ജർമ്മൻ ഡയറി.
അപരിചിതമായിരുന്നു,
ദേശവും ഭാഷയും ജനങ്ങളും//
Part-1-
അപരിചിതമായിരുന്നു,
ദേശവും ഭാഷയും ജനങ്ങളും//
Part-1-
ജോർജ് കുറ്റിക്കാട്
ജർമ്മനിയെപ്പറ്റിയുള്ള എന്തെങ്കിലും ചരിത്രം വായിച്ചു തുടങ്ങുമ്പോഴേ തന്നെ നമ്മുടെ മനസ്സിൽ തട്ടിവരുന്നകാര്യങ്ങൾ, 1938 മുതൽ 1945 വരെ, നടന്ന ഒരു രണ്ടാം ലോകമഹായുദ്ധത്തത്തെക്കുറിച്ചും അതിനെത്തുടർന്ന് പശ്ചിമ ജർമ്മനിയെന്നും പൂർവ്വ ജർമ്മനിയെന്നും രണ്ടായി വിഭജിക്കപ്പെട്ടുപോയ ജർമനിയെക്കുറിച്ചുമാണ്. ഇങ്ങനെ ലോകചരിത്രത്തിൽ ഒരിക്കലും മായാത്ത മഹായുദ്ധങ്ങളും, അത്തരം എല്ലാ ഭീകരസംഭവങ്ങൾക്കുള്ള പശ്ചാത്തലവും വളരെ സങ്കീർണ്ണമായിരുന്നു. യുദ്ധത്തിൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടിരുന്ന ജർമനിയുടെ അത്യത്ഭുത പുനർനിർമ്മാണം നടന്നതും, സ്വപനംപോലെ അതിശയകരമായിരുന്നു. ഇവിടേയ്ക്കാണ് ലോകരാജ്യങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റങ്ങളുടെ വലിയ പ്രവാഹം തന്നെ നടന്നത്. തനി കേരളീയ യുവത്വങ്ങളുടെ- അതെ, മലയാളീ പെൺകുട്ടികളുടെയും- ജർമ്മനിയിലേക്ക് നടത്തിയ ചരിത്രം കുറിച്ച സാഹസിക കുടിയേറ്റങ്ങളും നടന്നതും ഇതേ കാലത്തുതന്നെ!.
പുതുമുഖങ്ങൾ |
മലയാളികളുടെ ജർമ്മനിയിലേയ്ക്കുള്ള സാഹ സിക കുടിയേറ്റത്തിന്റെ വൈവിദ്ധ്യമാർന്ന ചില ഓർമ്മകളുടെ കുറേ വസ്തുതകളേപ്പറ്റി പറയുന്നതു ഇവിടെ കുറച്ചെങ്കിലും യുക്തിയുള്ളതായി തോന്നുന്നു. അതുപക്ഷെ അവയെല്ലാം വളരെ വിശാലവും അതിലേറെ അതിഗഹനവും ഗൌരവമേറിയതുമായ മഹത്കർമ്മമാണതെന്ന തോന്നൽ എന്നെ വളരെയേറെ ശക്തമായി ത്തന്നെ ഇക്കാര്യത്തിൽ സ്വാധീനിക്കുന്നുണ്ട്. ശരിയായതും വസ്തുനിഷ്ഠവുമായ ഓരോരോ അനുഭവയാഥാർത്ഥ്യങ്ങളെ മാത്രം പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാകട്ടെ ഇവിടെ കുറിച്ചിടുന്ന ഓരോരോ വ്യത്യസ്തപ്പെട്ടതായ കാര്യങ്ങളുമെന്നും, അവയെല്ലാം ഓരോന്നും വേർതിരിച്ചു കണ്ടെത്തുവാനും സ്വീകരിച്ച മാർഗ്ഗങ്ങളുമെല്ലാം ഓരോ അടിസ്ഥാനങ്ങളുമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഹൃദയപൂർവ്വം ഇവിടെ അതാഗ്രഹിക്കുകയും ചെയ്യുന്നു. മലയാളികളുടെ നാടിന്റെ തനതു ജീവിതശൈലികളേയും ചിന്താരീതികളെയും, അവരുടെയെല്ലാം ഓരോ ജീവിതവീക്ഷണങ്ങളെയും അവർക്കുണ്ടായ ദൈനംദിന അനുഭവങ്ങളെയും ജീവിതപ്രശ്നങ്ങളെയും അവരുടെ ജർമ്മനിയിലെ ഭാവി സ്വപ്നങ്ങളക്കുറിച്ചും എല്ലാം എങ്ങനെ ഇവിടെ പറയാൻ കഴിയും? ഈ ആശയം എന്റെ മനസ്സിനെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്. എങ്കിലും ഞാനതിലേറെ ഭയപ്പെടുകയാണ്; വളരെയേറെ ആശങ്കയും തോന്നുന്നുമുണ്ട്. അതിലേയ്ക്ക് കൂടുതലേറെ ഞാൻ പ്രവേശിക്കുന്നില്ല.
ദാരുണമായ സാമൂഹിക ദുരന്ത കഥ.
