Freitag, 27. März 2015

ധ്രുവദീപ്തി // Religion- The Faith- / പെസഹാ രഹസ്യത്തിനാണ് ശ്ലീഹന്മാർ സാക്ഷ്യം വഹിച്ചത്. / Dr. Andrews Mekkattukunnel

ധ്രുവദീപ്തി // Religion- The Faith-


 പെസഹാ രഹസ്യത്തിനാണ് ശ്ലീഹന്മാർ സാക്ഷ്യം വഹിച്ചത്. / 


Dr. Andrews Mekkattukunnel



കുർബാന മിശിഹായുടെ പെസഹായുടെ അനുസ്മരണം ആണ്. അവിടുത്തെ അനന്യമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗദാശിക സമർപ്പണവുമാണ്‌. 
 (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1362).



പെസഹാരഹസ്യമാകുന്ന വാതിൽ-

 Fr. Dr. Andrews Mekkattukunnel

Fr. Dr. Andrews Mekkaattukunnel
       മിശിഹാസംഭവത്തിന്റെ കേന്ദ്രം ഈശോയു ടെ സഹനവും മരണവും ഉത്ഥാനവുമാണ്. വിശ്വാസ പ്രമാണത്തിൽ അത് നമ്മൾ ഇപ്രകാരം ഏറ്റു പറയു ന്നു: "പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീ ഡകൾ സഹിക്കുകയും സ്ലീവായിൽ തറയ്ക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടി രിക്കുന്നതുപോലെ മൂന്നാം ദിവസം ഉയർത്തെഴുന്നെ ൽക്കുകയും ചെയ്തു. അവിടുന്നു സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നള്ളി പിതാവിന്റെ വലത്ത് ഭാഗത്തിരിക്കുന്നു. മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കുവാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു".

         യൂദയായിൽ റോമൻ ഗവർണ്ണരായിരുന്ന പന്തിയോസ് പീലാത്തോസി ന്റെ കാലത്താണ് ഈശോ കുരിശിലേറ്റപ്പെട്ടതും മരിച്ചതും ഉയർത്തപ്പെട്ട തും. പെസഹാ രഹസ്യത്തിന്റെ ചരിത്രപരത വ്യക്തമാക്കാൻ വേണ്ടിയാണ് പീലാത്തോസിന്റെ നാമം സൂചിപ്പിക്കുന്നത്. ഉത്ഥിതനായ കർത്താവ് രക്ഷ യുടെ സുവിശേഷവുമായി സ്ലീഹന്മാരെ ലോകത്തിന്റെ നാനാഭാഗങ്ങളിലേ യ്ക്കും അയച്ചപ്പോൾ ഇപ്രകാരം അരുളിച്ചെയ്തു." ഇങ്ങനെ എഴുതപ്പെട്ടിരിക്കു ന്നു. മിശിഹാ പീഡ സഹിക്കുകയും മരണശേഷം മൂന്നാം ദിവസം ഉയിർക്കു കയും ചെയ്യും. ജറുസലേം മുതൽ സർവ ജനതകളോടും അവന്റെ നാമത്തി ൽ പാപമോചനത്തിനുള്ള അനുതാപം പ്രസംഗിക്കപ്പെടും.  

നിങ്ങൾ ഇവയ്ക്കു സാക്ഷികളാണ് (ലൂക്കാ 24,46 -48).

പന്തക്കുസ്താ ദിനത്തിലും തുടർന്നുള്ള അവസരങ്ങളിലും സ്ലീഹന്മാർക്ക് പ്ര ഘോഷിക്കാൻ ഉണ്ടായിരുന്നത് നസ്രാ യനായ ഈശോയുടെ പീഡാസഹന ത്തെയും കുരിശുമരണത്തെയും ഉ ത്ഥാനത്തെയും കുറിച്ചായിരുന്നു. ഈ പെസഹാരഹസ്യത്തിനാണ് ശ്ലീ ഹന്മാർ സാക്ഷ്യം വഹിച്ചത്. ഈ സം ഭവങ്ങളൊന്നും യാദൃശ്ചികമായിരു ന്നില്ല. മറിച്ച്, ദൈവം പഴയ നിയമത്തിൽ മുൻകൂട്ടി അറിയിച്ചിരുന്നതിന്റെ പൂർത്തീകരണം മാത്രമായിരുന്നുവെന്ന് ശ്ലീഹന്മാർ പ്രഘോഷിച്ചു. വിശ്വസി ക്കുന്നവർക്കാണ് അവിടുത്തെ നാമത്തിൽ പാപമോചനം അഥവാ രക്ഷ ലഭി ക്കുന്നത്. മരണസമയത്ത് കുത്തിത്തുറക്കപ്പെട്ട മിശിഹായുടെ തിരുവിലാവ് നമ്മെ സംബന്ധിച്ച് വിശ്വാസവാതിലാണ്. തുറക്കപ്പെട്ട പാർശ്വത്തിൽനിന്ന് പുറപ്പെട്ട ജലവും രക്തവും മാമ്മോദീസായെയും പരിശുദ്ധകുർബാനയെയു മാണ് സൂചിപ്പിക്കുന്നത് (യോഹ- 19,34-36). ഈ കൂദാശകളുടെ സ്വീകരണ ത്തോടെയാണല്ലോ ഒരുവൻ വിശ്വാസവാതിൽ കടക്കുന്നതും ദൈവികജീവ നിലേയ്ക്ക് പ്രവേശിക്കുന്നതും.

ഉത്ഥാനത്തിന്റെ അടയാളം.

മിശിഹായെ സംസ്കരിച്ചിരുന്നതും മൂന്നാം ദിവസം ശൂന്യമായി കാണപ്പെട്ടതു മായ കല്ലറ മറ്റൊരു സുപ്രധാന വിശ്വാസ വാതിലാണ് (യോഹ-1-10). അവിടു ത്തെ ശരീരം പൊതിഞ്ഞിരുന്ന കച്ചയും ശിരസിൽ കെട്ടിയിരുന്ന തൂവാല ക ച്ചയോടുകൂടെയല്ലാതെ ഒരിടത്ത് ചുരുട്ടി വച്ചിരിക്കുന്നതും തുറക്കപ്പെട്ട കല്ലറ ക്കുള്ളിൽ കണ്ടാണ്‌ ശ്ലീഹന്മാർ വിശ്വസിച്ചത്. ക്രൂശിത രൂപമില്ലാത്ത സ്ലീവാ ശൂന്യമായ കല്ലറയുടെ പ്രതീകമാണ്; മിശിഹായുടെ ഉത്ഥാനത്തിന്റെ അട യാളമാണ്. ദൈവപുത്രനായ ഈശോ തന്റെ സഹനമരണോത്ഥാനങ്ങളിലൂ ടെയാണ് മിശിഹാ ആയത്. അവിടുന്ന് മിശിഹായാണ് എന്ന് പത്രോസ്ശ്ലീഹാ ഏറ്റുപറഞ്ഞ അവസരത്തിലാണ് തന്റെ പീഡാ സഹനത്തെയും മരണത്തെ യും ഉയിർപ്പിനെയും കുറിച്ച് ഈശോ ആദ്യമായി മുൻകൂട്ടി അറിയിച്ചത് (മർ ക്കോ-8,29-31) ഈ ബന്ധം വ്യക്തമാക്കുന്നുണ്ട്. ഈശോമിശിഹായിൽ വിശ്വ സിക്കുക എന്നത് അവിടുന്നു നമുക്ക് വേണ്ടി സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നെൽക്കുകയും ചെയ്തുവെന്ന സത്യം ഹൃദയത്തിൽ സ്വീകരി ക്കലാണ്. ഈ വിശ്വാസത്തിന്റെ പ്രായോഗിക മാനവും ഈശോ വ്യക്തമാ ക്കുന്നുണ്ട്: "ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കി ൽ അവൻ സ്വയം പരിത്യജിച്ച്, സ്വന്തം കുരിശുമെടുത്തു എന്നെ അനുഗമി ക്കട്ടെ "(മർക്കോ 8,34).

 സഹനത്തിലും മരണത്തിലും പങ്കുചേരൽ.


ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കു ചേരുകയെന്നാൽ ദൈവഹിതപ്രകാരം നമ്മുടെ ജീ വിതത്തിലുണ്ടാകുന്ന വേദനകളും സഹനങ്ങളും പ രാതി കൂടാതെ സ്വീകരിക്കുക എന്നാണർത്ഥം. ജീ വിത കടമകൾ നിറവേറ്റുന്നതിൽ ഉണ്ടാകുന്ന ബദ്ധ പ്പാടുകളും എല്ലാ ബുദ്ധിമുട്ടുകളും ദൈവ ഹിത ത്തിനു വിധേയമായി സ്വീകരിക്കുമ്പോൾ നാമും അവിടുത്തോടൊപ്പം ഉത്ഥാനത്തിന്റെ മഹത്വത്തി ലേയ്ക്ക് പ്രവേശിക്കുന്നു. ദൈവിക ജീവനിൽ പങ്കു ലഭിക്കുകയാണ്.

മിശിഹായുടെ പെസഹാരഹസ്യത്തിലൂടെ ആദം അഥവാ മനുഷ്യവർഗ്ഗം നഷ്ടപ്പെട്ട പറുദീസയിലേയ്ക്ക് പുന:പ്രവേശിച്ചു എന്നാണു പൌരസ്ത്യ സഭാ പിതാവായ മാർ അപ്രേം പ്രസ്താവിക്കുന്നത്. അവനു നഷ്ടപ്പെട്ട മഹത്വത്തി ന്റെ വസ്ത്രം വീണ്ടുനല്കിയാണ് അവനെ പ്രവേശിപ്പിക്കുന്നത്. ഈ പെസഹാ രഹസ്യത്തിൽ നിന്ന് പുറപ്പെടുന്ന ജീവദായകമായ ദിവ്യരഹസ്യങ്ങൾ, പ്രത്യേ കിച്ച് മാമ്മോദീസായും പരിശുദ്ധ കുർബാനയും വഴിയാണ് മനുഷ്യവർഗ്ഗ ത്തിന് പ്രവേശനം സാദ്ധ്യമാകുന്നത്. ഈ ദിവ്യരഹസ്യങ്ങൾ പുതിയ പറുദീ സയിലേയ്ക്കുള്ള വാതിൽ തുറന്നു തരുന്നു. പുതുജീവനിലേയ്ക്കും മഹത്വ ത്തിലേയ്ക്കും ആനയിക്കുന്നു. അവിടെ പ്രവേശിക്കുന്ന വിശ്വാസിക്ക് ജീവ ന്റെ വൃക്ഷമായ സ്ലീവായിൽ നിന്നുള്ള ഫലമായ മിശിഹായുടെ ശരീരം ഭ ക്ഷണമായി ലഭിക്കുന്നു. (വിശ്വാസഗീതങ്ങൾ, 18,14).

മിശിഹായുടെ പെസഹായുടെ അനുസ്മരണം.

കുർബാന മിശിഹായുടെ പെസഹായുടെ അനുസ്മരണം ആണ്. അവിടുത്തെ അനന്യമായ ബലിയുടെ സന്നിഹിതമാക്കലും അവിടുത്തെ ശരീരമായ സഭയുടെ ആരാധനയിൽ നടക്കുന്ന കൗദാശിക സമർപ്പണവുമാണ്‌.
                  ( കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1362).

