Sonntag, 5. November 2023

ധ്രുവദീപ്തി // വിദേശത്ത് ജോലി // ജർമ്മനിയെക്കുറിച്ച് വിദേശ വിദഗ്ദ്ധ തൊഴിലാളികൾ // George Kuttikattu

ധ്രുവദീപ്തി // വിദേശത്ത് ജോലി // 

- ജർമ്മനിയെക്കുറിച്ച് 
വിദേശ വിദഗ്ദ്ധ തൊഴിലാളികൾ- // 
 
George Kuttikattu

ജർമ്മനിയെക്കുറിച്ച് വിദേശ വിദഗ്‌ധ തൊഴിലാളികൾ.
 
ജർമ്മനിയിൽ ജോലി ചെയ്യുവാൻ വന്നിട്ടുള്ള വിദേശ വിദഗ്‌ധ തൊഴിലാളികൾ ജർമ്മനിയെക്കുറിച്ചുള്ള ഒരു അഭിപ്രായ സർവ്വെയിൽ നൽകിയ വിവരങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. ഇവിടെ നൽകുന്ന വിവരങ്ങൾ എന്റെ സ്വന്തം അഭിപ്രായമല്ല. എങ്കിലും, ആദ്യമായിട്ട് ഇങ്ങനെ ഓരോ അനുഭവങ്ങൾ തുറന്ന് പങ്കുവയ്ക്കുന്നവർ, എന്തുകൊണ്ടാണ്, ഏതു കാര്യങ്ങൾ സാധിക്കുവാനാണ്  അവർ ജർമ്മനിയിലേക്ക് വന്നുചേർന്നത് എന്ന യാഥാർത്ഥ്യം അതിനൊപ്പം പറയാൻ അവർ  മനഃപൂർവ്വം മറന്നുപോയോയെന്ന് ഒരു ചോദ്യം ചോദിക്കുവാൻ എനിക്ക് തോന്നുന്നു ; ചില അറിവുകൾ മാത്രം ഞാനിവിടെ നൽകുന്നു. 

പുതിയ സർവ്വേ അനുസരിച്ചു അനേകം അന്താരാഷ്ട്ര പ്രൊഫഷണലുകളെ ഉപയോഗിച്ചുവെന്നത് ശരിയാണ്, പക്ഷേ അത്ര സ്വാഗതം ചെയ്തില്ലവിദേശ വിദഗ്ധ തൊഴിലാളികളെ ഇന്നും ആവശ്യപ്പെടുന്നുണ്ട്എന്നാൽ ജർമ്മനിയിൽ   അവർ ഊഷ്മളമായ സ്വാഗതം പ്രതീക്ഷിക്കരുതെന്ന് ജീവനക്കാരുടെ സർവേ ഫലം വ്യക്തമാക്കുന്നു. പുതിയ സർവേ അനുസരിച്ച്, ഒരു വിദേശ വിദഗ്ദ്ധ തൊഴിലാളിയായി ജർമ്മനിയിലേക്ക് വരുന്ന ആർക്കും മുൻവിധിയും കുറെ  നിരസിക്കലും പ്രതീക്ഷിക്കണം.  

(ഫോട്ടോ: അന്ന സ്റ്റിൽസ്/ഐസ്റ്റോക്ക്ഫോട്ടോ / ഗെറ്റി ഇമേജസ്)-

ബിസിനസ്സ് പങ്കാളികൾ ഹസ്തദാനം ചെയ്യുന്നു .
(പ്രതീകാത്മക ചിത്രം)

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ നാളുകൾ മുതൽ ജർമ്മനിയിലേക്ക്, ഉദാ: ഇന്ത്യയിൽനിന്നും, മാത്രമല്ല മറ്റ് വിവിധ വിദേശരാജ്യങ്ങളിൽനിന്നും അനേകം ആളുകൾ കുടിയേറിയിരുന്നു. എന്തിനാണവർ കുടിയേറ്റങ്ങൾ നടത്തിയത്? അവരുടെ സ്വന്തം മാതൃരാജ്യങ്ങളിൽ ഭാവിജീവിതത്തിന് പ്രതീക്ഷകളെല്ലാം  നഷ്ടപ്പെട്ട അനുഭവങ്ങൾമൂലമാണ് മറുനാടുകളിൽ അഭയം തേടിയെത്തിയത്. ഇതെല്ലാം മലയാളികളുടെ കാര്യത്തിലും ഏറെ സമാനതയുള്ളതായിരുന്നു. ജർമ്മനിയിലെ ജനങ്ങളാകട്ടെ, വന്നുചേർന്നവർ ആരൊക്കെയാണെന്നും ഏതു മതവിശ്വാസികളാണെന്നും ചുഴിഞ്ഞു നോക്കിയില്ല. ഇന്നു ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പടെ, അനേകം പേർ ജർമ്മനിയിലേക്ക് വന്നുചേരുന്നുണ്ട് . ജർമ്മൻ ജനത സമാധാനപരമായ ജീവിത അന്തരീക്ഷമാണ്  വന്നുചേർന്നവർക്ക് നല്കിയിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്, ഈ കാര്യം ഇവിടെ നിഷേധിക്കാനാവില്ല..     
 
അടുത്ത കാലങ്ങളിൽ അനേകം വിദേശികൾ അഭയാർത്ഥികളെന്ന പേരിലും, മാത്രമല്ല, അനധികൃതമായും ജർമ്മനിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. അവരിൽ പലരും ക്രിമിനലുകൾ ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ  നിലവിലുള്ള ചില ആഗോളരാഷ്ട്രീയ സാഹചര്യങ്ങളിൽ ജർമ്മൻ ജനതയ്ക്ക് അതൊന്നും സ്വയം കണ്ട് അവയെ നേരിടാൻ കഴിയാത്തവിധം അനേകലക്ഷ വിദേശികളുടെ കുടിയേറ്റങ്ങൾ നടക്കുന്നുഅപ്പോൾ, വിദേശങ്ങളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ എത്തുന്നവർ വിദഗ്‌ധ തൊഴിലാളികളാണെങ്കിലും അവരെയും ജർമ്മനിയിലെ ജനങ്ങൾക്ക് ഒരുപക്ഷെ പോസിറ്റിവായി കാണാൻ കഴിയാത്ത സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാം. ഇത് കുറിക്കുമ്പോൾ നാം മലയാളികൾ മുൻകാലങ്ങളിൽ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും തമിഴർ വന്നിരുന്നപ്പോൾ അവർക്കുനേരെയുള്ള വളരെ തണുത്തതും, അവരോട് ചങ്ങാത്തം കാണിക്കുവാൻ പോലും വളരെ ഇഷ്ടപ്പെട്ടില്ല എന്ന ഒരു വലിയ യാഥാർത്ഥ്യവുമുണ്ടായിരുന്നു. ഇവിടെ ഇതൊരു ചെറിയ ഉദാഹരണം മാത്രം നൽകിയതാണ്. അസ്വീകാര്യമായ അഭിപ്രായങ്ങൾ പറയുന്നവർ ഒരു കാര്യം മറക്കുന്നു. ആദ്യമായി നാം നമ്മുടെ മുൻകാല ജീവിതത്തെ സ്വയമേ  മറക്കാൻ ആരും തുനിയരുത്. രണ്ടാം ലോകമഹായുദ്ധകാലം കഴിഞ്ഞശേഷം ജർമ്മനിയിലേക്ക് പഠനത്തിനും മറ്റു വിവിധ ആവശ്യങ്ങൾ സാധിക്കുവാനും എത്തിയ മലയാളികൾക്ക് 1977-78 കാലഘട്ടങ്ങളിൽ നേരിടേണ്ടിവന്ന വലിയ  പ്രതിസന്ധി കേരളത്തിലെ ക്രിസ്ത്യൻ നേതൃത്വത്തിന്റെ അഴിമതികളിൽ ഉത്ഭവിച്ചതായിരുന്നു. അവർ അക്കാലത്തു ജർമ്മനിയിൽ ഉണ്ടായിരുന്ന ഒരു മാദ്ധ്യമത്തിൽ ("Bonner Stadt Anzeiger ") 24 -25 Sept 1977-ൽ "ബോബെയിൽ 80 ഇന്ത്യൻ നഴ്‌സുമാരെ ആവശ്യമുണ്ട്" എന്നതലക്കെട്ടിൽ വാർത്തയും നൽകി. ജർമ്മനിയിൽ Kreuzberg Zentrum നെ ഈ തട്ടിപ്പ് ഏജന്റായി ഉപയോഗിച്ചു, ഇത് യാഥാർത്ഥ്യമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച പ്രശ്നം ഞാനുമായി നേരിട്ട് ചർച്ച  ചെയ്യുവാനാണ് അന്ന് ഇന്ത്യയുടെ Overseas  Developement And Employment Promotion Consultants Limited -ന്റെ ചെയർമാനും അക്കാലത്തെ സൗദിഅറേ ബ്യയയിലെ ഇന്ത്യൻ അംബാസിഡറുമായിരുന്ന ശ്രീ. ടി. ടി. പി. അബ്‌ദുള്ള  1978- Sept-ൽ     ഇന്ത്യൻ സർക്കാരിന്റെയും കേരളത്തിലെ തൊഴിൽമന്ത്രിയായിരുന്ന ശ്രീ. ഊമ്മൻ ചാണ്ടിയുടെയും നിർദ്ദേശപ്രകാരം ജർമ്മനിയിലെത്തിയത്. ഈ  പ്രതിസന്ധി പരിഹരിക്കാൻ വേണ്ടി ഞാൻ ആവശ്യപ്പെട്ട സഹായം സ്വീകരിച്ച ശ്രീ ഊമ്മൻ ചാണ്ടിയുടെ സഹായത്താൽ ജർമ്മനിയിലെ അന്നുവരെയുള്ള മലയാളികൾക്കെല്ലാം ജർമ്മനിയിൽ തുടരാൻ കഴിഞ്ഞു. ജർമ്മനിയിലുള്ള  ജനങ്ങൾക്കോ ജർമ്മനിയിലെ ഇന്ത്യൻ എംബസിക്കോ മലയാളികളെയാരെയും ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനു ഒരു താല്പര്യവുമില്ലായിരുന്നു. ഇത് കഴിഞ്ഞകാലത്തെ ചില ഓർമ്മകൾ മാത്രം. ജർമ്മനിയിലുള്ള മലയാളികൾക്ക്  അന്ന് ഇപ്രകാരം ഒരു സഹായഹസ്തം ലഭിച്ചിരുന്നതായിരുന്നുവെന്ന വിവരം പറയാൻ ഞാനാഗ്രഹിച്ചില്ല, കാരണം, ഇക്കാര്യത്തിൽ കേരളത്തിൽനിന്നുള്ള മതനേതൃത്വങ്ങളുടെ കപടതയ്ക്ക്  ഒരു തിരിച്ചടിയായിരുന്നു. അതിനാൽ ഇത്  ജർമ്മനിയിൽ അപ്പോൾ ഉണ്ടായിരുന്ന ആരും അറിഞ്ഞിട്ടില്ല എന്ന കാര്യവും  തുറന്ന ഒരു യാഥാർത്ഥ്യം തന്നെയാണ്.  

ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, ഏതൊരു കുടിയേറ്റരാജ്യമാണെങ്കിലും അവരുടെ സ്വന്തം ഭരണഘടനയും നിയമസംഹിതകളും ഉണ്ട്. കുടിയേറ്റങ്ങൾ, അത് ഏതു തരത്തിലുള്ളതാണെങ്കിലും, നിയമം എല്ലാവർക്കും ബാധകമാണ്. ജർമ്മനിയിലേക്ക് കുടിയേറുന്നയാൾ ഒരു വിദഗ്ദ്ധ തൊഴിലാളിയാണെങ്കിലും അല്ലെങ്കിലും അവർ എത്തിച്ചേർന്നത് എന്തിനുവേണ്ടി, ഏതുകാരണത്താൽ, എന്ന് അവർതന്നെ പുനഃപരിശോധനയും നടത്തണം. അവരുടെ മാതൃരാജ്യം  എന്തുകൊണ്ട് ഏറെ മോശമായിരുന്നു, അഥവാ മെച്ചപ്പെട്ടത് ആയിരുന്നോ? എന്നാൽ ഇപ്പോൾ കേരളസംസ്ഥാനത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ  മാദ്ധ്യമങ്ങളിൽ കാണുന്നുണ്ട്. കേരളസംസ്ഥാനം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളുടെ വിഹാരകേന്ദ്രമായി മാറിയല്ലോ എന്ന് കാണുന്നു. ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള  വാർത്തകൾ പ്രധാന വാർത്തകളാണ്. അതുപോലെതന്നെയാണ് നിരവധി  പണത്തട്ടിപ്പുകൾ നടത്തുന്ന സംഭവങ്ങൾ, അത് ബാങ്കുകളാണെങ്കിലും,വിദ്യാ- കേന്ദ്രങ്ങളായാലും, തൊഴിൽരംഗത്തോ, കാർഷികരംഗത്തോ ഏതായാലും  നിരവധി ക്രിമിനൽ കുറ്റങ്ങൾ നടത്തുന്നവരുടെ കേന്ദ്രമാക്കുകയാണ്. അത് ചെയ്യുന്നതിൽ രാജ്യം ഭരിക്കുന്ന മന്ത്രിമാരോ ജനപ്രതിനിധികളോ ഉൾപ്പെടുന്നു എന്ന വാർത്തകൾ പോലും ഉണ്ടല്ലോ. 

മലയാളി യുവജനങ്ങൾ   

കുറച്ച മാസങ്ങൾക്ക് മുമ്പ് ജർമ്മനിയിലേക്ക് പഠനത്തിന് കേരളത്തിൽ നിന്ന് എത്തിയ രണ്ടു ചെറുപ്രായക്കാരെ അപ്രതീക്ഷിതമായിട്ട് കാണുകയുണ്ടായി. അവരിൽ ഒരു പെൺകുട്ടി ഇരുപതു വയസ്സിൽ താഴെ, മറ്റെയാൾക്ക് അതിലും താഴെ പ്രായം തോന്നും. പെൺകുട്ടി: "ഞാൻ ജർമ്മനിയിൽ പഠനത്തിന് വേണ്ടി എത്തിയതാണ്. ഇവിടെ വന്നിട്ട് രണ്ടുമാസമായി. എന്റെ വിസ പുതുക്കുവാൻ അപേക്ഷ കൊടുത്തപ്പോൾ, വിസ എക്സ്റ്റന്റ് ചെയ്യാൻ സാധിക്കുകയില്ലെന്നു അധികാരികൾ പറയുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല." പെൺകുട്ടി വളരെ വിഷമത്തോടെ പറയുന്നു. എങ്ങനെയാണ് ഇവിടെയെത്താൻ വേണ്ടി  നിങ്ങൾക്ക് കേരളത്തിൽ നിന്ന് അനുവാദം ഉണ്ടായത് എന്ന ചോദ്യത്തിന് " ഒരു ഏജന്റ് ആണ് അനുവാദ പത്രങ്ങൾ ശരിപ്പെടുത്തിത്തന്നത്, കുറെ പണവും കൊടുത്തതാണ്" ഞാൻ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല. അതുപോലെ ഞാൻ ഒരു ദിവസം സൂപ്പർമാർക്കറ്റിൽകൂടി നടക്കുമ്പോൾ മേൽക്കുറിച്ച ആൺകുട്ടി  എന്റെയടുക്കൽ പരിചയപ്പെടലിനു ശ്രമിച്ചു. ആ മലയാളി ചെറുപ്പക്കാരൻ പറയുന്നു, " താമസിക്കാനുള്ള മുറിവാടകയും കൊടുക്കാൻ പണമില്ല, ഇവിടെ  ഷോപ്പിൽ ഒരു ജോലി കിട്ടുമോയെന്ന് തിരക്കുവാനാണ് ഇപ്പോൾ ഇവിടെയ്ക്ക്  വന്നത്". ഈ അടുത്ത കാലങ്ങളിൽ ജർമ്മനിയിലേക്ക് അനേകം മലയാളികൾ എത്തിച്ചേർന്നിട്ടുണ്ട്. യുവജനങ്ങളെ കേരളത്തിന് വെളിയിലേക്ക് പോകുവാൻ സഹായിക്കുന്നവർ എന്ന പേരിൽ പ്രവർത്തിക്കുന്ന അനേകം ഏജന്റുമാർ ലക്ഷങ്ങൾ തുക യുവജനങ്ങളിൽ നിന്നും കവർന്നെടുക്കുന്ന വാർത്തകൾ ഉണ്ട്. ഇതൊന്നും ആരും ശ്രദ്ധിക്കാതെ എങ്ങനെയും സ്വന്തം സമ്പത്തു പണയം വച്ച് പണമുണ്ടാക്കി ഏജന്റുമാർക്ക് നൽകുന്നു. അങ്ങനെ വിദേശങ്ങളിലേക്ക്, ഉദാ: ജർമ്മനി, വന്നു ചേർന്നവർ ഇക്കാര്യങ്ങൾ എല്ലാം മറന്നുകൊണ്ട് ജർമ്മനിയിൽ എപ്രകാരം എന്ന വിവിധ കാര്യങ്ങൾ-പൊതുസാമൂഹ്യജീവിതരീതി, താമസം,  തൊഴിൽ, വേതനം, എന്നിങ്ങനെ യഥാർത്ഥ വസ്തുതകൾ പലതും മനസ്സിലാക്കി പറയുന്നതുപോലെ അവർക്ക് സ്വന്തമായ അവരുടെ സ്വന്തം സർവ്വജ്ഞാനം യൂ ടുബ് ചാനലിൽ വീഡിയോ നിർമ്മിച്ച് സ്വയം പ്രസിദ്ധരാവുകയെന്ന തൊഴിൽ ചെയ്യുന്നത് വളരെ പ്രസിദ്ധമാണ്. ഇത്തരം മലയാളിയുവജനങ്ങൾ അവരുടെ മാതൃരാജ്യമായ കേരളത്തെ മറ്റു വിദേശരാജ്യങ്ങളെപ്പോലെ ബഹുവിധമായ വികസനത്തിന് പങ്കുചേരേണ്ടവരാണ്. ഇവരെ സ്വീകരിച്ച ആധിധേയരാജ്യം എപ്രകാരമാണ് ലോകസാമ്പത്തികനിലവാരത്തിൽ എത്തിയതെന്ന് സാമാന്യ ജ്ഞാനം അറിയണം. അവിടെയുള്ള ജനങ്ങളെയും ജീവിത -സംസ്കാര -നിയമ വ്യവസ്ഥകളെയും മനസ്സിലാക്കാതെയുള്ള ഒരു ജീവിതം തുടങ്ങുവാൻ ഇവിടെ വന്നെത്തിയവർക്ക് എന്തുകൊണ്ട് കഴിയുന്നില്ല? കേരളത്തെ സമാധാനത്തിന് മാതൃകയാക്കാനുള്ളവർ രാജ്യംവിട്ട് പോകുന്നു. കേരളത്തിൽ ആവശ്യമായ വികസനം സാദ്ധ്യമാക്കാനുള്ള യൂവ വിദഗ്ദ്ധന്മാരെ കേരളത്തിൽനിന്നും മറു നാടുകളിൽ കുടിയേറ്റാൻ സഹായിക്കുന്ന 'നോർക്ക' പോലെയുള്ള ഏജൻസി ചെയ്യുന്ന നടപടി നമ്മുടെ മാതൃരാജ്യത്തിന്റെ വികസനത്തെ തകർക്കുന്നു. കേരളം ഒരിക്കലും വലിയ മാലിന്യക്കൂമ്പാരങ്ങൾ സൂക്ഷിക്കുന്ന, അതിലേറെ  വന്യമൃഗങ്ങൾ മാത്രം ഉല്ലസിക്കുന്ന, ഒരു കലാപ ഭൂമിയാക്കാൻ, നമ്മൾ ആരും പങ്കാളികൾ ആകരുതല്ലോ. പക്ഷെ നാം സ്വയം നന്നാകുന്നതിനും അതിനായി  പ്രായശ്ചിത്തം ചെയ്യുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ വ്യർത്ഥമാണ്. വിദേശ വിദഗ്ദ്ധ തൊഴിലാളികൾ ചിന്തിക്കുന്നതുപോലെ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്  അടിസ്ഥാനമായി കാരണമാകുന്ന കാര്യങ്ങൾ ഒരുപക്ഷെ പെട്ടെന്നുള്ള ഒരു വ്യത്യസ്ത ജീവിതശൈലിയിലുള്ള ജീവിതവഴികൾ നേരിട്ട് കാണുന്നതാകാം. അതിലേറെ ദയനീയമായ കാര്യമാണ്ഈ, പ്രവാസികളായ മലയാളികളെ സ്വത്ത് നിയമം ഉണ്ടാക്കി അവരുടെ സ്വത്തിൽനിന്നും പൈശാചികനികുതി പിരിക്കുന്ന സർക്കാർ കേരളത്തിന്റെ ഒരു അവസാനമില്ലാത്തെ ദുരന്തമാണ്.

