Dienstag, 18. September 2018

ധ്രുവദീപ്തി // പൊളിറ്റിക്സ് // കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ: തുടർച്ച // ചുവപ്പു കൊടിയില്ലാത്ത, പ്ലാക്കാർഡില്ലാത്ത മലയാളത്തിരുമുറ്റത്തേയ്ക്ക് മാവേലിക്ക് സ്വാഗതം.! (കെ. സി. സെബാസ്റ്റ്യൻ +


"2018- August -sept. കേരളചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ജലപ്രളയം, പ്രകൃതിക്ഷോപം, ഉറ്റവരുടെ ജീവൻ നഷ്ടപ്പെട്ട മഹാദുരന്തങ്ങൾ.. ജനങ്ങൾക്ക് വിശ്വസിക്കാനാവാത്ത അഴിമതി-കൊലപാതകങ്ങൾ. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത ചരിത്രം നാണിക്കുന്ന സഭാധികാരികളായ മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗിക വേഴ്ചകളുടെ ഞെട്ടിപ്പിക്കുന്ന ദുരന്തസംഭവങ്ങൾ --   മലയാളികൾ മനം മറന്നു, ദു:ഖങ്ങൾ മാറ്റിവച്ചു മനം നിറയെ ആഹ്ളാദിക്കാനുള്ള ഓണദിനങ്ങൾ, ഒരു പച്ചയും നീലയും ചുവപ്പും മഞ്ഞയും ഇല്ലാത്ത കൊടികളില്ലാത്ത ഒരു മലയാളി സമൂഹം. ഇവരെ ഇത്തരം ദുരന്തങ്ങളിൽ നിന്ന് ആര് ഇനി കരകയറ്റും എന്ന ചോദ്യം നിലനിൽക്കും"(ധ്രുവദീപ്തി) 
(dhruwadeepti.blogspot.com )



ധ്രുവദീപ്തി // പൊളിറ്റിക്സ് // 

(1975  ഓഗസ്റ്റ്  11, തിങ്കൾ)

ചുവപ്പു കൊടിയില്ലാത്ത, പ്ലാക്കാർഡില്ലാത്ത മലയാളത്തിരുമുറ്റത്തേയ്ക്ക് മാവേലിക്ക് സ്വാഗതം.! 

(കെ. സി. സെബാസ്റ്റ്യൻ +) 

ചുവപ്പു കൊടികളും ആവശ്യങ്ങൾ രേഖപ്പെടുത്തിയ പ്ലാക്കാർഡുകളും മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളികളും കൂടാതെ "മാവേലിത്തമ്പുരാനെ" സ്വീകരിക്കാൻ കേരളം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇത്തവണത്തെ ഓണ ത്തിന് തീർച്ചയായും പ്രത്യേകതകളുണ്ട്. കഴിഞ്ഞ അനേകം വർഷങ്ങളായി സമരം കൊണ്ട് കാളിശിതമായ അന്തരീക്ഷത്തിലാണ് ഓണം കടന്നുവന്നിരു ന്നത്. ഇത്തവണ ഓണക്കാലത്ത് സമരം ഒന്നും കാണുകയില്ലെന്നത് ഏതാണ്ട് തീർച്ചയായി.

കെ. സി. സെബാസ്റ്റ്യൻ +  
ഓണക്കാലത്ത് ബോണസ് പ്രശ്നത്തിന്മേൽ സമരമുണ്ടാവുക നിത്യ അനുഭവമായിരുന്നു. പബ്ലിക് യൂട്ടിലിറ്റി സർവ്വീസായി പ്രഖ്യാപിച്ച്‌ പണിമുടക്ക് നിരോധിച്ചിരുന്നാലും അത്യാവ ശ്യ സർവീസുകളിലും സ്ഥാപനങ്ങളിലും പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിയ തൊഴിലാളികളുടെ വീടുകളിൽ ഓണം ഇല്ലാ ത്തതു മനസ്സിലാക്കാം. അത്യാവശ്യസർവ്വീസു കളെ ആശ്രയിക്കേണ്ട സാധാരണക്കാർക്കും ഓണം ആഘോഷിക്കാൻ കഴിയാത്തതായിരു ന്നു ഏറെ വിഷമകരമായിരുന്നത്. എന്തായാ ലും ഇത്തവണ തിരുവോണ ദിവസം എല്ലാവർ ക്കും അവരവർക്കുള്ളത് വീടുകളിൽ സ്വസ്ഥ മായിരുന്ന് അനുഭവിക്കാൻ അനുഭവിക്കാൻ അവസരമുണ്ടാകും. ഭാഗ്യം.

