Mittwoch, 4. Mai 2016

ധ്രുവദീപ്തി // World // Politics / / ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം: ജോർജ് കുറ്റിക്കാട്-

ധ്രുവദീപ്തി  // World // Politics /

ഭീകരതയ്ക്കെതിരെയുള്ള 
പോരാട്ടം:
  ജോർജ് കുറ്റിക്കാട്-   
ഭീകരപ്രവർത്തനങ്ങളേക്കുറിച്ച് പറയുമ്പോഴേ തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കാര്യമാണ് ലോകം മുഴുവനും ശ്രദ്ധേയമാകുന്നതായ  സംസാരവിഷയമാകുന്നത്. ലോകരാജ്യങ്ങളെല്ലാം, വിശിഷ്യ പാശ്ചാത്യ രാജ്യങ്ങൾ സിറിയയിലും പൊതുവെ അറേബ്യൻ രാജ്യങ്ങളിലും സമാധാനം വീണ്ടെടുക്കുവാൻ വേണ്ടി നിരന്തരം ശ്രമിക്കുന്നുണ്ട്. അതുപക്ഷെ മറ്റൊരു യാഥാർത്ഥ്യം വേറെയുണ്ട് എന്ന ഒരു സാമാന്യകണക്കും ബന്ധപ്പെടുത്തി പറയപ്പെടുന്നുണ്ട്. സൗദി അറേബ്യയെക്കുറിച്ചാണ് അപ്രകാരം ഉണ്ടാകുന്ന ചർച്ചാവിഷയം. ഇസ്ലാമിക് ഭീകരർ മനുഷ്യരെ കൊന്നോടുക്കിയതിലും ഏറെക്കൂടുതൽപ്പേരെ ഈ വർഷം തലവെട്ടി കൊലപ്പെടുത്തിയത് സൗദി അറേബ്യ ആണെന്നാണ്‌ ആ കണക്ക്. യാഥാർത്ഥ്യമോ, അയഥാർത്ഥ്യമോ എന്തുമാകട്ടെ, സൗദിയിലെ ഇസ്ലാമികത്വപിന്തുണ ഇല്ലാത്ത ഒരു ഇസ്ലാമിക ഐ. എസ്. ഉണ്ടാകില്ലെന്നാണ് പറച്ചിൽ.. ഇത്തരം പൂർവ്വാപരബന്ധമുള്ള താത്വിക അനുമാനങ്ങളിൽ നാം എപ്പോഴായിരിക്കും എത്തിച്ചേരുന്നതെന്നത്‌ വളരെ വിഷമകരമായ കാര്യമാണ്. ലോകം സങ്കീർണ്ണത നിറഞ്ഞ പുതിയ പുതിയ  അനുഭവങ്ങളുടെ യുഗത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

 പാരീസ് ആക്രമണം നടന്നുകഴിഞ്ഞയുടനെ തന്നെ ഫ്രാൻസിന്റെയും മറ്റു യൂറോപ്യൻ രാജ്യങ്ങളുടെയും വേറെ ചില അന്തർദ്ദേശീയ രാജ്യങ്ങളുടെയും വ്യക്തമായ പ്രതികരണങ്ങൾ ഉണ്ടായി. ലക്സംബുർഗ് വിദേശകാര്യമന്ത്രി,  യൂറോപ്പിലെ എല്ലാ രാജ്യങ്ങളെയും ആഹ്വാനം ചെയ്തു പറഞ്ഞു, നാമെല്ലാം ഭീകരതയ്ക്കെതിരെ ഒത്തൊരുമിച്ചു നിൽക്കണമെന്ന്. ഇസ്ലാമിക് ഭീകരർക്ക്‌ രഹസ്യമായി പണവും, ആയുധവും നല്കുന്ന, ഉറവിടങ്ങൾ പാടെ മുറിച്ചു കളയണമെന്ന ഒരു നിർദ്ദേശവും മുന്നോട്ടു വച്ചു. പണം നേരിട്ടും അല്ലാതെയും കൊടുത്ത് സഹായിക്കുന്ന രാജ്യങ്ങൾ ഉണ്ടെന്നുള്ള ആരോപണമുണ്ട്. പണവും ആയുധവുമില്ലെങ്കിൽ ഈ ബാർബാറിസം അസാദ്ധ്യമാവുമായിരുന്നു. പക്ഷെ, ആരാണ് ഇതിൽ പ്രതികളെന്ന് ഉറച്ചു പേര് പറയുവാൻ ആരും ഒരുമ്പെട്ടിട്ടില്ല. ഇതിനറെയൊക്കെ ആകെയുള്ള അർത്ഥം, എല്ലാ രാജ്യങ്ങളും ഈ യാഥാർത്ഥ്യം അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പ് മാത്രം നല്കാൻ ശ്രമിച്ചു. അതുപക്ഷെ എത്ര യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചു നിൽക്കുമെന്നത് പ്രവചിക്കുക അത്ര സാദ്ധ്യമല്ല. 

