Donnerstag, 3. Dezember 2015

ധ്രുവദീപ്തി // Society // നിരീക്ഷണം : ഭീകരതയുടെ തീവ്രതയേക്കാൾ ശക്തമായിരിക്കണം // ജോർജ് കുറ്റിക്കാട്.

 ധ്രുവദീപ്തി // Society  //  നിരീക്ഷണം:


ഭീകരതയുടെ തീവ്രതയേക്കാൾ 
     ശക്തമായിരിക്കണം-
                                                                                        
                                                         ജോർജ് കുറ്റിക്കാട് -



തൊഴിലും വിദ്യാഭ്യാസവും അവകാശമാണ്-  
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ വികസനത്തിന്റെ പൂർണ്ണ മുഖ മുദ്രയാണ്.


നിയമം മനുഷ്യാ വകാശം
ല്ലാ ജനങ്ങൾക്കും അവകാശപ്പെ ട്ട സൗജന്യവിദ്യാഭ്യാസവും സ്വത ന്ത്ര തൊഴിലിനുള്ള സമത്വവും ജീവിത സ്വാതന്ത്ര്യവും ഇന്നും എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ആയി ട്ടില്ല. ഇന്ത്യയിലെയും, യൂറോപ്പിലെ യും അമേരിക്കയിലെയും അതു പോലെ മറ്റ് പല രാജ്യങ്ങ ളിലെയും സ്ഥിതി അതുതന്നെ. പ്രത്യേകിച്ച് മുസ്ലീംരാജ്യങ്ങളിലെ  വിദ്യാഭ്യാസ മേഖലയിൽ, ഓരോ വ്യക്തിക്കും അടിസ്ഥാന അവകാശമായ സ്വത ന്ത്രവും സൗജന്യവുമായ വിദ്യാഭ്യാസത്തിനു ഉറപ്പും സംരക്ഷണവും ഇതുവ രെയും മുഴുവൻ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ആണിനും പെണ്ണിനും ഒരു പോലെ വിദ്യാഭ്യാസ അവസരവും സ്വാതന്ത്ര്യവും നൽകേണ്ടത് ഒരു രാജ്യ ത്തിന്റെ ചുമതലയാണ്. അതുപക്ഷെ, ലോകത്തിലെ വിദ്യാഭ്യാസ മേഖല ഇന്നും വമ്പൻ സാമ്പത്തിക മാഫിയാകളുടെ പിടിയിൽ അമർന്നിരിക്കയാണ്. ഈ യാഥാർത്ഥ്യം കുറേക്കൂടി സ്ഥിരീകരിക്കുന്നതാണ്, ആഗോളത ലത്തിൽ സ്കൂളുകളിൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും നല്കേണ്ടി വരുന്ന കൈപ്പിടിയിൽ  ഒട്ടും ഒതുങ്ങാത്ത ഭീമൻ ചെലവുകളുടെ കണക്കുക ൾ സൂചിപ്പിക്കുന്നത്. ജർമനിയിൽ വിദ്യാഭ്യാസം സൌജന്യമാണ്, ഓരോ പൗ രനും ജാതിമത പൗരത്വ വ്യത്യാസമില്ലാതെ അത് പൂർണ്ണമായിത്തന്നെ ഒരോ രുത്തനും നിർവഹിച്ചു കൊടുക്കേണ്ടത് ഒരു ജനാധിപത്യരാജ്യത്തിന്റെ കട മയാണെന്നും അത് ഉറപ്പു നല്കുന്ന നിയമം മനുഷ്യാവകാശം ആണെന്നും ജർമൻ ഭരണഘടന ഉറപ്പുനൽകുന്നു.

രാജ്യത്തെ പൌരനു നിയമ സംരക്ഷണവും ഉറപ്പും നല്കേണ്ട കോടതികളു ടെ ഘടനാവിശേഷം, സാമൂഹ്യ സുരക്ഷിതത്വം നൽകൽ ഇവയിലെല്ലാം മാത്രമല്ല, ഓരോ പൗരനും എപ്പോഴും അവകാശപ്പെടുന്ന വിശ്വാസജീവിത സ്വാതന്ത്ര്യം, ഇങ്ങനെയുള്ള നിരവധി കാര്യങ്ങളിൽ ഇന്ത്യയിലെ ജനങ്ങളുടെ പൊതു ആത്മവിശ്വാസം നഷ്ടപ്പെടുകയാണ്. 

"മനുഷ്യൻ" എന്നതോ, അതോ "ജാതി"യെന്നതോ ?

ആധുനിക ഇന്ത്യ മനുഷ്യാവകാശങ്ങളെ പരസ്യമായി അവഗണിക്കുന്ന ഒരു വലിയ രാജ്യം എന്ന ആക്ഷേപം നിലവിലുണ്ട്. ജീവിക്കുവാനും, ഒരുവന് ലഭിച്ച വിദ്യാഭ്യാസത്തിന്റ യോഗ്യതാടിസ്ഥാനത്തിൽ തൊഴിൽ ലഭിക്കുവാനുമുള്ള അവകാശം പൂർണ്ണമായി നടപ്പാകണം. അത് വിചിത്രം തന്നെ, ഇന്ത്യയിലെ ജനങ്ങളെത്തന്നെ ജാതി വ്യവസ്ഥയിൽ പല വിഭാഗങ്ങളായി തരംതിരിച്ചു പലപല  തട്ടുകളായി വിഭജിച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയിൽ ഉണ്ടായ വിഭജന ചിന്തയുടെ ഫലം.!  

തൊഴിലവസരങ്ങൾ  ജാതിയുടെയും സംവരണത്തിന്റെയും കണക്കു ബുക്കിൽ ചേർത്തു വച്ചിരിക്കുന്നു. ഒരു ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസയോഗ്യതയല്ല; മെരിറ്റല്ല തൊഴിലിനുള്ള യോഗ്യത.  "മനുഷ്യൻ" എന്ന പവിത്രമായ ആ മഹത്  പദത്തിനു പകരം വിലമതിച്ച് അംഗീകരിക്കുന്നതോ, കേരളത്തിലും  പൊതുവെ ഇന്ത്യ മുഴുവനും "ജാതി" എന്ന വാക്കിനെയാണ്. അതായത് ജാതിയുടെ പേരിൽ ഒന്നും പഠിക്കാത്ത യോഗ്യത കുറഞ്ഞവനുവേണ്ടി, വിദ്യാഭ്യാസ മെരിറ്റുള്ള അഭ്യസ്ഥവിദ്യനെ മാറ്റിനിറുത്തുന്ന തൊഴിൽ നിയമന വ്യവസ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. ജാതിയും തൊഴിൽ സംവരണവും ഇന്ത്യയുടെ മുഖമുദ്രയാണ്. തൊഴിൽ ലഭിക്കുവാൻ ഇടനിലക്കാരനു വൻതുക കോഴപ്പണവും, "ഈയൊരു    അപേക്ഷകൻ എന്റെ അടുത്ത സ്വന്തം ആളാണ്‌" എന്ന ശുപാർശയും നല്കണം.

