Dienstag, 15. Dezember 2015

ധ്രുവദീപ്തി // Politics // കേരളരാഷ്ട്രീയം: കെ.സി. സെബാസ്റ്റ്യൻ സ്മരണകൾ വൃണപ്പെടുത്തുന്ന ഓർമ്മകൾ / by Late കെ. സി. സെബാസ്റ്റ്യൻ, ex.M.P.

കേരളരാഷ്ട്രീയം: കെ. സി. സെബാസ്റ്റ്യൻ സ്മരണകൾ 

വൃണപ്പെടുത്തുന്ന ഓർമ്മകൾ: by 
  Late കെ. സി. സെബാസ്റ്റ്യൻ, ex.M.P.


പി. റ്റി. ചാക്കോ സപ്ലിമെന്റ് - കേരള ഭടൻ
                                     
വൃണപ്പെടുത്തുന്ന ഓർമ്മകളോടെ -

(പി. റ്റി. ചാക്കോയെക്കുറിച്ച് അദ്ദേഹത്തിൻറെ സഹപ്രവർത്തകനും ദീപികയുടെ തിരുവനന്തപുരം ബ്യൂറോ ചീഫും മുൻ എം.പി.യുമായിരുന്ന ശ്രീ.കെ.സി. സെബാസ്റ്റ്യൻ എഴുതിയ അനുസ്മരണം "കേരളഭടൻ" ജേർണൽ പ്രസിദ്ധീകരിച്ചതാണ് ഇവിടെ ചേർക്കുന്നത്. കേരളഭടൻ ഈ ലേഖനം അന്ന് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അഭിവന്ദ്യ ശ്രീ. കെ. സി. സെബാസ്റ്റ്യൻ നമ്മെ വിട്ടുപിരിഞ്ഞിരുന്നു. കേരളപ്പിറവി നടന്നിട്ട് അടുത്ത വർഷം സുമാർ അറുപതു വർഷങ്ങൾ തികയും. ഇപ്പോഴും കേരളരാഷ്ട്രീയത്തിൽ ജനാധിപത്യം അപകടത്തിലാക്കുന്ന പ്രവണതകളെയാണ് ഈയടുത്തദിവസങ്ങളിൽ പോലും    ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ജനാധിപത്യ രാഷ്ട്രീയത്തിലെ വ്യക്തിഹത്യപ്രവണത , അവഹേളന, അസഹിഷ്ണത, അഴിമതി, അധികാരവടംവലി, തെരുവ്പ്രകടനങ്ങൾ ഭീകരത എന്നുതുടങ്ങി നീണ്ട പട്ടിക ഇവിടെ നിരത്തുവാനുണ്ട്. മാറ്റങ്ങൾ ഉണ്ടാകാത്ത ജനജീവിതം അസ്വസ്ഥമാക്കുന്ന രാഷ്ട്രീയകോലാഹലങ്ങൾ, 1956-ലെ കേരള പ്പിറവി മുതൽ ഇന്നും മൂകസാക്ഷിയായി നാം ദർശിച്ചുകൊണ്ടിരിക്കുന്നു. കേരളരാഷ്ട്രീയത്തിലെ യഥാർത്ഥ ദു:സ്ഥിതി ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങൾ എഴുതിയ, നമ്മെ എന്നേയ്ക്കുമായി വിട്ടുപിരിഞ്ഞ അഭിവന്ദ്യ ശ്രീ. കെ. സി. സെബാസ്റ്റ്യനെക്കുറിച്ചുള്ള ദു:ഖ സ്മരണകളോടെ 

"ധ്രുവദീപ്തി" 

ഈ ലേഖനം പ്രസിദ്ധീകരിക്കുന്നു).


