നരേന്ദ്ര ജാലം അല്ല ജനം ആഗ്രഹിക്കുന്നത്.
സർക്കാരുകളുടെ ചൂഷണത്തിൽ നിന്നുമുള്ള ജനങ്ങളുടെ മോചനവും സാമൂഹിക ജീവിതസുരക്ഷിതത്വവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ബഹുമുഖ ഭാവിവളർച്ചയുടെ ഒരു പ്രതീകമാണ്, ശക്തിയുടെ പ്രതിച്ഛായയാണ് ഇന്ത്യൻ രൂപ. അത്പക്ഷെ ഇന്ന് ലോകരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യൻരൂപയുടെ മൂല്യം വെറും ഉണക്ക കരിയിലയുടെ നിലയിലേയ്ക്ക് താഴ്ന്നുപോയിരിക്കുന്നു. ഒരു യൂറോയ്ക്ക്, അഥവാ ഒരു ഡോളറിനു മുമ്പിൽ എത്ര ഇന്ത്യൻ രൂപയുടെ മൂല്യം എന്താണ്? ഇന്ത്യ സാമ്പത്തികശക്തിയായി ഉയരുന്നുവെന്നാണ് നരേന്ദ്ര മോദിയുടെ പ്രവചനം. ഇതു മൂലം അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയുടെ വളർച്ചയുടെ ശക്തി കുറയുകയാണ് വർദ്ധിക്കുന്നില്ല. ഇന്ത്യയിൽ ജനങ്ങൾക്കുള്ള നിത്യോപയോഗഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനുപോലും ഒരു സാധാരണക്കാരന് കഴിയാതെ വരുന്നു. ഇന്ത്യൻ രൂപ ലോകരാജ്യങ്ങളിൽ വളരെ മുൻപന്തിയിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശരാജ്യങ്ങളിൽ പോയി വിളംബരം ചെയ്യുന്നു. ഇന്ത്യയിൽ ജനങ്ങൾ എങ്ങനെ സുരക്ഷിതരായി ജീവിക്കുന്നുണ്ടെന്ന് പറയുന്നില്ല. ഈയിടെ ഫ്രാൻസിൽ ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ നൽകിയ വീരപുരുഷമെഡൽ കഴുത്തിലണിഞ്ഞു മാദ്ധ്യമങ്ങളിൽ പ്രത്യക്ഷനായിരുന്നു. എന്നാലിപ്പോൾ ഇന്ത്യൻ ജനത മണിപ്പൂരിലും കേരളത്തിലും എല്ലാം അനുഭവിക്കുന്ന ദുരന്തകഥകൾ ആരെയും അറിയിക്കാതെ ഭരണനേതൃത്വങ്ങൾ ആഗോളസഞ്ചാരം നടത്തുന്നു! അടുത്ത തെരഞ്ഞെടുപ്പുകാര്യ വിഷയങ്ങളിൽ വ്യാപൃതനായ ശ്രീ. നരേന്ദ്രമോദി മണിപ്പൂർ സംഭവങ്ങളിൽ ഒന്നും താനറിഞ്ഞിട്ടില്ലാത്ത വിധം നിത്യ മൗനം പാലിക്കുന്നു.
"പിണമായി" മാറിയ കേരളത്തിന്റെ മുഖ്യമന്ത്രിയും, കാട്ടുകള്ളന്മാരെപ്പോലെ പ്രത്യക്ഷപ്പെടുന്ന കേരളത്തിലെ മന്ത്രിമാരും കൂടി, ജീവിക്കാൻ വേണ്ടിയുള്ള ഒരു തൊഴിൽ ചെയ്തു മറുനാട്ടിൽ ജീവിക്കുന്ന പ്രവാസി മലയാളികളെയാകെ വേട്ടയാടി നശിപ്പിക്കുകയാണ്. അവരുടെ സ്വന്തം നാട്ടിലുള്ള വീടുകൾക്കും, വിറകു ഷെഡിനും, കക്കൂസുകൾക്ക് പോലും അധിക നികുതി വാങ്ങുന്നത് ഇപ്പോൾ നടക്കുന്ന കാര്യമാണ്. അതുമാത്രമല്ല, പ്രവാസിമലയാളികളുടെ ഒരു സ്വന്തം ഭൂമിയോ വീടോ വില്കുണമെങ്കിൽ, ലോകത്തിലൊരിടത്തും ഇല്ലാത്ത ഉയർന്ന നികുതിപ്പണം സർക്കാരിൽ നൽകിയിരിക്കണം എന്നതാണ് നിയമം. അത് ഏതാണ്ട് ഇരുപതു മുതൽ ഇരുപത്തിയഞ്ച് ശതമാനം തുക കേരളത്തിലെ വില്പനനികുതിയായി പ്രവാസികളോട് വാങ്ങും. മാത്രമോ,കേരളത്തിലെ എല്ലാ വീടുകളും അവയുടെ വലിപ്പവും വിസ്തീർണ്ണവും പുതിയതായി