Samstag, 12. Oktober 2013

ധ്രുവദീപ്തി ·// On OCTOBER 12th 2008 - SAINT ALPHONSAMA / Pictures of Canonization in St.Peters Basilica in Vatican - Part 1/ Dhruwadeepti pictures.

ധ്രുവദീപ്തി ·// Christianity // 


  OCTOBER 12th  2008 -

 SAINT ALPHONSAMA /

 Pictures of Canonization in St.Peters Basilica in Vatican -

 Part 1/  Dhruwadeepti pictures.


-George Kuttikattu-

വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടു ഇന്ന് 12.10.2013-ൽ അഞ്ച് വർഷങ്ങൾ തികയുന്നു. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ 12.10.2008-നു നടന്ന ചടങ്ങുകളുടെ ചില ദൃശ്യങ്ങൾ വളരെ സന്തോഷപൂർവം ഇവിടെ സമർപ്പിക്കുന്നു. / ധ്രുവദീപ്തി   




                                                                  


 




























































































ധ്രുവദീപ്തി //Christianity // വത്തിക്കാനിൽ ഒരു പുണ്യദിനം - ഒരുപിടി ഓർമ്മകളും.// George Kuttikattu

ധ്രുവദീപ്തി //Christianity // വത്തിക്കാനിൽ ഒരു പുണ്യദിനം - ഒരുപിടി ഓർമ്മകളും.// 12.10.2013
George Kuttikattu

 George Kuttikattu

            -വിശുദ്ധ അൽഫോൻസാമ്മ- 

വത്തിക്കാനിൽ ഒരു പുണ്യദിനം - 
ഒരുപിടി ഓർമ്മകളും. 

Dhruwadeepthi special 12. 10. 2013


Saint Alphonsamma

"I hope you will pray specially that I may have the grace not to waste any occasion of merit,I do not think that anybody has any ill-feeling towards me; God has ordained that certain people should influence my life towards greater perfection.I fully believe that it is the hand of God that is at work in me."

(Saint Alphonsa, from a letter written in May, 1946, book "Blessed. Alphonsa"- 
by Sir Knight K. C. Chacko)

Ouseph Muttatthupaadatthu



































Sr. Alphonsamma died on 28.7.1946


















 നാല്    
വാഴ്ത്തപ്പെട്ടവരെയാണ് സഭ വിശുദ്ധരായി 
 ലോകത്തിനു നൽകിയത്. 
വിശുദ്ധ അൽഫോൻസാമ്മയെ കൂടാതെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവർ ഇവരാണ്:


1. ഗ്രേറ്റോനോ ഏറിക്കോ - (1791-1860) ഒരു ഇറ്റാലിയൻ വൈദികൻ. മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി കോണ്‍ഗ്രിഗേഷന്റെ സ്ഥാപകൻ.


2. മരിയാ ബർണാർഡ് ബട്ലർ (1848-1924) മിഷനറി ഫ്രാൻസിസ്കൻ     സിസ്റ്റെഴ്സ് ഓഫ് ക്രിസ്ത്യൻസ് കോണ്‍ഗ്രിഗേഷൻ സ്ഥാപക.


3. നാർസിസ് ഡെ. ജീസസ് മാർട്ടില്ലൊ (1833-1869
ഒരു ഇക്വോഡോറിയൻ അൽമായ സ്ത്രീ.
 
 Vatican- St. Peters Church.
spirit of sacrifice

         രണ്ടായിരത്തി എട്ട് ഒക്ടോബർ പന്ത്രണ്ട്

 ഇന്നേക്ക് സുമാർ അഞ്ചു വർഷങ്ങൾക്കു മുൻപ് വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ വത്തിക്കാനിൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട പുണ്യപ്പെട്ട മഹാദിനമായിരുന്നു. 


രണ്ടായിരം വർഷങ്ങളിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ അത്രയേറെ ഇന്ത്യാക്കാരുടെ, വിശിഷ്യ, കേരളീയരുടെ സാന്നിദ്ധ്യം ഉണ്ടായത് ഇതാദ്യമായിരുന്നു. വത്തിക്കാനിൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള അനേകം മലയാളികൾ ഒന്നിച്ചുകൂടി പിതാവായ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ സന്തോഷിക്കുകയും പരസ്പരം അങ്ങു മിങ്ങും സൗഹൃദം പങ്കു വയ്ക്കുകയും ചെയ്തു.


വത്തിക്കാനിൽ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു . 
(Photo-Dhruwadeepti. com  )


വത്തിക്കാൻ അങ്കണത്തിൽ എത്തിച്ചേർന്ന ഓരോ ഇന്ത്യാക്കാരനും, തന്റെ കൈയ്യിൽ ഇന്ത്യൻ പതാകയും ഉയർത്തിക്കാട്ടിയാണ് അവിടെ കൂടിയിരുന്ന  ജനങ്ങളുടെ ഇടയിലേയ്ക്കു വന്നു കൊണ്ടിരുന്നത്‌. ഒരു മഹാസംഭവത്തിനു സാക്ഷ്യം വഹിക്കാനായി ഞങ്ങളും അവിടെയെത്തി. കേരളകത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഒരു മഹാ സംഭവമായിരുന്നു രണ്ടായിരത്തി എട്ട് ഒക്ടോബർ പന്ത്രണ്ട്. അനേകമനേകം മഹാചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം നിന്നിട്ടുള്ള വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കായുടെ അങ്കണം കേരളീയർക്കായി വഴി മാറിക്കൊടുത്ത അവിസ്മരണീയ ദിനം. ഇങ്ങനെ ഒരു സുദിനത്തിൽ പങ്കു ചേരാനിടയായതിൽ എനിക്ക് തികഞ്ഞ അഭിമാനവും ഏറെ സന്തോഷവും തോന്നി.