ലോകചരിത്രത്തിലെ ഏറ്റവും അതിദാരുണമായ മനുഷ്യക്കുരുതികൾ യൂറോപ്പിൽ നടന്നിട്ടേറെ നാളുകൾ പോലും അന്ന് കഴിഞ്ഞിട്ടില്ലായിരുന്നു, കേരളത്തിൽനിന്നുണ്ടായ ചരിത്രം കുറിക്കപ്പെട്ട മലയാളികളുടെ സാഹസിക കുടിയേറ്റങ്ങളുടെ തുടക്കം നടന്നിട്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമ്മൻ ഭരണാധികാരിയായിരുന്ന ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ (1933-1945 കാലഘട്ടത്തിൽ) നടത്തിയ കൂട്ടക്കൊലയുടെ ചരിത്രമായിരുന്നു ആയിരുന്നു, ജർമ്മനിയിലുണ്ടായ ദാരുണമായ സാമൂഹിക ദുരന്ത കഥ. 01. 09.1939-ൽ ഹിറ്റ്ലർ പോളണ്ട് ആക്രമിച്ചതോടെ ചരിത്രം കുറിച്ച രണ്ടാം ലോകമഹായുദ്ധം തുടങ്ങി. മനുഷ്യകുലം ദർശിച്ചിട്ടില്ലാത്ത ക്രൂരമായ മഹായുദ്ധം! അനേകലക്ഷം യഹൂദവംശജർ ഉൾപ്പടെ, തന്റെ ആശയങ്ങളെ എതിർത്തവരെയും, ജർമ്മൻ വംശജരെയും, വിദേശികളെയും, മാത്രവുമല്ല, രോഗികളെയും സ്ത്രീകളേയും കുഞ്ഞുങ്ങളെയും അംഗവൈകല്യമുള്ളവ രെയും യുവാക്കളെയും മുതിർന്നവരെയും വധിച്ചു. മഹായുദ്ധത്തിൽ അരും കൊല ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും ജർമ്മൻ യഹൂദരായിരുന്നു. ക്രിസ്ത്യൻ പുരോഹിതന്മാരും പണ്ഡിതരും ചിന്തകരും എഴുത്തുകാരും ജർമനിയിലെ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കളും വധിക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. നാസികൾ അംഗവൈകല്യമുള്ളവരെയും, രോഗികളെയും, കുഞ്ഞുങ്ങളെയും അതിഭീകരമായ മെഡിക്കൽ പരീക്ഷണങ്ങൾക്കുവേണ്ടി ഉപയോഗിച്ചശേഷം കൊന്നുകളഞ്ഞു.
ചരിത്രപരമായ അറിവനുസരിച്ചു, യൂറോപ്പിൽ ഏതാണ്ട് 40000 ലേറെ വരുന്ന നാസികളുടെ 'കോണ്സെന്ട്രേഷൻ ലാഗറുകൾ' ഇതേ ആവശ്യ ത്തിനായി നിർമ്മിച്ചിരുന്നു. നാസ്സികൾ അവരെ യെല്ലാവരെയും കൂട്ടം കൂട്ടമായി പിടിച്ചു അവർ നിർമ്മിച്ച അനേകം ജയിലുകളിൽ അടച്ചു. ഹിറ്റ് ലറുടെ നേതൃത്വത്തി ൽ നാസ്സിസർക്കാർ നിർമ്മി ച്ചിരുന്ന പ്രസിദ്ധമായ "കോണ്‍സെന്ട്രേഷൻ ക്യാ മ്പുകൾ" പീഡന കേന്ദ്രങ്ങളായിരുന്നു. ജർമനിയി ലെ മ്യൂണിക്കിനടുത്തു കാണുന്ന ഡാഹാവ്, ഗെൽ സെൻ കിർഷൻ, ഒറാനിയൻബുർഗ്, പോളണ്ടിലെ അവ്ഷ് ഷ്വിറ്റ്‌സ്, ബുഹനൗ, ബ്രെസ്‌ലവ്, അവയിൽ ചില കേന്ദങ്ങളായിരുന്നു. തടവുകാരായി പിടിക്ക പ്പെട്ടവരെ അവിടെ അടച്ച്, അവരെയെല്ലാം ഗ്യാസ് ചേമ്പറിൽ കൊണ്ടു പോ യി വധിച്ചു. വധിക്കപ്പെട്ട എല്ലാ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും പുരഷ ന്മാരുടെയും ശവശരീരങ്ങൾ മാത്രമല്ല, തടവിലുള്ള അംഗവൈകല്യം ഉള്ള തായ മനുഷ്യരെയും ഇതിനായി നിർമ്മിക്കപ്പെട്ടിരുന്ന ഇലക്ട്രിക് ഓവനിൽ ചുട്ടുകരിച്ചു ചാരക്കൂമ്പാരമാക്കി. ഇതെല്ലാം മനുഷ്യ കുലത്തെ ഞെട്ടിച്ച ജർമ നിയുടെ ഭരണാധികാരിയായിരുന്ന ഏകാധിപതി ചെയ്ത ഒരു രണ്ടാം ലോക മഹായുദ്ധത്തിന്റെ മായാത്ത ചരിത്രമായിത്തീർന്നു കഴിഞ്ഞിരുന്നു. എന്നി രുന്നാലും അനേകായിരങ്ങൾ ജീവരക്ഷതേടി മറ്റുള്ള രാജ്യങ്ങളിലേയ്ക്ക് അഭയംതേടി രക്ഷപെട്ടു. വളരെയേറെയും ജർമ്മൻകാർ അമേരിക്കയിലേ യ്ക്ക് കുടിയേറി.
ഒരുപക്ഷെ ചരിത്രത്തിൽ ഇതുപോലെ പ്രത്യേക പദ്ധതിയിട്ടു നടത്തിയ മറ്റൊരു കൂട്ടക്കൊലകൾ ഇന്നുവരെയും നടന്നിട്ടുണ്ടാവില്ല, ഇങ്ങനെ ആരും ചെയ്തിട്ടുമുണ്ടാവില്ല. ഇക്കാലത്തു ലോകം മുഴുവൻ ഭീതിയോടെ തന്നെ ശ്രദ്ധിക്കുന്ന അതിഭീകരമായ സംഭവമാണ് രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷമതിനു സമാനമായ ഇസ്ലാമിക്സ്റ്റേറ്റ് ഭീകര വാദികൾ നടത്തുന്ന അതിക്രൂരമായ യുദ്ധവും മനുഷ്യക്കുരുതികളും. ഇതേത്തുടർന്നു ജനങ്ങൾ ജീവരക്ഷാർത്ഥം എങ്ങനെയും സ്വരാജ്യം വിട്ട് മറ്റുള്ള രാജ്യങ്ങളെത്തേടി അഭയം പ്രാപിക്കുന്നു. ഇപ്രകാരമുള്ള ലക്ഷോപ ലക്ഷം അഭയാർത്ഥികളുടെ അവസാനമില്ലാത്ത പ്രവാഹവും ആധുനിക ലോകദുരന്തമാണ്. അഡോൾഫ് ഹിറ്റ്ലർ 1938-മുതൽ 1945 വരെ രണ്ടാം ലോക മഹായുദ്ധം തുടർന്നു. രണ്ടാം ലോകമഹായുദ്ധകാലം കഴിഞ്ഞതിനു ശേഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധങ്ങൾ കാരണമാക്കിയ ദുരന്തങ്ങളാണ് ഇന്ന് യൂറോപ്പിലേക്കും, പ്രത്യേകമായി ജർമ്മനിയിലേയ്ക്കും നിലക്കാതെ വന്നു കൊണ്ടിരിക്കുന്ന അഭയാർത്ഥികളുടെ പ്രവാഹം. അഭയാർത്ഥികൾക്ക് ഒരു മഹായുദ്ധത്തിന്റെ ദുരന്തമറിഞ്ഞ ജർമ്മനി അഭയം നൽകുന്നു.
