Sonntag, 31. Mai 2020

DHRUWADEEPTI Online// Journey of a Missionary Priest // Fr. George Pallivathukal

 
New Responsibilities


May 1968, Priest in Charge of Kurela.


 Fr.George Pallivathukal

Bishop had told me earlierthat after being in Kurela for six manths I would have to proceed to Dhanwahi to re-open that station. Later he decided differently. Bishop transferred Fr. Prem Dhanwahi and he appointed me as priest in charge of Kurela. This was a wise decision because Fr. Prem was a better person than me for pioneerung work. Fr. Charle Lobo just out of the seminary after his studies was appointed as assistant priest at Kurela. 

Grihini School.

Bishop Leobard wanted to start a Grihini school at Kurela in order to train illiterate and dropout girls to be good housewives. He gave us some money to construt a building for the purpose and to buy furniture and equipments for the training. I wnt to Ambikapur to learn how the Holy Cross Sisters there were running Grihini training programme. The training consisted of tailoring, embroidery, Knitting, a small kitchen garden, small home poultry, rearing of goats and one or two cows and nutritional cooking, hygiene and cleanliness etc. It was a one year course. The local SMMI sisters extended their help in conducting this programme. The girls were supposedto go back to their own villages and practice what they had learned in their own families. Unfortunately later on the Girhini school became a training ground for cooks for Convents.

A building for Middle school.

The middle school classes were conducted in a very shabby building. The building had no proper light or ventilation. The walls were made of mud clay. Fr. Charlie and I planned to construct a building for middle school alongwith the Grihini School. We had no money. We got laks of bricks and country tiles made in our own compound. We cut them and used for the school. The money we got from the Bishop was used for buying lime, paying masons etc. We dared to take the risk and we got the work done. The students were immensely happy to have a ne decent building for their clases.

Spinal Operation.

When I was looking after the construction of the school building severe pain developed on my back on account of the fall in the river Burner when I was in Junwani. One night in summer 1968 I went to bed and the next morning I could not get up. Ambulance came from Katra hospital and took me to the hospital. For three months I was lying down in one position because of the severe pain. Bishop Leobard sent me to Bombay Holy Spirit Hospital for treatment. There it was found out that I had aslip disk and a nerve of the left leg caught in between two desks got amputed by rubbing in between the disks while walking. I had a succesful operation and the Holy Spirit hospital,Andheri, Bombay put me back on myfeet. While I was in the hospital in Bombay my Bisop came to see me.

I heard him telling the sister Administrator of the hospital " Sister I want him back on his feet, I don't care for money. He is very precious to me and to the dicese. He is to do great things in the diocese " Since then I got VIP treatment in the hospital and the sisters in the hospital used to call me " the darling of the Bishop". From the hospital Bishop sent a telegram to my sister Tessy at Sager asking her to come and stay with me in the hospital. The two months I was in the hospital my sister stayed with me. Leobard was a very sensitive Bishop. For sometime after my operation I had to take rest as I could not strain my back. Those days I went to the school to teach English in the middle school classes. My presence in the school helped in making the teaching qualitatively better. Some of the girls who studied in our school in those days have become great people today. They remember greatfully the contribution the school had made to make them what they are today.

Fr. Charles Lobo 


Fr. Charles, fresh from the seminary was very enthusiastic in mission work. He was a good companion. He was very fond of boarding children and the children also loved him. After my spinal operation I could not go visiting villages for some time. Charlie was doing practically all the tours. He had a small jawa jet motorbike. He used to go to villages on the bike. We had better roads in Kurela than in Junwani. One day he had a puncture on his bike. He had no spare tyre with him. To get the puncture repaired he had to go at least 30 kilometers. He got an idea. He removed the tube from the punctured tyre,filled straw in to the tyre, drove and came home. A very practical mind.


Diocesan Director of Catechetics.


 Indian People in Madhyapradesh
In November 1968, Bishop Leobard appointed me as the Diocesan Director of Catechetics, Liturgy and Bible and asked me to go and attend the all India liturgical meeting held at the National Biblical Catechetical and Litergical Centre (NBCLC), Bangalore. Fr. Amalorpavadas was the Director of the NBCLC and Secratary to the CBCI Commission for Bible, Catechetics and Liturgy. This meeting was attended by many eminent people like Fr. Bede Griffith, Francis Achaarya, Fr. Legrange, Fr. Lesser and several others. I felt small amoung all those intelectual giants. Yet I fully participated in the meeting. At one point I got into an argument with Bishop Patroni of Calicut regarding  receiving Communion in Hand. He was against that practice. I argued in favour of it. I said giving communion in the mouth especially to women causes scandal among the newly baptized tribel Christians. No man feeds a women in the mouth expect her own husband. Recieving Communion in the mouth may be all right amoung traditional christians, but not among the newly baptized tribal christians.


Inculturation was another topic discussed in the national meeting. Keeping in mind our tribal christians, Jabalpur was strongly in favour of inculturation in Liturgy. In fact under guidance of Bishop Leobar, Fr. Prem, and myself had started preparing an inculturated ritual for the Sacrament of marriage taking into account the customs of the tribals of the Mandla district. We were helped by the tribal catechists and teachers. We sent the draft to Rome and the Ponthifical Commission for Divine Worship approved our text. We had the first marriage blessed according to the new tribal Liturgy in the Kurela church.

Training at bangalore. 

  The NBCLC, bangalore had organized a six month orientation programme for Diocessan Directors and other church leaders who were engaged in the renewal programme of the church in India. This training programme was aimed at familiarizing the faithful with the teaching Vatican 11 Council and to prepare leaders to put into practice the resolutions of the church in India seminar. I was sent by the Bishop to attend the programme. This programme was from September 1969-to March 1970. I was of the pre-Vatican school ordained before the council. This training gave me a formal and intensive initiation to the Vatican Theology. In my absense from Kurela to attend the training programme, Bishop appointed Fr. Joseph Thoyalil, priest in charge of the neighboring station Sijhora as acting priest in charge of Kurela and Fr.Chrles continued to be assistant priest.//-
*******************************************************************************

( Continuation on the next...Dhrwadeepti online ) 
 ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

 

Freitag, 22. Mai 2020

ധ്രുവദീപ്തി: Politics // History // യാത്രാസ്മരണകൾ-// നാവരിഞ്ഞ നാസി ക്യാമ്പിന്‌ എണ്‍പതാണ്ടുകൾ - // George Kuttikattu

അഡോൾഫ് ഹിറ്റ്ലർ
                                                     
നാവരിഞ്ഞും തലയറുത്തും തന്റെ എതിരാളികളെ ഉന്മൂലനം ചെയ്‌ത നെറികേടിന്റെ സ്വേച്‌ഛാധിപത്യരൂപമായിരുന്ന അഡോൾഫ് ഹിറ്റ്ലർ  നിർമ്മിച്ച "കോൺസെന്റ്രെഷൻ ക്യാമ്പ്‌" എന്ന രാഷ്‌ട്രീയ തടങ്കല്‍ പാളയങ്ങ ൾക്ക് 2013-ൽ എണ്‍പതാണ്ട്‌. എതിര്‍വാകളുടെ നാവരിഞ്ഞു. ചെറുത്തു നിന്ന വരുടെയെല്ലാം  കഴുത്തരിഞ്ഞു. 'അരുതേ, അരുതേ", എന്നു പറഞ്ഞു കരഞ്ഞു കാലുപിടിച്ച്‌ ജീവവായുവിനു വേണ്ടി കേണപേക്ഷിച്ച കുരുന്നുകള്‍ക്ക്‌ നാസി ക്യാമ്പ്‌കൾ കുരുതിക്കളമായി. സ്‌ത്രീത്വത്തിന്റെ ബാല്യകൗമാര- യൗവനങ്ങള്‍ നാസിപ്പടയുടെ കാമാര്‍ത്തിക്കു മുന്നില്‍ പിടഞ്ഞു പിടഞ്ഞു മരിച്ചു. ആരുടെ യൊക്കെയോ ഗര്‍ഭം പേറേണ്ടിവന്ന യുവതികള്‍ പേറ്റുനോവനുഭവിക്കാതെ തന്നെ പേക്കിനാവുകൾ  കണ്ട കാളരാത്രികളില്‍ കൊടിയ മര്‍ദ്ദനമേറ്റു മരിച്ചു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളെ കൊതുകിനെ കൊല്ലുന്ന ലാഘവ ത്തോടെ കൊന്നൊടുക്കി. ഡാഹൗ മുതല്‍ ഔഷ്‌വിറ്റ്‌സ് വരെയുള്ള ആയിര ത്തി ഇരുന്നൂറോളം നാസി തടങ്കല്‍പ്പാളയങ്ങളില്‍ ഇന്നും പരശതം പേരുടെ ചോരക്കറ ഉണങ്ങി വറ്റിപ്പിടിച്ചിരിക്കുന്നു.

ദശലക്ഷമോ ദശദശലക്ഷമോ? എത്ര ലക്ഷങ്ങള്‍ നാസിപ്പടയുടെ നരവംശ ഹത്യയ്‌ക്കിരയായി? അവരില്‍  യഹൂദരുണ്ട്‌, കമ്മ്യൂണിസ്‌റ്റുകളും സോഷ്യല്‍ ഡമോക്രാറ്റുകളുമുണ്ട്. പുരോഹിതരും തത്വചിന്തകരുമുണ്ട്‌. ചിന്തകര്‍, അനേകം എഴുത്തുകാര്‍, പ്രഭാഷകര്‍, ജർമൻകാർ, വിദേശീയർ,  സ്‌ത്രീകൾ, കുഞ്ഞുങ്ങള്‍, രോഗികള്‍, ആസന്നമരണര്‍, സ്വവര്‍ഗരതിക്കാര്‍, ഹിജഡകള്‍, ഇവരെല്ലാം.   ഹിറ്റ്‌ലറെ നാവുകൊണ്ടല്ല മനസുകൊണ്ട്‌ എതിര്‍ത്തവര്‍പോലും ഭയാനകമായ ആ ഇരുട്ടറകളില്‍ ഇല്ലാതായി. രാജ്യവും ശക്‌തിയും മഹത്വവും ഹിറ്റ്‌ലര്‍ക്കു മാത്രമായി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകത്തിന്‌ വഴിമരുന്നിട്ട ഹിറ്റ്‌ലറുടെ ഈ ഭ്രാന്തന്‍ ആശയത്തിന്റെ ഫലമായി ആദ്യത്തെ കോണ്‍സെൻട്രേഷൻ ക്യാമ്പ്‌ തുറന്നത്‌ 1933 ഫെബ്രുവരി 28- നായിരുന്നു. ലോകമാകെ കടുത്ത ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും കൊടികുത്തിയ കാലം.

അന്നാണ്‌ ജര്‍മനിയുടെ  ഭരണകൂടത്തിനെതിരേ ഉരിയാടുകയോ നെറ്റി ചുളിക്കുകയോ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജർമ്മനിയിലൊട്ടാകെ സർക്കാർവക കോണ്‍സന്‍ട്രേഷന്‍ ലാഗറുകള്‍ (തടങ്കല്‍ ക്യാമ്പുകള്‍) തുറക്കുമെന്ന്‌ ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചത്‌. ഭരണാധികാരിയുടെ തിട്ടൂരങ്ങളെ എതിർത്ത നിത്യശത്രുക്കളെ ഇല്ലായ്‌മ ചെയ്യാൻ സര്‍ക്കാര്‍ തുറന്ന ക്യാമ്പു കളില്‍ രാപ്പകല്‍ ധീരദേശാഭിമാനികള്‍ പീഡനവിധേയരായി. കൊടിയ ക്രൂര മര്‍ദനങ്ങളുടെയും അവരുടെ ഒടുവിലത്തെ ഏറ്റവും അതിസാഹസികമായ ചെറുത്തു നില്‍പിന്റെയും ദുരന്ത വിഭ്രാന്തരംഗങ്ങള്‍ ഭൂതകാലത്തിന്റെ പ്രേതങ്ങളായി ഇന്നും നിലനില്‍ക്കുന്ന ഓരോ തടങ്കല്‍ പാളയങ്ങളിലെ ചുവര്‍ ചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്നതു ചരിത്ര സത്യങ്ങളുടെ നിഴലുകളാണ്‌.