യാഥാർത്ഥ്യമിതാണ്. ഐ.എസ് ഭീകരപ്രവർത്തനം കൊണ്ട് ലോകം മുഴുവൻ തകർക്കപ്പെടുകയാണ്. ഭീകരപ്രവർത്തനത്തിന്റെ സ്വഭാവവും ഇപ്രകാരം ആണല്ലോ. എന്താണ് ഇസ്ലാമിക ഭീകരർ അണികളോട് ഉപദേശിക്കുന്നത്? തല വെട്ടുക, കല്ലെറിഞ്ഞു കൊല്ലുക, മർദ്ദനപീഢനം നടത്തുക, എന്നിങ്ങനെയാ   ണ്. ഇതെല്ലാം തൊട്ടടുത്ത്നിന്നു സൗദി അറേബ്യ കാണുന്നില്ലേ എന്നുള്ള കടുത്ത ആരോപണം യൂറോപ്പിൽ ഉയരുകയും ചെയ്തു. 

 സൗദി അറേബ്യ- ഒരു ശിക്ഷാരീതി 

  ഐ. എസ് ഭീകരരും സൗദി അറേബ്യയും കുറ്റക്രുത്യങ്ങളോട് പ്രതികരിക്കുന്ന രീതിയും ശൈലിയും താരതന്മ്യം ചെയ്യാം. കുറെ ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു. ദൈവനിന്ദ നടത്തുക, പ്രവാചകനെ അവഹേളിക്കുക, ചതിക്കുക കൊലപാതകം ചെയ്യുക എന്നീ കുറ്റകൃത്യങ്ങൾക്ക് ഐ. എസ് ഭീകരരും സൗദി അറേബ്യയും ഒരേ ശിക്ഷയാണ് നൽകുന്നത്, അത് വധ ശിക്ഷ തന്നെ. അപവാദം പറയുക, ആൽക്കഹോൾ ഉപയോഗം, മയക്കുമരുന്ന് വില്പന, ഉപയോഗം എന്നിവയ്ക്ക് ഐ.എസ് ഭീകരർ കുറ്റവാളികകൾക്ക് ചമ്മട്ടിത്തല്ല് നടത്തും, സൌദിയിൽ അത് നടപ്പാക്കുന്നത് ജഡ്ജിയുടെ യുക്തിയനുസരിച്ചുമാണ്; ഏറെയും വധശിക്ഷയാണ് നല്കുന്നത് . വിവാഹമോചനത്തിന് കല്ലേറ് ശിക്ഷ യാണ് രണ്ടിടത്തും നകുന്നത്. വിവാഹം നടത്തുന്നതിനുമുമ്പുള്ള ലൈഗികതയും കുറ്റകരമാണ്, അതിനും രണ്ടിടത്തും ചമ്മട്ടിത്തല്ലും മറ്റു ചില കുറ്റങ്ങൾക്ക് നാടുകടത്തലും ശിക്ഷയുണ്ടാകും. മോഷണക്കുറ്റത്തിന്, പിടിച്ചുപറിക്കലിന്, സൗദിയിലും അതുപോലെ ഐ. എസ്- ഉം നൽകുന്ന ശിക്ഷ പ്രതിയുടെ കൈകൾ വെട്ടുകയെന്നതാണ്. ഹോമോ സെക്സ്വാലിറ്റിക്ക്, ഇസ്ലാം മതം ഉപേക്ഷിക്കൽ, പ്രവാചകനിന്ദ ഇവയ്ക്കും രണ്ടു കൂട്ടരും വധശിക്ഷ നൽകും. 

 കഴുത്തുവെട്ടി ശിക്ഷ നടപ്പാക്കുന്നു-
സൗദി അറേബ്യ 

ഇതെല്ലാം സൗദി അറേബ്യയുടെ യും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ യും ശിക്ഷാ വിധിപട്ടികയുടെ ചില ഉദാഹരണങ്ങളാണ്. ഇവരാകട്ടെ, സ്ത്രീത്വത്തിന് നേരെ എതിരെയും അവരുടെ മനുഷ്യാ വകാശങ്ങൾക്ക് എതിരെയും, സ്വവർഗ്ഗ ലൈംഗീക തയെ സ്വീകരിക്കുന്നവർക്കെതി രെയും, അതുപോലെ ആചാരങ്ങ ളിൽ ഭിന്നാഭിപ്രായമുള്ളവരെയും അവരുടെ ശിക്ഷാപട്ടികയിലെ കത്തി മുനയിൽ നിറുത്തുന്ന അറേബ്യൻ ഉപ ദീപുകളിലെ  അധികാരശക്തികൾ ആയി മാറി. 

