Freitag, 25. August 2023

ധ്രുവദീപ്തി : Religion // ലാളിത്യവും ക്രിസ്തുസാക്ഷ്യം വഹിക്കലും സീറോ മലബാർ സഭയിൽ // Rajan Thomas Olickal

ധ്രുവദീപ്തി : Religion // 

ലാളിത്യവും ക്രിസ്തുസാക്ഷ്യം വഹിക്കലും സീറോ മലബാർ സഭയിൽ  //  

-Rajan Thomas Olickal-

ക്രൈസ്തവരെന്ന നിലയിൽ നാമെല്ലാം യേശുക്രിസ്തു 
നമുക്ക് കാണിച്ചു തന്ന വഴിയിൽ നടക്കാൻ 
ബാധ്യസ്ഥരാണല്ലോ.അതിന് സഭാമക്കൾ എന്ന 
നിലയിൽ എന്തെല്ലാം നമുക്ക് ചെയ്യാം എന്ന് 
ചുരുങ്ങിയ വാക്കുകളിലൂടെ വ്യക്തമാക്കാനുള്ള ഒരു 
എളിയ പരിശ്രമം ആണിത്.
Rajan Thomas Olickal

പരിശുദ്ധ റൂഹായുടെ പ്രവർത്തനം സഭയിലും സഭാമക്കളിലും.

 1. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാൽ നിറഞ്ഞു വ്യക്തി ജീവിതം നയി ക്കുന്നവരെ ഓരോ ഇടവകയിലും കണ്ടെത്തി ഇടവക തലങ്ങളിൽ  അവരുടെ സേവനം വിവിധ കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുവാൻ സഭ ശ്രമിക്കണം.   മദ്യപാനത്തിനു അടിപ്പെട്ട് ദുർമാതൃകകൾ നല്കുന്നവരെയും മറ്റും അൽമായ നേതൃനിരയിൽ നിന്നും അകറ്റി നിർത്തണം.

2. ഇടവകകളിലെ അമിതമായ ഭൗതിക വസ്തുക്കളുടെ സ്വരുക്കൂട്ടലുകളെല്ലാം  നിയന്ത്രിക്കപ്പെടണം. ഉദാഹരണം:അനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ, തിരുനാളുകളിലെയും, വിവാഹം മറ്റു കൂദാശകൾ എന്നിവയോടു അനുബന്ധി ച്ചുള്ള ആഡംബരങ്ങൾ മുതലായവ.

3. യുവജനങ്ങളെ ആല്മീയതയിൽ വളർത്താൻ സ്ഥൈര്യലേപനം തിരിച്ചറിവാ കുന്ന പ്രായത്തിൽ ഒരു വർഷത്തെ എങ്കിലും പരിശീലനത്തിന് ശേഷം മാത്രം കൊടുത്താൽ നന്നായിരിക്കും. ഒരു ക്രിസ്ത്യാനി എങ്ങനെ ആയിരിക്കണമെ  ന്നും സ്വജീവിതത്തിലൂടെ എങ്ങനെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാമെന്നും അവരെ പഠിപ്പിക്കണം.

കുടുംബങ്ങളിൽ എല്ലാ ദിവസവും പ്രാർത്ഥനക്കു ശേഷം ഓരോ കുട്ടികളും  മുതിർന്നവരും മാറി മാറി സുവിശേഷ വായന പ്രോത്സാഹിപ്പിക്കണം. പുതിയ നിയമവും അപ്പസ്തോല പ്രവർത്തനങ്ങളും എല്ലാ ദിവസവും വായിക്കുവാൻ പ്രേരിപ്പിക്കുന്നത് നന്നായിരിക്കും.

4. പരസ്നേഹമുള്ളവരായി എല്ലാവരും വളരുവാൻ സമൂഹത്തിൽ  കൂട്ടായ്മകൾ ശക്തിപ്പെടുത്തുകയും എതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവ രെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം കൊട്ടിഘോഷങ്ങളില്ലാതെ നൽകുകയും വേണം. അതുപോലെ തന്നെ അൽമായ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ ചേർത്ത് സംഘടനകളെ കൂടുതൽ  ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം.

