Sonntag, 4. September 2016

ധ്രുവദീപ്തി // Canonization of Mother Teresa:// വിശുദ്ധ മദർ തെരേസ- പാവങ്ങളുടെ മാലാഖ //. George Kuttikattu.

ധ്രുവദീപ്തി : Christianity //  Canonization of the Mother Teresa:


വിശുദ്ധ മദർ തെരേസ-

പാവങ്ങളുടെ 
മാലാഖ. 
George Kuttikattu


                                                             
 മദർ തെരേസയെ പുണ്യവതിയായി
ഫ്രാൻസിസ് മാർപാപ്പ
പ്രഖ്യാപിക്കുന്നു
04.09.2016  
ദർ തെരേസയെ പുണ്യവതിയായി ഇന്ന്  04.09.2016 ൽ  കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ്സ് ചർച്ചിൽ വച്ച് നടത്തിയ ആഘോഷമായ തിരു ചടങ്ങിൽ പ്രഖ്യാപിച്ചു. ദൈവം മനുഷ്യനെ എല്ലായ്‌പ്പോഴും           അനുഗമിക്കുന്നു
എന്നതിനുള്ള ഏറ്റവും വലിയ ഒരു തെളിഞ്ഞ അടയാളമാണ് ഇന്നത്തെ പ്രഖ്യാപനം. 1979- ൽ, പാവങ്ങളുടെ അമ്മ എന്ന പേരിൽ അറിയപ്പെട്ട മദർ തെരേസയ്ക്ക് ഓസ്ലോയിൽ വച്ച് നൽകപ്പെട്ട സമാധാനത്തിനുള്ള നോബൽ പ്രൈസ് മദർ തെരേസയുടെ ഒരപൂർവ്വ ആത്മ ധൈര്യത്തിന്റെയും പരസ്നേഹത്തിന്റെയും, പ്രതീകം ആയിരുന്നു; കരുണയുടെ പരിപൂർണ്ണ സഹായം വേണ്ടിയവർക്കും, ദീനർക്കും, ദാരിദ്ര്യം അനുഭവിക്കുന്ന ഏതൊരു അവശർക്കും അഭയത്തിന്റെയും ആശ്രയത്തിന്റെയും വിശുദ്ധ പ്രതീകം ആയിരുന്നു. മദർ തെരേസ കൽക്കട്ടയിലെ പാവങ്ങളുടെ അവതരിക്കപ്പെട്ട മാലാഖയായിരുന്നു.

മദർ തെരേസ, (ജനനം 26. 08. 1910, Skopje, Mazedonien-, മരണം o5. sept.1997 in Calcutta, Indian)  ജന്മംകൊണ്ട് അൽബേനിയൻ സ്വദേശിയായിരുന്നെങ്കിലും, എന്നാൽ അതേ സമയം അവർ ഒരു ഇന്ത്യാക്കാരിയായിത്തീർന്നു. മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ മിഷനറി ആയിരുന്നു. 1946- ൽ സന്യാസിനികളുടെ ഒരു മിഷണറി കോൺഗ്രിഗേഷൻ സ്ഥാപിക്കുന്നതിന് മുമ്പ് അവർ ഇരുപതു നീണ്ട വർഷങ്ങളോളം ഇന്ത്യയിൽ  ജിയോഗ്രാഫി പഠിപ്പിച്ചിരുന്ന അദ്ധ്യാപികയായി സേവനം ചെയ്തു. മദർ തെരേസയെപ്പോലെയുള്ളവർ വളരെ അപൂർവമാണ്, അവർ അതിവീരോചിതമായ ഒരു അപൂർവമാതൃകയാണ്.