ഈ വർഷം, 2016-ൽ തന്നെ, ഐ എസ് ഭീകരർ നടത്തിയതിലേറെ മനുഷ്യരുടെ തലയറുത്ത് കൊലപ്പെടുത്തിയത് സൗദിയാണെന്ന് ലോക മാദ്ധ്യമങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയിരുന്നു. അവരുടെ റിപ്പോർട്ട് പ്രകാരം, കൌമാരപ്രായത്തിലുള്ള വരെപ്പോലും ക്രൂരമായി കൊന്നു കളഞ്ഞു. ശിരച്ഛേദം നടത്തുക, അതിനുശേഷം കുരിശിൽ തൂക്കുക. ഇതായിരുന്നു, സൗദി രാജകുടുംബത്തിനെ പരസ്യമായി   ഈയിടെ പ്രതിഷേധിച്ച മുഹമ്മദ്‌ ബക്കീർ അൽ-നിമ്ര് എന്ന 17 വയസുകാരന് ലഭിച്ച ശിക്ഷ. ആ പയ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലെയോ എന്നുറപ്പിച്ചു പറയാൻ പോലും ആർക്കും കഴിയുകയില്ലയെന്നു പ്രമുഖ ജർമൻ മാദ്ധ്യമമായ "സ്പീഗൽ" അഭിപ്രായ പ്പെടുന്നു. ലോകം, രാക്ഷസരൂപം പ്രാപിച്ചിരിക്കുന്ന ഐ എസ് ഭീകരർ ക്കെതിരെ പൊരുതി ജയിക്കുവാൻ ശ്രമിക്കുന്ന ഏതൊരു വിഷമ ശ്രമങ്ങളിലും ചർച്ചകളിലും സൗദി അറേബ്യ ഇരു കൈകളും കെട്ടി അവിടെ ഇരിക്കുന്നു എന്നാണു പൊതുവെ യൂറോപ്യൻ പൊതുസമൂഹം പറയുന്നത്.

 ഐ എസ് ഭീകരർ -സിറിയയിൽ 

ഐ എസ് ഭീകരരെ വീര്യം കൊടുത്ത് ചൂടുപിടിപ്പിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര അനുഭാവികളുടെ എണ്ണം എന്തുമാത്രം വരുമെന്ന ഒരു അന്വേഷണം The Brookings Istitution കുറച്ചു നാൾമുമ്പ് നടത്തി. "ഇവരിൽ ഏറെയും പേർ ഇരിക്കുന്നത് സൌദിയിൽ ആണ്, എന്നാൽ അവരാകട്ടെ പരോക്ഷ മായി വളരെ അകലം പാലിക്കുക യും ചെയ്യുന്നു. അതേ സമയം എത്രത്തോളം പണം നൽകി സൗദി അറേബ്യക്കാർ ഐ എസ് അനുയായികൾക്ക് പൂർണ്ണ പിന്തുണ നൽകിയെന്ന വിഷയത്തിൽ ധാരാളം തർക്കങ്ങൾ ഉണ്ടാക്കാം. അവിതർക്കിതമായ കാര്യം, തലമൂടിയുള്ള കറുത്തവസ്ത്രധാരികളായ ഐ എസിന് ഒരേ പൂർവ്വ വംശീയ ബന്ധത്തിന്റെ ഏറ്റവും കൂടിയ ആദർശപരമായ സഹകരണം തുടക്കത്തിലേ ഉണ്ടായിട്ടുണ്ടെന്നാണ്‌. "വഹ്ഹാബിസ"ത്തിന്റെ ഉറച്ച അടിസ്ഥാനഘടകമാണ് ഭീകരന്മാരായ ജിഹാടിസ്റ്റുകൾ. ഇവിടെ ഒരു സാങ്കല്പ്പിക "ഖലിഫാത്ത്" ചുറ്റും ഉണ്ടായിരിക്കുന്നു, ഒരു 1400 വർഷങ്ങൾക്ക് മുമ്പുള്ള അതേ ശക്തിയിൽത്തന്നെ ഇന്നിലേയ്ക്കുള്ള തിരിച്ചുവരവു പോലെ.. അന്നത്തെതുപോലെ ഇന്നും അപ്രകാരം തന്നെ..  യാതൊരു മാറ്റങ്ങളും ഉണ്ടാകുവാൻ സൗദി ഭരണകൂടം ആഗ്രഹിക്കുന്നില്ല. സൗദി അറേബ്യയിലെ ഇസ്ലാം മത സമൂഹത്തിന്റെ കരുത്തുറ്റ സഹായമില്ലാതെ ഐ എസിന്റെ ഉത്ഭവവും വളർച്ചയും ചിന്തിക്കുവാൻ കൂടി കഴിയുകയില്ല." ഇപ്രകാരമാണ് ഭീകരത വളരുന്ന വിധത്തെപ്പറ്റി ദി ബ്രൂകിംഗ്സ് ഇൻസ്റ്റിട്യൂഷൻ അഭിപ്രായപ്പെടുന്നത്. 

