Samstag, 30. April 2016

ധ്രുവദീപ്തി // Culture // Kawitha- ഒരു നീണ്ട നാവും ഉറുമിയും : നന്ദിനി വർഗീസ്‌-


കവിത-

  ഒരു നീണ്ട നാവും ഉറുമിയും 

  

 നന്ദിനി വർഗീസ്‌-  

 

നന്മ ഓതാനൊരു നാവു മാത്രം
തിന്മ വിളമ്പാനും നാവു മാത്രം
നാവിന്‍ വിഷത്തില്‍ അപമാനവും
നാവിന്‍ കരുത്തില്‍ അഹങ്കാരവും

അന്ധത മന്ദത ബുദ്ധിവൈകല്യങ്ങള്
നാവിന്‍ വിഷത്തിന്റ്റെ ബാക്കിപത്രങ്ങളും
നാവു നന്നായാലോ നാട് നന്നായിടും
നാവു മുഷിഞ്ഞാലോ നാട് മുടിഞ്ഞിടും

പഴി കേട്ടു തഴമ്പിച്ച
നാവിനൊരു ചോദ്യം ...
" എന്തിനെന്നെ മുച്ചൂടു മുടിക്കുന്നു ..
ആളനക്കങ്ങള്‍ ശമിച്ച തലകളെ ..
ആദ്യം പഴിക്കൂ എന്നെ തഴഞ്ഞിടൂ .."

ഒരു നീണ്ട നാവിനു
ദഹിച്ചില്ല ആ ചോദ്യം ..
ഉറുമിയായ് മാറി ..
അരിഞ്ഞു ചോദ്യങ്ങളെ ...

നിണത്തിന്‍ കരുത്തില്‍
തുരുമ്പിന്‍ പ്രമാണിത്വം ...
ഉറുമി അറിഞ്ഞില്ല ..
                                                                                    മരിച്ച തന്‍ മൂര്‍ച്ചയെ 
                                                                         -----------------------------------------------


Sonntag, 24. April 2016

ധ്രുവദീപ്തി // Christianity // വി. അൽഫോൻസാമ്മയും വി. കൊച്ചുത്രേസ്യയും - നാഥനൊപ്പം നടന്നവർ // Fr. Dr. Dr. Joseph Pandiappallil


Faith and Prayer -


വി. അൽഫോൻസാമ്മയും വി. കൊച്ചുത്രേസ്യയും- 
നാഥനൊപ്പം നടന്നവർ //

Fr. Dr. Dr. Joseph Pandiappallil


Fr. Dr. Dr. Joseph Pandiappallil
 വിശുദ്ധാത്മാക്കളൊക്കെ യേശുവിനെ അനുകരിച്ചവരും യേശുവിനെപ്പോലെ ആയിത്തീർന്നവരുമാണ്. അതേസമയം അവർ സാധാരണ മനുഷ്യരായിരുന്നുതാനും . യേശുവിനെ അനുകരിക്കാൻ പരിശ്രമിക്കുന്ന നമുക്ക് വിശുദ്ധർ നല്ല മാതൃകകളാണ്. അതുകൊണ്ടാണ് വിശുദ്ധരെ നമ്മൾ വണങ്ങുന്നത്. വിശുദ്ധരെ അനുകരിക്കുന്നവർ യേശുവിലേയ്ക്ക് വളരു ന്നവരും യേശുവിനെപ്പോലെ ആയിത്തീരുന്നവരു മാണ്. വിശുദ്ധർ എങ്ങനെ പ്രാർത്ഥിച്ചിരുന്നുവെന്നും എപ്പോൾ എന്തിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു എന്നെല്ലാം   അറിയുന്നത് നമ്മുടെ പ്രാർത്ഥനാ ശൈലിയും മനോഭാവവും പരിശോധിക്കുവാൻ സഹായിക്കും. നമുക്കിവിടെ  പരിചിതരായ രണ്ടു വിശുദ്ധരുടെ മാതൃകകൾ നമുക്ക് പരിശോധിക്കാം.

അൽഫോൻസാമ്മയുടെ പ്രാർത്ഥനാചൈതന്യവും പ്രാർത്ഥനാനുഭവവും.

 ചെറുപ്പം മുതലേ പ്രാർത്ഥിക്കുന്നതിൽ തൽപരയായിരുന്നു, അൽഫോൻസാമ്മ. അവൾ കൂടെക്കൂടെ പള്ളിയിൽ പോകുമായിരുന്നു. കുട്ടിയായിരുന്ന അവൾ അവസരം കിട്ടുമ്പോഴൊക്കെ വി. കുർബാന കൈക്കൊള്ളുമായിരുന്നു. ജപമാല ഭക്തി, മാസാദ്യ വെള്ളിയാഴ്ച്ചാചരണം, ശനിയാഴ്ച നോമ്പാചരണം തുടങ്ങിയ ഭക്താനുഷ്ടാനങ്ങൾ അൽഫോൻസാമ്മ കൃത്യമായി ആചരിച്ചിരുന്നു. എന്നും സന്ധ്യാ പ്രാർത്ഥന നടത്തുന്നതിലും, അങ്ങനെ ദൈവസാന്നിദ്ധ്യാനുഭവത്തിൽ നിറയുന്നതിനും അൽഫോൻസാമ്മ പരിശ്രമിച്ചിരുന്നു. അങ്ങനെ തിരുസഭ നിർദ്ദേശിക്കുന്ന രീതിയിലുള്ള പ്രാർത്ഥനയും ഭക്ത്യാഭ്യാസങ്ങളും പാലിച്ചു. യഹൂദ ആചാരങ്ങളും പഴയ നിയമസംഹിതയും അനുസരിച്ച് ഈശോ പ്രാർത്ഥിക്കുകയും തപസ്സനുഷ്ഠകൾ ചെയ്തതുപോലെയും ദൈവവചന ത്തിന്റെ പ്രചോദനങ്ങൾക്ക് അനുസൃതമായി  അൽഫോൻസാമ്മ  പ്രാർത്ഥി ക്കുകയും ഭക്തകൃത്യങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ജീവിതം പ്രാർത്ഥനയായിരുന്നു.

 St. Alphonsamma, and her Father-Cherian Auseph
and Mother- Mary Muttatthupadathu. Kudamaloor
Kerala.
Born on 19. 08. 1910- died on 28. 07. 1946
Canonized on 12. 10. 2008 by Pope benedict XVI
 ജീവിതത്തിന്റെ നിർണ്ണായക മുഹൂർത്തങ്ങളിൽ ദൈവത്തെ തേടുകയും ദൈവ പരിപാലനയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായാണ് അൽഫോൻ സാമ്മയെ നാം കാണുന്നത്. വിവാഹത്തിനു നിർബന്ധിക്കപ്പെടുമ്പോൾ പേരമ്മയുടെ മനസ്സ് മാറുവാൻ അവൾ തീവ്രമായി പ്രാർത്ഥിച്ചു. മഠത്തിൽ നിന്നു അധികാരികൾ പറഞ്ഞുവിടുവാൻ തീരുമാനിച്ചപ്പോഴും സഹോദരങ്ങൾ തെറ്റിദ്ധരിച്ചപ്പോഴും കടുത്ത രോഗത്താൽ വലഞ്ഞപ്പോഴും ദൈവത്തിനു സ്വയം സമർപ്പിച്ച അൽഫോൻസാമ്മയെയാണ് നമുക്ക് കാണാൻ കഴിയുക. പ്രാർത്ഥിക്കുകയെന്നു പറഞ്ഞാൽ സ്നേഹിക്കുക എന്നായിരുന്നു അൽഫോൻസാമ്മയുടെ നിലപാട്. യേശുവിനോടുള്ള വേർപെടുത്താനാവാത്ത വ്യക്തിപരമായ ബന്ധമായിരുന്നു അത്. യേശുവിന്റെ സാന്നിദ്ധ്യം അനുഭവിച്ച അൽഫോൻസാമ്മയ്ക്ക് ജീവിതം തന്നെ ഒരു പ്രാർത്ഥനയായിരുന്നു. ദൈനംദിന ജീവിതത്തിലെ നിർണ്ണായക മുഹൂർത്തങ്ങളിൽ ദൈവഹിതമന്വേഷിച്ചറിഞ്ഞ പ്രാർത്ഥനയുടെ ദൈവാനുഭവം അൽഫോൻസാമ്മയുടെ ഹൃസ്വജീവിതത്തിൽ ഉണ്ടായിരുന്നു.

 യേശുവുമായുള്ള വ്യക്തിപരമായ ബന്ധം അൽഫോൻസാമ്മയ്ക്ക് വളരെ ആഴമേറിയതായിരുന്നു. വളരെ വലിയ സ്വാതന്ത്ര്യവും യേശുവിനോട് അൽഫോൻസാമ്മയ്ക്ക് തോന്നി. ഈ സ്വാതന്ത്ര്യം പ്രാർത്ഥനയിൽ പ്രതിഫലിച്ചു. തനൂലം പ്രാർത്ഥന സ്വാതന്ത്ര്യബോധത്തോടെയുള്ള ഒരു സ്നേഹസംഭാഷണം ആയി മാറി. ഒരിക്കൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചു. "ഞാൻ ചോദിക്കുന്ന കാര്യങ്ങൾ നിനക്ക് ചെയ്തുതന്നാലെന്താ? നീ ചോദിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ ഞാൻ നിനക്ക് ചെയ്തു തരാതിരുന്നിട്ടുണ്ടോ? നിന്നോടുള്ള സ്നേഹത്തെപ്രതിയല്ലേ എന്നെ വേദനിപ്പിച്ച സഹോദരിയോട്‌ സ്നേഹ പൂർവ്വം ക്ഷമിച്ചതും എനിക്ക് വിശപ്പില്ലായെന്നു പറഞ്ഞു ഒരുനേരം നിന്നതും. എങ്കിൽ പിന്നെ എനിക്കിത് ചെയ്തുതന്നാലെന്താ, നീയെനിക്ക് ഇത് ചെയ്തു തരണം".

 ഈശോയ്ക്ക് പ്രാർത്ഥിക്കുകയെന്നത് ദൈവഹിതത്തോടുള്ള സ്വയാർപ്പണമാ യിരുന്നല്ലോ. ആ അർപ്പണം സഹനത്തിലാണ് പ്രതിഫലിച്ചത്. സഹനം കുരിശു മരണം ആയിരുന്നു. യേശു തന്റെ കുരിശു മരണവും സഹനവും പ്രാർത്ഥന യാക്കി മാറ്റി. സഹനത്തിലൂടെ കുരിശുമരണാനുഭവത്തിൽ നിറഞ്ഞ് യേശു വിനെപ്പോലെയർപ്പിച്ചു പ്രാർത്ഥിക്കുവാൻ അൽഫോൻസാമ്മയ്ക്ക് കഴിഞ്ഞു. തന്മൂലം വേദനയുടെ നടുവിൽ അൽഫോൻസാമ്മ പ്രാർത്ഥിച്ചു. "ഞാൻ കുരി ശിലാണ് കിടക്കുന്നത്, കുരിശിൽ കിടന്ന യേശുവിന് കയ്യും കാലും അനക്കു വാൻ കഴിഞ്ഞിരുന്നില്ലല്ലോ. എനിക്കാണെങ്കിൽ എന്റെ ചുറ്റും സഹോദരി കൾ".
 Holy Mass on 13. 10. 2008, 
St.John's Lateran Basilica, 
-Canonization-12. 10. 2008 -Rome
ഒരിക്കൽ ചങ്ങനാശ്ശേരി മെത്രാനായിരു ന്ന മാർ ജയിംസ് കാളാശ്ശേരി  തിരു മേനി (1927-1949) അൽഫോൻസാമ്മ യോട് ചോദിച്ചു, "വേദനകൊണ്ട് ഉറക്കം വരാത്ത രാത്രികളിൽ നീ എന്ത് ചെയ്യുകയാണ്?". അൽഫോൻസാമ്മ ഇങ്ങനെ മറുപടി പറഞ്ഞു: "ഞാൻ സ്നേഹിക്കുകയാണ്". പ്രാർത്ഥനയെ സ്നേഹമായും നിത്യ സമർപ്പണമാ യും   മനസ്സിലാക്കിയ അൽഫോൻസാ മ്മയ്ക്ക് ഈശോയോടുള്ള വ്യക്തിപര വും ആഴമാർന്നതുമായ ബന്ധമായിരു ന്നു തന്റെ ജീവിതത്തിന്റെ ശക്തി. അൽഫോൻസാമ്മയുടെ പ്രാർത്ഥനയി ൽ ഇത് വ്യക്തമാണ്. അൽഫോൻസാമ്മ പ്രാർത്ഥിച്ചു.

