(1969 ഓഗസ്റ്റ് 8 ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ഒരു ലേഖനമാണ് ഇവിടെയിപ്പോൾ ചേർക്കുന്നത്. പീരുമേടെന്ന് വിളിക്കുന്ന കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മനോഹര മലയോര കേന്ദ്രം. അന്ന് ആദിവാസികൾക്കും വന്യമുഗങ്ങൾക്കും അധിവാസകേന്ദ്രം, മഹാരാജാക്കന്മാർക്കും,സഞ്ചാരികൾക്കും തീർത്ഥാടകർക്കും ഒഴിവുകാല വിശ്രമാവസ്ഥയ്ക്കുള്ള ഹൃസ്വകാല വാസസ്ഥാനം, നൂറ്റാണ്ടുകൾ മലയോര മേഖലയ്ക്ക് കുളിർമ്മപകർന്ന അഴുതയാറിനും മറുകരകടന്നു തീർത്ഥാടകർക്ക് വനഭൂമിയിലൂടെ ശബരിമലയിലേയ്ക്ക് മനോഹര കുറുക്കുവഴി നൽകിയ അവകാശ പൈതൃകവും പീരുമേടിനുള്ളതാണ്. കഴിഞ്ഞ അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുമ്പ് പീരുമേട് എന്തായിരുന്നു എന്ന യാഥാർത്ഥ്യം മാത്രം ധ്രുവദീപ്തിയിൽ രേഖപ്പെടുത്തണമെന്ന എന്റെ ഹൃദയാഭിലാഷം ഇവിടെ സഫലീകരിക്കുകയാണ്.-ഈ അവസരത്തിൽ, എന്റെ ഈ ലേഖനം അന്ന് ദീപികയിൽ പ്രസിദ്ധീകരിച്ച ചീഫ് എഡിറ്റർ Rev. ഫാ. സക്കറിയാസ് നടയ്ക്കൽ സി.എം. ഐ യ്ക്കും പ്രസിദ്ധ മലയാള ഹാസ്യസാഹിത്യ ചക്രവർത്തിയും ദീപികയുടെ അന്നത്തെ വാരാന്ത്യ പ്പതിപ്പ് എഡിറ്ററുമായിരുന്ന അന്തരിച്ച ശ്രീ വേളൂർ കൃഷ്ണൻകുട്ടിക്കും ഓർമ്മകളുടെ പൂച്ചെണ്ടുകൾ നന്ദിയോടെ അർപ്പിക്കുന്നു. I -
ജോർജ് കുറ്റിക്കാട്ട് ).
ജോർജ് കുറ്റിക്കാട്ട് ).
ദീപിക 1969 ഓഗസ്റ്റ് 8, വെള്ളി.
എസ്. എം. എസ്. ക്ലബ് : പീരുമേടിന്റെ സാംസ്കാരിക കേന്ദ്രം -
ജോർജ് കുറ്റിക്കാട്ട്
തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ജീവിതത്തിലെന്നും ഇശ്ചിക്കുന്ന ഒരു ആത്മസാക്ഷാത്ക്കാരമായിരുന്നു പീരുമേടിന്റെ അനശ്വര ഭംഗിയെ ദർശിക്കുകയെന്ന ജീവിതലക്ഷ്യം എന്ന് ചുരുക്കത്തിൽ പറയാം.
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിസ്മാരകമായി സ്ഥാപിച്ച പീരുമേട്ടിലെ ലൈബ്രറിയും ക്ലബും ഇന്ന് ഒരു ഒന്നാംകിട കലാസാംസ്കാരിക രംഗമായി ഉയർന്നിരിക്കുകയാണ്.
