Montag, 24. November 2014

ധ്രുവദീപ്തി // Religion / മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അനന്യവ്യക്തിത്വം / part -II തുടർച്ച / Dr. Thomas Kuzhinapurathu


കാതോലിക്കേറ്റ് സ്ഥാപനം:

Dr.Thomas Kuzhinapurathu
1909-ൽ കേരളത്തിലെത്തിയ മാർ അബ്ദുല്ലാപാത്രീയാർ ക്കീസ് മലങ്കരസഭയുടെ ആത്മീയവും ഭൗതികവുമായ അധികാരം തനിക്കുണ്ടെന്ന അവകാശവാദം ഉന്നയിച്ചു. ഇതിനെതിരു നിന്ന മലങ്കര മെത്രാപ്പോലീത്തയെ 1911-ൽ പാത്രീയാർക്കീസ് മുടക്കിയതോടെ മെത്രാൻകക്ഷിയും ബാവാകക്ഷിയും എന്ന വിഭജനവും മലങ്കരയിൽ അന്ന് സംഭവിച്ചു.

ഈ ദുസ്ഥിതിയിൽനിന്നും മലങ്കരസഭയെ കരകയറ്റുന്ന തിനായി *ഫാ. പി. റ്റി. വർഗ്ഗീസ് നേതൃത്വം ഏറ്റെടുത്ത് മാർ അബ്ദുല്ലപാത്രീയാർക്കീസിനാൽ നിഷ്കാസിതാനാ യിരുന്ന യഥാർത്ഥ പാത്രീയാർക്കീസായ അബ്ദ് ദ് മ്ശിഹാ പാത്രീയാർക്കീസിന്റെ 1912-ലെ ഉത്തരവ് വഴി മലങ്കരയിൽ കത്തോലിക്കാ സിംഹാസനം സാധിതമാക്കി. ഇതിനെകുറിച്ച് മാർ ഈവാനിയോസ് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതിപ്രകാരമാണ്: "മുടക്കുണ്ടായ ഉടനെ നാം ആ വിവ രം കാണിച്ചു അബ്ദെദ് മ്ശിഹ പാത്രീയാർക്കീസ് ബാവ തിരുമനസ്സിലെ പേർക്ക് കമ്പിയടിച്ചു. താമസിയാതെ ആശ്വാസകരമായ മറുപടി കല്പന വന്നു".

ഇതേക്കുറിച്ച് 1087 ഇടവം 19 ലെ മലയാള മനോരമയിൽ വന്ന വാർത്ത ഇപ്രകാ രമായിരുന്നു. " നീ. വ. ദി. മ ശ്രീ മോറാൻ മാർ ഇഗ്നാത്യോസ് അബ്ദെദ് മ്ശിഹ സീ നിയർ പാത്രീയാർക്കീസ് ബാവാ അവർകൾ മലങ്കരയ്ക്ക് വരുന്ന വഴി ബസ്രയി ൽ നിന്ന് കപ്പൽ കേറി ഇന്നലെ (വെള്ളിയാഴ്ച )ഇൻഡ്യയുടെ വടക്ക് പടിഞ്ഞാ ററ്റത്തുള്ള കറാച്ചി എന്ന തുറമുഖത്ത് എത്തിയിട്ടുള്ളതായി മാർ ദിവന്യാസോ സ് സെമിനാരി പ്രിൻസിപ്പൽ ഫാ. പി.റ്റി. ഗീവർഗ്ഗീസ് എം.എ അവർകൾക്ക് ക മ്പി വന്നിരിക്കുന്നതായി അറിയുന്നു." 1912 സെപ്റ്റംബർ 16 മലയാള മനോരമ ദിനപ്പത്രം കാതോലിക്കാ വാഴ്ചയെക്കുറിച്ച് താഴെക്കാണുന്ന വിവരണം നല് കുന്നു." ഇതിനെ തുടർന്ന് ദിവന്യാസോസ് സെമിനാരി പ്രിൻസിപ്പൽ റവ .ഫാ. പി. റ്റി. ഗീവർഗ്ഗീസ് എം.എ അവർകൾ കാതോലിക്കാ സ്ഥാനത്തെയും സ്ഥാനവ ലിപ്പത്തെയും മറ്റുംപറ്റി ചരിത്രസാക്ഷ്യങ്ങളോട് കൂടി വേറൊരു പ്രസംഗം ചെ യ്യുകയും ചെയ്തു." ഈ കാതോലിക്കാ സിംഹാസന സ്ഥാപനത്തിന് പിന്നിലും മലങ്കരയുടെ വിശിഷ്ട പൈതൃകവും വ്യക്തിത്വവും കാത്തുസൂക്ഷിക്കുക എന്ന അദമ്യമായ അഭിവാഞ്ചയാണ് ഉണ്ടായിരുന്നത്. മലങ്കരയുടെ നാനാവിധമായ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള തുടർ സത്യാന്വേഷണം ഫാ. പി.റ്റി. ഗീവർ ഗ്ഗീസിനെ ബഥനിയെന്ന സന്യാസ പ്രസ്ഥാന ത്തിലേയ്ക്ക് നയിച്ചു. 

