Mittwoch, 21. Dezember 2022

ധ്രുവദീപ്തി : Religion & Faith " കത്തോലിക്കാ സഭയിലെ സഭാനേതൃത്വങ്ങളുടെ ഏകാധിപത്യ മനോഭാവം അവസാനിപ്പിക്കണം." //: ചർച്ച് പീപ്പിൾസ് കോൺഫറൻസ് // George Kuttikattu


ധ്രുവദീപ്തി :  Religion  & Faith 

"  കത്തോലിക്കാ സഭയിലെ സഭാനേതൃത്വങ്ങളുടെ ഏകാധിപത്യ മനോഭാവം   അവസാനിപ്പിക്കണം."  :
         ചർച്ച് പീപ്പിൾസ് കോൺഫറൻസ് 

 

George Kuttikattu
കൊളോണിലെ കത്തോലിക്കാ സഭാംഗങ്ങളുടെ  സമ്മേളനം ഇക്കഴിഞ്ഞ ഒക്ടോബർ 24 - ന് നടന്നു . സഭാ പരിഷ്കർത്താക്കൾ ആ സമ്മേളനത്തിൽ സഭ യിൽ കൂടുതൽ ജനാധിപത്യം അവശ്യമാണെന്നും സഭാതലത്തിൽ സിനഡിൽ തുല്യമായ അല്മായ പങ്കാളിത്തത്തിന് വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും ശക്തമായ ആഹ്വാനം  ചെയ്യുകയുണ്ടായി.-ഇനി അടുത്തതായി കൊളോണിൽ, കത്തോലിക്കാ പരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ "ചർച്ച് പീപ്പിൾസ് കോൺഫറൻസിനായി" യോഗം ചേരുന്നു. വരാനിരിക്കുന്ന ബിഷപ്സ് കോൺഫറൻസിന്റെ ശരത്കാലയോഗത്തിന് മുന്നോടിയായിട്ടാണ് ഈ സമ്മേളനം കൂടാൻ തീരുമാനിച്ചത്., അവർ അവരുടെ സഭയിൽ നിന്ന് കൂടുതൽ ജനാധിപത്യവും പങ്കാളിത്തവും ആവശ്യപ്പെടുന്നു. കേരളത്തിൽ സീറോ-മലബാർ സഭയിലെ പ്രശ്നങ്ങളും സഭാനേതൃത്വങ്ങളുടെ ഏകാധിപത്യ മനോഭാവവും മൂലമാണ് സഭാംഗങ്ങളെ ശക്തമായിട്ടുള്ള പ്രതിഷേധങ്ങൾ ഇപ്പോൾ നടത്തുന്നതിനിടയാക്കിയത്. ഇക്കാലത്തു ക്രിസ്ത്യൻസഭകളിലെ സഭാ നേതൃത്വങ്ങളുടെ മനോഭാവം ലോകമാകെ ഏറെ  സമാനതയുള്ളതാണ്. 

ജർമ്മനിയിലെ 36 കത്തോലിക്കാ അസോസിയേഷനുകളും സംരംഭങ്ങളും കൊളോണിലെ കത്തോലിക്കാ സഭയിൽ ഉണ്ടാകേണ്ടതായ പരിഷ്കാരങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. "ചർച്ച് പീപ്പിൾസ് കോൺഫറൻസ് " എന്ന്  വിളിക്കപ്പെ ടുന്ന സമ്മേളനം ജർമ്മനിയിൽ കത്തോലിക്കാ സഭയിലെ  പ്രതിസന്ധിക്കുള്ള ഒരു ഉത്തരമായിരിക്കണം," എന്നാണ് സഭയുടെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഫെഡറൽ ടീമിലെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന ക്രിസ്റ്റിയാൻ വെയ്സ്നർ എന്നയാൾ  വാർത്താ ഏജൻസികളോട് പറഞ്ഞത്. അദ്ദേഹം തുടർന്ന് പറഞ്ഞു. 

 സെൻറ് പീറ്റേഴ്‌സ് ദേവാലയം -വത്തിക്കാൻ 

"ഞങ്ങൾ സഭയാണ്"  

എന്ന് പരിപാടിയുടെ തുടക്കത്തിൽ ശ്രീ. വെയ്‌സ്‌നർ തുറന്നു പറഞ്ഞു. "ക്രിസ്തു മതത്തിന്റെ കാതൽ വീണ്ടും കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ക്രിസ്തുമതസമൂഹത്തിന്റെ കാതൽ വീണ്ടും സ്വതന്ത്രമാക്കിയിടണം. "സമ്മേള നത്തിന്റെ ആപ്തവാക്യം "ഭാവിയിലെ ഒരു സിനഡൽ സഭയ്ക്കായി ഞങ്ങൾ ഇതിനകം തന്നെ മുന്നോട്ട് പോകുന്നു" എന്നതാണ്. സെപ്റ്റംബര് 26 മുതൽ ഫുൾ ഡാ നഗരത്തിൽ ചേർന്ന ജർമ്മൻ ബിഷപ്പ്സ് കോൺഫറന്സിന്റെ ശരത്കാല പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പായിരുന്നു ജർമനിയിൽ  സഭാംഗങ്ങളുടെ സമ്മേളനം നടന്നത് . കൊളോണിലെ "ചർച്ച് പീപ്പിൾസ് കോൺഫറൻസ്" സഭയിൽ ഭാവിയിൽ ഉണ്ടാകേണ്ടതായ അടിയന്തിര പരിഷ്കാരങ്ങൾക്കുള്ള മുന്നറിയിപ്പായിരുന്നു എന്ന് പറയാം. 

സഭാ പരിഷ്കരണ പ്രസ്ഥാനത്തിന്റെ യോഗം. 

"ഞങ്ങളാണ് ദേവാലയം, ഞങ്ങളാണ് സഭ" എന്ന് എന്ന് ചൂണ്ടിക്കാണിക്കുന്ന  സഭയിലെ പരിഷ്ക്കരണവിഭാഗത്തിന്റെ സമ്മേളനത്തിൽ സ്ത്രീകളുടെ വിഭാഗമായ കാത്തലിക് ജർമ്മൻ വിമൻസ് അസോസിയേഷൻ, ജർമ്മനിയിലെ കാത്തലിക് വിമൻസ് കമ്മ്യൂണിറ്റി, ഫെഡറേഷൻ ഓഫ് ജർമ്മൻ കാത്തലിക് യൂത്ത് (ബിഡികെജെ) തുടങ്ങിയ വലിയ അസോസിയേഷനുകളും ഇതിൽ ഉൾപ്പെടുന്നുണ്ടായിരുന്നു..  

മെത്രാന്മാരുടെ സമ്മേളനത്തിന് സഭാംഗങ്ങൾക്ക്  പ്രോത്സാഹനം നല്കുന്ന എന്തെങ്കിലും സൂചനകൾ ഉണ്ടായിരുന്നോ എന്നത് ഒരു ചോദ്യമായി അവശേ ഷിക്കുന്നു. എന്നാൽ "ചർച്ച് പീപ്പിൾസ് കോൺഫറൻസ്" സിനഡൽ പാതയിലേ ക്ക് വേണ്ടത്ര അവശ്യമായ  "പ്രോത്സാഹനത്തിന്റെയും വളരെ ശക്തമായ അടിയന്തിരതയുടെയും സിഗ്നൽ" ഉണ്ടാകുമെന്ന് സംഘാടകർ പറയുന്നു. . ഈ സഭാപരിഷ്കരണ പ്രക്രിയയിലൂടെ, ജർമ്മനിയിലെ റോമൻ കത്തോലിക്കാ സഭ 2019 മുതൽ വിശ്വാസികളുടെ ഇടയിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു., കൊളോണിലെ  സഭയ്ക്കുള്ളിലെ നിരവധി ലൈംഗിക പീഡന കേസുകൾ വർഷങ്ങളായി അറിയപ്പെട്ടിരുന്നു. എന്നിരുന്നാ ലും, ഈ വർഷം സെപ്റ്റംബർ ആദ്യം ഫ്രാങ്ക്ഫർട്ട് അം മെയിനിൽ നടന്നിരുന്ന  കത്തോലിക്കരുടെ സിനഡൽ സമ്മേളനത്തിൽ, ജർമ്മൻ മെത്രാന്മാർ സഭയുടെ ലൈംഗിക പഠനത്തിന്റെ പരിഷ്കരണം നടത്തുവാൻ ആവശ്യമായിട്ടുള്ള  ഭൂരി പക്ഷത്തിൽ ആ വിഷയത്തെ നിഷേധിച്ചിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. സീറോ മലബാർ സഭയിലെ പ്രശ്നങ്ങളും ഇതിനു സമാനതയുള്ളതിനാലാണ് ഇതെഴുതുന്നത്. ജലന്തർ രൂപതയുടെ മെത്രാൻ പ്രതിയായ ഒരു ക്രിമിനൽ കുറ്റം സീറോമലബാർ മെത്രാന്മാർ മറച്ചുവച്ചു.  പ്രതിയെ കുറ്റവിമുക്തരാക്കിയവരാ യിരുന്നു അവർ എന്ന് ലോകം മുഴുവൻ പ്രസിദ്ധമാണ്. 

ജർമ്മനിയിലെ കത്തോലിക്കാ സഭയുടെ നാലാമത്തെ സിനഡൽ സമ്മേളനത്തിനിടെ, കോൺഗ്രസ് സെന്റർ മെസ്സി ഫ്രാങ്ക്ഫർട്ടിലെ സിനഡൽ കുരിശിൽ ഒരു സ്ത്രീ ഒരു ചെറിയ ചുവന്ന കുരിശ് ഇടുകയുണ്ടായത്  ജർമ്മൻ വാർത്താ ഏജൻസികൾ പ്രസിദ്ധീകരിച്ചതാണ്.  കത്തോലിക്കരുടെ ബിഷപ്പ്സ് സിനഡൽ അസംബ്ലി പൂർണ്ണമായും അങ്ങനെ പരാജയപ്പെട്ടില്ല എന്ന് പറയപ്പെടുന്നുണ്ട്. സഭയുടെ ലൈംഗിക ധാർമ്മികതയുടെ പരിഷ്കരണം അംഗീകരിക്കപ്പെട്ടില്ല എന്നത് പല സിനഡ് അംഗങ്ങളെയും ആഴത്തിൽ നിരാശപ്പെടുത്തിയിരുന്നു എന്നും പറയുന്നുണ്ട്..

 സഭയുടെ ഉടമസ്ഥർ ആരാണ്?

"ചർച്ച് പീപ്പിൾസ് കോൺഫറൻസിൽ" "മരിയ 2.0" എന്ന ഒരു സംരംഭത്തിന്റെ മരിയ മെസ്രിയൻ," ഇപ്പോൾ സഭ ആരുടേതാണ് "എന്ന ചോദ്യം ചോദിച്ചു: "ആഴ്ച തോറും ഞങ്ങൾ പുതിയ അഴിമതികൾ അനുഭവിക്കുന്നു, കാരണം ഒരു ചെറി യ ക്ലറിക്കൽ വരേണ്യവർഗത്തിന് അധികാരമുണ്ട്". അതേസമയം, ബി. ഡി. കെ. ജെ ദേശീയ ചെയർമാൻ ഗ്രിഗർ പോഡ്ഷുൻ "ഒരു ജനാധിപത്യ സഭ" വേണ മെന്ന് ആവശ്യപ്പെട്ടു.

 കൊളോണിലെ ഒരു ദൈവശാസ്ത്രജ്ഞനായ ഹാൻസ് ജൊവാകിം ഹോൻ  ഭാവിയിലെ ഒരു സഭയുടെ മാർഗ്ഗനിർദ്ദേശ തത്വമായി നെറ്റ് വർക്കിംഗ്, സിന ഡാലിറ്റി എന്നിവയ്ക്കായി നിർദ്ദേശിച്ചു. "വഴികാട്ടുന്ന ധീരന്മാരെ"യാണ് നമു ക്ക് വേണ്ടത്, "ചുറ്റും വട്ടം ചുറ്റുന്നവരെയല്ല," എന്ന്  അദ്ദേഹം പറഞ്ഞു. മെത്രാ ന്മാരുടെ അധികാരത്തിന്മേലുള്ള ഏക അവകാശവാദത്തോടുള്ള ഭീരുത്വം അവസാനിച്ചിരിക്കുന്നു എന്ന് നാമെല്ലാം കാണാൻ ശ്രമിക്കണം.

