Donnerstag, 24. Dezember 2015

ധ്രുവദീപ്തി // Religion // Christmas Message : യേശുവിന്റെ പിറവി./ Rev. Prof. Dr.Thomas Kadankavil C.M.I.

ധ്രുവദീപ്തി // Religion // Christmas Message :  

Christmas: 


   യേശുവിന്റെ പിറവി:

 Rev. Prof. Dr.Thomas Kadankavil C.M.I.

    Dr.Thomas Kadenkavil C.M.I.
ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത്, "പ്രാരംഭം മുതൽ എല്ലാക്കാര്യങ്ങളും  സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമെന്ന് എനിക്ക് തോന്നി" എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ്. ശ്രേഷ്ഠനായ തെയോഫിലസിനാണ് എഴുതുന്നത്‌. പേരിന്റെ വാച്യാർത്ഥം ദൈവത്തിന്റെ സ്നേഹിതൻ എന്നാണ്‌ (ലൂക്കാ.2: 1-20).

ക്രിസ്തുവിന്റെ ജനനത്തിന്റെ ആദ്യനിമിഷം "ഇതാ, കർത്താവിന്റെ ദാസി "എന്ന് പറഞ്ഞു വിനീതയാ യി ദൈവദൂതന്റെ സന്ദേശത്തിൽ കാതോർത്തുനിന്ന മറിയം സകല സത്ഗു ണങ്ങളുടെയും ഉറവയായി.

മറിയത്തിന്റെ ദൈവ മാതൃത്വം- മറിയത്തെ ദൈവം തൊട്ടു. അവൾ ഉണർന്നു. ദൈവത്തിൽ നിന്നും കൃപയുടെ പൂർണ്ണത ലഭിച്ച മറിയം അതിന്റെ സംവാഹ കയായി എലിസബത്തിന്റെ പക്കലേയ്ക്ക് പോകുന്നു. എലിസബത്തും അവളുടെ പുത്രനും കൃപാപൂരിതരാകുന്നു. അവൾ മറിയത്തെ "എന്റെ കർത്താവിന്റെ അമ്മ " എന്ന് അഭിസംബോധന ചെയ്യുന്നു.

യേശുവിന്റെ ജനനവിവരണം നൽകുന്നത് ക്രമമായും സൂക്ഷ്മമായുമാണ്. മറിയം തന്റെ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി. റോമാസാമ്രാജ്യത്തിന്റെ ഭരണ ചക്രം മുഴുവൻ പ്രവർത്തനനിരതമാക്കിയാണ് യേശുവിന്റെ ജനനം പെരുവഴിയിലാ ക്കിയത്. ഏല്ലാവർക്കും പാതയായ അവിടുന്ന് പാതവക്കത്ത് പിറക്കുക അനു യോജ്യമെന്നായിരിക്കാം ദൈവനിയോഗം.
 
ഗലീലയിലെ നസ്രത്തിൽ ജോസഫിന് ചെറിയ ഒരു വീടുണ്ടായിരുന്നു. യൂദായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിൽ പേരെഴുതിക്കണം. രാജകല്പന നിറവേറ്റാനുള്ള പരിശ്രമത്തിൽ യേശുവിന്റെ പിറവി പുൽത്തൊട്ടിയിലായി. നല്ല തുടക്കം. കുരിശിലെ അവസാനവും വേറിട്ടൊര ന്ത്യമായിരുന്നു. അത്യധിക വിലപ്പെട്ടതോ ശ്രദ്ദേയമായതോ ഒന്നും അവിടു ത്തെ ജനനത്തോടും മരണത്തോ ടും ബന്ധപ്പെട്ടുണ്ടായിരുന്നില്ല.
 
യേശുവിന്റെ പിറവി
ക്രിസ്മസ്ദിനം വെറും സാധാരണത്തിന്റെ അസാ ധാരണത്വം നിറഞ്ഞതാണ്‌. നൂറ്റാണ്ടുകളുടെ പുണ്യവും, അതിനായ  കാത്തിരിപ്പും ഫലമണി ഞ്ഞ സന്ദർഭത്തിൽ അതിനു അന്ന്  സാക്ഷിയാ കാൻ വയലുകളിൽ ആടിന് കാവൽ കിടന്ന ഇടയന്മാർ ഉണ്ടായിരുന്നു. അവരെയാണ് ആദ്യം സർവ്വജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷ ത്തിന്റെ സദ്‌വാർത്ത അറിയിക്കുന്നത്. "ഭൂമിയി ൽ ദൈവ കൃപ ലഭിച്ചവർക്ക് സമാധാനം" (ലൂക്കാ 2-14).

