Freitag, 5. Dezember 2014

ധ്രുവദീപ്തി // Focal Point: സമ്പന്നതയുടെ നടുവിലെ പട്ടിണിപ്പാവങ്ങൾ / ജോർജ് കുറ്റിക്കാട്

 ധ്രുവദീപ്തി // Focal Point:  സമ്പന്നതയുടെ നടുവിലെ പട്ടിണിപ്പാവങ്ങൾ / 


ജോർജ് കുറ്റിക്കാട് 

(" പ്രതീകാത്മകവും മനോഹരവുമായ സാന്ത്വന സ്പർശം നൽകുന്ന മറ്റൊരു യഥാർത്ഥ സത്യം വേറെയുണ്ട്. ലോകത്തിൽ വർദ്ധിച്ചു വരുന്ന മൂല്യച്യൂതിയെപ്പറ്റി നമ്മൾ വിലപിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം, ജീവിത രഹസ്യത്തിന്റെ ഉറവിടം ഇവിടെയുണ്ട് എന്നു നമ്മെ ചൂണ്ടിക്കാണിച്ചുകൊണ്ട് തരുന്ന പ്രകാശപൂർണമായ പ്രശാന്ത സുന്ദര ശീതളമായ നിലാവൊളിയായി ക്രിസ്തുവിന്റെ ആഗമനത്തിന്റെ പ്രതീകമായി നാല് മെഴുകുതിരികൾ ഇവിടെ രൂപാന്തരപ്പെടുന്നു. ഈ രൂപാന്തരപ്പെടലുകൾ ഇവിടെ പരിപൂർണ്ണമാകുന്നത് ഇങ്ങനെയാണ്. സമാധാനം, വിശ്വാസം, സ്നേഹം, പ്രതീക്ഷ. സമാധാനം നഷ്ടപ്പെട്ട, വിശ്വാസം നഷ്ടപ്പെട്ട, പരസ്പര സ്നേഹം നഷ്ടപ്പെട്ട, പ്രതീക്ഷകൾ പാടേ തകർന്നടിഞ്ഞ ഒരു ലോകത്തിനു ഈ നാല് മെഴുകുതിരികളെല്ലാം  എങ്ങനെയോ കെട്ടുപൊയാലും വീണ്ടും വീണ്ടും അത് മഹത് വിസ്മയമായി തെളിഞ്ഞു പ്രകാശിക്കും. ദരിദ്രനായി കാലിത്തൊഴുത്തിൽ പിറന്ന യേശുവിന്റെ ജനനത്തെ അറിയിക്കുന്ന ഈ നാല് മെഴുകുതിരികളുടെ സത്യസന്ദേശമാണിത്. ഈയവസരം ലോകത്തിലെ ദാരിദ്ര്യം അനുഭവിക്കുന്നവരെ സ്മരിക്കുക സഹായികളാവുക") - ധ്രുവദീപ്തി.

ദാരിദ്ര്യം ഭരണഘടനാ നിഷേധത്തിന്റെ ഒരു പ്രതികരണമാണ്. 

ഇന്ത്യയും ചൈനയും ജർമനിയും സാമ്പത്തിക ശക്തിരാജ്യങ്ങളാണെന്ന അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയുടെ അഭിപ്രായം വളരെയേറെ ശ്രദ്ധേയമായിരുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളിലും വിവിധ ഭാവത്തിലുള്ള ദാരിദ്ര്യത്തിന്റെ മുഖങ്ങൾ കാണാൻ കഴിയും. ജർമനിയിൽ ദാരിദ്ര്യമുണ്ടെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? ഈ മൂന്ന് രാജ്യങ്ങളിലും ഇതുവരെയും തീരെ പരിഹരിക്കപ്പെടാത്ത നീറുന്ന പ്രതിസന്ധികളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും. ജർമനിയുടെയും സമ്പന്നതയുടെ തെളിഞ്ഞ മറുവശം ആണ് ദാരിദ്ര്യം.

                                                             ദാരിദ്ര്യത്തിന്റെ ക്രൂരമുഖം    
ലോകത്തെ എല്ലാ രാജ്യങ്ങളിലും വിവിധ ഭാവത്തിലും രൂപത്തിലും ദാരിദ്ര്യ ത്തിന്റെ മുഖങ്ങൾ കാണുവാൻ കഴിയുമെന്ന്‌ പറഞ്ഞല്ലോ. അതികഠിനമായ 
ദാരിദ്ര്യം ? അനന്തര ഫലങ്ങൾ എന്താണ്? ലോകത്തിൽ എവിടെയാണ് ഇന്ന്  നമുക്ക് രിദ്ര്യത്തിന്റെ ഭീകരമുഖം ദർശിക്കുവാൻ കഴിയുക? രാജ്യങ്ങളിലെ ദാരിദ്ര്യത്തിന് അടിസ്ഥാനകാരണങ്ങൾ ഉദാഹരണമായിട്ട് കാണാൻ നമുക്ക് കഴിയുന്നു. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉണ്ടായിരുന്ന കൊളോണിയൽ വ്യവസ്ഥയുടെ നീച അനന്തര ഫലങ്ങളായിരുന്നു ആ രാജ്യങ്ങളിലെ ദാരിദ്ര്യമെന്നത് തികച്ചും യാഥാർത്ഥ്യമാണ്.

ദാരിദ്ര്യത്തിനുള്ള കാരണങ്ങളും അവയുടെ ആഴവും നിരീക്ഷിക്കുക വഴി   ദാരിദ്ര്യനിർമാർജനത്തിനുള്ള ഫലപ്രദമായ നടപടികളുമെല്ലാം ഏറെക്കുറെ എല്ലാ ലോകരാജ്യങ്ങളിലും സർക്കാരുകൾ സ്വീകരിച്ചുവരുന്നുണ്ട്. ഇവിടെ മനുഷ്യരുടെ ചില പ്രാഥമിക ആവശ്യങ്ങൾ തൃപ്തികരമായി സാധിക്കുവാൻ  കഴിയാത്ത വിവിധതരം കഴിവുകേടുകളാണ് പട്ടിണിക്കും വിവിധതരം ദാരി ദ്ര്യത്തിനും അടിസ്ഥാനമെന്ന് യൂറോപ്യൻ വികസന കമ്മീഷന്റെ (O E C D) പഠനം പറയുന്നു. എല്ലാത്തിനും ഉപരിയായിയായിട്ടുള്ളത് കുറെ അടിസ്ഥാന ആവശ്യങ്ങൾ മാനുഷികമായ പരിഗണനയിൽ സാധിക്കുകയെന്നതാണ്. അവ പ്രധാനമായിട്ടു ഉപഭോഗവസ്തുക്കളും ഉപഭോക്താക്കളും ആണ്. ആഹാര പദാർത്ഥങ്ങളുടെ സുരക്ഷിതത്വം, അവയുടെ ക്രമീകൃതമായ വിതരണം, പൊതുജനാരോഗ്യ പരിപാലനം, വിദ്യാഭ്യാസം, നീതി- നിയമ സംരക്ഷണവും, അവകാശാഭിപ്രായത്തിനുള്ള സമത്വം, കൂടാതെ, മനുഷ്യന്റെ മാന്യത്യയ്ക്ക് അർഹമായ സ്ഥാനം കൊടുക്കുന്ന മനോഭാവവും, മനുഷ്യാന്തസ്സിനു ചേർന്ന വിധം തൊഴിൽ വ്യവസ്ഥകൾ ഉണ്ടാകുക, ഇതെല്ലാം പ്രാഥമികമായ പരിഹാര ആവശ്യങ്ങളാണ്. 