"ഓ ഈശോനാഥാ, അവിടുത്തെ തിരുവിലാവിലെ മുറിവിൽ എന്നെ മറ യ്ക്കണമേ, സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽനിന്നും വിമുക്തമാക്കേണമേ. കീർത്തിയും ബഹുമാനവും സമ്പാദി ക്കുന്നതിനുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമേ. ഒരോ പരമാ ണുവും അങ്ങേ സ്നേഹാഗ്നി ജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തേണമേ. സൃഷ്ടികളേയും മാത്രമല്ല എന്നെത്തന്നെയും മറന്നുകളയുന്നതി നുള്ള അനുഗ്രഹം എനിക്ക് തരണമേ. പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യവാനായ എന്റെ ഈശോയെ ലൗകിക ആശ്വാസങ്ങളെല്ലാം എനിക്ക് കയ്പ്പായി പകർത്തെണമേ. നീതിസൂര്യനായ എന്റെ ഈശോയെ, നിന്റെ ദിവ്യ സ്നേഹാഗ്നിക്കതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച് നിന്റെ നേരെയുള്ള സ്നേഹത്താൽ എരിയിച്ച്‌ എന്നെ നിന്നോട് ഒന്നിപ്പിക്കേണമേ".

വി. കൊച്ചുത്രേസ്യയുടെ പ്രാർത്ഥനാനുഭവം.

  Little Therese-
Born 02. 01. 1873-Alencon, France
Died 30. 09. 1897- Lisieux)
 യേശുവിന്റെ ജീവിതത്തിന്റെ അവസാനരംഗമായിരുന്നല്ലൊ യേശുവിന്റെ പ്രാർത്ഥനാനുഭവത്തിന്റെ തികവ്. എല്ലാം പിതാവിനു സമർപ്പിച്ച യേശു സമർപ്പണത്തിലൂടെ ഏറ്റം ആഴമായും ആത്മാർത്ഥമായും പ്രാർത്ഥിച്ചു. വി. കൊച്ചുത്രേസ്യയുടെ ജീവിതത്തിന്റെയും പ്രാർത്ഥനയുടെയും പരിപൂർത്തി കണ്ടെത്താനാവുന്നതും വിശുദ്ധയുടെ മരണ നേരത്താണ്. വിശുദ്ധ ഇപ്രകാരം പ്രാർത്ഥിച്ചു. "നല്ല ദൈവം എന്നെ കൈവിടാൻ പോകുന്നില്ല. തീർച്ച ".യേശുവിന്റെ പ്രാർ ത്ഥനയുടെ മറ്റൊരു ആവിഷ്ക്കാരമാണിത്. യേശു പ്രാർ ത്ഥിച്ചു: "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു?" ദൈവത്തിലുള്ള വിശ്വാസവും ആശ്രയവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്.

കൊച്ചുത്രേസ്യ മരണനേരത്തു വീണ്ടും പ്രാർത്ഥിച്ചു. "അവിടുന്നെന്നെ ഒരിക്ക ലും ഉപേക്ഷിച്ചിട്ടില്ല, അതെ എന്റെ ദൈവമേ, അങ്ങ് തിരുമനസ്സാകുന്നതെല്ലാം, എങ്കിലും എന്റെ ദൈവമേ, എന്റെ മേൽ കൃപയുണ്ടാകണമേ". വി. കൊച്ചു ത്രേസ്യ ഇവിടെ പ്രാർത്ഥിക്കുകയാണ്, ദൈവത്തിന് മനസ്സാകുന്നതെല്ലാം നിറ വേറട്ടെയെന്ന്. പക്ഷെ മരണവേദന കഠിനമാണ്. മാനുഷികമായി സഹിക്കു വാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട്. "എങ്കിലും എന്റെ മേൽ ദയ ഉണ്ടാകണേ എന്ന പ്രാർത്ഥനയിൽ താനനുഭവിക്കുന്ന ക്ലേശത്തിന്റെ നേരിയ പ്രകാശനവും നമുക്ക് കാണാൻ കഴിയും.

പ്രാർത്ഥനയുടെ സാദൃശ്യം

 Louis martin( 1823-29.07.1894), and  
Zelie Guerin(1831- 28.08.1877), 
Parents of St. Little Therese
വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ പ്രാർത്ഥനയ്ക്ക് സദൃശ്യ മായ ഈശോയുടെ പ്രാർത്ഥ നയാണ് "പിതാവേ, കഴിയുമെങ്കിൽ ഈ കാസ എന്നിൽ നിന്നും കടന്നു പോകട്ടെ! എങ്കിലും എന്റെയിഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന യാചനയിൽ നിഴലിക്കുന്നത്. മാനുഷികമായ രീതിയിൽ സഹിക്കുവാൻ ബുദ്ധിമുട്ട് തോന്നിയ അവസരത്തിൽ സഹനം മാറിക്കിട്ടുവാൻ യേശു ആഗ്രഹിച്ചു. അതേ സമയം പിതാവിന്റെ ഹിതത്തിനു മുമ്പിൽ തന്നെത്തന്നെ സമർപ്പിക്കുവാനും യേശു തീരുമാനിച്ചു.

 ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും വി. കൊച്ചുത്രേസ്യ യേശുവിനെപ്പോലെ ആയിത്തീർന്നു. തന്റെ മരണനേരത്തെ യേശുവിന്റെ മരണനേരംപോലെ വിശുദ്ധമാക്കിത്തീർക്കുവാൻ വി. കൊച്ചുത്രേസ്യയ്ക്ക്‌ കഴിഞ്ഞു. യേശു ഉരുവിട്ട പ്രാർത്ഥനപോലെതന്നെ വി. കൊച്ചുത്രേസ്യയും മരണനേരത്തു പ്രാർത്ഥിച്ചു. "എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എത്രയോ നല്ലവൻ, സ്നേഹത്തിന് ആത്മസമർപ്പണം ചെയ്തതിനെക്കുറിച്ച് ഞാൻ ഖേദിക്കുന്നില്ല". അവസാനമായി വി. കൊച്ചുത്രേസ്യ പറഞ്ഞു:" എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". യേശുവിന്റെ അവസാനവാക്കുകൾക്കു സമമാണ് വി. കൊച്ചുത്രേസ്യയുടെ അവസാന വാക്കുകളും.

 സ്നേഹിക്കുകയെന്നു പറഞ്ഞാൽ സമർപ്പിക്കുകയെന്നാണർത്ഥം. യേശു അവസാനമായി പറഞ്ഞു "പിതാവേ, എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.". വി. കൊച്ചുത്രേസ്യ അവസാനമായി പറഞ്ഞു: ഞാൻ അങ്ങയെ സ്നേഹിക്കുന്നു". വി. കൊച്ചുത്രേസ്യ യേശുവി നെപ്പോലെ ആയിത്തീരുന്നതിൽ പൂർണ്ണമായും വിജയിച്ചു. അതുകൊണ്ട് യേശുവിനെ പിതാവ് മഹത്വപ്പെടുത്തിയത്പോലെ വി. കൊച്ചുത്രേസ്യായെ യും പിതാവ് മഹത്വപ്പെടുത്തി. വി. കൊച്ചുത്രേസ്യയുടെ താഴെ വിവരിക്കുന്ന പ്രാർത്ഥന ആ വിശുദ്ധയുടെ ആദ്ധ്യാത്മികതയുടെ കുറുക്കുവഴി വളരെ വ്യക്ത മായി പ്രതിഫലിപ്പിക്കുന്നുണ്ട്.

  ആദ്ധ്യാത്മികതയുടെ പ്രാർത്ഥനാവഴി

 St. Little Therese
Canonization-17.05.1925
  " ഹാ! യേശുവേ, എന്റെ ദിവ്യ മണവാളാ, എന്റെ ജ്ഞാനസ്നാന പവിത്രതയുടെ രണ്ടാം വസ്ത്രം എനിക്കൊരിക്കലും നഷ്ടപ്പെടാതിരുന്നെങ്കിൽ! ഏറ്റവും ലഘുവായ ഒരു കുറ്റംപോലും ഞാൻ മന:പൂർവ്വം ചെയ്യാൻ ഇടയാകുന്നതിനു മുമ്പ് എന്റെ ജീവിതം അവസാനിപ്പിച്ചു കൊള്ളണമേ. അങ്ങയെ മാത്രമല്ലാതെ യാതൊന്നും കണ്ടെത്താതിരിക്കുവാനും എനിക്ക് അനുഗ്രഹം തരേണമേ. സൃഷ്ടികൾ എനിക്കും ഞാൻ അവയ്ക്കും നിരർത്ഥകമായി ഭവിക്കട്ടെ. എന്നാൽ യേശുവേ, അങ്ങുമാത്രം സർവ്വവും ആയിരിക്കുക. ഭൌമിക വസ്തുക്കൾക്കൊന്നിനും എന്റെ ആത്മാവിനെ അസ്വസ്ഥമാക്കാൻ സാധിക്കാതെ വരട്ടെ. എന്റെ സമാധാ നത്തെ യാതൊന്നും ഭന്ജിക്കാതിരിക്കട്ടെ. യേശുവേ, സമാധാനം മാത്രമേ ഞാൻ അപേക്ഷിക്കുന്നുള്ളൂ. സ്നേഹവുംകൂടി അങ്ങല്ലാതെ വേറെ അതിരൊന്നുമി ല്ലാത്ത അനന്ത സ്നേഹം. സ്വാർത്ഥതയെ സമ്പൂർണ്ണമായി വിസ്മരിച്ച് എന്റെ യേശുവേ അങ്ങയെ മാത്രം ശ്രദ്ധിക്കുന്ന സ്നേഹം. യേശുവേ, അങ്ങേയ്ക്ക് വേണ്ടി എനിക്കൊരു വേദ സാക്ഷിയായി മരിക്കണം. ഹൃദയത്തിന്റെയോ അഥവാ ശരീരത്തിന്റെയോ, വേദ സാക്ഷിയാകണം, അല്ലെങ്കിൽ രണ്ടുംകൂടി ഒന്നിച്ചു തന്നെയാകട്ടെ! "

 Family of St. Little Therese
 എന്റെ വ്രുതങ്ങൾ സമ്പൂർണ്ണമായി അനുഷ്ടിക്കുവാൻ എനിക്കനുഗ്രഹം തരണമേ ! അങ്ങയുടെ മണവാട്ടിയാ യിരിക്കുക എന്നതിന്റെ യാഥാർത്ഥ്യം എന്നെ ഗ്രഹിപ്പിക്കണമേ. ആശ്രമത്തിന് ഞാൻ ഭാരമായിരിക്കുവാൻ ഒരിക്ക ലും അനുവദിക്കരുതെ. ആരുടെയെ ങ്കിലും പ്രത്യേക ശുശ്രൂഷ എനിക്കു വേണ്ടി വരാതിരിക്കട്ടെ. യേശുവേ, അങ്ങയെപ്രതി ഒരു മണൽത്തരിപോ ലെ എല്ലാവരാലും കരുതപ്പെടുവാനും, ചവിട്ടി മെതിക്കപ്പെടുവാനും വിസ്മരി ക്കപ്പെടുവാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ തിരുമനസ്സ് എന്നിൽ സമ്പൂ ർണ്ണമായി നിറവേറട്ടെ. അങ്ങ് എനിക്കുവേണ്ടി ഒരുക്കുന്ന സ്ഥലത്ത് ഞാൻ വന്നു ചേരുകയും ചെയ്യട്ടെ.

