George Kuttikattu- |
നമ്മുടെ ഭൂമിയുടെ ഉപരിതലത്തിലെ കാലാവസ്ഥ വലിയ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്.
മമ്മുട്ട് ആന |
ലോകാവസാനം ആസന്നമാണെന്ന മട്ടിൽ കാലാവസ്ഥാ ഹിസ്റ്റേരിയയെ ക്കുറിച്ചു മുന്നറിയിപ്പ് നൽകാൻ മാത്രമാണ് ഞാൻ ഇത് ഇവിടെ പരാമർശിക്കുന്നത്. മറ്റ് ഓരോ ഹിസ്റ്റീരിയാകൾക്ക് നേരെ എതിരെ ശരിയായ മുന്നറിയിപ്പ് നൽകാനും ഞാൻ ഇന്ന് ആഗ്രഹിക്കുന്നുണ്ട്. "കാലാവസ്ഥാവ്യതിയാനങ്ങൾ തടയുന്നത് നമ്മുടെ ആവശ്യശക്തിയിലുള്ളതു പോലെ, എന്നിരുന്നാലും അത് നമ്മൾ ചെയ്യേണ്ടത് അതിനുള്ള ചില വലിയ തയ്യാറെടുപ്പുകളാണ്." എന്നിരുന്നാലും ഇത് പറയുമ്പോൾ ഇവിടെ എനിക്ക് ഒരു കാര്യം കൂടി ഊന്നി പറയേണ്ടതുണ്ട് .: ആഗോള താപനത്തിനു, കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് മാനവികത ഇപ്പോൾ സംഭാവന ചെയ്യുന്നു എന്നതും ഏതാണ്ട് ശരിയാണ്. അത്പക്ഷെ, നമ്മുടെ വ്യക്തിഗതമായ സംഭാവനയ്ക്ക് കാലാവസ്ഥാ വ്യതിയാനങ്ങൾ കുറെ കുറയ്ക്കുവാൻ ധാരാളം കാര്യങ്ങൾ ഇക്കാലത്ത് ചെയ്യാൻ അവസരങ്ങൾ ഉണ്ട്.
ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തയ്യാറുള്ള സർക്കാരുകൾക്ക് അരനൂറ്റാണ്ട് മുമ്പ് പരസ്യമായ മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുള്ളതാണ്. എന്നിരുന്നാലും ഇന്നുവരെ ഹരിതഗൃഹവാതകങ്ങൾ കുറെയെങ്കിലുo കുറയ്ക്കുന്നതിനുള്ള അന്താരാഷ്‌ട്ര കരാറുകളിൽ ചൈനയോ, ഇന്ത്യയോ ഒന്നും ഉൾപ്പെട്ടില്ല എന്നു ശ്രീ. ഹെൽമുട്ട് ഷ്മിത്ത് സൂചിപ്പിച്ചിരുന്നു, ഇന്നും അപ്രകാരം തന്നെ. ഇന്ത്യയിൽ ഇപ്പോൾ വായു മലിനീകരണം ഉണ്ടാകുന്ന ഏറ്റവും വലിയ നഗരമാണ്, ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹി. ഇത് ഇവിടെ ഇപ്പോൾ കുറിക്കേണ്ടതുണ്ട്. കാലാവസ്ഥാ -ശുചീകരണ നടപടികളിൽ ഇന്നും അമേരിക്കയും പൂർണ്ണമായി പങ്കെടുക്കാൻ വിസമ്മതിച്ചിട്ടുള്ളതാണ്. അന്തരീക്ഷ ശുചീകരണനടപടികളിൽ കൂടുതൽ പ്രശ്നം പരിഹരിക്കാൻ ഈ മൂന്നു ഭീമന്മാരും ഒരുപോലെ സഹകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാലാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന കിയോട്ട പ്രോട്ടോക്കോൾ തീർത്തും അപര്യാപ്തമായിരിക്കുന്നതെന്നു പറയുന്നതിനും കാരണമായത്.