    വൃണപ്പെടുത്തുന്ന ഓർമ്മകൾ-

                                                                                                                കെ.സി. സെബാസ്റ്റ്യൻ-

കെ. സി. സെബാസ്റ്റ്യൻ-
ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 35 കൊല്ലങ്ങൾക്കിടയിൽ എനിക്ക് ഒട്ടേറെപ്പേരുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്. ഇണങ്ങിയും പിണങ്ങിയും അവരുമായി നല്ല ബന്ധം നിലനിറുത്തുന്നതിനും എനിക്ക് സാധിച്ചിട്ടുണ്ട്. ഞാൻ പ്രത്യേക സിദ്ധിയൊ ന്നും അവകാശപ്പെടുന്നില്ല.ഒരു സാധാരണക്കാരൻ എന്ന കാഴ്ചപ്പാടിൽ പറയുമ്പോൾ പി. റ്റി. ചാക്കോയെ പ്പോലെ ഹൃദയവിശാലതയും, മറ്റുള്ളവരെ മനസ്സിലാ ക്കാനുള്ള കഴിവും, ഒത്തു ചേർന്ന മറ്റൊരു നേതാവി നെ എന്റെ ഓർമ്മയിൽ വരുന്നില്ല. അദ്ദേഹത്തിൻറെ പൂർണ്ണമായ പ്രതിമ കോട്ടയത്ത് അനാവരണം ചെയ്ത അവസരത്തിൽ അദ്ധ്യക്ഷവേദിയുടെ ഒരു കോണിൽ ഇരിക്കാൻ അവസരം ലഭിച്ചത് എന്നും ചാരിതാർത്ഥ്യത്തോടെ ഓർമ്മിക്കും.

ഒരുപാട് കാര്യങ്ങൾ എഴുതണമെന്നുണ്ട്. ഓർമ്മകൾ... പല വൃണപ്പെടുത്തുന്ന ഓർമ്മകൾ ഓടിയെത്തുന്നു. സ്നേഹമുള്ളവരെപ്പറ്റി എഴുതുമ്പോൾ വരുന്ന ദൗർബല്യമാണ്, ക്ഷമിക്കണം.

സ്വന്തം കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും പി. റ്റി. ചാക്കോ ധീരനായി രുന്നു. എന്തു തീരുമാനമെടുക്കുവാനും എന്തു സാഹസികത കാണിക്കാനും അദ്ദേഹം അറച്ചു നിന്നിട്ടില്ല. പക്ഷെ, സ്വന്തം കാര്യത്തിൽ പി.റ്റി. ചാക്കോ ഒരു  കൊച്ചു കുട്ടിയെക്കാൾ ദുർബലനായിരുന്നു.

ഒരിക്കൽ, അല്ല പല തവണ പി. റ്റി. ചാക്കോ എന്നോട് ഉപദേശിച്ചിട്ടുണ്ട്, "സെബാസ്റ്റ്യൻ കല്യാണം കഴിക്കണം". അത് സെക്സ് ഉദ്ദേശിച്ചല്ല. രാവിലെ ഉണരുമ്പോൾ ഭാര്യ നെറ്റിയിൽ ഒരു ഉമ്മ തരും, അത് കഴിഞ്ഞു ഭാര്യ- മോൾ ക്കൊരു സാരി, വിനോദയാത്രയ്ക്ക് അടയ്ക്കേണ്ട തുക, സ്കൂൾ ആവശ്യത്തിനു ള്ള മറ്റു കാര്യങ്ങൾ, ചുമ്പനത്തിന്റെ ചൂടിനു പുറമേ ആവശ്യങ്ങളുടെ നീണ്ട പട്ടികകൂടി നിരത്തുമ്പോൾ വിരസത തോന്നുമെങ്കിലും കട്ടൻകാപ്പി കുടിച്ചു കഴിയുമ്പോൾ ആ ആവശ്യങ്ങൾ നിറവേറ്റാനുള്ള ആവേശമാകുമെന്നാണ് പി. റ്റി. ചാക്കോയുടെ അഭിപ്രായം. അത് ശരിയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടു കഴിഞ്ഞ കാലങ്ങളിൽ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പേഴ്സിൽ നൂറു രൂപയുണ്ടെങ്കിൽ അത് ചിലവാക്കാതെ അദ്ദേഹത്തിനുറക്കം വരുമായി രുന്നില്ല. കാരണം സ്വന്തം ജോലിയിൽക്കൂടി നാളത്തെ കാര്യങ്ങൾ നിറവേറ്റാ മെന്ന ആത്മധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.