ദാരിദ്ര്യം- എന്താണ് ദാരിദ്ര്യം?

ഒരാളുടെ അടിസ്ഥാന ആവശ്യങ്ങളെ ഒട്ടും നിർവഹിക്കുവാൻ കഴിയാതെ വരുന്ന അവസ്ഥയെയാണ് സമ്പൂർണ്ണ ദാരിദ്ര്യം എന്ന് നിർവചിക്കുവാൻ കഴി യുക. അപ്പോൾ രണ്ടാമത്തെതരം ദാരിദ്ര്യം ആപേക്ഷികമാണ്. ഒരാളുടെ ജീവിത നിലവാരവും സാഹചര്യങ്ങളും സ്വാധീനിച്ചുണ്ടാകുന്നതാണ്,അത്. അതിനു ചില താരതന്മ്യം ഉണ്ടാകാറുണ്ട്. എന്നാൽ വിവിധ വിവേചനത്തിൽ ഉണ്ടാകാവുന്ന നിർബന്ധിതമായ ദാരിദ്ര്യം ഉണ്ടാകുന്നുണ്ട്.

ദാരിദ്ര്യം എന്നത് ചലനാത്മകമായ ഒരു പ്രക്രിയയാണ്, ഒരു വിശേഷണം അല്ല. ഒരർത്ഥത്തിൽ  കുടുംബങ്ങളിലെ സംഭവങ്ങളാണ്, അനുഭവങ്ങളാണ് എന്നും പറയാം. ഉദാ: കുടുംബാംഗങ്ങളിൽ ഉണ്ടാകാവുന്ന രോഗങ്ങൾ, മരണം, വീട്, അതുമല്ലെങ്കിൽ അടുത്തയാളുകളുടെ വിവാഹം, സമ്മാനം നൽകൽ, അതല്ല, കുടുംബകലഹം, അതുപോലെ, മറ്റെന്തെങ്കിലും വലിയ പ്രതിസന്ധികൾ പ്രകൃതിക്ഷോപം മൂലമുള്ള ദുരന്തങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ സാമ്പത്തികപ്രതിസന്ധിയും ഓരോ നഷ്ടങ്ങളും എല്ലാം വലിയ ദാരിദ്ര്യത്തിന് കാരണം തന്നെയാണ്.
 
ദാരിദ്ര്യത്തിൽനിന്നും മോചനം നേടുന്ന വിഷയത്തിൽ ധാരാളം മനുഷ്യർക്ക്‌ അവരുടെ ജീവിതസാഹചര്യത്തിൽ ചില മാറ്റം വരുത്തി മെച്ചപ്പെടുവാൻ കഴിഞ്ഞിട്ടുണ്ട്. കടുത്ത ദാരിദ്രം നേരിട്ട് അനുഭവിച്ചിരിക്കുന്നവരിൽ ഒരു മൂന്നിലൊന്നു മനുഷ്യർ അവരുടെ ജീവിതകാലാരംഭം മുതലേ തന്നെ ദാരിദ്രം നേരിൽ കണ്ടവരാണ്. അഥവാ എക്കാലവും ദരിദ്രരായിരുന്നു. പട്ടിണിയുടെ ആഴം അല്ലെങ്കിൽ കുറവു വരുത്തുക എന്നത് ഇക്കാലഘട്ടത്തിലെ കടുത്ത വെല്ലുവിളിയാണ്. ദാരിദ്ര്യം കുറയ്ക്കുകയും കുറേക്കൂടി മെച്ചപ്പെട്ട ജീവിത സൌകര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയെന്ന പ്രധാന ദൗത്യം അന്താരാഷ്‌ട്ര കടമയാണെന്ന് ഓരോ രാജ്യങ്ങളും മനസ്സിലാക്കുന്നുണ്ട്. ഇന്ന് അമേരിക്കയും, ഇന്ത്യയും, ചൈനയും, ജർമനിയും മറ്റു ചില രാജ്യങ്ങളും രാഷ്ട്രീയമായി ഈ കടമ നിർവഹിക്കുന്നതിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നുണ്ട്. 

ദാരിദ്യത്തെ അറിയുക.

വളരെയേറെ ശ്രമകരമാണ്, ദാരിദ്രത്തിന്റെ തോത് എന്തുമാത്രം ഉണ്ടെന്ന്  അറിയുക. ഓരോരുത്തനിലും അനുഭവപ്പെടുന്നത് വ്യത്യസ്ത രീതിയിലാണ്. പട്ടിണിയും, രോഗവും അതെക്കുറിച്ചുള്ള ഭീതിയും, സാമ്പത്തിക കഴിവും എല്ലാം അറിയുക ഏറെ ശ്രമകരം തന്നെ. ആരാണ് ദരിദ്രൻ, ദാരിദ്ര്യം ഏതു വിധത്തിലുള്ളതാണ്, അതിനുള്ള കാരണങ്ങൾ എപ്രകാരമാണ്,  രോഗങ്ങൾ മൂലമോ അതല്ലെങ്കിൽ തൊഴിൽ നഷ്ടപ്പെട്ടതുകൊണ്ടോ, ഇങ്ങനെയുള്ളവയെ വിശദമായിട്ട് നിരീക്ഷിച്ചറിയുവാനും അതനുസരിച്ച് ഏറെ സഹായകമായി ഉൾപ്പെടുത്തിയിട്ടുള്ള നിരവധി തരത്തിലുള്ള ദാരിദ്ര്യനിർമാർജന പദ്ധതി കൾ അന്തർദ്ദേശീയ സർക്കാരുകൾ കൂടിയിരുന്നു അംഗീകരിക്കപ്പെട്ട ചില നിശ്ചിത മാന:ദണ്ഢം ഇപ്പോൾ നിലവിലുണ്ട്.