മലമ്പനിയും മഞ്ഞും മനുഷ്യന് പ്രാണഭീതിയുളവാക്കിയിരുന്ന ആ കാലത്ത്, സുമാർ 52 വർഷങ്ങൾക്ക് മുമ്പ് പീരുമേട് താലൂക്ക് കച്ചേരിയുടെ തിണ്ണയിലന്ന്
കുറെ നല്ലയാളുകൾ സമ്മേളിച്ചു. വിനോദത്തിനും വിശ്രമത്തിനും വിജ്ഞാന സമ്പാദനത്തിനും ചേർന്ന സംഘാടക സംവിധാനം ആവശ്യമായിരുന്നതിനാൽ "ശ്രീമൂലം തിരുനാൾ ഷഷ്ടിപൂർത്തി സ്മാരക ക്ലബ് ആൻഡ് ലൈബ്രറി എന്നുള്ള "(എസ്. എം. എസ്. ക്ലബ് ആൻഡ് ലൈബ്രറി) എന്ന പേരിലന്ന് ഒരു പുതിയ പ്രസ്ഥാനം ആരംഭിച്ചു. ആ സ്ഥാപനത്തിന് ഇന്ന് 1969-ൽ അമ്പത്തി രണ്ട് വയസ് തികഞ്ഞിരിക്കുന്നു. (ഇന്ന് ഈ വിജ്ഞാന-സംഘടനാസംവിധാനമുണ്ടെങ്കിൽ 103 വർഷങ്ങൾ പിന്നിട്ടിരിക്കും).
പീരുമേട് - അഥവാ -അഴുത
ഈ പേരിന് കാരണമായിട്ടുണ്ടെന്ന് പറയുന്ന അനേകം കഥകളും, അനവധി ഐതീഹ്യങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പീരുമേടിന്റെ നല്ല പഴയ പേര് "അഴുത" എന്നായിരുന്നു. പീരുമേടിന്റെ കേന്ദ്രസ്ഥാനം ഇന്നും "അഴുത" എന്ന പേരിൽ അറിയപ്പെടുന്നു. "അളുത്" എന്ന വാക്കിന്റെ അർത്ഥം (തമിഴ് ഭാഷയി ൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം). "കരച്ചിൽ" crying എന്നാണ്. ഈ "അളുത്" എന്ന പേരിനെപ്പറ്റി ഇങ്ങനെയൊരു കഥ ഇന്നും പരക്കെയുണ്ട്: "അളുത് " എന്ന വാക്കിൽനിന്നാണ് "അഴുത" എന്ന് പേര് പിന്നീട് ഉണ്ടായത്.
ഒരു ഈശ്വര ഭക്തനായിരുന്ന പീരുബാവാ സാഹിബും അയാളുടെ മറ്റു രണ്ടു സഹോദരന്മാരും കൂടി ഏകാന്തവാസത്തിനായി ഒരു സ്ഥലം അന്വേഷിച്ചു പീ രുമേട്ടിൽ വന്നുവെന്നും, പീരുബാവ സാഹിബ് കുട്ടിക്കാനത്തുവച്ച് അന്ന് സമാ ധിയടഞ്ഞുവെന്നും പറയുന്നു. മറ്റു രണ്ടു സഹോദരന്മാരും അന്നവിടെ വച്ച് കരഞ്ഞു പിരിഞ്ഞ സ്ഥലമായതുകൊണ്ടാണ് പ്രസ്തുത സ്ഥലത്തിന് 'അഴുത'യെ ന്ന പേരുണ്ടായതെന്നും, പിൽക്കാലത്ത് ആ സ്ഥലത്തിന് പീരു മുഹമ്മദ് സാഹി ബിന്റെ പേരുതന്നെ കൊടുത്ത് "പീരുമേട്" എന്നാക്കിയെന്നാണ് ഐതിഹ്യം പറയപ്പെടുന്നത്.