ജർമ്മനിയിലെ അല്മായരും, മെത്രാന്മാരും- അവകാശങ്ങളും  

അധികാര ആധിപത്യനിലപാടുകളും-  

ജർമ്മനിയിൽ കത്തോലിക്കാ സഭയുടെ "സിനോഡൽ പാത"യുടെ കാഴ്ചപ്പാടും  വത്തിക്കാനും തമ്മിൽ പ്രകടമായ എതിർപ്പുകൾ തുടരുകയാണ്.  ഈ കഴിഞ്ഞ നാളിൽ ജർമ്മൻ മെത്രാന്മാരും, കർദ്ദിനാൾ വോയേൽക്കി, കർദ്ദിനാൾ മാർക്സ് തുടങ്ങിയവർ ഫ്രാൻസിസ്‌ മാർപാപ്പയുമായി ജർമ്മൻ കത്തോലിക്കാസഭയുടെ പരിഷ്കരണശ്രമങ്ങൾ സംബന്ധിച്ച് വത്തിക്കാനിൽ ചർച്ച നടന്നു.  റോമിനെ അനിഷ്ടപ്പെടുത്തുന്ന ജർമ്മൻ മെത്രാന്മാരുടെയും കർദ്ദിനാൾമാരുടെയും  നിലപാട് വത്തിക്കാൻ സന്ദർശനത്തിന് ശേഷവും മാറിയിട്ടില്ല. ജർമ്മൻ കർദ്ദിനാൾമാരുടെ സിനഡൽ പാതയെ വത്തിക്കാൻ നിരസിക്കുന്നത് ഇപ്പോഴും തുടരുന്നു. എല്ലാത്തിനുമുപരി, ജർമ്മനിയിലെ പുരോഹിതന്മാർ കൂടുതൽ ചിന്തിക്കാനും പരസ്പരം പുതിയ കാര്യങ്ങൾ കേൾക്കാനും വത്തിക്കാൻ ഏറെ   ആഗ്രഹിക്കുന്നു.

വത്തിക്കാനിൽ ജർമ്മൻ കത്തോലിക്കാ സഭയുടെ സിനഡൽ പാത എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച്അടിസ്ഥാനപരമായ ആശങ്കകളുണ്ട്. റോമിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനും ജർമ്മൻ ബിഷപ്പുമാരു ടെയും ഒരു കോൺഫറൻസിൽ പ്രഖ്യാപിച്ചതുപോലെ പ്രമുഖ കർദ്ദിനാൾമാരാ യ ലൂയിസ് ഫ്രാൻസിസോ ലഡാരിയ, മാർക്ക് ഓലറ്റ് എന്നിവരാണ് 62 ജർമ്മൻ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതാവിഷ്കരിച്ചത്. അതനുസരി ച്ച്, കർദ്ദിനാൾമാരായ ലഡാരിയയും, ഔലെലെറ്റും അവരുടെ "ആശങ്കകളും റിസർവേഷനുകളും" "വ്യക്തമായും പരസ്യമായും" അവിടെ പ്രകടിപ്പിച്ചു.

കർദിനാൾ ലഡാരിയ കോൺഗ്രിഗേഷൻ ഫോർ ദ ഡോക്ട്രിൻ ഓഫ് ദ ഫെയ്ത്തിന്റെ പ്രിഫെക്റ്റ് ആണ്, മെത്രാന്മാർക്കായുള്ള സഭയുടെ കർദിനാൾ ഔലറ്റ് പ്രിഫെക്റ്റ് - അങ്ങനെ ഇരുവരും സാർവത്രിക സഭയിലെ പ്രമുഖ വ്യക്തികളിൽ ഒരാളാണ്. എപ്പിസ്കോപ്പൽ കോൺഫറൻസും വത്തിക്കാനും വിശദീകരിച്ചതുപോലെ, കർദ്ദിനാൾമാരുടെ ചില ആശങ്കകൾ അതിനാൽ സിനഡൽ പാതയുടെ രീതിശാസ്ത്രം, ഉള്ളടക്കം, നിർദ്ദേശങ്ങൾ എന്നിവയു മായി ബന്ധപ്പെട്ടതാണ്. ഈ വിഷയത്തിൽ കൂടുതൽ--മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജർമ്മൻ സഭയുടെ ഈ ഫോറത്തിന്റെ മിക്കവാറും എല്ലാ കേന്ദ്ര പോയിന്റുകളും. സിനഡൽ പാത, മറ്റ് കാര്യങ്ങൾക്കൊപ്പം, അല്മായരുടെ ശക്തമായ ശബ്ദം, സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തം, പുരോഹിതന്മാർക്ക് നിർബന്ധിത ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ചർച്ച എന്നിവ ആവശ്യപ്പെടുന്നു.

ജർമ്മൻ ബിഷപ്പുമാരും മാർപ്പാപ്പയും: "ഫ്രാൻസിസ് മാർപാപ്പ ജർമ്മൻ സിനോഡൽ പാതയിൽ അന്യവൽക്കരിക്കപ്പെട്ടിരിക്കുന്നോ?  

കർദിനാൾമാരും ജർമ്മൻ മെത്രാന്മാരും തമ്മിലുള്ള സംവാദത്തിൽ, അടുത്ത വസന്തകാലം വരെ ആസൂത്രണം ചെയ്ത സിനഡൽ പാതയുടെ മൊറട്ടോറിയം - അതായത് മാറ്റിവയ്ക്കൽ- പോലും ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ഇത് നിരസിക്ക പ്പെട്ടു. റോമും ജർമ്മൻ സഭയും തമ്മിൽ ഉടലെടുത്ത വലിയ തെറ്റിദ്ധാരണകൾ കണക്കിലെടുത്ത്, കൂടുതൽ പ്രതിഫലനവും പരസ്പര ശ്രവണവും ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടണം - ഇത് എങ്ങനെ മൂർത്തമായ വാക്കുകളിൽ അത്  ചെയ്യണം, പ്രസ്താവന തുറന്നിട്ടു. ജർമ്മൻ ബിഷപ്പുമാരുടെ കോൺഫറൻസ്  അടുത്ത നാൾ മുതൽ റോമിൽ ക്യൂറിയയുമായി ചർച്ചകൾക്കായി പ്ലാൻ ഉണ്ട്, ഫ്രാൻസിസ് മാർപാപ്പയുമായി 2015 ന് ശേഷമുള്ള ആദ്യത്തെ അഡ്ലിമിന സന്ദർശനമാണിത്. ജർമ്മൻ സഭയും വത്തിക്കാനും തമ്മിലുള്ള ബന്ധം കുറച്ച് കാലമായി കുറെ  പിരിമുറുക്കത്തിലാണ്. റോമിൽ, ദുരുപയോഗ വിവാദത്തിന് മറുപടിയായി ആരംഭിച്ച സിനഡൽ പാത വളരെ സംശയത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ യോഗം മോഡറേറ്റ് ചെയ്തു. സിനഡൽ പാതയെക്കുറിച്ചുള്ള തന്റെ ചില സംശയവും പിയട്രോ പരോളിൻ വ്യക്തമാക്കി.

കേരളത്തിൽ സീറോമലബാർ സഭയിലെ മെത്രാന്മാർ ഏകാധിപതികളോ?

കത്തോലിക്കാ സഭാ പരിഷ്കക്കരണം ജർമ്മൻ ചർച്ച് പീപ്പിൾസ് കോൺഫറൻസ് മാത്രം ആഗ്രഹിക്കുന്ന ഒരു വിഷയം അല്ലാ. ലോക കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഏകാധിപത്യ മനോഭാവവും, തങ്ങളാണ് സഭയെന്നും സഭാoഗ ങ്ങൾ എല്ലാവരും അവരുടെ ആജ്ഞാനുവർത്തികളായിരിക്കണം എന്നും ശഠി ക്കുന്ന മെത്രാന്മാർ വീണ്ടുവിചാരം നടത്തിക്കൊണ്ടു സഭയിൽ സഭംഗങ്ങൾ നിർദ്ദേശിക്കുന്ന പരിഷ്‌ക്കാരങ്ങൾ മുഴുവൻ നടപ്പാക്കാൻ കടപ്പെട്ടവരുമാക ണം. സഭയെന്നത് എല്ലാവരുടേതുമാണ്. മാമോദീസ എന്ന കൂദാശ സ്വീകരിച്ച സഭയുടെ അംഗങ്ങൾ എല്ലാവരും അഭിഷിക്തർ തന്നെയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം- ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ ഉണ്ടാകണം എന്ന് നിർദ്ദേശിട്ടും സീറോ മലബാർ സഭയുടെ നേതൃത്വം അത് അംഗീകരിച്ചില്ല. സഭാംഗങ്ങൾ ആവശ്യപ്പെടുന്ന പരിഷ്ക്കാരം സീറോമലബാർ മെത്രാന്മാർ സ്വീകരിച്ചേ മതിയാകു. സീറോമലബാർ മെത്രാന്മാരും വൈദിക രും യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിനോ ജോലി ചെയ്യാനോ പോയാൽ അവർ ജനാഭിമുഖ കുർബാനയാണല്ലോ നടത്തുന്നത് . അതെന്തിന് വേണ്ടിയാ ണ് ? യൂറോപ്പിൽ സഭയിൽ മാർപാപ്പയുടെ നിർദ്ദേശപ്രകാരം ജനാഭിമുഖ കുർബാനയാണ് നടത്തപ്പെടുന്നത്. കേരളത്തിലെ മെത്രാന്മാരും വൈദികരും ഉന്നം വയ്ക്കുന്ന  ആന്തരിക ലക്‌ഷ്യം സാമ്പത്തിക നേട്ടം മാത്രമാണ്. 

കേരളത്തിൽ ബിഷപ്പ് കരിയിലിനെ സ്ഥാനഭൃഷ്ടനാക്കിയ ഭീകര സംഭവം സീറോമലബാർ സഭയുടെ ഇന്നുള്ള മെത്രാൻ സംഘത്തിന്റെ കടുത്ത തിന്മ യാണ്, സഭാവിരുദ്ധ നടപടിയാണ്.  സഭാതലവൻ പോലും ചെയ്ത നടപടി ക്രൂര തയാണെന്ന് തന്നെ പറയാം. ബിഷപ്പ് താഴത്തിനെ ബിഷപ്പ് കരിയിലിനു  പകരം അങ്കമാലി-എറണാകുളം രൂപതയിൽ സഭാംഗങ്ങളുടെ എതിർപ്പിനെ വകവയ്ക്കാതെ ചുമതലപ്പെടുത്തിയത് സഭയിൽ വലിയ പിളർപ്പുണ്ടാക്കി ക്കഴിഞ്ഞു. ബിഷപ്പ് താഴത്തിന്റെ പ്രവർത്തനങ്ങളും  ഇപ്പോൾ സഭയിലെ അംഗങ്ങളോടുള്ള അസഹിഷ്ണുതയും ഒട്ടും ന്യായീകരിക്കാനില്ല. സഭയിൽ  നിന്നും കുറ്റവാളികളായ സീറോ മലബാർ മെത്രാന്മാർ സ്ഥാനം രാജിവച്ചു മാറണം.