ജനാധിപത്യരാഷ്ട്രത്തിനു ചേർന്ന എഴുതപ്പെട്ട അംഗീകരിച്ച ഒരു മഹത്തായ ഭരണഘടനയുണ്ട്,ഇന്ത്യക്ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന അതിശയകരമായ വിളിപ്പേരും ഇതിനകം  ഇന്ത്യ ആർജ്ജിച്ചിട്ടുണ്ട്.  എന്നാൽ അവിടെ നിയമവും, പൗരന്റെ അവകാശങ്ങളുടെ സംരക്ഷണവും സാമൂഹ്യജീവിതസുരക്ഷിതത്വവും ഇപ്പോഴും അവയെല്ലാം കടലാസിൽ മാത്രം എത്തിനിൽക്കുന്നു. ഇക്കാര്യത്തിൽ ജനങ്ങളുടെ പരമദയനീയ സ്ഥിതിയെ ലോകരാഷ്ട്രങ്ങൾ അതിസൂക്ഷ്മമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ട്. നിലവിലുള്ളത്; ഇന്ത്യയുടെ ഓരോ സംസ്ഥാനങ്ങളിലും ഇത്തരം സാമൂഹിക ക്രമക്കേടുകൾ കാണുന്നുണ്ടല്ലോ.

 രണ്ടുതരം നീതിന്യായം.

ഒരേ ബഞ്ചിൽ 
രണ്ടുതരം നീതി 
രാജ്യത്ത് നീതി സംരക്ഷിക്കേണ്ടവർ ആരായാലും ശരി, തെളിയപ്പെടാത്ത കുറ്റം കാണാത്തവരെ രൂക്ഷമായി പരാമർശിക്കുന്ന പതിവ് മൌലീക നിയമ പരിജ്ഞാനത്തിന്റെ വലിയ കുറവി നെയും യാഥാർത്ഥ്യങ്ങളെ അതേ രൂപത്തിൽ തിരിച്ചറിയാനുള്ള പക്വത കുറവിനെയുമാണല്ലോ  സ്ഥിരീകരിക്കുന്നത്. പരസ്യമായി തുറന്നു സ്ഥിരീകരിക്കുന്നതാണ്, കേരളത്തിൽ ഒരു മന്ത്രിക്കുനേരെ  ഈയിടെ ഹൈക്കോടതിയിൽ ഉയർത്തിയ പരാമർശങ്ങളും, കേരളത്തിൽ അതിനേത്തുടർ ന്നുണ്ടായ അനന്തര സാമൂഹ്യ- രാഷ്ട്രീയ അസ്വസ്ഥതകളും  സംഭവങ്ങളും പ്രതികരണവും ഇവിടെ ചൂണ്ടിക്കാണി ക്കുന്നത്. എവിടെയും ഏതൊരു സാഹചര്യത്തിലും ആകട്ടെ ജഡ്ജി മാരുടെയോ മന്ത്രിമാരുടെയോ രാഷ്ട്രീയ- മതസമുദായ നേത്രുത്വങ്ങ ളുടെയോ ചില വൈരുദ്ധ്യമുള്ള പരാമർശങ്ങൾ പൊതുജനങ്ങളിൽ അസ്വസ്ഥതയ്ക്ക് കാരണമാകരുത്. അത്, പൊതുജീവിതം അസാധാരണ മായി വിഷമകരമാക്കുവാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.

ആരോപണവിധേയനായ ഒരു മന്ത്രിയോ, ഒരു ഉദ്യോഗസ്ഥനോ നേരത്തെ, തുടക്കത്തിലെതന്നെ സ്വന്തം നിരപരാധിത്വമാതൃക കാണിക്കുവാൻ രാജി കൊടുത്ത് സ്ഥാനം ഒഴിയണമായിരുന്നു എന്ന അഭിപ്രായം ആരുപറഞ്ഞാലും സ്വീകാര്യമായ അഭിപ്രായമല്ല. ഒരു വിചാരണ കോടതിയിൽ കുറ്റക്കാരനായി കാണപ്പെടാത്ത ഒരാളുടെ, ആരുമാകട്ടെ, ഇത് സ്വന്തം വ്യക്തിസ്വാതന്ത്ര്യ ത്തെയും അവകാശത്തെയും കടന്നാക്രമിക്കുവാനുള്ള നിഗൂഢ പദ്ധതി യുള്ളവർ ഒരു "ഇരുളിലെ നുണ വെളിച്ചം" തെളിച്ചുവെന്നേ ഈ അഭിപ്രായത്തെ കാണുവാൻ കഴിയൂ. ഒരു തരത്തിലുള്ള പരോക്ഷമായ ഇടതുപക്ഷ ഭീകരവാദമോ വലതു ഭീകരവാദമോ ആയി മാത്രമേ ഇതിനെയും കാണാനും കഴിയു.

പൊതുജനജീവിതം അസ്വസ്ഥമാക്കുന്ന വിധം ആരെങ്കിലും പരാമർശങ്ങൾ പറയുവാൻ ശ്രമിക്കുന്നത് തന്നെ  ജനാധിപത്യമര്യാദയ്ക്ക് നിരക്കുന്നതല്ല. അത് ജനങ്ങളുടെ സ്വന്തം അവകാശപ്പെട്ട സമാധാനജീവിതത്തിന് കടുത്ത വെല്ലുവിളിയാണ്. കേരളത്തിൽ നിരന്തരം ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പൊതുജനത്തിന് സ്വീകാര്യമാവുകയില്ലല്ലോ. കോടതിയിൽ ജഡ്ജിമാരും, ഭരണം നടത്തുന്ന ഓരോ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രധിനിധികളും പൊതുജനങ്ങളും ഒക്കെ ഒരു ബൃഹത്തായ പരമാധികാരരാഷ്ട്രത്തിന്റെ ഭാഗങ്ങളാണ് എന്ന തത്വം നാം അംഗീകരിക്കണം.

ഇടതു-വലതു പക്ഷ ഭീകരതയുടെ തേരോട്ടം .