ഈ സമാധാനം സ്വന്തമാക്കാൻ ഇടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബെത് ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം". ഇന്ന് സമാധാനം കണ്ടെത്താൻ നാമും " ചെയ്യേണ്ടത് ഇതാണ്. നമുക്ക് കാണണം, പുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ. "ഇതായിരിക്കും നിങ്ങ ൾക്കു അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി യിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും(ലൂക്കാ. 2:12).

ഈജിപ്തിലേയ്ക്ക് പോയി.

ഈജിപ്തിലേയ്ക്ക്
അവൻ ഉണർന്ന്... ആ രാത്രിയിൽതന്നെ ഈജിപ്തിലേയ്ക്ക് പോയി(2.14). ക്രിസ്മസിന്റെ അടുത്ത രാത്രിയായിരിക്കണം. പിറന്നുവീണ മണ്ണിൽ കാലുകുത്തി നിൽക്കുവാനൊ  വേരുറപ്പിക്കുവാനോ വിളിയില്ല. സമ്പൂർണ്ണ ശൂന്യതയുടെ ചിത്രം ഇവിടെ പൂർത്തിയാവുകയാണ്. ജീവരക്ഷാർത്ഥം നാടു വി ട്ടോടുന്നു. നസ്രത്തിലെ ഭവനത്തെക്കുറിച്ചു പോലും ചിന്തിക്കു ന്നില്ല.

ഭാര്യയേയും മകനെയും രക്ഷിക്കാൻ ജനിച്ചു വളർന്ന വീട്ടിൽ നിന്നും നാട്ടിൽനിന്നും ഒളിച്ചോടെണ്ടിവരിക വലിയ ദൗർഭാഗ്യമാണ്‌. അതായിരുന്നു തിരുക്കുടുംബ ത്തിന്റെ നാഥനായിരുന്ന വി. യൗസേപ്പിന്റെ വിധി. ഈ അനുസ്മരണത്തിന്റെ തലേനാൾ ആദ്യരക്തസാക്ഷി സ്റ്റീഫനെയും പിറ്റേന്ന് യേശുവിനെ കൊല്ലാനുള്ള ഉദ്യമത്തിൽ കൊല്ലപ്പെട്ട രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞിപ്പൈതങ്ങളെയും നമ്മുടെ പ്രാർത്ഥനാജീവിതത്തിൽ നമ്മൾ അനുസ്മരിക്കുന്നു.

ഉണ്ണിയേശുവിനെയും മറിയത്തെയും സംരക്ഷിക്കുവാൻ അസാമാന്യ സിദ്ധി കളൊന്നും ദൈവം യൗസേപ്പിനു നൽകിയിരുന്നില്ല. ദൈവത്തിലാശ്രയി ച്ചുള്ള ഉറക്കത്തിലെ സ്വപ്നം മാത്രമായിരുന്ന വഴികാട്ടി. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നടന്നു കാണുന്നത്. ഇസ്രായേലിന്റെ പിള്ളത്തൊട്ടി യായ യൂദായിലേയ്ക്ക് ഈശോയെ കൊണ്ടുവരുന്നു. നസ്രത്തിൽ പോയി താമസിച്ച് നസ്രായൻ എന്ന പേര് അവിടുത്തേയ്ക്ക് അന്വർത്ഥമാകുന്നു. ഇവിടെയെല്ലാം യൗസേപ്പിതാവിന്റെ മുഖ്യ ദൗത്യം വചനം ശിരസാ വഹിക്കുകയും വചനത്തോടോത്തു വസിക്കുകയും വചനത്തോടോത്തു വളരുകയും വചനത്തെ വളർത്തുകയുമായിരുന്നു.

