരും പ്രകടിപ്പിച്ചില്ല.

മുല്ലപ്പെരിയാറും കസ്തൂരിരംഗൻ റിപ്പോർട്ടും മുന്നോട്ടു വച്ചു കേരളത്തിനു വെല്ലുവിളിയായപ്പോൾ എന്താണ് തുടർന്ന് സംഭവിച്ചതെന്നുള്ള കാര്യം പകൽ പോലെ തെളിഞ്ഞ ഉദാഹരണമാണ്. കേരളത്തിന്റെ മലയോരപ്രദേശങ്ങളെ കൈക്കലാക്കുവാനുള്ള സംഘടിത ശ്രമം ആണ്. കുമളി, ഉടുമ്പഞ്ചോല മുതൽ മൂന്നാറും മറ്റു അതിർത്തി പ്രദേശങ്ങളുമൊക്കെ മലയാളീരഹിതമാക്കി മാറ്റിയെടുക്കുകയെന്ന തന്ത്രമല്ലേ തമിഴ്‌നാട് ഉപയോഗിച്ചത് എന്ന് ജനം സാവധാനം മനസ്സിലാക്കിത്തുടങ്ങി. കേരളത്തിൽ പെട്ടുകിടക്കുന്ന മുല്ലപ്പെരിയാർ ഡാമിന് തമിഴ്‌നാട് അവകാശം പറയുന്നു. ഇവിടെ അതിന്റെ ചരിത്രവശങ്ങളിലേയ്ക്ക് കടക്കുന്നില്ല. അപ്പോൾ പൊതുവെ വീക്ഷിച്ചാൽ തമിഴ്‌നാടിന്റെ കേരളത്തോടുള്ള വിവേചനനിലപാടും തമിഴ്നാടിനോടുള്ള അവരുടെ സ്വാർത്ഥതാല്പര്യങ്ങളും ഇപ്പോഴും കേന്ദ്രക്യാബിനറ്റിൽ നിഴലിക്കുന്നുവെന്ന് കാണാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ മലയോരപ്രദേശങ്ങൾക്കും വനമേഖലയക്കും മലയോരമേഖലയെ സ്പർശിച്ചു ഒഴുകുന്ന കേരളത്തിലെ എല്ലാ നദികൾക്കും ഇവർ ഇനി അവകാശം പറഞ്ഞുതുടങ്ങും . ഇതിനെതിരെ കാര്യങ്ങൾ പറയാൻ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല.



മലയാളിയുടെ തീന്മേശയിൽ വരു ന്നതെല്ലാം തമിഴു ഭക്ഷ്യവസ്തുക്കൾ ആണെന്ന് അവർക്കറിയാം. അരി, പച്ചക്കറികൾ, സവോള , ഉള്ളി, പാല്, മുട്ട, ഇറച്ചി, ലഹരി വസ്തുക്കൾ ഇവ യെല്ലാം തമിഴ്‌നാട്ടിൽ നിന്നും നി ത്യേന ഇറക്കുമതി ചെയ്യുന്നു. ഇത് മനസ്സിലാക്കിയ തമിഴ്നാട് കേരളത്തെ അവരുടെ വരുതിക്ക് നിർത്തുന്നു എന്ന് പറയാം. എന്താണിങ്ങനെ ? ചുരുക്കിപ്പറഞ്ഞാൽ തമിഴ്നാടിനെ കൂടാതെ ഒരു ദിവസംപോലും ജീവിക്കാൻ മലയാളിക്കാവില്ല എന്ന ദുർവിധി പോലെയാണ് മലയാളിയുടെ ജീവിത ശൈലി.

നമുക്കും വികസിക്കാം. നാടും നഗരങ്ങളും റോഡുകളും ജലപാതകളും, നദികളും, കൃഷിസ്ഥലങ്ങളും, വാസസ്ഥലങ്ങളും, ഭവനങ്ങളും എല്ലാം നമ്മുടെ സ്വന്തം ആണെന്ന വിചാരം മലയാളിക്ക് വേണം. അന്യനെ ആശ്രയിച്ചാൽ മാത്രമേ ജീവിതം സുഗമമാകൂ എന്ന വിചാരം ഇറക്കി വയ്ക്കണം. നമ്മുടെ ചുറ്റുപാടുകൾ മാലിന്യരഹിതമാകണം. നമ്മുടെ കൃഷിരീതികൾക്ക് മാറ്റം വരണം. മാറ്റം എല്ലാ തലങ്ങളിലും ഉണ്ടാകണം. മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുസരണമായ കൃഷികൾ പരീക്ഷിക്കണം. റബർ കൃഷി മാത്രമല്ല സമ്പത്തിന്റ അടിസ്ഥാനം എന്ന് മലയാളി മനസ്സിലാക്കണം. നദികളും തോടുകളും എല്ലാ ജല വിഭവങ്ങളും മാലിന്യ വിമുക്തമാകണം. നാണ്യ വിളകൾക്കും ഓരോരോ മറ്റ് ഭക്ഷ്യവിഭവങ്ങൾക്കും തുല്യപ്രാധാന്യം നല്കണം. ജൈവവളം എല്ലാവിധ  കൃഷികൾക്കും  പ്രോത്സാഹിപ്പിക്കണം. വിഷം കലർത്തിയ, ഇറക്കുമതി ചെയ്ത പച്ചക്കറിയും, പാലും, രോഗംപിടിച്ചു അവശരായ മൃഗങ്ങളുടെ മാംസവും മലയാളിയുടെ സ്വന്തം കുറ്റത്താൽ അമിത വിലനൽകി അവന്റെ സ്വന്തം തീന്മേശയിൽ വരുത്തുന്നു. അതുപക്ഷെ ഈയൊരു ദുസ്ഥിതിക്ക് കാരണം മെയ്യനക്കിക്കൊണ്ട്  കൃഷിസ്ഥലങ്ങളിൽ പണിചെയ്യാൻ മടിക്കുന്ന ജനങ്ങളും അവർക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ധാർമ്മികബോധം നഷ്ടപ്പെട്ട അവരെ പ്രതിനിധീകരിക്കുന്നവരും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്. മലയാളിയുടെ  മനസ്സിൽ ഈ അവസ്ഥയ്ക്ക് നേരെ എന്നു മന:പരിവർത്തനം വരുന്നുവോ അന്ന് മലയാളി സ്വയം പര്യാപ്തനാകും.// -
---------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.