Donnerstag, 13. November 2014

ധ്രുവദീപ്തി // വനിതാപംക്തി : സ്വയം നിർണ്ണയാവകാശവും അവസരസമത്വവും കാത്തിരിക്കുന്ന ഇന്ത്യയിലെ സ്ത്രീകൾ / Gk

ധ്രുവദീപ്തി : വനിതാപംക്തി :

സ്വയം നിർണ്ണയാവകാശവും അവസരസമത്വവും
കാത്തിരിക്കുന്ന 
ഇന്ത്യയിലെ സ്ത്രീകൾ

George Kuttikattu


സ്ത്രീകൾക്ക് സ്വയം നിർണ്ണയാവകാശവും അവസരസമത്വവും നിയമ സംരക്ഷണവും എവിടെയെങ്കിലും നിഷേധിക്കപ്പെടുന്ന ഒരു ജനാധിപത്യ മതേതര രാജ്യം ഉണ്ടെങ്കിൽ, അതെവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ, ഇന്ത്യയിൽ എന്ന് ഉച്ചത്തിൽ ഉടനെ മറുപടി പറയുവാൻ കഴിയും. ഇന്ത്യൻ ജനസമൂഹത്തിൽ ഇന്ന് സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും പ്രതികൂലമായ ജീവിതാവസ്ഥയും വിവിധതരത്തിലുള്ള പീഡനങ്ങളാൽ ജീവിതം തന്നെ വെല്ലുവിളിയാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിരവധി സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി അക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയും.

നിയമ സംരക്ഷണം ആവശ്യപ്പെടുന്ന 
                    പെണ്‍കുട്ടികൾ
ലൈംഗിക പീഡനാക്രമങ്ങളിൽ സ്ത്രീകൾ ഇരകളായിത്തീരുന്നുണ്ട്, അവർക്ക് പെണ്‍കുഞ്ഞുങ്ങൾ ഒന്നും ജനിക്കാതിരിക്കുവാൻ നിർബന്ധിത ഗർഭച്ഛിദ്രം നടത്തുന്നു. അതുകൊണ്ടു അതിനുശേഷം ഉണ്ടാകാവുന്നതായ മറ്റുള്ള  പീഡനങ്ങൾ; മറ്റു രോഗങ്ങൾ, മരണങ്ങൾ ഇവയെല്ലാം ഇന്ത്യയിൽ നിത്യസംഭവങ്ങൾ തന്നെയാണ്. ഇന്ന് സമൂഹത്തിലെ എല്ലാക്കാര്യങ്ങളിലും പുരുഷന്മാരാണവിടെ തീരുമാനങ്ങൾ നടത്തുന്നത്. പക്ഷെ, ഇതിനെതിരെ നല്ല എതിർപ്പും മറ്റു പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. ഈ പ്രതികരണങ്ങൾ ഏറെ പ്രകടമായി കാണാൻ കഴിയുന്നത്‌ ഇന്ത്യയുടെ വലിയ നഗരങ്ങളിലും മറ്റുമാണ്. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന അനേകം സംഘടനകളും പുരുഷമേധാവിത്വത്തിനെതിരെ അഭിപ്രായം ശക്തമായി രൂപീകരിക്കുന്ന യുവതികളും വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാപൂർവ്വമായ നടപടികൾക്ക് മാതൃക നൽകുന്നുണ്ട്.

ഇതെല്ലാം ഇന്ത്യൻ സമൂഹത്തിലെ ഭീതിപ്പെടുത്തുന്ന പീഡന നിലവിളിയുടെ ശബ്ദം കത്തി  എരിയുന്ന സാമൂഹ്യജീവിത വ്യവസ്ഥയിലെ തുറന്ന സത്യാവ സ്ഥയാണ്. ഇത് ഇന്ത്യയിലെ നിലവിൽ ഉള്ള പ്രശ്നമാണ്. ചരിത്രത്തിന്റെ ആഴ ത്തിലെത്തിലെത്തി അടിഞ്ഞുകിടക്കുന്ന മറ്റൊരു ചിത്രം ഉണ്ട്. അത് ഭാരത സ്ത്രീയുടെ നൈർമല്യം നിറഞ്ഞ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെ യും പ്രതീകമായിരുന്ന സരസ്വതീക്ഷേത്രങ്ങളായിരുന്നു ആ സ്ത്രീരൂപം. "സ്ത്രീ ശബ്ദം മനോഹരമായിരിക്കുന്നതുപോലെ തന്നെ, സ്ത്രീത്വത്തെപ്പറ്റി ഭാരതീയർക്കുള്ള സങ്കല്പങ്ങളും മധുരേദരങ്ങളാണ്. സ്ത്രീത്വത്തിന്റെതായ വിശുദ്ധിയും മാന്യതയും ഇന്ന് എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഭാരതത്തിൽ മാത്രമാണ് ". ഒരു നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കു മുമ്പ് സ്ത്രീത്വത്തിന്റെ ഭാവശുദ്ധിയെ ക്കുറിച്ച് ശ്രീമതി ടെസ്സി ജോസഫ് ഉണ്ണിക്കു ന്നേൽ എഴുതിയ ലേഖനത്തിലെ ഈ അഭിപ്രായം ഇന്നത്തെ സമൂഹമാകട്ടെ കീഴ്മേൽ മറിച്ചു.

ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്. പുരാണകഥകളിലും, ഇതിഹാസ  കാവ്യങ്ങളിലും സ്ത്രീയുടെ സ്ഥാനം ദേവീ തുല്യമായിരുന്നു. ഇതിഹാസ സമ്പത്തായിരുന്ന രാമായണത്തിലെയും ഭാരതത്തിലെയും പുരാ ണകഥകളിലെ സ്ത്രീകൾ ഭാരതസ്ത്രീയുടെ സംശുദ്ധിയുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിന്റെയും നന്മയുടെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും അത്യുദാരതയുടെ സമ്പൂർണ്ണതയായിരുന്നു. നമ്മുടെ സമൂഹത്തിലെ ജീവിത മൂല്യങ്ങളും അതിലടിസ്ഥാനപ്പെടുത്തിയിരുന്ന സ്ത്രീയുടെയും പെണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും ഒരു ജീവനുള്ള ചിത്രം തലോടി നിന്ന പറുദീസയുടെ തണൽ വിരിച്ചുനിന്ന ഒരു പരിപാവന കാലമുണ്ടായിരുന്നു. അതുപക്ഷെ കാലംമാറിയപ്പോൾ അന്നത്തെ ചിത്രങ്ങ ളും  സ്ത്രീത്വത്തിന്റെ ചുടുകണ്ണീർ വീണ് നനഞ്ഞു വികൃതമായി.

ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാസംഭവമായിരുന്നു, മഹാനായ മുൻ പ്രധാനമന്തി ജവഹർലാൽ നെഹ്രുവിന്റെ മകൾ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിൽ എല്ലാ സങ്കൽപ്പങ്ങളെയും അട്ടിമറിച്ച് വമ്പിച്ച വിജയം നേടി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു എത്തിയത്. ഇത് സ്ത്രീ വിജയമായിരുന്നു. ഒരർത്ഥത്തിൽ ശരിയാണെന്ന് സമ്മതിച്ചേ തീരു. രാമായ ണത്തിലെ സീതയും ഇന്ത്യയുടെ ധീരവനിതകളായിരുന്ന ജ്ജാൻസി റാണി, സരോജിനീ നായിഡു, ഇന്ദിരാ ഗാന്ധി, ഇസ്രായേലിലെ ഗോൾഡ മയ്ർ, ജർമ നിയുടെ അങ്കെല മെർക്കൽ തുടങ്ങിയവരെപ്പോലെ മറ്റ് ഏറെക്കൂടുതൽ വനിതകൾ ലോകചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയില്ല. ഇന്ത്യൻ സ്ത്രീത്വ മായിരുന്നു ഏറ്റവും അഭിമാനകരമായി മുന്നിലും. ഇന്ത്യയുടെ സാംസ്കാരിക അധ:പതനത്തിന്റെ ആദ്യത്തെ രക്തമണിഞ്ഞ ചരിത്രത്തിന്റെ തുടക്ക സംഭവമായിരുന്നു ഇന്ത്യയുടെ അത്മാവിൽ തറച്ച ആ വെടിയൊച്ചകൾ. അതിന്റെ മുനയിൽ ഇന്ദിരാ ഗാന്ധിയെന്ന ഇന്ത്യയുടെ സ്ത്രീത്വത്തെയവർ ചുട്ടുകരിച്ചു.

ഇന്ന് ഇന്ത്യയിലെ സ്ത്രീകളും പെണ്‍കുട്ടികളും അസ്വസ്ഥരും നിയമസംര ക്ഷണവും അവസര സമത്വവും ലഭിക്കാത്ത ദാസ്യവേല ചെയ്യുന്നവരായി കാണപ്പെടുന്നു. ഒരു വസ്തുത ഇവിടെ ഉപേക്ഷിക്കുവാൻ യുക്തി കാണുന്നില്ല. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തും ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തി നായി അവർക്കും കൂടുതലായി ഒന്നുംതന്നെ ചെയ്യുവാൻ കഴിഞ്ഞുമില്ല. കഴി ഞ്ഞ ഒന്നുരണ്ടു വർഷങ്ങളായി ഇന്ത്യയിൽ ഇതിനു മാറ്റമൊന്നുമില്ല, നാടകീയ മായിത്തന്നെ  സ്ഥിതി വഷളാവുകയാണ് ചെയ്തത്.

