Donnerstag, 7. Juli 2016

ധ്രുവദീപ്തി // Christianity // Family # സ്നേഹത്തിന്റെ സന്തോഷം // ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ.



 Family // 

സ്നേഹത്തിന്റെ സന്തോഷം 



ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ,

പൗരസ്ത്യ വിദ്യാപീഠം,
വടവാതൂർ സെമിനാരി, കോട്ടയം.




 Fr. Dr. Andrews Mekkattukunnel
ന്തോഷത്തിന്റെ പ്രവാചകനാണ് ഫ്രാൻസിസ് മാർപാപ്പ. "സുവിശേഷത്തിന്റെ സന്തോഷത്തിനും "സന്യാസത്തിന്റെ സന്തോഷ"ത്തിനും ശേഷം സ്നേഹ ത്തിന്റെ സന്തോഷവുമായി നമ്മുടെ കുടുംബങ്ങളിലേ ക്ക് പാപ്പാ കടന്നു വരുന്നു. 2014-2015 വർഷങ്ങളിൽ കുടുംബത്തെക്കുറിച്ചു റോമിൽവച്ചു നടന്ന സിനഡ് ചർച്ചകളുടെ വെളിച്ചത്തിൽ ആധുനിക ലോകത്തിനു മാർപാപ്പ നൽകുന്ന പ്രബോധനമാണ് മാർച്ചു 19 ന് ഒപ്പു വെച്ചു ഏപ്രിൽ 9 ന് പ്രസിദ്ധീകരിച്ച "സ്നേഹത്തിന്റെ സന്തോഷം". തിരുക്കുടുംബത്തിന്റെ മാത്രമല്ല, എല്ലാ ക്രൈസ്തവ കുടുംബങ്ങളുടെയും മദ്ധ്യസ്ഥനായ യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനത്തിൽ ഇതു ഒപ്പ് വെച്ചത് അർത്ഥപൂർണ്ണമായി. ഒമ്പത് അദ്ധ്യായങ്ങളിലായി 325 ഖണ്ഢികകളിൽ ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിക്കുന്നത് സമഗ്രവും സമ്പൂർണവുമായ കുടുംബദർശനമാണ്.

ദൈവീക സന്തോഷവും ധാർമ്മിക മൂല്യങ്ങളും 

1. ദൈവീകമായ സന്തോഷം അനുഭവവേദ്യമാക്കാൻ കുടുംബങ്ങളിൽ ഉണ്ടായി രിക്കേണ്ട സ്നേഹത്തെക്കുറിച്ചാണ് പാപ്പാ പ്രതിപാദിക്കുന്നത്. കുടുംബാംഗ ങ്ങൾ,പ്രത്യേകിച്ചു ഭാര്യാ ഭർത്താക്കന്മാർ, സ്നേഹത്തിൽ വളരുന്നതനുസരി ച്ചാണ് സന്തോഷത്തിന്റെ വർദ്ധനവ്.

Happiness of Love 
  2. പാരമ്പര്യകുടുംബ- ധാർമ്മികമൂല്യങ്ങളും മാറ്റത്തിന് വേണ്ടിയുള്ള അഭിനിവേശവും തമ്മിലുള്ള ആരോഗ്യകര മായ ഒരു സംവാദവും സമന്വയവുമാണ്, സ്നേഹത്തിന്റെ സന്തോഷം എന്ന സ്ലൈഹീക പ്രബോധനത്തിന്റെ കാതൽ. പരമ്പരാഗതമായ പൊതുനിയമങ്ങൾ ഉപയോഗിച്ചു എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാവില്ലെന്നും മാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ചു ഓരോ സംഭവത്തെയും അതതിന്റെ സന്ദർഭത്തിൽ വിലയിരുത്തി പരിഹാരം കണ്ടെ ത്തണമെന്നുള്ള നിർദ്ദേശമാണ് പാപ്പ മുമ്പോട്ട് വയ്ക്കുന്നത്.