മുൻ ജർമ്മൻ ചാൻസിലർ ഹെൽമുട്ട് ഷ്മിത്ത് 1974 |
ഭാവിയിൽ G-7 അഥവാ അതുപോലെ G- 20 തലങ്ങളിൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട രാഷ്ട്രീത്തലവന്മാരുടെയും ഏറ്റവും വലിയ കടമയായ അനവധി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് തീർത്തും പ്രായോഗികമാണെന്നു ഞാൻ പൂർണ്ണമായി കരുതുന്നുമില്ല. മൂന്നാമത്തെ വെല്ലുവിളികൾ തികച്ചും പുതിയതായി തോന്നുന്നുണ്ട്. അതായത്, സംസ്കാരങ്ങളുടെ സംഘട്ടനത്തിൽ നിന്ന് "നാഗരിതകളുടെ പ്രഹരം" എന്ന ക്യാച്ച് പദപ്രയോഗം ഏകദേശം ഒരു അമ്പതു വർഷങ്ങൾക്ക് മുമ്പായിരുന്നു. വാസ്തവത്തിൽ ഇക്കാലത്തും ഇസ്ലാമും പാശ്ചാത്യലോകവും മാത്രമല്ല, ആഗോളതലത്തിൽ തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു സാദ്ധ്യതയുടെ പരിധിക്കുള്ളിലാണ് എന്ന് ചിന്തിക്കാം. അത് സാദ്ധ്യമാണ്. പക്ഷെ അത്ര അടുത്തൊന്നും സാദ്ധ്യതയില്ല. ഇങ്ങനെയുള്ള കൂട്ടിയിടി എന്നും ഇപ്പോഴും തടയാനാകും? ലോകത്തിലെ ഇസ്ലാമിക ഭാഗങ്ങളിൽ ചില നിശ്ചിത മേഖലകളിൽ ദാരിദ്ര്യത്തിനെതിരായ ഏതു മന്ദബുദ്ധിയുടെയും അവരുടെ കലാപങ്ങളുടെയും ഒരു മിശ്രിതം നാം ഇക്കാലത്തു കാണുന്നു, കേൾക്കുന്നു. അത് കൂടാതെ പാശ്ചാത്യ രാജ്യങ്ങളുടെ ആഡംബരത്തോടുള്ള ശക്തമായ അസൂയ, കൂടാതെ മതഭീകരത, മാത്രമല്ല, രാഷ്ട്രീയാധികാരത്തിന്റെ ശക്തി പിന്തുടരൽ, ഈ യാഥാർത്ഥ്യം ഇക്കാലത്തു ചില രാഷ്ട്രങ്ങളിൽ ശക്തമായി തുടരുന്നു, ഉദാ: റഷ്യ, ബലാറസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ തനി ഏകാധിപത്യ നേതൃത്വങ്ങൾ ജനാധിപത്യ വ്യവസ്ഥിതിക്ക് വിരുദ്ധമായിട്ടു പ്രവർത്തിക്കുന്നു. കുറെ കാലങ്ങൾക്ക് മുമ്പ് ലോകം കണ്ട മഹാ ദുരന്തമായി രുന്നു, ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങൾക്ക് നേരെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഭീകരാക്രമണം. മതവിദ്വേഷത്തിന്റെ പ്രത്യക്ഷ ലക്ഷണമായിരുന്നു, അന്ന് ഇറാക്കിനെതിരെ നടത്തിയ അനാവശ്യ യുദ്ധം ഇസ്ലാമിക് ഭീകരരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നെന്ന് കുറഞ്ഞപക്ഷം ഒടുവിൽ യൂറോപ്യൻ സഖ്യവും അമേരിക്കൻ രാഷ്ട്രീയവൃത്തങ്ങളും കുറെ മനസ്സിലാക്കി. പാശ്ചാത്യരാജ്യങ്ങൾ ഇറാക്കിനെതിരെ മാത്രമല്ല,, അഫ്‌ഗാനി സ്ഥാനിലും, മുസ്ലീം ഭൂരിപക്ഷമുള്ള ബോസ്‌നിയയിലും, കോസോവയിലും തങ്ങളുടെ സൈനികശക്തി കൂടുതൽ ഉപയോഗിച്ചു. അതിലുപരിയായി ചില മുസ്ലിം അയൽക്കാർക്കെതിരെ ഇപ്പോഴും അമേരിക്ക ഇസ്രായേലിനെ കുറെ പിന്തുണയ്ക്കുന്നു. അമേരിക്കയോടും പാശ്ചാത്യ രാജ്യങ്ങളോടും പൊതുവെ യുള്ള തങ്ങളുടെ അടിസ്ഥാന ശത്രുതയെ പോലും ന്യായീകരിക്കാൻ മതഭ്രാന്ത ന്മാർക്ക് ഈ വസ്തുതകൾ ഉപയോഗിക്കുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. പാശ്ചാത്യരാജ്യങ്ങൾ - ഇവിടെ വത്തിക്കാൻ വളരെ വ്യക്തമായി ഉൾപ്പെടുത്തി യിട്ടുണ്ട്. ഇസ്ലാമിനോട് അപകീർത്തികരവും അത് ധിക്കാരമരപവുമായ ആ മനോഭാവം ശ്രദ്ധാപൂർവ്വം ഒഴിവാക്കാൻ നന്നായി മൊത്തത്തിൽ ഉപദേശിച്ചതാ യി ഊഹാപോഹങ്ങൾ ഉണ്ട്. ആഗോളതലത്തിൽ രാജ്യങ്ങൾക്ക് വിഷമമുള്ള പ്രശ്നമാണ് അഭയാർത്ഥി പ്രവാഹം. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക്, ബലാറസിൽനിന്നു യൂറോപ്പിലേക്ക് , ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് അതുപോലെ തന്നെ ഇങ്ങനെ ലോകം നേരിടുന്ന മനുഷ്യ ദുരന്തങ്ങൾക് ചില പരിഹാരം കാണുവാൻ ലോകരാജ്യങ്ങളുടെ സംഘടനയായ യൂ.എൻ ഒയുടെ കൂട്ടായ ചർച്ചയ്ക്ക് സമയം ഇനിയും വൈകിയിട്ടില്ല.
