Welcome to DHRUWADEEPTI.online. We present you the searchable online literature for readers, students, educators, or enthusiast. Enjoy reading.
Donnerstag, 31. Dezember 2015
Donnerstag, 24. Dezember 2015
ധ്രുവദീപ്തി // Christmas // A Message for Christmas 2015: Fr. Sebastian Thottippatt
A Message for Christmas 2015
Fr. Sebastian Thottippatt
Fr. Sebastian Thottippatt |
Today a Savior has been born to you…you will find a baby wrapped in swaddling clothes and lying in a manger” (Luke 2:11-12). God has entered humanity in its history and in its consciousness. Christmas is not just a mythical story that has no basis in history. Rather it is the historical entry of God as man into the world at a definite time and place. “The Word became flesh; he pitched his tent among us and we have seen his glory, the glory of the only Son coming from the Father, full of grace and truth” (John 1: 14). Jesus was not a human being in whom God entered but he was God who took on human nature so that we all, invested with a human nature, may find Christmas relevant to our personal history.
Christmas is the climax of the love story of God with man. As
Pope Francis reiterates about the Christmas event: “It is the tenderness of God
who looks upon us with eyes full of love and who accepts our poverty; a God who
is in love with our smallness.” Beginning his life in the manger and ending it
on the cross, Jesus embraces the entire span of a human person’s life in its
poverty, simplicity and sinfulness. Christmas then is a time to allow ourselves
to be loved by God more than about our loving him. Cardinal Avery Dulles from
U.S. has some pregnant words that describe what Christmas is all about: “Christmas
does not give us a ladder to climb out of the human condition, it gives us a
drill to burrow into the heart of everything that is and thus to find it shimmering
with divinity.” The good news of Christmas is not that God is going to sweep
away as if by magic all troubles from our life that are more often caused by
our greed and selfishness. But rather it tells of a God of love who is
personally involved in everything that happens everywhere and anywhere.
Do we not see him so strongly present whenever sorrow or tragedy strikes us at close quarters? We saw it in the refugee crisis that affected Europe that transformed the hearts of thousands in providing generous hospitality to strangers. We saw it in Nepal and Chennai when help came from far and near providing food and shelter to thousands bereft of their dear ones and home. Christmas invites us to look out for this God shimmering in the ordinariness of our life with its ups and downs. It tells us of the second aspect of the story of Christmas which is its mystical content. Through the incarnation God was not only entering the history of human kind but also its inner consciousness. As Meister Eckhart maintained “In the person of God the Son, as Jesus, the carpenter of Nazareth, God entered into the Ground of the Soul – that inner Sanctum common to all human beings in all periods of history – and has remained there ever since.” He was entering into human nature in its essence which is at the core of every human being, divested of all peculiarities unique to each person. It is here that we are at our best and manifest it when we are free from selfish considerations.
Do we not see him so strongly present whenever sorrow or tragedy strikes us at close quarters? We saw it in the refugee crisis that affected Europe that transformed the hearts of thousands in providing generous hospitality to strangers. We saw it in Nepal and Chennai when help came from far and near providing food and shelter to thousands bereft of their dear ones and home. Christmas invites us to look out for this God shimmering in the ordinariness of our life with its ups and downs. It tells us of the second aspect of the story of Christmas which is its mystical content. Through the incarnation God was not only entering the history of human kind but also its inner consciousness. As Meister Eckhart maintained “In the person of God the Son, as Jesus, the carpenter of Nazareth, God entered into the Ground of the Soul – that inner Sanctum common to all human beings in all periods of history – and has remained there ever since.” He was entering into human nature in its essence which is at the core of every human being, divested of all peculiarities unique to each person. It is here that we are at our best and manifest it when we are free from selfish considerations.
A man was dying of cancer in his home. He needed to be helped by
someone to rise or get out of bed by holding him tight as he had no strength
left in his limbs. A couple of days before he died he was helped out by his
wife. She had her arms tight all around him as she was laying him down to bed.
He then turned to his four teenage children and said: “Kids, it could not be
any better than this.” Well, ask yourself what it is in your life that is
sparkling and shining and gleaming because of the presence of God. Even the
worst of situations can offer hope when God’s presence is recognized in it. Christmas
should then remind us all of this overwhelming truth that God’s name is indeed
Emmanuel, God with us. There is nothing in human life, no crime or sin or
calamity that should make someone despair or give up hope. Look for that hidden
loving presence and the joy and peace of Christmas will ever shine on your
face.
MERRY CHRISTMAS!
Fr. Sebastian Thottippatt
ധ്രുവദീപ്തി // Religion // Christmas Message : യേശുവിന്റെ പിറവി./ Rev. Prof. Dr.Thomas Kadankavil C.M.I.
Christmas:
യേശുവിന്റെ പിറവി:
Rev. Prof. Dr.Thomas Kadankavil C.M.I.
Dr.Thomas Kadenkavil C.M.I. |
ക്രിസ്തുവിന്റെ ജനനത്തിന്റെ ആദ്യനിമിഷം "ഇതാ, കർത്താവിന്റെ ദാസി "എന്ന് പറഞ്ഞു വിനീതയാ യി ദൈവദൂതന്റെ സന്ദേശത്തിൽ കാതോർത്തുനിന്ന മറിയം സകല സത്ഗു ണങ്ങളുടെയും ഉറവയായി.
മറിയത്തിന്റെ ദൈവ മാതൃത്വം- മറിയത്തെ ദൈവം തൊട്ടു. അവൾ ഉണർന്നു. ദൈവത്തിൽ നിന്നും കൃപയുടെ പൂർണ്ണത ലഭിച്ച മറിയം അതിന്റെ സംവാഹ കയായി എലിസബത്തിന്റെ പക്കലേയ്ക്ക് പോകുന്നു. എലിസബത്തും അവളുടെ പുത്രനും കൃപാപൂരിതരാകുന്നു. അവൾ മറിയത്തെ "എന്റെ കർത്താവിന്റെ അമ്മ " എന്ന് അഭിസംബോധന ചെയ്യുന്നു.
യേശുവിന്റെ ജനനവിവരണം നൽകുന്നത് ക്രമമായും സൂക്ഷ്മമായുമാണ്. മറിയം തന്റെ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി. റോമാസാമ്രാജ്യത്തിന്റെ ഭരണ ചക്രം മുഴുവൻ പ്രവർത്തനനിരതമാക്കിയാണ് യേശുവിന്റെ ജനനം പെരുവഴിയിലാ ക്കിയത്. ഏല്ലാവർക്കും പാതയായ അവിടുന്ന് പാതവക്കത്ത് പിറക്കുക അനു യോജ്യമെന്നായിരിക്കാം ദൈവനിയോഗം.
ഗലീലയിലെ നസ്രത്തിൽ ജോസഫിന് ചെറിയ ഒരു വീടുണ്ടായിരുന്നു. യൂദായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിൽ പേരെഴുതിക്കണം. രാജകല്പന നിറവേറ്റാനുള്ള പരിശ്രമത്തിൽ യേശുവിന്റെ പിറവി പുൽത്തൊട്ടിയിലായി. നല്ല തുടക്കം. കുരിശിലെ അവസാനവും വേറിട്ടൊര ന്ത്യമായിരുന്നു. അത്യധിക വിലപ്പെട്ടതോ ശ്രദ്ദേയമായതോ ഒന്നും അവിടു ത്തെ ജനനത്തോടും മരണത്തോ ടും ബന്ധപ്പെട്ടുണ്ടായിരുന്നില്ല.
യേശുവിന്റെ പിറവി |
ഈ സമാധാനം സ്വന്തമാക്കാൻ ഇടയന്മാർ പരസ്പരം പറഞ്ഞു: നമുക്ക് ബെത് ലഹേം വരെ പോകാം. കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്ക് കാണാം". ഇന്ന് സമാധാനം കണ്ടെത്താൻ നാമും " ചെയ്യേണ്ടത് ഇതാണ്. നമുക്ക് കാണണം, പുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ. "ഇതായിരിക്കും നിങ്ങ ൾക്കു അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി യിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും(ലൂക്കാ. 2:12).
ഈജിപ്തിലേയ്ക്ക് പോയി.
അവൻ ഉണർന്ന്... ആ രാത്രിയിൽതന്നെ ഈജിപ്തിലേയ്ക്ക് പോയി(2.14). ക്രിസ്മസിന്റെ അടുത്ത രാത്രിയായിരിക്കണം. പിറന്നുവീണ മണ്ണിൽ കാലുകുത്തി നിൽക്കുവാനൊ വേരുറപ്പിക്കുവാനോ വിളിയില്ല. സമ്പൂർണ്ണ ശൂന്യതയുടെ ചിത്രം ഇവിടെ പൂർത്തിയാവുകയാണ്. ജീവരക്ഷാർത്ഥം നാടു വി ട്ടോടുന്നു. നസ്രത്തിലെ ഭവനത്തെക്കുറിച്ചു പോലും ചിന്തിക്കു ന്നില്ല.
