Mittwoch, 25. März 2020

ധ്രുവദീപ്തി // Politics // Openion // ആഗോളീകരണ യുഗത്തിൽ ഇന്ത്യയിൽ മതസഹിഷണുതയും, രാജ്യത്തും സമൂഹത്തിലും അടിസ്ഥാനപരമായ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം // ജോർജ് കുറ്റിക്കാട്ട്


ആഗോളീകരണ യുഗത്തിൽ ഇന്ത്യയിൽ മതസഹിഷണുതയും, രാജ്യത്തും സമൂഹത്തിലും അടിസ്ഥാനപരമായ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം .

ജോർജ് കുറ്റിക്കാട്ട് 

ന്ത്യ അങ്ങേയറ്റം അനീതി നിറഞ്ഞ ഒരു രാജ്യമായി പൊതുജനങ്ങൾക്ക്  അനുഭവപ്പെടുന്നു. നാലാളുകളോട് ചോദിച്ചാൽ അവരിൽ മൂന്നുപേരും- ധനികരും ദരിദ്രരും- പറയും, "അവർ തമ്മിലുള്ള വിടവ് വളരെയേറെയാണ്". അനീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള അവരുടെ മറുപടി വളരെയേറെ ഗൗരവമേറിയതാണ്.നഗരപ്രദേശങ്ങളിലേക്കാളേറെയും ഉൾനാടുകളിലാണ് അവരുടെയിടയിൽ ഉണ്ടായിട്ടുള്ള അസമത്വം വളരെ കൃത്യമായിത്തന്നെ അനുഭവപ്പെട്ടത്. ഇത് യൂറോപ്യൻ മാദ്ധ്യമങ്ങളുടെ നേരിട്ടുള്ള അറിവിന്റെ അഭിപ്രായമാണ്.

 Mahathma Gandhi 
മഹാത്മാ ഗാന്ധിയും ഗോഖലെയും നെഹ്രുവും പട്ടേലും തുടങ്ങി നിരവധി പേരുടെ ജീവിതം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അവസാന മുഹൂർത്തം വരെ എത്തിനിന്നു. ഇന്ത്യൻ പൗരത്വത്തിന്റെ യഥാർത്ഥ തിരിച്ചറിയൽ രേഖ ആവശ്യമില്ലാത്ത കാലം. ഇന്ന് ഒരു ഇന്ത്യൻ പൗരൻ നേരിടുന്ന വെല്ലുവിളിയെ തിരിച്ചറിയുന്നവർ ഏവരും ഇന്ത്യൻ സർക്കാരിന്റെ ഏകാധിപത്യ ഭരണം തിരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് പറയുമ്പോൾ ഇന്ത്യൻ ജനതയുടെ പൂർവ്വകാല അടിമത്തത്തിന്റെ തുടക്കത്തെപ്പറ്റി ചിന്തിക്കുവാൻ നാം അല്പം കഴിഞ്ഞ നൂറ്റാണ്ടുകളിലേയ്ക്ക് തിരിഞ്ഞു നോക്കാൻ ശ്രമിക്കണം. ജനങ്ങളെ ഏകാധിപത്യത്തിന്റെ ശക്തിയിൽ കടുത്ത അനുസരണ അടിച്ചേൽപ്പിച്ചു ഭരണം നടത്തുന്ന ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ മൂന്ന് നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഭരണാധികാരികളുടെ നിറം സ്വീകരിച്ചിരിക്കുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് രാജാധിപത്യവും.  

1600 AD യുടെ അവസാന നാളുകളിൽ ലണ്ടനിലെ കച്ചവടക്കാരുടെ കമ്പനി ഈസ്റ്റ് ഇൻഡീസുമായി വ്യാപാരം നടത്തിയ കമ്പനിക്ക് എലിസബത്ത്-I-ൽ നിന്ന് റോയൽ ചാർട്ടർ, വ്യാപാരത്തിനായി ഏകാധിപത്യം ലഭിച്ചു. 1608 AD യിൽ ഇംഗ്ലീഷ് കമ്പനി ഇന്ത്യയിൽ ഒരു ഫാക്ടറി സ്ഥാപിക്കാനുള്ള ആദ്യ ശ്രമം നടത്തി. 1618-ൽ, ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സൂററ്റിൽ ഒരു സ്ഥിരം ഫാക്ടറി സ്ഥാപിക്കാൻ അനുവാദം കിട്ടുകയും പിന്നീടുള്ള വർഷങ്ങളിൽ അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കുകയും ചെയ്തു. മദ്രാസിലെയും ബംഗാളിലെയും ബോംബെയിലെയും ചിങ്ങവനം, മുസലി പട്ടത്താനം എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും പോലെ. ഈ ഈസ്റ്റ് ഇന്ത്യാ കമ്പനി വ്യാപാരികൾ ക്രമേണ ഇന്ത്യൻ പ്രാദേശിക രാഷ്ട്രീയത്തിൽ ഇടപെടുകയും ആത്യന്തികമായി ഇന്ത്യയുടെ ഭരണാധികാരികളായിട്ട് മാറുന്നതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യ മുഴുവൻ അവരുടെ നിയന്ത്രണത്തിലായി 1834 AD.   1857 AD യിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിനെതിരായി ഇന്ത്യൻ ജനത റിവെഡ് (മുഗൾ ചക്രവർത്തി ബഹാദുർ ഷാ സഫറിന്റെ നേതൃത്വത്തിലുള്ള ഒന്നാം സ്വാതന്ത്ര്യ യുദ്ധം). എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യൻ ജനത ബ്രിട്ടീഷ് കമ്പനിയെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞി, ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഭരണ അധികാരം കയ്യിലെടുത്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് രാജാധിപത്യത്തിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടു. ഈ നിയമം മൂലം ഇന്ത്യയിൽ ഈസ്റ്റ്ഇന്ത്യാകമ്പനിയുടെ അന്ത്യംവരെയും മുഗൾ രാജ്യത്തിന്റെ അന്ത്യം വരെയും., ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ 1947 AD യിൽ വിജയിക്കുന്നതുവരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം ഇന്ത്യയിലെ ജനങ്ങൾ തുടർന്നുകൊണ്ടിരുന്നു.

കിഴക്കും തെക്കുകിഴക്കും ഏഷ്യയുമായുള്ള വ്യാപാരത്തിന്റെ ആധിപത്യ ചൂഷണത്തിനായി ഈസ്റ്റ് ഇന്ത്യ കമ്പനി രൂപവത്കരിക്കുകയും, ഡിസംബർ 31, 1600-ന് റോയൽ ചാർട്ടർ ഇൻകോർപ്പറേറ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ ഏകഏകാസ്റ്റിക് ട്രേഡിംഗ് ബോഡി എന്ന നിലയിൽ തുടങ്ങി, കമ്പനി ഉടൻ രാഷ്ട്രീയത്തിൽ ഇടപെടുകയും 18-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ടിന്റെ മധ്യം വരെ ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തുറന്ന ഏജന്റായി അഭിനയിക്കുകയും ചെയ്തു. 1857 ഇന്ത്യൻ കലാപത്തിനു ശേഷം ക്രൗൺ ഓഫ് ഇംഗ്ലണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണഅധികാരച്ചുമതല പൂർണ്ണമായി ഏറ്റെടുക്കുകയും 1947 ൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഇന്ത്യ ഭരിക്കുകയും ചെയ്തു. ജനങ്ങളോട് പ്രതിബദ്ധയില്ലാത്ത ആധുനിക ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ അധികാരം പിടിച്ചെടുക്കുന്ന വിധം മുൻകാല ഭരണം കയ്യടിക്കിയ വിദേശശക്തികളുടെ പ്രവർത്തികളെ അനുകരിച്ച അനുഭവം ഇന്ന് ഇന്ത്യൻജനത വീണ്ടും കാണുന്നു. അധികാരമുറപ്പിക്കാൻ വേണ്ടിയ എന്തും  ചെയ്യും. 

ദീർഘകാലം സ്വന്തമാക്കിയ ഇംഗ്ലണ്ടുകാരുടെ അധീനതകൊണ്ട് ഒരു മൂന്ന് നൂറ്റാണ്ടുകൾ അടിമത്തത്തിലിരുന്ന ഇന്ത്യയ്ക്കു ഉണ്ടായിരിക്കേണ്ട സമ്പത് ഘടനയും പൊട്ടിപ്പൊളിഞ്ഞ ഒരു ശൂന്യമായ അവസ്ഥയിലാണ് ഇന്ത്യയെ ഇന്ത്യൻ ജനതയ്ക്ക് 1947-ൽ തിരികെ ലഭിച്ചത്. അതിനാൽത്തന്നെ ഇപ്പോഴും ഇന്ത്യയുടെ സമ്പത് ഘടനയുടെ സ്വാഭാവിക വളർച്ചയെപ്പറ്റിയും സാമൂഹിക പുരോഗതിയെപ്പറ്റിയും ഇന്ത്യയ്ക്ക് എന്ത് തന്നെ സംഭവിച്ചാലും ജനങ്ങൾക്ക് തുറന്ന് പറയുവാൻ ഒരു പ്രശ്നമായി ആരും കരുതുന്നില്ല . അതേസമയത്ത് ധനികരും ദരിദ്രരും തമ്മിലുള്ള വിടവ് ജനാധിപത്യരാജ്യമായ ഇന്ത്യയിലില്ല. ഇന്ന് ജനാധിപത്യം അപകടകരമായ സ്ഥിതിയിൽ അതീവഗുരുതരമായി വളരുകയാണെന്ന പരമാർത്ഥം മറയ്ക്കാനാവില്ല, അതുപക്ഷേ അവയെല്ലാം മറച്ചുവയ്ക്കാനാണ് ഇന്ത്യൻ രാഷ്ട്രീയം ഇപ്പോൾ ശ്രമിച്ചത്. ഇന്ത്യക്ക് ഒരു സ്വതന്ത്ര രാജ്യപദവി നേടിക്കൊടുത്ത ഇന്ത്യൻ ജനതയുടെ രക്ഷകരായി സ്വന്തം ജീവൻ വരെ ബലികഴിക്കേണ്ടിവന്ന മഹാത്മജിയെയും ജവഹർ ലാൽ നെഹ്രുവിനെയും അവർ വിശ്വസിച്ച രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും വരെ ഇന്ത്യൻ ജനങ്ങളുടെ മുമ്പിൽ കുരുതി കഴിച്ചവരാണ് ഇന്ത്യൻജനതയുടെ രക്ഷകരായി ഇപ്പോൾ ഇന്ത്യാമഹാരാജ്യം ഭരിക്കുന്നത്. ഇന്ത്യയിൽ മതപരമായ രാഷ്ട്രീയകാഴ്ചപ്പാടിൽ ജനങ്ങളിൽ ഓരോ വിഭാഗീയതയും വർഗ്ഗീയതയും വളർത്തുകയെന്ന ആശയം വളർത്തി പുതിയ ഇന്ത്യൻ പൗരത്വനിയമബിദഗതിബിൽ നിയമമാക്കി. ഇന്ത്യയിലെ സമത്വത്തിന്റെ പേരിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെ എതിരെ ഈ നിയമം ഒരു വെല്ലുവിളിയാണ്. അതായത്, സാമൂഹിക മനഃശാസ്ത്രത്തിന്റെ സിദ്ധാന്തത്തിനുള്ള ഫലം, പൊതുവായ ഇത്തരമുള്ള അനുഭവങ്ങളുടെ ഭാഗമാണ്, വലിയ ജനക്കൂട്ടം പലപ്പോഴും ആശ്ചര്യജനകവും യുക്തിരഹിതവുമായ പെരുമാറ്റം കാഴ്ചവയ്ക്കുന്ന വസ്തുതയാണ്, പൗരത്വ നിയമം: ഉദാഹരണത്തിന്, ഒരു ഭയാശങ്കയുടെ കാരണം നിസ്സാരസന്ദർഭം.

സർക്കാരിന്റെയോ, ഭരണനേതൃത്വങ്ങളുടെയോ, ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരുടെയോ മസ്തിഷ്ക്കത്തിലുള്ള വിവിധ സാമൂഹ്യോന്നമനത്തിന് നയപരിപാടിയിൽ ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയെപ്പറ്റി ഒട്ടും ചിന്തിക്കാൻ അവർ മെനക്കെടാറില്ല. ഇന്ന് ഇന്ത്യയിൽ അടിയന്തിരമായിട്ട് പരിഹരിക്കേണ്ട വിഷയങ്ങളെപ്പറ്റി ജനങ്ങൾ പച്ചയ്ക്ക് വിളിച്ചു പറയാനാരും ധൈര്യപ്പെടുന്നില്ല. അവയെല്ലാം അടിയന്തിര ശ്രദ്ധ അർഹിക്കേണ്ടതായ കാര്യങ്ങളായിരുന്നു. നാം ഇപ്പോൾ ജനങ്ങളുടെ ഇടയിലേക്ക് ചെന്ന് അവരുടെ അഭിപ്രായം ചോദിച്ചാൽ നമുക്ക് ചില പൊള്ളുന്ന പരമാർത്ഥങ്ങൾ കുറെ മനസ്സിലാകും. ഇന്ന് ഇന്ത്യയിലെ ജനങ്ങളിൽ ഏതാണ്ട് എൺപത്തി അഞ്ച് ശതമാനം പേരും സാമ്പത്തിക അസമത്വം അനുഭവിക്കുന്നവരാണ്, വെറും പതിനഞ്ച് ശതമാനം ഉണ്ടാകും 90 % സാമ്പത്തികഭദ്രത കൈവരിച്ചവർ എന്ന് കാണാൻ കഴിയും. ഇവർ പറയും ഇങ്ങനെയുള്ള സ്ഥിതി ശരിയാണെന്ന്. ഈ അസമത്വം എവിടെ നിന്ന് വന്നു? തീർച്ചയായും ഒറ്റവാക്കിൽ ഇതേക്കുറിച്ചു പറയാം, ഇന്ത്യയിൽ മാറിമാറി  ഭരണത്തലത്തിലിരിക്കുന്നവരുടെ തെറ്റായ സാമൂഹ്യ- സാമ്പത്തികനയം മാത്രമാണിതിന് കാരണം എന്ന് കാണാൻ പറ്റും.

