Donnerstag, 9. Dezember 2021

ധ്രുവദീപ്തി .: Panorama// Part -2 // ലോകത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള കുറിപ്പുകൾ. // തുടർച്ച//George Kuttikattu


Part -1 -തുടർച്ച 

ലോക സമ്പദ് വ്യവസ്ഥയിലെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള വഴികൾ :

 

George Kuttikattu

ലോകജനതയുടെ നന്മയ്ക്കായി വേണ്ടി വരുന്ന സംയുക്ത പരിശ്രമത്തിന് മുമ്പുണ്ടായിരുന്ന ഏഴ്, എന്നാൽ ഇപ്പോൾ എട്ടോ അതിലധികമോ ഉള്ള വിവിധ വ്യാവസായിക രാജ്യങ്ങൾ തമ്മിലുള്ള സ്ഥിരമായ ഏകോപനം അവശ്യമാണ് എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം. എന്നാൽ, ചൈന, റഷ്യ, ബ്രസീൽ എന്നിങ്ങനെ  നിരവധി രാജ്യങ്ങളുമായി;  അവരേ കൂടാതെ, സൗദി അറേബ്യാ പോലെയുള്ള ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങൾ, അത് കൂടാതെ ഈജിപ്ത് പോലുള്ള ആഫ്രിക്കയിലെ വലിയ, ഇതുവരെയും അധികം  വ്യാവസായികമായി വളർന്നിട്ടില്ലാത്ത വികസ്വര രാജ്യങ്ങളെയും സംയുക്ത കൂട്ടായ്മയിൽ ഉൾപ്പെടുത്തണം. ഇത് കൂടാതെ, യൂറോപ്യൻ യൂണിയൻ, മാത്രമല്ല, ഇന്തോനേഷ്യ, മെക്സിക്കോ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽപോലും അങ്ങനെ   മാറ്റങ്ങൾ ഉണ്ടാകുവാൻ ആഗോളരാജ്യങ്ങൾ തയ്യാറാകണം.

എന്ത്‌കൊണ്ട് അഭയാർത്ഥികളുടെ പ്രവാഹം വർദ്ധിക്കുന്നു? 

കാലങ്ങളായി വിവിധ രാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികളായി നാടുവിടുന്ന അനേകലക്ഷങ്ങൾ-  മനുഷ്യർ ദാരിദ്ര്യം, രോഗം, ജീവൻ, സുരക്ഷാക്രമങ്ങൾ, തുടങ്ങിയ നിരവധി വിഷയങ്ങളിൽ തട്ടി ജീവിതം തന്നെ ബലികഴിക്കപ്പെട്ടു പോയിട്ടുള്ള സംഭവങ്ങൾ ദൈനംദിന മാദ്ധ്യമവാർത്തകളാണല്ലോ. അതിനു ഉദാഹരണമാണ്, അഫ്‌ഗാനിസ്ഥാനിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എല്ലാം മനുഷ്യർ ജീവൻ രക്ഷിക്കാൻ കുഞ്ഞുകുട്ടികളെയും തോളിൽ ഏറ്റിക്കൊണ്ടു ജനിച്ചു വീണ സ്വന്തം മാതൃഭൂമി എന്നെന്നേയ്ക്കും  ഉപേക്ഷിച്ചു നാടുവിടുന്നുവെന്നുള്ള വേദനാജനകമായ വാർത്തകൾ. അഫ്‌ഗാനിസ്ഥാൻ മാത്രമല്ല, പുതിയതായി റഷ്യയുടെ അയാൾ രാജ്യം ബലാറസ്, ഉക്രൈൻ എന്നീ രാജ്യങ്ങളിലെ ജനങ്ങൾ ഇന്ന് ഏകാധിപതികളുടെ ഭീഷണിയിൽ ജീവൻ രക്ഷിക്കാൻ നാടുവിട്ടോടുന്നു റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധഭീഷണി , ഇതെല്ലാം ആനുകാലികമായ സംഭവങ്ങൾ. ഇത്തരം വെല്ലുവിളികൾ എങ്ങനെ നേരിടും? ഇതിനെ ആഗോളതലത്തിൽ പരിഹരിക്കപ്പെടാനുള്ള മാറ്റങ്ങൾക്ക് ആവശ്യമായ പരിഹാര ചർച്ചകൾ ഉടൻ അനിവാര്യമാണ്

ഐക്യരാഷ്ട്ര സഭ. 