ദശകങ്ങൾക്ക് മുമ്പുണ്ടായ ഒരു സ്ത്രീ മുന്നേറ്റമായിരുന്നു ജർമ്മനിയിലേക്കുള്ള മലയാളി വനിതാ കുടിയേറ്റം. ആധുനിക കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ, സ്ത്രീകൾ പൂർണ്ണമായും നേതൃത്വം നൽകിയ മറ്റൊരു കുടിയേറ്റമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. കുടിയേറ്റവും പ്രവാസവും സങ്കീർണ്ണങ്ങളായ പ്രതിഭാസങ്ങളാണ്. അവയിൽ ആർക്ക് ആര് ആർക്ക് കീഴടങ്ങുന്നു അല്ലെങ്കിൽ വഴിമാറുന്നു. കാലത്തിനേ പറയാനാവൂ. ഇത് മറക്കേണ്ടതില്ല.. മലയാളികളുടെ മലയാളത്തിന് ജർമ്മൻ ചുവ ഉണ്ടാകുന്നോ അതോ ജർമ്മൻകാരുടെ ജർമ്മൻ സ്വഭാവത്തിന് മലയാളി ചുവ ഉണ്ടാകുന്നോ എന്ന് കാലം തെളിയിക്കണം.

ഇവിടുത്തെ ജീവിതം വളരെ ഏകാന്തമാണ്‌ -

നമ്മുടെ ആളുകളുടെ രീതികൾ ചുറ്റുമുള്ള ജർമ്മൻകാരുടേതുമായി താരതമ്മ്യ പ്പെടുത്തിയാൽ വിവിധകാര്യങ്ങളിലും വ്യത്യസ്തതയുണ്ട്. വിദേശരാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യാക്കാരുടെ ഇടയിലും വ്യത്യസ്‌തകളുണ്ട്. അതിലേയ്ക്ക് ഒരു  ശ്രദ്ധ ആകർഷിക്കുകയും ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, പാഴ്സ്സികൾ, ക്രിസ്ത്യാനികൾ, ഗുജറാത്തികൾ, മദ്രാസികൾ, പഞ്ചാബികൾ, തുടങ്ങിയ ചില വ്യത്യാസങ്ങൾ നാമെല്ലാവരും മറക്കേണ്ടതാണ്. അതുപോലെതന്നെ മറ്റുള്ള  ലോകരാജ്യങ്ങളിൽ നിന്നു ജർമ്മനിയിൽ കുടിയേറിയ വിദഗ്ദ്ധ തൊഴിലാളി കൾക്ക് ജർമ്മനിയിലെ ജനങ്ങളുടെ സാമൂഹികസമ്പർക്കങ്ങളെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ ചിന്തിക്കുന്നത് സാധാരണമാണ്. "ഇവിടത്തെ (ജർമ്മനി) ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ തണുത്തവരും, നേരിട്ടുള്ള ചങ്ങാത്തമില്ലാത്തവരുമാണ്". ഈ അഭിപ്രായം ഒരു വിദേശ വിദഗ്ദ്ധയുടെ  സ്വന്തം അനുഭവം ആണ്. ജർമ്മനിയുടെ വികസനത്തിന് വിദഗ്ദ്ധരായിട്ടുള്ള തൊഴിലാളികളുടെ അഭാവമുണ്ട് എന്നാണ് പുതിയ കണക്ക് വ്യക്തമാകുന്നത്. അതിനാൽ ഏതാണ്ട് ഒന്നരദശലക്ഷം (1.5 ദശലക്ഷം) പ്രതിഭകളെ റിക്രൂട്ട് ചെയ്യേണ്ടതുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ ഇതിനകം ജർമ്മനിയിലുള്ള നിരവധി പ്രവാസി തൊഴിലാളികൾ വീണ്ടും രാജ്യം വിടാൻ താല്പര്യപ്പെടുന്നുവെന്ന് പുതിയ സർവ്വേ വ്യക്തമാക്കുന്നുണ്ട്. എന്താണ് അവരെ ശരിക്കും അലട്ടുന്നത്? 

മറ്റു ചിലരുടെ അഭിപ്രായങ്ങൾ കൂടി നോക്കാം. "ഇവിടെയുള്ള വിവേചനം വളരെ മോശമാണെന്ന് ഞാൻ കരുതുന്നു. ഒരു വിദേശവ്യക്തിയെന്ന നിലയിൽ  എന്റെ ഭാഷാവൈദഗ്ധ്യം എന്നെ വിലയിരുത്തുന്നു. എനിക്ക് വളരെയേറെ  വിജയകരമായ കരിയർ ഉണ്ടെങ്കിലും യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡുമായി ഈ രാജ്യത്തേയ്ക്ക് വന്നിട്ടും ഒരുതരം രണ്ടാം ക്ലാസ് പൗരനായി കണക്കാക്കപ്പെ ടുന്നു., എനിക്ക് തോന്നുന്നതിങ്ങനെയാണ് : അതായത്, ജർമ്മൻകാരുടെ ചില നിലപാട് വളരെ നിരാശാജനകമാണ്. ഇവിടെ ചങ്ങാതിമാരെ കിട്ടുന്നതിനേറെ  ബുദ്ധിമുട്ടാണ്. ഇവിടുത്തെ ജീവിതം വളരെ ഏകാന്തമായിരിക്കും. ഇവിടെ എനിക്ക് ഇപ്പോൾ മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടുകാരുമായി അടുത്ത്  ബന്ധപ്പെടുക അസാദ്ധ്യമാണ്. കുറഞ്ഞപക്ഷം ആറുമാസത്തിലൊരിക്കൽ, ആരെങ്കിലും മാറിത്താമസിക്കുന്നതുവരെ, ഒരു അന്താരാഷ്‌ട്ര സുഹൃദ്‌ബന്ധം  ഉണ്ടാക്കുന്നതിൽ കുഴപ്പമില്ല. ഇവിടുത്തെ ജീവിതം ഏറെ ഏകാന്തമാണ്‌ ".-  ഈ കഴിഞ്ഞ നാളിൽ ജർമ്മനിയിലെ വിദേശ വിദഗ്ദ്ധ   തൊഴിലാളികളെക്കുറിച്ചു
നടന്ന സർവ്വേയിൽ പങ്കെടുത്തിരുന്ന ഒരു ദക്ഷിണാഫ്രിക്കൻ, കാനഡായിൽ നിന്നുള്ള ഒരു പൗരൻ മാത്രമല്ല, ഒരു ഒമാൻ പൗരൻ എന്നിവരിൽ നിന്നാണ് ഈ വിധത്തിലുള്ള ഉദ്ധരണികൾ വന്നത്. സർവ്വേയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ ആകെ 979 പേര് പങ്കെടുത്തു. ശരാശരി 42 വയസ് പ്രായമുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. അവരിൽ എല്ലാവർക്കും അക്കാഡമിക്ക് ബിരുദ൦ (87 ശതമാനം പേർക്ക്) ഉള്ളവരാണ്. സ്വന്തം നാട്ടിലെ വീട്ടിൽനിന്നും വളരെ അകലെ ഉള്ള നാടുകളിൽ പ്രവാസികളായി താമസിക്കുന്ന അക്കാഡമിക്ക് ശ്രുംഖലയായ ഇന്റർനേഷൻസിലെ അംഗങ്ങൾക്കിടയിലാണ് ഈ സർവ്വേ നടന്നത് എന്നതിൽ അതിശയിക്കാനില്ല. അവരുടെ നേരിട്ടുള്ള അനുഭവങ്ങൾ, മാനസ്സിക അപഗ്രഥനങ്ങൾ അപ്പാടെ ശരിയല്ലെന്ന് തീർത്ത് പറയാനാവില്ല. 

ഇന്റർനേഷൻസിന് ലോകമെമ്പാടും ഏകദേശം 4.8 ദശലക്ഷം അംഗങ്ങളുണ്ട്. ഇവർ വർഷത്തിലൊരിക്കൽ, ആതിഥേയ രാജ്യത്തെ അവരുടെ ജീവിതത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ ഈ അംഗങ്ങളോട് ആവശ്യപ്പെടുന്നു. ചോദ്യങ്ങൾ ഇങ്ങനെയാണ്: പ്രാദേശികമായി അവർക്ക് ജീവിതം എത്രമാത്രം  സുഖകരമാണ്? താമസത്തിനുവേണ്ടി ഒരു സ്ഥലം കണ്ടെത്തുന്നതിന് ഏറെ എളുപ്പമോ ബുദ്ധിമുട്ടോ ആയിരുന്നോ? വിസ, ഒരു ഇന്റർനെറ്റ് കണക്ഷൻ, അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് എന്നിവയും സംഘടിപ്പിക്കുന്നത് എത്രത്തോളം വിരസമായിരുന്നു ? നല്ല ചങ്ങാതിമാരെ ലഭിക്കുന്നത് അത്ര എളുപ്പമാണോ? ഇങ്ങനെ ദൈനംദിനജീവിതകാര്യങ്ങളെപ്പറ്റിയുള്ള കാര്യങ്ങളെല്ലാം തന്നെ ചില ചോദ്യവിഷയങ്ങളാണ്.

ജർമ്മനിയിൽ വിദഗ്ധ തൊഴിലാളികളുടെ കുറവ്.   

പ്രതിവർഷം 1.5 ദശലക്ഷം കുടിയേറ്റക്കാരെ സ്വീകരിക്കാൻ ജർമ്മൻ സർക്കാ രിനോട് സാമ്പത്തിക വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇപ്പോൾ വിഷയത്തിൽ  ജർമ്മൻ മാദ്ധ്യമങ്ങൾ കൂടുതൽ അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്. വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ജർമ്മനിയിൽ ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കുവാനുള്ള ആലോചനകൾ സർക്കാർതലത്തിലും ഉണ്ട്. വിദഗ്ദ്ധ തൊഴിലാളികളെ സ്വീകരിക്കുന്ന കാര്യത്തിൽ ജർമ്മനിക്ക് ഏതാണ്ട് അവസാന സ്ഥാനമാണുള്ളത്. പ്രവാസികളുടെ ആഗോള സർവേ പ്രകാരം ചില വിവരങ്ങൾ ജർമ്മൻ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭവനനിർമ്മാണം, താമസം, ഭാഷ, ഭരണനിർവ്വഹണം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ തുടങ്ങിയ വിഭാഗങ്ങളിൽ സർവേ നടത്തിയ 52 രാജ്യങ്ങളിൽ 2022-ൽ ജർമ്മനി ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വച്ചത് എന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട ചില വാർത്തകളാണ്. 2023-ലും ആ സ്ഥിതിയിൽനിന്നു മാറ്റം ഒന്നുമുണ്ടായിട്ടില്ല. ദക്ഷിണ കൊറിയ, തുർക്കി, നോർവേ, കുവൈറ്റ് എന്നീ രാജ്യങ്ങൾ മാത്രമാണ് ജർമ്മനിയേക്കാൾ മോശം (49 % ) പ്രകടനം കാഴ്ചവച്ചത്. പ്രദേശവാസികളുടെ ജീവിത സാഹചര്യങ്ങളും മറ്റും സർവേയിൽ ഒരു പങ്കും വഹിക്കുന്നില്ല എന്ന കാര്യം ശ്രദ്ധാവഹമാണ്. അതുമൂലം ഇന്ന് മനുഷ്യാവകാശങ്ങൾ കുറഞ്ഞ ഒരു അളവിൽ പോലും കണക്കിലെടുക്കാത്ത പല രാജ്യങ്ങളും മികച്ച പ്രകടനം അതിശയകരമാംവിധം കാഴ്ചവയ്ക്കുന്നതു നാം അറിയുന്നു. ലോകമെമ്പാടും ഉള്ള 172 രാജ്യങ്ങളിൽ നിന്നുള്ള 12065 ആളുകൾ പങ്കെടുത്ത സർവേയുടെ ഫലങ്ങൾ മുൻകൂട്ടി ജർമ്മൻ മാദ്ധ്യമം SPIEGEL-ന് ലഭ്യമാണ്. കുറച്ചു ദിവസങ്ങൾ മുമ്പ് "സ്പീഗൽ" എഡിറ്റോറിയലിൽ ഫ്ലോറിയാൻ ടീക്മാൻ എഴുതിയ കാര്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു എന്ന് മറ്റു ജർമ്മൻ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നു. എന്നാൽ വിദേശങ്ങളിൽനിന്ന് യോഗ്യതയുള്ള വിദഗ്ധതൊഴിലാളികളേയോ, പരിശീലനം നടത്താൻ തയ്യാറുള്ളവരെയോ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ ഇത് പര്യാപ്തമാകുന്നില്ല എന്നാണ് കരുതുന്നത്. അവരെയും ഈ രാജ്യത്തുതന്നെ പാർപ്പിക്കണമല്ലോ, അതാണ് പ്രധാന വെല്ലുവിളി എന്നാണ് ഒദ്യോഗികമായ ചില സൂചനകൾ പറയുന്നത്.
  
ഭാവിയിൽ ജോലി -

സാമ്പത്തിക വിദഗ്ദ്ധ ശ്രീമതി മോനിക്ക ഷ്നിറ്റ്സ്ലറുടെ കണക്കുകൂട്ടലുകൾ പ്രകാരം തൊഴിലാളികളുടെ എണ്ണം നിലനിറുത്തുവാൻ ഇന്ന് ജർമ്മനിക്ക് പ്രതി വർഷം 1.5 ദശലക്ഷം സ്ത്രീ-പുരുഷ കുടിയേറ്റക്കാരെ ആവശ്യമാണ്. ജർമ്മൻ വനിതയായ ശ്രീമതി മോനിക്ക. S. ഒരു ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞയും 1996 മുതൽ മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമില്യൻസ് - യൂണിവേഴ്സിറ്റിയിൽ താരതമ്മ്യസാമ്പത്തിക ശാസ്ത്രത്തിന്റെ ചെയർസ്ഥാനം വഹിക്കുന്നു. ഇന്ന്  വിദേശ ജനസംഖ്യയുടെ കുടിയേറ്റനിരക്ക് 4.7 % മായി കുറയേണ്ടിവരുമെന്നും അല്ലാത്തപക്ഷം ഇതിലും കൂടുതലായിരിക്കുമെന്നും I A B യിലെ തൊഴിൽ വിപണി ഗവേഷകർ കണക്ക് കൂട്ടിയിരിക്കുന്നു. നമ്മുടെ തൊഴിൽ ലോകം ധ്രുതഗതിയിലുള്ള ഘടനാപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഡിജിറ്റൽ പരിവർത്തനം, കൂടുതൽ തോതിൽ കാണുന്ന ജനസംഖ്യാവർദ്ധനവ്, തൊഴിൽ വിപണിയിലെ തലമുറമാറ്റം അവയെല്ലാം കമ്പനികൾക്ക് പലതരം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്‌. ചടുലമായ വ്യത്യസ്ത രീതികൾ, വഴക്കങ്ങൾ, അവയ്ക്ക് കാര്യക്ഷമമായ വിധം ഉപകരണങ്ങളുടെ ഉപയോഗം എന്നിവയും ദീർഘകാലാടിസ്ഥാനത്തിൽ അനേകം വിദഗ്ദ്ധരായ ജീവനക്കാരെ നിലനിറുത്താനും മാത്രമല്ല, ഉൽപാദനക്ഷമതയും, നവീകരണം വർദ്ധിപ്പിക്കാനും ഭാവികാലങ്ങളിൽ സഹായിക്കുമെന്നാണ് ആ ജർമ്മൻ വിദഗ്ധയുടെ നിഗമനം. അവരുടെ ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെ യും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്, മത്സര നയം, ഇന്നോവേഷന്റെ സാമ്പത്തിക ശാസ്ത്രം, ബഹുരാഷ്ട്ര കമ്പനികളുടെ നയം എന്നിവയിലാണ്. 2015 ജനുവരി മുതൽ 2016 ഡിസംബർ വരെ അവർ  അസോസിയേഷൻ ഫോർ സാമൂഹ്യ രാഷ്ട്രീയ പോളിസികളുടെ (ഫെറൈൻ ഫ്യുർ സോഷ്യൽ പൊളിറ്റിക്സിന്റെ) ചെയർമാനായിരുന്നു. വിവിധതലങ്ങളിൽ ഉണ്ടാകേണ്ട പുരോഗതിയെപ്പറ്റി അവർ നിർദ്ദേശം നൽകുന്നുണ്ട്. "ഇത് ദ്വാരങ്ങൾ ഉള്ള വെള്ളമൊഴുകുന്ന കുഴൽപോലെയാണ് ജോലി; അതിൽ സമ്മർദ്ദം നിലനിറുത്താൻ വേണ്ടി നാം കൂടുതൽ വെള്ളം പമ്പ് ചെയ്യേണ്ടതുണ്ട്. ഒടുവിൽ, ദ്വാരങ്ങൾ അടച്ചാൽ അത് എളുപ്പമല്ലേ? ജോലിക്ക് വരുന്ന ആളുകൾക്ക് നിറഞ്ഞ സ്വാഗതവും, അവരുടെ സാന്നിദ്ധ്യ൦ വളരെ  ഗുണം ആഗ്രഹിക്കുന്നുണ്ട് എന്ന് അനുഭവപ്പെടുത്തുന്ന  സാഹചര്യം ഉണ്ടാക്കണം. ഓഫീസിലും ഓരോരോ ജോലിസ്ഥലത്തും മാത്രമല്ല ദൈനംദിന ജീവിതത്തിലും, തെരുവിലും ഏതു ക്ലബുകളും സമാജങ്ങളിലും, അയൽപക്കത്തും ഈ അനുഭവങ്ങൾ കാണാൻ കഴിയണം. എന്നാൽ മറ്റുചില  യാഥാർത്ഥ്യം, പല സ്ഥലങ്ങളിലും ഇപ്പോഴും ഇവയൊക്കെ വളരെ കുറവാണ്." 