ഭാര്യയേയും മകനെയും രക്ഷിക്കാൻ ജനിച്ചു വളർന്ന വീട്ടിൽ നിന്നും നാട്ടിൽനിന്നും ഒളിച്ചോടെണ്ടിവരിക വലിയ ദൗർഭാഗ്യമാണ്. അതായിരുന്നു തിരുക്കുടുംബ ത്തിന്റെ നാഥനായിരുന്ന വി. യൗസേപ്പിന്റെ വിധി. ഈ അനുസ്മരണത്തിന്റെ തലേനാൾ ആദ്യരക്തസാക്ഷി സ്റ്റീഫനെയും പിറ്റേന്ന് യേശുവിനെ കൊല്ലാനുള്ള ഉദ്യമത്തിൽ കൊല്ലപ്പെട്ട രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞിപ്പൈതങ്ങളെയും നമ്മുടെ പ്രാർത്ഥനാജീവിതത്തിൽ നമ്മൾ അനുസ്മരിക്കുന്നു.
ഉണ്ണിയേശുവിനെയും മറിയത്തെയും സംരക്ഷിക്കുവാൻ അസാമാന്യ സിദ്ധി കളൊന്നും ദൈവം യൗസേപ്പിനു നൽകിയിരുന്നില്ല. ദൈവത്തിലാശ്രയി ച്ചുള്ള ഉറക്കത്തിലെ സ്വപ്നം മാത്രമായിരുന്ന വഴികാട്ടി. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ നടന്നു കാണുന്നത്. ഇസ്രായേലിന്റെ പിള്ളത്തൊട്ടി യായ യൂദായിലേയ്ക്ക് ഈശോയെ കൊണ്ടുവരുന്നു. നസ്രത്തിൽ പോയി താമസിച്ച് നസ്രായൻ എന്ന പേര് അവിടുത്തേയ്ക്ക് അന്വർത്ഥമാകുന്നു. ഇവിടെയെല്ലാം യൗസേപ്പിതാവിന്റെ മുഖ്യ ദൗത്യം വചനം ശിരസാ വഹിക്കുകയും വചനത്തോടോത്തു വസിക്കുകയും വചനത്തോടോത്തു വളരുകയും വചനത്തെ വളർത്തുകയുമായിരുന്നു.
ഭാവനയുടെ പിൻബലം
ക്രിസ്മസ് സംഭവം നിറവേറിയ ചരിത്ര നിമിഷങ്ങ ളും അതോടനുബന്ധപ്പെട്ടു ഇന്ന് നടക്കുന്ന ആഘോഷങ്ങളും തമ്മിൽ കൂട്ടിയിണക്കാൻ ശക്തമായ ഭാവനയുടെ തന്നെ പിൻബലം വേണം. നിങ്ങളുടെ ആഹാരം വിശക്കുന്നവനുമായി പങ്കുവയ്ക്കുക, ഭവനരഹിതനുവേണ്ടി നിങ്ങളുടെ വാതിലുകൾ തുറക്കുക, നഗ്നനെ ഉടുപ്പിക്കുക, സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക (ഐസ. 58: 7 ). ക്രിസ്മസ് സമ്പത്ത് കൂട്ടിവയ്ക്കുന്നതിനെതിരായ ഒരു വെല്ലുവിളിയാണ്. ക്രിസ്മസ് മറ്റു ദിനങ്ങളെക്കാൾ കൂടുതൽ സമൃദ്ധമായി ഭക്ഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ദിവസമായി മാറുന്നു. ഈ ആഘോഷത്തിന് ലഭിക്കേണ്ട ആഴം അത് കണ്ടെടുത്തിട്ടില്ല.
ക്രിസ്മസ് സമ്പത്തിനു വേണ്ടിയുള്ള അത്യാർത്തി ക്കെതിരായ ഒരു വെല്ലുവിളി ആണ്. ക്രിസ്മസ് ദിനം ജീവിതത്തിൽ എന്തെല്ലാം പ്രത്യേകത യാണ് കൊണ്ടു വരുന്നത്. ഈ ആഘോഷം ക്രിസ്തുവിന് എന്ത് നല്കുന്നു. കുറെ ആശംസകളുടെയും കുറെയേറെ സമ്മാനപ്പൊതികളുടെയും കൈമാറ്റം നടക്കുന്ന ദിവസം. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ മധുര പലഹാരങ്ങളും മറ്റു വിഭവങ്ങളുമെല്ലാം ആഹരിക്കുന്ന ദിവസം. ഇങ്ങനെ യൊരു ക്രിസ്മസ് പിറന്നു കടന്നു പോയാൽ മതിയോ? ഒരു രണ്ടാംനിര ചിന്ത എന്തുകൊണ്ട് എന്റെ ജീവിതം അവനു പിറക്കാനുള്ള വയ്ക്കോൽ തൊട്ടിലായി മാറുന്നില്ല എന്ന പ്രശ്നമാണ്. നമ്മുടെ അധരങ്ങൾ ഉരുവിടെണ്ട ഒരു ലഘു പ്രാർത്ഥന ഇങ്ങനെയായിരിക്കണം.
പുൽക്കൂടുകൾ നമ്മിൽ ജീവിക്കട്ടെ.
പുൽക്കൂടുകൾ നമ്മിൽ ജീവിക്കട്ടെ.
ക്രിസ്തു അപ്പത്തിന്റെ വീട്ടിൽ- ബേത്ലെഹേമിൽ- പിറന്നു. ഇതിന്റെ അർത്ഥം ക്രിസ്മസ് മനുഷ്യന്റെ എല്ലാ വിശപ്പും ശമിപ്പിക്കുന്ന അപ്പത്തിന്റെ വീടായി തീരണമെന്നുതന്നെ. എന്റെ ജീവിതം അവനു പിറക്കാനുള്ള വൈക്കോൽ തൊട്ടിലായി മാറുന്നില്ല. "ഗുരോ, എന്റെ ചിന്തയിലേയ്ക്ക്, എന്റെ വാക് കർമ്മങ്ങളിലെയ്ക്ക് അങ്ങ് ഉണരണമേ, കോളുപിടിച്ച എന്റെ മനസ്സിന്റെ യാമങ്ങളിലെയ്ക്ക്. ആശിക്കുന്ന നന്മയിൽ നിന്നും ആശിക്കാത്ത തിന്മയിലേയ്ക്ക് പ്രലോഭിക്കപ്പെടുന്ന ദുർഭഗനായ ഒരു മനുഷ്യനാണ് ഞാൻ.
പടിപ്പുര അടയ്ക്കുന്നതിന് മുൻപ് അത്താഴപ്പട്ടിണിക്കാരെ വിളിച്ചുവരുത്തി ഊട്ടുന്ന പഴയ ബ്രാഹ്മണ ഇല്ലങ്ങൾ ബേത് ലെഹേമിന്റെ അർത്ഥസൂചന നൽകുന്നു. അത്താഴപ്പട്ടിണിക്കാർ ഇനി ആരെങ്കിലുമുണ്ടോ എന്ന് വിളിച്ചു ചോദിക്കുന്ന ബ്രാഹ്മണ ഇല്ലങ്ങൾ ഇന്ന് കാലഹരണപ്പെട്ടു പോയെങ്കിലും അതിന്റെ ചൈതന്യം ക്രിസ്മസിൽ പ്രത്യക്ഷപ്പെടുന്ന പുൽക്കൂടുകൾ നമ്മിൽ ജീവിക്കട്ടെ./-
------------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------
Visit
ധൃവദീപ്തി ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER: Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.comSamstag, 19. Dezember 2015
ധ്രുവദീപ്തി // Religion // Theology // ത്രിത്വത്തിന്റെ കൂട്ടായ്മയിലേയ്ക്ക് : Rev. Dr. Andrews Mekkattukunnel
ധ്രുവദീപ്തി:// Religion //Theology //
ത്രിത്വത്തിന്റെ കൂട്ടായ്മയിലേയ്ക്ക് :
Rev. Dr. Andrews Mekkattukunnel
Rev. Dr. Andrews Mekkattukunnel |
മാർപാപ്പ വിശ്വാസത്തിന്റെ വാതിൽ ആരംഭി ക്കുന്നതിപ്രകാരമാണ്. "ദൈവീക കൂട്ടായ്മയിലുള്ള ജീവിതത്തിലേയ്ക്ക് നമ്മെ കൈപിടിച്ച് നടത്തു വാനും അവിടുത്തെ തിരുസഭയിൽ നമുക്ക് പ്രവേശനം നൽകുവാനും വേണ്ടി വിശ്വാസത്തി ന്റെ വാതിൽ സദാ സമയവും നമുക്കായി തുറന്നു കിടക്കുന്നു". മനുഷ്യന് സ്വപനം കാണാൻ പോലും സാദ്ധ്യമല്ലാത്ത ഒരു മഹാ ഭാഗ്യത്തിലേ യ്ക്കാണ് ഈ വാതിൽ തുറന്നിരിക്കുന്നത്; ദൈവീക കൂട്ടായ്മ യിൽ ഉള്ള ജീവിതത്തിലേയ്ക്ക്.
പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിലേക്കാണ് മാമോദീസ വഴി മനുഷ്യർക്ക് പ്രവേശനം സിദ്ധിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും ജീവനിലേയ്ക്ക് മാമ്മോദീസായിലൂടെ പ്രവേശിക്കുന്ന ഓരോ വ്യക്തിയും ദൈവീക ഐഖ്യത്തിൽ ജീവിക്കാനാണ് വിളിക്കപ്പെടു ന്നത്. ഇത് സാദ്ധ്യമാക്കി തീർത്തത് മനുഷ്യനായി അവതരിച്ച ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. പുത്രനായ ദൈവത്തിന്റെ മനുഷ്യാവതാരവും പീഡാ സഹന- മരണോത്ഥാനങ്ങളും വഴി പരിശുദ്ധ ത്രിത്വത്തിന്റെ ജീവനിലേ യ്ക്കുള്ള വാതിൽ നമുക്കായി തുറക്കപ്പെട്ടു. ആദി മനുഷ്യൻ പറുദീസായിൽ അനുഭവിച്ച ദൈവീക സഹവാസത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കു മാണ് നമുക്ക് പ്രവേശനം സാദ്ധ്യമായിരിക്കുന്നത്. "ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" (ലൂക്കാ.23, 43) എന്ന് നല്ല കള്ളനോട് കുരിശിൽ കിടന്നുകൊണ്ട് അവിടുന്നു അരുളിചെയ്തതിന്റെ അർത്ഥമിതാണ്. മിശിഹാ നമ്മെ രക്ഷിച്ചപ്പോൾ ദൈവീക ജീവനിലേയ്ക്ക് നമുക്ക് പ്രവേശനം നൽകുകയാണ്. ഈ പ്രവേശനം പൂർത്തിയാകുന്നത്, ഈ ലോകത്തിൽ നിന്നുള്ള കടന്നു പോകലിലൂടെയാണ്.
ത്രിത്വരഹസ്യം.
ത്രിത്വരഹസ്യം. |
മനുഷ്യനായി അവതരിച്ച ഈശോമിശിഹാ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്ക് വെളിപ്പെടുത്തിത്തന്നു. അവിടുത്തെ മാമ്മോദീസാ വേളയിൽ, ത്രിത്വത്തിലെ മൂന്നാളും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. സ്വർഗ്ഗം തുറന്നു സംസാരിച്ച പിതാവായ ദൈവം, നസ്രായനായ ഈശോ തന്റെ പ്രിയപുത്രൻ ആണെന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ റൂഹാ പ്രാവിന്റെ രൂപത്തിൽ ഈശോയുടെ മേൽ ഇറങ്ങി വസിച്ചുകൊണ്ട് ത്രിത്വത്തിന്റെ കൂട്ടായ്മ ലോകത്തിനു വെളിപ്പെടുത്തി.
പരസ്യജീവിതകാലത്ത് ഈശോ ത്രിത്വത്തിലെ മറ്റു രണ്ടാളുകളെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. ഞാനും പിതാവും ഒന്നാകുന്നു (യോഹ. 10,30). പിതാവ് ഏൽപ്പിച്ച ജോലികൾ മാത്രമാണ് പുത്രൻ ചെയ്യുന്നത് (യോഹ.15,19-21). പിതാവ് പുത്രനിലും പുത്രൻ പിതാവിലും വസിക്കുന്നു (യോഹ. 10,38 ; 17,10 -11). പിതാവു പുത്രനെയും പുത്രൻ പിതാവിനെയും പൂർണ്ണമായി അറിയുന്നു ( യോഹ.10,15). പിതാവ് പുത്രനെയും പുത്രൻ പിതാവിനെയും മഹത്വപ്പെടുത്തു ന്നു (യോഹ.12,28; 13,31 ;17,1). എന്ന് തുടങ്ങിയ പ്രസ്താവനകൾ നസ്രായനായ ഈശോയും പിതാവായ ദൈവവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
പെന്തക്കുസ്താ ദിനത്തിൽ |
പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെയും പരസ്പര സഹവർത്തിത്വ മാണ് ( Mutual indwelling - Perichoresis) അവരുടെ ബന്ധത്തിന്റെ സവിശേഷത. പിതാവു പുത്രനിലും പരിശുദ്ധാത്മാവിലും, പുത്രൻ പിതാവിലും പരിശുദ്ധാ ത്മാവിലും, പരിശുദ്ധ റൂഹാ പിതാവിലും പുത്രനിലും വസിക്കുന്നു. പരിശുദ്ധ ത്രിത്വത്തിലെ ഐക്യത്തിലേയ്ക്കും കൂട്ടായ്മയിലേയ്ക്കുമാണ് മാമ്മോദീസ ഉൾപ്പെടെയുള്ള പ്രാരഭ കൂദാശകളിലൂടെ വിശ്വാസികളായ നമ്മൾ ഉൾച്ചേർ ക്കപ്പെട്ടിരിക്കുന്നത്.
ത്രിത്വൈക ദൈവത്തിന്റെ ജീവനിലേയ്ക്കുള്ള പ്രവേശനം നാമിന്ന് അനുഭവി ക്കുന്നത് തിരുസഭയിലുള്ള കൂട്ടായ്മാജീവിതത്തിലാണ്. കാരണം, ദൈവീക ജീവനിലേയ്ക്ക് പ്രവേശനം നൽകുന്ന വാതിലിന്റെ താക്കോൽ തിരുസഭയെ യാണ് മിശിഹാ ഏൽപ്പിച്ചിരിക്കുന്നത്. കൌദാശികമായി ദൈവൈക്യത്തിൽ ഉള്ള ജീവിതം വിശ്വാസിക്ക് അനുഭവവേദ്യമാകുന്നത് തിരുസഭയിലാണ്. അവിടെയാണ് സ്വർഗ്ഗത്തിൽ പൂർണ്ണമാകാനിരിക്കുന്ന ദൈവീക ഐക്യത്തിന്റെ മുന്നാസ്വാദനം.
സഭാംഗങ്ങൾക്കിടയിലുള്ള പരസ്പര കൂട്ടായ്മയ്ക്ക് അടിസ്ഥാ നം പരിശുദ്ധ ത്രിത്വത്തിലുള്ള കൂട്ടായ്മ തന്നെയാണ്. ആ മാതൃക അനുകരിക്കാ നാണ് വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നതും. ഇതെക്കുറിച്ചാണ് വി. യോഹന്നാൻ ശ്ലീഹാ തന്റെ പ്രഥമ ലേഖനാരംഭത്തിൽ എഴുതുന്നത്: " പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടതുമായ നിത്യജീവനെക്കുറിച്ചു ഞങ്ങൾ നിങ്ങളോട് പ്രസംഗിക്കുന്നു. നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകാനാണ്, ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോട് പ്രഖ്യാപിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മ പിതാവിനോടും അവന്റെ പുത്രനായ ഈശോമിശിഹാ യോടുമാണ്" (1 യോഹ. 1, 1-3). ശ്ലീഹന്മാർ തങ്ങളുടെ വിശ്വാസാനുഭാവം പങ്കു വയ്ക്കുന്നത് സ്വീകരിക്കുന്നവർക്ക് അവരുമായുണ്ടാകുന്ന കൂട്ടായ്മയുടെ പേരാണ് തിരുസഭയെന്നത്. പന്തക്കുസ്താ ദിനത്തിൽ ഓർസ്ലേമിൽ രൂപം കൊണ്ട ആദിമ ക്രൈസ്തവ സമൂഹത്തിന്റെ മുഖമുദ്രയും സ്ലീഹന്മാരുമാ യുള്ള ഈ കൂട്ടായ്മ ആയിരുന്നു (നടപടി 2, 42).
സഭാംഗങ്ങൾക്കിടയിലുള്ള പരസ്പര കൂട്ടായ്മയ്ക്ക് അടിസ്ഥാ നം പരിശുദ്ധ ത്രിത്വത്തിലുള്ള കൂട്ടായ്മ തന്നെയാണ്. ആ മാതൃക അനുകരിക്കാ നാണ് വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നതും. ഇതെക്കുറിച്ചാണ് വി. യോഹന്നാൻ ശ്ലീഹാ തന്റെ പ്രഥമ ലേഖനാരംഭത്തിൽ എഴുതുന്നത്: " പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടതുമായ നിത്യജീവനെക്കുറിച്ചു ഞങ്ങൾ നിങ്ങളോട് പ്രസംഗിക്കുന്നു. നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകാനാണ്, ഞങ്ങൾ കണ്ടതും കേട്ടതും നിങ്ങളോട് പ്രഖ്യാപിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മ പിതാവിനോടും അവന്റെ പുത്രനായ ഈശോമിശിഹാ യോടുമാണ്" (1 യോഹ. 1, 1-3). ശ്ലീഹന്മാർ തങ്ങളുടെ വിശ്വാസാനുഭാവം പങ്കു വയ്ക്കുന്നത് സ്വീകരിക്കുന്നവർക്ക് അവരുമായുണ്ടാകുന്ന കൂട്ടായ്മയുടെ പേരാണ് തിരുസഭയെന്നത്. പന്തക്കുസ്താ ദിനത്തിൽ ഓർസ്ലേമിൽ രൂപം കൊണ്ട ആദിമ ക്രൈസ്തവ സമൂഹത്തിന്റെ മുഖമുദ്രയും സ്ലീഹന്മാരുമാ യുള്ള ഈ കൂട്ടായ്മ ആയിരുന്നു (നടപടി 2, 42).