അംബര്‍നദിയും ഡാഹൗവും:

ജർമ്മനിയുടെ തെക്കു കിഴക്കുള്ള മനോഹര സംസ്‌ഥാനമായ ബവേറിയയെ ജർമ്മനിയിൽ 'ബയണ്‍' എന്നും വിളിക്കുന്നു. മ്യൂണിക്‌ നഗരമാണു തലസ്‌ഥാനം. അവിടെനിന്ന്‌  22 കി. മീ. വടക്കുപടിഞ്ഞാറു മാറിയ കേന്ദ്രമാണ്‌  ഡാഹൗ നഗരം. ജർമൻ കമ്യൂണല്‍ പദവിയനുസരിച്ച്‌ ഗ്രോസെ 'ക്രൈസ്‌റ്റഡ്‌' (ഉയർന്ന പദവിയുള്ള ജില്ലാ മേഖല) എന്നു വിളിക്കുന്നു. ആൽപ്സ്  മല നിരകളിലെ കുളിർമ്മ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഒഴുകിയെത്തുന്ന  അംബര്‍ നദി ലയിച്ചുചേരുന്നത്‌ ഡാഹൗവിലെ അംബര്‍ തടാകത്തിലാണ്‌. ഇതിന്‌ അംബര്‍ നദിയെന്ന പേരു ലഭിച്ചു. ചെറുപ്പത്തിൽ ഹിറ്റ്ലറെ  ഏറെ ആകർഷിച്ചിരുന്ന അംബര്‍നദിയുടെ കരയിലിരിക്കുന്ന ഡാഹൗ നഗരത്തെ തന്റെ എതിരാളികളുടെ ശവപ്പറമ്പാക്കി മാറ്റി.

ക്രൂരതയുടെ നിത്യസ്‌മാരകവേദിയില്‍-

നാവുകൾ വരണ്ടുണങ്ങിയ, ശവത്തിന്റെ ഗന്ധമുള്ള, വിളറിവെളുത്ത്‌ മൃത തുല്യരായി 'യഹൂദന്‍' എന്നെഴുതിയ ബോർഡുകൾ കഴുത്തിൽ  കെട്ടി ത്തൂക്കി അപമാനിതരായി അതിഭീകരതയുടെ നര ബലിവസ്തുക്കളെപ്പോലെ യാണ്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ തടവുകാരെ കൊണ്ടുവന്നത്‌. നടന്നു നടന്നു നീങ്ങിനീങ്ങി ഇല്ലാതായിത്തീർന്ന ആയിരങ്ങളുടെ ആത്മക്കൾ ക്കായി ഹൃദയങ്ങളിൽ കരുതി വച്ചിരുന്ന പൂജാപുഷ്പങ്ങൾ അർപ്പിക്കാൻ മാത്രം സന്ദർശകർ ഇന്നും ഒഴുകുന്നു. തടവുകാരില്ലാത്ത വിശാലമുറ്റത്ത്‌ അവരുടെ നെടുവീർപ്പുകൾ അലയടിക്കുന്ന അവർക്കായി മാത്രമുള്ള സ്മരണാവേദിയി ലാണ്‌ നാം ചെല്ലുക. അവിടെ എത്തുന്ന ആരിലും അന്യതാബോധം അനഭവ പ്പെടില്ല. അവിടേയ്ക്ക് ഞങ്ങളും വന്നെത്തിച്ചേർന്നു .                                                                             

  കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള 
റെയിൽപ്പാളം- ഞങ്ങൾ പ്ലാറ്റ്‌ഫോറത്തിന് മുമ്പിൽ-  

റെയിലിന്റെ രഹസ്യം.

സന്ദര്‍ശകരുടെ വാഹനങ്ങളെല്ലാം  കോണ്‍സെന്‍ട്രേഷന്‍ ലാഗറിന്‌ (ക്യാമ്പ്‌) തൊട്ടടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്തു നിര്‍മിച്ചിട്ടുള്ള വലിയ കാര്‍പാര്‍ക്കിലെത്തും. പാര്‍ക്ക്‌ ചെയ്യാന്‍ നിശ്‌ചിത സമയത്തേക്ക്‌ നിശ്‌ചിത ഫീസ്‌ അവിടെ സ്‌ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ്‌ ഓട്ടോമാറ്റിലിട്ടാല്‍ അതില്‍ നിന്നും പാര്‍ക്ക്‌ കാര്‍ഡ്‌ ലഭിക്കും. നല്ല തെളിഞ്ഞ ആകാശം. വേനല്‍ക്കാലം കഴിഞ്ഞ്‌ കടന്നു വരുന്ന നല്ല ഇളംകാറ്റ്‌. കുറച്ചകലെ, പഴയ റെയില്‍പാളവും പ്ലാറ്റ്‌ഫോറത്തിന്റെ അവശിഷ്‌ടവും കാണുന്നു. വരുന്നവര്‍ വരുന്നവരെല്ലാം അവിടെനിന്ന്‌ ഫോട്ടോയെടുക്കുന്നു. ഹിറ്റ്ലറുടെ നാസി പട്ടാളം തടവുകാരെ ട്രെയിനുകളുടെ ബോഗികളിലടച്ച്‌ കൊണ്ടുവന്ന്‌ ഈ പ്ലാറ്റ്‌ഫോറത്തിലാണ്‌ ഇറക്കിയത്‌. അവരെ അവിടെ സ്വീകരിച്ചത്‌ ഹിറ്റലറുടെ ആരാച്ചാരന്മാര്‍ ആയിരുന്നു.

തീര്‍ഥാടനകേന്ദ്രമല്ല-

ഡാഹൗവും ഔഷ്‌വിറ്റ്‌സും പോലെയുള്ള ജര്‍മനിയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും കോണ്‍സെന്‍ട്രേഷന്‍ ലാഗറുകള്‍" കെ. ഇസഡ്‌. "എന്നു നാസികൾ ചുരുക്കിപ്പറയുന്നു) തീര്‍ഥാടനകേന്ദ്രങ്ങളല്ല. തടവുകാരായിട്ട് പിടിക്കപ്പെട്ടവരെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിച്ചശേഷം അവരെ ലോറിയിൽ കയറ്റി അടുത്തുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു മാറ്റും. അതല്ലെങ്കിൽ അപ്പോൾത്തന്നെ ക്രൂരപീഡനങ്ങള്‍ക്ക്‌ വിധേയരാക്കും. ഓരോ ക്യാമ്പും വൈദ്യുതി പ്രവഹിക്കുന്ന മുള്ളുകമ്പിവേലികൾ കൊണ്ട്‌ അടച്ചിരുന്നു. ഓരോ സ്‌ഥലത്തും "ഷോ" വിചാരണ നടപടികൾ ചെയ്‌ത് അവരെ കൊന്നുകളഞ്ഞു . അവിടെയെല്ലാം എരിഞ്ഞുതീർന്നത് സാധാരണ മനുഷ്യരാണ്‌. ''മരണത്തിന്റെ  ഭയാനകമായ നിമിഷങ്ങളിലേക്കാണ്‌ തങ്ങള്‍ കടന്നുപോകുന്നതെന്ന്‌ തടവു കാരാക്കപ്പെട്ട കുട്ടികളോ സ്‌ത്രീകളോ മറ്റ്  പുരുഷന്മാരോ വിചാരിച്ചിരുന്നില്ല.

ആദ്യത്തെ തടങ്കല്‍ കേന്ദ്രം

ആദ്യത്തെ തടങ്കല്‍ കേന്ദ്രം-ഡാഹൌ, ജർമനി   

ആദ്യത്തെ കോണ്‍സെൻട്രേഷൻ 
ക്യാമ്പ് - 
ഡാഹൌ, ജർമ്മനി .
 1933 മാര്‍ച്ച്‌ 20. ഹിറ്റ്‌ലര്‍ ഒരു  അടിയന്തര നിര്‍ദേശം നൽകി. ഡാഹൗ മാർക്ക റ്റിൽ നിന്നും അധികം അകലെയല്ലാതെ സ്‌ഥാപിച്ചിരുന്ന, ഒന്നാം ലോക മഹായുദ്ധകാലത്ത്‌ രാജകുടുംബം ഉപയോഗിച്ചിരുന്ന  യുദ്ധോപകരണ നിര്‍മ്മാണശാല തടവുകാരെ അടച്ചിടാനുള്ള താവളമാക്കണം. അന്ന്‌ മ്യൂണിക്‌ നഗരത്തിലെ പോലീസ്‌ മേധാവിയായിരുന്ന ഹൈന്റിഷ്‌ ഹിംലര്‍ ആയിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ജർമ്മനിയിലെ ആദ്യത്തെ മാതൃകാ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍ ആയിരുന്നു അത്‌. ഉദ്‌ഘാടനം നടന്ന്‌ രണ്ടാം ദിവസം മുതൽ അഡോൾഫ് ഹിറ്റ്‌ലറുടെ എതിരാളികളെ അറസ്‌റ്റ് ചെയ്‌ത് തടവുകാരാക്കി അവിടേക്ക്‌ കൊണ്ടുവന്നു. അവരുടെ കുടുംബാംഗങ്ങളും തടവുകാരായി.

ആർബൈറ്റ് മാഹ്റ്റ് ഫ്രൈ -

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിയ ആരും സ്വാതന്ത്ര്യം എന്താണെന്ന്‌ അറിഞ്ഞില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന ഇലക്‌ട്രിക്‌ മുള്ളുകമ്പിവേലിയും ഇരുമ്പു നിര്‍മിത കവാടവും ആരെയും ആകര്‍ഷിക്കും. "ആർബൈറ്റ് മാഹ്റ്റ് ഫ്രൈ" എന്ന്‌ ഇരുമ്പു നിർമിത അക്ഷരങ്ങളിൽ എഴുതിയ 'നാസി പരോള്‍' ആ ഗേറ്റിൽ ചേർത്തു വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിനർത്ഥം "വർക്ക്‌ മേക്സ് വൺ ഫ്രീ" എന്നാണ്‌. നാസി കമാന്‍ഡര്‍ റുഡോള്‍ഫ്‌ ഹെസ്‌ ആയിരുന്നു ഈ ആശയം അന്ന് ആദ്യം നടപ്പാക്കിയത്‌. 'ഔഷ്‌വിറ്റ്‌സ്കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ആദ്യ തുടക്കം. തുടർന്ന് എല്ലായിടത്തും നടപ്പില്‍ വരുത്തി. 1947ലെ ന്യൂയെന്‍ബര്‍ഗ്‌ യുദ്ധവിചാരണ കോടതി റുഡോൾഫ് ഹെസിനെ യുദ്ധകുറ്റവാളിയായി വധ ശിക്ഷയ്‌ക്കു വിധിച്ചു.

"
ആര്‍ബൈറ്റ്‌ മാഹ്റ്റ് ഫ്രെ" എന്ന പദപ്രയോഗത്തിന്റെ ഉറവിടം 1849- ലെ "നോയസ്‌ റെപ്രെട്ടോറിയും ഫ്യൂര്‍ ദി തിയോളോഗിഷേ സ്‌റ്റാറ്റിറ്റിക്‌" എന്ന മാസികയില്‍ നിന്നാണ്‌. അതില്‍ അന്ന്  പ്രസിദ്ധീകരിച്ച "സുവിശേഷവും അടിസ്‌ഥാനതത്വവും" എന്ന ലേഖനത്തിലെ വാചകം ആയിരുന്നു അത്‌. 'റുഡോള്‍ഫ്‌ ഹെസ്  ഉള്‍പ്പെടെ പലരും പിന്നീടതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ഉപയോഗിച്ചു. ഈ ഭ്രാന്തന്‍ പദപ്രയോഗം ഒടുവില്‍ മനുഷ്യജീവനെ ആളിക്കത്തുന്ന തീച്ചൂളകളുടെ ഇരയാക്കിത്തീര്‍ത്തു.
                                                                                           
ക്രെമാടോറിയം ഡാഹൌ 
 
ക്രൂരതയുടെ പ്രമാണങ്ങള്‍

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരാക്കപ്പെടുന്നവര്‍ക്ക്‌ തല മുടിയും വേഷവിധാനങ്ങളും മാത്രമല്ല സ്വന്തം പേരും നഷ്‌ടപ്പെട്ടു. പകരം ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ മാത്രം നല്‍കി. അപ്പോൾ മുതൽ തടവിൽ അവന്‍ ഒരു വെറും നമ്പർ മാത്രമായിത്തീർന്നു. തടവുപുള്ളികള്‍ അവർക്ക് കിട്ടുന്ന നമ്പർ പറയാൻ അറിഞ്ഞിരിക്കണം.