 തിരുശേഷിപ്പ് 
 വി. മദർ തെരേസ 
ആകാശവും ഭൂമിയും മുഴുവൻ പ്രകാശിക്കുന്ന വിശുദ്ധിയുടെ പരിപൂർണ്ണ        മാതൃകയായിരുന്ന
പുണ്യവതിയായിരുന്നു, മദർ തെരേസ. കൽക്കട്ടായിലെ ഓരോ തെരുവുകളിലെ  പാവങ്ങളുടെ ആശയറ്റുപോയ കടുത്ത  പട്ടിണി,
പട്ടിണിക്കും, ഒന്നും ഇല്ലായ്മയ്ക്കു മെതിരെ ധീരമായി മദർ തെരേസ മറ്റുള്ള സഹോദരിമാരും ചേർന്ന്  പ്രവർത്തിച്ചു. അന്ന് അനാഥരും പാവങ്ങളുമായ       എല്ലാവരെയും  സഹായിക്കുവാൻ, ദരിദ്രരായ മനുഷ്യരെ കാർന്നു തിന്നുന്ന പട്ടിണിയ്ക്കും തീരാരോഗങ്ങൾക്കുമെതിരെ, അവരുടെ മരണത്തിൽപോലും ആശ്വാസം നൽകുവാൻ, അവർക്ക് എന്നും ആശ്വാസമായി, സഹായിയായി, എന്നും മദർ തെരേസയുടെ നിറസാന്നിദ്ധ്യം എപ്പോഴും എവിടെയും, ലോകമെമ്പാടും നൽകികൊണ്ടിരുന്നു .

കൽക്കട്ടയിലെ തെരുവുകളിൽ മരണം നിത്യസംഭമായിരുന്നു. പാവങ്ങളുടെ ദാരിദ്ര്യത്തിന്റെ അവസാനം മരണം ആയിരുന്നു. അതും ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. കൽക്കട്ടയിലെ തെരുവുകളിൽ മരണത്തിന്റെ മുഖം കണ്ടുകൊണ്ടിരുന്നവരെ, ഒരു മനുഷ്യജീവിതത്തിലെ പ്രധാന നിമിഷങ്ങൾ, അതെ ആ മരണസമയം കാത്തിരുന്നവരെ മദർ തെരേസ സഹായിച്ചു. ഇത് ആർക്കു കഴിയും? മദർ തെരേസയും സഹസിസ്റ്റേഴ്‌സും, ശക്തി നഷ്ടപ്പെട്ട, തെരുവുവക്കിൽ മരണത്തെ കാത്തിരുന്നവർക്ക് തുടർജീവിതത്തിന്റെ നവ പ്രകാശം നൽകി, ആ പ്രകാശത്തിൽ ആദ്യത്തെ പ്രതീക്ഷകളുടെ സ്പന്ദനം ഉണ്ടായി. പ്രതീക്ഷയുടെ ആദ്യത്തെ വിജയം. അവസാനിക്കാത്ത ജീവന്റെ സ്പന്ദനം...നന്ദി നിറഞ്ഞ മിഴികളുടെ നോട്ടം! ഈ വിജയം മദർ തെരേസായ്ക്ക് ആത്മവിശാസം നൽകി.

കൽക്കട്ടയിൽ, ബംഗാളിൽ, അഥവാ മറ്റെവിടെയും അവസാനിക്കാത്തതായ, എന്തും ഏതുതരത്തിലുമുള്ള അടിയന്തിരാവസ്ഥയിലും പാവങ്ങളെയും മറ്റുതരത്തിൽ അവശതയനുഭവിക്കുന്നവരെയും സമീപിച്ചു സഹായഹസ്തം നൽകുവാൻ കരുത്തു ലഭിച്ചു. മദർ തെരേസയുടെ എല്ലാവിധ  ജീവകാരുണ്യ പ്രവർത്തനങ്ങളിലും എപ്പോഴും ഇന്നും എന്നും അക്ഷീണം അവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന സഹോദരിമാർ ആരായിരുന്നു? സമസൃഷ്ടി സ്നേഹം ജീവിതവൃതമാക്കിയ നമ്മുടെ സ്വന്തം സഹോദരിമാരായ മലയാളിയുടെ പെൺകുട്ടികൾ ആയിരുന്നു. മദർതെരേസയ്ക്ക് ഒപ്പം അവർ ലോകമെങ്ങും പോയി സ്നേഹത്യാഗ  സേവനം നടത്തുന്ന സന്യാസിനികളാണ് അവരെല്ലാം.
പരസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകങ്ങളായ ഈ     മലയാളീ
സഹോദരികൾക്കു എന്നും അഭിമാനിക്കാം, മദർ തെരേസയ്‌ക്കൊപ്പം അന്ന് ഒരുപോലെ ത്യാഗം ചെയ്തവരാണ് തങ്ങളുമെന്ന്.


