Samstag, 19. Dezember 2015

ധ്രുവദീപ്തി // Religion // Theology // ത്രിത്വത്തിന്റെ കൂട്ടായ്മയിലേയ്ക്ക് : Rev. Dr. Andrews Mekkattukunnel


ധ്രുവദീപ്തി:// Religion //Theology // 



ത്രിത്വത്തിന്റെ കൂട്ടായ്മയിലേയ്ക്ക് : 



Rev. Dr. Andrews Mekkattukunnel
  

Rev. Dr. Andrews 
Mekkattukunnel
മാർപാപ്പ വിശ്വാസത്തിന്റെ വാതിൽ ആരംഭി ക്കുന്നതിപ്രകാരമാണ്. "ദൈവീക കൂട്ടായ്മയിലുള്ള ജീവിതത്തിലേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തു വാനും അവിടുത്തെ തിരുസഭയിൽ നമുക്ക് പ്രവേശനം നൽകുവാനും വേണ്ടി വിശ്വാസത്തി ന്റെ വാതിൽ സദാ സമയവും നമുക്കായി തുറന്നു കിടക്കുന്നു". മനുഷ്യന് സ്വപനം കാണാൻ പോലും സാദ്ധ്യമല്ലാത്ത ഒരു മഹാ ഭാഗ്യത്തിലേ യ്ക്കാണ് ഈ വാതിൽ തുറന്നിരിക്കുന്നത്; ദൈവീക കൂട്ടായ്മ യിൽ ഉള്ള ജീവിതത്തിലേയ്ക്ക്.

പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിലേക്കാണ് മാമോദീസ വഴി മനുഷ്യർക്ക്‌ പ്രവേശനം സിദ്ധിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും ജീവനിലേയ്ക്ക് മാമ്മോദീസായിലൂടെ പ്രവേശിക്കുന്ന ഓരോ വ്യക്തിയും ദൈവീക ഐഖ്യത്തിൽ ജീവിക്കാനാണ് വിളിക്കപ്പെടു ന്നത്. ഇത് സാദ്ധ്യമാക്കി തീർത്തത് മനുഷ്യനായി അവതരിച്ച ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്‌. പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരവും പീഡാ സഹന- മരണോത്ഥാനങ്ങളും വഴി പരിശുദ്ധ ത്രിത്വത്തിന്റെ ജീവനിലേ യ്ക്കുള്ള വാതിൽ നമുക്കായി തുറക്കപ്പെട്ടു. ആദി മനുഷ്യൻ പറുദീസായിൽ അനുഭവിച്ച ദൈവീക സഹവാസത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കു മാണ് നമുക്ക് പ്രവേശനം സാദ്ധ്യമായിരിക്കുന്നത്. "ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" (ലൂക്കാ.23, 43) എന്ന് നല്ല കള്ളനോട് കുരിശിൽ കിടന്നുകൊണ്ട് അവിടുന്നു അരുളിചെയ്തതിന്റെ അർത്ഥമിതാണ്. മിശിഹാ നമ്മെ രക്ഷിച്ചപ്പോൾ ദൈവീക ജീവനിലേയ്ക്ക് നമുക്ക് പ്രവേശനം നൽകുകയാണ്. ഈ പ്രവേശനം പൂർത്തിയാകുന്നത്, ഈ ലോകത്തിൽ നിന്നുള്ള കടന്നു പോകലിലൂടെയാണ്.

ത്രിത്വരഹസ്യം.