നമുക്കിന്നു കാണാൻ കഴിയുന്നതിതാണ്. 1945- ൽ അവസാനിച്ച ഭീകരമായ ഒരു രണ്ടാം ലോക മഹാ യുദ്ധത്തിലൂടെ, ലോകമാകെ വരുത്തിത്തീർത്ത ഭീകര കെടുതികളെല്ലാം നേരിട്ട് തന്നെ അനുഭവി ച്ചിരുന്ന അവശേഷിക്കുന്ന ഒരു ജനതയ്ക്ക് ലഭിച്ച തെന്തായിരുന്നു? എല്ലാറ്റിലും വളരെയേറെയും ഹൃദയഭേദകമായിരുന്നു. ഒരു ലോക യുദ്ധാനന്തര ജർമ്മനിക്ക് ദൃക്ക് സാക്ഷ്യമുണ്ടായിരുന്ന കുറെ പട്ടിണിപ്പാവങ്ങളായിരുന്ന ജർമ്മൻ ജനതയേയും, ഇപ്പോഴും ജർമ്മനിയുടെ മണ്ണിൽ ഒളിഞ്ഞുപുതഞ്ഞു കിടക്കുന്ന പൊട്ടാത്ത ബോംബുകളും, എല്ലാം തകർന്ന് പൊളിഞ്ഞ കൂറ്റൻ പാൻസറുകളുംകൊണ്ട് രണ്ടു മഹാശക്തികളുടെ കൈപ്പിടിയിൽ ഒതുങ്ങി അവശേഷിക്കുന്നതായ രണ്ട് വേറിട്ട രാജ്യങ്ങളാക്കി വിഭജിക്കപ്പെട്ടുപോയ ജർമ്മൻ സാമ്രാജ്യവും, ആയിരുന്നു. അവരുടെയെല്ലാം ജീവിത ഭാവിയുടെ സ്വപ്നവഴികളിലെല്ലാം അവരെ തുറിച്ചു നോക്കിയിരുന്ന അതിഭീഭത്സമായ സാമ്പത്തികതകർച്ചയും കടുത്ത പട്ടിണിയും മറ്റും വേറെ. പൂർണ്ണമായി വേറിട്ട, വേർപെടുത്തപ്പെട്ട രണ്ടു രാജ്യങ്ങളായി വിഭജനം നടന്ന അതിർത്തിയിൽ അധികാരത്തിന്റെ തീപാറുന്ന ശക്തിമുഷ്ടികൾ ചുരുട്ടി ഒരുവശത്ത് കമ്യൂണിസ്റ്റ് സോവ്യറ്റ് റഷ്യയും, മറുവശത്ത് അമേരിക്കയും, അവരുടെ സൈന്യങ്ങളെ നിരത്തി നിലയുറപ്പിച്ചു. അന്ന് 'പൂർവ്വജർമ്മനിയും' 'പശ്ചിമ ജർമ്മനി'യും എന്ന രണ്ടു രാഷ്ട്രങ്ങൾ പിറന്ന മുഹൂർത്തത്തിന്റെ ശനിനക്ഷത്രനില അപ്രകാരംതന്നെ ആയിരുന്നു.
വളർച്ചയുടെ പ്രകാശശക്തിയുടെ കിരണങ്ങൾ
ആധുനിക ഇന്ത്യയിലെ ജനങ്ങൾ ജർമ്മനിയുമായി രാഷ്ട്രീയമായും സാംസ്കാ രികമായും സാങ്കേതിക രംഗങ്ങളുമായും അതുപോലെ എല്ലാതലങ്ങളിലും നല്ല ഉറച്ച സഹകരണ ബന്ധങ്ങളും കൂടുതൽ വ്യാപകമായി തുടങ്ങിയത്, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണെന്ന് സ്തൂലരൂപത്തിൽ നമുക്ക് വേണമെങ്കിൽ പറയാം, അതിനുമുമ്പ് പൊതുവെ ഇന്ത്യയും ജർമ്മനിയും മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി പലവിധത്തിലും പരസ്പരം വളരെയേറെ ഉറച്ചു ബന്ധപ്പെട്ടിരുന്നെങ്കിലും. വിശാല ജനാധിപത്യഭരണ വ്യവസ്ഥിതിയിൽ അടിയുറച്ച വിശ്വാസം ഉണ്ടായിരുന്ന ഇന്ത്യൻ ഭരണനേതൃത്വം അന്ന് ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ മനുഷ്യവേട്ടയെ അപ്പാടെ അപലപിച്ചതാണ്. ഫാസിസത്തിന്റെയും നാസ്സിസത്തിന്റെയും പേരിൽ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹൃവിൽ ഏറെ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ തന്റെ "Discovery of India" എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചു തുറന്നു പ്രതിപാദിച്ചിട്ടുണ്ട്. അന്നു ആ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിൽ മാത്രമല്ല, ഇന്ത്യയിലുള്ളവർ പലരിലും അപ്രകാരംതന്നെയുള്ള വീണ്ടുവിചാരം അനുഭവപ്പെട്ടിരുന്നു എന്ന് ചരിത്രരേഖകൾ രേഖപ്പെടുത്തുന്നുണ്ട്.
