ചെങ്ങളം പള്ളിയുടെ ചരിത്രസംക്ഷേപം-
തുടർച്ച-
പിൽക്കാല ചരിത്രം/ -
സമ്പാദകൻ-
ടി.പി.ജോസഫ് തറപ്പേൽ
( കേരളത്തിലെ
സീറോമലബാർ സഭയുടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ (മുൻ ചങ്ങനാശ്ശേരി അതിരൂപതയിൽ)
ഒരു പുരാതന ഇടവകപ്പള്ളിയാണ് ചെങ്ങളത്തുള്ള വിശുദ്ധ അന്തോനീസിന്റെ
നാമത്തിലുള്ള ദേവാലയം. ഒരു നൂറ്റാണ്ട് കാലം മുമ്പ് ഉണ്ടായിരുന്ന ചെങ്ങളം
നിവാസികളുടെ കഠിനാദ്ധ്വാനം സാക്ഷാത്ക്കരിക്കപ്പെട്ട അടയാളമായിരുന്നു
ചെങ്ങളം പള്ളി.
ഒരു
നൂറ്റാണ്ടു മുമ്പ് നിർമ്മിക്കപ്പെട്ട ചെങ്ങളം പള്ളിയുടെ സ്ഥാപന
ചരിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭ്യമായ എല്ലാ രേഖകൾക്കും
മൂലരേഖകൾക്കും അക്കാലഘട്ടത്തിലെ പ്രായോഗിക ഭാഷാ പ്രയോഗങ്ങൾക്കും
ഘടനയ്ക്കും ഒട്ടുംതന്നെ മാറ്റമില്ലാതെ വായനക്കാർക്ക് ഒരു " ചരിത്ര
സംക്ഷേപമായി" പ്രസിദ്ധീകരിക്കുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഭാവി
തല മുറകൾക്ക് ഇതൊരു ചരിത്ര രേഖയാകട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും വിശിഷ്യ ശ്രീ. ടി.പി. ജോസഫ് തറപ്പേലിനും
ഹൃദയപൂർവം നന്ദി- ധ്രുവദീപ്തി ) .
ചെങ്ങളം പള്ളിയുടെ പിൽക്കാല ചരിത്രം/
സമ്പാദകൻ-ടി.പി.ജോസഫ് തറപ്പേൽ.
൧.മണിയങ്ങാട്ടു ബ.മത്തായി അച്ചൻ.
൧൯൧൭ ഏപ്രിൽ മാസത്തിൽ കൊഴുവനാമറ്റത്തു പള്ളി ഇടവക മണിയങ്ങാട്ട് ബ. മത്തായി അച്ചനെ ഇവിടത്തേയ്ക്ക് അസ്തേന്തിയായി നിയമിച്ചു ഞങ്ങളുടെ സങ്കട നിവാരണം വരുത്തിത്തന്നും അദ്ദേഹം ഇവിടെ മൂന്നുമാസത്തോളം ജോലിനോക്കി. ഇതിനിടയിൽ ശവക്കോട്ടപണി ആരംഭിക്കുകയും മതിലുകൾ ഏതാനും പണി തീർപ്പിക്കുകയും ഈ പള്ളി ഒരു ഇടവക ആകുന്നതിലേയ്ക്ക് വളരെ ശ്രമിക്കുകയും ചെയ്തു.
൨. വടാനെ ബ.മത്തായി അച്ചൻ.