ട്രാൻസ്‌പോർട്ട്, ഇലക്ട്രിസിറ്റി തുടങ്ങിയ അ ത്യാവശ്യ സർവീസുകളിലും, കയർ, കശുവ ണ്ടിത്തൊഴിലാളി മേഖലകളിലെയും ബോണസ് പ്രശ്നത്തിൽ ഇതിനകം തീരു മാനമുണ്ടായിക്കഴിഞ്ഞു. ഏതെങ്കിലും ചെറിയ സ്ഥാപനങ്ങളിൽ വല്ല തർക്ക ങ്ങളും അവശേഷിക്കുന്നുണ്ടെങ്കിൽ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമു ട്ടുണ്ടാക്കുന്നവിധം പൊതുസമരമായി മാറുകയില്ല. ഉള്ളത് പറയാമല്ലോ ബോണസ് പ്രശ്നത്തിൽ സമരം ഒഴിവാക്കി ധാരണയുണ്ടാക്കാൻ സാധിച്ചത് വലിയൊരു നേട്ടമാണ്. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ".
വേണ്ടിവന്നില്ല.

ഇത്തവണ ബോണസ് പ്രശ്നം തീരുമാനിക്കാൻ ദീർഘമായ കൂടിയാലോചനക ൾ ഒന്നും വേണ്ടിവന്നില്ല. കഴിഞ്ഞ കൊല്ലം നല്കിയതിൽ ക്കവിഞ്ഞ തുക ബോണസായി ഒരു സ്ഥാപനവും വാരിക്കോരി കൊടുത്തിട്ടില്ല. കഴിഞ്ഞ കൊല്ലം ലഭിച്ച നിരക്കിലുള്ള ബോണസുകൊണ്ടു ഈ വർഷം തൊഴിലാളി കൾ 'തൃപ്തിപ്പെട്ടിരിക്കുന്നു'. തൊഴിലാളികളുടെ ഭാഗത്തുനിന്നും  സഹകരണ മനോഭാവം കൊണ്ടാണ് ബോണസ് പ്രശനം ഇത്രവേഗം അവസാനിപ്പിക്കാൻ സാധിച്ചത്. അടിയന്തിരാവസ്ഥ എന്ന "തോട്ടി" ഇല്ലാത്തപ്പോഴും തൊഴിലാളി കളും മാനേജ്‌മെന്റും ഇങ്ങനെ ഒരു മനോഭാവം കാണിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ബോണസ് സംബന്ധിച്ച അവകാശങ്ങളും തർക്കങ്ങളും അസ്വാഭാവികമല്ല. ഇന്ന്തത്തെ ജീവിതച്ചെലവ് കണക്കാക്കു മ്പോൾ ഓരോ പൈസയും കണക്ക് പറഞ്ഞു വാങ്ങിയേ ജീവിതം തള്ളിനീ ക്കാൻ തൊഴിലാളിക്ക് സാധിക്കൂ. കഴിയുന്നതും ചെറുത്തുനിന്നശേഷം പല പ്പോഴും നിവൃത്തിയില്ലാത്ത ഘട്ടത്തിൽ മാത്രമേ തൊഴിലാളികളുടെ ആവ ശ്യങ്ങളുടെ നേരെ പല മാനേജുമെന്റുകളും അയവ് കാണിക്കുകയുള്ളു. രണ്ടു കൂട്ടരും കുറ്റക്കാരല്ല. അവകാശവാദം ഉന്നയിക്കുന്നതും അതിനെ എതി ർക്കുന്നതും തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും നിലനിൽപ്പി ന്റെ പ്രശ്നമാണ്. ഈ തർക്കം മുൻകാലങ്ങളിൽ അനാവശ്യമായ വാശിയിലും അതുവഴി പണിമുടക്കിലും ചെന്ന് അവസാനിച്ചിരുന്നു. ഇത്തവണ ഇങ്ങനെ അതുണ്ടാവില്ല.