പീരുബാവ സാഹിബിന്റെ ശവമണ്ഡപം
പീരുമുഹമ്മദിന്റെ ശവമണ്ഡപം |
ഇന്ന് കുട്ടിക്കാനത്തിനടുത്തുള്ള "വള ഞ്ഞാങ്കാനം" എന്ന സ്ഥലത്ത് കുന്നിൻ മുകളിൽ പീരുബാവ സാഹിബിന്റെ ശവമണ്ഡപം ഇന്നും കാണാൻ നമുക്ക് കഴിയും. അഴുതയിൽ നിന്നും വടക്കു മാറി- ,പീരുമേടിന്റെ കേന്ദ്രത്തിൽ നിന്നും കുമളി - കോട്ടയം റോഡിൽ ഏതാണ്ട് മൂന്നു കിലോമീറ്റർ അകലെ യാണ് കുട്ടിക്കാനം എന്ന പ്രദേശം. അ വിടെ നിന്നു കേരളത്തിന്റെ മനോഹ രമായ ഹൈറേഞ്ച് മലയോരപ്രദേശ ങ്ങളിലെയ്ക്ക്, ഏലപ്പാറ, കാഞ്ചിയാർ, കട്ടപ്പന, തുടങ്ങിയ വിവിധ ഹൈറേ ഞ്ച് പ്രദേശങ്ങളിലേക്ക് എളുപ്പം യാത്ര ചെയ്യാവുന്നതാണ്. അവിടേയ്ക് ഇന്നും എത്തുന്ന ടൂറിസ്റ്റുകൾക്ക് മനംനിറയെ പ്രിയങ്കരമായ തേയിലത്തോട്ടങ്ങൾ ഏലത്തോട്ടങ്ങൾ തുടങ്ങി അനേകം കാഴ്ചകൾ കാണാനും കഴിയുന്നു.
പീരുമേട് ഒരു ജനവാസകേന്ദ്രമായി ഇതുവരെയും ആയിട്ടില്ല. എന്നാൽ ഇന്ന്
എല്ലാവിധ സർക്കാർ സ്ഥാപനങ്ങളുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. 1960 കളു ടെ കാലഘട്ടത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾകൊണ്ട് അഴുത യുടെ മാഹാത്മ്യവും പ്രശസ്തിയും നേടിയിരുന്നു.
പീരുമേടിന്റെ ആഭരണം.
പീരുമേട്- അഴുത |
പീരുമേടിന്റെ അമൂല്യ നി ക്ഷേപങ്ങളാണ് ഇന്ന് അവി ടെ കാണപ്പെടുന്ന സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ. ഇന്ന് പീരുമേട് അനേകം സർക്കാ ർ സ്ഥാപനങ്ങൾ, മറ്റുള്ള നിര വധി സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയു ടെ കാലവറയാ ണെന്നു പറയാം. ഒരു ഒന്നാം ക്ലാസ് ടൂറിസ്റ്റു ബംഗ്ളാവ്, പീ രുമേടിന്റെ സർവ്വത്ര പുരോ ഗതിയെ ഇപ്പോഴും സഹായി ക്കുന്നു. അതുപോലെതന്നെ റീജന്റ് മഹാറാണിയുടെ കൊട്ടാരവും, പാലാ, കോട്ട യം, ചങ്ങനാശേരി തുടങ്ങിയ കത്തോലിക്കാ രൂപതകളുടെയെല്ലാം മേലദ്ധ്യക്ഷ ന്മാരുടെ വേനൽക്കാല അരമനകളും പീരുമേട്ടിലുണ്ട്. സർക്കാർ സ്ഥാപനങ്ങ ളായിട്ട് താലൂക്ക് ഓഫീസ്, താലൂക്ക് മജിസ്‌ട്രേറ്റ് കോടതി, സബ് ട്രഷറി, സപ്ലൈ ഓഫീസ്, ബ്ലോക്ക് ഓഫീസ്, പി. ഡബ്ള്യൂ. ഡി. ഓഫീസ്, സബ് രജിസ്ട്രാർ ഓഫീ സ്, എഡ്യൂക്കേഷണൽ ഓഫീസ്, ഡെപ്യൂട്ടി ലേബർ ഓഫീസ്, ഗവ. ആശുപത്രി, മൃഗാശുപത്രി, സർക്കാർ വെജിറ്റബിൾ ഫാO ഓഫീസ്, സെയിൽസ് ടാക്സ് ഓഫീ സ്, ഫാമിലി പ്ലാനിംഗ് സെന്റർ, ഡയറി ഡെവലപ്മെന്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, സബ് ജയിൽ, തുടങ്ങിയ സ്ഥാപനങ്ങൾ കേരള സർക്കാർ സ്ഥാപനങ്ങളിൽപെടുന്നു.