വടാനെ ബ.മത്തായി അച്ചനെ ൧൯൧൭ ജൂലായ് മാസത്തിൽ ഇവിടുത്തേയ്ക്ക് നിയമിക്കപ്പെട്ടു.ഇദ്ദേഹം പള്ളിപ്പണി ആരംഭിക്കുന്നതിനു ജനങ്ങളെ സൊരുമിപ്പിച്ചു വാനങ്ങൾ മാന്തിക്കയും പള്ളിപണിക്കായി ശ്രമിക്കയും പണി തുടങ്ങിപ്പിക്കുകയും ചെയ്തു. ൧൯൧൭ നവംബർ ൨൦-)൦ തിയതി കാഞ്ഞിരമറ്റം പള്ളിയിൽ എ.പെ.പെ.ബ.മെത്രാനച്ചൻ വിസീത്തയ്ക്കായി വന്നസമയം അവിടെ വച്ചു ആനിക്കാട്ടുപള്ളിക്കാരും ഞങ്ങളുമായി വാദങ്ങൾ കേട്ടു ഈ പള്ളി ദയവായി ഇടവക തിരിച്ചു കൽപന തരികയും ചെയ്തു. അതുമുതൽ ഈ പള്ളി ഇടവകമുറയ്ക്ക് നടന്നുവരുന്ന അവസരത്തിൽ എ.പെ.പെ.ബ.മെത്രാനച്ചൻ സമ്മാനമായിട്ട് ൧൯൧൩ മുതൽ ൧൯൧൭ വരെ ഈ പള്ളിക്കുള്ള വരുമാനങ്ങളുടെ വരവുചെലവുകളുടെ കണക്ക് ആദ്യമായി ആണ്ടുതിരട്ടു തീർത്ത സമയം നൂറ്റുക്ക് അഞ്ചുവീതം ചെല്ലേണ്ടതായ മുപ്പതിൽ ചില്വാനം രൂപ എ.പെ.പെ.ബ.പിതാവ് ഈ പള്ളിക്ക് ഇളവുചെയ്തു തന്നിട്ടുണ്ട്.
പിന്നീട് ഇടവകമുറയ്ക്ക് ആളുകൾ വന്നു ദാനപ്പണികളും മറ്റുമായിട്ടാണ് പള്ളിപ്പ ണികൾ മിക്കവാറും നടത്തീട്ടുള്ളത്. അയ്യങ്കനാൽ ബ.യൌസേപ്പച്ചൻ വല്യപറമ്പിൽ വർക്കിപോത്തനെ ഏൾപ്പിച്ചു എന്ന് പറഞ്ഞിട്ടുള്ള പുസ്തകത്തിൽ ആളുകളെ ക്കൊണ്ട് ഒപ്പിടുവിച്ചു വച്ചിരുന്ന പുസ്തകമാണ് ഈ പള്ളിയിൽ ഇപ്പോഴും യോഗ പുസ്തകമായി ഉപയോഗിച്ചുവരുന്നത്.
- മദുബഹായുടെ ആർക്കവളവും ഇടംവലമുള്ള തൂണുകളും.
മദുബഹായുടെ ആർക്കവളവും ഇടംവലമുള്ള തൂണുകളും അതിന്റെ ചുറ്റുമുള്ള വരാന്തയുടെ തറകളും ഇദ്ദേഹത്തിന്റെ പരിശ്രമത്തിൽ പണിയിച്ചു. ഇതിലേയ്ക്ക് വേണ്ടി അദ്ദേഹം വളരെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചിട്ടുണ്ട്. സക്രാരി, കബേത്ത,തിരിക്കാലുകൾ മുതലായ സാമഗ്രികൾ ശേഖരിപ്പിച്ചു. ഈ പള്ളിക്കായി ഇളങ്ങുളം പള്ളിയുടെ അതൃത്തി അടുത്തു ഒരു കുരിശു സ്ഥാപിക്കുന്നതിന് വേണ്ട സ്ഥലം കിട്ടുന്നതിനു വളരെ പരിശ്രമിച്ചു.സ്ഥലം ഉറപ്പിച്ചു ഈ പള്ളികൈക്കാരന്മാ- രുടെ പേരിൽ കുറഞ്ഞോന്ന് സ്ഥലം തീറെഴുതി വാങ്ങി.
ടി.സ്ഥലത്ത് കുരിശു സ്ഥാപിക്കുകയും അതിനു വേണ്ടവിധത്തിൽ ഒരു കെട്ടിടവും തീർത്തു വിശു.അന്തോനീസ് പുണ്യവാന്റെ ഒരു ചെറിയ രൂപവും സ്ഥാപിച്ചു. കാണിക്കകൾ ഇടുന്നതിലേയ്ക്ക് പെട്ടിവയ്ക്കുകയും പ്രതിമാസം അഞ്ചും ആറും രൂപാ വീതവും, കൂടുതലായി ൧൨ രൂപാ വരെയും വന്നുകൊണ്ടിരുന്നതുമാകുന്നു.
- പള്ളിക്കൂടം മാനേജ്മെന്റ് ഏറ്റെടുക്കൽ.