ഇടതു-വലത് ഭീകരത
എക്കാലവും നാം കാണുന്ന സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള മനുഷ്യരുടെ മുറവിളി പുതിയ പ്രതിഭാസമല്ല. അത് പക്ഷെ, രാഷ്ട്രീയ ഇടതുപക്ഷ ഭീകരതയും വലതുപക്ഷ ഭീകരതയും മുറയ്ക്ക് ഒന്നിന് മറ്റൊന്നായി നടക്കുന്ന ഒരു രാജ്യമല്ലേ  ഇന്ത്യ? ഇടതുപക്ഷ ഭീകരതയും വലതുപക്ഷ ഭീകരതയും തമ്മിൽ പരസ്പരം കൂട്ടിയിടിക്കുന്ന ഇരുളിന്റെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ സമൂഹമല്ലേ നമ്മുടെ കേരളം? രാഷ്ട്രീയവും മത- സമുദായങ്ങളും നിത്യം പരസ്പരം നേരിട്ട് കൊമ്പുയർത്തുന്ന വേദിയല്ലേ കേരളം.? ഭീകരതയുടെ തീവ്രതയെക്കാൾ ഏറെ ശക്തിയുള്ളതാണ് വ്യക്തിസ്വാതന്ത്ര്യവും സ്വതന്ത്ര മനുഷ്യാ വകാശങ്ങളും എന്ന് നാമെല്ലാം മനസ്സിലാക്കണം. അസഹിഷ്ണതയും ഭീകരവാദവും മതതീവ്രവാദവും ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാവധാനം തല പൊക്കിയെന്നതിനുള്ള സൂചനയാണ് ബീഫ് വിവാദവും അസ്വസ്ഥതകളും. അതേത്തുടർന്നുള്ള ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അഭിപ്രായപ്രകടനങ്ങളും ഒക്കെ മറ്റെന്തിനെയാണ്‌ മാദ്ധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നത്?

ഉത്തരാഘണ്ഡിലെ ഒരു കോണ്‍ഗ്രസ് പാർട്ടി നേതാവ് പ്രസ്താവിച്ചതിങ്ങനെ: "ബീഫ് കഴിക്കുന്നവർ രാജ്യം വിട്ടുപോകണമെന്ന്". ഇന്ത്യൻ രാഷ്ട്രീയത്തിൽ മതതീവ്രവാദം ചാലിച്ച് ചേർക്കുവാനുള്ള ഉദ്യമം ആണല്ലോ. ഇവിടെ ഇന്ത്യൻ ഭരണ- രാഷ്ട്രീയ നേതൃത്വത്തിനും കോടതികൾക്കും നിയമജ്ഞർക്കും പിഴവു പറ്റിയിരിക്കുന്നു. ഇതിനെതിരെ ജനങ്ങൾതന്നെ ഉറച്ച ശക്തമായ ഐക്യവും തീരുമാനവും ദേശീയ താത്പര്യവും എടുക്കണം.

നമ്മുടെ സ്വാതന്ത്ര്യവും അവകാശവും സമാധാന ജീവിതവും പൂർണ്ണമായി ഉറപ്പുവരുത്തുവാനും സംരക്ഷിക്കുവാനും കടപ്പെട്ട കോടതികളും നിയമ പാലകരും പോലീസും നമ്മുടെ സ്വതന്ത്രജീവിതം സംരക്ഷിക്കേണ്ടവരാണ്. നമ്മുടെ ദേശീയ താല്പ്പര്യം നമ്മുടെ മൌലീക സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിച്ചു സമാധാനജീവിതം ഉറപ്പാക്കുവാനാണ്. മതതീവ്രവാദം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നവർ ഇന്ത്യയുടെ ദേശീയ താല്പ്പര്യം സംരക്ഷിക്കുന്നവരല്ല. ഭീകരതയേക്കാൾ ശക്തമാണ് സ്വാതന്ത്ര്യവും അവകാശങ്ങളും. ജനമദ്ധ്യത്തിൽ ഐക്യതീരുമാനം ഉള്ളടത്തു ഭീകരതയ്ക്ക് സ്ഥാനമില്ല. ദേശീയ താല്പ്പര്യവും ഐക്യവും ആഗ്രഹവും അതിനായിരിക്കണം. പൌരനു നിയമ സംരക്ഷണവും ഉറപ്പും നല്കേണ്ട കോടതികളുടെ പ്രത്യേക ഘടനാവിശേഷം, ഭരണം നല്കേണ്ട സാമൂഹ്യ സുരക്ഷിതത്വം നൽകൽ ഇവയിലെല്ലാം മാത്രമല്ല, ഓരോ പൗരനും എപ്പോഴും അവകാശപ്പെടുന്ന വിശ്വാസജീവിത സ്വാതന്ത്ര്യം, ഇങ്ങനെ നിരവധി സാമൂഹ്യ കാര്യങ്ങളിൽ ഇന്ത്യയിലെ ജനങ്ങളുടെ പൊതു ആത്മവിശ്വാസം സാവകാശം നഷ്ടപ്പെടുകയാണ്.

ഇന്ത്യയിൽ പശുവിറച്ചി ഭക്ഷിക്കരുത്, ഗോവധം നിരോധിക്കണം, പശുവിറച്ചി ഭക്ഷിക്കുന്നവരെ വെട്ടിനുറുക്കി കൊന്നുകളയണം എന്നൊക്കെ മതതീവ്രവാദം പ്രചരിപ്പിക്കുന്നു. ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ അവിശ്വാസികളെ മുഴുവൻ കൊന്നുകളയണം എന്ന നിശ്ചയത്തിൽ ഒരുകൂട്ടം ഐ. എസ്. ഭീകരവാദികൾ ലോകം എമ്പാടും ഭീകരപ്രവർത്തനം നടത്തുന്നു. മതതീവ്ര വാദം പറയുന്നത് യഥാർത്ഥ ഹിന്ദുവോ- ഇസ്ലാമിക വിശ്വാസികളോ അല്ല എന്ന യഥാർത്ഥ്യം  ഹിന്ദു- മുസ്ലീം മത നേതൃത്വങ്ങൾ തുറന്നു പറയുന്നുണ്ട്. ഇവിടെ തീവ്രവാദികൾ വിവാദങ്ങൾ ഉയരത്തിൽ കൊണ്ടുവന്നു സാധാരണ ജനങ്ങളെ ജയിക്കുകയെന്ന ഭീകരതന്ത്രമാണ്, ഉവരിൽ വേരൂന്നിയിരിക്കുന്ന തത്വശാസ്ത്രത്തിന്റെ കാതൽ. ജനസമൂഹം മുഴുവൻ തെറ്റിദ്ധരിക്കപ്പെടണം, അസ്വസ്ഥമായ ജനസമൂഹത്തിൽ ഇവരുടെ ശക്തിയെ  ഉറപ്പിക്കുവാനുള്ള പൈശാചിക തന്ത്രമാണ് എല്ലാ ഭീകര വാദികളും കൈക്കൊള്ളുന്നത്.