ലോകമതമായ ഇസ്ലാമിന് ക്രിസ്തുമതം, ഹിന്ദുമതം, അല്ലെങ്കിൽ യഹൂദമതം എന്നിങ്ങനെയുള്ള വിഭാഗങ്ങളുമായും ബഹുമാനത്തിനും സഹിഷ്ണുതയ്ക്കും അവകാശമുണ്ട്. രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ മതത്തെ രാഷ്ട്രീയ പൊതു ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. അവർ മതം പ്രചരിപ്പിക്കാൻ ഒരിക്കലും തങ്ങളുടെ രാഷ്ട്രീയക്കാരെ ഉപയോഗിക്കരുത്.
പൊതുവെ നോക്കിയാൽ തങ്ങളുടെ അധികാര പരിധിക്ക് പുറത്തുള്ള ആർക്ക് മേലും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളോ മതവിശ്വാസങ്ങളോ നിർബന്ധമായി അടിച്ചേൽപ്പിക്കാനുള്ള നിയമസാധുത രാഷ്ട്രീയ നേതാക്കൾക്കോ മത നേതൃ തലത്തിലെ നേതാക്കൾക്കോ ഇല്ലല്ലോ. ഇത് സ്വാഭാവികമായും മാധ്യമങ്ങൾക്ക് പോലും ബാധകമാണ്. 1987 -ൽ പ്രധാന ലോകമതനേതാക്കളുമായുള്ള വിവിധ കൂടിക്കാഴ്ചകളിൽ ഇന്റർ ആക്ഷൻ കൗൺസിൽ എല്ലായ്പ്പോഴും പരസ്പരം ഉണ്ടാകേണ്ടതായ സഹിഷ്ണുതയ്ക്കായി അഭ്യർത്ഥനകൾ ഉണ്ടായതാണ്. ഒരു അമ്പത് വർഷങ്ങൾക്ക് മുമ്പ് വിയന്നയിൽ വച്ച് ചമ്മണി പോലെയുള്ള ചില പാശ്ചാത്യ രാജ്യങ്ങൾ ഈ വിഷയങ്ങളിൽ തീവ്വ്രമായ കൂടിയാലോചനകൾ നടത്തിയിരുന്നതാണ്. കുറെ വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഈ വിഷയം ഇക്കാലത്തു കൂടുതൽ പ്രസക്തവുമാണ്. നിലവിലുള്ള രാജ്യങ്ങൾ, സൈനിക ഇടപെടലുകൾ, മാനുഷിക ഇടപെടലുകൾ എന്നറിയപ്പെടുന്ന കാര്യങ്ങളെപ്പറ്റി നാം കൂടുതൽ അറിയേണ്ട കാലമാണിപ്പോൾ. പടിഞ്ഞാറൻ യൂറോപ്പും റഷ്യൻ ആധിപത്യമുള്ള കിഴക്കൻ രാജ്യങ്ങൾ തമ്മിലുള്ള ശീതയുദ്ധം, ഉദാ: റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധഭീഷണികളും, സമാധാന ഇടപെടലുകൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ വർദ്ധിച്ചു വരുന്നതായും ലോകരാജ്യനേത്രുത്വ ങ്ങൾ നിരീക്ഷിക്കുന്നതായി വാർത്തകൾ വരുന്നു. ഇത്തരം ദൗത്യങ്ങളിൽ ചിലത് സെക്യൂരിറ്റി കൗൺസിൽ തീരുമാനങ്ങളാൽ അനുവദനീയവുമാണ്.
പക്ഷെ ചിലതു ഐക്യസംഘടനയുടെ ചാർട്ടർ ലംഘിച്ചുകൊണ്ട് സെക്യൂരിറ്റി കൗൺസിലിന്റെ അനുമതിയില്ലാതെ നടപ്പിലാക്കിയിട്ടുമുണ്ട്. ഇതിന്റെ ചില ഉദാഹരണങ്ങളാണ് വർഷങ്ങൾക്ക് മുമ്പ് യുഗോസ്ളാവിയയുടെ ബാക്കി കുറെ ഭാഗങ്ങളിൽ ഇടപെടലുകൾ, കൊസോവ, ബോസ്നിയ അധിനിവേശങ്ങളും ബൽഗ്രേഡിൽ നടന്ന ബോംബുവർഷങ്ങൾ തുടങ്ങിയവ ചരിത്രം മറക്കുന്നില്ല. ഇതെല്ലാം അറിയുന്ന പല സംഭവങ്ങളിലും ഇടപെടലുകൾ അവസാനിപ്പിച്ചു സൈന്യങ്ങളെ വിദേശമണ്ണിൽനിന്നു പിൻവലിക്കാനും ബുദ്ധിമുട്ടുള്ളതാണോ എന്ന് തോന്നിയിട്ടുണ്ടാകാം. അതുപക്ഷേ, പ്രായോഗികമായി, ജർമ്മനിയും, അമേരിക്കയും പ്രശ്നസങ്കീർണ്ണമായ അഫ്‌ഗാനിസ്ഥാനിൽനിന്നും സ്വന്തം സൈന്യങ്ങളെ അവരവരുടെ രാജ്യങ്ങളിലേക്ക് തീർത്ത് പിൻവലിച്ചു മാതൃക കാണിച്ചു ലോകത്തിന്റെ ആശങ്കയ്ക്ക് പ്രതീക്ഷയുടെ സന്ദേശം നൽകി.