ജനങ്ങളുടെ തനതു ഭൂസ്വത്തും അതിൽ നിന്നുള്ള വരുമാനവും തമ്മിലുള്ള സമാനത ഒരുപോലെയല്ല. ജനങ്ങളുടെ വരുമാനവും വ്യത്യസ്തപ്പെട്ടതു തന്നെ. ആരോട് ചോദിച്ചാലും ഏകദേശ ഉത്തരം ഒന്നുതന്നെ ആയിരിക്കും നമുക്ക് ലഭിക്കുക. ഇന്ത്യയിലെ 80 % സാമാന്യ ജനങ്ങളുടെ ഭൂസ്വത്തും വരുമാനവും നോക്കണം, അതുപോലെയിപ്പോൾ 20 % ത്തോളം അളവ് വരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ധനികരുടെ സാമ്പത്തിക നിലവാരവും തമ്മിൽ അളവിൽ പറയത്തക്ക വ്യത്യാസം കാണുന്നില്ല. ഇതിലൂടെ ഇന്ത്യയിലെ ജനങ്ങളുടെ ഒരു സാമ്പത്തിക അസമത്വം പ്രകടമായി കാണുവാൻ കഴിയും. അവയെ വളരെ നിഷ്പക്ഷമായതും അളക്കാവുന്നതും ആയ ജീവിതസാഹചര്യം അനുസരിച്ചു വേണം സമത്വം അളക്കാൻ. എപ്രകാരമാണ് നാം നീതിയും അനീതിയും പങ്ക്  വച്ചു നൽകുന്നത് എന്നതിനെ പ്രത്യേകമായി അടിസ്ഥാനമാക്കിയാകണം; അവ അങ്ങനെ അല്ലാതെ, ഇപ്പോൾ ഇന്ത്യയിലെ  രാഷ്ട്രീയക്കാരുടെ ചില രാഷ്ട്രീയ നിലപാടനുസരിച്ചു ക്രമീകരിക്കുന്ന സമത്വ വിഭജനം ആകരുത്.

യൂറോപ്യൻ രാജ്യങ്ങളിൽ ജനങ്ങൾക്കുള്ള സമത്വ അവകാശം ഇപ്രകാരം എല്ലാക്കാര്യങ്ങളിലും തുല്യമായ പങ്കുവയ്ക്കൽ ദൃശ്യമാണ്. ജനങ്ങളുടെ ലിംഗവ്യത്യാസമോ, അതായത് സ്ത്രീയോ പുരുഷനോ കുട്ടികളോ അഥവാ മുതിർന്നവരോ, പ്രായമോ, വിദ്യാഭ്യാസമോ, അഥവാ വടക്കൻ യൂറോപ്പോ, കിഴക്കൻ യൂറോപ്പോ എന്നിങ്ങനെയുള്ള കാര്യത്തിൽ വളരെ കുറച്ചുപോലും കാണാനില്ല. ഉദാഹരണമായി പറഞ്ഞാൽ ജർമ്മനിയിലെ സാമൂഹികജീവിത നിലവാരം നോക്കാം.  അവിടെ ഏതുവിധമുള്ള വിദ്യാഭ്യാസവും ആകട്ടെ ഭരണഘടനപ്രകാരം ജനങ്ങൾക്ക് സൗജന്യമായിരിക്കണം. വിദ്യാഭ്യാസം ജർമ്മൻ രാഷ്ടത്തിന്റെ ചുമതലയാണ് എന്ന് ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽരംഗത്തുള്ള സമത്വവും നിയമനങ്ങളിലും വളരെ വലിയ തോതിൽ അസമത്വം കാണാനില്ല. അല്പമെങ്കിലും കാണാനുള്ളത് ഉയർന്ന സ്ഥാനത്ത് നിലവാരത്തിലുള്ള ചില പ്രധാന ജോലിക്കുള്ള നിയമനങ്ങളിലാണ്. അത് ഏതാണ്ട് 30 % വരും. സാധാരണ തൊഴിലാളിയുടെ നിയമനത്തിൽ പോലും ഒരുപക്ഷെ 10 % വരെ ഉണ്ടാകാം.

യഥാർത്ഥത്തിൽ ഇന്ത്യയിൽ നിലവിലിരിക്കുന്ന ശ്രദ്ധേയമായ വ്യത്യാസം അറിയുവാൻ നാം രാഷ്ട്രീയ- ഭരണ തലത്തിലുള്ളവരോട് ചോദിച്ചാൽ, തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ള വോട്ടുബാങ്കിന്റെ പരിചരണം ലാക്കാക്കിയുള്ള അഭിപ്രായമാണ്, നമുക്ക് ലഭിക്കുന്നത്. ഓരോരോ രാഷ്ട്രീയ പാർട്ടികൾക്കും പറയാനുള്ളത്, അത് ഇടതു വലതു ഭേദമില്ലാതെ, എല്ലാവിധ അവകാശങ്ങളും സാമ്പത്തിക സമത്വവും എല്ലാം നീതിപൂർവ്വം പങ്കിട്ടുള്ള വീതം കൊടുക്കുന്നുണ്ട് എന്നാണ്.  ഇന്ത്യയിൽ ഭരിക്കുന്ന ബിജെപി യും മറ്റുള്ള  പ്രതിപക്ഷങ്ങളും എല്ലാവരും പറയുമ്പോൾ  അവരുടെ ഭാഷയിൽ ഇങ്ങനെ: "അസമത്വം ഇന്ത്യയിൽ ഇല്ല" . യാഥാർത്ഥ്യം എന്താണ്? കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ഇന്ത്യയിൽ ജനങ്ങളിൽ സമ്പന്നരും ദരിദ്രരും അഥവാ സാധാരണക്കാരും തമ്മിൽ സാമ്പത്തികമായ സമത്വത്തിന്റെ വിടവ് വളരെ വിദൂരതയിലാണ്. വീണ്ടും ഒരു നാലുപേരോടു അഭിപ്രായം ചോദിച്ചാൽ വീണ്ടും ലഭിക്കുന്ന ഉത്തരം അവരിൽ ഒരു 44 % അഭിപ്രായം സാമ്പത്തിക അസമത്ത്വത്തിന്റെ വിടവ് വളരെയേറെയാണെന്നും,  എന്നാൽ ഇരുപതു മുതൽ മുപ്പതുശതമാനം ആളുകളും പറയും : ഒരുവിധം കൂടുതലാണെന്ന് മാത്രം. കുറേപ്പേർ മൗനവും.

ഒരു യാഥാർത്ഥ്യമിതാണ്: 2015 മുതൽ ഇന്നുവരെയുള്ള പൊതു സാമ്പത്തിക വളർച്ചയിൽ സാരമായ തളർച്ച ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്ന് സാധാരണ ജനങ്ങൾ പറയുന്നുണ്ട്. എല്ലാവർഷങ്ങളും വളർന്നുകൊണ്ടിരിക്കുന്നതാകട്ടെ ജനങ്ങളുടെ കയ്യിലെത്തുന്ന വാർഷികവരുമാനമോ നീതിയോ അല്ല, അത് രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്ന സർക്കാരിലേക്ക് ഊറ്റി വലിച്ചെടുക്കുന്ന വരുമാനമാണ്; അതിന്റെ സാമാന്യ പേരാണ്, പുതിയ നികുതിവർദ്ധനവ്.!കേന്ദ്രസർക്കാർ എടുക്കുന്ന നികുതി മാത്രം കൊടുത്താൽ പോരാ, ജനങ്ങൾ സംസ്ഥാനസർക്കാർ കൊണ്ട്വരുന്ന പുതിയ സാമ്പത്തിക ബജറ്റും പുതിയ പുതിയ നികുതികളും, ഒരു ഉദാ: വീട്ടുകരം തന്നെ. ചുരുക്കിപ്പറഞ്ഞാൽ, ഒരു രാജ്യത്തെ ജനങ്ങൾ വസിക്കുന്ന അവകാശപ്പെട്ട സ്വന്തം ഉടമയിലുള്ള വീട് ഫലത്തിൽ ആരുടേതായിട്ട് മാറിയിരിക്കുന്നു? "സ്ഥാനാർത്ഥികൾ " എന്ന പേരും പറഞ്ഞു കൈകൂപ്പി നമ്മുടെ മുമ്പിൽ വന്നിട്ട് സ്തുതിചൊല്ലി വോട്ടു ചോദിച്ചു വരുന്നവർ ഉണ്ടാക്കിയ നിയമം!! എം. എൽ. എ. മാരും മന്ത്രിമാരും! ഇവരുടെ ആവശ്യത്തിനാണ് നികുതി പിരിച്ചെടുക്കുന്നത്. ഒടുവിൽ ഇങ്ങനെ നാമെല്ലാം അവരുടെ വാടകക്കാരായി മാറിയിരിക്കുന്നു. ഇന്ന് ജനങ്ങൾക്ക് ഇങ്ങനെയുള്ള സമൂഹത്തിലുള്ള കുറെ ജനവിരുദ്ധമാഫിയകൾ പറയുന്നതേ മനസ്സിലാകൂ.? യൂറോപ്യൻ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ചയുടെ തോത് ഗംഭീരമായ അളവിൽ വർദ്ധിച്ചുവെന്ന്  സാമ്പത്തിക സ്റ്റാറ്റിസ്റ്റിക് ഈയിടെ സൂചിപ്പിച്ചു. അതനുസരിച്ചു ജനങ്ങളിലെ സാമ്പത്തിക അസമത്വത്തിന്റെ വിടവ് കുത്തനെ കുറഞ്ഞു. യൂറോപ്പിൽ ഇക്കാര്യത്തെപ്പറ്റി  44 % ആളുകളും അനുകൂലിച്ചു അഭിപ്രായം  പറയുന്നു. ജനങ്ങളുടെ ജീവിതഭാവിക്ക് ക്ഷതം വരുത്തുന്ന കാര്യത്തിനല്ല രാഷ്ട്രീയ പ്രവർത്തനത്തിന്റെ യൂറോപ്യൻ രാഷ്ട്രീയ തത്വശാസ്ത്രം. ജനങ്ങളുടെ സമ്പത്തും വരുമാനവും നോക്കിയിട്ട് അതിന്റെ തോതനുസരിച്ചാണ് നികുതി നിശ്ചയിക്കുന്നത്.

ബ്രിട്ടീഷ് ഭരണത്തിൽനിന്നും നാം സ്വതന്ത്ര ഇന്ത്യൻ ഭരണസംവിധാനത്തിൽ വന്നെത്തിയനാൾമുതൽ ഡൽഹിയിലെ ഒരോ രാഷ്ട്രീയക്കളരിയുടെ പൂർണ്ണ മനസ്സ് തുറക്കാത്ത,  അഥവാ, ജനഹിതമല്ലാത്ത നിരവധിയേറെ സാമ്പത്തിക പരിഷകരണങ്ങൾ നടപ്പാക്കിയിരുന്നത് മൂലം നാമിന്ന് അടിസ്ഥാനപരമായി ബുദ്ധിപരവുമായിട്ടോ അഥവാ മാനസികമായിട്ടോ മാത്രമല്ല വ്യക്തി സമ്പത് ഘടനയിലുമെല്ലാം ചരിത്രപരമായ പാരതന്ത്ര്യത്തിൽത്തന്നെയാണ്. ഇന്ത്യൻ സർക്കാരിന്റെ നയപരിപാടികളോ അവയെ തെറ്റാണെന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ സർക്കാരിന്റെ  മന:പൂർവ്വമുള്ള അവഗണനയും ഉടനെ ലഭിക്കുന്നു. ഇന്ത്യയിലെ അങ്ങനെയുള്ള  സംസ്ഥാനങ്ങൾ ഒരുമിച്ചു കൂടി മാനസികമായി പുതിയ ഒരു നല്ല ഭാവിയുടെ ഐക്യം ഉണ്ടാക്കുകയാണ് ഇങ്ങനെയുള്ള പ്രതിസന്ധികൾക്കുള്ള ഇന്നത്തെ ചരിത്രപരമായ രാഷ്ട്രീയ സാമ്പത്തിക പരിഹാരം.

Protest In India.- 
Many Indians will not implement 
Modi's Citzenship act.
ഈ അവസ്ഥയിൽനിന്നു ഒരു മാറ്റം കാണുന്നില്ലെങ്കിൽ കേരളസംസ്ഥാനം അതിനു മറ്റൊരു മാർഗ്ഗം നല്കണം. ജനങ്ങളുടെ പടിപടിയായി ഉണ്ടാകേണ്ട വളർച്ചയ്ക്കു വേണ്ടി . സംതൃപ്തികരവും സന്തോഷപരവുമായ ഒരു ജീവിത സാഹചര്യം യാഥാർത്ഥ്യമാക്കാൻ ഏറിയ ബുദ്ധിമുട്ടുകൾ സഹിക്കാതെ, മൂല്യമുള്ള പ്രതീക്ഷയ്ക്ക് സാഹചര്യമുണ്ടായാൽ, നമുക്ക് തുടർച്ചയായിട്ട് ജനാധിപത്യത്തിലെ തകരാറുകളിൽ നിന്ന് മോചനം ലഭിക്കും. അങ്ങനെ ഒരു സ്ഥിതി കേരളത്തിലെ സർക്കാരും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുവാൻ ജനങ്ങൾ ചുമതലപ്പെടുത്തിയവരും ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ  മാത്രം ഒരു ജനാധിപത്യസമ്പ്രദായവും സാമ്പത്തികഘടനയും പ്രതീക്ഷയ്‌ക്കൊത്ത് വരുകയുള്ളു. രാഷ്ട്രീയകക്ഷികളുടെ പിഴവുമൂലം കേരളസംസ്ഥാനമായി രൂപം പ്രാപിച്ചനാൾ മുതൽ പലപ്പോഴും ആഭ്യന്തരവും സാമൂഹികസമാധാന ജീവിതത്തിലും ജനങ്ങൾ വളരെയേറെ പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാം എന്ന് പറഞ്ഞു നമ്മുടെ മുമ്പിലെത്തുന്ന രാഷ്ട്രീയ പ്രവർത്തകന്റെ സ്ഥാനം ജനവിരുദ്ധ നടപടികൾക്കെതിരെ ജനങ്ങൾക്ക് നടപടിയെടുക്കാനുള്ള ഒരു നിയമഘടന ഉണ്ടാവണം.

