Fr. Dr. Dr. Joseph Pandiappallil |
ഹൃദയമെന്ന പദം-
ചിലർക്ക് ഹൃദയം മനുഷ്യന്റെ ആന്തരികാവയവങ്ങളിൽ ഒരെണ്ണം മാത്രമാണ്. മനുഷ്യശരീരത്തിലെ രക്തയോട്ടവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്ന ഒരു യന്ത്രം. ഒരു വൈദ്യശാസ്ത്രജ്ഞന്റെയോ, ജീവശാസ്ത്രജ്ഞന്റെയോ കാഴ്ചപ്പാടിൽ മനുഷ്യന് മാത്രമല്ല ഈ യന്ത്രമുള്ളത്, മൃഗങ്ങൾക്കും പ്രാണികൾക്കും ഈ യന്ത്രമുണ്ട്.
പ്രധാനപ്പെട്ട ഏതാനും അവയവങ്ങളിൽ ഒരെണ്ണമാണ് ഹൃദയം. തലച്ചോറ്, കിഡ്നി, ഹൃദയം തുടങ്ങിയവ ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഹൃദയം പ്രവർ ത്തിച്ചില്ലെങ്കിൽ ജീവൻ നിലയ്ക്കും. എന്നാൽ കുറെ നാളത്തേയ്ക്ക് കൃത്രിമ ഹൃദയം കൊണ്ട് ജീവൻ തുടരാനാവും. ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇന്നുണ്ട്. അപകടത്തിൽ മരിക്കുന്നവരുടെ ഹൃദയമെടുത്ത് ഹൃദയം പ്രവർ ത്തിക്കാത്തവരുടെ ഹൃദയത്തിന് പകരം വച്ചാൽ അവർ ജീവിക്കും. അതു പോലെതന്നെ ഏതെങ്കിലുമൊരു മൃഗത്തിന്റെ ഹൃദയമെടുത്ത് മനുഷ്യഹൃദ യത്തിന് പകരം തുന്നിപ്പിടിപ്പിക്കാൻ വൈദ്യശാസ്ത്രം പരിശ്രമിക്കുന്നുണ്ട്. പന്നിയുടെ ഹൃദയമാണ് മനുഷ്യ ഹൃദയത്തോട് ഏറ്റം സാമ്യമുള്ളതെന്നും പറയപ്പെടുന്നു. പന്നിയുടെ ഹൃദയം മനുഷ്യ ഹൃദയത്തിനു പകരമാക്കുവാൻ പരിശ്രമിച്ചു പരാജയപ്പെട്ട ചരിത്രമുണ്ടുതാനും.
ഹൃദയം മനുഷ്യശരീരത്തിലെ ഏറ്റം പ്രധാനപ്പെട്ട അവയവമാണ്. എന്നാൽ ഒരവയവം എന്ന നിലയിലല്ലാ പലപ്പോഴും ഹൃദയം എന്ന പദം നാമുപയോഗി ക്കുന്നത്. "ഹൃദയമില്ലാത്ത മനുഷ്യർ", ഹൃദയമുള്ള മനുഷ്യൻ ", "കല്ല് ഹൃദയ മുള്ളവൻ", "ഹൃദയ കാഠിന്യമുള്ളവൻ" എന്നൊക്കെ നാം പറയാറുണ്ടല്ലോ. "ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു", "ഹൃദയപൂർവ്വം സ്നേഹിക്കുന്നു", "ഹൃദ യപൂർവ്വം ക്ഷമിക്കുന്നു", "ഹ്രുദയപൂർവ്വകമായ പെരുമാറ്റം","ഹൃദയത്തി ന്റെ ഭാഷ", "ഹൃദയം പൊട്ടി മരിച്ചു" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അർത്ഥമാക്കുന്നത് ശാരീരികമായ അർത്ഥത്തിലല്ല. ആന്തരികവും പ്രതീകാത്മ കവുമായ അർത്ഥത്തിലാണ് ഹൃദയം എന്ന പദം ഇവിടെ ഉപയോഗിക്കുന്നത്. കാവ്യാത്മകവും ആലങ്കാരികവും ഭാവനാത്മകവുമായ അർത്ഥത്തിൽ ഹൃദയമെന്ന പദം നാമുപയോഗിക്കുന്നു.