തിരുവനന്തപുരം -സിറോ മലങ്കര സഭാകേന്ദ്രം
ക്രിസ്തുവിന്റെ സഭ ഏകമാണെ ന്നും വിശുദ്ധമാണെന്നും സ്ലൈഹി കമാണെ ന്നും കാതോലികവുമാ ണെന്നുള്ള ബോദ്ധ്യത്തിലേയ്ക്ക് കടന്നുവരുവാൻ ബഥനിയുടെ മെത്രാനായിരുന്ന മാർ ഈവാനി യോസിനു സാധിച്ചതും ഈ സ ത്യാന്വേഷണത്തിലൂടെ ആയിരു ന്നു. ഇത് കത്തോലിക്കാ സഭയുമാ യുള്ള കൂ ട്ടായ്മയിലേയ്ക്ക് മാർ ഈവാനിയോസിനെ നയിച്ച്‌. ഇതു മായി ബന്ധപ്പെട്ടുള്ള കത്തിടപാ ടുകൾ നടത്തുവാൻ 1926-ൽ പെരു മലയിൽ കൂടിയ മലങ്കര സഭാ സൂനഹദോസ് മാർ ഈവാനിയോസിനെ ചുമതലപ്പെടു ത്തി. എങ്കിലും അ പ്രതീക്ഷിതമായി ലഭിച്ച അനുകൂല കോടതിവിധി ഈ ഉദ്യമത്തിൽ നിന്നും മാർ ഈവാനിയോസും മാർ തെയൊഫിലോസും ഒഴികെയുള്ള മെത്രാന്മാരെ യെല്ലാം പിന്തിരിപ്പിക്കുകയായിരുന്നു. പിന്താങ്ങിയിരുന്നവർ എല്ലാം പിന്തിരി ഞ്ഞു. എങ്കിലും വെറും കയ്യോടെ ദ്രുഢനിശ്ചയവും ദൈവകൃപയും മാത്രം കൈമുതലാക്കി ബഥനി മെത്രാൻ തന്റെ സത്യാന്വേഷണം തുടരുകതന്നെ ചെയ്തു. പെട്ടെന്നുണ്ടായ വികാരാവേശത്താൽ കൂനൻ കുരിശിന്റെ ആലാ ത്തിൽ കയറിപ്പിടിച്ചു സത്യം ചെയ്ത പൂർവ്വികരുടെ മാർഗ്ഗഭ്രംശത്തെ തിരുത്തു വാനുള്ള അവസരമായി അദ്ദേഹം ഇതിനെ കണ്ടു.

സഭാകൂട്ടായ്മ പ്രസ്ഥാനവും സഭാ വ്യക്തിത്വവും.