1910 ആഗസ്റ്റ്‌ 19. കോട്ടയത്തിനടുത്തുള്ള കുടമാളൂർ ഗ്രാമത്തിലെ മുട്ടത്തു പാടത്ത് വീട്ടിൽ ഔസേപ്പും, ഭാര്യ മേരിയും അവരുടെ നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന സമയം. തികച്ചും ചൂടുള്ള ഒരു വേനൽക്കാലം. മേരിയുടെ മറ്റൊരു സഹോദരി അന്ന് മേരിയെ സന്ദർശിക്കാൻ കുടമാളൂരെ വീട്ടിലെത്തിയിരുന്നു. അന്നുരാത്രിയിൽ അവർ മുറ്റത്തു പായ വിരിച്ചു കിടന്നു സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെ അന്ന് അവരിരുവരും അവിടെ കിടന്നുറങ്ങിപ്പോയി. ഗർഭിണിയായിരുന്ന മേരി ഭയന്ന് നിലവിളിച്ചെഴുന്നേറ്റു. അവളുടെ കഴുത്തിൽ ഒരു തടിയൻ പാമ്പ്! ഭയന്നുവിറച്ച മേരിയെ പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെടുത്തി. ഈ ഭയാഘാതം മേരിയുടെ അടുത്ത ദിവസങ്ങളെ ഭീകരവും ഏറെ ദു:ഖകരവുമാക്കി. മാസം തികയാതെ മേരി അടുത്ത ദിവസം ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചുവെങ്കിലും ഇതോടെ മേരി മരിച്ചു പോയി. ഈ പെണ്‍കുഞ്ഞിനു 1910 ആഗസ്റ്റ്‌ 27-നു കുടമാളൂർ സെന്റ്‌ മേരീസ് ഇടവകപ്പള്ളിയിൽ മാമോദീസ മുക്കിയപ്പോൾ "അന്ന" എന്ന പേര് നൽകി. എന്നാൽ അവളെ, എല്ലാവരും സ്നേഹത്തോടെ "അന്നക്കുട്ടി" എന്ന് വിളിച്ചുതുടങ്ങി.

കാലങ്ങൾ നീങ്ങി. വർഷങ്ങൾ കഴിഞ്ഞു. അന്നക്കുട്ടി ഭരണങ്ങാനത്തുള്ള ക്ലാരിസ്റ്റ് മഠം സഭാംഗമായി. അന്നക്കുട്ടി സിസ്റ്റർ അൽഫോൻസാമ്മ എന്ന പേര് സ്വീകരിച്ചു. കൊച്ചു ത്രേസ്യാ പുണ്യവതിയെ ഹൃദയത്തിൽ എന്നെന്നും മാതൃകയാക്കിയ അന്നക്കുട്ടിയുടെ സ്വന്തം ജീവിതത്തെ വിശുദ്ധീകരിച്ചത് പുണ്യവതിയായ നിമിഷം വരെയുള്ള നീണ്ട മഹത്തായ സഹന ജീവിതവും അത് നിറവേറ്റുവാൻ നടത്തിയ തീക്ഷ്ണമായ പ്രാർത്ഥനയും ആയിരുന്നു. ഈ വിശ്വാസത്തിനു തെളിവാണ്, അന്നൊരിക്കൽ 1946- ൽ തിരുഹൃദയത്തിന്റെ നൊവേന ആരംഭിക്കുന്ന സമയത്ത് അവിടെ മഠത്തിൽ ഉണ്ടായിരുന്ന ഒരു സഹസിസ്റ്ററോട് പറഞ്ഞു, "സഹനം കൊണ്ട്, ത്യാഗങ്ങൾ ചെയ്തു, നാമെല്ലാം പ്രായശ്ചിത്തം നടത്തണം, ഞാൻ എന്റെ വിഷമങ്ങളെ യേശുക്രിസ്തുവിന്റെ കുരിശായി സ്വീകരിക്കുന്നു. യേശുവിനു വേണ്ടി നാം സഹിക്കുക."


സിസ്റ്റർ അൽഫോൻസാമ്മ സമൂഹത്തിൽ അധികമാർക്കും അറിയപ്പെട്ടിരുന്ന ആളായിരുന്നില്ല, അവിടെയുണ്ടായിരുന്ന കോണ്‍വെൻന്റ് സ്കൂളിലെ കുറെ കുട്ടികളും വേറെ കുറെ സഹപാഠികളും മാത്രം കൂട്ടുകാരായിരുന്നു. കുട്ടികളെ അൽഫോൻസാമ്മ വളരെയേറെ സ്നേഹിച്ചിരുന്നു. 1946 മെയ് മാസ്സത്തിൽ അൽഫോൻസാമ്മ എഴുതിയ  ഒരു കത്തിൽ കാണുന്നു. "എന്റെ പിതാവ് എന്നെ വിശുദ്ധയാക്കും, എന്റെ കഴിവനുസരിച്ച് അതിനു ഞാൻ എല്ലാം ചെയ്യുന്നു, പക്ഷെ, എന്റെ കഴിവ്കേടുകൾ അതിലും ഏറെയാണ്‌. അസുഖം വല്ലാതെ അലട്ടുമ്പോഴും എന്റെ കുറ്റങ്ങളെയെല്ലാം ക്ഷമിച്ചു സന്തോഷിപ്പിക്കുന്ന ദൈവത്തെ ഞാൻ സ്തുതിക്കുന്നു." സഹനം ഒന്ന് മാത്രമല്ല, അവളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അവളെ ദൈവസന്നിധി യിലേയ്ക്ക് കൊണ്ട് വരുകയായിരുന്നു.

1946 ജൂലൈ 28. പതിവുപോലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുവാൻ അൽഫോൻസാമ്മ ചാപ്പലിൽ എത്തി. വാതിലിനു സമീപത്ത് പതിവ്പോലെ ഇരിക്കാറുള്ള കസ്സേരയിൽ വന്നിരുന്നു. പക്ഷെ, അപ്പോഴേയ്ക്കും അസുഖം വളരെ പെട്ടെന്ന് കൂടി. തിരിച്ചു മുറിയിലേയ്ക്കു പോകേണ്ടി വന്നു. കുറച്ചു മണിക്കൂറുകൾക്കു ശേഷം അന്ന് ഉച്ചകഴിഞ്ഞ് സി. അൽഫോൻസാമ്മയുടെ ആത്മാവ് പിതാവിന്റെ പക്കലെത്തി. ശവസംസ്കാരത്തിൽ സംബന്ധിക്കു വാൻ ഉണ്ടായിരുന്നത് സ്വന്തം അപ്പനും കുറച്ചു അടുത്ത ബന്ധുക്കളും, വേറെ പുറത്തു നിന്നു ചിലരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അൽഫോൻസാമ്മയുടെ മരണവിവരം അറിയിച്ച് കൊണ്ട് ഒരു പത്രങ്ങളും വാർത്ത എഴുതിയില്ല. അൽഫോൻസാമ്മയുടെ കുമ്പസാര ഗുരുവായിരുന്ന ഫാ. റോമുളൂസച്ചൻ ഈ സമയത്ത് എങ്ങനെയോ അവിടേക്ക് യാത്രാമദ്ധ്യേഅപ്പോഴെത്തിച്ചേർന്നു. അവിടത്തെ സഹകന്യാസ്ത്രികൾ അൽഫോൻസാമ്മയുടെ ശവമഞ്ചം സെമിത്തെരിയിലേയ്ക്ക് ആവഹിച്ചു. അന്ന് ഫാ. റോമുളുസ് അൽഫോൻസാ മ്മയുടെ സംസ്കാര വേളയിൽ പറഞ്ഞതിങ്ങനെയായിരുന്നു: "that as far as human judgment can be relied on, this young nun was not much less saintly than the Little Flour of Lisieux."