ഇതിനിടയിൽ പള്ളിക്കൂടത്തിന്റെ മാനേജർ സ്ഥാനം വല്യപറമ്പിൽ കരോട്ട് വർക്കി പോത്തന്റെ കയ്യിൽ നിന്നും സ്വീകരിച്ചു. പള്ളിയിൽനിന്നും പിടി അരി പിരിപ്പിച്ചു ആവക പണത്തിൽ നിന്നും ഗ്രാന്റ് നീക്കി ബാക്കി അദ്ധ്യാപകരുടെ ശമ്പളം വകയ്ക്കും മറ്റും ചിലവ് ചെയ്തുവന്നു.
- പുണ്യവാന്റെ അത്ഭുതങ്ങൾ.
൧൯൧൩ മുതൽ വിശു.അന്തോനീസ് പുണ്യവാന്റെ അത്ഭുതങ്ങൾ തുടരെത്തുടരെ ഇവിടെ നടന്നുകൊണ്ടിരുന്നതിനും പുറമേ ൧൯൧൮- ൽ വിശേഷമായ അൽഭുതങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ആഴ്ചകൾ തോറുമുള്ള ചൊവാഴ്ച ദിവസങ്ങളിൽ വരുമാനങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നു.
ഇദ്ദേഹം (വടാന അച്ചൻ ) പള്ളിക്കുവേണ്ടി കല്ലുകയ്യാലകൾ തീർപ്പിച്ചു. കുറെ തൈകളും ജനങ്ങളെക്കൊണ്ട് ദാനമായി വെപ്പിച്ചിട്ടുണ്ട്. സാമാനങ്ങൾ ഇറക്കുന്നതിനുള്ള ഒരു വണ്ടിയും കടച്ചിൽപ്പണികൾ വകക്കുള്ള ഒരു ചക്ര വണ്ടിയും ഈ പള്ളിക്കായി ബ.അച്ചൻ വാങ്ങിപ്പിച്ചിട്ടുണ്ട്.
- വരവ് ചെലവ് കണക്കുകൾ.
൧൯൧൪ മുതൽ പള്ളിവക വരവ് ചെലവുകളുടെ കണക്കുകൾ പ്രതിഫലം കൂടാതെ തണ്ണിപ്പാറ കിഴക്ക് കുരുവിള മത്തായി എഴുതുകയും മറ്റുള്ള കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ,
൧.........................വല്യപറമ്പിൽ വടക്ക് ചാക്കോ പോത്തൻ.
൨........................പതിയിൽ മത്തായി മത്തായി.
൩.........................തണ്ണിപ്പാറ തെക്കേതിൽ ഇസഹാക്ക് തൊമ്മൻ.
൪..........................പടിഞ്ഞാറേതിൽ തൊമ്മൻ തൊമ്മൻ.
൫..........................കുന്നേൽ ഔസേപ്പ് തൊമ്മൻ.
൬........................മാക്കൽ ചാക്കൊ തൊമ്മൻ (വല്യപറമ്പിൽ ).
൭..........................പുൽത്തകിടിയിലായ മൈലാടിയിൽ തൊമ്മൻ മാത്തു.
൮.........................മുരട്ടുപൂവത്തിങ്കൽ ഇസ്സഹാക്ക് മാത്തു.
൯.........................കണികതോട്ടു തൊമ്മൻ ഔസേപ്പ്.
൧൦........................പുതുവയലിൽ മറ്റത്തിൽ മത്തായി മത്തായി.
൧൧......................ചെരിപുറത്തു ചെറിയത് വർക്കി.
൧൨.....................തറപ്പേൽ പൗലൂസ് പൗലൂസ്.
൧൩......................പുളിക്കൽ മത്തായി ഔര. എന്നിവർ ഓരോരുത്തരും ഓരോ വിഷമ ഘട്ടങ്ങളിൽ സഹായിച്ചിട്ടുണ്ട്.
കൂടാതെ പള്ളിക്കൂടം സംഗതികളേപ്പറ്റി ആളുകളെ പ്രേരിച്ചു പണം പിരിക്കുന്നതി- ലേയ്ക്ക് മുൻ വിവരിച്ച രണ്ടാംപേരുകാരൻ മത്തായിയും ൧൧-)0 പേരുകാരൻ വർക്കിയും സഹായിച്ചിട്ടുണ്ടെന്നുള്ളത് പ്രസ്താവ്യമാണ്.
