എപ്പോഴാണ് യേശു ക്രിസ്തു ജനിച്ചത്?
എപ്പോഴാണ് യേശുക്രിസ്തു ജനിച്ചത്? ക്രിസ്ത്യൻ ദേവാലയങ്ങൾ എക്കാലവും ഡിസംബർ 25- നു ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു. പക്ഷെ ഈ തിയതി നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് ചരിത്രകാരന്മാർക്ക് ഭിന്നാഭിപ്രായം ഉണ്ട്. സ്പാനിഷ് ചിത്രകാരൻ ജുവാൻ കോറിയ ഡി വിവാറിന്റെ "ദ അഡോറേഷൻ ഓഫ് ദി മാഗി" എന്ന പെയിന്റിംഗ് നവജാതനായ യേശുക്രിസ്തുവിനെ ബെത്ല ഹേമിൽ സന്ദർശിച്ചു സമ്മാനങ്ങൾ കൊണ്ടുവരുന്ന മൂന്നു ജ്ഞാനികളെയും കാണിക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിയതി സുവിശേഷങ്ങളിൽ പരാമർശി ച്ചിട്ടില്ലെങ്കിലും പരമ്പരാഗതമായി ഡിസംബർ 25 നാണ് ക്രിസ്മസ് ആഘോഷി ക്കുന്നത്. 12 -)0 നൂറ്റാണ്ടിലെ ഫ്രാൻസിലെ സൗവിഗ്നിയിലെ കൽത്തൂണിൽ ഡിസംബർ മാസവും ക്രിസ്മസ് മാസവും ചിത്രീകരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള എളിയ സാഹചര്യങ്ങളുടെയും, ദൈവം തന്നെ തന്റെ ഏക മകനെ ജനിപ്പിക്കാൻ കന്യാമറിയത്തെ തെരഞ്ഞെടുത്തതായും ഒരു രേഖ ഉണ്ട്.
ക്രിസ്തുവിന്റെ ജനനത്തിയതി ബൈബിളിൽ പറയുന്നില്ല. മറിയത്തിന്റെ നിഷ്ക്കളങ്കമായ ഗർഭധാരണത്തിന്റെയും ജനനത്തിന്റെ എളിയ സാഹചര്യ ങ്ങളുടെയും ഒരു രേഖയാണുള്ളത്. ദൈവം യേശുവിന് ജന്മം നൽകുവാൻ കന്യാമറിയത്തെ തെരഞ്ഞെടുത്തതായി പറയുന്നു. കന്യാമറിയം വൈകാതെ യേശുവിന്റെ അമ്മയാകുന്നു എന്നറിഞ്ഞ ശേഷം കന്യാമറിയത്തിന്റെ പ്രതി ശ്രുതവരൻ മരപ്പണിക്കാരനായ ജോസഫ് അവളെ വിവാഹം കഴിക്കാൻ ആദ്യ മാഗ്രഹിച്ചില്ല. എന്നാൽ ദൈവദൂതൻ യൗസേപ്പിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു, "ഭയപ്പെടേണ്ടെന്നു" അവനോടു പറഞ്ഞു. യൗസേപ്പും കന്യകാമറിയവും ബെ ത്ലഹേമിലേയ്ക്ക് ദീർഘവും ശ്രമകരവുമായ ഒരു യാത്ര അക്കാലത്ത് നടന്ന സെൻസസ് കാര്യത്തിന് വേണ്ടി ആരംഭിച്ചു. ആ നഗരത്തിലേക്കുള്ള കൂടുതൽ സന്ദർശക തിരക്ക് കാരണം യൗസേപ്പിനും ഗർഭിണിയായിരുന്ന ഭാര്യയ്ക്കും ഒരു താമസ സൗകര്യം കണ്ടെത്താൻ കഴിഞ്ഞില്ല. അവിടെ ഒരു സത്രത്തിന്റെ ഉടമ ഇരുവരോടും കരുണ കാണിക്കുകയും തന്റെ തൊഴുത്തിൽ രാത്രിയിൽ ചെലവഴിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു. അവിടെ മറിയം ദൈവ പുത്രനെ പ്രസവിച്ചു. അപ്പോൾ മാലാഖാമാർ പാടുമ്പോൾ യേശുവിനെ അമ്മ ഒരു പുൽത്തൊട്ടിയിൽ ആക്കി. ആകാശത്തു തിളങ്ങുന്ന നക്ഷത്രം ഉയർന്നു.
ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രിസ്മസ് ദിനം ആഘോഷിക്കുന്നു. AD 336 -ൽ റോമിലെ ക്രിസ്ത്യൻപള്ളികൾ ക്രിസ്മസ് ആഘോഷിച്ചിരുന്നതായി ചരിത്രമുണ്ട്. ശൈത്യകാലം, റോമൻ കർഷകരുടെ ഉത്സവമായ സാറ്റർനാലിയ, അത് ശനിയുടെ ബഹുമാനാർത്ഥം ആയിരുന്നു. കുടിയേറ്റങ്ങൾ നടക്കുന്ന മുൻ കാലങ്ങളിൽ കുടിയേറ്റക്കാർ അവരുടെ ക്രിസ്മസ് പാരമ്പര്യങ്ങൾ U S A യിലേ ക്ക് കൊണ്ടുവന്നു, അതും നല്ല സ്വഭാവമുള്ള നിക്കോളാസിന്റെ രൂപം ഉൾപ്പടെ യായിരുന്നെന്ന് പറയപ്പെടുന്നു.
ലോകമെമ്പാടുമുള്ള ആളുകൾ പുരാതനകാലം മുതൽ ശീതകാലഉത്സവങ്ങൾ ആഘോഷിക്കുന്നുണ്ട്. കാലക്രമേണ ക്രിസ്മസ് പാരമ്പര്യങ്ങളുടെ ഭാഗമായിട്ട് മാറിയ ആചാരങ്ങൾ -ഉദാഹരണമായി, വലിയ ഭക്ഷണവിരുന്നുകൾ, ഈവിധ ആചാരം ലോകമെമ്പാടും അനുവർത്തിച്ചിരുന്നു. വീടുകൾ ക്രിസ്മസ് ട്രീകളും യേശു ജനിച്ച പുൽക്കൂടും മെഴുകുതിരികൾ കത്തിക്കുകയും വീടുകൾ വളരെ അലങ്കരിക്കുകയും ചെയ്തു. ക്രിസ്മസ് എന്നും വളരെ ജനപ്രിയമായിരുന്നുവെന്ന് മാത്രമല്ല, വ്യത്യസ്ത ആചാരങ്ങളാൽ സമ്പന്നമായിരുന്നു. ഉദാ: ഇംഗ്ലണ്ടിൽ ആളു കൾ യേശുക്രിസ്തുവിന്റെ ജനനം പന്ത്രണ്ട് ദിവസത്തേയ്ക്ക് ആഘോഷിച്ചു. അവിടെ അവർ നാടകങ്ങൾ, വമ്പൻ വിരുന്നുകൾ, മത്സരങ്ങൾ, സംഗീതം, പരസ്പരം സമ്മാനങ്ങൾ നൽകൽ, ഉത്സവദിവസങ്ങളിൽ കാണാറുള്ള വളരെ മനോഹരമായ അലങ്കാരങ്ങൾ, എന്നിവ കൂടുതൽ സാധാരണമായി. ഏറ്റവും ആഡംബരപൂർണ്ണമായ ആഘോഷം സ്വാഭാവികമായും രാജകൊട്ടാരത്തിൽ നടന്നിരുന്നു. ഇംഗ്ലണ്ടിലെ ഹെൻറി മൂന്നാമൻ രാജാവിന്റെ അതിഥികൾക്ക് പതിമൂന്നാം നൂറ്റാണ്ടിൽ ക്രിസ്മസിന് വളരെ ആഡംബരമായ സദ്യയുമൊരുക്കി നൽകിയിരുന്നു. അതുപോലെ സർവ്വകലാശാലകൾ അന്ന് ഒരു "ക്രിസ്മസ് രാജാ വിനെ" വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്തു കിരീടമണിയിക്കും. അവനാണ് ഉത്സവ നാളുകളിൽ സഹ വിദ്യാർത്ഥികളെ ഭരിക്കുന്നത്. അന്ന് സ്തുതിഗീതങ്ങളും പാട്ടുകളും ഏറ്റവും മിതമായ ആഘോഷങ്ങളുടെ ഭാഗവും ആയിരുന്നു. എന്നാൽ ക്രിസ്മസ് ഡിന്നറുകൾ എങ്ങനെ എന്ന് - പതിനഞ്ചാം നൂറ്റാണ്ടിൽ ജർമ്മനിയിലെ വലിയ വിപുലമായ ഭക്ഷണംപോലെ യൂറോപ്പിൽ ഒരു നീണ്ട പാരമ്പര്യമുണ്ടായിരുന്നു. അങ്ങനെ പന്ത്രണ്ടു ദിവസങ്ങളിലെ നല്ല ആഘോഷം.