ക്രൈസ്തവാസ്തിത്വം ഈ രണ്ടു തലങ്ങളിൽ കാലുറപ്പിച്ചുള്ള ജീവിതമാണ്. സ്വർഗ്ഗീയവും ഭൗമികവുമായ തലങ്ങളിൽ വിശ്വാസിക്ക് ഒരേസമയം ഇരട്ട പൗരത്വമാണുള്ളത് : സ്വർഗ്ഗത്തിലും തിരുസഭയിലും ദൈവീകശ്ചായയിൽ സൃഷ്ടിക്കപ്പെട്ടിരുക്കുന്ന മനുഷ്യൻ ദൈവത്തോടൊത്തുള്ള സഹവാസത്തി ൽ മാത്രമേ യഥാർത്ഥ സന്തോഷം കണ്ടെത്താനാകൂ.
ദൈവത്തിനായുള്ള ദാഹം ഏതൊരു മനുഷ്യന്റേയും ഹൃദയതാളത്തിന്റെ ഭാഗമാണ്. ദൈവത്താൽ ദൈവത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്കൊണ്ട് ദൈവത്തോട് ചേർന്ന് മാത്രമേ അർത്ഥപൂർണ്ണമായി അവനു ജീവിക്കാനാവൂ. ദൈവത്തിന്റെ സ്നഹം അംഗീകരിച്ചു അവിടുത്തെ പരിപാലനയ്ക്ക് സമർ പ്പിക്കുന്നിടത്തോളം മാത്രമേ അവന്റെ അസ്തിത്വത്തിനർത്ഥമുണ്ടാകു. അതു കൊണ്ടാണ് വി. അഗസ്തീനോസ് ഇപ്രകാരം എഴുതിയത് "മഹോന്നതനായ കർത്താവേ, അങ്ങ് ഞങ്ങളെ അങ്ങേയ്ക്കായി സൃഷ്ടിച്ചു; അങ്ങിൽ വിലയം പ്രാപിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്തമായിരിക്കും" (Augustine Confession, 1, 1, 1; PL 32, 65).
ദൈവീക കൂട്ടായ്മയിലായിരിക്കുന്ന വ്യക്തി ദൈവത്തിന്റെ തന്നെ ഛായ യിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മറ്റു മനുഷ്യരുമായും കൂട്ടായ്മയിൽ വർത്തിക്കും. നമ്മുടെ കുർബാനയിൽ ദിവ്യ രഹസ്യങ്ങൾ സ്വീകരിക്കു ന്നതിനു ഒരുക്കമായി ദൈവജനം ഒന്നാകെ പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. "ഏക പിതാവ് പരിശുദ്ധനാകുന്നു, ഏക പുത്രൻ പരിശുദ്ധനാകുന്നു, ഏക റൂഹാ പരിശുദ്ധനാകുന്നു, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, എന്നേയ്ക്കും ആമ്മേൻ". പരസ്പരം സ്നേഹിച്ചും സഹായിച്ചും തങ്ങൾക്കുള്ളതു ഒന്നുമില്ലാത്തവരുമായി പങ്കുവച്ചും ജീവി ച്ചിരുന്ന ആദിമ ക്രൈസ്തവ സമൂഹം ഇതിനു ഉത്തമ ഉദാഹരണമാണ് (നടപടി 2, 42- 47; 4, 32- 37). /-
------------------------------------------------------------------------------------------------------------------------
Visit
ധൃവദീപ്തി ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER: Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.comDienstag, 15. Dezember 2015
ധ്രുവദീപ്തി // Politics // കേരളരാഷ്ട്രീയം: കെ.സി. സെബാസ്റ്റ്യൻ സ്മരണകൾ വൃണപ്പെടുത്തുന്ന ഓർമ്മകൾ / by Late കെ. സി. സെബാസ്റ്റ്യൻ, ex.M.P.
വൃണപ്പെടുത്തുന്ന ഓർമ്മകൾ: by
Late കെ. സി. സെബാസ്റ്റ്യൻ, ex.M.P.
പി. റ്റി. ചാക്കോ സപ്ലിമെന്റ് - കേരള ഭടൻ |
വൃണപ്പെടുത്തുന്ന ഓർമ്മകളോടെ -
(പി. റ്റി. ചാക്കോയെക്കുറിച്ച് അദ്ദേഹത്തിൻറെ സഹപ്രവർത്തകനും ദീപികയുടെ തിരുവനന്തപുരം ബ്യൂറോ ചീഫും മുൻ എം.പി.യുമായിരുന്ന ശ്രീ.കെ.സി. സെബാസ്റ്റ്യൻ എഴുതിയ അനുസ്മരണം "കേരളഭടൻ" ജേർണൽ പ്രസിദ്ധീകരിച്ചതാണ് ഇവിടെ ചേർക്കുന്നത്. കേരളഭടൻ ഈ ലേഖനം അന്ന് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അഭിവന്ദ്യ ശ്രീ. കെ. സി. സെബാസ്റ്റ്യൻ നമ്മെ വിട്ടുപിരിഞ്ഞിരുന്നു. കേരളപ്പിറവി നടന്നിട്ട് അടുത്ത വർഷം സുമാർ അറുപതു വർഷങ്ങൾ തികയും. ഇപ്പോഴും കേരളരാഷ്ട്രീയത്തിൽ ജനാധിപത്യം അപകടത്തിലാക്കുന്ന പ്രവണതകളെയാണ് ഈയടുത്തദിവസങ്ങളിൽ പോലും ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജനാധിപത്യ രാഷ്ട്രീയത്തിലെ വ്യക്തിഹത്യപ്രവണത , അവഹേളന, അസഹിഷ്ണത, അഴിമതി, അധികാരവടംവലി, തെരുവ്പ്രകടനങ്ങൾ ഭീകരത എന്നുതുടങ്ങി നീണ്ട പട്ടിക ഇവിടെ നിരത്തുവാനുണ്ട്. മാറ്റങ്ങൾ ഉണ്ടാകാത്ത ജനജീവിതം അസ്വസ്ഥമാക്കുന്ന രാഷ്ട്രീയകോലാഹലങ്ങൾ, 1956-ലെ കേരള പ്പിറവി മുതൽ ഇന്നും മൂകസാക്ഷിയായി നാം ദർശിച്ചുകൊണ്ടിരിക്കുന്നു. കേരളരാഷ്ട്രീയത്തിലെ യഥാർത്ഥ ദു:സ്ഥിതി ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങൾ എഴുതിയ, നമ്മെ എന്നേയ്ക്കുമായി വിട്ടുപിരിഞ്ഞ അഭിവന്ദ്യ ശ്രീ. കെ. സി. സെബാസ്റ്റ്യനെക്കുറിച്ചുള്ള ദു:ഖ സ്മരണകളോടെ
"ധ്രുവദീപ്തി"
ഈ ലേഖനം പ്രസിദ്ധീകരിക്കുന്നു).
ജനാധിപത്യ രാഷ്ട്രീയത്തിലെ വ്യക്തിഹത്യപ്രവണത , അവഹേളന, അസഹിഷ്ണത, അഴിമതി, അധികാരവടംവലി, തെരുവ്പ്രകടനങ്ങൾ ഭീകരത എന്നുതുടങ്ങി നീണ്ട പട്ടിക ഇവിടെ നിരത്തുവാനുണ്ട്. മാറ്റങ്ങൾ ഉണ്ടാകാത്ത ജനജീവിതം അസ്വസ്ഥമാക്കുന്ന രാഷ്ട്രീയകോലാഹലങ്ങൾ, 1956-ലെ കേരള പ്പിറവി മുതൽ ഇന്നും മൂകസാക്ഷിയായി നാം ദർശിച്ചുകൊണ്ടിരിക്കുന്നു. കേരളരാഷ്ട്രീയത്തിലെ യഥാർത്ഥ ദു:സ്ഥിതി ചൂണ്ടിക്കാണിക്കുന്ന ലേഖനങ്ങൾ എഴുതിയ, നമ്മെ എന്നേയ്ക്കുമായി വിട്ടുപിരിഞ്ഞ അഭിവന്ദ്യ ശ്രീ. കെ. സി. സെബാസ്റ്റ്യനെക്കുറിച്ചുള്ള ദു:ഖ സ്മരണകളോടെ
"ധ്രുവദീപ്തി"
ഈ ലേഖനം പ്രസിദ്ധീകരിക്കുന്നു).