ഉത്ഥാനം
പെസഹാരഹസ്യത്തിന്റെ ആഘോഷമാണ് പരി ശുദ്ധ കുർബാനയും മറ്റു കൂദാശകളും. കുർബാന യിലെ അനാഫൊറായിൽ എത്രയോ പ്രാവശ്യമാ ണ് ദിവ്യരഹസ്യങ്ങൾ അനുസ്മരിക്കുന്നത്‌. അമൂ ല്യമായ ശരീര രക്തങ്ങളുടെ ദിവ്യ രഹസ്യങ്ങൾ യോഗ്യതാപൂർവ്വം പരികർമ്മം ചെയ്യാനുള്ള അനു ഗ്രഹത്തിനായി ആരംഭത്തിൽ പ്രാർത്ഥിക്കുന്നു ണ്ട്. റൂഹാക്ഷണ പ്രാർത്ഥനയ്ക്ക് മുമ്പ് നാം ഇപ്ര കാരം പ്രാർത്ഥിക്കുന്നു. "ഞങ്ങളുടെ നാഥനും ര ക്ഷകനുമായ ഈശോമിശിഹായുടെ പീഡാനുഭവ ത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തി ന്റെയും ഉത്ഥാനത്തിന്റെയും മഹനീയവും ഭയഭക്തിജനകവും പരിശുദ്ധ വും ജീവദായകവും ദൈവീകവുമായ രഹസ്യത്തെ സന്തോഷത്തോടെ ഞ ങ്ങൾ സ്മരിക്കുകയും സ്തുതിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു."///-
-------------------------------------------------------------------------------------------------------


Dienstag, 17. März 2015

ധ്രുവദീപ്തി // Panorama- / മലയാളിയുടെ ജീവിതശൈലിയും കേരളത്തിലെ കാർഷികരംഗവും. / K.A.Philip,USA

 Dhruwadeepti // Panorama- /  


മലയാളിയുടെ ജീവിതശൈലിയും 
കേരളത്തിലെ കാർഷികരംഗവും.//

K. A. Philip, USA



കേരളത്തിനു തമിഴ് നാടിനെ കൂടാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ല എന്ന കഷ്ടകാലം മലയാളികൾ മുഴുവൻ ഇന്ന് അനുഭവിക്കുകയാണ്. കുറെ കാലങ്ങൾക്ക് മുമ്പ് കേരളം തമിഴുനാടിനെക്കാൾ മെച്ചപ്പെട്ട സംസ്ഥാനം എന്ന ഒരു പൊതു ധാരണയുണ്ടായിരുന്നു. അതെക്കുറിച്ച് പ്രായോഗികമായി കുറെ ചിന്തിക്കുന്നവർ നേരെ തിരിച്ചു പറഞ്ഞു തുടങ്ങി: ഇന്ത്യയുടെ സമഗ്രമായ പുരോഗമനത്തിന് ഒപ്പം ചുവട് വച്ചു തമിഴ്നാട്, ആന്ധ്രാപ്രദേശ്‌, കർണ്ണാടക, പഞ്ചാബ്, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങൾ വികസനത്തിൽ മുന്നോട്ട് കുതിക്കുമ്പോൾ കേരളം അധാർമ്മികതയുടെ വളർച്ചയിൽതട്ടി പിന്നോട്ട് പിന്നോട്ട് കുതിക്കുന്നു, എല്ലാക്കാര്യങ്ങളിലും. 

കേരളം സംസ്കാരശൂന്യരുടെ ആവാസകേന്ദ്രം.

എന്തായിരിക്കാം ഇങ്ങനെയൊരു ഗതികേടിനു അടിസ്ഥാനം എന്ന് നിരീക്ഷണം നടത്തിയാൽ നിരവധി യാഥാർത്ഥ്യങ്ങൾ കാണാൻ കഴിയും. മലയാളിയുടെ പഴഞ്ചൊല്ലുകളിലും, അതുപോലെ പാരമ്പര്യത്തിലും നിറയെ ആഢ്യത്തം കോരി വിളമ്പുന്ന സംസ്കാരവീര്യവും മനോഹരമായ കേരളത്തിന്റെ സ്വർഗ്ഗീയഭംഗിയെക്കുറിച്ച് നിത്യവും വാതോരാതെ എഴുതുന്നവരും, പ്രസംഗിക്കുന്നവരും, അതെല്ലാം അത്യധികം ആവേശത്തോടെ വായിച്ചു ഉള്ളിലാക്കുന്ന ജനങ്ങളും, വേറൊരു വശത്ത്‌ കേരളത്തിലെ ജനസമൂഹത്തെ ചൊൽപ്പടിക്ക് നിറുത്തി അതുകൊണ്ട് മേനിയിളകാതെ ആദായം കൊയ്തു ജീവിക്കുന്ന രാഷ്ട്രീയക്കാരും ഭരണകർത്താക്കളും മത- സാമുദായിക തലങ്ങളിലുള്ളവരും, സഹായികളായ ഉദ്യോഗസ്ഥരും എല്ലാം ഒരുപോലെ ഈ ദുരവസ്ഥയ്ക്ക് പ്രേരക പങ്കാളികളാണ്. വീണ്ടുവിചാരമില്ലാതെ ഇവർക്കെല്ലാം പ്രോത്സാഹനം നൽകുന്ന "ജനങ്ങൾ" എന്ന് പറയുന്നവർ ആദ്യമേ തന്നെ ഭാവി നന്നാകാൻ വീണ്ടുവിചാരം ഉള്ളവരാകണം.

കേരളത്തിന്റെ ആവശ്യങ്ങൾ ഒരു വിധമെങ്കിലും സാധിക്കുന്ന കാര്യത്തിൽ കേരളം പരാജയപ്പെടുകയാണ്. ജനജീവിതത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാകേണ്ടതായ യാതൊന്നും തന്നെ നമ്മുടെ കേരളത്തിലെ കൃഷിഭൂമികളിൽ ഉത്പാദിപ്പിക്കുന്നില്ല. അഹംഭാവവും വഞ്ചനയും ക്രിമിനൽ വാസനയും, ധാർമ്മിക അധ:പതനവും, തൻകാര്യചിന്തയും, ഒരു തൊഴിലുമെടുക്കാതെ എങ്ങനെയും ആരെയും മുതലാക്കി ജീവിക്കാൻ തക്കം നോക്കി നടക്കുന്ന ജനങ്ങളും ജനപ്രതിനിധികളുമാണ് ഏറെയും അവിടെയുള്ളത് !

സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും
 നശിപ്പിക്കുന്ന പ്രതിപക്ഷ ജനപ്രതിനിധികൾ  
ജനാധിപത്യം ചവിട്ടി മെതിച്ചു.
ഏറെ അക്ഷരജ്ഞാനമുള്ളവരും സംസ്കാരസമ്പന്നരുമാണെന്നു ഉച്ചത്തിൽ  വീമ്പിളക്കുന്ന മലയാളീകളുടെ തെരഞ്ഞെടുക്കപ്പെട്ട Biting lawmakerമാർ സംസ്കാരശൂന്യരായ കിരാതന്മാരാണെന്ന് ലോകജനത മുഴുവൻ ദൃശ്യമാധ്യമങ്ങളിലൂടെ മനസ്സിലാക്കിക്കഴിഞ്ഞു. അതായത്, കേരളത്തിലെ ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നിയമസഭാസമാജികർ 13.3.2015-ൽ കേരള നിയമസഭയിൽ സിറിയൻ ഐസിസ്  ഭീകരരെപ്പോലെയാണ്  ഭീകരാക്രമം നടത്തിയത്. സ്പീക്കറുടെ ചെയർ അവർ വലിച്ചെറിഞ്ഞു, ചേംബർ യദ്ധക്കളമാക്കി നശിപ്പിച്ചു. ജനാധിപത്യത്തെ ഇവർ നിലത്തിട്ടു ചവിട്ടി നശിപ്പിക്കുന്ന ഭീകരത്വമാണ് ലോകജനത കണ്ടത്! ഇവരെ ശിക്ഷിക്കാൻ ഇന്ത്യൻ ശിക്ഷാനിയമത്തിലോ ഇന്ത്യൻ ഭരണഘടനയിലോ ജുഡീഷ്യറി സംവിധാനത്തിലോ യാതൊരു വഴികളും ഇല്ല ? !  ജനങ്ങൾ ആദ്യം തന്നെ ധാർമ്മിക നന്മ ചിന്തിക്കുന്നവരായി തീരുവാൻ തയ്യാറാകുമോ ? അപ്പോൾ മാത്രമേ കേരള രാഷ്ട്രീയവും സംസ്ഥാന ഭരണവും സംശുദ്ധമാകുമെന്നു ആശിക്കുവാൻ കഴിയൂ. പൊതുജനമില്ലാതെ രാഷ്ട്രീയവുമില്ല, പൊതുജനത്തിന്റെതാകണം രാഷ്ട്രീയം. പഴക്കം ചെന്ന ഇന്ത്യൻ ഭരണഘടനയിൽ കാലത്തിനു ചേർന്ന മാറ്റങ്ങൾ കൂട്ടിച്ചേർക്കേണ്ട കാലം കഴിഞ്ഞു.

മേലുദ്ധരിച്ച ഓരോരോ പ്രകടമായ ഉദാഹരണങ്ങളും പ്രതിബിംബിക്കുന്നത് എവിടെയാണ്? അത് കേരളത്തിലെ പൊതുരാഷ്ട്രീയത്തിലും കേന്ദ്ര-സംസ്ഥാന ഭരണതലത്തിലും കാണപ്പെടുന്ന ഭീകരതയുടെ യാഥാർത്ഥ്യങ്ങളിലാണ്. ഒന്നാലോചിച്ചാൽ നാം ഏറെക്കുറെ മനസ്സിലാക്കുന്നതിതാണ്, മാതൃകാപരമായ ജനാധിപത്യ വ്യവസ്ഥിതിയിൽ നടക്കേണ്ടതായ ഭരണവും രാഷ്ട്രീയപാർട്ടികളും ഏറെ വിഷലിപ്തമായിരിക്കുന്നു എന്നാണല്ലോ.  കേരളത്തിലെയും മാത്രമല്ല കേന്ദ്രത്തിലെയും ഭരണത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന, അങ്ങുമിങ്ങും തിരിച്ചുവിടുന്ന ചില രാഷ്ട്രീയ നേതൃത്വങ്ങൾ  നിർമ്മിക്കുന്ന ആരോപണങ്ങളും അതിനെതിരെയുള്ള കടുത്ത പ്രത്യാരോപണങ്ങളും മൂലം ഭരണതലത്തെ സ്തംഭിപ്പിക്കുന്നു. ക്രിമിനൽ വാസന കൈമുതലായി  കൊണ്ടുനടക്കുന്നവരായ  കേരളത്തിലെ ഒരുവിഭാഗം ജനങ്ങൾ ഈ രാഷ്ട്രീയ  പ്രതിലോമശക്തികളുടെ കൂടെ നിന്ന് പിന്തുണ നല്കുകയും ചെയ്യുന്നു.

കേരള നിയമസഭയിൽ മുഖ്യ മന്ത്രിയെ
 ആക്രമിക്കാൻ എത്തിയ വനിതാ പ്രതിപക്ഷ എം.എൽ .എ 
ഒരു ഭരണകക്ഷി എം.എൽ .എ യെ 
കടിച്ചു ആക്രമിക്കുന്നു. മുഖ്യ മന്ത്രി നിസ്സഹായനായി .
രാഷ്ട്രീയ ആദർശ ശു ദ്ധിയും ധാർമ്മികബോ ധവും നഷ്ടപ്പെട്ട ഇവർ നാടിന്റെ എല്ലാവിധ ആവശ്യങ്ങളെയും നാടിന്റെ പുരോഗതി യെയും  കാണുവാനല്ല നിയമസഭയിലെത്തുന്നത്, അക്രമരാഷ്ട്രീ യം ചെയ്തും  ഭീഷണി പ്പെടുത്തിയും രാജ്യ ത്ത് ക്രമസമാധാനം തകർക്കുകയാണ് ലക്ഷ്യം. കുറെയേറെ വിഭാഗം ജനങ്ങൾ പ്രതികരണ ശേഷിയില്ലാതെ ഇത്തരം അക്രമശക്തികളെ ഭയന്ന് നിഷ്ക്രിയരായി നിശബ്ദരായി ശ്വാസമടക്കി നോക്കി നില്ക്കുക മാത്ര മാണ് ചെയ്യുന്നതും. ഇതിനു പരസ്യമായ ഉദാഹരണമാണ് ഇക്കഴിഞ്ഞ 13- 3- 2015-ലെ നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ മാർ നടത്തിയ ഭീകര സംഭ വം. ലോകത്ത് ഒരു രാജ്യത്തും ഇതുപോലെ ഭീകരർ മാത്രമുള്ള ഒരു പ്രതിപ ക്ഷം കാണാനില്ല. സംഹാരതാണ്ഢവം നടത്തുന്നവർ ജനാധിപത്യത്തിന്റെ ആരാച്ചാരന്മാരാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്തം ലോകത്ത് നിന്ന് അപ്രത്യ ക്ഷമാകാനും ഒരു കാരണം സ്റ്റാലിൻ അക്രമരാഷ്ട്രീയം കൈയ്യിൽ എടുത്ത തോടെയാണ്. ഇനി അവശേഷിക്കുന്നത് എന്ന് പറയാൻ ഉള്ളത് കേരളത്തിൽ നിലവിൽ ഉള്ള സ്റ്റാലിനു സമാനരായ ചില  പ്രതിപക്ഷ കമ്മ്യൂണിസ്റ്റ്കൾ ആണ്. കേരളം സാത്താൻ വാഴുന്ന നിത്യ തീനരകമാക്കിത്തീർത്ത കമ്മ്യൂണി സ്റ്റുകളുടെയും അവസാനം പ്രബുദ്ധരായ മലയാളികൾ നേരിൽ കണ്ടു തുട ങ്ങി .