ആഗോള ജനാധിപത്യ തത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന ചൈനയുടെ ഭീഷണി ആധുനികലോകത്തിനു ഒരു വെല്ലുവിളിയാണെന്ന് സംശയിക്കാം. എങ്കിലും എതിർവാദങ്ങൾ ഉയരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി ഇപ്പോൾ തങ്ങളുടെ ഏകാധിപത്യ ഭരണസംവിധാനം ജനാധിപത്യമാണ് എന്നവർ പ്രചരിപ്പിക്കുകയാണ്, എന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ പറയുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയുടെ ഭരണാധികാരി ശ്രീ. ഷി ജിൻപിംഗ് അമേരിക്കൻ പ്രസിഡണ്ട് ശ്രീ. ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. അപ്പോൾ,മുഴുവൻ പ്രക്രിയകളും ജനാധിപത്യം ഒരു അന്താരാഷ്ട്ര രാഷ്ട്രീയ കാര്യങ്ങളിലേയ്ക്ക് വേണ്ട വഴികളാണ് കണ്ടെത്തിയത്. അതിൽ, പ്രത്യേക പരാമർശം സ്വേശ്ചാധിപത്യവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടത്തെ സംബന്ധിച്ചുള്ളതായിരുന്നു. അപ്പോൾ ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കങ്ങളെ ആ ഒരു വലിയ സന്ദർഭത്തിൽ ഉൾപ്പെടുത്താൻ ജോ ബൈഡൻ ശ്രമിച്ചു. എന്നാൽ ചൈന ഒരു സമ്പൂർണ്ണ പ്രക്രിയയിലുള്ള ജനാധിപത്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഷി ജിൻപിംഗ് ബൈഡന്റെ അഭിപ്രായത്തെ എതിർത്തു. ജനാധിപത്യം എന്നത് ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും അനുയോജ്യമായ ഒരുപോലെ ഇഷ്ടാനുസൃതമായി നിർമ്മിച്ച ഉത്പന്നമല്ല.
ചൈനീസ് സമ്പ്രദായത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയുടെ ചൈനയുടെ സ്റ്റേറ്റ് മീഡിയ ചൈനയുടെ കുറെ വർഷങ്ങളിലെ വിജയങ്ങൾ പരാമർശിക്കുവാൻ ഇഷ്ടപ്പെടുന്നുണ്ട്. ഉദാ: ദശലക്ഷക്കണക്കിന് ചൈനാക്കാരുടെ ഉയർച്ച, ഏറ്റവും സമീപകാലത്തുണ്ടായ ഉയർന്ന വരുമാനം, പകർച്ചവ്യാധികൾക്കെതിരായി വിജയകരമായ പോരാട്ടം, എന്നിങ്ങനെ പലതും. നേരെമറിച്ചു, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, ഉദാ: മയക്കുമരുന്ന് പ്രശ്നങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. കഴിഞ്ഞ കാലത്ത് നടന്ന ജനാധിപത്യ ഉച്ചകോടിയിൽ ചൈനയുടെ വിദേശകാര്യഓഫീസിന്റെ വക്താവ് തന്റെ പ്രഖ്യാപനം ചെയ്തപ്പോൾ രാജ്യങ്ങളുടെ വിദേശനയത്തെപ്പറ്റി ആഞ്ഞടിച്ചു. "ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ യു.എസ് .എ ഏകപക്ഷീയമായി ഉപരോധങ്ങൾ ഏർപ്പെടുത്തുകയും മറ്റു രാജ്യങ്ങളിൽ സൈനിക ഇടപെടലുകൾ നടത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ചു. ലക്ഷക്കണക്കിന് സിവിലിയന്മാർക്ക് പരിക്കേൽക്കുകയും പാലായനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചൈനയുടെ പ്രസ്താവനയാണ്. ചൈനയുടെ രാഷ്ട്രീയനയവും ഒട്ടും മറിച്ചല്ലല്ലോ. അയൽരാജ്യത്തു നടക്കുന്ന പ്രതിഷേധം അതിനു വേണ്ട തെളിവുകളാണ്. അതുതന്നെ ഹോങ്കോങ്ങും ചൈനയുമായുള്ള അധികാരവടംവലിയുടെ പ്രകടമായ ഭീഷണികൾ ലോക ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയായി കാണുന്നു.