മതിയേ മതി !
2012.ഡിസംബർ 16-ന്‌ ഇന്ത്യയുടെ തല സ്ഥാന നഗരി ന്യൂ ഡൽഹിയിൽ നടന്ന ഏറ്റവും ക്രൂരവും  മൃഗീയവുമാ യ ലൈംഗിക പീഡനവും കൊലപാത കവും ലോകജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. സിനിമകഴിഞ്ഞു വീട്ടിലേയ്ക്ക് സുഹൃത്തുമായി ബ സ്സിൽ കയറിയ ഇരുപത്തിമൂന്ന് വയ സ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി യെ വാക്കുകൾക്ക് പറയാനാവാത്ത വിധം മൃഗീയമായി ബലാൽസംഗം ചെയ്തു . കുറച്ചു ദിവസങ്ങൾക്കു ശേഷം പെണ്‍കുട്ടി മരണത്തിനും കീഴടങ്ങി. അവളെ കൊലപ്പെടുത്തിയവർ, അവളുടെ സുഹൃത്തിനെയും മൃഗീയമായി ഉപദ്രവിച്ചു ബസ്സിൽനിന്നും പുറത്തെറിഞ്ഞു. ഈ ദുരന്ത തിയതികൾ ഇന്ന്  ഇന്ത്യയിലെ വനിതാശാക്തീകരണ പ്രസ്ഥാനത്തിനു കനത്ത തിരിച്ചടിയായി. രാജ്യത്തിനു ആഴത്തിൽ ഏറ്റ ഒരു ആഘാതവും മുറിവുമായിരുന്ന ഈ സംഭ വം കൊണ്ട് തീർന്നില്ല. വിവിധ ഭാഗങ്ങളിൽ ഇതുപോലെ ലൈംഗിക പീഡന ങ്ങൾ തുടർന്നു. എന്നിട്ടും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെയും പൊതു ജനസേവനം പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഭരണതലത്തിലോ കൂടുത ലൊന്നും ചെയ്യാനായില്ല.
  
"മതിയേ മതി .."!  പ്രതിക്ഷേധ പ്രകടനം പാർലമെന്റ് ഹൌസിനു മുൻപിലേ യ്ക്ക് പോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിക്കുകയും ദാസ്യ പ്പണി ചെയ്യിക്കുകയും ചെയ്യുന്ന പുരുഷാധിപത്യത്തിനെതിരെ പ്രകടനം നടത്തിയ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ശക്തമായ എതിർപ്പ് അവി ടെ പ്രകടമാക്കി. യാതൊരു സുരക്ഷക്രമങ്ങളും സർക്കാറിന്റെയും പോലീ സിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്നും സ്ത്രീകൾക്ക് ലഭിക്കുന്നി ല്ലയെന്ന പരാതിയും അവർ ആരോപിച്ചു. ഓരോ പതിനഞ്ചു മിനിട്ടിലും ഒരു ലൈംഗിക പീഡന കുറ്റകൃത്യം നടക്കുന്നുണ്ടെന്നാണ് അന്വേഷണ സ്ഥിതി വിവരക്കണക്ക്. ഒരുവർഷം ഏകദേശം 12000 ലധികം സ്ത്രീപീഡന കേസുക ൾ ഉണ്ടാകുന്നുണ്ടെന്ന് പറയപ്പെടുന്നു. അറിയപ്പെടാത്തതു വേറെ ഏറെയും. ഇന്ത്യയിൽ ഇപ്പോൾ വർദ്ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. അക്രമണ ത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉള്ള മോചനമാണ് അവർ ഇപ്പോഴും  ആവശ്യപ്പെടുന്നത്.

ഇനിയുള്ളകാലം ഇന്ത്യയിൽ സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ ഒരിക്കൽ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാനാവില്ലെന്ന ഭയത്തിന്റെ വിചാരമാണ് സകലർക്കും ഉണ്ടായിരിക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന മൃഗീയത്യ്ക്കെതിരെ നടപടികളെടുക്കാൻ സർക്കാർ പോലും ധൈര്യപ്പെടുന്നില്ല. സകല കണക്ക് കൂട്ടലുകളെയും തകിടം മറിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളം നടക്കുന്നു. സഞ്ചരിക്കുന്ന വാഹനങ്ങളിൽ, ഉദാ: ട്രെയിനുകളിൽ സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്കും പിടിച്ചുപറിക്കും ഇരകളാകുന്നു, ചിലപ്പോൾ കൊലപാതകങ്ങളും നടക്കുന്നു.