ഐക്യരാഷ്ട്രസഭ ഒരു ആഗോള സ്ഥാപനമാണ്. അതിന്റെ പങ്ക് എപ്പോഴും വളരെ വിലപ്പെട്ടതായിരിക്കണം. എന്നാൽ ഇപ്പോൾ ഏതാണ്ട് ഇരുനൂറോളം രാജ്യങ്ങളിലെ രാഷ്ട്രീയനേതാക്കളെ ഒരു വട്ടമേശയ്ക്ക് ചുറ്റും കൊണ്ടുവരുന്ന കാര്യം തീർത്തും അസാദ്ധ്യമാണ്. യു. എൻ. സുരക്ഷാ കൗൺസിലിന്റെ ഒരു വിപുലീകരണം പോലും ഒരു അവസാന വിഷമസന്ധിയിലാണ്. അതിന്റെ അവസാനമാണെന്നു തോന്നുന്നു. അതുപോലെ ജി-7, G-15 ഒടുവിൽ, ഇപ്പോൾ G-20, ഇതിന്റെ ഉച്ചകോടിയുടെ മൂല്യം, അതിന്റെ ഘടന ഇവയെപ്പറ്റിയെല്ലാം യഥാർത്ഥ ചർച്ചകൾ നടത്താൻ വേണ്ടി നിശ്ചയിക്കപ്പെട്ട ക്രേമിയം വളരെ ചെറുതാണെന്നാണ് വിവരം. ഇവയെല്ലാം എത്രമാത്രം പര്യാപ്തമാണ്? നമ്മുടെ പുതിയ ബഹുമുഖ ലോകത്തിന്റെ ഓരോ മഹത്തായ ശക്തികളെ ക്രമമായി  ഉൾക്കൊള്ളാൻ തക്ക വേണ്ടത്ര പ്രാതിനിത്യം, ഏതുവിധ പ്രധാന പ്രശ്നങ്ങളും ഗൗരവമായി ചർച്ച ചെയ്യാൻ തീർത്തും ഇന്ന് ഐക്യരാഷ്ട്രസഭ അപര്യാപ്തമാണ് എന്നുവരെ സൂചിപ്പിക്കുന്നു.

വ്യവസായികരാഷ്ട്രങ്ങളുടെ കൂട്ടായ്‌മ 

G-7-തുടങ്ങി G-20 ഈ കൂട്ടായ്‌മ വളർന്നു കഴിഞ്ഞു. G-7 (ഗ്രൂപ്പ് ഓഫ് സെവൻ എന്നതിന്റെ ചുരുക്കെഴുത്ത് ) പാശ്ചാത്യലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏഴു വ്യാവസായിക രാജ്യങ്ങളുടെ ഒരു അനൗപചാരിക കൂട്ടായ്മായാണ്. അത് രാഷ്ട്രത്തലവന്മാരുടെയും സർക്കാരുകളുടെയും തലവന്മാരുടെ പതിവ് ഉച്ച കോടികളുടെ രൂപത്തിൽ സ്ഥാപിതമായതാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ഫാറത്തിന്റെ ലക്ഷ്യം. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കാനഡ, യുണൈറ്റഡ് കിംഗ്‌ഡം, യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ് എന്നിവയായിരുന്നു ആ പാനലിലുണ്ടായിരുന്നത്. പാനൽ കമ്മീഷന് ഒരു നിരീക്ഷക പദവിയും നൽകി. G-7 രാജ്യങ്ങളിലെ ജനസംഖ്യ ലോക ജന സംഖ്യയുടെ ഏകദേശം 10 ശതമാനവും ലോകത്തിന്റെ മൊത്തദേശീയ വരുമാനത്തിന്റെ നാൽപ്പത്തിയഞ്ച് ശതമാനവും അന്ന് ഉണ്ടായിരുന്നു. അത്  1975 -ൽ സ്ഥാപിതമായ ഈ ഗൂപ്പിന്റ ആരംഭകാലത്തെ ലോക് സാമ്പത്തിക സ്ഥിതിയായിരുന്നു. ഈ ഗ്രൂപ്പ് 1998 -ൽ റഷ്യ (G-8-)ൽ ചേർന്നു വിപുലീകരിച്ചു. എന്നാൽ 2014 മാർച്ച്  25 -ന് , ക്രേമിയം പിടിച്ചടക്കിയതിനാൽ മറ്റു അംഗങ്ങൾ റഷ്യയെ ഒഴിവാക്കി വീണ്ടും G-7 ഫോർമാറ്റിലേയ്ക്ക് മടങ്ങി. അതിനു ശേഷം  ഗ്രൂപ്പ് വികസനം ഉണ്ടായി. ഏറ്റവും പ്രധാനപ്പെട്ട വളർന്നു വരുന്ന ഇരുപതു വ്യാവസായിക രാജ്യങ്ങളുടെ ഗ്രൂപ്പ് എന്ന നിലയിൽ പ്രവർത്തനം തുടങ്ങി. 

2021-ൽ റോമിൽ നടന്ന ജി-20 ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാരും ഗവണ്മെന്റ് തലവന്മാരും ഉൾപ്പെടുന്നതാണ്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉള്ള 1999 മുതൽ നിലനിൽക്കുന്ന ഒരു അനൗപചാരിക കൂട്ടായ്മയാണ്. ഇത് ഏറ്റവും പ്രധാനപ്പെട്ട വളർന്നുവരുന്ന വ്യാവസായിക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന G-20 കൂട്ടായ്മ പ്രാഥമികമായി അന്താരാഷ്‌ട്ര സാമ്പത്തിക വ്യവസ്ഥയുടെ ഓരോ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു ഫോറമായി പ്രവർത്തിക്കുന്നു. അതുപോലെ ലോക കാലാവസ്ഥാവ്യതിയാനവും അത് സംബന്ധിച്ച നയപരിപാടികളും, സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസ അവസരങ്ങൾ, വൈവിദ്ധ്യം നിറഞ്ഞ കുടിയേറ്റങ്ങൾ, തീവ്വ്രവാദം തുടങ്ങിയ അനേക ആഗോളവിഷയങ്ങളിൽ ഏകോപിപ്പിച്ചു പരിഹാര മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്ന ഒരു ആഗോളവേദിയായി മാറിയിരിക്കുന്നു. ഇന്ത്യയും ഈ ഗ്രൂപ്പിൽ ഒരംഗമാണ്. 