ത്രിത്വരഹസ്യം.
ക്രൈസ്തവ ജീവിതത്തിലെ അടി സ്ഥാന പ്രമാണങ്ങളിൽ ഒന്ന് ത്രിത്വത്തിലുള്ള വിശ്വാസമാണ്. ഏക ദൈവം; ഈ ഏക ദൈവ ത്തിൽ മൂന്നാളുകൾ- ഇതാണ് ത്രിത്വരഹസ്യം. ആരംഭവും അവ സാനവുമില്ലാത്തവരാണ് മൂന്നു പേരും. അറിവിലും ശക്തിയിലും മഹത്വത്തിലും തുല്യർ. അതു കൊണ്ടുതന്നെ മനുഷ്യരുടെ ആരാധനയ്ക്ക് ഒരുപോലെ അർഹരും. എന്നാൽ മൂന്നു ദൈവങ്ങളില്ല, ദൈവം ഒരുവൻ മാത്രം. സത്തയിൽ ഏകത്വം വ്യക്തിത്വത്തിൽ ത്രിത്വം. ഏക ദൈവിക സത്തയിൽ പങ്കു ചേരുന്ന മൂന്നു വ്യക്തികൾ. "പിതാവും പുത്രനും പരിശുദ്ധാ ത്മാവുമായ സർവ്വേശ്വര എന്നേയ്ക്കും" എന്നോ "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി" എന്നോ പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ വിശ്വാസമാണ് നമ്മൾ പ്രഘോഷിക്കുന്നത്. വിശ്വാസ പ്രമാണത്തിലും ത്രിത്വൈകദൈവത്തിലുള്ള വിശ്വാസം നമ്മൾ ദിവസവും ഏറ്റു പറയുന്നുണ്ടല്ലോ.

മനുഷ്യനായി അവതരിച്ച ഈശോമിശിഹാ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്ക് വെളിപ്പെടുത്തിത്തന്നു. അവിടുത്തെ മാമ്മോദീസാ വേളയിൽ, ത്രിത്വത്തിലെ മൂന്നാളും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. സ്വർഗ്ഗം തുറന്നു സംസാരിച്ച പിതാവായ ദൈവം, നസ്രായനായ ഈശോ തന്റെ പ്രിയപുത്രൻ ആണെന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ റൂഹാ പ്രാവിന്റെ രൂപത്തിൽ ഈശോയുടെ മേൽ ഇറങ്ങി വസിച്ചുകൊണ്ട് ത്രിത്വത്തിന്റെ കൂട്ടായ്മ ലോകത്തിനു വെളിപ്പെടുത്തി.

പരസ്യജീവിതകാലത്ത് ഈശോ ത്രിത്വത്തിലെ മറ്റു രണ്ടാളുകളെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഞാനും പിതാവും ഒന്നാകുന്നു (യോഹ. 10,30). പിതാവ് ഏൽപ്പിച്ച ജോലികൾ മാത്രമാണ് പുത്രൻ ചെയ്യുന്നത് (യോഹ.15,19-21). പിതാവ് പുത്രനിലും പുത്രൻ പിതാവിലും വസിക്കുന്നു (യോഹ. 10,38 ; 17,10 -11). പിതാവു പുത്രനെയും പുത്രൻ പിതാവിനെയും പൂർണ്ണമായി അറിയുന്നു ( യോഹ.10,15). പിതാവ് പുത്രനെയും പുത്രൻ പിതാവിനെയും മഹത്വപ്പെടുത്തു ന്നു (യോഹ.12,28; 13,31 ;17,1). എന്ന് തുടങ്ങിയ പ്രസ്താവനകൾ നസ്രായനായ ഈശോയും പിതാവായ ദൈവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.