അളക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ നികുതിപിരിവിന് സർക്കാർ വൻ പദ്ധതിയിടുന്നു. പ്രവാസി മലയാളികളെ പിഴിഞ്ഞെടുക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തു വന്നാൽ ഈ പ്രവാസികളെ വേണം. അവരുടെ താമസ്സവും കൂടാതെ ഭക്ഷണവും മറ്റു ചെലവുകളും പ്രവാസിയുടെ പക്കൽനിന്ന് സാധിച്ചെടുക്കും. അതിനുശേഷം എന്ത് സംഭവിക്കുന്നു? പ്രവാസി മലയാളിയുടെ കേരളത്തിലെ സ്വന്തം നിക്ഷേപങ്ങൾ - വസ്തുക്കൾ, ഭവനങ്ങൾ- ഇവയെല്ലാം കേരള സർക്കാർ എന്ന പേരിൽ കുറേപ്പേരുടെ സ്വന്തമാക്കുക, ഇത് എളുപ്പമാക്കുകയാണ് പുതിയ നിയമങ്ങൾ. ഇവർക്ക് പ്രവാസിയുടെ പക്കൽ ഭവനസന്ദർശനവേളയിൽ ഇരിക്കുവാൻ ന്യുയോർക്കിൽ മുഖ്യമന്ത്രിക്ക് ലഭിച്ച കസേരകൾ ഇനിയും ലഭിക്കും. പ്രവാസി മലയാളികളെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ ഭാവനയിലെ മികച്ച ക്രമീകരണങ്ങൾ ഇതിനകം കൈകാര്യം ചെയ്ത എല്ലാവർക്കും "സ്റ്റൈലൈസ് മെഡ്" ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ അടുത്ത് ഉറച്ചുനിൽക്കുന്നു എന്ന് കാണാൻ കഴിയും. മറുനാട്ടിൽ ജീവിക്കുന്ന പ്രവാസിമലയാളികളുടെ സ്വത്തിനും സ്വാതന്ത്ര്യത്തിനും ഇന്ന് അവർക്കുള്ള ഉടമസ്ഥതയ്ക്കും പോലും സ്വാതന്ത്ര്യം കുറവാണെന്നും നിയമം ഉണ്ടാക്കി. കേരളത്തിലെ നിലവിലുള്ള ഭരണതലത്തിൽ ഉള്ള തനിനിറം ഏത്, പ്രതിപക്ഷജനപ്രതിനിധികളുടെ നിലപാട് എപ്രകാരം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രവാസിമലയാളികൾക്ക് കാണാൻ കഴിയണം. കേരള സർക്കാർ പ്രവാസിമലയാളികൾക്കെതിരെ നിശ്ചയിച്ച ഭൂമി വിൽപന- വാങ്ങൽ നിയമ നിർമ്മാണത്തിലൂടെ പ്രവാസിമലയാളികളെ ദ്രോഹിക്കുകയാണ്. പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ മൗനം ഇക്കാര്യത്തിൽ പ്രകടമായിരുന്നു. ഇന്നത്തെ പ്രതിപക്ഷവും ഭരണപക്ഷവും യോജിച്ചു കൊണ്ട് ഉണ്ടാക്കിയ നിയമവ്യവസ്ഥ പ്രവാസി മലയാളികളെ ഒന്നടങ്കം ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതൃത്വം ഒരു വാക്കുപോലും പ്രവാസിമലയാളികൾക്കുവേണ്ടി പറഞ്ഞില്ല. മറുനാട്ടിൽ ജീവിക്കുന്ന മലയാളിയുടെ മാത്യരാജ്യത്തു നിക്ഷേപിച്ചിട്ടുള്ള സ്വത്തുക്കൾ വിളിക്കണമെന്ന് വിചാരിച്ചാൽ ലോകരാജ്യങ്ങളിൽ ഒരിടത്തുമില്ലാത്ത വില്പന നികുതി-അതായത്. 25 %നികുതിപ്പണം സർക്കാരിന് നൽകണം. ഈ നടപടി ശരിയല്ലായെന്നു പറയാൻ പ്രതിപക്ഷവും തയ്യാറല്ല. ഭാവിജീവിത ആശങ്കകൾ കുറച്ചു ജീവിതം എളുപ്പമാക്കാൻ ശ്രമിച്ചുവെന്നത് ഒരു കുറ്റമാണോ, ഇതിനാൽ ഇങ്ങനെയുള്ളവർ മാതൃഭൂമിയിൽനിന്നു അകന്നു മറുനാട്ടിൽപ്പായതിനാൽ, രാഷ്ട്രീയ പേക്കോലങ്ങൾ അവരെ "പ്രവാസിമലയാളികൾ" എന്ന ദുഷ്‌പ്പേര് നൽകി അവഹേളിക്കുകയും ചെയ്തു.