പി.റ്റി.ചാക്കോയെ കേരളം ഓർമ്മിക്കുന്നത് ഒരു രാഷ്ട്രീയ നേതാവായിട്ടാണ്. അത് പുറമെയുള്ള ചിത്രം. രണ്ടു മുഖങ്ങളുള്ള ഒരു മഹാനായിരുന്നു പി.റ്റി. ചാക്കോ. ഒന്ന്, കുടുംബ കാരണവർ- രണ്ട്‌ രാഷ്ട്രീയ നേതാവു്. തന്റെ മകനെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്ക് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ പി. റ്റി. ചാക്കോ ഒരു പിതാവായി മാറി. എന്ത് മനോവേദന അദ്ദേഹം അനുഭവിച്ചു എന്നത് ചുരുക്കം ചിലർക്കേ അറിയാവു.

രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അനുയായികളെ സൃഷ്ടിച്ച്, സാമുദായിക വും  രാഷ്ട്രീയവുമായ എതിർപ്പുകളെ തൃണവൽഗണിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ, അവർ എത്ര ഉന്നതരായാലും ശരി സർവ്വീസിൽ നിന്നും പുറത്താക്കി. റവന്യൂ ബോർഡ് മെമ്പർ, ചീഫ് എൻജിനീയർ, പബ്ലിക്ക് റിലേഷ ൻസ് ഡയറക്ടർ, ഗവ. പ്രസ്സ് സൂപ്രണ്ട് തുടങ്ങിയവരെല്ലാം പി. റ്റി. ചാക്കോയുടെ നിയമ ഖഡ്ഗത്തിനു ഇരയായി.

1960-ലെ മന്ത്രിസഭാ രൂപീകരണചർച്ചയും പിന്നാമ്പുറ തിരക്കഥയും.

പട്ടം താണുപിള്ള മന്ത്രിസഭ- 1960
താൻ ആരുടേയും പിന്നിൽ അല്ലെ ന്ന വിചാരം പി. റ്റി. ചാക്കോയ്ക്കു ണ്ടായിരുന്നു. അതൊക്കെ  തീർ ത്തും അഹങ്കാരമായിപ്പോയിയെ ന്നു പറയുന്നവർ ഇന്നും കണ്ടേക്കാം. പക്ഷെ ഒരു വ്യക്തിയുടെ സ്വഭാവ വും വ്യക്തിത്വവും സ്വയമായി നിർണ്ണയിക്കുന്ന കാര്യങ്ങളാണ്. വിമോചന സമരത്തിനുശേഷം 1960-ൽ മന്ത്രി സഭാ രൂപീകരണ ചർച്ചക ൾ കൊടുമ്പിരിക്കൊണ്ടു നടക്കുക യാണ്. അന്നത്തെ കോണ്ഗ്രസ് പ്രസിഡണ്ട് യൂ. എൻ. ധേബാർ ആ ണ് മന്ത്രിസഭാ രൂപീകരണ ചർച്ചയ്ക്ക് എത്തിയിട്ടുള്ളത്.

പി. റ്റി. ചാക്കോയുടെ കാലുവാരി ആർ. ശങ്കറെ പൊക്കിക്കൊണ്ട് വരുവാൻ ശ്രമങ്ങൾ നടക്കുന്നു. അല്പം ക്ഷീണിതമാനസനായി പി. റ്റി. ചാക്കോ ഞാൻ താമസിക്കുന്ന സ്ഥലത്തുവന്നു.

"ഇന്നിവിടെ ഞാനുറങ്ങും, രാത്രിയിൽ വല്ല വിളിയും വന്നാൽ ഞാൻ ഉറക്ക മാണെന്ന് പറയണം".

അദ്ദേഹം ഉറങ്ങാൻ പോയി. രാത്രി ഒരുമണി ആയിക്കാണുമെന്നാണ് എന്റെ ഓർമ്മ. യൂ. എൻ. ധേബാർ, പി. റ്റി. ചാക്കോയെ എന്റെ ഫോണ്‍നമ്പരിൽ വിളിച്ചു.

"പി. റ്റി. ചാക്കോ ഉറക്കമായി " എന്ന് ഞാൻ.. "വിളിക്കൂ" എന്നായി ധേബാർ.