പെന്തക്കുസ്താ ദിനത്തിൽ
ഈ ലോകത്തിൽ നിന്നുള്ള തന്റെ വേർപാടിന് ശേഷം എന്നും ശിഷ്യരോടോത്തുവസിച്ച് (യോഹ 14,16) അവരെ സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് നയിക്കാനായി ഒരു "സഹായകനെ" - പരിശുദ്ധാ ത്മാവിനെ- അവിടുന്നു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് പെന്തക്കുസ്താ ദിനത്തിൽ പരി. റൂഹാ ശ്ലീഹന്മാരുടെമേൽ വന്നപ്പോൾ കുരിശിൽ മരിച്ചു ഉത്ഥാനം ചെയ്ത ഈശോയെ ദൈവ പുത്രനും നാഥനുമായി പൂർണ്ണമായി വിശ്വസി ക്കാനും ആ വിശ്വാസം ഉറക്കെ പ്രഘോഷിക്കാ നും അവർക്ക് ശക്തി ലഭിച്ചു. ഈശോയിൽ സംഭവിച്ചവ പഴയ നിയമത്തിൽ ദൈവം നല്കിയിരുന്ന വാഗ്ദാനങ്ങളുടെ പൂർത്തീകരണ മായി അവർ ഗ്രഹിച്ചു. പരിശുദ്ധ റൂഹായാണ് ഇത് മനസ്സിലാക്കാനുള്ള പ്രകാശം പ്രദാനം ചെയ്തതെന്ന് അവർക്ക് ബോദ്ധ്യമായി. ദൈവാരൂപി എന്നും കൂടെ വസിച്ചുകൊണ്ട് വിശ്വാസികളെ ശക്തിപ്പെടുത്തു ന്നു. രക്ഷാകര ചരിത്രത്തിലെ ഈ ദൈവാനുഭവത്തിൽ നിന്നാണ് തിരുസഭ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെടുത്തിയത്.

പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെയും പരസ്പര സഹവർത്തിത്വ മാണ് ( Mutual indwelling - Perichoresis) അവരുടെ ബന്ധത്തിന്റെ സവിശേഷത. പിതാവു പുത്രനിലും പരിശുദ്ധാത്മാവിലും, പുത്രൻ പിതാവിലും പരിശുദ്ധാ ത്മാവിലും, പരിശുദ്ധ റൂഹാ പിതാവിലും പുത്രനിലും വസിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ ഐക്യത്തിലേയ്ക്കും കൂട്ടായ്മയിലേയ്ക്കുമാണ് മാമ്മോദീസ ഉൾപ്പെടെയുള്ള പ്രാരഭ കൂദാശകളിലൂടെ വിശ്വാസികളായ നമ്മൾ ഉൾച്ചേർ ക്കപ്പെട്ടിരിക്കുന്നത്‌.

ത്രിത്വൈക ദൈവത്തിന്റെ ജീവനിലേയ്ക്കുള്ള പ്രവേശനം നാമിന്ന് അനുഭവി ക്കുന്നത് തിരുസഭയിലുള്ള കൂട്ടായ്മാജീവിതത്തിലാണ്. കാരണം, ദൈവീക ജീവനിലേയ്ക്ക് പ്രവേശനം നൽകുന്ന വാതിലിന്റെ താക്കോൽ തിരുസഭയെ യാണ് മിശിഹാ ഏൽപ്പിച്ചിരിക്കുന്നത്. കൌദാശികമായി ദൈവൈക്യത്തിൽ ഉള്ള ജീവിതം വിശ്വാസിക്ക് അനുഭവവേദ്യമാകുന്നത് തിരുസഭയിലാണ്. അവിടെയാണ് സ്വർഗ്ഗത്തിൽ പൂർണ്ണമാകാനിരിക്കുന്ന ദൈവീക ഐക്യത്തിന്റെ മുന്നാസ്വാദനം.

സഭാംഗങ്ങൾക്കിടയിലുള്ള പരസ്പര കൂട്ടായ്മയ്ക്ക് അടിസ്ഥാ നം പരിശുദ്ധ ത്രിത്വത്തിലുള്ള കൂട്ടായ്മ തന്നെയാണ്. ആ മാതൃക അനുകരിക്കാ നാണ് വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നതും. ഇതെക്കുറിച്ചാണ് വി.  യോഹന്നാൻ ശ്ലീഹാ തന്റെ പ്രഥമ ലേഖനാരംഭത്തിൽ എഴുതുന്നത്‌: " പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടതുമായ നിത്യജീവനെക്കുറിച്ചു ഞങ്ങൾ നിങ്ങളോട് പ്രസംഗിക്കുന്നു. നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകാനാണ്, ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോട് പ്രഖ്യാപിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മ പിതാവിനോടും അവന്റെ പുത്രനായ ഈശോമിശിഹാ യോടുമാണ്" (1 യോഹ. 1, 1-3). ശ്ലീഹന്മാർ തങ്ങളുടെ വിശ്വാസാനുഭാവം പങ്കു വയ്ക്കുന്നത് സ്വീകരിക്കുന്നവർക്ക് അവരുമായുണ്ടാകുന്ന കൂട്ടായ്മയുടെ പേരാണ് തിരുസഭയെന്നത്. പന്തക്കുസ്താ ദിനത്തിൽ ഓർസ്ലേമിൽ രൂപം കൊണ്ട ആദിമ ക്രൈസ്തവ സമൂഹത്തിന്റെ മുഖമുദ്രയും സ്ലീഹന്മാരുമാ യുള്ള ഈ കൂട്ടായ്മ ആയിരുന്നു (നടപടി 2, 42).