   King of Saudi Arabia Salman bin Abdulaziz Al Saud, 
U. S. President Barack Obama

ഇങ്ങനെ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്, അതിനെ തിരെ എടുക്കേണ്ട പ്രതിരോധനട പടികളെക്കുറിച്ച് ഇന്ന് ധാരാളം പറയാൻ കാണും. ഒരു പക്ഷെ അതുകൊണ്ടു തന്നെ ചർച്ച ആരംഭിക്കണം. ഇതിൽ കൂടുതൽ അഭിപ്രായങ്ങളെ ചോദിച്ചു അന്വേഷിക്കെണ്ടതുമില്ല. വർണ്ണ വിവേചനവും സൌത്ത് ആഫ്രിക്കൻ ഭരണകൂടത്തിന്റെ എകാധിപത്യസ്വഭാവവും ലോകം ദർശിച്ചതു ഏറ്റവും വിഷമകരമായ ചരിത്ര സത്യങ്ങൾ ആയിരുന്നല്ലോ. അന്നത്തെ സൗത്താഫ്രിക്കൻ ഭരണകൂടത്തിന്റെ വ്യക്തമായ താല്പര്യങ്ങൾ എന്തായിരുന്നുവെന്ന് ലോകം കണ്ടറിഞ്ഞതാണ്. സ്വർണ്ണവും ഡയമണ്ട്കളും കൊണ്ട് അധികാരം പിടിച്ചു നിറുത്തുന്നതിൽ അധികാരികൾ അന്ന് വിജയിച്ചു. സൗദി അറേബ്യയ്ക്ക് സ്ഥിരം അവരുടെ എണ്ണയും അമേരിക്കയ്ക്ക് യുദ്ധവിമാനങ്ങൾ സ്ഥിരമായി താവളമടിക്കുവാനുള്ള അവകാശവും ഉള്ളതും ഒരേ ഒരു  നാണയത്തിന്റെ ഇരുവശങ്ങൾ പോലെ കാണിച്ചുതരുന്നു. ഒന്ന് കയ്യിൽ ഉള്ളത്കൊണ്ട് മറ്റൊന്ന് കൈവശമാക്കുന്നു. ഒരുവശത്ത്‌ സൂത്രശാലിത്വമുള്ള ആഫ്രിക്കൻ ഡിപ്ലോമസി, മറുവശത്ത്‌ കുറുമ്പ് കാട്ടുന്ന ലാഭകരമായ അവസരവാദ രാഷ്ട്രീയം!. അതായത് ഇരട്ടമുഖമുള്ള രാഷ്ട്രീയ വേദിയിൽ ജനാധിപത്യത്തിനു എവിടെ സ്ഥാനമുണ്ട്?

സൂക്ഷ്മ ദൃഷ്ടിയുള്ള രാഷ്ട്രീയമുണ്ട്, അതുപോലെ പരമ വിഢ്ഢിവേഷവും  കെട്ടുന്ന യഥാർത്ഥ രാഷ്ട്രീയവും ലോകരാജ്യങ്ങളിൽ ഉണ്ട്. ആദർശങ്ങളെ   കുഴിച്ചിടുന്നിടത്തു  നയതന്ത്രജ്ഞത അവസാനിക്കാത്ത പ്രായോഗിക ബുദ്ധി രാഷ്ട്രീയം കാണാം. ഇതിനു ജർമ്മൻ രാഷ്ട്രീയം തന്നെ ലോകത്തിനു ദൃഷ്ടാന്തം ദൃശ്യമാക്കിയതാണ്. ഇരുട്ടിൽ ജനകീയത കാണിക്കുന്നവരുടെ  രാഷ്ട്രീയം യാഥാർത്ഥമല്ല. ജർമനി ജനാധിപത്യതത്വം സ്വീകരിച്ചതുതന്നെ വളരെയധികം  താമസിച്ചാണല്ലോ. ജർമ്മൻ ജനതയുടെ ബഹുഭൂരിപക്ഷം പേരും ഇന്നുള്ള പാർലമെന്ററി ജനാധിപത്യത്തെ ആന്തരികമായി അംഗീകരിച്ചത് ഏതാണ്ട് അമ്പതുകളുടെ കാലഘട്ടത്തിലാണ്. ഇതേക്കുറിച്ച് ചരിത്രത്തിനു ധാരാളം പറയാൻ കാണും. 