1938- ൽ ജവഹർലാൽ നെഹ്രുവിനു അഡോൾഫ് ഹിറ്റ്‌ലർ സർക്കാരിന്റെ പേരിൽ നൽകിയിരുന്ന ഒദ്യോഗിക സന്ദർശന ക്ഷണക്കത്തിൽ അദ്ദേഹം ജർമ്മനി നേരിട്ട് കാണുകയാണാവശ്യമെന്നും അന്ന് അതിൽ വ്യക്തമായി ചേർത്തെഴുതിയിരുന്നു. അത് മാത്രമല്ല, അദ്ദേഹത്തിനു "വേണമെങ്കിൽ ഇഷ്ടാനുസരണം ജർമ്മനിയിൽ എവിടെയും യാത്ര പോകുവാൻ അദ്ദേഹത്തി ന് എല്ലാ സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും" എന്ന് നാസികൾ ജവഹർലാൽ നെഹ്‌റുവിന് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. എന്നിട്ടുമദ്ദേഹം അന്ന് ജർമനിയുടെ നാസിസർക്കാറിന്റെ ആ സന്ദർശന ക്ഷണം നന്ദിപൂർവ്വം തന്നെ നിരസിച്ചു. പക്ഷെ അതിനുപകരമായി, "ജർമനിയിലേയ്ക്കുള്ള ഒദ്യോഗിക സന്ദർശനപരിപാടിയെല്ലാം ഒഴിവാക്കിക്കൊണ്ട് അന്ന് അദ്ദേഹം ചെക്കൊശ്ലോവാക്യയിലേയ്ക്ക് പോയി", എന്ന് തന്റെ പുസ്തകത്തിൽ കാര്യ കാരണങ്ങൾ ചേർത്ത് വിശദമായി ജവഹർലാൽ നെഹ്‌റു എഴുതിയിട്ടുണ്ട്. എന്തിനു ഇങ്ങനെയൊരു തീരുമാനങ്ങൾ ഉടൻ മാറ്റിയെന്ന് വിചാരിക്കുക. അതുപക്ഷെ, നമ്മുടെ മാതൃഭൂമിയുടെ ഭാഗധേയം കരുപ്പിടുപ്പിച്ചുകൊണ്ടു വരുന്നതിന് ത്യാഗസമരം ചെയ്ത മുൻ തലമുറയ്ക്കുവേണ്ടി ചിന്താശീലരായ ഇന്നത്തെ ആധുനിക തലമുറയ്ക്ക് മുമ്പിൽ ആദരവോടെ നമുക്കവയെ സമർപ്പിക്കാം.
പ്രവാസി മലയാളികൾ മാതൃരാജ്യത്ത് പാടെ അവഗണിക്കപ്പെടുന്നു.
അതായിരുന്നു, ഒരു സ്വതന്ത്രഭാരതത്തിന്റെ നിലയിലുള്ള ചിന്തയുടെ ഫലം. അങ്ങനെ ഇന്ത്യൻജനതയും നീണ്ടകാലത്തെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങല ബക്കിംഗാമിലേയ്ക്കു വലിച്ചെറിഞ്ഞു. പുതിയ ഇന്ത്യ ജനിച്ചു. ഇന്ന് അവൾ വളർന്നു, സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു, അവളുടെ മക്കൾ വളർന്നു. ആ വളർച്ചയുടെ പ്രകാശശക്തിയുടെ കിരണങ്ങൾ ആണ് മറുനാട്ടിലേയ്ക്കും എത്തി വളർന്നുകൊണ്ടിരിക്കുന്ന പ്രവാസീഭാരതീയർ. മാതൃഭൂമിയുടെ സ്ഥി രപ്രാതിനിധ്യം വഹിക്കുന്ന ജീവചൈതന്യവിശേഷമാണവർ. ആ ജീവ ചൈ തന്യം നമ്മുടെ കേരളമക്കളിലൂടെയും എന്നും എമ്പാടും പ്രതിഫലിച്ചു കാണു ന്നുണ്ട്. അതുപക്ഷേ, പ്രവാസി ഇന്ത്യൻ വംശജർ ഇപ്പോൾ അവരുടെ സ്വന്തം ജന്മനാട്ടിൽ പലപ്പോഴും വളരെ അവഗണിക്കപ്പെടുന്നുണ്ടെന്ന വളരെ ഏറെ ദു:ഖകരമായ യാഥാർത്ഥ്യമാണ്. തങ്ങളുടെ സ്വന്തം ഭാവിജീവിതം സാമാന്യം മെച്ചപ്പെടുത്തുവാൻ മറുനാട്ടിൽ പോയി എന്ന ഒരു തെറ്റുമാത്രമേ കാണാൻ കഴിയുകയുള്ളൂ. അവർ ഓരോരുത്തരും മാതൃരാജ്യത്തിന്റെയും സ്വന്തം കു ടുംബങ്ങളുടെയും അവരുടെ ബഹുമുഖ സാമ്പത്തിക അഭിവൃത്തിയിൽ ത്യാ ഗപൂർവം പങ്കുകൊണ്ടവരാണ്. പക്ഷെ പ്രവാസിമലയാളികൾ അവരുടെ ത ന്നെ മാതൃരാജ്യത്ത് പാടെ അവഗണിക്കപ്പെടുന്നു. കേരളസർക്കാരിന് NRI പണം മാത്രമേ പ്രവാസി മലയാളികളിൽ നിന്നും ആവശ്യമുള്ളൂ, അവരുടെ ആവശ്യങ്ങളെ സർക്കാർ അവഗണിക്കുന്നു.