ഇന്ന് കേരളവും ഇതരസംസ്ഥാനങ്ങളും ഇന്ത്യൻ സർക്കാരിന്റെ ജനവിരുദ്ധ- മതവിരുദ്ധനയങ്ങളിലൂടെ വലിയ പ്രതിസന്ധിയെ നേരിടുന്നു. സർക്കാരിന്റെ പുതിയ പൗരത്വഭേദഗതിനിയമം തുടങ്ങിയ നിയമ പരിഷ്ക്കാരങ്ങൾ.  തിങ്ങി നിറഞ്ഞ ഇന്ത്യയിലെ പ്രധാന നഗരപ്രദേശങ്ങളിലും ആൾത്താമസം ഏറെ കുറവുള്ള ഗ്രാമങ്ങളിലും നാട്ടുപ്രദേശങ്ങളിലും ജനങ്ങളുടെ വാർഷികമായ വരുമാനത്തിലും അവരുടെ സ്വന്തം ഭൂസ്വത്തിലും വലിയ വ്യത്യാസങ്ങൾ കാണുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും അവരുടെ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. അതെല്ലാം ഇടതു വലതു പാർട്ടി രാഷ്ട്രീയക്കാരുടെ ആധിപത്യം സ്ഥാപിക്കുവാൻ യോജിച്ച അഭിപ്രായങ്ങൾ അവർ പറയുന്നു. ഇതുതന്നെ ആഭ്യന്തര സമാധാന ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലും പ്രതിസന്ധി നിലനിൽക്കുന്നു. കേരളസർക്കാർ ധനകാര്യ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പുതുക്കിയ നികുതിവർദ്ധനവിനെപ്പറ്റി പ്രതിപക്ഷമോ ഭരണപക്ഷമോ യാതൊന്നും പ്രതികരിക്കുന്നില്ല. മുൻസർക്കാർ പാസ്സാക്കിയ ബജറ്റിന്റെ പിൻഗാമിയെ വിമർശിച്ചു പറയാൻ മുൻഭരണകക്ഷികളായ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് നാവു പൊങ്ങുകയില്ല. ജനജീവിതത്തിന്റെ സമാധാനത്തെ സാരമായി ബാധിക്കുന്ന പ്രതിവിധിയില്ലാത്ത വൈറസ്‌പോലെയാണ് പുതിയ ധനമന്ത്രി സാമ്പത്തിക ബജറ്റ് നിലവിൽ വരുത്തിയത്. കേരളം ആഭ്യന്തര രാഷ്ട്രീയ കലക്കവെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അനുഭവമാണിന്ന് കാണുന്നത്. പലപ്രാവശ്യം ഈയൊരു സ്ഥിതിവിശേഷം ജനങ്ങൾ അനുഭവിച്ചിട്ടുണ്ട്.

ഇന്ന് കേരളവും പൊതുവെ ഇന്ത്യയും ജനകീയ ഐക്യപ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തികവും സാമ്പത്തിക വരുമാനവും കഠിനമായ പതനത്തിന്റെ സമ്മർദ്ദത്തിലായിരിക്കുകയാണ്. സമൃദ്ധിയുടെ നല്ലകാലം കഴിഞ്ഞുപോയി. ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതായിരുന്നു എന്ന് ചിന്തിക്കാനും അതിനെതിരെ ശബ്ദിക്കാനും ജനകീയൻമാർ അനുവദിക്കുകയില്ല. തൊഴിലവസരങ്ങൾ പുതിയതായി ഉണ്ടാകുന്നില്ല. അതിനായി ജനപ്രതിനിധികൾ ചിന്തിക്കുന്നില്ല. അഭ്യസ്തർ തൊഴിൽതേടി നാടുവിട്ടു പോകുന്നു. ഇതുകാണുമ്പോൾ സ്വയം പരിതാപം തോന്നും. സ്വന്തം മാതൃരാജ്യം അവർക്ക് നഷ്ടമാകുന്ന അവസ്ഥ.! നിസ്സഹായ അവസ്ഥയാണ്. അതുപക്ഷേ, ഇന്നുതന്നെ അത്തരം കാര്യങ്ങൾ നമുക്ക് അതിജീവിക്കാൻ പുതിയൊരു നല്ല തുടക്കം ഉണ്ടാകുവാൻ നമ്മുടെ കടുത്ത തീരുമാനം ഉടനുണ്ടാവണം. അഥവാ, അതിനു സാധിക്കുന്നില്ലേ,  അടിക്കുന്ന വഴിയേ പോകുന്നില്ലെങ്കിൽ പോകുന്ന വഴിക്ക് വെറുതെ വിട്ടേക്കുക, ഈ അവസ്ഥയാണ് നാടിൻറെ രാഷ്ട്രീയ ജീർണ്ണാവസ്ഥ.

മലയാളി പല കാര്യങ്ങളിലും അടിസ്ഥാനപരമായ ബന്ധങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി ഉണ്ടാകുന്ന ക്ഷയം പരിഹരിക്കുന്നതിൽ പോലും പരാജയപ്പെടുന്നു. വലിയ, സഹകരിച്ചുള്ള, അതാകട്ടെ പല തലമുറകളായി ഒന്നിനൊന്നായി ഉയർത്തിക്കൊണ്ടിരുന്ന ബന്ധം കാത്തു സൂക്ഷിക്കണം. അനവധി തലമുറകളുടെ വൈകാരികവും ധാർമികവുമായ അതിപ്രയഗ്നം കൊണ്ടുമാത്രമാണ് നമ്മുടെ ഇന്ത്യാരാജ്യത്തിന് കുറഞ്ഞതോതിലെങ്കിലും ഇപ്പോഴുള്ള സാമാന്യം ഉറപ്പുള്ള ഒരു സാമാന്യ അടിസ്ഥാനം ലഭിച്ചത്. ഇന്ന് ബ്രിട്ടീഷ് ഭരണത്തിൽനിന്നും വിടുതൽ ലഭിച്ച ഇന്ത്യയുടെ ജനാധിപത്യ രാജ്യമെന്ന പേരുകൊണ്ട് മാത്രം ഇതുവരെ ഉയർച്ചയുടെ വക്കിൽപ്പോലും എത്താൻ കഴിയാത്ത അവസ്ഥയല്ലേ ഇപ്പോഴും ഉള്ളത് ? 1956 മുതലാണല്ലോ കേരളസംസ്ഥാനം രൂപം കൊണ്ടത്. അതുമുതലുള്ള സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ അഭിമാനിക്കത്തക്കതായി കൂടുതൽ പറയാനില്ല. അതുപക്ഷേ പലതലമുറകൾ ഒരേ ലക്ഷ്യത്തിനായി പ്രയഗ്നിച്ചു നോക്കിയാൽ നമ്മുടെ സാമൂഹികമായ ദയനീയ പതനത്തിന് പരിഹാരം കാണാമായിരിക്കാം.

ഈ വസ്തുതകൾ നേരിൽ കാണുന്ന ഞാൻ ഏറെയും ദുഖിതനാണ്. എന്നാൽ ഏറെ ആശങ്കപ്പെടുന്നുമില്ല. ജനങ്ങളുടെ സാമ്പത്തികവരുമാനം ഉണ്ടാക്കുന്ന കാർഷികരംഗത്തിന്റെ തകർച്ചയും, ജനങ്ങളുടെ തൊഴിലവസരങ്ങളുടെ ക്ഷയവും, ഇത്തരംകാര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടുവരാൻ തക്കവണ്ണം കഴിവോ, ആത്മാർത്ഥതയോ ഉള്ള നമ്മുടെ രാഷ്ട്രീയ ഫോറമോ നമ്മുടെ രാഷ്ട്രീയ പാർട്ടികളോ ഒരു വ്യക്തിയോ ഇന്ന് ജനങ്ങളുടെ ആവശ്യങ്ങളിൽ ബുദ്ധിമുട്ടാനോ അവർക്കുവേണ്ടി സ്വയം അർപ്പിതരാകാനോ രംഗത്തില്ല. ഇന്നത്തെ സാഹചര്യത്തിൽ ധാരാളം ക്ഷമ ആവശ്യമായ ഒരോരോ നിശ്ചിത കാര്യത്തിന് വെറുതെ  ഉദാഹരണത്തിന് പോലും എടുത്ത് കാണിക്കുവാൻ കഴിയുന്നില്ല. ഇന്ത്യയൊഴികെയുള്ള മറ്റു അനേകം രാജ്യങ്ങളിലെ ജനകീയ കാര്യങ്ങളെടുക്കാം. രാഷ്ട്രീയ- ഭരണ നേതൃത്വങ്ങൾ അവരുടെ സ്വകാര്യ വികസനമല്ല ആദ്യമായി കാണാൻ ആഗ്രഹിക്കുന്നത്. അവർ ഏറെയും ഒന്നിച്ചു സഹകരിച്ചും, വിവേകപൂർവ്വവും, അതേസമയം പുതിയ യാതൊരു സിദ്ധാന്തങ്ങളോ ആദർശങ്ങളോ കാല്പനിക സ്വർഗ്ഗമോ ഇല്ലാതെ  യഥാർഥ പ്രശ്നങ്ങളെയും പോരായ്മകളെയും വെളിച്ചത്തു കൊണ്ടു വരുന്നു. ഇതിനുള്ള പരിഹാരവും, പ്രശ്‍നം തരണം ചെയ്യുന്നതിനും സർക്കാർ തലത്തിലുള്ളവർ, പ്രതിപക്ഷത്തിന്റെയോ, വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെയോ, മറ്റുള്ള തൊഴിലാളി സംഘടനയുടെയോ പള്ളികളുടെയോ അഭിപ്രായം പറയുന്ന മാദ്ധ്യമങ്ങളുടെയോ അപഗ്രഥനം ആവശ്യമില്ലാതെ നടത്തുന്നു., പക്ഷെ, ആവശ്യമുള്ളത് സാധാരണ മാനുഷിക വിവേകവും, എല്ലാത്തിലും ഉപരി പ്രവർത്തനശേഷിയും ജനനന്മയ്ക്കുവേണ്ടിയുള്ള ധൈര്യവുമാണ്.

ഇതോടൊപ്പം ആവശ്യമായത് ഒരു വലിയ സമാനുഭൂതി ആണ് -അതായത്, ഒരു കാര്യത്തിന്റെ ഉള്ളിൽ കടന്നു അതിനെ പൂർണ്ണമായി ഗ്രഹിക്കാനുള്ള ശക്തി. ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഉള്ള സാഹചര്യങ്ങൾ, അതിന്റെ പ്രാധാന്യം, ആവശ്യകത, അതിനോട് ബന്ധപ്പെട്ടുണ്ടാകാവുന്ന ഭീതിയും ആശങ്കയും മൂലമാണ് ഇതിന്റെ പ്രാധാന്യം കാണുന്നത്. നാം തിരിച്ചറിയേണ്ടതിതാണ്: ഭാവിയിലെ ഇന്ത്യയുടെ മേലുള്ള നമ്മുടെയൊക്കെ രാഷ്ട്രീയ ഉത്തരവാദിത്തം എപ്രകാരമാണെന്നുള്ളതാണ്. ഇന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലകാര്യങ്ങളിലും മുമ്പിൽ നിൽക്കുന്ന കേരളത്തിൽ നമ്മൾ മലയാളികളുടെ കഴിവുകൾ കൊണ്ട് മറ്റുള്ള സംസ്ഥാനത്തിലേക്കാൾ രാഷ്ട്രീയമായും സാമ്പത്തികമായും പലകാര്യങ്ങളിലും ഒരു നല്ല ഭാവിക്ക് വേണ്ടി നമുക്ക് പല കർത്തവ്യങ്ങളും ഏറ്റെടുക്കാനുമുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തികളുടെയും അന്തസ്, വ്യക്തിയുടെ അവകാശങ്ങൾ ഇതെല്ലാം കേന്ദ്രസ്ഥാനത്ത് വച്ചുകൊണ്ട് ഇന്ത്യയുടെ ആകെമാന വികസനകാര്യങ്ങൾ മനസ്സിലാക്കാൻ ഓരോ ഇന്ത്യൻ പൗരനും ഉത്തരവാദിത്വമുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം ഭാവിയുടെ വികസനത്തിൽ കേരളത്തിനും  സ്വയം ചിന്തിക്കാനുണ്ട്. അങ്ങനെ നമുക്ക് നമ്മുടെ ഭാവി സുരക്ഷിതമാണെന്ന ചിന്തയിലും നമുക്ക് സാമൂഹികമായി എന്തുതരത്തിലുള്ള  ഭാവിയാണ് പ്രതീക്ഷിക്കേണ്ടതെന്നുകൂടി ആദ്യമേ മനസ്സിലാക്കണം. കാരണം നമ്മുടെ ഇടയിലെ അതി ഭീകരമായ ന്യൂനപക്ഷ ചിന്താഗതിയും ജാതിവ്യവസ്ഥയും സമൂഹത്തിൽ വിതയ്ക്കുന്ന അതിന്റെ ഫലങ്ങളുമാണ്. ഇന്ത്യൻ ഭരണ ഘടനയുടെ നേർക്കുള്ള കടുത്ത പ്രഹരമാണ്.
സാംസ്കാരികവും സാമൂഹികവും ജനാധിപത്യപരവുമായ നമ്മുടെ ദേശീയ ഐഡന്റിറ്റി തുല്യമായി കാണാനുള്ള ഒരു ഗൃഹപാഠം ചെയ്തുതീർക്കാൻ ധാർമ്മികമായ ബാദ്ധ്യതയുള്ളവരായി നാം അതിന് മുമ്പിൽ നിൽക്കുന്നു. അതെന്തായാലും നാം ചെയ്യുന്ന കാര്യങ്ങളുടെ അർത്ഥം ഒട്ടും വിലകുറച്ചും കാണരുത്. മലയാളികളായ നമുക്ക് സുഹൃത്തുക്കളെയും ആവശ്യമുണ്ട്. ജനസംഖ്യാനിരക്കുകൊണ്ടും അതുപോലെ തന്നെ ഭൂമിശാസ്ത്രപരമായ സ്ഥിതിവിശേഷവും കൊണ്ട് ഇന്ത്യാരാജ്യത്തിൽ കേരളം ഒരു പ്രധാനപ്പെട്ട സംസ്ഥാനമാണ്.  അതിനാൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങൾക്കും വലിയ മാതൃകയാക്കണം.