3. ഓരോ രാജ്യത്തിന്റെയും ദേശത്തിന്റെയും സാംകാരിക പശ്ചാത്തലം വ്യത്യസ്തമായിരിക്കുന്നതുകൊണ്ട് കാര്യങ്ങൾ വിലയിരുത്തുമ്പോഴും ഈ വൈവിദ്ധ്യം കണക്കിലെടുക്കണം. യൂറോപ്പിന്റെ സാംസ്കാരിക പശ്ചാത്തലമല്ലല്ലോ ഭാരതത്തിലുള്ളത്. ഓരോ വ്യക്തിയും വ്യത്യസ്തനും വ്യതിരക്തനുമായിരിക്കുന്നതുപോലെ, അവനുണ്ടാകുന്ന പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണ്.

പുതുജീവനും കുടുംബവും
4. ബൈബിളാണ് കുടുംബജീവിതത്തിന്റെ ധാർമ്മി കതയെപ്പറ്റി നമുക്ക് വ്യക്തമായ പ്രബോധനം നൽ കുന്നത്. വിശുദ്ധ ഗ്രന്ഥം മുഴുവൻ കുടുംബങ്ങളുടെ ചരിത്രമാണ്. പറുദീസയിൽ ആരംഭിക്കുന്ന ഭാര്യാ ഭർതൃസ്നേഹവും, പരസ്പരം സ്നേഹം പങ്കു വയ്ക്കലും തൽഫലമായുണ്ടാകുന്ന പുതുജീവനും കുടുംബപ്രശ്നങ്ങളുമെല്ലാം ബൈബിളിന്റെ ഓരോ താളിലും കണ്ടെത്താം. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ സുരക്ഷിതത്വവും അഭയവും കണ്ടെത്തേണ്ടത് വിശുദ്ധ ഗ്രന്ഥത്തിലാണ്. നമ്മുടെ സഹനങ്ങളിലും വേദനകളിലും സകല സമാശ്വാസങ്ങളുടെയും ഉറവ ബൈബിളാണ്.

കാലിക ദർശനം 

 കേരളത്തിലെ ക്രിസ്ത്യാനി 
സ്ത്രീകളും 
പെൺകുട്ടികളും കഴിഞ്ഞ 
നൂറ്റാണ്ടിൽ

 5. കാലിക പ്രതിസന്ധികളിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തലുകൾ വേണം. അതിരുകടന്ന വ്യക്തി കേന്ദ്രവാദവും  ആപേക്ഷിതാമനോഭാവവും, അശ്ലീല ചിത്ര ദർശനവും, മുതിർന്നവരോടും സ്ത്രീക ളോടുമുള്ള കടുത്ത അവഗണനയും, കുഞ്ഞു കുട്ടികളുടെമേലുമുള്ള അതിക്രമവും ദുരുപ യോഗങ്ങളും ഇന്നത്തെ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളാണ്. സ്ഥിരമായ ബന്ധം പ്രധാനം ചെയ്യുന്ന സുരക്ഷതത്വം ആധിനിക മനുഷ്യൻ ആഗ്രഹിക്കുന്നുവെങ്കിലും ശാശ്വതമായ ഉടമ്പടി ബന്ധത്തിൽ ഏർപ്പെടാൻ അവൻ ഭയപ്പെടുന്നു. ദൈവകൃപയോടുള്ള തുറവി ഒന്നുമാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ളൂ. മന:സാക്ഷിയുടെ മാറ്റിപ്രതിഷ്ഠിക്കലല്ല, ശരിയായ രൂപീകരണമാവശ്യം.