കേരളത്തിൽ നിത്യം കുതിച്ചുയരുന്ന നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് മൂലം ജനജീവിതം കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം വിഷമം നിറഞ്ഞു തകരുകയാണ്. പലതാണ് കാരണങ്ങളായി കാണുന്നത്. കേരളത്തിൽ ഇപ്പോഴും ഉണ്ടാക്കാമായിരുന്ന നിത്യോപയോഗ കാർഷിക വിഭവങ്ങളുടെ ഉത്പാദന കുറവും,  കേരളത്തിലെ പ്രധാന സാമ്പത്തിക ശ്രോതസ്സായിരുന്ന റബർകൃഷിയിലുണ്ടായ വൻ തകർച്ചയും. റബർ വിപണിയിൽ നേരിട്ട വില തകർച്ചയും, ജനങ്ങളിൽ കാണപ്പെട്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും എല്ലാം സൂചിപ്പിക്കുന്നത് കേന്ദ്ര- സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥതയും, ഏതോ നിരുത്തരവാദി ത്തപരമായി നടന്നിട്ടുള്ള ഇടപെടലുകളുമാണ്‌ എന്ന  ആരോപണം ഉണ്ടല്ലോ. അതേസമയം നിസ്സഹായരും സാധാരണക്കാരുമായ  കേരളകർഷകരുടെ  പ്രതികരണശേഷിയില്ലായ്മയും കച്ചവടക്കാരുടെ കൊള്ള ലാഭമന:സ്ഥിതിയും തകർച്ചയ്ക്ക് ശക്തി കൂട്ടുന്നു. ജീവൽപ്രശ്നങ്ങളെയോ കണ്ടില്ലെന്നു നടിക്കുന്ന ഇടതു- വലതു രാഷ്ട്രീയ നേതൃത്വങ്ങളുടെ ലക്ഷ്യവും, കേരളത്തിൽ തീരാത്ത അസ്വസ്ഥതയുടെ അന്തരീക്ഷം സൃഷ്ടിക്കണം എന്നതാണ്. എന്തിലും ഏതിലും രാഷ്ട്രീയമായിട്ടുള്ള ഗൂഢാലോചനയും ഇടപെടലുകളും ശക്തമാണ്. കേരളത്തിൽ സാധാരണ ജീവിതം വളരെയധികം വിഷമമാ ക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ മേൽ ഉണ്ടായിരിക്കുന്ന വിലവർദ്ധനയുടെ രഹസ്യം സംശയാവഹമാണ്. വിലവർദ്ധനയും കർഷകരുടെ പതനവുമൊന്നും സർക്കാരിനോ രാഷ്ട്രീയപാർട്ടികൾക്കോ ചിന്താവിഷയമല്ലല്ലോ..

കേരളത്തിൽ സാമൂഹ്യ അസ്വസ്ഥതയുണ്ടാക്കുന്ന ഇടതു- വലതുരാഷ്ട്രീയ ഭീകരവാദികളും ചെയ്യുന്നത് ഇങ്ങനെ തന്നെയല്ലേ? പൊതു നിരത്തിലെ  ഭീകരതയിലൂടെ രാഷ്ട്രീയത്തിലും ജനങ്ങളിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ലോകം മുഴുവൻ ഭീകരതയുടെ യഥാർത്ഥ വെല്ലുവിളികൾ വളരെ ശക്തമായി നേരിട്ടുകൊണ്ടിരിക്കുന്നു. ഭീകരർക്കെതിരെ പോരാടുവാൻ ലോകരാജ്യങ്ങൾ മുഴുവൻ പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ചൈനയും റഷ്യയും അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും, ഏഷ്യൻ രാജ്യങ്ങളും തോളോട് തോൾ ചേർന്ന് ഭീകരതയ്ക്കെതിരെ യുദ്ധം ചെയ്യാൻ ഐക്യതീരുമാനം എടുത്തിരിക്കുന്നു. ലോകചരിത്രത്തിൽ ഇങ്ങനെ ഒരു സംയുക്ത ഐക്യം ഇതിനു മുമ്പ് ഉണ്ടായ ചരിത്രം ഉണ്ടായിട്ടില്ല.. അപ്പോൾ ഇന്ത്യയിൽ മത അസഹിഷ്ണത പദ്ധതിയിട്ട്  പ്രചരിപ്പിക്കുകയാണ്. ഇത്തരം മത- രാഷ്ട്രീയ അസഹിഷ്ണത നമ്മുടെ ദേശീയ  താത്പ്പര്യം അല്ല.

മാദ്ധ്യമ അഭിപ്രായങ്ങളും അസ്വസ്ഥതകളും 
 
പരോക്ഷമായിത്തന്നെ കേരളത്തിൽ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വിളറിയ മുഖംമൂടി ധരിച്ച തനി വക്താക്കളായി ചില മാദ്ധ്യമങ്ങൾ രൂപാന്തരം പ്രാപിച്ച ദയനീയ അവസ്ഥയെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. മാദ്ധ്യമങ്ങൾ ഒരു യുദ്ധകാല അവസ്ഥയ്ക്ക് പ്രചോദനം നല്കുന്ന തരത്തിൽ പ്രസ്താവനകളോ വാർത്തകളോ സൃഷ്ടിക്കുകയോ ചെയ്യരുത്. കേരളജനസമൂഹത്തിന്റെ ജീവിത സംസ്കാരം ഇങ്ങനെയാണോ? ഭീഷണിയുടെ മുനകൂർത്ത അഭിപ്രായം തന്നെ ഇടതു പക്ഷവും പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.. ഭരണഘടക കക്ഷിയിൽപ്പെട്ടവരും ചില അവസര വാദികളും മറ്റ് ചിലരും കുന്തം കൊണ്ടു രാഷ്ട്രീയലക്ഷ്യം വച്ച് പ്രതിയോഗിയുടെ ചങ്കിനു കുത്തുന്നു. ജനങ്ങളിൽ  അസ്വസ്ഥതയുണ്ടാക്കുന്ന അഭിപ്രായങ്ങൾ ആണെന്നതിനെ കാണാനും കഴിയും. കേരളത്തിൽ ഇപ്പോൾ ഇടതു- വലതുപക്ഷ ഭീകരതയിൽ തോറ്റവർ ആരാണ്? മറുപടി: "കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്; അങ്കം കണ്ടും കേട്ടും തളർന്ന് തകർന്ന  അവരുടെ ജഡങ്ങൾ മറവ് ചെയ്തു ജയിച്ചതോ കേരളത്തിലെ ദൃശ്യപത്ര മാദ്ധ്യമങ്ങളും അവരുടെ മത്സരഓട്ടങ്ങളും." !