ദാരിദ്ര്യത്തിന്റെ തോത് അഥവാ കാഠിന്യം അളക്കുവാൻ വ്യത്യസ്തമായ സമ വാക്യങ്ങൾ ഉണ്ട്. ലോകബാങ്കിന്റെ നിർവചനമനുസരിച്ച് സമ്പൂർണ്ണ ദരിദ്രരാ യവരായ ഒരാളുടെ ദിവസ വരുമാനം 1.25 ഡോളർ ആണെന്ന് കാണുന്നു. കൊ ടുക്കൽ വാങ്ങൽ സമവാക്യമനുസരിച്ച്‌ നേരെ തിരിച്ചാവും. അതായത് ഒരു മനുഷ്യന് നിലനിൽക്കാൻ വേണ്ടിയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ അവനു കഴിയുന്നില്ല. അല്പ്പം പിറകിലേയ്ക്ക് നോക്കാം. ഈ  കണക്കനുസരി ച്ച് 2005- ൽ വെളിപ്പെട്ട ഒരു കണക്കിലേയ്ക്ക് കടന്നാൽ ആ വർഷം ലോകത്തി ൽ 1, 4 മില്യാർഡൻ മനുഷ്യർ ദാരിദ്ര്യം അനുഭവിച്ചിരുന്നെന്ന് കാണാൻ കഴി യും. ക്രയശക്തി വിവിധ തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു.

ഇത്തരത്തിൽ പ്രതിബന്ധങ്ങളെ ശരിയായി മറികടക്കുവാൻ അന്തർദ്ദേശീയ ദാരിദ്ര്യതോത്  അനുമാനം അനിവാര്യമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. യുനൈറ്റഡ് നേഷൻസ് (UNDP) അന്തർദ്ദേശീയ ദാരിദ്ര്യനിലവാരത്തെക്കുറിച്ചു  പഠനം നടത്തുന്നുണ്ട്. ലോകജനതയുടെ ദാരിദ്ര്യത്തിനെ ഏറെ വളർത്തുന്നത് യഥാർത്ഥത്തിൽ ലോക സമ്പത്തിനെ ഭരിക്കുന്ന ഏതാണ്ട് എണ്‍പത്തിയഞ്ചു  ധനികരാണെന്ന് നാം മനസ്സിലാക്കണം. അത് ഏകദേശം 82 ബില്ല്യണ്‍ യൂറോ  എന്നാണ് കണക്ക്. ലോകജനസംഖ്യയിൽ ദരിദ്രരും ധനികരും തമ്മിലുള്ള അകലം ഏറെ വർദ്ധിച്ചു വരുന്നുണ്ട്. "തുല്യത" ഒരു ജീവിതകാല സ്വപ്നമായി മാത്രം കാണാവുന്ന ഒരു ആധുനിക ലോകത്തിൽ നാമെല്ലാം ജീവിക്കേണ്ടി വരും.

യൂറോപ്യൻ യൂണിയനും ജർമനിയും ദാരിദ്ര്യവും.

മദ്ധ്യയൂറോപ്പിലെ സമ്പന്ന വ്യവസായ രാജ്യമാണ് ജർമനി. ഇവിടെ ദാരിദ്ര്യം പത്തു വർഷത്തിനുള്ളിൽ മൂന്നിലൊന്നിലേറെ ഇന്ന് വർദ്ധിച്ചെന്ന് ജർമൻ സർക്കാർ തന്നെ വെളിപ്പെടുത്തുന്നു. സർക്കാർ തുടരെത്തുടരെ ഓരോരോ  വർഷങ്ങളിലും  ഇതേപ്പറ്റി വിവരം പുറത്തുവിടുന്നുണ്ട്. ബർളിനിലെ ജർമൻ ഇക്കണോമിക്സ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 17. 02 . 2010- ൽ പുറത്തുവിട്ട പഠന റിപ്പോർട്ട് ഉദ്വേഗം ജനിപ്പിക്കുന്നതാണ്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും, വിദ്യാഭ്യാസം, തൊഴിൽ, പൊതു വിത രണം തുടങ്ങിയ മേഖലകൾ പരിഷ്കരിക്കുന്നതിലും രാജ്യത്താകമാനം  സാമൂ ഹ്യ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിലും ചില സർക്കാരുകൾ പരാജയപ്പെട്ടുവെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവയെല്ലാം ജർമനിയിലെ രാഷ്ട്രീയ രംഗത്ത് വളരെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു.
 
ദരിദ്രരായ ഇന്ത്യൻ കുട്ടികൾക്ക് ഭക്ഷണം ...
 മുതലാളിയും സമ്പൂർണ്ണ ദരിദ്രനും ഇട നിലവരുമാന ക്കാരനും തമ്മിലുളള അകലം ഏറെ വർദ്ധിച്ചു വരുന്നുണ്ട്. ധനികർ വിവിധ തരം നികുതി വെട്ടിപ്പുകൾ നടത്തുവാൻ വേണ്ടി മറ്റുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കു ന്ന ബാങ്ക് നിക്ഷേപങ്ങൾ നടത്തുന്നു. അതേ സമയം സാധാരണ കുറഞ്ഞ വരുമാ നമുള്ളവരുടെ മേൽ ഉടൻ അധിക നികുതിയും ഏർപ്പെടുത്തുന്നു. ഇപ്പോൾ കേരളത്തിലെ ജനാധിപത്യ സർക്കാരിന്റെ സാമ്പത്തികകാര്യ നയം ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാ.  , അടുത്ത കാലത്തെ മന്ത്രി സഭാതീരുമാനങ്ങൾ ഓരോന്നും  ഓർഡിനൻസു കൾ ആക്കി മാറ്റിയതിൽ നിന്നും ഇത്  മനസ്സിലാക്കാൻ കഴിയും. ധനികരുടെ മുമ്പിൽ ജനാധിപത്യവും നിയമങ്ങളും ഇല്ലാതാകും. പുറത്തിറക്കിയ ഓരോ ഓർഡിനൻസുകളും നിയമം ആക്കുന്ന നടപടികളെല്ലാം നമ്മെ മുഴുവൻ  അമ്പരപ്പിക്കുകയാണ്. അതേ സമയം സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം എല്ലാവർഷവും ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. കേരള കാർഷികരംഗം അപ്പാടെ തകർന്നു കഴിഞ്ഞു.

നിയമസഭയിൽ ചർച്ചകൾ ചെയ്തു പാസാക്കേണ്ട നിയമം നിയമസഭയിൽ നട ത്താതെ മന്ത്രിമാർ ഏകാധിപത്യനയം നടപ്പാക്കുന്ന ഓർഡിനൻസുകൾ ഇറ ക്കുന്നത്‌ ജനാധിപത്യപരമായ നടപടിയല്ല. നിയമത്തെ വെടക്കാക്കി തനിക്കാ ക്കുകയെന്ന രീതി.! നിയമം പാസാക്കുന്ന വേളയിൽ ജനപ്രതിനിധികൾ സഭ യിലില്ല, അവർ അടുത്ത ചായക്കടകളിൽ ആണ്. അവരെ കാത്തു അങ്ങോ ട്ടും ഇങ്ങോട്ടും അസ്വസ്ഥനായി നടക്കുന്ന ബഹു. സ്പീക്കർ എന്ന പ്രതിഭാസം!. നിയമം ഇല്ലാത്ത കേരളനിയമസഭ ! ജനോപകാര നിയമങ്ങൾ ആണ് ജനങ്ങൾ ക്ക്‌ വേണ്ടത്. കേരളത്തിൽ സമീപകാലത്ത് കാണാൻ പോകുന്നത് ദാരിദ്ര്യ ത്തിൽ ഉണങ്ങി വരളുന്ന, പൊറുതിമുട്ടുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട സാധാരണക്കാരന്റെ നെടുവീർപ്പുകളായിരിക്കും.