ഈ പള്ളിവകയ്ക്കായി ഇടവകക്കാരായ പലരും മറ്റു സ്ഥലനിവാസികളും കൊടുത്തിട്ടുള്ള ദാനങ്ങളുടെ വിവരം പള്ളിറിക്കാർട്ടിൽ ഉള്ളതാകുന്നു.
൩- മണിയങ്ങാട്ട് ബ.മത്തായി അച്ചനും, അന്തോനീസു പുണ്യവാന്റെ അത്ഭുത പ്രവർത്തനങ്ങളും.
൧൯൧൯ മേയ് മാസത്തിൽ മണിയങ്ങാട്ട് ബ.മത്തായി അച്ചനെ വീണ്ടും ഇവിടെ വികാരിയായി നിയമിക്കപ്പെട്ടു.അദ്ദേഹം മദുബഹാ വളപ്പിച്ചു ഓടിടുവിപ്പിക്കുക- യും അയ്ക്കലായുടെ തറയും നടുവിലത്തെ തൂണുകളും ഏതാനും പണി തീർപ്പിക്കയും ചെയ്തു.
ഇദ്ദേഹത്തിന്റെ കാലത്ത് വിശു.അന്തോനീസ്പുണ്യവാ- ന്റെ അൽഭുതങ്ങൾ നിമിത്തം നാനാജാതി മതസ്ഥരും വന്നു നേർച്ചകാഴ്ച്ചകൾ നടത്തുകയും ചൊവ്വാഴ്ച്ച ദിവസം ആയിരത്തിഅഞ്ഞൂറുരൂപാ വരെ വരുമാനവും ഉണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്ത് ഓരോ സംഗതികളെക്കുറിച്ചും അന്വേഷിക്കുന്നതിനു ഈ ഇടവകയിൽ പലരെയും നിയമിച്ചിരുന്നു. ഈൗ അവസരങ്ങളിൽ വിദേശികളും, സ്വദേശികളും ആയ പല കുബേരന്മാരും, സാധുക്കളുമായി നാനാജാതിമതസ്ഥരും കുടുംബ സഹിതമായിയും, അല്ലാതെയും, അറാവ്യാധികൾ ക്കും, പിശാചുബാധ- കൾക്കും, സന്താനമില്ലായ്കയാലും, ഇങ്ങനെ പലപല വക കൾക്കായി ഓരോരുത്ത-രുടെയും നിശ്ചയമനുസരിച്ച് മനുഷ്യർക്ക് ഗതാഗതം ചെയ്യുന്നതിന് യാതൊരു സൗകര്യമില്ലാത്തതും, കാട്ടുപ്രദേശവുമായ ഈ സ്ഥലത്തു വന്നു അവരവരുടെ നിശ്ചയമനുസരിച്ചുള്ള നേർച്ച കാഴ്ചകളും മറ്റും കഴിക്കുന്നതിനും കുമ്പസാരിച്ചു ശുദ്ധകുർബാന ഉൾക്കൊള്ളുന്നതിനും മറ്റുമായി ഓടിക്കൂടിക്കൊ ണ്ടിരുന്ന ആളുകളുടെ സംഖ്യ പറഞ്ഞറിയിക്കാവതല്ല.
പ്രത്യേകിച്ച്,പിശാച്ചുബാധയുള്ളവർ വിശു.പുണ്യവാന്റെ ഈ പ്രതിരൂപം കാണുന്ന സമയം അലച്ചു വീണ് കരഞ്ഞും ഉണ്ടാക്കുന്ന ഭയങ്കര ശബ്ദത്തിന്റെ മുഴക്കങ്ങൾ വളരെ അൽഭുതകരമായിട്ടുള്ളതാണ്. എന്നാൽ വന്ന അപേക്ഷക്കാരുടെ ദീനവിവരങ്ങളും മറ്റും പള്ളിവക ഒരു പുസ്തകത്തിൽ വ്യക്തമായി എഴുതീയിട്ടുണ്ട്. കൂടാതെ,
കുടകശ്ശേരിൽ അബ്രാഹം അച്ചനും ചെങ്ങള മാഹാത്മ്യം കവിതയും.