ജനാധിപത്യ ഉച്ചകോടിയെക്കുറിച്ചുള്ള ബെയ്‌ജിംഗിന്റെ വിമർശനം തന്നെ അതിനാൽ വളരെ ഉച്ചത്തിലുള്ളതും ആക്രമണാത്മകവുമാണെന്നാണ് വിദഗ്ധ അഭിപ്രായങ്ങൾ വായിക്കാനുള്ളത്. അത് എല്ലാറ്റിനുമുപരിയായി കാണാവുന്ന കാര്യം, രണ്ടു വർഷങ്ങൾക്ക് മുമ്പ് ഷി ജിൻപിങ് സമ്പൂർണ്ണ ജനാധിപത്യ പ്രക്രി യയായി ചലിപ്പിച്ച വാക്കുകളും, കുറച്ചു ദിവസങ്ങൾക്കുമുമ്പ് "ചൈനീസ് ജനാ ധിപത്യം " എന്ന ധവള പത്രത്തിന്റെ അവതരണത്തോടെ പ്രാഥമിക പാരമ്യ ത്തിലിലെത്തിയതുമായ പ്രക്രിയപ്രഖ്യാപനമാണ് കൂടുതൽ പ്രാധാന്യമുള്ളത്. ജർമ്മൻ രാഷ്ട്രീയവൃത്തങ്ങൾ ഇതിനെ വെൻഡിംഗ് അല്ലെങ്കിൽ ഫ്രെയിമിംഗ് എന്ന് വിളിക്കുന്നു. ചൈന സ്വന്തം ആഖ്യാനം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അങ്ങനെ പ്രതികരിക്കപ്പെട്ടത്. അതിനർത്ഥം: ജനാധിപത്യത്തിന്റെ സ്വന്തം മാതൃകയിൽ, ചൈനയുടെ നേതൃത്വം ജനാധിപത്യം എന്ന പദത്തെ നന്നായി വ്യാഖ്യാനിക്കാനും പാശ്ചാത്യ പരമാധികാരത്തെ വെല്ലുവിളിക്കാൻ തുടങ്ങുന്ന ചുവടുവയ്പ് എന്ന് സംശയിക്കപ്പെടുന്നു. അനന്തരഫലങ്ങൾ ഏറെ ഗുരുതമായേ ക്കാം എന്നും വരാനുള്ള വാഷിംഗ്‌ടൺ ഉച്ചകോടിക്ക് അപ്പുറത്തേയ്ക്ക് അവ വ്യാപിക്കുമോയെന്നും സംശയിക്കുന്നു.
എന്നാൽ പ്രത്യേക സന്ദർഭങ്ങളിൽ മനുഷ്യത്വപരമായ താല്പര്യങ്ങളെക്കാൾ, ഇടപെടുന്ന ശക്തിയുടെ രാഷ്ട്രീയതാല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് അന്നും ഇന്നും ഇടപെടലുകൾ ഉണ്ടാകുന്നതെന്നത് വളരെ യാഥാർത്ഥ്യമാണ്. അതിന് ചില ഉദാഹരണങ്ങളാണ്, ബലാറസ്, റഷ്യ- ഉക്രൈൻ, ഇന്ത്യ- ചൈന, ഇന്ത്യ-പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ സംഘർഷ സ്ഥിതിവിശേഷങ്ങൾ നമ്മെ ചൂണ്ടിക്കാണിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളോട് ഉടൻ അടിയന്തിര സമാധാനത്തിന്റെ ഒരു അടിസ്ഥാനതത്വത്തെ ഈ രാജ്യങ്ങൾ പാടെ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു മുന്നറിയിപ്പ് വാക്ക് എങ്കിലും പറഞ്ഞു അഭിസംബോധന ചെയ്യാൻ കൗൺസിൽ അംഗങ്ങൾ ഇനി ഉചിതമായ കാര്യം എന്ന് ചിന്തിക്കേണ്ട സമയം കടന്നു പോകുന്നു എന്നാണു എനിക്ക് പറയാനുള്ളത്. അഫ്‌ഗാനിസ്ഥാനിൽ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ദാരിദ്ര്യം ഇപ്പോൾ ലോകരാജ്യങ്ങൾക്ക് പരിഹരിക്കാവുന്നതിലപ്പുറം വിഷമമുള്ളത് തന്നെയാണ്. അതുപോലെതന്നെ ഇന്ത്യ, റഷ്യ, ചെയിൻ, ബലാറസ് തുടങ്ങിയ പലരാജ്യങ്ങളിലും ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് ആ രാജ്യങ്ങൾ ഭരിക്കുന്ന ഭരണാധികാരികളുടെ അഭീഷ്ടമനുസരിച്ചു വിലക്ക് ഏർപ്പെടുത്തി യിരിക്കുന്നു. ഉദാ. വിദേശത്ത് താമസിക്കുന്ന ഒരു ഇന്ത്യൻ പൗരനായിരുന്ന ഒരു പ്രവാസി തന്റെ അഭിപ്രായം സർക്കാരിനോ നേതൃത്വങ്ങൾക്കോ നേർക്ക് ഉപയോഗിച്ചാൽ അഭിപ്രായം പറയുന്ന പ്രവാസിയുടെ ഓ. സി. ഐ, സ്റ്റാറ്റസ് ക്യാൻസൽ ചെയ്യും. ഒരു പ്രവാസി ഇന്ത്യക്കാരൻ ഇന്ത്യയിൽ സമ്പാദിച്ച വീട് , സ്വത്തുക്കൾ എന്നിവയ്ക്ക് അവകാശം നഷ്ടപ്പെടുകയാണ്. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിയമഭീകരത എന്ന് പ്രവാസി ഇന്ത്യാക്കാർ പറയുന്നുണ്ട്.