കൊളോണിലെ കത്തോലിക്കാ സമ്മേളനത്തിൽ സഭാ പരിഷ്കർത്താക്കൾ കൂടുതൽ ജനാധിപത്യത്തിന് ആഹ്വാനം ചെയ്യുന്നുണ്ട് . കൊളോൺ കർദ്ദിനാൾ കുറ്റം സമ്മതിച്ചു ഇതിനകം പരസ്യമായ ക്ഷമ സഭാംഗങ്ങളോട്സ പറഞ്ഞു. സഭ യിൽ ഉണ്ടായ കടുത്ത ക്രിമിനൽ കേസുകളെ മെത്രാന്മാർ മറച്ചുവച്ചു കുറ്റവാ ളികളെ സംരക്ഷിച്ചു. ഇതാണ് ജർമ്മനിയിൽ ഉണ്ടായത് . സീറോ- മലബാർ സഭയിൽ അധികാര മോഹം കുരുത്ത ബിഷപ്പ് താഴത്ത് സഭയിലെ അംഗങ്ങ ളോട് ക്ഷമ പറഞ്ഞു സ്ഥാനം ഒഴിയുന്നതാണ് ഉത്തമം., ബിഷപ്പ് കരിയിലിനെ സ്ഥാനത്തുനിന്ന് മാറ്റാൻ വേണ്ടി കൽപ്പനയ്ക്ക് ശരി പറഞ്ഞ സീറോമലബാർ കർദ്ദിനാൾ കുറ്റകൃത്യം സ്വയം സമ്മതിച്ചു സഭയിലെ  അംഗങ്ങളോട്  മാപ്പ് പറഞ്ഞു സ്ഥാനം ഒഴിഞ്ഞു പിന്മാറണം. അത് സഭയിൽ സമാധാനം ഉണ്ടാക്കാൻ വളരെ  സഹായിക്കും. മെത്രാന്മാരുടെ ഏകാധിപത്യ മനോഭാവത്തെ ഇക്കാല ത്ത് സഭാംഗങ്ങൾ ഭയപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കണം. //. //-

***********************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Samstag, 17. Dezember 2022

ധ്രുവദീപ്തി : // Religion // Faith // സഭയെന്നത് സഭാവിശ്വാസികളുടെ സമൂഹo എന്നാണ് നിർവചിക്കേണ്ടത്. // George Kuttikattu


ധ്രുവദീപ്തി : // Religion  // Faith //  

സഭയെന്നത് സഭാവിശ്വാസികളുടെ സമൂഹo എന്നാണ് നിർവചിക്കേണ്ടത്. //

George Kuttikattu

നാഭിമുഖ വിശുദ്ധകുർബാനയർപ്പണവിഷയത്തിൽ എറണാകുളം രൂപത  ബിഷപ്പ് ആൻഡ്‌റൂസ് താഴത്തിന്റെ കടുത്ത നിലപാടിന്റെ ശക്തിയുടെ പിന്നിലെ ഉറവിടം ഒരു ദയനീയ പരാജയത്തിന്റെ പിന്നിലെ ശക്തിയാണെ ന്നും, അതെവിടെനിന്നാണെന്നും സഭാവിശ്വാസികൾ മനസ്സിലാക്കുന്നുണ്ട്. അപ്പോൾ ആത്യന്തികമായി അവയെല്ലാം എവിടെനിന്നും ആരുടെയെല്ലാം നിരീക്ഷണത്തിൽനിന്നുമായാലും കാര്യങ്ങളാകെ വ്യക്തമാണ്. ഇതുവരെ യും ഭരിച്ചിരുന്ന സഭാനേതൃത്വത്തിന് സഭാംഗങ്ങളുടെ വ്യക്തമായിട്ടുള്ള മാൻഡെറ്റ് നൽകിയത് തികച്ചും കേരള സഭയുടെ ബഹുമുഖ വികസനത്തി നായിരുന്നു. അത് പാലിക്കുന്നതിൽ സീറോ മലബാർ സഭാനേതൃത്വവും രൂപത ബിഷപ്പ് ആംഡ്‌റൂസ് താഴത്തും മറ്റു നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്താണ് സഭാവിശ്വാസികൾ ഇതേപ്പറ്റി മനസ്സിലാക്കിയത് ? ഭാവിയിലും സീറോമലബാർ സഭയുടെ പൊതുസമാധാന വഴികൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു മുൻ ജസ്റ്റീസ്, മാത്രമല്ല, സീറോ മലബാർ സഭയിലെ ഇന്നുള്ള മെത്രാന്മാരിൽ ചിലരും പുരോഹിതരും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞനാളിൽ റോമിൽ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശിച്ചത് സീറോമലബാർ സഭ ജനാഭിമുഖ കുർബാന സ്വീകരിക്കണമെന്നാണ്. ഇത് മാർപാപ്പയുടെ നിർദ്ദേശമേയല്ല അദ്ദേഹമിങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് സീറോമലബാർ സഭയിൽ അധികാരനേതൃത്വങ്ങളിലുള്ളവർ പച്ചയ്ക് നുണയുടെ ദൈവശാസ്ത്രം മുറുക്കെപ്പിടിച്ചിരിക്കുകയാണ്. സഭയിൽ ഈ നിലപാട് സഭാംഗങ്ങളെ മാറ്റി നിറുത്തി, മെത്രാൻ സിനഡ് മാത്രം അവയെ തീരുമാനിച്ചത് നടപ്പാക്കുമെന്ന് പറഞ്ഞു അവർ ഉറച്ചു നിൽക്കുകയാണ്. ഇവരുടെ അജ്ഞാതമായ ശക്തി അണഞ്ഞു കഴിഞ്ഞു എന്നതാണ് ശരി. ഈയിടെ എറണാകുളം ബിഷപ്പ് പോലീസ് സംരക്ഷണം സ്വീകരിച്ചു സഭ യുടെ അടിസ്ഥാനമൂല്യം പരസ്യമായി തകർക്കുന്നത് നമുക്ക് ഇന്ന് കാണാൻ കഴിയുന്നത് സഭയുടെ ക്രിസ്തീയമൂല്യം തകർക്കുന്ന സ്ഥിതിവിശേഷമാണ്.


കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലേയ്ക്ക് പരിശോധിക്കാം. മാർത്തോമാക്രിസ്ത്യാനികൾക്ക് പതിനാറാം നൂറ്റാണ്ടിന്റെ അവസാനം  വരെ സെലൂക്കിയൻ സഭയോട് വൈദികഭരണാദ്ധ്യക്ഷപരമായ പാരമ്പര്യ  വിധേയത്വമുണ്ടായിരുന്നു. ഈ വിധേയത്വത്തിന്റെ ഫലമായി, അന്നത്തെ  മാർത്തോമ്മാ ക്രിസ്ത്യാനികൾ, പൗരസ്ത്യ സുറിയാനി ആരാധനക്രമവും കാനോനികവുമായ രീതികളെല്ലാം  സ്വീകരിക്കുന്നതിനും അനുഷ്ഠിക്കുന്ന തിനും ഇടയായി. രാജ്യത്തിലെ ഏതുവിധത്തിലുമുള്ള സാമൂഹ്യ രാഷ്ട്രീയ  സാഹചര്യങ്ങളിലും കേരളം ഇന്നത്തേതുപോലെ ഓരോന്നിനും സ്വന്തമായ സംസ്കാരത്തോടുകൂടിയ അനേകം ജാതികളോടും പല ഉപജാതികളോടും കൂടിയതായിരുന്നല്ലോ. അവർ അവർക്ക് സ്വന്തമായ ഒരു വ്യക്തിത്വം, അത്  അവരുടെ പ്രാചീന സംസ്കാരത്തെ എല്ലാനിലകളിലും അനുരൂപണം ചെയ്തു കൊണ്ട് അഥവാ ക്രൈസ്തവീകരിച്ചുകൊണ്ടും വളർത്തിയെടുക്കുകയുണ്ടാ യിട്ടുണ്ട്. ഇതുപോലെ രാജ്യത്തെ മറ്റേത് സമുദായത്തെയുംപോലെ തന്നെ കേരളത്തിൽ മാർത്തോമ്മ ക്രിസ്ത്യാനികൾ സ്വന്തം വ്യക്തിത്വവും അന്ന്  വികസിപ്പിച്ചെടുത്തു. ഇവർ പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യരുമായിട്ടു  സമ്പർക്കത്തിലേർപ്പെടുന്നതിനു മുൻപും അതിന് പിൻപും മാർത്തോമ്മ ക്രിസ്ത്യാനികളെ നാം വീക്ഷിക്കുകയും അതേപ്പറ്റി വേണ്ടതുപോലെ അത് മാനിക്കുകയും ചെയ്തിരുന്നെങ്കിൽ, അവ മനസ്സിലാക്കുകയും അതിന് ശേഷം പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമുള്ള മാർത്തോമ്മാ ക്രിസ്ത്യാനിക ളുടെ മുൻചരിത്രം ഇന്നത്തേതിൽനിന്നും ഭിന്നമായ മറ്റൊരു മാർഗ്ഗത്തെ സ്വീകരിക്കുമായിരുന്നു. അതായത് രാജ്യത്തിലെ ഇതര സമുദായങ്ങളുടെ കാര്യത്തിലെന്നപോലെ ഇന്നും അന്നും സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതത്തെയും ഓരോരോ ആചാരങ്ങളുടെയും ദൃക്‌സാക്ഷികൾ ഇന്നും ഉണ്ടായിരുന്നു. അത്തരം ആചാരങ്ങൾ പലതും ഇന്നും കുടുംബങ്ങളിലും ക്രിസ്ത്യൻ ദേവാലയആചാരങ്ങളിലും നടക്കുന്നുണ്ട്.അന്നത്തെ പള്ളികൾ ബാഹ്യമായി അക്രൈസ്തവരുടെ ക്ഷേത്രങ്ങളെപ്പോലെ ആയിരുന്നു. പക്ഷെ ഏകവ്യത്യാസം പള്ളിയുടെ മേൽക്കൂരകളിലും പള്ളിക്കു മുന്പിലുള്ള വെളിമ്പ്രദേശത്തും സ്ഥാപിച്ചിരുന്ന കുരിശുകളായിരുന്നു. പള്ളിയുടെ തറ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും സാധാരണ വീടുകളിലേതു പോലെ ചാണകം കൊണ്ട് മെഴുകിയിരുന്നു. ഉൾഭാഗത്തെ സംബന്ധിച്ചുള്ള  ചിലത് അവ പ്രാചീന സെലൂക്കിയൻ ദേവാലയങ്ങൾക്കു സമാനമായിട്ട്  കാണപ്പെട്ടിരുന്നു. അന്നുണ്ടായിരുന്ന പള്ളികളിൽ വിവിധ ആചാരങ്ങളും കൂദാശകർമ്മങ്ങളും ഉണ്ടായിരുന്നു. അന്നത്തെ പള്ളികളിൽ വൈദികർ അഭിഷിക്തരായിരുന്നത് ഇടവകകൾക്ക് വേണ്ടിയായിരുന്നു. രൂപതയ്ക്ക് വേണ്ടിയല്ല. പലപ്പോഴും അവർ വിവാഹിതരായിരുന്നു, നിയമ പ്രകാരമുള്ള പ്രായമെത്തുന്നതിനു മുമ്പ്തന്നെ അവർക്ക് പട്ടം നൽകിയിരുന്നു. മാത്രമല്ല  വൈദികർക്ക് സ്വന്തമായി ഒരു പ്രത്യേക വേഷമുണ്ടായിരുന്നു. സന്യാസ  ജീവിതം മാർത്തോമ്മാക്രിസ്ത്യാനികൾക്ക് ഒട്ടും അജ്ഞാതമായിരുന്നില്ല.

അക്കാലത്ത് വിവിധ ആചാരങ്ങളും കൗദാശികർമ്മങ്ങളും ചടങ്ങുകളും, ഉദാഹരണമായി, വിവാഹം, കുട്ടികളുടെ ജനനവും, തുടക്കത്തിലുള്ള ചില  ആചാരങ്ങളും, ശൈശവ വിവാഹം, കുടുംബജീവിതം, നമസ്കാരക്രമങ്ങൾ, മരണവും, മരണാനന്തര ചടങ്ങുകളും, എന്നിങ്ങനെ നിരവധി സാമൂഹിക- മതപരമായ ജീവിതരീതികളും, ആചാരങ്ങളും, പാരമ്പര്യമായി സമൂഹം നിലനിറുത്തിയിരുന്ന പരസ്പര ബന്ധങ്ങളും അറിവുകളിൽനിന്നു പകർന്ന  വളരെയേറെ പ്രധാനപ്പെട്ട ഒരു യാഥാർത്ഥ്യം നാം ഇന്ന് മനസ്സിലാക്കുന്നുണ്ട്. ഇന്നു കേരളത്തിൽ മാർത്തോമ്മാക്രിസ്ത്യാനികളുടെ സാമൂഹ്യ ജീവിതം അവരുടെ ഹിന്ദു സഹോദരന്മാരുടേതിന് തുല്യമായിരുന്നെന്ന് അക്കാലം  മുതലുള്ള അവരുടെ  ആചാരങ്ങളുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാലങ്ങളുടെ വലിയ മാറ്റത്തിൽ പഴയ ആചാരങ്ങളും കീഴ്വഴക്കങ്ങളും സഭാകർമ്മങ്ങളിലും, ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിൽ  ഉപയോഗിച്ചിരുന്ന ഭാഷയിലും, ഉദാ: സുറിയാനി ഭാഷ; ഇക്കാലത്ത് വിശുദ്ധ കുർബാന അർപ്പണഭാഷ മലയാളം ആയിരിക്കുന്നു. ജനാഭിമുഖ കുർബാന നടപ്പാക്കണമെന്ന അല്മായരുടെ ശക്ത നിലപാടിനെ ഇപ്പോൾ എറണാകുളം- അങ്കമാലി രൂപതയുടെ തലവൻ ബിഷപ്പ് താഴത്ത്  നിഷേധിക്കുകയാണ്. അങ്ങനെ, എറണാകുളം രൂപതയിൽ താൻ വിശുദ്ധ കുർബാനയർപ്പിക്കുന്നതു പോലീസ് അകമ്പടിയിലാകണമെന്ന പ്രത്യേക  സാഹചര്യം ഉണ്ടാക്കിയ മെത്രാന്റെ നിലപാട് സഭയുടെയും സാമൂഹിക ക്രിസ്തീയ പാരമ്പര്യമുള്ള കീഴ്വഴക്കങ്ങൾക്കും എതിരാണ്. സഭയിൽ ഇന്ന്  മാറ്റങ്ങൾ ഉടൻ ഉണ്ടാകണം.