കുടകശ്ശേരിൽ ബ.അബ്രഹാം അച്ചൻ പ്രമേഹത്താൽ ഉണ്ടായിട്ടുള്ള ദീനത്തിനു ആശ്വാസം കിട്ടുന്നതിനു വിശു.പുണ്യവാന്റെ അത്ഭുതങ്ങളെയും, ജനങ്ങളുടെ സുഖക്കേടിന്റെ വിവരങ്ങളേയും, ആളുകളുടെ വരവുകളെയും കുറിച്ച് ൧൯൨൦ മേയ് ൨൮-)o തിയതി "ചെങ്ങളമാഹാത്മ്യം" എന്നൊരു കവിത അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തിട്ടുണ്ട്.
ബ.വികാരി മുഖാന്തിരം ഈ പള്ളിക്ക് വേണ്ടതായ വെള്ളിക്കുരിശുകൾ, കാസാ, ധൂമക്കുറ്റി മുതലായ സാമാനങ്ങൾ ശേഖരിപ്പിക്കുകയും ചങ്ങനാശ്ശേരി മിസത്തിന്റെ നീ.വ.ദി.ബ.കുര്യ്യാളശേരിയിൽ മാർതോമ്മ മെത്രാനച്ചൻ തിരുമനസ്സ് കൊണ്ട് ൧൯൨൦ ജൂണ്‍ ൫-)൦ തിയതി ആദ്യമായി ഈ പള്ളിയിൽ വിസീത്തയ്ക്കായി വരികയും തത്സമയങ്ങളിൽ വേണ്ടപരിശ്രമം ചെയ്യുന്നതിന് ജനങ്ങളെ സൊരുമിപ്പിച്ചു നടത്തിക്കുകയും ഇടവകക്കാരുടെ ഒരു മംഗളപത്രം കൊടുപ്പിക്കുകയും തിരുമനസ്സുകൊണ്ടു ആയതിനെ സ്വീകരിക്കുകയും ചെയ്തു. അനന്തരം ഈ പള്ളിക്കായി അയ്യായിരത്തിൽ ചില്വാനം രൂപയ്ക്ക് അഞ്ചേക്കർ സ്ഥലത്തോളം വസ്തു വാങ്ങിപ്പിച്ചിട്ടുണ്ട്. മുറിക്കെട്ടിടത്തെ ചേർത്തുള്ള ചായ്പ്പുകളും കുശിനിയും പുതുതായി ഒരു കിണറും തീർപ്പിച്ചിട്ടുണ്ട്.
൪- കൈപൻപ്ലാക്കൽ പെ.ബ.അബ്രാഹം അച്ചൻ.
കൊഴുവനാൽ പള്ളി ഇടവക കയ്പൻപ്ലാക്കൽ പെ.ബ.അബ്രാഹം അച്ചനെ ൧൯൨൦ ജൂണ്‍ മാസത്തിൽ വികാരിയായി നിയമിക്കപ്പെട്ടു. ൧൯൨൦ ഡിസംബറിൽ ടി. പള്ളിക്കൂടം വല്യപറമ്പിൽ കരോട്ട് വർക്കി പോത്തൻ മുതൽപേരിൽനിന്നും പള്ളിക്കായി പ്രതിഫലം ഇല്ലാതെ കൈക്കാരന്മാരുടെ പേരിൽ എഴുതി വാങ്ങിപ്പിച്ചു. കൂടാതെ പള്ളിവകയ്ക്കായി തെക്കുവശത്തു ഒരുമുറി കെട്ടിടം പണിയുന്നതിന് ബലമായി അടിത്തറയും തൂണുകളും പണിയിപ്പിച്ചു ഉത്തരംവച്ചു മേൽപുരകെട്ടിച്ചും ആയതിൽ കുർബാന ചൊല്ലുന്നതിനു അനുവദിപ്പിച്ചുകൊണ്ടു അയ്ക്കാലയുടെ പണി തീർപ്പിച്ചു ഓടിറക്കിക്കുകയും മുൻപണിയിച്ചിട്ടുള്ള മദുബഹാ ഭാഗ്യദോഷത്താൽ ഇടിഞ്ഞുവീഴുകയും ഉടനെതന്നെ പെ.ബ. അച്ചന്റെ പരിശ്രമത്താൽ ജനങ്ങളെക്കൊണ്ട് ആയത് ഉടനെ മാറ്റിച്ചു വീണ്ടും മദുബഹായുടെ മുൻവശത്തായി അൾത്താരി എടുത്തു വയ്പിച്ചു.പള്ളി വെഞ്ചരിച്ചു കുർബാന ചൊല്ലുന്നതിനും അനുവാദം വാങ്ങി കർമ്മങ്ങൾ നടത്തുകയും ചെയ്തു. ആനിക്കാട്ടു പള്ളിക്കാരുമായി ഉണ്ടായിരുന്ന ഇടവക തർക്കങ്ങൾ സമാധാനത്തിൽ തീർപ്പിച്ചു ഇടവകയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.