1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് വീണ്ടും കടന്നു വരുമ്പോൾ 1653-ലെ കൂനൻ കുരിശു പ്രക്ഷോപം തനതായ വ്യക്തിത്വം നില നിർത്തുന്നതിന് വേണ്ടിയുള്ളതായിരുന്നുവെങ്കിലും അതിലൂടെ കാതോലി ക്കാ മാനം കൈമോശം വന്നുവെന്ന തെറ്റ് തിരുത്തപ്പെടേണ്ടതു തന്നെയാണെ ന്ന ബോധ്യമായിരുന്നു മാർ ഈവാനിയോസിന്റെ കത്തോലിക്കാ കൂട്ടായ്മയി ലേയ്ക്ക് നയിച്ചത്. അന്നാരംഭിച്ച കൂട്ടായ്മാപ്രസ്ഥാനം മലങ്കരയിലെ വിഭജിത സമൂഹങ്ങളുടെ മുഴുവൻ ഐഖ്യം ലക്ഷ്യം വച്ചുകൊണ്ട് ഏറെ ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ എന്നും സന്നദ്ധമായിരുന്നു. അന്നത്തെ കാതോലിക്കാബാ വാ പിന്നീട് കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് കടന്നു വരുമെന്ന പ്രതീക്ഷയി ൽ ആ സ്ഥാനം ഒഴിച്ചിടുകയായിരുന്നു.

മാർ ക്ലീമീസ് കർദ്ദിനാൾ സ്ഥാനീയനാകുമ്പോൾ
മലങ്കര പാരമ്പര്യത്തിൽ കാതോ ലിക്കാ ബാവായുടെയും സുന്നഹ ദോസിന്റെയും അധികാരത്തെ ക്കുറിച്ച്‌ തികഞ്ഞ ബോധ്യമുണ്ടാ യിരുന്ന മാർ ഈവാനിയോസ്  ആണ് സഭയുടെ ഒന്നാകലിനും പുരോഗതിക്കും വേണ്ടി സ്ഥാന ങ്ങളും അധികാരങ്ങളും നീക്കി വയ്ക്കാൻ തയ്യാറായതെന്നോർ ക്കണം. 1926-ൽ അദ്ദേഹം റോമി ലേയ്ക്ക് അയച്ച നിവേദനത്തി ൽ ഇപ്രകാരമെഴുതിയിരുന്നു. "കത്തോലിക്കാ സിംഹാസന ത്തിന്റെ കീഴിലുള്ള സുന്നഹദോസ് അതിന്റെ പരിധിക്കുള്ളിലുള്ള അതി ഭദ്രാസന- ഭദ്രാസനങ്ങളിൽ മെത്രാപ്പൊലീത്തമാരെ യും മെത്രാന്മാരെയും വാഴിക്കുകയും അധികാരം നടത്തുകയും ചെയ്യുന്ന പാരമ്പര്യമാണ് മലങ്കര സഭയ്ക്കുള്ളത്". കാതോലിക്കാ സ്ഥാനം മലങ്കരയുടെ പൈത്രുകാവാകാശ മാണെന്നു തികഞ്ഞ ബോദ്ധ്യം മാർ ഈവാനിയോസിന് ഉണ്ടായിരുന്നു.

സീറോ മലങ്കര കത്തോലിക്കാസഭയിലെ കാതോലിക്കാബാവാസ്ഥാനം-

2005 ഫെബ്രുവരി 10-ന് 'ആബ് ഇപ്സോ സാങ്ങ്തോ തോമ' എന്ന പ്രമാണ രേഖ യിലൂടെ പരി. ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ സീറോ-മലങ്കര കത്തോലി ക്കാ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയുണ്ടാ യി. ഈ വേളയിൽ അദ്ദേഹം മലങ്കര സഭയെ ഇപ്രകാരം പ്രകീർത്തിച്ചിരുന്നു. "1930-ൽ കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് പുനപ്രവേശനം നടത്തിയ സീറോ മലങ്കര സമൂഹം അംഗസംഖ്യയിൽ വിപുലമായ വർദ്ധനവ് സാധിക്കുകയും പുരാത നമായ സഭാപൈതൃകവും വിശ്വാസവും സ്തുത്യർഹമാംവിധം സംര ക്ഷിക്കുകയും ചെയ്തു. സിറോ മലങ്കര കത്തോലിക്കാസഭയുടെ ഈ ഉജ്ജ്വലമാ യ സ്ഥാനം നാം വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു". പൗര സ്ത്യസഭക ളുടെ കാനോന സംഹിതയുടെ ഉറവിടങ്ങളിലൊന്നായ 'ക്ലേരി സാങ്ങ്തിതാത്തി' 335-കാനോനയിൽ ഇപ്രകാരം വായിക്കുന്നു."മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനം കാതോലിക്കാ സ്ഥാനത്തിന് തുല്യമാണ്. ഇതനുസരി ച്ച് മലങ്കര പാരമ്പര്യം പ്രകാരം സിറോ -മലങ്കര കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ കാതോലിക്കാ ബാവയായി സ്ഥാനമേൽക്കുകയായിരുന്നു.

സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. "മാർതോമ്മ ശ്ലീഹായുടെ കാലം മുതൽ ഇവിടെ ഒരു ക്രൈസ്തവസമൂഹം വളർന്നു വന്നു. ഈ സമൂഹത്തിന്റെ ഏറ്റവും വലിയ അവകാശവും ആഗ്രഹവും ഈ സഭ അതിന്റെ ജീവിതം സ്വതന്ത്രമായി നയിക്കണം എന്നതായിരുന്നു. നമ്മുടെ മലങ്കരസഭ മറ്റൊരു സഭയുടെയും അധീനതയിൽപെട്ടതല്ല. അതിനാൽ തനതായ ഒരു സഭാത്മക ജീവിതം കെട്ടിപ്പെടുത്തുകൊണ്ട് ഈ ദൗത്യനിർവഹണം സാധിക്കുവാനുള്ള ആഗ്രഹം സിറോ മലങ്കര കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നു. അങ്ങനെ നമ്മുടെ സഭയുടെ ആന്തരിക സ്വാതന്ത്ര്യവും വ്യക്തിത്വവും ഈ കാതോലിക്കാ ബന്ധത്തിൽ നിലനിർത്തപ്പെടുന്നു.

എന്നും തങ്ങളുടെ തനതായ വ്യക്തിത്വത്തെ ഉയർത്തിപ്പിടിച്ച ക്രൈസ്തവ കൂട്ടായ്മയായിരുന്നു പുത്തൻകൂറ്റുകാർ എന്ന സഭാസമൂഹം. ഏകസഭയെന്ന ക്രിസ്തുവിന്റെ പ്രേഷിതലക്ഷ്യത്തിൽ നിന്നും വഴിമാറിച്ചരിച്ചെങ്കിലും പിന്നീട് തിരികെവന്നു ഇന്ന് പാത്രീയാർക്കീസിനടുത്ത സ്വയാധികാരത്തോ ടെ തലയുയർ ത്തി നിൽക്കുമ്പോൾ ക്രിസ്തുവിന്റെ തിരുമനസ്സുതന്നെയാണ് നിറവേറ്റപ്പെടുന്നത്. ഈ സഭയ്ക്ക് കൈവന്നിരിരിക്കുന്ന സ്വയാധികാരം എകസഭയെന്ന ക്രിസ്തു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള തുറന്ന വാതി ൽ തന്നെയാണ്.

കർദ്ദിനാൾ ക്ലീമീസ് -സഭാതലവൻ
മലങ്കരസഭകൾ ഒന്നാവുക എന്ന സ്വപനം മുന്നിൽകണ്ടുകൊണ്ട് സിറോ മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കാബാവ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് തിരുമേനി നടത്തിയ പ്രസ്താവന ഏറെ ശ്ലാഘനീയമാണ്. അദ്ദേഹം പറഞ്ഞു" ഈ സ്വപ്ന സാക്ഷാത്‌കാരത്തിനു ഏതെല്ലാം വിട്ടുവീഴ്ചകൾ സിറോ മലങ്കര കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നും ആവശ്യമാണോ അതെല്ലാം ചെയ്യുവാൻ നാം സന്നദ്ധരാണ്. സിറോ മലങ്കര കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനെന്ന നിലയിൽ എനിക്ക് ഈ സഭകൾ പൊതുവായി മുന്നോട്ടുവയ്ക്കുന്ന മേലദ്ധ്യക്ഷന്റെ കീഴിൽ സഭാശുശ്രൂഷ ചെയ്യുവാൻ പരിപൂർണ്ണ സന്തോഷമേയുള്ളൂ. അദ്ദേഹത്തിൻറെ കീഴിൽ മലങ്കര സ ഭയെന്ന അപ്പസ്തോലിക സഭ മുമ്പോട്ട്‌ കൊണ്ടുപോകുവാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ്. മലങ്കരസഭകൾ സാർവ്വത്രിക കൂട്ടായ്മയിൽ വരുന്നതിനു ഏതു ത്യാഗവും ഏറ്റെടുക്കുന്നതിനു ഞാൻ തയ്യാറാണ്. അതെന്റെ സഭാ ശുശ്രൂഷയിലെ അവിഭാജ്യ സമർപ്പണമായി ഞാൻ മനസ്സിലാക്കുന്നു."