ജർമ്മനിയിലെ പ്രവാസികളുടെ സർവേ എത്ര ശക്തമാണെന്ന് കാണിക്കുന്നു.    

സർവേയിൽ പങ്കെടുത്തവരിൽ പത്തിൽ മൂന്നുപേർക്കും ഇവിടെ അവരുടെ സ്വന്തം വീട്ടിലാണെന്ന് തോന്നുന്നില്ല. അവർക്ക് ഒരു സോഷ്യൽ നെറ്റ് വർക്ക് ഇല്ല. ഈ രാജ്യത്തു (ജർമ്മനി) ചങ്ങാതിമാരെ ഉണ്ടാക്കുക ബുദ്ധിമുട്ടാണെന്ന് ഓരോ രണ്ടാമനും പറയുന്നു. എന്നാൽ വിദേശ സഹപൗരന്മാരോട് ചങ്ങാത്തം ഉണ്ടെന്നുള്ള പ്രസ്താവനയോട് മൂന്നിലൊരാൾ യോജിക്കുന്നു. "ഇവിടെയുള്ള ആളുകൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ തണുത്തവരും നേരിട്ടുള്ള ചങ്ങാത്തമുള്ളവരുമാണ്." അതേസമയത്ത് , "ഒരു വിദേശി എന്ന നിലയിൽ ഇവിടെ എനിക്ക് ഒരിക്കലും സുഖം തോന്നിയില്ല; വഴക്കം, ചില സാംസ്‌കാരിക സംവേദനക്ഷമത, മറ്റു സംസ്കാരങ്ങളോടുള്ള ബഹുമാനവും അംഗീകാരവും എന്നിവയുടെ അഭാവവും ഞാൻ ശ്രദ്ധിച്ചു".ഇത് ഒരു റുമേനിയൻ സ്ത്രീയുടെ അഭിപ്രായമാണ്. ഒരു ബ്രിട്ടീഷ് പൗരൻ പറയുന്നു: "ജർമ്മനി ഒരു തരം ദുഷിച്ച വലയത്തിൽ അകപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഒരുവശത്ത്, ലഭ്യമായിട്ടു ള്ള തൊഴിൽ വിതരണത്തിൽ അകപ്പെട്ടിരിക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഒരു പഴക്കമേറിയ സമൂഹമെന്ന നിലയിൽ, സുഗമമായി പ്രവർത്തിക്കാൻവേണ്ടി കുടിയേറ്റത്തെ ആശ്രയിക്കുന്നുവെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മറുവശത്ത്, ഇന്ന് ജർമ്മനിയിലെ ജീവിതവും ജോലിയും എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള ബഹുസ്വര സമീപനത്തിൽ നിന്ന് വളരെയകലെയാണ്". ഒരു നേപ്പാളി യുവാവ് എഴുതി: "സാംസ്കാരിക വ്യത്യാസങ്ങളും ഭാഷാതടസ്സവും എന്റെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രദേശവാസികൾക്ക് ഇതിനകം തന്നെ അവരുടേതായ ജർമ്മൻ സുഹൃത് വലയം ഉണ്ടായിട്ടുമുണ്ട് ; അവർ അന്താരാഷ്ട്രസൗഹൃദങ്ങളിൽ വലിയ താല്പര്യം കാണിക്കുന്നില്ല. ഇന്ന്  ഞാൻ പ്രതീക്ഷിക്കാത്ത നിരവധി വംശീയസംഭവങ്ങളും ഇവിടെ നടന്നിട്ടുണ്ട്".  ജർമ്മനിയിലെ ട്യൂബിൻഗെൻ ഇൻസ്റ്റിട്യൂട്ട് ഫോർ അപ്ലെയിഡ് ഇക്കണോമിക് റീസേർച്ച് നടത്തിയ ഒരു സർവേയിൽ ഉയർന്ന യോഗ്യതയുള്ള വ്യത്യസ്തപ്പെട്ട പ്രൊഫഷനുകളിൽ രണ്ടു പേർ അവരുടെ മാതൃരാജ്യത്തിന്റെ അടിസ്ഥാനം നോക്കി വിവേചനം അനുഭവിച്ചതായി പ്രസ്താവിച്ചു. ഇപ്രകാരമുള്ള വിഷയ പഠനത്തിനായി ഫെഡറൽ ജർമ്മൻ എംപ്ലോയ്‌മെന്റ് ഏജൻസിക്ക് വേണ്ടി ഏകദേശം 1900 ആളുകളുമായി ഫേസ്ബൂക് വഴി സർവ്വേ നടത്തിയിട്ടുണ്ട്.

"യൂ.എസ്-ൽ ഞങ്ങൾക്ക് കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്"   

റെയ്‌മുണ്ട് ഗുവേര എന്ന ഫിലിപ്പീൻസിൽ നിന്നുള്ള ഒരു നഴ്സ് ഇപ്രകാരമാണ് അഭിപ്രായപ്പെട്ടത്: " അവിടെ ജീവിക്കാൻ കൂടുതൽ സുഖകരമാണ്. വിദേശത്തു നിന്നുള്ള തൊഴിലാളികൾ പ്രധാനമായും താമസ -പ്രൊഫഷണൽ, തുടങ്ങിയ കാരണങ്ങളാൽ ജർമ്മനിയോട് പുറംതിരിഞ്ഞാണ് നിൽക്കുന്നത്. ഉദാഹരണ൦, അവർ പരിമിതമായ കാലയളവിൽ മാത്രം ജോലി ചെയ്യുന്നതിനാലോ, അതല്ല, അവരുടെ പ്രൊഫഷണൽ യോഗ്യതകൾ വേണ്ടതുപോലെ അംഗീകരിക്കാത്ത കാരണങ്ങളോ ആകാം. എന്നാൽ ഇതും ഇവിടുത്തെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രസിദ്ധ നിരീക്ഷകൻ ബെർണാഡ് ബുക്ക്മാൻ ഒരു അഭിപ്രായം പറയുന്നു: "ഓരോ കാരണങ്ങളും ഒട്ടകത്തിന്റെ മുതുകിനെ തകർക്കുന്ന ഒന്നായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രാജ്യംവിടാൻ ആളുകളെ പ്രീണിപ്പിക്കുന്ന, വേറെയുമുണ്ട്, റെയ്‌മുണ്ട് ഗുവേരെയെപ്പോലെ ഉള്ള ആളുകൾ. ജർമ്മനിയിലെ നീഡർസാക്സണിലെ ഒരു ആശുപത്രിയിൽ അഞ്ച് വർഷങ്ങളായി നഴ്സ് ജോലി ചെയ്തിരുന്ന അദ്ദേഹവും ഫിലിപ്പീൻസിൽ  നിന്നാണ് ജർമ്മനിയിൽ കുടിയേറിയത്. ഇപ്പോൾ അമേരിക്കയിൽ ഫ്ലോറിഡയിൽ തൻ്റെ ഭാര്യയോടൊപ്പം താമസിക്കുന്നു. അവിടെ, ഒരു പരിചരണ ദാതാവ് എന്ന ഒരു നിലയിൽ ഒരു വീട് വാങ്ങാൻ അദ്ദേഹത്തിന് സർക്കാർ പിന്തുണ ലഭിക്കുന്നു. "ജർമ്മനിയിലേതിനേക്കാൾ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റെസിഡന്റ് പെർമിറ്റ് ലഭിക്കാൻ എളുപ്പമാണ്. യു.എസിൽ. കൂടുതൽ ഓപ്‌ഷനുകൾ ഉണ്ട്, അത് തന്നെ ജീവിക്കാൻ കൂടുതൽ സുഖകരമാണ് "ഇങ്ങനെയാണ് അദ്ദേഹം അമേരിക്കൻ ജീവിതത്തെപ്പറ്റിയും പറയുന്നത്. 

കഴിഞ്ഞ വർഷം ഹാംബുർഗ് ആസ്ഥാനമായുള്ള ബിസ്‌നസ് സൈക്കോളജിസ്റ്റ് ഗ്രേസ് ലുഗർട് ജോസ് സോഷ്യൽ മീഡിയയിലൂടെ നൂറിലധികം ഫിലിപ്പൈൻ നേഴ്‌സുമാരെ നേരിൽ സന്ദർശിച്ച് അവരുടെ ജോലിയിൽ എത്രത്തോളം ഇന്ന് സംതൃപ്തരാണെന്ന് സർവ്വേ നടത്തിയിരുന്നു. "തങ്ങൾ വിലമതിക്കപ്പെടുന്നില്ല, തങ്ങളുടെ പ്രൊഫഷണൽ യോഗ്യത അംഗീകരിക്കപ്പെട്ടിട്ടില്ലെന്നു൦ പലരും ഈ സർവ്വേയിൽ പറഞ്ഞു. അഞ്ചിലൊന്ന് പേർ വിവേചനവും വംശീയതയും ഉണ്ട് എന്ന അഭിപ്രായം പറഞ്ഞു. ഉദാഹരണത്തിന്, ശരിയായ വിധം ജർമ്മൻ ഭാഷ സംസാരിക്കാത്തതിനാൽ അവരോട് അവഹേളനാപരമായും അതുപോലെ കുറഞ്ഞ മര്യാദയോടുമാണ് പെരുമാറിയത് എന്ന് റിപ്പോർട് ചെയ്തു. 

തൊഴിലുടമയും തൊഴിൽരംഗവും.  

അത്തരം സന്ദർഭങ്ങളിൽ ഇന്റഗ്രേഷൻ ഓഫീസർമാർക്ക് സഹായിക്കാനാകും എന്നാണ് പറയുന്നത്. പഴയതും പുതിയതുമായ ജീവനക്കാരെ വിവിധതരമായ  വ്യത്യാസങ്ങളോട് സംവേദനക്ഷമമാക്കുന്ന ഇന്റർ കൾച്ചറൽ പരിശീലനവും സഹായകരമാണെന്ന് ഇതേപ്പറ്റി ബെർലിനിലെ ജർമ്മൻ ഇൻസ്റ്റിട്യൂട്ട് ഫോർ ഇക്കണോമിക് റിസേർച്ചിലെ (D I W) അലക്‌സാണ്ടർ കൃതികോസ് പറയുന്നു. എല്ലാത്തിനുമുപരിയായി തൊഴിലുടമകൾക്ക് ഒരു കടമയുണ്ടെന്ന് അദ്ദേഹം കാണുന്നു. അവർ കൂടുതൽ നിക്ഷേപിക്കാൻ തയ്യാറാകണം. എന്നിരുന്നാലും, ജർമ്മനിയിലെ ലുഡ്‌വിഗ്സ്ഹാഫൻ അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ യൂട്ടാ റബ്ബ് അഭിപ്രായപ്പെടുന്നതനുസരിച്ച്,' ഇത് അത്രമാത്രം പ്രായോഗികമല്ല,പര്യാപ്തമല്ല'. എന്നാൽ ക്രിസ്മസിനോ, ഓരോ ജന്മദിനങ്ങളിലോ,  തുടങ്ങിയ ദിവസങ്ങളിൽ ചിലപ്പോൾ വീണ്ടും തനിച്ചാകാനും ഇടയാകുമല്ലോ. ഏകാന്തതയും ഗൃഹാതുരത്വവും പ്രധാന പങ്കു വഹിക്കാനിടയുണ്ട്. ഇപ്പോൾ, സ്ഥിരതാമസമാക്കിയ ആദ്യത്തെ കുറച്ചു വർഷങ്ങളിൽ കമ്പനികളിൽ ഓരോ അനുബന്ധ പ്രോഗ്രാം മാത്രമല്ല, സ്വകാര്യതയും ആവശ്യമാണ്. അതിപ്രധാന കാര്യമിതാണ് ; ആളുകൾ താമസിക്കുന്നതിനുള്ള തടസ്സങ്ങൾ തകർക്കുന്നത് ഒരു വലിയ സാമൂഹിക പ്രശ്നമാണ്. അതും നമുക്ക് ചുറ്റുമുള്ള ആളുകളുമായി ബന്ധപ്പെട്ടതുമാണ്.

നന്മയും തിന്മയും ഒരുമിച്ച് ?

ഇത്രയും കാര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലിനായി വരുന്നവർക്ക് പ്രതികൂലമായി കാണുന്നുവെന്ന് പരാതിപ്പെടുമ്പോൾ ചില മുൻകാല ചിത്രവും നാം കാണാൻ ശ്രമിക്കണം. ഇന്ത്യയുടെ മഹാത്മാ ഗാന്ധിയുടെ ആത്മകഥയിൽ അദ്ദേഹം സ്മരിക്കുന്ന ചില കാര്യങ്ങൾ നോക്കാം. അതിങ്ങനെ: "നമുക്ക് ചുറ്റും വലിയ സാമൂഹിക സേവനം ചെയ്യുന്ന ചില വർഗ്ഗങ്ങളെ ഹിന്ദുക്കളായ നമ്മൾ "തൊട്ടുകൂടാത്തവരായി കണക്കാക്കി പട്ടണത്തിന്റെയോ ഗ്രാമത്തിന്റെയോ വിദൂരഭാഗങ്ങളിലേക്ക് തള്ളിയിരിക്കുകയാണ്. ഗുജറാത്തിയിൽ ആ സ്ഥല  ഭാഗത്തിന് പറയുന്ന " ഡേട്  വാഡ" എന്ന പേരിന് തന്നെ ഒരു ദുർഗന്ധം കിട്ടിയി രിക്കുന്നു. ഇതുപോലെ ക്രൈസ്തവയൂറോപ്പിൽ ഒരു കാലത്ത്‌ ജൂതന്മാർ തൊട്ടു കൂടാത്തവർ ആയിരുന്നു. അവർക്ക് നല്കപ്പെട്ടിരുന്ന വാസസ്ഥലങ്ങളുടേത് "ഘെറ്റോ" എന്ന പ്രകോപനമുണ്ടാക്കുന്ന പേരായിരുന്നു. അതുപോലെ ഇന്ന് ദക്ഷിണാഫ്രിക്കയിലെ തൊട്ടുകൂടാത്തവരായി നമ്മൾ മാറിയിരിക്കുന്നു. പണ്ടത്തെ യഹൂദന്മാർ മറ്റെല്ലാവരെയും ഒഴിവാക്കിക്കൊണ്ട് ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി സ്വയം കണക്കാക്കി. അതിന്റെ ഫലമെന്നത്  പോലെ അവരുടെ അനന്തര തലമുറകൾക്ക് വിചിത്രവും അന്യായം പോലെ ദൈവശിക്ഷ അനുഭവിക്കേണ്ടിവന്നു. ഏതാണ്ട് അതേരീതിയിൽ ഹിന്ദുക്കൾ സ്വയം ആര്യന്മാർ അഥവാ പരിഷ്കൃതർ ആയും സ്വന്തം ആളുകളിൽ തന്നെ ഒരു വിഭാഗത്തെ അനാര്യർ അഥവാ തൊട്ടുകൂടാത്തവർ ആയും കണക്കാക്കി. അതിന്റെ അന്യായമെങ്കിലും വിചിത്രമായ ഒരു ദൈവശിക്ഷയ്ക്ക് ദക്ഷിണാ ഫ്രിക്കയിലെ ഹിന്ദുക്കൾ മാത്രമല്ല മുസ്ലീങ്ങളും പാഴ്സികളും കൂടി ഇരയായി." ഇതുപോലെ നിരവധി കാര്യങ്ങൾ മഹാത്മാ ഗാന്ധി തന്റെ ആത്മകഥയിൽ വിശദീകരിച്ചിരിക്കുന്നു. അദ്ദേഹത്തിൻറെ കുറിപ്പുകളിലെ തലക്കെട്ടുകൾ വായിക്കുമ്പോൾത്തന്നെ അപ്രകാരമുള്ള ചരിത്രസത്യത്തിന്റെ അർത്ഥം ഏത് വായനക്കാരനും ഒരു പരിധിയോളം മനസ്സിലായിക്കാണും. അപ്പോൾ നാം ഒരു യാഥാർത്ഥ്യം കൂടി ചിന്തിച്ചാൽ, തൊഴിൽ എന്ന ഏക ലക്ഷ്യം ഒരു സേവനവും ആയിരിക്കണമെന്ന് മുകളിൽ കുറിച്ചിരിക്കുന്ന വിദേശ തൊഴിൽകാര്യത്തിൽ, ഇത്തരം ചിന്താഗതി ശരിയാണെങ്കിൽ ലോകത്തിലെ ഏതു തൊഴിൽരംഗം ഈ പരീക്ഷയിൽ വിജയിക്കും? വിജയിക്കാൻ പ്രയാസമേറിയ തൊഴിൽരംഗത്തെ നിർത്തലാക്കാൻ ആർക്കു കഴിയും? രണ്ടിന്റെയും നന്മതിന്മകൾ വിധിക്കും? ഗുണമുള്ളതും ഇല്ലാത്തതും, നന്മയും തിന്മയും പോലെ, ഒരുമിച്ചു തൊഴിൽ രംഗവും തൊഴിലാളികളും നിലനിൽക്കും. ഏതു രാജ്യത്തുമാകട്ടെ മനുഷ്യന് ഇതിൽ നിന്ന് തെരഞ്ഞെടുക്കേണ്ടി വരും. എന്റെ അനുഭവത്തിൽ അതിന്റെ വ്യത്യസ്ത വർണ്ണങ്ങളിലും ഭാവങ്ങളിലും മനസ്സിലാക്കാൻ എനിക്ക് അതൊരു മാർഗ്ഗമായിരുന്നു. ഈവിധ അനുഭവങ്ങളെക്കുറിച്ചു ഏതൊരു വിദേശജോലി തേടുന്നയാളുകളും ഉറക്കെ ആലോചിക്കുകയാണ് വേണ്ടത്. // - 

**************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
********************************************************************************************* 

Samstag, 14. Oktober 2023

DHRUWADEEPTI: // Memories // Journey of a Missionary Priest // Parish Council and Finance Committee // Fr. George Pallivathukal

 DHRUWADEEPTI: // Memories //

Journey of a Missionary Priest // 

-Fr. George Pallivathukal-

   Parish Council and Finance Committee // 

Fr.George Pallivathukal

Parish Council and Finance Committee // 

As soon as I took over the administration of the Parish I called a meeting of the Parish council and explained to them the role of the laity in the church especially in managing the temporal affairs of the parish. I handed over the management of the finance to the parish council. Money that I had received from my predecessor was an amount of Rupees four thousand five hundred only. Parishioners were thinking that Ranjhi church had a lot of money and that the parish was getting plenty of money from foreign countries. We formed a finance committee headed by Mr. A. Raja, a retired officer from the OFK. The committe was active and resposible. Our motto was honesty and transperancy. I did not handle the money of the parish; however no payment would be made without my knowledge.