 യേശുവേ, അനേകം ആത്മാക്കളെ രക്ഷിക്കുവാൻ എന്നെ സഹായിക്കണമേ. ഇന്നേ ദിവസം ഒന്നുപോലും നിത്യനാശത്തിൽ ഉൾപ്പെടുവാൻ ഇടയാകാതിരി ക്കട്ടെ. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെല്ലാം മോക്ഷം പ്രാപിക്കുകയും ചെയ്യട്ടെ. യേശുവേ, എന്റെ അപേക്ഷകൾ സാഹസമാണെങ്കിൽ എന്നോട് ക്ഷമിക്കേണമേ. അങ്ങയെ പ്രസാദിപ്പിക്കണമെന്നും ആശ്വസിപ്പിക്കണമെന്നും മാത്രമേ എനിക്കാഗ്രഹമുള്ളൂ".

മനുഷ്യർക്ക്‌ മുമ്പിലെ ചെറിയവർ.

 വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും ജീവിത മാതൃകയും പ്രാർത്ഥനാ മാതൃകയും നമുക്കേറ്റവും പ്രചോദനകമാണ്. ഏറ്റവും ലളിതമായ ജീവിത സാഹചര്യങ്ങളിൽ മഹത്തായ ദൈവാനുഭവം സാധിക്കു മെന്ന് അവർ നമ്മെ പഠിപ്പിച്ചു. പ്രത്യേക പഠിപ്പൊന്നുമില്ലാതെ തന്നെ സഭാ പണ്ഡിതയാകുവാനും വി. കൊച്ചുത്രേസ്യായ്ക്ക് സാധിച്ചു. 1997 ഓഗസ്റ്റിൽ പാരീസിൽ സംഘടിപ്പിച്ച ലോകയുവജന സംഗമത്തിൽ വച്ച് പരി. പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. കൊച്ചുത്രേസ്യയെ സഭാപണ്ഡിതയായി പ്രഖ്യാപിച്ചു. മനുഷ്യർക്ക്‌ മുമ്പിലെ ചെറിയവർക്ക് ദൈവതിരുമുമ്പിൽ വലിയവരാകുവാൻ കഴിയുമെന്നും ദൈവതിരുമുമ്പിലെ വലിപ്പം മനുഷ്യർക്ക്‌ മുമ്പിൽ അവരെ വലിയവരാക്കുമെന്നും ഈ രണ്ടു വിശുദ്ധരുടെ മാതൃകകൾ നമ്മെ പഠിപ്പിക്കുന്നു.//-
-----------------------------------------------------------------------------------------------------------


ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form." --------------------
E-mail: dhruwadeeptionline@gmail.com

Dienstag, 19. April 2016

ധ്രുവദീപ്തി // Christianity // കാരുണ്യവും കാർക്കശ്യവും കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും: Rev. Dr. Thomas Kuzhinapurathu


Christianity-

കാരുണ്യവും കാർക്കശ്യവും 
കുടുംബ ജീവിതത്തിലും 
വ്യക്തി ജീവിതത്തിലും: 

Rev. Dr. Thomas Kuzhinapurathu


 Fr. Dr. Thomas Kuzhinapurath
ദൈവത്തിനു ഏറ്റവും ചേരുന്ന പര്യായപദമാണ് കാരുണ്യം. അതിനാലാണല്ലോ അവിടുത്തെ നിറസാന്നി ദ്ധ്യമായ പരിശുദ്ധ കുർബാനയെ നമ്മുടെ പൂർവ്വ പിതാക്കന്മാർ മുതൽ ദിവ്യകാരുണ്യം എന്ന പേര് നൽകി വിളിച്ചു വന്നിരുന്നത്. ദൈവത്തിന്റെ കാരുണ്യം അവിടുത്തെ മക്കളായ നമ്മളിലും അതെ അളവിൽ പ്രതിഫലിക്കപ്പെടണമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിച്ചിരുന്നു.


പിതാവിന്റെ കരുണ.

"നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിൻ"( ലൂക്കാ 6,36). പിതാവ് കാരുണ്യവാനായിരുന്നു എന്ന് പുത്രൻ സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം അവിടുത്തെ മക്കളായ നാമും കരുണ കരുതൽ ധനമായി കരുതിയിട്ടുള്ളവരായിരിക്കണമെന്ന് അവിടുന്നു ആഹ്വാനം ചെയ്യുന്നു.

എന്തായിരുന്നു പിതാവിന്റെ കരുണ? വഴി തെറ്റിപ്പോയ ഇസ്രായേലിനോട് കാട്ടുന്ന സ്നേഹത്തിൽ ഈ കരുണ പ്രതിഫലിക്കുന്നുണ്ട്. മ്ലേച്ഛരീതിയിൽ അമർന്ന സോദോം ഗോമോറയ്ക്ക് വേണ്ടി കെഞ്ചുന്ന അബ്രാഹത്തിന് മുമ്പിൽ മനസ്സലിയുന്ന ദൈവത്തിൽ ഈ കരുണയുടെ മുഖം നാം കാണുന്നു. (ഉത്പത്തി-18-19). ഈ കാരുണ്യത്തെക്കുറിച്ച് ലോത്ത് സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ: "ഞാൻ അങ്ങേയുടെ പ്രീതിക്ക് പാത്രമായല്ലോ. എന്റെ ജീവൻ രക്ഷിക്കുന്നതിൽ അവിടുന്ന് വലിയ കാരുണ്യമാണ് കാണിച്ചത്(ഉത്പത്തി -19)


ദൈവത്തിന്റെ സ്നേഹത്തിനു പാത്രീഭൂതരായ മനുഷ്യർക്ക്‌ മുന്നിൽ അവിടുത്തെ കരുണയുടെ വാതിൽ മലർക്കെ തുറക്കുന്നു. ഈ പിതൃഗുണം പുത്രനിലേയ്ക്കും സംവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ലൂക്കോസിന്റെ സുവിശേഷം അദ്ധ്യായം 15 മുഴുവൻ കരുണയുടെ അന്യാപദേശങ്ങളാൽ പുത്രൻ നിറച്ചി രിക്കുന്നു. മുള്ളുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുഞ്ഞാടിനെ മാറോടണ യ്ക്കുന്ന ഇടയനിലും നാണയത്തെ തേടുന്ന സ്ത്രീയിലും ധൂർത്ത പുത്രനുവേണ്ടി കാത്തിരിക്കുന്ന പിതാവിലുമൊക്കെ ദൈവപുത്രൻ തന്നെത്തന്നെ ആവിഷ്ക്ക രിക്കുകയായിരുന്നു.

പുത്രന്റെ കാരുണ്യവും കാർക്കശ്യവും.

കാരുണ്യത്തിന്റെ പ്രതിരൂപമായ പുത്രൻ ദേവാലയത്തി ലെ ആടുമാടുകൾക്കു നേരെ ചാട്ടവാറെടുക്കുന്ന ചിത്രവും സുവിശേഷത്തിലുണ്ട്. (മത്താ. 21-22 ). കാരുണ്യത്തിന്റെ ഉറവിടമായ ദേവാലയം കച്ചവടസ്ഥലമായപ്പോൾ അവിടെ ദൈവത്തിന്റെ ചാട്ടവാറിന്റെ മുരൾച്ച ഉയർന്നു കേട്ടു. കാരുണ്യവും കാർക്കശ്യവും വിപരീത ധൃവങ്ങളിലാണെ ന്ന ധാരണ പൊളിച്ചെഴുതപ്പെടെ ണ്ടിയിരിക്കുന്നു. ചില നിഷ്ടകളും മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്നയിടങ്ങളിൽ മാത്രമേ ദൈവത്തിന്റെ കാരുണ്യം വഴിഞ്ഞൊഴുകപ്പെടു ന്നുള്ളൂ. ധൂർത്ത പുത്രന്റെ തിരിച്ചുവരവ് ഒരു മൂല്യമാണ്. ജീവിതനിഷ്ഠ പാലിക്കുന്നതിനുള്ള ഉറച്ച തീരുമാനമാണ് അയാളെ മടക്കി വരുത്തുന്നത്. ആ തീരുമാനത്തിലാണ് അയാൾ വീണ്ടും പിതാവിന്റെ നീട്ടിയ കരവലയങ്ങൾക്കുള്ളിലാവുന്നത്.

ക്രമം കാരുണ്യത്തെ പ്രചോദിപ്പിക്കുന്ന നിഷ്ഠ.

വ്യക്തിപരമായ ആദ്ധ്യാത്മിക ജീവിതത്തിലും കുടുംബജീവിതത്തിലും ചില നിഷ്ഠകളും മൂല്യങ്ങളും സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ദൈവത്തിന്റെ കാരുണ്യം പ്രവഹിക്കുകയുള്ളൂ. ക്രമമില്ലാത്ത ജീവിതം കാരുണ്യത്തിന്റെ പ്രവാഹത്തെ തടസപ്പെടുത്തും. കുടുംബജീവിതത്തിലും ഈ നിഷ്ഠയുടെ പാലനം അത്യന്താപേക്ഷിതമാണെന്ന സത്യത്തിലേയ്ക്കാണ് ഈ വസ്തുത വിരൽ ചൂണ്ടുന്നത്.

കുടുംബബന്ധങ്ങളുടെ പവിത്രത ചവിട്ടി മെതിക്കുന്നിടങ്ങളിൽ കാരുണ്യത്തിന്‌ പകരം കാർക്കശ്യം ഉണർന്നെഴുന്നേൽക്കുന്ന ചരിത്രം പഴയ നിയമത്തിലും പുതിയ നിയമത്തിലും വേണ്ടുവോളമുണ്ട്. കുടുംബജീവിതത്തിലെ കണ്ണികളെ കൂട്ടി യോജിപ്പിക്കുന്ന സുവർണ്ണ ചരടാണ്‌ ജീവിതനിഷ്ഠയും ക്രമവും. കാരുണ്യത്തിന്റെ നീർച്ചാലുകൾ പ്രവഹിക്കുന്ന കൈത്തോടുകളാണ്. ഇത്തരം ബന്ധങ്ങളും നിഷ്ഠകളും ക്രമങ്ങളും ഇല്ലാത്തിടത്ത് കരുണയും വർഷിക്കപ്പെ ടുന്നില്ല എന്ന സത്യവും ഇവിടെ സ്പഷ്ടമാക്കപ്പെടുന്നു.

