ധ്രുവദീപ്തി : പുതുവർഷം 2022 // പുതുവത്സരാശംസകൾ //
George Kuttikattu
പുതുവർഷം - 2022
വർഷത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചിന്തകൾ പഴയ വർഷം ഉപേക്ഷിച്ച് പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ, നമ്മൾ ഒരു പരിവർത്തനത്തിലാണ്. അതിനിടയിൽ, അത് തീർച്ചയായും നമ്മെ കുറെയൊക്കെ അസ്വസ്ഥരാക്കാം, ഭയപ്പെടുത്താം. പഴയതു അവസാനിച്ചു, മാറ്റാനാവാത്തവിധം, പുതിയത് നമ്മൾ ഇതുവരെ സൃഷ്ടിച്ചിട്ടില്ല, നേരിട്ടിട്ടില്ല. നമ്മൾ ഉപേക്ഷിച്ചു പോയെന്ന് കരുതിയ വിഷമകരമായ സംഭവങ്ങൾ, ഉറ്റവരുടെ വേർപാടുകൾ, പകർച്ചവ്യാധികൾ, ഈ പരിവർത്തനഘട്ടത്തിൽ പലപ്പോഴും നമ്മുടെ ഓർമ്മകളിലേയ്ക്കും നമ്മുടെ ജീവിതത്തിലേക്കും തിരിച്ചു വരാം. വികാരങ്ങൾ അവയുടെ ഇടം തേടുന്നുണ്ട്.
പ്രത്യേകിച്ചും പ്രിയപ്പെട്ട ഒരാളെയോ വളർത്തുമൃഗത്തെയോ ഏറെ പ്രിയപ്പെട്ട ജീവിത അന്തരീക്ഷത്തെയോ നമുക്ക് ഉപേക്ഷിക്കേണ്ടി വരുമ്പോൾ, അത്, നാം വേദനയും ഏറെ സങ്കടവും വളരെ തീവ്വ്രമായി അനുഭവിച്ചേക്കാം. എന്നാൽ വർഷാവസാനം വളരെ ശക്തമായി നമ്മുടെ ബോധത്തിലേക്ക് തിരിച്ചുവരാൻ ഒരു അന്തിമത നമുക്കനുഭവപ്പെടുന്നു. സ്വയം ദുഃഖിതനാകാൻ വേണ്ടി നമ്മെ അനുവദിക്കുന്നത്, നമ്മെ കുഴപ്പത്തിലാക്കാനത് സഹായിക്കുകയുമാകാം , ഇത് ഒരു പുതിയ ദിശയിലേക്കുള്ള ഒരു മറ്റൊരു ചുവടുവയ്പ്പായിരിക്കും. വേദനാ ജനകവും എന്നാൽ വിമോചിപ്പിക്കപ്പെടുന്നതുമായ ഒരു പരിവർത്തനഘട്ടം. മുന്നോട്ടു പോവുക, കാണപ്പെടുന്നത് അംഗീകരിക്കുക, വീണ്ടും പോകട്ടെ... ഇപ്രകാരം ചില ഘട്ടങ്ങളിൽ നമ്മളെ നമ്മുടെ ചിന്ത ഉയരങ്ങളിലേക്ക് നമ്മുടെ ഉത്തരങ്ങൾ വളരും. പുതിയ എന്തെങ്കിലും ഉദിക്കും. നമ്മൾ സ്വയം ഒരു താളം നിർണ്ണയിക്കുന്നു.
പുതുവത്സരം അതിന്റെ പുതിയ ദിനത്തോടൊപ്പം, പുതിയ തുടക്കത്തിന്റെ പ്രഭാതത്തോടൊപ്പം ഒരു പുതിയ സാദ്ധ്യതയും നമുക്ക് പ്രദാനം ചെയ്യുന്നു. അത് എത്ര വലുതായാലും ചെറുതായാലും, നമ്മുടെ ഓരോരുത്തരുടെയും ജീവിത ആശയങ്ങൾക്കനുസരിച്ചു, സ്വന്തം ആവശ്യങ്ങൾക്കുമനുസരിച്ച്, നമുക്ക് ഇത് കൃത്യമായി രൂപകല്പന ചെയ്യാനും കഴിയും. എന്തൊരു സ്വാതന്ത്ര്യം എന്നതിന് പേര് നല്കാനാവുമോ !
നമ്മുടെ ജീവിതയാത്രയിൽ ഒരു നീണ്ടുനിൽക്കുന്ന പാതയിലാണ് നാമെല്ലാം എന്നുള്ള ഒരു വസ്തുത കുറെയെങ്കിലും സമ്മതിക്കുന്നുണ്ട്. ജീവിത വഴിയിൽ ഉണ്ടാകുന്ന മത്സര ഓട്ടത്തിൽ ഉണ്ടാകാവുന്ന തോൽവിയിൽ ഒരു വിജയവും ഉണ്ടാകുമെന്നു കരുതുക. അങ്ങനെ അവസാനം ഒരു പുതിയ തുടക്കം നമുക്ക് പ്രത്യാശിക്കാം.
നാം ഇന്ത്യാക്കാർ ലോകത്തിന്റെ മുമ്പിലുള്ള ചില വലിയ പരീക്ഷണത്തിൽ ഏതെങ്കിലുമൊന്നിന്റെ നടുവിലാണ്. നാം ഒരു പങ്കിട്ട, ഒരു അന്തർദ്ദേശീയ ധാർമികതയുടെയും അന്തസ്സിന്റെയും, വികസനത്തിനുള്ള ഉത്തരവാദിത്വം കാണിക്കണം. നാം പൗരന്മാരുടെ മൗലീക അവകാശങ്ങളിൽ എല്ലാം വേണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ? അതിനാൽ നമുക്ക് വേണ്ടത്, ഒരു ഐക്യത്തെ നിലനിറുത്തണമെന്ന് ചിന്തയുണ്ടാകണം. നമ്മുടെ ജനങ്ങളുടെ കാര്യങ്ങൾ ശരിക്കും മനസ്സിലാക്കാനോ, സങ്കല്പിക്കാനോ നമുക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ ലോകത്തിലെ പൊതുജനാരോഗ്യം, മോശമായ അവസ്ഥ, ജനങ്ങളുടെ ജീവിതം, രാഷ്ട്രീയ പാർട്ടികൾ, മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥ, ശത്രുതാപരമായ ചില പെരുമാറ്റം, പൊതുവെ പരിതാപകരമായ ഒരു രാജ്യത്തിന്റെ പേരിൽ അയൽ രാജ്യങ്ങൾ വെല്ലുവിളികൾ ചെയ്യുന്നു. നമുക്ക് ധീരതയും ഊർജ്ജവും മാതൃക രാഷ്ട്രീയ നവീകരണത്തിനുള്ള ഇച്ഛാശക്തിയും ഇപ്പോൾ ആവശ്യമാണ്.
2022- പുതുവത്സരത്തിന്റെ എല്ലാ നന്മകളും ഏവർക്കും ആശംസിക്കുന്നു. //-
*****************************************************************
അഭിപ്രായങ്ങൾ എഴുതുക :
e-mail-/ dhruwadeeptionline@gmail.com
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ
ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും.
സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും
ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.