മോട്ടോർ വാഹനമില്ലാത്ത കേരളം 1945 -നു മുമ്പ് |
വർത്തമാനവുമായി ബന്ധപ്പെട്ട നിലയിൽ ഇപ്പോൾ ഏറെക്കുറെ വൈ ദേശികരായിത്തീർന്ന പ്രവാസി മലയാളികൾക്കെല്ലാം പൈതൃകമായി ത്തന്നെ അവർക്ക് ലഭിച്ചിരുന്നതായ ഇന്ത്യയുടെ തനത് സാമൂഹ്യ ജീവിത സംസ്കാരത്തിലും പാരമ്പര്യ ജീവിത ശൈലികളിലും നിന്നും ഏറെ വ്യത്യസ്തമായ വേറിട്ടൊരു സാമൂഹ്യ ജീവിത സംസ്കാരത്തിൽ അൽപ്പം ആന്തരികമായിപ്പോലും അതിൽ അവരെല്ലാം ലയിച്ചു ചേർന്നിട്ടുണ്ട്.
സ്വന്തനാട്ടിൽ തന്നെ തങ്ങൾക്ക് അവകാശപ്പെട്ട തൊഴിൽഭാവിജീവിതം ഒട്ടും സുരക്ഷിതമാക്കാൻ കഴിയുകയില്ലെന്ന യാഥാർത്ഥ്യബോധം ഉണ്ടായതാണ്, തങ്ങളുടെ പ്രിയപ്പെട്ട ജന്മനാടിനെയും തങ്ങളുടെയെല്ലാമായിരുന്ന സ്വന്തം കുടുംബാംഗങ്ങളെയും വിട്ടു ചെറുപ്രായത്തിൽ അന്യദേശങ്ങളിൽ ജോലി തേടിപ്പോകുവാൻ അവരെ പ്രേരിപ്പിച്ചതും അവരുടെ സാഹസികയാത്രകൾ ആരംഭിച്ചതും. അവരും അവരുടെ പിൻതലമുറകളും അവരുടെതായിട്ടുള്ള ഓരോരോ അപരിചിത ലോകത്തിന്റെ പേജുകളിലേക്ക് നടന്ന് നടന്നകന്നു ജീവിതം തുടങ്ങി. ആരംഭത്തിൽ എല്ലാം അപരിചിതമായിരുന്നു, ദേശവും ഭാഷയും ജനങ്ങളും.
ചരിത്രപരമായ യാഥാർത്ഥ്യങ്ങളെല്ലാം ഇങ്ങനെയൊക്കെയാണെങ്കിലും മനു ഷ്യസ്വഭാവത്തിലെ അഗാധതലങ്ങളിൽ അനുഭവപ്പെടുന്ന ജീവിത പ്രത്യേക തകളിലൂടെ ആണെങ്കിലും, അവ ബാഹ്യമായിട്ടോ അതിലേറെ ആന്തരികമാ യിട്ടോ കടന്നുപോകുന്ന മറുനാട്ടിലെത്തിയവരുടെയെല്ലാം വൈവിദ്ധ്യങ്ങൾ നിറഞ്ഞ ജീവിതരീതിയേപ്പറ്റി എഴുതുന്നത് കുറച്ചൊരു സാമൂഹികയുക്തിയു ള്ളതായും തോന്നുന്നുവെങ്കിലും അവ നൂലെത്താത്ത ഇരുണ്ട കയത്തിന്റെ ബോധം ജനിപ്പിക്കുന്നുണ്ട്. അവയെയൊക്കെ നേരിൽ സമീപിക്കുന്ന രീതി പാടെ തെറ്റാണെന്നും, പലപ്പോഴും നമുക്ക് ലഭിച്ചിരിക്കുന്ന ഇത്തരം അനു ഭവശകലങ്ങളിൽ നിന്നുള്ള നിഗമനങ്ങളെല്ലാം അതേപടിതന്നെഅവയെല്ലാം
നീതീകരിക്കപ്പെടാവുന്നതല്ലെന്നും എനിക്ക് തോന്നുന്നു.
നീതീകരിക്കപ്പെടാവുന്നതല്ലെന്നും എനിക്ക് തോന്നുന്നു.
രണ്ടു ഭീകര ലോകമഹായുദ്ധദുരന്തമൊഴിഞ്ഞ, തകർന്ന മദ്ധ്യയൂറോപ്പിലെ യുദ്ധക്കളമായിരുന്നല്ലോ ജർമ്മനി. യുദ്ധാനന്തര പുനർനിർമ്മാണം ഏറ്റവും ധൃതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന മദ്ധ്യയൂറോപ്പിന്റെ ഹൃദയഭാഗത്തി രിക്കുന്ന ജർമ്മനിയെ ലക്ഷ്യമാക്കി തങ്ങളുടെ പുത്തൻ ഭാവി സ്വപ്നങ്ങളുടെ പ്രതീക്ഷകളുമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നും ജനങ്ങളെത്തി.
യൂറോപ്യരും, ഏഷ്യാക്കാരനും, പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ളവരും, തുർ ക്കികളും, ആഫ്രിക്കയിലുള്ളവരും, ചൈനാക്കാരും, അമേരിക്കക്കാരും മാത്ര മല്ല, റഷ്യാക്കാരും, എന്നുവേണ്ട ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നു ആളുകൾ ജർമ്മനിയിലേയ്ക്ക് വന്നുചേർന്നു. അവരെല്ലാവരും അപ്പോൾ അപ്രകാരം വന്നുചേർന്നത്, ജർമ്മനി അവരുടെ ദീർഘകാല ഭാവിയുടെ പറു ദീസയായി കണ്ടതുകൊണ്ടായിരിക്കാം.