ഓരോരുത്തനും സമൂഹത്തിന്റെ എല്ലാ നന്മയ്ക് വേണ്ടി സന്മാർഗ്ഗികമായി കടപ്പെടുന്നുണ്ടെന്നു 70 വർഷങ്ങൾക്കു മുമ്പ് അംഗീകരിച്ച ഇന്ത്യയുടെ ഭരണ ഘടനയിൽ എഴുതിയത് നാം വിസ്മൃതിയിൽ തള്ളരുത്. ജനങ്ങളുടെ സമത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന വിശാല സന്ദേശമാണല്ലോ ഇന്ത്യയുടെ ഭരണഘടനയിൽ നാം കാണുന്നത്. അതുപക്ഷേ ഭരണഘടനയിലെ വ്യവസ്ഥ അംഗീകരിക്കാൻ ആരും - കോടതിയോ, മന്ത്രിമാരോ, ജനപ്രതിനിധികളോ- ഇന്നുവരെ ശ്രദ്ധിച്ചില്ല. ഇന്ത്യൻ ജനത മാത്രമല്ല ലോകം ഇന്ന് മനസ്സിലാക്കിയ ഇന്ത്യൻ സാമൂഹിക ജീവിതത്തിന്റെ അസമത്വത്തിലെ നീതിരാഹിത്യം യൂറോപ്യൻ മാദ്ധ്യമങ്ങൾ ഈയിടെ തുറന്നു പറഞ്ഞു. അതിനു ഉദാഹരണ ചരിത്രസാക്ഷ്യംകൂടി അവർ നിരത്തി. ഏകാധിപതികളായിരുന്ന ജർമൻ റൈഷ് ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടേയും ഏകാധിപതി ആയിരുന്ന ജോസഫ് സ്റ്റാലിന്റെയും മനുഷ്യവിരുദ്ധമായ അക്രമആധിപത്യം നടത്തിയ അനുഭവങ്ങൾ അവർ നിർത്തിവച്ചു, ഇന്ത്യയുടെ നിലവിലുള്ള ജനവിരുദ്ധ ഭരണത്തെയും വിമർശിച്ചു. അതിനാലാണ് ജർമ്മൻ ഭരണഘടനയുടെ ഒന്നും, ഇരുപതും ആർട്ടിക്കിളിൽ വ്യക്തമായിട്ട് ജനങ്ങളുടെ നീതിയെപ്പറ്റിയും അവകാശങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റിയും ഉറപ്പിച്ചു എഴുതിയത്. പൗരന്റെ കടപ്പാടുകളും മറ്റുമുള്ള കാര്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്. അതുപക്ഷേ, മാദ്ധ്യമങ്ങളിലും വിദ്യാകേന്ദ്രങ്ങളിലും വരമ്പത്തു മാത്രം ഉണ്ട്.

ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിച്ചു ജീവിക്കുന്ന ഇന്ത്യയിലെ ജനങ്ങളുടെ മേൽ സ്ഥിരമായി തുടരെ നടമാടുന്ന ഭരണനേതൃത്വങ്ങളുടെ ശക്തിയേറുന്ന അടിച്ചമർത്തൽ നയം സ്വാതന്ത്ര്യ ലബ്ധിക്കുശേഷമുള്ള ഇന്ത്യയിലെ മാറി മാറി വരുന്ന ഓരോ ഭരണകൂടങ്ങളും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ഒരു ഭാവിപ്രതീക്ഷ നൽകിയവർ മൺമറഞ്ഞു. എന്താണിപ്പോഴത്തെ സ്ഥിതി? രണ്ടുവശവും ഇന്ത്യയിലെ ജനങ്ങളിപ്പോൾ കണ്ടുകഴിഞ്ഞു. ഒരു നാഷണൽ റാസിസ്ററ് സോഷ്യലിസത്തിന്റെ വിഷ വിത്ത് വിതറി ഇന്ത്യയിൽ അധികാരത്തിലെത്തിയ ഇപ്പോഴുള്ള ഭരണ കക്ഷി യഥാർത്ഥത്തിൽ എന്നും നിലവിലിരുന്ന സോഷ്യലിസത്തിന്റെ നിറമുള്ള ഇന്ത്യയുടെ ശക്തമായ ജനാധിപത്യ ശൈലിയെചുട്ടുകരിച്ചു. ഇന്ത്യയിലെ ജനങ്ങൾ ഒരു വലിയ അപകട പ്രതിസന്ധിയിലൂടെയാണ് ജീവിക്കുന്നത്.

 Adolf Hitler and Mussolini sharing the world.
മനുഷ്യോചിത ഗുണങ്ങളുള്ള ഒരു സമൂഹത്തിൽ വ്യക്തി നീതിയ്ക്കും അവകാശങ്ങൾക്കും കടമകൾക്കും പ്രസക്തിയുണ്ട്. അവയെ ഇങ്ങനെയാണ് കാണുന്നത്. സ്വാതന്ത്ര്യമോ, ക്രമസമാധാനമോ, കടമകളും ക്രമവും ഇവയൊന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണാധികാരികളുടെയോ അതല്ലെങ്കിൽ ഭരണത്തിനും അതുപോലെ മൗലീകാവകാശ ങ്ങൾക്കും, നിയമകാര്യങ്ങൾക്കും രൂപപ്പെടുത്തുന്ന ജോലികൾ  എല്ലാം  ഏതെങ്കിലും ഒരു സംസ്ഥാന നിയമസഭയുടെയോ പാർലമെന്റിന്റെയോ തനിച്ചുള്ള ഓരോ കാര്യങ്ങളല്ല, അത് പ്രാഥമികമായി നമ്മുടെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. ഉത്തരവാദിത്വമില്ലാത്ത ഏതൊരു വ്യക്തിപരമായ സ്വാതന്ത്ര്യവും അഹങ്കാരവും, സഹമനുഷ്യരെ അവഗണിച്ചുള്ള കുറ്റകൃത്യ പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനൊരു ഉദാഹരണമാണ് ഒരു സാധാരണക്കാരൻ, ജനങ്ങളുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ഉണ്ടായിട്ടുള്ള നിരവധി സംഭവങ്ങൾ. ഇയാൾ പൗരന്റെ ഓരോ കാര്യങ്ങളിലുമല്ല ശ്രദ്ധാലുവാകുന്നത്, നേരേമറിച്ചു സ്വന്തം കാര്യങ്ങൾക്ക് അധിക പ്രാധാന്യം നൽകുന്നു. യഥാർത്ഥത്തിൽ ഇന്ത്യയുടെ ജനാധിപത്യ ശൈലിക്ക് വൈറസ് അണുക്കളെ കുത്തിനിറയ്ക്കുന്നവരായി മാറുകയാണ് ഇങ്ങനെയുള്ള ജന പ്രതിനിധികൾ ! ഇവരാണ് ഇന്ത്യൻ പൗരന്മാരെയെല്ലാം രണ്ടായിട്ടോ നാലായിട്ടോ അഥവാ ഓരോരോ മതവിഭാഗത്തിനെതിരെയോ പിളർപ്പിന്റെ മൂർച്ചയുള്ള പുതിയ പൗരത്വബിൽ കൊണ്ടുവന്നു ഇന്ത്യയിൽ സാമൂഹികജീവിതം അസ്വസ്ഥമാക്കുന്നത്. നിലവിൽ ഇന്ത്യയിൽ റാസിസം ഉണ്ടെന്നു വിദേശരാജ്യങ്ങൾ തുറന്നടിച്ചതിന് മറ്റു വിശദീകരണം വേണ്ട. ഈയൊരു അവസ്ഥയിൽ ആണ് അഡോൾഫ് ഹിറ്റ്‌ലർ ജർമ്മനിയിൽ തന്റെ സർവ്വാധിപത്യം വീശിക്കൊണ്ട് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേൽ കത്തി വച്ചതും. ഇതേനിറം നയമാണ് ഇപ്പോഴുള്ള സർക്കാർ ന്യുഡൽഹിയിലിരുന്ന് കൊണ്ട് ജനങ്ങളുടെ മൗലികസ്വാതന്ത്ര്യത്തെയും ഇന്ത്യൻ ഭരണഘടനയെയും വെട്ടി നിരത്തുന്നത്.  ജർമ്മനിയുടെ നാസിപാർട്ടിക്ക് സമാനതയുള്ള ബി. ജെ. പി. പാർട്ടിയും സർക്കാരും ഇതുപോലെത്തന്നെ ജനങ്ങളുടെ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന ക്രൂരമായ ഏകാധിപത്യമനോഭാവം ഏറ്റെടുത്തു കഴിഞ്ഞു.           
ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്തനായിരുന്നു ഹൈൻറിഷ് ഹിംലർ. ഹെയ്ൻറിച്ച് ഹിംലർ കരുണ ഇല്ലാത്ത ആളായിരുന്നു. 1941-ൽ ഈസ്റ്റേൺ ഫ്രണ്ടിന് പിന്നിലുള്ള സന്ദർശനത്തിനിടയിൽ, ഒരു റഷ്യൻ തടവുകാരനെ അദ്ദേഹം ശ്രദ്ധിച്ചു. ഇനിപ്പറയുന്ന സംവാദം കൈമാറുന്നു:

ഹിംലർ : "ജൂതനോ?"
തടവുകാരൻ: "ഉവ്വ്."
ഹിംലർ : "നിങ്ങളുടെ രണ്ടു മാതാപിതാക്കൾ ജൂതന്മാരോ?"
തടവുകാരൻ: "ഉവ്വ്."
ഹിംലർ : "ജൂതന്മാരായിരുന്ന ഏതെങ്കിലും പൂർവികരില്ലേ?"
തടവുകാരൻ: "ഇല്ല."
ഹിംലർ : "എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല."

തടവുകാരന് വെടിയേറ്റു...

ഹിറ്റ്ലറുടെ രാഷ് ട്രീയക്കാർക്കിടയിൽ ഏറ്റവും തീവ്രസ്വഭാവമുള്ള ഹിംലർ മരണത്തിന്റെ ഒരു ഡ്രൈവർ ആയിരുന്നു, അവരുടെ പേര് "ഹോളോകൗസ്റ്റ് " എന്ന പേരിൽ എക്കാലവും നിലനിൽക്കുന്നു. 1943 മുതൽ 1945 വരെയുള്ള അദ്ദേഹത്തിന്റെ സേവന കലണ്ടർ ഒരു റഷ്യൻ ആർക്കൈവിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജർമനിയുടെ പ്രമുഖ ഹോളോകോസ്റ്റ് വിദഗ്ദ്ധരിൽ ഒരാളായ  Michael Wildt  സ്പീഗൽ എന്ന പത്രത്തെ വിശകലനം ചെയ്തിട്ടുണ്ട്. ഇതേ സംഭവം പോലെയാണ്, മോഡി വിശ്വസ്തനായ അമിത് ഷായും ഉടനെ ഇന്ത്യൻപൗരനെതിരെ ഒരുപുതിയ ഐഡന്റിറ്റി നിയമങ്ങളുമായി അണിയറ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞത്. ഇന്ത്യയും ലോകരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് കനത്ത പ്രഹരമായി അത് പരിണമിക്കും. മതസഹിഷ്ണത ഒട്ടും ഇല്ലാത്ത രാജ്യമായി ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ സംഘടനയായ UNO വിധിയെഴുതിക്കഴിഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കിട്ടെടുക്കുന്ന വിപത്തിനെയാണ് ജനം കണ്ടത്.

പുതിയ പ്രബോധനകാലം മുതൽ, രണ്ടു നൂറ്റാണ്ടുകൾ മുതൽ ഓരോരോ തലമുറകൾക്കും പുതിയതായി പരിഹരിക്കേണ്ടതായ ഓരോ ഗൃഹപാഠങ്ങൾ ഉണ്ടായിരുന്നു, ബാഹ്യവും ആഭ്യന്തരവുമായ നീതിയുടെയും കടപ്പാടിൻറെ സന്തുലിതാവസ്ഥ ക്രമപ്പെടുത്തി നടപ്പാക്കുവാൻ. കേരളീയർക്ക് ഈയൊരു ഗൃഹപാഠം തീർക്കുവാനുണ്ടായത് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളുടെ രൂപീകരണം മുതലാണ്.1956 മുതൽ 1968 കാലഘട്ടങ്ങളിൽ കേരളസംസ്ഥാനം ഭരിച്ചിരുന്ന ഭരണകർത്താക്കൾ  ഇത്തരം പ്രധാന കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ സാമ്പത്തികവും അതുപോലെ വരുമാനത്തിലും ഉണ്ടാകേണ്ട വികസനമാർഗ്ഗങ്ങളും (ശമ്പളസ്കെയിൽ ) ക്രമപ്പെടുത്തി. ജനങ്ങൾക്കെല്ലാം ആവശ്യം വേണ്ട സാമ്പത്തിക സമത്വം ലക്ഷ്യമാക്കിയ ഭൂപരിഷ്ക്കരണ നിയമവും, തൊഴിലാളികളുടെ ശമ്പളസ്കെയിൽ ക്രമീകരണവും അന്ന് നടപ്പിലാക്കി. ധനികരും സാധാരണക്കാരനും തമ്മിലുള്ള അസമത്വത്തിന്റെ വിടവ് നികത്തുകയെന്ന വലിയ ഗൃഹപാഠം ചെയ്തു തീർത്തു. ഇന്നും ചിലർക്ക് അക്കാര്യത്തിലെ ആത്മാർത്ഥത മനസ്സിലായിട്ടില്ല. എങ്കിലും ഇത് മലയാളി നേരിൽ അനുഭവിച്ച സ്വന്തം ചരിത്രമാണ്, നന്ദിപൂർവ്വം പിന്തുണ നൽകേണ്ട കടമ നമുക്കുണ്ട്.

ഇന്ത്യൻ ജനത കഴിഞ്ഞ കാലഘട്ടങ്ങളിൽ അനുഭവിച്ച വിനാശകരമായ അവസ്ഥയുടെ അളവ്: നമ്മുടെ താദാത്മ്യം, സന്തുലിതാവസ്ഥ ദേശീയമായ ഐഡന്റിറ്റി നമ്മുടെ ദേശീയമായ പൊതുവായ താൽപ്പര്യങ്ങൾ ഇവയെല്ലാം ഒരുവശത്തും, മറുവശത്ത് ഇന്ത്യയൊട്ടാകെയുള്ള  ജനങ്ങളുടെ സ്വകാര്യ സമ്പത് ഘടനയുടെ സ്ഥിതിയും, ഭദ്രതയും ഇവയെല്ലാം പ്രായോഗികമായി ജന താൽപ്പര്യത്തിന് ചേർന്ന് രീതിയിൽ ക്രമപ്പെടുത്തുവാനുള്ള ശ്രമത്തെ അപ്പാടെ മാറ്റിയെടുക്കുവാനുള്ള നിയമം ഇപ്പോഴുള്ള ഭരണകൂടം നിഗൂഢ രഹസ്യമായി ശ്രമിക്കുന്നത് അന്താരാഷ്ട്രലോകം മാത്രമല്ല ഇന്ത്യയിലെ അസമത്വം ഏറെ നേരിട്ടനുഭവിക്കുന്ന ജനവിഭാഗങ്ങളും ബോദ്ധ്യപ്പെടുന്നു. ഇങ്ങനെയുള്ള ഭരണകക്ഷിയുടെ പ്രവർത്തനങ്ങൾമൂലം ഏറെ ക്ലേശിക്കുന്ന ഇന്ത്യൻ ജനതയെ നമ്മുടെ സഹപൗരന്മായി കാണുകയും ജനങ്ങളുടെ പൊതു സുരക്ഷ ഉറപ്പാക്കുവാൻ എല്ലാവർക്കും ഒരുപോലെ കടപ്പാടുണ്ട്, അതിനു ശക്തമായ സോളിഡാരിറ്റി പ്രതിജ്ഞ പരസ്പരം പ്രഖ്യാപിക്കണം. 