ഭാരതത്തിലെ, വിശിഷ്യ കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ ഒരു മഹാസംഭവമായിരുന്നു, ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രു. 8- ന് സിസ്റ്റർ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. അന്ന് കേരളത്തിലെ ക്രിസ്ത്യാനികളും മറ്റു മതസ്ഥരും വളരെ സന്തോഷിച്ചു. ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്ന മനോഹരമായ ഒരു പുരാതന ഗ്രാമമാണ് കുടമാളൂർ. കുടമാളൂരെ മുട്ടത്തുപാടത്ത് വീട്ടിൽ ഒസേപ്പിനും മേരിക്കും നാലാമത് പിറന്ന പെണ്‍കുട്ടി അന്നക്കുട്ടി ഇന്ന് "വിശുദ്ധ അൽഫോൻസാമ്മ" യാണ്.


 ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മദർ ജനറൽ സി. സീലിയ വി.കുർബാന സ്വീകരിക്കുന്നു.



2008ലെ ഒക്ടോബർ മാസം പന്ത്രണ്ടാം തിയതി. യൂറോപ്പിൽ ഈ ഒക്ടോബർ മാസ്സത്തെ "ഗോൾഡൻ ഒക്ടോബർ" എന്നാണു വിശേഷിപ്പിക്കുന്നത്. അന്ന് പതിനായിരങ്ങൾ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കായുടെ വിശാല അങ്കണത്തിലേയ്ക്ക് അത്ഭുതാകാംക്ഷകൾ നിറഞ്ഞ അനേകം ജനങ്ങൾ ആവേശത്തോടെ ധുതഗതിയിൽ നടന്നടുത്തുകൊണ്ടിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ ദേവാലയം അപ്പോൾ പ്രഭാതസൂര്യന്റെ  സുവർണ്ണ കിരണങ്ങളിൽ വെട്ടിത്തിളങ്ങിയിരുന്നു. ഇളം ചൂടുള്ള സൂര്യൻ വത്തിക്കാ നെ പ്രഭാപൂരിതമാക്കിയിരുന്നു. എങ്ങുമെങ്ങും നേർത്ത കുളിർമ്മയുള്ള കുഞ്ഞിക്കാറ്റുകൾ മൂളിപ്പാട്ടുകൾ പാടി കടന്നുപോയി. പ്രാർത്ഥനഗാനങ്ങൾ ഉച്ചഭാഷിണിയിലൂടെ ഇടമുറിയാതെ ഒഴുകി വരുന്നു. എങ്ങും സ്വർലോക ഗീതങ്ങൾ അലയടിക്കുന്നു. ഒരെയൊരു വിചാരം മാത്രം, ഒരു വിഷയം മാത്രം, എല്ലാവരും ആ മഹത്തായ മുഹൂർത്തം പ്രതീക്ഷിക്കുകയാണ്. വിശുദ്ധ അൽഫോൻസാ എന്ന് മാർപാപ്പയുടെ പ്രഖ്യാപനം കാത്തുകൊണ്ട്…

ബെനഡിക്റ്റ് മാർപാപ്പ സി. അൽഫോൻസാമ്മയെ
വിശുദ്ധയായി പ്രഖ്യാപിക്കുന്ന
നിമിഷങ്ങൾ.
   

വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന വിശുദ്ധ മുഹൂർത്തം. ഞങ്ങളും, മറ്റെല്ലാവരും അവിടെ എത്തിചേർന്നതും ഇതിനായിരുന്നു, സ്വന്തം കണ്ണുകളും കാതുകളും കൊണ്ട് നേരിട്ട് കണ്ടും കേട്ടും മതിവരുവോളം അവരവരുടെ ആഗ്രഹം പോലെ അഭിമാനപൂർവം സ്വന്തം ഓർമ്മകളിൽ സൂക്ഷിക്കുവാൻ. അപ്പോൾ, എന്റെ ഓർമ്മകൾ വളരെ പിറകോട്ടു നോക്കി. പറയട്ടെ. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഞാൻ, അന്ന് അൽഫോൻസാമ്മയുടെ ശവകുടീരത്തിൽ പ്രാർത്ഥിക്കുവാൻ എന്റെ സഹോദരനൊപ്പം എന്റെ വീട്ടിൽ നിന്നും പതിനഞ്ചിലേറെ കിലോമീറ്ററുകൾ നടന്നു ഭരണങ്ങാനത്ത് പോയ കാര്യം. അന്ന് യാത്രാസൗകര്യം നന്നേ മോശമായിരുന്ന കാലം. പക്ഷെ, എനിക്ക് ഇന്നത്തെ വിശുദ്ധീകരണ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കുവാൻ വത്തിക്കാനിൽ എത്തുവാൻ കഴിഞ്ഞു.


(Left ) ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ മദർ ജനറൽ സിസ്റ്റർ സീലിയ ,
kerala Finance Minister ശ്രീ. കെ. എം. മാണി  (Middle)

ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും അനേകം തീർത്ഥാടകർ അന്നവിടെ എത്തി. ഇന്ത്യക്കാർ, കൂടുതലേറെയും മലയാളികൾ അവിടെ സന്നിഹിതരായിരുന്നു. അനവധി നാളുകൾ ജന്മനാട് കേരളത്തിൽ നിന്നും സ്വന്തക്കാരിൽ നിന്നും വിട്ടകന്നു താമസിച്ചിരുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അപ്രതീക്ഷിതമായ അവസരത്തിൽ വത്തിക്കാൻ അങ്കണത്തിൽ വച്ചു കണ്ടു മുട്ടാനിടയായവരുടെ ആഹ്‌ളാദം എവിടെയും നിറഞ്ഞു കണ്ടത് ഏറെ ശ്രദ്ധേയമായിരുന്നു. വത്തിക്കാൻ - വിശുദ്ധനഗരം മണിക്കൂറുകളോളം മാത്രമല്ല, ദിവസങ്ങളോളം ആഗോള സാഹോദര്യത്തിന് ഒരു മഹാസംഗമവേദിയായി മാറി. നിരവധി മലയാളികളായ വൈദികർ, മെത്രാന്മാർ, കന്യാസ്ത്രികൾ, വിശ്വാസികൾ, ലോക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിച്ചവർ, ഇന്ത്യയിൽ നിന്നും അയച്ച രാഷ്ട പ്രതിനിധികൾ ഇവരെല്ലാം ഈ സംഗമ വേദിയിൽ സന്നിഹിതരായിരുന്നു. ഇപ്പോഴത്തെ കേരള ധനകാര്യ മന്ത്രി ശ്രീ കെ. എം. മാണി, ചീഫ് വിപ്പ് പി. സി. ജോർജ്, കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഡോ. ജാൻസി ജയിംസ്, മുൻ മേഘാലയാ ഗവർണർ എം. എം. ജേക്കബ് മഹാത്മാഗാന്ധി സർവകലാ ശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്‌, കേന്ദ്രമന്ത്രി കെ. വി. തോമസ്‌, മാണി. സി. കാപ്പൻ, മോൻസ് ജോസഫ് എം. എൽ. എ. തുടങ്ങിയവർ അവരിൽ ചിലർ ആയിരുന്നു.


വാഴ്ത്തപ്പെട്ട സിസ്റ്റർ അൽഫോൻസാമ്മയോടൊപ്പം മറ്റു മൂന്നു വാഴ്ത്തപ്പെട്ട വരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കുന്ന അതിശയകരമായ മഹാസംഭവ മാണ് ഉടൻ നടക്കാൻ പോകുന്നത്. വിശുദ്ധരായി പ്രഖ്യാപിക്കുവാനുള്ള കുറച്ചു  നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തൊട്ടുമുമ്പായിട്ട് "നല്ല ദൈവമെ നന്ദി യോടെ ഞാൻ തിരുസന്നിധിയിൽ കൈ തൊഴുന്നേൻ" എന്ന് ഭക്തി നിർഭരമാ യി ആലപിക്കുന്ന മലയാള പ്രാർത്ഥന ഗാനം വത്തിക്കാനെ കുറെ സമയം കേരളമാക്കിത്തീർത്തു. അങ്ങനെ ഭക്തിഗാനാരൂപിയിലാകെ അലിഞ്ഞു ചേർന്നിരുന്ന വിശ്വാസികളുടെ ഹൃദയത്തിൽ അലയടിച്ച പള്ളിമണികളുടെ താളലയങ്ങൾ സ്വർലോകഗീതത്തിലെ ഈരടികൾ പോലെ ആ പരിശുദ്ധ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു.


വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയെ കൂടാതെ വേറെ മൂന്ന് പേരെക്കൂടിയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. അൽഫോൻസാമ്മയുടെയും മറ്റുള്ള  മൂന്നു പേരുടെയും വലിയ ചിത്രങ്ങൾ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ മുൻവശത്ത്‌ ഭിത്തിയിൽ ഉയർത്തിക്കെട്ടിയിരുന്നു. അപ്പോൾ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റുള്ളവർ ഇവരായിരുന്നു.

1. വാഴ്ത്തപ്പെട്ട ഗ്രേറ്റാനോ ഏറിക്കോ (1791-1860) ഒരു ഇറ്റാലിയൻ വൈദികൻ. മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ്‌ മേരി കോണ്‍ഗ്രിഗേഷൻ സ്ഥാപകൻ.

2. വാഴ്ത്തപ്പെട്ട മരിയ ബർണാർഡ് ബട്ട്ലർ (1848-1924) മിഷനറി ഫ്രാൻസിസ്കൻ സിസ്റ്റെഴ്സ് ഓഫ് ക്രിസ്ത്യൻസ് കോണ്‍ഗ്രിഗേഷൻ സ്ഥാപക.

3. വാഴ്ത്തപ്പെട്ട നാർസിസ് ഡി. ജീസസ് മാർട്ടില്ലൊ മോറൻ (1833-1869) ഒരു ഇക്വോഡോറിയൻ അൽമായ സ്ത്രീ.

എന്നെ ഏറെ അത്ഭുതപ്പെടുത്തിയതും ആകർഷിച്ചതുമായ ഒരു പ്രത്യേക കാര്യമിതായിരുന്നു. വത്തിക്കാൻ അങ്കണത്തിൽ അപ്പോൾ എത്തിയിരുന്ന ഇന്ത്യാക്കാർ പേപ്പൽ പതാകയ്ക്കു പകരം ഇന്ത്യൻ ദേശീയ പതാക ഉയർത്തി വീശിക്കൊണ്ടിരുന്നു. "ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാമ്മ ഭാരതകുടുംബത്തിലെ എന്റെ സഹോദരിയാണ്" എന്ന മഹത് സന്ദേശമാണ് അവർ ഓരോരുത്തരും ലോകത്തിനു നല്കിയത്.



വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ്  അങ്കണത്തിൽ ഇന്ത്യൻ പ്രാതിനിധ്യം 


ബനഡികറ്റ് പതിനാറാമൻ മാർപാപ്പാ നടത്തിയ ചെറിയ ആമുഖപ്രസംഗ ത്തിലൂടെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ടവരുടെ ചെറിയ ജീവചരിത്രം വിശദീകരിച്ചു ലോകത്തോട് വെളിപ്പെടുത്തി. നിമിഷങ്ങൾ ക്കുള്ളിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്തിനുള്ള പ്രാർത്ഥനയും നടന്നു. വിശുദ്ധരായി പ്രഖ്യാപിക്കുന്നത് നേരിൽ കേൾക്കുവാനും തത്സമയം കാണുവാനും അത്യാകാംക്ഷയോടെ കാത്തിരുന്ന അനേകായിരങ്ങളെ സാക്ഷിയാക്കി പരിശുദ്ധ മാർപാപ്പ ബനഡിക്റ്റ് പതിനാറാമൻ അവരുടെ എല്ലാ പ്രതീക്ഷകളെയും സഫലമാക്കി വിശുദ്ധരായവരുടെ പേരുകൾ പ്രഖ്യാപിച്ചു. അതിനു ശേഷം മാർപാപ്പായുടെ പ്രധാന കാർമികത്വത്തിൽ പരിശുദ്ധ കുർബാനയുടെ തുടക്കമായി.