ഇന്ത്യൻ സഹോദരികൾ 
മദർ തെരേസയ്ക്ക് 
അന്ത്യമോപചാരം അർപ്പിക്കുന്നു.
05.09.1997 
അവരും പുണ്യവതികളാണ്, ലോകം മുഴുവനും വേണ്ടിയും സ്വയം അർപ്പിച്ചവർ. - മദർ തെരേസയെ ഇന്ത്യ തങ്ങളുടെ പ്രിയ പുത്രിയായി അംഗീകരിച്ചു, ലോകം പാവങ്ങളുടെ അമ്മയായും, കത്തോലിക്കാ സഭ ഇന്ന് മദർ തെരേസയെ പുണ്യവതിയായും, അംഗീകരിച്ചു. ദൈവസാന്നിദ്ധ്യം നാം നേരിൽക്കാ ണുന്നു. സമർപ്പിതരായ നമ്മുടെ മലയാളികളായ മറ്റ്
സഹോദരികളെല്ലാം തികച്ചും നമ്മുടെ പരിപൂർണ്ണ അംഗീകാരവും പ്രാർത്ഥനയും അർഹിക്കുന്ന,  നാം അഭിമാനിക്കുന്ന  സന്യാസിനീസഹോദരിമാരാണ്. ഇവരെല്ലാം നമ്മുടെ അസ്തമിക്കാത്ത അഭിമാനം മാത്രമാണ്. മദർ തെരേസയുടെ എല്ലാ പ്രവർത്തന വിജയങ്ങളിലും തുല്യമോ അതിലേറെയോ ഉള്ള പ്രധാന പങ്കു വഹിച്ചവർ തന്നെയെന്ന യാഥാർത്ഥ്യം നാമും വിസമരിക്കേണ്ടതില്ല.  

മദർ തെരേസയുമായി നേരിട്ട് കാണുവാൻ സാധിച്ചവർക്ക് ആ ദിവസം ഒരിക്കലും മറക്കുവാൻ കഴിയുകയില്ല. അവർ സംസാരിക്കുന്നതു കേട്ടാൽ നമുക്കറിയാം ഒരു കാര്യം പറയുന്നതിന് പ്രത്യേക തയ്യാറെടുപ്പോ ആശയമോ തായ്യാറാക്കേണ്ടതില്ലെന്ന്. 1974 - ൽ വളരെ അപ്രതീക്ഷിതമായിട്ടാണ് മദർ തെരേസയെ തൊട്ടടുത്തുവച്ച് ഞാൻ കാണുന്നത്. പാലായ്ക്കടുത്തുള്ള ഗ്രാമം ഭരണങ്ങാനത്തുള്ള അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ ചെന്ന് നിന്ന് പ്രാർത്ഥിക്കുവാനെത്തിയതായിരുന്നു, എന്റെ ഭാര്യയും ഞാനും. ഈ സമയം അൽഫോൻസാമ്മയെ സംസ്കരിച്ചിരുന്ന കബറിടത്തിൽ വന്നെത്തുവാൻ സിമിത്തേരിയിലെ കപ്പേളയിലെ പ്രധാന വാതിൽ കടന്നു കുറേപ്പേർ കൂടി ഒരുമിച്ച് മുന്നോട്ടു കടന്നുവന്നു. പ്രായം ചെന്ന അൽപ്പം കുനിവുള്ള ഒരു കന്യാസ്ത്രീയും കുറെ വൈദികരും, മറ്റു കുറെപ്പേരും അൽഫോൻസാമ്മയെ സംസ്കരിച്ചിരിക്കുന്ന കബറിടത്തിനരികെ ചെന്ന് നിന്ന് പ്രാർത്ഥിച്ചു. അവർ അല്പസമയം അവിടെനിന്നു കൊണ്ട് കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ചതിന് ശേഷം വീണ്ടും പുറത്തേയ്ക്ക് നടന്നു നീങ്ങി. അപ്പോഴാണ് എന്റെയടുത്ത് നിന്നവർ എന്നോട് പറഞ്ഞത്, മദർ തെരേസായാണ് വന്നത് എന്ന്. അങ്ങനെ മദർതെരേസയെ തൊട്ടടുത്തുവച്ചു കാണാനുള്ള വലിയ ഭാഗ്യഅവസരം അൽഫോൻസാമ്മയുടെ പക്കലെത്തിയ ഞങ്ങൾക്ക് അന്ന് അവിടെവച്ചു ലഭിച്ചു.