വിദേശ തടവുകാർക്ക് ഇത്‌ ബുദ്ധിമുട്ടായിരുന്നു. ജർമൻ ഭാഷ പറയാനോ പാടാനോ ഒട്ടുമേ അറിയില്ലാത്തവർക്ക് ക്രൂരപീഡനം മാത്രമാണ് ലഭിച്ചത്. ജർമ്മനിക്ക് വെളിയിലെ തടവു കേന്ദ്രങ്ങളില്‍ പോളണ്ട്‌, ലറ്റ്‌ലാന്‍ഡ്‌, എസ്‌റ്റ് ലാന്‍ഡ്‌, ഗ്രീസ്‌ എന്നിങ്ങനെ എവിടെയും എല്ലായിടത്തും അതി ക്രൂരമായി തടവുകാര്‍ പീഡിക്കപ്പെട്ടു. 1933നും 45നും ഇടയ്‌ക്ക് ഡാഹൌവിൽ തന്നെ രണ്ടുലക്ഷത്തിലേറെ തടവുകാര്‍ പീഡിക്കപ്പെട്ടു.

കോൺസെൻട്രേഷൻ ക്യാമ്പിൽ വധിക്കപ്പെട്ടവർ   
 
മിക്കവാറും എല്ലാ കേന്ദ്രങ്ങളും സ്‌ത്രീ- പുരുഷ തടവുകാരെ വേര്‍തിരിച്ച്‌ പാര്‍പ്പിച്ചു. കുട്ടികള്‍ക്കായി വേറെയും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. അവരെ എല്ലാവരെയും  നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചു. അവശരായി പതിനായിരങ്ങ ള്‍ കുഴഞ്ഞു വീണു മരിച്ചു. മുപ്പതിനായിരം പേര്‍ മരണപ്പെട്ടുവെന്നാണ് നാസി കളുടെ ഒരുവിധ  കണക്ക്‌. ഈ മരണങ്ങളുടെയും അതിക്രൂരപീഡനങ്ങളുടെ യും യാതൊരു യഥാർത്ഥമായ കണക്കുകൾ  ലോകം ഇന്നും അറിഞ്ഞിട്ടില്ല. അന്ന് ജർമ്മനിയിലും പുറത്തുമായി ഉണ്ടായിരുന്ന 1200 കോണ്‍സെന്‍ട്രേഷന്‍ ലാഗറുകളില്‍ എന്നുമെന്നും പീഡനങ്ങളും അനേകം കൊലപാതകങ്ങളും  നിത്യസംഭവമായി. ജനങ്ങളെ മൃഗതുല്യരായിട്ട് നാസികള്‍ കണ്ടു. അവിടെ  തടവിലാക്കപ്പെട്ടവരുടെ തലമുണ്ഡനം ചെയ്‌തു. കുട്ടികളെയും മുതിര്‍ന്നവരെ യും അംഗവൈകല്യമുള്ളവരെയും അന്ന് നാസികൾ  എലികളെപ്പോലെ മെഡിക്കൽ ഗവേഷണ പരീക്ഷണങ്ങൾക്കുപയോഗിച്ച്‌, ഒടുവിൽ അവരെ വധിച്ചുകൊണ്ടിരുന്നു..

തടവുകാരുടെ കുളിമുറികൾ   മരണമുറിയായിരുന്നു. കുളിമുറികളിലേക്ക് നഗ്നരായി കയറിയവര്‍ ടാപ്പുകളിലൂടെ വരേണ്ട വെള്ളത്തിനു പകരം വിഷ വാതകം- സെന്‍ഫ്‌ഗ്യാസ്‌- ശ്വസിച്ച്‌ മരിച്ചുവീണു. അവരുടെ ജഡങ്ങളെല്ലാം ലോറികളില്‍ അപ്രത്യക്ഷമാവുകയോ അടുത്തുള്ള പ്ലാൻ ചെയ്തുനിർമ്മിച്ച ക്രമറ്റോറിയത്തില്‍ചാമ്പലായിത്തീരുകയോ ചെയ്‌തു.

1933 മാര്‍ച്ച്‌ 13. ഹിറ്റ്‌ലര്‍ ഓസ്‌ട്രിയായെ തന്റെ അധീനതയിലാക്കിയ നാൾ മുതല്‍ ഡാഹൗവിലേക്ക്‌ വിദേശ തടവുകാരുടെ ഒഴുക്കു വർദ്ധിച്ചു തുടങ്ങി. 1938ല്‍ ഒക്ടോബർ ഒന്പതിനു 10911 ജർമൻ യഹൂദരെ ഡാഹൗവിൽ ഉള്ള കോൺസെൻട്രേഷൻ ക്യാമ്പ്  തടവിലാക്കി. ഇതിനിടയിൽതന്നെ സോവ്യറ്റ്‌ യൂണിയന്‍, പോളണ്ട്‌, ചെക്കോസ്ലവാക്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയെല്ലാം തടങ്കലിൽ അടച്ചു. ഹിറ്റ്ലറിൻറെ 1933-45 കാലയളവില്‍ രണ്ടുലക്ഷത്തിലാറായിരം തടവുകാര്‍ ഡാഹൗവിലെത്തി. കണക്കുപ്രകാരം നാല്‍പതിനായിരം പേര്‍ അവിടെ അപ്പോൾ വധിക്കപ്പെട്ടതായി നാസികള്‍ രേഖപ്പെടുത്തി.
                                                                                  
  ചിത്രം -ഡാഹൌവിലെ പീഡനോപകരണം
മൂല്യമില്ലാത്ത ജീവന്‍-

"ഡാഹൗ" എല്ലാ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെയും ഭീകരതയുടെ പ്രഥമ മാതൃകയായിരുന്നു. 1933 ജൂണ്‍  26-ന്‌ സ്‌ഥാനമൊഴിഞ്ഞ നാസി കമാന്‍ഡര്‍ വേക്കര്‍ലെ അന്ന് തടവുകാരുടെ മേല്‍ യാതൊരു കരുണയും നല്‍കാത്ത 'സഹിഷ്‌ണുത' യുടെ നിയമം നടപ്പാക്കി. ഡാഹൗ കേന്ദ്രത്തെ "സ്‌കൂള്‍ ഓഫ്‌ ക്രൈം" എന്നാക്കി മാറ്റി.

'സഹിഷ്‌ണുത', 'ബലഹീനത'  എന്നതായിരുന്നു വേക്കര്‍ലെയുടെ സിദ്ധാന്തം. ബുദ്ധിശാലികള്‍- ചിന്തകരും എഴുത്തുകാരും, മതരാഷ്‌ട്രീയ നേതൃത്വങ്ങളും ,വിദേശീയരും  തന്റെ സ്‌കൂള്‍ ഓഫ്‌ ക്രൈമില്‍ വച്ച്  പീഡിപ്പിക്കപ്പെട്ടു. 2700 കത്തോലിക്കാ പുരോഹിതരെ ബ്ലോക്ക്‌ നമ്പര്‍ 26- ല്‍ അടച്ചു. നാസികളുടെ ഭാഷയില്‍ "മൂല്യമില്ലാത്ത ജീവന്‍"- ദൈവമില്ലാത്ത ലോകത്തേക്ക്‌ അവരെ അയച്ചു. പക്ഷേ, ദൈവം മാത്രം മതിയെന്ന്‌ ഉറക്കെപ്പറഞ്ഞ ധീരനും മറ്റു തടവുകാര്‍ക്ക്‌  മാതൃകയുമായിരുന്ന പ്രസിദ്ധനായ ഫാ. ജോര്‍ജ്‌ ഹേഫ്‌നറും മറ്റുള്ള സഹജീവികളെപ്പോലെ അന്ന് തടവറയിലായി.

ജര്‍മന്‍ ജനത മുഴുവന്‍ കുറ്റവാളികള്‍ ആണോ  ?

ജര്‍മന്‍ജനത മുഴുവന്‍ യഹൂദ വിരോധികളോ നാസികളോ 
ആയിരുന്നോ? ജർമൻ ജനത ലോകത്തിൽ വെറുക്കപ്പെട്ടവരാണോ? ഒറ്റവാക്കിൽ "അല്ലാ"എന്ന് ഉത്തരം പറയാം! എന്നാൽ എന്താണ് സംഭവിച്ചത്? 

 യുദ്ധത്തടവുകാരെ അമേരിക്കൻ
പട്ടാളം മോചിപ്പിക്കുന്നു
.
'അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍' എന്നയാൾ കറുത്ത മുടിയുള്ള യഹൂദവംശ ജനായ ഓസ്‌ട്രിയന്‍ പൗരനാണ്‌, ജർമൻ  ജനത യെ ഒരു നൂറ്റാണ്ടിന്റെ നുണയുടെ ഇരയാക്കി മാറ്റിയത്‌. ജർമൻ വംശം സ്വര്‍ണ്ണ നിറമുള്ള മുടിയുള്ള വെളുത്ത വർഗമായി രിക്കണം- "ആര്യവംശം"- എന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌ ജർമൻകാരല്ല. ലോക മഹായുദ്ധവും അന്നത്തെ യഹൂദ വിരോധവും ഇന്നലെകളില്‍ പെയ്‌തിറങ്ങിയ മഞ്ഞാണെന്ന്  നാം ഇന്നത്തെ ലോകം കറുത്തണമോ?
ജർമൻ ജനതയെ നമുക്കു ലോകമെങ്ങും കാണാം. യൂറോപ്യന്‍ യൂണിയന്‍ സംസ്‌കാരം ജർമൻ ജനതയുടെ അഭിമാനമാണ്‌. ലോക സമാധാനത്തിനുള്ള ശക്‌തമായ കൈകള്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയമാണ്‌. ലോകത്തിനു മുന്നില്‍ ഇതിന്റെ വലിയ ആവശ്യവും  പ്രസക്‌തിയും അവതരിപ്പിച്ചത്‌ ജര്‍മനിയാണ്‌. സമാധാന നൊബേല്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്റെ വിജയ പശ്‌ചാത്തലം ഈ വസ്‌തുതകളെ ശരിവയ്‌ക്കുന്നു. നാം കാണുന്ന യഥാർത്ഥ വസ്‌തുതയാണിത്‌.- ചരിത്രം നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ വലിയ  തിരിച്ചറിവ്‌ ജനതകളുടെ മുന്‍വിധിയകറ്റാനും പുതിയൊരു ആധുനിക യുഗത്തെ ദര്‍ശിക്കാനുള്ള ശക്‌തിയും വഴിയും കാണിച്ചുതരുന്നു.

ലേഖകൻ ജോർജ് കുറ്റിക്കാട്ട് 
ഡാഹൗവിലെ   
കോണ്‍സെൻട്രേഷൻ 
ക്യാമ്പിനു മുൻപിൽ 
1945 ഏപ്രില്‍ 29-ന്‌ ഡാഹൗ കേന്ദ്രത്തിലെ തടവുകാരെ അമേരിക്കന്‍ പട്ടാളം മോചിപ്പിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗറിനെ മ്യൂസിയമായി ലോകത്തിനു കാഴ്‌ചവച്ചു. ഇവിടെ നമുക്കിന്ന്‌ സ്വതന്ത്രമായി, പ്രവേശനാനുമതി മുൻകൂർ വാങ്ങാതെ സന്ദർശിക്കാം. എല്ലാ തിങ്കളാഴ്‌ചയും ഡിസംബര്‍ 14-നു മാത്രം മ്യൂസിയം അടഞ്ഞു കിടക്കും. ബവേറിയ സംസ്‌ഥാന സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണിത്‌.

ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍, നൂറ്റാണ്ടിന്റെ ചോരക്കറയുണങ്ങാത്ത ഡാഹൗവിന്റെ മണ്ണില്‍ ഹിറ്റ്‌ലര്‍ റജിമെന്റിന്റെ ക്രൂരതയുടെ ജീവിക്കുന്ന പ്രതീകംപോലെ ജനമനസില്‍ എക്കാലവും തെളിഞ്ഞുനില്‍ക്കും. ജർമൻ റൈഷ് ഏകാധിപതി നിരപരാധികളായ മനുഷ്യരുടെ ജീവനെ കീറിമുറിച്ചു ലോകത്തെയൊട്ടാകെ തൻ്റെ  കൈപ്പിടിയിൽ ഒതുക്കുവാനുള്ള അഡോൾഫ് ചിറ്റലറുടെ സമാനതയില്ലാത്ത ക്രൂരതയുടെ ആകെത്തുകയാണ് ഡാഹൌ ലോകത്തിനു നൽകുന്ന സന്ദേശം. //-



This Article was
(03.03.2013 published in             "Sunday Mangalam") Mangalam Daily-News Paper.
                കോട്ടയം-                                                    -
 
 

----------------------------------------------------------------------------------------------------------------------------------------------------
 

 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371 
  
 
 
 

Mittwoch, 20. Mai 2020

ധ്രുവദീപ്തി // culture and society // പീരുമേട് 51 വർഷങ്ങൾക്ക് മുമ്പ് // ജോർജ് കുറ്റിക്കാട്ട് -


(1969 ഓഗസ്റ്റ് 8 ന് ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ഒരു ലേഖനമാണ് ഇവിടെയിപ്പോൾ ചേർക്കുന്നത്. പീരുമേടെന്ന് വിളിക്കുന്ന കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മനോഹര മലയോര കേന്ദ്രം. അന്ന് ആദിവാസികൾക്കും വന്യമുഗങ്ങൾക്കും  അധിവാസകേന്ദ്രം, മഹാരാജാക്കന്മാർക്കും,സഞ്ചാരികൾക്കും തീർത്ഥാടകർക്കും ഒഴിവുകാല വിശ്രമാവസ്ഥയ്ക്കുള്ള ഹൃസ്വകാല വാസസ്ഥാനം, നൂറ്റാണ്ടുകൾ മലയോര മേഖലയ്ക്ക് കുളിർമ്മപകർന്ന അഴുതയാറിനും മറുകരകടന്നു തീർത്ഥാടകർക്ക് വനഭൂമിയിലൂടെ  ശബരിമലയിലേയ്ക്ക് മനോഹര കുറുക്കുവഴി നൽകിയ അവകാശ പൈതൃകവും പീരുമേടിനുള്ളതാണ്. കഴിഞ്ഞ അമ്പത്തിയൊന്നു വർഷങ്ങൾക്ക് മുമ്പ് പീരുമേട് എന്തായിരുന്നു എന്ന യാഥാർത്ഥ്യം മാത്രം ധ്രുവദീപ്തിയിൽ രേഖപ്പെടുത്തണമെന്ന എന്റെ ഹൃദയാഭിലാഷം ഇവിടെ സഫലീകരിക്കുകയാണ്.-ഈ അവസരത്തിൽ, എന്റെ ഈ ലേഖനം അന്ന് ദീപികയിൽ പ്രസിദ്ധീകരിച്ച ചീഫ് എഡിറ്റർ Rev. ഫാ. സക്കറിയാസ് നടയ്ക്കൽ സി.എം. ഐ യ്ക്കും പ്രസിദ്ധ മലയാള ഹാസ്യസാഹിത്യ ചക്രവർത്തിയും ദീപികയുടെ അന്നത്തെ വാരാന്ത്യ പ്പതിപ്പ് എഡിറ്ററുമായിരുന്ന അന്തരിച്ച ശ്രീ വേളൂർ കൃഷ്ണൻകുട്ടിക്കും   ഓർമ്മകളുടെ പൂച്ചെണ്ടുകൾ നന്ദിയോടെ അർപ്പിക്കുന്നു. I -

ജോർജ് കുറ്റിക്കാട്ട് ).  

                                                             
ദീപിക  1969 ഓഗസ്റ്റ് 8, വെള്ളി. 


എസ്. എം. എസ്‌. ക്ലബ് : പീരുമേടിന്റെ സാംസ്കാരിക കേന്ദ്രം -

 ജോർജ് കുറ്റിക്കാട്ട്  


തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ജീവിതത്തിലെന്നും  ഇശ്ചിക്കുന്ന ഒരു ആത്മസാക്ഷാത്ക്കാരമായിരുന്നു പീരുമേടിന്റെ അനശ്വര  ഭംഗിയെ ദർശിക്കുകയെന്ന ജീവിതലക്ഷ്യം എന്ന് ചുരുക്കത്തിൽ പറയാം.


ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിസ്മാരകമായി സ്ഥാപിച്ച പീരുമേട്ടിലെ ലൈബ്രറിയും ക്ലബും ഇന്ന് ഒരു ഒന്നാംകിട കലാസാംസ്കാരിക രംഗമായി ഉയർന്നിരിക്കുകയാണ്.

മലമ്പനിയും മഞ്ഞും മനുഷ്യന് പ്രാണഭീതിയുളവാക്കിയിരുന്ന ആ കാലത്ത്, സുമാർ 52 വർഷങ്ങൾക്ക് മുമ്പ് പീരുമേട് താലൂക്ക് കച്ചേരിയുടെ   തിണ്ണയിലന്ന് 
കുറെ നല്ലയാളുകൾ സമ്മേളിച്ചു. വിനോദത്തിനും വിശ്രമത്തിനും വിജ്ഞാന സമ്പാദനത്തിനും ചേർന്ന സംഘാടക സംവിധാനം ആവശ്യമായിരുന്നതിനാൽ "ശ്രീമൂലം തിരുനാൾ ഷഷ്ടിപൂർത്തി സ്മാരക ക്ലബ് ആൻഡ് ലൈബ്രറി എന്നുള്ള  "(എസ്. എം. എസ്. ക്ലബ് ആൻഡ് ലൈബ്രറി) എന്ന പേരിലന്ന് ഒരു പുതിയ പ്രസ്ഥാനം ആരംഭിച്ചു. ആ സ്ഥാപനത്തിന് ഇന്ന് 1969-ൽ അമ്പത്തി രണ്ട് വയസ് തികഞ്ഞിരിക്കുന്നു. (ഇന്ന് ഈ വിജ്ഞാന-സംഘടനാസംവിധാനമുണ്ടെങ്കിൽ 103 വർഷങ്ങൾ പിന്നിട്ടിരിക്കും).

പീരുമേട് - അഥവാ -അഴുത

ഈ പേരിന് കാരണമായിട്ടുണ്ടെന്ന് പറയുന്ന അനേകം കഥകളും, അനവധി  ഐതീഹ്യങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. പീരുമേടിന്റെ നല്ല പഴയ പേര് "അഴുത" എന്നായിരുന്നു. പീരുമേടിന്റെ കേന്ദ്രസ്ഥാനം ഇന്നും "അഴുത" എന്ന പേരിൽ അറിയപ്പെടുന്നു. "അളുത്" എന്ന വാക്കിന്റെ അർത്ഥം (തമിഴ് ഭാഷയി ൽ  നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം). "കരച്ചിൽ" crying എന്നാണ്. ഈ "അളുത്" എന്ന പേരിനെപ്പറ്റി ഇങ്ങനെയൊരു കഥ ഇന്നും പരക്കെയുണ്ട്: "അളുത് " എന്ന  വാക്കിൽനിന്നാണ് "അഴുത" എന്ന് പേര് പിന്നീട് ഉണ്ടായത്. 

ഒരു ഈശ്വര ഭക്തനായിരുന്ന പീരുബാവാ സാഹിബും അയാളുടെ മറ്റു രണ്ടു സഹോദരന്മാരും കൂടി ഏകാന്തവാസത്തിനായി ഒരു സ്ഥലം അന്വേഷിച്ചു പീ രുമേട്ടിൽ വന്നുവെന്നും, പീരുബാവ സാഹിബ് കുട്ടിക്കാനത്തുവച്ച് അന്ന്  സമാ ധിയടഞ്ഞുവെന്നും പറയുന്നു. മറ്റു രണ്ടു സഹോദരന്മാരും അന്നവിടെ വച്ച് കരഞ്ഞു പിരിഞ്ഞ സ്ഥലമായതുകൊണ്ടാണ് പ്രസ്തുത സ്ഥലത്തിന് 'അഴുത'യെ  ന്ന പേരുണ്ടായതെന്നും, പിൽക്കാലത്ത് ആ സ്ഥലത്തിന് പീരു മുഹമ്മദ് സാഹി ബിന്റെ പേരുതന്നെ കൊടുത്ത് "പീരുമേട്" എന്നാക്കിയെന്നാണ് ഐതിഹ്യം പറയപ്പെടുന്നത്.

പീരുബാവ സാഹിബിന്റെ ശവമണ്ഡപം 

 പീരുമുഹമ്മദിന്റെ ശവമണ്ഡപം 
ഇന്ന് കുട്ടിക്കാനത്തിനടുത്തുള്ള "വള ഞ്ഞാങ്കാനം" എന്ന സ്ഥലത്ത് കുന്നിൻ മുകളിൽ പീരുബാവ സാഹിബിന്റെ ശവമണ്ഡപം ഇന്നും കാണാൻ നമുക്ക്  കഴിയും. അഴുതയിൽ നിന്നും വടക്കു മാറി- ,പീരുമേടിന്റെ കേന്ദ്രത്തിൽ നിന്നും കുമളി - കോട്ടയം റോഡിൽ  ഏതാണ്ട് മൂന്നു കിലോമീറ്റർ അകലെ യാണ് കുട്ടിക്കാനം എന്ന പ്രദേശം. അ വിടെ നിന്നു കേരളത്തിന്റെ മനോഹ രമായ ഹൈറേഞ്ച്  മലയോരപ്രദേശ ങ്ങളിലെയ്ക്ക്, ഏലപ്പാറ, കാഞ്ചിയാർ, കട്ടപ്പന, തുടങ്ങിയ വിവിധ ഹൈറേ ഞ്ച് പ്രദേശങ്ങളിലേക്ക് എളുപ്പം യാത്ര  ചെയ്യാവുന്നതാണ്. അവിടേയ്ക് ഇന്നും  എത്തുന്ന ടൂറിസ്റ്റുകൾക്ക് മനംനിറയെ പ്രിയങ്കരമായ തേയിലത്തോട്ടങ്ങൾ ഏലത്തോട്ടങ്ങൾ തുടങ്ങി അനേകം കാഴ്ചകൾ കാണാനും കഴിയുന്നു.

പീരുമേട് ഒരു ജനവാസകേന്ദ്രമായി ഇതുവരെയും ആയിട്ടില്ല. എന്നാൽ ഇന്ന് 
എല്ലാവിധ സർക്കാർ സ്ഥാപനങ്ങളുടെയും കേന്ദ്രമായി മാറിയിട്ടുണ്ട്. 1960 കളു ടെ കാലഘട്ടത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾകൊണ്ട്  അഴുത യുടെ മാഹാത്മ്യവും പ്രശസ്തിയും നേടിയിരുന്നു. 
 

പീരുമേടിന്റെ ആഭരണം.


 പീരുമേട്- അഴുത 
പീരുമേടിന്റെ അമൂല്യ നി ക്ഷേപങ്ങളാണ് ഇന്ന് അവി ടെ കാണപ്പെടുന്ന സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ. ഇന്ന് പീരുമേട് അനേകം സർക്കാ ർ സ്ഥാപനങ്ങൾ, മറ്റുള്ള നിര വധി സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയു ടെ കാലവറയാ ണെന്നു പറയാം. ഒരു ഒന്നാം ക്ലാസ് ടൂറിസ്റ്റു ബംഗ്ളാവ്, പീ രുമേടിന്റെ സർവ്വത്ര പുരോ ഗതിയെ ഇപ്പോഴും സഹായി ക്കുന്നു. അതുപോലെതന്നെ  റീജന്റ് മഹാറാണിയുടെ കൊട്ടാരവും, പാലാ, കോട്ട യം, ചങ്ങനാശേരി തുടങ്ങിയ കത്തോലിക്കാ രൂപതകളുടെയെല്ലാം മേലദ്ധ്യക്ഷ ന്മാരുടെ വേനൽക്കാല അരമനകളും പീരുമേട്ടിലുണ്ട്. സർക്കാർ സ്ഥാപനങ്ങ ളായിട്ട് താലൂക്ക് ഓഫീസ്, താലൂക്ക് മജിസ്‌ട്രേറ്റ് കോടതി, സബ് ട്രഷറി, സപ്ലൈ ഓഫീസ്, ബ്ലോക്ക് ഓഫീസ്, പി. ഡബ്ള്യൂ. ഡി. ഓഫീസ്, സബ് രജിസ്ട്രാർ ഓഫീ സ്, എഡ്യൂക്കേഷണൽ ഓഫീസ്, ഡെപ്യൂട്ടി ലേബർ ഓഫീസ്, ഗവ. ആശുപത്രി, മൃഗാശുപത്രി, സർക്കാർ വെജിറ്റബിൾ ഫാO ഓഫീസ്, സെയിൽസ് ടാക്സ് ഓഫീ സ്, ഫാമിലി പ്ലാനിംഗ് സെന്റർ, ഡയറി ഡെവലപ്മെന്റ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, സബ് ജയിൽ, തുടങ്ങിയ സ്ഥാപനങ്ങൾ കേരള സർക്കാർ സ്ഥാപനങ്ങളിൽപെടുന്നു.