എന്നാൽ 16-)0 നൂറ്റാണ്ട് മുതൽ കടന്നുപോയിട്ടുള്ള കാലഘട്ടങ്ങളിൽ ഏറെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. കാലത്തിനനുസരിച്ചു ഇന്ന് ക്രിസ്ത്യൻ ജീവിത ശൈലിയിൽ മാറ്റങ്ങളെല്ലാം അനിവാര്യമാനിന്നുള്ളതിന് നമുക്ക്  ഇതെല്ലാം തെളിവുകളാണ്. ഇന്ന് "സീറോ മലബാർ സഭ"യെന്ന ക്രിസ്ത്യൻ വിഭാഗം പ്രധാനപ്പെട്ട മാറ്റങ്ങൾ സഭയിൽ ആവശ്യമാണെന്ന് സഭാംഗങ്ങൾ ആവശ്യപ്പെട്ടത് പുനഃപരിശോധിച്ചു അത്തരം  മാറ്റങ്ങൾക്ക് തയ്യാറാകാൻ ഇന്ന് ഈ സഭയിലെ നേതൃത്വത്തിലിരിക്കുന്ന മെത്രാന്മാർ തയ്യാറാകാത്തത് മതവിശ്വാസപരമായ പ്രശ്നങ്ങളെ കുറയ്ക്കുന്നില്ല. ഈ സഭയിൽ മാറ്റങ്ങൾ വരുത്തുക സാദ്ധ്യമല്ലെന്ന് പറയുന്ന മെത്രാന്മാർക്ക്, അവരെല്ലാവരും മുമ്പ് വിശ്വസിച്ചിരുന്ന വിശ്വാസസത്യങ്ങളെപ്പറ്റി വ്യക്തമായ ജ്ഞാനം ഇപ്പോഴും അവർക്കുണ്ടെന്ന് ഇതിനർത്ഥമില്ല. സീറോമലബാർ സഭയുടെ സിനഡിനെ മാർപാപ്പ അംഗീകരിക്കരുതെന്നാണ് അല്മായസമൂഹമാകെ വ്യക്തമായിട്ട് ആവശ്യപ്പെടുന്നത്. സീറോമലബാർ സഭാസിനഡിൽ അല്മായർക്കെല്ലാം പങ്കുണ്ടാകണം, അവകാശങ്ങളും. സീറോമലബാർ മെത്രാൻ സമൂഹം ഇത് അംഗീകരിക്കണം. വത്തിക്കാന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സീറോ മലബാർ സഭാനേതൃത്വം തയ്യാറാകണം.  

ന്ത്യയുടെ സാസ്കാരികജീവിതത്തിനും മാത്രമല്ല ജനജീവിതത്തിലുണ്ടായി ട്ടുള്ള പരിവർത്തനങ്ങൾക്കും ക്രൈസ്തവ മത തത്വങ്ങളുടെ സ്വാധീനം വള രെയേറെ ഉണ്ടായിട്ടുള്ളതിനെപ്പറ്റി മുൻകാലങ്ങളിൽ സഭയിൽ ചരിത്രപര മായ ചർച്ചകൾ വളരെയേറെ നടന്നിട്ടുണ്ട്. ഇന്ത്യയിൽ വിശാല ജനാധിപത്യ ത്തിന് കാവൽനിന്ന ഭടന്മാരാണ് ഞങ്ങൾ എന്ന അമിതമായ ആത്മവിശ്വാ സം ഉൾക്കൊണ്ടിരിക്കുന്ന സീറോ മലബാർ സഭാ മെത്രാന്മാരും, അല്മായരു ടെ തികഞ്ഞ സഹകരണത്തെ മറന്നുകളഞ്ഞ അവരുടെ മുഖപത്രങ്ങളും, അതുപോലെ കേരളത്തെയാകെയും ദ്യവിമുക്തമാക്കുന്നവരുടെ പ്രവാചക രായിട്ടും രംഗപ്രവേശം നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പ ള്ളി രൂപതയുടെ ആസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന "ലെയ്റ്റി വോയിസ്" എന്ന മാസികയിലൂടെ, കോഴപ്പണം ചിലർ വാങ്ങിയെന്നാണ് അവർ അന്ന് അഭിപ്രായപ്പെട്ടത്. അന്ന് ചിലർക്ക് നേരെ വ്യക്തിഹത്യ ചെയ്യു ന്നതിന് അന്വർത്ഥമാക്കുന്ന ഹീനമായ ചില സമീപനമാണ് താമരശ്ശേരി മെത്രാനുശേഷം, കാഞ്ഞിരപ്പള്ളി രൂപതയും, "ലയ്റ്റി വോയ്സിന്റെ" ചീഫ് എഡിറ്റർ എഴുതിയ ഒരു മുഖപ്രസംഗത്തിലൂടെ ശക്തമായി അക്കാലത്ത് ആധിക്ഷേപിച്ചതെന്നു കേരളത്തിലെ ജനങ്ങൾ ഇപ്പോഴും ഒട്ടും സംശയമി ല്ലാതെ ഓർമ്മിക്കുന്നു. അദ്ദേഹം കത്തോലിക്കാസഭയിൽപ്പെട്ട നാം ഓരോ രുത്തനെയും പോലെ സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരംഗം മാത്രമാണ് എന്നത് ഒരു യാഥാർത്ഥ്യം ആണല്ലോ എന്ന് ഏവർക്കുമറിയാം.

എന്ത് യോഗ്യത ആ വ്യക്തിയിൽ കണ്ടത്കൊണ്ടാണ് സഭ ഷെവലിയർ സ്ഥാനം ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് നൽകുവാനുണ്ടായ കാരണം എന്ന് ജനങ്ങളെല്ലാം ഇന്നും ചോദിക്കുന്നത് കേൾക്കുന്നുണ്ട്. രൂപത മെത്രാന്റെ ഇഷ്ടാനുസരണമായി പ്രത്യക്ഷപ്പെടുന്നവർക്ക് മാത്രമേ ഈ പദവിക്ക് ഒരു അർഹതയുണ്ടാവുകയുള്ളൂ എന്ന് ആരുംതന്നെ പറയാതെ പകൽ പോലെ അത് ഒരു യാഥാർത്ഥ്യമാണല്ലോ, എന്നത് ഒരു നാട്ടുപറച്ചിലാണ്. അതല്ലാതെ , പ്രത്യേകമായ യോഗ്യതകളൊന്നും അദ്ദേഹത്തിനില്ലയെന്നും സഭാംഗങ്ങ ൾ പറയുന്നുണ്ട്. ആ വ്യക്തി അല്മായരുടെ ഒരു തെരഞ്ഞെടുക്കപ്പെട്ട പ്രതി നിധിയുമല്ല. പിന്നെയെങ്ങനെ ഒരു സഭയുടെ അഡ്രസ്സിൽ മറ്റൊരാൾക്ക് എതിരെ അന്ന് വ്യക്തിഹത്യാപരമായ മുഖപ്രസംഗം തന്റെ മാദ്ധ്യമത്തി ലൂടെ എഴുതാൻ കഴിഞ്ഞു? സഭയിലെ ഷെവലിയർ പദവി എന്നത് സീറോ മലബാർ സഭയിൽ നിന്നുകൊണ്ട് ആരുടെനേർക്കെതിരെയും എന്തും മാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുവാനുള്ള ഒരു അംഗീകാരമല്ല. സഭയിൽ ഇതറിയുന്നില്ലേ?

ദീപിക പത്രം ഫാരീസ് അബൂബെക്കർക്ക് വിറ്റു. ഏറെ വിവാദത്തിന് ഇത് കാരണം ഉണ്ടാക്കിയ മുൻ കാഞ്ഞിരപ്പള്ളി മെത്രാൻ അക്കാലത്ത് കേരള ത്തിലെ ഒരു മന്ത്രിക്ക് നേരെയും വിവാദം സൃഷ്ടിക്കുന്നുവെന്ന പൊതുജന ആക്ഷേപം അന്ന് ശക്തമായിരുന്നു.. ഇക്കാര്യത്തിൽ, "ലൈറ്റിവോയ്‌സ്‌" പത്രാധിപരെ അന്ന് സഭയ്ക്ക് പുറത്തുള്ള കാര്യങ്ങളിൽ, സഭയുടെ വലിയ മറയിൽ നിന്ന് കൊണ്ട് ഒരു വ്യക്തിയെ പരസ്യമായി അവഹേളിക്കുവാൻ ചുമതലപ്പെടുത്തിയത് എക്കാലത്തും സംശയാവഹമാണ്. ലഭിച്ചിരുന്നതായ ഷെവലിയർ സ്ഥാനം ഇതൊരു ലൈസൻസ് ആണെന്നും കരുതാൻ കഴിയു കയില്ല. ഇന്നും സീറോ മലബാർ കത്തോലിക്കാ സഭയിലെ അല്മായർക്ക് ആകെ തീരാപമാനമാണ് അദ്ദേഹം എഴുതിയിരുന്ന മുഖപ്രസംഗം..അന്ന് വത്തിക്കാൻ ഇങ്ങനെയുള്ളവരെ നിരീക്ഷിക്കേണ്ടാതായിരുന്നു എന്നുള്ള അഭിപ്രായം പൊതുവെ പൊന്തി വന്നിരുന്നു..അന്ന് വത്തിക്കാൻ എടുത്ത ഈ നടപടിയെ ഒരിക്കൽക്കൂടി പുന:ർപരിശോധിക്കണമെന്നും നമ്മുടെ സഭാംഗങ്ങൾ പറഞ്ഞു. അന്ന് ഒരു മന്ത്രിയെയും അല്മായരെ മുഴുവനുംകൂടി ആക്ഷേപിക്കുകയായിരുന്നു അദ്ദേഹം. അതിനു ചേർന്ന വില നല്കേണ്ടി വരുമെന്ന കാര്യം തീർച്ചയാണല്ലോ. വലിച്ചൂരിയ വാൾ ചരടിൽ തന്നെ തൂക്കിയിടുന്നതാണ് ഏറെ ഉചിതമായത് എന്നൊരു പഴമൊഴിയുണ്ടല്ലോ..

അക്കാലത്തു ഡൽഹിയിൽ നരേന്ദ്രമോഡിയുടെ സഹായം കേരളത്തിലെ മെത്രാന്മാർ തേടിയത് അവരുടെ സ്വന്തം താല്പ്പര്യസംരക്ഷണം ഉദ്ദേശിച്ചു മാത്രമായിരുന്നു .ഇക്കാലത്തും അത്തരം ബന്ധങ്ങൾ തുടരുന്നുണ്ട്. സഭയി ൽ എന്നും ജനാധിപത്യ മൂല്യങ്ങളുടെയും എല്ലാ ധാർമ്മികവും സാംസ്കാരി കവുമായ മൂല്യങ്ങളുടെയും ഉറപ്പിനു മാതൃകയാകേണ്ടവർ കത്തോലിക്കാ അല്മായരുടെ സമുഹത്തിലെ ചിലർക്കെതിരെ അവരുടെ വ്യക്തിഗതമായ അംഗീകാരത്തെയും വ്യക്തിഗത സ്ഥാന-അഭിമാനത്തെയും അവർ ഒട്ടും മാനിക്കുന്നില്ല.

ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ഒന്നും കേരളത്തിൽ ഇതാദ്യമല്ല. പ്രൊഫ. ടി. ജെ. ജോസഫിന്റെ കൈവെട്ട് കാര്യത്തിലും ഇങ്ങനെ ഉണ്ടായിരുന്നു. സീറോ മലബാർ സഭയിൽ മെത്രാന്മാരുടെ അവിവേകത്തിന് കാലും കയ്യും വളർന്നപ്പോൾ, അതുമൂലം ഒരു കുടുംബം മുഴുവൻ സഹികെട്ടപ്പോൾ, ഒടുവിൽ പ്രൊ. ടി. ജെ. ജോസഫിന്റെ പ്രിയ ഭാര്യയുടെ ആത്മഹത്യയിൽ അവസാനിക്കുന്നത് പോലും വാർത്തകൾ പ്രചരിച്ചപ്പോഴും കോതമംഗലം മെത്രാന്റെയും കോളജിലെ ഒരു അദ്ധ്യാപക പുരോഹിതന്റെയും ക്രൂര മായ ആക്രമണം തുടർന്ന് നടന്നു. പ്രൊഫസറുടെ കുടുംബം തകർക്കുവാൻ അന്ന് മന:പൂർവം മെത്രാനും വൈദികരും പരിധിവിട്ട് ഇടയലേഖനവും എഴുതി. അത് പള്ളികളിൽ വായിച്ചിരുന്നു, ആക്ഷേപിച്ചു. ഒരു "ശാലോം" മാദ്ധ്യമം ചീഫ് എഡിറ്റർ ആ ഇടയ ലേഖനം പിന്നീട് അതൊരു വിശദീകര ണ മുഖപ്രസംഗ കുറിപ്പായി അക്കാലത്ത് "ശാലോം"മാസികയിൽ പ്രസിദ്ധീ കരിച്ചിരുന്നു. ഒന്നാലോചിച്ചാൽ, എന്ത് പറ്റീ, സീറോ മലബാർ സഭയിലെ മെത്രാന്മാർക്കും വൈദീകർക്കും എന്ന് സ്വയം ചോദിച്ചു പോകുന്നു.? ഇന്ന് സഭാ അംഗങ്ങളുടെ സംശയങ്ങൾക്ക് അറുതിയില്ല.