അതുപോലെ ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസ്, സബ് പോസ്റ്റ് ഓഫീസ്, പോസ്റ്റൽ ഇൻസ്‌പെക്ടർ ഓഫീസ്, സെൻട്രൽ ഇൻറലിജൻസ് ഓഫീസ്, സെൻട്ര ൽ എക്സൈസ് ഓഫീസ്, എന്നീ കേന്ദ്ര ഗവ. സ്ഥാപനങ്ങളും ഉണ്ട്.
കേരള ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രം - ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവ് നിർമ്മിച്ച ശ്രീകൃഷ്ണസ്വാമിക്ഷേത്രം, റോമൻകത്തോലിക്കാ ദേവാലയം, ഒരു യാക്കോബായ സഭാ ദേവാലയം, ഒരു സി. എസ്. ഐ സഭാ ദേവാലയം, തുട ങ്ങിയ മതസ്ഥാപനങ്ങളും, ചിദംബരം മെമ്മോറിയൽ ഗവ. ഹൈസ്‌കൂൾ, ഇംഗ്ലീ ഷ് മീഡിയം ഹൈസ്‌കൂൾ, തുടങ്ങി വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളും, സ്‌പെൻസർ ആൻഡ് കമ്പനിയുടെ ബ്രാഞ്ച് ഓഫീസും എല്ലാം കൊണ്ടും ഒരു ചെറിയ പീരുമേടിന്റെ അതിവിശിഷ്ടമായ കർണ്ണാഭരണങ്ങളാണ്.
ഒരു ചെറിയ മലയോര സ്ഥലമെന്നനിലയിൽ സങ്കൽപ്പത്തിന് പോലും വലിയ അതിശയം പകരുന്ന പീരുമേട് ഒരു നാടിന്റെ ശിരസായിട്ടാണ് നമുക്ക് ഇന്നും കാണുവാൻ കഴിയുന്നുള്ളൂ.
എസ്. എം. എസ് ക്ലബും, ലൈബ്രറിയും .
താലൂക്ക് ഓഫീസ് , പീരുമേട് |
ശ്രീമൂലം തിരുനാൾ മഹാരാ ജാവിന്റെ ഷഷ്ടിപൂർത്തി സ്മാ രകമായി സുമാർ 52 വർഷങ്ങ ൾക്ക് മുമ്പ് 1917- ൽ സ്ഥാപിച്ചു. മഹത് സ്മാരകമെന്ന നിലയി ൽ സ്ഥാപിച്ച ഈ പ്രസ്ഥാന ത്തിന്റെ ആദ്യ ആരംഭം കു റിച്ചത് അന്നത്തെ തഹസീൽ മജിസ്‌ട്രേറ്റ് ആയിരുന്ന എൻ. എസ്. രാമൻ പിള്ള, അക്കാല ത്ത് മലയോര പീരുമേട്ടിൽ പ്രഗത്ഭരായ വക്കീലന്മാരാ യിരുന്ന സർവ്വശ്രീ. എം. ആർ. കേശവ പണിക്കർ, ഓ. എസ്. രാമസ്വാമി അയ്യർ, പ്രമുഖ കോൺട്രാക്ടർ ആയി രുന്ന അഴുത വേലുപ്പിള്ള തുടങ്ങിയവരായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രാ രംഭ സംഘാടകരിൽ പെട്ട ശ്രീ. എൻ. എസ്. രാമൻപിള്ളയായിരുന്നു, ആദ്യത്തെ പ്രസിഡന്റ്.
അനുസ്മരണം അർഹിക്കുന്ന പ്രവർത്തനങ്ങളാൽ ഈ സ്ഥാപനത്തെ വലിയ പ്രശസ്തിയുടെ പാരമ്യതകളിലേയ്ക്ക് നയിച്ച വ്യക്തികളിൽ പ്രധാനികൾ ആയിരുന്നവരാണ് സർവ്വശ്രീ എൻ. എസ്. രാമൻ പിള്ള, സി.കെ. ജോർജ്, എൻ. പി. ചെല്ലപ്പൻ നായർ, അബ്ദുൾ സലാം, മജിസ്ട്രേട്ട് പി. പരമേശ്വരൻ പിള്ള, ഏ. കെ. ചാക്കോ, ജോൺ സാമുവേൽ, എം. സി. ജോൺ, ഡോ. എം.പി എബ്രാഹം, ഡോ. സി. എം. തോമസ്, ബ്രിട്ടേറി മുത്തുനായകം, പി.ഐ. ചാക്കോ, എം. സി. ചാക്കോ, കെ. സി. ജോൺ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രസിഡന്റുമാരായി സേവനം ചെയ്തിട്ടുണ്ട്. പി. ഐ. വർക്കി, പി.സി. തോമസ്, സുബ്രമണ്യ അയ്യർ, ആർ. പി, നായർ, പി, സി.അലക്‌സാണ്ടർ, വക്കീൽ രാമൻ പിള്ള തുടങ്ങിയവർ കഴിഞ്ഞ കാലങ്ങളിലെ സെക്രട്ടറിമാരും ആയിരുന്നു.
ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നല്ല പ്രവർത്തനത്തിന് ശ്രീ. കെ. കെ. രാമൻ കുട്ടി I A S, ശ്രീ. ശിവരാമൻപിള്ള (സൂപ്രണ്ടിംഗ് എൻജിനീയർ) ജെ. യേശുദാസ് I A S തുടങ്ങിയ പല വ്യക്തികളും അന്ന് സജ്ജീവപ്രവർത്തകർ ആയിരുന്നു.
അതുപോലെതന്നെ സർവ്വശ്രീ. മരിയാപിള്ള (പീരുമേട്ടിലെ ചിദംബരം എസ്‌റ്റേ റ്റ്), ജെ. എം. വിൽക്കി, ജെ. എസ്. വിൽക്കി, മിസ്സിസ് റിച്ചാർഡ്സൺ, (ആഷ്‌ലി എ സ്റ്റേറ്റ്, പീരുമേട് ), സ്റ്റാഗ്ഗ്ബ്രൂക്ക് (സെന്റ് ജോർജ് ), ശ്രീ കെ. ആർ .ശങ്കരൻ എന്നി വർ എസ്.എം.എസ് ലൈബ്രറിക്ക് ആവശ്യസന്ദർഭങ്ങളിൽ സാമ്പത്തിക സഹാ യം നല്കിയവരായിരുന്നു.
ഇന്നത്തെ നില
ക്ലബിന്റെ പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ വ്യാപിച്ചിരിക്കുന്നു. ഈടെ ഴുന്ന ഒരു ഗ്രന്ഥശാല, വായനശാല, കലാസമിതി, പബ്ലിസിറ്റി വിഭാഗം, സ്പോർ ട്സ് ആൻഡ് കൾച്ചറൽ വിഭാഗം, വനിതാവിഭാഗം, നഴ്സറിസ്‌കൂൾ, കുട്ടികളുടെ ലൈബ്രറി വിഭാഗം തുടങ്ങിയ വിവിധ ഘടകങ്ങൾ ഈ മഹത് സ്ഥാപനത്തി ന്റെ പ്രത്യേകതകളാണ്. കൊച്ചുകുട്ടികളുടെ കലാവാസനയെ പരിപോഷിപ്പി ക്കുവാൻ ചിത്രരചനാ ക്ലാസുകളും, ഭരതനാട്യം ഡിപ്ലോമ നേടിയിട്ടുള്ള ശ്രീമതി സരളാ ദേവിയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരു നൃത്തപരിശീലനക്കളരി യിൽ പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. മതപരവും സാംസ്കാരികവുമായ വിവിധ പരിപാടികൾ ക്ലബ് വക ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. അന്ന് എസ്.എം.എസ് ക്ലബിന്റെ ഒരു ഓഡിറ്റോറിയത്തിൽ അഞ്ഞൂറിലേറെ ആളുകൾക്ക് ഒരുമിച്ചിരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ക്ലബ് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും അന്ന് അശ്രാന്തം പരിശ്രമിച്ച ബഹുമാന്യരായ വ്യക്തികളാണ് ശ്രീ. കെ. സി. കോശി , പി. ഐ. വർക്കി, കെ. ടി. ജോസഫ് , പി. ജെ. തോമസ്, പി. ടി. ചാക്കോ, എ. ഹസ്സനായർ, റ്റി .ജി. നെടുങ്ങാടി തുടങ്ങിയവർ.