One Sunday one of the parish council members, Mr. BK John, asked me whether he could use the pulpit to make an announcement. I granted his request. He explained to the people how the Parishioners were made partners in the administration of the parish and the need for the people to own up the parish. He said that the people are the parish ; it is they who would make or brake the parish. He also read out to the people the statement of accounts of money which I received when I took over the parish. He said that the parish priest would never use the pulpit to ask for money but the people should contribute generously , without being asked, for the building up of the parish. He asked the people to pay one percent of their total income as church subscription. The parish council member of each area was authorized to collect church subscription and bring it to the parish council. When people started motivating each other the income of the parish increased.

All the major decisions regarding the administration of the parish was discussed and made in the parish council. The finance secretary would present the monthly accounts to the council. This made me free to do my pastoral duties as a parish priest. Mr. Yohannan was the parish council secretary and both Mr. Raja and Mr. Yohannan together formed a good team. We Priests need not handle money.Our lay people came of age. They are capable of handling the finance of the church. Our role is only to see that the church funds and properties are not misused and embezzled. It is important that our hands remain clean and that we are above suspicion. We need to trust our laity.

Care of the poor.

" The poor will be with you always " said the Lord, and Ranjhi parish had her own share of  the poor. However being in an industrial area all could find some work or other so that there was no need for anybody to go to bed hungry. For some people the income they received was not enough to meet all their domestic needs. Some wasted their earnings in exces drinking . In such cases their children were the suffers. The church came to the aid of these children by helping them in their education.

Good Samaritan Society.

There were some poor people in the parish who could not afford a funeral when some one in their family died. This was becoming a burden on the parish. So my predecessor Fr. Joseph Thoyalil along with Mr. M.P. Wilson, a parishioner, started a "Funeral Society" in the parish mainly to help the poor. Later on they felt that people needed help not only when they die, but also when they are sick and old. So the funeral society became a "Good Samaritan Society.". The slogan of the society was "Prayer without work is useless""( James 1,22). The members of the Samaritan Society did a wonderful job in the parish. I fully supported them. A feeling was created amoung them that theytoo were wanted. The members of the society kept the parish priest informed about all the cases they were handling, especially in view of helping them with sacraments of the sick and visiting them periodically. When somebody died in the parish even if that person was not a member of the Samaritan Society the members would go to that house and assist the family in conducting the last Rites. If the family was poor the Society would meet the expences of the funeral.Words are not adequate enough to acknowledge the praiseworthy services the Samaritan Society was rendering to the Ranjhi Parish.

Uncle Das Fund.

A retired bachelor from the 506 Army Workshop willed his property to the Ranjhi Church after his death. He had no relations in Ranjhi. In his last days St. Joseph sisters , especially Sr. Lucy looked after Mr. Das. He died when my predecessor Fr. Josep Thoyalil was the Parish priest. After the death of Mr. Das, Fr. Joseph sold his house and deposited the amount in fixed deposit in the Bank. To perpetuate the memory of Mr. Das , Fr. Joseph started an education fund named "Uncle Das Fund" to help the poor children to by Uniforms, books and stationery. Both the St. Gabriel's and St. Josephs were generous enough to give fee concessionto our poor children. This way no christen student had any difficulty in getting educated in our schools. Our motto was that no child in our parish should be deprived of education., at least up to the Higher Secondary level, because he/ she is poor. We were encouraged all our children to get enrolled in St. Gabriel's and St. Joseph's to benefit from the christian atmosphere and catechism in those schools. 

Before I left Ranjhi, I made the "Uncle Das Fund "into an "Uncle Das Trust". The members of the Trust were the parish priest and the assistant, superiors of St.Gabriel's Monastery and St. Josep's convent, Parish council secretary and finance secretary. I got it approved by the Bishop under his signature and seal. Nobody was allowed to change any clause in the Trust without the permission of the Bishop. This was to ensure that the intention of the doner was honored and the memory of Uncle Das was perpetuated. 

Bishop Dubbelman Memorial Poor Family Trust.

One of the many things Bishop Theophane did to uplift the poor of the diocese , especially the tribals, was that he started a scheme called "Family Adoption" to help the poor families to educate their children. He contacted many families in Holland to adopt poor Indian families and to assist them in educating their children. Seven families of Ranjhi were beneficiaries of this scheme. There were many more poor families in the parish but were not benefiting from this scheme. So Bishop permitted me to share whatever we got for a few families with the other poor families also to be fair with all. I saved some money from the "Family adoption" scheme, put the amount together and made it into a trust for poor families of the parish and named it after Bishop Dubbelman, the first Bishop of our diocese and the founder of Ranjhi parish. I felt the need of a fund to help the poor families because the help for families coming from Holland was soon going to stop. The same trustees who were handling "Uncle Das Trust" for poor families also. With the above mentioned two funds and generosity of the religious and the people Ranjhi parish was in a comfortable position to help their poor brothers and sisters.//-

**************************************************************************

  Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
*********************************************************************************************

Samstag, 7. Oktober 2023

ധ്രുവദീപ്തി :// Life & Culture // "ജർമ്മനി ഒരു കുടിയേറ്റ രാജ്യമാണോ? " // George Kuttikattu

 ധ്രുവദീപ്തി :// Life & Culture //"ജർമ്മനി ഒരു കുടിയേറ്റ രാജ്യമാണോ? " // George Kuttikattu

      

-George Kuttikattu-


"ജർമ്മനി ഒരു കുടിയേറ്റ രാജ്യമാണോ? "  

ർമ്മനി ഒരു കുടിയേറ്റ രാജ്യമല്ല. മറിച്ച്, ഒരു അഭയ രാജ്യം ആണ്. ജനങ്ങൾ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും ഇത് എന്താണ് അർത്ഥമാക്കുന്നതെന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. "ജർമ്മനി കുടിയേറ്റത്തിന്റെ രാജ്യമാണ്" എന്ന പദപ്രയോഗം ഇപ്പോൾ യാഥാസ്ഥിതികർ പതിവായി കേട്ട് അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയ പശ്ചാത്താപകീർത്തന ആചാരങ്ങളിൽ ഒന്നാണ്. വാസ്തവത്തിൽ, ഇന്നത്തെ ആഗോളവത്ക്കരണം തുറന്ന അതിർത്തി കളിലൂടെ നല്ല ബിസ്സിനസ്സ് കൊണ്ടുവരുന്നുവെന്ന് അവർ വളരെക്കാലമായി കരുതുന്നുണ്ട്. അതേസമയം ഈ കോസ്മോപോളിറ്റനിസ്സത്തിലെ കുടിയേറ്റം മറ്റു രാജ്യങ്ങളെ മാത്രമേ ബാധിക്കുന്നുള്ളൂ. തെറ്റായി ചിന്തിച്ച് ഒരു മറുപ്രായ ശ്ചിത്തമായി, ഒരു ധനസമ്പാദനമാർഗ്ഗമായി ബ്ളാക്ക്ബോർഡിൽ അനേകം ഏജന്റുമാർ നൂറുതവണ എഴുതിയും പറഞ്ഞും കാണിക്കുന്നുണ്ട് :. "ജർമ്മനി കുടിയേറ്റത്തിന്റെ രാജ്യമാണ്" ഇത് എത്രമാത്രം നല്ലതെന്നോ മോശമെന്നോ ഒരു അഭിപ്രായത്തിനും, ജർമ്മനിയിൽ ഏതാണ്ട് അര നൂറ്റാണ്ടുകാല ജീവിത ത്തിൽ മനസ്സിലാക്കിയ അനുഭവങ്ങൾ പ്രകാരം ഒരു വിശദീകരണശ്രമം ഞാൻ ആഗ്രഹിക്കുന്നില്ല

എന്നാൽ, പാലായനം, കുടിയേറ്റം, ക്ഷേമരാഷ്ട്രം, കുടിയേറ്റരാജ്യങ്ങൾ, അഭയം നൽകുന്ന രാജ്യങ്ങൾ എന്നിങ്ങനെ ഓരോ കാര്യങ്ങളെക്കുറിച്ചുള്ള നിലവിലെ ചർച്ചകൾ ഞാൻ കൂടുതൽ പിന്തുടരുമ്പോൾ അത് കൂടുതൽ വ്യക്തമാകും. ചില വാക്കുകൾക്ക് എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ, ജർമ്മനി ഒരു "കുടിയേറ്റ രാജ്യമല്ല, മറിച്ച് ഒരു അഭയരാജ്യം ആണ്അതാണ് നാം കാണേണ്ടതായിട്ടുള്ള  വ്യത്യാസം. എന്റെ അഭിപ്രായത്തിൽ, "കുടിയേറ്റം" എന്നത് എമിഗ്രേഷന്റെ അഥവാ പാലായനം, സുരക്ഷിതഭാവി അന്വേഷിച്ചുള്ള പാലായനം, എന്നിവയു ടെ പ്രതിരൂപമാണ്. ഇക്കാലത്ത് നാം അറിയുന്നതെന്താണ്? ഒരാൾ സ്വന്തം ഇഷ്ട പ്രകാരം തന്റെ മാതൃരാജ്യം വിട്ട് മറ്റെവിടെയെങ്കിലും സ്ഥിരമായിട്ടു അയാൾ  താമസവുമാക്കുന്നു. അവിടെ സാധാരണയായി വേഗത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ഏകദേശം എൺപത്തിയഞ്ചു ദശലക്ഷത്തോളം  (85-Millionen) നിവാസികളുള്ള ജർമ്മനിക്ക് ഈ കുടിയേറ്റങ്ങളാൽ ഒരു കുടിയേറ്റ രാജ്യമായി മാറുവാൻ അത് വളരെ കുറവാണ്

ആദ്യത്തെ സ്‌കിൽഡ് എമിഗ്രേഷൻ ആക്ട് ജർമ്മനിയിൽ ഏകദേശം മൂന്നര വർഷങ്ങളായി പ്രാബല്യത്തിലുണ്ട്. പക്ഷെ, ഈ സമയം വരെ യൂറോപ്യൻ യൂണിയൻ ഇതരരാജ്യങ്ങളിലെ പൗരന്മാർക്ക് ഏകദേശം ഒരുലക്ഷത്തി മുപ്പതി നായിരം (130000 ) വിസകൾ മാത്രമാണ് അനുവദിച്ചത്. ഈ 130000 ഇതര യൂറോ പ്യൻ യൂണിയൻ പൗരന്മാർ മാത്രമാണ് അത്തരം വിസ ആഗ്രഹിച്ചതെന്നാണ് പറയപ്പെടുന്നത്. അടുത്ത നാളിൽ ഏകദേശം മൂന്നു ലക്ഷത്തോളം വരുന്ന അഭയാർത്ഥിപ്രവാഹം ജർമ്മനി പ്രതീക്ഷിക്കുന്നുണ്ടെന്നും, കുടിയറ്റങ്ങൾക്ക് പുതിയ നിബന്ധനകൾ അടങ്ങിയ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്ന് ജർമ്മൻ രാഷ്ട്രീയ പാർട്ടികളിൽ ചിലർ ആവശ്യപ്പെടുന്നു. എന്നാൽ അഭയാർത്ഥികൾ ജർമ്മനിയിൽ വന്നെത്തിയാൽ അവർക്ക് മാനുഷികമായ എല്ലാവിധ സഹായ സംരക്ഷണങ്ങൾ നൽകണമെന്നും ഉടനെ തന്നെ അവർക്ക് തൊഴിൽ സാദ്ധ്യത നൽകുകയും കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുകയും, പൊതു ജീവിതത്തിനാവശ്യമായ എല്ലാവിധ സഹായങ്ങളും നൽകണമെന്നും ജർമ്മൻ സർക്കാർ സൂചിപ്പിക്കുകയും ചെയ്യുന്നു. 2022- വർഷം മുഴുവനായി പരിശീലനം ലഭിച്ച മുപ്പതിലേറെ നഴ്‌സുമാർ ജർമ്മനിയിൽ ജോലിക്കായി വന്നിരുന്നു. അത്  കേരളത്തിൽ നിന്നുള്ളവരുടെ കണക്കുകളല്ല അതുപോലെ പഠനകാര്യങ്ങൾ ഉദ്ദേശിച്ചും കേരളത്തിൽനിന്നും വന്നിരുന്നു. പക്ഷെ അവർ അവിടെയുള്ള രാഷ്ട്രീയ കാലാവസ്ഥ കൊണ്ടായിരുന്നില്ലെന്ന് അറിയുന്നു.  നാമൊരു പൊതു  യാഥാർത്ഥ്യം മാത്രം മനസ്സിലാക്കിയാൽ മതി, ദരിദ്രരും ആരും ഒരുപോലെയല്ല, ദരിദ്രരും ദാരിദ്ര്യവും ഒരിക്കലും ഒരുപോലെയല്ല

ഇക്കഴിഞ്ഞ ജൂലൈ തുടക്കത്തിൽ, വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം സുഗമമാക്കുന്നതിനുള്ള അടുത്ത ശ്രമം ജർമ്മനി തുടർന്നു. അത് മാത്രവുമല്ല, അവിദഗ്ദ്ധർക്ക് ആശ്വാസം നൽകുകയും ചെയ്തിരുന്നു. അങ്ങനെ ഭാവിയിൽ യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണ ക്കിന് ആളുകൾക്ക് പ്രൊഫഷണൽ യോഗ്യതകൾ തെളിയിക്കാതെ ഓരോ വർഷവും ജോലിക്കായി ജർമ്മനിയിലേക്ക് വരാൻ കഴിയുമെന്നുള്ള വാർത്ത ജർമ്മൻ സർക്കാരിന്റെ വെബ്‌സൈറ്റിൽ പറയുന്നുണ്ടായിരുന്നു. പ്രത്യേക തൊഴിലധിഷ്ഠിത യോഗ്യതകളില്ലാത്ത, തൊഴിലില്ലാത്തവരായ ആളുകളെ, ഏകദേശം 1, 5 ദശലക്ഷം പേരെ എന്തുകൊണ്ട് ഈ ജോലികളിൽ നിയമിക്കു ന്നില്ലായെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പക്ഷെ തൊഴിൽരഹിത ആളുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നത് ഇപ്പോൾ ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ ഏറ്റവും മഹത്തായ ദൗത്യമായിരിക്കുമെന്ന് കരുതുന്നു. 2012 നും 2017 നും ഇടയിൽ ഈ റെസിഡൻസ് പെർമിറ്റ് ലഭിച്ചവരിൽ 83% പേരും അഞ്ച് വർഷത്തിന് ശേഷവും ജർമ്മനിയിൽ താമസിക്കുന്നതായി ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (ഡെസ്റ്റാറ്റിസ്) റിപ്പോർട്ട് ചെയ്യുന്നു. അന്താ രാഷ്ട്ര വിദ്യാർത്ഥികളുമായി (55%) താരതമ്യപ്പെടുത്തുമ്പോൾ, ബ്ലൂ കാർഡ് ഉടമകൾക്ക് അഞ്ച് വർഷത്തിന് ശേഷം ഉയർന്ന നിലനിർത്തൽ നിരക്ക് ഉണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പുറത്തുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് പ്രൊഫഷണലുകൾക്കായി 2012 ലാണ് ബ്ലൂ കാർഡ് അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് അവതരിപ്പിച്ചത്.

ഈ സാഹചര്യത്തിൽ കൂടുതൽ അവിദഗ്ധ തൊഴിലാളികളെ ജർമ്മനിയിലേക്ക് കൊണ്ടുവരുന്നത് ശരിക്കും ഭരണതലത്തിലെ ബുദ്ധിപരമായ ആശയമാണോ ? ഞാൻ സംശയിച്ചതുപോലെ അനേകർ സംശയിക്കുന്നുണ്ട്. ഇന്ന്  ജർമ്മനിയുടെ ലേബർ മാർക്കറ്റ് ഗവേഷകരുടെ അഭിപ്രായത്തിൽ, അവസാനത്തെ പ്രധാന അഭയാർത്ഥി പ്രവാഹം ഇപ്രകാരമാണ്: - 2015 / 16 കാലയളവിൽ വന്നു ജോലി ചെയ്യുവാൻ കഴിഞ്ഞവരിൽ 54 % പേർ രാജ്യത്ത് ആറു വർഷത്തിനുശേഷം ജോലിയിലായിരുന്നു. 1970 കളിൽ ഇന്ത്യയിൽനിന്ന് വന്നിരുന്നവർക്ക് ജോലി അനുവാദത്തിന് നാലുവർഷങ്ങൾ കാത്തിരിക്കണമായിരുന്നു. . ഈ കാലയളവ് ജർമ്മൻ ഭാഷാ വൈദഗ്ധ്യത്തിന്റെ അഭാവമാണ് പ്രശ്നമെങ്കിൽ ഈ നിശ്ചിത കാലങ്ങൾക്ക് മുൻപ് ജർമ്മൻ ഭാഷ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരാൾ ഏഴാം വർഷത്തിൽ നന്നായി ജർമ്മൻ ഭാഷ വശമായി എന്നുറപ്പാക്കാൻ എന്ത്ചെയ്യാൻ കഴിയും? 

ജർമ്മനിയിൽ സാങ്കേതിക വിദഗ്ധരുടെ കുറവ് പരിഹരിക്കാൻ യുവജനങ്ങൾക്ക് തുടർ പരിശീലനപഠനം സാധ്യമാക്കുകയും വേണം. അങ്ങനെ അതുവഴി ജർമ്മനിയിലെ ഭാവി ജനസമൂഹത്തിന്റെ നല്ല കുടുംബസുരക്ഷിത വളർച്ചയ്ക് എളുപ്പമാക്കും. ജർമ്മനി ഒരോ ആളുടെ കുടുംബത്തിന് നടപ്പാക്കുന്ന പുതിയ അടിസ്ഥാന ശിശു ആനുകൂല്യം (Kinder Grund Sicherung) കുടുംബത്തിന് കുറെ  കൂടുതൽ പണം നൽകുന്നത് എപ്രകാരമെന്നത് പൊതുവെ ഒട്ടും തന്നെ നാം  ബോദ്ധ്യപ്പെടുന്നില്ല. ഈ അടുത്തകാലത്തു ഉക്രൈനിൽ നിന്ന് യുദ്ധത്തെ നേരിട്ട് അനുഭവിച്ച അഭയാർത്ഥികൾ ജർമ്മനിയിൽ വന്നു ചേരുന്നു.  സമീപ ഭാവിയിൽ ജർമ്മൻ ഭാഷാജ്ഞാനം ഇല്ലാത്ത ഉക്രൈൻ അഭയാർത്ഥികളോട് സമാനമായ ചോദ്യങ്ങൾ ചോദിക്കും. അഭയാര്ഥികളിൽ നിന്ന് വ്യത്യസ്തമായി, മറ്റു രാജ്യങ്ങളിൽനിന്നെത്തിയ അഭയാർത്ഥികളേക്കാൾ അവർക്ക് വളരെ വേഗത്തിൽ ജോലി ഏറ്റെടുക്കുവാൻ അനുവാദമുണ്ട്. പക്ഷെ, പോളണ്ടിലോ, നെതർലണ്ടിലോ താരതമ്മ്യപ്പെടുത്താവുന്ന ചില ഗ്രൂപ്പുകളുടെ നിത്യ തൊഴിൽ നിരക്ക് ജർമ്മനിയേക്കാൾ കൂടുതലാണെന്ന വിവരം ജർമ്മനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് (C D U )പാർട്ടിയുടെ ജനറൽ സെക്രട്ടറി കാർസ്റ്റൻ ലിന്നെമാൻ അടുത്തിടെ R T L / N- TV യിലെ ഒരു ചർച്ചയിൽ പറയുകയുണ്ടായി. എന്നാൽ  എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, ആവശ്യമെങ്കിൽ ഇത് എങ്ങനെയാണ്  മാറ്റാൻ കഴിയുന്നത് ?.                                                                                            

ജർമ്മനിയിലേയ്ക്ക് കടക്കുന്ന അഭയാർത്ഥി പ്രവാഹത്തിന്റെ ദൃശ്യം.  