കേരളത്തിലെ കാർഷിക രംഗവും മലയാളിയുടെ ജീവിതശൈലിയും.

നല്ല കാലാവസ്ഥയും സമൃദ്ധമായി മഴയും ലഭിക്കുന്ന കേരളത്തിൽ എല്ലാ ഭക്ഷ്യ വിളകളും ഉണ്ടാകുമെന്ന് കേരളീയനു അറിയാം. വിദേശീയർ വരെ അക്കാര്യം സാക്ഷ്യപ്പെടുത്തിയത് ഇങ്ങനെയാണ്, കേരളം ദൈവത്തിന്റെ നാടെന്നു വരെ അവർ പുകഴ്ത്തിപ്പറഞ്ഞു. പക്ഷെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും ജനങ്ങളുടെ ജീവിതശൈലിയും മാറിപ്പോയിരിക്കുന്നു. ഈ മാറ്റങ്ങൾ തൊഴിൽ-സാമ്പത്തിക രംഗത്തും, കാർഷികരംഗത്തും, ഭരണരംഗത്തും ക്രമസമാധാനവും നീതി നിർവഹണവും നടപ്പാക്കേണ്ട പോലീസ്- കോടതി രംഗത്തും, ജനങ്ങളുടെ ആവശ്യം അനുസരിച്ച് പ്രയോജനപ്പെടുന്നില്ല.

കേരളീയർ തങ്ങളുടെ കൃഷിസ്ഥലം സ്വർഗ്ഗീയമാക്കിയ ഒരു പഴയ സാഹസിക കാലമുണ്ടായിരുന്നു. അന്ന് കർഷകൻ നാടിന്റെ ജീവനായിരുന്നു, അവരെല്ലാം പട്ടിണിക്കെതിരെ പൊരുതുകയെന്നതു മാത്രമായിരുന്നില്ല അവരുടെ ജീവിത ലക്ഷ്യം. നല്ല ജീവിതശൈലി ഉണ്ടാക്കുക-  നല്ല വീടുകൾ, മറ്റുള്ള എല്ലാ ജീവിത സൌകര്യങ്ങൾ തുടങ്ങിയവ ഉണ്ടാക്കുക, ഇവയെല്ലാം ആഗ്രഹങ്ങളായിരുന്നു. ആവശ്യമുള്ള പച്ചക്കറികൾ, നെല്ല്, മരച്ചീനി, ചേമ്പ്, ചേന, വാഴ എന്നിവ കൊണ്ടു ഓരോ കർഷകന്റെ കൃഷിയിടങ്ങളും മനോഹരമായ പറുദീസയായി മാറിയിരുന്നു.

റബർ കൃഷി തകർച്ചയിലേയ്ക്ക് ?
മലയാളിയുടെ സ്വന്തം കാർഷിക രംഗം കേരളത്തിൽ പൂർണ്ണമായ  തക ർച്ചയുടെ വക്കിലോളമെത്തി നിൽ ക്കുന്നു. കേരളം എന്നാ പേരിനു കാര ണമായിരിക്കുന്ന തെങ്ങുകൾ പോ ലും ഇന്ന് കേരളത്തിൽ വളരെയേറെ പ്രദേശങ്ങളിലും കുറഞ്ഞു കൊണ്ടി രിക്കുന്നു.


റബർ കൃഷിയായിരുന്നു, ആധുനിക കേരള കർഷകന്റെ പുരയിടങ്ങൾ സ്വർണ്ണം വിളയിച്ച സമ്പത് ശ്രോതസ്. റബർ കൃഷി തകർന്നു. അരയേക്കർ ഭൂമിയുള്ളവരും മറ്റു കൃഷികൾ ഒന്നും ചെയ്യാതെ കുറെയേറെ  റബറുകൾ നട്ടുപിടിപ്പിച്ചു. അങ്ങനെ കർഷകനെറെ ജീവിതശൈലി സാവധാനം മറ്റൊന്നായി. ഇന്ന് റബർ കമ്പോളത്തിൽ വേണ്ടാത്ത ചരക്കായി മാറുകയാണ്. വിലയിടിഞ്ഞു. റബറിന് ലഭിച്ച വലിയ പണം കർഷകനെ ഒരു പരിധിവരെ മടിയന്മാരാക്കി, അഹങ്കാരികളുമാക്കി മാറ്റി. മറ്റു കൃഷികളെ ഉപേക്ഷിച്ചു. ജനക്ഷേമം മുൻനിറുത്തി സമ്പത് ഘടന വളരെയേറെ മെച്ചപ്പെടുത്തുന്ന സമാന്തര പദ്ധതികൾ നടപ്പാക്കുവാൻ കേരളത്തിൽ ഭരണ അധികാരത്തിൽ മാറിമാറി വന്ന രാഷ്ട്രീയ പാർട്ടികൾക്കോ സർക്കാരുകൾക്കോ കഴിഞ്ഞില്ല.

മലയാളി അന്യനാട്ടിൽ വളരെ പരിശ്രമികൾ ആണ്. അവിടെ കൃത്യസമയ നിഷ്ഠ പാലിക്കുന്നവനാണ്, നിയമങ്ങൾ അനുസരിക്കുകയും ചെയ്യും. അവർ കേരളത്തിൽ എങ്ങനെയെന്നു സ്വയം കാണുക ? കേരളത്തിൽ മലയാളിയുടെ അലസത അതവരെ തീരാ ദാരിദ്ര്യത്തിലേയ്ക്ക് കെട്ടി വലിച്ചിഴയ്ക്കുവാൻ കാരണമാക്കും. തമിഴ് നാട്, കർണ്ണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങൾ അത് മുതലാക്കുന്നു. ഉദാഹരണമായി, കേരളത്തിനു ആവശ്യമായ പച്ചക്കറികളുടെ കാര്യം മാത്രം എടുക്കുക. കേരളത്തിന്റെ ആകെയുള്ള ഈ ആവശ്യത്തിൽ ഏതാണ്ട് 5% മാത്രമേ കേരളത്തിൽ ഉത്പാദിപ്പി ക്കുന്നുള്ളൂ. ബാക്കിയുള്ളത് തമിഴ്നാട് പോലെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്നു. പച്ചക്കറികൾ മാത്രമല്ല, അരി, പാൽ, പല ചരക്കുകൾ എന്നിവയ്ക്കും പുറമേ പലവിധ നിത്യോപയോഗവസ്തുക്കളും അവിടെനിന്നും ഇറക്കുമതി ചെയ്യുന്നു. ഒന്നാലോചിച്ചാൽ ഒരു യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ മറ്റേതു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ കൃഷിസൌകര്യങ്ങൾ ഉണ്ടെന്നാണ് കേരളത്തിലെ കർഷകർ പറയുന്നത്. അനുയോജ്യമായ മണ്ണും കേരളത്തിനുണ്ട്. ഇല്ലാത്തത്, അതിനുവേണ്ട സൗകര്യമൊരുക്കുവാൻ തക്ക  ജനങ്ങളിലെ മനസ്സാന്നിദ്ധ്യമില്ലായ്മയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും കർഷകൻറെ നേർക്കുള്ള നെഗറ്റീവ് സഹകരണവും ഈ തകർച്ചയുടെ പ്രധാന കാരണങ്ങളാണ്.

സ്മരണകളിൽ മാത്രമുള്ള നെൽപ്പാടങ്ങൾ
കേരളത്തിനു ആവശ്യമായ  അരി പച്ചക്കറി തുടങ്ങിയ എല്ലാത്തരം കൃ ഷികൾക്കു പുറമേ ഇവയുടെ വളർ ച്ചയ്ക്ക് ആവശ്യമായ വളം ഉണ്ടാക ണം. സർക്കാർ പ്രായോഗിക മായ നിയമപരിവർത്തനം ഉണ്ടാക്കുവാൻ തയ്യാറാകണം. കൃഷി സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാണെന്ന് വരുത്തി അവിടെയ്ക്ക് കടുവയും പുലിയും ഇറങ്ങി വിഹരിക്കുവാൻ  അവിടെ  സാഹചര്യം ഉണ്ടാക്കരുത്. മനുഷ്യരെയും വളർത്തു മൃഗങ്ങ ളെയും കൊലചെയ്യുന്ന കർഷകരു ടെ സ്വന്തം സ്ഥലങ്ങളിൽ വന്നിറങ്ങുന്ന ഇങ്ങനെയുള്ള വന്യമൃഗങ്ങളെ കർ ഷകർക്ക് സ്വതന്ത്രമായി വെടിവച്ചു കൊല്ലുന്നതിനു സർക്കാർ നിയമം കൊ ണ്ടുവരണം.. വന്യമൃഗ സംരക്ഷണ കേന്ദ്രമായി കേരളത്തിലെ മലയോര കൃ ഷിമേഖലകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള നിയമം കർഷകർ ക്ക് പ്രയോജനപ്പെട്ട രീതിയിൽ നിർവചിച്ചിട്ടില്ല.

കേരളത്തിൽ ഹൈറേഞ്ചു പ്രദേശങ്ങൾ കടുവ, പുലി, കാട്ടുപന്നി തുടങ്ങിയ  വന്യമൃഗങ്ങളുടെ  സങ്കേതങ്ങൾ ആയി രൂപാന്തപ്പെട്ടു കഴിഞ്ഞു. കേരളത്തിൽ ഈയിടെ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട തൊഴിലാളി സ്ത്രീയുടെ ദാരുണ മരണം ഇത് സ്ഥിരീകരിക്കുന്നു. മലയോരപ്രദേശങ്ങൾ വന്യ മൃഗങ്ങൾക്ക് വിഹാരസ്ഥലമാകുന്നതിനു പകരം അവിടെയെല്ലാം ജൈവ വളം ഉത്പാദിപ്പിക്കുവാൻ വേണ്ടി മലയോര പ്രദേശങ്ങളിൽ കാലി വളർത്തൽ കേന്ദ്രങ്ങൾ ഉണ്ടാക്കണം. കേരളത്തിലെ എല്ലാ ആവശ്യങ്ങൾക്കും, ഉദാ: മാംസ്സങ്ങൾ  ലഭിക്കുവാൻ വേണ്ടിയ വലിയ പന്നി ഫാമുകൾ, കാലി വളർത്തൽകേന്ദ്രങ്ങൾ, ആടുകൾ, കോഴിവളർത്തൽ  കേന്ദ്രങ്ങൾ  തുടങ്ങിയവയും  വിപുല തോതിൽ ഉണ്ടാകണം. പാലും നെയ്യും, മുട്ടയും മാംസങ്ങളും, പച്ചക്കറി പഴവർഗ്ഗങ്ങൾ, ഇവയെല്ലാം വ്യാപകമായി കേരളമൊട്ടാകെ ഉത്പാദിപ്പിക്കണം . ഇക്കാര്യത്തിൽ ജനങ്ങളും സർക്കാരും ഒരുപോലെ സഹകരിക്കണം.

ജനങ്ങൾക്കു ആവശ്യമായ പാലും പച്ചക്കറികളും ആവശ്യമായ മത്സ്യ-മാംസങ്ങളും, ധാന്യങ്ങളും ഉത്പാദിപ്പിക്കുന്ന ഏതൊരു രാജ്യവും സമ്പത് സമൃദ്ധമാണെന്നാണ് പറയപ്പെടുന്നത്‌. ഇതിനു ഉദാഹരണങ്ങളാണ് അമേരിക്ക, റഷ്യ, യൂറോപ്പ് ചില ഏഷ്യൻ രാജ്യങ്ങൾ. ആ രാജ്യങ്ങളിൽ കർഷകരെ സഹായിക്കുന്ന ഗവേഷണങ്ങളും യന്ത്രവത്കൃത കൃഷി ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച പ്രോത്സാഹനവും നല്കുന്നുണ്ട്. രാസവളങ്ങളുടെ ഉപയോഗത്തിന് പകരം ജൈവവള  ഉപയോഗത്തിനു മുൻഗണന നല്കുന്നു. കാലി വളർത്തലും വലിയ ഫാമുകളും കേരളത്തിൽ ഉണ്ടായാൽ ഒരു പരിധിവരെ ജൈവ വളം ലഭ്യമാക്കുവാൻ കഴിയും. എന്താണ് സംഭവിച്ചത്?