ഇന്ത്യ ചരിത്രപരമായി വളർച്ച പ്രാപിച്ച ഒരു മൊസെയ്ക്ക് ആണെന്ന് ഇന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്? ഇന്ത്യൻ പൗരന്റെ ഐഡന്റിറ്റി ഈ മൊസെയ്ക്കിന്റെ മുഴുവൻ പശ്ചാത്തലത്തിൽ ഉള്ളതാണെന്ന് നമുക്കെല്ലാം അറിയാം. അതിനു ജനങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി സേവനം ചെയ്യാനേർപ്പെടുത്തിയ കുറെ ആളുകൾ ചേർന്ന് നിശ്ചയിക്കുന്നതായ ഒരു ഐഡന്റിറ്റിയല്ല നാം സ്വീകരിക്കേണ്ടത്. ഇന്ത്യൻ പാർലമെന്റും ഇന്ത്യൻ ഗവൺമെന്റും പാസാക്കിയ ഇന്ത്യൻ പൗരത്വനിയമംകൊണ്ട് ഫലത്തിൽ ഇന്ത്യൻ ജനതയുടെ ഐഡന്റിറ്റിയെ വെട്ടിപരിക്കേൽപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ ജനതയുടെ ഐഡന്റിറ്റി ഇങ്ങനെ മനസ്സിലാക്കണം: പ്ലാറ്റോണും, അരിസ്റ്റോട്ടൽസും ഗ്രീക്കുകാരായിരുന്നു, യേശുക്രിസ്തു പാലസ്തീനയിൽ ഒരു യഹൂദവംശത്തിലായിരുന്നു, തന്റെ അനുയായി പൗലോസ് അതുപോലെ തന്നെ. അഗസ്റ്റീനോസ് ഒരു ആഫ്രിക്കൻ റോമനായിരുന്നു, തോമസ് മറ്റൊരു ഇറ്റലിക്കാരൻ. ഇങ്ങനെ ലോകത്തെ എല്ലാമനുഷ്യരും ഓരോ ഐഡന്റിറ്റി വഹിക്കുന്നു. സമൂഹത്തിന്റെ ഘടനയും സാമ്പത്തിക ഘടനയും ഇന്നത്തെ, ജനാധിപത്യ തത്വങ്ങളും ആശയങ്ങളും സ്വതന്ത്ര ജീവിതശൈലിയും ജന്മ സമത്വവും സാഹോദര്യവും എല്ലാം ഇന്ത്യൻ മണ്ണിൽ നിന്ന് മാത്രം ഉത്ഭവിച്ചു വളർന്നുവന്നു എന്ന് നാം കരുതരുതല്ലോ. ഇന്ത്യയ്ക്ക് അനേകനൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ജീവിത സംസ്കാരം ഉണ്ടല്ലോ. പക്ഷേ, അതിബുദ്ധിശാലി നരേന്ദ്രമോദിക്കും കൂട്ടർക്കും ഇന്ത്യൻജനതയുടെ തനിമയെപ്പറ്റി, അവരുടെ ഐഡന്റിറ്റിയെക്കുറിച്ചുള്ള അർത്ഥം ,ഇതുവരെയും മനസ്സിലായില്ല.

പ്രവാസി ഇന്ത്യാക്കാരുടെമേൽ ഉയർത്തിയിരിക്കുന്ന മാരകായുധം 

ഇന്ന് നാമെല്ലാം ഒരു യാഥാർത്ഥ്യത്തിന്റെ മുമ്പിൽ വന്നു നിൽക്കുകയാണ്. ഇന്ത്യ സ്വതന്ത്ര ഇന്ത്യയാണ് എന്ന് ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചതുമുതൽ നിരവധി വ്യത്യസ്തപ്പെട്ട അനുഭവങ്ങളും പരിചയങ്ങളും വൈവിധ്യമുള്ള ഇടപെടൽബന്ധങ്ങളും കാഴ്ചപ്പാടുകളും ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ളതും, വ്യത്യസ്തമായ നിഗമനങ്ങളും ആയി ഇന്ത്യയിലെ എല്ലാസംസ്ഥാനങ്ങളിലും നാം ജീവിക്കുന്നു. ഇതരരാജ്യങ്ങളുമായുള്ള സഹകരണവും സമ്പർക്കങ്ങളും അനിവാര്യമാണെന്നും മനസ്സിലാക്കുന്നു. അതുപക്ഷേ സംസ്ഥാനങ്ങളെല്ലാം ഭരിക്കുന്ന വിവിധ വ്യത്യസ്ത ആദർശങ്ങൾ ഉള്ള രാഷ്ട്രീയ ഭരണഘടകങ്ങൾ എല്ലാം അവയെല്ലാം നല്ലതാണെന്ന് കാണുന്നില്ല. പക്ഷെ നാം എന്തിൽ ആണ് കൂടുതൽ ഉറച്ചു നമ്മുടെ പ്രതീക്ഷകളെല്ലാം ഉറപ്പിച്ചു നിർത്താൻ കഴിയുക? ഇന്ത്യൻ സർക്കാരിനോ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കോ ജനങ്ങളുടെ തൊഴിൽമേഖല മെച്ചപ്പെടുത്തുവാനോ പുതിയ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനോ ഉദ്ദേശമില്ല. എന്നാൽ ഇന്ത്യൻപൗരന്മാർ തൊഴിലവസരങ്ങൾ തേടി മറ്റുരാജ്യങ്ങളിലേയ്ക്ക് പോയി ജോലിചെയ്തുണ്ടാക്കുന്ന പണം ഇന്ത്യൻ സർക്കാർ നോട്ടമിട്ടിരിക്കുകയാണ്. പ്രവാസികളുടെ നിക്ഷേപം ഇന്ത്യയിലേയ്ക്ക് വരുത്തുവാൻ നിരന്തരം അവർ പ്രേരിപ്പിക്കുന്നു, അതുപക്ഷേ, ആ നിക്ഷേപമെങ്ങനെയും ഊറ്റിയെടുക്കാൻ സർക്കാർ പുതിയ നിയമ ഉണ്ടാക്കി. പ്രവാസിഇന്ത്യാക്കാരയെയും ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുകയില്ലയെന്ന ജനാവിരുദ്ധ നിയമങ്ങൾ ഉണ്ടാക്കി. ഇനി പ്രവാസികൾക്ക് ഇന്ത്യൻ പൗരത്വവും നഷ്ടപ്പെടാൻ ഏറെ കാലമൊന്നും വേണ്ട. ജീവിക്കാനുള്ള അവസരം തേടി ഒരുതൊഴിലിനായി ജന്മനാടുവും സ്വന്തം വീട്ടുകാരെയും വിട്ടകന്നു ഏതെങ്കിലും മറുനാട്ടിൽ പോയി ഒരു തൊഴിൽ കരസ്ഥമാക്കി. ഇന്ത്യൻസർക്കാരിനു അവരെ സഹായിക്കുവാനോ കഴിഞ്ഞില്ല.

പ്രാവാസിജീവിതം അങ്ങനെ ആരും ഇഷ്ടപ്പെട്ടിട്ടല്ല അവിടെയും അനാഡംഭര ജീവിതം  നടത്തി നാട്ടിലുള്ള സഹോദരങ്ങളെയും രാജ്യത്തിനു വേണ്ടിയും പണിയെടുത്തു ജീവിച്ചത്. പ്രവാസിഇന്ത്യാക്കാരൻ ഉണ്ടാക്കിയ പണമാണ് ഇന്ത്യയുടെ വികസനത്തിന് ഏറെ സഹായിച്ച മറ്റൊരു ഘടകം. ഇപ്പോഴിതാ ഒരു പ്രവാസി ഇന്ത്യൻ പൗരൻ ജനിച്ച നാട്ടിലേയ്ക്ക് വന്നാലാകട്ടെ  അവനു 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ ഉടൻ അവൻ ശിക്ഷിക്കപ്പെടും. അവന്റെ പൗരത്വപദവി നരേന്ദ്രമോദി സർക്കാർ വെട്ടി ഇല്ലെന്നാക്കും.! ചോദിക്കട്ടെ, ഇന്ത്യാമഹാരാജ്യം നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ സീതാരാമന്റെയോ അവരുടെ സംരക്ഷകരായ ഒരു ബിജെപി രാഷ്ട്രീയപാർട്ടിയുടെ സ്വന്തമായി അവകാശപ്പെട്ട ഭൂമിയാണോ?. ഇന്ത്യൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും ജനവിരുദ്ധ നയം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ഇവരുടെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും? ഇന്ത്യൻ പാർലമെണ്ടും, ഇന്ത്യൻ ഭരണകൂടവും ഇന്ന് ജനാധിപത്യ വിരുദ്ധ ശക്തികളുടെ കൂടാരമായി മാറിയിരിക്കുന്നു. പ്രവാസി ഇന്ത്യാക്കാര്ക്കെതിരെ വീശിയ നിയമ വാളിന്റെ മുന ചെന്ന് കൊള്ളുന്നത് ആരുടെ നെഞ്ചിലാണ്? എന്തിനാണ് പ്രവാസി ഇന്ത്യാക്കാർക്കെതിരെ ഇത്ര ക്രൂരമായ നടപടിയെടുത്തിരിക്കുന്നത് ? അവർ ഇത്ര വെറുക്കപ്പെട്ടവരായി നരേന്ദ്രമോദി സർക്കാരിന് തോന്നാൻ ഉണ്ടായ കാരണം എന്താണ്? കുറഞ്ഞ സമയത്തിനുള്ളിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ലോകരാജ്യം മുഴുവൻ ഉല്ലാസയാത്ര ചെയ്തു പ്രവാസി ഇന്ത്യക്കാരന്റെ ആലിംഗനവും ഏറ്റുവാങ്ങിയ നരേന്ദ്രമോദി എന്ന ഒരു വ്യക്തിയെപ്പറ്റി ഒരു പ്രവാസി ഇന്ത്യൻ പൗരന് അത് ഒട്ടും അഭിമാനമല്ല.! ഇത്രകാലങ്ങളും പ്രവാസജീവിതം നയിച്ച ഏതൊരാൾക്കും തോന്നിപ്പോകും, ഇനി ഇന്ത്യയിൽ എനിക്കെന്തു കാര്യം?

കൊറോണവൈറസും ഇന്ത്യൻ പൗരത്വനിയമവും

ഇന്ത്യൻ പൗരത്വത്തിന്റെ ഐഡന്റിറ്റി തീർച്ചവരുത്തുക അതല്ലെങ്കിൽ അതിനുള്ള പുതിയ നിബന്ധനകൾ ഉണ്ടാകുകയെന്നത് ഇന്ത്യൻജനതയ്ക്ക് പൊതുവെ ഒരു വെല്ലുവിളിയായി മുമ്പിൽ നിൽക്കുന്നു. ഇന്ത്യൻ ജനതയുടെ ഐഡന്റിറ്റി, അതായത് അനേകം ഒറിജിനൽ ഇന്ത്യൻ പൗരന്മാർക്ക് താൻ ഇന്നാരാണെന്നു തെളിയിക്കാൻ ഒരു പുതിയ തീർച്ചവരുത്തൽ അഥവാ ഒരു പുതിയ തെളിവുകൾക്ക് സാദ്ധ്യമായ കാര്യമല്ല. കുറഞ്ഞപക്ഷം ഒന്ന് രണ്ടു തലമുറകളെ അവകാശപ്പെട്ടു കണ്ടെത്താൻ കഴിയും. ഇന്ത്യഭരിക്കുന്ന ബി ജെ .പി. രാഷ്ട്രീയപാർട്ടിയുടെ ലക്ഷ്യമിതാണ് : ഇന്ത്യയെ ഒരു ഹിന്ദുക്കൾ മാത്രം വസിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്ന നിഗൂഢപദ്ധതിയുടെ ആശയം അപ്പാടെ നടപ്പാക്കാനാണ്. ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമായി നിർവ്വചിച്ചിട്ടുള്ള  മതേതര രാഷ്ട്രമെന്ന പദവി വെട്ടിക്കളയുക, പകരം ഹിന്ദുരാജ്യമെന്ന ഏക   പദവി നൽകുക. ഇത് കുറഞ്ഞപക്ഷം ഒന്ന് രണ്ടു തലമുറകളെ അവകാശപ്പെട്ടു കണ്ടെത്താൻ കഴിയും, ഇതൊരു എളുപ്പമായ കാര്യമല്ല. ഇന്ത്യൻ ജനതയെ   പരസ്പരം വേർപെടുത്തി സാമൂഹിക ജീവിത സാഹചര്യം എന്നെന്നേക്കും  മലിനപ്പെടുത്തുകയാണ്. എങ്കിലും ഫലമോ ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണനേതൃത്വം പ്രതീക്ഷിക്കുന്ന പ്രതികരണം ഒരിക്കലും ഏകരൂപമായിരിക്കുകയില്ല. ഇന്ത്യൻ ജനതയുടെ  സാമൂഹിക ജീവിതത്തിന്റെ മന:ശാസ്ത്രം വൈവിദ്ധ്യം നിറഞ്ഞതാണ്. പ്രതികരണ ശേഷി വളരെക്കൂടുതലുമാണ്. എങ്കിലും കൊറോണ വൈറസിനെപ്പോലെ പൗരത്വ ഭേദഗതി നിയമവും, പ്രവാസിഇന്ത്യൻ നിയമവും ഭീതിപ്പെടുത്തുന്നു.