ദൈവത്തിന്റെ പര്യായമാണ് കാരുണ്യം. പക്ഷെ, കാരുണ്യം ചില ജീവിത നിഷ്ഠകളും ക്രമങ്ങളും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഏതു ജീവിതാവസ്ഥ യിൽ ആണെങ്കിലും കുത്തഴിഞ്ഞ ജീവിതത്തിനിടയിൽ ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുന്നതിനു പോലും മനുഷ്യന് സാധിച്ചുവെന്ന് വരികയില്ല. അതിനാൽ ആദ്ധ്യാത്മികജീവിതത്തിലെ ചിട്ടയും ക്രമവും ദൈവകാരുണ്യ പ്രവാഹത്തിന് അനുപേക്ഷണീയ ഘടകങ്ങളാണ്.
-----------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com

Donnerstag, 14. April 2016

ധ്രുവദീപ്തി //Church in Kerala // വൃദ്ധ വിലാപം // ചെങ്ങളം ഇടവകയുടെ നിർമ്മാണ പ്രവർത്തനങ്ങൾ... : ടി. പി. ജോസഫ്, തറപ്പേൽ


-വൃദ്ധ വിലാപം-  

ചെങ്ങളം പള്ളി  
80 ഡയനാമിറ്റ്കൾ വച്ചു തകർക്കപ്പെട്ട  ചെങ്ങളം സെന്റ്‌. ആന്റണീസ് പള്ളി.

ചെങ്ങളം ഇടവകയുടെ 
നിർമ്മാണ പ്രവർത്തനങ്ങൾ നീതീകരിക്കത്തക്കതോ ? :
ടി. പി. ജോസഫ്, തറപ്പേൽ.

ജൂബിലി സ്മാരകങ്ങൾ തകർക്കപ്പെടുന്നു.

T. P. Joseph, Tharappel
സ്കൂളുകളിൽക്കൂടി കഥാപ്രസംഗം നടത്തി കാലക്ഷേപം നടത്തിയിരുന്ന ഒരു സാധുമനുഷ്യനെ അറിയാം, ഞാൻ ഓർമ്മിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം കാഞ്ഞിര പ്പള്ളിയിലെ എ. കെ. ജെ. എം. സ്കൂളിൽ വന്നു ഒരു കഥാ പ്രസംഗം നടത്തി. കഴിഞ്ഞ ഒക്ടോബർ 11- ന് ഞായറാഴ്ച ഉച്ചകുർബാനയ്ക്ക് വന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ഓർമ്മയിൽ കൊണ്ടുവന്നു. കൂട്ടത്തിൽ അദ്ദേഹം പാടിയ ഒരു ഈരടിയും കഥാപ്രസംഗ സമയത്ത് മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ഇടിയുടെ അകമ്പടിയോടു കൂടിയ പെരുമഴ. അദ്ദേഹം പാടി:

"പെയ്യട്ടങ്ങനെ പെയ്യട്ടെ
 ഇടിയും വെട്ടി പെയ്യട്ടങ്ങനെ"
 
കുർബാന കഴിഞ്ഞു ചെങ്ങളത്തെ സെന്റ്‌ ആന്റണീസ് ഹൈസ്കൂളിന്റെ വടക്ക് ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ എനിക്കും ചില ഈരടികൾ മനസ്സിൽ വന്നു. അവ ഞാനിപ്പോൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

" തകർക്കട്ടങ്ങനെ തകർക്കട്ടെ
 തോട്ടാവച്ചു തകർക്കട്ടെ
തകരട്ടങ്ങനെ തകരട്ടെ
ചെങ്ങളം മുഴുവൻ തകരട്ടെ"

 തകർക്കപ്പെട്ട ചെങ്ങളം പള്ളി.
ചെങ്ങളത്തെ നൂറു വർഷത്തിനു മേൽ പ്രായമുള്ള ഇടവകപ്പള്ളി ഡയനാമിറ്റ് വച്ചു തകർത്തപ്പോൾ കൊലചെയ്യപ്പെടുന്നതായി തോന്നി. ആ ദാരുണ തകർച്ച കാണുവാൻ എന്തുമാത്രം പേരായിരുന്നു പള്ളിക്ക് ചുറ്റും ആഘോഷമായി തമ്പടിച്ചത്? ഇന്നത്തെ യുവ തലമുറ റോഡിൽ ആക്രമിക്കപ്പെട്ടു മുറിവേറ്റ് രക്തം വാർന്ന് കിടക്കുന്നവരുടെ പടം പിടിക്കുവാൻ നെമ്പുന്നതുപോലെ, ക്യാമറയും മൊബൈൽ ടെലിഫോണും പിടിച്ചു റെഡിയായി നില്ക്കുന്നു. ബോംബ്‌ വച്ചു പള്ളി വശത്തേയ്ക്ക് ചരിഞ്ഞുകൊണ്ടിരുന്നപ്പോൾ അവർ കൈകൊട്ടി ആഹ്‌ളാദിച്ചു ചിരിക്കുന്നതും പടമെടുക്കുന്നതും കാണാനായി.

സ്കൂളിനു വശത്തെ സ്റ്റേജു പൊളിച്ചത് കണ്ടപ്പോൾ ശവത്തിൽ കുത്തുന്നതു പോലെ അനുഭവപ്പെട്ടു. 1976- ൽ നെടുംതകടിയേലച്ചന്റെ കാലത്ത് പണിതു യർത്തിയത്, 1916 -ൽ ആരംഭിച്ച സെന്റ്‌ ആന്റണീസ് സ്കൂളിന്റെ വജ്ര ജൂബിലി സ്മാരകം, അല്ലെങ്കിൽ, 1950-51- ൽ ആരംഭിച്ച ഹൈസ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പ്ലാൻ ചെയ്തു നിർമ്മാണമാരംഭിച്ചത്‌, അങ്ങനെ രണ്ടു ജൂബിലികളുടെ നിത്യസ്മാരകം. അത് ഒറ്റയടിക്ക് തകർത്തു. ജെ. സി. ബി. സി കൾക്ക് പഞ്ഞമില്ലല്ലോ, നാട്ടിൽ കഞ്ഞിക്ക് പഞ്ഞമാണെങ്കിലും. ഇനി അടുത്ത ഇര ഇതായിരിക്കും, ഇവിടെയുള്ള ഹൈസ്കൂൾ ആയിരിക്കണം. അത് പണിതിട്ട് അറുപതു കൊല്ലത്തിനു മുകളിലായല്ലോ.

ആരാന്റെ പള്ളി, വല്ലവന്റെയും കാശ്,  പൊളിയടാ പൊളി.!


 തകർത്തിട്ടും തകരാതെ...
ഒരു ചൊല്ലുണ്ട് " Fools rush in where angels fear to tread" അതിങ്ങനെ പരിഭാഷപ്പെടുത്താം. "വിവേക ശാലികൾ ചെയ്യുവാൻ മടിക്കുന്നത് വിവേകശൂന്യർ അത് കണ്ണുമടച്ചു ചെയ്തുകളയും. അതാണിവിടെ ചെങ്ങളത്തു നടക്കുന്നത്. പള്ളി യെന്നല്ല, എവിടെയും എന്തുമാകട്ടെ, പൊളിക്കക്കാർക്കു പൊളിക്ക ഒരു ഹരമാണ്, ഒരു ലഹരി ഒരുതരം ഭ്രാന്ത്. ഇവയെല്ലാം ബുദ്ധിമുട്ടി ഉണ്ടാക്കിയവർക്കേ അതിന്റെ ആഴത്തിലുള്ള നൊമ്പരമറിയൂ. അല്ലാത്തവർക്കെന്താ ? "ആരാന്റെ അമ്മയ്ക്ക് പ് രാന്ത് വരുമ്പോൾ കാണാൻ നല്ലൊരു ശേല് "എന്ന് പറഞ്ഞപോലിരിക്കും. "കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി, എന്നേ വിശേഷിപ്പിക്കാൻ പറ്റു. എല്ലാം നശിപ്പിക്കുന്നു. ചെങ്ങളം മോടി പിടിപ്പിക്കുന്നു എന്നാ ഭാവവും. ആർക്കു ചേതം ? ആരാന്റെ പള്ളി, വല്ലവന്റെയും കാശ്, പൊളിയടാ പൊളി" എന്ന ചിന്തയെ നിർമ്മാണക്കാർക്കുള്ളൂ. ചെങ്ങളം നിവാസികളായ കർഷകർക്ക് കടത്തിനുമേൽ കടം. പണിക്കാർക്ക് പണി ഇല്ലാതാവുന്നു. ഈ കാട്ടിക്കൂട്ടുന്ന തെല്ലാം നീതീകരിക്കത്തക്കതോ?

ഒരു തരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം.

പൂർവ്വീകർ അദ്ധ്വാനിച്ചു, എല്ലാം ഉണ്ടാക്കി വച്ചു. പുതുതലമുറ അതെല്ലാം തച്ചുടയ്ക്കുന്നു. ഒരുതരം താലിബാനിസം, അഥവാ ഒരുതരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം. അതൊക്കെ അങ്ങ് സിറിയയിലും അഫ്ഗാനിസ്ഥാനിലും മാത്രമല്ല, ഇവിടെയുമുണ്ട്. അതെ, ഈ ചെങ്ങളത്തുമുണ്ട് തീവ്രവാദം. അതിന്റെ ഭ്രൂണാവസ്ഥയിൽ. അരാജകത്വം അതിന്റെ ഗർഭാവസ്ഥയിൽ. അധികം താമസിയാതെ പൂർണ്ണരൂപം പുറത്തുവരും. 

നവീകരിക്കേണ്ടത് നവീകരിക്കണം. അതിനു പൂർവ്വികർ നിർമ്മിച്ചത് മുഴുവൻ ക്രൂരമായി നശിപ്പിക്കുകയല്ല വേണ്ടത്. സിറിയയിലും മറ്റും ഉണ്ടായിരുന്ന പുരാവസ്തുക്കൾ ഇസ്ലാമിക് ഭീകരർ ബോംബിട്ട് തകർത്തു. ഇതുപോലെ ബോംബിട്ട് ആണ് ചെങ്ങളം പള്ളിയും തകർത്തത്. അത് ശരിയായ മന:സ്ഥിതിയല്ല. എന്ത് സന്ദേശമാണ് ഇന്നത്തെ പള്ളിഭരണ തലമുറ വരും തലമുറയ്ക്ക് പകർന്നു നൽകുന്നത്? എങ്ങനെയെങ്കിലും കാശ് സ്വരുക്കൂട്ടുക. എന്നിട്ട് എല്ലാം നശിപ്പിച്ചു പുതിയത് ഉണ്ടാക്കുക. അതെത്രകാലം അപ്രകാരം ഉണ്ടായിരിക്കും? 

കാലങ്ങൾ മാറുന്നു. കന്യകാമഠങ്ങൾ ഏറെയും കാലിയായിക്കൊണ്ടിരിക്കുന്നു. പൗരോഹിത്യത്തിന്റെ കാതൽ അധികാരമല്ല, ശുശ്രൂഷയാണെന്ന് പതുക്കെ ഏല്ലാവർക്കും മനസ്സിലാകുമ്പോൾ സെമിനാരികളും ക്രമേണ ശോഷിച്ചു തുടങ്ങും. അങ്ങനെയാണ് പള്ളിയുടെ അവസ്ഥയും.  വേണ്ടപ്പെട്ടവർക്ക് അപ്പോൾ മനസ്സിലാകും, ഇതൊന്നും ശരിയായ രീതിയിലല്ലാ സംഗതികൾ മുന്നോട്ട് നീങ്ങിയതെന്ന്. അപ്പോഴത്തേയ്ക്കും അപരിഹാര്യമായ രീതിയിൽ ചെങ്ങളം എത്തിയിരിക്കും. (തുടരും)                                                            
12.10. 2015  
----------------------------------------------------------------------------------------------------------
 
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com


Dienstag, 12. April 2016

ധ്രുവദീപ്തി // ചിന്താവിഷയം // പറവൂർ വെടിക്കെട്ട് ദുരന്തം, ഒരു പാഠം.