G-20 ന്റെ അദ്ധ്യക്ഷസ്ഥാനം അംഗരാജ്യങ്ങൾ മാറിമാറി ഒരു വർഷത്തേയ്ക്ക് ഏറ്റെടുക്കുന്നു. അദ്ധ്യക്ഷനായ അതാത് രാജ്യം അജണ്ട നിശ്ചയിക്കുകയും ഒരു ഹൈലൈറ്റ് എന്ന നിലയിൽ രാഷ്ട്രത്തലവന്മാരുടെയും ഗവണ്മെന്റിന്റെയും തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. അത് ഒരു അന്തിമപ്രഖ്യാപനം എന്നപോലെ അംഗീകരിക്കുന്നു. ഇത് മുമ്പ് നിരവധി പ്രാഥമിക പരിപാടികളിലും പ്രവർത്തനങ്ങളിലും ചെയ്യുക പതിവായിരുന്നു. അംഗരാജ്യങ്ങളുടെ മുഖ്യ ചർച്ചക്കാർ എന്നറിയപ്പെടുന്ന ഗ്രൂപ്പുകൾ അതിൽ സ്വീകരിച്ച നടപടികൾ അന്താരാഷ്ട്രനിയമത്തിന് കീഴിലുമല്ല. മറിച്ച് അത് സ്വമേധയാ ഉള്ള പ്രതിബദ്ധതയെ മാത്രം പ്രതിനിധീകരിക്കുന്നു. അതിനാൽ അതിന്റെ അത്തരം നടപടിക്രമങ്ങളുടെ ലക്ഷ്യവും ഫലപ്രാപ്തിയും വേറെ കാണണം.

ലോകത്തിന് വെല്ലുവിളിയായി പാൻഡെമിക് വ്യാപനം.

ഇക്കാലത്ത്, 2019 മുതൽ ലോകം നേരിടുന്ന പാൻഡെമിക് വെല്ലുവിളികളെ സംബന്ധിച്ചുള്ള ലോകരാജ്യങ്ങളുടെ ചർച്ചാ റൗണ്ടിൽ നിന്ന്, ശരിക്കും അത് സംബന്ധിച്ച് ആർക്ക്, എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനേപ്പറ്റി മാത്രം മാദ്ധ്യമങ്ങളോട് കൂടുതൽ എന്തെങ്കിലും ആശയവിനിമയം നടത്തിയാൽ, അത് ഇതിലും മികച്ചതായിരിക്കും. ലോകം നേരിടുന്ന കാലാവസ്ഥാവ്യതിയാനവും വിവേകപൂർണ്ണമായ തീവ്വ്രവാദവിരുദ്ധ തന്ത്രങ്ങളും, ജനങ്ങൾ നേരിടുന്ന വലിയ ദാരിദ്ര്യം, നിത്യോപയോഗവസ്തുക്കളുടെ നിയന്ത്രണമില്ലാത്ത വിലവർദ്ധനവ്, ഇത്തരം അടിയന്തിര യാഥാർത്ഥ്യങ്ങളിന്മേൽ സർക്കാരുകളുടെ കണ്ണടച്ചുള്ള നിരുത്തരവാദിത്വപരമായ നടപടിപ്പിശകുകളും മനുഷ്യർ അനുഭവിക്കുന്നു. G- 15 രാജ്യങ്ങളുടെ ചർച്ചാ റൗണ്ടിനെക്കുറിച്ചു വാർത്തകൾ വന്നിരുന്നു. പക്ഷെ, വാർത്തകൾ വിതരണം ചെയ്യപ്പെടുന്നതല്ലാതെ പ്രവൃത്തിപഥത്തിൽ കൊണ്ട് വരുന്നത് കണ്ടില്ല. ഇപ്പോൾ ലോകം മുഴുവൻ നേരിടുന്ന പാൻഡെമിക്ക് ദുരന്തം ഏതോ തീവ്വ്രവാദപ്രവർത്തനങ്ങളുടെ വിജയമാണെന്ന് ചിലർ ചിന്തിക്കുന്നത് അതിശയിക്കാനില്ല. ലോകം ഇന്ന് ഒരു വലിയ തീവ്വ്രവാദഭീകരയുദ്ധത്തിന്റെ സാഹചര്യത്തിന്റെ തീക്കനലിൽ എരിഞ്ഞുകൊണ്ടിരിക്കുന്നുവന്നു പറയാം. ഇത് ഒരു അർത്ഥത്തിൽ പച്ച യാഥാർത്ഥ്യമാണ്.