ഇന്ന് സിറോ മലങ്കര സഭയ്ക്ക് സംലഭ്യമായിരിക്കുന്ന സ്വയാധികാരമനുസരി ച്ച് മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മുഴുവൻ തലവനും പി താവുമായിരുന്നുകൊണ്ട് ഒരു നിശ്ചിത സിംഹാസനത്തിന്റെ ഭരണച്ചുമതല നിർവ്വഹിക്കുകയും പാത്രീയാർക്കൽ സ്ഥാനമൊഴികെയുള്ള എല്ലാ പാത്രിയാ ർക്കൽ അധികാരങ്ങളും കയ്യാളുകയും ചെയ്യുന്ന സ്വയാധികാര സഭാദ്ധ്യക്ഷ നാണ് മേജർ ആർച്ച് ബിഷപ്പ്-കാതോലിക്കാബാവാ(CCEO151).മേജർ ആർച്ച് ബിഷപ്പ് കാതോലിക്കാ ബാവായുടെ അധികാരം സ്വകീയവും ഔദ്യോഗിക വും വ്യക്തി ഗതവുമായിരിക്കും (CCEO 78§1 ). സ്വന്തം അധികാരത്താൽത്ത ന്നെ സഭാഭരണം നടത്തുവാനുള്ള ചുമതലയാണ് മേജർ  ആർച്ച് ബിഷപ്പ് കാ തോലിക്കാ ബാവായ്ക്കുള്ളത് എന്ന നിയമഭാഷ്യം (See Salachas, Commento al CCEO, Roma 8889). 


സ്വന്തം പ്രവിശ്യയിൽ മെത്രാപ്പോലീത്തയുടെ അധികാരം ഉപയോഗിക്കുന്ന തോടൊപ്പം പ്രത്യേക പ്രവിശ്യകൾ നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ മെത്രാ പ്പോലീത്തയുടെ അധികാരമുപയോഗിച്ച് പ്രവിശ്യാഭരണം നിർവഹിക്കുവാ ൻ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കാ ബാവയ്ക്ക് അധികാരമുണ്ട്‌ (CCEO 80§1). മേജർ ആർക്കീ എപ്പിസ്കോപ്പൽ സഭയുടെ പൊതുവായ എല്ലാ നയ്യാമി ക കാര്യങ്ങളിലും സഭയെ പ്രതിനിധീകരിക്കുന്നത് മേജർ ആർച്ച്ബിഷപ്പ് കാ തോലിക്കാബാവാ ആയിരിക്കും ( CCEO.79). ഒരു മെത്രാപ്പോലീത്തയുടെ നേ തൃത്വത്തിൽ വിവി ധ ഭദ്രാസനങ്ങളോടുകൂടിയ ഒരു പുതിയ പ്രവിശ്യ പരി. സുന്നഹദോസിന്റെ സമ്മതത്തോടുകൂടി ആരംഭിക്കുന്നതിനുള്ള അധികാ രം മേജർ ആർ ച്ചുബിഷപ്പ് കാതോലിക്കാ ബാവായ്ക്കുണ്ട്(CCEO 85§1). ഗൗരവ മായ കാരണങ്ങൾ പരിഗണിച്ച് പരി. സുന്നഹദോസിന്റെ സമ്മതത്തോടുകൂ ടി മെത്രാപ്പോലീത്താമാർക്കു വരെ സ്ഥലം മാറ്റം നൽകുന്നതിന് മേജർ ആർ ച്ചു ബിഷപ്പ് കാതോലിക്കാ ബാവായ്ക്കധികാരം ഉണ്ട്(CCEO 85 §22).