ഇവിടെ ഒരു ചോദ്യമുദിക്കുന്നു. സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പൊരുതുവാൻ കരുത്തേകുന്ന അത്ഭുതശക്തിയുടെ ഉറവിടം എവിടെയാണ്? അവരുടെ തണലിൽ പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളല്ല . ഒരു നവീന മാറ്റത്തിന് വേണ്ടി, സ്വയം നിർണ്ണയാവകാശത്തിനും സമത്വത്തിനും വേണ്ടി ദാഹിക്കുന്ന ഇന്ത്യയിലെ അനേകകോടി സ്ത്രീകളും പെണ്‍കുട്ടികളുമാണ്. സമൂലമായ ഒരു മാറ്റം അവരാഗ്രഹിക്കുന്നു. ഈ മാറ്റം അവകാശാധിഷ്ഠിത സാധിതപ്രായമാക്കാമെന്നുള്ള ഉറച്ച വ്യഗ്രതയിൽ പ്രതീക്ഷകൾ സ്ത്രീകൾ മുഖവിലയ്ക്ക് സ്വീകരിക്കുന്നുവെങ്കിലും പുതിയ വെല്ലുവിളികളെ അവർ നേരിടേണ്ടിവരുന്നു. ഇതിനിടയിൽ തകർന്നുവീണ ഒരു ഭീകര സങ്കല്പമാണ്, ഡൽഹിയിൽ പെണ്‍കുട്ടിയെ മൃഗീയമായി ലൈംഗിക പീഡനം നടത്തി കൊലചെയ്ത സംഭവം.
 
മാറ്റത്തിനുവേണ്ടിയുള്ള മുറവിളി
മാറ്റത്തിനുവേണ്ടിയുള്ള മുറവിളിയെ ചെവിക്കൊള്ളാത്ത ഒരു  സമൂഹമാണ്  ഇന്ത്യയിലേത്‌. ഏതു ശക്തമായ പ്രതിക്ഷേധവും കുറച്ചുസമയത്തിനുള്ളിൽ ഇന്ത്യയിൽ മൂകമാക്കപ്പെടും. അനന്തരഫലങ്ങൾ ഒട്ട് ഉണ്ടാവുന്നുമില്ല. അതുപക്ഷെ തലസ്ഥാന നഗരിസംഭവം എളുപ്പം ഇരുട്ടിലൊളിപ്പിക്കാൻ കഴിഞ്ഞില്ല. ഇത്തവണ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യ യിലെ മാദ്ധ്യമങ്ങൾക്കൊപ്പം ആഗോള മാദ്ധ്യമങ്ങൾ ഈ സംഭവം ഒരു മെഗാ മനുഷിക ദുരന്തമായി അതി പ്രാധാന്യം നല്കി ഉടൻ പ്രതികരിച്ചു. ഇങ്ങനെ ഒരു പ്രത്യേക  പ്രതികരണം ഇതാദ്യമായിരുന്നു, ആഗോളതല വാർത്താ പ്രക്ഷേപണങ്ങളിൽ ആഗോളതല ടോക്ക് ഷോകളിലും ദൽഹിയിലെ പൈശാചികമായ ക്രൂര കൃത്യത്തെയും നിഷ്ക്രിയത്വം പാലിച്ച ഇന്ത്യൻ സർക്കാർ നിലപാടിനെതിരെയും അതുപോലെ സുരക്ഷാപ്രവർത്തകർ ക്കെതിരെയും കടുത്ത ഗൌരവത്തിൽ അപലപിക്കുകയും ചെയ്തത്. പൈശാചികപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തിൽ അഗാധ ദുഃഖവും  അനുശോചവും പ്രകടിപ്പിക്കുകയും ചെയ്ത മാദ്ധ്യമങ്ങൾ ആഗോളതലത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളെ എതിർ ക്കുവാൻ ലോകരാഷ്ട്രങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹ ത്തിലെ സ്ത്രീകളുടെ പങ്കും അവർക്ക് നേരെയുള്ള തുടർച്ചയായ ക്രൂര ലൈം ഗിക അക്രമങ്ങളെപ്പറ്റിയും ശക്തമായി ചർച്ചചെയ്യപ്പെട്ടതും അന്നതാദ്യമായി രുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയിൽ നിഷ്ഠൂരം തൂത്തെറിയപ്പെട്ടത്‌ മഹാഭാരതത്തിലും രാമായണത്തി ലും ദേവീരൂപത്തിൽ കണ്ട ഭാരത സ്ത്രീകളുടെയും അമ്മമാരുടെയും  പെണ്‍ കുട്ടികളുടെയും മാനുഷിക അന്തസിനെയാണ്. നാമെല്ലാം സംസ്കാരസമ്പന്നർ എന്നവകാശപ്പെടുന്ന ഭാരതത്തിലെ ജനങ്ങൾക്ക്‌ ഈ മാർഗ്ഗമാണ് സ്വീകാര്യം എന്നാണല്ലോ ഇതുവരെ നീചവും പൈശാചികവുമായ ക്രൂര സംഭവങ്ങൾ തുടരെത്തുടരെ ഉണ്ടാകുന്നതു തെളിയിക്കുന്നത്.
 