 C. Achutha Menon,
Chief Minister, Kerala
1975
അടിയന്തിരാവസ്ഥ ഇല്ലാത്ത അവസരത്തിലും തൊഴി ലാളികൾക്കും മാനേജ്‌മെന്റിനും ഇങ്ങനെയൊരു ധാരണയുണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിൽ അതായി രുന്നു മാതൃകാപരം. വ്യവസായ രംഗത്തു പൊതുവിൽ നില നിന്നിരുന്ന അസമാധാനമാണ് ഇവിടെ വ്യവസായ വികസനത്തിനുണ്ടായിരുന്ന പ്രധാന പ്രതിബന്ധം. ഒരു നല്ല മുതലാളി തൊഴിലാളി ബന്ധം ഉറപ്പുവരുത്താൻ സാധിച്ചാൽ മൂലധനനിക്ഷേപത്തിന് ധാരാളം പേര് മുന്നോട്ടുവരും. ഇവിടെ പലരുടെ കയ്യിലും വ്യവസായ രംഗത്ത് അത്യാവശ്യം മുടക്കാനുള്ള പണമുണ്ട്. സാമ്പ ത്തിക സ്ഥാപനങ്ങളിൽ നിന്നും ശ്രമിച്ചാൽ സഹായവും കിട്ടും. പക്ഷെ, കൈവശമുള്ള പണവും മുടക്കി, സാമ്പ ത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയുമെടുത്ത് വ്യവ സായം തുടങ്ങാനാവും.  തയ്യാറായിരുന്നില്ല. പണം കൊടുത്ത് കടിക്കുന്ന പട്ടി യെ വാങ്ങുന്നതെന്തിന്? പലരെയും വ്യവസായരംഗത്തു നിന്നും പിന്തിരിപ്പി ച്ച ചേതോവികാരം മറ്റൊന്നായിരുന്നില്ല. ഒരു സ്വപ്നം കൊണ്ട് നേരം വെളുക്കു കയില്ല. ബോണസ് പ്രശ്നത്തിന്മേൽ ഇത്തവണ സമരമില്ലായിരുന്നു എന്നത് കൊണ്ട് വ്യവസായ രംഗം ആകെ ശാന്തമായിരുന്നു എന്ന് കരുതുന്നത് ശരിയ ല്ല. ഇന്ന് സംജാതമായിട്ടുള്ള നല്ല അന്തരീക്ഷം തുടർന്നും നിലനിർത്താൻ പരപ്രേരണയോ, ദണ്ഡനഭീതിയോ കൂടാതെ സാധിച്ചാൽ നമ്മുടെ വ്യവസാ യരംഗം രക്ഷപെടും. കേരള വ്യവസായ മന്ത്രി ഇപ്പോൾ സ്വപ്നം കാണുന്ന പതി നായിരം ചെറുകിട വ്യവസായ യൂണിറ്റുകൾ യഥാർത്ഥമായി മാറും. അവിടെ യും ചില സംവരണങ്ങൾ കൂടാതെ പറയാൻ വയ്യ.

മാറി നിൽക്കണം.  