  ചിന്താവിഷയം 



പറവൂർ വെടിക്കെട്ട് ദുരന്തം, 
ഒരു പാഠം:

"ദൈവം എന്നെ രക്ഷിച്ചു" എന്നാ പ്രയോഗം പറവൂർ ദുരന്തമദ്ധ്യത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ടവരെങ്കിലും ചിന്തിച്ചു കാണും. ഇപ്പോൾ അതിനു വളരെ ആഴമേറിയ അർത്ഥമുണ്ട്. എങ്കിലും അത് പൂർണ്ണമായി അനേകർക്കും അത്ര പിടികിട്ടിയിട്ടില്ലെന്നു വേണം കരുതാൻ. ഇതിലും ശക്തമായ അനുഭവങ്ങൾ കൊണ്ട് മാത്രമേ അത് സമ്പൂർണ്ണമായി തിരിച്ചറിയാൻ കഴിയൂ.

നമ്മുടെ വിശ്വാസങ്ങളോ ആരാധനയോ ആധാരമായിരിക്കേണ്ടത് അധരം കൊണ്ടുള്ള പൂജയല്ല, ആരാധനാലയങ്ങളിലെ തിരുന്നാൾ - ഉത്സവ മേളകളോ അവയോട് അനുബന്ധമായ കരിമരുന്നു കലാപ്രകടനങ്ങളോ (ആകാശ വിസ്മ യങ്ങൾ ), മത്സരങ്ങളോ അല്ല, അവ തരുന്ന ആനന്ദമോ അല്ല. ഹൃദയത്തിൽ നിന്നുമുള്ള ഒരു ദിവ്യ സംഗീതം പുറപ്പെടും- അത് പ്രാർത്ഥനയാണ്.

കേരളത്തിൽ, കഴിവില്ലാത്ത, സാധു ജനങ്ങൾക്ക് ആഹാരത്തിനു അരി സർക്കാർ വെറുതെ നല്കുന്നു. വിശ്വാസത്തിന്റെ പേരിൽ, വിശ്വാസ ആഘോഷത്തിന്റെ തണലിൽ ലക്ഷക്കണക്കിന്‌ തുക മുടക്കി കരിമരുന്നു കലാപ്രകടനം നടത്തി ജനങ്ങൾ സ്വയം മരണം ഏറ്റുവാങ്ങുന്നു. ഇത്തരത്തിൽ ഉള്ള വികൃതവും വിചിത്രവുമായ പരിഷ്കൃത സമൂഹത്തിൽ ഈ അഭിപ്രായങ്ങൾ ഒറ്റപ്പെട്ടു പോകുമെന്ന് തീർച്ച.

വിശപ്പിനെ നേരിടാൻ അരിയാഹാരം വാങ്ങുവാൻ സർക്കാർ വേണം, അത് സർക്കാർ നിർവഹിക്കുന്നു. എന്നാൽ കോടികളുടെ തുകമുടക്കി നടത്തുന്ന വെടിക്കെട്ടിൽ നിന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കർശനമായി നിയമാനുസൃതം നിരോധിക്കപ്പെട്ട, നിയന്ത്രിക്കപ്പെട്ട, വെടിക്കെട്ട് മത്സരം നിയമത്തിനെ വകവയ്ക്കാതെ തന്നെ  നടത്തി. അങ്ങനെ സമൂഹത്തിലെ ചില സാമൂഹ്യദ്രോഹികളുടെ പരു പരുത്ത ഇടപെടലുകൾ മൂലം ഇങ്ങനെയുള്ള മഹാദുരന്തത്തിനു പറവൂരിലും തീ കൊളുത്തി. അപകടത്തിൽപ്പെട്ടവരുടെ ചികിത്സയ്ക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കുള്ള സഹായമായും ഒരു വമ്പൻ തുക മുടക്കാൻ സർക്കാർ തയ്യാറായി.

ആയിരം ആയിരങ്ങൾ ഇതുപോലെയുള്ള ദുരന്തത്തിൽ മരണപ്പെട്ടാലും കേരളീയർ ഒന്നിനൊന്നു വീണ്ടും അന്ധവിശ്വാസത്തിന് അടിമപ്പെട്ടു അതിനു കീഴ്പ്പെടുന്നവരായിത്തീരുകയാണ്. വെടിക്കെട്ടുകളോ ആനകളെ എഴുന്നെള്ളി ക്കലോ, മറ്റു അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ആഘോഷങ്ങളോ ഒന്നും, ഏതെങ്കിലും ഒരു മതാചാരത്തിന്റെയോ ആത്മസത്തയല്ല. ഇതിനാൽ ഏതു ആഘോഷങ്ങളും അതിനു വേണ്ടി നടത്തപ്പെടുന്ന കൂടിച്ചേരലുകളുമെല്ലാം  അനാവശ്യമാണെന്ന് ഇവിടെ ഇതർത്ഥമാക്കുന്നില്ല.

ഭരണാധികാരികളെയും അവർ നീട്ടുന്ന സഹായഹസ്തങ്ങളെയും പാടേ  ധിക്കരിച്ച് വീണ്ടും ഇത്തരം അപകടമായ ആഘോഷങ്ങൾ നടത്തണം എന്ന് രാഷ്ട്രീയപ്രവർത്തകർ തീരുമാനിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നത് പൊറുക്കാനാവാത്ത, പൊതുസാമൂഹ്യജീവിതത്തിനു നേരെയുള്ള ക്രൂരമായ വെല്ലുവിളിയാണ്. ജനജീവിതം സ്വസ്ഥവും സമാധാനമുള്ളതും ആക്കണമെന്ന കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.

 രാജ്യത്തിന്റെ നിയമം അനുസരിക്കാൻ ഓരോരുത്തനും ഉത്തരവാദിത്വം ഉണ്ട്. ആഘോഷങ്ങൾ സാമൂഹ്യസാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ്.  അത് പക്ഷെ എന്തിനും ഏതിനും അടുക്കും ചിട്ടയും അനിവാര്യമാണ്. //-
 

Sonntag, 10. April 2016

ധ്രുവദീപ്തി // Christianity // Divine Thoughts // Power of God’s Peace : Elsy Mathew, Bangalore

Divine Thoughts:

 Power of God’s Peace : 

Elsy Mathew, Bangalore



Jesus himself stood among them and said to them, 

`Peace be with you’ 

(Luke 24:36).



Jesus Blessing 2
“Peace be with you”


Peace of God is the most effective counterforce 
against the most devastating situations that we go through.

Peace I leave with you; My peace I give you. 
I do not give you as the world gives. 
Do not let your hearts be troubled and do not be afraid. 
(John 14:27).

Mrs. Elsy Mathew
It was late that Sunday evening, and the disciples were gathered together behind locked doors, because they were afraid of the Jewish authorities. Then Jesus came and stood among them. “Peace be with you,” he said. After saying this, he showed them his hands and his side. The disciples were filled with joy and seeing the Lord. Jesus said to them again, “Peace be with you. As the Father sent me, so I send you. (John 20:10-22).

Peace, what a beautiful word! Alas, how elusive too. Someone had defined peace as being in harmony with the world. A world that does not demand anything from you for you don’t have to be someone to be able to live on it. That you do not know someone worth your envy and you could look at reality with wide-eyed wonder. This is the primordial peace we once had when we, nature and others coexist in harmony to praise and give glory to God who created us. This is the peace that Jesus gives us. The peace to be amidst others who are and not be afraid.

The heart of man is restless until it finds its rest in Thee—Saint Augustine

Several parting gifts were given to the disciples when Jesus left them and went to the Father’s House. He gave them His Spirit, His Word, His presence and protection along with innumerable promises. But one of the greatest parting gifts He gave was His peace in all circumstances. He knew that when He is gone, His beloved disciples would be lonely and would miss Him much. He also knew that circumstances would try to haunt and hunt them down and situations would intimidate them. He was with them physically all these years and now that He is gone, He wanted to give them the reassurance that nothing untoward will overpower them. He wanted to dispel all their fears. He wanted their minds to be tranquil and at rest. He didn’t want their minds to be baffled at the unexpected situations which would come up every moment of their lives. So the Lord gave them one of the greatest gifts that they could ever receive from Him which was His peace. This is the peace that is part of the character of God.

Without peace, our property and possessions, much or little, are of no value, and without the Prince of Peace there can be no peace—R. E. Dudley

Your power does not depend on the size and strength of an army. You are a God who cares for the humble and helps the oppressed. You give support and protection to people who are weak and helpless; you save those who have lost hope. (Judith 9:11)

The same peace is with us today to face any circumstances. It is deposited as an investment by Jesus in our hearts and He wants us to grow in that peace so that we will be able to face any eventualities in life. The boldness and peace in times of adversities is unthinkable to the people of the world. So they resort to shortcuts to escape the pressures they encounter. But we can trust in the Lord and in His peace which rules our hearts.

Does your present circumstance blow heavily against you? Is your situation intimidating with unanswerable questions about your future? Are you experiencing the loss of strength in your heart? Are you loosing all the hope you had placed in a person, your assets, job, health or other relationships? Is the wind of circumstance trying to uproot you?

Saint Augustine
Remember the words of the Lord Jesus that He has already given you His peace to govern your heart, thoughts and situations. Because His peace is planted in your heart, none of the external forces can have dominion over you. His peace is as powerful as the Lord Himself and will work as a buffer against any eventualities in life. His peace can dispel all fears, discouragements, pressures and anguishes. His peace is beyond the capacity of any earthly forces to overpower you. His peace will guard your heart and mind against all intimidating thoughts. His peace will work as a wall around you and a strong tower that your difficult situation will not take away your confidence and courage.

If you are going through rough and tough patches in life, you need not loose hope because Jesus is with you in all your circumstances as your partner. His peace is your weapon to fight against and win over the most debilitating thoughts and fears which knock at the door of your heart. Your unanswered questions can find proper answers in the Lord because He knows your future which He has planned for you. He will not forsake His children in any circumstance. He will guide you and keep you going. His hands will be upon you in all your tomorrows. Let the peace of God govern your hearts and thoughts and give you strength today to face all the challenges and trying situations you face and come out stronger in your faith. 

Today in Gods word 
  
Don’t worry about anything, but in all your prayers ask God for what you need, always asking him with a thankful heart. And God’s peace, which is far beyond human understanding will keep your hearts and minds safe in union with Christ Jesus. (Philip 4:6). //-
----------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com

 

Mittwoch, 6. April 2016

ധ്രുവദീപ്തി // // യാത്രാസ്മരണകൾ // ഹിറ്റ്ലറുടെ ജന്മഭവനം II ബ്രൗണൗവിലെ സിംഹക്കൂടിനരികെ // Part - 3 - ജോർജ് കുറ്റിക്കാട്ട്

ധ്രുവദീപ്തി :  യാത്രാസ്മരണകൾ // 

 

അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം l  

"(സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി 
ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്: 
വധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ 
താക്കീത്.)"


 ബ്രൗണൗവിലേക്കുള്ള ഞങ്ങളുടെ യാത്ര 


അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം.

    യാത്രാ സ്മരണകൾ.    