 വിശുദ്ധ കുർബാനയുടെ
തുടക്കം 
ലോകമെങ്ങും സഞ്ചരിച്ച മദർതെരേസ ദുരിത മനുഭവിക്കുന്നവരുടെയും, ദാരിദ്ര്യവും രോഗവും അസമാധാനവും, അക്രമങ്ങളുംകൊണ്ട് വിഷമി ക്കുന്നവരുടെയും  വക്താവായിരുന്നു, അവർക്കു വേണ്ടി ആരുടെപക്കലും കാര്യങ്ങൾ തുറന്നു പറഞ്ഞു. ലോകരാജ്യങ്ങളിലെ ഭരണാധികാരിക ളുടെ മുമ്പിൽ, എവിടെയെല്ലാം സഞ്ചരിച്ചുവോ അവിടെയെല്ലാം സങ്കോചമില്ലാതെ എല്ലാ അവശ രുടേയും രോഗികളുടെയും മദ്ധ്യത്തിൽ നിന്ന് അവർക്കു വേണ്ടി അവരുടെ ശബ്ദമായി വാദിച്ചു. ഈ ലോകത്തിലെ എല്ലാ പാവങ്ങളും മദർ തെരേസയുടെ കൺമുമ്പിൽ ഉണ്ടായിരുന്നു. നമ്മുടെ പിതാവായ ദൈവത്തിലുറച്ച വിശ്വാസത്തിൽ ഉത്ഭൂതമായ ശക്തിയുടെ കേന്ദ്രമായിരുന്നു മദർ തെരേസ. വി. മദർ തെരേസ ലോകത്തിനു അഭിമാനമാണ്.

ഇന്ന് മദർ തെരേസയുടെ തുടർപ്രവർത്തനം ചെയ്യുന്ന 4500 ലേറെ മിഷണറി സഹോദരികളാണ്. 130 ഓളം ലോകരാജ്യങ്ങളിൽ കേന്ദ്രീകരിച്ചു അവർ അശരണർക്കും പാവങ്ങൾക്കും വേണ്ടി സേവനം നടത്തുന്നു. അനന്തമായ സത്‌പ്രവർത്തിയിൽ നിറഞ്ഞ അർത്ഥപൂർണ്ണമായ, എല്ലാവർക്കും വേണ്ടി എപ്പോഴും ഒരു പുഞ്ചിരി, അതാണ് മദർ തെരേസ. 

ആദ്യ  അത്ഭുത രോഗശാന്തിയുടെ നേർസാക്ഷി 
നമ്മുടെ പിതാവായ ദൈവത്തെ സ്‌നേഹിക്കുക എന്ന സന്ദേശമാണ്, മദർ തെരേസ ലോകത്തോട് പറഞ്ഞത്. എല്ലാ പ്രവർത്തികളും ദൈവം നടത്തുന്നു, അപ്രകാരം അത് നിലനിൽക്കണം, നാമെല്ലാം ദൈവത്തിന്റെ പണിയുപകരണം മാത്രമാണ്. ഇന്ത്യയുടെ വലിയ പട്ടണങ്ങളിൽ, ആസ്‌ട്രേലിയയിൽ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ, റോമിൽ, ടാൻസാനിയയിൽ, സിലോണിൽ (ശ്രീലങ്കയിൽ) ജോർദാനിയനിൽ എന്നുവേണ്ട ലോകത്തെ വിവിധ രാജ്യങ്ങളിൽ മദർ തെരേസയുടെ ഭവനങ്ങൾ ഉണ്ട്. 