ഹൃദയമെന്ന പദം മനുഷ്യന്റെ ശാരീരികമായ ഐക്യത്തിന്റെ പ്രതീകമാണ്. കാരണം, ഹൃദയത്തെ കേന്ദ്രീകരിച്ചാണ് ശാരീരികമായ (ശരീരത്തിന്റെ) പ്രവർത്തനങ്ങൾ നടക്കുന്നത്. മനസ്സിന്റെയും ബുദ്ധിയുടെയും വികാരത്തി ന്റെയും പ്രവർത്തനങ്ങൾ തലച്ചോറിൽ നിന്നുമാണ് നടക്കുന്നത്. "തലയ്ക്ക് സുഖമില്ല", "തലയ്ക്കു സുഖമുണ്ട്" എന്നൊക്കെ പറയുന്നത് ബുദ്ധിയുടെ പ്രവർത്തനത്തെ സൂചിപ്പിക്കാനാണ്. ശരീരം പ്രവർത്തിച്ചില്ലെങ്കിലും തലയ്ക്ക് പ്രവർത്തിക്കാം. പക്ഷെ ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഹൃദയമാണ്.
ഹൃദയം പ്രവർത്തിച്ചില്ലെങ്കിൽ ശരീരം പ്രവർത്തിക്കുകയില്ല. ഹൃദയം ശരീര ത്തിന്റെ ഐക്യത്തിന്റെ പ്രതീകമായതുകൊണ്ട് ശരീരത്തിലെ ഒരവയവം എ ന്നതിലുപരി ആന്തരികവും ആലങ്കാരികവും കാവ്യാത്മകവുമായ അർത്ഥത്തി ൽ ഹൃദയമെന്ന പദം നാമുപയോഗിക്കുന്നു. മനുഷ്യന്റെ അനുഭവത്തോടും സ്വ ഭാവത്തോടും സുകൃതത്തോടും വികാരത്തോടും പ്രവർത്തിയോടും ഒക്കെ ബന്ധപ്പെടുത്തിയാണ് ഈ പദം നാമുപയോഗിക്കുന്നത്. ഒരു ആന്തരികാവസ്ഥ യുടെയും ആന്തരിക ഭാവത്തിന്റെയും മനോഭാവത്തിന്റെയും പ്രതീകമായാ ണ് ഈ പദം ഉപയോഗിക്കുന്നത്.
ഹൃദയമെന്ന പദം ഒരു അടിസ്ഥാന പദമാണ്. ഒത്തിരി കാര്യങ്ങളെ ഈ പദം സൂചിപ്പിക്കുന്നു. ഏറ്റം ചുരുക്കത്തിൽ എളുപ്പത്തിൽ ഹൃദയമെന്ന പദത്തിനു പകരം വയ്ക്കാവുന്നത് സ്നേഹം എന്ന പദമാണ്. ഹൃദയമുണ്ടെങ്കിൽ സ്നേഹമുണ്ട്. ഗ്രീസ്, റോം, മെക്സിക്കോ, മെസപ്പൊട്ടാമിയ, ഈജിപ്റ്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രാചീന സംസ്കാരങ്ങളിലും ഭാഷകളിലും ഇതേ അർത്ഥത്തിലാണ് ഹൃദയമെന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇന്നും ഇതേ അർത്ഥത്തിൽ മനുഷ്യർ ഈ പദം ഉപയോഗിക്കുന്നു. ഒരേ പ്രതീകാത്മകത ഈ പദത്തിനു, ഈ ശരീരാവയവത്തിനു കിട്ടി.