എസ്.എം.എസ് ക്ലബ് ആൻഡ് ലൈബ്രറിയുടെ പുതിയ ഭാരവാഹികൾ
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് സർവ്വശ്രീ റ്റി.കെ. നാരായണൻ ആയി രുന്നു.,വൈസ് പ്രസിഡന്റ് ശ്രീ. വി.കെ ചെല്ലപ്പൻ, എൻ. ഗംഗാധരൻ നായർ സെ ക്രട്ടറി ആയും ശ്രീ റ്റി. റ്റി. കുട്ടപ്പനെ ലൈബ്രെറിയനായും തെരഞ്ഞെടുത്തു. ക്ലബിന്റെ പബ്ലിസിറ്റി കൺവീനറായി ശ്രീ. ജോർജ് കുറ്റിക്കാട്ടിനെ തെരഞ്ഞെ ടുത്തു. ശ്രീമതി കെ. രാജമ്മ മഹിളാസമാജം കൺവീനർ ആയും ഇവരെക്കൂടാ തെ എട്ടുപേരടങ്ങുന്ന ഒരു കമ്മിറ്റിയെയും തെരഞ്ഞെടുത്തു., ഇവരെക്കൂടാതെ രണ്ടു ഓഡിറ്റർമാരും, മറ്റുചില സബ് കമ്മിറ്റികളും രൂപീകരിച്ചു. ഇവരെല്ലാമാ യിരുന്നു 1969-1970 ലെ ക്ലബ്-& ലൈബ്രറി ഭാരവാഹികൾ. അൻപതുവർഷങ്ങളു ടെ ഓർമ്മയുടെ ജൂബിലി ആഘോഷം നടത്തുവാൻ തീരുമാനമായി. സമ്മേളന ത്തിൽ മുഖ്യാതിഥികളായി വന്നത് ,കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീ . ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്, ദീപിക ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി രുന്ന റവ. ഫാ. സക്കറിയാസ് നടയ്ക്കൽ സി. എം. ഐ. യും മറ്റു ചില പ്രമുഖരും ആയിരുന്നു.
പ്രവർത്തനപദ്ധതികളും പിന്തുണകളും.
ഇപ്പോൾ ഈ സ്ഥാപനത്തിന് അരലക്ഷത്തിൽപ്പരം രൂപയുടെ ആസ്തിയുണ്ട്. കോട്ടയം ഡിസ്ട്രിക്ടിൽ കോട്ടയത്തെ പബ്ലിക്ക് ലൈബ്രറി കഴിഞ്ഞാൽ പീരു മേട്ടിലെ എസ്. എം. എസ് ലൈബ്രറിക്ക് നല്ലൊരു പുസ്തക ശേഖരമുണ്ട് എന്ന് അഭിമാനപൂർവ്വം പറയേണ്ടിയിരിക്കുന്നു. പഞ്ചായത്തിൽനിന്നു 2000 രൂപയും അഴുതബ്ലോക്കിൽനിന്നും 1300 രൂപയും ഗവൺമെന്റിൽ നിന്ന് 800 രൂപയും ഗ്രാ ന്റ് ലഭിക്കുന്നു. ഈ സാമ്പത്തിക വർഷം പന്തീരായിരത്തില്പരം രൂപയുടെ വര വും മറ്റു വികസനപ്രവർത്തന ചെലവുകളും പ്രതീക്ഷിക്കുന്ന ഒരു ബജറ്റാണ് പാസ്സാക്കിയിരിക്കുന്നത്. ഈ വര്ഷം മുതൽ ഒരു സാഹിത്യ സമിതി രൂപീകരി ക്കാൻ ക്ലബ് ഭാരവാഹികൾ ഉദ്ദേശിക്കുന്നുണ്ട്. കേരള ഗ്രന്ഥശാലാസംഘത്തോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും, ബി. ഗ്രേഡ് ഗ്രാൻഡ് ലഭിക്കുന്നതുമായ ഒരു ലൈ ബ്രറിയാണ് എസ്.എം. എസ്. സ്ത്രീകൾക്കുള്ള തൊഴിൽ പരിശീലനത്തിനു വേണ്ടി ക്ലബിലെ വനിതാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഒരു തയ്യൽ പരി ശീലനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതര തൊഴിൽ പരിശീലനത്തിനു ക്ലബ് ഭാരവാഹികൾ മറ്റ് ചില ആകർഷകമായ നിരവധി പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരുപതിനായിരം രൂപ ചെലവഴിച്ചു പണികഴിച്ച ഇരുനിലകെട്ടിടം കനകജൂബിലി സ്മാരകഹാൾ എന്ന നിലയിൽ അധികം താമസിയാതെ തന്നെ ഉത്‌ഘാടനം ചെയ്യപ്പെടുന്നതാണ്.