ഇത്തരം ലോകരാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റി 1974 -ൽ ജർമ്മൻ ചാൻസിലറായിരുന്ന ഹെൽമുട്ട് ഷ്മിത്ത് അഭിപ്രായപ്പെട്ടതിങ്ങനെയാണ്: " എന്നെ സംബന്ധിച്ചിട ത്തോളം, ഇടപെടാതിരിക്കുക എന്ന അടിസ്ഥാനതത്വം ഏതാണ്ട് പൂർണ്ണമായും മറന്നുപോയതായി എനിക്ക് തോന്നുന്നു " എന്നാണു അദ്ദേഹം ആഗോളതല പ്രശ്ങ്ങളെക്കുറിച്ചു പ്രതികരിച്ചത്. ഇത് വളരെ അർത്ഥവത്തായ ചിന്തയാണ് എന്ന് ഇക്കാൾ സംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ആനുകാലികമായി ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ് ചില രാജ്യങ്ങൾ തമ്മിൽ ഉയർത്തുന്ന വെല്ലുവിളികൾ, പോർവിളികൾ, ഇതുമാത്രമല്ല, ഇങ്ങനെയുള്ള രാജ്യങ്ങളിൽനിന്നുള്ള അഭയാർത്ഥികളുടെ വർദ്ധനവും ദാരിദ്ര്യവും, ലോകം ആകെമാനം നിയന്ത്രണാതീതമായ കാലാവസ്ഥാവിസ്പോടനം, കാലാവസ്ഥാ വിസ്പോടനത്തിൽ കാണപ്പെടുന്ന ടൊർണാർഡോ ദുരന്തങ്ങൾ, അതുമൂലം ഉണ്ടാകുന്ന അപകടഭീഷണികൾ, മരണങ്ങൾ, പേമാരിയും വെള്ളപ്പൊക്കവും, ഉരുൾ പൊട്ടലുകൾ, അഗ്നിപർവ്വതങ്ങളുടെ തുടർച്ചയായ നിലക്കാത്ത ഒഴുക്ക്, ഇവയൊക്കെ കണ്ടും അനുഭവിച്ചും ലോകം ഞെട്ടിയിരിക്കുമ്പോൾ പെട്ടെന്ന് മറ്റൊരു കൊടും ദുരന്തം മനുഷ്യരാശിയെ വിറപ്പിച്ചിരിക്കുന്നു. എല്ലാത്തിനും ഉപരിയായി മനുഷ്യസമൂഹത്തിന്റെ മഹാദുരന്തമായി വർദ്ധിച്ചുവരുന്ന പാൻഡെമിക് വ്യാപനം, ഇതിനിടെ വർദ്ധിച്ചുവരുന്ന ക്രിമിനൽ കുറ്റങ്ങളുടെ വർദ്ധനവ്, മതങ്ങളും രാഷ്ട്രീയവും തമ്മിൽ പരസ്പരം അസഹിഷ്ണുതയുടെയും പകതീർക്കലിന്റെ വെല്ലുവിളികളും- ഇങ്ങനെ നിരവധിയേറെ ആഗോള പ്രശ്നങ്ങൾ എല്ലാം ഇന്ന് നാം നേരിട്ടനുഭവിക്കുന്ന മഹാദുരന്തങ്ങളാണ്. മനുഷ്യ മനസ്സിലെ വിഷലിപ്തമായ ചിന്തകൾ പോലെ പ്രകൃതിയും അതനുസരിച്ചു ഇന്ന് മനുഷ്യർക്ക് നേർക്ക് നേരെ പ്രതികരിക്കുന്നു. ഈ ഒരു ചിന്ത അത്രയ്ക്ക് മാത്രം വികലമാണെന്ന് പറയാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.