ഹൃദയമുള്ള മനുഷ്യരുടെ സമൂഹമാണ് സ്നേഹസമൂഹം. സ്നേഹമുള്ള ഹൃദയമാണ് "തിരുഹൃദയം". "തിരു" എന്ന പദത്തിനു "വിശുദ്ധം" "പാവനം" എന്നൊക്കെയാണർത്ഥം. "തിരുമനസ്സ്" "തിരുമേനി " "തിരുഹിതം" എന്നൊക്കെ പറയുമ്പോൾ "പരിശുദ്ധമായ മനസ്സ് ", "പരിശുദ്ധമായ ശരീരം " "പരിശുദ്ധമായ ആഗ്രഹം " എന്നൊക്കെയാണർത്ഥം. "തിരുഹൃദയം" പരിശുദ്ധമായ ഹൃദയ മാണ്, അത് ദൈവത്തിന്റെ ഹൃദയമാണ്, സ്നേഹഹൃദയമാണ്.
ദൈവത്തിനു ഹൃദയമുണ്ട്. ഹൃദയമുള്ളവനാണ് (സ്നേഹമുള്ളവനാണ്) ദൈവം. യൂദന്മാർ കരുതിയിരുന്നതും പഠിപ്പിച്ചിരുന്നതും ദൈവത്തിനു ഹൃദ യമില്ലെന്നാണ്. അതുകൊണ്ടാണ് ശിക്ഷിക്കുന്ന ദൈവത്തെപ്പറ്റി അവർ പ്രതി പാദിച്ചിരുന്നത്. "പേടിപ്പിക്കുന്ന ദൈവം", "ശിക്ഷിക്കുന്ന ദൈവം", "പ്രതികാര ദാഹിയായ ദൈവം ". പക്ഷെ ഇതൊന്നുമല്ല ദൈവം. ദൈവം ഹൃദയമുള്ളവനാ ണ്. ദൈവം സ്നേഹമുള്ളവനാണ്. ഈശോയുടെ ജീവിതത്തിൽ നിന്നുമാണ് ദൈവം ഹൃദയമാണെന്നും ഹൃദയമുള്ളവനാണെന്നും മനസ്സിലാക്കിയത്; ദൈവം സ്നേഹമാണെന്ന് മനസ്സിലാക്കിയത്. "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നില നിൽക്കുവിൻ.
ദൈവത്തിനു ഹൃദയമുണ്ടെന്ന് നമുക്ക് ബോദ്ധ്യമാകുന്ന കാലഘട്ടം നോമ്പുകാല വും പീഡാനുഭവ ആഴ്ചയുമാണ്. കർത്താവിന്റെ പീഡാനുഭവത്തിന്റെ ധ്യാനത്തിലൂടെയും അനുഭവത്തിലൂടെയും നമുക്ക് മനസ്സിലാകും ദൈവത്തിനു ഹൃദയമുണ്ടെന്ന്.പീഡാനുഭവരംഗങ്ങളിൽ ഏറ്റം ഹൃദയസ്പർശിയായ രംഗം കുന്തത്താൽ കുത്തപ്പെട്ട് രക്തവും വെള്ളവും പ്രവഹിക്കുന്ന കർത്താവിന്റെ തുറക്കപ്പെട്ട ഹൃദയമാണ്. കർത്താവിൻറെ തുറക്കപ്പെട്ട ഹൃദയരഹസ്യം പീഡാനുഭവരഹസ്യങ്ങളിൽ ഏറ്റം രഹസ്യാത്മകവും ഏറ്റം അനുഭവ സമ്പന്നവുമാണ്.