ദാരിദ്ര്യവും അഭയം തേടലും.

അത്തരം പ്രശ്നങ്ങളെല്ലാം അഭയാർത്ഥി - രാജ്യപ്രശ്നങ്ങളാണ്അവയെല്ലാം ഇന്ന്  സാമാന്യമായി പരിഹരിക്കാൻ വളരെ പ്രയാസമാണ്. ഇന്ത്യയിലെക്കാലവും  കാണപ്പെടുന്നതുപോലെ, വംശീയതയുടെ ആരോപണങ്ങൾക്ക് കീഴിൽ അവ അനാവശ്യമായി കുഴിച്ചുമൂടുന്നത് എവിടേയ്ക്കും നയിക്കുന്നില്ല. അത്പോലെ ജർമ്മനിയിലെ ഒരു രാഷ്ട്രീയ പാർട്ടിയായ "ഗ്രീൻ" പാർട്ടിയും ഇടതുപക്ഷവും, അതുപോലെ ചില സാമ്പത്തിക നിരീക്ഷകരും, ഏതുകാര്യവും തടസ്സപ്പെടു ത്തി ചോദ്യം ചെയ്യുന്ന ധനകാര്യവകുപ്പ് മന്ത്രിക്കെതിരെയും വിമർശനങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്അവർ പറയുന്നതിങ്ങനെയാണ്: "ദാരിദ്ര്യം എന്നും ദാരിദ്ര്യം തന്നെയാണ്". ദാരിദ്ര്യത്തിനും അതനുഭവിക്കുന്നവരുടെ സ്വന്തം നാടും, അവരുടെ ഉത്ഭവത്തിനും, ചർമ്മത്തിന്റെ നിറവ്യത്യാസത്തി നും ദാരിദ്ര്യം എക്കാലവും അപ്രസക്തമാണല്ലോ". കുറേപ്പേരെങ്കിലും ഇതെല്ലം ചിന്തിക്കുന്നുണ്ട്. ദാരിദ്ര്യം എന്നത് എല്ലായ്‌പ്പോഴും കുറച്ചു പണമാണെങ്കിലും, അതുണ്ടോ, ഇല്ലയോ എന്നതല്ല, ഒരിക്കലും ഒരു പ്രത്യേക കാര്യത്തിന്റെ, അത് ഒരു പക്ഷെ നിർദ്ദിഷ്ടമായ ഒന്നിന്റെ അനന്തരഫലമായി ആളുകൾ അവയെ അറിഞ്ഞുകൊണ്ടോ അറിയാതെയോ സംസാരിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. "നിങ്ങൾക്ക് വനത്തിൽ വളരുന്ന മരങ്ങൾ കാണാൻ കഴിയുന്നുണ്ടോ ? കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആ മരങ്ങളെയോ വനത്തെയോ സഹായിക്കാൻ കഴിയില്ല. അതുപോലെതന്നെയാണ് ഒരു രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യനില കാണാനും അതിന്റെ യാഥാർത്ഥ്യം എങ്ങനെ എന്നും, ജനങ്ങൾ ദാരിദ്ര്യത്തിന്റെ വനത്തിൽനിന്നും അഭയം തേടുന്ന വലിയ പ്രവണതയെ തെറ്റായി കാണാൻ ശ്രമിക്കുന്നത്ഇന്ന് കേരളത്തിന്റെ ഭാവിയും ഏതാണ്ട് ഇതുപോലെ അപകടകരമായ രീതിയിൽ ജനങ്ങളെ വളരെയേറെ വിഷമിപ്പിച്ചിട്ടുണ്ടെന്ന അവസ്ഥയിലാണ് യുവജനങ്ങൾ നാടുവിട്ടു മറുനാട്ടിൽ അഭയം തേടുന്നത്. അതിനെ തെറ്റായി ആർക്കെങ്കിലും കാണാനാവുമോഇതേ സമാന അവസ്ഥയാണല്ലോ കേരളത്തിലെ വനങ്ങളിൽ ജീവിക്കുന്ന ചില വന്യമൃഗങ്ങൾ നേരിടുന്നതെന്ന് തോന്നിപ്പോകും. കേരളത്തിലെ നാട്ടിൻപുറ ത്തും നഗരങ്ങളിലും വന്യമൃഗങ്ങൾ കുടിയേറുന്നത് നാം കേൾക്കുന്ന വാർത്ത ആണല്ലോവിവിധ രാജ്യങ്ങളിൽനിന്നുള്ള ജനങ്ങളുടെ കുടിയറ്റശ്രമങ്ങളിൽ അവരെയും  ചൂഷണം ചെയ്യുന്ന ശക്തികേന്ദ്രങ്ങളിൽ അവർ ചെന്ന് വീഴുന്ന അനുഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ടെന്ന് വാർത്തകളുണ്ട്. കേരളത്തിൽനിന്നു മറുനാടുകളിൽ പഠനത്തിനും തൊഴിലിനും പോകാൻ ശ്രമിക്കുന്നവർക്കും ഇത്തരം  അനുഭവങ്ങൾ ഉണ്ടാകുന്നുവെന്നും അറിയുന്നു.

ചില യാഥാർത്ഥ്യങ്ങൾ 

കുറെ നാളുകൾക്ക് മുമ്പ് മുൻ ജർമ്മൻ ആരോഗ്യമന്ത്രിയായിരുന്ന ശ്രീ. ജെൻസ് സ്പാൻ, ആരോഗ്യരംഗത്ത് തൊഴിൽരഹിതരായ ഹാർട്സ്- സ്വീകർത്താക്കളിൽ പകുതിയും ഇപ്പോൾ വിദേശികളാണെന്ന് ഏതെങ്കിലും ഒരു ദിവസം തനിക്ക് പ്രഖ്യാപിക്കേണ്ടി വന്നാൽ അന്നത്തെ (ഇപ്പോൾ) തൊഴിൽമന്ത്രിയുടെ സ്ഥാനം തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിപ്പോൾ ഉക്രൈൻ യുദ്ധം കാരണം ഈ വസ്തുത വളരെ അകലെയാണെന്നും പറയാനാവില്ല. 2023  ജൂലൈ മാസത്തിലെ സ്ഥിതിവിവരക്കണക്കനുസരിച്ചു, തൊഴിൽരഹിതരായ എല്ലാ ഹാർട്സ് - 4 / അഥവാ സിറ്റിസൺ അലവൻസ് സ്വീകർത്താക്കളിൽ 44. 4 %  ആളുകളും വിദേശികളായിരുന്നുവെന്ന് ഔദ്യോഗിക കണക്കുണ്ടായിരുന്നു. അടുത്തനാളുകളിൽ ജർമ്മനിയിൽ, ഈ അളവ് വളരെ വർദ്ധിക്കാനിടയുണ്ട്.  

കേരളത്തെ ഇരുട്ടിലാക്കിയവർ 

ദാരിദ്ര്യത്തിലോ തൊഴിലില്ലായ്മയിലോ, ഉള്ള പുരോഗതിയുടെ അടിസ്ഥാനത്തി ലും നാം നീതി അളക്കുകയാണെങ്കിൽ, സംഖ്യകളുടെ അടിസ്ഥാനത്തിലും, എന്നാൽ ഈ കണക്കുകളിപ്പോൾ പ്രധാനമായും അഭയാർത്ഥി പ്രവാഹത്തിൽ രൂപപ്പെട്ടിരിക്കുന്നുവെങ്കിൽ, അത് അപ്പാടെ അവഗണിക്കാനാവില്ല. ജർമ്മനി യിൽ ജനിച്ച ഒരു സാധാരണക്കാരന്റെ ദാരിദ്ര്യത്തിലേക്ക് (തൊഴിൽ നഷ്ടം  കാരണംവരുന്നത് തീർച്ചയായും ആഫ്രിക്കയിൽ നിന്നോ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽനിന്നോ വരുന്ന അംഗീകൃതവും സ്വാഭാവികമായും ഏറെ നിരാ ലംബരുമായ അഭയാർത്ഥിയുടെ പ്രവേശനം പോലെ നമ്മുടെ മലയാളി സമൂഹ ത്തെക്കുറിച്ചു നൽകുന്ന അതെ സന്ദേശമല്ല, ഇത് നൽകുന്നത്. കേരളം കുറെ വർഷങ്ങൾക്ക് മുമ്പ് വരെ വളരെ പ്രകൃതി മനോഹരമായ ഒരു ഇന്ത്യൻ സം സ്ഥാനമായിരുന്നു. കേരളത്തിൽ അനേകം അഭ്യസ്തവിദ്യരായ യുവ ജനങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ട് ഇപ്പോൾ കേരളം ഇന്ത്യയിൽ ഏതുവിധവും നമ്മുടെ ജീവിതമാർഗ്ഗങ്ങൾ അടക്കപ്പെട്ടു? ഇന്ത്യാക്കാർ കുടിയേറുന്ന കാനഡ, അമേരിക്ക, ഗൾഫ്‌രാജ്യങ്ങൾ, ആസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ  പോലെ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള ഒരു വളരെ ആകർഷകരമായി  മനോഹരമായിരുന്ന കേരളത്തെ സാമ്പത്തികമായും അതുപോലെ എല്ലാവിധ പുരോഗതികളും ഉറപ്പു  ജനങ്ങൾക്ക് നൽകി ഒരു ഭാവി നൽകിയും കേരളത്തെ  വികസിപ്പിക്കാൻ രാജ്യം ഭരിച്ചുകൊണ്ടിരുന്ന അധികാരികൾക്ക് കഴിഞ്ഞില്ല എന്ന് തുറന്ന് ചോദിക്കട്ടെ. അതേസമയം ജനങ്ങളുടെ അവകാശപ്പെട്ട കൃഷി ഭൂമികളും സ്വന്തം വീടുകളും രാഷ്ട്രീയപാർട്ടികളുടെയും ഭരണകൂടത്തിന്റെ യും അധീനതയിൽ തകരുകയാണ്. കേരളത്തിലെ കാർഷികരംഗം തകർന്നു. തൊഴിൽ രംഗമായി വികസിക്കേണ്ട വ്യവസായ സംരംഭങ്ങൾ തകർത്ത് ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലാതായി. വിദേശ രാജ്യങ്ങളിൽ അഭയം തേടുന്നവരിൽനിന്നും നികുതിയിനത്തിൽ പങ്ക് പറ്റുന്ന  കേരള ഭരണത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും രുചിക്കുകയാണ്. കേരളം കാനഡാ പോലെ, അമേരിക്ക പോലെ ,യൂറോപ്യൻ രാജ്യങ്ങൾ പോലെ ഏതു വിധ ഉയർച്ചയ്ക്കും സാദ്ധ്യമാക്കാവുന്ന ഒരു നാടിനെ ആരാണ് ഇരുട്ടിലാക്കി വന്യമൃഗങ്ങൾ വസിക്കുന്ന നാടാക്കി മാറ്റിയത്? .  

വളരെ ശരി വയ്ക്കാതെ കാണുന്നത് നീതിയല്ല എന്ന് ഞാൻ കരുതുന്നു. ഇന്ന് കേരളം ഭരിക്കുന്ന സർക്കാരിന് ജനങ്ങളുടെ ഭാവിജീവിതകാര്യങ്ങൾ എങ്ങനെ എന്നത് ഒട്ടും ചിന്താവിഷയമല്ല. ഏതുവിധത്തിലും ജനങ്ങളുടെ ചോരയിൽ നിന്നും വിയർപ്പിൽനിന്നും നികുതിപ്പണമെന്ന പേരിൽ ജനങ്ങളുടെ സമ്പാദ്യം ഊറ്റിയെടുത്ത് ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ സ്വകാര്യജീവിത ത്തിനുവേണ്ടി പിടിച്ചെടുക്കുന്ന അനീതിയാണ് നിറഞ്ഞുനിൽക്കുന്നത്. ഇന്ന്  കേരളം ലോകത്തിനു മുമ്പിൽ സിറിയൻ രാജ്യത്തിനോ, അഫ്‌ഗാനിസ്ഥാനോ തുല്യമായ നില കൈവന്നിരിക്കുന്നു. കേരളത്തിലെ യുവജനങ്ങൾക്ക് നല്ല ഒരു ഭാവി കേരളത്തിൽ ഉറപ്പിക്കുവാനുള്ള തൊഴിൽ അവസരങ്ങൾക്കോ അതിന് ആവശ്യമായ വിദ്യാഭ്യാസ സാദ്ധ്യതകൾക്കോ, അവയെ സാധിച്ചെടുക്കാൻ കേരളത്തിന്റെ മന്ത്രിസഭയോ, ജനപ്രതിനിധികളോ താൽപ്പര്യപ്പെടുന്നില്ല, അവർ മൗനം പാലിക്കുന്നു, അന്യരാജ്യങ്ങളിലേയ്ക്ക് കുടിയറ്റങ്ങളെ പ്രോത്സാ ഹിപ്പിക്കാൻ സർക്കാരും ജനപ്രതിനിധികളും, അഭയം തേടുന്ന യുവാക്കളെ ചൂഷണം ചെയ്യാൻ കേരളത്തിൽ "നോർക്ക" പോലുള്ള ശക്തികേന്ദ്രമുണ്ടാക്കി യുവജനങ്ങളെ അത്തരം വലയിൽ വീഴിക്കുകയും ചെയ്യുന്നു. കേരളത്തിൽ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിൽ താല്പര്യപ്പെടാതെ വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ ചൂഷണം നടത്തി പിടിച്ചുപറിക്കുന്ന അനുഭവങ്ങൾക്ക് ജന പ്രതിനിധികളും സ്ഥാപനഉടമകൾക്ക് മൗനാനുവാദവും പിന്തുണയും നല്കി സംരക്ഷിക്കുന്നു. ജീവിതത്തിന്റെ ഭാവിസ്വപ്ന സാക്ഷത്ക്കരണത്തിന് വേണ്ടി യുവജനങ്ങൾ കേരളമെന്ന ആരാലും ശ്രദ്ധിക്കപ്പെടാത്ത,കൊടുംവനഭൂമിയായ  കേരളത്തിൽനിന്നും ഭയന്ന് മറുനാടുകളിൽ അഭയം തേടുകയാണ് എന്നതാണ് യാഥാർത്ഥ്യങ്ങൾ.

ഇതുപോലെ ഏതെങ്കിലും തൊഴിൽ ചെയ്തു ജീവിക്കുന്ന  മാതാപിതാക്കളോടൊ പ്പം താമസിക്കുന്ന ഒരു കുട്ടിയുടെ കാര്യവും മറിച്ചല്ല സംഭവിക്കുന്നത്. പക്ഷെ ജർമനിയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ ദാരിദ്ര്യ സ്ഥിതിവിവരക്ക ണക്കുകൾ ജോലി കണ്ടെത്തുന്ന മാതാപിതാക്കളുടെ ഒരു കുട്ടിക്കും അതെല്ലാം ബാധകമാണ്. അതേസമയം, ഉക്രൈൻ രാജ്യത്തുനിന്നുള്ള യുദ്ധകാലങ്ങളുടെ അനുഭവങ്ങളിൽ മാതാപിതാക്കൾക്കൊപ്പം വന്നിരുന്ന കുട്ടിയ്ക്കും ഒരു യുദ്ധ അഭയാർത്ഥിയായി സർക്കാരിന്റെ ദാരിദ്ര്യ സ്ഥിതിവിവരക്കണക്കുകളിൽ സ്ഥാനം നൽകുന്നുണ്ട്. അതിനാൽ, ദാരിദ്ര്യം ഒരോ ജീവനക്കാരുടെയും സ്വന്ത കാര്യത്തിൽ അതേപടി നിലനിൽക്കുന്നുണ്ടെങ്കിലും സമൂഹം അതേപോലെ  നീതിയുക്തമായ ചിന്തയിൽ നിലനിൽക്കുന്നില്ലെന്ന് പൊതുഅഭിപ്രായങ്ങൾ  ഉണ്ടായിട്ടുണ്ട്.

"നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക". ജർമ്മനിയുടെ നിലപാട്.