വൃണപ്പെടുത്തുന്ന ഓർമ്മകൾ-
കെ.സി. സെബാസ്റ്റ്യൻ-
കെ. സി. സെബാസ്റ്റ്യൻ- |
ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 35 കൊല്ലങ്ങൾക്കിടയിൽ എനിക്ക് ഒട്ടേറെപ്പേരുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്. ഇണങ്ങിയും പിണങ്ങിയും അവരുമായി നല്ല ബന്ധം നിലനിറുത്തുന്നതിനും എനിക്ക് സാധിച്ചിട്ടുണ്ട്. ഞാൻ പ്രത്യേക സിദ്ധിയൊ ന്നും അവകാശപ്പെടുന്നില്ല.ഒരു സാധാരണക്കാരൻ എന്ന കാഴ്ചപ്പാടിൽ പറയുമ്പോൾ പി. റ്റി. ചാക്കോയെ പ്പോലെ ഹൃദയവിശാലതയും, മറ്റുള്ളവരെ മനസ്സിലാ ക്കാനുള്ള കഴിവും, ഒത്തു ചേർന്ന മറ്റൊരു നേതാവി നെ എന്റെ ഓർമ്മയിൽ വരുന്നില്ല. അദ്ദേഹത്തിൻറെ പൂർണ്ണമായ പ്രതിമ കോട്ടയത്ത് അനാവരണം ചെയ്ത അവസരത്തിൽ അദ്ധ്യക്ഷവേദിയുടെ ഒരു കോണിൽ ഇരിക്കാൻ അവസരം ലഭിച്ചത് എന്നും ചാരിതാർത്ഥ്യത്തോടെ ഓർമ്മിക്കും.
ഒരുപാട് കാര്യങ്ങൾ എഴുതണമെന്നുണ്ട്. ഓർമ്മകൾ... പല വൃണപ്പെടുത്തുന്ന ഓർമ്മകൾ ഓടിയെത്തുന്നു. സ്നേഹമുള്ളവരെപ്പറ്റി എഴുതുമ്പോൾ വരുന്ന ദൗർബല്യമാണ്, ക്ഷമിക്കണം.
സ്വന്തം കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും പി. റ്റി. ചാക്കോ ധീരനായി രുന്നു. എന്തു തീരുമാനമെടുക്കുവാനും എന്തു സാഹസികത കാണിക്കാനും അദ്ദേഹം അറച്ചു നിന്നിട്ടില്ല. പക്ഷെ, സ്വന്തം കാര്യത്തിൽ പി.റ്റി. ചാക്കോ ഒരു കൊച്ചു കുട്ടിയെക്കാൾ ദുർബലനായിരുന്നു.
ഒരിക്കൽ, അല്ല പല തവണ പി. റ്റി. ചാക്കോ എന്നോട് ഉപദേശിച്ചിട്ടുണ്ട്, "സെബാസ്റ്റ്യൻ കല്യാണം കഴിക്കണം". അത് സെക്സ് ഉദ്ദേശിച്ചല്ല. രാവിലെ ഉണരുമ്പോൾ ഭാര്യ നെറ്റിയിൽ ഒരു ഉമ്മ തരും, അത് കഴിഞ്ഞു ഭാര്യ- മോൾ ക്കൊരു സാരി, വിനോദയാത്രയ്ക്ക് അടയ്ക്കേണ്ട തുക, സ്കൂൾ ആവശ്യത്തിനു ള്ള മറ്റു കാര്യങ്ങൾ, ചുമ്പനത്തിന്റെ ചൂടിനു പുറമേ ആവശ്യങ്ങളുടെ നീണ്ട പട്ടികകൂടി നിരത്തുമ്പോൾ വിരസത തോന്നുമെങ്കിലും കട്ടൻകാപ്പി കുടിച്ചു കഴിയുമ്പോൾ ആ ആവശ്യങ്ങൾ നിറവേറ്റാനുള്ള ആവേശമാകുമെന്നാണ് പി. റ്റി. ചാക്കോയുടെ അഭിപ്രായം. അത് ശരിയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടു കഴിഞ്ഞ കാലങ്ങളിൽ എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പേഴ്സിൽ നൂറു രൂപയുണ്ടെങ്കിൽ അത് ചിലവാക്കാതെ അദ്ദേഹത്തിനുറക്കം വരുമായി രുന്നില്ല. കാരണം സ്വന്തം ജോലിയിൽക്കൂടി നാളത്തെ കാര്യങ്ങൾ നിറവേറ്റാ മെന്ന ആത്മധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
പി.റ്റി.ചാക്കോയെ കേരളം ഓർമ്മിക്കുന്നത് ഒരു രാഷ്ട്രീയ നേതാവായിട്ടാണ്. അത് പുറമെയുള്ള ചിത്രം. രണ്ടു മുഖങ്ങളുള്ള ഒരു മഹാനായിരുന്നു പി.റ്റി. ചാക്കോ. ഒന്ന്, കുടുംബ കാരണവർ- രണ്ട് രാഷ്ട്രീയ നേതാവു്. തന്റെ മകനെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്ക് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ പി. റ്റി. ചാക്കോ ഒരു പിതാവായി മാറി. എന്ത് മനോവേദന അദ്ദേഹം അനുഭവിച്ചു എന്നത് ചുരുക്കം ചിലർക്കേ അറിയാവു.
രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അനുയായികളെ സൃഷ്ടിച്ച്, സാമുദായിക വും രാഷ്ട്രീയവുമായ എതിർപ്പുകളെ തൃണവൽഗണിച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരെ, അവർ എത്ര ഉന്നതരായാലും ശരി സർവ്വീസിൽ നിന്നും പുറത്താക്കി. റവന്യൂ ബോർഡ് മെമ്പർ, ചീഫ് എൻജിനീയർ, പബ്ലിക്ക് റിലേഷ ൻസ് ഡയറക്ടർ, ഗവ. പ്രസ്സ് സൂപ്രണ്ട് തുടങ്ങിയവരെല്ലാം പി. റ്റി. ചാക്കോയുടെ നിയമ ഖഡ്ഗത്തിനു ഇരയായി.
1960-ലെ മന്ത്രിസഭാ രൂപീകരണചർച്ചയും പിന്നാമ്പുറ തിരക്കഥയും.
പട്ടം താണുപിള്ള മന്ത്രിസഭ- 1960 |
താൻ ആരുടേയും പിന്നിൽ അല്ലെ ന്ന വിചാരം പി. റ്റി. ചാക്കോയ്ക്കു ണ്ടായിരുന്നു. അതൊക്കെ തീർ ത്തും അഹങ്കാരമായിപ്പോയിയെ ന്നു പറയുന്നവർ ഇന്നും കണ്ടേക്കാം. പക്ഷെ ഒരു വ്യക്തിയുടെ സ്വഭാവ വും വ്യക്തിത്വവും സ്വയമായി നിർണ്ണയിക്കുന്ന കാര്യങ്ങളാണ്. വിമോചന സമരത്തിനുശേഷം 1960-ൽ മന്ത്രി സഭാ രൂപീകരണ ചർച്ചക ൾ കൊടുമ്പിരിക്കൊണ്ടു നടക്കുക യാണ്. അന്നത്തെ കോണ്ഗ്രസ് പ്രസിഡണ്ട് യൂ. എൻ. ധേബാർ ആ ണ് മന്ത്രിസഭാ രൂപീകരണ ചർച്ചയ്ക്ക് എത്തിയിട്ടുള്ളത്.
പി. റ്റി. ചാക്കോയുടെ കാലുവാരി ആർ. ശങ്കറെ പൊക്കിക്കൊണ്ട് വരുവാൻ ശ്രമങ്ങൾ നടക്കുന്നു. അല്പം ക്ഷീണിതമാനസനായി പി. റ്റി. ചാക്കോ ഞാൻ താമസിക്കുന്ന സ്ഥലത്തുവന്നു.
"ഇന്നിവിടെ ഞാനുറങ്ങും, രാത്രിയിൽ വല്ല വിളിയും വന്നാൽ ഞാൻ ഉറക്ക മാണെന്ന് പറയണം".
അദ്ദേഹം ഉറങ്ങാൻ പോയി. രാത്രി ഒരുമണി ആയിക്കാണുമെന്നാണ് എന്റെ ഓർമ്മ. യൂ. എൻ. ധേബാർ, പി. റ്റി. ചാക്കോയെ എന്റെ ഫോണ്‍നമ്പരിൽ വിളിച്ചു.
"പി. റ്റി. ചാക്കോ ഉറക്കമായി " എന്ന് ഞാൻ.. "വിളിക്കൂ" എന്നായി ധേബാർ.