പൊതു സാമ്പത്തിക നിലവാരം.

ഇപ്പോൾ ലോകരാജ്യങ്ങളിലെമ്പാടും സാമ്പത്തിക വളർച്ചയുടെ ഒരു കുതിച്ചു ചാട്ടം ഉണ്ട്. ഇത് എല്ലാ അഞ്ചു ഭൂഖണ്ഡങ്ങളിലെയും മിക്കവാറും എല്ലാ ലോക രാജ്യങ്ങളിലും കൂടുതൽ പോസിറ്റിവ് ആയിട്ട് അനുഭവപ്പെടുന്നു എന്ന വലിയ പ്രചാരണം ഉണ്ട്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന നവീകരണങ്ങൾ നടപ്പിലാക്കുന്നതിനും പുതിയ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാനും ഓരോരോ  രാജ്യങ്ങൾക്ക് ഇതൊരു നല്ല അവസരമാണ് എന്ന അറിവ് രാജ്യങ്ങൾക്കുണ്ട്. ഈ കുതിച്ചു ചാട്ടം തീർച്ചയായും ശാശ്വതമായി നിലനിൽക്കില്ല, അഥവാ, നില നിൽക്കും, അതിനാൽ വളരെയേറെ ഈ പ്രക്രിയ അനിവാര്യമാണ്, എന്നുള്ള പൊതു വാഗ്ദാനങ്ങൾ ഉപയോഗിച്ച് ഇത്തരം അവസരം മുതലെടുക്കാൻ ഇന്ന് ലോകത്തിലെ ചില വലിയ സാമ്പത്തിക കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്.

നാമെല്ലാവരും ഇതൊന്നുമറിയുന്നില്ല. നാമെല്ലാവരും പരസ്പരം അവയെപ്പറ്റി അറിയുന്നതിന് കുറച്ചു സമയമേ നമുക്കുള്ളൂ എന്നതാണ് വസ്തുത. വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നത് തീർച്ചയാണ്. അതിന് ഉദാഹരണമായാണ് ഇക്കാലത്ത് ചില രാജ്യങ്ങളിലെ പുതുക്കിയ കറൻസിയും അതിന്റെ സാദ്ധ്യതയും അതിന്റെ വിനിമയ റേറ്റും നാം പരിഗണിക്കേണ്ടത്. ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങൾ കറൻസിയുടെ വിനിമയ നിരക്ക് വ്യത്യസ്തമായി മാറ്റി. മറ്റു കറൻസികളുമായുള്ള വിനിമയ നിരക്കിൽ  അതിനാൽ കൂടുതൽ പ്രതിസന്ധി സൂചിപ്പിക്കുന്നു. ഉദാ: ഒരു യൂറോയ്ക്ക്, എൺപതിനും തൊണ്ണൂരിനും ഇടയ്ക്കുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കാണുന്നു. ഇത് നാണയങ്ങളുടെ അസന്തുലിതാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ചൈനയിലെ  ഉയർന്ന വിനിമയനിരക്ക് നിലവാരം ഇന്ന് ജാപ്പനീസ് വ്യാപാര സന്തുലനവും അത് പോലെ തന്നെ, അമേരിക്കയും , ഭീമാകാരമായ പരസ്പര വ്യാപാരക്കമ്മിയും ; ഇവ അന്തർദ്ദേശീയ കറൻസികളുടെയും സുസ്ഥിരതയ്ക്ക് ഒട്ടും ഗുണകരമല്ല എന്ന് കരുതേണ്ടതുണ്ട്. അത്തരമൊരു സാഹചര്യം വളരെ ശാശ്വതമാണെന്ന് കാണുന്നു. ഇതിന്റെ പരിണിതഫലം എന്തായിരിക്കും? നിലവിൽ ലോകത്തിലെ ചില പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളിലുള്ള  അനേകായിരക്കണക്കിനുള്ള ഊഹക്കച്ചവടക്കാർക്ക് ക്ഷണം നൽകി വാതിൽ തുറന്നിടുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്