ബ്രൗണൗവിലെ സിംഹക്കൂടിനരികെ : 

ജോർജ് കുറ്റിക്കാട്ട് 
 part 3 

 George Kuttikattu
ബ്രൗണൗവ് നഗരമദ്ധ്യത്തിന്റെ ഒരറ്റത്ത് വാഹനഗതാഗതം അധികമില്ലാത്ത ഒരു ഉപറോഡരുകിൽ മഞ്ഞപെയിന്റടിച്ച് സാമാന്യം അറ്റകുറ്റപ്പണികൾ മാത്രം ചെയ്തിരുന്ന ഒരു മൂന്ന് നില കെട്ടിടത്തിനു മുന്നിൽ ഞങ്ങളെത്തിനിന്നു. ആ കെട്ടിടത്തിന്റെ ഇടതുവശത്തായി അകത്തേയ്ക്ക് രണ്ടു പാളിയിൽ തള്ളിതുറക്കാവുന്ന തടിനിർമ്മിതമായ വലിയ വാതിൽ അടച്ചിട്ടിരിക്കുന്നു. പ്രധാന വാതിലിന് തൊട്ടുമുകളിൽ ഭിത്തിയിൽ ചെറിയ ഒരു ബോർഡ് എഴുതി വച്ചിരിക്കുന്നുണ്ട്. "Lebenshilfe ev." എന്നു മാത്രം.

ഈ കെട്ടിടത്തോട് തൊട്ടു ചേർന്നുള്ള രണ്ടു മീറ്റർ വീതിയുള്ള നടപ്പാത വന്ന് തീരുന്ന ഒരു വശത്ത്‌മുഴുവൻ  വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് സൗകര്യം  നന്നായി പണിചെയ്തു ക്രമീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ കുറെ വർഷങ്ങളായി ആ റോഡിലൂടെ  അവിടെയെത്തുന്ന യാത്രക്കാർക്ക് വേണ്ടി ഒരു ബസ് സ്റ്റോപ്പ്‌ സ്ഥാപിച്ചിട്ടുണ്ട്. അവിടെ ബസുകൾ വരുന്നതും പോകുന്നതു മെപ്പോഴാണെന്നറിയിക്കുന്ന ഒരു ചെറിയ നോട്ടീസ് ബോർഡും വച്ചിട്ടുണ്ട്. എങ്കിലും യാത്രക്കാരുടെ തിരക്ക് അവിടെ ഏറെ അനുഭവപ്പെട്ടില്ല.
 
 ജോർജ് കുറ്റിക്കാട്ട്  ഹിറ്റ്ലരുടെ ജന്മഗൃഹത്തിന്  മുമ്പിൽ 
വഴിവക്കിലെ ആ കെട്ടിടത്തിനു നിലം നിരപ്പിനുള്ള നിലയിൽ കാണപ്പെടുന്ന വലിയ പ്രവേശന വാതിലിനരുകിൽ പച്ചിലകൾ അധികമില്ലാത്ത, എന്തോ, ആരോരുമില്ലാത്ത ഒറ്റപ്പെട്ടവനെപ്പോലെ, ഒറ്റപെട്ടു നിൽക്കുന്ന ഒരു മരം നില്പ്പുണ്ട്. മനുഷ്യമനസുകളെയാകെ വിറപ്പിച്ച, ജീവൻ മരവിപ്പിക്കുന്ന സത്യചരിത്രങ്ങളെ കാലഭേദ മില്ലാതെ എന്നെന്നും ശിരസിൽ വഹിക്കുന്ന ദു:ഖഭാരമേന്തി ഏതു കാലത്തിനും ഏക മൂകസാക്ഷിയായി ത്തന്നെ ആ മരം നമുക്കായി അവിടെത്തന്നെ നിൽക്കുന്നു എന്നാണെനിക്ക് തോന്നിയത്. പ്രകൃതി മനോഹരമായ ഓസ്ട്രിയൻ അതിർത്തി. ആൽപൻ ഗ്രാമങ്ങളുടെ ഉപരി സ്ഥാനത്ത് ഇൻ നദിയുടെ കരയ്ക്കിരിക്കുന്ന ചരിത്ര പ്രസിദ്ധ ബ്രൗണൗവ് നഗരത്തിലെ "സാൾസ്ബുർഗർ ഫോർസ്റ്റട് "എന്ന് പേരുള്ള റോഡിലാണ് ഞങ്ങൾ നില്ക്കുക .ഈ റോഡിന്റെ വശത്തുള്ള 12- 15 വരെയുള്ള കെട്ടിട നമ്പരാണ് ഞങ്ങളപ്പോൾ  ശ്രദ്ധിച്ചത്. ഇവിടെ, 15- ൽ ആയിരുന്നു, ഞങ്ങൾ മനസ്സിലുറച്ചു തേടിയിറങ്ങിയ ഭവനം, അഡോൾഫ് ഹിറ്റ്ലർ ഭവനം.

അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം എന്നറിയപ്പെട്ട ഈ കെട്ടിടം 1888 മുതൽ കുറേക്കാലം "(Dafnar Family)" ഡാഫ്നർ എന്ന  ഫാമിലിയുടെ ഉടമസ്ഥതയിൽ മദ്യബാറിനു ഉപയോഗിച്ചിരുന്നു. അന്ന് ഇത് വേറിട്ട രണ്ടു കെട്ടിടങ്ങൾ ആയിരുന്നു. അതിനു തൊട്ടുള്ള മറ്റുള്ള കെട്ടിടങ്ങളെല്ലാംതന്നെ വാടക വീടുകളുമായിരുന്നു. അതിലൊന്നായിരുന്നു അഡോൾഫ് ഹിറ്റ്ലരുടെ (NSDAP) നാസി പാർട്ടിയുടെ കൾച്ചറൽ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. 17-)0 നൂറ്റാണ്ടു മുതൽ അവിടെ ഒരു ഗസ്റ്റ് ഹൌസ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ ഭവനത്തിന്റെ ആദ്യമേൽ വിലാസം 1826-ൽ (Vorstadt -219) ഫോർസ്റ്റട്‌ 219 എന്നായിരുന്നു. അത് പിന്നീട് 1890- ൽ (Salzburger Vostadt -15) "സാൾസ്ബുർഗർ ഫോർസ്റ്റട്‌- 15" എന്നാക്കി മാറ്റുകയും ചെയ്തുവെന്ന് 1943- ൽ സർക്കാർ രേഖകൾ പ്രസിദ്ധപ്പെടുത്തി.

Alois Hitler. 1837-1903
Klara Hitler 1860-1907  
19-)0 നൂറ്റാണ്ടിന്റെ അവസാനമാണ് വാടകക്കാരിലൊരാളായി അലോയിസ് ഹിറ്റ്ലരും തന്റെ കുടുംബാംഗങ്ങളും Salzburger Vostadt-15-ൽ താമസ്സിച്ചിരുന്ന ത്. അലോയിസ് ഹിറ്റ്ലറുടെ  മൂലകുടുംബം ഓസ്ട്രിയയിൽ നിന്നുള്ളതാണ്. ജർമൻ കസ്റ്റംസിന്റെ ഓസ്ട്രിയൻ അതിർത്തിയിലെ കസ്റ്റംസ് ഓഫീസർ ആയിരുന്ന അലോയ്സ് ഹിറ്റ്ലറും കൂടാതെ അദ്ദേഹത്തിൻറെ മൂന്നാം ഭാര്യ ക്ലാര പോയ്സലും അവരുടെ കുട്ടികളും ആയിരുന്നു താമസം. അലോയ്സ് ഹിറ്റ്ലറിന്റെയും ക്ലാരയുടെയും ആറ് മക്കളിൽ നാലാമനായി 1889 ഏപ്രിൽ 20-)0 തിയതി വൈകിട്ട് ആറര മണിക്ക് GASTHOF ZUM POMMEN-നിൽ ആയിരുന്നു അഡോൾഫ് ഹിറ്റ്ലർ ജനിച്ചതെന്നു ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് 1933 ജനു. 30-ന് ജർമൻ റൈഷ് ചാൻസിലർ ആയിത്തീർന്ന ഏകാധിപതിയാണ് അഡോൾഫ് ഹിറ്റ്ലർ. 

1891 ഹിറ്റ്ലർ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്ന ഫ്രാൻസ് ഡാഫ്നർ അന്തരിച്ചതോടെ അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ജാക്കോബ് ബാഹ് ലൈറ്റ്നർ എന്നയാളെ വിവാഹം ചെയ്തുകഴിഞ്ഞ് അതേ ഗസ്റ്റ് ഹൌസ് വീണ്ടും തുടർന്ന് നടത്തി. 1911-ൽ ഈ കെട്ടിടം വീണ്ടും വിറ്റു. പുതിയ ഉടമയായ  ജോസഫ് പൊമ്മർ എന്നയാൾ ആ ഗസ്റ്റ്ഹൗസ് 1912 മുതൽ 1938 വരെ തുറന്നു പ്രവർത്തിപ്പിച്ചു.

 Adolf Hitler 1889-1945 
ഈ കെട്ടിടത്തിന്റെ മുമ്പിൽ നിൽ ക്കുന്ന ചെറിയ മരത്തിനു ചേർന്ന് ഞങ്ങളുടെ വാഹനം പാർക്കു ചെയ്തു. കാറിൽ നിന്നും പുറത്തേയ്ക്കിറങ്ങി യ ഞങ്ങൾ ലക്ഷ്യം വച്ചു നോക്കി നിന്നത് "ഫോർസ്റ്റട് സ്ട്രീറ്റ് നമ്പർ 15" കെട്ടിടത്തെയാണ്. അങ്ങോട്ടും ഇങ്ങോട്ടും വല്ലപ്പോഴും ഈ വീടിനു മുന്നിലൂടെ, വീതി കുറഞ്ഞ നടപ്പാത യിലൂടെ, നടന്നുപോകുന്നവർ ആരും എവിടെനിന്നോ വന്നുചേർന്നവരായ  ടൂറിസ്റ്റ്കൾ ആയിരുന്നില്ല. എന്നാൽ അവരൊക്കെ ഈ ഭവനത്തിനു സമീപമുള്ള ഓരോരോ അപ്പാർട്ട്മെന്റുകളി ൽ താമസ്സക്കാരായിരുന്നെന്ന് മനസ്സിലായി. ഇവർ ഞങ്ങളെ വളരെ ഏറെ ജിജ്ഞാസയോടൊപ്പം അതിലേറെ സംശയത്തോടും കൂടിത്തന്നെ ശ്രദ്ധിക്കു ന്നുണ്ടെന്ന് മനസ്സിലായി. "എന്തിനാണിവർ ഇപ്പോൾ ഇവിടെയെത്തിയത്?, ഇവർ എവിടെനിന്ന് വരുന്നു, നമക്ക് ആരാണിവരെല്ലാം", എന്നെല്ലാമാകാം അവരുടെ ആ സൂക്ഷ്മമായ നോട്ടത്തിലെ നിഗൂഢാർത്ഥം. അതുപക്ഷെ, അന്ന് അതൊരു ശക്തമായ പ്രതിഷേധക്കുറിപ്പ്‌ പോലെ ഞങ്ങളുടെ നേർക്ക് അയച്ച തുമാകാം. അവിടേയ്ക്ക് വരുന്നവരെല്ലാം ഭൂതകാലത്തിന്റെ അനുയായിക ളോ പിൻഗാമികളോ ആകാമെന്ന കണക്കുകൂട്ടൽ അവരിൽ തീവ്ര ഉൾഭയ ത്തിന്റെ കൊടുംകാറ്റ് ശക്തമായി വീശിയിരിക്കാം.