കേരളത്തിലെ ജനാധിപത്യ നിയമസഭ സമ്മേളിക്കുന്നത് എന്തിനെന്നു നിയമ സഭാസമാജികർ മന:പൂർവ്വം മറന്നു പോകുന്നു. രാജ്യത്തെ മാത്രുകയാകേണ്ട ജനപ്രതിനിധികൾ നിയമസഭ സമ്മേളനങ്ങൾ നടക്കുമ്പോഴൊക്കെ നിയമ സഭയെ അപമാനിക്കുകയാണ്. ജീവിതകാലം തൊഴിൽ ചെയ്ത് ഉപജീവനത്തി ന് ലഭിക്കേണ്ട ഒരാളുടെ പെൻഷൻ ലഭിക്കാത്തതിന് നിയമസഭയുടെ സന്ദർ ശക ഗാലറിയിൽ ഇരുന്നു വിളിച്ചു ചോദിച്ച സർക്കാർ ജീവനക്കാരനെ ജയി ലിൽ അടച്ചുവെന്ന വാർത്തയും നാമറിഞ്ഞു. ഇവിടെയും ദാരിദ്ര്യത്തിന്റെ നിലവിളിയായിരുന്നു. എന്നാൽ നിയമസഭയിലിരുന്നു അക്രമം കാണിക്കുന്ന ജനപ്രതിനിധിയെ ആണ് ആദ്യം ജയിൽവാസത്തിനു അയക്കേണ്ടത്.

ജനാധിപത്യ സമ്പ്രദായം  വികസിത രാജ്യങ്ങളിലും അതുപോലെ ഉന്നമനം പ്രതീക്ഷിച്ചു കഴിയുന്ന അവികസിതരാജ്യങ്ങളിലും ഒരുപോലെ താത്വിക മായി പുറം തള്ളപ്പെട്ടു. അവിടെയെല്ലാം ധനികർ രാഷ്ട്രീയതീരുമാനങ്ങ ളിൽ ഏറിയ സ്വാ ധീനം ചെലുത്തുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഇന്ത്യ, സ്പെ യിൻ, സൗത്ത് ആഫ്രി ക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ ഈ അഭിപ്രായത്തിൽ ഉറച്ചു പറയുന്നു: " മെച്ചപ്പെട്ട ജീവിതനിലവാരം ഉള്ളവർ ക്കായി രാജ്യത്തെ നിയമം വഴ ങ്ങിക്കൊടുക്കുന്നു." ഒന്നാലോചിച്ചാൽ നമുക്ക്‌ മനസ്സിലാക്കാൻ കഴിയും തുല്യതയില്ലാത്ത ദാരിദ്ര്യനിർമാർജന ശ്രമം കൂടു തൽ പ്രതീക്ഷകളും ഫലങ്ങളും ഉണ്ടാക്കുകയില്ലയെന്ന്. തലമുറകൾ തലമുറ കളായി ഈ അവസ്ഥ തുടരുവാൻ സാദ്ധ്യതയുമുണ്ട്.

ലോകത്തിൽ എത്രമാത്രം ദരിദ്രർ ഉണ്ട്? എവിടെയെല്ലാമാണ് ദാരിദ്ര്യത്തി ന്റെ കൂടുതൽ കുറവുകൾ ഉള്ളത്? ഇത് പെട്ടെന്ന് തീർച്ചപ്പെടുത്തുക അസാ ദ്ധ്യമാണ്. ഏകദേശ കണക്കനുസരിച്ച് 805 മില്യണ്‍ ജനങ്ങൾക്ക് വേണ്ടുവോളം ഭക്ഷണം ല ഭിക്കുന്നില്ല. അതുപക്ഷെ, ഏകദേശം 290 മില്യൻ ആളുകളുടെ പട്ടിണി 1990 മുത ൽ കുറഞ്ഞു. 2015 ആകുമ്പോഴേയ്ക്കും ദാരിദ്ര്യം ആകെയു ള്ളതിൽ പകുതിയായ നിലയിൽ കുറയ്ക്കുവാൻ കഴിയണം എന്നാണു F A O എന്ന സംഘടനയുടെ അഭിപ്രായം.

ഈ ഭൂമിയിൽ ഏകദേശം 7 മില്യാർഡനിലേറെ ജനങ്ങളുണ്ട്‌. അവരിൽ ഒൻപത് പേരിൽ ഒരാളെങ്കിലും പൂർണ്ണ പട്ടിണിയോടെ സന്ധ്യാസമയം ഉറങ്ങേണ്ടതായി വരുന്നു. രോഗങ്ങൾക്ക് പ്രധാന കാരണം പട്ടിണിയാണ്. മാരകരോഗങ്ങളായ മലേറിയ, എയിഡ്സ്, ക്ഷയരോഗം എന്നീ രോഗങ്ങളിൽ മരിക്കുന്നതിലേറെ പട്ടിണി മൂലം മനുഷ്യർ മരിക്കുന്നു.

ആഫ്രിക്കൻ കുട്ടികളുടെ 
ദാരിദ്ര്യം
ഏറെപട്ടിണി ഉണ്ടായിരിക്കുന്നത് (98%) അവികസി ത രാജ്യങ്ങളിലാണ്. അത് ഏകദേശം 525 മില്യണ്‍ വരും. എഷ്യയിലാണ്‌ ഈ വർദ്ധനവ് കാണുന്നത്. യൂണിസെഫി ന്റെ റിപ്പോർട്ട് പ്രകാരം ഒരു വർഷം ഏകദേശം 2,9 മില്യണ്‍ കുട്ടികൾ പട്ടിണി മൂലം മരണപ്പെടുന്നു എന്ന് രേഖപ്പെടുത്തി. ഏതാണ്ട് 162 മില്യണ്‍ കൊച്ചുകുട്ടികൾ ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വിശപ്പിനു കീഴടങ്ങുന്നു. അതിനാൽ കുട്ടികൾ വളർച്ചയില്ലാതെ മുരടിക്കുന്നു, രോഗം അവരെ കാർന്നു തിന്നുന്നു. ഭക്ഷണം കഴിക്കാതെ സ്കൂളിൽ പോകുന്നവരുടെ എണ്ണം അവികസിതരാജ്യങ്ങളിൽ ഏതാണ്ട് 66 മില്യണ്‍വരുമെന്നു കണക്കുണ്ട്. ആഫ്രിക്കയിൽ മാത്രം ഏതാണ്ട് 23 മി ല്യണ്‍കുട്ടികളുണ്ട്. വിശപ്പടക്കുവാൻ വേണ്ടിയ യജ്ഞമാണ് ലോകത്തിലെ ഏറ്റവും പ്രധാന ദൌത്യം. ഒരു പക്ഷെ, ഒരു ചെറിയ തുകയ്ക്ക് വലിയ ജീവനെ സംരക്ഷിക്കാനാവും.

