ധ്രുവദീപ്തി // Lifestyle // Opinion
( മലയാളികളിൽ മനഃപരിവർത്തനം ഉണ്ടാകണം)
- Part II //
മലയാളികളുടെ
രാഷ്ട്രീയപാർട്ടികളും
സോഷ്യൽ പൊളിറ്റിക്‌സും -
George Kuttikattu
ഇന്ത്യ ഒരു ലോകശക്തി രാജ്യമല്ല.
മലയാളികളുടെ കേരളവും അയൽസംസ്ഥാനങ്ങളുമായും, അവിടെയെല്ലാം ജീവിക്കുന്ന സഹമനുഷ്യരുമായും ഏതുവിധവും ഉണ്ടാക്കാവുന്ന സൗഹൃദ പങ്കാളിത്തം ഏതുവിധവും മികച്ച മാതൃകയിൽ നിലനിർത്തുന്നത് നമ്മുടെ സ്വതന്ത്ര മനഃതാല്പര്യത്തെയും അതിനോട് ബന്ധപ്പെട്ടു ഉണ്ടാകേണ്ടതായ നല്ല മാനുഷിക സാമീപ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. അതിലൂടെ നമുക്ക് മറ്റൊരു സംസ്ഥാനത്തിലെ പാർട്ടി രാഷ്ട്രീയ കാര്യങ്ങളിൽ വളരെ കുറഞ്ഞ സ്വാധീനമേ ഉണ്ടാകൂ. അതുപക്ഷേ മറ്റുള്ള പൊതുമാനുഷിക വിഷയങ്ങളിൽ പങ്കാളികളായി ചേരുകയും, ചേരികൾ സൃഷ്ടിക്കുന്ന ഓരോ ചേരിരാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് വിട്ടകന്നുനിൽക്കുന്ന നിലപാടും സ്വീകരിക്കാം. ഇന്ത്യാമഹാരാജ്യം ഒരു ലോകശക്തിയല്ല. കേരളസംസ്ഥാനം ഇന്ത്യയുടെ ഒരു ഭാഗം മാത്രമാണ്. മറ്റുസംസ്ഥാനങ്ങളെക്കാൾ കൂടുതലായി അഭിമാനിക്കാൻ നാം ഒരുങ്ങുകുകയും വേണ്ട. ഇന്ത്യൻ ഭരണനേതൃത്വം ഒരിക്കലും ഒരു ലോക ശക്തിരാജ്യമാണെന്നു ഒട്ടു അവകാശപ്പെടുകയും വേണ്ട. അത് ഇപ്പോൾ ചില ദൽഹി രാഷ്ട്രീയക്കാർ അവകാശപ്പെടുന്നതുപോലെ ആവുകയുമില്ല. മറ്റു ചില രാജ്യങ്ങൾ നടത്തുന്ന വിശുദ്ധയുദ്ധങ്ങളിലും സാമൂഹ്യസാംസ്കാരിക പിളർപ്പുകളിലും പ്രൊപ്പഗാന്ത നടത്തുന്നു. ഇന്ത്യയിൽ മതങ്ങളുടെ പേരിൽ ഏറെ അഹിതമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ട്, ഉദാ: അടുത്തകാലത്തെ സമൂഹകൂട്ടക്കൊലകൾ, വെല്ലുവിളികൾ, ഇതെല്ലാം രാജ്യത്തിന്റെ മൊത്തം ഐഖ്യത്തിനു വിള്ളലുണ്ടാക്കും. നമ്മുടെ കേരളം ഇന്ത്യൻരാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലുമല്ല തൽക്കാലം ശ്രദ്ധ കൊടുക്കേണ്ടത്, പകരമായി മലയാളികളുടെ സ്വന്തം ആകെമാന ഐക്യവികസനത്തിനായിരിക്കണം.
ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ എന്ന് നമ്മൾ ചിന്തിക്കുന്ന സ്വാഭിമാനവും ആനുകാലികകാലത്ത് ഭരണതലത്തി ൽ വന്ന ചിലരുടെ രാഷ്ട്രീയ ശൈലി യും മൂലം ജനാധിപത്യ സംവി ധാനം ഇന്ത്യയിൽ അപകടപ്പെട്ട അവസ്ഥയി ൽ ആയിരിക്കുകയാണെ ന്ന വലിയ തിരിച്ചറിവ് നമുക്കുണ്ടാകണം. 1950 കൾക്ക് ശേഷമുള്ള കേരളത്തിലെ ഭരണശൈലികൾ ജനവിരുദ്ധവും പാർട്ടിരാഷ്ട്രീയത്തിന്റെ അഹിതമായ മുന്നേറ്റവും മൂലം പൊതുജനങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. 1956- ലാണ് തിരുകൊച്ചിയും, തിരുവിതാംകൂറും ഒന്നിച്ചുചേർത്ത കേരളസംസ്ഥാനരൂപീകരണം, ഇന്ത്യൻ ഭാഷാടിസ്ഥാനത്തിൽ ഉണ്ടായത്. അതിനുമുമ്പ് രാജപ്രമുഖന്റെ അധികാര ബലം ഉണ്ടായിരുന്നതിനാ ൽ അന്ന് രാഷ്ട്രീയപാർട്ടികൾ കുറെ മിതത്വവും സ്വീകരിച്ചു. എന്നാൽ അന്നു മുതൽ ഇന്നുവരെയുള്ള കേരളമന്ത്രിസഭയുടെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണം എണ്ണത്തിലും വണ്ണത്തിലും ഓരോ ദിവസവും കൂടുകയാണ് ചെയ്യുന്നത്. ഒരു കാര്യം ഓർക്കുന്നു: 1957 കളിൽ ബാലറ്റുപെട്ടിയിലൂടെ അധി കാരത്തിൽ വന്ന കമ്മ്യുണിസ്റ്റ്പാർട്ടി സർക്കാർ ജനവിരുദ്ധഭരണം നടത്തിയ തിനു, പ്രബുദ്ധരായ അന്നത്തെ കേരളജനതക്ക് വേണ്ടി കേന്ദ്രസർക്കാർ നേരിട്ടു ഇടപെട്ടു അധികാരത്തിൽനിന്നു കമ്മ്യുണിസ്റ്റുകളെ മാറ്റിയ ചരിത്ര പ്രസിദ്ധ സംഭവങ്ങൾ മലയാളിക്കറിയാം. ഇക്കാലമത്രെയും ഓരോ രാഷ്ട്രീയ പാർട്ടികൾ മാറിമാറി കേരളത്തിന്റെ ഭരണം നിർവഹിച്ചു വന്നു. കേരളത്തി ന്റെ ശരിയായ ആവശ്യങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ രൂപീകരിച്ച സർക്കാ രുകളിൽ പങ്കു കൊണ്ട ഒരു രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കാവ ശ്യമായ വിധം വികസനപ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ കമ്യുണിസ്റ്റ് പാർട്ടിയുടെ കൂട്ടുകെട്ട് സർക്കാർ ഭരണം നടത്തുന്നു. ഇപ്പോഴാക ട്ടെ, ജനങ്ങൾക്ക് പ്രതികരിക്കാനായില്ല, അതുപക്ഷേ, പ്രകൃതിക്ക് പ്രതികരിക്കാ തിരിക്കാൻ കഴിഞ്ഞില്ല എന്ന് തോന്നിപ്പോകുന്നു.