മറുപടി ലഭിക്കാത്ത യാഥാർത്ഥ്യങ്ങൾ
കേരളത്തിന്റെ സ്വപ്നമനോഹരവുംപച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളിൽനിന്നും കൗമാര-യൗവനപ്രായം തുളുമ്പി നി ന്നിരുന്ന നമ്മുടെ യുവത്വങ്ങളാകട്ടെ, പുതിയ പുതിയ ഭാവിയുടെ ജീവിതമേഖലതേടിയ അവരുടെ സാഹസിക യാത്രയാരംഭിച്ചു. ലോക മഹായുദ്ധം മൂലം തകർക്ക പ്പെട്ടിരുന്ന ജർമ്മനിയിലേയ്ക്കും മറ്റു വിവിധ പാശ്ചാത്യപൗരസ്ത്യ- പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്കും അനേകം യുവത്വങ്ങൾകടന്നെത്തി. പക്ഷെ, സാമൂഹികമായും ചരിത്രപരമായും ഇവിടെയൊരു പ്രധാന കാര്യം വ ളരെയേറെ ആഴത്തിൽ ശ്രദ്ധിക്കപ്പെടെണ്ടതുണ്ട്. കേരളത്തിന്റെ പുതുതല മുറ ഇവിടേയ്ക്കെല്ലാം തുടങ്ങിവച്ച പൂർവ്വചരിത്രം കുറിച്ച കുടിയേറ്റത്തിന് പ്രേരകമായി ഭവിച്ചിട്ടുള്ള പ്രധാന കാരണങ്ങൾ എന്തായിരുന്നു? അക്കാലത്ത് നമ്മുടെ ജന്മഭൂമിയായ കേരള സംസ്ഥാനത്തിൽ ഇതിനെല്ലാം പ്രേരകമായ അടിസ്ഥാന സാമൂഹിക ചലനം ഉണ്ടായതെങ്ങനെ ആയിരിക്കാം? ഇത്തരം ശ്രദ്ധേയമായ ചോദ്യങ്ങളെല്ലാം എന്നിൽ എക്കാലവും നിരന്തരം ഉയർന്നുവ ന്നിട്ടുള്ളതും ഒട്ടും തൃപ്തികരമായ ഒരു മറുപടിയും ലഭിക്കാത്ത യാഥാർത്ഥ്യ ങ്ങൾ തന്നെയാണ്‌താനും.
നിലമ്പൂർ -1930. പുല്ലുമേഞ്ഞ ഒരു വിദ്യാലയം. അദ്ധാപകരും സ്‌കൂൾ കുട്ടികളും |
സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പും പിന്നീടുമുള്ള ഇന്ത്യൻസമൂഹത്തിന്റെ ഇരുണ്ട ചരിത്ര യാഥാർത്ഥ്യങ്ങൾ നിഷേധിക്കാനും
തമസ്കരിക്കാനും ആർക്കും ഇന്ന് കഴിയുകയില്ല. രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും നാളിൽ ഒരു ഇരുണ്ട സാമൂഹ്യജീവിത സാഹചര്യം മാത്രം പരിചയിച്ചിരുന്നവരാണ് കേരളീയർ. അപ്പോൾ അതിനെത്തന്നെ അവയുടെ തനിരൂപത്തിൽ ഉണ്ടായ പൂർവകാല ചരിത്രത്തിലൂടെ വ്യക്തമായി അവയെ മനസ്സിലാക്കാനുമുള്ള ശ്ര മവുമെല്ലാം തികച്ചും കൂടുതലേറെ സാഹസികമായിട്ടുള്ള ഉദ്യമങ്ങൾ
ആയി രിക്കാം. ഇന്ത്യയിലെ ജനജീവിതത്തിൽ എന്നും നേരിൽക്കണ്ടിരുന്ന അസുഖ കരമായ വിവിധ പ്രതികൂല ജീവിതസാഹചര്യങ്ങൾ മാറ്റി ഓരോ പൗരനും പുതിയ സ്വതന്ത്രവും സമൃദ്ധവുമായ സ്വന്തമവകാശങ്ങളും ഭാവിയും, ഉറപ്പു നൽകുന്ന സുരക്ഷിതവുമായ പുതിയ സ്വതന്ത്ര ഇന്ത്യയുടെ ഭാവിയ്ക്കുവേ ണ്ടി ഒരു പുത്തൻ സന്ദേശമാണ് ഇതിനായിത്തന്നെ ഉദ്യമിച്ചവർ നല്കിയതെന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട്.
പാരമ്പര്യ വിശ്വാസം.
ആമുഖമായിത്തന്നെ ചില വസ്തുതകളെങ്കിലും ഇവിടെ പറയാതിരിക്കുന്നതു യുക്‌തിയുക്തമല്ല. ആധുനിക കാലത്ത് ജീവിക്കുന്ന നമുക്ക് മുൻപിൽ തുറന്ന യാഥാർത്ഥ്യങ്ങളെ തമസ്കരിക്കുന്നവിധം നീതിയില്ലാത്ത ബോധപൂർവ്വമായ ശ്രമങ്ങൾ നമുക്കൊക്കെ കാണാനിടയുണ്ടല്ലോ. ലോകചരിത്രത്തിലാകട്ടെ അതിപ്രാചീനവും പ്രശസ്തവുമായ ഒരു നാടാണ്, കേരളം. ക്രിസ്തുവിന്റെ കാലങ്ങളിൽപ്പോലും കേരളരാജ്യം വളരെയേറെ പ്രസിദ്ധമായിരുന്നുവെന്ന് കാണാൻ കഴിയും. ക്രിസ്തുശിഷ്യനായ അപ്പസ്തോലൻ തോമാസ്ലീഹായുടെ വരവോടുകൂടി ലോകചരിത്രപാരമ്പര്യത്തിൽ ഒന്നുകൂടി വിശ്വഖ്യാതിയും നേടിയെടുത്തു, കേരളം. തോമാശ്ലീഹായുടെ ആഗമനത്തെക്കുറിച്ച് വിവിധ തർക്കങ്ങളിന്നും ഉണ്ടെങ്കിലും, അതുപക്ഷെ ക്രൈസ്തവരുടെ ഉറച്ച പാരമ്പര്യ വിശ്വാസം എല്ലാ ചരിത്രരേഖകളേയും മറികടന്ന്കണ്ട് ചരിത്രസാക്ഷ്യമായി ഭാരതക്രൈസ്തവ സഭകൾ അവയെ അംഗീകരിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ചരിത്രരേഖകളെല്ലാം പറയുന്നത് ഇങ്ങനെയാണ്: കേരളത്തിലേയ്ക്കുള്ള യഹൂദവംശജരുടെ കുടിയേറ്റങ്ങൾ ഉണ്ടായത്, ഇസ്രായേലിനെതിരെ ഉണ്ടായ വിദേശ ആക്രമണം മൂലം ഇസ്രായേലിലെ ജനജീവിത സുരക്ഷയിൽ കനത്ത ഭംഗം നേരിട്ടതോടെയാണ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അന്ന് യഹൂദ ജനങ്ങൾ കൂട്ടത്തോടെ സുരക്ഷാസ്ഥാനങ്ങളായ മറ്റു പല രാജ്യങ്ങളിലേയ്ക്ക് വിട്ടുപോയതുപോലെ കേരളത്തിലേയ്ക്കും, അവിടം വിട്ട് പാലായനം ചെയ്തു വെന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷെ അവ ഏറെയും വാണിജ്യ കുടിയേറ്റം തന്നെയായിരുന്നുവെന്നും പറയുന്നു. ശ്രദ്ദേയമായ ചരിത്ര വസ്തുത ഇവിടെയും നിരീക്ഷിക്കുവാനുണ്ട്. പ്രാചീന കാലം മുതൽ നമ്മുടെ കേരളീയർ റോമൻ സാമ്രാജ്യവും മാറ്റ് വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. കേരളീയന് ആ ഉറച്ച ബന്ധത്തിൽ കൂടുതൽ വിശ്വാസ്യതയും ഉണ്ടായിരുന്നു.