പൌരാവകാശങ്ങളുടെ സംരക്ഷണത്തിനു എതിരായുള്ള ഒരാഹ്വാനമാണ് കെ. സി. ബി. സി. യുടെ തണലിൽ നിന്ന്കൊണ്ട് സീറോമലബാർ താമര ശ്ശേരി രൂപത മെത്രാൻ അന്നത്തെ പൊതുരാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിമർശിച്ചത്. അതിനിശിതമായി പൊതുവേദിയിൽ ആക്ഷേപിച്ചു. അത് ഇപ്പോൾ ഏവരും ഓർക്കുന്നു. ഇതിനെല്ലാം അന്നത്തെ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ പോലും ഒശാനപാടി. വ്യക്തിഹത്യ നടത്തുന്നത് ധീരതയെ ന്നോ, പത്രധർമ്മമെന്നൊ, ഇത്‌ സംസ്കാരികമൂല്യങ്ങൾക്ക് അഭിമാനകരമാ ണെന്നോ ചിന്തിക്കുന്നതല്ല ഒരു മാദ്ധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്വമെന്ന് ഓരോരോ മാദ്ധ്യമങ്ങളും ജനസമൂഹവും അറിഞ്ഞിരിക്കണം.. കുറ്റകൃത്യങ്ങൾ കേരളത്തിൽ നടക്കുന്നത് മാദ്ധ്യമങ്ങളുടെ കാഴ്ച കുറഞ്ഞ വാർത്താ പ്രസിദ്ധീകരിക്കുന്നതിലൂടെയാണ്. ദിന പത്രങ്ങളിലെ പ്രധാന വാർത്ത കുറ്റവാളിയുടെ ഫോട്ടോയും, അതേപ്പറ്റിയും പ്രധാന വാർത്തയാ യി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നു. അനേകം കാര്യങ്ങൾ ദിനപത്രങ്ങളി ൽ നല്കാനുണ്ടല്ലോ. പ്രസിദ്ധീകരിക്കുന്ന വാർത്താ വിഷയങ്ങളെല്ലാം ഓരോ കുറ്റവാളികൾക്ക് കുറ്റകൃത്യങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന വിധം ഫോട്ടോകളും പ്രസിദ്ധീകരിക്കുന്നതാണ് പ്രധാന പത്ര വാർത്തകൾ. ചില കുറ്റവാളികളെ മാത്രമല്ല, വീണ്ടും വീണ്ടും അത്തരം ക്രിമിനൽ കൃത്യങ്ങൾ ചെയ്യാൻ, നൽകുന്ന വാർത്തകൾ വായിക്കുന്ന ചിലർക്ക് അവയെല്ലാം ഒന്ന് അനുകരിക്കുന്നതിന് മാനസിക പ്രചോദനം നൽകുമെന്ന് പറയുന്നുണ്ട്. ഇത്തരം മാദ്ധ്യമങ്ങൾക്ക് വീണ്ടുവിചാരം ഉണ്ടാകണം. ഇക്കാര്യത്തിലെല്ലാം പള്ളികളിൽ ധാർമ്മികത്വം പ്രസംഗിക്കുന്നവർ എന്ത്കൊണ്ട് മൗനം പാലിക്കുന്നു?

കേരളത്തിലെ ഒരു പ്രമുഖ ജനകീയ പാർട്ടിയുടെ മുഖ്യധാരാനിലപാടിന്റെ കഴുത്തിൽ കയറിട്ടു കുറ്റിയടിച്ച് കെട്ടിനിറുത്തുവാൻ ഒരു മേല്പ്പട്ടക്കാരൻ ആഹാനം ചെയ്തത് ജനാധിപത്യ മൂല്യങ്ങളിൽ മാത്രമല്ല, ക്രിസ്തീയതയിൽ പ്പോലും യാതൊരു വിശ്വാസമില്ലാത്ത കടുത്ത അസിഹിഷ്ണുതയാണ് ഒരാൾ കാട്ടിയത്. അതുപക്ഷെ കെ. സി. ബി. സി യുടെ ഒരംഗം എന്ന നിലയിൽ ഇങ്ങനെയൊരു ആഹ്വാനം തന്റെ സഭംഗങ്ങളോട് കുറെ ആക്ഷേപിച്ചു പറഞ്ഞാൽ അനുസരിക്കാനും അതേപടി അത് വിശ്വസിക്കാനും വേണ്ടി കുമ്പിടുന്ന കുറേപ്പേരെയും കിട്ടാനുണ്ടാകും. ഇന്ന് സീറോ മലബാർ സഭാ നേതൃത്വം മനസ്സിൽ ഉദ്ദേശിക്കുന്നതുപോലെ സഭാ അംഗങ്ങളോട് ഒരിടത്ത് ഇരിക്കാൻ പറഞ്ഞാൽ ഉടൻ എല്ലാവരും ഇരിക്കുന്നവർ ആകുകയില്ല. സഭാ നേതൃത്വങ്ങൾ കൽപ്പിക്കുന്നത് അനുസരിക്കാത്തവരെയും, അവർ ഉടനെ അനുസരിപ്പിക്കും എന്ന നിലപാടാണ് ഇപ്പോൾ സഭയുടെ അത്യുന്നതരായ നേതൃത്വത്തിൽ ഉള്ളവരുടെ നിലപാട് ദൃശ്യമായത്. ഈയിടെ മുൻ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ചില നിർദ്ദേശങ്ങൾ ശരിയല്ലായെന്ന പ്രായോഗിക വിമർശനവുമായി ഒരു പുരോഹിതൻ വീഡിയോ പ്രചാരണം നടത്തി. ഒരു മാർപാപ്പ നിർദ്ദേശിച്ചിരുന്ന ജനാഭിമുഖ വി.കുർബാനയെപ്പറ്റി പ്രതികരിച്ച പുരോഹിതൻ പറഞ്ഞത് ഇങ്ങനെയാണ്: ഫ്രാൻസിസ് മാർപാപ്പ അപ്രകാരം നിർദ്ദേശിച്ചില്ലെന്നാണ്. മാർപാപ്പയുടെ ശരി നിലപാടിനെപ്പോലും സീറോ മലബാർ പുരോഹിതർ മനപൂർവ്വം മറച്ചുവച്ചു സംസാരിക്കുന്നു.

സത് ഭരണം നടത്തണമെന്ന് ആർക്കും പറയാം. ഇപ്പോൾ നടക്കുന്ന സഭാ ഭരണം സഭയുടെ നിയമങ്ങൾക്ക് നേരെ വിരുദ്ധമാണെന്നും, അങ്ങനെയല്ലാ, "സത് ഭരണമാണെ"ന്നും ചില അംഗങ്ങളും അഭിപ്രായം പറയുന്നുണ്ടല്ലോ. മെത്രാന്മാരുടെ കണ്ണിലും കാതിലും അവ പെട്ടിട്ടുണ്ടാവില്ല. അഴിമതിയും , കോഴപ്പണ വിദ്യാഭ്യാസ കച്ചവടം, ആരോഗ്യ കച്ചവടം, നാടൊട്ടാകെയുള്ള കൊലപാതകങ്ങൾ, പണം പിടിച്ചു പറിക്കൽ, സഭാവിരുദ്ധത, വൈദീകർ വൈദീകരെപ്പോലും കൊലചെയ്യുന്ന സംഭവങ്ങൾ, സഭയിലെ വൈദികർ, മെത്രാന്മാർ, സന്യാസിനികളെപ്പോലും ലൈംഗികമായി പീഡിപ്പിച്ചുള്ള കൊല ചെയ്യുന്ന സംഭവങ്ങൾ, വിശ്വാസം എന്തെന്ന്പ റഞ്ഞു കൊടുക്കാൻ നിയോഗിക്കപ്പെട്ടവർ കുഞ്ഞ്കുട്ടികളെ ലൈംഗിക സുഖത്തിന് വേണ്ടി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങൾ, സഭയുടെ അംഗങ്ങൾ നല്കുന്ന ഈ പണം കൊണ്ട് ഉലകം ചുറ്റുന്ന മെത്രാന്മാരും അവരുടെ ശിങ്കിടികളും നടത്തുന്ന അഴിമതികൾ വേറെ ഉണ്ട്. അതിനൊരു ഉദാഹരണമാണ് ജർമ്മനിയിൽ കൊളോൺ രൂപത യിൽ പുരോഹിതർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങ ളെപ്പറ്റി അറിഞ്ഞിരുന്ന കർദ്ദിനാൾ അവയെല്ലാം മറച്ചുവച്ചത്. കർദ്ദിനാൾ വോയേൽക്കിക്കെതിരെ മാർപാപ്പയുടെ ഇടപെടലുകളും നടപടികളും ഉണ്ടായി.. ഒടുവിൽ കർദ്ദിനാൾ സ്വയം കുറ്റം സമ്മതിച്ചു പരസ്യമായിട്ട് ജർമ്മൻ സഭാംഗങ്ങളോട് ക്ഷമ ചോദിച്ച സംഭവം യൂറോപ്യൻ മാദ്ധ്യമങ്ങൾ വാർത്തകളിൽ വലിയ പ്രാധാന്യം നൽകിയിരുന്നു.

കേരളത്തിലെ സീറോ മലബാർ സഭയിലെ മെത്രാന്മാർ നടത്തുന്ന വിദേശ യാത്രയുടെ ചെലവിന് വേണ്ട പണത്തിന്റെ ശ്രോതസ് ഏതെന്നു, എവിടെ നിന്ന് എന്ന വിവരം ക്രിമിനൽ വകുപ്പ് അന്വേഷണം നടത്തേണ്ടതുണ്ട്. സഭാംങ്ങൾക്കു അത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകണം. വിദേശരാജ്യ ങ്ങളിൽ പോയി ഇവർ പണം സമ്പാദിക്കുന്നുണ്ടെന്ന കാര്യം ഏവർക്കും അറിവുള്ള കാര്യമാണ്. ഇതുപോലെ എണ്ണമറ്റ കാര്യങ്ങൾ എടുത്തുപറയാൻ കഴിയും., തന്റെ സ്വന്തം ഒരു സഹോദര ഭാര്യയുടെ അഞ്ചേക്കർ ഭൂമി ( അറയ്ക്കൽ ശ്രീമതി മോണിക്കയുടെ സ്ഥലം) കബളിപ്പിച്ചു തട്ടിയെടുത്ത കാര്യം..എരുമേലി കൊരട്ടിയിൽ "ആവേ മരിയ" എന്ന പേരിൽ നടത്തുന്ന ധ്യാനകേന്ദ്രം ഉണ്ടാക്കിയതിനു കോടതികയറി നടക്കുന്ന മുൻ കാഞ്ഞിര പ്പള്ളി മെത്രാൻ കേരളത്തിൽ ഉണ്ടല്ലോ. ഇത്തരം പ്രവർത്തികൾ മെത്രാൻ ചെയ്‌താൽ ആത്മീയതയാണോ അഴിമതിയാണോ? ആരും അക്കാര്യം എന്തുകൊണ്ടാണ് അത് ചോദിക്കാത്തത്? ഈ സ്ഥലത്തിന് കോടികൾ വിലമതിക്കുന്നതാണ്. ഇതിനു കൂട്ടുനിന്നത് മെത്രാനൊടൊപ്പം കാഞ്ഞിരപ്പ ള്ളി രൂപതയിൽപ്പെട്ട കുറെ വൈദികരിൽ ചിലരും ഉണ്ട് എന്ന് മിസ്സിസ് മോണിക്ക തോമസ്‌ അറക്കൽ എന്നോട് പറഞ്ഞത് സത്യമാണ്. ഇത് ഒരു അഴിമതിയോ, അതോ പുണ്യ കർമ്മമോ ഈ കൃത്യങ്ങൾ ?
സീറോ മലബാർ കേന്ദ്രത്തിലെ മെത്രാന്മാർ അഴിമതിയുടെ കേന്ദ്രമാണ് എന്ന് ഈ അടുത്ത കാലങ്ങളിലുണ്ടായ കോടതിക്കേസുകൾ ചൂണ്ടിക്കാണി ച്ചുകൊണ്ട് സഭാംഗങ്ങൾ പറയുന്നു. മറ്റൊരു കാര്യം. കുറെ വർഷങ്ങൾക്ക് മുമ്പ് (2012- ൽ " വത്തിക്കാനിൽ "പ്രോക്കൂറ ഹൌസ് " എന്ന ഒരു കൊട്ടാര തുല്യമായ കെട്ടിടം വാങ്ങുവാൻ, രണ്ടു മില്യൻ യൂറോ നിങ്ങൾ പിരിച്ചു വയ്ക്കണം, ആ തുക ഞാൻ ജർമനിയിൽ വരുമ്പോൾ വത്തിക്കാനിലേ യ്ക്കു കൊണ്ട് പോകാവുന്നതാണ് " അവിടെ ഈ പണം നിക്ഷേപിക്കുവാൻ ഞാൻ രണ്ടു ബാങ്ക് അകൌണ്ടുകളവിടെ തുറന്നിട്ടുണ്ട്."എന്ന് തന്റെ ഒരു സുഹൃത്തിന് ഒരു ഇ- മെയിൽ എഴുതി അയച്ചത് സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ ആണ്. ഇത്തരം ആഹ്വാനം അദ്ദേഹം ചെയ്തത്, ഏതു തരം പുണ്യ പ്രവർത്തിയാണ് എന്ന് അദ്ദേഹം വിശദീകരിക്കണം.? ഇതിനെ എന്തെന്ന് തന്നെ വിളിക്കാം!.ഇതിന്റെ പേര് ? അഴിമതിയെന്നോ, അഥവാ കുഴൽപ്പണ വ്യവസായം എന്നൊക്കെ സഭയിലെ അംഗങ്ങൾ പറയുന്നു! ഇവരെല്ലാവരും അതിന് വേണ്ടവിധത്തിൽ യോഗ്യതയുള്ള വിശുദ്ധരാണോ ? സഭയിലെ ചില മെത്രാന്മാരും മറ്റു ചിലരും സഭാപരമായ കാഴ്ചപ്പാടിൽ സഭാംഗങ്ങളുമായി സഹകരിക്കേണ്ടതില്ലേയെന്ന് ഇന്ന് സഭാനവീകരണം ആവശ്യപ്പെടുന്നവരെല്ലാം ചോദിക്കുന്നു.