ഇന്ത്യൻ ജനാധിപത്യം അപകടമേഖലയിൽ.
കേരളമന്ത്രിമാരും പ്രവാസികളുടെ പണവും- നിയമഘടനയുടെ ലംഘനം.
ഇപ്പോൾ വീണ്ടും കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ കൂട്ടുകക്ഷി ഭരണം നടത്തുന്നു. കേരളത്തിന്റെ ദുർദ്ദിനങ്ങൾ ഒന്നൊന്നായി വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഭീകര ജലപ്രളയം മൂലം കേരളം ഇന്നുവരെ ആരും കാണാത്ത ദുരന്തങ്ങളിലേയ്ക്ക് മുങ്ങിപ്പോയി. നാടാകെ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ നിലയ്ക്കാത്ത കണ്ണീർ, ദീനരോദനങ്ങളുടെ ഒരുശബ്ദം..'ഞങ്ങളെ രക്ഷിക്കണേ' യെന്ന ജനങ്ങളുടെ നിലവിളി കേന്ദ്രസർക്കാർ കേട്ടിട്ട് നിർദ്ദയ പ്രതികരണത്തിന്റെ തനി നിസഹകരണമാണ് പ്രകടിപ്പിച്ചത്. കേരളത്തിലെ ഭരണകക്ഷിപാട്ടികളും പ്രതിപക്ഷപാർട്ടികളും, വയർ വിശന്നുവരുന്നവന് ഭക്ഷണത്തിനുപകരം "ഉപദേശം" കൊടുത്തുവിട്ട അനുഭവമാണ് ജനങ്ങൾക്ക് കൊടുത്തത്. കേരളസർക്കാരിന് ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികളിൽ ഇത് വരെ സാങ്കേതികമായി ചെയ്യേണ്ട നടപടി ക്രമങ്ങളെപ്പറ്റി ഒന്നും അറിവില്ല. മന്ത്രിമാർ വാതോരാതെ അതുമിതും ഓരോ പ്രഖ്യാപനങ്ങളുടെ മേളമാത്രം കെങ്കേമം നടത്തി. കേരളത്തിന്റെ യഥാർത്ഥ ദുരന്തനിലയെപ്പറ്റി, ജനങ്ങളുടെ യഥാർത്ഥ സ്ഥിതിയെപ്പറ്റി ഇതുവരെയും അറിഞ്ഞിട്ടില്ല. മന്ത്രിമാർ പണംപിരിക്കാൻ ഉലകം മുഴുവൻ ചുറ്റി അവിടെ ജീവിക്കുന്ന മലയാളികളുടെ പോക്കറ്റുമണി യാചിച്ചു വാങ്ങാനുള്ള ശ്രമം അപലപനീയമാണ്. ഒരു ജനാധിപത്യസർക്കാരിന്റെ മഹാപരാജയമാണ് ഈ നടപടി. ലോകരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികളുടെ മുമ്പിലെത്തി പണം ചോദിച്ചുവാങ്ങുന്ന നടപടി നിയമപരമല്ല. വിദേശത്ത്നിന്ന് ലഭിച്ച വൻ പണമെല്ലാം എത്തിച്ചേരുന്നത് ഇവരുടെയൊക്കെ സ്വന്തം പോക്കറ്റിലും, മറ്റു കുറെ പണം പാർട്ടിയുടെ ഫണ്ടിലുമായിരിക്കും വന്നു ചേരുന്നത്. ഇക്കാര്യം ചിന്തിക്കാത്ത മലയാളികൾ ഇവരുടെ വലയിൽ കുടുങ്ങുന്ന പദ്ധതിയാണ് കേരളം മന്ത്രിമാർ പ്ലാനിട്ടത്. ലോകത്തിൽ നിരവധി രാജ്യങ്ങളിൽ അനേകം ദുരന്തങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ അവിടെയുള്ള മന്ത്രിമാർ ലോകംചുറ്റി പണപ്പിരിവിന് പോകുന്ന പതിവില്ല. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിക്കും കേരള സർക്കാരിനും, പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾക്കും ജലപ്രളയം ഉണ്ടാക്കിയ ലാഭകരമായ നേട്ടങ്ങളൊക്കെ എന്താണെന്ന് ഓരോ രാഷ്ട്രീയ പാർട്ടികളാണ് തീരുമാനിക്കേണ്ടത്. മന്ത്രിമാർ വിദേശരാജ്യങ്ങളിൽ പണപ്പിരിവിന് വേണ്ടി പോകുന്നത് നിയമവിരുദ്ധമാണ്. കേരളത്തിലെ മന്ത്രിമാർ ജർമ്മനിയിൽ വന്നാൽ അവരൊന്നും വി. ഐ. പി. വിഭാഗത്തിപ്പെട്ടവരല്ല. അവർ സാധാരണ ഇന്ത്യാക്കാരൻ തന്നെ. കേരളത്തിന്റെ അനധികൃത തീരുമാനങ്ങളുമായി ചെന്ന് പണം സമ്പാദനത്തിനു തുടങ്ങിയാൽ അത് കുറ്റകരമായ നടപടിയാണ്. മന്ത്രിമാരുടെ യാത്രാ തയ്യാറെടുപ്പ് മലയാളികളുടെ കപടരാഷ്ട്രീയത്തിന് തെളിവ് നൽകുന്ന വലിയ അപകടത്തിലേക്കുള്ള അന്തസുകെട്ട രാഷ്ട്രീയ മനോഭാവമാണ്.