ഇല്ല, അതുപക്ഷേ, ജർമ്മനിയിലെ ആനുകാലിക സ്ഥിതിയനുസരിച്ചു ചില യാഥാർത്ഥ്യങ്ങൾ നോക്കിയാൽ ചില കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ കഴിയും. ഒരു കുട്ടി ദരിദ്രനല്ലാത്തതിനാൽ ജർമ്മനി അൽപ്പം മെച്ചപ്പെട്ടതോ മികച്ചതോ ആയിത്തീർന്നിരിക്കുന്നു എന്ന കാര്യം അത്ര തള്ളിക്കളയാനാവില്ല. അതെ സമയം മറ്റൊരു കുട്ടിയെ യുദ്ധ അഭയാർത്ഥിയായി സ്വീകരിച്ചുകൊണ്ട് തന്നെ  ജർമ്മനി അവനോടു നീതി പുലർത്തുന്നുണ്ട്. ചുരുക്കത്തിൽ, പ്രധാനമായും ഇടതുപക്ഷ -പച്ച ദാരിദ്ര്യകാര്യങ്ങൾ വിളിച്ചുപറയുന്നവർ സ്വയം അവയെല്ലാം പുനഃസംഘടിപ്പിക്കണം. മലയാളികൾ ചിന്തിക്കുന്ന മറുനാടുകളിലേയ്ക്കുള്ള വിമാനയാത്രയും കുടിയേറ്റവും തൊഴിൽസാദ്ധ്യതകളും നമ്മുടെ മനസ്സിലെ ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള മലയാളികളുടെ വീക്ഷണങ്ങളും മാറ്റുവാനും കാലാനുസരണം മനസ്സിലാക്കണം. യുവജനങ്ങളെ കേരളത്തിൽനിന്നും നാട് കടത്തുവാൻ മുഖം കാണിക്കുന്ന ക്ഷേമരാഷ്ട്രത്തെത്തന്നെയും അവിടെ ജീവിക്കുന്ന ജനങ്ങളെ മഠയന്മാർ ആക്കുന്ന പ്രഭാഷണ വൈദഗ്ധ്യവും നാവിൽ ഒതുക്കിക്കഴിയുന്ന ഭരണ-പ്രതിപക്ഷരാഷ്ട്രീയ പാർട്ടികളും ചൂതാട്ടക്കാരായ അവരുടെ ഇടനിലക്കാരും സ്വയം മനസ്സിലാക്കി നമ്മുടെ രാജ്യത്തിന് നന്മകൾ നൽകാൻ മാറ്റങ്ങൾക്ക് തയാറാകണം. നമ്മുടെ മാതൃരാജ്യത്തിനു അവസാനം ഇല്ലാത്ത കളങ്കം സൃഷ്ടിച്ചവർ കേരളത്തിന്റെ മുഖം സംരക്ഷിക്കാൻ വേണ്ടിയ സന്മനസ്സ് കാണിക്കണം. ഒരു ജനാധിപത്യ രാജ്യമെന്ന ലോക അംഗീകാരം ഉള്ള ഇന്ത്യയിലെ കേരളത്തിൽനിന്ന് കുടിയേറ്റങ്ങളും അഭയം തേടലുകളും ഇന്ന് നമ്മുടെ കാഴ്ചപ്പാടുകളിലൂടെ നമ്മുടെ മാതൃരാജ്യത്ത് പരിവർത്തനങ്ങളുടെ സുവർണ്ണ തിളക്കം ഉണ്ടാക്കുവാൻ പങ്കാളികളാകണം. നമ്മുടെ സ്വന്തം മാതൃ രാജ്യം ഒരു ജനാധിപത്യരാജ്യമാണെന്ന് നമ്മുടെ ഹൃദയങ്ങളിൽ ഉറപ്പിച്ചുതന്നെ അതിവേഗം പരിവർത്തങ്ങൾക്ക് മാതൃകയാക്കണം. മലയാളികളുടെ ഭാവി സുരക്ഷാടിസ്ഥാനത്തിലുള്ള കുടിയേറ്റങ്ങൾക്കോ അഭയംതേടലുകൾക്കോ മാറ്റങ്ങൾ ഉണ്ടാകുവാൻ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും സാമൂഹ്യവേദിയിൽ പ്രത്യക്ഷപ്പെടുന്ന മതനേതൃത്വങ്ങളും ധാർമ്മികമായ നല്ല വീണ്ടുവിചാരം നടത്തേണ്ടതാണ്. മാറ്റങ്ങൾക്ക് വിധേയമാകുകയില്ലെന്നും കരുതുന്നത് യുക്തിയല്ലെന്നു തന്നെ നാം അറിയണം. ജർമനി ഇത്തരം ഭാവി  കാര്യങ്ങൾ രണ്ടാം ലോകമഹായുദ്ധകാലം മുതൽ മനസ്സിലാക്കി ജർമ്മൻ ജനത ദാരിദ്ര്യവും വേദനയും സ്വയം നേരിട്ട് മനസ്സിലാക്കി ജീവിച്ചു, അവർ ഇപ്പോൾ മനുഷ്യസ്നേഹം എന്താകണം എന്ന് ലോക ജനതയ്ക്ക് സാക്ഷ്യം നൽകി എല്ലാ  മനുഷ്യർക്കും അഭയ രാഷ്ട്രമായി ജർമ്മനി എന്ന നില സ്വീകരിക്കുന്നു. ഒരു പക്ഷെ അഭയാർത്ഥികളുടെ നിലക്കാത്ത പ്രവാഹം ഈ വരുന്ന ഭാവിയിൽ ജർമ്മനി എങ്ങനെ നേരിടുമെന്ന് പറയാനാവില്ല. രാഷ്ട്രീയമായി ജർമ്മനിയുടെ  പുതിയ രാഷ്ട്രീയപാർട്ടികളിൽ അഭയാർത്ഥികളുടെ പ്രവേശനം നിയന്ത്രണ വിധേയമാക്കുവാൻ ശക്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. മൈഗ്രേഷൻ സംബന്ധിച്ച വിഷയം ഇക്കാലത്ത് ജർമ്മൻ രാഷ്ട്രീയവേദികളിൽ വലിയ വിവാദവിഷയമായിരിക്കുന്നു. ലോകമാകെ ഇന്നു  വർദ്ധിച്ചുകൊണ്ടിരിക്കുന്ന അഭയാർത്ഥി പ്രവാഹത്തിൽ രാജ്യങ്ങളിൽ വീശുന്ന രാഷ്ട്രീയ കാറ്റുകൾ മാറി വീശുന്ന ഒരു അനുഭവം എങ്ങനെയാകും എന്ന് ആർക്കും പ്രവചിക്കാനാവില്ല. //-  

               *******************************************************

                                   Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***********************************************************************************       

Montag, 2. Oktober 2023

ധ്രുവദീപ്തി // മഹാത്മാ ഗാന്ധിയുടെ ജന്മദിന സ്മരണകൾ //


ധ്രുവദീപ്തി // മഹാത്മാ ഗാന്ധിയുടെ ജന്മദിന സ്മരണകൾ // 

മോഹൻദാസ് കരംചന്ദ് ഗാന്ധി 
Born - ൦ 2 .10. 1869  
-
ഇന്ത്യയുടെ രാഷ്ട്രപിതാവായ 
മഹാത്മാ ഗാന്ധിയുടെ 154 -)൦ ജന്മദിനത്തിന്റെ മധുരസ്മരണകൾ -ആശംസകൾ- 

 
  ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള വിജയകരമായ പ്രചാരണത്തിന് നേതൃത്വം നൽകാൻ അഹിംസാത്മക ചെറുത്തുനിൽപ്പ് നടത്തിയ ഒരു ഇന്ത്യൻ അഭിഭാഷകനും കൊളോണിയൽ വിരുദ്ധ ദേശീയവാദിയും രാഷ്ട്രീയ നൈതികവാദിയുമായിരുന്നു  മോഹൻദാസ് കരംചന്ദ് ഗാന്ധി (2 ഒക്ടോബർ 1869 - 30 ജനുവരി 1948). ലോകമെമ്പാടുമുള്ള പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം പ്രചോദനം നൽകി. 1914-ൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി പ്രയോഗിച്ച, ആദരണീയമായ "മഹാത്മാവ് "(സംസ്കൃതത്തിൽ നിന്ന് 'മഹാമനസ്കൻ, ആദരണീയൻ') ഇപ്പോൾ ലോകമെമ്പാടും ഉപയോഗിക്കുന്നു.

മഹാത്മാഗാന്ധി എന്നറിയപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ഇന്ന് ആഘോഷിക്കുന്നു. അഹിംസ, നിസ്സഹകരണം, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പേരിൽ അദ്ദേഹം ലോകമെമ്പാടും പ്രശസ്തനാണ്. ഈ പ്രത്യേക അവസരത്തിൽ, രാഷ്ട്രപിതാവിനെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളുടെ സ്മരണകളിലേയ്ക്ക് നമുക്ക് ആഴത്തിൽ കടക്കാം. 1869 ഒക്ടോബർ 2 ന് പോർബന്തറിൽ  ശ്രീ. കരംചന്ദ് ഗാന്ധിയുടെയും ഭാര്യ പുത്ലിബായിയുടെയും മകനായി ജനിച്ചു. പോർബന്തറിലാണ് അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ചത്.  
******************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************************   

 

Samstag, 30. September 2023

ധ്രുവദീപ്തി: Life & Culture // മലയാളിയുടെ കുടിയേറ്റങ്ങളോ, അഭയം തേടലുകളോ പരിഹാരമാർഗ്ഗങ്ങൾ ? ജോർജ് കുറ്റിക്കാട്ട്

ധ്രുവദീപ്തി: Life- Culture // 

 മലയാളിയുടെ കുടിയേറ്റങ്ങളോ, അഭയം തേടലുകളോ
പരിഹാരമാർഗ്ഗങ്ങൾ ?
 

(Part -1)

 George Kuttikattu

രു ഇന്ത്യൻ പൗരൻ- അതെ, ഒരു മലയാളി, സ്വമേധയാ ഏതെങ്കിലും ഒരു വിദേശ രാജ്യത്തേക്കുള്ള ഒരു കുടിയേറ്റക്കാരനാണോ ? എന്താണ് യഥാർത്ഥ സത്യം? എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് ഇന്ത്യാക്കാർ, അവരിലേറെയും മലയാളികളായ യുവജനങ്ങൾ മറുനാടുകളിലേയ്ക്ക് പാലായനം ചെയ്യുന്നത്? ആരാണ് ഈ മുഖ പിന്തുണയ്ക്ക് വേണ്ടി ഉറച്ചു നിലകൊള്ളുന്നത്? ആമുഖമായി കുടിയേറ്റങ്ങൾക്ക് കാരണമാകുന്ന ചില സത്യങ്ങൾ ഇവിടെ കുറിക്കേണ്ടതായി കാണുന്നു.   

മലയാളിയുടെ ജീവിത ആശങ്കകൾ ?, മറുനാട്ടിലേക്കുള്ള കുടിയേറ്റങ്ങളോ, അഭയം തേടലുകളോ പരിഹാരമാർഗ്ഗങ്ങൾ ? കേരളത്തിലെ യുവജനങ്ങളുടെ അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റങ്ങളുടെ ഏതെങ്കിലും യഥാർത്ഥമായ കാര്യങ്ങളോ കാരണങ്ങളോ നാം കുറച്ചു മാത്രം കേട്ടറിയുന്നു. ഇന്നു നമ്മുടെ കേരളത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ എല്ലാ ജീവിത മാർഗ്ഗരേഖകളെയും അടയ്ക്കുകയാണ്. സാമ്പത്തികം നമ്മുടെ ആവശ്യമാണ്. അതിനുള്ള വഴികൾ അടയ്ക്കുന്ന സർക്കാരിന്റെ ഭരണരീതി കേരളത്തെ വനഭൂമിയാക്കി. ഇപ്പോൾ ഏതു നഗരങ്ങളിലും വന്യമൃഗങ്ങൾ വന്നു കുടിയേറുന്ന വാർത്തകളുണ്ടല്ലോ. നമ്മുടെ യുവജനങ്ങൾ ഭാവിയുടെ മാർഗ്ഗരേഖകളാണ്. അവരുടെ മുന്നോട്ടുള്ള വഴികൾ അടയ്ക്കുന്ന പ്രവണതകളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും ഉള്ളത്. ഇപ്പോൾ കേരളത്തിലെ ജീവിതാവശ്യങ്ങൾക്കുള്ള  സാമ്പത്തിക വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിദ്യാഭ്യാസരംഗവും, അത് സ്വകാര്യസ്ഥാപനങ്ങളോ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോ ആകട്ടെ, വെറും സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമായി മാറിയതിനാൽ കേരളത്തിലെ  യുവജനങ്ങളുടെ ഭാവിപ്രതീക്ഷകൾക്ക് കടുത്ത വിലങ്ങുതടിയായി മാറി. ഒരു തൊഴിൽ ലഭിക്കണമെങ്കിൽ അനേക ലക്ഷങ്ങൾ തുക എണ്ണിക്കൊടുക്കണം. കേരളത്തിൽ ജനങ്ങളുടെ പൊതുസാമ്പത്തികശക്തിക്ക് വലിയ തടസമായി  നിൽക്കുന്നത് സർക്കാരിന്റെ അഴിമതിഭരണം ആണ്. ഇന്ന് കേരളനാടിനെ  "ദൈവത്തിന്റെ സ്വന്തം നാട്" അല്ല, മറിച്ച് "പിശാചിന്റെ സ്വന്തം നാടാക്കി"  മാറ്റിയിരിക്കുന്നു എന്ന് ജനങ്ങൾ തന്നെ പറയുന്നു. ജീവിതാവശങ്ങളിൽ ഏറെ പ്രാമുഖ്യം നൽകേണ്ടതായ കുടുംബജീവിതം, വിദ്യാഭ്യാസം, തൊഴിൽരംഗം, ഫാമിലിയുടെ സാമ്പത്തിക വരുമാനം, ആരോഗ്യകാര്യങ്ങളിൽ ജനങ്ങൾക്ക് നേരിടേണ്ടിവരുന്ന അസഹനീയമായ ഉയർന്ന പണച്ചിലവ്, നിത്യആവശ്യങ്ങൾ ക്കുള്ള പണത്തിന്റെ ഉറവിടം, ഏതുതരത്തിൽ നോക്കിയായലും കേരളം തകർന്ന് കിടക്കുന്ന കാഴ്ചയാണുള്ളത്. ജനങ്ങൾ പ്രതീക്ഷിക്കുന്ന കാർഷിക വരുമാനം തറപറ്റിയിരിക്കുന്ന നിലയാണ്. ഇന്ത്യയിൽ പൊതുവെ ജനങ്ങളുടെ അടിസ്ഥാന സാമ്പത്തികം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുമ്പ് പോലും ഉണ്ടാകാത്തവിധം സാമ്പത്തികവരുമാനം തകർത്തത് ആരാണ് ??. ജനങ്ങൾ വോട്ടു നൽകി തെരഞ്ഞെടുത്തുവിട്ട തങ്ങളുടെ സഹായികളാകേണ്ടവരായ ജനപ്രതിനിധികളെന്നു വിളിക്കപ്പെടുന്നവർ, "യൂദാസിന്റെ പിൻഗാമികൾ" ആണ്. അവർ ജനങ്ങളെ ഒറ്റിക്കൊടുത്ത് പണം സമ്പാദിക്കുന്നു. സർക്കാർ ജീവനക്കാരെയും, രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളായ വിദ്യാലയങ്ങളിലെ  എല്ലാ ജീവനക്കാരെയും വീണ്ടും വീണ്ടും അവരുടെ ജോലിസ്ഥലത്തുനിന്നു സ്ഥലം മാറ്റങ്ങൾ കൊടുക്കുന്നത് ലോകം പുശ്ചിച്ചു തള്ളുന്ന ഒരു കാര്യമാണ്. സ്ഥലം മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ, കുടുംബജീവിത പ്രശ്നങ്ങൾ ഇങ്ങനെയുള്ള നിരവധി മാനുഷികാവശ്യങ്ങളെ തിരസ്ക്കരിച്ചുള്ള  നിയമങ്ങൾ ഉണ്ടാക്കുകയാണോ ജനപ്രതിനിധികളുടെ സേവനം? ഇതൊക്കെ കാണുന്ന ഇന്നത്തെ യുവജനങ്ങൾ ഭാവിജീവിതത്തിന് കേരളം നരകമാണെന്നു പോലും ചിന്തിച്ചുപോവുകയില്ലേ? ഇത് മറ്റൊരു യാഥാർത്ഥ്യമാണ്.

"ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ  മാറുന്നു" എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവർത്തിച്ചു എന്നും പ്രഖ്യാപിക്കുന്നുണ്ടല്ലോ.. മൂന്നാമത്തേതോ !! മുന്നൂറു നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആ പദവി ഇന്ത്യയ്ക്ക് ലഭിക്കുമോ? എന്നാൽ ഇത് യാഥാർത്ഥ്യമാണോ? ജനങ്ങളിൽ നിന്നും ഉയരുന്ന ചോദ്യമാണ്. അതുപോലെതന്നെ ജനങ്ങളോടുള്ള സഹതാപത്തോടെ മറ്റുള്ള  വിദേശരാജ്യങ്ങളുടെയും ഭരണനേതൃത്വങ്ങളും വിരൽ ചൂണ്ടി അതെ ചോദ്യം ചോദിക്കുന്നുണ്ട്. അത് കൂടാതെയും, വേറെ അഭിപ്രായങ്ങളും അവരിലുണ്ട്. അതിങ്ങനെ: " ഇന്ത്യ"യെന്ന് നിലവിലുള്ള "പേര് മാറ്റലല്ല" അടിയന്തിരാവശ്യം. ഇന്ത്യയുടെ ഇന്നുള്ള സാമ്പത്തികനില മാറ്റി മെച്ചപ്പെടുത്തിയെടുക്കുകയാണ്  വേണ്ടതെന്ന് ചൈനയുടെ ഭരണനേതൃത്വം പോലും നിർദ്ദേശിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തിൻറെ ഭരണക്ഷിപാർട്ടിയും കൂടി ഇന്ത്യയുടെ പൊതു സാമ്പത്തികവികസനവിഷയമല്ല നിലവിൽ വിഷയമാക്കുന്നത്. ഇന്ന് വിഷയമാക്കുന്നത് "ഇന്ത്യ" എന്ന പേര് മാറ്റിക്കളഞ്ഞു ഇന്ത്യയെ "ഇന്ത്യ"യല്ലാതെ  ആക്കിത്തീർക്കുകയാണ്. "ഇന്ത്യ" എന്ന ഒരു രാജ്യം ഇല്ലെന്നാക്കുകയാണ്. "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" ! ഇന്ത്യയിൽ ആർക്കുവേണ്ടി ഈ പരിഷ്കരണം  നടപ്പിലാക്കണം ?. ജനങ്ങളുടെ പേര് പറഞ്ഞുകൊണ്ട്, ജനങ്ങൾ, ജനാധിപത്യം എന്നീ വാക്കുകൾ, ഇനി ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിൽ ഇന്ത്യയെന്ന ഒരു രാജ്യം ഇല്ലെന്നാക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായശേഷം നടപ്പിലാക്കിയിട്ടുള്ള  ഇന്ത്യൻ ഭരണഘടനയിൽ നൽകിയിരുന്ന "ഇന്ത്യ" എന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി കളങ്കപ്പെടുത്തി. ഇനി ജനങ്ങൾ ചെയ്യേണ്ടത്, നരേന്ദ്രമോദിയുടെ പേരും മാറ്റണം. പഴയ തൊഴിലുമായി ചേരുന്ന പേര് അദ്ദേഹത്തിന് തികച്ചും അനുയോജ്യമാകും. ഇന്ത്യൻ ഭരണഘടന പോലും തള്ളിക്കളയാൻ ബി ജെ പി യും പ്രധാനമന്ത്രിയും സർക്കാരും ഉദ്ദേശിക്കുന്നത് അവരുടെ ഏകാധിപത്യ അധികാരം സ്ഥിരപ്പെടുത്തുവാനാണ്

പതിറ്റാണ്ടുകളായി മലയാളികളുടെ രാഷ്ട്രീയവിഷയ പ്രഭാഷണവും ഓരോ പ്രവർത്തന ജനാധിപത്യവും ഒരു പരിധി വരെയെങ്കിലും കേരളത്തിൽ നാം പഠിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പൗരന്മാർ ഇതുവരെ അത് ഒട്ടും ശരിയായി മനസ്സിലാക്കിയിട്ടില്ല. മാത്രമല്ല, കമ്യുണിസത്തിനു കീഴിൽ വളർന്ന, എന്നാൽ ഇന്നും കേരളത്തിലെ കമ്മ്യുണിസത്തിന്റെ ഭരണ- സ്വേച്ഛാധിപത്യത്തിൽ മടുത്ത്, അതിനുപകരമായ ജനാധിപത്യത്തെ ഉറപ്പിച്ചു ധൈര്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും കമ്മ്യുണിസ്റ്റ് ജനാധിപത്യത്തിന്റെ ഘടനാ  അപൂർണ്ണത മനസ്സിലാക്കാൻ പ്രയാസമാണ്. ഇതിൽ നിരവധി കാര്യങ്ങളെല്ലാം  അനുദിന അനുഭവങ്ങളാകാം. 