മാതൃരാജ്യത്തെ ജനങ്ങളെ ഹൃദയപൂർവ്വം സ്നേഹിച്ച ശ്രീ ഉമ്മൻ ചാണ്ടി.
ജനപ്രിയനായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന കാല ഘട്ടങ്ങളിൽ പ്രവാസിമലയാളികൾക്ക് ലഭിച്ചിട്ടുള്ള വലിയ സഹായങ്ങളെല്ലാം നിത്യ സ്മരണകളായി നിൽക്കും, അവരുടെ ഹൃദയങ്ങളിൽ നിന്ന് മായുകയില്ല.
ഫോട്ടോ:-പുതുപ്പള്ളിയിലെ അദ്ദേഹത്തിൻറെ വീട്ടിൽ വച്ചു 25-2 -2023 ൽ അവസാനമായി ഞങ്ങൾ പരസ്പരം കണ്ടു. |
1977-1978 കാലഘട്ടത്തിൽ പശ്ചിമ ജർമ്മനിയിൽ അയ്യായിരത്തോളം വരുന്ന മലയാളികളുടെ ജോലി- താമസം സംബന്ധിച്ച് കാര്യങ്ങളിൽ ജർമ്മൻ സർക്കാരിൽനിന്നും വളരെ കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ അതിന് വേണ്ട സഹായം തേടിയുള്ള എന്റെ ഒരു എളിയ അഭ്യർത്ഥനയെ അന്ന് ശ്രീ. ഉമ്മൻ ചാണ്ടി സ്വീകരിച്ചു. (1977-1978 കാലഘട്ടം- അന്ന് കേരളത്തിലെ തൊഴിൽ മന്ത്രിയായിട്ട് സേവനം ചെയ്യുന്ന കാലത്ത്, കഴിഞ്ഞ നാളിൽ ആന്തരിച്ചു നമ്മെ വേർപെട്ടു പോയ, മുൻ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി ജർമ്മനിയിൽ ജോലി ചെയ്തിരുന്ന മലയാളികൾക്ക് ജർമ്മൻ സർക്കാരിൽ നിന്ന് നേരിട്ടതായ താമസ-ജോലി കാര്യ പ്രതിസന്ധികൾ നേരിടാൻ വേണ്ടി അടിയന്തിരമായിട്ട് ഇടപെട്ട് നടപടി സ്വീകരിച്ച് അന്ന് പ്രശ്നം പരിഹരിച്ചു. ഈ സംഭവം ഒരിക്കലും ഒരിക്കലും ഹൃദയങ്ങളിൽ നിന്ന് മാഞ്ഞു പോവുകയില്ല.
"നമ്മുടെ കേരളത്തിലെ ക്രിസ്ത്യൻ സഭാധികാരികൾക്കു യാഥാർത്ഥ്യബോധം കൂടുതൽ വേണം " എന്ന ഒരു ലളിത അഭിപ്രായം മേൽപ്പറഞ്ഞ സംഭവുമായി ചേർത്ത് അദ്ദേഹം എന്നോട് അന്ന് സൂചിപ്പിച്ചു. അദ്ദേഹം ഇങ്ങനെ ചില നല്ലനല്ല ആശ്വാസ വാക്കുകൾ പറഞ്ഞു: "ഇന്ന് തന്നെ ഞാൻ തിരുവനന്തപുരത്ത് എത്തിയ ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഇപ്പോൾ ജർമനിയിലെ മലയാളികൾ നേരിടുന്ന നിലവിലുള്ള പ്രശനം സംസാരിക്കും. ശ്രീ. എ. ബി. വാജ്‌പേയ് ആണല്ലോ, നമ്മുടെ വിദേശ കാര്യമന്ത്രി (പിന്നീട് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ), തീർച്ചയായും അദ്ദേഹത്തിന് കൂടുതൽ നമ്മെ ഇക്കാര്യത്തിൽ സഹായിക്കാനാകും. നിങ്ങൾ ധൈര്യമായി ജർമ്മനിക്ക് തിരിച്ചു പോവുക." അന്ന് മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഒടുവിൽ എനിക്കുറപ്പ് തന്നുവിട്ടു. പിറ്റേദിവസം തന്നെ മലയാള മനോരമ പത്രത്തിൽ വന്ന ഒരു നല്ല വാർത്തയിതായിരുന്നു : "കേരളത്തിലെ തൊഴിൽ മന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീ. എ. ബി. വാജ്പേയിയുമായി ഇന്ന് ജർമ്മനിയിലെ മലയാളികളുടെ ജോലി താമസ- പ്രശ്നത്തിൽ, മലയാളികൾക്ക് അനുകൂലമല്ലാത്ത വിധത്തിൽ പശ്ചിമ ജർമ്മൻ സർക്കാരിന്റെ ചില അടിയന്തിര