Dienstag, 2. August 2016

ധ്രുവദീപ്തി //Literature // കവിത - // താളുകൾ തിരയുവതെന്തിന് ? .. // നന്ദിനി

കവിത -         താളുകൾ തിരയുവതെന്തിന് ? 


നന്ദിനി   

   

             


                                  



ആകാശത്തിലൊളി മിന്നും 
താരകമൊന്നു ചൊല്ലി ,
" എൻ ചിന്തകൾക്കെന്തുയരം ..
   എൻ സഹചാരികളോ ഉന്നതർ "

നിലാവൊളി   തൂകി നില്ക്കും
നീലത്തിങ്കൾ തലയാട്ടി
" ഇല്ലില്ല നിൻ  തിളക്കം
   എന്നരികിൽ നിഷ്പ്രഭം .."


രാക്കിളി പാട്ടിലലിയും
രാവിൻ മുകുളങ്ങളാർത്തു ..
" അരുണ തേജസ്സിൻ ഗാംഭീര്യം
   വർണ്ണനാതീതം അതുല്കൃഷ്ടം "

കിഴക്കു ദിക്കിൽ കുമ്പിടുവാൻ
കുനിഞ്ഞ ജ്ഞാനപുംഗവൻ ,
ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
താനോ,  കുശവൻ തൻ മണ്‍കുടം ..

പകർന്നേകിയ പരിമളം
ജീവശ്വാസമുതിർക്കവേ,
ദൈവകണത്തെ അറിയുവാൻ
താളുകൾ തിരയുവതെന്തിന് ?

ജീവാത്മാവിൻ സ്പന്ദനം
ഉള്ളിലുടെന്നതറിയവേ ...
മഹത് സൃഷ്ടിയാം മാനവൻ
സൃഷ്ടികളിലലയുവതെന്തിന് ?


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.