കറൻസി അസന്തുലിതാവസ്ഥ   

ലോകരാഷ്ട്രങ്ങളിലെ നിലവിലുള്ള പണവും കറൻസികളും തുടർച്ചയായിട്ട്  അസന്തുലിതാവസ്ഥയിലാണെങ്കിൽ പോലും വ്യാപാര നിയന്ത്രണ വിധേയം ആയിട്ട് തുടരുന്നുണ്ടോ എന്നത് വ്യാപാരരംഗത്തുള്ള ചില നിരീക്ഷണമാണ്. ആഗോള ധനവിപണിക്ക് അതാത് രാജ്യങ്ങളുടെ വികസനത്തിനും മാത്രമല്ല അതുപോലെ എല്ലാത്തിനുമൊപ്പം അതിനു ഒത്തുചേരാൻ കഴിയുമോ എന്ന ചോദ്യം വളരെ ചിന്തനീയമാണെന്നാണ് ധനതത്വ ശാസ്ത്രജ്ഞർ പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടിയ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നില്കുന്ന ഇന്ത്യയുടെ കറൻസി (രൂപ) യുടെ വിനിമയനിരക്ക് തന്നെ രാജ്യപുരോഗതിക്ക് തടസ്സമാണ്. ഇന്ത്യയിൽ ഇവയെല്ലാം സുതാര്യമല്ലാത്ത പുതിയ സാമ്പത്തിക ശാസ്ത്ര ഉപകരണങ്ങളാണ്. പുതിയ ഹെഡ്ജ് ഫണ്ടുകളും അവയുടെ അനേകം ആയിരക്കണക്കിനുള്ള വിവിധ ഡെറിവേറ്റിവുകളും, ഉദാ: ഇന്ന് ഇന്ത്യയിലെ  സ്വകാര്യ കോർപ്പറേഷനുകൾ. അല്ലെങ്കിൽ ശത്രുതയിൽ സ്പെഷ്യലൈസ്‌ഡ്‌ വേട്ടക്കാരായ മുതലാളിമാർ- അവർ അവരുടെ സ്വന്തം താല്പര്യത്തെ നോക്കി മാത്രം അതുപയോഗിക്കുകയാണ്. ഉദാ: പൊതു മുതലുകളായിരുന്ന വിമാന കമ്പനികളും വിമാനത്താവളങ്ങൾ, എന്നിവ അവരുടെ കൈപ്പിടിയിലായി. അവർ അവരവരുടെ ഇഷ്ടംപോലെ, ആട്ടിൻകൂട്ടത്തെയോ താറാവുകളെയോ മോഷ്ടിക്കുന്ന ചില അധോലോക മോഷ്ടാക്കളായ ധനികരെപ്പോലെ അവരുടെ ഏതുവിധ ചെയ്തികളും നടപ്പാക്കി വരുന്നു. ഇത് ഒരു ഫലിതം പോലെ അവർക്ക് പെരുമാറാനുള്ള ഓരോരോ പ്രവണതകൾ രാഷ്ട്രനേതൃത്വങ്ങളുമായി ചേർന്ന് നടപ്പാക്കുന്നത് ലോകമെമ്പാടുമുള്ള അരാജകത്വത്തിന് കാരണമാവുകയാണ്

 ലോകം നേരിടുന്ന ഭീഷണി 

ലോകരാജ്യങ്ങളിൽ പലപ്പോഴും അനാവശ്യമായി നിയമവിരുദ്ധമായ പണി മുടക്കുകൾ മൂലം സുരക്ഷാസംവിധാനക്രമങ്ങൾ പോലും നഷ്ടപ്പെടുന്നുണ്ട്. ഉദാഹരണമായി പറഞ്ഞാൽ എയർ ട്രാഫിക്ക്, ആഗോള കടൽ ട്രാഫിക്ക് എന്നീ മേഖലകളിൽ കർശനമായ സുരക്ഷാ അനിവാര്യമാണ്. പക്ഷെ, ഇതുവരെയും ട്രാഫിക്ക് അവശ്യമായ നിയമ നിയന്ത്രണങ്ങൾക്ക് ആഗോളതലത്തിൽ അത് വിധേയമാക്കേണ്ടതാണ്. അതുപോലെ തന്നെ ആഗോള മൂലധന ചലനങ്ങളെ നിയന്ത്രിക്കുന്നതും കൂടുതൽ അനാവശ്യ ദുരന്തങ്ങൾ ഒഴിവാക്കാനും കഴിയും . അതിനു ആഗോള ധനവിനിമയവിപണിയിൽ വളരെ കൂടുതൽ നിയന്ത്രണം ആവശ്യമാണ്. അതെന്തുകൊണ്ട് വേണം എന്ന ചോദ്യം ഉദിക്കുന്നുണ്ട്. നമ്മൾ മാന്യതയുടെയും സദാചാരതത്വവാഗ്ദാനങ്ങളെപ്പറ്റിയും കൂടുതൽ പ്രത്യേകം പറയേണ്ടതില്ലല്ലോ. ആഗോളതലത്തിൽ സംഭവിച്ചത് നോക്കാം. അന്താരാഷ്‌ട്ര നാണയ നിധി മുതൽ അതിന്റെ മൂന്നു പതിറ്റാണ്ട് മുമ്പുള്ള ഏറ്റവും പ്രധാന ദൗത്യം നഷ്ടപ്പെട്ടിട്ടുണ്ട്. എന്ത് ചെയ്യാൻ കഴിയും ? ഭാവിയിൽ G-15 ന്റെ റൗണ്ട്  ഇത് സംബന്ധിച്ച IMF -നു നൽകാനുള്ള സാദ്ധ്യത ഒരു പുതിയ ചുമതല എന്ന നിലയിൽ കൈകാര്യം ചെയ്യണം. ഇതിനായിട്ട്തന്നെ പുതിയ അന്തർദ്ദേശീയ ധനകാര്യ സംവിധാനത്തിന്റെ വികസനം ഉണ്ടാക്കുവാൻ എല്ലാ സാമ്പത്തിക വിപണികളെയും അവയിൽ ഉൾപ്പെട്ടിരിക്കുന്ന ആരെയും നിരീക്ഷിക്കാനും മാത്രമല്ല, നിയന്ത്രിക്കാനും ക്രിയാത്മകമായി പങ്കെടുക്കുകയും അതിനൊപ്പം പ്രവർത്തിക്കുകയും ചെയ്യുകയെന്നത് ഇക്കാലത്തു അനിവാര്യമാണ്. പക്ഷെ, ആഗോളതല സഹകരണം ഇതുവരെ പ്രയോഗത്തിലേയ്ക്ക് ഉയർന്നിട്ടില്ല എന്ന നിരീക്ഷണ ഫലമാണുള്ളത് എന്നതാണ് വിദഗ്‌ധരുടെ അഭിപ്രായം. 