ആഗോളതല സമ്മർദ്ദങ്ങൾക്ക് കുറെ ഫലങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞു. ഈ സംഭവശേഷം ഒട്ടും വൈകിയില്ല, രണ്ടാഴ്ചകൾക്കുള്ളിൽ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് നിലവിലുള്ള നിയമവ്യവസ്തകളെ നന്നായി പരിശോധിക്കാൻ ഒരു ജുഡീഷ്യറി ഹൈക്കമ്മീഷനെ നിയമിച്ചു. അദ്ദേഹം പൊതുസമൂഹത്തിന്റെ സഹകരണം അഭ്യർത്ഥിച്ചു. അന്ന് ഏകദേശം 80000 നവീകരണ നിർദ്ദേശങ്ങൾ ഉണ്ടായി. സർക്കാർ നിയോഗിക്കപ്പെട്ട കമ്മീഷൻ ഒരുമാസ്സത്തിനകമായി വളരെ ശ്രദ്ധാപൂർവ്വമായ ഒരു റിപ്പോർട്ട് നൽകി. അന്ന് ഒട്ടെല്ലാ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു, അതിൽ. ഇന്ത്യയിലെമ്പാടുമുള്ള ഗാർഹികാന്തരീക്ഷത്തിലെ പീഡനങ്ങൾ, സ്ത്രീകളനുഭവിക്കുന്ന പട്ടിണി, രോഗം, വിവാഹജീവിതത്തിൽ ഉണ്ടാകുന്ന ലൈംഗിക ബലാൽക്കാരം, മാത്ര വുമല്ല, ഇന്ത്യൻ സൈനീക- പോലീസ് സമൂഹത്തിൽ നടക്കുന്ന ലൈംഗിക പ്രചോദിതമായ അതിക്രമങ്ങൾ, മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി മറ്റ് കാര്യങ്ങളെയും പ്രതിപാദിച്ചിരുന്നു. പുതിയ പുതിയ നിയമപരിഷ്കരണങ്ങൾ ഉണ്ടാക്കി. അതുപക്ഷെ പൊതുവെ നിയമവ്യവസ്ഥയിൽ വലിയ പ്രയോജന കരമായ മാറ്റങ്ങൾ ഉണ്ടാക്കുവാനും ഒട്ടു കഴിഞ്ഞിട്ടുമില്ല.

ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ചുണ്ടാകുന്ന വിവിധ കേസുകളിൽ അതിവേഗ നടപടികൾ കൈക്കൊള്ളുവാൻ പ്രത്യേകമായ കോടതികൾ വേണമെന്ന് പുതുക്കിയ നിയമവ്യവസ്തയിൽ കൂട്ടിച്ചേർത്തു. കുറ്റവാളികൾക്ക് കുറേക്കൂടി കടുത്ത ശിക്ഷയും ഏർപ്പെടുത്തി. പുതുക്കിയ നിയമമനുസരിച്ച് ക്രൂരമായ ലൈംഗിക പീഡന കുറ്റങ്ങൾക്ക് വധശിക്ഷ വരെയും നൽകാമെന്ന് അനുശാസിക്കുന്നു. പുതുക്കിയ ആന്ടി ലൈംഗിക പീഡന നിയമം ലൈംഗി കവേഴ്ചയ്ക്ക് പ്രേരണ നല്കുന്ന കുറ്റം ഉൾപ്പടെ ഏതൊരു ലൈഗിക ആക്രമണ ശ്രമവും പീഡനമായി കണക്കാക്കും. ഈയൊരു പുതിയ നീക്കം സ്ത്രീകൾ പുരുഷന്റെ സ്വത്ത് ആണ് എന്ന പരമ്പരാഗത കാഴ്ചപ്പാടിൽ നിന്നും നേരെ എതിരെയുള്ള അകന്നുമാറ്റം ആണ്. അങ്ങനെ ആദ്യമായി സ്ത്രീകളുടെ ശരീരം അവളുടെതു മാത്രമെന്നും പുരുഷന്റെ ആഗ്രഹസഫലീകരണത്തി നായി നീക്കികൊടുക്കാനുള്ളതല്ലെന്നും ഉറപ്പിച്ചു.

പുതിയ നിയമ ഭേദഗതി ഇന്ത്യയിലെ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും ഒരു ഫലപ്രദവും ഉപയോഗപ്രദവുമായ ഉപകരണമാണ്, പണി ആയുധവുമാ ണ്. എങ്കിലും ഇന്ത്യൻ പുരുഷസമൂഹത്തിൽ ഇന്നും നടപ്പിലിരിക്കുന്നതായ വേരുറച്ച പാത്രിയാർക്കൽ അധികാര ഘടനയുടെ ബലം സ്ത്രീകളുടെ എല്ലാ പ്രധാന സംരക്ഷണ വിഷയത്തിലും ശക്തമായ വെല്ലുവിളിയുയർത്തുന്നു. 
 