ജർമ്മൻകാരുടെ ക്രിസ്മസ് ആഘോഷം -
ജർമ്മനിയിലെ ക്രിസ്‌മസിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ചിഹ്നങ്ങളിൽ ഒന്ന് ക്രിസ്തുമസ് ട്രീയുടെ ജർമ്മൻ ഉത്ഭവമാണ്. സരള ശാഖകൾ അലങ്കരിക്കുന്ന പുറജാതീയ ആചാരത്തിൽ നിന്നാണ് ഇത് വികസിച്ചത്. ജർമ്മനിയിൽ മെഴുക് തിരികളും ചെറിയ സമ്മാനങ്ങളും കൊണ്ട് അലങ്കരിച്ചു വയ്ക്കുന്ന ക്രിസ്മസ് ട്രീ 19 )0 നൂറ്റാണ്ടിൽ സ്ഥാപിതമായിരുന്നു. ജർമ്മൻ വേരുകളുള്ള ഇംഗ്ലീഷ് രാജ കുടുംബം അവരുടെ സ്വന്തം ക്രിസ്മസ് ട്രീ സ്ഥാപിച്ചപ്പോൾ, അത് തുടരുന്ന ഒരു ഒരു ആഗോള പ്രവണതയുടെ ആരംഭസൂചനയുമായിരുന്നുവെന്നു പറയാം. ഇത് മാത്രവുമല്ല, വരവ് റീത്തുകൾ, നട്ട് ക്രാക്കറുകൾ, ക്രിസ്മസ് മാർക്കറ്റുകൾ, എന്നിവയും ജർമ്മൻകാരുടെ കണ്ടുപിടുത്തമാണ്.
അമേരിക്കയിൽ -
എങ്ങനെയാണ് ക്രിസ്മസ് അമേരിക്കയിൽ എത്തിയതെന്ന് നോക്കാം. അതും ഇംഗ്ലണ്ടിൽ മുമ്പത്തെപ്പോലെ, മസാച്യൂസെറ്റ്സിലെ അറ്റ്ലാന്റിക്കിന്റെ മറു വശത്ത് പ്യുരിറ്റൻസ് ക്രിസ്മസ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് 1659 - ൽ നിലവിൽ വന്നിരുന്നു. 1681- വരെ നിർത്തലാക്കിയിയുമിരുന്നില്ല. എന്നാൽ അമേരിക്കയിൽ ഉണ്ടായ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തോടെ ക്രിസ്മസ് ആഘോഷം അമേരിക്കയിൽ ഒരു പ്രധാന പങ്ക് വഹിച്ചു എന്ന് ചരിത്രത്തെ ആശ്രയിച്ചു പറയാം. പലയിടത്തും വീടുകളുടെയും, കുടുംബങ്ങളുടെയും പ്രാധാന്യത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്. 1870-ൽ യുദ്ധം ഏതാണ്ട് അവസാനിച്ചശേഷം, ക്രിസ്മസ് അമേരിക്കയിലെ ആദ്യത്തെ ദേശീയ അവധി എന്ന പദവി നൽകി കോൺഗ്രസ്സിന്റെ പ്രഖ്യാപനം ഉണ്ടായി.