അതുപോലെ ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസ്, സബ് പോസ്റ്റ് ഓഫീസ്, പോസ്റ്റൽ ഇൻസ്‌പെക്ടർ ഓഫീസ്, സെൻട്രൽ ഇൻറലിജൻസ് ഓഫീസ്, സെൻട്ര ൽ എക്സൈസ് ഓഫീസ്, എന്നീ കേന്ദ്ര ഗവ. സ്ഥാപനങ്ങളും ഉണ്ട്.

കേരള ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രം - ശ്രീ ചിത്തിര തിരുനാൾ മഹാ രാജാവ് നിർമ്മിച്ച ശ്രീകൃഷ്ണസ്വാമിക്ഷേത്രം, റോമൻകത്തോലിക്കാ ദേവാലയം, ഒരു യാക്കോബായ സഭാ ദേവാലയം, ഒരു സി. എസ്. ഐ സഭാ ദേവാലയം, തുട ങ്ങിയ മതസ്ഥാപനങ്ങളും, ചിദംബരം മെമ്മോറിയൽ ഗവ. ഹൈസ്‌കൂൾ, ഇംഗ്ലീ ഷ് മീഡിയം ഹൈസ്‌കൂൾ, തുടങ്ങി വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങളും, സ്‌പെൻസർ ആൻഡ് കമ്പനിയുടെ ബ്രാഞ്ച് ഓഫീസും എല്ലാം കൊണ്ടും ഒരു ചെറിയ പീരുമേടിന്റെ അതിവിശിഷ്ടമായ കർണ്ണാഭരണങ്ങളാണ്.

ഒരു ചെറിയ മലയോര സ്ഥലമെന്നനിലയിൽ സങ്കൽപ്പത്തിന് പോലും വലിയ അതിശയം പകരുന്ന പീരുമേട് ഒരു നാടിന്റെ ശിരസായിട്ടാണ് നമുക്ക് ഇന്നും കാണുവാൻ കഴിയുന്നുള്ളൂ.

എസ്. എം. എസ് ക്ലബും, ലൈബ്രറിയും .

 താലൂക്ക് ഓഫീസ് , പീരുമേട് 
ശ്രീമൂലം തിരുനാൾ മഹാരാ ജാവിന്റെ ഷഷ്ടിപൂർത്തി സ്മാ രകമായി സുമാർ 52 വർഷങ്ങ ൾക്ക് മുമ്പ് 1917- ൽ സ്ഥാപിച്ചു. മഹത് സ്മാരകമെന്ന നിലയി ൽ സ്ഥാപിച്ച ഈ പ്രസ്ഥാന ത്തിന്റെ ആദ്യ ആരംഭം കു റിച്ചത് അന്നത്തെ തഹസീൽ മജിസ്‌ട്രേറ്റ് ആയിരുന്ന എൻ. എസ്. രാമൻ പിള്ള, അക്കാല ത്ത് മലയോര പീരുമേട്ടിൽ പ്രഗത്ഭരായ  വക്കീലന്മാരാ യിരുന്ന സർവ്വശ്രീ. എം. ആർ. കേശവ പണിക്കർ, ഓ. എസ്. രാമസ്വാമി അയ്യർ, പ്രമുഖ കോൺട്രാക്ടർ ആയി രുന്ന അഴുത വേലുപ്പിള്ള തുടങ്ങിയവരായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ പ്രാ രംഭ സംഘാടകരിൽ പെട്ട ശ്രീ. എൻ. എസ്. രാമൻപിള്ളയായിരുന്നു, ആദ്യത്തെ പ്രസിഡന്റ്.

അനുസ്മരണം അർഹിക്കുന്ന പ്രവർത്തനങ്ങളാൽ ഈ സ്ഥാപനത്തെ വലിയ പ്രശസ്തിയുടെ പാരമ്യതകളിലേയ്ക്ക് നയിച്ച വ്യക്തികളിൽ പ്രധാനികൾ ആയിരുന്നവരാണ് സർവ്വശ്രീ എൻ. എസ്. രാമൻ പിള്ള, സി.കെ. ജോർജ്,  എൻ. പി. ചെല്ലപ്പൻ നായർ, അബ്ദുൾ സലാം, മജിസ്ട്രേട്ട് പി. പരമേശ്വരൻ പിള്ള, ഏ. കെ. ചാക്കോ, ജോൺ സാമുവേൽ, എം. സി. ജോൺ, ഡോ. എം.പി എബ്രാഹം, ഡോ. സി. എം. തോമസ്, ബ്രിട്ടേറി മുത്തുനായകം, പി.ഐ. ചാക്കോ, എം. സി. ചാക്കോ, കെ. സി. ജോൺ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രസിഡന്റുമാരായി സേവനം ചെയ്തിട്ടുണ്ട്. പി. ഐ. വർക്കി, പി.സി. തോമസ്, സുബ്രമണ്യ അയ്യർ, ആർ. പി, നായർ, പി, സി.അലക്‌സാണ്ടർ, വക്കീൽ രാമൻ പിള്ള തുടങ്ങിയവർ കഴിഞ്ഞ കാലങ്ങളിലെ സെക്രട്ടറിമാരും ആയിരുന്നു.

ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നല്ല പ്രവർത്തനത്തിന് ശ്രീ. കെ. കെ. രാമൻ കുട്ടി I A S, ശ്രീ. ശിവരാമൻപിള്ള (സൂപ്രണ്ടിംഗ് എൻജിനീയർ) ജെ. യേശുദാസ് I A S തുടങ്ങിയ പല വ്യക്തികളും അന്ന് സജ്ജീവപ്രവർത്തകർ ആയിരുന്നു.

അതുപോലെതന്നെ സർവ്വശ്രീ. മരിയാപിള്ള (പീരുമേട്ടിലെ ചിദംബരം എസ്‌റ്റേ റ്റ്), ജെ. എം. വിൽക്കി, ജെ. എസ്. വിൽക്കി, മിസ്സിസ് റിച്ചാർഡ്സൺ, (ആഷ്‌ലി എ സ്റ്റേറ്റ്, പീരുമേട് ), സ്റ്റാഗ്ഗ്ബ്രൂക്ക് (സെന്റ് ജോർജ് ), ശ്രീ കെ. ആർ .ശങ്കരൻ എന്നി വർ എസ്.എം.എസ് ലൈബ്രറിക്ക് ആവശ്യസന്ദർഭങ്ങളിൽ സാമ്പത്തിക സഹാ യം നല്കിയവരായിരുന്നു.
 
ഇന്നത്തെ നില  

ക്ലബിന്റെ പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ വ്യാപിച്ചിരിക്കുന്നു. ഈടെ ഴുന്ന ഒരു ഗ്രന്ഥശാല, വായനശാല, കലാസമിതി, പബ്ലിസിറ്റി വിഭാഗം, സ്പോർ ട്സ് ആൻഡ് കൾച്ചറൽ വിഭാഗം, വനിതാവിഭാഗം, നഴ്സറിസ്‌കൂൾ, കുട്ടികളുടെ ലൈബ്രറി വിഭാഗം തുടങ്ങിയ വിവിധ ഘടകങ്ങൾ ഈ മഹത് സ്ഥാപനത്തി ന്റെ പ്രത്യേകതകളാണ്. കൊച്ചുകുട്ടികളുടെ കലാവാസനയെ പരിപോഷിപ്പി ക്കുവാൻ ചിത്രരചനാ ക്ലാസുകളും, ഭരതനാട്യം ഡിപ്ലോമ നേടിയിട്ടുള്ള ശ്രീമതി സരളാ ദേവിയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഒരു നൃത്തപരിശീലനക്കളരി യിൽ പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. മതപരവും സാംസ്കാരികവുമായ വിവിധ പരിപാടികൾ ക്ലബ് വക ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തുന്നത്. അന്ന് എസ്.എം.എസ് ക്ലബിന്റെ ഒരു ഓഡിറ്റോറിയത്തിൽ അഞ്ഞൂറിലേറെ ആളുകൾക്ക് ഒരുമിച്ചിരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ക്ലബ് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും അന്ന് അശ്രാന്തം പരിശ്രമിച്ച ബഹുമാന്യരായ വ്യക്തികളാണ് ശ്രീ. കെ. സി. കോശി , പി. ഐ. വർക്കി, കെ. ടി. ജോസഫ് , പി. ജെ. തോമസ്, പി.  ടി. ചാക്കോ, എ. ഹസ്സനായർ, റ്റി .ജി. നെടുങ്ങാടി  തുടങ്ങിയവർ.

എസ്.എം.എസ് ക്ലബ് ആൻഡ് ലൈബ്രറിയുടെ പുതിയ ഭാരവാഹികൾ

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ സർവ്വശ്രീ റ്റി.കെ. നാരായണൻ ആയി രുന്നു.,വൈസ് പ്രസിഡന്റ് ശ്രീ. വി.കെ ചെല്ലപ്പൻ, എൻ. ഗംഗാധരൻ നായർ സെ ക്രട്ടറി ആയും ശ്രീ റ്റി. റ്റി. കുട്ടപ്പനെ ലൈബ്രെറിയനായും തെരഞ്ഞെടുത്തു.  ക്ലബിന്റെ പബ്ലിസിറ്റി കൺവീനറായി ശ്രീ. ജോർജ് കുറ്റിക്കാട്ടിനെ തെരഞ്ഞെ ടുത്തു. ശ്രീമതി കെ. രാജമ്മ മഹിളാസമാജം കൺവീനർ ആയും ഇവരെക്കൂടാ തെ എട്ടുപേരടങ്ങുന്ന ഒരു കമ്മിറ്റിയെയും തെരഞ്ഞെടുത്തു., ഇവരെക്കൂടാതെ രണ്ടു ഓഡിറ്റർമാരും, മറ്റുചില സബ് കമ്മിറ്റികളും രൂപീകരിച്ചു.  ഇവരെല്ലാമാ യിരുന്നു 1969-1970 ലെ ക്ലബ്-& ലൈബ്രറി ഭാരവാഹികൾ.  അൻപതുവർഷങ്ങളു ടെ  ഓർമ്മയുടെ ജൂബിലി ആഘോഷം നടത്തുവാൻ തീരുമാനമായി. സമ്മേളന ത്തിൽ മുഖ്യാതിഥികളായി വന്നത് ,കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ശ്രീ . ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്, ദീപിക ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി രുന്ന റവ. ഫാ. സക്കറിയാസ് നടയ്ക്കൽ സി. എം. ഐ. യും മറ്റു ചില പ്രമുഖരും ആയിരുന്നു.

പ്രവർത്തനപദ്ധതികളും  പിന്തുണകളും.  