ഇന്ത്യയിലൊട്ടാകെ, അതുതന്നെ കേരള സംസ്ഥാനത്തു എമ്പാടും ജനങ്ങൾ നേരിട്ട് അഭിമുഖീകരിക്കുന്ന നരകയാതനകൾ, സർക്കാർ ഓഫീസുകളിൽ തീർപ്പില്ലാതെ കെട്ടിക്കിടക്കുന്ന അനേകലക്ഷം ഫയലുകളുടെ അധികാര ആധിപത്യവും ഏറ്റവും ആദ്യമായി നമുക്ക് കാണാം. കേരളത്തിൽ സർക്കാർ ഓഫീസുകളിലെ തൊഴിൽ ചെയ്യുന്നവർ ജനങ്ങളുടെ ഏതൊരു അടിയന്തിര പ്രശ്നങ്ങളെയും കൂട്ടിപ്പിണച്ചു കോഴപ്പണം അവരുടെ കൈകളിൽ കിട്ടുന്നതു വരെ ഒരു കാര്യങ്ങളും തീർപ്പാക്കാതെ ആർത്തിയോടെ ഓരോ ഓഫീസ് കസേരകളിലവർ ഇരിപ്പ് ഉറപ്പിക്കുന്നത് നാം കാണുന്നു. ഏതു അടിയന്തിര ഫയലുകളുമാകട്ടെ ഉദ്യോഗസ്ഥ അധികാരശ്രേണിയുടെ പടികൾ കടക്കണം. ചിതൽപ്പുറ്റുകളും, കീടങ്ങളും, ചിലന്തിവലയും, പൊടി പടലവുംകൊണ്ട് നിറഞ്ഞ ഏതെങ്കിലും ഉപയോഗശൂന്യമായ ഓരോ മുറികളിൽ തറയിലോ അല്ലെങ്കിൽ, ഉപയോഗശൂന്യമായ അലമാരകളിലോ, മാത്രമല്ല, ഞാൻ നേരിൽ ക്കണ്ടതുപോലെ വരാന്ത ഗോവണിപ്പടികൾക്കു താഴെയോ, ആണ് ജനങ്ങൾ സമർപ്പിച്ച ഒരോ കാര്യങ്ങളിൽ എടുക്കേണ്ട തീരുമാനങ്ങൾക്കുള്ള പ്രധാന ഫയലുകൾ ഓഫീസുകളിൽ വച്ചിരിക്കുന്നത്. അത് ഏതു ഫയലാണെന്നു കണ്ടുപിടിക്കാനും, ജോലി ചെയ്യാതെ കസേരയിലിരുന്ന് ദിവസം തീർക്കുന്ന ഉദ്യോഗസ്ഥന് "പ്യുൺ" എന്ന ഒരു ജോലിക്കാരൻ ഇവർക്ക് ഓരോന്നും തപ്പി അന്വേഷിച്ചു കൊടുക്കണം, മാതമല്ല, അയാൾ അധികാരികൾക്ക് ചായയും കാപ്പിയും മേശപ്പുറത്തു വച്ച് കൊടുക്കുകയുംവേണം. ഓരോ സർക്കാർവക ഓഫീസുകളിലും ഫയലുകളുടെ മഹാപർവ്വതങ്ങൾ മാത്രമാണ് ആരുടേയും കാഴ്ചയിലുള്ളത്. ഇതിനുവേണ്ടിയാണോ ശമ്പളക്കമ്മീഷൻ ശുപാർശയുടെ പേരിൽ ഈ ഉദ്യോഗസ്ഥ തസ്കരന്മാർക്ക് ശമ്പളം ഓരോ വർഷവും കൂട്ടിക്കൂട്ടി നൽകുന്നത്? ഇതിനുവേണ്ടിയാണോ നമ്മുടെ ജനാധിപത്യവും നിലനിന്നു പോകുന്നത്? അയോഗ്യനായ ഏതെങ്കിലും ഒരാൾ മന്ത്രിയായാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഒരാൾ ജനപ്രതിനിധിയായി വാഴിക്കപ്പെടുന്നവരായാൽ, അവർക്ക് സമൂഹത്തിൽ എല്ലാ പ്രവിലേജുകളും അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഇവരെല്ലാം ജനങ്ങളെ വഞ്ചിച്ചു സ്വന്തം താൽപ്പര്യസംരക്ഷണത്തെ മാത്രം മുന്നിൽനിറുത്തി പ്രവർത്തിക്കുന്നു.