ഇന്ത്യയിൽ നമ്മോടൊപ്പം സ്ഥിരമായി താമസിക്കുന്ന അയൽക്കാരോ, അഥവാ സഹപൗരന്മാരായ ആളുകളോ, അവർ എവിടെ ജോലി ചെയ്താലും, വിദേശത്തു താമസിച്ചുകൊണ്ട് ജോലിചെയ്താലും, ഒരു വിദേശിയെക്കാൾ വ്യത്യസ്തമായൊ, മോശമായോ പരിഗണിക്കാൻ നാം ഒരിക്കലും അവസരം ഒരുക്കരുത്, അത് നാം ഒരിക്കലും അനുവദിക്കരുത്. പക്ഷെ, ഇന്ന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാനങ്ങൾ ഭരിക്കുന്ന അധികാരികളിൽനിന്നും എല്ലാ രാഷ്ട്രീയപാർട്ടികളിൽനിന്നും നിന്നും ഉണ്ടാകുന്ന ശത്രുത മനോഭാവം ഇന്ത്യൻ അടിസ്ഥാന നിയമത്തിന്റെ (ഭരണഘടന) കനത്ത ലംഘനമാണ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ,  ഏതൊരു ഇന്ത്യൻ പൗരനും, ഏത് മനുഷ്യ സമൂഹത്തിന്റെ അടിത്തറയെന്ന നിലയിൽ ആർക്കും ലംഘിക്കാനാവാത്തതും ഒഴിവാക്കാനാവാത്തതുമായ  അവകാശപ്പെട്ട മൗലീകാവകാശങ്ങളോട് പ്രതിജ്ഞാബദ്ധനാണ്. തരം താണ  കേരളത്തിലെ രാഷ്ട്രീയക്കാർ നൽകിയ പേരാണ് "പ്രവാസികൾ". ഇന്ത്യൻ മണ്ണിൽ ജനിച്ചവരെ വിളിക്കുന്നത്, അവർ വിദേശത്തു വസിക്കുന്നതുകൊണ്ടു മാത്രം! ഒരു പ്രവാസി ഇന്ത്യക്കാരൻ തൊഴിൽ ചെയ്തുണ്ടാക്കിയ പണമെടുത്തു സമ്പാദിച്ചിട്ടുള്ള വീടും സ്ഥലവും ഇന്ന് കൈമാറ്റങ്ങൾ ചെയ്യുന്നതിനുവേണ്ടി ലോകരാജ്യങ്ങളിൽ ഒരിടത്തും കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത കനത്ത ഭൂനികുതി പിരിക്കാൻ നിയമങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കേണ്ടവർ, ജനങ്ങൾ തിരഞ്ഞെടുത്തുവിട്ടവർ, അതേ ജനപ്രതിനിധികളാണല്ലോ ഇത്തരം കാടത്ത കാട്ടാള നിയമങ്ങളെല്ലാം  ഇന്ത്യയിൽ ഉണ്ടാക്കുന്നത് !! കേരളത്തിലെ ജനപ്രതിനിധികൾ ഇന്ന് അവരിൽ ഒന്നാം സ്ഥാനത്തുതന്നെയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മൗനികളായി ഒരേ വഞ്ചിയിലിരിക്കുന്നു. കേരളത്തിലെ യുവജനങ്ങൾക്കുള്ള വിദ്യാഭ്യാസ-തൊഴിൽ വികസനത്തിനായി അവർ എന്ത് ചെയ്തിട്ടുണ്ട്? സ്വന്തം നാട്ടിൽ ജീവിതാവശ്യത്തിനു വേണ്ടി ഒരു തൊഴിൽ നമ്മുടെ യുവജനങ്ങൾക്ക് ലഭിക്കുന്നില്ലല്ലോ. ജനപ്രതിനിധികൾ നടത്തുന്ന അഴിമതികൾ അങ്ങും ഇങ്ങും ആരോപിച്ചുള്ള തോരാത്ത വായ് പോരാട്ടത്തിനുള്ള ഇടമായി നിയമസഭാഹാൾ മാറിയിട്ടുണ്ട്. അവർ അവിടെ ഇരുന്ന് ജനവിരുദ്ധ നിയമങ്ങൾ പാസാക്കുന്നു, (ഉദാ: പ്രവാസി ഇന്ത്യാക്കാരന്റെ പണം വിലപേശി ഊറ്റിയെടുക്കാനുള്ള ഓരോ  നിയമങ്ങൾ). അതിന് മാത്രമല്ല, നിയമസഭ കൂടുന്നത്, നികുതി വർദ്ധനവാണ് പ്രധാന ലക്ഷ്യം. ഇന്ന് ആവശ്യമായ കാർഷിക വികസനകാര്യങ്ങളിൽ വായ് തുറക്കാനും പ്രതിപക്ഷ പാർട്ടികൾ ആരും ചിന്തിച്ചിട്ടില്ല

ആന്തരികവും ബാഹ്യവുമായ സുരക്ഷ 

എന്തുകൊണ്ടാണ് കേരളത്തിൽനിന്ന് യുവജനങ്ങൾ മാത്രമല്ല, മുതിർന്നവർ പോലും അന്യരാജ്യങ്ങളെ തേടി അഭയം നേടാൻ പുറപ്പെടുന്നത്? കേരളത്തിൽ  ഇതുപോലെ ആശങ്കാജനകമായ സ്ഥിതിയിൽ ജനസമൂഹത്തിന് ഒരുകാലത്തു പോലും ഉണ്ടായിട്ടുള്ളതായി ചരിത്രത്തിൽ കാണുകയില്ല. കേരളത്തിൽനിന്ന് വിദേശരാജ്യങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന് യുവജനങ്ങളുടെ കുടിയേറ്റങ്ങൾ ഉണ്ടാകുവാൻ പ്രേരിതമായ കാരണങ്ങൾ എന്താണ്? കേരളത്തിന് എക്കാലവും തുണയാവേണ്ടവരായ സാങ്കേതിക വിദഗ്ധന്മാരുടെ പാലായനങ്ങൾക്ക് തക്ക കാരണമാകുന്ന കാര്യങ്ങൾ എന്താണ്? ഈ വിഷയങ്ങൾ കേരളം ഭരിക്കുന്ന ഭരണകക്ഷികളോ പ്രതിപക്ഷമോ ആരായുന്നില്ല. ഇക്കാലത്ത് കേരളത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന സമാധാനപരമായ ജീവിതം പ്രതിസന്ധിയിലായി എന്ന തോന്നൽ ഉണ്ടാകുന്നുണ്ട്. പ്രതിസന്ധിയുടെ വഴികളെന്നത് ഭാവിയുടെ ഭദ്രത നേരിടുന്ന അപകടസ്ഥിതിയാണ്, ഇവിടെ സൂചിപ്പിച്ചത്. ഈ അവസ്ഥ മനസ്സിലാക്കാനുള്ള അവസരം യുവജനങ്ങൾക്ക് ലഭിച്ചു തുടങ്ങിയെന്ന് നമുക്ക്  പറയാം. ആത്മവിശ്വാസം തകർക്കുന്ന കേരളത്തിലെ വിവിധ രാഷ്ട്രീയ-മത- നേതൃത്വങ്ങളുടെ കപടമായ ഇടപെടലുകളും, സർക്കാർ നയപരിപാടികളും  എന്താണെന്ന് ലയാളികൾക്ക് മനസ്സിലായിട്ടുണ്ടോ ? ഇതാണ് കേരളം ഭരിക്കുന്ന രാഷ്ട്രീയത്തിന്റെ അധികാര ചുമതല വഹിക്കുന്നവരും പൊതുജനങ്ങളും  അറിയേണ്ടത്.   

ഇന്ത്യയിലുടനീളം തുല്യമായി വിതരണം ചെയ്യപ്പെടേണ്ട ചുമതലകളിൽ ഒന്ന് തൃപ്തികരമായ സ്വകാര്യ ജനജീവിതസുരക്ഷ പുനഃസ്ഥാപിക്കുക എന്നതാണ്. ഇപ്പോൾ കേരളത്തിലും പൊതുവെ ഇന്ത്യയിലൊട്ടാകെയും കുറ്റകൃത്യങ്ങൾ ധൃതഗതിയിൽ വർദ്ധിച്ചുവരുന്ന പ്രവണതയാണുള്ളത്. മറ്റു രാജ്യങ്ങളിൽ നടക്കുന്നതിലേറെ ഇന്ന് ഇന്ത്യയിൽ കൊലപാതകനിരക്ക് വളരെ കൂടുതൽ ആണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. കേരളത്തിൽ നിത്യവും ഇത്തരം കുറ്റകൃത്യങ്ങൾ സ്ഥിരസംഭവങ്ങളായിരിക്കുന്നു. അതുപോലെതന്നെ ഇന്ത്യൻ വംശജർ മറുനാടുകളിൽ, (ഉദാ: ഈയിടെ കാനഡയിൽ നടന്ന  കൊലപാതക കൃത്യങ്ങൾ), പോലും കൊലപാതക ക്രൂരകൃത്യങ്ങൾ നടത്തുന്നതിൽ നിന്ന് അന്താരാഷ്ട്രത്തലത്തിലുള്ള വിമർശനങ്ങളും, ഇന്ത്യയും കാനഡയും തമ്മിൽ രാഷ്ട്രീയമായി അകലുന്നതിനു പോലും കാരണമാക്കി. ഇന്ത്യയിൽ മാത്രമല്ല, മറുനാടുകളിലും ഇന്ത്യക്കാർ പോയി സമാധാനജീവിതം നരകതുല്യമാക്കുന്ന ചില അനുഭവങ്ങളാണ് നിത്യവും വായിക്കുന്ന വാർത്തകളിൽ പ്രധാനപ്പെട്ടത്. കേരളം കണ്ടിട്ടില്ലാത്തവിധം മാനസികരോഗികൾ വളരെയധികം വർദ്ധിച്ച യാഥാർത്ഥ്യം നാം ഇപ്പോൾ കാണുന്നതിൽ അത്ഭുതപ്പെടാനില്ല. ഈയൊരു ദയനീയമായ അവസ്ഥ മാറ്റി അതിനുള്ള പരിഹാരം കാണുവാൻ ഇന്ത്യയിലെ മാനസികരോഗികളായ രാഷ്ട്രീയ- ഭരണ നേതൃത്വങ്ങളോ ചിന്തിക്കുന്നില്ല. അവരും ഈവിധ കുറ്റകൃത്യങ്ങളുടെ  ഉറവിടമാണെന്നു ഇവിടെ പറയാതെ പോകുന്നത് നീതിയല്ല

ഇന്ത്യ ഇക്കാലംവരെ ലോകം സ്വീകരിച്ചിട്ടുള്ള കുടിയേറ്റങ്ങൾക്കുള്ള രാജ്യമല്ല. എന്നാൽ ഇന്ത്യൻ പൗരന്മാരാകട്ടെ അവരുടെ നല്ല ഭാവിസുരക്ഷിതത്വം തേടി മറുനാടുകളിൽ പോയി അഭയം തേടേണ്ടവരുമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്ര രാഷ്ട്രമായതോടെ ഇന്ത്യ ഇന്ത്യൻ ജനതയുടെ സ്വന്തം ഉപ ഭൂഖണ്ഡ മാതൃരാജ്യമാണ്. അതുപക്ഷേ, ഇന്ത്യൻ പൗരന്മാർക്ക് അവകാശപ്പെട്ട സുരക്ഷിതത്വം ലഭിക്കുന്നില്ല. കേന്ദ്ര- കേരളത്തിലെ സർക്കാരിന്റെ ഭാഗത്തു നിന്നു വാഗ്ദാനങ്ങൾ മാത്രമായി കാണപ്പെടുന്നു. ഇന്ത്യൻ പൗരന്മാർ അവരുടെ നിർഭയ ഭാവിയെക്കുറിച്ചു ചിന്തിക്കുകയും പിന്നീട് അവർ ഇന്ത്യയിൽ നിന്ന് അവർ വിദേശങ്ങളിൽ അഭയം തേടുന്നതും എന്തുകൊണ്ടാണെന്ന് ഇന്ത്യയിൽ  സർക്കാരുകൾ മനസ്സിലാക്കണം. ഇന്ത്യയിൽ ജനങ്ങൾ നേരിടുന്ന ദാരിദ്യ്രവും തൊഴിലില്ലായ്മയും എങ്ങനെയാണുണ്ടായത്, എന്താണ് അർത്ഥമാക്കുന്നതെന്ന് ശരിയായി നാമെല്ലാവരും അറിയണം. അറിവ് ശരിയാണെങ്കിൽ ഏതാണ്ട് ഒരു ലക്ഷത്തോളും യുവജനങ്ങൾ നമ്മുടെ നാട് വിടാനൊരുങ്ങുന്നുവെന്ന മാദ്ധ്യമ  വാർത്തയെ നാം എങ്ങനെ കാണണം? ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികൾ സിറിയ, അഫ്‌ഗാനിസ്ഥാൻ, ചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും, അഭയം തേടുന്നു. ഈയിടെ ജർമ്മനിയിലെ ഭരണപക്ഷ  രാഷ്ട്രീയപാർട്ടികളും മാത്രമല്ല, ജർമ്മൻ  പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇത്തരം അഭയാർത്ഥി പ്രവാഹങ്ങളെ കരുതലോടെ നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള നിർദ്ദേശങ്ങളും ഇപ്പോൾ വളരെ സജ്ജീവമാണ്. നാം അറിയുന്നതുപോലെ ഇന്ത്യയിൽ നിന്നു മറുനാടുകളിൽ കുടിയേറുന്നവരുടെ കണക്കെടുത്താൽ അധികകാലം കൂടാതെ ഇന്ത്യയും, പ്രത്യേകിച്ച്, കേരള സംസ്ഥാനത്തെയും, അഭയാർത്ഥികൾ നാടുവിട്ടുപോകുന്ന  സിറിയ, തുർക്കി, അഫഗാനിസ്ഥാൻ, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളേക്കാൾ വളരെ മുമ്പിൽ കാണേണ്ടതായി വരും. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയ അനേക ലക്ഷം അഭയാർത്ഥികളെ നിയമാനുസരണം തിരിച്ചയക്കുന്ന നടപടികൾ ഉണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കുടിയേറ്റങ്ങൾ നടത്തുന്നവരുടെ സ്വന്തം  രാജ്യങ്ങളുടെ ഭരണനേതൃത്വങ്ങളുടെ അതിക്രൂരമായ പ്രവൃത്തികൾമൂലമാണ്, ജനങ്ങൾ അന്യരാജ്യങ്ങളിൽ അവരുടെ ഭാവിജീവിതം സ്വപ്നം കണ്ടു പുറപ്പെട്ട് പോകുന്നത്

മറുനാട്ടിലേയ്ക്ക് ഭാവിജീവിത സുരക്ഷിത മാർഗ്ഗം തേടി അഭയം തേടുന്ന ഒരു  വലിയ പ്രവണത വർദ്ധിക്കുന്നുണ്ട്. അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ കുടിയേറുന്നുണ്ട്. ഒരു യാഥാർത്ഥ്യം ആദ്യം തന്നെ കുറിക്കട്ടെ, കേരളത്തിൽ നിന്ന്  സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച സാങ്കേതിക വിദഗ്ധർക്ക് കേരളത്തിൽ ഭാവി ജീവിതത്തിന്  സുരക്ഷിതത്വം ഉറപ്പ് നൽകുന്ന തൊഴിൽ സാദ്ധ്യതകൾ കേരള സർക്കാർ നൽകിയിരുന്നെങ്കിൽ അവരാരും മാതൃരാജ്യം ഉപേക്ഷിച്ചു മറുരാജ്യങ്ങളിൽ  പോവുകയില്ലായിരുന്നു. നമ്മുടെ രാജ്യത്തിന് ശക്തി പകർന്ന് നൽകുന്ന ഇവർ  നാടിന്റെ നട്ടെല്ലാണ്. ഓരോ കുടുംബങ്ങളുടെയും കേന്ദ്രബിന്ദുവാണ്‌ യുവ ജനങ്ങൾ. അവരുടെ അഭാവം പ്രായമായ മാതാപിതാക്കൾക്ക് ഗൗരവതരമായ തരത്തിൽ അവരുടെ ആശങ്കകൾ ഉണ്ടാക്കും. പ്രായമായ മാതാപിതാക്കൾക്ക്  സഹായഹസ്തമായിരിക്കേണ്ടവരുടെ സാന്നിദ്ധ്യമില്ലാതെ, പരസഹായമില്ലാതെ  അവർ വേദനിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ആഗോള സഞ്ചാരം ദിനം തോറും നടത്തുന്ന ഒരു  കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഇവ അറിയേണ്ടതാണ്. അതുപക്ഷേ, അവരുടെ യാതാഉദ്ദേശങ്ങൾ അവരെല്ലാം  സ്വകാര്യകാര്യങ്ങൾക്കായി മാത്രം ഒതുക്കി നിറുത്തുന്നു. കേരളത്തിലെ ചില ഗ്രാമങ്ങൾ ഇന്ന് കുറെ അടച്ചിട്ട വീടുകളുടെയും കുറെ വയോജനങ്ങളുടെയും മാത്രം കേന്ദ്രമാകുന്നു. കാർഷികഭൂമികൾ ആയിരുന്ന ഈ ഗ്രാമങ്ങൾ വന്യമൃഗ കേന്ദ്രങ്ങളുമാകുകയാണ്.

മലയാളികളുടെ കുടിയേറ്റങ്ങൾ അതിവേഗത്തിലാണ് ?