നടപടികൾ ഉണ്ടായതിനെപ്പറ്റി ടെലിഫോണിൽക്കൂടി ബന്ധപ്പെട്ട് അറിയിച്ചു. അന്നുള്ള ജർമ്മനിയിലെ എല്ലാ മലയാളികൾക്കും നിലവിലുള്ള നിലനിൽപ്പിനുവേണ്ടി ഏറ്റവുംവേഗം ജർമ്മൻ അധികാരികളുമായി പ്രശ്നം പരിഹരിക്കുവാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ ചെയ്യുമെന്ന് അന്നത്തെ വിദേശ കാര്യ മന്ത്രി ശ്രീ. വാജ്പേയ് ഉറപ്പു നൽകി" യെന്നും ശ്രീ. ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് " നൽകിയിരുന്ന സ്വന്തം വാർത്താ കുറിപ്പ് വാർത്തയായി മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചു. പാമ്പാടിയിൽ വച്ചുള്ള ചർച്ചയിൽ മന്ത്രി ശ്രീ. ഊമ്മൻ ചാണ്ടി ഞങ്ങളോടിത് ഓർമ്മിപ്പിച്ചു: "നിങ്ങളിവിടെ നിന്നുപോയി ജർമ്മനിയിലേയ്ക്ക് തിരിച്ചെത്തുമ്പോൾ എനിക്ക് ഉടനെതന്നെ വിശദമായി തിരുവനത്തപുരത്തേയ്ക്ക് തന്നെ എഴുതുക. ആശങ്ക കൂടാതെ ജർമ്മനിക്ക് തിരിച്ചു പോവുക". ആദ്ദേഹം ശക്തമായ ഉറപ്പു തന്നു. "നല്ല യാത്ര" പറഞ്ഞു, പാമ്പാടിയിൽ നിന്നും ഞങ്ങൾ പിരിഞ്ഞു. അങ്ങനെ ജർമ്മനിയിൽ അന്ന് ഏകദേശം അയ്യായിരത്തോളം മലയാളികളുടെ നീറുന്ന പ്രശ്നം പരിഹരിച്ചുകൊണ്ടു ഉടനെ എനിക്ക് അദ്ദേഹം ഒരു കത്തെഴുതി. ആ കത്തിൽ ഇപ്രകാരം അദ്ദേഹം എഴുതിയിരുന്നു : "ഇന്നുവരെയുള്ള ആരെയും തിരിച്ചയക്കാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിരിക്കുന്നു, സൗദി അറേബ്യൻ ഇന്ത്യൻ അംബാസിഡർ ശ്രീ. ടി.ടി.പി അബ്ദുള്ളയെ താങ്കളുമായി വിഷയം ചർച്ച ചെയ്യുന്നതിന് ജർമ്മനിയിൽ എത്തുവാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും എന്നെ അറിയിച്ചു. ശ്രീ. T. T.P.അബ്ദുള്ള ഒരു ടെലിഗ്രാം അയച്ച് വരുന്ന സമയം എന്നെ അറിയിച്ചശേഷം അംബാസിഡർ ശ്രീ. ടി.ടി.പി അബ്ദുള്ള ജർമ്മനിയിലെത്തി. ഞങ്ങൾ കാര്യങ്ങൾ വിശദമായിട്ട് അന്നത്തെ ജർമ്മനിയിലെ അംബാസിഡറുടെ വീട്ടിൽവച്ചു ചർച്ച ചെയ്തു. മലയാളികളുടെ പ്രശ്ങ്ങൾ അദ്ദേഹവും ഇന്ത്യൻ എംബസിയും ചേർന്ന് ജർമ്മൻ സർക്കാരുമായി എല്ലാ പ്രശ്നവിഷയങ്ങളും പരിഹരിച്ചു. ഇത്രയേറെ അടിയന്തിരകാര്യങ്ങളെയും ജർമ്മനിയിലെ പ്രവാസി മലയാളികളുടെ ഭാവിനന്മയ്ക്ക് വേണ്ടി ശ്രീ ഉമ്മൻ ചാണ്ടി ചെയ്ത വലിയ സേവനങ്ങളാണ്. അദ്ദേഹം ജനപ്രതിനിധിയായിരുന്നു. തന്റെ സഹോദരജനങ്ങളെ സ്‌നേഹിച്ചു, അദ്ദേഹം അവർക്കെല്ലാം നന്മകൾ ചെയ്തു. ഒരിക്കലും മാഞ്ഞുപോകാത്തതായ മനുഷ്യ സ്നേഹം എന്നും പകർന്ന് നൽകിയ ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിത്യവേർപാട് ഇന്ന് ലോക മലയാളികൾക്ക് തീരാനഷ്ടമായിത്തീർന്നു. മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയ്ക്കു ശ്രീ ഉമ്മൻ ചാണ്ടി ഒരു നിത്യസ്മാരകമായി.