ജനപ്രതിനിധികളും, മന്ത്രിമാരും, മതനേതൃത്വങ്ങളും സ്ത്രീപീഡനത്തിൽ പ്രതികളായി പിടിക്കപ്പെട്ടാൽ, അവരെ സുരക്ഷിതമായി രക്ഷിക്കാനാണോ നമ്മുടെ ഇന്ത്യൻ ജനാധിപത്യ നീതിരാഷ്ട്രത്തിലെ ഉത്തരവാദപ്പെട്ടവർ, അവർ ആരായാലും സമൂഹത്തിൽ വാഴുന്ന കുറ്റവാളികളെ ഉള്ളംകൈയിൽ സൂക്ഷിക്കുന്നത്? ഇതിനാണോ നമ്മുടെ ഇന്ത്യൻ ജനാധിപത്യ സംവിധാനം നിലകൊള്ളുന്നത്? കേരളത്തിൽ നിലവിൽ നീതിന്യായ വ്യവസ്ഥ അപ്പാടെ അപകടപ്പെട്ടുകഴിഞ്ഞു. സ്ത്രീപീഡനങ്ങൾ മുതൽ കൊലപാതകം വരെ, മറ്റു ക്രിമിനൽ കുറ്റകൃത്യങ്ങൾ സാധാരണമായി നടന്നുകൊണ്ടിരിക്കുമ്പോൾ സർക്കാരും, രാഷ്ട്രീയപാർട്ടികളും, പോലീസും, കോടതിയും, ഇവയൊന്നും കേരളത്തിലെ കാര്യമല്ല എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചില ക്രിമിനൽ കുറ്റവാളികളെ പരോക്ഷമായി സംരക്ഷിക്കുന്നതായ സംഭവങ്ങൾ പോലും ഈയിടെ ഉണ്ടാകുന്നുണ്ട്. ജനങ്ങൾ നിഷ്ക്രിയരായി അവയെല്ലാം അറിഞ്ഞു കണ്ടുനിൽക്കുന്ന കാഴ്ച മാത്രം! നിയമഘടനയുടെ ആകെമാനമുള്ള പൂർണ്ണ തകർച്ചയാണ് സംഭവങ്ങൾ എല്ലാം ചൂണ്ടിക്കാണിക്കുന്നത്.
സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത-
രാജ്യാന്തരവിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നാം തുടർച്ചയായി കാണുന്നത് എങ്ങനെയുണ്ടായിയെന്നത് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക വിദഗ്ദ്ധർ ജനങ്ങളോട് വിശദീകരിക്കേണ്ട ചുമതലയുണ്ട്. ഈ മൂല്യത്തകർച്ച ഒരു വിദേശ നാണ്യസമ്പാദന മാർഗ്ഗമായി കാണുന്നത് യഥാർത്ഥ സാമ്പത്തിക പൊളിറ്റിക്സ് അല്ല. ഇന്ത്യയുടെ പൊതുസാമ്പത്തിക വികസനം ആഴത്തിലുള്ള തകർച്ചയിലെത്തിയതിന്റെ തെളിഞ്ഞ അടയാളമാണ്. പ്രധാനമന്ത്രി നരേന്ദ മോദിസർക്കാരിന്റെ സാമ്പത്തിക പൊളിറ്റിക്സിന്റെ മഹാപരാജയം ഇപ്പോൾ ഇന്ത്യയുടെ പൊതുസാമ്പത്തിക തകർച്ചയുടെ പ്രധാനപ്പെട്ട കാരണമാക്കി.
സാമ്പത്തികഘടന തന്നെയാകട്ടെ, അടിച്ചമർത്തപ്പെട്ട പല അനുഭവങ്ങളുടെ ഫലമായുണ്ടാകുന്ന സമനിലതെറ്റിയ അവസ്ഥയാണ്. ഇതിലൂടെയുണ്ടാകുന്ന ഫലം തിരിച്ചറിയുന്നവരും അതിനെ ശരിയായി മനസ്സിലാക്കുന്നവരും തീരെ കുറവാണ്. സാമ്പത്തിക നിലവാരത്തെപ്പറ്റി യാതൊരു കാഴ്ചപ്പാടുമില്ലാത്ത രാഷ്ട്രീയക്കാരും, മാത്രമല്ല, ഭരണതലത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, ഇന്ത്യൻ പ്രസിഡന്റിന് പോലും, എന്തിനുപറയണം, ഒരു സാമ്പത്തിക വിദഗ്ധന്മാർക്കും ഇവയെ ശരിയായ പാതയിൽ കാണുന്നതിന് കഴിയുന്നില്ല. ഈ വിഷയത്തിൽ നിരവധിപേർ ശ്രമിക്കുന്നുണ്ട്, അതായത് വിദഗ്ദ്ധ ഉപദേശകരുടെ താൽപ്പര്യം കാണിക്കുന്നുണ്ടെന്നത്, വസ്തുതയാണ്. എപ്പോഴും വിമർശനവും കൂടുതൽ നിരീക്ഷണവും നാം കേന്ദ്രീകരിക്കുന്നത് ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ധനവിനിമയ കാര്യങ്ങളും, ഒറ്റയ്ക്കു പ്രവർത്തിക്കുന്ന ഒരോരോ വ്യവസായസ്ഥാപനങ്ങളുടെ സാമ്പത്തികവശങ്ങളും അവയുടെ സാങ്കേതിക തകരാറുകളും അവസ്ഥകളെപ്പറ്റിയുമാണല്ലോ. അതുപക്ഷേ അതിനോട് ബന്ധപ്പെട്ടു വിവിധതരത്തിൽ ആശ്രയിക്കപ്പെടുന്ന കാര്യങ്ങൾ മേൽപ്പറഞ്ഞ നിരീക്ഷണങ്ങളുടെ പരിധിക്ക് പുറത്താണ്. ഇന്ത്യയിൽ ചിലർ ഇക്കാര്യങ്ങൾ സംബന്ധിച്ച് വളരെ നല്ല അനുഭവങ്ങൾ നേടിയിട്ടുണ്ട്, അവയെ സാധാരണക്കാർക്ക് ഉണ്ടായതുപോലെ ഭൂരിപക്ഷം രാഷ്ട്രീയക്കാർക്കു അത്ര എളുപ്പമായി കാണാൻ കഴിഞ്ഞില്ലെന്നത് വസ്തുത. അതിനാലാണ് രാഷ്ട്രീയ പ്രവർത്തകർക്ക് കുറഞ്ഞപക്ഷം ധനവിനിമയകാര്യങ്ങളിൽ നേടിയിട്ടുള്ള കുറെ അറിവ് ഒരു മുൻയോഗ്യതയായി കണക്കാക്കേണ്ടതിന്റെ ആവശ്യം ഇവിടെ കാണേണ്ടത്. പ്രത്യേകിച്ച് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത, വികസനം, ലോകരാജ്യങ്ങളുടെ സാമ്പത്തികവികസനവുമായി ഒട്ടുവളരെ അകലത്തിൽ നാം മന:പൂർവ്വം അവഗണിക്കുകയും ചെയ്യുന്നു. കാര്യങ്ങൾ ചിലപ്പോൾ ചില സ്‌പെഷ്യൽ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നു, എന്നാൽ അതാകട്ടെ, ചില വിദഗ്ധർക്ക് മാത്രം മനസ്സിലാകും എന്ന സ്ഥിതിയാണുള്ളത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവം ചില രാഷ്ട്രീയക്കാർക്ക് മാത്രമേ ധന വിനിമയകാര്യങ്ങളിൽ, നികുതിനിയമം, പൊതുസാമ്പത്തികവും, അവയെ സാമൂഹ്യതലത്തിൽ പൊതുവായി എളുപ്പമാക്കി എല്ലാജനങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുവാനുള്ള കാഴ്ചപ്പാടും അറിവും ഉള്ളത്. ഇതിനു പ്രസക്ത ഉദാഹരണമാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. മൻമോഹൻസിംഗിന്റെ ധന വിനിമയകാര്യങ്ങളെ സംബന്ധിച്ച തുറന്ന കാഴ്ചപ്പാട്. അത് ഇന്ത്യയുടെ ആകെ സാമ്പത്തിക വികസനത്തെ ദീർഘകാലത്തേയ്ക്ക് ഉദ്ദേശിച്ചുള്ളതായിരുന്നു. അത് പ്രാവർത്തികമാകണമെങ്കിൽ നികുതിനിയമവ്യവസ്ഥകളിന്മേൽ ചില നിരീക്ഷണങ്ങൾ ഉണ്ടാവണമായിരുന്നു. ഏതായാലും പടിപടിയായിത്തന്നെ ഇക്കാര്യം സാധിക്കുവാൻ, പ്രതീക്ഷിക്കാത്ത ഒരു വിപരീതഫലം ഉണ്ടാകാതെ ഈ വിഷയങ്ങൾ ക്രമപ്പെടുത്തുവാൻ കഴിയേണ്ടതുമാണ്.
രാഷ്ട്രീയക്കാരുടെയിടയിൽ ഏറെ പ്രിയപ്പെട്ട വിഷയം സോഷ്യൽരാഷ്ട്രീയ മാണ്. അതിൽപ്പെട്ടതാണ്, ആകെയുള്ള പൊതുസമ്പത്ത് എങ്ങനെയെല്ലാം കൈകാര്യം ചെയ്യണമെന്ന വിഷയം. മൊത്തം പണം എങ്ങനെ വിതരണം ചെയ്യുന്നകാര്യം വരുമ്പോൾ, ആദ്യമായിത്തന്നെ മനസ്സിലെത്തുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കേണ്ട വോട്ടുകളുടെ എണ്ണമാണ്. ജോലിക്കാരുടെ ശമ്പളം, പെൻഷൻ, മറ്റു നികുതികാര്യങ്ങൾ, ശമ്പള- പെൻഷൻ വർദ്ധനവ് എന്നിങ്ങനെ അനേകം കാര്യങ്ങൾ, സോഷ്യൽ പൊളിറ്റിക്‌സിൽ നിത്യവും ഉണ്ടാകുന്ന വിഷയങ്ങളാണ്. ഉദാഹരണമാണ്, കേരളത്തിൽ വിവിധ കാല ഘട്ടങ്ങളിൽ നടത്തിയ ശമ്പളപരിഷ്ക്കരണങ്ങൾ. 1967- ലാണ് കമ്മ്യുണിസ്റ് സർക്കാർ കേരളത്തിൽ സർക്കാർജീവനക്കാരുടെയും അതുപോലെതന്നെ സ്വകാര്യതൊഴിൽരംഗത്തുള്ളവർക്കും വേതനനിയമ പരിഷ്ക്കരണങ്ങൾ ആദ്യമായി ഉണ്ടാക്കിയതെന്ന് നമുക്കറിയാം. അതിനുമുമ്പ് കേരളം ഭരിച്ച സർക്കാർ നടപ്പിലാക്കാൻ ആസൂത്രണം ചെയ്തത് ഇവർ തുടങ്ങിവച്ചു എന്നത് ചരിത്രം.
അങ്ങനെ 1956- ൽ കേരളസംസ്ഥാനരൂപീകരണം മുതൽ തൊഴിൽ, വേതനം, വിദ്യാഭ്യാസം, തൊഴിൽമേഖലകൾ എന്നിങ്ങനെ വിവിധമേഖലകളിലും, ജോലി ചെയ്തിരുന്നവരുടെയും, കാർഷികരംഗത്തുള്ളവരുടേയും, സാമൂഹ്യ സാമ്പത്തിക നിലവാരത്തിൽ മാറ്റങ്ങൾ ഉണ്ടായി. വരുമാനം വർദ്ധിച്ചു, അത് തൊഴിൽവേതനമായും പെൻഷൻതുകയായും മറ്റും സാധാരണ ജനങ്ങളുടെ ഓരോ ജീവിതക്രമങ്ങൾ രാജ്യത്തിന്റെ പൊതു വരുമാനത്തിന് ഏകദേശം ആനുപാതികമായി വർദ്ധിച്ചുകൊണ്ടിരുന്നു. സാമൂഹികക്രമങ്ങൾ ഇന്നത്തെ ഏതാണ്ട് സമനിലയിലെത്തിച്ചപ്പോൾ മൊത്തം പഴയനിലയിൽനിന്നും അവ ഏറെക്കുറെ അൻപതിലേറെ ശതമാനത്തിൽ പൊതു സാമ്പത്തിക നില വച്ച് നോക്കിയാൽ വളർച്ചയെത്തിക്കഴിഞ്ഞു. അതുപക്ഷേ നമ്മുടെ സാമൂഹിക നിലവാരം ക്രമപ്പെടുത്തുവാൻ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്ന ഓരോ വിധത്തിലുള്ള പൊതുസമൂഹത്തിലെ സാമ്പത്തിക നഷ്ടം തീർക്കുന്നതിന് നിയമസഭാതലത്തിലുള്ള തീരുമാനപ്രകാരം ഉയർന്ന നികുതികളും മറ്റുള്ള വരുമാനവും ശേഖരിക്കുന്ന കാര്യംതന്നെ കേരളത്തിലെ ജനസമൂഹത്തിനു വലിയ അതിഭാരം നൽകുന്നതാണ്.