  കേരളത്തിൽനിന്നു പങ്കെടുത്ത  പങ്കെടുത്ത ചില  പ്രതിനിധികൾ: 

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കാ അങ്കണം പൂർണ്ണമായി തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പരിശുദ്ധ കുർബാന അർപ്പിക്ക പ്പെടുന്ന അൾത്താരയുടെ ഇടതും വലതുമായി അപ്പോൾ ഒരുക്കിയിരിക്കുന്ന വേദിയിൽ സഭാപിതാക്കന്മാരും പ്രമുഖരും ഇന്ത്യയിലെ ക്രിസ്ത്യൻ കത്തോലിക്കാ അല്മായരെ പ്രതിനിധീകരിച്ച് അവിടെയെത്തിയിരുന്ന ബഹു. മന്ത്രി കെ. എം. മാണിയും അൽഫോൻസാമ്മയുടെ കോണ്‍ഗ്രിഗേഷൻ ജനറൽ സിസ്റ്റർ സീലിയയും, ഇന്ത്യൻ സർക്കാർ ഡെലിഗേഷനിലെ മറ്റു പ്രമുഖ അംഗങ്ങളും മുൻനിരയിൽ ഇരുന്നിരുന്നു. ഹൃദ്യമായ ഇളംചൂടു കാറ്റിൽ ഇന്ത്യൻ ദേശീയ പതാക സദാസമയവും വത്തിക്കാൻ അങ്കണ ത്തിലെമ്പാടും പാറിക്കൊണ്ടിരുന്നതിനാൽ, അവിടെ സന്നിഹിതരായിരുന്ന വരിൽ ഏറെയും ഇന്ത്യാക്കാർ മാത്രമാണെന്ന തോന്നലുണ്ടാക്കി.

ആ പുണ്യ മുഹൂർത്തം വന്നത്  ഇങ്ങനെയായിരുന്നു: "ലോകത്തിനെ അറിയിക്കാനൊരു വാർത്ത" നാല് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുവാൻ ഇറ്റാലിയൻ ഭാഷയിൽ പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമൻ നാല് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കപ്പെടുന്നതിനുള്ള പ്രഖ്യാപനപ്രസംഗം തുടങ്ങി. വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയുടെ ചുരുങ്ങിയ ജീവചരിത്രം ലോകത്തെ അപ്പോൾ അറിയിച്ചുകൊണ്ട്‌ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. അരമണിക്കൂർ നേരം നീണ്ടുനിന്നു പരിശുദ്ധപിതാവിന്റെ വിശുദ്ധീകരണപ്രഖ്യാപന നടപടി പ്രസംഗം. വിശുദ്ധ കുർബാന കഴിഞ്ഞയുടനെ പാപ്പാവാഹനത്തിൽ അങ്കണത്തിലൂടെ പുറത്തേയ്ക്ക് നീങ്ങിയ പരിശുദ്ധ പിതാവിനെ ജനം കൈവീശി അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. വിശുദ്ധ കർമ്മങ്ങൾ എല്ലാം കഴിഞ്ഞിട്ടും വിശ്വാസികൾ ദേവാലയാങ്കണം വിട്ടുപോകാതെ ആ അപൂർവ ചരിത്ര സംഭവത്തിന്റെ സന്തോഷം അന്യോന്യം പങ്കുവച്ചു നില്ക്കുന്ന കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്.


 സെന്റു ജോണ്‍സ് ലാറ്ററൻസ് -വത്തിക്കാൻ -ഇന്ത്യൻ കന്യാസ്ത്രികൾ  
വി. കുർബാനയിൽ പങ്കെടുക്കുന്നു 

  
മറക്കാനാവാത്ത മറ്റൊരു സംഭവം മലയാളികളുടെ മാത്രമുള്ള ഒരു വിശുദ്ധ സംഗമം ആയിരുന്നു. അതിനു വേദിയൊരുങ്ങിയത് സെന്റു ജോണ്‍സ് ലാറ്ററൻസ് ബസിലിക്കയിൽ ആയിരുന്നു. പതിമൂന്നാംതിയതി രാവിലെ കൃത്യം 8 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കൃതജ്ഞതാ ദിവ്യബലിയായിരുന്നു, അത്. ദേവാലയത്തിൽ പ്രവേശിച്ചവരെ ഭക്തിസാഗരത്തിൽ ആനയിച്ചത് "മാലാഖാമാരോടൊത്തു...." എന്ന് തുടങ്ങുന്ന മലയാള പ്രാർത്ഥനാ ഗാനം വിശുദ്ധകുർബാന തുടക്കത്തിനു മുന്നോടിയായി ഗായകസംഘം ആലപിച്ചു കൊണ്ടിരുന്നതാണ്.

വളരെ ഏറെ എന്റെ ശ്രദ്ധയെ ആകർഷിച്ച വേറൊരു കാര്യമിതാണ്‌. സെന്റ്‌ ജോണ്‍സ് ബസിലിക്കായുടെ ചരിത്രത്തിൽ ഇത്രയേറെ മലയാളികളുടെ ഒരു  സാന്നിദ്ധ്യം ഉണ്ടായത് അന്നാദ്യം ആയിരുന്നു. രണ്ടായിരത്തിലധികം മലയാളി സമൂഹത്തിന്റെ വലിയ സാന്നിദ്ധ്യം കൊണ്ട് ആ ബസിലിക്ക നിറഞ്ഞിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭാപിതാക്കന്മാരും ഇന്ത്യൻ ഡലിഗേഷനിലെ എല്ലാ പ്രമുഖ രും, വൈദികർ, കന്യാസ്ത്രികൾ, സഭാംഗങ്ങൾ തുടങ്ങിയ ഒരു  മഹാസമൂഹം സംബന്ധിച്ച ഒരു സംഭവം ഒരിക്കലും എനിക്ക് മറവിയിൽ പോവുകയില്ല. 
 
ദിവ്യബലിയിൽ സംബന്ധിച്ച ഓരോരുത്തരും വിശുദ്ധ അൽഫോൻസാമ്മ യുടെ വിശുദ്ധ മാദ്ധ്യസ്ഥം തേടി സർവശക്തനായ നല്ല ദൈവത്തിനു കൃതജ്ഞ ത അർപ്പിക്കുകയായിരുന്നു. കേരള സഭയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന് പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് റോമിൽ അടിയന്തിര ചികിത്സയിൽ പോകേണ്ടതായി വന്നതിനാൽ പകരക്കാരനായി തലശ്ശേരി ആർച്ച് ബിഷപ്‌ മാർ ജോർജ് വലിയമറ്റം വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു.