ഇന്നത്തെ കേരളം നമ്മുടെ ഭാവനയിലെ രക്ഷാകേന്ദ്രമോ?
ഇന്ന് കേരളം മനുഷ്യർക്ക് ജീവിക്കാൻ കൊള്ളുകയില്ലാത്ത വന്യമൃഗങ്ങൾക്ക് വനഭൂമിയാക്കി മാറ്റിയത് ആരാണ്? കർഷകരോ, യുവജനങ്ങളോ, അതോ രാഷ്ട്രീയക്കാരോ, സർക്കാരോ? പൊതുവെ കേരളത്തിലെ ജനങ്ങളോ ? വളരെ കൃത്യമായി മറുപടി ജനങ്ങൾക്കറിയാം.-ജലസേചന വകുപ്പ് മന്ത്രി തനിക്ക് ഒരു ലിറ്റർ കുടിവെള്ളത്തിന് നികുതിയായി ഒരു പൈസ വീതം പിരിക്കാൻ വേണ്ടി മന്ത്രി സ്ഥാനം ഉപയോഗിക്കരുത്. അതിനു പകരം തന്റെ വീടിന്റെ മുമ്പിൽ ഒരു പിച്ചച്ചട്ടിയുമായി കുത്തിയിരിക്കുകയാണ് ഉത്തമമായ മാർഗ്ഗം, അതിലും കൂടുതൽ കാശ് കിട്ടും. നാണമില്ലാത്ത പേക്കോലങ്ങൾ മന്ത്രിയാകും, ജനങ്ങളെ പച്ചയ്ക്ക് തിന്നുവാൻ മടിക്കാത്തവർ എന്നല്ലാതെ ഇവരെക്കുറിച്ചു എന്താണ് ഇവിടെ പറയുക? ജനങ്ങളോട് നികുതി നിയമം പറഞ്ഞു വഞ്ചിക്കുന്നതായ പണത്തട്ടിപ്പുകാരായ മന്ത്രിമാരെ ജനങ്ങൾ നാട് കടത്തണം. ഈ ഭൂമിയിലേയ്ക് ജലം എത്തിച്ചത്, ഇന്ന് മന്ത്രിക്കുപ്പായമണിഞ്ഞു നടക്കുന്നയാളിന്റെ സ്വന്തം പിതാവാണോ? താൻ നിത്യവും കുടിക്കുന്ന വെള്ളത്തിനു നികുതിപ്പണം താൻ തന്റെ പോക്കറ്റിൽ നിന്നാണോ കൊടുക്കുന്നത് ? മന്ത്രിമാർ ആരും ജനങ്ങളെ ദ്രോഹിക്കരുത്. കേരളത്തിൽ ഒരു മന്ത്രിയുടെ ജോലി സഹായിയായി ഒന്നു രണ്ടു വർഷങ്ങൾ ഇടതും വലതും കൂടെനടന്നയാളുകൾക്ക് ആയുഷ്‌ക്കാല പെൻഷൻ നൽകുന്നു. അത് നീതിയല്ലെന്ന് നിയമസംരക്ഷകർ അറിയണം. മുഖ്യമന്ത്രി പിണറായിയും, ജലസേചനമന്ത്രിയും മറ്റു ചില മന്ത്രിമാരും ഉടൻ പദവികൾ രാജിവച്ചു പുറത്തു പോകണം. താഴേയ്ക്ക് നിലംപതിച്ചിട്ടുള്ള റബർ വിലയുടെ പേരിൽ കള്ളക്കണ്ണീര് പൊഴിച്ചുകൊണ്ടു ഒരു കേരളാകോൺഗ്രസ് നേതാവിന്റെ മകൻ കേരളാകോൺഗ്രസിന്റെ പേരിൽ പാലായിൽക്കൂടി അലറിക്കൊണ്ട് നടക്കുന്നത് കേൾക്കുന്നു. തന്റെ ഉടമസ്ഥതയിലുള്ള ടയർ കമ്പനികൾക്കും കേരളത്തിൽ നിന്നുള്ള റബറിന് വില കുറയ്ക്കുക എന്നൊരു രഹസ്യ അജണ്ട അദ്ദേഹത്തിനൊപ്പമുണ്ടല്ലോ. ഇവരെ ആരും വിശ്വസിക്കരുത് എന്നെഴുതിയാൽ എഴുതുന്നവർ കുറ്റക്കാർ ആയി വിധിക്കപ്പെടും. ഇതാണല്ലോ ഇപ്പോൾ നമ്മൾ കേരളത്തിൽ കാണുന്ന നിത്യസംഭവം. ഇന്ന് പ്രതിപക്ഷവും ഭരണകക്ഷികളും ഒരു ബോട്ടിൽ സഞ്ചരിക്കുന്നു. അതാണ് യാഥാർത്ഥ്യം. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്.