വെള്ളപ്പൊക്കവും ദുരന്തങ്ങളും ഒന്നിനൊന്ന് സംഭവിച്ചുകൊണ്ടിരുന്നപ്പോൾ ലോകരാജ്യങ്ങൾ എന്ത് ചെയ്തു? ഒന്നും സംഭവിക്കാത്തതുപോലെ, കേരളത്തിൽ , ജർമനിയിലും അമേരിക്കയിലും മറ്റുള്ള വിവിധ രാജ്യങ്ങളിലും ഉണ്ടായിരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങൾ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്തപ്പോൾ നാമെല്ലാം എന്താണ് ശ്രദ്ധിച്ചത്? കേരളത്തിലെ നദികളിൽ മണ്ണ് കൂടിക്കൂടി വന്നു മഴ വെള്ളം ഒഴുകിയകലുന്നതിനു തടസ്സം വന്നിരുന്നു. ഇതുപോലെയാണ് ഈ വർഷം അഹ്‌റിലും, എർഫ്റ്റിലും പാരിസ്ഥിതിക ദുരന്തങ്ങളെ കാണാതെ നദികളുടെ ദുർവിനിയോഗം നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജീവി വർഗ്ഗങ്ങളുടെ വംശനാശവും കാലാവസ്ഥാ അടിയന്തിരാവസ്ഥയും നേരിടുന്ന സാഹചര്യവുമായി ദുരന്തം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ നദീതീരങ്ങൾ നിർമ്മാണരംഗമാക്കി മാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനുശേഷമുള്ള പുനർ നിർമ്മാണത്തെക്കുറിച്ചും നാം ചിന്തിച്ചിട്ടുണ്ടോ? ഉദാ: കേരളത്തിൽ ഇടുക്കി ഡിസ്ട്രിക്ടിൽ, അതുപോലെ മറ്റുപല പ്രദേശങ്ങൾ, വിദേശരാജ്യങ്ങൾ, ജർമ്മനി, ഫ്രാൻസ്, അമേരിക്കാ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ നാളിൽ കാലാവസ്ഥാ ദുരന്തങ്ങൾ ഉണ്ടായി. ജർമ്മനിയിൽ, നോർത്ത് റൈൻ വെസ്റ്റ് ഫാലിയ, റൈൻ ലാൻഡ് ഫാൾസ് സംസ്ഥാങ്ങളിൽ, ഫ്രാൻസിൽ നിലക്കാത്ത അഗ്നിപർവ്വത ദുരന്തം, കേരളത്തിലെ, ഉരുൾപൊട്ടൽ വെള്ളപ്പൊക്കം ദുരന്തം, അമേരിക്കയി ൽ കെന്റക്കിയിലെ നാശം സൃഷ്ടിച്ച ടൊർണാർഡോ, ഇങ്ങനെ ഇന്ന് നിരവധി ദുരന്തങ്ങളുടെ കാര്യങ്ങൾ പറയാൻ കഴിയും. അതാകട്ടെ, അവിടെ എത്രയെത്ര മനുഷ്യജീവൻ പൊലിഞ്ഞുപോയെന്നു ശരിയായി ഔദ്യോഗിക കണക്കുകൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ആഗോളതാപനത്തിൽ ഉയർന്ന വർദ്ധനവിന് തെളിവാണ് ഗ്രീൻലാൻഡ് പോലെയുള്ള ആർട്ടിക് രാജ്യങ്ങളിലെ നിലവിൽ കാണപ്പെടുന്ന മഞ്ഞുമലകൾ ഉരുകികൊണ്ടിരിക്കുന്ന കാഴ്ചകൾ. കാലാവസ്ഥാ വിസ്പോടനത്തിന്റെ തെളിവുകളാണ്. അതുപോലെ കൊടുംകാറ്റുകൾ മൂലം ഈയിടെ ഫിലിപൈൻസ് രാജ്യത്തുണ്ടായ ഭീമൻ നാശ നഷ്ടങ്ങൾ. കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ മനുഷ്യജീവിതം വിഷമകരമാവുകയാണ്.