പീരുമേടിന്റെ പ്രകൃതി സൗന്ദര്യം |
കാലാകാലങ്ങളിൽ ഈ പ്രദേശത്തെത്തിച്ചേരുന്ന സർക്കാർ ജീവനക്കാരുടെ മനസ്സിന്റെ താളലയങ്ങളെ ആശ്ലേഷിക്കുന്ന ക്ലബും ലൈബ്രറിയും ഇന്നത്തെ നിലയിൽ വികസിക്കുവാനിടയായത് ഒരു തൊഴിലിനുവേണ്ടി സ്വന്തനാട് വിട്ടു അവിടേയ്ക്ക് പലപ്പോഴായി വന്നെത്തിയിരുന്ന ജീവനക്കാരുടെയും പീരുമേട്ടി ലെ കുറെ സ്ഥലവാസികളുടെയും സംയുക്തശ്രമം പൂവണിഞ്ഞൊരു മനോഹ ര കഥയാണ്. യഥാർത്ഥത്തിൽ ഒന്ന് ചിന്തിച്ചാൽ വിജ്ഞാനത്തിലും കലാ-സാം സ്കാരിക ഉന്നമനത്തിലും പീരുമേടിനെയും പീരുമേട്ടിലേയ്ക്ക് വരുന്ന ആരെ യും വളർത്തിയെടുക്കുന്ന ഒരു നല്ല വളർത്തമ്മയാണ് എസ് എം എസ് ക്ലബ് & ലൈബ്രറി. ചലച്ചിത്ര നിർമ്മാതാക്കൾ, ടൂറിസ്റ്റുകൾ, സർക്കാർ ജീവനക്കാർ, എന്നുവേണ്ട ഏതൊരാളിനും പ്രിയങ്കരമായ പീരുമേടിന്റെ ഹൃദയ ഭാഗത്ത് പൊന്മുടി ചാർത്തി തലയുയർത്തിനിൽക്കുന്ന അപൂർവ മഹത് സ്ഥാപനത്തെ നമിക്കുകയും ചെയ്യുന്നു. അതോടൊപ്പം വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കുവാൻ വേണ്ട പരിചരണങ്ങൾ നൽകി കൈകൊടുത്തുയർത്തിയ മഹാത്മാക്കളുടെ ത്യാഗമനഃസ്ഥിതിയെ ആദരപൂർവ്വം സ്മരിക്കുകയും, ഇന്ന് അവരുടെ ഭാവനയ്‌ക്കൊത്തവണ്ണം പ്രവർത്തിക്കുവാൻ അവരിൽനിന്നും നാം ഉൾക്കൊണ്ട പ്രചോദനം നമ്മെ ഏവരെയും കർമ്മോത്സുകരാക്കട്ടെയെന്നും ഹൃദയപൂർവ്വം ആശംസിക്കുകയും ചെയ്യുന്നു.//-
1969 - ൽ ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനം ധ്രുവദീപ്തിയിൽ പുനഃപ്രസിദ്ധീകരിക്കുകയാണ്. ഇന്ന് ഈ ലൈബ്രറി പ്രവർത്തനത്തിൽ ഇപ്പോൾ ക്ലബിനും ലൈബ്രറിക്കും 103 വയസ് പ്രായമെത്തിയെനേം. മുൻകാല സ്മരണകൾ മറഞ്ഞുപോകില്ല. //
ധ്രുവദീപ്തി
--------------------------------------------------------------------------------------------------------------- ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.