വധശിക്ഷയ്ക്കെതിരെ ജനങ്ങളുടെ  പ്രതിഷേധം

"ഐ എസ്" ന് ഒരു അമ്മ ഉണ്ട്. അത് ഇറാക്ക് ആക്രമണം, എന്നാൽ അതിനു ഒരു അപ്പനും ഉണ്ട്: സൗദി അറേബ്യയുടെ മുഴുവൻ റിലീജിയസ് - ഇന്ഡ സ്ട്രീയൽ- സങ്കീർണ്ണ മാനസ്സിക ശക്തികേന്ദ്രം; എന്ന് ഒരു അൽജേറിയൻ എഴുത്തുകാരൻ കാമെൽ ദാവൂദ് യൂയോർക്ക് ടൈംസ്- ൽ എഴുതി. ഇതിന്റെ പൊരുൾ ആരും മനസ്സിലാക്കുന്നി ല്ലെങ്കിൽ കൂട്ടക്കൊലകൾ എവിടെയും എന്നും വിജയിച്ചുകൊണ്ടിരിക്കും. ഇതിനെതിരെയുള്ള യുദ്ധം പരാജയപ്പെടുകയും ചെയ്യും. പാരീസ് ആക്രമണം നടന്നു രണ്ടു ദിവസം കഴിഞ്ഞു G-20 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ തുർക്കിയിലെ "ബെലക്ക്"(Belek) -ൽ  എല്ലാ ഭീകരാക്രമണങ്ങളും  പ്രതിരോധിക്കുവാൻ വേണ്ട തീരുമാനങ്ങളെ വിലയിരുത്തി ചർച്ച ചെയ്യുവാൻ സമ്മേളിച്ചു. അന്നുകൂടിയ ആ സമ്മേളനത്തിന്റ ഗ്രൂപ്പ് ഫോട്ടോയിൽ സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ്‌ ഉറക്കെച്ചിരിച്ചുകൊണ്ട്‌ മദ്ധ്യത്തിൽ നില്ക്കുന്ന രംഗം മാദ്ധ്യമങ്ങൾ ലോകത്തിനുവേണ്ടി പ്രദർശിപ്പിച്ചു. എന്താണ് പൊതുസമ്മതമായ അഭിപ്രായം ഉണ്ടായത്? "സൗദി അറേബ്യയ്ക്ക് ഇക്കഴിഞ്ഞ നാളുകൾ എന്നും സുവർണ്ണ കാലമായിരുന്നു", എന്നായിരുന്നു വെന്ന് പറയേണ്ടി വരുന്നു. 

 ലോകനേതാക്കൾ ചർച്ചയിൽ 

അതുപോലെ ഈ കഴിഞ്ഞ നാളുകളിൽ യൂ. എൻ. ഓ യുടെ മനുഷ്യാവകാശ കമ്മീഷനിലും സൗദി അറേബ്യയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ സൌദിയുടെ യൂ. എൻ. അംബാസിഡർ ഫൈസൽ ബിൻ ഹസ്സാൻ ട്രാദ് ഒരു പ്രധാന സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെ ട്ടിട്ടുമുണ്ട്. ലോകം ആകെമാനമുള്ള മനുഷ്യാവകാശ സ്ഥിതിവിശേഷ ങ്ങളെപ്പറ്റി  റിപ്പോർട്ടുകൾ നൽകുവാനുള്ള കമ്മീഷനിലെ സ്പെഷ്യൽ റിപ്പോർട്ടർ കൂടിയാണ് ഫൈസൽ ബിൻ ഹസ്സാൻ ട്രാദ്. ഒരു മനുഷ്യഭോജി ഒരു മനുഷ്യസംരക്ഷകൻ ! അതിലേറെ എന്ത് ആവശ്യപ്പെടാൻ ഉണ്ട്? ഇങ്ങനെയാണ് യൂറോപ്യൻ മാദ്ധ്യമങ്ങൾ സംശയ ദൃഷ്ടിയോടെ ഇതിനെ കാണുന്നത്.   

സിറിയൻ അഭയാർത്ഥികളുടെ പുനരധിവാസം സംബന്ധിച്ച് ചർച്ചകൾ ഏറെ നടത്തുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ മുൻപിൽ ഇപ്പോൾ മറ്റ് തീരാ പ്രശ്നവിഷയം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.  അതിങ്ങനെയാണ്:  "ഞങ്ങൾ ഒരു മുസ്ലീം രാജ്യമാണ്. ഇതിനനുസരണമായി ഞങ്ങൾക്ക് മതപരമായ ഒരു "ഇസ്ലാമിക ഭരണഘടന"യാണ് വേണ്ടത്" എന്ന് ഈ കഴിഞ്ഞദിവസം (25.4.'16 നു തുർക്കികൾ ആവശ്യപ്പെട്ടു. തുർക്കി പാർലമെന്റു പ്രസിഡണ്ട്‌ ഇസ്മയിൽ കഹ്രമാൻ(Ismail Kahraman) ആണ് "ഇസ്ലാമിക ഭരണഘടനാ" ആവശ്യമുന്നയിച്ചത് എന്നത് ഏറെ വിചിത്രവുമാണ്. രാഷ്ട്രീയത്തിലും ഭരണത്തിലും കൂടുതലേറെ ഇസ്ലാമിക മതസ്വാധീനം ആവശ്യമാണ്, ഭാവിയിലെ തുർക്കി ഭരണഘടനയിൽ സെക്യൂലറിസത്തിനു യാതൊരു പങ്കും ഉണ്ടാകരുതെന്നുമാണ് നിർദ്ദേശിച്ചതും. തുർക്കി റിപ്പബ്ലിക്കിന്റെ രാഷ്ട്രപിതാവായിരുന്ന മുസ്തഫ കെമാൽ അത്താ തുർക്ക് സെക്യൂലറിസം ഭരണഘടനയുടെ പരമോന്നത തത്വമായി തുടക്കത്തിലെ അംഗീകരിച്ചതാണ്; മതവും രാഷ്ട്രീയവും വേറിട്ടു നിൽക്കുന്ന പൊതുതത്വം. ഭരണകക്ഷി പാർട്ടിയായ AKP യുടെ നേതാക്കളും ഒരു ഭരണഘടനാമാറ്റം എന്ന ആവശ്യം മുന്നോട്ടു വച്ചുകഴിഞ്ഞു. പ്രസിഡന്റ്‌ എർദൊഗാൻ 2001-ആഗസ്റ്റ്‌ 14-നു രൂപംനല്കിയ AKP, justice and Development Party, ( Adalet ve Kalkima Partisi) ഒരു സോഷ്യൽ കോൺസർവേറ്റീവ് പാർട്ടിയാണ്. 