കേരളത്തിലെ ഉൾനാടുകളിലും മലയോരമേഖലയിലും റബർ കൃഷി വ്യാപകമായതോടെ മറ്റുള്ള ഭക്ഷ്യവിഭവകൃഷികൾ ചെയ്യുന്നതിൽ നിന്നും അതുപോലെ കാലിവളർത്തലും എല്ലാം നിലച്ചു തുടങ്ങിയെന്നു പൊതുവെ ഇപ്പോൾ ജനം പറഞ്ഞു തുടങ്ങി. രാസവളത്തിന്റെ അമിത ഉപയോഗത്തിൽ കൃഷിഭൂമിയുടെ ജൈവാംശം മുഴുവൻ തകർന്നു. ജൈവാംശം കലർന്ന് പശപ്പ് ഉണ്ടായിരുന്ന മണ്ണ് രാസവളത്തിന്റെ ഉപയോഗത്തിലൂടെ അരിപ്പ പൊലെയായിത്തീർന്നതുമൂലം ഭൂമിയിലെ അടിസ്ഥാനജല സംഭരണിയെ പോലും തകർത്തു. ഭൂമിയിൽ പെയ്തിറങ്ങുന്ന മഴവെള്ളം കിണറുകളിൽ പോലും തങ്ങിനിൽക്കുന്നില്ല. രണ്ടു ദിവസം മഴയില്ലെങ്കിൽ ഭൂമിയിൽ ജലാംശമില്ല. കുടിവെള്ള ക്ഷാമം കേരളം ഇന്ന് നേരിടുന്ന വെല്ലുവിളിയാണ്, ഒരു വർഷത്തിൽ മുക്കാൽ വർഷവും മഴ ഉണ്ടെങ്കിൽ പോലും. വയലുകളിലും മറ്റു കൃഷി സ്ഥലങ്ങളിലും മണ്ണിലും എല്ലാം വിതറിയിരുന്ന  കീടനാശിനി വിഷാംശം കലർന്ന പുല്ലുതിന്ന മൃഗങ്ങളും രോഗം പരത്തുന്ന ഘടകങ്ങളായി മാറി.

തമിഴ്നാടിന്റെ പിടിയിൽ

 കേരളത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന പരമ്പരാഗതമായ  കൃഷികൾ റബർ കൃഷിയുടെ വരവോടെ നിലച്ചുപോവുകയും ചെയ്തിരുന്നു. നെല്ല്, ഇഞ്ചി, മഞ്ഞൾ, കരിമ്പ്, കുരുമുളക്, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ എന്നിങ്ങനെ ഏതുകാലത്തും എല്ലായിടത്തും ലഭ്യമായിരുന്ന കൃഷിവിളകൾ കൃഷിസ്ഥലങ്ങളിൽ വളരെ അപൂർവ്വമായിത്തീരുകയും ചെയ്തു. കേരളം ദാരിദ്ര്യത്തിന്റെ വാക്കിലോളം എത്തിനില്ക്കുന്നു എന്ന് ജനങ്ങൾക്ക്‌ സാവധാനം മനസ്സിലാകുന്നുണ്ട്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയ തമിഴർ കേരളത്തിൽ എല്ലാത്തരത്തിലും ആധിപത്യം സ്ഥാപിക്കുന്നു. ഭക്ഷ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് പുറമേ കോടികൾ വിലമതിക്കുന്ന കഞ്ചാവു തുടങ്ങിയ ലഹരിസാധനങ്ങൾ, മയക്കുമരുന്നുകൾ തുടങ്ങിയവ   ഇക്കൂട്ടത്തിൽ കേരളത്തിലേയ്ക്ക് കടത്തിവിടുന്നു. കേരളത്തിൽ ഇതിന്റെ ഉപയോഗം കണക്കില്ലാതെ ഉയരുകയുമാണ്.

റബർ കൃഷിയിലൂടെ റബർ കർഷകർ വളരെ പണം വാരിക്കൂട്ടിയെന്ന് പറയുന്നവരുണ്ട്. അതുപക്ഷെ ഈ പണം ആർഭാടത്തിന് വഴിതെളിച്ചുവെന്നും കാണാം. വലിയ വീടുകൾ നിർമ്മിച്ചു. എല്ലാവരും വീട്മുറ്റം നിറയെ കാറുകൾ വാങ്ങിക്കൂട്ടി. റബർ വില തകന്നതോടെ അതിനുള്ള അറ്റകുറ്റപ്പണികൾ ചെയ്യിക്കുവാൻ പണം ഇല്ലാതെ വരുന്നു. പൊന്നു  വിളയിച്ച റബർ കൃഷി തികച്ചും തകർന്നു. പണിക്കൂലി ചെലവ് താങ്ങാൻ കർഷകന് കഴിയാതെ വരുന്നുവെന്നാണ് ജനം പറയുന്നത്.

കേരളത്തിൽ റബർവില തകർന്നതിനു നിരവധി കാരണങ്ങൾ പറയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയുടെ ഭരണം നടത്തിയ സർക്കാരുകൾ, കേരളം ഭരിച്ച സംസ്ഥാന സർക്കാരുകൾ സ്വന്തം കർഷകന്റെ താൽപര്യങ്ങളെ ഒട്ടും പരിഗണിച്ചില്ല. ഡൽഹിയിലെ കോണ്‍ഗ്രസ് സർക്കരിലുണ്ടായിരുന്ന ചില മന്ത്രിമാരുടെ അവികല നയങ്ങൾ കേരളത്തിലെ റബർ കൃഷിയെ അപ്പാടെ  തകർത്തുവെന്ന് ജനം പറയുന്നു. ഒന്നാലോചിച്ചാൽ അത് ശരി വയ്ക്കേണ്ടി വരും. കേരളത്തിലെ റബറിനെ ഒട്ടുംതന്നെ പരിഗണിക്കാതെ ഇന്ത്യയിലേയ്ക്ക് വ്യാപകമായി റബർ ഇറക്കുമതിചെയ്യുവാൻ  വൻകിട കമ്പനികൾക്ക് വേണ്ടി സർക്കാർ സഹായം ചെയ്തു. അത് ചെയ്തത് തമിഴ് മന്ത്രിയാണെന്ന ആക്ഷേപം നിലനില്ക്കുന്നു. കേരളത്തോട് ചെയ്ത ഇരട്ടത്താപ്പ് നയത്തെ അനുകൂലിച്ചവർ കേരളത്തിലെ മാറിമാറി വന്ന സർക്കാരിലെ മന്ത്രിമാരാണെന്നും ആക്ഷേപം ഉണ്ട്. കേന്ദ്രത്തിൽ കോണ്‍ഗ്രസ് മന്ത്രിസഭ ചെയ്ത നടപടിയെ ചോദ്യം ചെയ്യാൻ കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടി നേതുത്വത്തിനു മാത്രമല്ല പ്രതിപക്ഷത്തിനും കഴിഞ്ഞില്ലയെന്നു ആരോട് പറയണം ? "ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" ഇതായിരുന്നു ഇവരുടെയും ലക്‌ഷ്യം. ആ ലക്ഷ്യം സാധിച്ചവർ ഡൽഹിയിൽ ചെന്ന് ആർക്കോ വേണ്ടിയെന്ന നിലയിൽ നിലവിളിച്ചാൽ അവിടെ നിലവിലുള്ള കേന്ദ്രസർക്കാരിനു എന്ത് മറുപടി പറയാനുണ്ടാകും?

തമിഴരുടെ ഏലത്തോട്ടം. ഉടുമ്പഞ്ചോല
എന്താണ് തമിഴ് നാടിന്റെ ഉദ്ദേശവും ലക്ഷ്യവും? ഒന്നാലോചിച്ചാൽ നമുക്ക് ചില യാഥാർത്ഥ്യങ്ങൾ മുന്നിലുള്ളത് മലയാളികൾക്കെല്ലാം തീവ്വ്ര ഉൾഭയം ഉണ്ടാക്കുന്നതാണെന്ന്ചില അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. തമിഴുനാട് ഇപ്പോൾ തന്നെ പരസ്യമായി കേരളത്തിന്റെ നല്ലൊരുഭാഗം അതിർത്തി പ്രദേശങ്ങൾ അവകാശപ്പെടുന്നുണ്ട്. പീരുമേട് മുതൽ ഉടുമ്പൻ ചോലെ മൂന്നാർ പ്രദേശങ്ങളും കേരളത്തിന്റെ ചില വടക്കൻ പ്രദേശങ്ങളും ഇവർ നിഗൂഢ സൂക്ഷ്മമായി കണ്ണിട്ടിരിക്കുന്നു. ഈ പ്രദേശങ്ങളിൽ എല്ലാം ഭൂരിഭാഗം വനങ്ങളിലും തമിഴരുടെ ഏലം കൃഷി തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നു. അതുപോലെ ഏറെ ശ്രദ്ധേയമാണ് മുല്ലപ്പെരിയാർ അണക്കെട്ട് അവകാശവാദം. ഇനി സാവകാശം ഇടുക്കി അണക്കെട്ടിലും അവർ കാൽ കുത്തി നിൽക്കാൻ ശ്രമം നടത്തും.

തമിഴ്നാട് ഭരിക്കുന്നവർ കക്ഷി ഭേദമില്ലാതെ തമിഴ്‌നാടിന്റെ ആവശ്യങ്ങളിൽ ഒറ്റക്കെട്ടായി കേന്ദ്രത്തിലും തമിഴ്‌നാട്ടിലും അവരുടെ രാഷ്ട്രീയ നിലപാട് ഉറപ്പിച്ചിട്ടുള്ളവരാണ്, പ്രതിജ്ഞാബദ്ധരാണ്.ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്ന ഒരു രാഷ്ട്രീയബലം ഉറപ്പിച്ചു കൊണ്ടിരിക്കുന്നു എന്നും കാണാം. അന്ന് കേന്ദ്ര മന്ത്രി പി. ചിതംബരം കേരളത്തെ വരച്ച വരയിൽ നിറുത്തി. കേരളത്തിന്റെ ഏക വരുമാനമായ റബർ വെറും ആര്ക്കും വേണ്ടാത്ത വസ്തുവാക്കി മാറ്റിയതിൽ ഏറിയ പങ്കും വഹിച്ചത് ചിതംബരത്തിന്റെ കൈകളാണ്. അതോടൊപ്പം സ്വന്തം ബാങ്ക് ആസ്തി വർദ്ധിപ്പിച്ച കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളുടെ പിടിപ്പുകേടും ഇതിനു കാരണമാക്കി.