5.നല്ല മാതൃകകൾ നൽകുന്നവരെ പ്രോത്സാഹിപ്പിച്ചുംക്രിസ്തുവിന്റെ വഴിവിട്ട്  നടക്കുന്നവരെ കണ്ടെത്തി സ്നേഹപൂർവമായ ഇടപെടലുകളിലൂടെ അവരെ ഇടവക കൂട്ടായ്മയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചും കൊണ്ട് ജഡികമായ അശുദ്ധ പ്രവർത്തികളിൽ നിന്ന് വ്യക്തികളെ മാറ്റി നിർത്താം. ദൈവജനത്തെ നയിക്കു ന്നവരുടെ നല്ല മാതൃകകൾ ഇതിന് ഉപകരിക്കും.

6. ഓരോ സമൂഹത്തിലുമുള്ള എല്ലാവരെയും ചേർത്ത് നിർത്തിയും എപ്പോഴും പാവങ്ങളെ പറ്റിയുള്ള ചിന്തയിലും ( ഗലാത്തിയ 2-10) കഴിയാൻ ദൈവ ജനത്തെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.

വിശ്വാസ വളർച്ചയും കൈമാറ്റവും എങ്ങനെ ഫലപ്രദമായി ചെയ്യാം?

 1. കുടുംബ പ്രാർത്ഥനകൾ എന്നും മുടക്കമില്ലാതെ കുടുംബാംഗങ്ങൾ ഏവരും  ഒന്നിച്ചിരുന്നു ചൊല്ലുന്നത് നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും ഓരോ ഇട പെടലുകളിലൂടെയും ഉറപ്പാക്കണം. ഇടവകയിലെ ഓരോ കുടുംബത്തിലെയും കുടുംബ പ്രാർത്ഥനകളിൽ ഇടവക വൈദികർ ഓരോ വർഷത്തിലും ഒന്നോ രണ്ടോ പ്രാവശ്യം പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കും. ഇന്ന് ഞാൻ നിന്റെ ഭവനത്തിൽ വരുമെന്ന് (Lu1ke 9-5) ഈശോ പറഞ്ഞത്പോലെ എന്നും  പറയാനു ള്ള ആത്മബന്ധം വളർത്തിയെടുക്കണം.

2.സുവിശേഷവത്കരണത്തിനുള്ള തടസ്സങ്ങൾ തീർച്ചയായും ദൈവാരൂപി നമ്മോടു് കൂടി ഇല്ലാതെ പോകുന്നത് കൊണ്ടുണ്ടാകുന്നതാണ്. വിശ്വാസത്തേ ക്കാളുപരിയായി പാരമ്പര്യങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും അവിടെ  പ്രതിഷ്ഠിക്കുന്നത് വിശ്വാസക്കുറവിലേക്കെ നയിക്കൂ.

3. യുവജനങ്ങളുടെ കഴിവുകളെ മറ്റുള്ളവർക്ക് നന്മ വരുത്തുന്ന പ്രവർത്തികളി  ലേക്കു പ്രയോജനപ്പെടുത്തണം. അപരനിൽ ദൈവത്തെ കാണുവാൻ അവരെ പ്രാപ്തരാക്കണം.

4. വിശ്വാസ പരിശീലകരായി അനുഭവജ്ഞാനവും ദൈവഭയവുമുള്ള ഓരോ  മുതിർന്നവരെ തെരഞ്ഞെടുത്തു നിയോഗിക്കണം.

5. വിശുദ്ധ കുർബാനക്ക് മുൻപ് ലഘുവായ, പരസ്നേഹം വളർത്തുന്ന വിധം  അനുരഞ്ജനത്തിന് പ്രേരിപ്പിക്കുന്ന ഒരു ആമുഖ പ്രഭാഷണം നന്നായിരിക്കും. ഓരോ ദിവസത്തെയും നിയോഗങ്ങളും പങ്കെടുക്കുന്നവരുടെ അറിവിലേക്കാ  യി പറയുന്നത് നന്നായിരിക്കും.