 President Recep Tayyip Erdoğan
during a meeting, with the
presidential seal and Turkish flag

തുർക്കി റിപ്പബ്ലിക്ക് പ്രസിഡണ്ട്‌ റെസെപ് തയ്യിപ് എർദോവാൻ പോലും ഏറെക്കാല മായി നിലവിലുള്ള ഭരണഘടന മാറ്റി മറ്റൊരു യാഥാസ്ഥിതിക ഇസ്ലാമിക്ഭരണഘടനയ്ക്ക് പ്ലാനിട്ടിരിക്കുകയുമായിരുന്നു. അതാകട്ടെ, പ്രസിഡണ്ടിനു കൂടുതൽ അധികാരാവകാശ ങ്ങൾ നല്കുന്ന ഒരു പ്രസീടിയൽ സമ്പ്രദായം ഉള്ള ഭരണഘടനയാണ് എർദൊവാൻ ഉദ്ദേശിച്ചത്. നിലവിൽ സെക്യൂലറിസം അടിസ്ഥാനമിട്ടിട്ടുള്ള തുർക്കിയുടെ ഭരണ ഘടനയ്ക്ക് മാറ്റം വരുത്താൻ ഒരിക്കലും ഇഷ്ടമില്ലാത്ത പ്രതിപക്ഷത്തിന് (CHP) തല്ക്കാല ആശ്വാസം ഉള്ളത്, ഇപ്പോൾ ഭരണകക്ഷിയ്ക്ക് തുർക്കിയിൽ  മതിയായ മഹാ ഭൂരിപക്ഷം ഇല്ലെന്നുള്ളത് മാത്രമാണ്. ഒരു ഭരണഘടനാമാറ്റത്തിനുവേണ്ടിയ   ആവശ്യമുള്ള ഭൂരിപക്ഷം ഭരണ കക്ഷിക്ക്(AKP) ഇപ്പോൾ ഇല്ല. രണ്ടാം പ്രശ്നം-അതാണ്‌: പ്രസിഡന്റിനു കൂടുതൽ അധികാരം വരുത്തി തുർക്കിയെ ഒരു ഏകാധിപത്യ ഭരണത്തിലേയ്ക്ക് ചായിച്ചു കൊണ്ട് വരുന്നതായി യൂറോപ്പിന് മനസ്സിലാകുന്നുണ്ട്. ഫലമോ? അങ്ങനെയായാൽ തുർക്കിയുടെ പ്രസിഡണ്ട്‌ ആഗ്രഹിക്കുന്നപോലെ യൂറോപ്യൻ യൂണിയൻ അംഗരാജ്യമാകുവാനുള്ള തന്റെ ദിവാസ്വപ്നം പൊലിയുവാനും സാദ്ധ്യതയുണ്ട്? ഇപ്പോൾത്തന്നെ അഭയാർത്ഥിപ്രശ്നം സങ്കീർണ്ണമാണ്. തുർക്കിയിലൂടെ യൂറോപ്പിലേയ്ക്ക്‌ കടക്കുന്ന വലിയ അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കണമെങ്കിൽ തുർക്കിയുടെ സമ്മതവും സഹകരണവും ഉണ്ടായിരിക്കണം. അപ്പോൾ തുർക്കികൾ ഇപ്പോൾ ആവശ്യപ്പെടുന്ന ഫ്രീ യൂറോപ്യൻയൂണിയൻ വിസായുടെ കാര്യത്തിൽ പിടിച്ചപിടിയെതന്നെ അവർ നേടുമെന്ന നിലയുണ്ട്‌. ഒസ്ത്രിയ അവരുടെ അതിർത്തികൾ ആരും അകത്തു കടക്കാത്തപോലെ പൂർണ്ണമായും മുള്ള് വേലികെട്ടി തടഞ്ഞുകഴിഞ്ഞു. അതോടൊപ്പം ജർമ്മനിയിൽ ശക്തമായി ക്കൊണ്ടിരിക്കുന്ന AFD പാർട്ടിയുടെ ഇസ്ലാമിക വിരുദ്ധതയും പ്രശ്നത്തിൽ ഏറെ എരിവ് ചേർക്കും. 