  കസ്തൂരിരംഗൻ, ഗാഡ്ഗിൽ തുടങ്ങിയ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ തമിഴ്‌നാട് സർക്കാർ എടുത്ത താല്പര്യം ദുരുദ്ദേശപരമായിരുന്നു. കേരളത്തെ നശിപ്പിച്ചു അവിടം തമിഴ് നാടിന്റെ വന്യമൃഗ കേന്ദ്രമാക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. വെടക്കാക്കി തനിക്കാക്കുക എന്ന സ്വന്തം കാര്യം! കസ്തൂരി രംഗൻ റിപ്പോർട്ട് പുറത്തു വന്നുകഴിഞ്ഞു ഒട്ടും താമസ്സിച്ചില്ല, പീരുമേട്ടിലും മൂന്നാർ പ്രദേശങ്ങളിലും കടുവയും പുലിയും നിത്യസന്ദർശകരായത്? ഇത്രയേറെ  കാലങ്ങളും ഇവിടെയൊന്നും ഒരു മലയണ്ണാൻ പോലുമില്ലാതിരുന്ന പീരുമേടിന്റെ പ്രാന്തപ്രദേശങ്ങളിൽ പുലിയും കടുവയും എത്തി നോക്കിയത് ഭയപ്പാടിനും ചിന്താവിഷയമായി . തമിഴ് നാടിന്റെ കാഴ്ചബംഗ്ലാവിലെ സ്ഥിരതാമസക്കാർ പാത്തും പതുങ്ങിയും കേരളത്തിന്റെ അതിർത്തിയിൽ എത്തിയത് എങ്ങനെയെന്നു ജനങ്ങൾ  സംശയത്തോടെ ചോദിച്ചു തുടങ്ങി. കടുവയ്ക്കും പുലിക്കും പിറകിൽ നിൽക്കുന്ന ശക്തിഘടകം ഏതെന്നു? ഈ പ്രദേശങ്ങളെല്ലാം ഒരു നൂറു വർഷങ്ങൾക്കപ്പുറം കൊടുംവനമായിരുന്നു. അന്നും ഒരു കടുവയുടെ ആക്രമണം ഉണ്ടായതായി കേട്ടിട്ടില്ല.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതുമുതൽ ഇന്ത്യയുടെ ഭരണത്തിൽ പങ്കാളികളായ പേരെടുത്ത കേന്ദ്രമന്ത്രിമാർ  കേരളത്തിൽനിന്നും ഉണ്ടായിരുന്നുവെന്നുള്ള കാര്യം വിസ്മരിക്കേണ്ട. വി.കെ. കൃഷ്ണമേനോൻ മുതൽ ഇങ്ങോട്ട് ഏ.കെ .ആന്റണി വരെയും ഉണ്ടായിരുന്നു. അതുപോലെ തന്നെ ഭരണതലത്തിലും പാർലമെന്റിലും അതിവിശിഷ്ഠ സേവനം ചെയ്ത എം.പി. മാരും ഉന്നതാധികാര സ്ഥാനത്തുള്ള പേരെടുത്ത വ്യക്തിത്വങ്ങളും ഉണ്ടായിരുന്നു. പക്ഷെ, മലയാളിയുടെ ആവശ്യങ്ങൾക്ക് വേണ്ടി തമിഴരെപ്പോലെ കക്ഷി ഭേദമില്ലാതെ വാദിക്കാനുള്ള ആത്മാർത്ഥത ഇവരാരും പ്രകടിപ്പിച്ചില്ല.

മുല്ലപ്പെരിയാറും കസ്തൂരിരംഗൻ റിപ്പോർട്ടും മുന്നോട്ടു വച്ചു കേരളത്തിനു വെല്ലുവിളിയായപ്പോൾ എന്താണ് തുടർന്ന് സംഭവിച്ചതെന്നുള്ള കാര്യം പകൽ പോലെ തെളിഞ്ഞ ഉദാഹരണമാണ്. കേരളത്തിന്റെ മലയോരപ്രദേശങ്ങളെ കൈക്കലാക്കുവാനുള്ള സംഘടിത ശ്രമം ആണ്. കുമളി, ഉടുമ്പഞ്ചോല മുതൽ മൂന്നാറും മറ്റു അതിർത്തി പ്രദേശങ്ങളുമൊക്കെ മലയാളീരഹിതമാക്കി മാറ്റിയെടുക്കുകയെന്ന തന്ത്രമല്ലേ തമിഴ്‌നാട് ഉപയോഗിച്ചത് എന്ന് ജനം സാവധാനം മനസ്സിലാക്കിത്തുടങ്ങി. കേരളത്തിൽ പെട്ടുകിടക്കുന്ന മുല്ലപ്പെരിയാർ ഡാമിന് തമിഴ്‌നാട് അവകാശം പറയുന്നു. ഇവിടെ അതിന്റെ ചരിത്രവശങ്ങളിലേയ്ക്ക് കടക്കുന്നില്ല. അപ്പോൾ പൊതുവെ വീക്ഷിച്ചാൽ തമിഴ്‌നാടിന്റെ കേരളത്തോടുള്ള വിവേചനനിലപാടും തമിഴ്നാടിനോടുള്ള അവരുടെ സ്വാർത്ഥതാല്പര്യങ്ങളും ഇപ്പോഴും കേന്ദ്രക്യാബിനറ്റിൽ നിഴലിക്കുന്നുവെന്ന് കാണാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ മലയോരപ്രദേശങ്ങൾക്കും വനമേഖലയക്കും മലയോരമേഖലയെ സ്പർശിച്ചു ഒഴുകുന്ന കേരളത്തിലെ എല്ലാ നദികൾക്കും ഇവർ ഇനി അവകാശം പറഞ്ഞുതുടങ്ങും . ഇതിനെതിരെ കാര്യങ്ങൾ പറയാൻ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടികൾക്കും കഴിഞ്ഞിട്ടില്ല.



മലയാളിയുടെ തീന്മേശയിൽ വരു ന്നതെല്ലാം തമിഴു ഭക്ഷ്യവസ്തുക്കൾ ആണെന്ന് അവർക്കറിയാം. അരി, പച്ചക്കറികൾ, സവോള , ഉള്ളി, പാല്, മുട്ട, ഇറച്ചി, ലഹരി വസ്തുക്കൾ ഇവ യെല്ലാം തമിഴ്‌നാട്ടിൽ നിന്നും നി ത്യേന ഇറക്കുമതി ചെയ്യുന്നു. ഇത് മനസ്സിലാക്കിയ തമിഴ്നാട് കേരളത്തെ അവരുടെ വരുതിക്ക് നിർത്തുന്നു എന്ന് പറയാം. എന്താണിങ്ങനെ ? ചുരുക്കിപ്പറഞ്ഞാൽ തമിഴ്നാടിനെ കൂടാതെ ഒരു ദിവസംപോലും ജീവിക്കാൻ മലയാളിക്കാവില്ല എന്ന ദുർവിധി പോലെയാണ് മലയാളിയുടെ ജീവിത ശൈലി.

നമുക്കും വികസിക്കാം. നാടും നഗരങ്ങളും റോഡുകളും ജലപാതകളും, നദികളും, കൃഷിസ്ഥലങ്ങളും, വാസസ്ഥലങ്ങളും, ഭവനങ്ങളും എല്ലാം നമ്മുടെ സ്വന്തം ആണെന്ന വിചാരം മലയാളിക്ക് വേണം. അന്യനെ ആശ്രയിച്ചാൽ മാത്രമേ ജീവിതം സുഗമമാകൂ എന്ന വിചാരം ഇറക്കി വയ്ക്കണം. നമ്മുടെ ചുറ്റുപാടുകൾ മാലിന്യരഹിതമാകണം. നമ്മുടെ കൃഷിരീതികൾക്ക് മാറ്റം വരണം. മാറ്റം എല്ലാ തലങ്ങളിലും ഉണ്ടാകണം. മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുസരണമായ കൃഷികൾ പരീക്ഷിക്കണം. റബർ കൃഷി മാത്രമല്ല സമ്പത്തിന്റ അടിസ്ഥാനം എന്ന് മലയാളി മനസ്സിലാക്കണം. നദികളും തോടുകളും എല്ലാ ജല വിഭവങ്ങളും മാലിന്യ വിമുക്തമാകണം. നാണ്യ വിളകൾക്കും ഓരോരോ മറ്റ് ഭക്ഷ്യവിഭവങ്ങൾക്കും തുല്യപ്രാധാന്യം നല്കണം. ജൈവവളം എല്ലാവിധ  കൃഷികൾക്കും  പ്രോത്സാഹിപ്പിക്കണം. വിഷം കലർത്തിയ, ഇറക്കുമതി ചെയ്ത പച്ചക്കറിയും, പാലും, രോഗംപിടിച്ചു അവശരായ മൃഗങ്ങളുടെ മാംസവും മലയാളിയുടെ സ്വന്തം കുറ്റത്താൽ അമിത വിലനൽകി അവന്റെ സ്വന്തം തീന്മേശയിൽ വരുത്തുന്നു. അതുപക്ഷെ ഈയൊരു ദുസ്ഥിതിക്ക് കാരണം മെയ്യനക്കിക്കൊണ്ട്  കൃഷിസ്ഥലങ്ങളിൽ പണിചെയ്യാൻ മടിക്കുന്ന ജനങ്ങളും അവർക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ധാർമ്മികബോധം നഷ്ടപ്പെട്ട അവരെ പ്രതിനിധീകരിക്കുന്നവരും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്. മലയാളിയുടെ  മനസ്സിൽ ഈ അവസ്ഥയ്ക്ക് നേരെ എന്നു മന:പരിവർത്തനം വരുന്നുവോ അന്ന് മലയാളി സ്വയം പര്യാപ്തനാകും.// -
---------------------------------------------------------------------------------------------------------------------

Dienstag, 10. März 2015

Religion / Faith- / ഹൃദയമെന്ന പദം - Dr. Dr. Joseph Pandiappallil


Fr. Dr. Dr. Joseph Pandiappallil
ഹൃദയമുള്ള മനുഷ്യരുടെ സമൂഹമാണ് സ്നേഹസമൂഹം. സ്നേഹമുള്ള ഹൃദയമാണ് "തിരുഹൃദയം".  "തിരു" എന്ന പദത്തിനു "വിശുദ്ധം" "പാവനം" എന്നൊക്കെയാണർത്ഥം. "തിരുമനസ്സ്" "തിരുമേനി " "തിരുഹിതം" എന്നൊക്കെ പറയുമ്പോൾ "പരിശുദ്ധമായ മനസ്സ് ", "പരിശുദ്ധമായ ശരീരം " "പരിശുദ്ധമായ ആഗ്രഹം " എന്നൊക്കെയാണർത്ഥം. "തിരുഹൃദയം" പരിശുദ്ധമായ ഹൃദയമാണ്, അത് ദൈവത്തിന്റെ ഹൃദയമാണ്, സ്നേഹഹൃദയമാണ്.



ഹൃദയമെന്ന പദം-

ചിലർക്ക് ഹൃദയം മനുഷ്യന്റെ ആന്തരികാവയവങ്ങളിൽ ഒരെണ്ണം മാത്രമാണ്. മനുഷ്യശരീരത്തിലെ രക്തയോട്ടവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്ന ഒരു യന്ത്രം. ഒരു വൈദ്യശാസ്ത്രജ്ഞന്റെയോ, ജീവശാസ്ത്രജ്ഞന്റെയോ കാഴ്ചപ്പാടിൽ മനുഷ്യന് മാത്രമല്ല ഈ യന്ത്രമുള്ളത്, മൃഗങ്ങൾക്കും പ്രാണികൾക്കും ഈ യന്ത്രമുണ്ട്.

പ്രധാനപ്പെട്ട ഏതാനും അവയവങ്ങളിൽ ഒരെണ്ണമാണ് ഹൃദയം. തലച്ചോറ്, കിഡ്നി, ഹൃദയം തുടങ്ങിയവ ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഹൃദയം പ്രവർ ത്തിച്ചില്ലെങ്കിൽ ജീവൻ നിലയ്ക്കും. എന്നാൽ കുറെ നാളത്തേയ്ക്ക് കൃത്രിമ ഹൃദയം കൊണ്ട് ജീവൻ തുടരാനാവും. ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇന്നുണ്ട്. അപകടത്തിൽ മരിക്കുന്നവരുടെ ഹൃദയമെടുത്ത് ഹൃദയം പ്രവർ ത്തിക്കാത്തവരുടെ ഹൃദയത്തിന് പകരം വച്ചാൽ അവർ ജീവിക്കും. അതു പോലെതന്നെ ഏതെങ്കിലുമൊരു മൃഗത്തിന്റെ ഹൃദയമെടുത്ത് മനുഷ്യഹൃദ യത്തിന് പകരം തുന്നിപ്പിടിപ്പിക്കാൻ വൈദ്യശാസ്ത്രം പരിശ്രമിക്കുന്നുണ്ട്. പന്നിയുടെ ഹൃദയമാണ് മനുഷ്യ ഹൃദയത്തോട് ഏറ്റം സാമ്യമുള്ളതെന്നും പറയപ്പെടുന്നു. പന്നിയുടെ ഹൃദയം മനുഷ്യ ഹൃദയത്തിനു പകരമാക്കുവാൻ പരിശ്രമിച്ചു പരാജയപ്പെട്ട ചരിത്രമുണ്ടുതാനും.