തെളിവുള്ള അടയാളങ്ങൾ
ബ്രിട്ടീഷ് ഭരണകാലത്തും, രാജ ഭരണകാലങ്ങളിലും, അതിനു ശേഷവും ഉണ്ടായിരുന്ന നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ, പല രൂപത്തിലുള്ള ഉയർന്ന സാമൂഹ്യ അധീശത്വം
പുലർത്തിയിരുന്നതുമായ നിശ്ചിത സാമൂഹിക തിന്മകളായിരുന്നു, നാട്ടുവിദ്യാലയങ്ങളുടെ അഭാവം. കടുത്ത ദാരിദ്ര്യം, നിരക്ഷരത്വം, അജ്ഞത, മനുഷ്യാവകാശങ്ങളുടെ അവഗണനകൾ, ജാതിമതങ്ങളുടെ ഉശ്ചനീചത്വം എന്നിവയും പൊതുജ നങ്ങളിലെ അനാരോഗ്യസ്ഥിതി, അപൂർവ്വമായിരുന്ന ആശുപത്രികളുടെ ലഭ്യത, താമസ്സ സൗകര്യം കുറഞ്ഞ വീടുകൾ, യാത്രാക്ലേശം, തുടങ്ങിയ നിരവധിയേറെ സാമൂഹ്യ വിഷയങ്ങൾ അക്കാലത്തെ ജീവിതം ദുഷ്ക്കരമാക്കി. ഇത്തരം സാമൂഹികമായ തിന്മകളെ തുടച്ചുനീക്കി പുരോഗതി പ്രാപിച്ച
ഒരു നവീന സ്വതന്ത്ര ഇന്ത്യയ്ക്ക് രൂപം നൽകുന്നതിനുവേണ്ടിയുള്ള പുതിയ സന്ദേശപ്രചാരണമാണതിനുശേഷം ഇന്ത്യയൊട്ടാകെ
പിന്നീടിങ്ങോട്ടുണ്ടായതെന്ന കാര്യം സൂചിപ്പിച്ചിരുന്നല്ലോ.
എന്തായാലും കേരളത്തിന്റെ പ്രാചീന ചരിത്രങ്ങളിലേയ്ക്ക് നോക്കിയാലും മദ്ധ്യയുഗകാലഘട്ടവും വർത്തമാനകാലചരിത്രങ്ങളും പരിശോധിച്ചാലും, ഒരു വസ്തുത കാണാൻ കഴിയും, കേരളം എക്കാലവും ലോകശ്രദ്ധയെ വളരെ ആകർഷിച്ചിരുന്ന അതിമനോഹരമായി തിളങ്ങുന്ന പ്രത്യേകതകളുണ്ടായി രുന്ന ഇന്ത്യൻ ഭൂവിഭാഗമായിരുന്നു എന്നതു യാഥാർത്ഥ്യമാണ്.
കേരളത്തിന്റെ പ്രാചീനചരിത്രത്തിലേയ്ക്ക് പരിശോധിച്ചാൽ, അന്നും നാം പ്രകൃതിവിഭവങ്ങൾ മറുനാടുകളിലെ വ്യാപാരികൾക്കു വില്പനചെയ്തു കയറ്റി അയക്കുന്ന ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നുവെന്നാണ് കാണുന്നത്. വ്യാപാരത്തിനു ഇന്ത്യയിലേയ്ക്ക് കടന്നെത്തിയ ഗ്രീക്കുകാർ, ഫ്രഞ്ചുകാർ, അറബികൾ, ചൈനക്കാർ, റോമാക്കാർ, പേർഷ്യാക്കാർ, ഇസ്രായേലികൾ, ഇം ഗ്ലീഷുകാർ, പോർട്ടുഗീസുകാർ, ഹോളണ്ടുകാർ, തുടങ്ങിയവരുടെ സ്വന്തം രാ ജ്യങ്ങളിൽ നിന്നും ഉണ്ടായ വാണിജ്യ കുടിയേറ്റങ്ങളുടെ അടിസ്ഥാനനടപടി തെളിവുകളുടെ അടയാളങ്ങൾ നമ്മുടെ ജന്മദേശമായ കൊച്ചു കേരളത്തിൽ ബാക്കി വച്ചുകൊണ്ടാണ് അവർ ചരിത്രത്തിലൂടെ കടന്നു മറഞ്ഞു പോയത് എന്നതു മറ്റൊരു യാഥാർത്ഥ്യം തന്നെ.