ഇപ്പോൾ ഈ സ്ഥാപനത്തിന് അരലക്ഷത്തിൽപ്പരം രൂപയുടെ ആസ്തിയുണ്ട്. കോട്ടയം ഡിസ്ട്രിക്ടിൽ കോട്ടയത്തെ പബ്ലിക്ക് ലൈബ്രറി കഴിഞ്ഞാൽ പീരു മേട്ടിലെ എസ്. എം. എസ്  ലൈബ്രറിക്ക് നല്ലൊരു പുസ്തക ശേഖരമുണ്ട് എന്ന് അഭിമാനപൂർവ്വം പറയേണ്ടിയിരിക്കുന്നു. പഞ്ചായത്തിൽനിന്നു 2000 രൂപയും അഴുതബ്ലോക്കിൽനിന്നും 1300 രൂപയും ഗവൺമെന്റിൽ നിന്ന് 800 രൂപയും ഗ്രാ ന്റ് ലഭിക്കുന്നു. ഈ സാമ്പത്തിക വർഷം പന്തീരായിരത്തില്പരം രൂപയുടെ വര വും മറ്റു വികസനപ്രവർത്തന ചെലവുകളും പ്രതീക്ഷിക്കുന്ന ഒരു ബജറ്റാണ് പാസ്സാക്കിയിരിക്കുന്നത്‌. ഈ വര്ഷം മുതൽ ഒരു സാഹിത്യ സമിതി രൂപീകരി ക്കാൻ ക്ലബ് ഭാരവാഹികൾ ഉദ്ദേശിക്കുന്നുണ്ട്. കേരള ഗ്രന്ഥശാലാസംഘത്തോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും, ബി. ഗ്രേഡ് ഗ്രാൻഡ് ലഭിക്കുന്നതുമായ ഒരു ലൈ ബ്രറിയാണ് എസ്.എം. എസ്‌. സ്ത്രീകൾക്കുള്ള തൊഴിൽ പരിശീലനത്തിനു വേണ്ടി ക്ലബിലെ വനിതാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഒരു തയ്യൽ പരി ശീലനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതര തൊഴിൽ പരിശീലനത്തിനു ക്ലബ്  ഭാരവാഹികൾ മറ്റ് ചില ആകർഷകമായ നിരവധി പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരുപതിനായിരം രൂപ ചെലവഴിച്ചു പണികഴിച്ച ഇരുനിലകെട്ടിടം കനകജൂബിലി സ്മാരകഹാൾ എന്ന നിലയിൽ അധികം താമസിയാതെ തന്നെ ഉത്‌ഘാടനം ചെയ്യപ്പെടുന്നതാണ്.

 പീരുമേടിന്റെ പ്രകൃതി സൗന്ദര്യം 

കാലാകാലങ്ങളിൽ ഈ പ്രദേശത്തെത്തിച്ചേരുന്ന സർക്കാർ ജീവനക്കാരുടെ മനസ്സിന്റെ താളലയങ്ങളെ ആശ്ലേഷിക്കുന്ന ക്ലബും ലൈബ്രറിയും ഇന്നത്തെ നിലയിൽ വികസിക്കുവാനിടയായത് ഒരു തൊഴിലിനുവേണ്ടി സ്വന്തനാട് വിട്ടു അവിടേയ്ക്ക് പലപ്പോഴായി വന്നെത്തിയിരുന്ന ജീവനക്കാരുടെയും പീരുമേട്ടി ലെ കുറെ സ്ഥലവാസികളുടെയും സംയുക്തശ്രമം പൂവണിഞ്ഞൊരു മനോഹ ര കഥയാണ്. യഥാർത്ഥത്തിൽ ഒന്ന് ചിന്തിച്ചാൽ വിജ്ഞാനത്തിലും കലാ-സാം സ്കാരിക ഉന്നമനത്തിലും പീരുമേടിനെയും പീരുമേട്ടിലേയ്ക്ക് വരുന്ന ആരെ യും വളർത്തിയെടുക്കുന്ന ഒരു നല്ല വളർത്തമ്മയാണ് എസ് എം എസ് ക്ലബ് &  ലൈബ്രറി. ചലച്ചിത്ര നിർമ്മാതാക്കൾ, ടൂറിസ്റ്റുകൾ, സർക്കാർ ജീവനക്കാർ, എന്നുവേണ്ട ഏതൊരാളിനും പ്രിയങ്കരമായ പീരുമേടിന്റെ ഹൃദയ ഭാഗത്ത് പൊന്മുടി ചാർത്തി തലയുയർത്തിനിൽക്കുന്ന അപൂർവ മഹത് സ്ഥാപനത്തെ നമിക്കുകയും ചെയ്യുന്നു. അതോടൊപ്പം വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കുവാൻ വേണ്ട പരിചരണങ്ങൾ നൽകി കൈകൊടുത്തുയർത്തിയ മഹാത്മാക്കളുടെ ത്യാഗമനഃസ്ഥിതിയെ ആദരപൂർവ്വം സ്മരിക്കുകയും, ഇന്ന് അവരുടെ ഭാവനയ്‌ക്കൊത്തവണ്ണം പ്രവർത്തിക്കുവാൻ അവരിൽനിന്നും നാം  ഉൾക്കൊണ്ട പ്രചോദനം നമ്മെ ഏവരെയും കർമ്മോത്സുകരാക്കട്ടെയെന്നും ഹൃദയപൂർവ്വം ആശംസിക്കുകയും ചെയ്യുന്നു.//-
 -------------------------------------------------------------------------------

 1969 - ൽ ദീപികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനം ധ്രുവദീപ്തിയിൽ പുനഃപ്രസിദ്ധീകരിക്കുകയാണ്. ഇന്ന് ഈ ലൈബ്രറി പ്രവർത്തനത്തിൽ    ഇപ്പോൾ ക്ലബിനും ലൈബ്രറിക്കും 103 വയസ് പ്രായമെത്തിയെനേം. മുൻകാല സ്മരണകൾ മറഞ്ഞുപോകില്ല. // 
ധ്രുവദീപ്തി 

      ---------------------------------------------------------------------------------------------------------------                                                              ധൃവദീപ്തി  ഓണ്‍ലൈൻ


 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
                                                                                                                                          

Dienstag, 12. Mai 2020

ധ്രുവദീപ്തി : സ്മരണകൾ : ചോരക്കറയുണങ്ങാത്ത ജർമ്മനിയുടെ മണ്ണിന്റെ മായാത്ത സ്‌മരണകൾ.// ജോർജ് കുറ്റിക്കാട്ട് - //

 
ചോരക്കറയുണങ്ങാത്ത  ജർമ്മനിയുടെ 
മണ്ണിന്റെ മായാത്ത സ്‌മരണകൾ. // 


ജോർജ് കുറ്റിക്കാട്ട് -

സ്മരണകൾക്ക് ഒരിക്കലും അവസാനമില്ല.

ജർമനിയുടെ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വർഷങ്ങൾ തികഞ്ഞു.
ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റ് അഡോൾഫ് ഹിറ്റ്ലറുടെ ക്രൂരതയിൽ നിന്നു  08.05. 1945. ൽ ജർമ്മൻ ജനത കൈവരിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം സ്മരിക്കുന്ന ദിവസമായിരുന്നു 08.05. 2020.  ലോക രാജ്യങ്ങൾ എഴുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞ കൊടും ക്രൂരതയുടെ ദു:ഖ സ്മരണകൾ ഇന്നത്തെ ദിവസങ്ങളിൽ ആഴത്തിൽ സ്മരിക്കുകയാണ്‌. "സ്മരണകൾക്ക് ഒരിക്കലും ഒരവസാനമില്ല", ഈ പാഠമാണ് നമ്മെ എന്നെന്നും മനസ്സിലാക്കുന്നതെന്ന് മഹായുദ്ധത്തിൽ മരിച്ചവരെ ഓർത്ത് ബർലിനിൽ അനാർഭാടമായി സംഘടിപ്പിച്ച ചടങ്ങിൽ ലോകത്തിലെ എല്ലാ ജനങ്ങൾക്ക് വേണ്ടിയും നൽകിയ സന്ദേശത്തിൽ ജർമ്മൻ പ്രസിഡന്റ് വാൾട്ടർ സ്റ്റെയിൻ മെയർ ജർമ്മൻ ജനതയെ ഓർമ്മിപ്പിച്ചു.
 
 അഡോൾഫ് ഹിറ്റ്ലർ 

അഡോൾഫ് ഹിറ്റ്ലർക്കെ തിരായി രൂപീകരിച്ച സഖ്യകക്ഷികൾ   സുമാർ   75  ദീർഘകാല   വർഷങ്ങൾക്ക് മുമ്പ് 1945 മെയ് 7-)O  തിയതി ജർമ്മനി കീഴടക്കി; 8- മേയ് 1945- ന് യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം യാതൊരു വിധ ഉപാധികളുമില്ലാതെ ഔദ്യോഗികമായി പ്രഖ്യാ പിച്ച്‌ അവസാനിപ്പിച്ചു. 



ഹിറ്റ്ലറുടെ നാഷണൽ സോഷ്യലിസത്തിൽ നിന്ന് (നാസി) ജർമ്മനിയുടെ വിമോചന ദിനമായി ഈ ദിവസം കണക്കാക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ 1945-മെയ്-7-നു സഖ്യകക്ഷിസൈന്യത്തിന്  ജർമ്മനി പൂർണ്ണമായി കീഴടങ്ങി. ജർമനി സ്വതന്ത്രയായി. ലോകരാജ്യങ്ങൾ   കഴിഞ്ഞ കാല സ്മരണകളാൽ സജ്ജീവമാകുകയാണ്. ജർമ്മനി പോളണ്ട് ആക്രമിച്ചു ആധിപത്യം എടുത്തു. യൂറോപ്പിലെ പ്രധാന നഗരങ്ങളെല്ലാം നാസികളുടെ ബോംബാക്രമണത്തിൽ തകർന്നടിഞ്ഞിരുന്നു. എന്നാൽ അമേരിക്കയും ബ്രിട്ടനും സോവ്യറ്റ്‌റഷ്യയും ഫ്രാൻസും വകവച്ചില്ല. സഖ്യകക്ഷികൾ അതി ശക്തമായി തിരിച്ചടിച്ചു മുന്നേറി.

ഏകാധിപത്യനാസിഭരണത്തിന്റെ ഉപാധികളില്ലാത്ത അപ്രതീക്ഷിതമായ കീഴടങ്ങലിലൂടെ, നാസി ജർമൻ റൈഷിൻറ അവസാനദിവസം കാണുവാൻ  ലോക സഖ്യകക്ഷി സൈനികശക്തിക്ക് സാധിക്കുകയും ചെയ്തു. യാതൊരു ഉപാധികളില്ലാതെ നാസികളുടെ കീഴടങ്ങൽ സഖ്യകക്ഷികളുടെ വമ്പിച്ച വിജയമായിരുന്നു. യൂറോപ്പിൽ യുദ്ധത്തിന്റെ ആരവവും വെടിയൊച്ചയും അതോടെ നിലച്ചു. അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, സോവ്യറ്റ് യൂണിയൻ തുടങ്ങിയ സാമ്രാജ്യ ശക്തികൾ ആണ് വിജയിച്ചത്. യുദ്ധാവസാനം ജർമ്മനി ആകെ ബോംബ് ആക്രമണങ്ങളുടെ ഇടിത്തീയിൽ ചാരക്കൂമ്പാരമായി. മേയ് 8.1945 ന്റെ സ്മരണകൾ ഇന്ന് വീണ്ടും സ്മരണകളിൽ ഉയർന്നു നിൽക്കുന്നു.

ഉപാധികളില്ലാത്ത  സഖ്യകക്ഷികളുടെ വിജയം  
 
മേയ് 8. 1945 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു:"യൂറോപ് ഇന്ന് അതിഭീകര മഹായുദ്ധാവസാനത്തെക്കുറിച്ചു ഓർക്കുന്നു. ചിത്രങ്ങൾ, ഓർമ്മകൾ, എല്ലാം അന്നത്തെ കൊടും ക്രൂരതയും അന്ന് എങ്ങനെ അവസാനിച്ചുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു". ഏകദേശം 27 മില്യൺ റഷ്യൻ പൗരന്മാരുടെ ജീവൻ ബലി കഴിക്കപ്പെട്ട മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ ആധിപത്യം തകർക്കുന്നതിൽ തങ്ങളുടെ മഹത്തായ പങ്കിൽ അഭിമാനിക്കുന്നുവെങ്കിലും നാസികളുടെ ആക്രമണത്തിൽ വധിക്കപ്പെട്ട റഷ്യൻ സൈനീകരുടെയും അനേകലക്ഷം പൗരന്മാരുടെയും ഓർമ്മകളെ മെയ് ഒൻപതാം തിയതി മോസ്‌കോയിൽ ആചരിച്ചു.  മോസ്‌കോ നഗരത്തിന് മുകളിലൂടെ റഷ്യൻ വ്യോമസേനയുടെ പറക്കൽ പ്രകടനത്തോടെയും ആകാശമുകളിൽ കരിമരുന്നു പ്രകടനവും നടത്തിക്കൊണ്ട് ഹിറ്റ്‌ലർ റെജിമിനെതിരെയുള്ള വിജയത്തിന്റ സ്മരണ സോവ്യറ്റ് റഷ്യ ആഘോഷിച്ചു. യൂറോപ്യൻ രാജ്യങ്ങൾ മഹായുദ്ധാവസാന ത്തിന്റെ 75-)0 വർഷത്തിന്റെ ഓർമ്മദിനം 9.05.2020- ൽ  ആഘോഷമായി കൊണ്ടാടുവാൻ ആഗ്രഹിച്ചിരുന്നത് കൊറോണ പ്രതിസന്ധിമൂലം വളരെ ലളിതമായിട്ട് തന്നെ ആചരിക്കുകയാണ് ചെയ്തത്. റഷ്യൻ ജനതയ്ക്കുവേണ്ടി പ്രസിഡന്റ് വ്ളാഡിമിയർ പുട്ടിൻ യുദ്ധത്തിൽ മരണപ്പെട്ട അനേകായിരം റഷ്യൻ സൈനികർക്ക് വേണ്ടി മോസ്‌കോയിലെ സ്മൃതിമണ്ഡപത്തിലെത്തി സ്മരണകളുടെ പൂച്ചെണ്ട് സമർപ്പിച്ചുകൊണ്ട് സോവ്യറ്റ് റഷ്യൻ ജനതയുടെ അസ്തമിക്കാത്ത ഓർമ്മകളിൽ പങ്ക് ചേർന്ന് അഭിസംബോധന ചെയ്തു .