അതുപോലെതന്നെ ഇന്ത്യയിൽ കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും അനേകം പേരുടെ മരണത്തിനും, താമസ്സവീടുകൾ, കൃഷിസ്ഥലങ്ങൾ, അത് മാത്രമല്ല, വളർത്ത് മൃഗങ്ങൾക്ക് പോലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട് . എങ്കിലും ഇതിനൊന്നും നാശംനഷ്ടം അനുഭവിച്ചവർക്ക് ഇതുവരെ പരിഹാര സഹായം ഉണ്ടായിട്ടില്ല. ഈ പ്രദേശങ്ങളിൽ ആവശ്യമായ റീപ്ളേസ്മെന്റ് പ്ലോട്ടുകളുടെ പുനർനിർമ്മാണം ചർച്ചാവിഷയമാണ്. ഇതുവരെ ആഗോളതല സർക്കാരുകളുടെ മാതൃകാപരമായ സേവനം നല്കപ്പെട്ടിട്ടില്ല എന്നുള്ള മാദ്ധ്യമ വാർത്തയുണ്ട്. നിലവിലുള്ള റിപ്പോർട്ടിംഗിന് കാരണമാകുന്ന കൊറോണ പാൻഡെമിക്കിനു വേണ്ടി സമാനമായ പ്രധാന വ്യക്തികളെയും നേതൃത്വത്തെ യും മാദ്ധ്യമങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടോ എന്ന ചിന്താവിഷയം ഉണ്ടോ? പ്രതിദിനം എത്രയോ മരണങ്ങൾ നടക്കുന്നു. എന്നാൽ എത്ര പ്രദേശം അടച്ചു ഒരു ദിവസം പുനർനിർമ്മിക്കപ്പെടുന്നു, എത്രമാത്രം മാലിന്യം എന്ന് തുടങ്ങിയ പ്രധാനപ്പെട്ട കണക്കുകൾ നമ്മുടെ പക്കലുണ്ടോ എന്ന് നാമിപ്പോൾ ചിന്തിക്കാറുണ്ടോ? ഇതെല്ലാം കാലാവസ്ഥയുമായി അവയെല്ലാം ബന്ധപ്പെട്ടി രിക്കുന്നു. കാലാവസ്ഥ എപ്പോഴും തലക്കെട്ടിൽ ഉണ്ടായിരിക്കണമെന്നില്ലല്ലോ. കാരണം പലപ്പോഴും കാര്യങ്ങളെ വളരെ സൂക്ഷ്മമായി നോക്കുന്നു. കാരണം കാലാവസ്ഥാ ആഘാതങ്ങളുടെ വ്യാപ്തിയും വൈവിധ്യവും മനസ്സിലാക്കാൻ ഈ സാന്ദർഭികവത്ക്കരണം ഏറെക്കുറെ പ്രധാനമാണ്. ഇതിനു അവശ്യമായ ഗവേഷണവും ഗവേഷണസമയവുമായി മാത്രമല്ല, സ്പെഷ്യലിസ്റ്റ് അറിവും സർഗ്ഗാത്മകതയുമായി വളരെയധികം ബന്ധമുണ്ട്. കാലാവസ്ഥയെ മാനമായി മനസ്സിലാക്കിയാൽ മാത്രമേ അത് സാധ്യമാകു, അല്ലാതെ ഒരൊറ്റ വിഷയമായി കാണരുത്.
അപ്പോൾ ഇത്രയും കാലങ്ങൾക്ക് ശേഷവും നമ്മുടെ ലോകത്തിന്റെ നിലവിൽ ഉണ്ടായിട്ടുള്ള അവസ്ഥയുടെ തീമാറ്റിക് സങ്കോചം നാമൊക്കെ പ്രധാനപ്പെട്ട ഒരു അവസാനവിഷയമായി എന്തിലാണ്, എവിടെയാണ് ശ്രദ്ധിച്ചത്? ആഗോള രാജ്യങ്ങൾ സാമ്പത്തിക റിപ്പോർട്ടിംഗിൽ പരിസ്ഥിതി നാശത്തിൽ വന്നിട്ടുള്ള ചെലവുകൾ അവഗണിക്കുന്ന ഒരു ചിത്രം കാണുന്നുണ്ട്. യൂറോപ്പിലേക്ക് നാം നോക്കുക. ഉദാ: ജർമ്മനിയിലെ കാലാവസ്ഥാ നാശനഷ്ടങ്ങൾ ഇപ്പോൾ പ്രതി വർഷം 150 ബില്യൺ യൂറോയിലധികം വരും. കൃഷിയെക്കുറിച്ചുള്ള ഓരോ റിപ്പോർട്ടിംഗിൽ, മണ്ണിന്റെ ഉത്പാദന ഫലങ്ങളും ചെലവുകളും ഓരോരോ സാദ്ധ്യതകളും രാസവളങ്ങളുടെ പങ്കും നിരന്തരം അവഗണിക്കപ്പെട്ടിരുന്നു. അതുപോലെ, ഇ- മൊബിലിറ്റിയെക്കുറിച്ചുള്ള സംവാദം ഓരോ കാലാവസ്ഥാ പശ്ചാത്തലത്തിൽനിന്നു പൂർണ്ണമായും അവയെല്ലാം വിട്ടുപോയിരിക്കുന്നു -അതായത്, സാങ്കേതിക വിദ്യകൾ, ചെലവുകൾ, സാദ്ധ്യതകൾ, എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ഒരു പ്രധാന ചോദ്യം ഉയരുന്നുണ്ട്: അതിതാണ്, ന്യൂ ടെക്‌നോളജിയിൽ E-കാറുകൾ ഹരിത വൈദ്യുതിയിൽ പ്രവർത്തിക്കുന്നുണ്ടോ? അപ്പോഴാണ്, ലോക കാലാവസ്ഥാ വ്യതിയാനവും, ആഗോളരാഷ്ട്രീയ ചലനങ്ങളിലും മറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുമെല്ലാം സത്യങ്ങളായി അവതരിക്കുന്നതെന്ന് വിലയിരുത്താം.
*****************************************************
അഭിപ്രായങ്ങൾ എഴുതുക :
e-mail-/ dhruwadeeptionline@gmail.com
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ
ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.
സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും
ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.