വി. മദർ തെരേസയുടെ സഹ സന്യാസിനി 
മറ്റുള്ളവരുടെ ദാരിദ്ര്യം, രോഗവും    മദറിനെന്നും  എന്നും അത്രയേറെ  അസഹനീയമായിരുന്നു. മദറിന്റെ പുഞ്ചിരി ഇന്ന് ലോകം മുഴുവൻ ഈ സഹോദരികളിലൂടെ തെളിഞ്ഞു പ്രകാശിക്കുന്നു. അവിടെയെല്ലാം അവരുടെ നിറസാന്നിദ്ധ്യം നേരിട്ട് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എവിടെയെല്ലാം വേദനയുടെയും, കടുത്ത ദീനതയുടെയും രോദനം, വേദനയുടെ കരച്ചിൽ കേട്ട് അവർ അവിടേയ്ക്ക് ഒക്കെ ഓടിയെത്തുകയും. ആശ്വാസം പകരുകയും ചയ്തു. തീർച്ചയായും മദർ തെരേസായ്ക്ക് സമാനമായ ജീവചരിത്രം ഉള്ള മറ്റൊരു ചരിത്രം കാണാനില്ല. "മനുഷ്യ സ്‌നേഹത്തിന്റെ സഹോദരികൾ " ആണ് മദർ തെരേസ വിഭാവന ചെയ്ത സന്യാസിനി സമൂഹം, "എന്നിൽ ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു" എന്ന സ്നേഹസന്ദേശമാണ് ലോകത്തിനു നൽകിയത്. ഈ മഹത്സന്ദേശത്തിന്റെ വിളിയിൽ നിന്നാണ് യൂഗോസ്ളാവിയയിലെ സ്‌കോപ്പിയെയിൽ അവളുടെയെല്ലാമായിരുന്ന മാതാപിതാക്കളുമായി ജീവിച്ച മദറിന്റെ കുട്ടിക്കാലത്തു തനിക്ക് മനസ്സു നിറയെ ലഭിച്ച സ്‌നേഹം മൂലം, അവരിൽ നിന്ന് വേർപെടുവാൻ പോലും തടസ്സമായിരുന്നുവെന്ന്, മദർ തെരേസ പറഞ്ഞുവെന്ന് നാം വായിക്കുന്നു. അവരെ എല്ലാവരെയും വിട്ടു എന്നേക്കും ക്രിസ്തുവിലേക്കുള്ള വഴിയിലെ ആ വേർപാടായിരുന്നു മദർ തെരേസായുടെ യഥാർത്ഥ ജീവിതത്തിന്റെ ആദ്യ തുടക്കം. വർഷം 1922. എല്ലാം അന്നുമുതൽ തുടങ്ങി. ഒരു മിഷനറിയാവണം. പതിനെട്ടാമത്തെ വയസ്സിൽ കന്യാസ്ത്രിയാകാൻ തീരുമാനമെടുത്തു. അങ്ങ നെ മദർ തെരേസ ലൊറേറ്റോ സന്യാസിനികളുടെ കൽക്കട്ടയിലെ ഭവനത്തി ലേക്ക് 1929-ൽ എത്തിച്ചേർന്നു. ഇന്ന് 04. 09 2016- ൽ വത്തിക്കാനിൽ സെന്റ്‌ പീറ്റേഴ്സ്സ് ബസിലിക്കയിൽ കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നു.