ജനവിരുദ്ധമായ ഏതൊരു നിയമവും ഉണ്ടാക്കുന്നവർ, അവർ മന്ത്രിയായാലും, എം.എൽ. എ. ആയിരുന്നാലും അവർക്കു ഒരു യോജിച്ച വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലേ ?. ജനങ്ങളുടെ മുമ്പിൽ തലകുനിച്ചു കുമ്പിട്ട് വണങ്ങുന്ന ഇവർ ക്രിമിനൽ കുറ്റമാണ് നടത്തുന്നത്. കുറ്റങ്ങൾ ചെയ്യുന്നവൻ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഇവർ ജനങ്ങളെ പരസ്യമായി നിയമം പറഞ്ഞു സ്ഥിരമായി ഉപദ്രവിക്കുന്നുണ്ട്. ഒരു മന്ത്രിയോ ഒരു ജനപ്രതിനിധിയോ തങ്ങളുടെ ഇഷ്ടം പോലെ ജനങ്ങളുടെ ഭാവിയിലെ സുരക്ഷിത ജീവിതം തട്ടി മറിക്കുന്നത് വലിയ കടുത്ത കുറ്റകരമായിട്ടുള്ള നികൃഷ്ട പ്രവർത്തിയാണ്. ജനപ്രിയമല്ലാത്ത ഒരു നികുതി വർദ്ധനവ് ഒരു കുറ്റകൃത്യമാണ്. മോഷ്ടിക്കുന്നവനെ കള്ളൻ എന്ന് നാം വിളിക്കുന്നു. ഇന്ന് മന്ത്രിമാരും കേരളത്തിൽ ജനപ്രതിനിധികളും ജനങ്ങളുടെ പണം നികുതിയെന്നപേരിൽ മോഷ്ടിക്കുന്നു. ആ പണമെടുത്ത്കൊണ്ട് അവർ ലോകസഞ്ചാരങ്ങൾ നടത്തുന്നു. കേരളത്തിൽ നിന്ന് ഇവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നാടു കടത്തണം. ഇന്ന് കേരളത്തിലെ ജലസേചനവകുപ്പ്മന്ത്രിയും ഉൾപ്പെട്ട കേരളാകോൺഗ്രസ് പാർട്ടിയും ഇന്നു മുഖ്യമന്ത്രിയുടെ ഭരണ കക്ഷി പാർട്ടികളും കേരളത്തിൽ പ്രസിദ്ധ കൂട്ടായ്മ സമൂഹമാണ്. ജനങ്ങൾ കുടിക്കുന്ന വെള്ളത്തിൽ പോലും വിഷം ചേർക്കുന്ന മന്ത്രിയെ നാടു കടത്തണം. ജനങ്ങൾ എന്തുകൊണ്ട് ഇവയൊന്നും അറിയുന്നില്ല?. ഇന്ന് ഇന്ത്യയുടെ ഭരണഘടനയുടെ കടുത്ത ലംഘനമാണ് മന്ത്രിമാർ ചെയ്യുന്നത്. മനുഷ്യരക്തം ഈമ്പിക്കുടിച്ച അഡോൾഫ് ഹിറ്റ്ലറുടെ അതെ നിറമാണ് ഇവർക്കുള്ളത്. ഹിറ്റ്ലറുടെ ജീവിത അവസാനം എങ്ങനെയായിരുന്നു എന്ന് ഇവർ മനസ്സിലാക്കണം.
വിമോചനസമരം എന്തിനുവേണ്ടിയായിരുന്നു?
1956-ൽ കേരളസംസ്ഥാനം ഇന്ത്യയിൽ നിലവിൽ വന്നതിനുശേഷം ആദ്യമായി ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുണ്ടാക്കിയ കേരളത്തിലെ സർക്കാരിനെതിരെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരഭരണമെന്ന് വിശേഷിപ്പിച്ചുകൊണ്ടു അന്നത്തെ കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച "വിമോചനസമരം" അന്ന് എന്ത് ഫലം ഉണ്ടാക്കി ? അന്ന് മുഖ്യമന്ത്രി ശ്രീ.ഇ. എം. എസ്. നമ്പൂതിരിപ്പാട് നേതൃത്വം നൽകിയ കമ്യുണിസ്റ്റുപാർട്ടി ഭരണകൂടം വിമോചനസമരത്തിനൊടുവിൽ ഇന്ത്യൻ പ്രസിഡന്റിന്റെ-അതെ- കേന്ദ്ര സർക്കാർ ഇടപെടലിലൂടെ അന്നത്തെ കേരള സർക്കാരിനെ ഭരണാധികാരത്തിൽ നിന്ന് പുറത്താക്കി. അങ്ങനെ ഒരു അധികാരം പിടിച്ചെടുത്തതിന്റെ ഓർമ്മകൾ ഇന്നത്തെ പ്രതിപക്ഷത്തിന് ഓർമ്മയുണ്ടോ?