ജുഡീഷ്യറി അന്വേഷണം വേണം.
ഡൽഹിയിലെ പൈശാചികമായ  കൂട്ട ബലാൽസംഗം അന്ന് ഇന്ത്യൻ സ്ത്രീകളിലുണ്ടായ വികാര വിക്ഷോ പം ഇപ്പോഴും അവരുടെ കണ്ണിൽ നിന്നും മറയുന്നില്ല. വേദനയോടെ മാത്രം ആ സംഭവത്തെ തിരിച്ചറിയു ന്നു, സ്മരിക്കുന്നു. അവർക്ക് പുതിയ സംരക്ഷണവും സുരക്ഷിതത്വവും സ്ത്രീകളുടെ  സ്വയം നിർണ്ണയാവ കാശവും അവസരസമത്വവും ഒരു പുതിയ സാമൂഹ്യ ജീവിത ക്രമത്തി ലെ  ആദ്യ അടിസ്ഥാനകല്ലാണെന്നുള്ള പുതിയ അറിവു ലഭിച്ചു. ഇത് അവർ ആവശ്യപ്പെടുകയും ചെയ്യുന്നു. ആധുനിക ഇന്ത്യൻ പെണ്‍കുട്ടികളും സ്ത്രീ കളും ജോലിചെയ്യുകയും പഠിക്കുകയും പുറത്തു സ്വതന്ത്ര വിഹാരം ചെയ്യു കയും അവരുടെയൊക്കെ ഏറ്റവും ഉറ്റ   കൂട്ടുകാരുമൊത്ത് സമയം ചെലഴി ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ എണ്ണം തീരെ കുറവാണ്. എങ്കിലും അവരുടെ ചിത്രം സമൂഹത്തിൽ പ്രതിഫലിക്കുന്നുണ്ട്. അവരുടെ രൂപാകൃതി ക്ക് യോജിച്ചരീതിയിൽ ജീൻസ്, മിനിറോക്ക് തുടങ്ങിയവ ധരിക്കുന്നു. അവർ നഗരങ്ങളിലെ  ഷോപ്പിങ്ങിൽ, കോഫീബാറിൽ, ഡിസ്ക്കോകളിൽ കണ്ടുമു ട്ടുന്നു. ഇതെല്ലാം ആധുനിക വനിതകളുടെ അഭിലാഷങ്ങളാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ യുവതികളുടെ തനതായിട്ടുള്ള ഭാവനയ്ക്കൊപ്പം കുടുംബജീവിതത്തിൽ അവർ അർഹിക്കുന്ന വിധത്തിൽ ഭർത്താക്കന്മാരുടെ അംഗീകാരവും സ്ഥാനവും ലഭിക്കുന്നില്ല എന്ന ഗൗരവ പരാതികൾ നിർവ്യാചമാണ്. അവർ ലൈംഗിക ജീവിതത്തിൽ ആഴത്തിൽ കോണ്‍സർവേറ്റീവ് തന്നെയാണ്, മാദ്ധ്യമങ്ങൾ എത്രയെല്ലാം തരത്തിൽ സ്ത്രീകൾ സ്വതന്ത്ര ലൈംഗിക ജീവിതം ആസ്വദിക്കുന്നുണ്ട് എന്നെഴുതിയാ ലും ഇവരിൽ വിവാഹപൂർവ്വ ലൈംഗിക അനുഭവങ്ങളിൽ ബന്ധപ്പെട്ടവർ ഒരു ശതമാനത്തിലും കുറവാണെന്ന് നിരീക്ഷകർ വെളിപ്പെടുത്തുന്നു. എങ്കി ലും പരമ്പരാഗതമായി മാതാപിതാക്കൾ ഇടപെട്ടു നടക്കുന്ന വിവാഹം ഇന്ത്യ യിൽ ഇന്നും സർവ്വപ്രചാരത്തിലാണ്, സ്വപ്നലോകത്തിലെ റോമാന്റിക്കും പ്രേമവും സാധിക്കുന്നില്ലെങ്കിൽ പോലും.