സ്നേഹിക്കുന്നവന് മാത്രമേ ഹൃദയമെന്ന പദം അർത്ഥപൂർണ്ണമായി ഉരു വിടാൻ സാധിക്കുകയുള്ളൂ. അതുപോലെ സ്നേഹത്താൽ കുരിശിൽ തറയ്ക്ക പ്പെട്ടവനോടും കുന്തത്താൽ കുത്തപ്പെട്ട ഹൃദയം പിളർക്കപ്പെട്ടവനോടും ബന്ധിക്കപ്പെട്ടവനു മാത്രമേ ഈശോയുടെ ഹൃദയം എന്ന് പറയുമ്പോൾ, തിരുഹൃദയം എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് എന്തെന്ന് മനസ്സിലാകുക യുള്ളൂ. ഹൃദയം എന്നാ പദം സ്നേഹിക്കുന്നവനും സ്നേഹിക്കാനും സ്നേഹ ത്താൽ വളരാനും പുതിയവഴികൾ തുറന്നുതരും. ഹൃദയമെന്ന് കേൾക്കുമ്പോൾ രക്തം വഹിക്കുന്ന കുത്തിത്തുറക്കപ്പെട്ട സ്നേഹത്താൽ കത്തിജ്ജ്വലിക്കുന്ന നാഥന്റെ ഹൃദയമാണ് ഓർമ്മയിൽ വരേണ്ടത്. ഏറ്റം നല്ല ഹൃദയം ഈശോ യുടെ ഹൃദയമായിരുന്നു. ഏറ്റം സ്നേഹിച്ച ഹൃദയം ഈശോയുടെ ഹൃദയ മായിരുന്നു. മനുഷ്യനെ അത്രയധികം സ്നേഹിച്ച എന്റെ ഹൃദയം കാണുക എന്ന് വി.മർഗ്ഗരീത്താ അലക്കോക്കിനോട് ഈശോ പറഞ്ഞത് ഈ അർത്ഥത്തി ലാണ്.
ദൈവത്തിനു ഹൃദയമുണ്ട്. കാരണം ദൈവം സ്നേഹമാണ്, ദൈവം സ്നേഹി ക്കുന്നവനാണ്. ഈ അർത്ഥത്തിൽ ദൈവം കഴിഞ്ഞാൽ പിന്നെ മനുഷ്യന് മാത്രമേ ഹൃദയമുള്ളൂ. സ്നേഹിക്കാനുള്ള കഴിവും ദൈവം കഴിഞ്ഞാൽ പിന്നുള്ളത് മനുഷ്യനാണ്. മൃഗങ്ങളും സ്നേഹിക്കും. എന്നാൽ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കാനെ മൃഗങ്ങൾക്ക് സാധിക്കുകയുള്ളൂ. ശത്രുക്കളെ സ്നേഹിക്കാൻ പട്ടിക്കു സാധിക്കുകയില്ല. വളർത്തുനായ ആണെങ്കിൽപ്പോലും തുടരെ ശിക്ഷി ക്കുകയും ശാസിക്കുകയും ചെയ്‌താൽ വിട്ടുപോയി എന്നും വരും. സ്നേഹി ക്കാത്തവരെ സ്നേഹിക്കാൻ ദൈവത്തിനും മനുഷ്യനും മാത്രമേ സാധിക്കു കയുള്ളൂ. അതുകൊണ്ടാണ് ദൈവികസ്വഭാവത്തിൽ മനുഷ്യന് പങ്കുള്ളത്.
ദൈവത്തിനു ഹൃദയമുണ്ട് എന്ന് പറയുന്നത് ഹൃദയം എന്ന ശാരീരികാവയവം എന്ന അർത്ഥത്തിലല്ല. ഒരു അടിസ്ഥാന പ്രതീകം എന്ന അർത്ഥത്തിലാണ്. ശരീരം അഥവാ മാംസം എന്ന പദം ഇറച്ചി എന്ന അർത്ഥത്തിലല്ല ബൈബിളിൽ ഉദ്ദേശി ച്ചിരിക്കുന്നത്. "ഇതെന്റെ ശരീരമാകുന്നു" എന്ന് പറയുമ്പോൾ ഒരു തുണ്ടം ഇറച്ചി എന്നല്ല അർത്ഥം. ഇവിടെ അർത്ഥമാക്കുന്നത് ഈശോയുടെ ജീവൻ, ജീവിതം, വ്യക്തിത്വം എന്നൊക്കെയാണ്. ജീവജലത്തിന്റെ അരുവി എന്നിൽ വിശ്വസിക്കുന്നവനിൽ നിന്നും നിർഗ്ഗളിക്കും എന്ന് പറയുമ്പോൾ H 2 0 എന്നല്ല അർത്ഥം. ജലത്താലുള്ള സ്നാനം H 2 o അല്ല. ജലം ഇവിടെ ഒരു പ്രതീകമാണ്. അതുപോലെ ഹൃദയമെന്ന പദവും ഒരു പ്രതീകമാണ്.