  മതം രാഷ്ട്രീയത്തിൽ  ഉപകരണമാക്കപ്പെട്ടു.

ഒരുവശത്തുനോക്കിയാൽ അറബിലോകം കത്തിയെരിയുന്നു. അവിടെയ്ക്ക് എന്നേയ്ക്കുമുള്ള സമാധാനം കണ്ടുവരാനുള്ള ശ്രമം മറുവശത്ത്‌ നടക്കുന്നു. അപ്പോൾ സ്ഥാപിതതാല്പര്യം തലപൊക്കിയത് ലോകരാഷ്ട്രങ്ങൾക്ക് തല വേദന സൃഷ്ടിച്ചു. 

Mr. Jan Böhmermann, 

German Televisin Satirist

 

തുർക്കിയിലെ സോഷ്യലിസ്റ്റ് (CHP) പാർട്ടിയുടെ പ്രതിപക്ഷനേതാവു കെമാൽ കിലിച്ച്ടാരോഗ്ല് (Kemal Kilicdaroglu), പ്രസിഡണ്ട്‌ എർദൊവ ന്റെയും തുർക്കി പാർലമെന്റു പ്രസിഡണ്ടിന്റെയും ഭരണഘടന മാറ്റ പ്ലാനുകളെ ഏറെ ശക്തിയായി എതിർത്തിരിക്കുകയാണ്. അത്താ തുർക്ക് നടപ്പിൽ വരുത്തിയതായ  സെക്യൂലർ ഭരണഘടനതന്നെ മതി  മറിച്ചൊന്നു സംഭവിക്കുകയുമില്ലെ ന്ന് വ്യക്തമായി അദ്ദേഹം മുന്നറി യിപ്പും നൽകി.മതേതരരാഷ്ട്രത്തി  ൽ ഏവർക്കും ഏതു വിശ്വാസങ്ങ ളും ഉൾക്കൊള്ളുന്ന സമൂഹത്തിനേ ഇടമുള്ളൂ. ഇക്കഴിഞ്ഞ ദിവസം യൂറോപ്യ ൻ യൂണിയൻ മനുഷ്യാവകാശ കോടതി തുർക്കിയിൽ നടന്നുകൊണ്ടിരിക്കു ന്ന കടുത്ത ഇതര മതവിവേചനത്തെ മൂർച്ചയേറിയ ഭാഷയിൽ താക്കീത് ചെയ്തു. മനുഷ്യാവകാശങ്ങൾ  പരോക്ഷമായി നിഷേധിക്കപ്പെടുന്നുണ്ടെന്നു കോടതി നിരീക്ഷിച്ചു. ഒരു താഴ്ന്ന വംശജന്റെ പരാതിയുടെ പേരിലുണ്ടായ വിധിയിലാണ് ഇപ്രകാരം തുർക്കിയിലെ മനുഷ്യാവകാശനിഷേധങ്ങളെപ്പറ്റി രൂക്ഷമായി വിമർശിച്ചത്.  

കഴിഞ്ഞ വർഷം തുർക്കിയുടെ ഭരണക്രമത്തിൽ ഇസ്ലാംമതത്തിന്റെ അടുത്ത ഇടപെടലിലിനു രാഷ്ട്രീയവുമായി ഏറെക്കൂടുതൽ അടുപ്പമുണ്ടാക്കുന്ന നിരവധി നിയമങ്ങൾ പാസാക്കി. അതിലൊന്നായിരുന്നു പെൺകുട്ടികൾ സ്കൂളിലും വെളിയിലും തലമുണ്ട്‌ ധരിക്കണമെന്നില്ല എന്ന നിയമം റദ്ദാക്കിയത്. തുർക്കി പ്രസിഡന്റ്‌ എർദോഗന്റെ രാഷ്ട്രീയനയ പെരുമാറ്റത്തിൽ ഏറെയും വിമർശനം ഈയിടെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ തല ങ്ങളിലും ഉണ്ടായിരിക്കുന്നു. പ്രസിഡന്റ്‌ എർദോഗൻ തുർക്കിയിൽ തികച്ചും മാദ്ധ്യമസ്വാതന്ത്ര്യം നിയന്ത്രിച്ചിരിക്കുകയാണ്. ഈയിടെ ജേർണ്ണലിസ്റ്റുകളുടെ നേർക്ക്‌ പോലും നിയമ നടപടികൾ എടുത്തു. അതിൽ ഒരു ജമ്മൻ ടെലിവിഷൻ ജേർണ്ണലിസ്റ്റ് Jan Böhmermann കോടതിനടപടിയെ നേരിടുന്നു. ഇതിൽ വ്യാപക പ്രതിഷേധം രാഷ്ട്രീയ-മാദ്ധ്യമ വേദിയിൽ ഉണ്ടായി. എല്ലാംകൊണ്ടും തുർക്കിയുടെ എകാധിപത്യസ്വരം കടുത്ത മനുഷ്യാവകാശ ലംഘനം വരെ എത്തിയിരിക്കുന്നു.  