ഹൃദയം മനുഷ്യശരീരത്തിലെ ഏറ്റം പ്രധാനപ്പെട്ട അവയവമാണ്. എന്നാൽ ഒരവയവം എന്ന നിലയിലല്ലാ പലപ്പോഴും ഹൃദയം എന്ന പദം നാമുപയോഗി ക്കുന്നത്. "ഹൃദയമില്ലാത്ത മനുഷ്യർ", ഹൃദയമുള്ള മനുഷ്യൻ ", "കല്ല്‌ ഹൃദയ മുള്ളവൻ", "ഹൃദയ കാഠിന്യമുള്ളവൻ" എന്നൊക്കെ നാം പറയാറുണ്ടല്ലോ. "ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു", "ഹൃദയപൂർവ്വം സ്നേഹിക്കുന്നു", "ഹൃദ യപൂർവ്വം ക്ഷമിക്കുന്നു", "ഹ്രുദയപൂർവ്വകമായ പെരുമാറ്റം","ഹൃദയത്തി ന്റെ  ഭാഷ", "ഹൃദയം പൊട്ടി മരിച്ചു" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അർത്ഥമാക്കുന്നത് ശാരീരികമായ അർത്ഥത്തിലല്ല. ആന്തരികവും പ്രതീകാത്മ കവുമായ അർത്ഥത്തിലാണ് ഹൃദയം എന്ന പദം ഇവിടെ ഉപയോഗിക്കുന്നത്. കാവ്യാത്മകവും ആലങ്കാരികവും ഭാവനാത്മകവുമായ അർത്ഥത്തിൽ ഹൃദയമെന്ന പദം നാമുപയോഗിക്കുന്നു.

ഹൃദയമെന്ന പദം മനുഷ്യന്റെ ശാരീരികമായ ഐക്യത്തിന്റെ പ്രതീകമാണ്. കാരണം, ഹൃദയത്തെ കേന്ദ്രീകരിച്ചാണ് ശാരീരികമായ (ശരീരത്തിന്റെ) പ്രവർത്തനങ്ങൾ നടക്കുന്നത്. മനസ്സിന്റെയും ബുദ്ധിയുടെയും വികാരത്തി ന്റെയും പ്രവർത്തനങ്ങൾ തലച്ചോറിൽ നിന്നുമാണ് നടക്കുന്നത്. "തലയ്ക്ക് സുഖമില്ല", "തലയ്ക്കു സുഖമുണ്ട്" എന്നൊക്കെ പറയുന്നത് ബുദ്ധിയുടെ പ്രവർത്തനത്തെ സൂചിപ്പിക്കാനാണ്. ശരീരം പ്രവർത്തിച്ചില്ലെങ്കിലും തലയ്ക്ക് പ്രവർത്തിക്കാം. പക്ഷെ ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദം ഹൃദയമാണ്.

ഹൃദയം പ്രവർത്തിച്ചില്ലെങ്കിൽ ശരീരം പ്രവർത്തിക്കുകയില്ല. ഹൃദയം ശരീര ത്തിന്റെ ഐക്യത്തിന്റെ പ്രതീകമായതുകൊണ്ട് ശരീരത്തിലെ ഒരവയവം എ ന്നതിലുപരി ആന്തരികവും ആലങ്കാരികവും കാവ്യാത്മകവുമായ അർത്ഥത്തി ൽ ഹൃദയമെന്ന പദം നാമുപയോഗിക്കുന്നു. മനുഷ്യന്റെ അനുഭവത്തോടും സ്വ ഭാവത്തോടും സുകൃതത്തോടും വികാരത്തോടും പ്രവർത്തിയോടും ഒക്കെ ബന്ധപ്പെടുത്തിയാണ് ഈ പദം നാമുപയോഗിക്കുന്നത്. ഒരു ആന്തരികാവസ്ഥ യുടെയും ആന്തരിക ഭാവത്തിന്റെയും മനോഭാവത്തിന്റെയും പ്രതീകമായാ ണ് ഈ പദം ഉപയോഗിക്കുന്നത്.

ഹൃദയമെന്ന പദം ഒരു അടിസ്ഥാന പദമാണ്. ഒത്തിരി കാര്യങ്ങളെ ഈ പദം സൂചിപ്പിക്കുന്നു. ഏറ്റം ചുരുക്കത്തിൽ എളുപ്പത്തിൽ ഹൃദയമെന്ന പദത്തിനു പകരം വയ്ക്കാവുന്നത് സ്നേഹം എന്ന പദമാണ്. ഹൃദയമുണ്ടെങ്കിൽ സ്നേഹമുണ്ട്. ഗ്രീസ്, റോം, മെക്സിക്കോ, മെസപ്പൊട്ടാമിയ, ഈജിപ്റ്റ്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രാചീന സംസ്കാരങ്ങളിലും ഭാഷകളിലും ഇതേ അർത്ഥത്തിലാണ് ഹൃദയമെന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ഇന്നും ഇതേ അർത്ഥത്തിൽ മനുഷ്യർ ഈ പദം ഉപയോഗിക്കുന്നു. ഒരേ പ്രതീകാത്മകത ഈ പദത്തിനു, ഈ ശരീരാവയവത്തിനു കിട്ടി.

ഹൃദയമുള്ള മനുഷ്യരുടെ സമൂഹമാണ് സ്നേഹസമൂഹം. സ്നേഹമുള്ള ഹൃദയമാണ് "തിരുഹൃദയം". "തിരു" എന്ന പദത്തിനു "വിശുദ്ധം" "പാവനം" എന്നൊക്കെയാണർത്ഥം. "തിരുമനസ്സ്" "തിരുമേനി " "തിരുഹിതം" എന്നൊക്കെ പറയുമ്പോൾ "പരിശുദ്ധമായ മനസ്സ് ", "പരിശുദ്ധമായ ശരീരം " "പരിശുദ്ധമായ ആഗ്രഹം " എന്നൊക്കെയാണർത്ഥം. "തിരുഹൃദയം" പരിശുദ്ധമായ ഹൃദയ മാണ്, അത് ദൈവത്തിന്റെ ഹൃദയമാണ്, സ്നേഹഹൃദയമാണ്.

ദൈവത്തിനു ഹൃദയമുണ്ട്. ഹൃദയമുള്ളവനാണ് (സ്നേഹമുള്ളവനാണ്) ദൈവം. യൂദന്മാർ കരുതിയിരുന്നതും പഠിപ്പിച്ചിരുന്നതും ദൈവത്തിനു ഹൃദ യമില്ലെന്നാണ്. അതുകൊണ്ടാണ് ശിക്ഷിക്കുന്ന ദൈവത്തെപ്പറ്റി അവർ പ്രതി പാദിച്ചിരുന്നത്. "പേടിപ്പിക്കുന്ന ദൈവം", "ശിക്ഷിക്കുന്ന ദൈവം", "പ്രതികാര ദാഹിയായ ദൈവം ". പക്ഷെ ഇതൊന്നുമല്ല ദൈവം. ദൈവം ഹൃദയമുള്ളവനാ ണ്. ദൈവം സ്നേഹമുള്ളവനാണ്. ഈശോയുടെ ജീവിതത്തിൽ നിന്നുമാണ് ദൈവം ഹൃദയമാണെന്നും ഹൃദയമുള്ളവനാണെന്നും മനസ്സിലാക്കിയത്; ദൈവം സ്നേഹമാണെന്ന് മനസ്സിലാക്കിയത്. "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നില നിൽക്കുവിൻ.

ദൈവത്തിനു ഹൃദയമുണ്ടെന്ന് നമുക്ക് ബോദ്ധ്യമാകുന്ന കാലഘട്ടം നോമ്പുകാല വും പീഡാനുഭവ ആഴ്ചയുമാണ്. കർത്താവിന്റെ പീഡാനുഭവത്തിന്റെ ധ്യാനത്തിലൂടെയും അനുഭവത്തിലൂടെയും നമുക്ക് മനസ്സിലാകും ദൈവത്തിനു ഹൃദയമുണ്ടെന്ന്.പീഡാനുഭവരംഗങ്ങളിൽ ഏറ്റം ഹൃദയസ്പർശിയായ രംഗം കുന്തത്താൽ കുത്തപ്പെട്ട് രക്തവും വെള്ളവും പ്രവഹിക്കുന്ന കർത്താവിന്റെ തുറക്കപ്പെട്ട ഹൃദയമാണ്. കർത്താവിൻറെ തുറക്കപ്പെട്ട ഹൃദയരഹസ്യം പീഡാനുഭവരഹസ്യങ്ങളിൽ ഏറ്റം രഹസ്യാത്മകവും ഏറ്റം അനുഭവ സമ്പന്നവുമാണ്.

സ്നേഹിക്കുന്നവന് മാത്രമേ ഹൃദയമെന്ന പദം അർത്ഥപൂർണ്ണമായി ഉരു വിടാൻ സാധിക്കുകയുള്ളൂ. അതുപോലെ സ്നേഹത്താൽ കുരിശിൽ തറയ്ക്ക പ്പെട്ടവനോടും കുന്തത്താൽ കുത്തപ്പെട്ട ഹൃദയം പിളർക്കപ്പെട്ടവനോടും ബന്ധിക്കപ്പെട്ടവനു മാത്രമേ ഈശോയുടെ ഹൃദയം എന്ന് പറയുമ്പോൾ, തിരുഹൃദയം എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് എന്തെന്ന് മനസ്സിലാകുക യുള്ളൂ. ഹൃദയം എന്നാ പദം സ്നേഹിക്കുന്നവനും സ്നേഹിക്കാനും  സ്നേഹ ത്താൽ വളരാനും പുതിയവഴികൾ തുറന്നുതരും. ഹൃദയമെന്ന് കേൾക്കുമ്പോൾ രക്തം വഹിക്കുന്ന കുത്തിത്തുറക്കപ്പെട്ട സ്നേഹത്താൽ കത്തിജ്ജ്വലിക്കുന്ന നാഥന്റെ ഹൃദയമാണ് ഓർമ്മയിൽ വരേണ്ടത്. ഏറ്റം നല്ല ഹൃദയം ഈശോ യുടെ ഹൃദയമായിരുന്നു. ഏറ്റം സ്നേഹിച്ച ഹൃദയം ഈശോയുടെ ഹൃദയ മായിരുന്നു. മനുഷ്യനെ അത്രയധികം സ്നേഹിച്ച എന്റെ ഹൃദയം കാണുക എന്ന് വി.മർഗ്ഗരീത്താ അലക്കോക്കിനോട് ഈശോ പറഞ്ഞത് ഈ അർത്ഥത്തി ലാണ്.

ദൈവത്തിനു ഹൃദയമുണ്ട്. കാരണം ദൈവം സ്നേഹമാണ്, ദൈവം സ്നേഹി ക്കുന്നവനാണ്. ഈ അർത്ഥത്തിൽ ദൈവം കഴിഞ്ഞാൽ പിന്നെ മനുഷ്യന് മാത്രമേ ഹൃദയമുള്ളൂ. സ്നേഹിക്കാനുള്ള കഴിവും ദൈവം കഴിഞ്ഞാൽ പിന്നുള്ളത് മനുഷ്യനാണ്. മൃഗങ്ങളും സ്നേഹിക്കും. എന്നാൽ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കാനെ മൃഗങ്ങൾക്ക് സാധിക്കുകയുള്ളൂ. ശത്രുക്കളെ സ്നേഹിക്കാൻ പട്ടിക്കു സാധിക്കുകയില്ല. വളർത്തുനായ ആണെങ്കിൽപ്പോലും തുടരെ ശിക്ഷി ക്കുകയും ശാസിക്കുകയും ചെയ്‌താൽ വിട്ടുപോയി എന്നും വരും. സ്നേഹി ക്കാത്തവരെ സ്നേഹിക്കാൻ ദൈവത്തിനും മനുഷ്യനും മാത്രമേ സാധിക്കു കയുള്ളൂ. അതുകൊണ്ടാണ് ദൈവികസ്വഭാവത്തിൽ മനുഷ്യന് പങ്കുള്ളത്.