എന്നാൽ വടക്കൻ ജർമ്മനിയിലും പരിസര പ്രദേശത്തും അനേകംപേരെ സംബന്ധിച്ച്, യുദ്ധം മുൻകൂട്ടി അവസാനിച്ചിരുന്നു- അവരുടെ ഓരോ താമസ വീടുകളും ആ പ്രദേശങ്ങളും പോലും സഖ്യകക്ഷികൾ എടുക്കുകയോ, ഒരു പോരാട്ടമില്ലാതെ കൈയടക്കുകയോ ചെയ്യുകയായിരുന്നു. യുദ്ധത്തിന്റെ അവസാന നാളുകളിൽ ആളുകൾ എങ്ങനെയാണ് അതെല്ലാം അനുഭവിച്ചത് ? യുദ്ധം അവസാനിച്ചതിൻെറ 75- ാം വാർഷികത്തിന്റെ അവസാനത്തിൽ, നിലവിലുള്ള സമാധാനത്തിന്റെ വഴിയിൽ കഴിഞ്ഞ യുദ്ധ കാലത്തിലെ സംഭവങ്ങളെല്ലാം അവർ  ഓർമിക്കുന്നു. അത്, സമകാലിക സാക്ഷികളുടെ പല ഓർമ്മക്കുറിപ്പുകളും ഇന്നത്തെ വീക്ഷണകോണിൽ നിന്ന് കരണങ്ങളും വിശദീകരണങ്ങളും, നീണ്ട ചരിത്ര അവലോകനവും കാണാനും കഴിയും..

സഖ്യകക്ഷികൾ അതിശക്തമായ തയ്യാറെടുപ്പിൽ, ഉദാ: അമേരിക്ക, ബ്രിട്ടൻ എന്നിങ്ങനെ ശക്തിരാജ്യങ്ങൾ അവരുടെ സൈനിക പദ്ധതികൾ വ്യക്തത വരുത്തി ക്രമപ്പെടുത്തി ഓപ്പറേഷൻ ആരംഭിച്ചു. ഉദാഹരണമായി പറയാം. ബ്രിട്ടീഷ് വ്യോമ സൈന്യം   ഹാംബുർഗ്ഗിന്റെ അവസാന നാശകതിരമാല ആഞ്ഞടിക്കുമെന്ന് ഹാംബുർഗ്ഗിലെ അന്നത്തെ നിവാസികൾ ഭീതിയോടെ നോക്കിനിന്നു. സംഭവിച്ചതോ?  യുദ്ധത്തിന്റെ ഒരു ആരവങ്ങളുമില്ലാതെ നിമിഷങ്ങൾക്കകം വ്യവസ്ഥകൾക്കതീതമായി ബ്രിട്ടീഷ് സൈന്യം ഹാംബുർഗ്ഗ് തങ്ങളുടെ നിയന്ത്രണത്തിലാക്കി. സോവ്യറ്റ് റഷ്യ ബർലിൻ നഗരത്തിലെ അഡോൾഫ്‌ഹിറ്റ്ലർ ഭരണകേന്ദ്രം ബോംബ് വർഷിച്ചു തകർത്തിരുന്നു. ഹിറ്റ്ലറുടെ കൈപിടി വിട്ടുപോയി...

 ആത്മഹത്യ ചെയ്ത അഡോൾഫ് ഹിറ്റ്‌ലർ 
 
ഇതിനിടെ 1945 ഏപ്രിൽ 30- ന് ഉച്ചസമയം കഴിഞ്ഞു 15.28 നു ബെർലിനിലെ റൈഷ് കാൻസലയിലെ രഹസ്യ ഭൂഗർഭതാവളത്തിലെ സ്വകാര്യമുറിയിൽ വച്ച് അഡോൾഫ് ഹിറ്റ്‌ലർ സ്വന്തം പിസ്റ്റൾ എടുത്തു സ്വയം നെഞ്ചിൽ നിറയൊഴിച്ചു ആത്മഹത്യ ചെയ്തു. 29. 04. 1945 നു രാത്രിയിൽ ഹിറ്റ്ലർ തന്റെ കാമുകിയായിരുന്ന ഈവ ബ്രൌണിനെ വിവാഹം ചെയ്തു. സാക്ഷികളായി ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്തരായിരുന്ന ജോസഫ് ഗോബെൽസും, മാർട്ടിൻ ബോർമാനും ആയിരുന്നു. നവവധു ഈവ് ബ്രൗണിനെ അഡോൾഫ് ഹിറ്റ്‌ലർ സ്വകാര്യമുറിയിലേക്ക് നയിച്ചു. നിമിഷങ്ങൾക്കകം ഒരു ഷോട്ട് വീഴുന്നു. ഈവ ബ്രൗൺ മരണപ്പെട്ടത് Zyankali ഉള്ളിൽ ചെന്നായിരുന്നുവെന്നു കോടതി തെളിയിച്ചിരുന്നു. 

മുൻ സൈനീക ലാൻസ് കോർപ്പറൽ ആയിരുന്ന അഡോൾഫ് ഹിറ്റ്‌ലർ തന്റെ അൻപത്തിയാറു വയസ് പ്രായമായതിനുള്ളിൽ തന്നെ ചരിത്രത്തിലെ ഏറ്റവും ഭീകരനായ ഒരു വ്യക്തിയായി മാറിയിരുന്നു. ഒരുപക്ഷെ, ഏറ്റവും വലിയ ഭീകരൻ.. ഭീകരരായ കൊലപാതകികളേക്കാളും മറ്റുള്ള മനുഷ്യരെ നശിപ്പിക്കുന്നവരേക്കാളും ഏറെ മുൻപന്തിയിലായിരുന്നു. ഒട്ടുമിക്കവാറും ജോസഫ് സ്റ്റാലിൻ അയാളുടെ അടുത്തെത്തിയേക്കാം. 12 നീണ്ട വർഷങ്ങൾ അഡോൾഫ് ഹിറ്റ്‌ലർ തന്റെ സമാനതയില്ലാത്ത ശക്തികൊണ്ട് വലിയ ഒരു യൂറോപ്യൻ രാജ്യത്തെ, ജർമ്മനിയെ  തന്റെ കൈപ്പിടിയിലൊതുക്കി വാണു. നാഷണൽ സോഷ്യലിസ്റ് കൊലപാതക സംഘം വലംകൈ ആയും അവന് സഹായികളായിട്ടും ഉണ്ടായി. താൻ " നേതാവ് " എന്ന് സ്വയം വിശേഷിപ്പിച്ചു, അത് ഏറ്റുപറയാൻ വളരെ ആഗ്രഹിച്ചിരുന്ന ധാരാളം ജനങ്ങളും;  അവസാന നിമിഷം വരെ. രാജ്യം മുഴുവനും ഈ ആദരവ് വച്ചുപുലർത്തിയ അഡോൾഫ് ഹിറ്റ്ലറുടെ കാലം!
 

 അഡോൾഫ് ഹിറ്റ്ലറും
ഭാര്യ ഈവ ബ്രൗണും 
 

അതുപക്ഷേ, എല്ലാം ഒറ്റ നിമിഷത്തിൽ തീർന്നു. സുമാർ 75 വർഷങ്ങൾക്ക് മുമ്പ് 1945 ഏപ്രിൽ 30 -)0 തിയതി ഉച്ചകഴിഞ്ഞു പുതിയതായി വിവാഹം ചെയ്ത ഭാര്യയെ ആദ്യവും, ഉടൻ തന്നെ സ്വയവും തന്റെ പിസ്റ്റൾ ഉയർത്തി ഷൂട്ട് ചെയ്തു. അത് തന്റെ ജന്മദിനം കഴിഞ്ഞ പത്താം ദിവസമാണ്. ഈ ദിവസത്തെ "ബ്രിഡ്ജ് ഡേ" എന്നാണ് ഇക്കാലത്തു ആ ദിവസം  അറിയപ്പെടുന്നത്. മെയ് 1 നു മുമ്പുള്ള ഞായറാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയ്ക്കുള്ള ദിവസം. താൻ ജർമ്മനിയുടെ അധികാരമേറ്റെടുത്ത ദിവസം ഒരു അവധിദിനമാക്കിയ ദിവസം- എന്നാൽ ഈ എപ്രിൽ ദിവസത്തിനു കുറച്ചു ദിവസങ്ങളോ ആഴ്ചകൾക്കോ മുമ്പ്തന്നെ ജർമ്മൻ റൈഷ് യാതൊരുവിധ ഉപാധികളില്ലാത്തവിധം അവസാനത്തിലെത്തിയിരുന്നു.

 ഹിറ്റ്ലറുടെ മൃതദേഹം സംസ്കരിച്ചപ്പോൾ 
ഹിറ്റ്ലറുടെ സെക്രട്ടറി മാർട്ടിൻ ബോർമൻ വാതിൽ തുറക്കുമ്പോൾ, ഇതാ, കൈയിൽ ഒരു പിസ്റ്റളുമായി ചാരുകസേരയിലെ രക്തത്തിൽ പൊതിഞ്ഞ നിലയിൽ ഹിറ്റ്‌ലറെ അവിടെ കണ്ടെത്തുന്നു. സ്വന്തം ജീവൻ പൊട്ടാസ്യം സയനൈഡ് എടുത്ത ഭാര്യ ഒരു സോഫയിൽ അടുത്തു കിടക്കുന്നു. ബങ്കർ സ്റ്റാഫ് ശവങ്ങൾ പുതപ്പിനുള്ളിൽ വെച്ച് അവർ ഹിറ്റ്ലറുടെ ഉദ്യാനത്തിലേ ക്കു ചുമന്നുകൊണ്ട് പോയി. അവിടെ അവർ ഒരു കുഴിയിലിറക്കി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഏതാനും മണിക്കൂറുകൾക്കു മുമ്പ്, വെറും 800 മീറ്റർ അകലെയുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ രണ്ട് സോവിയറ്റ് സൈന്യ സെർഗൻറ്സ് സോവിയറ്റ് പതാക ഉയർത്തി. ബെർലിനിലേക്ക് അപ്പോൾ നടന്നുകൊണ്ടിരുന്ന യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. 

അതിനുശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ബ്രിട്ടീഷ് പാൻസർ സൈന്യം ഹാംബുർഗ്ഗ് വളഞ്ഞത്. അപ്പോൾ കണ്ടത്, ഹാംബുർഗ്ഗ് നഗരം പൊട്ടിച്ചിതറി തകർന്ന അവശിഷ്ടങ്ങളുടെ വലിയ കൂമ്പാരമായി മാറിയിരുന്നതാണ്. അത് ബ്രിട്ടീഷ് സൈന്യം അവിടെ വരുന്നതിനു രണ്ടു വര്ഷം മുമ്പ് അമേരിക്ക വ്യോമാക്രമണം "ഓപ്പറേഷൻ ഗോമോറ " എന്ന വ്യോമാക്രമണത്തിലൂടെ ഏതാണ്ട് 8500 ടണ്ണുകൾ വരുന്ന ബോംബുകൾ വർഷിച്ചു ഹാംബുർഗ്ഗ് നഗരം ചുട്ടു ചാമ്പലാക്കിയിരുന്നു. അന്ന് ഏതാണ്ട് 34000 ഹാംബുർഗ്ഗ് നിവാസികൾ അമേരിക്കൻ വ്യോമ ബോംബാക്രമണത്തിൽ കത്തിയരിഞ്ഞു പോയിരുന്നു. 