ഇന്ത്യയിലെ മത-സമുദായനേതാക്കളുടെ അപക്വമായ അഭിപ്രായങ്ങളും അവരുടെ അനവസത്തിലുള്ള ഇടപെടലുകളും ജനങ്ങളിൽ അസ്വസ്ഥതയും കടുത്ത അസഹിഷ്ണതയും വിദ്വേഷവും സുരക്ഷിതത്വമില്ലായ്മവിചാരവും  ഉണ്ടാക്കുന്നുണ്ട്. പൊതുസമൂഹത്തിൽ അസ്വസ്ഥതയും, വ്യക്തിവിരോധവും ജ്വലിപ്പിക്കുന്നു. വ്യക്തികളിൽ പരസ്പര ജീവിതസ്വാതന്ത്ര്യവും വിശ്വാസവും  ഇതിനാൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയപാർട്ടികൾ  ഇടപെടലുകൾ വഴി രാഷ്ട്രീയത്തിലും ജനങ്ങളിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഏതു തരത്തിലുമുള്ള സാമൂഹികതിന്മകൾക്കുമെതിരെ യോചിച്ച നടപടികളെടു ക്കുവാൻ വേണ്ട നിയമങ്ങൾ ഉണ്ടല്ലോ. നിയമസംരക്ഷകരുണ്ട്, കോടതി യുണ്ട്‌  അവരത് ചെയ്യട്ടെ.

"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ"  

"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" അതല്ലേ പക്വത നിറഞ്ഞവരുടെ ചൊല്ല്. സ്വന്തം കാര്യസാദ്ധ്യത്തിനായി ആരെങ്കിലും കൈക്കൂലി ആർക്കെങ്കിലും നല്കുന്നത് തെറ്റാണോ ശരിയാണോ എന്ന് ജനങ്ങളോ മേല്പ്പറഞ്ഞ ധാർമ്മിക സംരക്ഷകരോ നിയമജ്ഞരോ ആരുംഎന്തേ ഒരു അഭിപ്രായം പറയാത്തത്? കൈക്കൂലി കൊടുക്കുന്നതും  കുറ്റം തന്നെയല്ലേ? കൈക്കൂലി കൊടുത്തു വെന്ന് അഭിമാനപൂർവ്വം ചെണ്ടകൊട്ടി നടക്കുന്നവരെ, (ഉദാ: കേരളത്തിൽ നടന്ന ബാർ കോഴ വിവാദം, സോളാർ വിവാദം ) പത്ര- ദൃശ്യ മാദ്ധ്യമങ്ങളും,  കോടതിയും ആരെയും പരാമർശിക്കുന്നില്ല. കോടികൾ തുക കോഴപ്പണമായി  കൊടുത്തുവെന്ന് നെഞ്ചു വിരിച്ചു പറഞ്ഞ് അവർ  അഭിമാന പുരസരം കേളികൊട്ടി മാദ്ധ്യമങ്ങൾക്ക് ഒപ്പം നടക്കുന്നു. ജയിൽ പുള്ളിക്ക് യാതൊരു മാദ്ധ്യമങ്ങളോ നിയമജ്ഞരോ അവരിൽ ആരിലും യാതൊരു കുറ്റം കാണുന്നില്ല. അവർ ഇന്നു ഒരാളേപ്പറ്റി ആരോപണം നടത്തും. അടുത്ത നിമിഷം മറ്റൊരാളെപ്പറ്റിയും. അവർ പറഞ്ഞത് മുഴുവൻ സത്യം!. മാദ്ധ്യമങ്ങളും നിയമപാലകരും, പൊതു  ജനങ്ങളും, രാഷ്ട്രീയ നേതാക്കളും താരപരിവേഷം കൊടുത്ത് അവരെ മാതൃകാ പുരുഷന്മാരായി അംഗീകരിക്കുന്നു. അതിനു വാലുപിടിച്ചു നിയമസഭകളിൽ ഭീകരാക്രമണം നടത്തുകയെന്നത് പതിവായിരിക്കുന്നു. നിയമസഭയിലെ അക്രമരംഗങ്ങൾ ജനാധിപത്യ രാജ്യത്തിന്‌ ചേർന്നതല്ല. കുറ്റക്കാരായി വിധിച്ചു അടയ്ക്കപ്പെട്ടവരും അവിടെ നിന്നും ഇവർ എങ്ങനെയോ ജാമ്യമെടുത്തു പുറത്തു വന്നവരുമായ ക്രിമിനൽ പുള്ളികൾ പറയുന്നതെല്ലാം സത്യവാചകമായിത്തന്നെ അംഗീകരിക്കാൻ മേൽപ്പറഞ്ഞ ശ്രേഷ്ടവിഭാഗം തയ്യാറുമാണ്. ആർക്കുമെതിരെ എന്തുപറഞ്ഞും നടക്കുന്ന ഇത്തരം ജയിൽപുള്ളികൾക്ക് ഉയർന്ന ഗ്രേഡിൽ ജനങ്ങളുടെ ചെലവിൽ പോലീസ് സംരക്ഷണവും നല്കി ആദരിക്കുന്ന വിചിത്ര കാഴ്ച !