ദൈവത്തിനു ഹൃദയമുണ്ട് എന്ന് പറയുന്നത് ഹൃദയം എന്ന ശാരീരികാവയവം എന്ന അർത്ഥത്തിലല്ല. ഒരു അടിസ്ഥാന പ്രതീകം എന്ന അർത്ഥത്തിലാണ്. ശരീരം അഥവാ മാംസം എന്ന പദം ഇറച്ചി എന്ന അർത്ഥത്തിലല്ല ബൈബിളിൽ ഉദ്ദേശി ച്ചിരിക്കുന്നത്. "ഇതെന്റെ ശരീരമാകുന്നു" എന്ന് പറയുമ്പോൾ ഒരു തുണ്ടം ഇറച്ചി എന്നല്ല അർത്ഥം. ഇവിടെ അർത്ഥമാക്കുന്നത് ഈശോയുടെ ജീവൻ, ജീവിതം, വ്യക്തിത്വം എന്നൊക്കെയാണ്. ജീവജലത്തിന്റെ അരുവി എന്നിൽ വിശ്വസിക്കുന്നവനിൽ നിന്നും നിർഗ്ഗളിക്കും എന്ന് പറയുമ്പോൾ H 2 0 എന്നല്ല അർത്ഥം. ജലത്താലുള്ള സ്നാനം H 2 o അല്ല. ജലം ഇവിടെ ഒരു പ്രതീകമാണ്. അതുപോലെ ഹൃദയമെന്ന പദവും ഒരു പ്രതീകമാണ്.

ശരീരത്തിന്റെ കേന്ദ്രാവയവങ്ങളിലൊന്നാണ് ഹൃദയം. ഈ പദം മനുഷ്യന്റെ യഥാർത്ഥ ഹൃദയത്തിന്റെ പ്രതീകം മാത്രമാണ്. അപ്പോൾ ഹൃദയം യഥാർത്ഥ ഹൃദയത്തിൽ നിന്നും വ്യത്യസ്തമാണ്. യഥാർത്ഥ ഹൃദയം ദൈവത്തിന്റെ ഹൃദയമാണ്. ദൈവത്തിന്റെ ഹൃദയത്തിൽ മനുഷ്യന് പങ്കു പറ്റുവാൻ സാധിക്കും സ്നേഹത്തിലൂടെ മനുഷ്യൻ ദൈവത്തിന്റെ ഹൃദയത്തിൽ പങ്കു പറ്റുന്നു; ദൈവത്തോട് ഐക്യപ്പെടുന്നു; സാദൃശ്യപ്പെടുന്നു.

ഹൃദയം ദൈവത്തോട് മനുഷ്യനെ ബന്ധപ്പെടുത്തുന്നതും ബന്ധിപ്പിക്കുന്നതുമായ പദമാണ്. കാരണം സ്നേഹം പ്രവഹിപ്പിക്കുന്ന പദമാണ് ഹൃദയം. ഈ ബന്ധവും ബന്ധിപ്പിക്കലും മനുഷ്യന് മാത്രമേ മനസ്സറിഞ്ഞു ചെയ്യുവാൻ സാധി ക്കുകയുള്ളൂ. മൃഗത്തിനു അതിനുള്ള കഴിവില്ല. അതുകൊണ്ട് ഹൃദയം എന്ന പദം മനുഷ്യന്റെ പദമാണ്. മനുഷ്യന് വേണ്ടിയുള്ള പദമാണ്. മനുഷ്യനെ ക്കുറിച്ച് പ്രതിപാദിക്കുമ്പൊഴെ ഈ പദം അതിന്റെ അർത്ഥപൂർത്തി പ്രാപി ക്കുകയുള്ളൂ.

വി. മർഗ്ഗരീത്ത മരിയ -വലത്ത്
തിരുഹൃദയഭക്തി ദൈവഭക്തിയാണ്. തിരുഹൃദയ ത്തെ സ്നേഹിക്കുന്നതും ആരാധിക്കുന്നതും കർ  ത്താവിനെ സ്നേഹിക്കുന്നതും ആരാധിക്കുന്നതു മാണ്. അതുകൊണ്ടാണ് തിരുഹ്രുദയഭക്തി ദിവ്യ കാരുണ്യഭക്തിയാകുന്നത്. തിരുഹൃദയം എന്നുപറ യുമ്പോൾ ഈശോ എന്ന വ്യക്തിയെയാണ് അർത്ഥ മാക്കുന്നത്. വ്യക്തിപരമായ വെളിപാടാണ് തിരു ഹൃദയഭക്തിയുടെ അടിസ്ഥാനം. വി. മർഗ്ഗരീത്തയ്ക്ക് ദൈവം കൊടുത്ത ആറു വെളിപാടുകളും പന്ത്രണ്ടു വാഗ്ദാനങ്ങളുമാണ് തിരുഹൃദയ ഭക്തിയുടെ പശ്ചാത്തലം. സഭയിൽ വളർന്നു വന്ന തിരു ഹൃദയഭക്തി അതീന്ദ്രിയ ദൈവശാസ്ത്രത്തിന്റെയും സഭയുടെ അന്നത്തെ ചരിത്ര പശ്ചാത്തലത്തിന്റെയും വെളിച്ചത്തിൽ വേണം മനസ്സിലാക്കുവാൻ. രാജ്യവും, സഭയും, സമൂഹവും, സാമ്പത്തിക വ്യവസ്ഥിതിയും, ശാസ്ത്രവും, കലയുമൊക്കെ ഭൌതീകവത്ക്കരിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. ക്രിസ്തുമതത്തിന്റെ അടിസ്ഥാനപരമായ അർത്ഥം ക്രിസ്തീയ രാജ്യങ്ങളിൽ നഷ്ടപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്.

ഭൌതീകവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലും വ്യവസ്ഥിതിയിലും ഗാഗുൽ ത്തായിലും ഗത് സമെനിയിലുമാണ് ദൈവസാന്നിദ്ധ്യമെന്നു വ്യക്തമാക്കുവാൻ തനതായ മാർഗ്ഗങ്ങൾ ആവശ്യമായി വന്നു. മരണത്തിലാണ് ജീവനെന്നും ഉപേക്ഷിക്കപ്പെടലാണ് രക്ഷയെന്നും ശക്തിയില്ലായ്മയിലാണ് ദൈവത്തിന്റെ ശക്തി അനുഭവിക്കാനാവുന്നതെന്നും നിസ്സഹായതയിലാണ് ആശ്രയബോധ മെന്നും, ബോദ്ധ്യപ്പെടുത്താൻ ദൈവം പ്രത്യേകമായ അടയാളങ്ങൾ കാണിക്കേ ണ്ടിവന്നു. സ്നേഹം മരവിച്ച ക്രൈസ്തവ സമൂഹത്തിൽ സഭയുടെ ആരംഭ ചൈതന്യം വ്യക്തമാക്കാൻ വഴികൾ തേടുകയാണിവിടെ ദൈവം. എല്ലാക്കാ ലത്തും സാധ്യമാണ് ഈ സംരംഭം. കാരണം ഭൌതീകതയുടെ അതിപ്രസരം എന്നും എല്ലായിടത്തും ഏതെങ്കിലും തരത്തിലും തലത്തിലും ദർശിക്കുവാ നാകും. അതുകൊണ്ട് സഭയുടെ അന്ത്യം വരെ ഹൃദയമെന്ന പദവും തിരുഹൃ ദയ ഭക്തിയും പ്രസക്തമാണ്.

തിരുഹൃദയ ഭക്തി ആദ്യവെള്ളി ദിന ആചരണത്തിലോ, ആരാധനയിലോ ഒതുക്കി നിർത്താനാവില്ല. തിരുഹൃദയ ഭക്തി പ്രത്യേകമായൊരു ആചരണ ത്തിലോ പ്രത്യേകമായ പ്രാർത്ഥനാശൈലിയിലോ, വാചികമായ പ്രാർത്ഥന കളിലോ ഒതുങ്ങുന്നില്ല. ക്രിസ്തുവിനുള്ള സമർപ്പണത്തിന്റെ അടയാളമാണ് ഭക്തി. തിരുഹൃദയ ഭക്തി തിരുഹൃദയത്തിനു പൂർണ്ണമായി സമർപ്പിക്കുന്ന തിലൂടെയെ പൂർണ്ണമാകൂ. ക്രിസ്തീയ ജീവിതവും ക്രിസ്തീയ രഹസ്യങ്ങളും സഭാജീവിതവും സഭാപ്രവർത്തനങ്ങളുമെല്ലാം ക്രിസ്തുവിനോടും ക്രിസ്തു വിന്റെ തിരുഹൃദയത്തോടും ബന്ധപ്പെട്ടവയാണ്. ക്രിസ്തുരഹസ്യങ്ങളും ക്രിസ്തുസംഭവങ്ങളും അനുഭവസമ്പന്നമാക്കുകയാണ് തിരുഹൃദയഭക്തി യുടെ ലക്ഷ്യം.  

Sonntag, 8. März 2015

വൃദ്ധ വിലാപം / - കവിത / ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- അവസാനഭാഗം.../ ഫാ. എബ്രാഹം കുടകശ്ശേരിൽ.


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
 


കവിത : ചെങ്ങളമാഹാത്മ്യം- ഓട്ടൻ തുള്ളൽ- സമ്പാദകൻ / ടി. പി. ജോസഫ് തറപ്പേൽ - (അവസാനഭാഗം തുടർച്ച...) 

                             
"ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള  മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല.

ബഹു. ഫാ. എബ്രാഹം കുടകശേരിൽ രചിച്ച ഹൃദയസ്പർശിയായ അനുഭവ കവിത ഓട്ടൻ തുള്ളൽ രചനാരീതിയിൽ സഹൃദയർക്കു കാഴ്ചവച്ചപ്പോൾ അന്ന് മലയാളത്തിൽ അതിപ്രശസ്തനായ മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള ചെങ്ങളമാഹാത്മ്യം ഓട്ടൻതുള്ളൽ കവിത വായിക്കുകയുണ്ടായി. അദ്ദേഹം ബഹു. എബ്രാഹം കുടകശേരിൽ അച്ചനു ആ കവിതയെപ്പറ്റി എഴുതി അറിയിച്ച അഭിപ്രായം ഇതോടൊപ്പം തന്നെ വായനക്കാർക്ക് സമർപ്പിക്കുന്നു: " ധൃവദീപ്തി ഓണ്‍ലൈൻ ).

( അവസാന ഭാഗം തുടർച്ച- :


                         
അഭിപ്രായ പ്രകടനം       

                                     
                                                                                             മീനച്ചിൽ, പാലാ.
                                                                                            ൧ . ൧൦ . ൯൫  

 ദിവ്യ ശ്രീ കുടകശേരിൽ അബ്രാഹം അച്ചൻ അവർകൾക്ക്,


ചെങ്ങള മാഹാത്മ്യം മുഴുവനും ഞാൻ വായിച്ചുനോക്കി. അത്ഭുതചരിതനായ വിശുദ്ധൻ പാദുവായിലെ അന്തോനീസുസിദ്ധന്റെ മാദ്ധ്യസ്ഥം നിമിത്തം ചെങ്ങളം പള്ളിയിൽ സംഭവിച്ചുവരുന്ന സ്വഭാവാതീതങ്ങളായ വിസ്മയ കൃത്യങ്ങളും രോഗശമനങ്ങളും ഈ കേരളദേശമെങ്ങും അറിയപ്പെട്ടിട്ടുള്ളവ യാണ്. പ്രതിവാരം അവിടെ വന്നുചേരുന്ന സംഖ്യയറ്റ ജനങ്ങൾ ഇതെല്ലാം കണ്ടു ബോധിക്കുന്നുമുണ്ട്. അവിടുത്തേയ്ക്കുണ്ടായ രോഗശാന്തിയുടെ കൃതജ്ഞതാ സൂചകമായി നിർമ്മിച്ചതാണെങ്കിലും ഈ കൃതി നിമിത്തം ആ ദേവാലയം സന്ദർശിക്കുവാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവർക്കു കൂടെയും അവിടുത്തെ സംഭവങ്ങളുടെ ഏകദേശജ്ഞാനമെങ്കിലും ലഭിക്കാൻ ഇടയാകുമെന്നുള്ളതിനു സംശയമില്ല. ഇതിൽ നിസ്സാരമായ വല്ല അഭംഗിയുമുണ്ടായിരുന്നാൽ തന്നെയും അങ്ങേ ആദ്യക്രുതിയാകയാൽ അതെല്ലാം ക്ഷന്തവ്യങ്ങളാണ്. ഫിലോസഫി, തീയോളജി, മുതലായ വിഷയങ്ങളിൽ ബിരുദ് നേടിയിട്ടുള്ള അങ്ങേയ്ക്ക് ഭാഷ യിൽ ഇതമാത്രം ജ്ഞാനമുള്ളതായിക്കാണുന്നതിൽ സന്തോഷിക്കുന്നു. ഇനിയും ഇതുപോലെയുള്ള കൃതികൾ നിർമ്മിച്ച്‌ വാസനയെ പോഷിപ്പിക്കുമെന്നു വിശ്വസിക്കുന്നു. 