 Protest of Amnesty International

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എന്നു മുള്ള താറുമാറായ അവസാനിക്കാ ത്ത സാമൂഹ്യ ദുരവസ്ഥകൾക്കും യുദ്ധങ്ങൾക്കും തുടർ ഭീകരാക്രമ ണങ്ങൾക്കും പ്രധാന അടിസ്ഥാന കാരണം അവരുടെ രാഷ്ട്രീയത്തി ൽ ഇസ്ലാം മതത്തിന്റെ അനാവശ്യ വും അനവസരത്തിലുമുള്ളതുമായ ഇടപെടൽ ആണെന്നു തന്നെ അന്ന് വ്യക്തമായി. ഇസ്ലാമിക് സ്റ്റേറ്റ്  ഭീക രർ ഉയർത്തുന്ന ഭീഷണികളൊക്കെ എങ്ങനെ നേരിടുമെന്ന ചോദ്യത്തി ന് എളുപ്പത്തിൽ ഒരു മറുപടി സാദ്ധ്യമല്ല. കാരണം, പാശ്ചാത്യ രാഷ്ട്രീയത്തി ന്റെ ഇടപെടലുകളും, അമേരിക്കയുടെ സൈനീക ഇടപെടലുകളും ഇറാക്ക്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ മണ്ണിൽ അഗ്നിവിതച്ചു കഴിഞ്ഞു. മതം രാഷ്ട്രീയത്തിൽ ഉപകരണമാക്കപ്പെട്ടതിന്റെ ദുരന്ത ഫലമാണ് ഇപ്പോ ഴുള്ള മദ്ധ്യപൂർവ്വരാജ്യങ്ങളിൽ  അസ്വസ്ഥതയും യുദ്ധങ്ങളും നടന്നുകൊണ്ടി രിക്കുന്ന  മനുഷ്യക്കുരുതികളും. ഒറ്റവാക്കിൽ പറഞ്ഞാൽ, പ്രശ്നരാജ്യമായ സിറിയയും റഷ്യയും ചൈനയും പണ്ടുമുതലേ ഉറ്റ സുഹൃത്തുക്കളാണ്, അമേ രിക്കയും അവരുടെ ബന്ധപ്പെട്ടവരും സൗദി അറേബ്യയും മറുവശത്തും ഒരേ രാഷ്ട്രീയ താല്പ്പര്യമുള്ളവരും ആണല്ലോ. സിറിയയും ആസാദിന്റെ ശക്തി യും  അപ്രത്യക്ഷമായിത്തീരണം. ഇതിനാൽ സൌദിയുടെ തീക്ഷ്ണമായ ഈ വിധ  ആഗ്രഹത്തിനു ഇങ്ങനെയുള്ള രാഷ്ട്രീയ സഹവർത്തിത്വം തന്നെ ലോകത്തിനു ഭീക്ഷണിയാണ്. ഐ എസ് ന്റെ ഭീഷണി തുടർന്നാൽ അമേരി ക്ക ഗൾഫ് പ്രദേശങ്ങളിൽ അനുവർത്തിച്ച നയങ്ങൾക്ക് എതിരെ കനത്ത തിരിച്ചടിപോലും പ്രതീക്ഷിക്കാം. ഇത്തരം ലോകരാഷ്ട്രീയ സാഹചര്യത്തി ൽ  യൂ. എൻ. ഒയുടെയോ വ്യക്തി നയതന്ത്രജ്ഞതയുടേയോ താത്പര്യത്തിനു മുമ്പിൽ വേറിട്ട ആദർശ നയതന്ത്രവഴികൾ അന്വേഷിക്കുന്ന ലോകരാജ്യങ്ങ ൾ അക്ഷരാർത്ഥം പരാജയപ്പെടുകയാണ്.

ഒരുവശത്ത്‌ വ്യക്തമായ വിഭിന്ന അഭിപ്രായങ്ങൾ ധാരാളം പേർക്കും കാണും. ഈ വിധം നോക്കുമ്പോൾ ജർമനിയുടെ അന്തരിച്ച മുൻ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് ഇങ്ങനെയുള്ള ദീർഘവും വിഷമകരമായ  സാഹചര്യങ്ങൾ രാഷ്ട്രം നേരിടുമ്പോൾ എങ്ങനെ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് വിചിന്തനം ചെയ്തു. അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ എഴുതി:

( " I want to report in the following some examples from my political experience from those the field Spanunngs becomes evident in which a politician is who has to decide a political or juridical or moral Konflictfall. In such extreme situations neither the look helps him in the basic law nor his religion, neither any philosophy nor the appeal on that would become of the person.  " Helmut Schmitt.)

----------------------------------------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.