ഒരു യാഥാർത്ഥ്യം കൂടി ഇവിടെ ശ്രദ്ധയർഹിക്കുന്നുണ്ട്. ഉദാ: കേരളത്തിലെ കോടതികളിൽ ജനലക്ഷങ്ങളുടെ തീർക്കപ്പെടാത്ത നിരവധിലക്ഷം കേസ്സുകളിൽ വിധിതീർപ്പില്ലാതെ അങ്ങനെ അവിടെ കെട്ടിക്കിടപ്പുണ്ടല്ലോ. ഒരാഴ്ചകൊണ്ട് പോലും ജഡ്ജിയുടെ വിധി തീർപ്പ് കൽപ്പിക്കാവുന്ന കേസുകൾ വർഷങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ഒരു പൌരനു നേർക്ക്‌ ഉത്തരവാദ പ്പെട്ടവർ  ചെയ്യുന്ന പരസ്യ മനുഷ്യാവകാശ ധ്വംസനമാണ്. ഇന്ത്യയിലെ ഉന്നതന്മാരായ നിയമജ്ഞർ പോലും കോടതികളുടെ പവിത്രതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നത് ആരാണെന്ന്പോലും തുറന്നു വ്യക്തമായി ഇക്കഴിഞ്ഞ നാളുകളിൽ പറഞ്ഞു വല്ലോ. പൊതുജനം മനസ്സിലാക്കിത്തുടങ്ങി. ചെയ്യേണ്ട കർത്തവ്യം അവരവർ കൃത്യതയോടെ ചെയ്യുന്നവരാണെങ്കിൽ, ഒരുപക്ഷെ ജനങ്ങൾക്ക് എങ്ങനെയും അവയെ ഉൾക്കൊള്ളാനും കഴിഞ്ഞേക്കും.

പണ്ഡിതരാണെന്ന് സ്വയം അഭിമാനിക്കുന്നവരിൽ സാഹിത്യകാരന്മാരും, ലിംഗ വിവേചനം വളർത്തുന്ന സഹിഷ്ണത കുറഞ്ഞ സാമൂഹത്തിൽപ്പെട്ട ചില സാമൂഹ്യ-രാഷ്ട്രീയപ്രവർത്തകരുടെയും മന്ത്രിമാരുടെയും അപക്വമായ പല തരം   ഇടപെടലുകളും കർശനമനോഭാവ രീതിയിലുള്ള അവർ നടത്തുന്ന ചില പ്രസ്താവനകളും നടപടികളും അതുപോലെതന്നെയാണെന്ന് ഒന്നാലോച്ചാൽ മനസ്സിലാകും. ഇവരെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും അവഗണിക്കുന്നവരായി ചിലപ്പോൾ പ്രത്യക്ഷപ്പെടുന്നു ണ്ടല്ലോ .

സ്ത്രീപുരുഷസമത്വം
  
ഇന്ത്യയിൽ സ്ത്രീസ്വാതന്ത്ര്യം 
ഫലത്തിൽ ഉണ്ടോ?
ഈയിടെ ഫാറൂക്ക് കോളജിൽ ഉണ്ടായ ചില  കാര്യങ്ങൾ മൂലം സമൂഹത്തിൽ ഉണ്ടാക്കിയ ആശയ സ്പോടന സംഭവങ്ങൾ ഏറെയും തെളിയിക്കുന്നത് എന്തായിരിക്കും? ലിംഗ സമത്വം, വിവേചനം--- ആണും പെണ്ണും ഉൾപ്പെട്ടതാണ് നമ്മുടെ സമൂഹം എന്ന് ഒരു കൂട്ടർ അറിയുന്നില്ല.  ബഞ്ചിൽ ഒന്നിച്ച് ഇരുന്നു ഇവർ ലോകം അപ്പാടെ തകർക്കുമെന്ന് ചിന്തിക്കുന്നവർ സമൂഹത്തിലെ കാൻസർ തന്നെ. ഒരു വർഷം മുമ്പ് എനിക്ക് നേരിട്ടുണ്ടായ ഒരനുഭവം ഇവിടെ കുറിക്കട്ടെ. കേരളീയർ ഏറെ ഉന്നതബഹുമതി കൊടുത്ത് ആദരിക്കുന്ന ജ്ഞാനപീഠ ജേതാവായ ഒരു മലയാള കവി യൂറോപ്പിൽവച്ച് യൂറോപ്യൻ സമൂഹത്തിന്റെ സംസ്കാരത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: "യൂറോപ്യൻ സാമൂഹ്യ സം സ്കാരം തീരെ മോശമാണ്, കണ്ടില്ലേ, ആണും പെണ്ണും കൂട്ടമായി ഒരു മേശയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും വൈൻ കുടിക്കുകയും ചെയ്യുന്നു". ആ മാന്യവ്യക്തിക്ക് അവിടെ, യൂറോപ്പിലെ ഒരു മാന്യസമൂഹം നല്കിയ വിരുന്നു സത്ക്കാരം സ്വയം ഏറ്റു സ്വീകരിച്ചതിന് ശേഷം തിരിച്ചു മടങ്ങുന്ന വേളയി ലാണ്, ഇങ്ങനെ ഓരോന്ന് പറഞ്ഞു പോയത്. അദ്ദേഹം കണ്ടത് യൂറോപ്യൻ ജീവിത സംസ്കാരത്തിന്റെ ഒരു ഭാഗം മാത്രമാണ്.

ഒന്നാലോചിച്ചാൽ, മറ്റിതരരാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത ശൈലികളോടും   സംസ്കാരങ്ങളോടുമുള്ള ശ്രേഷ്ടസമൂഹത്തിന്റെ അഹന്തയും,  അജ്ഞതയും    അസഹിഷ്ണതയുടെ തുറന്ന പാകതയില്ലാത്ത പരസ്യവെളിപ്പെടുത്തലുമാണ് ഉണ്ടായത് ! ഇന്ത്യയിൽ സ്ത്രീസ്വാതന്ത്ര്യം ഫലത്തിൽ ഉണ്ടോ? മാത്രമോ, നിത്യം ലൈംഗിക പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ ! സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്രാ സ്വാതന്ത്ര്യം ഉണ്ടോ? ആരാണ് അവർക്കായി  ക്രമീകരിക്കേണ്ടത്? എന്തുകൊണ്ട് ഈ വിഷയത്തിൽ ജ്ഞാനികൾ  മൌനികൾ ആയി ഒളിക്കുന്നു? ഇന്ത്യൻ സമൂഹത്തിൽ ദിനംതോറും സ്ത്രീപുരുഷസമത്വം ഹിംസിക്കപ്പെട്ടിരി ക്കുന്ന എത്രയോ ഉദാഹരണങ്ങൾ കാണാം? ഇതെല്ലാം ഇന്ത്യയിലെ സ്ത്രീ- പുരുഷസമത്വത്തിന്റെ മഹത്തായ മാതൃകയോ? ഇതിനെല്ലാം ഉത്തരവാദികൾ ആരാണ്? ഇതിനുത്തരം പറയേണ്ടവർ ആരായിരിക്കും, ജനാധിപത്യ ഇന്ത്യയിലെ നമ്മുടെ  ഭരണകർത്താക്കളും പാരമ്പര്യവാദികളും ചില സാംസ്കാരിക നായകരും മത തീവ്രവാദികളും ആണല്ലോ.
.
മതവിശ്വാസ സ്വാതന്ത്ര്യവും അവകാശങ്ങളും 