 സോണിയാഗാന്ധി, രാജീവ്ഗാന്ധി 
ഇന്ത്യ സ്ത്രീകൾക്ക് സമൂഹത്തിൽ നൽകുന്ന നിയന്ത്രിത സ്വാതന്ത്ര്യം രാഷ്ട്രീയത്തിലും പ്രത്യക്ഷമായി കാണാം. 1949-മുതൽ ഇന്ത്യയിലെ  സ്ത്രീകൾക്ക് മൗലീക അവകാശം അനുവദിക്കുന്ന എല്ലാ പൊതു തെരഞ്ഞെടുപ്പികളിലും വോട്ടു ചെയ്യാനും മത്സരിക്കുവാനും സ്ത്രീക്ക് അവകാശം ലഭിച്ചു. 2009 -ൽ നടന്ന ഒരു തെരഞ്ഞെടുപ്പിൽ 1700 സ്ഥാനാർത്ഥികൾ ആകെ ഉണ്ടായിരുന്നപ്പോൾ 9% സ്ത്രീകളാ ണ് മത്സരിച്ചത്. അപ്പോഴും കടുത്ത വിവേചനം ഉണ്ടായി. 1966 -മുതൽ 1977 വരെ 11 നീണ്ട വർഷങ്ങളും 1980 -മുതൽ 1984 വരെയും, ലോകം കണ്ട ഉരുക്കുവനിത പ്രതിയോഗികളുടെ വെടിയുണ്ടകളേറ്റു മരണപ്പെട്ട ഇന്ദിരാ ഗാന്ധി ഇന്ത്യയെ ഭരിച്ചു. ഇത്രകാലം ഇന്ത്യയെ ഭരിച്ചത് ഇന്ദിരഗാന്ധിയുടെ വ്യക്തിപരമായ നേട്ടമാണ് എന്ന് സ്വതന്ത്രമായി പറയുന്നവരുണ്ട്. അതെല്ലാം  ശരിയാണെന്ന് സമ്മതിച്ചേ തീരു. എന്നിട്ടും സ്ത്രീ ശാക്ത്രീകരണത്തെയും ഒരു സ്ത്രീയെന്ന തന്റെ തനതു വ്യക്തിത്വത്തെയും അംഗീകരിക്കുവാൻ കഴിയാതെ പോയ ഇപ്പോഴുമുള്ള പ്രതിയോഗികൾ, ഇന്ത്യയുടെ ഉരുക്കുവനിത എന്നാ ലോകബഹുമതി നേടിയ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സ്ത്രീത്വത്തെ ആദരിക്കാൻ പോലും തയ്യാറാകാതെ അവർ പറയുന്നു: " ഇന്ദിരയുടെ പിതാവ് ജവഹർലാൽ നെഹ്രുവിന്റെ രാഷ്ട്രീയ അനന്തരാവകാശിയെന്ന നിലയിൽ മാത്രമാണ് അന്ന് പ്രധാനമന്ത്രിയായത് "എന്നവർ  കൂടെക്കൂടെ ആവർത്തിച്ചു ആക്ഷേപത്തോടെ പറയുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സ്വന്തം വ്യക്തി പ്രഭാവമാണ്, ആ സാന്നിദ്ധ്യമാണ് ഇന്ത്യയിലെ ജനങ്ങളെ ആകർഷിച്ചത്. ഇന്ത്യയിലെ ആകെമാന സ്ത്രീ സമൂഹത്തെ ഒട്ടും അംഗീകരിക്കാൻപോലും തയ്യാറല്ലാത്ത ഇന്ത്യൻ സമൂഹത്തിലെ പുരുഷമേധാവിത്തം എന്നതിനെ നിസംശയം കാണാൻ കഴിയും. ഈ പുരുഷമേധാവിത്തം എവിടെയും ജാതി മത ഭേദമെന്യേ ഇന്ത്യയിൽ കാണപ്പെടുന്ന സുഖം പ്രാപിക്കാത്ത രോഗമായി കാണപ്പെടുന്നു. ഇതിനെല്ലാം അന്ധവിശ്വാസങ്ങളും അസമാധാനവും നിത്യം അനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിയുന്നില്ല. 

ഇന്ത്യയിൽ സ്ത്രീകൾക്ക് അവസരസമത്വം നിഷേധിക്കപ്പെട്ടിരുന്നുവെന്നു പറഞ്ഞു കഴിഞ്ഞു. പുരുഷാധിപത്യത്തിൽ സ്ത്രീകൾക്ക് സ്വതന്ത്ര രാഷ്ട്രീയ സജ്ജീവ പ്രവർത്തനത്തിന് സാഹചര്യം അനുവദിച്ചില്ല. സ്ത്രീരാഷ്ട്രീയം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആവശ്യങ്ങളിൽഒതുങ്ങിനിന്നിരുന്നു. കാലം മാറിയപ്പോൾ സ്ത്രീകളും പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടിയതോടെ തൊഴിൽ കമ്പോളത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ വർദ്ധിച്ചു വന്നു. കഴിഞ്ഞകാലങ്ങളിൽ നിരവധി സംഘടനകളുടെയും വനി താപ്രസ്ഥാനങ്ങളുടെയും സഹകരണത്തിൽ സ്ത്രീശാക്തീകരണത്തിനായും എണ്ണമറ്റ നിയമ നിർമ്മാണ ങ്ങൾ നടത്തി. ഇതനുസരിച്ച് അവർക്ക് കൂടുതൽ ഏറെ സംരക്ഷണവും ഗാർഹിക പീഡനങ്ങളും മറ്റുതരത്തിലുള്ള കുറ്റകൃത്യ ങ്ങളിൽ ഇരയാകുന്നതും ഫലപ്രദമായി കുറയ്ക്കുവാനും കഴിയുന്നുവെന്ന് ബോധ്യപ്പെട്ടു.