ജർമ്മൻ റൈഷ് ഏകാധിപതി
അഡോൾഫ് ഹിറ്റ്‌ലർ -(1933-1945)
ആധുനികകാലഘട്ടം കടന്നു അകന്നു പോയിക്കൊണ്ടിരിക്കുമ്പോൾ ത്തന്നെ ഇന്ത്യയിലെ സാമൂഹികജീവിതത്തിന്റെ നിറം പുരാതന ഇന്ത്യയുടെ ജന ജീവിതത്തിന്റെ ഇരുണ്ട അഗാധതയിലേയ്ക്ക് പതിക്കുന്നതായാണ് നമുക്ക് കാണാവുന്നത്. ഇന്ത്യയിലെ മനുഷ്യരുടെ ബഹുജാതിസമ്പ്രദായം, രാജകീയ അധിപത്യങ്ങളിൽ ഉണ്ടായിരുന്ന അടിമത്വം, വൻ ഭൂഉടമകളുടെ സ്വകാര്യ സമ്പത്തിന്റെ അവകാശ ആധിപത്യം- ജന്മിത്വവും കുടിയാന്മാരും എന്ന വ്യവസ്ഥിതി, ബ്രാഹ്മണ നമ്പൂതിരിമാർ മുതൽ താഴേയ്ക്ക് മനുഷ്യരെ നാല് വിഭാഗങ്ങളായി തിരിച്ചു അകറ്റിനിറുത്തിയ കാട്ടാളനിയമവ്യവസ്ഥിതി, ദൈവത്തിന്റെ ആധിപത്യ അന്ധവിശ്വാസത്തിൽ ജനവിഭാഗത്തെ വെറും മലിനവസ്തുവാക്കിത്തീർത്ത മേൽജാതിവ്യവസ്ഥയും കീഴ്‌ജാതിവ്യവസ്ഥയും. ഇങ്ങനെ മനുഷ്യജീവിതത്തിൽ പൈശാചിക നിറം കലർത്തിയ ഒരു പഴയ സാമൂഹിക വ്യവസ്ഥയിലേയ്ക്ക് ഇന്ത്യൻ പൗരന്മാരെ വലിച്ചിഴച്ചു കൊന്നു കളയുന്ന ഒരു അധികാരിവർഗ്ഗത്തെയാണ് ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ കാണുന്നത്. സ്ത്രീസുരക്ഷ ഏറ്റവും അപകടപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് ലോകരാജ്യങ്ങൾ നിരീക്ഷിച്ചത്. മനുഷ്യരിൽ വിഭാഗീയതയുള്ളത് അവരുടെ ബയോളജിക്കലായ ഐഡന്റിറ്റിയാണ്, ഏറ്റവും തെളിഞ്ഞുള്ളത്, പെണ്ണുങ്ങളും ആണുങ്ങളും എന്ന വ്യത്യാസം. അതുപക്ഷേ അവരുടെ എല്ലാ ജീവിതാവകാശങ്ങളിലോ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലോ ഒരു അകലം ഭരണാധികാരികളോ ജനങ്ങളോ കാണരുത്. ഇത്# ഇന്ത്യയിൽ അക്രമവാസന വളർത്തിയെടുത്ത നീതി പാലകരുടെ ആധിപത്യത്തിന്റെ അതിക്രൂരമായ പിഴവുകൊണ്ടാണ് ഇന്ത്യയിൽ ഇന്ന് നാമെല്ലാം ഭീതിയോടെ കാണുന്നതു തന്നെ: ഇന്ത്യയിലെ സ്ത്രീകളുടെ മേൽ നടത്തുന്ന ഭീകരമായ ആക്രമണം. നീതിപീഠത്തിലിരിക്കുന്നവർ എക്കാലവും ജന്മിത്ത മനോഭാവമാണ് എന്നും പുലർത്തിയത്, കുറ്റവാളികൾ രക്ഷപെടുന്ന നീതിന്യായ പാലകരുടെ ദുഷിച്ച ആധിപത്യം മൂലം തക്കസമയത്ത് ഏതൊരു പരാതിയുടെ കാര്യത്തിലും കാര്യത്തിലും നീതിനൽകാത്ത നീതിപാലകകോമരങ്ങളുടെ കേന്ദ്രമായി കോടതിമുറികൾ മാറിയിരിക്കുകയാണ്. നീതിലഭിക്കേണ്ട ഒരാൾക്ക് തന്റെ ആയുസ് മുഴുവൻ നീതിക്കുവേണ്ടി വക്കീലും കോടതിയുമായി വർഷങ്ങൾ കയറിയിറങ്ങിയാലും ഏതൊരു പരാതിക്കാരനും നീതിലഭിക്കാതെ വരുന്നു. അതുപക്ഷേ വീണ്ടും വീണ്ടും കറ്റവാളികളുടെ എണ്ണം വർദ്ധിക്കാൻ ഇത്തരം നിലപാട് കാരണമാക്കും. ഇതെല്ലാം ഓർമിപ്പിക്കുന്നത് ഇതാണ്: മുൻ ജർമൻ റൈഷ്ഭരണാധികാരിയായിരുന്ന, ലക്ഷോപലക്ഷങ്ങൾ മനുഷ്യരെ നിർദ്ദയം കൊന്നൊടുക്കിയ അതിക്രൂരനായ അഡോൾഫ് ഹിറ്റ്ലറുടെ പൈശാചിക ഭരണകാലത്തെക്കുറിച്ചാണ് ഓർമ്മവരുന്നത്. നീതി നൽകാത്ത ഒരു ഭീകര രാക്ഷസഭരണം ഇന്ത്യൻപൗരന്മാർക്കു മുമ്പിൽ വന്നു നിൽക്കുന്നതിനെതിരെ ലോകരാജ്യങ്ങളുടെ സംഘടന UNO ഈ അടുത്ത കാലത്ത് പോലും താക്കീത് മുന്നറിയിപ്പ് നൽകിയത് ഏറെ ശ്രദ്ധേയമായി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജീവിക്കുന്ന ഇന്ത്യൻപൗരന്മാർ സാമൂഹിക ജീവിതശൈയിൽ ഒരേശൈലി പിന്തുടരുന്നില്ല, അതുകൊണ്ടു തന്നെയാണ് ഭരണഘടനയിൽ ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി നിർവചിച്ചത്. ഇന്ത്യയിൽ ജനങ്ങൾ ആധുനികരാണ്. മറ്റുലോകരാഷ്ട്രങ്ങളിൽ എല്ലാ മതവിശ്വാസത്തിലും ആചാരങ്ങളിലും അനുസരിച്ചു താമസിക്കുന്ന ജനങ്ങൾ സമാധാനപൂർവ്വം ജീവിക്കുന്നു. ഇന്ന് ഇന്ത്യയുടെ ഭരണാധികാരികളായ ഒരു കൂട്ടം ആളുകൾ തീരുമാനിക്കുന്നത് ഇന്ത്യൻ പൗരന്മാരുടെ ജാതിയും മതവും ഭക്ഷണവും വേഷവും ആദർശവും എല്ലാം കാണുന്നു. ഈ ഭരണഭീകരവർഗ്ഗം തീരുമാനിക്കുന്നതെ ചെയ്യാവു എന്നവർ ശഠിക്കുന്നു. മുസ്ലീമും, ഹിന്ദുവും, ക്രിസ്ത്യാനിയും , പാഴ്സ്സിയും, ബുദ്ധിസ്റ്റും, മതമില്ലാത്തവരും ഇന്ത്യയിൽ ജീവിക്കും. അതിനെതിരെയുള്ള നിയമനിർമ്മാണം നടത്തിയവർ ജർമ്മൻ റൈഷ് അഡോൾഫ്‌ഹിറ്റ്ലറുടെ പൈശാചികരാഷ്ട്രീയത്തെയാണ് സ്വീകരിച്ചത്. ഇന്ത്യാ രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണ്, ഏറ്റം സുരക്ഷിതമായ ജീവിതവും മാതൃക സാഹോദര്യത്വവുമാണ്. ഇക്കാര്യത്തിലിപ്പോൾ  ഏതാണ്ട് വളരെ വലിയ വിശാലമായ ഒരഭിപ്രായം നൽകാൻ കഴിയണം- ഇന്ന് ഇന്ത്യയൊഴികെയുള്ള മറ്റുള്ള എല്ലാരാജ്യങ്ങളിലുമുള്ള, അവിടെയെല്ലാം കാണപ്പെടുന്ന ഏതുവിധം സംഘർഷങ്ങളും വിഭാഗീയതകളും ഉണ്ടെങ്കിലും അതൊന്നും നാം നമ്മിൽ കൈമാറ്റം ചെയ്യേണ്ടതില്ല, രാഷ്ട്രീയവും സാമ്പത്തികവും ആയ ഭദ്രതയാണ് നമുക്ക് പ്രധാനം, അതിനായി ബുദ്ധിയും ആത്മശക്തിയും അച്ചടക്കജീവിത പരിശീലനവും ഒക്കെ നാമെല്ലാം സ്വയം കൈവരുത്തുകയാണ് ഭാവിക്ക് ആവശ്യമായത്. നാമിവിടെ ജീവിച്ചാലും എവിടേയ്ക്ക് പോയാലും അന്നന്ന് സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിതിവിശേഷത്താൽ ആഴത്തിലുള്ള കൊടുംപതനത്തിലേയ്ക്ക് വഴുതി വീഴാൻ ഒരു അവസരം നാം നൽകരുത്, ഇന്നത്തെ പ്രധാനപ്പെട്ട കാര്യം, ഇപ്രകാരമുള്ള പതനം നമ്മുടെ മാതൃരാജ്യത്ത്  ഉണ്ടാകാതിരിക്കാൻ അതീവ ശ്രദ്ധയാണ് വേണ്ടത്.

കേരളത്തിലോ പൊതുവെ ഇന്ത്യയിലോ പ്രശ്നങ്ങളെ കാണാത്തമട്ടിൽത്തന്നെ  രക്ഷപെടാൻ ആഗ്രഹിക്കുന്ന ബുദ്ധിശാലികൾ നമ്മുടെ ഇടയിൽ ഒറ്റയ്ക്കും അതുപോലെ വേറെ ഏറെയും ഉണ്ട്, എന്നാൽ സമൂഹത്തിന്റെ ഒരു പുതിയ രക്ഷകരായി സ്വയം പ്രഖ്യാപിക്കുന്ന വിധത്തിൽ നിരവധി പുതിയ ചെറുകിട രാഷ്ട്രീയപാർട്ടികൾ കേരളത്തിലും ഇന്ത്യയൊട്ടാകെയുള്ള മറ്റുള്ള വിവിധ സംസ്ഥാനങ്ങളിലും രൂപപ്പെട്ടുവന്നു, അവരാണ് "ഇന്ത്യയുടെ രക്ഷകർ" എന്ന മുദ്രാവാക്യവുമായി. അതുപക്ഷേ, ഇന്ത്യയിലെ ജനങ്ങൾ പറയണം, ഞങ്ങൾ ആണ്, ഇന്ത്യയുടെ വികസനത്തിന്റെ രക്ഷകർ, എന്ന്. ഒരു രാജ്യത്തിലെ പൗരന്മാരുടെ, തങ്ങൾ ഇന്നാരാണെന്ന തിരിച്ചറിയലിന് വിലകൊടുക്കേണ്ട ഒരു സംഭവം ലോകരാജ്യങ്ങളിൽ നൂറ്റാണ്ടുകളായിട്ടുള്ള ചരിത്രത്തിലാകട്ടെ കാണുന്നില്ല. അതുപക്ഷേ, ജർമൻ റൈഷ് അഡോൾഫ് ഹിറ്റ്ലറിൽനിന്നു മോചനം പ്രാപിച്ചപ്പോൾ, ജനങ്ങളെ രണ്ടായി വിഭജിച്ചു രണ്ടു രാജ്യങ്ങളായി മതിൽകെട്ടി വേർതിരിച്ച സമാനതയില്ലാത്ത നടപടി ലോകരാജ്യങ്ങളൊന്നും അംഗീകരിച്ചില്ല. ജർമ്മൻ ജനതയുടെ ഐഡിന്റിറ്റിക്ക് വിലപേശിയ ക്രൂര അനുഭവം.! അങ്ങനെ ജർമ്മനി 1989- ൽ ഫാസിസ്റ്റു ശക്തിയുടെ പിടിയിൽ നിന്നും മോചിതരായി വിഭജിക്കപ്പെട്ടുപോയ ജർമ്മൻജനത വീണ്ടും ഒന്നായി .

ഇന്ത്യൻ പൗരത്വ ഭേദഗതി നിയമവും ചരിത്രപരമായ അപകടവും-


ജനങ്ങൾ ദേശീയസ്വത്വത്തിനുവേണ്ടി, ഭാഗികമായി സാംസ്കാരികമായും ചരിത്രപരമായും, ഇന്ത്യൻ ജനതയുടെ അഭിമാനബോധത്തിൻറെ ഏറ്റവും ആഴത്തിലുള്ള തട്ടുകളിൽ നിന്ന്, അത് ഭാഗികമായി പരിപോഷിപ്പിച്ചിട്ടുള്ള ഏതൊരാൾക്കും, അങ്ങനെ ചെയ്യാൻ ആഗ്രഹിക്കാതെ, ജാതീയതയെയും വിദ്വേഷത്തെയും കൂടുതൽ വഷളായവരെയും പ്രകോപിപ്പിക്കുക. ഇന്ന് ഇന്ത്യയിൽ ഈ അപകടം തെളിഞ്ഞു തിരിച്ചറിയപ്പെട്ടു. അതുകൊണ്ടുതന്നെ രാഷ്ട്രത്തിന്റെ ആശയത്തെ ബൂർഷ്വാസിയോ, പുതിയ ഉദാരവൽക്കരണ വ്യവസ്ഥിതിയുടെ എതിരാളികൾക്കോ വിട്ടുകൊടുക്കാൻ ഒട്ടുമേ പാടില്ല-നാമാരും തീർച്ചയായും ദേശീയവാദികളല്ല.