യേശുവിന്റെ സാന്നിദ്ധ്യം 
ഉണ്ടാകുമോ?
അതുപോലെതന്നെ കേരളത്തിൽ തുടരെ ത്തുടരെ ചില ക്രിസ്ത്യൻ സമൂഹത്തിൽപ്പെട്ട ചില മതതീവ്രവാദികൾ നടത്തുന്ന ഭീകരതയും നിലവിൽ  ഉണ്ടല്ലോ. ദേവാലയങ്ങളിൽ പോലീസ് അകമ്പടിയിൽ പ്രാർത്ഥനയും വി. കുർബാനയും മറ്റുള്ള മത കർമ്മങ്ങളും അർപ്പിച്ചാൽ അത് യാഥാർത്ഥ്യമാകുമോ? ഒന്ന് ചിന്തിക്കുക. അവിടെയപ്പോൾ  യേശു ക്രിസ്തുവിന്റെ പൂർണ്ണമായ അനുഭവ സാന്നിദ്ധ്യം ഉണ്ടാകുമോ? യഥാർത്ഥ വിശ്വാസികളെ ദൈവനാമത്തിൽ ഭയപ്പെടുത്തി അവരെ ഇക്കൂട്ടർ ചൂഷണം ചെയ്യുകയാണ്. വിശ്വാസചൂഷണത്തിന്റെ തെളിഞ്ഞ പ്രകടമായ മറ്റൊരു ഉദാഹരണമാണ് വേറൊരു സഭയിൽ മാർത്തോമ്മകുരിശുവിവാദവും കൽദായ വാദവും മറ്റും ഉണ്ടാക്കുന്ന അസ്വസ്ഥത. കേരളത്തിലും മറ്റു ചില രാജ്യങ്ങളിലും വിശ്വാസികളിൽ നിറയെ അന്ധവിശ്വാസം കുത്തി ചെലുത്തി സാമ്പത്തികമായി ചൂഷണം നടത്തുന്നുവെന്ന ആരോപണവും കേൾക്കാം. തികച്ചും ഒറ്റവാക്കിൽ ഇതുതന്നെ  ഒരുതരത്തിലുള്ള വലതുപക്ഷഭീകരത   ആണെന്ന് വിശേഷിപ്പിക്കാം. എങ്കിലും ശ്രദ്ധിക്കുക! "ലാസ് ദി കിയ്ർഹെ ഇം ഡോർഫ് " എന്ന് സാധാരണ ജർമ്മൻ ജനത പറയും. അതിനർത്ഥം, "പള്ളിയെ ഗ്രാമത്തിൽത്തന്നെ ഇരിക്കാൻ അനുവദിക്കു...", എന്നു പറഞ്ഞാൽ, പള്ളിയും കുരിശും വിശ്വാസവും ഉദ്ദേശങ്ങളും കൂട്ടിക്കുഴച്ചു വിവാദവിഷയമാക്കരുത് എന്ന തുറന്ന സന്ദേശമാണ് നമുക്ക് തരിക.

അതേസമയം രാഷ്ട്രീയത്തിൽ ഇവർ തന്നെ ഇടതു പക്ഷതാല്പര്യത്തിന്റെ വക്താക്കളായും, എന്നാൽ അവരുടെയൊക്കെ വരുതിക്ക് നിൽക്കാത്തവരെ വ്യക്തിഹത്യ നടത്തി ഒതുക്കുവാനും അവർക്ക് സ്വന്തമായിരിക്കുന്ന പത്ര മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പ്രത്യക്ഷപ്പെടുന്നതും നമുക്ക് കാണാം. ഇതെല്ലാം  ഇക്കൂട്ടരുടെ സ്വന്തം സ്വാർത്ഥലാഭം കണക്കുകൂട്ടിത്തന്നെയാണെന്നു വേണം കരുതാൻ. അപ്പോൾ ഒരു കാര്യം ഇവിടെ  വ്യക്തമാണ്, ഇടതു- വലതു ഭീകരത നടത്തുന്നത്, അത് ധാർമ്മികതയിലോ ദൈവനീതിയിലോ ഉള്ള വിശ്വാസം ഉള്ളവരല്ല.  മനുഷ്യസ്വാതന്ത്ര്യവും അവകാശങ്ങളും നേടുന്നതിനാണോ ലക്ഷ്യം? അല്ല. നമ്മുടെ ഉള്ളിലെ തീവ്രആഗ്രഹവും ഐക്യമില്ലായ്മയുമാണ്, നമ്മുടെ ദേശീയതാൽപ്പര്യത്തിനു നേരെ എതിരായിട്ടുള്ള ഗൂഢ പ്രവർത്തികൾ ഇങ്ങനെ അരങ്ങേറുന്നതിനു കാരണമാകുന്നത്.

 സമാധാനവിപ്ലവം സൃഷ്ടിച്ച ചരിത്രവും

അതേസമയം, ഐക്യത്തോടെ വ്യക്തി സ്വാതന്ത്ര്യത്തിനും മനുഷ്യാ ന്തസ്സിനും മാതൃകാപരമായ സമാധാനവിപ്ലവം സൃഷ്ടിച്ച ചരിത്രവും ചരിത്രത്തിലൂടെ കാണുന്നുണ്ട്. ഇംഗ്ലണ്ടിൽ രാജാക്കന്മാരും പ്രഭുക്കന്മാരും തമ്മിൽ നടന്ന ബലപരീക്ഷണം, അവിടെ രാജാവിന്റെ മുൻപിലോ പ്രഭുക്കന്മാരുടെ മുൻപിലോ അന്നത്തെ സാധാരണക്കാരന് യാതൊരു അവകാശങ്ങളോ ഇല്ല, സ്വാതന്ത്ര്യവുമില്ല. സൗത്ത് ആഫ്രിക്കയിലെ അടിമത്തം- അവിടെ കറുത്തവരും വെളുത്തവരും തമ്മിലുള്ള ബലപരീക്ഷണം, അതായിരുന്നു, കടുത്ത വർണ്ണ വിവേചനത്തിന്റെ നിയമം. ഇന്ത്യയിൽ വന്നെത്തിയ ഇംഗ്ലീഷുകാരൻ ഇന്ത്യയുടെ ഉടമയായി. അന്ന് ഇന്ത്യയിൽ ഇന്ത്യാക്കാരന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇക്കാലം വരെയും എഴുതപ്പെട്ട ഒരു ഭരണഘടനയില്ലാത്ത ഒരു രാജ്യത്തിന്‌ അടിമ വച്ചതായിരുന്നു - ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിൽ!