Mrs. അക്കാമ്മ ചെറിയാൻ 


ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്ക്- രാഷ്ട്രീയ പങ്കാളിത്തം തീത്തും ഇല്ലെന്നത് ഒരു വലിയ അടിസ്ഥാന കുറവാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ്‌പാർട്ടിയുടെ പ്രസിഡണ്ട്‌ സോണിയ ഗാന്ധി ജനനം കൊണ്ട് ഇറ്റലി ക്കാരിയെങ്കിലും അവർ വിവാഹത്തിലൂടെ ഇന്ദിരാഗാന്ധിയുടെ മരുമകളും, രാഷ്ട്രീയ എതിരാളികളുടെ ക്രൂര ആക്രമണത്തിന്റെ  മുനയിൽ വധിക്കപ്പെട്ട മുൻ ഇന്ത്യൻ പ്രധാന മന്ത്രി രാജീവ്ഗാന്ധിയുടെ പത്നിയും ഇന്ത്യാക്കാരിയുമായിത്തീർന്നിരുന്ന ശ്രീമതി സോണിയാഗാന്ധി എല്ലാ ഇന്ത്യൻ സ്ത്രീ സമൂഹത്തിനും പ്രതിനിധീകരിക്കപ്പെടുന്ന ഒരു മഹാവനിതയാണ്. ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു സ്വതന്ത്ര ഇന്ത്യയിൽ പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തമാകട്ടെ സാവധാനം ഉണ്ടായിത്തുടങ്ങി. കേരളത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഒന്നൊന്നായി കണ്ടു തുടങ്ങി. അവർ ആകട്ടെ പ്രമുഖ കേരളീയ മഹതികളായിരുന്നു. അവരിൽ കാഞ്ഞിരപ്പള്ളിസഹോദരികളായിരുന്ന കരിപ്പാപ്പറമ്പിൽ സഹോദരിമാർ, അതെ- "കേരളത്തിന്റെ ജാൻസി റാണി" എന്നറിയപ്പെട്ട ശ്രീമതി അക്കാമ്മ ചെറിയാനും, സഹോദരി ശ്രീമതി റോസമ്മ പുന്നൂസും. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവുമായി ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ ഒരു വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ശ്രീമതി കെ. ആർ. ഗൗരിയമ്മ എന്നിവരും കേരളം കണ്ട ധീര ഉരുക്കുവനിതകളായിരുന്നു. അവർ 

Mrs. റോസമ്മ പുന്നൂസ് 
എന്നെന്നും ഇവരെല്ലാം നമ്മുടെ രാജ്യത്തെ ജന പ്രതിനിധികളാണ്, എന്നും എക്കാലവും കേരളീയ സ്ത്രീസമൂഹത്തിനു അവർ മാതൃകയും തികഞ്ഞ അഭിമാനവുമായിരുന്നു. ഇന്ത്യൻ സ്ത്രീകളുടെ, വിശിഷ്യ കേരളീയ സ്ത്രീകളുടെ പ്രതീക്ഷയിലെ സ്ത്രീ വിമോചനത്തിന്റെയും സാമൂഹ്യസ്വാതന്ത്ര്യ ത്തിന്റെയും പ്രധാന അകത്തളത്തിലെ  ആദ്യത്തെ ചവിട്ടുപടികളായിരുന്നു, അവരെല്ലാം. 

പതിറ്റാണ്ടുകളായി ഇന്ത്യയിൽ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നുപാർലമെന്റിൽ കുറഞ്ഞപക്ഷം  മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി നീക്കി വയ്ക്കണമെന്ന ആവശ്യം. അതുപക്ഷെ ഇന്നുവരെ സാധിച്ചില്ല. എന്നാൽ പ്രാദേശിക തലത്തിൽ, ഓരോ  പഞ്ചായത്തുകൾ, ബ്ലോക്ക്കൾ, തുടങ്ങിയ പ്രാദേശികഭരണത്തിൽ ഓരോ  പങ്കാളിത്തം മെച്ചപ്പെട്ടു എന്ന് തന്നെ  കാണാം. ദേശീയതലത്തിൽ ഇപ്രകാരം ഒരു മെച്ചപ്പെട്ട മാറ്റം ഉണ്ടാകാൻ വീണ്ടും ഒരു നീണ്ട കാത്തിരിപ്പ് തന്നെയും  ഇനിയും വേണ്ടിവരും. അവിടെയും എല്ലാ പുരുഷമേധാവിത്തം എക്കാലവും ഇന്നും താൽപര്യപ്പെടുന്നത്‌ സ്വന്തം ഇരിപ്പിടം കളഞ്ഞു മറ്റൊരു സ്ത്രീയ്ക്കു വേണ്ടി അങ്ങനെ മാറിക്കൊടുക്കണമോ ? ഇന്ത്യയുടെ രാഷ്ട്രീയ ഘടനപ്രകാരം ഒരു സ്ത്രീയെ നോമിനേറ്റ് ചെയ്യുന്നില്ല. ഒരിക്കലെങ്കിലും അവർ തെരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കാൻ അർഹതയുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെങ്ങനെ ഒരു സ്ത്രീക്ക് രാഷ്ട്രീയ പ്രാതിനിധ്യത്തെപ്പറ്റിഎവിടെങ്കിലും സംസാരിക്കുവാൻ കഴിയും?


ധൃവദീപ്തി ഓണ്‍ലൈൻ (dhruwadeepthi.bogsot.de)  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.