Donnerstag, 20. November 2014

ധ്രുവദീപ്തി // Literature / കവിത / പ്രണയ വിഷയം / നന്ദിനി


കവിത // നന്ദിനി 


കാലഘട്ടങ്ങള്‍ തന്‍ മാറ്റങ്ങള്‍ക്കപ്പുറം
കഥാകൃത്തുക്കള്‍ തന്‍ രചനകള്‍ക്കപ്പുറം
അക്ഷരം കോർക്കുന്ന കവികള്‍ക്കുമപ്പുറം
കാണുന്നു ഞാനാ വയസ്സന്‍ പ്രണയത്തെ ...

എവിടെ തിരിഞ്ഞാലും വിഷയം പ്രണയവും ..
പ്രണയത്തിന്‍ ചേഷ്ടയും ലീലാവിലാസവും ..
വര്‍ണ്ണന വളര്‍ന്നു പടര്‍ന്നു പന്തലിക്കുമ്പോള്‍...
വില്ലനെ പോലെ വരുന്നു വിരഹവും ...

പിന്നെ വിരഹത്തിന്‍ ചുവടുകള്‍ അളന്നിടും
ഏകാന്തതയും ... ഒടുവില്‍ മരണവും ...
പ്രണയത്തിന്‍ പേരില്‍ കടന്നു കൂടീടുന്ന
വിഷയത്തില്‍ ഒതുങ്ങുന്നു ഇന്നിന്റെ അക്ഷരം ..

 നിര്‍വ്യാജമായൊരാ സ്നേഹ സാമ്രാജ്യത്തെ ..
പ്രണയ തലക്കെട്ടില്‍ കുത്തി നിറയ്ക്കുമ്പോള്‍
പ്രണയ വഴികളില്‍ ഇടറി വീഴുന്നവര്‍
കാണാതെ പോകുന്നു സ്നേഹത്തിന്‍ പരിശുദ്ധി ....

അന്യമായ്‌ മാറുന്ന സ്നേഹ വിചിന്തനം
പ്രണയ വിഷയത്തില്‍ എരിഞ്ഞ് തുടങ്ങുമ്പോള്‍ ...
ഊരാക്കുടുക്കില്‍ പെടുന്നോരാ ജന്മത്തിന്‍
പ്രണയ വിശേഷണം കയ്പ്പോ ...? മധുരമോ....?

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.