മൂന്നാം ക്ലാസുവരെയുള്ള പള്ളിക്കൂടം ൪-)൦ ക്ലാസ്കൂടി ഇട്ട് ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആക്കുകയും പിന്നീട് ൫-)൦ ക്ലാസ് കൂടിഇട്ട് ഒരു വി.എം. സ്കൂൾ ആക്കുകയും ചെയ്തു.
പുതുതായി കുശിനി, കുമ്മായപ്പുര, പീടികകൾ, മുതലായവ പണിയിപ്പിച്ചതിനും പുറമേ ഒരു അഞ്ചൽ പെട്ടിയും ഇദ്ദേഹത്തിന്റെ പരിശ്രമത്താൽ സ്ഥാപിച്ചു. ഇവിടെ സാമാനങ്ങളും മറ്റും കൊണ്ടുവരുന്നതിന് ആളുകളുടെ ഉപയോഗത്തിലെ- യ്ക്ക് വഴികൾ നന്നാക്കുന്നതിലേയ്ക്കായി ജനങ്ങളെ പ്രേരിപ്പിക്കുകയും അതിനു വേണ്ടി വളരെ ബദ്ധപ്പാടുകളും ഏറ്റിട്ടുണ്ട്. ഇതിനുംപുറമേ കത്തോലിക്ക യുവജനസംഘം സ്ഥാപിച്ചും അതിന്റെ അഭിവൃത്തിക്കായി ഒരു ഭാഗ്യക്കുറി നടത്തി കുറെ പണം ശേഖരിക്കുകയും ചെയ്തു. വിശു. പ്ര൦. മൂ.സ.സ്ഥാപിച്ചു.
പെ.ബ.വികാരിഅച്ചന്റെ കൈയിൽനിന്ന് ഒരുകുളം വെട്ടിക്കുന്നതിനു ആരംഭിക്കുന്നതിനു ആരഭിക്കുകയും നടയ്ക്ക് വേണ്ടതായ കരിങ്കല്ലുകൾ കീറിച്ചു കൊത്തിക്കുകയും ചെയ്തിട്ടുണ്ട്. ടി. രണ്ടര കോലോളം താഴ്ചയിൽ കുഴിപ്പിക്കുകയും ഇദ്ദേഹത്തിന്റെ ശ്രമത്താൽ ഒൻപതേക്കറോളം സ്ഥലം മൂവായിരത്തിൽ ചില്വാനം രൂപാ കൊടുത്ത് വാങ്ങിച്ചിട്ടുണ്ട്. നൂറ്റി ചില്വാനം തെങ്ങുംതൈകളും വെപ്പിച്ചിട്ടുണ്ട്. ൧൯൨൫ ഏപ്രിൽ ൨൦ )൦ തിയതി വരെ ഇവിടെ വികാരി ആയി ജോലിനോക്കി.
൫- തൈയിൽ പെ. ബ.സ്കറിയാച്ചൻ.
൧൯൨൫ ഏപ്രിൽ ൨൩ )o തിയതി തൈയിൽ പെ.ബ.സ്കറിയ അച്ചൻ ഇവിടെ വികാരി ആയി നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പരിശ്രമത്താൽ ഈ പള്ളിയുടെ മദുബഹാ പലകകൊണ്ടു വളയ്ക്കണമെന്നു ഏതാനും ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായത്തെ തീർത്തു ഏകോപിപ്പിച്ചു എന്നാളത്തേയ്ക്കും ജനങ്ങൾക്കും പള്ളിക്ക് ഉപകരിക്കുന്ന വിധത്തിൽ മുൻസ്ഥിതിയിൽ തന്നെ കല്ലുകൊണ്ടും വളപ്പിക്കുകയും അതിനു വേണ്ട ശ്രമങ്ങൾ ചെയ്യുകയും ആയതിന്റെ പണികൾ സകലതും പൂർത്തിയാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭരണാരംഭത്തിൽ മാനേജ്മെന്റു ഇദ്ദേഹത്തിനു ഇല്ലാതിരുന്നിട്ടും രണ്ടു ക്ലാസുകൂടി ഇട്ടു നടത്തുന്നതിനു വേണ്ട പരിശ്രമങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഏറ്റു മുൻ പള്ളിക്കൂടത്തിനോട് ചേർത്തു ഒരു കെട്ടിടം തീർപ്പിച്ചു.