പക്ഷെ ഞാൻ കൂട്ടാക്കിയില്ല. ഒരുപക്ഷെ അന്ന് അർദ്ധരാത്രിയിൽ പി. റ്റി. ചാക്കോ കോണ്‍ഗ്രസ് പ്രസിഡണ്ടിനെ കണ്ടിരുന്നെങ്കിൽ കേരളരാഷ്ട്രീയം വ്യത്യസ്തമായിരുന്നേനേം..സംഭവിക്കാനുള്ളത് സംഭവിക്കാതെ ഇരിക്കയില്ല ല്ലോ.
സീസറിന്റെ പത്നി സംശയത്തിനതീതമായിരിക്കണം.
പി. റ്റി. ചാക്കോ അഴിമതിക്ക് അതീതനായിരുന്നുവെന്നത് അദ്ദേഹത്തിൻറെ രാഷ്ട്രീയശത്രുക്കൾ പോലും സമ്മതിക്കും. അദ്ദേഹം ആഭ്യന്തര മന്ത്രി ആയി രുന്നപ്പോൾ ഒരു പോലീസ് സബ്- ഇൻസ്പെക്ടർ തിരഞ്ഞെടുപ്പ് നടന്നു. തടി മിടുക്കും വിദ്യാഭ്യാസ യോഗ്യതയും നിയമനത്തിന് എല്ലാവിധത്തിലും അർ ഹനായിരുന്ന പി. റ്റി. ചാക്കോയുടെ സഹോദരനും അതിൽ ഒരു അപേക്ഷക നായി. പി. റ്റി. ചാക്കോ പരപ്രേരണ കൂടാതെ സഹോദരനോട് ഇന്റർവ്യൂവിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. ഇന്റർവ്യൂ നടന്നാൽ അർഹതവച്ചു തൻ്റെ സഹോദരന് നിയമനം കിട്ടുമെന്ന് ഏതാണ്ട് തീർച്ചയായിരുന്നു. അത് തന്റെ ഔദ്യോഗിക ജീവിതത്തിൽ കളങ്കം വരുത്തിയേക്കാമെന്ന് ഭയന്നായിരിക്ക ണം സഹോദരന് കിട്ടാമായിരുന്ന നിയമനാവസരം നിഷേധിച്ചത്.
ഇന്ന് പലരും ഈ വസ്തുത സ്മരിക്കുന്നില്ല.- "തന്റെ മരുമകനാണ്" ഇനി അടുത്ത തെന്ന് അറിയിച്ചശേഷം ഇന്റർവ്യൂ ബോർഡിൽ നിന്നും മാറി നിൽക്കുന്ന വരെ പ്രശംസിക്കുന്നവർ പി. റ്റി. ചാക്കോ കാണിച്ച മാതൃക ഒർമ്മിക്കുകയില്ല. പി. റ്റി. ചാക്കോ എടുത്ത തീരുമാനം ശരിയാണോ? അല്ല എന്ന് ഞാൻ പറയും. പക്ഷെ സീസറിന്റെ പത്നി സംശയത്തിനതീതമായിരി ക്കണം എന്ന തത്വ ത്തിൽ പി. റ്റി. ചാക്കോ വിശ്വസിച്ചിരുന്നു.
പി. റ്റി. ചാക്കോയുടെ പൂർണ്ണകായ പ്രതിമ അദ്ദേഹം പ്രവർത്തിച്ച കോട്ടയ ത്ത് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ആ വെങ്കൽ പ്രതിമയ്ക്ക് പി. റ്റി. ചാക്കോ ആരായിരുന്നു, എന്തായിരുന്നു എന്ന് പറയുവാൻ നാവുകളില്ല. വളർന്നു വ രുന്ന തലമുറയിൽ പി. റ്റി. ചാക്കോ പ്രതിനിധാനം ചെയ്ത ആശയങ്ങൾ, ആദർ ശങ്ങൾ- അവ പറഞ്ഞു കൊടുക്കുവാൻ സന്നദ്ധരായ ഒരു ചെറു സംഘമെങ്കി ലും വളർന്നു വന്നിരുന്നെങ്കിൽ !/-
--------------------------------------------------------------------------------------------------------------------------
Visit
ധൃവദീപ്തി ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER: Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.comMittwoch, 9. Dezember 2015
ധ്രുവദീപ്തി // Religion // Theology // Faith : നന്മ നിറഞ്ഞ മറിയമേ. // Rev. Dr. Dr. Joseph Pandiappallil
ധ്രുവദീപ്തി : Theology //Faith :
നന്മ നിറഞ്ഞ മറിയമേ !
Rev. Dr. Dr. Joseph Pandiappallil
Dr. Dr. joseph Pandiappallil |
"നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തെ ഭാഗത്ത് നമ്മൾ മാതാവിനെ സ്തുതിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് നമ്മൾ മാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നു. ഒന്നാമത്തെ ഭാഗമാണ് ആദ്യം പ്രചരിച്ചത്. "നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി, കർത്താവ് നിന്നോട് കൂടെ, സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു". ഇപ്രകാരമായിരുന്നു ആദ്യം ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചിരുന്നത്. "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ", എന്നതിന് പകരം "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോമിശിഹാ" എന്ന് പതിമൂന്നാം നൂറ്റാണ്ടുമുതൽ പ്രാർത്ഥിച്ചിരുന്നതായി രേഖകളുണ്ട്. അതു പോലെതന്നെ "നിന്റെ ഉദരത്തിന്റെ ഫലം അനുഗ്രഹിക്കപ്പെട്ടവനാകുന്നു" എന്നേ പതിമൂന്നാം നൂറ്റാണ്ടു വരെ പ്രാർത്ഥിച്ചിരുന്നുള്ളൂ. ഊർബൻ നാലാമൻ മാർപാപ്പയാണ് (1261-1264) "നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ" എന്ന് കൂട്ടിച്ചേർത്തത്. മാത്രമല്ല പതിമൂന്നാം നൂറ്റാണ്ടിൽ ഈ ജപത്തിന്റെ അവസാനം "ആമ്മേൻ" എന്ന് കൂട്ടിച്ചേർത്തു പ്രാർത്ഥിച്ചിരുന്നതായിട്ടുള്ള ചരിത്രമുണ്ട്.
ഗബ്രിയേൽ മാലാഖയും, മറിയവും |
ആദിമസഭയിൽ ഈ പ്രാർത്ഥന പ്രചരിച്ചു വെന്നുവേണം കണക്കാക്കാൻ. ബൈബിൾ കേന്ദ്രീകൃതമാണ് ഈ ജപം. വി. ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ രണ്ടു പ്രതിപാദനങ്ങളാണ് "നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ഉള്ളടക്കം. അതായത് ഗബ്രിയേൽ ദൈവദൂതൻ മറിയത്തോടു പറയുന്ന ആശംസാവചനങ്ങളും (ലൂക്കാ 1:28) മറിയത്തിന്റെ ചാർച്ചക്കാരിയും സ്നാപക യോഹന്നാന്റെ അമ്മയുമായ എലിസബത്ത് മറിയത്തോടു പറയുന്ന അഭിസംബോധനയു മാണ് (ലൂക്കാ 1:42) ഈ പ്രാർത്ഥനയുടെ സാരം. മംഗളവാർത്തയുമായെത്തിയ ഗബ്രിയേൽ ദൈവദൂതൻ മറിയത്തോടു പറഞ്ഞു: "ദൈവ കൃപ നിറഞ്ഞവളെ, സ്വസ്തി. കർത്താവ് നിന്നോടുകൂടെ". മാലാഖയുടെ ദർശനം കിട്ടിയ മറിയം തന്റെ ചാർച്ചക്കാരി എലിസ ബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്രയായി. മറിയത്തിന്റെ അഭിവാദനം കേട്ട എലിസബത്ത് ഉദ്ഘോഷിച്ചു "സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരത്തിന്റെ ഫലവും അനുഗ്ര ഹീതം"(ലൂക്കാ :1:28,42). ഈ രണ്ടു പ്രസ്താവനകളും കൂട്ടി യോജിപ്പിച്ചിരിക്കു കയാണ് "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയിൽ. ആദിമ സഭയിൽത്തന്നെ ക്രിസ്ത്യാനികൾ ഈ രണ്ടു പ്രസ്താവനകളും കൂട്ടി യോജിപ്പിച്ചിരുന്നു. കാല ക്രമേണയാണ് അതൊരു പ്രാർത്ഥനയായി രൂപാന്തര പ്പെട്ടത്. ഈ ജപത്തിന്റെ രണ്ടാമത്തെ ഭാഗം എഴുതിച്ചേർക്കപ്പെട്ടത് വളരെ ക്കാലങ്ങൾക്ക് ശേഷമാണ്.