ഹിറ്റ്ലറുടെ "കോൺസെൻട്രേഷൻ ക്യാമ്പുകൾ".

65 മില്യൺ ജനങ്ങൾ മരണപ്പെട്ടത് ചരിത്രം ഒരിക്കലും മറക്കുകയില്ല. ഇതിൽ 6 മില്യണിലേറെ യഹൂദ വംശജർ ജർമ്മനിയിലും മറ്റുള്ള ഓരോ യൂറോപ്യൻ രാജ്യങ്ങളിലുമായി കൊലചെയ്യപ്പെട്ടു. ഇത്തരം ക്രൂരത ചെയ്തത് അഡോൾഫ് ഹിറ്റ്ലറുടെ നാസിപടയുടെ വർഗ്ഗീയതയാണ്. 1200 ലേറെ കൊലപാതക കേന്ദ്രങ്ങൾ അഡോൾഫ് ഹിറ്റ്‌ലർ യൂറോപ്പിൽ പല സ്ഥലങ്ങളിൽ സ്ഥാപിച്ചു, അതിന് "കോണ്സെന്ട്രേഷൻ ക്യാമ്പ് " എന്ന പേരുനല്കി. ജർമ്മനിയിലെ മ്യൂണിക്ക് നഗര സമീപമുള്ള ഡാഹൌ, പോളണ്ടിലെ ഔസ്ഷ്‌വിറ്റ്സ്, വേറെ അതുപോലെ നിരവധി കേന്ദ്രങ്ങൾ ഉണ്ടാക്കി., അതിൽ ഏഴു കേന്ദ്രങ്ങൾ നിർമ്മിച്ചത് സാധാരണ മനുഷ്യരെ അതിക്രൂരമായിത്തന്നെ വധിക്കുവാൻ വേണ്ടിയായിരുന്നു

75 വർഷങ്ങൾക്കു ശേഷം, ഡാഹൌവിലെ കോൺസൻട്രേഷൻ ക്യാംപിന്റെ മോചനത്തിനു ശേഷം, അതിന്റെ ഉത്ഭവസ്ഥാനം മറച്ചുവച്ച് നിർത്താൻ ആരും അആഗ്രഹിക്കുന്നില്ല. ചിലർ ഒരുപക്ഷെ ആഗ്രഹിക്കുന്നുണ്ടാകാം. ഈ അവസരത്തിൽ ജർമ്മനിയിലെ ഇപ്പോഴുള്ള രാഷ്ട്രീയ ചലനങ്ങൾ കുറെ സൂചനകൾ നൽകുന്നുണ്ട്. ജർമ്മനിയുടെ ഭാവിക്ക് കളങ്കം സൃഷ്ടിക്കുവാൻ ഇത്തരം രാഷ്ട്രീയ ആദർശങ്ങൾക്ക് കഴിഞ്ഞേക്കാം.

ഡാഹൌവിലെ രക്തപ്പുഴ-

തിരക്ക് ഒഴിഞ്ഞ റോഡുകളിൽ എങ്കിൽ ഡാഹൌവിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മ്യൂണിക്കിലെയ്ക്ക് കുറഞ്ഞ സമയത്തിൽ എത്തിച്ചേരും.     

ഡാഹൌ എന്ന പ്രദേശം- അത് സങ്കീർണ്ണമാണ്  - ഏതാണ്ട് 41500- മനുഷ്യർ 1933- നും 1945- നും ഇടയിൽ ഡാഹൌവിലും, അതിന്റെ ഔട്ട്പോസ്റ്റുകളിലും കൊല്ലപ്പെട്ടു. ആദ്യത്തെ കോൺസൻട്രേഷൻ ക്യാമ്പുകളും, തുടക്കം മുതൽ നാഷണൽ സോഷ്യലിസത്തിൻറെ അവസാനംവരെ നിലനിന്നിരുന്ന ഏക കേന്ദ്രവും ആയിരുന്നു, ഡാഹൌ. നാസികളുടെ സൃഷ്ടി- കോൺസൻട്രേഷൻ ക്യാമ്പുകളിലും ഒരു "കോണ്സെന്ട്രേഷൻ ക്യാമ്പ്" എന്ന നിലയിൽ, ഓരോ തടവുകാരെ പ്രത്യേകം ക്രമപ്പെടുത്തിയ ഒരു സംവിധാനം സൃഷ്ടിക്കപ്പെട്ടു.

 ഡാഹൌവിലെ കോൺസെൻട്രേഷൻ
ക്യാമ്പിനുള്ളിലെ ക്രമാറ്റോറിയം 
ഭാവനയിൽ പോലും കാണാൻ കഴിയാത്ത ക്രൂരപീഢനങ്ങളും കൊലപാതക പരമ്പരകളും അവിടെ നടന്നു. അത്തരമുള്ള കോൺസെൻട്രേഷൻ ക്യാമ്പ് ജർമ്മനിയുടെ പലഭാഗങ്ങളിലും  യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ടായിരുന്നു. അവയിലൊന്നെങ്കിലും നേരിട്ട് കാണുവാനാണ് ഞാൻ ആഗ്രഹിച്ചത്. മറ്റെല്ലാ നാസ്സി തടങ്കൽപ്പാളയങ്ങളിലും നടന്നതുപോലെതന്നെ ഡാഹൌ മുതൽ പോളണ്ടിലെ ഔഷ്വിറ്റ്സ് വരെയുള്ള 1200 ഇത്തരം കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അഡോൾഫ് ഹിറ്റ്ലറുടെ എതിരാളികൾ നിർദ്ദയം ക്രൂരമായി വധിക്കപ്പെട്ടു. അവർ യഹൂദരും, ജർമ്മൻകാരും, വിദേശികളും, രോഗികളും അംഗവൈകല്യമുള്ളവരും, കുട്ടികളും, പ്രായമുള്ളവരും, എല്ലാ സ്ത്രീകളും പുരുഷന്മാരും, ചിന്തകരും, എഴുത്തുകാരും, കമ്മ്യുണിസ്റ്റുകളും, സോഷ്യൽ സോഷ്യൽ ഡെമോക്രാറ്റുകളും, ഹോമോസെക്സ്വലുകളും, തത്വചിന്തകരും-പൊതുവെ പറയാം- അതെ, അഡോൾഫ് ഹിറ്റ്ലറുടെ എല്ലാ എതിരാളികളും ആയിരുന്നു.

 പോളണ്ടിലെ ഔഷ്വിറ്റ്‌സ്
കോൺസെൻട്രേഷൻ ക്യാമ്പ് 

1939 - സെപ്റ്റംബർ ഒന്നാം തീയതി അഡോൾഫ് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിച്ചത് മുതലാണ് രണ്ടാം ലോക മഹായുദ്ധത്തിന് അന്ന് തുടക്കമിട്ടത്. അന്നു മുതൽ മഹാ യുദ്ധാവസാനം വരെ ഏതാണ്ട് ആറു മുതൽ പത്തു മില്യൺ യഹൂദ വംശജരുടെ ജീവനാണ് ഒരു നൂറ്റാണ്ടിന്റെ കൊടും ക്രൂരതയുടെ ഇരയായിത്തീർന്നത്. ജർമ്മൻകാരും അല്ലാത്തവരുമായ ഏതാണ്ട് 65 മില്യൺ ജനങ്ങളാണ് യുദ്ധത്തിൽ വധിക്കപ്പെട്ടത്‌. അഡോൾഫ് ഹിറ്റ്ലർ മനസ്സിൽ ആഘോഷിച്ച ഭ്രാന്തൻ ആശയത്തിന് 2020 ഫെബ്രുവരി ഇരുപത്തിയെട്ടിന് എൺപത്തിയേഴ് വയസു തികയും. അതിനു കോണ്സെന്ട്രേഷൻ ക്യാമ്പുകൾ എന്ന് അന്ന് നാസ്സികൾ പേരുനല്കി. ജനങ്ങളിൽ ഭീതി ജനിപ്പിക്കുകയും പീഡനശ്രമങ്ങളും എല്ലാം അത്രത്തോളം തന്നെ ഏറെ സവിശേഷതകൾ നിറഞ്ഞതുമായിരുന്നു, നാസ്സി റജിമെന്റിന്റെ പ്രചാരണവേലയും പ്രവർത്തന ശൈലിയും !

 ഹിറ്റ്ലർക്ക് സ്വീകരണം നൽകുന്ന രംഗം. 
 
അഡോൾഫ് ഹിറ്റ്ലർക്ക് ജർമ്മൻ ജനനേതൃത്വമാകെ (നാസ്സികൾ) നാടെങ്ങും നല്കി ക്കൊണ്ടിരുന്ന എതിരേല്പിന്റെ ആരവങ്ങൾ മുഴങ്ങുമ്പോൾപോലും, അതെ സമയത്ത് രാജ്യം മുഴുവൻ തങ്ങളുടെ എതിരാളികളെ പൂർണ്ണമായും ഇല്ലെന്നാക്കാനുള്ള കരുണയില്ലാത്ത കൊടുംക്രൂരതയുടെ ഭീകരനടപടികൾ അരങ്ങേറാൻ നിശ്ചയിച്ചിരുന്ന തീരുമാനങ്ങളെല്ലാം നടപ്പാക്കുകയായിരുന്നു. അതിനായി രുന്നു, ജർമ്മനിയിലും യൂറോപ്പിലും എല്ലാം കോൺസെൻട്രേഷൻ ക്യാമ്പു കളുടെ മഹാ ശ്രുംഖല ശൃഷ്ടിച്ചു മുന്നേറിയത്.

1933 ഫെബ്രുവരി 28 . ജർമ്മനിയൊട്ടാകെ കോൺസെൻട്രേഷൻ ലാഗറുകൾ (ക്യാമ്പുകൾ)സർക്കാർ ഔദ്യോഗികമായി തുറക്കുന്നതിനെപ്പറ്റി അഡോൾഫ് ഹിറ്റ്‌ലർ ചരിത്രപ്രസിദ്ധ പ്രഖ്യാപനം നടത്തി. ഒരു നാഷണൽ സോഷ്യലിസ്റ്റ് (നാസ്സി) സാമ്രാജ്യത്തിന്റെ ഔദ്യോഗിക ക്രൂരതയുടെ യഥാർത്ഥ പ്രതീകം ആയിരുന്നു ആ പ്രഖ്യാപനം. തന്റെ ആശയങ്ങളെ എതിർത്തിരുന്ന നിത്യ ശത്രുക്കളെ (യഹൂദ വംശജരെയും, എതിരാളികളെയും) എല്ലാവരെയും  എന്നേക്കുമായി ഇല്ലെന്നാക്കാൻ തയ്യാറാക്കിയ കൊലക്കളങ്ങൾ ഉടൻ തന്നെ പ്രവർത്തനത്തിൽ വരുന്നു, എന്നതായിരുന്നു സാരം. നാസ്സി സർക്കാരിന്റെ "സ്റ്റേറ്റ് കോൺസെൻട്രേഷൻ ക്യാമ്പുകൾ".

ഡാഹൌ പോലെയുള്ള ഇത്തരം ക്യാമ്പുകളിൽ എന്താണിന്നു നമുക്ക് നേരിട്ട് കാണാനുള്ളത്? രാവും പകലും അവിശ്വസനീയമായി അവിടെയെല്ലാം അന്ന് അരങ്ങേറിയ സംഭവങ്ങളും ലക്ഷക്കണക്കിന് ധീരന്മാരായ തടവുകാരുടെ അത്യന്തം വൈകാരികവും അതിസാഹസികവും തീക്ഷ്ണവുമായ കടുത്ത വിഭ്രാന്തിയുടെ ദുഃഖ രംഗങ്ങളും ഇന്ന് അതാത് സ്ഥാനങ്ങളിൽ ഇന്നവയെല്ലാം വെറും ചുവർചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്ന ചരിത്രസത്യങ്ങളുടെ പിഴവ് കാണാത്ത നിഴലുകളായി മാറി. ജർമ്മൻ ജനതയുടെ കണ്ണീർത്തുള്ളികൾ മാത്രമല്ല, യഹൂദരുടെയും വിദേശീയരുടെയും രക്തപുഴു ഒഴുക്കിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയും അതോടൊപ്പം ലോകത്തിന് എന്നും നൽകുന്ന സമാധാനവും ചരിത്രത്തിൽ നിത്യസ്മരണകളായിരിക്കും.//-
---------------------------------------------------------------------------------------------------------------------
 ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371