മുൻ പറയപ്പെട്ട മദുബഹായിൽ അൽത്താരി കെട്ടിക്കുകയും സിമന്റു ഇടീക്കുകയും ആയതിലേയ്ക്ക് വേണ്ട പണികൾ ഭംഗിയായി നടത്തിയ്ക്കുകയും ചെയ്തു. ഈ മദുബഹായിൽ ചൊല്ലുന്നതിനു കൽപ്പന വാങ്ങി വെഞ്ചരിച്ചതിൽ ആദ്യമായി ദിവ്യപൂജ അർപ്പിച്ചത് ഈ പള്ളിയുടെ അസ്തേന്തി പൈങ്ങോളം പള്ളി ഇടവക നടയത്തു ബ. ചാക്കൊച്ചൻ ആണെന്നുള്ളത് പ്രസ്താവ്യമാണ്. പള്ളിമുഖവാരത്തിൽ ഏതാനും പണികൾ തീർപ്പിച്ചു പുതുതായി ഒരു കുരിശു സ്ഥാപിക്കുകയുണ്ടായി. ഇതുകൂടാതെ ഈ പള്ളിയിലേയ്ക്ക് എളുപ്പമാർഗ്ഗത്തിൽ കാഞ്ഞിരമറ്റത്തുനിന്നും ഉള്ള വഴിയെ നന്നാക്കിച്ചു റോഡാക്കിത്തീർക്കുന്നതിനുള്ള പരിശ്രമങ്ങൾ ചെയ്തു.
- സഹപ്രവർത്തകന്മാർ.
൧. മണ്ണൻചേരിൽ ബ.തോമ്മാച്ചൻ
൨. മുറിഞ്ഞകല്ലിൽ ബ. തോമ്മാച്ചൻ
൩ . എളംതുരുത്തിൽ ബ.ലൂക്കാച്ചൻ
൪. മൂങ്ങാമാക്കൽ ബ.മത്തായി അച്ചൻ
൫. കോടിക്കുളത്ത് ബ.മത്തായി അച്ചൻ
൬. നടയത്തു ബ.ചാക്കോച്ചൻ
- സ്ഥാപനങ്ങൾ.
വി.എം.സ്കൂൾ............................... ൧
പീടികകൾ .........................................൨
- കന്യാസ്ത്രീകൾ.
൧ .............വല്യപറമ്പിലായ മാക്കൽ ബ.ലദുവിന.
൨.............കുന്നേൽ ബ.ക്ലാര.
൩ ........... പറഞ്ഞൊപ്പു കഴിഞ്ഞ കന്യാസ്ത്രീ ....൧
- ധനസ്ഥിതി-
പ്രതിവർഷം ൪OOO-ത്തോളം രൂപാ വരവുണ്ട്. തിരുവാഭരണങ്ങളും മറ്റുമായി
൯000- ത്തോളം രൂപയ്ക്ക് സ്ഥാവരവസ്തുക്കളിലായി പതിനെണ്ണായിരം രൂപായ്ക്കും ഉണ്ട്. ഉഭയത്തിനു കൊടുത്തത് തിരികെ വാങ്ങുവാനുള്ളത് ൪000 രൂപയോളം ഉണ്ട്.
- വേദപ്രചാരം-
മാസം തോറും മൂന്നു രൂപയോളം പിരിവുണ്ട്.
- ജനസംഖ്യ.
വീട് എണ്ണം .......................................................... ൧൮൧
ജനസംഖ്യ ............................................................. ൧൨൧൭
പുതുക്രിസ്ത്യാനികളുടെ വീട് എണ്ണം ........ ൪൧
ടി .ജനങ്ങളുടെ എണ്ണം .......................................൧൭൯
--------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.