 2008 മുതൽ 2010 വരെയുള്ള കണക്കനുസരിച്ച് 11.4 മുതൽ 13 ശതമാനം വരെ ദാ രിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ ജർമനിയിൽ ഉണ്ടായിരുന്നുവെന്ന സത്യം  മനസ്സിലായി. എന്നാൽ പടർന്നു വളരുന്ന ദാരിദ്ര്യം ജർമനിക്ക് ഉൾക്കൊള്ളാ നും സങ്കല്പ്പിക്കാനും കഴിയുന്നില്ലെന്നത് പരമാർത്ഥമാണ്.

ഇതിനെല്ലാം കാരണമായിരിക്കുന്നത് ജർമനിയിലെ സ്വകാര്യവത്കരണവും വ്യവസായങ്ങളുടെ തളർച്ചയും വികാസവും പരാജയങ്ങളും ബന്ധപ്പെട്ട സാ മ്പത്തിക പ്രതിസന്ധികളും ആണ്. തൊഴിലാളി സംഘടനകളുടെ പ്രതിപക്ഷ സ്വ ഭാവത്തിലുള്ള നിഷ്ക്രിയ മനോഭാവവും തൊഴിൽമേഖലയിൽ കടന്നു വന്നിരിക്കുന്ന മാഫിയാകളുടെ മുന്നേറ്റവും തൊഴിലില്ലായ്മ പ്രശ്നത്തിന് ശക്തി വർദ്ധിപ്പിച്ചു. ഇതുകൂടാതെ സർക്കാരിന്റെ തൊഴിൽരഹിതവേതന പരിഷ്കരണ ങ്ങൾ സാമൂഹ്യഘടനയിൽ പ്രതികൂലഫലമാണ് ഉണ്ടാക്കിയത്.

ഒന്നാമത്, വിവിധ കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്നുണ്ട്. അതേത്തുടർ ന്ന് ഒരുവൻ സമൂഹത്തിൽ ഒറ്റപ്പെടുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നിരീക്ഷണമനുസരിച്ചു ജർമനിയിൽ ഈയൊരു പ്രതിസന്ധിയിൽ തൊഴിൽ രഹിതരായവർ എണ്ണത്തിൽ വളരെയേറെയാണ്. 2013-ൽ ജർമനിയിൽ 69,8 % തൊഴിൽ രഹിതർ ഉണ്ടായിരുന്നപ്പോൾ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളി ലെ തൊഴിൽ രഹിതരുടെ എണ്ണം പൊതുവെ 46,5% ആയിരുന്നു. എന്താണ് നാം മനസ്സിലാക്കുന്നത്? ജർമനിയിലെ തൊഴിൽരഹിതരുടെ ദാരിദ്ര്യം ഭീതി യോടെ കാണേണ്ട യാഥാർത്ഥ്യത്തെയാണ്. ജർമനിയിൽ 60%- ൽ താഴെ സാ മൂഹ്യസഹായപദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരെയാണ് ദാരിദ്ര്യ രേ ഖയ്ക്ക്  താഴെയുള്ളവർ എന്ന് പരിഗണിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങളുമായി താരതന്മ്യപ്പെടുത്തുമ്പോൾ 2013-ൽ ജർമനിയിൽ ഉണ്ടായിരുന്ന ദരിദ്രരുടെ എണ്ണം 16, 2 മില്യണ്‍ ആയിരുന്നു. നിത്യോപയോഗ വ സ്തുക്കളായ വാഷിംഗ് മെഷീൻ, ടെലിവിഷൻ, ടെലഫോണ്‍, തുടങ്ങിയവ സ്വ ന്തമായി ഉപയോഗിക്കുവാൻ ധനശേഷിയില്ലാത്തവരെയാണ് ഈ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നിരുന്നാലും യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിൽ 2013-ൽ 36 %, ഇംഗ്ലണ്ടിൽ 44 %, ഗ്രീസിൽ 36 % എന്ന തോതിൽ തൊ ഴിൽ രഹിതർ ദാരിദ്ര്യരേഖയിൽ എത്തിയിരുന്നു.

ദാരിദ്ര്യം ഇൻഡക്സ്
ലോകത്തിലെ സാമ്പത്തികശക്തി രാജ്യങ്ങളിലേറ്റവും മുൻപന്തിയിലു ള്ള ജർമനിയിൽ അനേകലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിന്റെ മുഖം മുഖാമുഖം തൊട്ടറിഞ്ഞവർ ആണ്. തൊഴിലില്ലായ്മയും പൂർണ്ണദാരിദ്ര്യവും ഇക്കൂട്ടരെ വേട്ടയാടുന്നുണ്ടെന്ന് പറയുകയാണ്‌ ശരി. ഇത് ചൂണ്ടിക്കാ ണിക്കുന്നത് ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടുകയെന്നതിൽ നിന്നല്ല, മറ്റു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങളെപ്പോലെ അവരുടെ  ജീവൻ നഷ്ടമാകുന്ന ദാരിദ്ര്യം ജർമനിയിൽ ആരും അനുഭവിക്കുന്നില്ല. അതുപക്ഷെ മറ്റു സുഭിക്ഷജീവിതം നയിക്കുന്ന ആളുകളിൽ നിന്നും വളരെയും  വ്യത്യസ്ഥമായി ചുരുങ്ങിയ സൌകര്യത്തിൽ മാത്രമേ അവർക്ക്‌ കഴിയുകയുള്ളൂവെന്നതാണ് വസ്തുത. വരുമാനത്തിന്റെ  ഭൂരിഭാഗവും പ്രാഥമിക ആവശ്യങ്ങൾക്കുവേണ്ടി മാത്രം നീക്കിവയ്ക്കാൻ മാത്രമേ കഴിയു.

അത്യാവശ്യ നിത്യോപയോഗ സാധനങ്ങൾ വാങ്ങുവാൻ മാത്രം കഷ്ടിച്ച് ചെലവഴിക്കാൻ കഴിയുന്നു. അതിനപ്പുറം അവർക്ക് ആർഭാടഭക്ഷണമായ ഇറച്ചിയും മീനും പാലും മുട്ടയും പച്ചക്കറികളും തരാതരം വാങ്ങുകയെന്നത് അപൂർവ്വ കാര്യങ്ങളാണ്.