6. വിവാഹബന്ധത്തിന്റെ അവിഭാജ്യത, കൗദാശികമാനം, സ്നേഹം ചൊരിയൽ, ജീവൻ പകരൽ, കുഞ്ഞുങ്ങളുടെ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി പരമ്പരാഗത കുടുംബമൂല്യങ്ങൾ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ കൗൺസിലിന്റെയും തന്റെ മുൻഗാമികളായ പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയ മാപാപ്പാമാരുടെ പാത പിന്തു ടന്നുകൊണ്ട് ഒരിക്കൽക്കൂടി നമ്മെ അനുസ്മരിപ്പിക്കുന്നു. വിവാഹം ഒരു സാമൂഹ്യ വ്യവസ്ഥിതി മാത്രമല്ല, അതൊരു വിളി കൂടിയാണ്. ദമ്പതികളുടെ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുമുള്ള മാർഗ്ഗം.



ദാമ്പത്യസ്നേഹം
സ്നേഹത്തിന്റെ സാക്ഷ്യമാണ്  
7. പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്‌ക്കെ ഴുതിയ ലേഖനം പതിമൂന്നാം അദ്ധ്യായത്തിലെ സ്നേഹഗീതം വിശകലനം ചെയ്തുകൊണ്ട് കുടും ബ സ്നേഹത്തെക്കുറിച്ചു പാപ്പാ സവിസ്തരം നാലാമദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. മിശിഹായും സഭയും തമ്മിലുള്ള സ്നേഹത്തിന്റെ സാക്ഷ്യമാണ് ദാമ്പത്യസ്നേഹം. എങ്കിലും പരിമിതനും ബലഹീനനുമായ മനുഷ്യൻ ദൈവീകവും രഹസ്യാത്മകവുമായ ഈ ശ്രേഷ്ഠ സ്നേഹം പൂർണ്ണമായി പ്രകാശിപ്പിക്കാൻ അശക്തനാണ്. ക്രമേണ അനുഭവിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമാണ് ദാമ്പത്യസ്നേഹം. പക്വതയാർന്ന സ്നേഹത്തിലേക്ക് ദമ്പതികൾ അനുദിനം വളരണം. സുദീർഘമായ ഈ സ്നേഹ ബന്ധം അഭംഗുരം നിലനിർത്താൻ നിരന്തരമായ പരിശ്രമം കൂടിയേ തീരൂ.

8. ദമ്പതികൾക്ക് പരസ്പരമുള്ള സ്നേഹം എന്നും ഒരുപോലെയായിരിക്കയില്ല. ആരംഭത്തിലുള്ള പരസ്പരാകർഷണവും ബന്ധത്തിന്റെ ഊഷ്മളതയും അതേ തീവ്രതയിൽ എന്നുമുണ്ടാകണമെന്നില്ല. ഏതു ജീവിതസാഹചര്യത്തിലും കുറവ് വരാത്ത പരസ്പര സാന്നിദ്ധ്യവും അടുപ്പവും മനസ്സിലാക്കലുമൊക്കെ യാണ്, സ്നേഹപ്രകാശനമാർഗ്ഗങ്ങൾ. എല്ലാ ജീവിതാനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുന്ന ദാമ്പത്യസ്നേഹം മാത്രമേ ശാശ്വതമായ സന്തോഷം പ്രദാനം ചെയ്യുകയുള്ളൂ.

കുടുംബം അതി വിശാലമായിരിക്കണം.


 കുടുംബം അതിവിശാലമാണ്
  9. ദാമ്പത്യസ്നേഹത്തിന്റെ ഫലം കുഞ്ഞുങ്ങളാണ് എന്ന സത്യം തിരുസഭയുടെ എല്ലാക്കാലത്തുമുള്ള പ്രബോധനമാണ്. കുഞ്ഞുങ്ങളുടെ പ്രഥമ വിദ്യാലയം കുടുംബമാണ്. അവിടെയാണ് വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെ ആദ്യപാഠങ്ങളും അവർ പഠിക്കുന്നത്. മാർപാപ്പ അഭിലഷിക്കുന്ന കുടുംബം അതിവിശാലമാണ്. അവിടെ വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും അമ്മാവന്മാരും അമ്മായിമാരും സഹോദരീ-സഹോദരന്മാരും ബന്ധുക്കളും ഉണ്ടായിരിക്കണം.