ആഭ്യന്തരവിപണിയുടെ നിലവാരം
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ വേദി ചർച്ചാവിഷയങ്ങളിലും കേരളത്തിന്റെ സാമ്പത്തികവികസനത്തിന്റെ കാര്യത്തിൽ പ്രധാനമായും സോഷ്യൽ പൊളിറ്റിക്‌സും നികുതിവരുമാനവുമാണ് ഉയർന്നുനിൽക്കുക. എന്നാൽ കേരളത്തിന്റെ സാമ്പത്തികവികസനകാര്യത്തിൽ ബാഹ്യവും ഇന്ത്യയുടെ മൊത്തം വളർച്ചാഘടകങ്ങളും ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെടുന്നില്ല. കേരളത്തിന്റെ മാത്രം വികസനമുരടിക്കലും അതിനു കാരണമായ ചില ആഭ്യന്തര രാഷ്ട്രീയസ്ഥിതികൾമൂലമുണ്ടായ,അവയാകട്ടെ, താരതമ്മ്യേന നിരുപദ്രവകരമായ ചില പാർട്ടിയുദ്ധങ്ങളുടെ ആന്തരിക പരിക്കുകൾ മാത്രം ആയിരുന്നു. അതിൽനിന്നും മോചനം നേടുന്ന കാര്യം നമ്മുടെ അഭ്യന്തര വിപണിനിലവാരം മെച്ചപ്പെടുത്തുക വഴി സാധിക്കുമായിരുന്നു. എന്നിട്ടും രാഷ്ട്രീയ വിവേകത്തിലുണ്ടാകേണ്ട പരിഹാരങ്ങൾ കാണാതെ പ്രശ്നങ്ങൾ വലുപ്പപ്പെടുത്തി സാമൂഹികരാഷ്ട്രീയത്തിൽ കേരളം മുൻപന്തിയിൽ നിന്നു. അതുമൂലം പലപ്പോഴും കൂട്ടുകക്ഷിസർക്കാരുകളുടെ പ്രവർത്തനങ്ങൾ ഒട്ടും തന്നെ ജനമനസ്സിൽ യാതൊരു വിധ സംതൃപ്തിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 1960 കൾക്ക് ശേഷം മലയാളിയുടെ ഇത്തരം രാഷ്ട്രീയ ചിന്താഗതിയും ഓരോ പ്രവർത്തനശൈലിയും മൂലം കേരളത്തിന്റെ വികസനത്തിന് ഓരോരോ മണ്ഡലങ്ങളിലും ആവശ്യമായിരുന്ന ബാഹ്യവും ആഭ്യന്തിരസാമ്പത്തിക സ്ഥിതിയെയും സാരമായിത്തന്നെ നെഗറ്റിവ് ആയി ബാധിച്ചു. തൊഴിൽ, മറ്റു സാങ്കേതിക മണ്ഡലങ്ങൾ, തുടങ്ങി പൊതുസമ്പത്ത്ഘടനയെ ഏറെ ഉറപ്പിച്ചു നിറുത്തേണ്ട ഘടകങ്ങൾക്ക് അവയുടെ ഘടനാപരമായ കാഠിന്യവും മൂലം സുഖമായ വളർച്ചയ്ക്കു വിപരീതമായ നീരോട്ടമില്ലായ്മയ്ക്ക് കാരണമായി.