വി. നിക്കോളാസ്
വി. നിക്കോളാസ് |
1890-ൽ മസാച്യുസെറ്റ്സിലെ ബ്രോക്ടണിൽ ഉള്ള തന്റെ ഡിപ്പാർട്ടുമെന്റ് സ്റ്റോറിൽ കുട്ടികളെ അഭിവാദ്യം ചെയ്യുന്നതിനായി ചുവന്ന കോട്ടും വെള്ള താടിയും ധരിച്ച് ആദ്യമായി സാന്താക്ളോസിന്റെ വേഷം ധരിച്ചത് വ്യാപാരി യായിരുന്ന ജയിൻസ് എഡ്‌ഗർ ആയിരുന്നു. ഈ വേഷമണിയൽ പ്രവർത്തനം വളരെയധികം ആവേശത്തോടെയാണ് കാഴ്ചക്കാർ കണ്ടത്. പലരും ഈയൊരു ആശയം അനുകരിച്ചു തുടങ്ങി. ഇന്നും ക്രിസ്മസ് സമയത്ത് സ്റ്റോറുകളിലും ഷോപ്പിംഗ് മാളുകളിലും ഒരു സാന്താക്ളോസ് പതിവായി കാണപ്പെടുന്നു. ഒരു ആഘോഷം, പല ആചാരങ്ങൾ സ്വാഭാവികമായും നീണ്ട ഇരുണ്ട ശീതകാല രാത്രികളെ പ്രകാശിപ്പിക്കുന്ന വിളക്കുകൾ, എല്ലായ്പ്പോഴും ശൈത്യകാലത്തെ ഉത്സവങ്ങളുടെ ഒരു പ്രത്യേകതയാണ്, പ്രധാന ഭാഗമാണ്. ജർമ്മനിയിലെ ക്രിസ്മസ് ട്രീകളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് വിളക്കുകൾ, ലൈറ്റ് ബൾബിന്റെ ഉപജ്ഞാതാവായ തോമസ് എഡിസണും അന്ന് ആദ്യത്തെ ലൈറ്റുകൾ വികസിപ്പിച്ചെടുത്തു. 1882-ൽ അദ്ദേഹത്തിൻറെ ബിസിനസ് പങ്കാളിയായ എഡ്വേർഡ് എച്ച് ജോൺസൺ ആദ്യമായി ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചു.
നമുക്ക് സ്വീഡനിലെ ആഘോഷത്തെപ്പറ്റി ശ്രദ്ധിക്കാം. വടക്കൻ സ്വീഡനിലെ ഗാവ്‌ലെ നഗരം അമ്പതിലേറെ വർഷങ്ങളായി വൈക്കോൽ കൊണ്ട് നിർമ്മിച്ച ഒരു ഭീമാകാരമായ ആടുമായി ക്രിസ്മസ് ദിനത്തെ ആഘോഷിക്കുന്നു. മിക്ക വർഷങ്ങളിലും ഇത് വലിയ നാശനഷ്ടങ്ങൾക്ക്, ഉദാ: പലപ്പോഴും തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇത് നിയമവിരുദ്ധമായ ഈ പാരമ്പര്യം, 1966 ലെ ആദ്യത്തെ ഒരു ആടിൽ നിന്നാണ് തുടങ്ങിയത്. സ്വീഡനിൽ യുൾ ആട് എന്ന് വിളിക്കപ്പെടുന്ന ആട് സ്കാൻഡിനേവിയയിലെ ഒരു സാധാരണ ക്രിസ്മസ് ചിഹ്നമാണ്. ജനങ്ങളുടെ വിശ്വാസത്തിൽ സമ്മാനങ്ങൾ കൊണ്ടുവരുകയും യൂൾ ആടുകളിൽ നിന്ന് സഹായം സ്വീകരിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് യുൾ ആടിനെ പലപ്പോഴും ബന്ദിൽ ചെയ്ത വൈക്കോൽ കൊണ്ട് നിർമ്മിച്ച ഒരു അലങ്കാരവസ്തുവായിട്ട് ചിത്രീകരിക്കുന്നു. ഗാവ്‌ലെ നഗരം വൈക്കോൽ രൂപത്തെ വലിയ തോതിൽ പുനർനിർമ്മിക്കുന്നുണ്ട്. ഉജ്ജ്വലമായ ഭൂതകാലം ഉണ്ടായിരുന്നിട്ടും ഗാവിലെ യുടെ അദ്ധ്വാനിക്കുന്ന ആട് പരിക്കേൽക്കാതെ തുടരുന്നു. ഈ വർഷത്തെയും ക്രിസ്മസ് അവധിക്കാലത്തെ അതിജീവിക്കുന്ന പ്രതീക്ഷയിൽ നഗരത്തിലെ പൗരന്മാർ ആടിന്റെ മുന്നിൽ കാവൽ നിൽക്കുന്നു.