ശരീരത്തിന്റെ കേന്ദ്രാവയവങ്ങളിലൊന്നാണ് ഹൃദയം. ഈ പദം മനുഷ്യന്റെ യഥാർത്ഥ ഹൃദയത്തിന്റെ പ്രതീകം മാത്രമാണ്. അപ്പോൾ ഹൃദയം യഥാർത്ഥ ഹൃദയത്തിൽ നിന്നും വ്യത്യസ്തമാണ്. യഥാർത്ഥ ഹൃദയം ദൈവത്തിന്റെ ഹൃദയമാണ്. ദൈവത്തിന്റെ ഹൃദയത്തിൽ മനുഷ്യന് പങ്കു പറ്റുവാൻ സാധിക്കും സ്നേഹത്തിലൂടെ മനുഷ്യൻ ദൈവത്തിന്റെ ഹൃദയത്തിൽ പങ്കു പറ്റുന്നു; ദൈവത്തോട് ഐക്യപ്പെടുന്നു; സാദൃശ്യപ്പെടുന്നു.
ഹൃദയം ദൈവത്തോട് മനുഷ്യനെ ബന്ധപ്പെടുത്തുന്നതും ബന്ധിപ്പിക്കുന്നതുമായ പദമാണ്. കാരണം സ്നേഹം പ്രവഹിപ്പിക്കുന്ന പദമാണ് ഹൃദയം. ഈ ബന്ധവും ബന്ധിപ്പിക്കലും മനുഷ്യന് മാത്രമേ മനസ്സറിഞ്ഞു ചെയ്യുവാൻ സാധി ക്കുകയുള്ളൂ. മൃഗത്തിനു അതിനുള്ള കഴിവില്ല. അതുകൊണ്ട് ഹൃദയം എന്ന പദം മനുഷ്യന്റെ പദമാണ്. മനുഷ്യന് വേണ്ടിയുള്ള പദമാണ്. മനുഷ്യനെ ക്കുറിച്ച് പ്രതിപാദിക്കുമ്പൊഴെ ഈ പദം അതിന്റെ അർത്ഥപൂർത്തി പ്രാപി ക്കുകയുള്ളൂ.
വി. മർഗ്ഗരീത്ത മരിയ -വലത്ത് |
തിരുഹൃദയഭക്തി ദൈവഭക്തിയാണ്. തിരുഹൃദയ ത്തെ സ്നേഹിക്കുന്നതും ആരാധിക്കുന്നതും കർ ത്താവിനെ സ്നേഹിക്കുന്നതും ആരാധിക്കുന്നതു മാണ്. അതുകൊണ്ടാണ് തിരുഹ്രുദയഭക്തി ദിവ്യ കാരുണ്യഭക്തിയാകുന്നത്. തിരുഹൃദയം എന്നുപറ യുമ്പോൾ ഈശോ എന്ന വ്യക്തിയെയാണ് അർത്ഥ മാക്കുന്നത്. വ്യക്തിപരമായ വെളിപാടാണ് തിരു ഹൃദയഭക്തിയുടെ അടിസ്ഥാനം. വി. മർഗ്ഗരീത്തയ്ക്ക് ദൈവം കൊടുത്ത ആറു വെളിപാടുകളും പന്ത്രണ്ടു വാഗ്ദാനങ്ങളുമാണ് തിരുഹൃദയ ഭക്തിയുടെ പശ്ചാത്തലം. സഭയിൽ വളർന്നു വന്ന തിരു ഹൃദയഭക്തി അതീന്ദ്രിയ ദൈവശാസ്ത്രത്തിന്റെയും സഭയുടെ അന്നത്തെ ചരിത്ര പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ വേണം മനസ്സിലാക്കുവാൻ. രാജ്യവും, സഭയും, സമൂഹവും, സാമ്പത്തിക വ്യവസ്ഥിതിയും, ശാസ്ത്രവും, കലയുമൊക്കെ ഭൌതീകവത്ക്കരിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. ക്രിസ്തുമതത്തിന്റെ അടിസ്ഥാനപരമായ അർത്ഥം ക്രിസ്തീയ രാജ്യങ്ങളിൽ നഷ്ടപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്.
ഭൌതീകവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലും വ്യവസ്ഥിതിയിലും ഗാഗുൽ ത്തായിലും ഗത് സമെനിയിലുമാണ് ദൈവസാന്നിദ്ധ്യമെന്നു വ്യക്തമാക്കുവാൻ തനതായ മാർഗ്ഗങ്ങൾ ആവശ്യമായി വന്നു. മരണത്തിലാണ് ജീവനെന്നും ഉപേക്ഷിക്കപ്പെടലാണ് രക്ഷയെന്നും ശക്തിയില്ലായ്മയിലാണ് ദൈവത്തിന്റെ ശക്തി അനുഭവിക്കാനാവുന്നതെന്നും നിസ്സഹായതയിലാണ് ആശ്രയബോധ മെന്നും, ബോദ്ധ്യപ്പെടുത്താൻ ദൈവം പ്രത്യേകമായ അടയാളങ്ങൾ കാണിക്കേ ണ്ടിവന്നു. സ്നേഹം മരവിച്ച ക്രൈസ്തവ സമൂഹത്തിൽ സഭയുടെ ആരംഭ ചൈതന്യം വ്യക്തമാക്കാൻ വഴികൾ തേടുകയാണിവിടെ ദൈവം. എല്ലാക്കാ ലത്തും സാധ്യമാണ് ഈ സംരംഭം. കാരണം ഭൌതീകതയുടെ അതിപ്രസരം എന്നും എല്ലായിടത്തും ഏതെങ്കിലും തരത്തിലും തലത്തിലും ദർശിക്കുവാ നാകും. അതുകൊണ്ട് സഭയുടെ അന്ത്യം വരെ ഹൃദയമെന്ന പദവും തിരുഹൃ ദയ ഭക്തിയും പ്രസക്തമാണ്.
തിരുഹൃദയ ഭക്തി ആദ്യവെള്ളി ദിന ആചരണത്തിലോ, ആരാധനയിലോ ഒതുക്കി നിർത്താനാവില്ല. തിരുഹൃദയ ഭക്തി പ്രത്യേകമായൊരു ആചരണ ത്തിലോ പ്രത്യേകമായ പ്രാർത്ഥനാശൈലിയിലോ, വാചികമായ പ്രാർത്ഥന കളിലോ ഒതുങ്ങുന്നില്ല. ക്രിസ്തുവിനുള്ള സമർപ്പണത്തിന്റെ അടയാളമാണ് ഭക്തി. തിരുഹൃദയ ഭക്തി തിരുഹൃദയത്തിനു പൂർണ്ണമായി സമർപ്പിക്കുന്ന തിലൂടെയെ പൂർണ്ണമാകൂ. ക്രിസ്തീയ ജീവിതവും ക്രിസ്തീയ രഹസ്യങ്ങളും സഭാജീവിതവും സഭാപ്രവർത്തനങ്ങളുമെല്ലാം ക്രിസ്തുവിനോടും ക്രിസ്തു വിന്റെ തിരുഹൃദയത്തോടും ബന്ധപ്പെട്ടവയാണ്. ക്രിസ്തുരഹസ്യങ്ങളും ക്രിസ്തുസംഭവങ്ങളും അനുഭവസമ്പന്നമാക്കുകയാണ് തിരുഹൃദയഭക്തി യുടെ ലക്ഷ്യം.
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.