അതുപക്ഷേ, അവർ ഇങ്ങനെയുള്ള കുടിയേറ്റങ്ങളിൽ നേരിടാവുന്ന വിവിധ  അപ്രതീക്ഷിത കാര്യങ്ങൾ അറിയുന്നുണ്ടോ? ചില കാര്യങ്ങൾ മാത്രം ഇപ്പോൾ  ഞാനിവിടെ കുറിക്കുന്നത് എല്ലാം പൂർണ്ണമായി ശരിയെന്ന് ഞാൻ കൃത്യമായി  അവകാശപ്പെടുകയില്ല. എങ്കിലും ചില പഴയ  അറിവുകൾ മാത്രം ഞാനിവിടെ കുറിക്കുകയാണ്. കാനഡയും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജർമ്മനിയും കുടിയേറ്റക്കാർക്ക് ആകർഷകമാണ്. എന്നാൽ മലയാളികൾ വീണ്ടുവിചാരം കൂടാതെ ഇങ്ങനെയുള്ള മറുനാടുകളിൽ കുടിയേറുമ്പോൾ ആ നാടുകളിൽ ഭാവിയിൽ ഏതെല്ലാം രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാമെന്നും അവരുടെ ഭാവി സുരക്ഷിത ജോലി-താമസ കാര്യങ്ങളിൽ ഉണ്ടാകേണ്ടതായ സുരക്ഷിതത്വം അവർ ഉദ്ദേശിക്കുന്നതുപോലെ മാറ്റങ്ങൾക്ക് വിധേയമാകുകയില്ലെന്നു തീർത്ത്  കരുതുന്നത് യുക്തിയല്ലായെന്നു നമ്മൾ അറിയണം. ഒരു ഉദാഹരണം ഇവിടെ  കുറിക്കട്ടെ: ജർമ്മനിയിലെ ആദ്യകാല മലയാളികൾക്ക് 1977- കാലഘട്ടത്തിൽ അപ്രതീക്ഷിതമായി അവരുടെ ജോലി-താമസം വിസായുടെ  കാര്യങ്ങളിൽ ജർമ്മൻ സർക്കാർ വിലക്കേർപ്പെടുത്തിക്കൊണ്ടു, മലയാളികൾ ജർമ്മനിയിൽ നിന്നും തിരിച്ചു ഇന്ത്യയിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ അയച്ചു അറിയിപ്പ് നൽകി. ഈ സംഭവത്തിനു പിറകിൽ അന്നത്തെ മലയാളി സമൂഹത്തിനെതിരെ പ്രവർത്തിച്ചത് ഇന്ത്യയിൽ നിന്നായിരുന്നുവെന്ന് തെളിവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്നത്തെ ഇന്ത്യൻ സർക്കാരോ അന്ന്  ജർമ്മനിയിലെ ഇന്ത്യൻ എംബസിയോ അങ്ങനെയുള്ള കുറ്റകൃത്യങ്ങളെ ശരി വച്ചില്ല. ശക്തമായ പിന്തുണ ജർമ്മനിയിലെ മലയാളികൾക്ക് അവർ നൽകി.


 ഫോട്ടോ: (1978-1979 )-ശ്രീ. ടി.ടി.പി അബ്ദുള്ള (L),
ജോർജ് കുറ്റിക്കാട്ട് (R) ജർമ്മനിയിലെ 
മലയാളികളുടെ പ്രശ്‌നം ചർച്ച ചെയ്‌തു.


ഇത് സംബന്ധിച്ച് ഞാൻ അക്കാലത്ത് കേരളത്തിൽ തൊഴിൽമന്ത്രിയായിരുന്ന (1978-ൽ), കഴിഞ്ഞ നാളിൽ അന്തരിച്ച ശ്രീ. ഉമ്മൻ ചാണ്ടിയെ നേരിൽക്കണ്ട് പ്രശ്നം ചർച്ചചെയ്തു. പ്രശ്നത്തിന്റെ ഗൗരവം അദ്ദേഹം വ്യക്തമായി മനസ്സിലാക്കി അക്കാര്യങ്ങളിൽ അദ്ദേഹം അന്നു തന്നെ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന ശ്രീ. വാജ്‌പേയിയുടെ സഹകരണം തേടി. ബഹു. ശ്രീ ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം അക്കാലത്ത്  സൗദി അറേബ്യയിലെ  ഇന്ത്യൻ അംബാസിഡർ ശ്രീ. ടി. ടി. പി അബ്ദുള്ളയെ ജർമ്മനിയിൽ വന്നു ഞാനുമായി പ്രശ്നം ചർച്ച ചെയ്യുവാൻ അയക്കുകയുണ്ടായി. ജർമ്മനിയിലെ അന്നുവരെയുള്ള മലയാളികളെയും  തിരിച്ചയക്കാത്ത നടപടി ചെയ്യുമെന്ന് അദ്ദേഹം ഉടൻ ഉറപ്പു തരുകയും ചെയ്തു. അതിനു മുമ്പ് തന്നെ ഇക്കാര്യം ശ്രീ. ഉമ്മൻ ചാണ്ടി എനിക്ക്  വ്യക്തിപരമായി ഇതേ മറുപടി എഴുതി അറിയിക്കുകയും ചെയ്തു.     അന്നുവരെ
ഉള്ള ഒരു മലയാളിയും ജർമ്മനിയിൽ നിന്ന് തിരിച്ചയക്കപ്പെട്ടിട്ടില്ല. എന്റെ എളിയ അഭ്യർത്ഥന സ്വീകരിച്ച ശ്രീ. ഉമ്മൻ ചാണ്ടി അന്ന് എനിക്ക് സഹായ ഹസ്തം നൽകിയത് എന്നും ഇന്നും എക്കാലവും എനിക്ക് സന്തോഷകരമായ മധുര സ്മരണയാണ് 

മലയാളി യുവജനങ്ങൾക്ക് കേരളസർക്കാർ തുണ നൽകുന്നില്ല. വാഗ്ദാനങ്ങൾ പെരുമഴപോലെ ഒഴുകുന്നു.

അടുത്ത കാലങ്ങളിൽ ജർമ്മനിയിലേയ്ക്കും കാനഡായിലേയ്ക്കും തൊഴിൽ- പഠന കാര്യങ്ങളിൽ മലയാളി യുവജനങ്ങളുടെ കുടിയേറ്റത്തിന്റെ നെട്ടോട്ടം അതിവേഗത്തിലായിട്ടുണ്ടെന്നു മാദ്ധ്യമങ്ങളും ഇപ്പോൾ രേഖപ്പെടുത്തുന്നുണ്ട്. ഈ വാർത്ത അത്ര നിസ്സാരമല്ല. ഈ കഴിഞ്ഞനാളുകളിൽ ഇംഗ്ലണ്ടിലേയ്ക്കും, കാനഡയിലേയ്ക്കും, ജർമ്മനിയിലേയ്ക്കും എത്തിച്ചേർന്ന മലയാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നുണ്ട്. അനേകലക്ഷം രൂപ ബാങ്കുകളിൽനിന്ന് കടമായി  വാങ്ങി ഏജന്റുമാർക്ക് കൊടുത്ത് മറുനാട്ടിലെത്തുന്നവർ അവരുടെ പുതിയ അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് അറിയിക്കുന്നുണ്ട്. ഏജന്റുമാരും അവർക്ക്  കേരളത്തിലെ ബാങ്കുകളും ഇത്തരം കുടിയേറ്റങ്ങളുടെ കാര്യത്തിലൂടെ പണ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന കാര്യം മറുനാടുകളിലെത്തിയവർ ഇപ്പോൾ  പറയുന്നുണ്ട്. കേരളത്തിൽ ജനങ്ങളുടെ സാമ്പത്തിക സുരക്ഷാകേന്ദ്രങ്ങളായി കരുതപ്പെട്ട ബാങ്കുകൾ അഴിമതികളുടെ ഒന്നാം നിരയിലാണെന്നുള്ള കാര്യം നിഷേധിക്കാനാവില്ല. ഇന്നത്തെ എസ്.ബി.ഐ. ബാങ്കിൽ ഞാൻ നിക്ഷേപിച്ച  ഒരു സ്ഥിരനിക്ഷേപ തുക എനിക്ക് നഷ്ടപ്പെട്ട ദുരനുഭവം ഈ കഴിഞ്ഞ നാളിൽ ഉണ്ടായി. പരാതിപ്പെട്ടിട്ട് ഒരു നടപടിയും ബാങ്ക് അധികൃതർ നടത്തിയില്ല. 

മറുനാടുകളിൽ മലയാളിസംഘടനകളോ? 

അതുപോലെ ജർമ്മനി ആദ്യമായി മുഖാമുഖം കണ്ട ചില നവ മലയാളികൾ ജർമ്മനിയെപ്പറ്റിയുള്ള കുറെ കാര്യങ്ങൾ അവരുടെ കീർത്തിക്കുവേണ്ടി യു-ട്യൂബ് ചാനൽ വഴി യാഥാർത്ഥ്യം അല്ലാത്ത ഓരോ കാര്യങ്ങൾ ചില വീഡിയോ വഴി പ്രസിദ്ധീകരിക്കുന്നു. അതുപോലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഉണ്ട്.  മറുനാടുകളിൽ (ഉദാ: ജർമ്മനി), മലയാളികൾ വന്നുചേർന്നു അവർ കാലുകൾ നിലത്തു ഉറപ്പിക്കുന്നതിനു മുമ്പ്, ഈ യുവതീ-യുവാക്കൾ മലയാളികളുടെ ന്യു മലയാളി അസോസിയേഷൻ എന്ന പേരിൽ സംഘടനകൾ സൃഷ്ഠിക്കുകയാണ്. കേരളത്തിലെ പെരുമാറ്റശൈലികൾ ഏതുരാജ്യത്തുമാകാം എന്ന അവരുടെ പെരുമാറ്റങ്ങൾ ശരിയാണോ? ഇത്തരം ചില  കാര്യങ്ങൾക്കാണോ മാതൃരാജ്യം വിട്ടതെന്ന്, എന്താണ് അവർ ഇക്കാര്യങ്ങളിൽ ഉദ്ദേശിക്കുന്നതെന്ന് ഞാൻ വിധി എഴുതുന്നില്ല. ജർമ്മനി കേരളമല്ല, ജർമ്മനിയിൽ യുവജനങ്ങൾ ചിന്തിക്കുന്നത്  മലയാളി യുവതീ യുവാക്കളുടെ താല്പര്യങ്ങളല്ല. മഹാത്മാ ഗാന്ധി ആദ്യമായി സൗത്ത് ആഫ്രിക്കയിലെത്തിയ ശേഷം അന്നവിടെയുള്ള ഇന്ത്യൻ വംശരുടെ ആവശ്യങ്ങൾക്ക് ഉപകരിക്കുവാൻ ഒരു സംഘടന സ്ഥാപിച്ചു. അതുപക്ഷേ, അദ്ദേഹംതന്നെ മാസങ്ങൾക്കുള്ളിൽ, മറുനാട്ടിൽ ചില ഇന്ത്യൻ സംഘടനകൾ  പ്രവർത്തിക്കുന്നത് ശരിയല്ല എന്ന അറിവ്  മനസ്സിലാക്കി അദ്ദേഹം സംഘടന  നിറുത്തലാക്കി. അതിനുശേഷം അദ്ദേഹം "ഇന്ത്യൻ ഒപ്പീനിയൻ "എന്ന പ്രസിദ്ധ ജേർണൽ തുടങ്ങിയതെന്ന് ചരിത്രം പറയുന്നുണ്ട് . മറുനാടുകളിൽ ജോലിക്കോ പഠനത്തിനോ പോകുന്നവർ ആദ്യമായി ചിന്തിക്കുന്നത് ഒരു സംഘടനയെന്ന കാര്യമാണ്. ഇത്തരം സംഘടനകൾകൊണ്ട് ഒരു അടിയന്തിരകാര്യങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇത്തരം സംഘടനകൾ അവർ ജീവിക്കുന്ന മറുനാടുകളിൽ ചെന്ന് താമസിക്കുന്നവർക്ക് വിഘടനാ ചിന്തകൾ സൃഷ്ടിക്കുന്നതിനു ഏറെ എളുപ്പമാക്കും. തമ്മിൽ തമ്മിൽ ചേരാത്ത സമൂഹം സൃഷ്ടിക്കും. കേരളത്തിൽ യുവ രാഷ്ട്രീയവും സംഘടനകളും ഉള്ളതുപോലെ മറുനാടുകളിൽ എത്തിയ യുവമലയാളികൾ സംഘടനയും കൂടിച്ചേരലുകളും നടത്തുകയാണോ അവർ വന്നെത്തിയതിന്റെ ലക്‌ഷ്യം പ്രാപിക്കൽ ?  ആദ്യം ശ്രദ്ധിക്കേണ്ടത് ?  അവരുടെ കീർത്തി മാദ്ധ്യമങ്ങളിൽ അഥവാ വീഡിയോ യു-ടൂബ് ചാനലിൽ നൽകാനൊ മുൻഗണന നൽകുന്നത് ?, അവരുടെ കാലുകൾ അവിടെ ഉറപ്പിച്ചശേഷം ജീവിതമാർഗ്ഗം സ്വീകരിക്കാനോ, അവർ എന്തിനാണ് മറുനാട്ടിൽ വന്നതെന്ന കാര്യം ആദ്യമായി ചിന്തിക്കണം

ഇംഗ്ലണ്ടിൽ എത്തിയ ഏതാണ്ട് 400-ഓളം പുതിയ മലയാളികളുടെ ജോലിയും -താമസവും പ്രതിസന്ധിയിലായി. പ്രശ്നപരിഹാരത്തിന് വേണ്ടി ഉടൻ  ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൽ അഭയം തേടിയ വാർത്തയുമുണ്ടായി. മറ്റൊരു സംഭവം. ഇംഗ്ലണ്ടിൽ ജോലിക്ക്പോകുവാൻ ഒരു ഏജന്റിന് ലക്ഷങ്ങൾ തുക  കൊടുത്ത് തൊഴിൽതേടിയെത്തിയ ഒരു യുവതിക്ക് അവിടെ ചെന്നപ്പോൾ ആ  തൊഴിൽ ലഭിച്ചില്ലായെന്ന കാര്യം വാർത്തയായി കേരളത്തിലെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. അനേകലക്ഷങ്ങൾ തുക കുടിയേറ്റ രാജ്യങ്ങളിലെ  ഏജന്റുമാരും കുടിയേറ്റകാര്യങ്ങളിൽ നേട്ടം കൊയ്ത് വലിയ പണത്തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം കേരളത്തിൽ പണം കടം നൽകുന്ന ബാങ്കുകൾ ഒന്നിച്ചു പ്രവർത്തിച്ചുവെന്നും മറുനാടുകളിലേയ്ക്ക് എത്തിച്ചേർന്ന പുതിയ  മലയാളികൾ പറയുന്നുണ്ട്.

കേരളത്തിൽ കാർഷികമേഖലകളും തൊഴിൽ രംഗവും തറപറ്റിയരിക്കുന്നു. ജനങ്ങളുടെ തൊഴിലില്ലായ്മയും, തകർന്ന് വീണ സാമ്പത്തിക വരുമാനവും മൂലം കേരളത്തെ തളർത്തിയിരിക്കുകയാണ്. ഇതിന് പ്രതിവിധി കാണാനും നിലവാരം മെച്ചപ്പെടുത്താനും സർക്കാർതലത്തിൽ യാതൊരു വിധത്തിലും അനുകൂലമായ സാഹചര്യങ്ങളും പ്രോത്സാഹനവും നൽകുന്നില്ല."ജനങ്ങൾക്ക് വേണ്ടി" എന്ന പേരും പറഞ്ഞു ജനപ്രതിനിധികളെന്ന പദവി ലഭിക്കാൻ നമ്മുടെ സമ്മതവോട്ടു തേടി വന്നവർക്ക് വോട്ടുനൽകി ജനപ്രതിനിധികളെന്ന പദവി സ്വീകരിച്ചു. അവരുടെ തൊഴിലിടമായ നിയമസഭയിൽ, പാർലമെന്റിലെത്തി അവർ ചെയ്യുന്നതെന്താണ്? അവിടെ എന്താണ് നടമാടുന്നത്? അവിടെ ഓരോ  കള്ളപ്പണ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോ മന്ത്രിമാരുടെയും ഓരോ ജനപ്രതിനിധികളുടെയും തമ്മിൽതമ്മിലുള്ള ക്രൂര വാക്കേറ്റയുദ്ധത്തിന്റെ ബോംബുകൾ പൊട്ടുന്ന ധ്വനികൾ മാത്രമാണ് കേൾക്കാനുള്ളത്. കേരളത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പറയാനും ജനങ്ങൾക്കുള്ള പൊതു സാമ്പത്തിക വികസനത്തിന്റെ കാര്യങ്ങളോ ഒന്നും വിഷയമല്ല. കേരളത്തിന് എല്ലാവിധ പുരോഗതിക്കും നെടുംതൂണായി നിൽക്കേണ്ടവരാണ് ഭാവിജീവിതവഴികൾ തേടി മറുനാടുകളിൽ അഭയം തേടുന്നത്. എങ്കിലും മാതൃഭൂമിയായ കേരളം അവരുടെ ആത്മാവാണ്, അവരുടെ ജീവിതസ്വപ്നത്തിന്റെ പൂർണ്ണതയ്ക് അവർ കേരളത്തിൽ നിന്നും മറുനാട്ടിലെത്തുകയാണ്. പക്ഷെ, കേരളത്തിലെ ഭരണ തലത്തിലിരിക്കുന്ന രാഷ്ട്രീയതത്വശാസ്ത്രം ജനവിരുദ്ധ ശൈലിയിലാണ്. നമ്മുടെ കേരളത്തിൽ ഭാവിജീവിതം അതിഭീകരമാക്കി മാറ്റിയതാര്? അതിനെ ലോകത്തിനു മുമ്പിൽ വ്യക്തമാക്കുന്നതിന് മലയാളികളുടെ കുടിയേറ്റത്തെ വലിയ തെളിവായി കാണാൻ കഴിയും. ഇതെല്ലാം എത്രമാത്രം ശരിയാണെന്നും തെറ്റാണെന്നും ഏതാണ്ട് അര നൂറ്റാണ്ടുകളോളം മനസ്സിലാക്കിയ വിദേശരാജ്യ  ജീവിത അനുഭങ്ങളിൽ നിന്ന് ഞാൻ എന്തെല്ലാമാണ് കണ്ടതെന്നും ഞാൻ ഒരു  വിധിയെഴുതുന്നില്ല. കേരളത്തിൽ നിന്നും മലയാളികളുടെ കുടിയേറ്റം ഏതോ ജീവിത അഭയം തേടലുകൾക്ക് സമാനത കാണുന്നില്ലേ? യുവജനങ്ങളുടെ ഭാവി പഠനത്തിനും ഒരു തൊഴിൽ ചെയ്യുന്നതിനും അനേകം യുവജനങ്ങൾ നമ്മുടെ  കേരളത്തിൽ നിന്നും ജർമ്മനിയിൽ അടുത്തനാളുകളിൽ വന്നെത്തുന്നുണ്ട്. എങ്കിലും മറുനാടുകളിൽ കുടിയേറുന്നവർ ഞാൻ മുമ്പ് മേലുദ്ധരിച്ച ചില ചില കാര്യങ്ങളിൽ തട്ടി വീഴരുതെന്നുള്ള ഒരഭിപ്രായം മാത്രം ഇവിടെ കുറിക്കുന്നു സമ്പത്  ദാരിദ്രവു൦ തൊഴിലില്ലായ്മയുംഇത് എന്താണ് ? മറുനാടുകളിലേയ്ക്ക് നമ്മുടെ യുവജനങ്ങളുടെ അഭയം പ്രാപിക്കൽ നിത്യപരിഹാരമാർഗ്ഗമാണോ എന്ന് കേരളം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.//- -ശേഷം Part -2-ൽ - വായിക്കുക.

**********************************************************************

Part -2- ൽ

  "ജർമ്മനി ഒരു കുടിയേറ്റ രാജ്യമാണോ? "  

******************************************************************************************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************************