ഭാവനയുടെ പിൻബലം


ക്രിസ്മസ് സംഭവം നിറവേറിയ ചരിത്ര നിമിഷങ്ങ ളും അതോടനുബന്ധപ്പെട്ടു ഇന്ന് നടക്കുന്ന ആഘോഷങ്ങളും തമ്മിൽ കൂട്ടിയിണക്കാൻ ശക്തമായ ഭാവനയുടെ തന്നെ പിൻബലം വേണം. നിങ്ങളുടെ ആഹാരം വിശക്കുന്നവനുമായി പങ്കുവയ്ക്കുക, ഭവനരഹിതനുവേണ്ടി നിങ്ങളുടെ വാതിലുകൾ തുറക്കുക, നഗ്നനെ ഉടുപ്പിക്കുക, സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക (ഐസ. 58: 7 ). ക്രിസ്മസ് സമ്പത്ത് കൂട്ടിവയ്ക്കുന്നതിനെതിരായ ഒരു വെല്ലുവിളിയാണ്. ക്രിസ്മസ് മറ്റു ദിനങ്ങളെക്കാൾ കൂടുതൽ സമൃദ്ധമായി ഭക്ഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ദിവസമായി മാറുന്നു. ഈ ആഘോഷത്തിന് ലഭിക്കേണ്ട ആഴം അത് കണ്ടെടുത്തിട്ടില്ല.

ക്രിസ്മസ് സമ്പത്തിനു വേണ്ടിയുള്ള അത്യാർത്തി ക്കെതിരായ ഒരു വെല്ലുവിളി ആണ്. ക്രിസ്മസ് ദിനം ജീവിതത്തിൽ എന്തെല്ലാം പ്രത്യേകത യാണ് കൊണ്ടു വരുന്നത്. ഈ ആഘോഷം ക്രിസ്തുവിന് എന്ത് നല്കുന്നു. കുറെ ആശംസകളുടെയും കുറെയേറെ സമ്മാനപ്പൊതികളുടെയും കൈമാറ്റം നടക്കുന്ന ദിവസം. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ മധുര പലഹാരങ്ങളും മറ്റു വിഭവങ്ങളുമെല്ലാം  ആഹരിക്കുന്ന ദിവസം. ഇങ്ങനെ യൊരു ക്രിസ്മസ് പിറന്നു കടന്നു പോയാൽ മതിയോ? ഒരു രണ്ടാംനിര ചിന്ത എന്തുകൊണ്ട് എന്റെ ജീവിതം അവനു പിറക്കാനുള്ള വയ്ക്കോൽ തൊട്ടിലായി മാറുന്നില്ല എന്ന പ്രശ്നമാണ്. നമ്മുടെ അധരങ്ങൾ ഉരുവിടെണ്ട ഒരു ലഘു പ്രാർത്ഥന ഇങ്ങനെയായിരിക്കണം.

പുൽക്കൂടുകൾ നമ്മിൽ ജീവിക്കട്ടെ.

ക്രിസ്തു അപ്പത്തിന്റെ വീട്ടിൽ- ബേത്ലെഹേമിൽ- പിറന്നു. ഇതിന്റെ അർത്ഥം ക്രിസ്മസ് മനുഷ്യന്റെ എല്ലാ വിശപ്പും ശമിപ്പിക്കുന്ന അപ്പത്തിന്റെ വീടായി തീരണമെന്നുതന്നെ. എന്റെ ജീവിതം അവനു പിറക്കാനുള്ള വൈക്കോൽ തൊട്ടിലായി മാറുന്നില്ല. "ഗുരോ, എന്റെ ചിന്തയിലേയ്ക്ക്, എന്റെ വാക് കർമ്മങ്ങളിലെയ്ക്ക് അങ്ങ് ഉണരണമേ, കോളുപിടിച്ച എന്റെ മനസ്സിന്റെ യാമങ്ങളിലെയ്ക്ക്. ആശിക്കുന്ന നന്മയിൽ നിന്നും ആശിക്കാത്ത തിന്മയിലേയ്ക്ക് പ്രലോഭിക്കപ്പെടുന്ന ദുർഭഗനായ ഒരു മനുഷ്യനാണ് ഞാൻ. 

പടിപ്പുര അടയ്ക്കുന്നതിന് മുൻപ് അത്താഴപ്പട്ടിണിക്കാരെ വിളിച്ചുവരുത്തി ഊട്ടുന്ന പഴയ ബ്രാഹ്മണ ഇല്ലങ്ങൾ ബേത് ലെഹേമിന്റെ അർത്ഥസൂചന നൽകുന്നു. അത്താഴപ്പട്ടിണിക്കാർ ഇനി ആരെങ്കിലുമുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്ന ബ്രാഹ്മണ ഇല്ലങ്ങൾ ഇന്ന് കാലഹരണപ്പെട്ടു പോയെങ്കിലും അതിന്റെ ചൈതന്യം ക്രിസ്മസിൽ പ്രത്യക്ഷപ്പെടുന്ന പുൽക്കൂടുകൾ നമ്മിൽ ജീവിക്കട്ടെ./-
------------------------------------------------------------------------------------------------------------------
Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.