നിലവിൽ ജർമനിയിൽ ഏകദേശം 70 ലക്ഷത്തിലധികം പേർ ഹാർസ്സ്-4 എന്ന സാമൂഹ്യ സഹായനിധിയുടെ ആനുകൂല്യം ലഭിച്ചു ജീവിക്കുന്നുണ്ട്. കൂടാതെ ഏതാണ്ടിത്രയും ആളുകൾ തന്നെ ഈ ഹാർസ്സ്-4-ആനുകൂല്യം വാങ്ങാതെ ജീവിക്കുന്നവരുമുണ്ട്. 2014 നവംബർ മാസ്സത്തിലെ സ്റ്റാറ്റിസ്സ്റ്റിക്ക് പ്രകാരം ഏകദേശം 2.72-3. മില്യണ്‍ ജനങ്ങൾ ജർമനിയിൽ തൊഴിൽരഹിതരായി ഉണ്ട്. അതായത്, 6,3% തൊഴിൽ രഹിതർ. തൊഴിലില്ലായ്മയെയും ദാരിദ്ര്യത്തെയും ചൊല്ലി ഭരണ കക്ഷികളിലെയും പ്രതിപക്ഷത്തെയും നേതൃത്വങ്ങൾ കൊമ്പു കോർക്കുന്നതല്ലാതെ ക്രിയാത്മക നടപടികൾ കാര്യമായിട്ടോ നടക്കുന്നില്ല. ജർമൻ രാഷ്ട്രീയവേദികളിലും അഴിമതിയുടെ പൂപ്പലുകൾ ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്.

അനന്തര ഫലങ്ങളോ? അതൊക്കെ അതീവ ഗൌരവമേറിയതോ ദയനീയമോ ആകും. ഭക്ഷണത്തിലെ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾ, ആൽക്കഹോൾ, മറ്റു പല ലഹരിപദാർത്ഥങ്ങൾ എന്നിവയ്ക്ക് അടിമയായി ഉണ്ടാകുന്ന കുടുംബപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ദാരിദ്ര്യം, ഇവമൂലം സമൂഹജീവിതത്തിൽ ഒറ്റപ്പെടുക, തുടങ്ങി നിരവധി സാമൂഹ്യപ്രശ്നങ്ങൾക്ക് കാരണമാക്കുമെന്ന് തെളിഞ്ഞു കഴിഞ്ഞു. ജർമനിയിൽ ഇത്തരം ജീവൽ പ്രശ്നങ്ങളിൽ ചുട്ടുപഴുത്ത ഇരുമ്പിൽ വീഴുന്ന ജലത്തുള്ളിപോലെ ചില സാമൂഹ്യ സഹായ സംഘടനകളുടെ ചെറിയ സഹായപ്രവർത്തനങ്ങൾ നടക്കുന്നു. അതിലൊന്നാണ്," ടാഫൽ " എന്ന സംഘടന. ദാരിദ്ര്യം കാർന്നു തിന്നുന്ന മനുഷ്യജീവിതത്തിന് ഒരു കടുകുമണിയുടെ തൂക്കം ആത്മധൈര്യം മാത്രം പകരുകയാണീ "ടാഫൽ " എന്ന സംഘടന ചെയ്യുന്നത്.

ദാരിദ്ര്യത്തിന്റെ അളവുകൾ.
 
ജർമനി പോലെ സമ്പത് സമൃദ്ധമായ ഒരു രാജ്യത്ത് നേരിടുന്ന ദാരിദ്ര്യം ഒരു പ ക്ഷെ ഒരു താരതന്മ്യ ദാരിദ്ര്യം എന്ന് വിളിക്കാം. അതായത് കടുത്ത ദാരിദ്ര്യ ത്തിന് വ്യത്യസ്തമായ ഒരു ദാരിദ്ര്യ രേഖയാണ്. ജനങ്ങളിലെ സമ്പൂർണ്ണ സമ്പന്ന തയ്ക്ക് അടിസ്ഥാനപ്പെട്ട രീതിയിൽ താരതന്മ്യേനയുള്ള ദാരിദ്ര്യത്തിന്റെ അളവു ഏറെയും കാണുന്നത് ശരാശരി വരുമാനത്തിന്റെ തോതനുസരിച്ച് ആയിരിക്കും. ഉദാ: യൂറോപ്യൻ യൂണിയനിൽ ഒരാളുടെ വരുമാനം പൊതു വെ ദേശീയ വരുമാനത്തിന്റെ തോതിൽ 60% താഴെയാണെങ്കിൽ ഇക്കൂട്ടർ ദാരിദ്ര്യ രേഖയിൽ പെടും. ജർമനിയിൽ ഈ തോത് 930 യൂറോ പരിധിക്ക് താഴെയും ആണ്.

ഇത്തരം വിലയിരുത്തലുകൾ നടത്തി വിമർശിക്കുന്നവർ ഉണ്ട്. അതുപക്ഷെ, ദാരിദ്ര്യരേഖയിലുള്ളവരെ കാണുന്നതെങ്ങനെയെന്നു നിർവചിക്കുന്നതിൽ വരെ അതിനവർക്ക് കഴിയുന്നില്ല. ഒരുവന്റെ അന്ത:സ്സനുസരിച്ചു ഒരു യഥാർത്ഥ സാമൂഹ്യ ജീവിതത്തിൽ പങ്കുചേരാനും ജീവിതമേഖലയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന താമസ്സം, വീട്, വിദ്യാഭ്യാസം, ആരോഗ്യം, ജോലി, ഭക്ഷണം, വസ്ത്രം, യാത്രാ സൌകര്യങ്ങൾ, കമ്യൂണിക്കേഷൻ, ഇത്തരം അടിസ്ഥാന സൌകര്യങ്ങൾ ലഭിക്കാത്ത ആർക്കോ അവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കാണുവാൻ കഴിയുന്നത്‌.

ഈ ഭൂമിയിൽ ദരിദ്രർ പലവിധമുള്ളവരാണല്ലോ. സമ്പൂർണ്ണദരിദ്രർ, താരതന്മ്യ ദരിദ്രർ, നിർബന്ധിത ദരിദ്രർ (ഡിസ്ക്രിമിനേഷൻ മൂലം), സ്വതന്ത്രമായ ദാരിദ്ര്യം എന്നിങ്ങനെ തിരിക്കാം. ദരിദ്രനായിത്തീരുന്ന ഒരാളുടെ അപായക രമായ ഭാവി സ്ഥിതി ഏതെങ്കിലുമൊരു തൊഴിലിനെ അടിസ്ഥാനപ്പെടുത്തി യാണിരിക്കുന്നത്. തൊഴിൽ രഹിതരായവരുടെയും അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും ജീവിതത്തിന്റെ പ്രധാന വെല്ലുവിളി അവർ നേരിടു ന്ന ദാരിദ്ര്യം തന്നെയാണ്. എത്രയും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏറ്റവും കൂടിയ ദാരിദ്ര്യത്തിനും കാരണമാക്കാം.

മറ്റൊരു ദേശത്തു കുടിയേറുന്ന തൊഴിൽ കുടിയേറ്റക്കാരന്, പ്രായമേറിയ തൊഴിലാളിക്ക്, വിദ്യാഭ്യാസം കുറഞ്ഞവന്, ഒരു തൊഴിൽ മാത്രം പഠിച്ചവന്, ഇവർക്കെല്ലാം വ്യത്യസ്ഥ തരത്തിൽ ദാരിദ്ര്യം നേരിടേണ്ടി വരും. ഒരു തൊഴി ൽ ലഭിക്കുവാൻ അർഹമായ തൊഴിൽ വിദ്യാഭ്യാസം അനിവാര്യമാണ്.