 സെന്റു ജോണ്‍സ് ലാറ്ററൻസ് പള്ളിയിൽ മാർ ജോർജ് വലിയമാറ്റത്തിന്റെ കാർമ്മികത്വത്തിൽ നടന്ന വി.കുർബാനയുടെ ദൃശ്യം. 


"വി. അൽഫോൻസാമ്മ സ്വന്തം ജീവനെ ദൈവത്തിനു സമർപ്പിച്ചവളാണ്. "സഹനം എന്നത് എന്റെ അവകാശമാണ്" എന്ന് അൽഫോൻസാമ്മ പറഞ്ഞു. "പിതാവിന്റെ ഇഷ്ടം നിർവഹിച്ചു ജീവിച്ചു." തന്റെ പ്രസംഗത്തിൽ ജോർജ് മാർ വലിയമറ്റം വിശ്വാസികളെ ഓർമ്മിപ്പിച്ചു. അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ക്ലാരിസ്റ്റ്കോണ്‍ഗ്രിഗേഷന് വേണ്ടി മദർ ജനറൽ ആയിരുന്ന സിസ്റ്റർ സീലിയ കൃതജ്ഞത പറഞ്ഞു. എന്തൊരു പുണ്യ നിമിഷങ്ങൾ!!

വിശുദ്ധകുർബാനയുടെ  അവസാനം അനന്തമായ ഈ ഭാഗ്യനിമിഷങ്ങളെ ചിന്തിച്ചവർക്ക് അതൊരു പുണ്യനിധിയായി ഹൃദയത്തിൽ അവശേഷിക്കുന്നു. പള്ളിമണികൾ "മാലാഖമാരോടൊത്തു" എന്ന് പാടിത്തുടങ്ങിയ അൽഫോൻ സാമ്മ സ്മരണഗാനത്തിൽ താളാത്മകമായി അലിഞ്ഞു ചേരുകയായിരുന്നു. സ്വർഗീയാനുഭൂതിയുടെ നിമിഷങ്ങൾ ഏറെ ഒർമ്മിക്കുവാനും ആനന്ദിക്കുവാ നും സർവശക്തൻ ഒരുക്കിക്കൂട്ടിയ സ്നേഹവിരുന്നിനു തയ്യാറാക്കിയ ആ ഒരു  വിശുദ്ധ ദിനത്തിൽ പ്രാർത്ഥനയിലൂടെയുള്ള കണ്ടുമുട്ടലിലൂടെ റോമാനഗരി യിൽ എല്ലാവരും സന്തോഷസൗഹൃദം പങ്കുവച്ചു. എനിക്ക് ഇന്നും എപ്പോഴും  മായാത്ത ഓർമ്മകളായിട്ട് ഉള്ളിന്റെ ഉള്ളിലെ മണിച്ചെപ്പിൽ അവയെല്ലാം നിറഞ്ഞിരിക്കും, വത്തിക്കാനിൽ കണ്ടതും കേട്ടതും. /// 

gk(c)Photo Live : George Kuttikattu // Dhruwadeepti.blogspot.com
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

Montag, 7. Oktober 2013

ധ്രുവദീപ്തി // Christianity // Cloistered nuns are called to great humanity- // Pope Francis



ധ്രുവദീപ്തി // Christianity // 


Cloistered nuns are called to great humanity- // 

 
Pope Francis

Vatican City, 5 October 2013 (VIS) – Shortly after 4.15 p.m. the Pope reached the Basilica of St. Clare, where the cloistered nuns of the order founded by St. Clare, friend of St. Francis, reside. The pontiff descended into the crypt to venerate the body of the saint and then, in the chapel of the choir, prayed before the cross of St. Damian, which according to tradition spoke to St. Francis, telling him to repair His house. In this chapel the Pope, accompanied by the Council of Cardinals, met with the cloistered nuns and spoke with them off the cuff, beginning, “I thought that this meeting would be like the ones we have held twice at Castel Gandolfo, alone with the nuns but, I have to confess, I don't have the courage to send the cardinals away. Let us all remain together”.

When a cloistered nun consecrates her life to the Lord, a transformation occurs that we do not usually understand. Normally we assume that this nun becomes isolated, along with the Absolute, alone with God; it is an ascetic, penitent life. But this is not the path of a Catholic or indeed Christian cloistered nun. The path always passes via Jesus Christ. Jesus is the centre of your life, of your penance, of your community life, of your prayer, and also of the universality of prayer. And therefore, what happens is contrary to what we imagine of an ascetic cloistered nun. When she follows the path of contemplation of Jesus Christ, the path of prayer and penance with Jesus Christ, she becomes greatly human. Cloistered nuns are called upon to have great humanity, a humanity like that of the Mother Church; to be human, to understand all aspects of life, to be able to understand human problems, to know how to forgive and to pray to the Lord for others”.

Today during Mass, speaking of the Cross, I said that Francis had contemplated it with open eyes, with open wounds, with flowing blood. And this is your contemplation: reality. The contemplation of Christ's wounds! This is why it is so good when people attend the visiting room of a monastery, asking for prayers and talking about their problems. Perhaps the nun does not say anything extraordinary, but her word is inspired by her contemplation of Jesus Christ, because the nun, like the Church, is on a path to becoming an expert in humanity. And this is your path: not too spiritual! When [nuns] are too spiritual, I think of the foundress of the monasteries of your 'rivals', St. Theresa, for example, who when one of her nuns came to her to speak about, oh, about these things, said to the cook, “give her a steak!”. The humanity of Jesus Christ! Because the Word became flesh, God became flesh for us, and this gives you a great, human, beautiful and mature holiness, the holiness of a mother. And this is what the Church wants you to be: mothers. … To give life. When you pray, for example, for priests, for seminarians, you have a maternal role towards them; … you help them to become good shepherds for the People of God. But don't forget about St. Theresa's steak! It is important”.

The second thing I wanted to say to you, briefly, relates to community life. Forgive and support each other, because community life is not easy. … Make sure that the monastery is not a purgatory, but rather a family. Look for solutions with love; do not harm anyone among you to solve a problem. … Cherish community life, because when the community is like a family, the Holy Spirit is among the community. … I beg for you the joy that is born of true contemplation and of a beautiful community life. Thank you for your welcome and pray for me, please; don't forget”.
------------------------------------------------------------------------------------------------------------------

Mittwoch, 25. September 2013

ധ്രുവദീപ്തി // കവിത - കരിയുന്നുവോ സഹകരണം .. ? Nandhini Varghese

ധ്രുവദീപ്തി // കവിത -

കരിയുന്നുവോ സഹകരണം .. ? 