ബലാറസ്, അഫ്‌ഗാനിസ്ഥാൻ, ഉക്രൈൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഉള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ നിന്നുയരുന്ന യുദ്ധസമാനമായ വെല്ലു വിളികൾക്ക് പുറമെ ലോകസമ്പദ്‌വ്യവസ്ഥയുടെ അസ്ഥിരത , വളരെക്കാലം  നാമെല്ലാം ദിനംതോറും അറിയുന്ന രാജ്യങ്ങൾ തമ്മിലുള്ള യുദ്ധഭീഷണികൾ, അതുമൂലമുണ്ടാകാവുന്ന സങ്കല്പിക്കാവുന്നതുമായ ഭീകരമായ അപകടങ്ങൾ, ലോകജനതയുടെ സ്പോടനാത്മക വളർച്ചയും, ദാരിദ്യ്രവും രോഗവ്യാപനവും എന്നിങ്ങനെ നിരവധി മറ്റ് യാഥാർത്ഥ്യ വിഷയങ്ങൾ പലതും ഉണ്ട്. ലോക ജന സംഖ്യ 21-)0 നൂറ്റാണ്ടിന്റെ പകുതിയിൽ വർദ്ധിച്ചിട്ടുണ്ട്. ഇനിയും ഭാവിയിൽ വർദ്ധിക്കാനിരിക്കുന്നതേയുള്ളൂ. അര നൂറ്റാണ്ടുകൾക്ക് ശേഷം ജനസംഖ്യയും  ഏതാണ്ട് ഒമ്പത് ബില്യൺ എങ്കിലും ആകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതിന്റ അഞ്ചിരട്ടി എന്ന് കരുതുന്നു. എന്നാൽ, ആ യാഥാർത്ഥ്യം, നാം വസിക്കുന്ന ഭൂമിയുടെ അന്നുമിന്നും നിലക്കുന്ന അതേ  വിസ്തീർണ്ണം വലുതാകുന്നില്ലല്ലോഇന്ന് നിലവിൽ നിൽക്കുന്ന ഭൂമി ആളോഹരി ഏവർക്കും ലഭ്യമായിരിക്കണമല്ലോ. 

ലോകസമാധാനത്തിന് ഭീഷണിയായിത്തീരുന്ന പ്രാദേശിക യുദ്ധങ്ങൾ, മറ്റു കലാപങ്ങൾ, ആഭ്യന്തരയുദ്ധങ്ങൾ മൂലം പുതിയ അഭയാർത്ഥിപ്രവാഹങ്ങളും, പരിഹരിക്കപ്പെടാത്ത ആഗോളപ്രശ്നമായി ഇന്ന് കാണപ്പെടുന്ന പ്രവണതകൾ കൂടുകയാണ്ഇവയെല്ലാം ഏഷ്യയിലും വളരെ പ്രധാനപ്പെട്ട കാര്യങ്ങളായി മാറുന്നുണ്ട്. ആഫ്രിക്കയിലും, ലാറ്റിൻ അമേരിക്കയിലും, മറ്റു പലരാജ്യങ്ങളും ഇതേ പ്രശ്നങ്ങൾ നേരിടുന്നു. ഈ പ്രവണത കൂടുതൽ തുടരാൻ സാദ്ധ്യതയുണ്ട്. ഇക്കാലത്തു ജനങ്ങളേറെയും നഗരങ്ങളിലേക്ക് മാറിത്താമസിക്കുന്നതായി കാണപ്പെടുന്നു. ഗ്രാമങ്ങളിൽ അധികമാരും തുടർ താമസം ആഗ്രഹിക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. അനേക ജീവിത പ്രശ്നങ്ങൾ- ഉദാ: ജോലിയും ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും ഉറപ്പാക്കുക, അതുപോലെ തന്നെ  ആരോഗ്യ സംരക്ഷണം -ഇത് അടിയന്തിര ആവശ്യമാണ്; മാത്രമല്ല, പകർച്ച വ്യാധികളുടെയും ഭാവിയിൽ ഉണ്ടാകാനിടയുള്ള മറ്റുതരം പാൻഡെമിക്കുകൾ, ഇവയുടെയെല്ലാം അപകട ഭീഷണി ലോകമൊട്ടാകെ തുടർന്ന് നിൽക്കുന്ന അവസ്ഥയിൽ നിൽക്കുകയും ചെയ്യുന്നു. 