വിശപ്പിന്റെ ദുഃഖം
ധാരാളം കുട്ടികൾ ഉള്ള ഒരു കുടുംബ നാഥന്റെ അവസ്ഥയും മറിച്ചല്ല. ഒരാ ൾ തനിച്ചു മാത്രം വീട്ടുകാര്യങ്ങൾ ന ടത്തുന്ന അവസ്ഥയും ഏതാണ്ട് ഒരു പോലെ ആണ്. കുട്ടികൾ ഇല്ലാത്തവ രുടെ ജീവിതസൌകര്യവുംരീതിയും, ഭാര്യയും ഭർത്താവും ഒന്നിച്ചു വീട്ടു കാര്യങ്ങൾ നടത്തുന്നതും മേൽപ്പറ ഞ്ഞവരുടെതിൽ നിന്നും ഏറെ വ്യ ത്യസ്തമാണ്. കുട്ടികളുടെ വളർത്തലി ന് ജർമ്മൻ സർക്കാർ ധനസഹായം നല്കുന്നുണ്ടെങ്കിലും സാമൂഹ്യസഹായ നിധിയുടെ സംരക്ഷണം ലഭിക്കാത്തവരുടെ നില ഏറെ ഭീഷണി ഉയർത്തു ന്നു. കുട്ടികളുടെ  ആരോഗ്യം  വിദ്യാഭ്യാസം ഭക്ഷണം താമസം എന്നീ കാര്യ ങ്ങളിൽ ദിനംതോറും പ്രതി സന്ധികൾ ഉണ്ടാകുന്നുണ്ട്. നിത്യരോഗങ്ങളും വരുമാനക്കു റവും കടബാദ്ധ്യതകളും മറ്റും മാതാപിതാക്കൾക്ക് ജീവിതഭാരം വർദ്ധിക്കുന്നു.

3, 57,110 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള ജർമനിയിൽ പതിനാറു സം സ്ഥാനങ്ങളിലായി ഏകദേശം 80, 62 മില്യണ്‍ജനങ്ങൾ പാർക്കുന്നുണ്ട്. ശരാശ രി ഒരു ഒരു ചതുരശ്ര കിലോമീറ്ററിൽ 230 പേർ വസിക്കുന്നു. ജർമനിയിൽ ഏകദേ ശം 41. മില്യൻ സ്ത്രീകളും അതിലും ഏതാണ്ട് 2 മില്യൻ കുറവിൽ പുരുഷന്മാ രും ജീവിക്കുന്നു. അതായത് ,സ്ത്രീകൾ എണ്ണത്തിൽ കൂടുതൽ ഉണ്ട്. ഇവരിൽ  ഏകദേശം 40 ലക്ഷം ജനങ്ങൾ തൊഴിൽരഹിതരാണ്. അനൌ ദ്യോഗിക പഠന കണക്കുകൾ പറയുന്നത് ഇതിലിരട്ടി സംഖ്യ വരുമെന്നാണ്.

ഇമിഗ്രന്റായി പഴയ പശ്ചിമ ജർമൻ മേഖലയിൽ 62, 5 ലക്ഷം ജനങ്ങളും പൂർവ്വ ജർമ്മൻ മേഖലയിൽ (ബർലിൻ ഉൾപ്പെടുത്താതെ) ഏകദേശം മൂന്നേകാൽ ലക്ഷം ജനങ്ങളും പാർക്കുന്നു. ഈ കണക്കും തീരെ വിശ്വസനീയമല്ല. ഇവരു ടെ ഇടയിലെ തൊഴിലില്ലായ്മയും ജീവിതപ്രശ്നങ്ങളും ജീവിത നിലവാരവും വളരെ വ്യത്യസ്തമാണ്. പത്തുവർഷങ്ങൾക്ക്മുമ്പ് ജർമനിയിൽ ധനികർക്കും ദരിദ്രർ ക്കും ഇടയിലുള്ളവരുടെ സംഖ്യ മൂന്നിൽരണ്ടായിരുന്നു. ഈ നില മാറി ഇപ്പോഴത്‌ ഏതാണ്ട് രണ്ടിലൊന്ന് എന്ന അനുപാതത്തിലെത്തിയിരിക്കു ന്നു.

യൂറോപ്യൻ യൂണിയന്റെ മുൻവർഷങ്ങളിലെ നിർവചനമനുസരിച്ചു ഒരു മാ സം 780 യൂറോയിൽ താഴെ വരുമാനമുള്ളവർ യൂറോപ്പിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ജർമൻ ഫെഡറൽ ഗവണ്‍മെണ്ടിന്റെ 2010-ലെ സമ്പ ത്തും ദാരിദ്ര്യവും സംബന്ധിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച്, പുരുഷന്മാ രിൽ പന്ത്രണ്ടു ശതമാനവും സ്ത്രീകളിൽ പതിമൂന്നു ശതമാനവും അറുപ ത്തിയഞ്ചു വയസ്സിനു മുകളിലുള്ള സ്ത്രീപുരുഷന്മാരിൽ പന്ത്രണ്ടു ശതമാന വും ദാരിദ്ര്യമനുഭവിക്കുന്നവർ ആണെന്ന് കണ്ടെത്തി.

ഇനി മറ്റൊരു വിഭാഗത്തെ നോക്കുക. തൊഴിലുള്ളവരിലെ ദരിദ്രർ അഞ്ചു മുതൽ ആറ് ശതമാനം വരെയാണ്. ജർമനിയിൽ സ്ഥിരം തൊഴിലില്ലാത്തവ രുടെ സംഖ്യ 40 മുതൽ 43 % വരെയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ജർമനിയുടെ പടിഞ്ഞാറൻ മേഖലയിൽ (ബർലിൻ ഒഴികെ) തൊഴിൽ ചെയ്യു ന്ന സ്ത്രീ-പുരുഷന്മാരുടെയിടയിലെ ദാരിദ്രർ ഏകദേശം 12 % വും പഴയ പൂർ വ്വ മേഖലയിൽ പ തിനഞ്ചു ശതമാനവും ആണെന്ന് ജർമൻ സർക്കാരിന്റെ സ്റ്റാറ്റിസ്സ്റ്റിക്ക് വെളിപ്പെടുത്തിയിരുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ കുട്ടികൾക്കിടയിലെ ദാരിദ്ര്യമാണ് മറ്റൊരു ശ്രദ്ധേ യ ദൃശ്യം. ഇതുപോലെ അനാഥകുട്ടികളുടെ എണ്ണവും വർദ്ധിക്കുന്നു. ഇവരാ കട്ടെ സമ്പന്നതയുടെ സൌന്ദര്യം എന്താണെന്നുപോലും ആസ്വദിച്ചിട്ടില്ല. താഴ്ന്ന വരു മാനമുള്ളവർക്ക് ഒന്നിലധികം കുട്ടികൾ ഉൾപ്പടെ ഒരു കുടുംബം പോറ്റാനാവാ ത്തത്, കുട്ടികളുടെ ജനനനിരക്കുപോലും കുറയുന്നതിന് കാര ണം ആകുന്നു. പ തിനഞ്ചു വയസ്സിൽ താഴെയുള്ള ഓരോ നാലാമത്തെ കുട്ടി യും ജർമനിയിൽ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഈ കണക്കനുസരിച്ച് നില വിൽ ഏതാണ്ട് ഇരുപതു ലക്ഷം കുട്ടികൾ ദരിദ്രരുടെ ലിസ്റ്റിൽ പെടുന്നു. ജർമ നിയിലേയ്ക്ക് കുടിയേറിയിട്ടുള്ള വിദേശീയരുടെ കുട്ടികളും ദാരിദ്ര്യം തൊ ട്ടറിഞ്ഞു അനുഭവിക്കുന്നുണ്ട്. ജർമൻ സർക്കാരിന്റെ ചിൽഡ്രൻസ് കെയർ ഫണ്ടു കൊണ്ട്‌ (Kinder Geld ) കുട്ടികളിലെ ദാരിദ്ര്യ പ്രശ്നം പരിഹരിക്കപ്പെടുന്നി ല്ല.