Nandhini Varghese          


Nandhini Varghese
മന്ഥര പർവ്വത
നാഗേ വരിഞ്ഞിട്ട-
മരത്വം സിദ്ധിച്ച
ദേവഗണം ചൊന്ന
സഹകരണ സിദ്ധാന്ത
പൈതൃക സംസ്കാരം
അംഗീകരിക്കവേ-
നഷ്ട കുംഭത്തിലെ
അമൃതോ .. അസുരർക്ക്
മോഹിനി സാന്നിദ്ധ്യ-
പരിഹാസ പാനീയം
ഇതിഹാസ വൃത്താന്തം...

സൗരയൂഥത്തിലും അർക്ക പ്രഭാവത്തിൽ..
അച്ചടക്കത്തിലായ്
വലം വച്ചു നീങ്ങുന്ന ..
നവഗ്രഹങ്ങൾ ചൊന്ന
സഹകരണത്തിലും..
ഗുരുത്വാകർഷണ -
കടിഞ്ഞാണ്‍ കരുത്തിലും..  
ദൈവപ്രഭയിൽ
ഒരുമ നിറഞ്ഞതായ്..
മാനവൻ ആർജ്ജിച്ച
ശാസ്ത്രീയ സിദ്ധാന്തം ...
     
സ്നേഹ ശ്രീകോവിലാം
കുടുംബ ബന്ധത്തിലായ്..
                         ഉണ്മ ഓതുന്നൊരാ                          
നന്മ നടുവിലായ്..
സഹകരണത്തിൻ
അടിത്തറ പാകിയും
സാമൂഹിക പരിജ്ഞാനമേകിയും..
പവിത്ര ബന്ധങ്ങൾ തൻ
പങ്കായമേന്തിയും..
വളർന്നു സമൂഹങ്ങൾ
സഹകരണ വീഥിയിൽ ..

നിസ്സഹകരണത്തിൽ  
പിളർന്ന സമൂഹത്തിൽ..
വളർത്തും വർഗ്ഗീയത
തളർന്ന ധാർമ്മികത..  
രോഷക്കൊടുങ്കാറ്റിൽ

മാനഹാനികളിൽ..
പ്രസ്ഥാന പൈതൃക-
കുരുതിക്കളങ്ങളിൽ..
പ്രതിഫലം പറ്റിയും
അന്യനായ് മാറ്റിയും..
  
സഹകരണങ്ങൾ തൻ
ഭാവതലങ്ങളിൽ..
സഹജീവികളെ
കരിയ്ക്കാൻ ഒരുമ്പെടും
ആദർശസിദ്ധാന്ത -
വാഗ്വാദ ശ്രേണിയിൽ..
സഹകരണം വെറും
വെള്ളക്കടലാസ്സിൽ
കോർത്ത കരങ്ങളിൽ
മങ്ങി മറയുമോ ...?
------------
 നന്ദിനി വർഗീസ്‌






Mittwoch, 18. September 2013

ധ്രുവദീപ്തി: People // Literature: -മാർസ്സെൽ റൈഷ് റനിക്കി- ജർമൻ സാഹിത്യത്തിനു ഒരു പോപ്പ് // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി: People // Literature:  


-മാർസ്സെൽ റൈഷ് റനിക്കി-  
ജർമൻ സാഹിത്യത്തിനു
ഒരു പോപ്പ്.

ജോർജ് കുറ്റിക്കാട് 


"ലിറ്ററേച്ചർ പോപ്പ്"-
Marcel Reich-Ranick
യഹൂദനെന്ന ഒരേയൊരു കാരണത്താൽ ഉപരിപഠനത്തിനുള്ള ഒരു അപേക്ഷ പോലും ബർളിനിലെ ഫ്രീഡ്രിഷ് വിൽഹെൽo സർവകലാ ശാലയുടെ അധികാരികളിൽനിന്നും അവകാശം നിഷേധിക്കപ്പെട്ട നിർഭാഗ്യവാനായിരുന്നു, മാർസ്സെൽ റൈഷ് റനിക്സ്കി. അദ്ദേഹം പോളിഷ് ഭാഷയിൽ "മർസ്സെൽ റൈഷ് റനിക്സ്കി" എന്ന പേരിൽ     
അറിയപ്പെടുന്നു.  


(ഈ ലേഖനം എഴുതാൻ തുടങ്ങി, ഇത്രയും എഴുതിത്തുടർന്ന് കൊണ്ടിരിക്കുമ്പോൾ 
അദ്ദേഹ ത്തിൻറെ മരണവാർത്ത 
തത്സമയ ദൃശ്യ മാദ്ധ്യമങ്ങളിൽ വന്നത് അറിഞ്ഞു. 
പരേതനു നിത്യമായ  
ശാന്തി നേരുന്നു. നമിക്കുന്നു.) 


തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ (18.September2013) ഫ്രാങ്ക്ഫർട്ടിൽ ആണ് അദ്ദേഹം നിര്യാതനാകുന്നത്. മഹാനായ റനിക്കി ജർമൻ സാഹിത്യ ലോകത്തെ അച്ചടക്കം പഠിപ്പിച്ച സാഹിത്യവിമർശകരിൽ ഉന്നതസ്ഥാനീ യനായിരുന്നു. അദ്ദേഹം വെറുമൊരു സാഹിത്യകാരനോ വിമർശകനൊ മാത്രമായിരുന്നില്ല, നാഷണൽ സോഷ്യലിസ്റ്റുകളുടെ ക്രൂര ആക്രമണ ത്തിനെതിരെ ശബ്ദമുയർത്തിയ ധീരനും ഹോളോകൌസ്റ്റ് ദുരന്തത്തിൽ നിന്ന് രക്ഷപെട്ട ഭാഗ്യവാനുമായിരുന്നു. അദ്ദേഹം സാഹിത്യവിമർശനം മാത്രമല്ല നേതൃത്വം നല്കിയത്, ജർമനിയുടെ സാമൂഹ്യ സാംസ്കാരിക മേഖലയിലും ഉത്ഥാനത്തിന്റെ ശബ്ദം ഉയർത്തിയ മഹാനായിരുന്നു. പോളിഷ്-ജർമൻ യഹൂദ ദമ്പതികളുടെ മകനായി 1920 ജൂണ്‍ 2- നു പോളണ്ടിലെ വിക്ലാവിക്കിൽ ജനിച്ചു. 1929- ൽ ആ കുടുംബം ബർലിനിൽ കുടിയേറി.