6. പള്ളിയും ഇടവകക്കാരും തമ്മിലുള്ള തർക്കങ്ങൾ ആരോഗ്യപരമായ വിധം  സംവാദങ്ങളിലൂടെ പരിഹരിക്കുവാൻ ശ്രമിക്കുകയും പള്ളിയോഗങ്ങളിൽ നട ത്തുന്ന അത്തരം ചർച്ചകളുടെ minutes രൂപതാ മെത്രാന്റെ അറിവിലേക്കായി  സമർപ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

പലപ്പോഴും ഇടവകകളിലെ തർക്കങ്ങൾ പലതും ഭൗതിക ആസ്തി വികസനവും ആയി ബന്ധപ്പെട്ടാണ്. ഇവിടെ മാർപാപ്പയുടെ വാക്കുകൾക്കു കാതോർക്കാൻ ശ്രമിക്കാം. മാർപാപ്പയുടെ നിരവധിയായ ഉപദേശങ്ങളിൽ ഒന്ന് മാത്രം താഴെ കൊടുക്കുന്നു..Let us ask ourselves: Do I really need all these material objects and complicated recipes for living? Can I manage without all these unnecessary extras and live a life of greater simplicity?”

അൽമായ ദൗത്യവും ശാക്തീകരണവും:

1.ഇടവകയിലെ ഓരോ അംഗവും വിളിക്കപ്പെട്ടവരുടെ ഗണത്തിൽപ്പെടുന്നു   എന്നുള്ള ഉത്തമ ബോധ്യം ഓരോരുത്തരിലും സൃഷ്ടിക്കപ്പെടണം. അൽമായ പ്രേക്ഷിതത്വം പിന്നാലെ നടന്നു കൊള്ളും എന്ന് പ്രത്യാശിക്കുന്നു .

2.പള്ളിയോഗ നടപടികളിൽ വേണ്ടത്ര ആലോചനയോടെ പങ്കെടുക്കുവാൻ പ്രാപ്തരാക്കുന്നതിനായി വിചിന്തനം ചെയ്യേണ്ട വിഷയങ്ങളെല്ലാം അജണ്ടയിൽ ഉൾപ്പെടുത്തി നേരത്തെ തന്നെ പ്രതിനിധി യോഗാംഗങ്ങളെ അറിയിക്കുന്നത് ഉചിതമായിരിക്കും.       

3. Annual ബഡ്ജറ്റിങ്ങും detailed ഓഡിറ്റ് Reports ഉം അതാത് പള്ളിയോഗത്തിൽ  അവതരിപ്പിക്കേണ്ടതാണ്.

4. വിവിധ തലങ്ങളിൽ പ്രാവീണ്യം നേടിയവരുടെ സേവനങ്ങൾ ഇടവകയിൽ പ്രയോജനപ്പെടുത്താനുള്ള നടപടികൾക്ക് രൂപം നൽകണം.

5. കാരുണ്യ പ്രവർത്തികൾക്കായി മാത്രം ദശാംശം ഉപയോഗിക്കേണ്ടതാണ് .

അതുപോലെ ഞായറാഴ്ചയിലെ സ്തോത്രകാഴ്ച വേദപ്രചാരത്തിനായി മാത്രം ഉപയോഗിക്കുന്നു എന്ന് രൂപതാ തലത്തിൽ ഉറപ്പാക്കണംകാരുണ്യ പ്രവർത്തി കൾക്ക് ആവശ്യമായ fund വകയിരുത്തുകയും ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണംVicar/Auditors ഇക്കാര്യങ്ങൾ certify ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.

6. സഭാ സ്ഥാപനങ്ങളിലെ അൽമായർക്ക് നീക്കി വച്ചിരിക്കുന്നതായ ജോലി ഒഴിവുകൾ ഇടവക തലത്തിൽ പരസ്യപ്പെടുത്തി യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചു യോജിച്ചവരെ കണ്ടെത്തുന്നത് നന്നായിരിക്കും ദളിത് ക്രൈസ്തവർക്ക് ഇടയ്ക്കിടെ ബോധവത്കരണ ക്ലാസുകൾ നടത്തിയാൽ ഉപകാരപ്രദമാകും. അതുപോലെ യുവ ദമ്പതികൾക്കായി Parenting course കൾ  നടത്തുന്നതും നല്ലതാണ്. //- 

****************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***************************************************************************************** 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.