ഈശോയുടെ ബാല്യകാലത്തെക്കുറിച്ച് ഒട്ടനവധി പരാമർശനങ്ങൾ അപ്രമാ ണിക കൃതികളിലുണ്ട്. അവയിൽ ചിലതിൽ, പരിശുദ്ധ മറിയം വെള്ളം കോരാൻ പോയപ്പോൾ "നന്മ നിറഞ്ഞ മറിയമേ, സ്വസ്തി. കർത്താവു നിന്നോടു കൂടെ,സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, നിന്റെ ഉദരത്തിന്റെ ഫലം അനുഗ്രഹിക്കപ്പെട്ടതാകുന്നു" എന്ന മാലാഖയുടെ സംബോധന കേട്ടു എന്ന പ്രതിപാദനമുണ്ട്. പക്ഷെ അപ്പോക്രിഫൽ കൃതികൾ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
എന്നാൽ ഏഴാം നൂറ്റാണ്ടിൽ പാശ്ചാത്യ സുറിയാനി ആരാധനക്രമത്തിലും ഈജിപ്ഷ്യൻ ആരാധനക്രമത്തിലും മാലാഖയുടെയും എലിസബത്തിന്റെ യും സംബോധനകളെ ഒരുമിച്ചു ചേർത്തുകൊണ്ട് "നന്മനിറഞ്ഞ മറിയമേ" എന്ന ജപം ഉപയോഗിച്ചിരുന്നതായി കാണാം. കാഴ്ച്ചവയ്പ്പ് നേരത്താണ് പാശ്ചാത്യ സുറിയാനി ആരാധനക്രമത്തിലും ഈജിപ്ഷ്യൻ ആരാധനക്രമ ത്തിലും ഗബ്രിയേൽ മാലാഖയുടെയും എലിസബത്തിന്റെയും മറിയത്തോ ടുള്ള അഭിവാദന ങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രാർത്ഥനയായി ചൊല്ലിയിരുന്നത്. പിന്നീട് ആരാധന ക്രമത്തിൽ മാത്രമല്ല മറ്റവസരങ്ങളിലും വിശ്വാസികൾ ഈ ജപം ചൊല്ലിത്തുടങ്ങി.
Thomas AKEMPIS |
"പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ" എന്ന ഈ ജപത്തിന്റെ രണ്ടാം ഭാഗം പതിനൊന്നാം നൂറ്റാണ്ടു മുതലാണ് വിശ്വാസികൾ പ്രാർത്ഥിച്ചു തുടങ്ങിയത്. വളരെ വേഗത്തിൽ ഈ യാചനാ പ്രാർത്ഥന വിശ്വാസികൾക്കിടയിൽ പ്രചരിക്കുകയും "നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി പരിണമി ക്കുകയും ചെയ്തു.
പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നായി മാറി "നന്മ നിറഞ്ഞ മറിയമേ എന്ന ജപം. വിശ്വാസ പ്രമാണവും "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥനയുമാണ് മറ്റു രണ്ടു വിശ്വാസ സംഹിതകൾ. അതായത് വിശ്വാസപ്രമാണത്തിനും "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന ഈശോ പഠിപ്പിച്ച പ്രാർത്ഥനയ്ക്കും ഒപ്പം "നന്മ നിറഞ്ഞ മറിയമേ" എന്ന ജപവും വിശ്വാസജീവിതത്തിൽ സ്ഥാനം പിടിച്ചു. കുട്ടികളെ മാതാപിതാക്കന്മാർ ആദ്യം പഠിപ്പിക്കേണ്ടത് വിശ്വാസ പ്രമാണവും "സ്വർഗ്ഗസ്ഥ നായ പിതാവേ എന്ന പ്രാർത്ഥനയും "നന്മ നിറഞ്ഞ മറിയമേ" എന്ന ജപവുമാ ണെന്ന് സഭ നിർദ്ദേശിച്ചു.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി!.
മംഗളവാർത്ത അറിയിക്കാൻ വന്ന ഗബ്രിയേൽ മാലാഖയുടെ സംബോധന "നന്മ നിറഞ്ഞവളേ സ്വസ്തി" അഥവാ "ദൈവകൃപ നിറഞ്ഞവളേ സ്വസ്തി", ഇവിടെ, "നന്മ നിറഞ്ഞവൾ" എന്നതിലുപരി "ദൈവകൃപ നിറഞ്ഞവൾ" എന്ന തർജ്ജമയാണ് മൂലാർത്ഥത്തോട് കൂടുതൽ യോചിക്കുന്നത്. "ദൈവകൃപ നിറഞ്ഞ മറിയമേ! സ്വസ്തി എന്ന് പ്രാർത്ഥിച്ചാൽ ഈ ജപം കുറച്ചുകൂടി ദൈവവചനത്തിന്റെ അർത്ഥത്തിനും ചൈതന്യത്തിനും ചേരും. എന്നാൽ ഈ തിരുത്തൽ പ്രാർത്ഥിക്കുന്നതിന് അടിസ്ഥാനപരമായ ആവശ്യമല്ല.
മറിയം എന്ന പദത്തിന്റെ അർത്ഥമെന്തെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമില്ല. പഴയനിയമത്തിൽ അഹറോന്റെ സഹോദരിയുടെ പേര് മറിയം എന്നായിരുന്നെന്ന് പ്രതിപാദനം ഉണ്ട് (പുറ:15:20). അവൾ പ്രവാചികയായി ആദരിക്കപ്പെട്ടിരുന്നു. പുതിയ നിയമത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നമഗ്ദലേനായിലെ മറിയവും ബഥനി യായിലെ മർത്തായുടെ സഹോദരി മറിയവും ക്ലോപ്പാസിന്റെ ഭാര്യ മറിയ വും ആണ് ബൈബിളിൽ മറിയമെന്നു പേരുള്ളവർ. മറിയമെന്ന പദത്തിനു "സഹനസമ്പന്ന" എന്ന അർത്ഥമുള്ളതായി പണ്ഡിതാഭിപ്രായമുണ്ട്. ദൈവ മാതാവായ മറിയത്തിന്റെ ജീവിതം പരിശോധിച്ചാൽ "സഹനസമ്പന്ന" എന്ന സങ്കല്പം മറിയത്തിന്റെ ജീവിതത്തിനു പര്യായമായി മനസ്സിലാക്കാവു ന്നതേയുള്ളൂ. എന്നാൽ "നാഥ" "ദൈവത്തിനു പ്രിയപ്പെട്ടവൾ" എന്നീ അർത്ഥങ്ങളാണ് മറിയം എന്ന പദത്തിനു പൊതുവെ നൽകപ്പെടുന്നത്. പരി: കന്യാമറിയം മനുഷ്യകുലത്തിന് നാഥയും ദൈവത്തിനു പ്രിയപ്പെട്ട വളുമാണ്.
"സ്വസ്തി" എന്ന ആശംസയാണ് ഗബ്രിയേൽ മാലാഖ മറിയത്തിനു നൽകുന്നത്. സ്നാപകയോഹന്നാന്റെ പിതാവായ സക്കറിയാസ് പുരോഹിതൻ പ്രത്യക്ഷ പ്പെട്ടു സ്നാപകൻ പിറക്കുമെന്ന് അറിയിക്കുന്നത് ഗബ്രിയേൽ ദൈവ ദൂതനാണ് അപ്രതീക്ഷിതമായ വേളയിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഗബ്രിയേൽ ദൂതൻ സക്കറിയാസിന് സന്ദേശം അരുളുകയായിരുന്നു. സക്കറിയാസിന് ഗബ്രിയേൽ ദൂതൻ വന്ദനമരുളുന്നില്ല. എന്നാൽ സന്ദേശം വിശ്വാസയോഗ്യ മാകുന്നതിനു വേണ്ടി അടയാളം നൽകുന്നുണ്ട്. സ്നാപകന്റെ ജനനം വരെ സക്കറിയാസ് മൂകനായി ഭവിച്ചു(ലൂക്കാ. 1:20).