അഡോൾഫ് ഹിറ്റ്ലർ ജനിച്ചു വളർന്ന ഭവനം ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. അതിനുമുമ്പ് നിരവധി ഉടമകൾ ഈ ഭവനം കൈമാറി കൈവശം വച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് മുതൽ ഒരു ഗസ്റ്റ് ഹൗസ് ആയി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പിന്നീട് വാടക അപ്പാർട്ട്മെന്റുകളായും പൊതുവേദിയായും ബീയർ ബാറായും ഉപയോഗിച്ചിരുന്നതായ രേഖകൾ ഉള്ളതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്.

കാലങ്ങൾ കടന്നു പോയി. നാസി ജർമനിക്ക് വേണ്ടി ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന മാർട്ടിൻ ബോർമാൻ എന്ന ജർമൻകാരൻ 1938- ൽ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ താമസിച്ച ഭവനം ഓസ്ട്രിയയിൽ നിന്നും നാലിരട്ടി വിലയ്ക്ക് വാങ്ങി നാസി പാർട്ടി NSDAPയ്ക്ക് വാങ്ങി കൊടുത്തു. ഉടൻതന്നെ ആ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത്‌ അവിടെ ഒരു ലൈബ്രറിയും ഗാലറിയും അടങ്ങിയ സാംസ്കാരിക കേന്ദ്രം തുറന്നു. 1943- 1944 കളിൽ ഹിറ്റ്ലരുടെ ജന്മഭവനത്തിൽ  "ബ്രൗണൗവർ ഗാലറി"  എന്ന പേരിൽ തുറന്നു പ്രവർത്തിച്ച മുറികളിൽ അന്ന് പ്രചാരത്തിൽ വളരെ  പ്രസിദ്ധരായ കലാകാരന്മാരുടെ ചിത്രങ്ങളും കലാരൂപങ്ങളും അവരവിടെ പ്രദർശിപ്പിച്ചു. ആന്റോൺ ഫിൽസ്മോസർ, ഹെർമാൻ മെയർഹോഫർ (പാസാവ്), ജോസഫ് കാൾ നേറുട്( സിംബാഹ് അം ഇൻ ), ഹൂഗോ ഫൊൻപ്രീൻ, മാർടിൻ സ്റ്റാഹൽ, ഫ്രാൻസ് ക്സാവർ വൈദിങ്ങർ (റീഡ് അം ഇൻ ക്രൈസ്) തുടങ്ങിയവർ അവരിൽ പ്രമുഖരായിരുന്നു.

 ഹിറ്റ്ലറുടെ ജന്മഭവനം- 1934 
1938- ൽ അഡോൾഫ് ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ ബോർമാൻ എന്ന ആളാണ്‌   ഹിറ്റ്ലറുടെ ജന്മഭവനം വാങ്ങിയത്, അത് പിന്നീട് 1952- ൽ പ്രൊവിഷൻ താരതമ്യത്തിനു വിധേയമായി ( The restitution settlement therefore an externe injustice) മുൻ ഉടമസ്ഥന് തിരിച്ചെഴുതി കൊടുത്തു. അതേതുടർന്ന് 1965 വരെ ഈ കെട്ടിടം നഗരലൈബ്രറിയായും, പിന്നീട് കുറച്ചുകാലം ഒരു ബാങ്ക് സ്ഥാപനമായും നടത്തി. 1970 മുതൽ 1976 വരെ HTL Braunau എന്ന പേരിൽ അവിടെ ഒരു എൻജിനീയറിംഗ് സ്കൂൾ സ്ഥാപനത്തിന് വേണ്ടി വിട്ടുകൊടുത്തു. 1977- മുതൽ 2011 വരെ ഈ കെട്ടിടം അംഗവൈകല്യം ഉള്ള വരുടെ "ഡേ കെയർ കേന്ദ്ര"മായും "കൗൺസെലിങ്ങ് ആൻഡ് പരിശീലന വർക്ക്ഷോപ്പാ"യും ഉപയോഗിച്ചു. ഇന്നും വിവിധ തരത്തിലുള്ള പൊതു സാമൂഹ്യ സാംസ്കാരിക പ്രവർത്തങ്ങൾക്ക് വേണ്ടി ഈ ഭവനം ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ റഷ്യൻ ദുമ പാർട്ടിയുടെ നേതാവ് Franz Adamowitsch Klinzewitsch 2012-ൽ ഹിറ്റ്ലർ ഭവനം രണ്ടു മില്യൺ യൂറോയ്ക്ക് വാങ്ങി പൊളിച്ചുകളയുവാനുള്ള ശ്രമവും ഉണ്ടായി.
 
അമേരിക്കൻ സൈന്യം ബ്രൗണൗ പിടിച്ചടക്കി അധീനതയിൽ വച്ചിരുന്ന കാലം. 1945 മെയ് 2- നു കുറെ ജർമൻ രഹസ്യാക്രമണറോന്ത് പട്ടാളക്കാർ ഹിറ്റ്ലറുടെ ജന്മഭവനം ബോംബിട്ട് തകർക്കാനുള്ള ശ്രമം നടത്തിയത് അന്ന് അമേരിക്കൻ സൈന്യങ്ങൾ തകർത്തു കളഞ്ഞു. അതിനുശേഷം1945 നവംബ ർ ഒന്നിന് അഡോൾഫ് ഹിറ്റ്ലർ ജനിച്ച സ്ഥാനത്തുതന്നെ  "കോൺസെന്ട്രേ ഷൻ ലാഗർ" ദുഃഖസ്മരണയുടെ പ്രദർശനം നടത്തി. രണ്ടാം ലോകമഹായുദ്ധ ത്തിൽ അഡോൾഫ് ഹിറ്റ്ലർ അനേക ലക്ഷക്കണക്കിന്‌ എതിരാളികളെയും യഹൂദരെയും മറ്റു വിദേശികളെയും തടവുകാരാക്കി പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത തടവുകേന്ദ്രമായിരുന്നു, "കോൺസെൻട്രേഷൻ ലാഗർ".

രണ്ടാം ലോക മഹായുദ്ധകാലത്ത് അമേരിക്കൻ ആർമി ജർമൻ നാസികളുടെ കൈവശത്തിൽ നിന്നും ഓസ്ട്രിയയെ മോചിപ്പിച്ചയുടനെ 1945 നവംബർ ഒന്നിന് ബ്രൗണൗവിലെ പ്രസിദ്ധമായ നാസികളുടെ ബ്രൗണൗവർ ഗാലറിയെ കോൺസെൻട്രേഷൻ ക്യാമ്പിന്റെ നിത്യസ്മാരകവും ലോക ചരിത്രത്തിൽ നാസിഭീകരതക്കെതിരെയുള്ള പ്രത്യക്ഷ അടയാളവുമായി അമേരിക്ക അന്ന് പ്രഖ്യാപിച്ചു.
 
ഇന്ന് അഡോൾഫ് ഹിറ്റ്ലർ ജീവിച്ചിരുന്നെങ്കിൽ ഏപ്രിൽ 20- ന് തന്റെ 127-)0 ജന്മദിനമാകുമായിരുന്നു. ലോകത്തിൽ എത്ര എത്രയോ സ്വേച്ഛാധിപതികൾ ഉണ്ടായിരുന്നു. എന്നാൽ എന്ത് കാരണത്താലാണ് ലോകജനങ്ങൾ മുഴുവനും അഡോൾഫ് ഹിറ്റ്ലരുടെ നാമം ഏറെക്കൂടുതൽ ചരിത്രത്തിലൂടെ തിരഞ്ഞു നോക്കിയത്?. അതിനിഷ്ടൂര ജനപീഢനം, മഹായുദ്ധം, മനുഷ്യക്കുരുതികൾ എന്നിങ്ങനെ ചരിത്രത്തിൽ എന്നും പൈശാചികതയ്ക്ക് ഏറ്റവും തികഞ്ഞ ഉദാഹരണമായിരുന്നു അഡോൾഫ് ഹിറ്റ്ലർ എന്നതായിരുന്നു പ്രധാനമായി അതിനടിസ്ഥാനം.

കുറഞ്ഞൊരു കാലയളവിൽത്തന്നെ എൻ. എസ്. ഡി. എ. പി. യുടെ അന്നത്തെ ചെയർമാൻ ആയിരുന്ന അഡോൾഫ് ഹിറ്റ്ലരുടെ സ്വതസിദ്ധമായ യഹൂദ വിരോധത്തിൽ കുത്തിയൊലിച്ച പ്രതികാരഭാവത്തിന്റെ സിംഹഗർജ്ജനം ജർമനിയുടെ ഓരോരോ നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും സാധാരണ ജനങ്ങളിലേയ്ക്ക് തുളച്ചു കയറ്റി. വൈമാറർ റിപ്പബ്ലിക്കും വേഴ്സായ് കരാറും കാറ്റിൽ പറത്തിവിട്ടാൽ അവയുടെ അടയാളം പോലും ഇല്ലാതാക്കുവാൻ കഴിയുമെന്നു കരുതി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച എൻ.എസ.ഡി.എ. പി യുടെ മഹാസമ്മേളനങ്ങളിലെ ജനപിന്തുണയാർജ്ജിച്ച പ്രസംഗങ്ങളും അഡോൾഫ് ഹിറ്റ്ലറുടെ ശക്തി തെളിയിച്ച സമരമാർഗ്ഗമായി മാറി. ഇങ്ങനെ അദ്ദേഹത്തിൻറെ (NSDAP) പാർട്ടിയുടെ കരുത്തു എല്ലാവിധത്തിലും വളരെ വർദ്ധിപ്പിച്ചു.

അഡോൾഫ് ഹിറ്റ്ലരുടെ കുടുംബജീവിത പശ്ചാത്തലവും ഇതിനെല്ലാം ഏറെ പ്രേരകമായിത്തീർന്നു. തന്റെ പിതാവ് തനിക്കുനേരെ നടത്തിയിരുന്നതായ ശിക്ഷാ നടപടികൾ അഡോൾഫ് ഹിറ്റ്ലറിൽ കൊടുംക്രൂരതയുടെയും വെറുപ്പിന്റെയും പ്രതികാരത്തിന്റെയും കത്തുന്ന തീക്കനലുകൾ നിറച്ചു. അതോടൊപ്പം എല്ലാറ്റിനോടുമുള്ള തീരാത്ത പകയുടെ കൊടുങ്കാറ്റും…

ഒരു നൂറ്റാണ്ടിന്റെ അതിക്രൂരനായ ഏകാധിപതി ജർമൻ റൈഷ് ചാൻസലർ അഡോൾഫ് ഹിറ്റ്ലർ ജന്മനാടായ ബ്രൗണൗവിന്റെ അപ്പാടെ എന്നെന്നേയ്ക്ക് മറക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായ ഒന്നാം പൗരനാണ്. അഡോൾഫ് ഹിറ്റ്ലറുടെ ഓസ്ട്രിയൻ ഓണററി പൌരത്വത്തെപ്പറ്റിയും തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഒടുവിൽ ബ്രൗണൗവിലെ നഗരസഭ മറ്റൊരു താത്വിക മാർഗ്ഗരേഖ അഡോൾഫ് ഹിറ്റ്ലരുടെ ഓണററി പൌരത്വത്തെപ്പറ്റി ഒരു പരിഹാരവിധിയായിത്തന്നെ സമർപ്പിച്ചു. അതിങ്ങനെയാണ്: ജർമൻ ഭാഷയിൽ എഴുതിയ അതിശക്തമായ ഒരു മുന്നറിയിപ്പ് ഹിറ്റ്ലർ ഭവനത്തിനരികെ മുമ്പിൽ സ്ഥാപിക്കുക!



" Für Frieden, Freiheit und Demokratie 
     nie wieder Faschismus": 
   Millionen Tote Mahnen." 