കേരളത്തിന്റെ പൊതുസ്ഥിതി ഇന്നും മാറ്റമില്ലാതെ തുടരുന്നു, മാറ്റങ്ങളുടെ അടയാളങ്ങൾ ഒട്ടും തിരിച്ചറിയാൻ സാധിക്കുന്നില്ല. കേരളത്തിലെ പ്രകൃതി ദുരന്തങ്ങളുടെ ദിനങ്ങളിൽ ജനങ്ങൾ നേരിട്ട നിസ്സഹായ അവസ്ഥതന്നെ ഈ വസ്തുതകളെല്ലാം പച്ച യാഥാത്ഥ്യമായി കാണാൻ കഴിഞ്ഞു. കേന്ദ്രസർക്കാരും കേരളഭരണകർത്താക്കളും ഓരോ രാഷ്ട്രീയപാർട്ടികളും ദുരന്തദിനങ്ങളിൽ പ്രസ്താവനപ്രളയങ്ങളുടെ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഇതുവരെയും ദുരിതമനുഭവിച്ച കേരളത്തിലെ ജനസമൂഹത്തിന് യാതൊരു പ്രാഥമികമായ സാഹായങ്ങളും കേരളസർക്കാർ തലത്തിൽ നൽകിയില്ല. അടിയന്തിരമായ സഹായവാഗ്ദാനങ്ങൾ ദുരിതബാധിതപ്രദേശങ്ങളിൽ എല്ലാം നഷ്ടപ്പെട്ട്, മനം വിങ്ങിപ്പൊട്ടി ക്ഷീണിച്ചു തളർന്നവരുടെ കൈകളിലെത്തിക്കാൻ കേരള സർക്കാരിന് കഴിഞ്ഞില്ല. ഇതെല്ലാം ഇങ്ങനെ സംഭവിക്കുന്നത് രാജ്യത്തിന്റ പൊതുസാമ്പത്തിക കാഴ്ചപ്പാടിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടുകളിൽ ഉണ്ടായ ദയനീയ പരാജയം കൊണ്ടുമാത്രമാണ്. രാഷ്ട്രീയ ഉത്തരവാദിത്വം, രാജ്യത്തെ ജനങ്ങളുടെ സംരക്ഷണചുമതല തോളിലേറ്റിയ കേരള സർക്കാരിനു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഒത്തു ചേർന്ന് അടിയന്തിരമായ പ്രധാന തീരുമാനങ്ങൾ എടുക്കുവാനും കഴിഞ്ഞില്ല. എല്ലാ വഴികളും കടന്നുപോയത് മുഖ്യമന്ത്രിയുടെ കാൽപാദത്തിനടിയിലൂടെ ആയത് ശരിയായ രാഷ്ട്രീയ ഒരു പരിഹാരമല്ല. ഏതുകാര്യങ്ങൾക്കും പാർട്ടി പ്രവർത്തകർ പാർട്ടികൊടികൾപിടിച്ചു നിരത്തിൽ പ്രകടനങ്ങൾ നടത്തുക, ബന്ദുകൾ പ്രഖ്യാപിച്ചു ജനജീവിതം തകർക്കുക എന്നീ പരിപാടികൾ കേരള രാഷ്ട്രീയപാർട്ടികൾക്ക് ഇനിയെങ്കിലും ആവർത്തിക്കാതിരുന്നുകൂടെ? ഇത് കേരളം ഭരിക്കുന്ന കമ്മ്യുണിസ്റ്റ് സർക്കാർ പ്രഖ്യാപിക്കുന്നതുപോലെ ഒരു നവ കേരളം സൃഷ്ടിക്കുവാൻ ഒരു വിധത്തിലും ഉപകരിക്കുകയില്ല.
പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും മഹാപരാജയം
മതനേതൃത്വങ്ങൾ അവരുടെ യാഥാസ്ഥിതിക മനോഭാവത്തിൽ ഉറച്ച സ്വന്ത അഭിപ്രായങ്ങളിലും, വേർതിരിച്ചുള്ള പ്രവർത്തനശൈലിയും സ്വീകരിച്ചു. അവരാകട്ടെ പണപ്പിരിവു ഉറപ്പാക്കാൻവേണ്ടി പള്ളികളിൽ ആഘോഷമായ സമൂഹപ്രാർത്ഥനകളും മറ്റും നന്നായിട്ട് അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിൽ നിന്നുപോലും സഹായധനശേഖരണവും നടത്തി. ഇത്തരം പിരിഞ്ഞുകിട്ടിയ ദ്രവ്യങ്ങൾ ദുരന്തബാധിതസ്ഥലങ്ങളിൽ ദുരിതമനുഭവിച്ചവർക്കാണെന്ന് പ്രഖ്യാപനം നടത്തുന്നുമുണ്ട്. ഇതെല്ലാം യാഥാർത്ഥ്യമാകണമെങ്കിൽ അതിന് സുതാര്യതയും പ്ലാനുകളും പ്രവർത്തനത്തിൽ കാണേണ്ട ആത്മാർത്ഥതയും ഒന്നായിരിക്കണം. സർക്കാർതലത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനു വേണ്ടി ലോകമെമ്പാടുംനിന്നും കോടികളുടെ സമാഹാരം എത്തിയിട്ടുണ്ട്. അതുപക്ഷേ, പ്രവർത്തിപഥലെത്താൻ നിരവധി കടമ്പകൾ കടക്കുവാനുണ്ട്. പാർട്ടിതലത്തിലും വ്യക്തിതലങ്ങളിലും, സമൂഹത്തിലെ ഇതര സമുദായങ്ങ ളുടെയെല്ലാം ശരി വിഹിതത്തിന്റെ ആദ്യകണക്കെടുപ്പാണ്. അതിനുവേണ്ടി മത്സരിച്ചുള്ള വിവാദപ്രസ്താവനകളും മാദ്ധ്യമങ്ങളുടെ മുൻപിലുള്ള അതി തീവ്രചർച്ചയും നടക്കേണ്ടിയിരിക്കുന്നു. അപ്പോഴേയ്ക്കും ജലപ്രളയത്തിൽ ദുരിതമനുഭവിച്ചവരുടെ എണ്ണവും വണ്ണവും കണക്കുകൂട്ടിയെടുക്കുവാനുള്ള മറ്റൊരു കമ്മീഷൻ രൂപീകരിക്കേണ്ടതായ കാര്യം വരും. ദുരന്തസംഭവങ്ങളെ അതിജീവിക്കുന്നതിനു ജനപ്രതിനിധികളും സർക്കാരും മുൻകൂട്ടിയുള്ള അതിവേഗ തത്സമയ നടപടികർമ്മങ്ങളെല്ലാം സ്വീകരിക്കാനുള്ള പരിപൂർണ്ണ ബാദ്ധ്യതയുള്ളവരാണ്. ഈ കഴിഞ്ഞ ജലപ്രളയ ദുരിതനിവാരണ പ്രവർത്തന സമയങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പൊതുജീവിതം അവരിലെ പുതു ചൈതന്യവും