10. വിശുദ്ധഗ്രന്ഥാധിഷ്‌ഠിതവും ധാർമ്മിക- മാനുഷിക മൂല്യങ്ങൾക്കനുസരിച്ച കുടുംബങ്ങൾക്ക് രൂപം നൽകാൻ ദമ്പതികൾക്ക് ശരിയായ പരിശീലനം നല്കപ്പെടണം. വിവാഹ ഒരുക്ക സെമിനാറുകൾ നടത്തിയാൽ മാത്രം പോരാ. വിവാഹ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ അവരെ അനുയാത്ര ചെയ്യുക യും വേണം. ശരിയായ ദിശാബോധം നൽകാനും ഉത്തരവാദിത്വ പൂർണ്ണമായ മാതൃത്വവും പിതൃത്വവും ഏറ്റെടുക്കാനും അവരെ പ്രാപ്തരാക്കാൻ ഇതാവ ശ്യമാണ്. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പലതും ഉടലെടുക്കുന്നത് ആദ്യ വർഷങ്ങളിൽ ആണ്. ആ കാലഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധ ആവശ്യമായിരി ക്കുന്നത്‌. കുടുംബം സുവിശേഷവത്കരിക്കപ്പെടുന്നത്പോലെതന്നെ ഓരോ കുടുംബവും സുവിശേഷ പ്രഘോഷണം ശ്രദ്ധയോടെ നിർവഹിക്കുകയും വേണം.

അജപാലന ദൗത്യം

11. വിവാഹ ബന്ധം വേർപെടുത്തുന്നത് പൈശാചികമാണ്, എന്നാണ് പാപ്പാ പറയുന്നത്. ഈ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്യാൻ അജപാലകർ പരിശീലിപ്പിക്കപ്പെടണം. വിഷമസാഹചര്യങ്ങൾ വിവേചിച്ചറിയാനും കുറവുള്ളവരെ സഭാജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാനും പ്രതിസന്ധിഘട്ടങ്ങളിൽ വിശ്വാസികളെ അനുയാത്ര ചെയ്യാനും അജപാലകർക്കാകണം. മുറിവുകൾ വച്ചുകെട്ടി സുഖപ്പെടുത്താൻ അവർക്കാകണം. യുദ്ധഭൂമിയിലെ ആശുപത്രിയായി തിരുസഭ വർത്തിക്കണം.


Happiness is having dinner
as a family every day.
12. കുടുംബ ആദ്ധ്യാത്മികത വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. ദൈവ പരിപാലനയിൽ, ദൈവ സ്നേഹത്തിന്റെ സന്തോഷം കണ്ടാനന്ദിക്കുക. ഇതിനു, മാതാപിതാക്കൾ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണം, മക്കൾ മാതാപിതാക്കൾക്ക് വേണ്ടി നിത്യവും പ്രാർത്ഥിക്കണം.

എല്ലാ കുടുംബാംഗങ്ങൾക്കും വേണ്ടി മാത്രമല്ല മറ്റുള്ള എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണം. നിരന്തര സ്നേഹത്തിന്റെയും പരസ്പര കരുതലിൻറെയും ഒരു ഭവനത്തിൽ എന്നും ദൈവീകമായ സന്തോഷം ഉണ്ടാകും. മക്കളും മാതാപിതാക്കളും ഒന്നിച്ചു പ്രാർത്ഥിക്കുകയും ഒന്നിച്ചു ഭക്ഷിക്കുകയും ചെയ്യുന്ന കുടുംബം എന്നും ഒന്നിച്ചുനിൽക്കുകതന്നെ ചെയ്യും.// -
--------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.