കരിങ്കൽ പാളിയിൽ കൊത്തി എഴുതിയ ശാസനം
"(സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്: വധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ താക്കീത് .)" 
ഇതായിരുന്നു ശാസനം.

ബ്രൗണൗവ് നഗരസഭയുടെ അദ്ധ്യക്ഷനായിരുന്ന ഗേർഹാർഡ് സ്കിബ, ഹിറ്റ്ലറുടെ നൂറാം ജന്മദിനത്തിൽ, 1989 ഏപ്രിൽ 20-ന്, മൗട്ട്ഹൗസനിലെ കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നും എടുപ്പിച്ചുകൊണ്ടുവന്ന ഒരു വലുപ്പമുള്ള കരിങ്കൽ പാളിയിൽ മുകളിൽ എഴുതിയ ശാസനം ജർമൻ ഭാഷയിൽ കൊത്തി എഴുതിപ്പിച്ച്‌ അഡോൾഫ് ഹിറ്റ്ലറുടെ ഭവനത്തിനു മുമ്പിലുള്ള നടപ്പാതയിൽ സ്ഥാപിച്ചു. ഫാസിസത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പ്! ഈയൊരു നടപടിയോടെ ബ്രൗണൗ നഗരം ഹിറ്റ്ലർടൂറിസത്തോട് ആദ്യമായും അവസാനമായും വ്യക്തമായി അകന്നു മാറിക്കഴിഞ്ഞു . അഡോൾഫ് ഹിറ്റ്ലറെ സ്മരിക്കുന്ന വസ്തുക്കൾ അവിടെ വില്പന നടത്തുന്നതുപോലും ഉപേക്ഷിച്ചു.

രണ്ടായിരാമാണ്ട്‌ മുതൽ ബ്രൗണൗനഗരത്തിന്റെ കാലിക ചരിത്ര സംരക്ഷണ സംഘടന അഡോൾഫ് ഹിറ്റ്ലർ ഭവനം വിലയ്ക്ക് വാങ്ങി അവിടെ "ഹോളോ കൌസ്റ്റ് "ചരിത്ര സ്മാരകമായി മാറ്റണമെന്ന പൊതുതാത്പര്യ ആഗ്രഹങ്ങൾ ബ്രൗണൗവ് നഗര സഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെയും ഹിറ്റ്ലർ റെജിമെണ്ടിന്റെയും ഇരകളായിത്തീർന്നിരുന്ന അന്നത്തെ ലക്ഷോപലക്ഷം മനുഷ്യാത്മാക്കളുടെ ഓർമ്മയ്ക്കായുള്ള ഒരു ലോകസ്മാരകം വേണമെന്നാണ് അവർ ആവർത്തിച്ചാവശ്യപ്പെടുന്നത്.

ആ ഒരു ദിവസം - അതെ, ഏപ്രിൽ 20, 1889- ഒരു അഡോൾഫ് ഹിറ്റ്ലറുടെ ജനനത്തിനായി ഒരിക്കലും ഉണ്ടാവരുതായിരുന്നുവെന്നു ചരിത്രം ഇപ്പോഴും ശപിക്കുന്നു. മാനവ ചരിത്രത്തിനു അതുവഴി നിരവധി അരുതാത്ത ദുഃഖ സംഭവങ്ങളുടെ കറുത്ത രേഖകൾ തുന്നിച്ചേർക്കേണ്ടി വന്നത് തീർച്ചയായും ഒഴിവാകുമായിരുന്നു.

 അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം -ഇന്ന്.

ഇന്ന് ബ്രൗണൗവ് നിവാസികൾക്കും അതുപോലെ ബ്രൗണൗ നഗരത്തിനും അഡോൾഫ് ഹിറ്റ്ലറുടെ അടിസ്ഥാന ചരിത്രം ഒരുപക്ഷെ അത് ഒരിക്കലും തുടച്ചു മായ്ക്കാൻ കഴിയാത്ത സ്വന്തം ചരിത്ര ഭാഗമായി മാറിയിരിക്കുകയാ ണ്. ടൂറിസ്റ്റ് എന്ന നിലയിൽ എന്നെ അസ്വസ്ഥമായി അലട്ടിയിരുന്ന ഒരു വലിയ വികല ചിന്തയിതായിരുന്നു: ബ്രൗണൗവ് നഗരത്തിന്റെ ഒരറ്റത്തെ ഏറ്റവും ആളൊഴിഞ്ഞ പാതയോരത്തിരിക്കുന്ന, ആളനക്കമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ ജനനവീട്-  ലക്ഷോപലക്ഷം മനുഷ്യരെ- അതെ, സ്ത്രീകളും പുരുഷന്മാരും കുട്ടികളും- അവർ യഹൂദർ, രോഗികൾ, അംഗവൈകല്യമുള്ളവർ, വിദേശികൾ, തത്വചിന്തകർ, ചരിത്രപണ്ഡിതന്മാർ
എഴുത്തുകാർ, വൈദികർ, മതാചാര്യന്മാർ, രാഷ്ട്രീയക്കാർ ഇവരെല്ലാം അവരിൽപ്പെട്ടു...  ഇവരെയെല്ലാം അതിക്രൂരമായി പീഡിപ്പിച്ചു അരുംകൊല ചെയ്ത സിംഹം വസിച്ചിരുന്ന ഗുഹയുടെ മുൻപിൽ ആണല്ലോ ഞങ്ങൾ എത്തി നില്ക്കുന്നതെന്ന ചിന്ത എന്നെ വല്ലാതെ അപ്പോൾ അലട്ടിയിരുന്നു. 

ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്മാരിലൊരാളായിത്തീർന്ന ഒരു ജർമൻ  ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പിന്നീട് തികച്ചും നിസ്സഹായരായ വികലാംഗസമൂഹത്തിനായി അഭയം നൽകുവാനുള്ള ഒരു പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തത് ചരിത്രത്തിന്റെ ഏതു പേജിൽ ചേർത്തെഴുതാനാവും? സംശയമുണ്ട്‌.! എന്തായാലും, അഡോൾഫ് ഹിറ്റ്ലർ ജനിച്ച ആ വീടിനെപ്പറ്റിയും ജനനസ്ഥലത്തെപ്പറ്റിയും വളരെ സാഹസിക ജിജ്ഞാസയോടെ സത്യാന്വേഷണം തുടരുന്നുവെന്നത് ആശ്ചര്യജനകമായ മറ്റൊരു ചരിത്ര പുതുമയുള്ള വസ്തുതയാണ്. ഇങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ -അഡോൾഫ് ഹിറ്റ്ലറിൻറെ നേതൃത്വത്തിൽ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെയും, ഹിറ്റ്‌ലർ യൂത്ത് സംഘടനയുടെയും ശരവേഗ   വളർച്ചയുടെ അവസാനഘട്ടത്തിലാണ് ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊലയുടെ ഭീകരചരിത്ര സംഭവത്തെക്കുറിച്ചു ലോകം അറിഞ്ഞത്. ഇത്തരം ചിന്തകളുമായി ഞാൻ ബ്രൗണൗവിലെ തെരുവുകളുടെ മായാത്ത ചിത്രങ്ങളുമായി നടന്നുനീങ്ങി.

ഇന്നേയ്ക്ക് ഏതാണ്ട് 14 വർഷങ്ങൾക്കു മുമ്പ് 19. 02. 2002- ൽ പ്രസിദ്ധ ജർമൻ ചരിത്രകാരൻ ഈഗോൺ ഫൈൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇപ്രകാരം എഴുതി: അഡോൾഫ് ഹിറ്റ്ലർ ജനിച്ചത്‌, ഓസ്ട്രിയൻ അതിർത്തിയിലെ ബ്രൗണൗവിലല്ല, മറിച്ച്, "ഇൻ നദി" യുടെ മറുകരയിലെ ജർമൻ സംസ്ഥാനം ബവേറിയയിലെ ആൽപൻപ്രദേശ നഗരങ്ങളിലൊന്നായ "സിംബാഹിൽ" ആയിരുന്നെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ജനിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ കുഞ്ഞ് അഡോൾഫ് ഹിറ്റ്ലർക്ക് അന്ന് മാമ്മോദീസാ നൽകിയ ബ്രൗണൗവിലെ കത്തോലിക്കാ പള്ളിയിലെ വികാരി
കപ്പൂച്ചിൻ സഭാവൈദികനായിരുന്ന ഫാദർ ഊബാൾഡിന്റെ അന്നത്തെ വെളിപ്പെടുത്തൽ ചരിത്രകാരൻ ഈഗോൺ ഫൈൻ ഇപ്രകാരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. "1889 ഏപ്രിൽ 20- ന് സംഭവിച്ചതിങ്ങനെയാണ്: അന്ന് ജർമനിയുടെ അതിർത്തിപോസ്റ്റിലെ കസ്റ്റംസ് ഓഫീസറായിരുന്ന അലോയ്സ് ഹിറ്റ്ലർക്ക് അത്താഴം എത്തിച്ചു കൊടുക്കാൻ "ഇൻ നദി"യുടെ പാലം കടന്ന് അക്കരെയെത്തിയ പൂർണ്ണ ഗർഭിണിയായിരുന്ന തന്റെ ഭാര്യ ക്ലാരയ്ക്ക് പ്രസവവേദന ആരംഭിച്ചു. വൈകിട്ട് ആറര മണിക്ക് ക്ലാര ഒരാൺകുഞ്ഞിന് ജന്മം നല്കി- അഡോൾഫ് ഹിറ്റ്ലർക്ക്".

അഡോൾഫിന്റെ ജനന വിവരം സംബന്ധിച്ച് ഓസ്ട്രിയൻ ഭരണാധികാരിക ളുമായി ഉണ്ടാകുവാനിടയുള്ള നിയമയുദ്ധം മന:പൂർവം ഒഴിവാക്കുവാൻ മാതാപിതാക്കൾ അന്ന് ആ രാത്രിയിൽ തന്നെ സിംബാഹിലെ ഓഫീസിൽ നിന്നും രഹസ്യമായി "ഇൻ നദി" യുടെ പാലം കടന്നു തങ്ങൾ താമസിക്കുന്ന ബ്രൗണൗവിലെ വീട്ടിലേയ്ക്ക് പോയി.

1992 -ൽ അന്തരിച്ച ഫാദർ ഊബാൾഡു പറഞ്ഞിരുന്ന കാര്യങ്ങൾ ശരിയാണ്, എന്ന് ഓസ്ട്രിയയിലെ സെൻറ്. മരിയ ആൾമിലെ ഇടവകപ്പള്ളി വികാരി ആയിരുന്ന ഫാദർ അലോയ്സ് ഡ്യൂറിൻഗർ സ്ഥിരീകരിച്ചതായി ചരിത്രകാരൻ ഈഗോൺ ഫൈൻ തന്റെ "ഹിറ്റ്ലർ" എന്ന പുസ്തകത്തിൽ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനം ബ്രൗണൗവിലെ നിവാസികൾക്ക് ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെയും പെരുമഴ സമ്മാനിച്ചു. ഏറെ കാലങ്ങളായി ബ്രൗണൗവ് നിവാസികൾ' ബ്രൗണൗവ് ' ഹിറ്റ്ലറുടെ ജന്മസ്ഥലം ആണെന്നുള്ള ചുട്ടുപഴുത്ത ആരോപണത്തിൽ ചുടുകണ്ണീർ പൊഴിച്ചിരുന്നു. ഇന്നിപ്പോൾ അവർ ആ ദു:ഖത്തിൽ നിന്നും വിടുതൽ നേടിയിരിക്കുന്നു.//-End 
----------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
  dhruwadeepti. .blogspot .com