ശക്തിയുംകൊണ്ട് ആവേശഭരിതമായി. തങ്ങളുടെ തനതായ ശക്തിയെപ്പറ്റി അവിസ്മരണീയമായ ബോധം ഇണ്ടായി. പൊതു ജനങ്ങളുടെ മോചനം അവരെത്തന്നെ ആശ്രയിച്ചാണ്, ദുരന്തനിമിഷങ്ങളുടെ ക്രൂരതയും അത് സഹിക്കുന്നതിനും ത്യാഗത്തിനുമുള്ള അവരുടെ മികച്ച കഴിവിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന പാഠം പൊതുജനസമൂഹത്തിൽ മായാതെ പതിഞ്ഞു. അതുപക്ഷേ, ദുരിതാശ്വാസനിവാരണത്തിനു സഹായമായി അതിന്റെ അന്തരാർത്ഥം പൂർണ്ണമായി സർക്കാരിനും ഓരോരോ രാഷ്ട്രീയ പാർട്ടികൾക്കും ഗ്രഹിച്ചതായി തോന്നുന്നില്ല. കഠിനമായി അനുഭവപ്പെട്ടത് ജനങ്ങൾക്കാണല്ലോ. ഈയൊരവസ്ഥയ്ക്ക് കാഠിന്യം കുറയ്ക്കുവാനുള്ള ഉത്തരവാദിത്വത്തിൽ പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും മഹാപരാജയം സംഭവിച്ചു. കാര്യങ്ങൾ നീട്ടിവലിച്ചും വലിച്ചു നീട്ടിയും പ്രഖ്യാപനങ്ങളുടെ പ്രളയം മാത്രമുണ്ടായി. നാലുപാടുനിന്നും ദുരിതനിവാരണത്തിനു പണം ദുരിതാശ്വാസ ഫണ്ടിലേക്ക് ഒഴുകുന്നുണ്ട്. അതിഗൗരവമായ പ്രതിസന്ധി കേരളം നേരിടുന്നു, അടിയന്തിരമായ നടപടികൾക്ക് അതിവേഗപ്രധാന്യം കൊടുക്കുന്നതിൽ ഭരണകക്ഷിരാഷ്ട്രീയപാർട്ടികളും പ്രതിപക്ഷരാഷ്ട്രീയ പാർട്ടികളും അനുഭവജ്ഞാനത്തിൽ അന്ധരായി നിൽക്കുന്നു. കേരളത്തിന് സംഭവിക്കാൻ പോകുന്നത് ദീർഘകാലത്തേയ്ക്കുള്ള ഒരു ഭീകരരൂപത്തിൽ നമുക്കുനേരെ വന്നുകൊണ്ടിരിക്കുന്ന, സാമ്പത്തിക പതനം ആയിരിക്കും. കേരളസർക്കാരിന്റേയും കേന്ദ്രസർക്കാരിന്റെയും കേരളം അനുഭവിക്കുന്ന ദുരന്തനിവാരണകാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന നയം ജനാധിപത്യത്തിന് നേരിട്ട തകർച്ചയുടെ മുന്നറിയിപ്പാണ്.
സംഭവബഹുലമായ ജലപ്രളയംകൊണ്ടു കേരളം കഴിഞ്ഞ കുറെ ആഴ്ചകൾ കടന്നു പോയി. ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതയും കണ്ടു. ഇനി അടുത്തകാലങ്ങളിലായി സംസ്ഥാനത്ത് ഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ കാത്തിരുന്നു കാണാൻ വിഷമമുണ്ട്, മുൻകൂട്ടി കാണാൻ വിഷമം ഉണ്ട്. ഇന്നത്തെ സർക്കാർ നടപടികളുടെ സാധാരണ ഗതിയിലുള്ള പ്രവർത്തനം പലകാരണങ്ങൾ കൊണ്ടും തടസ്സപ്പെട്ടിട്ടുണ്ടെന്നു ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടെന്തായാലും ഇന്ന് ഭൂരിപക്ഷം ഉള്ളിടത്തോളം തങ്ങളുടെ ഇപ്പോഴുള്ള നടപടി പരാജയം സ്വയം സമ്മതിച്ചു കൊടുക്കുകയുമില്ല. ചിന്തിക്കേണ്ടതായ ഒരു വസ്തുതയിതാണ്, ഇന്ത്യയിൽ ഒട്ടാകെ കരുതപ്പെടുന്ന ജനാധിപത്യവ്യവസ്ഥിതിക്ക് സാരമായ തകർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നു, കേരളത്തിലും. ഭരണാധികാരികൾ അവരുടെ സ്ഥാർത്ഥകാര്യങ്ങൾക്ക് വേണ്ടി പൊതുഖജനാവിൽ നിന്ന് പണം ചെലവാക്കുന്നതിൽ പ്രഥമ മുൻഗണന നൽകുമ്പോൾ രാഷ്ട്രീയപാർട്ടികൾ പറയുന്നത് ശരിവയ്ക്കാൻ ദുരിതാശ്വാസക്യാമ്പിൽ ഓരോ ദിനരാത്രങ്ങൾ കണ്ണീരിൽ കുതിർന്ന മിഴികളുമായി കഴിയുന്നു. ഇന്ന് രാഷ്ട്രീയപാർട്ടികൾ അടിയന്തിര നടപടികളെടുക്കുവാൻ പ്രസംഗത്തിലും പ്രഖ്യാപനത്തിലും ഉപരി ഫലപ്രദമായ വഴി കാണാൻ ശ്രമിക്കണം, വെറുതെ പരസ്പരം കിട്ടിയ അവസരം ഉപയോഗിച്ച് വിമർശനം നടത്തുന്നതിലർത്ഥമില്ല. മന്ത്രിമാർ ക്രമരഹിതമായ ഉത്തരവുകൾ ഇട്ടാൽ ഉദ്യോഗസ്ഥർ മുടക്കുകൾ സൃഷ്ടിച്ചു നടപ്പാക്കാൻ ശ്രമിക്കും. രാഷ്ട്രീയക്കൊടികളും പ്ലാക്കാർഡുകളും ഇല്ലാത്ത അടിയന്തിര ദുരിതാശ്വാസനടപടികളിലേയ്ക്ക് മലയാളികളുടെ മനസ്സ് ശക്തി പ്രാപിക്കണം. // - തുടരും www.dhruwadeepti.blogspot.in
-------------------------------------------------------------------------------------------------------------Browse and share: dhruwadeepti.blogspot.com
ഈ ഈബ്ളോഗില് പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.