പട്ടിണിയും രോഗവും കാർന്നുതിന്നു തകരുന്ന മനുഷ്യജീവിതത്തെയൊ ന്നും ഈ സഭാധികാരികൾ കണ്ടിട്ടില്ല. അതെപ്പറ്റി ഒന്നും അവർക്കിപ്പോൾ പറയാനുമില്ല. സ്വന്തം കാലിനു അടിയിലെ മണ്ണിലെ മാറ്റങ്ങൾ കാണില്ല. സ്വന്തം ചേരിയിൽ ആരെയും ചേർത്ത് തങ്ങളുടെ ആവശ്യങ്ങൾ ഓരോന്ന് അതേപടി സാധിക്കുകയെന്ന കുറുക്കു വഴികളുടെ ഉപജ്ഞാതാക്കളായ ഇത്തരം പ്രായോഗികമതികളുടെ ഒരു സമൂഹമാണല്ലോ സഭാധികാരികൾ എന്നുള്ള ഒരു അഭിപ്രായമാണ് ഇപ്പോൾ സത്യം മനസ്സിലാക്കിയ അഭിപ്രായം കേട്ടവരുടെ അടക്കിപ്പിടിച്ചുള്ള പൊതു സംസാരം. മെത്രാന്മാർക്കു സ്വന്തം താല്പര്യസംരക്ഷണം ആവശ്യം വരുമ്പോൾ അല്മായർ പല വേഷത്തിലും അവർക്കുവേണ്ടി അണിനിരക്കണം എന്നാണു നാട്ടുനടപ്പ് എന്നവർ പറയുന്നു.
എറണാകുളം-അങ്കമാലി-കത്തീഡ്രൽ ദേവാലയം  

മെത്രാന്മാർക്ക് ഭരിക്കാൻ ഒരു വലിയ തങ്കക്കസ്സേര കാക്കനാട്ട് ഉണ്ടല്ലോ. പച്ച പ്പുല്ല് തിന്നാൽ നല്ലതാണെന്ന് തോന്നി നാവു നീട്ടി മുന്നോട്ടാഞ്ഞ പാവം ഒരു പശുവിന്റെ കഴുത്തിൽ പരമശിവ രുദ്രാക്ഷമാലയിട്ടു വലിച്ചുകെട്ടി ആ നിഷ്ക്കളങ്ക പശുവിനെ കച്ചിത്തുറുവിൽ കൊണ്ടുപോയി കെട്ടിനിറുത്താ ൻ ഒരു ഗോസ്വാമി ആഗ്രഹി ച്ചാൽ എന്താകും? എന്തായാലും കേരള സീറോ മലബാർ സഭയിൽ ഇപ്പോൾ ഫാസിസത്തിന്റെ ഭൂതം കലി തുള്ളൂന്നുണ്ട്. അതിന് ഉറച്ച ഉദാഹരണമാണ് പാലായിലെ സഹായമെത്രാന്റെ സ്ഥാന ത്യാഗം, രണ്ട്- , എറണാകുളം-അങ്കമാലി രൂപത മെത്രാനായിരുന്ന ബിഷപ്പ് കരിയിലിനെ തന്റെ രൂപത ഭരണസ്ഥാനത്തുനിന്നും സഭാതലവൻ ഉടൻ പുറത്താക്കിയ സംഭവം.

ഫാസിസത്തിന്റെയും ലോകം എഴുതിത്തള്ളിയ കമ്യൂണിസത്തിന്റെയും തുരുമ്പിച്ച ലേബലിൽ ജീവിതമാർഗ്ഗം തേടുന്ന രാഷ്ട്രീയക്കാരെപ്പോലെ തന്നെ, അഥവാ സിറിയൻ ഭീകരരെപ്പോലെ തന്നെ കേരളത്തിലെ സീറോ മലബാർ സഭ ജനാധിപത്യഭരണകേന്ദ്രമായ സഭാസിനഡ് ഭീകരത്വം തന്നെ പറയുന്നത് കേട്ടിട്ടും ഒരു രക്ത വിപ്ലവം ഇല്ലാതാക്കാൻ വേണ്ടിയ യാതൊരു അഭിപ്രായങ്ങളും പറയാതെ സീറോ മലബാർ നേതൃത്വം കടുത്ത തീരുമാന നടപടികൾ ബിഷപ്പ് കരിയിലിനെതിരെ സഭാനേതൃത്വം നടപ്പാക്കുകയാ ണുണ്ടായത്. സഭയിൽ മെത്രാന്മാർ സഭാംഗങ്ങളുടെ പക്ഷത്തു ചേരാതെ ബിഷപ്പ് കരിയിലിനെതിരെ വേട്ടയാടാൻ നോക്കി എന്നാണ് ആക്ഷേപം. നീതിയും അനീതിയും എന്തെന്ന്പോലും കാണാതെ ഇടയലേഖനങ്ങൾ ഇറക്കി നരഹത്യ നടത്താൻ പോലും മടിക്കാത്ത സഭാനേതൃത്വം ഇപ്പോൾ കടുത്ത മൌന വ്രുതത്തിൽ ഇരിക്കുന്നു. ഇതുപോലെ തൊടുപുഴ ന്യൂമാൻ കോളജ് അദ്ധ്യാപകൻ ആയിരുന്ന പ്രൊ. ടി. ജെ. ജോസഫിന്റെ കാര്യം ആർക്കും അറിയാം. എന്നിട്ടും മറ്റുള്ള മാദ്ധ്യമങ്ങൾ ഇക്കാലത്തും കടുത്ത നിശബ്ധതയിലിരിക്കുമ്പൊഴും കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്തിനു കോഴ വാർത്തയുടെ ദാഹം തീരുന്നില്ല. ആടിനെ പട്ടിയാക്കുന്ന നയം.

ഭാരതരാഷ്ട്രീയത്തിലെ അതിപ്രശസ്തനായിരുന്ന മഹാനായ നേതാവു ശ്രീ പി. റ്റി. ചാക്കോ കേരളത്തിലെ കത്തോലിക്കാ അല്മായരുടെ അഭിമാനമായി രുന്നല്ലോ. അതു പക്ഷെ രാഷ്ട്രീയ പകപോക്കലിലൂടെ അന്ന് അദ്ദേഹത്തെ ഇല്ലെന്നാക്കുവാൻ ശ്രമിച്ചപ്പോഴും സഭയിലെ മെത്രാന്മാരെല്ലാം അന്ന് മൗനം പാലിച്ചു. അന്നും ശ്രീ പി.റ്റി. ചാക്കോയെ കുടുക്കി ഇല്ലെന്നാക്കാൻ വേണ്ടി ശ്രമിച്ചവരുടെ നേതാവു ആരാണെന്ന് കേരളം മറന്നിട്ടില്ല. മന്ത്രി പി..ജെ. ജോസഫിനെയും കള്ളക്കേസ്സിൽ കുടുക്കി ഇല്ലെന്നാക്കാൻ കേരളത്തിൽ ആരൊക്കെയോ ശ്രമിച്ചപ്പോഴും ചിലർ സമദൂരം പാലിച്ചു നോക്കി നിന്നു രസിച്ചു. സീറോ മലബാർ സഭയുടെ ഷെവലിയർ പട്ടം ധരിക്കുന്നവർ കുറെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയാൽ നല്ലത്. കേരളത്തിൽ സീറോമലബാർ സഭ ഭരിക്കുന്നതിന് മെത്രാന്മാർ മാത്രമല്ല, സഭാംഗങ്ങൾക്കും തുല്യമായ അവകാശം ഉണ്ടെന്നും, ഇത് കൽപ്പിച്ചത് വത്തിക്കാനിൽനിന്ന് ഫ്രാൻസിസ് മാർപാപ്പയാണെന്നും മനസ്സിലാക്കണം. ഉണ്ടായ എല്ലാകുറ്റങ്ങളും ബിഷപ്പ് കരിയിലിന്റെയും സഭാനവീകരണത്തിന് ആവശ്യപ്പെടുന്നവരുടെയും ചുമലിൽ കെട്ടിവയ്ക്കാനുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെയും മറ്റുള്ള മെത്രാന്മാരുടെയും ഷെവലിയര്മാരുടെയും നുണയുടെ ദൈവശാസ്ത്ര സുവിശേഷത്തെയും അജ്ഞതയെയും അതീവ സഹതാപത്തോടെതന്നെ അപലപിക്കുന്നു. ഇന്ന് മാർപാപ്പയുടെ നിർദ്ദേശങ്ങൾക്ക് സീറോമലബാർ മെത്രാന്മാർ പുല്ലുവിലയാണ് നൽകുന്നത് എന്നത് അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നു..

സീറോമലബാർ നേതൃത്വം മൌനികളായി ബിഷപ്പ് കരിയിലിനെതിരായി തീരുമാനം എടുത്തു. ഇവരുടെ അധാർമ്മികമായ ഈ നിലപാട് ക്രിസ്തീയത യിൽപെട്ടതല്ല. ഇവരുടെ ഹീനവും നീചവുമായ തന്ത്രങ്ങളുടെ കെണിയിൽ ബിഷപ്പ് കരിയിലിനെ വീഴ്ത്തണം, വീണോട്ടെ, ഇതായിരുന്നു, അവരുടെ നിലപാട്. കാര്യത്തിന്റെ നിജസ്ഥിതിയറിയാത്ത ആരുമൊന്നും പറഞ്ഞില്ല . വിദേശരാജ്യങ്ങളിൽ പോയി നുണക്കഥകൾ പ്രസംഗിച്ചു സായിപ്പന്മാരോട് പണം നേരിട്ട് പിരിക്കുന്ന സീറോ മലബാർ വൈദികരും മെത്രാന്മാരുമാണ് ആദ്യം ജയിലിൽ പോകേണ്ടവർ. സഭാ തലവൻ മുതൽ .അവർ ചെയ്യുന്നതും അഴിമതി തന്നെ..
കേരളസഭാ രാഷ്ട്രീയം നിയന്ത്രിക്കാൻ തങ്ങളെക്കൊണ്ട് കഴിയുന്ന സ്ഥിര അഹന്ത ഉൾക്കൊള്ളുന്നവരാണ് അവർ എന്ന പൊള്ളുന്ന സത്യം നാമെന്നും വീണ്ടും കേൾക്കുന്നു. ബിഷപ്പ് കരിയിലിനെതിരെ ആരോപണം നടത്തി ശിക്ഷിച്ചവർ ബിഷപ്പ് താഴത്തിനെ അതിവിശിഷ്ട താരമാക്കി ഉയർത്തി സഭയുടെ മെത്രാൻ സമിതിയുടെ തലവനായി ഉയർത്തി. അതെങ്ങനെ ആ പദവി കൊടുത്തവർക്ക് തോന്നി? പണ്ടുകാലത്ത് ഒരു മഹാ രാജാവിന്റെ മുമ്പിലെത്തി ബ്രാമണർ ചെയ്തതു പോലെ, ബിഷപ്പ് താഴത്ത് സഭാനേതൃത്വ ത്തിന്റെയും മറ്റു മെത്രാന്മാരുടെയും മുമ്പിലെത്തി മുട്ടുകുത്തി മോതിരം മുത്തി വല്ല കീർത്തനവും പാടി കാഴ്ച വയ്ക്കുക. അപ്പോൾ രാജാവു പറയും "ചുമട്ടുകൂലിക്കു ഇതിരിക്കട്ടെ," ഒരു "ജനറാൾ പട്ടം "! അഥവാ, ആർക്കും തന്നെ പിടികിട്ടാത്ത ഒരു "ബിഷപ്പ് കോൺഫറൻസ് ചെയർമാൻ "പദവി.".