തൊഴിലാളി രംഗത്തുനിന്നും രാഷ്ട്രീയക്കാർ മാറിനിൽക്കണം. തൊഴിലാളി കളും തൊഴിലുടമകളും തമ്മിൽ അവരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം. വ്യവസായം നിലനിൽക്കണമെന്നും വളരണമെന്നും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒപ്പം താൽപ്പര്യമുണ്ട്. അവർ തമ്മിൽ ചർച്ച ചെയ്‌താൽ പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകും. വ്യവസായവുമായോ, വ്യവസാ യത്തിന്റെ ഭാവിയുമായോ, പ്രത്യേക താൽപ്പര്യമില്ലാത്ത രാഷ്ട്രീയക്കാർ രാഷ്ട്രീയലക്ഷ്യങ്ങൾ വച്ച് തൊഴിലാളികളെ സംഘടിപ്പിക്കുന്നതും അവകാ ശവാദങ്ങൾ ഉന്നയിപ്പിച്ചു സമരം ചെയ്യിപ്പിക്കുന്നതുമാണ് തകരാറ്.


ഒരു കാലത്തു തൊഴിലാളികൾ അസംഘടിതരായിരുന്നു. തൊഴിലുടമകൾ അവരെ ചൂഷണം ചെയ്തിരുന്നു. സംഘടിക്കാനോ, അവകാശങ്ങൾ ഉന്നയി ക്കാനോ അവർ ഭയപ്പെട്ടിരുന്നു. അന്ന് രാഷ്ട്രീയക്കാരാണ് തൊഴിലാളികളു ടെ ഇടയിൽ കടന്നു ചെന്ന് ഭവിഷ്യത്തുകളെ നേരിട്ട് അവരെ സംഘടിപ്പിച്ച തെന്ന കാര്യം വിസ്മരിക്കുന്നില്ല. ഇന്ന് നില അതല്ല. മിക്കവാറും വ്യവസായങ്ങ ളിൽ മിനിമം കൂലിയോ മര്യാദകൂലിയോ, നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു. തൊ ഴിലാളികൾ അവരുടെ അവകാശങ്ങളിൽ ബോധവാന്മാരാണ്. അവരെ ഇനി ഒരു തൊഴിലുടമകൾക്കും ചൂഷണം ചെയ്യാൻ സാദ്ധ്യമല്ല.

ആ നിലയ്ക്ക് തൊഴിലാളിരംഗത്ത് രാഷ്ട്രീയക്കാരുടെ സാന്നിദ്ധ്യം ഇന്ന് അത്യാവശ്യമെന്നു പറഞ്ഞുകൂടാ. രാഷ്ട്രീയകക്ഷികൾ മത്സരിച്ചു തൊഴിലാ ളികളെ സംഘടിപ്പിക്കുന്നതുകൊണ്ട് തൊഴിലാളിതാൽപ്പര്യമാണ്പലപ്പോഴും അപകടപ്പെടുന്നത്. ഒരു വ്യവസായത്തിൽ ഒരു യൂണിയൻ എന്ന മുദ്രാവാക്യം തന്നെ തൊഴിലാളിരംഗത്തെ യൂണിയൻ അതിപ്രസരം ഒഴിവാക്കാനുള്ളതാ യി കരുതാം. ഒരു വ്യവസായത്തിലെ തൊഴിലാളികൾക്ക് ആ വ്യവസായത്തി ന്റെ കഴിവ് അറിയാം. യൂണിയനുകൾ തമ്മിലുള്ള അനാവശ്യ രാഷ്ട്രീയ മത്സരം ഒഴിവായാൽ തൊഴിലാളികൾ ഒരുമിച്ചു ആവശ്യങ്ങൾ ഉന്നയിച്ചാൽ അത് മാനേജ്‌മെന്റ് ധാരണയോടെ അംഗീകരിക്കുകയും ചെയ്യും. തൊഴിലാ ളികൾക്ക് മാനേജ്‌മെന്റിൽ പ്രാതിനിധ്യം നൽകണമെന്ന നിർദ്ദേശവും വ്യ വസായ സമാധാനത്തിനു വഴി തെളിക്കും. ബോണസ് പ്രശ്നത്തിൽ രമ്യമായ തീരുമാനമുണ്ടാക്കിയ അവസരം ഭാവിയിൽ തൊഴിൽ സമരങ്ങൾ ഒഴിവാ ക്കാനുള്ള കൂടുതൽ നടപടിക്ക് വഴിതെളിക്കേണ്ടതാണ്.//-
----------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.