മദ്ധ്യയുഗകാലഘട്ടങ്ങളിലെ നമ്മുടെ കൊച്ചു കേരളത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ യൂറോപ്യന്മാരായ നിരവധി വിദേശിയരായ ക്രിസ്ത്യൻ മിഷനറിമാരുടെ ആഗമനവും അവരുടെ സേവനവും മലയാളി ജനതയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ പരിവർത്തനങ്ങൾക്ക് ഏറെ കാരണമായി. അവരിൽ പ്രമുഖരായ ജർമ്മൻകാരായിരുന്ന ക്രിസ്ത്യൻ മിഷനറിമാരായ അർണ്ണോസ് പാതിരിയും, ബാസലർ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ടും, കേരളത്തിലെ അവരു ടെ നീണ്ടകാല ജീവിതത്തിലെന്നും അവർ നൽകിയിരുന്ന സേവനങ്ങളും മലയാള ഭാഷ യുടെ സമഗ്ര വളർച്ചയ്ക്ക് എക്കാലവും ഏറെ മാതൃകാപരമായിരുന്നതും അതിവിലപ്പെട്ട സാംസ്കാരികസംഭാവന തന്നെയായിരുന്നു. പ്രാചീന കേരളവും മറ്റ് വിദേശരാജ്യങ്ങളും തമ്മിൽ തമ്മിലുണ്ടായിരുന്ന കളങ്കപ്പെടാത്ത ചരിത്രപരമായിട്ടുള്ള സ്നേഹ സൌഹൃദ ബന്ധത്തിന്റെ തെളിഞ്ഞ നല്ല ഉദാഹരണങ്ങൾതന്നെ ആണല്ലോ അവയെല്ലാം. ഇവരെല്ലാവരും കേരളത്തിലെ അവരവരുടെ ശ്രേഷ്ഠ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങളായി, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽപോലും നമ്മുടെ തനതായിരുന്ന സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവിതത്തി ലേയ്ക്ക് അവർ മാറ്റി വച്ചിട്ടുണ്ട്.
വിദേശികളുടെ കേരളത്തിലേയ്ക്കുള്ള
ആഗമനം തൊട്ടു ഇന്ത്യയുടെ മുഖ്യ മുഖമുദ്ര എന്നറിയപ്പെടുന്ന തലമുറകളുടെ മതതത്വജീവിതത്തിൽ മാത്രമല്ല നമ്മുടെ സാമൂഹ്യ ജീവിതത്തിലും അടിമുടി നവീകരണം സാധിച്ചുതുടങ്ങി. പ്രവർത്തികളിലും
ചിന്താരീതികളിലും ജീവിത ശൈലികളിലും സാമൂഹിക സംസ്കാരത്തിലും അറിവിലും വസ്ത്രധാരണ രീതികളിലുമെല്ലാം സമഗ്രമായ പരിവർത്തനങ്ങൾ ഓരോന്നായി ഉണ്ടായിത്തുടങ്ങി. പ്രധാന പങ്കു
വഹിച്ചവർ ഏറെയും പാശ്ചാത്യമിഷനറിമാർതന്നെ ആയിരുന്നുവെന്ന് നാം അപ്പാടെയും അംഗീകരിച്ചു അവ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്. അവരിൽ ഏറെ കൂടുതലായി പോർട്ടുഗീസുകാരുടെയും അതുപോലെ
ജർമൻ മിഷനറിമാരുടെയും വലിയ സംഭാവനയാണ് ശ്രദ്ധിക്കപ്പെട്ടതായി നാം കണ്ടത്.
ആധുനികവിദ്യാഭ്യാസരീതികളും, മലയാളഭാഷാ സാഹിത്യവും, ക്രിസ്ത്യൻ മതതത്വ ചിന്താ രീതി കളും, നവീന ശാസ്ത്രീയ തൊഴിൽ പരിശീലന വും, പുതിയ ഭവന നിർമ്മാണകലയും അതിന്റെ ആധുനിക ശാസ്ത്രീയതയുടെ തിളക്കമേറിയ ചൈതന്യവും കേരളീയരിൽ വശപ്പെടുത്തിയത് പാ ശ്ചാത്യക്രൈസ്തവമിഷനറിമാർ ആയിരുന്നു. ഇവരിൽപ്പെട്ടവരായിരുന്നു, പ്രമുഖജർമ്മൻകാരാ യ ബാസ്സൽ മിഷനറി സഭയുടെ ഒരംഗമായിരുന്ന റെവ. ഹെർമ്മൻ ഗുണ്ടർട്ടും, കത്തോലിക്കാ മിഷ നറിയായി കേരളത്തിൽ എത്തിയ ഈശോസഭയുടെ വൈദികനായിരുന്ന അ ർണ്ണോസ് പാതിരിയും എന്ന് നമ്മൾ കണ്ടു. ഇവർ ഇരുവരും ഇന്ത്യയെയും കേര ളത്തെയും മലയാളികളെയും അവരുടെ മാതൃഭാഷയെയും എല്ലാറ്റിലുമേറെ കൂടുതൽ സ്നേഹിച്ചു. കേരളത്തെയും കേരളീയരെയും അന്നും എക്കാലവും അവർ സാംസ്കാരികമായി ജർമ്മനിയോടടുപ്പിച്ചു നിറുത്തി. ഒന്നാലോചിച്ചാൽ മലയാളിയുവത്വങ്ങളുടെ ജർമനിയിലേക്കുള്ള ചരിത്രപരവും അതിലേറെ തങ്ങളുടെ ഭാവിജീവിതത്തിന്റെ പുതിയ വഴിത്തിരിവിന് വളരെ സഹായിച്ച സാഹസികവുമായ കുടിയേറ്റത്തിന് പ്രേരകമായിത്തീർന്നിരിക്കാം//-
(തുടരും ...)
-------------------------------------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.