മറിയത്തിന്റെ അടുത്തു മാലാഖ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയല്ല, കടന്നുവരുകയാണ്. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. "ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി! (ലൂക്കാ 1:28). അടയാളങ്ങളൊന്നും ദൂതൻ മറിയത്തിനു കൊടുത്തില്ല. ഗബ്രിയേൽ മാലാഖ മറിയത്തോടു പറയുന്ന "സ്വസ്തി" എന്ന വന്ദനം സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമാണ്. എന്നാൽ "സ്വസ്തി" എന്ന അതെ പദം തന്നെ പടയാളികൾ ഈശോയോട് പറയുന്നതായി പുതിയ നിയമത്തിലുണ്ട്. ഈശോയെ മുൾക്കിരീടം അണിയിച്ച പടയാളികൾ "യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് പറഞ്ഞു അവിടുത്തെ പരിഹസിച്ചു (മർക്കോ. 15:18)
"സ്വസ്തി" എന്ന പദം
"സ്വസ്തി" എന്ന പദത്തിനു സന്തോഷിക്കുക, ആർത്തുല്ലസിക്കുക, സമാധാനം ഉണ്ടായിരിക്കുക എന്നൊക്കെ അർത്ഥമുണ്ട്. ഗബ്രിയേൽ മാലാഖ സന്തോഷത്തിന്റെ വാർത്തയാണ് മറിയത്തെ അറിയിക്കുന്നത്. സന്തോഷിക്കുക എന്ന ആമുഖത്തോടെയാണ് ഗബ്രിയേൽ ദൂതൻ പറഞ്ഞു തുടങ്ങുന്നത്. സമാധാനം ഉണ്ടാകട്ടെ എന്ന ആശംസയും ഈ വന്ദനത്തിൽ അടങ്ങിയിട്ടുണ്ട്. മറിയത്തിനു ദൂതൻ നൽകുന്ന ഈ ആശംസ തന്നെയാണ് യഥാർത്ഥത്തിൽ തന്റെ ഉത്ഥാനശേഷം ഈശോ തന്റെ ശിഷ്യർക്ക് നൽകുന്ന സമാധാനാശംസ. "സ്വസ്തി" എന്ന ആശംസ യഹൂദർക്കിടയിൽ പ്രചരിച്ചിരുന്ന ഒരു പ്രഭാത വന്ദനമാണെന്നും അഭിപ്രായമുണ്ട്. എന്തായാലും ഗബ്രിയേൽ മാലാഖ "സ്വസ്തി" എന്ന് പറഞ്ഞു കൊണ്ട് വന്ദനമരുളി. ഈ വന്ദനം അക്ഷരാർത്ഥത്തിൽ മറിയത്തിന്റെ ജീവിതത്തിൽ നിറവേറി.
"ദൈവകൃപ നിറഞ്ഞവളേ" എന്ന് പറഞ്ഞുകൊണ്ടാണ് ഗബ്രിയേൽ ദൂതൻ മറിയത്തിനു വന്ദനമരുളുന്നത്. "ദൈവവരപ്രസാദപൂർണ്ണെ" എന്നും ഗബ്രിയേൽ ദൂതന്റെ വാക്കുകൾ തർജ്ജമ ചെയ്യാനാകും. മറിയം ദൈവത്തിനു പ്രിയപ്പെട്ടവളായിരുന്നു. ദൈവത്തിന്റെ "കൃപ" അഥവാ "വരപ്രസാദം" മറിയത്തിൽ നിറഞ്ഞു നിന്നു. ദൈവപുത്രന്റെ അമ്മ യാകുവാനുള്ള ഭാഗ്യം ദൈവവരപ്രസാദത്തിന്റെ തികവാണ്.
കർത്താവ് നിന്നോടുകൂടെ.
"ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി ! എന്ന ഗബ്രിയേൽ മാലാഖയുടെ ആശംസ "കർത്താവ് നിന്നോടുകൂടെ" എന്ന രണ്ടാം ഭാഗത്തോടെ അവസാനിക്കുന്നു. "കർത്താവ് നിന്നോടുകൂടെ" എന്ന മാലാഖയുടെ ഉപസംഹാരം മറിയത്തെ രക്ഷാകരചരിത്രത്തിലെ പിതാക്കന്മാരുടെ നിരയിലേയ്ക്കുയർത്തി. ദൈവമായ കർത്താവ് തന്റെ കൂടെയുണ്ടെന്ന വിശ്വാസവും ദൈവം നല്കിയ വാഗ്ദാനവുമാണ് പിതാവായ അബ്രാഹത്തെ ശക്തിപ്പെടുത്തിയതും നയിച്ചതും. ഈജിപ്തിൽ പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളെ രക്ഷിക്കാൻ ഇറങ്ങി പുറപ്പെടണമെന്ന് ജ്വലിച്ചു കൊണ്ടിരുന്ന മുൾപ്പടർപ്പിനിടയിൽ നിന്ന് ആഹ്വാനം ഉണ്ടായപ്പോൾ മോശ ചഞ്ചലപ്പെട്ടു. മോശയോട് നാഥനരുളി "ഞാൻ നിന്റെ കൂടെയുണ്ട്" (പുറ: 3:12). ഇസ്രായേലിനെ രക്ഷിക്കാനാഹ്വാനം ലഭിച്ച ഗിദയോനും നാഥൻ കൂടെയു ണ്ടെന്നുള്ള ഉറപ്പ് ലഭിച്ചു (ന്യായാ.6: 12:17). മറിയം ദൈവത്തിനു പ്രിയപ്പെട്ട വളായിരുന്നു. ദൈവം മറിയത്തോടുകൂടെയുണ്ടായിരുന്നു. മറിയം ദൈവ ത്തിന്റെ ഹൃദയത്തിലും ദൈവം മറിയത്തിന്റെ ഹൃദയത്തിലും ചിര പ്രതിഷ്ഠ നേടി. ദൈവസാന്നിദ്ധ്യത്തിൽ ദൈവഹിതം നേടി മറിയം ജീവിച്ചു. അതുകൊണ്ട് കർത്താവ്- നാഥൻ- ദൈവം മറിയത്തോടു കൂടെയുണ്ടായിരു ന്നു.
"സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു. നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു."
ഈശോയുടെ പ്രബോധനം കേട്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിൽ നിന്നും ഒരു സ്ത്രീ ഉച്ചത്തിൽ. "നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ". ഈശോ മറുപടി പറഞ്ഞു: "ദൈവവചനം കേട്ട് അത് പാലിക്കു ന്നവർ കൂടുതൽ ഭാഗ്യവാന്മാർ "(ലൂക്കാ.11:27). ഈശോയുടെ അമ്മ മറിയത്തേ ക്കുറിച്ച് ഈ സ്ത്രീ വിളിച്ചുപറഞ്ഞ അതേകാര്യം തന്നെയാണ് ഈശോയുടെ ജനനത്തിനു മുമ്പ് തന്നെ എലിസബത്ത് മറിയത്തോടു പറയുന്നത്. "സ്ത്രീകളിൽ നീ അനുഗ്രഹീതയാണ്. നിന്റെ ഉദരത്തിന്റെ ഫലവും അനുഗ്രഹീതം" (ലൂക്കാ 1:22). ദൈവത്തിന്റെ വചനത്തിൽ വിശ്വസിച്ചതു കൊണ്ടാണ് മറിയം ഭാഗ്യവതിയായത് എന്ന് എലിസബത്ത് കൂട്ടിച്ചേർക്കുന്നു( ലൂക്കാ. 1:45) തന്റെ അമ്മയെ ക്കുറിച്ചുള്ള ഉച്ചത്തിലുള്ള പ്രസ്താവന കേട്ട ഈശോ അനുഗ്രഹത്തിന് മാന:ദണ്ഡമായി പറയുന്നതും മറ്റൊന്നല്ല. അവിടുന്നു പറഞ്ഞു: "ദൈവവചനം കേട്ട് അത് പാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ (ലൂക്കാ. 11:27).
മാതാവായ പരിശുദ്ധ മറിയം |
വിശ്വാസികളുടെ മാതാവായ മറിയത്തെ നമ്മൾ പുകഴ്ത്തുകയാണ്, "നന്മ നിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ഒന്നാംഭാഗത്ത്. മനുഷ്യകുല ത്തിന്റെ രക്ഷകനായ ഈശോയെ ഗർഭം ധരിച്ച മറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷി ക്കുകയാണ് നാം ഈ ജപത്തിന്റെ രണ്ടാം ഭാഗത്ത്. "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മെ, പാപികളായ ഞങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുടെ മരണനേരത്തും തമ്പുരാനോട് അപേക്ഷിക്കണമേ" എന്ന ഈ ജപത്തിന്റെ രണ്ടാം ഭാഗം ആശ്രയം തേടുന്ന മനുഷ്യന് ഏറെ ആശ്വാസ ദായകമാണ്. വേദന കളിലും ആവശ്യങ്ങളിലും സംശയത്തിലും നിരാശയിലും "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മെ" എന്ന പ്രാർത്ഥന നമ്മിൽ പ്രതീക്ഷകൾ ഉണർത്തും. നമ്മുടെ അമ്മയും സഹോദരിയും മദ്ധ്യസ്ഥയും ദൈവമാതാവും സഹരക്ഷകയുമായ മറിയത്തോടു മാദ്ധ്യസ്ഥം അപേക്ഷിക്കുന്നത് ദൈവത്തിനു പ്രീതികരമാകുമെന്ന് തീർച്ചയാണ്. നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കാൻ പരിശുദ്ധ അമ്മയുണ്ടെന്നുള്ള ബോധം നമ്മെ ശക്തിപ്പെടുത്തു കയും വിശ്വാസ ജീവിതം സന്തോഷകരമായി നയിക്കുവാൻ സഹായിക്കുക യും ചെയ്യും./-
--------------------------------------------------------------------------------------------------------------------------
Visit
ധൃവദീപ്തി ഓണ്‍ലൈൻ
www.dhruwadeepti.com
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg, Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER: Articles published in this online magazine
are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents, objectives or
opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
Abonnieren
Posts (Atom)