1938- ൽ അദ്ദേഹം അവിടെ ഹയർ സെക്കണ്ടറിസ്കൂൾ പഠനം പൂർത്തിയാക്കി. പക്ഷെ, അന്നത്തെ നാസി റെജീം അദ്ദേഹത്തിനു സർവകലാശാലാ ബിരുദപഠനത്തിനു അനുവാദം നല്കിയില്ല. യഹൂദ വംശജർക്ക് ഉന്നതപഠനത്തിനു അനുവാദം നല്കിയിരുന്നില്ല. ആ വർഷം ഒക്ടോബറിൽ അദ്ദേഹം ജർമനി വിട്ടു പോളണ്ടിലേയ്ക്ക് നാടുകടത്തപ്പെട്ടു. അവിടെ തടവുകാരുടെ കൂടെ വാർഷോയിലെ നിർബന്ധിത ഗെറ്റോവിൽ ജീവിതം തുടങ്ങി. 1940 മുതൽ അവിടെ ഗെറ്റൊവിലെ പരിഭാഷകൻ എന്ന ജോലി ചെയ്തു തുടങ്ങി. അതായത് ഗെറ്റൊവിലെ ഒരു സഹജോലിക്കാരൻ എന്ന നിലയിൽ. ഇതിനിടയിൽ    നടന്ന      ശ്രദ്ധേയമായ      യഹൂദ     അൻഡർഗ്രൌണ്ട് പ്രതിരോധ സംഘടനയുടെ ഉപരോധത്തിലും പ്രവർത്തിച്ചു. 1943- ഫെബ്രു. മാസത്തിൽ ഗെറ്റോ അടച്ചു പൂട്ടുന്നതിന് മുൻപ് 1942 ജൂലൈയിൽ വിവാഹം ചെയ്തിരുന്ന ഭാര്യ തെയോഫിലയുമായി അവിടം വിട്ടു ഒളിവിൽ പോയി. അങ്ങനെ ഹോളോ കൌസ്റ്റ് ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. പക്ഷെ, മാതാപി താക്കൾ വധിക്കപ്പെട്ടു. ഏറെ ദാരുണമായ മറ്റൊന്നും ഇതിനിടെ ഉണ്ടായി. തന്റെ ഭാര്യാപിതാവ് 1940- ൽ ഗെറ്റൊയിൽ വച്ചു ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. അമ്മ ഹോളോകൌസ്റ്റിൽ നിന്നും രക്ഷപെട്ടു പുറത്തുവന്നില്ല.

1944- ൽ പോളണ്ടിൽ നിന്നും നാസികളെ തുരത്തി സോവ്യറ്റ് റഷ്യ പോളണ്ട് സ്വതന്ത്രമാക്കിയതോടെ റനിക്സ്കി പോളണ്ടിലെ ആർമിയിൽ ചേർന്നു. കമ്യൂണിസ്റ്റ് പോളണ്ട് റെജീമിൽ രഹസ്യപ്പോലീസ് വിഭാഗത്തിൽ ആണ് ജോലി തുടങ്ങിയത്. 1947- മുതൽ പോളണ്ടിന്റെ ബർലിനിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിദേശ കമ്യൂണിക്കേഷൻ വകുപ്പിൽ പ്രവർത്തിച്ചു. 1948-49 വർഷങ്ങളിൽ ലണ്ടനിൽ പോളണ്ടിന്റെ കോണ്‍സുലേറ്റ് ജനറൽ ഓഫീസിൽ കൊണ്‍സുലർ ആയി സേവനം ചെയ്തു. 1949- ൽ പോളണ്ട് സർക്കാർ സേവനത്തിൽ നിന്നും വിടുതൽ വാങ്ങി. 1958- ൽ അദ്ദേഹം വീണ്ടും ജർമനിയിലേയ്ക്ക് കുടിയേറി.

ജർമനിയിലേയ്ക്കു താമസം തുടങ്ങിയ മാർസെൽ റനിക്സ്കിക്കു അന്നത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ഹൈൻറിഷ് ബ്യോൾ സീഗ്ഫ്രീഡ് ലെൻസ്‌ തുടങ്ങിയവർ സഹപ്രവർത്ത കരായിരുന്നു. കുറഞ്ഞൊരു കാലയളവിൽ ഒരുറച്ച ജർമൻ സാഹിത്യ ജീവിതപാതയിലെയ്ക്ക് നടന്നെത്തി. ഫ്രാങ്ക്ഫർട്ടിലെ താമസം ഉപേക്ഷിച്ചു അദ്ദേഹം ഹാംബുർഗിലെയ്ക്കു മാറി. 1960- 1970 വരെ സ്ഥിരമായി ഹാംബർഗിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന "DIE ZEIT" എന്ന ആഴ്ച്ചപതിപ്പിൽ പത്രപ്രവർത്തകനായി ചേർന്നു ജോലി ചെയ്തു.

പെൻഷൻ പ്രായം ആകുന്നതുവരെ 1973 മുതൽ 1988 വരെ അദ്ദേഹത്തിൻറെ സാഹിതീചരിതത്തിന്റെ സുവർണ്ണ ദശതന്നെ യായിരുന്നു. ജർമനിയിലെ പ്രമുഖ പത്രമായ "ഫ്രാങ്ക്ഫർട്ടർ ആൾഗെമൈനെ"യുടെ "സാഹിത്യവും സാഹിത്യ ജീവിതവും" എന്ന വിഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു. 1988 മുതൽ 2001 വരെ അദ്ദേഹം ജർമൻ ടെലിവിഷൻ ചാനൽ ZDF-ൽ "ലിറ്ററേച്ചർ ക്വാർട്ടെറ്റ്" സാഹിത്യ ചർച്ചാ പ്രോഗ്രാം മോഡറേഷൻ നടത്തിയത് അദ്ദേഹ ത്തെ പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിച്ചു.

സാഹിത്യലോകത്തിലെ പോപ്പ് എന്ന് എല്ലാവരും വിളിക്കുന്നതിന്‌ ഇടയാക്കിയതും അദ്ദേഹത്തിൻറെ കൂർമതയുള്ള വിമർശനവും സാഹിത്യ രചനാ രീതിയുമാണ്‌. (തുടരും) / gk
-----------------------------------------------------------------------------------------------------------------

Montag, 16. September 2013