നമ്മൾ ഇന്ത്യാക്കാർക്ക് വംശനാശം നേരിടുന്ന ഒരു ജനതയായിട്ട്  ഭാവികാലം തുടരുന്നുണ്ടോ? ദീർഘകാലമായുള്ള ചരിത്രപരമായ പരിഗണന, തികഞ്ഞ യഥാർത്ഥ്യത്തിലൂടെ, ഇന്നും ഈ നൂറ്റാണ്ടിൻറെ അവസാനദശകത്തിലും, ഒരു ചരിത്രവിശകലനം എന്ന അർത്ഥത്തിൽ മാത്രമല്ല. നമ്മുടെ ഭാവി അപകടം തികച്ചും കോൺക്രീറ്റാണ്. അതിനാൽ നമ്മുടെ അവസ്ഥയ്ക്ക്, കോൺക്രീറ്റ് നടപടികൾ ആവശ്യമാണ്- ഒരേ സമയം നിരവധി മണ്ഡലങ്ങളിൽ. ഇന്ത്യൻ പൗരത്വഭേദഗതി നിയമമല്ല, ജനങ്ങളുടെ പൊതുവായ ഭാവി താൽപ്പര്യമാണ്, ജനങ്ങളുടെ പ്രതീക്ഷയെ തകർക്കരുത്. എന്റെ ഈ  അഭിപ്രായത്തിന് ചില പ്രതികരണങ്ങൾ സ്വാഭാവികമായി ഉണ്ടാകും. നേരെമറിച്ചു അത് പൂർണ്ണത അവകാശപ്പെടുന്നില്ല.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ അറിയപ്പെടുന്ന പ്രത്യേക നാഗരികതയും ലോകത്തിലെ ഏറ്റവും പുരാതനമായ ഉന്നതസംസ്കാരങ്ങളിൽ ഒന്നാണു് സിന്ധുനദീതട സംസ്കാരം. അവരുടെ ചരിത്രം ചുരുങ്ങിയത് 5000 വർഷമെങ്കിലും പിന്നോട്ട് പോകുന്നു. ഏകദേശം 1500 ബിസി മുതൽ ആര്യൻ ഗോത്രങ്ങൾ വടക്കുനിന്ന് കുടിയേറിയതും വൈദിക സംസ്കാരത്തെയും സ്ഫുലാക്കുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ഇന്ത്യയുടെ നീണ്ട ഒരു രാഷ്ട്രീയ ചരിത്രത്തിൽ നിന്നുള്ള അനുഭവങ്ങളും ഉൾക്കാഴ്ചകളും അടിസ്ഥാ നമാക്കിയുള്ളതാണ്. ഇന്ന് ലോകം നേരിട്ട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് കൊറോണ വൈറസ് ബാധ. ഇന്ത്യയിൽ ഇപ്പോഴുള്ളതായ  വലിയ അപകട സ്ഥിതിയിൽനിന്ന് രക്ഷപെട്ട് മാറിനിൽക്കുവാൻ എല്ലാ ഇന്ത്യൻ ജനതയും ഒത്തൊരുമിച്ചു തന്നോട് ചേർന്ന് സഹകരിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശങ്ങളും അഭ്യർത്ഥനകളും എല്ലാം മാദ്ധ്യമത്തിലൂടെ നാമെല്ലാവരും ഇപ്പോൾ ശ്രദ്ധിച്ചു കേൾക്കുമ്പോൾ തോന്നുന്നതിതാണ്: ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കും അവരുടെ ജീവനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ അതേ സമയം ഇന്ത്യൻ ജനതയ്ക്കെതിരെ ബി. ജെ. പി. സർക്കാർ പാർലമെന്റിൽ  കൊണ്ടുവന്ന പൗരത്വനിയമം പാസ്സാക്കിയത് ഇന്ത്യയിൽ സമാധാനമായി സഹസ്രാബ്ദങ്ങൾ ജീവിച്ച മുൻ തലമുറകളുടെ പിൻഗാമികൾക്കെതിരെയും ആണ് അവരുടെ സാമൂഹിക ജീവിതസമാധാനം നശിപ്പിച്ചു ഇന്ത്യൻജനതയെ വിഭജിക്കുന്ന ജനവിരുദ്ധനടപടികൾ   തങ്ങൾ ചെയ്തിരിക്കുന്നതെന്ന്   ഇപ്പോൾഅദ്ദേഹം  ഒട്ടും ചിന്തിക്കുന്നില്ലേ? ഇന്ത്യൻ ഇപഭൂഖണ്ഡത്തിൽ ജീവിക്കുന്ന, ഏതാണ്ട് നൂറിലധികം ഭാഷകളും  25 ലേറെ പ്രധാനമായ ഒദ്യോഗിക ഇന്ത്യൻ  സംസ്ഥാന ഭാഷകളും സംസാരിക്കുന്ന വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിശ്വാസി സമൂഹത്തിലെ ജനാധിപത്യവിശ്വാസികളും ഇന്ത്യയിലുണ്ട്. ഇന്ന് ഇന്ത്യൻ ജനതയ്ക്ക് ഇന്ത്യൻ പൗരത്വനിയമവും, പ്രവാസി ഇന്ത്യാക്കാർക്കും എതിരായ പുതിയ നിയമങ്ങളുമെല്ലാം, അവരുടെ ഭാവി ജീവന് എന്നെന്നും ഭീതിപരത്തുന്നതാണ്. നിലവിൽ ലോകം മുഴുവൻ നേരിടുന്ന കൊറോണ വൈറസിനേക്കാൾ ഭീകരമാണ്, അപകടകാരിയാണ്‌, ഇന്ത്യൻ സർക്കാർ നിലവിൽ പാസാക്കിയ ഇന്ത്യൻ പൗരത്വഭേദഗതിനിയമം. ആഗോളീകരണ യുഗത്തിൽ ഇന്ത്യയിൽ മതസഹിഷ്ണുതയും, രാജ്യത്തും സമൂഹത്തിലും അടി സ്ഥാനപരമായ മൂല്യങ്ങളും അവകാശവും  സംരക്ഷിക്കപ്പെടണം. ഇതിനകം ഇന്ത്യൻ ജനത നരേന്ദ്രമോദിയുടെ പൗരത്വ നിയമം ഇന്ത്യയിൽ നടപ്പിൽ വരുത്തുകയില്ലെന്നു പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വിപത്തിനെ നേരിടാനുള്ള സമയം ഇതാണ്. ഭീകരമായ ഒരു ഭാവി വിപത്ത് ഒഴിവാക്കാൻ ഇന്ത്യൻ ജനതയ്ക്ക് കഴിയട്ടെ.//-
----------------------------------------------------------------------------------------
 ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371


Montag, 23. März 2020

ധ്രുവദീപ്തി // ആരോഗ്യരംഗം // കൊറോണ നൽകുന്ന പാഠങ്ങൾ! // ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ

ധ്രുവദീപ്തി // ആരോഗ്യരംഗം // 


കൊറോണ നൽകുന്ന പാഠങ്ങൾ!

ഡോ.  ജോസഫ് പാണ്ടിയപ്പള്ളിൽ

കൊറോണ എന്ന ലത്തീൻ വാക്കിനർത്ഥം കിരീടം, റീത്ത് എന്നൊക്കെയാണ്. കിരീടം എന്നതിലുപരി ഇതിനെ റീത്തെന്നു വിളിക്കാനാണെനിക്കിഷ്ടം. കാരണം കൊറോണ ഇതിനകം തന്നെ ആയിരക്കണക്കിനാളുകൾക്കു റീത്ത്‌ വയ്‌ക്കാൻ പോലും ഇടനൽകാതെ ശവക്കുഴിയൊരുക്കിക്കഴിഞ്ഞു. ഇനിയും അനേകർക്ക് കൊറോണ അന്തകനായിക്കൊണ്ടിരിക്കുന്നു. ഒരു റീത്ത്‌ വയ്ക്കാൻ പോലും ആർക്കും അടുത്തത്തെത്താൻ കൊറോണ ഒരു അവസരം തരില്ല. അടുത്തെത്തിയാൽ അത് മനുഷ്യകോശങ്ങളിൽ കയറിപ്പറ്റി മരണ മണി മുഴക്കും. പരിഹാരമായി ഒറ്റ മാർഗ്ഗമേയുള്ളു. സ്വയം അകലാനും, ഒറ്റപ്പെടാനും തയാറാക്കുക. സ്വയരക്ഷക്കുള്ള മാർഗം കൂട്ടായ അക്രമണമല്ല, ഒറ്റപ്പെടലാണെന്നു കൊറോണ പഠിപ്പിക്കുന്നു.

 ചിത്രം -കൊറോണ വൈറസ് 
1960 - ലാണ് ആദ്യമായി കൊറോണ വയറസ് കണ്ടുപിടിക്കപ്പെട്ടത് . ഏഴു തരം കൊറോണ വയറസ് ഇതിനകം കണ്ടു പിടിക്കപപ്പെട്ടു. അതിലാ കട്ടെ അവസാനത്തേതാ ണ് ചൈനയിലെ വുഹാനിൽ "ഭൂജാതനായ"  Covid -19. 2020 മാർച്ചു 21 വരെ രണ്ടുലക്ഷത്തി തൊണ്ണൂറ്റി ഒരായിരം പേരെ രോഗി കളാക്കാനും പതിനോരായിരത്തി തൊള്ളായിരത്തിഅറുപതു പേരെ കാലപുരിക്കയ ക്കാ നും കൊറോണക്കായി. ഇതിനകം രോഗം സുഖപ്പെട്ടവർ തൊണ്ണൂറ്റിമൂവ്വായിര ത്തിഅറുന്നൂറ്റിപതിനേഴു പേരാണ്. ഇന്നത്തെ സ്ഥിതി വിവരമനുസരിച്ചു (2020  മാർച്ച് 21 )  ഇപ്പോഴുള്ള രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തി എഴുപ ത്തെണ്ണായിരത്തി ഒരുനൂറ്‌  പേരാണ്. ഇപ്പോൾ ദിവസവും മുപ്പതിനായിരം പേർ വീതം രോഗബാധിതരാകുന്നു.

2019  ഡിസംബർ 31-നാണു ചൈനയിൽ രോഗം സ്ഥിതികരിച്ചതു. 2020 വർഷം ജനുവരി 23-നു അമേരിക്കയിലും ജനുവരി 30-നു   ഇന്ത്യയിലും (കേരളത്തിൽ) ജനുവരി 31 - നു ഇറ്റലിയിലും ഫെബ്രുവരി 2- നു ഫിലിപ്പയിൻസിലും, അതിനു ശേഷം ഫെബ്രുവരി 15-നു ഫ്രാൻസിലും,  അന്നുതന്നെ സ്പെയിനിലും കൊറോണബാധിതരെ കണ്ടെത്തി. 81008 പേർ ചൈനയിലും 47100 പേർ ഇറ്റലിയിലും 20200 പേർ ജർമനിയിലും 25000 പേർ സ്പെയിനിലും 19700 പേർ usa - യിലും 21000 പേർ ഇറാനിലും  13000 പേർ ഫ്രാൻസിലും 8000 പേർ സൗത്ത് കൊറിയയിലും 6200 പേർ സ്വിറ്റസർലണ്ടിലും 4100 ഇന്ഗ്ലണ്ടിലും ഇതിനോട കം  രോഗികളായി. ഇന്ത്യയിൽ ഇതിനകം 283  പേർ രോഗികളായി.  10972 പേർ ചൈനയിലും 4032 പേർ ഇറ്റലിയിലും 1380 പേർ സ്പെയിനിലും 1556  പേർ ഇറാനിലും  450 പേർ ഫ്രാൻസിലും 180 പേർ ഇന്ഗ്ലണ്ടിലും മരിച്ചു.  ഇന്ത്യയിൽ നാലുപേർ ഇതുവരെ മരിച്ചു. ചൈനയൊഴിച്ചുള്ള രാജ്യങ്ങളിലെല്ലാം ദിനം പ്രതി രോഗികളുടെയും കൊറോണ ബാധിച്ചു മരിക്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ചു 185 രാജ്യങ്ങളിൽ  ഇതിനകം രോഗമെത്തിക്കഴിഞ്ഞു.

കൊറോണ ഏതാണ്ട് എല്ലായിടത്തും എത്തി. എല്ലാവരെയും ഇല്ലാതാക്കാൻ കൊറോണ ആഹ്ളാതമായി കാത്തിരിക്കുന്നു. എന്നാൽ മാനവരാശിയെ വൃണപ്പെടിത്തിയ പൂർവകാല പകർച്ചവ്യാധികളിൽ ഒന്നുമാത്രമാണ്  Covid -19  എന്ന കൊറോണ (Pandemie ) . 1920 ലായിരുന്നു സ്പാനിഷ് ഫ്ലൂ. അഞ്ചു കോടി മനുഷ്യരാണ് സ്പാനിഷ് ഫ്ലൂ ബാധിച്ചു  മരിച്ചത്. അതിൽ ഭൂരിഭാഗവും 1918 നും 1920 നും ഇടയിൽ.  സ്പാനിഷ് ഫ്‌ളുവിനുശേഷം 1958 ൽ ചൈനയിൽ തുടങ്ങിയ ഏഷ്യൻ ഫ്ലൂ ബാധിച്ചു ഇരുപതു ലക്ഷം പേർ മരിച്ചു. ഹോങ്കോങ് പനിമൂലം 1970 ൽ  മരിച്ചത്  പത്തു ലക്ഷം പേരാണ്. കോളറ മൂലം 1820-കളിൽ പത്തു ലക്ഷം പേർ മരിച്ചു. 1720- നോടടുത്തു പ്ളേഗ് മൂലം മരിച്ചതും പത്തു ലക്ഷം പേരാണ്.  1520- ൽ അഞ്ചാംപനി മൂലം 50 ലക്ഷം പേർ മരിച്ചു.1346-നും 1353-നും ഇടയിൽ പ്ളേഗുമുലം മരിച്ചത് രണ്ടര കോടി  മനുഷ്യരാണ്.

ആദ്യനൂറ്റാണ്ടുകളിലും പകർച്ചവ്യാധികൾ മനുഷ്യരെ മരണത്തിലേക്ക് മാടി വിളിച്ചു. ബി. സി. 430 നും 426 നും ഇടയിൽ ഏഥൻസിൽ മാത്രം പകർച്ചവ്യാധി യാൽ മരിച്ചത് ഒരു ലക്ഷം പേരാണ്. റോമിൽ എ.ഡി. 165 നും 185 നും ഇടയിൽ പകർച്ചവ്യാധിയാൽ മരിച്ചത് 70 ലക്ഷം പേരാണ്.  അതായതു കാലാകാലങ്ങ ളിൽ കൃത്യമായ ഇടവേളകളോടെ പകർച്ചവ്യാധികളുണ്ടാകുകയും അവ ഒരുപാടുപേരുടെ ജീവനെടുക്കുകയും ചെയ്യുന്നു. പലപ്പോഴും നൂറു വർഷത്തി ലൊരിക്കൽ നൂറ്റാണ്ടിന്റെ ഏതാണ്ട് ഇരുപതാം വർഷത്തോടടുത്തു അതി ഭീകരമായ പകർച്ചവ്യാധികൾ ഉണ്ടാവുകയും ലക്ഷക്കണക്കിന് മനുഷ്യർ മരിക്കുകയും ചെയ്യുന്നു. ഇരുപതാംനൂറ്റാണ്ടിൽ അതു ഒന്നിലധികം പ്രാവശ്യം എത്തിയെന്നുമാത്രം. കൂടാതെ ഇരുപതാം നൂറ്റാണ്ടിനെ ഭീകരമാക്കിയ രണ്ടു ലോകമഹായുദ്ധങ്ങളും. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രപഞ്ചം മുഴുവനും ആധിപത്യം സ്ഥാപിച്ചെന്നു നടിക്കുന്ന മനുഷ്യന് ഇന്നുമായിട്ടില്ല.