1956 -ൽ കേരള സംസ്ഥാനം രൂപം കൊണ്ടതിനുശേഷം 1957 ലാണ് ആദ്യമായി കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി. ഐ) വിജയിച്ചു. ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വിജയിക്കുമ്പോൾ അന്ന് സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി ജനകീയ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് അതാദ്യമായിരുന്നു. അന്ന് മുഖ്യമന്ത്രി ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയെ വെറും രണ്ടുവർഷത്തിനു ശേഷം താഴെയിറക്കി. വാസ്തവത്തിൽ, അതിനുശേഷം മിക്കവാറും ഓരോരോ തിരഞ്ഞെടുപ്പുകളിലും കമ്യൂണിസ്റ്റുകാരും കോൺഗ്രസ് പാർട്ടിയും മാറിമാറി ഭരണാധികാരികളായി. ഇന്ന് കേരളത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങൾ ഉണ്ട്: കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്), സി പി എം നേതൃത്വം നൽകുന്ന LDF ഇടതുപക്ഷ ജനാധിപത്യ മുന്നണി. 2016 മെയ് 25 മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സി. പി. എമ്മിലെ പിണറായി വിജയനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചക്രവർത്തിയെ പ്പോലെ നടത്തുന്ന കിരാതഭരണത്തിനെതിരെ ഒരു രണ്ടാം വിമോചനസമരം നടത്താൻ കേരളത്തിലെ മെത്രാന്മാരും അവരുടെ വായ് തുറന്ന് ആഹ്വാനo ചെയ്യാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്ത്യൻ നോയമ്പ് കാലത്ത് പോത്തിറച്ചിയും കോഴിയിറച്ചിയും വേവിച്ചു ക്രിസ്ത്യൻ മെത്രാന്മാർക്ക് വിളമ്പിക്കൊടുത്ത ഭക്ഷണത്തിന്റെ രുചിയോർത്തു അവർ ഇപ്പോൾ മൗനം പാലിക്കുന്നു. ഒരു കേരളാകോൺഗ്രസ് എന്ന പേരിലുള്ള ഒരു സെലിബ്രിറ്റി പാർട്ടിയും ഇതേ നിലപാട് എടുത്തു, 'പിടിച്ചെടുത്തു കെട്ടി'യെന്നു പറഞ്ഞു അവരും ഞെളിഞ്ഞു നിൽക്കുന്നു.
നികുതി നിഷേധം പൗരന്റെ അവകാശമാണ്. ജനവിരുദ്ധ നികുതിപിരിക്കൽ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു പണം മോഷ്ടിക്കുന്ന മന്ത്രിമാർ, ഇന്ന് ജനങ്ങൾക്കു വേണ്ടി ജോലി ചെയ്യേണ്ടവർ, ജനങ്ങളെ ശിക്ഷിക്കുന്നു. അതിനാൽ ജനങ്ങൾ നികുതിയടക്കരുത്. എന്റെ സ്ഥലത്തു ഒരു ജോലിചെയ്യാനെത്തുന്നവൻ എന്നെ മര്യാദ പഠിപ്പിക്കുന്ന അതെ പെരുമാറ്റശൈലിയാണ് "ദാനമന്ത്രി" ഗോപാലൻ ,അവൻ ബാലനാണ്. ധനവകുപ്പ് ആദ്യമായി അദ്ദേഹം അറിയണം. കാര്യങ്ങൾ അറിയില്ല. കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കി ജനങ്ങളെ കൊല്ലുന്ന മന്ത്രിമാരുണ്ടല്ലോ. അവരിൽ അദ്ദേഹവും ഉൾപ്പെടുന്നു.