സഭ ജനങ്ങളുടെ ആത്മീയഭവനമാണ് -

സീറോമലബാർസഭാമെത്രാന്മാരുടെ അല്മായരോടുള്ള നല്ല ഒരു മെച്ചപ്പെട്ട സഹവർത്തിത്വം ഭാവിയിൽ ഇനിയെങ്കിലും കുറെ മെച്ചച്ചപ്പെടുത്താൻ തയ്യാറാവണം. എങ്ങനെ? സത്യത്തിനും നീതിക്കും അർപ്പിതമായിട്ടുള്ള കാഴ്ച്ചപ്പാടുകളാണ്, എല്ലാവർക്കും മാത്രമല്ല, മാദ്ധ്യമങ്ങൾക്കും വേണ്ടത്. ഇന്നു സമൂഹത്തിന്റെ ധ്വനിയാകണം മാദ്ധ്യമങ്ങൾ. നുണ പ്രചാരണവും അത് വലിയ പണസമ്പാദനമാർഗ്ഗമായിട്ടും മാദ്ധ്യമങ്ങൾ അത് കാണുന്നത് അഴിമതി തന്നെയാണ്. സഭ ജനങ്ങളുടെ ആത്മീയ ഭവനമാണ്. അവിടെ വളയുന്ന, ഭീകരവാദികളായ ഫാസിസ്റ്റ് ശക്തികളെയാകെ തടയുവാനും സിനഡ് സമ്മേളനങ്ങൾ സമാധാനമായി സമ്മേളിക്കുവാനും സഭാ നിയമ സംരക്ഷണം നൽകുവാനും സഭാംഗങ്ങൾക്ക് മെത്രാന്മാരെപ്പോലെ ഒരു കടമയുണ്ട്, അവകാശമുണ്ട്. സഭാഭരണഘടനയെ ചോദ്യം ചെയ്യുന്ന രൂപത കളുടെ മെത്രാന്മാരെ അയോഗ്യരാക്കാൻ നിയമത്തിനു കഴിയണം. അതു പോലെ തന്നെ കേരളത്തിലെ സീറോമലബാർ കത്തോലിക്ക അന്തസിനെ ചോദ്യം ചെയ്യുന്ന ഏതുവിധം ഭീഷണികൾക്കും അറുതി വരുത്തുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം കത്തോലിക്ക സഭാധികാരികൾക്കുണ്ട്, അത് അല്മായർക്കുമുണ്ട്. സഭയുടെ മറപിടിച്ചു, സഭാംഗങ്ങളെ ആക്ഷേപിച്ചുള്ള , സ്വയം ഞെളിഞ്ഞു നിന്നു അൾത്താരമുന്നിൽ പ്രസംഗിക്കുന്നവരായ ചില പുരോഹിതരായ വിവരദോഷികളെ നിലയ്ക്ക് നിറുത്താനും അല്മായർക്കു ഉത്തരവാദിത്വം ഉണ്ട്.

അൽമായരില്ലാത്ത സഭയില്ല. 

സീറോമലബാർ സഭയിൽ ഒരു വലിയ പ്രതിസന്ധിക്ക് വേണ്ടി ദാഹിക്കുന്ന സഭാമെത്രാന്മാരും വിവേകം വെടിഞ്ഞു അല്മായരെയെല്ലാം ചൊൽപ്പടിക്ക് നിറുത്തുവാൻ ഉപകരണമാക്കുന്ന രൂപത മെത്രാന്റെ സ്വപ്‌നങ്ങളെല്ലാം വിരിയിക്കുന്ന അവരുടെ മാദ്ധ്യമങ്ങളും ശക്തമായ പ്രതിഷേധങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ്. സീറോ മലബാർ സഭയിൽ ഒരു പിളർപ്പിനു വരെയും, വത്തിക്കാനെയും കത്തോലിക്കാസഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയ്ക്കും പുല്ലുവിലപോലും കണക്കാക്കാത്ത സീറോ മലബാർ സഭ യിലെ മെത്രാന്മാർക്കുള്ള അവിവേകത്തിന് ലഭിക്കുന്ന കനത്ത മറുപടിയാ കും സഭാനവീകരണ ആവശ്യം ഇന്നുയർത്തുന്ന സഭാംഗങ്ങളുടെയെല്ലാം മുന്നോട്ടുള്ള നീക്കം. സഭയെന്നത് എല്ലാ വിശ്വാസികളും ഉൾപ്പെട്ട ഉത്കൃഷ്ട സംവിധാനമാണ്, കുറെ മെത്രാന്മാരോ പുരോഹിതരോ മാത്രമല്ല സഭയെന്ന നിർവചനം. എല്ലാ സഭാംഗങ്ങൾക്കും സഭാസിനഡിൽ മെത്രാന്മാരെപ്പോലെ തന്നെ തുല്യമായ ഏത് പദവിയും അവകാശവുമുണ്ട് എന്നാണു റോമിൽ നിന്ന് മാർപാപ്പയുടെ നിർദ്ദേശം. നിലവിലുള്ള സഭാനേതൃത്വത്തിന്റെ ഇന്ദ്ര ജാലം അല്ല സഭാംഗങ്ങൾ ഇന്ന് ആഗ്രഹിക്കുന്നത്.സഭാധികാരികളുടെ ചില ചൂഷണത്തിൽ നിന്നുമുള്ള സഭാംഗങ്ങളുടെ മോചനവും അതിലേറെയും യേശുക്രിസ്തുവിലുള്ള വിശ്വാസ ജീവിതസുരക്ഷിതത്വവുമാണ് //-
************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Samstag, 10. Dezember 2022

ധ്രുവദീപ്തി// Religion & Faith // അൽമായരുടെ ശബ്ദം കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ // George Kuttikattu



ധ്രുവദീപ്തി // Religion & Faith //  

അൽമായരുടെ ശബ്ദം 

കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ.. 

George Kuttikattu

ർമ്മനിയിലെ കത്തോലിക്ക സഭാതലത്തിൽ കഴിഞ്ഞ നാളുകളിൽ ചില  മെത്രാന്മാരും വൈദീകരും അൽമായരും തമ്മിൽ ഉണ്ടായ അതിശക്തമായ  ഉൾപ്പോര് വളരെയേറെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരേ സമയം തന്നെ ആഗോളതലത്തിലും സഭയിൽ നിരവധി ശ്രദ്ധയാർജിക്കുന്ന വിഷയങ്ങളും  നടന്നു. കേരളത്തിലെ സീറോ മലബാർ കത്തോലിക്കാ സഭാധികാരികളും അൽമായരും തമ്മിൽ നിലനിൽക്കുന്ന സങ്കീർണ്ണ വിഷയങ്ങൾ ഇന്നും ആളി  പുകയുകയാണ്. വിശ്വാസവിഷയങ്ങളിൽ ഇന്ന് നിലനില്ക്കുന്ന തർക്കങ്ങളും  മാത്രമല്ല, ഭൌതീക വിഷയങ്ങളെക്കുറിച്ചും രൂക്ഷമായ തർക്കങ്ങൾ ഇപ്പോഴും  നിലനില്ക്കുന്നു.

ജർമ്മനിയിൽ മെത്രാന്റെ രാജകീയ ആർഭാട ജീവിതശൈലിയിൽ സഹികെട്ട് രൂപതയിലെ അൽമായർ നൽകിയ കൂട്ട പരാതിയിൽ കുറ്റക്കാരനായി കണ്ടു ഫ്രാൻസിസ് മാർപാപ്പ സ്ഥാനഭ്രുഷ്ഠനാക്കിയ ജർമ്മനിയിലെ ലിംബുർഗ് രൂപത യുടെ ബിഷപ്പ് റ്റെബാർറ്റ്സ് ഫൻ-എൽസ്റ്റിനു ഒടുവിൽ ജർമ്മനിയിലെ റേഗൻസ് ബുർഗ് രൂപതയുടെ ആതിഥ്യം സ്വീകരിച്ച് അധികാരം ഒഴിഞ്ഞുകൊടുത്തു പോകേണ്ടി വന്നുഒട്ടും താമസിയാതെ അദ്ദേഹം ലിംബുർഗിലെ താമസം റെഗൻസ് ബുർഗിലേയ്ക്ക് മാറ്റുമെന്ന വാർത്ത വത്തിക്കാൻ റേഡിയോ കേന്ദ്രം  അറിയിക്കുകയുണ്ടായി. റേഗൻസ്ബുർഗിലെ മെത്രാൻ റുഡോൾഫ് ഫോടർ ഹോൾസ്സർ ആണ് മുൻ അഴിമതിമെത്രാന് അഭയം നൽകിയത്അദ്ദേഹത്തിനു പുതിയ ഒരു ജോലി തരപ്പെടുന്നതുവരെ റേഗൻസ്ബുർഗിൽ താമസിക്കുവാൻ തീരുമാനിച്ചതായി അദ്ദേഹത്തിൻറെ മുൻ സെക്രട്ടറി പറഞ്ഞു. മാർപാപ്പയുടെ അന്തിമതീരുമാനത്തിന് ശേഷവും സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ആർച്ച് ബിഷപ്പ് ലിംബുർഗിൽത്തന്നെ  തുടർന്നും താമസ്സിക്കുന്നതിനെ ചൊല്ലി വിവാദമുണ്ടായ സാഹചര്യത്തിലാണ് ഈ താമസ സ്ഥലം മാറ്റം ഇപ്പോൾ നടന്നത്. (http://de. radiovatican.va/news/2014/06/11/d:tebartz-van elst zieht um/ted -8061153 von Radio Vatican) 

ഇതുപോലെ കേരളത്തിലെ സഭാ മെത്രാന്മാർ അവരുടെ പെൻഷൻ പ്രായവും  കഴിഞ്ഞും മുമ്പുണ്ടായിരുന്ന അധികാരവും അവകാശങ്ങളും വിടാതെ മുൻ മെത്രാസന മന്ദിരത്തിൽത്തന്നെയാണ് താമസംകേരളത്തിൽ കത്തോലിക്ക സഭയിലെ മെത്രാന്മാരും ഇടവക വൈദികരും സഭാംഗങ്ങളെയോ മറ്റ് പൊതു ജനങ്ങളെയോ ഒട്ടും അംഗീകരിക്കുന്നില്ലയെന്ന വ്യാപക ആരോപണങ്ങൾ ഉയരുന്നുണ്ട്. അടുത്തകാലത്ത് നടന്ന ഒരു പ്രധാനപ്പെട്ട സംഭവമാണ് കൊല്ലം രൂപതയിലെ മെത്രാൻ ഒരു ഇടവകവികാരിയെ സ്ഥലം മാറ്റിയ സംഭവവും ഇത്  സംബന്ധിച്ചുണ്ടായ തർക്കങ്ങളും ഇതര സംഭവങ്ങളും. ഇതുപോലെ തന്നെ എറണാകുളം- അങ്കമാലി ആർച്ചു ബിഷപ്പ് കരിയിലിനെ അദ്ദേഹത്തിന്റെ സ്ഥാനത്തുനിന്നും നീക്കം  ചെയ്ത സംഭവം. പകരക്കാരനായി അവിടെ ബിഷപ്പ് ആൻഡ്‌റൂസ് താഴത്ത് നിയമിതനായി. അനുബന്ധമായി സഭാംഗങ്ങളോട് ഏറെ അപമര്യാദയായി പെരുമാറിയതും, സഭാംഗങ്ങളുടെ പ്രതിഷേധത്തിൽ ഇടം വലം ശ്രദ്ധിക്കാതെ കത്തീഡ്രലിലേക്ക് നോക്കാതെ സംഭവസ്ഥലത്തുനിന്നും അപ്രത്യക്ഷനായത്, ബിഷപ്പ് ആൻഡ്‌റൂസ് താഴത്തിന്റെ അസഹിഷ്ണതയുടെ  മനോഭാവമായിരുന്നു. ഇത് വാർത്തകളിൽ വലിയ വലിയ പ്രാധാന്യം നൽകി മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. 