ക്രിസ്മസ് സമ്മാനങ്ങളുടെ പാരമ്പര്യവും ആധുനിക നവീകരണങ്ങളിലൂടെ പരിരണമിച്ചു തുടങ്ങി. ഇരുപതാം നൂറ്റാണ്ട് വരെ സമ്മാനങ്ങൾ ബ്രൗൺ നിറ പാക്കിംഗ് പേപ്പറിൽ പൊതിഞ്ഞു നൽകിയിരുന്നു. അതുപക്ഷേ, കാലങ്ങൾക്ക് ശേഷം പേപ്പറിന് ക്രിസ്‌മസ് സമയത്തു കുറവ് വന്നപ്പോൾ മുതൽ പുതിയ തരം പൊതിയുന്ന കടലാസുകൾ നിർമ്മിച്ച് തുടങ്ങി. അതും വിവിധ തരത്തിലുള്ള നിറങ്ങളിലും ആകൃതിയിലും ഉണ്ടായിത്തുടങ്ങി. സമ്മാനങ്ങൾ, കാർഡുകൾ, അലങ്കാരങ്ങൾ എന്നിവ ക്രിസ്‍മസിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. അതുപോലെ വിവിധ ഭക്ഷണ പാനീയങ്ങൾ ഉണ്ടാകും. ജർമ്മനിയിലെ ജിഞ്ചർബ്രഡ് വീടു കൾ ജനപ്രിയമാണ്. അതുപോലെ പരമ്പരാഗതമായി രുചികരമായ വൈൻ, ക്രിസ്റ്റോളൻ, ക്രിസ്മസ് സീസണുമായി ബന്ധപ്പെട്ടതാണ്. അതുപോലെതന്നെ ക്രിസ്ത്യൻ അവധിക്കാലവും, ബന്ധപ്പെട്ട വാണിജ്യ അവസരങ്ങളും കാണും.
ക്രിസ്ത്യൻ ആഘോഷത്തിന്റെ അവധിക്കാലം മുതൽ, ക്രിസ്മസ് ആഘോഷം ലോകമാകെ വളരെ മതേതരവും അതേസമയം വളരെ വാണിജ്യവത്കൃത ഉത്സവമായും വികസിച്ചിട്ടുണ്ട്. ഇതേക്കുറിച്ചു കാലിഫോർണിയയിലെ സർവ്വ കലാശാലയിലെ ചരിത്രകാരിയായ ലിസ ജേക്കബ്‌സൺ പറയുന്നതനുസരിച്ചു, ഇത് നൂറ്റാണ്ടുകളായി ആശങ്കാകുലമാണ്. "പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇത് പരിവർത്തനപ്പെട്ടതുമുതൽ ,ക്രിസ്‍മസിന്റെ അതിരുകടന്ന വാണിജ്യവത്ക്കരണത്തെപ്പറ്റി പലരും പരാതിപ്പെട്ടിട്ടുണ്ട്. ഈ അവ്യക്തമായ വികാരം എന്നും നിലനിൽക്കുമെന്ന് ഞാൻ കരുതുന്നു". ക്രിസ്മസിന് മുമ്പുള്ള ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ പള്ളികളിൽ ആഗമനആഴ്ചകൾ ആഘോഷിക്കുന്നു. എന്തൊക്കെയായാലും, തീർച്ചയായും, ഇന്ന് ക്രിസ്മസ് ദിനം അതിന്റെ മതപരമായ അടിസ്ഥാനവേരുകളിൽനിന്നു അകന്നു പോകുന്നില്ലേ എന്ന് ഭയപ്പെടുന്നവർ വളരെയേറെയാണ് എന്നതും ശരിയാണ്. 2019 -ലെ ഗാലപ്പ് വോട്ടെടുപ്പിൽ പത്തിൽ ഒൻപത് അമേരിക്കക്കാരും ക്രിസ്മസ് ആഘോഷിക്കും എന്ന് കണ്ടെത്തി. എന്നാൽ അവരിൽ 35 ശതമാനം പേര് മാത്രമാണ് ഈയൊരു ഉത്സവത്തിന് "ശക്തമായ മതപരമായ " അർത്ഥമുണ്ടെന്ന് പറഞ്ഞത്. അതിനെ എങ്ങനെയും വ്യാഖ്യാനിക്കാം. എന്നാൽ ഇപ്പോൾ പുറജാതീയവും മതപരവും ആധുനികവുമായ പാരമ്പര്യങ്ങളുടെ സമ്മിശ്രണം കൊണ്ട്, ക്രിസ്മസ് ഇപ്പോൾ എല്ലാവർക്കും ഒരു മഹാ ഉത്സവമായി മാറിയിരിക്കുന്നു. യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന വിശുദ്ധ മഹത്ദിനം . //-
*******************************************
അഭിപ്രായങ്ങൾ എഴുതുക :
e-mail-/ dhruwadeeptionline@gmail.com
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ
ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.
സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും
ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.