വിധേയൻ                                                   
കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള.

ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- അവസാന ഭാഗം തുടർച്ച...
By-ഫാ. എബ്രാഹം കുടകശ്ശേരിൽ.

ചിരിവന്നേക്കാം കേട്ടാൽ സംഗതി
ശരിയാണെന്ന് വരുന്നൊരു പക്ഷം
തിരിയാറാകും ചെങ്ങളനാഥൻ
പെരിമകൾ, ചിന്തിച്ചീടുകിലാർക്കും

നരരുടെ മടിയാൽ കടലിൽ വസിക്കും
നരിമീനുകളൊടു വരുവാനോതി
തിരുവചനത്തെ കേൾപ്പിച്ചവനൊരു
നരിയെ വരുത്താൻ വൈഭവമില്ലേ ?

ഇത്തരമത്ഭുത സംഭവമെല്ലാം
കത്തോലിക്കാത്തിരുസഭതന്നുടെ
സത്യംകാട്ടും സാക്ഷികളായ്ത്താൻ
നിത്യവുമിങ്ങനെ വിലസീടുമ്പോൾ

കൃത്യവിഹീനതയോടസ്സഭയെ
പ്രത്യേകിച്ചൊരു കാരണമെന്യേ
ഹൃത്തിൽവെറുത്തു സഭയ്ക്ക്പുറത്തുമ-
റുത്തു വസിപ്പതുമുത്തമമാണോ ?

നിത്യത്വത്തെ നിനച്ചീടാതെയ-
നിത്യക്കോടിയിലാണ്ടുപുരണ്ടു
സത്യമതത്തെ വെടിഞ്ഞുനടപ്പതു
മെത്രമടത്തരമാണ് നിനച്ചാൽ

ഇക്കവിതയ്ക്ക് നിദാനമതായവ
മിക്കതുമെഴുന്നവനാൽത്തന്നെ
ദൃക്സാക്ഷിത്വമണഞ്ഞതിനുള്ളൊരു
നക്കലുമാത്രവുമാണീവരികൾ

ചൊവ്വല്ലെന്നജ്ഞാനികൾചൊല്ലും
ചൊവ്വാവാസരമാണിവിടത്തിൽ
ഈ വന്ദ്യന്റെ ഫലപ്രദമാകിയ
സേവക്കുള്ളവിശേഷാവസരം

ഒൻപതു ചൊവ്വാചൊവ്വേയിവിടെ -
ക്കുമ്പിടുമവരുടെയാത്മശരീര -
ത്തുമ്പമശേഷവുമരഞൊടിയിൽ
തുമ്പിപറക്കുംപൊലെഗമിക്കും.

പുതുമക്കാരൻ ചെങ്ങളനാഥനു
പതിമൂന്നാഴ്ചകൾ നുതിചെയ്യുന്നൊരു
പതിവുണ്ടതു ബഹുഫലമാണതിനെ
പതിതന്മാരുമനുഷ്ഠിക്കുന്നു 

പെരുന്നാളുകളീയാണ്ടിൽരണ്ടുകു-
ബേരന്മാര് തിമിർത്തുകഴിച്ചു
"കൊരുനാക്കുന്നൊന്ന" പരൻ"കൊണ്ടൂ
പ്പുരയിട"മതിലേ പാപ്പനുമത്രെ

വെടികുഴൽവാദ്യം പടകംഭേരി-
യ്ക്കിടയിൽ ഫിഡിൽഗാനങ്ങളുടുക്കും
കുടകൊടിതഴവെണ്‍ചാമരകളുമാ-
നടവഴിയങ്ങുനിരന്നുപിടിച്ചും

ചടുപടെ ഏറുപടക്കം കുട്ടിക-
ളിടയിട്ടിടാതെറിയുന്നിടയിൽ
ഇടവകജനവും പുറജാതികളും
ഇടചേർന്നുള്ളൊരു നടയുടെ നടുവിൽ

വടിവേറും ചെങ്ങളനാഥൻ തിരു-
മുടി വടി കടകമണിഞ്ഞും കുഞ്ഞാ -
മുടയവനെ നിജമാർവ്വിലെടുത്തും
നടനടരവമാർപ്പൊടുകൂടിയ

"കൊടിയും സ്ലീബയിറങ്ങിയനേരം
പിടിമണൽ വാരിയെറിഞ്ഞാലതിലൊരു
പൊടിപോലും നിലമടിയാത്തവിധം
ഇടതിങ്ങിജ്ജനമടി മാറാനിട

കിടയാതവിടെ വലഞ്ഞവരേറ്റം
കാപ്പയുടുത്തോരെന്നെക്കൂടെ
വേപ്പിച്ചിടുവാൻതക്കൊരുദിക്കിൽ
കാപ്പിക്കാരുടെ വീപ്പമറിഞ്ഞുവി-

രിപ്പാവപ്പടികാപ്പിയുമായ് ചില
ഷാപ്പുകളിൽ ചിലചീപ്പുകൾ കാപ്പാ-
നേർപ്പെട്ടവരുടെ കള്ളിവെളിപ്പെ-
ട്ടാർപ്പുകളിട്ടൊരു ഷാപ്പിൻ കീപ്പർ

പേപ്പടികാട്ടുന്നിടയിലൊളിച്ചൊരു
കോപ്പയെടുത്തൊരുകാപ്പുമെടുത്തൊരു
സോപ്പുമെടുത്തു തിരിച്ചാനപരൻ
ഇക്കേട്ടവകകളിലൊക്കെക്കാളുമി -
.................................................................

 "ഇവിടെ മുതൽ കുറെ കവിതഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്". ധൃവദീപ്തി ഓണ്‍ലൈൻ.

തുടർച്ച...

കൈക്കൊള്ളുന്ന തിരക്കില്പ്പെട്ടുവി-
യർക്കും നെറ്റിയൊടപ്പമെടുത്തുവി-
റയ്ക്കും വിരലുകളോടുമവർക്കുപ-
കുക്കാൻ ഭാഗ്യമെനിക്കുണ്ടായത്

മൊക്കെയുമിവിടുത്തെ കൃപതന്നെ
മാസം പതിനായിരമാളോളം
മാംസം മേരീ സുതനുടെയനിശം
അശനം ചെയ്വതിലധികം മറ്റൊ-

ന്നാശംസിപ്പതിനെന്ത്ജഗത്തിൽ
കോവർക്കഴുതേക്കൊണ്ട് മഹോന്നത
പാവനമാം കുറുബാനയെമുന്നം
സേവനടത്തിച്ചവനീയവനികയിൽ

ജീവനെ ദാനംചെയ്തിടുമപ്പം
യാവനമനുജർ ചെയ്‌വാൻ പുതുമക -
ളീവനദേശത്തരുളി വരുന്നു
വെള്ളക്കാരും കാറിൽക്കേറി

പ്പള്ളിയിലെയ്ക്ക് വരുന്നുണ്ടിപ്പോൾ
പള്ളകളെല്ലാം റോഡുകളായി
വള്ളം മാത്രം വരുകയുമില്ല
എട്ടാശത്തട്ടുകളിൽനിന്നും

ഒട്ടനവധിജനമീനാളുകളിൽ
കൂട്ടംകൂട്ടമതായവിടേയ്ക്ക്
കെട്ടുമെടുത്തു ഗമിച്ചീടുന്നു
മീനച്ചിക്കാർ മീനുകൾപോലെ

പാലാക്കാർ തിരമാലകൾപോലെ
മുത്തോലിക്കാർ മുത്തുകൾ പോലെ
എത്തുന്നഖിലരുമൊത്തിവടത്തിൽ
കുടമാളൂർക്കാർ കുടകളെടുത്തും

വടുതലവാസികൾ വടികൾപിടിച്ചും
പശ്ചിമചെങ്ങളവാസികൾ പലതര
നേർച്ചകളിച്ഛകലർന്നു വഹിച്ചും
മാന്നാനംകാർ മന്ദമകന്നും

കൈപ്പുഴവാസികൾ കെല്പുകലർന്നും
അതിരമ്പുഴയധിവാസികളെല്ലാം
മതിരാവിലെ എഴുനേറ്റുതിരിച്ചും
ചെറുവാണ്ടൂർക്കാർഗർവ്വമകന്നും

വെട്ടിമുകൾക്കാർ വെട്ടുവഴിക്കും
കൂടല്ലൂർക്കാർ കൂടെനടന്നും
ഊടുവഴിക്കു കടമ്പകടന്നും
വയലാക്കാർ വെയിലാറി ഗമിച്ചും

കോഴാക്കാർ കുഴയാതെനടന്നും
വെമ്പള്ളിക്കാർ വെമ്പലകന്നും
മാഞ്ഞൂക്കാർ മഞ്ജുള നടയാർന്നും
വെച്ചൂക്കാർവെച്ചൂണ് കഴിച്ചും

കൊച്ചീക്കാർ കൊച്ചിങ്ങളുമായും
പിച്ചക്കാരൊരുമിച്ചുമദിച്ചും
പച്ചിലകളിലേയെച്ചിൽ ഭുജിച്ചും
കച്ചവടക്കാർകച്ചകൾ കവണികൾ

മെച്ചമൊടൊക്കെമുറുക്കി വഹിച്ചും
വടയാറന്മാർപല കഥചൊല്ലി
പടുതരമോടു മുറുക്കി രസിച്ചു
വൈക്കംകാർ വാക്കാണമകന്നും

ചെങ്ങണ്ടക്കാർ ശങ്കവെടിഞ്ഞും
ചേർത്തല പാർത്തലവാസികൾ ചെങ്ങള
യാത്രകഴിച്ചു വിയർത്തുവലഞ്ഞും
മുട്ടംകാർ മുട്ടറ്റം ചെറുമാ-

മുട്ടംകാർ മട്ടോലും മട്ടും
മുട്ടുചിറക്കാർ മുട്ടുകളറ്റും
മുട്ടുവരെയ്ക്കും ഷർട്ടുകളിട്ടും
വടകരയിടവക കുടികളിടയ്ക്കിടെ

വടമരമൂട്ടിലിരുന്നു സുഖിച്ചും
രാമപുരംകാർ ക്ഷേമമിയന്നും
ഇടമറ്റംകാരിടയിടയിട്ടും
ഭരണങ്ങാനത്തമരുന്നാളുക -

ളരുണോദയമതിലേറ്റുതിരിച്ചും
ളാലംകാർ ലാളനയൊടുമയല-
ന്ത്യോളംകാർ സന്തോഷമിയന്നും
ചേർപ്പുങ്കക്കാർദർപ്പമകന്നും

ഉൾപ്പൂവിൽബഹുഭക്തികലർന്നും
പുന്നത്തുറകരതന്നിൽ വസിപ്പവർ
ഖിന്നതയഖിലമോഴിച്ചുരസിച്ചും
മറ്റക്കരയിൽപറ്റിവസിപ്പവർ

മുറ്റുംമോദമൊടേറ്റുതിരിച്ചും
മൂഴൂക്കാർ മുഴുമോദത്തോടും
വാഴൂക്കാർ വഴിതിങ്ങാനടന്നും
മണിമലവാസികൾ അണിയണിയായ്

തുണികളുടുത്തും പണമതെടുത്തും
ചങ്ങ്നാരിക്കാർ തങ്ങലിലൊത്തും
കൈനകരിക്കാർ മനമെരിവോടും
കാവാലംകാരവികലമായൊരു

സേവാബലമതിലുള്ളൂലാ
ചേന്നംകരിയിൽചേർന്ന
സന്ദർശനമതിനേറെയുമുണ്ട്
ചമ്പക്കുളമതിലമ്പത്തമരും

വൻപത്തോരവരിമ്പത്തോടും
ആലപ്പുഴയിൽ ചേലൊത്തമരും
മാലെത്താത്തവർ ജാലത്തോടും
നാട്ടകവാസികൾ നട്ടമകന്നും

കോട്ടയവാസികൾ കോട്ടംവിട്ടും
പുതുകോട്ടുകൾഷർട്ടുകളിട്ടുമുറുക്കി
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും
കൂട്ടക്കാരിവരൊക്കെവരുന്നു...

                                                                  അവസാനിച്ചു. അവസാനഭാഗം കണ്ടുകിട്ടാത്തതിനാൽ കവിത അപൂർണ്ണമാണ് : ധ്രുവദീപ്തി. ഓണ്‍ ലൈൻ).