പുതിയ അടിമത്വത്തിനു മാതൃകയോ?

വികസിത രാജ്യങ്ങളിതെല്ലാം പ്രതേകിച്ചും നിരീക്ഷിക്കപ്പെടുന്നു. അവരുടെ അസ്തിത്വവും അവയുടെ പരിമിതികളും ഒരു പൊതു ഭാഷയിൽ പങ്കിടാൻ കഴിയുകയില്ല. നാമെല്ലാം ഓരോ മതത്തോടും നമ്മുടെ ഉത്ഭവത്തോടും ഏറെ കടപ്പെട്ടിരിക്കുന്നു എന്ന് കാണാം. പക്ഷെ, ഏകപക്ഷീയമായ തീരുമാനങ്ങൾ- അവയിലേക്കാണ് നാമെല്ലാം ഇക്കാലത്തു ഉറ്റുനോക്കുന്നത്. ഉദാ: മുൻകാലത്ത്  കൊളോണിയലിസ്റ്റ് യജമാനന്മാരുടെ ഭരണത്തിലായിരുന്ന ഇന്ത്യ. തുടങ്ങിയ  രാജ്യങ്ങളിലേയ്ക്ക് നോക്കാം. വളരെ ഏറെ ബുദ്ധിമുട്ടാണ് ഇന്നും അവിടെ ഭരിക്കാനും; അതെ കാരണങ്ങളാൽ, ചുരുങ്ങിയത്, ഇതുവരെ സാമ്പത്തിക  ആഗോളവത്ക്കരണത്തിൽ നിന്ന് എന്ത് സാമ്പത്തിക പ്രയോജനം അവിടെയും  നേടിയിട്ടുണ്ടെന്ന് ഇന്ന്  പറയുക എളുപ്പമല്ല.   

ഇങ്ങനെയുള്ള പ്രത്യേക രാഷ്ട്രീയകാരണങ്ങൾ വിശകലനം നടത്തുന്നതിന് കൂടുതൽ എളുപ്പം ഇക്കാലത്തു നടക്കുന്ന അന്തർദ്ദേശീയ കോൺഫറൻസുകൾ നിരീക്ഷിക്കുകയാണ്. ഇത്തരം കുറെയെങ്കിലും വിവരങ്ങൾ അന്താരാഷ്‌ട്ര കരാറുകളിൽനിന്നു അവയെ ചൂണ്ടിക്കാണിക്കുന്നു. അതത്ര എളുപ്പമല്ല, പഴയ വ്യാവസായിക രാജ്യങ്ങൾ ,പ്രത്യേകിച്ച് അമേരിക്കയും അതുമല്ല, യൂറോപ്യൻ യൂണിയനും മറ്റു വികസ്വര രാജ്യങ്ങളും ഇപ്പോഴും കാര്ഷികസാധനങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ ഏറെ പിറകിലാണെന്നാണ് റിപ്പോർട്ട്. അതിനാൽ ജനങ്ങൾക്ക് ജീവിതബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നു. ഓരോ രാജ്യങ്ങളും ,അവരുടെ ആളുകളെ അവരുടെ ഉത്പന്നസാധനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ അഥവാ നിയമക്കുരുക്കകൾ ഉണ്ടാക്കുന്നത് തന്നെ ശരിയാണോ? അത് അനുകൂലസാഹചര്യം ഒരുക്കുന്നില്ലെങ്കിൽ സ്വയം കയറ്റു മതി ഇറക്കുമതികൾ നിർവ്വഹിക്കപ്പെടാൻ തയ്യാറാവണം. 

ആഗോളതലത്തിൽ ചില കാര്യങ്ങളെ നിരീക്ഷിക്കുമ്പോൾ, ഇന്നുവരെയുള്ള, ഇക്കാര്യത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന മാത്രമാണ് അമിതമായി ശ്രമിച്ചതെന്ന് കാണാം. എന്നാൽ അവരുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യാ വളർച്ചയെ ഗണ്യമായി തടയുക, അത് തീർച്ചയായും പ്രശ്നകാരമായ ശ്രമമാണ് എന്നവർ കാണുന്നുണ്ട്. അതുപക്ഷേ, പാശ്ചാത്യ വിമർശനത്തിൽ അവിടെ നിയമപരമായി ഒന്നുമില്ല. ഇക്കാര്യം ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ലല്ലോ. പക്ഷെ  ഇത്തരം പ്രശ്നങ്ങളുമായി മനുഷ്യരാശി മൊത്തത്തിൽ ആണെങ്കിലും ജനസംഖ്യാവിസ്ഫോടനത്തെ നേരിടുകയാണുത്തമമെന്നും വളരെ പ്രധാന്യം ഉള്ള ഒന്നാണ് എന്ന് ഉച്ചത്തിൽ ചിന്തിക്കുമോ? മറ്റുള്ള എല്ലാ രാജ്യങ്ങൾക്കും ജനസാന്ദ്രത ഉള്ളവരാണെങ്കിൽ അതിൽ അതുഭുതപ്പെടാനില്ല. വികസ്വര രാജ്യങ്ങൾ ചൈനയുടെ മാതൃക അനുകരിച്ചു ഭാവി സുരക്ഷിതമാക്കുകയാണ് രാജ്യങ്ങളുടെ ഉത്തരവാദിത്തത്തെ കാണുവാനിടയാക്കുന്നത്. 