ക്രൈസ്തവാസ്തിത്വം ഈ രണ്ടു തലങ്ങളിൽ കാലുറപ്പിച്ചുള്ള ജീവിതമാണ്. സ്വർഗ്ഗീയവും ഭൗമികവുമായ തലങ്ങളിൽ വിശ്വാസിക്ക് ഒരേസമയം ഇരട്ട പൗരത്വമാണുള്ളത് : സ്വർഗ്ഗത്തിലും തിരുസഭയിലും ദൈവീകശ്ചായയിൽ സൃഷ്ടിക്കപ്പെട്ടിരുക്കുന്ന മനുഷ്യൻ ദൈവത്തോടൊത്തുള്ള സഹവാസത്തി ൽ മാത്രമേ യഥാർത്ഥ സന്തോഷം കണ്ടെത്താനാകൂ.

ദൈവത്തിനായുള്ള ദാഹം ഏതൊരു മനുഷ്യന്റേയും ഹൃദയതാളത്തിന്റെ ഭാഗമാണ്. ദൈവത്താൽ ദൈവത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്കൊണ്ട് ദൈവത്തോട് ചേർന്ന് മാത്രമേ അർത്ഥപൂർണ്ണമായി അവനു ജീവിക്കാനാവൂ. ദൈവത്തിന്റെ സ്നഹം അംഗീകരിച്ചു അവിടുത്തെ പരിപാലനയ്ക്ക് സമർ പ്പിക്കുന്നിടത്തോളം മാത്രമേ അവന്റെ അസ്തിത്വത്തിനർത്ഥമുണ്ടാകു. അതു കൊണ്ടാണ് വി. അഗസ്തീനോസ് ഇപ്രകാരം എഴുതിയത് "മഹോന്നതനായ കർത്താവേ, അങ്ങ് ഞങ്ങളെ അങ്ങേയ്ക്കായി സൃഷ്ടിച്ചു; അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്തമായിരിക്കും" (Augustine Confession, 1, 1, 1; PL 32, 65).

ദൈവീക കൂട്ടായ്മയിലായിരിക്കുന്ന വ്യക്തി ദൈവത്തിന്റെ തന്നെ ഛായ യിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മറ്റു മനുഷ്യരുമായും കൂട്ടായ്മയിൽ വർത്തിക്കും. നമ്മുടെ കുർബാനയിൽ ദിവ്യ രഹസ്യങ്ങൾ സ്വീകരിക്കു ന്നതിനു ഒരുക്കമായി ദൈവജനം ഒന്നാകെ പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. "ഏക പിതാവ് പരിശുദ്ധനാകുന്നു, ഏക പുത്രൻ പരിശുദ്ധനാകുന്നു, ഏക റൂഹാ പരിശുദ്ധനാകുന്നു, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, എന്നേയ്ക്കും ആമ്മേൻ". പരസ്പരം സ്നേഹിച്ചും സഹായിച്ചും തങ്ങൾക്കുള്ളതു ഒന്നുമില്ലാത്തവരുമായി പങ്കുവച്ചും ജീവി ച്ചിരുന്ന ആദിമ ക്രൈസ്തവ സമൂഹം ഇതിനു ഉത്തമ ഉദാഹരണമാണ് (നടപടി 2, 42- 47; 4, 32- 37). /-
------------------------------------------------------------------------------------------------------------------------
Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.