എല്ലാം പകർച്ചവ്യാധിയും ഏറ്റം സൂഷ്മമായ ബാക്ടീരിയയുടെയും വൈറസി ന്റെയും അക്രമണത്താലാണ് ഭവിച്ചിട്ടുള്ളത്. ചില വയറസുകൾക്ക് ചില പ്രതിരോധ കുത്തിവയ്പുണ്ടെങ്കിലും വൈറസുകളെ എളുപ്പത്തിൽ അങ്ങനെ ചെറുക്കാനുള്ള മാർഗം ഇന്നുവരെയും ലഭ്യമല്ല. ബാക് ട്ടീരിയകളെ എളുപ്പം തകർക്കാൻ ആന്റിബയോട്ടിക്കുകൾ ഉപകരിക്കുമെങ്കിലും അതി നൊക്കെ പാർശ്വഫലങ്ങളില്ലാതെ ബാക്ടീരിയകളെയും കൊല്ലാനാകില്ല. വളരെയേറെ  ശ്രദ്ധിച്ചില്ലെങ്കിൽ ബക്റിര്യകളും മാരകമാണുതാനും.

ബഹിരാകാശയുദ്ധത്തിനും ചൊവ്വാ വാസത്തിനും ബഹുദൂരമിസൈലിനും ഏറ്റം ശക്തമായ അണ്വായുധത്തിനും സുരക്ഷിതമായ ഭൂഗർഭ ഗൃഹത്തിനു മൊക്കെ പണവും സമയവും ശക്തിയും ബുദ്ധിയും ചിലവഴിക്കുന്നതിനു പകരം നിസാരങ്ങളായ ബാക്ടീരിയയെയും വൈറസ്സിനെനും വരുതിക്ക് നിർത്താൻ നമുക്കായിരുന്നുവെങ്കിൽ മനുഷ്യരുടെമേൽ പകർച്ചവ്യാധികൾ ഉണ്ടാവില്ലായിരുന്നു. ഇനിയെങ്കിലും പകർച്ചവ്യാധികളെ ചെറുക്കുന്നതിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകണം. അല്ലെങ്കിൽ പകർച്ചവ്യാധികൾ മാനവരാശിയെ ഇല്ലാതാക്കും.

പകർച്ചവ്യാധികളുണ്ടാകുമ്പോൾ വൈകാരികമായാണ് മനുഷ്യർ എന്നും പ്രതികരിച്ചിട്ടുള്ളതും ഇന്നും പ്രതികരിക്കുന്നതും. രോഗത്തിന് കൃത്യമായ പ്രതിവിധികൾ ചെയ്യുന്നതിനും കൃത്യമായി വൈറസിനെ ഏറ്റവുംവേഗം പ്രതിരോധിക്കുന്നതിനും പകരം വെയറസിനെ ഭയന്ന് മാനുഷിക മൂല്യങ്ങൾ മറക്കുകയും സഹോദരമനുഷ്യരെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യും. ഇറ്റലിയിൽ ചൈനക്കാരെ ആക്രമിച്ച വിവരദോഷികളെയെല്ലാം കണ്ടുനിന്നവർ കരണത്തടിച്ചുവെന്നെങ്കിലും സമാധാനിക്കാം. കേരളത്തിൽ ശ്മശാനത്തിൽ അന്തിയുറങ്ങേണ്ടിവന്ന വിദേശികളെയും അന്തിയുറങ്ങാൻ ഹോട്ടലുകളുടെയും ലോഡ്‌ജികളുടെയും വാതിലുകൾ മുട്ടി മനസ്സുമടുത്ത വിനോദസഞ്ചാരികളായ വിദേശികളെയും മലയാളികളാരും കണ്ടില്ലെന്നു നടിച്ചപ്പോൾ വൈറസിന്റെ അടിസ്ഥാനവിജയം അനായാസമായിരുന്നു. വിവേകത്തോടെയും കൃത്യതയോടെയും പെരുമാറാനും ബുദ്ധിപരമായ ഓരോ തീരുമാനങ്ങളും വിവേക നിലപാടുകളും വഴി മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും  ശ്രദ്ധിക്കേണ്ട സമയമാണിത്. ബുദ്ധിമാനും നിരവധി ശാസ്ത്രിയകണ്ടുപിടുത്തങ്ങളിലൂടെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനുമായ മനുഷ്യനെ വെറുമൊരു വൈറസ് നശിപ്പിക്കാനൊരുങ്ങുമ്പോൾ നാമാരും വൈകാരികമായി പെരുമാറുന്ന വിഇവരദോഷിയായിക്കൂടാ. ചിലരൊക്കെ  പറയുന്നു ഗോമൂത്രം കുടിച്ചും ചാണകം രുചിച്ചും കൊറോണ വൈറസിനെ അകറ്റാമെന്ന്. മറ്റുചിലർ പറയുന്നു, കൂട്ടപ്രാർത്ഥനയിലൂടെയും (കൊറിയയി ലത് പരീക്ഷിച്ചു ) ചില "ജീവിക്കുന്ന" വിശുദ്ധരെഴുതിയ പ്രാർത്ഥനകൾ ഉരു വിട്ടും അടിച്ചങ്ങു പൂസായും കൊറോണയെ പ്രതിരോധിക്കാമെന്നാണ്. ഓരോരുത്തരും  അവരവർ വിശ്വസിക്കുന്നതും അവരവർക്കു വളരെയേറെ താല്പര്യമുള്ളതുമായ കാര്യങ്ങൾ ചെയ്തു കൊറോണായ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. വിശുദ്ധ ബൈബിളിൽ കുറിച്ചിരിക്കുന്നു: "വിശക്കുന്നവനോട് തീ കായാൻ പറയുന്നതിലര്ഥമില്ല. പ്രവൃത്തിയില്ലാത്ത വിശ്വാസം മൃത മാണ്." (യാക്കോബ് 1 : 16 )

അതുകൊണ്ടു ആദ്യം വേണ്ടത് പ്രവൃത്തിയാണ്. രണ്ടാമത് പ്രാർത്ഥനയും വിശ്വാസവും. അതും അവനവന്റെ വിശ്വസപാരമ്ബര്യവും ബോധ്യവും അനുസരിച്ചു. വിശ്വാസവും ആൽമിയതയും പ്രതിസന്ധികളെ നേരിടാനുള്ള മനസികശക്‌തിയാർജിക്കാൻ സഹായിക്കുമെന്നതിൽ തർക്കമില്ല. മനസിക ശക്തി ശാരീരിക പ്രതിരോധത്തിനുതകുമെന്നതിലും കുറെ യോജിപ്പുണ്ട്. ആചാരങ്ങളും അനിഷ്ടാനങ്ങളും അതിനുപോത്ബലകമാകുമെന്നതും ശരി തന്നെ. പക്ഷെ ന്യായവും യുക്തിപരവും ആയ പ്രതിവിധി ഉണ്ടായിരിക്കണം. അവയെ സഹായിക്കാൻ മാത്രമാകണം വിശ്വാസവും പ്രാർത്ഥനയും.

വൈറസിനെതിരെയുള്ള  ശാസ്ത്രീയമായ പ്രതിരോധ രീതി 

അതുകൊണ്ടു ആദ്യം വേണ്ടത് ശാസ്ത്രീയമായ പ്രതിരോധമാണ്. ഉത്തരവാ ദിത്വപ്പെട്ടവർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി നാമെല്ലാം പാലിക്കണം. അതിനുതകുന്ന ജീവിതശൈലിയും രൂപപ്പെടുത്തണം. സ്നേഹത്തിന്റെയും ആദരവിന്റെയും പ്രത്യേക അടയാളമായ ശാരീരികസ്പർശനം പൂർണമായും ഒഴിവാക്കണം. എല്ലാത്തിനോടും എല്ലാവരോടും ആന്തരികവും ബാഹ്യവു മായ ആരോഗ്യപരമായ അകലം പാലിക്കണം. ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കണം. ശുചിത്വത്തിന്റെ അദ്ധ്യാൽമികത പ്രചരിപ്പിക്കണം. തുടർച്ചയായി കൈകളും മുഖവും കഴുകണം. വീടും പരിസരവും പറമ്പും ഗാർഡനും വൃത്തിയായി സൂക്ഷിക്കണം. മാലിന്യസംസ്കരണം എല്ലായിടത്തും ഉണ്ടായിരിക്കുക; മാലിന്യസംസ്കരണം എല്ലാവരുടെയും ഉത്തരവാദിത്തമായി മാറുക. മലിനജലവും മലിനവസ്തുവും പറന്നുപോകുന്ന കരിയിലയും മറ്റുള്ള വലിച്ചെറിയുന്ന വേസ്റ്റും അനാവശ്യമായി വളരുന്ന സസ്യങ്ങളും എല്ലാം ഇല്ലാതാക്കുക.  സാനിറ്റൈസർ ഇപ്പോഴും കയ്യിലുണ്ടായിരിക്കണം. തുടരെ ഉപയോഗിക്കുകയും വേണം. ഇത് കൊറോണയുടെ ഭീഷണി മുഴങ്ങുമ്പോൾ മാത്രമല്ല, എന്നും ഇപ്പോഴും പാലിക്കേണ്ട കാര്യമാണ്. പുതിയ വൈറസും പുതിയ ബാക്ടീരിയയും ഇനിയും ഉണ്ടാകാം. അതുകൊണ്ടു എല്ലാവർക്കും ജീവിതശൈലിയുടെ  മാറ്റമാണ് ആവശ്യം.

അന്തരീക്ഷവും ഭൂമിയും ഇന്ന് മലിനവും വൃത്തിഹീനവുമാണ്. അനവധി പക്ഷികളും മത്സ്യങ്ങളും പല ഓമനത്തമുള്ള മൃഗങ്ങളും ഒട്ടനവധി പഴയ കാല സസ്യങ്ങളും ഭൂമിയിൽ നിന്നും ഇന്നപ്രത്യക്ഷമായി. കൊറോണയെ പേടിച്ചു മനുഷ്യർ ഓട്ടം കുറച്ചപ്പോൾ അന്തരീക്ഷമാലിന്യം കുറഞ്ഞതും മണ്ണും വെള്ളവും വൃത്തിയായതും പ്രകൃതി ഒന്ന് ചിരിച്ചതും ഒട്ടനവധി രാജ്യങ്ങളിൽ നമ്മളനുഭവിച്ചു. വെനീസിലെ കനാളുകളിൽ അരയന്നങ്ങളും ഡെൽഫിനുകളും, തെൽഅല്വിവിലെ എയർപോർട്ടിൽ താറാവുകളും കുഞ്ഞുങ്ങളും ചിക്കാഗോയിൽ പെൻഗുയിനുകളും സ്വതന്ത്രമായിത്തന്നെ  വിഹരിക്കുന്നു എന്ന് നമ്മൾ കണ്ടു. മനുഷ്യൻ  നശിപ്പിച്ച പ്രകൃതിയുടെ സന്തുലികത മനുഷ്യൻ  തന്നെ പുനഃസ്ഥാപിച്ചില്ലേൽ പ്രകൃതി സ്വയരക്ഷക്ക് ശ്രമിക്കും. മനിഷ്യനപ്പോൾ നിസ്സഹായനാകാനേ കഴിയൂ. പകർച്ചവ്യാധി ദൈവശിക്ഷയല്ല; പ്രകൃതിയുടെ നിസ്സഹായതയാണ്. ഭൂമിയിൽ  മനുഷ്യൻ മനസുവച്ചാൽ പരിഹാരമുണ്ടാകും.

അതുകൊണ്ടു വൈറസിന് വൈറ്റ് ഹാവ്‌സ്സെന്നോ ധാരാവിയെന്നോ എന്ന്  നോക്കാനറിയില്ല. വൈറസിന് സുന്ദരനെന്നോ അതിവിരൂപനെന്നോ ഇല്ല. ജാതിയോ മതമോ പ്രതാപമോ പാണ്‌ഡിത്യമോ കുലജാതി വ്യത്യാസമോ വൈറസ് കാര്യമാക്കില്ല. എല്ലാവരും വൈറസിന് തുല്യമാണ്. എല്ലാവരെയും വൈറസു തുല്യമായി സ്നേഹിക്കും; അങ്ങനെ വൈറസു മനുഷ്യരെയെല്ലാം സമന്മാരാക്കും, അവരെ ഒടുവിൽ ശവക്കല്ലറകളിൽ എത്തിക്കുന്നതിലൂടെ. ആയതിനാൽ ഈ വയറസ്സിനെ നമ്മൾ എല്ലാവരും ഏറെ ഒത്തൊരുമയോടെ മനുഷ്യരെല്ലാരും ഒന്നുപോലെയെന്ന ഭാവത്തിൽ വീറോടെ നേരിടണം.

തന്മൂലം ഒരു "മോക്‌ഡ്രില്ല്" പോലെ ഒരു ദിവസത്തെ ഹർത്താൽകൊണ്ടു ഇന്ത്യയിൽ വിജയമുണ്ടാകില്ല. ഒരു പതിനാലു ദിവസത്തെ തുടർച്ചയായിട്ടു ള്ള ഹർത്താൽ ഉടൻ ഇന്ത്യയിലും അതുപോലെ മറ്റു പല രാജ്യങ്ങളിലും ഉണ്ടാകണം. ഗവർമെന്റ് ഹർത്താൽ പ്രഖ്യാപിച്ചില്ലേൽ സ്വയം ഹർത്താലിന് പൗരന്മാർ തയാറാകണം. യൂറോപ്പിൽ ഇറ്റലിയിലും ജർമനിയിലും ഫ്രാൻസി ലും സ്പെയിനിലും ഉണ്ടായ ഭീകരതാണ്ഡവം ഇന്ത്യയിലും അതുപോലെ മറ്റു  രാജ്യങ്ങളിലും ഉണ്ടാകാതിരിക്കട്ടെ. ആഴ്ചകളായി പുറത്തിറങ്ങാൻ പറ്റാത്ത ഇറ്റലിയിലെ അവസ്ഥപോലെ സംഭവിക്കാതിരിക്കട്ടെ. കൊറോണ- റീത്തു എന്നേയ്ക്കും അപ്രത്യക്ഷമാകട്ടെ.
ഒരടിക്കുറിപ്പുകൂടി:
കൊറോണ ഭീകരതാണ്ഡവമാടുന്ന ചില രാജ്യങ്ങളിലെ ഭീകരാന്തരീക്ഷം എനിക്ക് നേരിട്ട് കാണാൻ സാധിച്ചു. അതുകൊണ്ടു പറയട്ടെ. ഇത് തീർച്ചയാ യും കുട്ടിക്കളിയല്ല; തിക്കളയാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.//-

ഡോ.  ജോസഫ് പാണ്ടിയപ്പള്ളിൽ
---------------------------------------------------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371