എന്നാൽ അതേസമയം ഇന്ത്യയുടെ നിലപാട് തന്നെ വളരെ വിചിത്രവുമാണ്. ചൈനയെ അതിർത്തികൾ കാണിക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ഇന്ത്യൻ മഹാ സമുദ്രത്തിൽ നിലവിൽ ചില ദീപുകളിൽ രാഷ്ട്രീയക്കാരെയും അതുപോലെ  സൈന്യത്തെയും  തന്ത്രജ്ഞരെയും നിയമിക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ തന്ത്രപ്രധാനമായ സ്റ്റേജിംഗ് ഏരിയ ആക്കി മാറ്റുന്നത് ചൈനയ്‌ക്കെതിരെ ഈ രീതിയിൽ നിലകൊള്ളാൻ ഇന്ത്യ ആഗ്രഹിക്കുന്നു. എണ്ണ ഗതാഗതം മുതൽ പല വിധ ഇറക്കുമതി കയറ്റുമതി കാര്യങ്ങളിൽ അനിശ്ചിതത്വം ഉണ്ടാക്കുമെന്ന് തന്നെ കരുതപ്പെടുന്നു. മൗറീഷ്യസിൽ നിന്ന് 1100 കിലോമീറ്റർ വടക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ ഏതാണ്ട് 289 നിവാസികൾ മാത്രമുള്ള രണ്ടു ചെറിയ ദീപുകളിൽ നിലവിൽ രാഷ്ട്രീയക്കാരെയും സൈന്യത്തെയും നിയമിക്കുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയുള്ള ബീജിംഗിനെ മന്ദഗതിയിലാക്കുന്നതിൽ ഇന്ത്യ പങ്കാളിയാകുന്നു. അവിടെ ഇന്ത്യ റൺവേയും ജെട്ടികളും നിർമ്മിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ദക്ഷിണ ചൈനാക്കടലിലും ചില പടിഞ്ഞാറൻ പസഫിക്കിലും ഭൂമി ഏറ്റെടുക്കലുമായി ചൈന വർഷങ്ങളായി ചെയ്തുകൊണ്ടി രിക്കുന്നത് ഇന്ത്യാക്കാർ ചെറിയ തോതിൽ പിന്തുടരുന്നതായി തോന്നുന്നു. ആഗോള സമ്പത് വ്യവസ്ഥയ്ക്ക് നിർണ്ണായകമായ ഒരു പ്രദേശം സൈനിക താവളങ്ങളാൽ നിറയപ്പെട്ടിരിക്കുന്നു. ഓരോന്നായി അവടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.

ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ മഹാ സമുദ്രം ഇതുവരെ അവഗണിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ബെയ്ജിംഗ്, ആദ്യ ഘട്ടത്തിൽത്തന്നെ അവിടെ കൈകൾ നീട്ടിയിരുന്നു. അതായത്, പീപ്പിൾസ് ലിബറേഷൻ ആർമി ജിബൂട്ടിയിൽ നേരിട്ട് ഏദൻ ഉൾക്കടലിൽ ഒരു "സപ്ലൈ ബേസ്" നടത്തിത്തുടങ്ങി. ചൈനക്കാർ പാകിസ്ഥാനിലെ ഗ്വാഡർ തുറമുഖം അവരുടെ അയൽരാജ്യത്തെ 80 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഇടനാഴി ആയിട്ടുള്ള അവസാന പോയിന്റായി വികസിപ്പിക്കുകയുമാണ്. ശ്രീലങ്കയിൽ ഇന്ത്യയുടെ മുൻഭാഗത്തിനു നടുവിൽ, ഹംബൻടോട്ട തുറമുഖത്ത് ചൈന ഒരു പ്രധാന അടിത്തറ ഉറപ്പിക്കുകയും ചെയ്തു. അതുപോലെ നാവികസേനയ്ക്കും വിമാനങ്ങൾക്കും സജ്ജീകരിച്ച ഡീഗോ സൈനിക താവളം അമേരിക്കക്കാർ വളരെക്കാലമായി സുരക്ഷിതമാക്കിയിട്ടുണ്ട്. //-(പാർട്ട് -3 അടുത്തതിൽ )

***********************************************************************************

                                                     അഭിപ്രായങ്ങൾ എഴുതുക :    

e-mail-/ dhruwadeeptionline@gmail.com

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ 

 

 ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. 

 

 

സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും

 

ഒഴിവാക്കുക-

     

ധൃവദീപ്തി ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
 
  DHRUWADEEPTI ONLINE LITERATURE.
 
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu -  MOB. + oo49 170 5957371
Posted by George Kuttikattu
  ************************************************

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.