കാലാനുസരണം പാസ്സാക്കപ്പെടുന്ന നിയമങ്ങൾ ആണ് ഇന്നും  ഇംഗ്ലണ്ടിന്റെ ഭരണഘടനയായി വിശേഷിപ്പിപ്പിക്കാവുന്നത്. നമ്മുടെ സ്വന്തമായിരുന്ന സ്വാതന്ത്ര്യവും, നമ്മുടെ അവകാശപ്പെട്ട സ്വന്തം രാജ്യവും തിരിച്ചു വാങ്ങുവാനാണ്‌ മഹാത്മാ ഗാന്ധിജിയുടെ ജീവൻ നൽകേണ്ടിവന്നത്.  ഇന്ത്യാവിഭജനവിഷയത്തിൽ അന്ന് ഗാന്ധിജിയുടെ കാഴ്ചപ്പാടിനെതിരെ എതിർവാദവുമായി വന്ന,   അതുവരെയും മഹാത്മാഗാന്ധിയുടെ പഠനങ്ങളെ എപ്പോഴും സ്വാഗതം ചെയ്തിരുന്ന ആൾതന്നെ, പൊടുംനെനെ ഗാന്ധിജിയുടെ കൊലപാതകിയുമായി. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുത്വം മാത്രം മതിയെന്ന് ചിന്തിച്ച അന്നത്തെ ഹിന്ദുശ്രേഷ്ഠ സമൂഹത്തിന്റെ വക്താവായ നത്തു റാം ഗോട്സേയെക്ക് (Nathuram Godse) ഇന്ന് ആരാധനയും വലിയ ബഹുമതിയും കൊടുക്കുന്ന ഹിന്ദുതീവ്രവാദികളുടെ ഒരു ചെറിയ സമൂഹം ഇന്ത്യയിൽ ഈ അടുത്തകാലത്ത് വീണ്ടും തലപൊക്കിയിരിക്കുന്ന വാർത്തകൾ ഉണ്ടല്ലോ.
 
Martin Luther King jr. 1963
അമേരിക്കൻ ഭൂഘണ്ഡത്തിന്റെ തലസ്ഥാനം, ഭരണ സിരാകേന്ദ്രമായ ലിങ്കണ്‍ സ്മാരകത്തിന് ചുവട്ടിൽ, വാഷിങ്ങ്ടൻ നഗരം ദർശിച്ചിട്ടില്ലാത്ത ജനസാഗരം നിറഞ്ഞു കവിഞ്ഞു. സാവധാനം കറുത്ത വസ്ത്രം ധരിച്ച ഒരു പ്രാസംഗികൻ അവിടെ വന്നെ ത്തിയ രണ്ടുലക്ഷത്തി അൻപതിനാ യിരം മനുഷ്യരുടെ നേർക്ക്‌ തിരിഞ്ഞു പറഞ്ഞു: "I have a dream" - സ്വാതന്ത്ര്യത്തിനും അവകാശങ്ങൾ ക്കും വേണ്ടിയുള്ള വെല്ലുവിളിയായിരുന്നു, ആ വാക്കുകൾ. അദ്ദേഹമായി രുന്നു കറുത്ത വർഗ്ഗക്കാരനായ മാർട്ടിൻ ലൂതർ കിംഗ്; പാസ്റ്ററും, പൌരാവകാശ പ്രവർത്തകനും. മനുഷ്യസ്വാതന്ത്ര്യത്തിനും അവകാശ ത്തിനുമുള്ള അസ്തമിക്കാത്ത സ്വപ്നത്തെയാണ്‌ മാർടിൻ ലൂതർ കിംഗ് ജൂണിയർ ലോകത്തിനു അന്ന് വിശദീകരിച്ചത്. അതിങ്ങനെ:   "നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കപ്പെടുന്ന അന്ന്, എന്ന് നമുക്ക് കറുപ്പോ വെളുപ്പോ എന്ന ചിന്ത കൂടാതെ പരസ്പരം അങ്ങുമിങ്ങും ഓരോരുത്തനും  കൈകൊടുക്കുവാൻ സാധിക്കുന്ന ദിവസം വന്നാൽ, നാമെല്ലാം ദൈവത്തിന്റെ മക്കളാണ്, അന്ന് നാമെല്ലാവരും സ്വതന്ത്രരാണ്".

ജീവിതം മുഴുവൻ, അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി മരണം വരെ കാത്തിരുന്നവരുണ്ട്. നീതിക്കുവേണ്ടി കാലങ്ങൾ കാത്തിരുന്നു മരിച്ചവരുണ്ട്. സ്വന്തം അവകാശങ്ങൾക്കും ലാഭത്തിനും നീതിക്കും വേണ്ടി, സമൂഹത്തിലെ ശ്രേഷ്ഠരായ രാഷ്ട്രീയ പ്രവർത്തകരുടെയും, നീതിപീഠം സൂക്ഷിപ്പുകാരുടെയും, വ്യക്തികളുടെ മൗലീക അവകാശങ്ങളെയും ആവശ്യങ്ങളെയും അവഗണിക്കുന്ന അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥ രുടെയും, ദൈവനാമത്തിൽ വിശ്വാസികളെയും അവശരെയുമെല്ലാം  നിരന്തരം  ചൂഷണം ചെയ്യുന്ന മതസമുദായ നേതൃത്വങ്ങളുടെയും കാൽപ്പാടുകൾ നോക്കി പിന്തുടർന്ന വർക്ക് എന്ത് നല്കിയെന്ന ചോദ്യം ഇപ്പോൾ അവശേഷിക്കുന്നുണ്ട്?

മനുഷ്യന്റെ യഥാർത്ഥ മൗലീകസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾ ക്കും വേണ്ടി എന്നും അതിനായി അവകാശപ്പെട്ട ഉറച്ചതും ശാശ്വതവും ആധി കാരികവുമായ ഒരു യഥാർത്ഥവും മൗലീകവുമായ മൂലഉടമ്പടിയുടെ നവ ജീവൻ രൂപം പ്രാപിക്കുന്നത് പ്രതീക്ഷയിൽ മാത്രം കാണാനേ ഉള്ളോ? പുറത്തേയ്ക്കുള്ള വഴി ലോകത്തിനു തുറന്നിരിക്കുന്നുണ്ടല്ലോ ./-
                                                            ---------------------------------


Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.