അനന്യവ്യക്തിത്വം-

തലമുറകളിലൂടെ പകർന്നുകിട്ടിയ സ്വന്തം സഭാ പൈതൃകങ്ങളോട് അല്പം പോലും വിട്ടുവീഴ്ച ചെയ്യാതെ ആത്മാഭിമാനത്തോടെ പാത്രീയാർക്കീസിനടു ത്ത സ്വയാധികാരം കയ്യാളുന്ന ഒരു വ്യക്തിസഭയായി സിറോ മലങ്കര കത്തോലിക്കാസഭ വളർന്നിരിക്കുന്നു. വ്യക്തിത്വം നിലനിർത്തു ന്നതോടൊപ്പം പതിനായിരങ്ങൾക്ക് സുവിശേഷവെളിച്ചം എത്തിച്ചു കൊടുക്കുന്ന മിഷനറി സഭയാകുവാനും ഈ സഭയ്ക്കായി. മിഷൻവേല ചെയ്ത്‌ അവിടുത്തെ ദൈവജനത്തെ വളർത്തി സ്വയംപര്യാപ്തതയിലേയ്ക്ക് ഉയർത്തുകയും ചെയ്ത ഭാരതത്തിലെ ആദ്യത്തെ പൗരസ്ത്യസ്വയാധികാരസഭ എന്ന പെരുമയും ഇന്ന് സിറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് സ്വന്തമാണ്.

അതിശീഘ്രം വളരുന്ന സഭ-

വത്തിക്കാൻ -സിറോ മലങ്കര കത്തോലിക്കാ മെത്രാന്മാർ
സിറോ മലങ്കര കത്തോലിക്കാ സഭ അതിന്റെ വ്യക്തിത്വം കാ ത്തു പരിപാലി ച്ചു കൊണ്ട്‌ പൂർണ്ണമായ സ്വയാധികാര ത്തിലേയ്ക്ക് വളരുന്നതിന്റെ ചരിത്രത്തിനാണ് 21-)0  നൂറ്റാ ണ്ടിന്റെ ആരംഭം സാക്ഷ്യം വഹിച്ചത്. ഈ വ്യക്തിത്വ വളർച്ചയിലേയ്ക്ക്‌ സഭയെ നയിച്ചത് ഈ സഭയുടെ പുണ്യ  പിതാക്കന്മാരുടെ ത്യാഗനിർഭരമായ നേതൃത്വവും തീക്ഷ്ണമതികളായ മിഷന റിമാരുടെ അശ്രാന്ത പരിശ്രമവും ദൈവജനത്തിന്റെ കൂട്ടായമാജീവിതവു മായിരുന്നു. ഈ സഭാസമൂഹത്തിന് മുന്നില് ഇനിയും വെല്ലുവിളികളുണ്ട്. ധാർമ്മികതയിൽ അടിയുറച്ച സമർപ്പിത ജീവിതസാക്ഷ്യം കേരളത്തിൽ അനിവാര്യമായിരിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. 'അതി ശീഘ്രം വളർന്നുകൊണ്ടിരിക്കുന്ന സഭ എന്ന പ്രശംസ പരി. ജോണ്‍പോൾ  രണ്ടാമൻ മാർപാപ്പയിൽ നിന്നും ഏറ്റുവാങ്ങിയ സിറോ-മലങ്കരകത്തോലി ക്കാ സഭയ്ക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ആത്മാഭിമാനവും വ്യക്തിത്വവും മൂല്യങ്ങളും കാത്തു പരിപാലിച്ച് സംരക്ഷിക്കുന്നതിൽ വിമുഖത കാട്ടാതെ അവയെ അമൂല്യ സമ്പാദ്യങ്ങളാക്കി കരുതി വരുന്ന തലമുറകളിലേയ്ക്ക് കൈമാറുവാൻ നമുക്ക് കഴിയട്ടെ.
                                                              ----------------------------
*Fr. P.T. Geevarghese

Archbishop Aboon Geevarghese Mar Ivanios (born 21 September 1882 as Geevarghese Panickeruveetil) was the main architect of the Reunion Movement and the first Metropolitan Archbishop of Trivandrum. He is the founder of the Bethany Ashram order of monks. He was the first M.A. degree holder in the Malankara Church. He also served as the Principal of the M.D seminary High School and as a professor at the Serampore College.

- dhruwadeepthi.blogspot.de

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.