കേരളത്തിൽ വിദ്യാഭ്യാസരംഗം തകർന്നു. ഇന്ന് കേരളത്തിലുള്ള കുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസം പോലും നടത്തുവാൻ ഇന്നത്തെ സർക്കാർ സഹായം ലഭിക്കുന്നില്ല. ഇന്നും കുട്ടികളുടെ പ്ലസ് വൺ സീറ്റിനു ക്ഷാമം നേരിടുന്നുണ്ട് , ലോകത്തു ഒരു രാജ്യത്തും ഇത്തരം ദുരന്ത സാഹചര്യം കുട്ടികൾക്ക് ഉണ്ടോ? അതിനുപകരം വിദേശങ്ങളിൽ പഠിക്കുവാനുദ്ദേശിക്കുന്ന കുട്ടികൾക്ക് നേരെ അവഹേളനപരമായ അഭിപ്രായങ്ങൾ മതനേതൃസമൂഹത്തിൽ ഉണ്ടാകുന്നു. ഇപ്പോൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കേരളം ഉപേക്ഷിച്ചു കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, അയർലൻഡ്, ആസ്‌ത്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന വാർത്തയുണ്ടല്ലോ. ഇതുമാത്രം മതി, ഇന്നത്തെ ഇന്ത്യയുടെ, കേരളത്തിന്റെ സർക്കാരുകൾ ജനങ്ങളോടുള്ള കടമ നിർവഹിച്ചോ ഇല്ലയോ എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ. ഇന്നത്തെ ജനവിരുദ്ധ ഭരണം ജനങ്ങളെ ഭീതിപ്പെടുത്തുന്നു, ജനങ്ങൾ നിസ്സഹായരായി. യുവജനങ്ങൾ നാടുവിട്ടു അന്യരാജ്യങ്ങളിൽ അഭയം തേടുന്ന ഭീകരാവസ്ഥ!
എന്താണ് കേരളത്തിലെ സാമ്പത്തിക നില ? ഇന്ന് പൊതുവെ ഇന്ത്യ ഒട്ടാകെ നോക്കിയാലും ഞെട്ടിപ്പോകുന്ന വാർത്തകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട കയറ്റുമതി-ഇറക്കുമതി കണക്കുപ്രകാരം "ഇന്ത്യയുടെ കയറ്റുമതി കുത്തനെ താഴേയ്ക്ക്" എന്ന തലക്കെട്ടിൽ (മനോരമ - JULY 15, 2023 ) പ്രസിദ്ധീകരിച്ചു. ജൂണിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 20.13 ബില്യൺ ഡോളറാണ്. ചരക്ക് കയറ്റുമതി 32.97 ബില്യൺ ഡോളറും ഇറക്കുമതി 53.10 ബില്യൺ ഡോളറുമായിരുന്നു. എന്നാൽ കഴിഞ്ഞ മാസം, ചരക്ക് കയറ്റുമതി 34.98 ബില്യൺ ഡോളറായിരുന്നു, അതേ സമയം ഇറക്കുമതി 57.10 ബില്യൺ ഡോളറായിരുന്നു. ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം ഉൾപ്പെ ടെയുള്ള നിരവധി കാരണങ്ങളാൽ ഇന്ത്യയുടെ കയറ്റുമതി ഏറെ ദുർബലമായി തുടരുന്നുവെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു. ജൂണിൽ സേവന കയറ്റുമതി 27.12 ബി ല്യൺ ഡോളറായിരുന്നു, ഇറക്കുമതി 15.88 ബില്യ ൺ ഡോളറായിരുന്നു. മേയിൽ സേവന കയറ്റുമതി 25.30 ബില്യൺ ഡോളറും ഇറക്കുമതി 13.53 ബില്യൺ ഡോളറുമാണ്. ഇന്ത്യയിൽ സമ്പത് നിലവാരം ഏറെ ഭീകരമായ നിലയിൽ താഴേയ്ക്ക് പതിച്ചത് ജനങ്ങൾക്ക് താങ്ങാനാവുന്നില്ല. കേരളത്തിന്റെ ഈ ദയനീയ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവണം. വിദ്യാഭ്യാസം ഉള്ള ആളുകളെ, പ്രവർത്തിപരിചയം ഉള്ള ആളുകളെ ജനങ്ങൾക്ക് വേണ്ടി തെരഞ്ഞെടുക്കുവാൻ മലയാളികൾക്ക് കഴിയണം. ജനാധിപത്യം തറയിൽ പതിച്ചു, സമാധാനജീവിതം ജനങ്ങൾക്ക് നഷ്ടപ്പെട്ടു തുടങ്ങി. കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഓരോ പ്രവർത്തനങ്ങളും ഭരണകക്ഷിയുടെ ഉദ്ദേശങ്ങളും ജനങ്ങൾ അറിയണം. ഇന്ന് കേരളത്തിന്റെ സാമ്പത്തിക വിശാല വളർച്ചയ്ക്ക് സത്യസന്ധമായ പ്രവർത്തനം ജനങ്ങൾക്ക് നൽകുന്നില്ല. ജനങ്ങൾ സത്യത്തെ അറിഞ്ഞുകൊണ്ട് നുണയുടെ രാഷ്ട്രീയത്തെ ഒരിക്കലും സ്വീകരിക്കരുത്, പ്രോത്സാഹിപ്പിക്കരുത്. സത്യത്തിന്റ രൂപത്തിൽ എത്തുന്നത് സത്യത്തിന്റെ അവസാനരൂപമാണ്. //
************************************************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.