തൊഴിൽ  ചെയ്ത്‌ കുടുംബം പുലർത്തുന്ന ഒരാൾക്ക്‌ ശരാശരി വരുമാനം പ്രതി മാസം 1350 മുതൽ 1650 യൂറോവരെയുള്ളപ്പോൾ തൊഴിൽരഹിതർക്കുള്ള വേതനമോ അല്ലെങ്കിൽ ഹാർസ്സ് 4- (സാമൂഹ്യ സഹായ പദ്ധതി) പ്രകാരമുള്ള  ഏകദേ ശം 1620 യൂറോ ലഭിക്കുമായിരുന്നു. ഇതിൽ നിന്നും വീട്ടുവാടക, ഭക്ഷ ണ ചെലവുകൾ, മറ്റു ചെലവുകൾ കഴിച്ചു ബാക്കി മിച്ചം വയ്ക്കാവുന്ന തുക തുലോം കുറവാണ്. ദാരിദ്ര്യത്തിന് നിദാനം ഇത്തരം കാര്യങ്ങളാണ്.

മിനിമം വേതനവ്യവസ്ഥ നടപ്പിലില്ലാത്ത ജർമ്മനിയിൽ തൊഴിലാളികൾക്ക്  മിനിമം വേതനം നടപ്പാക്കണമെന്ന നിർദ്ദേശങ്ങളിൽ ചില പരിവർത്തനങ്ങ ൾ ഉണ്ടായി. അതുപോലെ നികുതി വർദ്ധനവു കാര്യത്തിൽ ഫലപ്രദമായ ജന ക്ഷേമകര പരി ഷ്കരണങ്ങൾ സർക്കാർ തുടങ്ങി വച്ചിട്ടുണ്ട്. അങ്കേല മെർക്കൽ ഭരണകൂടം ജന ക്ഷേമകരപ്രവർത്തനങ്ങളിൽ വളരെ മുമ്പോട്ട്‌ കടന്നു ചെന്നി രിക്കുന്നു. തൊഴിൽ രംഗം മെച്ചപ്പെടുകയും തൊഴിലില്ലായ്മയുടെ അളവിൽ ഈ വർഷം മെച്ചപ്പെട്ട നിലയുണ്ടാകുകയും ചെയ്തിരിക്കുന്നു.

Ein Obdachloser schläft in einer Fußgängerzone in Dortmund. Die Hilfsogranisation Oxfam kritisiert, dass die arme Hälfte der Weltbevölkerung immer ärmer wird, die reiche dafür immer reicher
ഭവന രഹിതൻ ജർമനിയിൽ വഴിവക്കിൽ
ജർമനിയിലെ സമ്പൂർണ്ണ ദാരിദ്ര്യം അദൃശ്യമാണ്. നിരവധിയാളുകൾ ഒരു എക്സ്റ്റൻഡ് മിനിമത്തിന്റെ അതിർ വരമ്പിൽജീവിക്കുന്നവരാ ണ്.എങ്കിലും പട്ടിണികിടക്കുന്നില്ല. ജർമനിയുടെ സമ്പന്നതയുടെയും അതെ മനോഭാവത്തിന്റെയും മറു വശമാണ് നിത്യ ദാരിദ്ര്യം അനുഭവി ക്കുന്നവരും അവരെ നിത്യവും സ ഹായിക്കുന്ന "ജർമൻ  ടാഫൽ" എന്ന സാധുസഹായ സംഘടനയും. വില കുറഞ്ഞതും പഴക്കം ചെന്നതുമായ റൊട്ടികളും, മറ്റു ആഹാര പദാർത്ഥങ്ങളും മറ്റും വാങ്ങുവാൻ നീണ്ട നിരകൾ കാണപ്പെടുന്നതുതന്നെ ദാരിദ്ര്യത്തിന്റെ സത്യസാക്ഷിപത്രമാണ്. "ജർമൻ ടാഫൽ" എന്ന സംഘടനയുടെ സഹായം സ്വീകരിക്കുന്നവർ ഏകദേശം പ ത്തു ലക്ഷത്തോളം പേർ ഉണ്ട്. ഇതിനായി ജർമനിയിൽ 850 കേന്ദ്രങ്ങളും മുപ്പ തിനായിരത്തിലേറെ വോളണ്ടിയർമാരും സേവനം ചെയ്യുന്നു. 1963-ൽ അമേ രിക്കയിലെ അരിസോണയിലുള്ള ഫോനിക്സിൽ നിന്നുള്ള ജോണ്‍ വാൻ ഹെ ൽഗൻ എന്നയാളാണ് ഈ സാധുജന സഹായ സംഘടന സ്ഥാപിച്ചത്. എന്തു കൊണ്ട് സമ്പന്ന രാഷ്ട്രമായ ജർമനിയിൽ ദാരിദ്ര്യം വളരുന്നു. ഇതൊരു ഭര ണ ഘടനാ നിഷേധത്തിന്റെ പ്രതിസന്ധിയാണ്.

ഓരോ മനുഷ്യനും ഒരു യഥാർത്ഥ പൗരനായിത്തീരാനുള്ള ജനാധിപത്യ പ്ര ക്രിയയിലൂടെ ജനങ്ങളുടെ ക്ഷേമകാര്യത്തിൽ ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു പരമാധികാര രാജ്യം, സമൂഹത്തിലെ സാമ്പത്തിക ഭദ്രതയുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും അതിനെതിരായി ഉയരുന്ന വെല്ലുവിളികളെയെല്ലാം  നേരിടുന്നതിലും വിജയിച്ചില്ലെന്നുള്ളതാണ്, ദാരിദ്ര്യത്തെക്കുറിച്ചുള്ള അമ്പര പ്പിക്കുന്ന ഈ ദയനീയവിവരങ്ങൾ വ്യക്തമാക്കുന്ന യാഥാർത്ഥ്യങ്ങൾ // -
-----------------------------------------------------------------------------------------------------------------------
* "പ്രതിശ്ചായ" വാരികയിൽ (കോട്ടയം) പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.