പക്ഷെ ഞാൻ കൂട്ടാക്കിയില്ല. ഒരുപക്ഷെ അന്ന് അർദ്ധരാത്രിയിൽ പി. റ്റി. ചാക്കോ കോണ്‍ഗ്രസ് പ്രസിഡണ്ടിനെ കണ്ടിരുന്നെങ്കിൽ കേരളരാഷ്ട്രീയം വ്യത്യസ്തമായിരുന്നേനേം..സംഭവിക്കാനുള്ളത് സംഭവിക്കാതെ ഇരിക്കയില്ല ല്ലോ.

 സീസറിന്റെ പത്നി സംശയത്തിനതീതമായിരിക്കണം.

പി. റ്റി. ചാക്കോ അഴിമതിക്ക് അതീതനായിരുന്നുവെന്നത് അദ്ദേഹത്തിൻറെ രാഷ്ട്രീയശത്രുക്കൾ പോലും സമ്മതിക്കും. അദ്ദേഹം ആഭ്യന്തര മന്ത്രി ആയി രുന്നപ്പോൾ ഒരു പോലീസ് സബ്- ഇൻസ്പെക്ടർ തിരഞ്ഞെടുപ്പ് നടന്നു. തടി മിടുക്കും വിദ്യാഭ്യാസ യോഗ്യതയും നിയമനത്തിന് എല്ലാവിധത്തിലും അർ ഹനായിരുന്ന പി. റ്റി. ചാക്കോയുടെ സഹോദരനും അതിൽ ഒരു അപേക്ഷക നായി. പി. റ്റി. ചാക്കോ പരപ്രേരണ കൂടാതെ സഹോദരനോട് ഇന്റർവ്യൂവിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. ഇന്റർവ്യൂ നടന്നാൽ അർഹതവച്ചു തൻ്റെ സഹോദരന് നിയമനം കിട്ടുമെന്ന് ഏതാണ്ട് തീർച്ചയായിരുന്നു. അത് തന്റെ ഔദ്യോഗിക ജീവിതത്തിൽ കളങ്കം വരുത്തിയേക്കാമെന്ന് ഭയന്നായിരിക്ക ണം സഹോദരന് കിട്ടാമായിരുന്ന നിയമനാവസരം നിഷേധിച്ചത്.

ഇന്ന് പലരും ഈ വസ്തുത സ്മരിക്കുന്നില്ല.- "തന്റെ മരുമകനാണ്" ഇനി അടുത്ത തെന്ന് അറിയിച്ചശേഷം ഇന്റർവ്യൂ ബോർഡിൽ നിന്നും മാറി നിൽക്കുന്ന വരെ പ്രശംസിക്കുന്നവർ പി. റ്റി. ചാക്കോ കാണിച്ച മാതൃക ഒർമ്മിക്കുകയില്ല. പി. റ്റി. ചാക്കോ എടുത്ത തീരുമാനം ശരിയാണോ? അല്ല എന്ന് ഞാൻ പറയും. പക്ഷെ സീസറിന്റെ പത്നി സംശയത്തിനതീതമായിരി ക്കണം എന്ന തത്വ ത്തിൽ പി. റ്റി. ചാക്കോ വിശ്വസിച്ചിരുന്നു.

പി. റ്റി. ചാക്കോയുടെ പൂർണ്ണകായ പ്രതിമ അദ്ദേഹം പ്രവർത്തിച്ച കോട്ടയ ത്ത് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ആ വെങ്കൽ പ്രതിമയ്ക്ക് പി. റ്റി. ചാക്കോ ആരായിരുന്നു, എന്തായിരുന്നു എന്ന് പറയുവാൻ നാവുകളില്ല. വളർന്നു വ രുന്ന തലമുറയിൽ പി. റ്റി. ചാക്കോ പ്രതിനിധാനം ചെയ്ത ആശയങ്ങൾ, ആദർ ശങ്ങൾ- അവ പറഞ്ഞു കൊടുക്കുവാൻ സന്നദ്ധരായ ഒരു ചെറു സംഘമെങ്കി ലും വളർന്നു വന്നിരുന്നെങ്കിൽ !/-
--------------------------------------------------------------------------------------------------------------------------
Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.