 വി.മദർ തെരേസ 
ഞാൻ ഭരണങ്ങാനത്ത് വച്ച് കണ്ടയാൾ വളരെയേറെ ശ്രദ്ധ അർഹിക്കുന്ന ഒരാളായി എനിക്ക് അന്ന് തോന്നിയിരുന്നു. ക്ഷണികവും മുന്നറിവുമില്ലാത്ത ആ മഹത്ദർശനം അത്ര തീരെ മായ്ക്കാനാവാത്ത അഭിപ്രായമായിരുന്നു എന്നിൽ ഉണ്ടാക്കിയത്. മദർ തെരേസായുടെ പ്രിയപ്പെട്ട സ്വന്തം  ജന്മനാട്, യുഗോസ്ളാവിയൻ, അൽബേനിയയുടെ കർഷക കുടുംബത്തിലെ മഹിമയും ലാളിത്യവും പെരുമാറ്റ വും ആ മുഖത്തു കാണാമായിരുന്നു. പ്രായോഗികമാ യി ചിന്തിച്ചു മുന്നോട്ടു കാലടികൾ നീങ്ങുന്ന ഒരു വിശുദ്ധയെ, അല്ല രണ്ടു വിശുദ്ധരുടെ മഹാസംഗമം, വിശുദ്ധ അൽഫോൻസാമ്മയും വിശുദ്ധ മദർ തെരേസയും, അവർ തമ്മിൽ കാണുന്ന പരിപാവന നിമിഷങ്ങൾക്ക് സാക്ഷ്യം പങ്കിട്ട ഭാഗ്യമുഹൂർത്താമായിരുന്നു എനിക്ക് ലഭിച്ചത്. ഇന്ന് ആ കണ്ടുമുട്ടലിനെക്കുറിച്ചു ഓർമ്മിക്കുമ്പോൾ, വളരെ  പ്രത്യേകമായി എന്റെ മനസ്സിലൂടെ തെളിയുന്ന ആ ചിത്രം ഒരു സ്വപ്നം പോലെ അനുഭവപ്പെടുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ഇന്ന് ആ സംഭവം ഇന്ന് ദർശിച്ചതുപോലെ മഹിമയുള്ളതായി തോന്നുന്നു. മദർ തെരേസാ അങ്ങനെ അവിടെ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ നിന്നും കടന്നു നടന്നകന്നു പുറത്തേയ്ക്ക് പോയി, ഞങ്ങൾ അവിടെനിന്നു തിരിച്ചു അവിടേയ്ക്ക് വന്ന  വഴിയിലേയ്ക്കും പുറപ്പെട്ടു..

 സെന്റ്‌ പീറ്റേർഴ്സ് അങ്കണത്തിൽ എത്തിയ
വിശ്വാസികൾ -(04 .09 .2016 )
മദർ തെരേസ, ഒരു കന്യാസ്ത്രി ആ യിരുന്നു, പ്രായം തോന്നിക്കുന്ന താരതന്മ്യേന വളരെ  മെലിഞ്ഞ ശരീരമുള്ള, ലളിതമനോഹരമായ നീലക്കരയുള്ള ഒരു വെള്ള സാരി ധരിച്ചിരുന്നവൾ, അല്ലാതെ മറ്റു വല്ല പ്രത്യേകതകൾ  ഒന്നുമില്ലായിരുന്നു. യേശു ക്രിസ്തുവിൽ നിറഞ്ഞ വിശുദ്ധമായ സ്നേഹത്തിന്റെ ശോഭിക്കുന്ന പ്രകാശം അവരുടെ ഹൃദയത്തിലും,   ചുണ്ടിലും തെളിഞ്ഞു നിന്നിരുന്നു. പ്രതീക്ഷകളും നമ്മുടെ ആഗ്രഹങ്ങളും ഒരു പുതിയ ശോഭയിൽ തെളിയുന്ന ദൈവസ്നേഹം, ദൈവം അവരെ എന്നേയ്ക്കും നിത്യമായിട്ട്  മഹത്വപ്പെടുത്തിയ ഇന്ന് 04. 09. 2016- ൽ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ വന്നെത്തിയിരിക്കുന്ന പതിനായിരങ്ങളുടെ നിറസാന്നിദ്ധ്യസാക്ഷ്യത്തിൽ ഫ്രാൻസിസ് മാർപാപ്പ പുണ്യവതിയായി പ്രഖ്യാപിക്കുമ്പോൾ, വിശുദ്ധ മദർ തെരേസ നമുക്കായി ആ സ്നേഹം കാണിച്ചുതന്നു//-
*Pictures taken by:
(C) ZDF.
--------------------------------------------------------------------------------------------------------------------------                   

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.