സീറോ മലബാർ സഭയിൽ ഭാവിയിൽ പുരോഹിതരും മെത്രാന്മാരും വിശുദ്ധ  കുർബാനയർപ്പണം നടത്തേണ്ടത് ജനാഭിമുഖമായിരിക്കണം എന്ന് ഫ്രാൻസിസ് മാർപാപ്പ ഒന്നിലേറെത്തവണ നിർദ്ദേശിച്ചിട്ടുള്ളതാണ്. അതേപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളതല്ലായെന്ന നുണപ്രസ്താവന നടത്തി സഭാനേതൃത്വം യാഥാർത്ഥ    സത്യം തള്ളിക്കളയുകയാണ്. അതുപോലെ സീറോ മലബാർ സിനഡിൽ അല്മായർക്കും മെത്രാന്മാരെപ്പോലെതന്നെ അവകാശങ്ങളും അധികാരങ്ങളും ഉണ്ടാകണമെന്ന് മാർപ്പാപ്പ നിർദ്ദേശിച്ചിരുന്നതാണ്. അദ്ദേഹത്തിൻറെ എല്ലാ നിർദ്ദേശങ്ങളും സഭാനേതൃത്വങ്ങൾ പുറംതിരിഞ്ഞു തള്ളിക്കളയുകയാണ്. ഇതാണ് ഇന്ന് സീറോ മലബാർ സഭയുടെ ദുർഗതി. അല്മായർ മെത്രാന്മാരുടെ അടിമകളല്ല, അല്മായരില്ലാതെ സഭയില്ലാ എന്ന് നേതൃത്വവേഷമണിഞ്ഞവർ മനസ്സിലാക്കിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സഭയുടെ പേരിൽ ഉണ്ടാകാം. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അഭിപ്രായത്തെ, അദ്ദേഹം ആരുമാകട്ടെ, അത് സഭാനേതൃത്വം അവഹേളിച്ചു പുശ്ചിച്ചു തള്ളിയിരിക്കുകയാണ്. സഭയിലെ നേതൃത്വം യാഥാർത്ഥ്യങ്ങളിലേയ്ക്കും, വിശുദ്ധകുർബാന അർപ്പിക്കുന്നത്- പോലീസ് അകമ്പടിയിൽ നടത്തിയത് യേശുവിരുദ്ധതയാണെന്നും ഇവർ യേശുവിനെ വീണ്ടും ക്രൂശിതനാക്കുവാൻ ശ്രമിക്കുകയാണെന്നുമുള്ള വലിയ സമാനമായ സംഭവമാണ് ഉണ്ടായത്. വിശ്വാസികളോട് ഈ ഈ സംഭവത്തിന് ഇടയാക്കിയ മെത്രാൻ പൊതുമാപ്പ് പറയേണ്ടതാണ്. സഭയിൽ സമാധാനവും സംതൃപ്തിയും ദൈവത്തിൻറെ സാന്നിദ്ധ്യവും ലഭിക്കുവാൻ ക്രിസ്തുവിന്റെ വചനങ്ങളെ മനസ്സിലാക്കിക്കൊണ്ട് സഭാംഗങ്ങളും സഭാനേതൃത്വങ്ങളും എന്ന് തയ്യാറാകും.?    

കാഞ്ഞിരപ്പള്ളി എരുമേലി കൊരട്ടിയിലെ ധ്യാനകേന്ദ്രത്തിന്റെ പിന്നാമ്പുറ കഥകൾ വേറെയുണ്ട്..അത്,  അറക്കൽ മോനിക്കാ തോമസ്സിന്റെ അഞ്ചേക്കർ സ്ഥലം കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ മെത്രാനും തന്റെ കുറെ സഹകാരി  വൈദികരും കൂടി ആ സ്ഥലത്തിന്  വ്യാജരേഖയുണ്ടാക്കി കൈവശമാക്കിയ വിഷയം, അതിനെ ചോദ്യം ചെയ്ത അല്മായരെയും മോനിക്കയെയും മാത്രമല്ല, പോലീസിനെയും ഗുണ്ടകളെയും ഇറക്കി സംഘർഷം ഉണ്ടാക്കി ആക്രമിച്ചു അപകടപ്പെടുത്തുവാൻ ശ്രമിച്ച അന്നത്തെ  സംഭവത്തിനു ദൃക് സാക്ഷിയാണ് ഞാൻ. അന്നത്തെ പോലീസ് ഡി. വൈ. എസ്. പി. സമാധാനമായി പ്രകടനം നടത്തിയവരെ തല്ലാൻ നിർദ്ദേശം നല്കി. അന്നുവരെ കാഞ്ഞിരപ്പള്ളി നഗരം ഒരിക്കൽ പോലും കാണാത്ത കാഴ്ചായിരുന്നു, ആ സംഭവംകാഞ്ഞിരപ്പള്ളി മെത്രാൻ കൈവശപ്പെടുത്തിയ മിസ്സിസ്മോണിക്കയുടെ സ്ഥലവും അവരുടെ  പ്രതീക്ഷകളും ഇപ്പോഴും അതേ നേർച്ചപ്പെട്ടിയിൽ തന്നെ. തട്ടിയെടുത്ത ആ  സ്ഥലത്ത് ആരാധനയും ധ്യാനവും വിശുദ്ധ കുർബാനയർപ്പണവും എല്ലാം തകൃതിയായി നടത്തപ്പെടുന്നു. ശ്രീമതി മോണിക്ക തോമസിന്റെ കണ്ണീർ വീണ് നനഞ്ഞു കുതിർന്ന സ്വന്തം മണ്ണിൽ ! ആ സ്ഥലത്ത് ഇന്ന് പുരോഹിതരും  മെത്രാനും അർപ്പിക്കുന്നത് യേശുവിനെ അനുസ്മരിക്കുവാനുള്ള വിശുദ്ധ  കുർബാനയാണൊ എന്ന കാര്യം നാമോരോരുത്തനും ഏറെ മനസുതുറന്നു  ചിന്തിക്കേണ്ടതാണ്.

മാത്രമല്ല, രൂപതാധികാരികൾ നടത്തുന്ന എണ്ണമറ്റ സാമ്പത്തിക തട്ടിപ്പുകളെ പ്പറ്റിയും പിന്നീട് ഉണ്ടാകുന്ന ചൂടേറിയ ചർച്ചകൾ ആഗോള തലത്തിൽ പോലും ഉണ്ടെന്നുള്ളതും ശരിയാണ്. അതിൽ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ  കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ ഉൾപ്പടെ, രൂപതയിലെ നിരവധി ഇടവക വൈദികരും നടത്തുന്ന അഴിമതിക്കഥകൾ, അത്യാർഭാടകര ജീവിതരീതി, ഇടവക വൈദികർ പള്ളിയുടെ തൊട്ടടുത്തുള്ള കന്യാസ്ത്രിമഠങ്ങളിൽപോയി ഭക്ഷണം കഴിക്കുന്നതും, വിശ്രമം നടത്തുന്നതും ,  ലൈംഗിക അപവാദങ്ങൾ, വൈദീകർ വൈദീകരെപ്പോലും നിഗൂഢമായി നടത്തുന്ന കൊലപാതകങ്ങൾ, മെത്രാന്മാരുടെയും വൈദീകരുടെയും ഇടയിൽ രഹസ്യമായി നടത്തുന്നതായ  ആൽക്കഹോൾ ആസ്വാദനം, ഇടവക അല്മായരെ വി: കുർബ്ബാനയിലെ ചില പ്രസംഗത്തിലൂടെ ക്രൂരമായി ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾവരെയുണ്ട്, സാധാരണ ഇത്തരമുള്ള വാർത്തകളിൽ കേൾക്കുന്നത്.

ഓരോരോ കാരണങ്ങൾ പറഞ്ഞാണ് ഇവർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സഭാംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നത്ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും, ചില മെത്രാന്മാർക്കും വൈദികർക്കും പ്രേഷിത വേലയുടെ പേരിൽ അവർ വാങ്ങിക്കൂട്ടിയ പണം കൊടുത്ത് അവരുടെ സ്വന്തം പേരിലും ബിനാമിപ്പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെന്ന കാര്യങ്ങൾ പരക്കെ പറയപ്പെടുന്നുകേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് ദൈവീക പ്രേഷിതവേലയുടെ പേരിലുള്ള സാമ്പത്തിക പ്രേഷിതത്വ കുടിയേറ്റങ്ങൾ  നടത്തുന്ന അനേകം വൈദികരുണ്ടെന്നു (Göttliche Gastarbeiter-"ദൈവീകരായ അതിഥി ജോലിക്കാർ" ) എന്ന ശീർഷകത്തിൽ 14.4.2014- ൽ ഒരു പ്രമുഖ ജർമ്മൻ പത്രം എഴുതിയ ലേഖനം വായിച്ചു. അവരുടെ എണ്ണം ഏറെ കൂടുന്നതെയുള്ളൂ.

കാഞ്ഞിരപ്പള്ളി രൂപതയിൽ നൂറിലേറെ വർഷങ്ങൾ
പഴക്കമുണ്ടായിരുന്ന മനോഹരമായിരുന്ന
ചെങ്ങളം പള്ളി- പൊളിച്ചുമാറ്റാൻ 
 സാധിക്കാതെവന്നപ്പോൾ എൺപത്തിലേറെ ഡയനാമിറ്റുകൾ 
ഉപയോഗിച്ച് പൊളിച്ചു മാറ്റുവാൻ മുൻ മെത്രാൻ കല്പന നൽകി.


വിദേശത്തുനിന്നുള്ള  കള്ളപ്പണം ചെലഴിക്കാൻ ചരിത്ര പ്രാധാന്യം ഉള്ള പഴയ പള്ളികളെല്ലാം പൊളിച്ചു കോടികൾ ചെലവെഴുതിത്തള്ളിക്കൊണ്ട്  പുതിയത് നിർമ്മിക്കുന്ന കുതന്ത്രങ്ങൾ മറ്റൊരു മെഗാ തട്ടിപ്പിന് വലിയ ഉദാഹരണമാണ്  കാഞ്ഞിരപ്പള്ളി രൂപതയിൽ ഏതാണ്ട് 27 -ലേറെ പഴയ പള്ളികൾ ഇത്തരത്തിൽ  പൊളിച്ചുതേക്ക് തടികൾ, ഈട്ടിത്തടികൾ എന്നിങ്ങനെ മേൽത്തരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേവാലയങ്ങളെല്ലാം ചരിത്ര സാക്ഷ്യങ്ങളായ നല്ല ഒരു  കാഴ്ചയായിരുന്നു. മെത്രാന്മാരുടെയും വൈദികപദവി  ലഭിച്ചിരിക്കുന്ന ചില ഗുണ്ടകളുടെയും കൈകളിൽ അവ ഞെരിഞ്ഞു ഇല്ലെന്നായി. തടികൾ മറിച്ചു വിറ്റ് പണം അവരുടെ പോക്കറ്റിലാക്കിയ കഥകൾ അവിടെയുള്ള  പള്ളി മുറ്റങ്ങളിൽ അനാഥമായി അലയുന്നു. ആർക്കുമറിഞ്ഞുകൂടാ ഇങ്ങനെയുള്ള  പണത്തെക്കുറിച്ചു.! ഈ പള്ളികൾ പുതിയ പള്ളികൾ പണിയുവാനുള്ള പണം ഇടവക ജനങ്ങൾ നല്കിയതുമാണ്. 

  എൺപതിലേറെ ഡയനാമിറ്റകൾ വച്ചു തകർക്കപ്പെട്ട പള്ളിയുടെ
അവശിഷ്ടങ്ങൾ. ഓർമ്മകൾ....

പാരമ്പര്യം നിറഞ്ഞ പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന മേൽത്തരം തടികളും ഓടുകളും ഉപയോഗിച്ച് കൊത്തു പണികളും ചെയ്തു നിർമ്മിച്ച മനോഹരമായ  പള്ളിമേൽക്കൂരകളുടെ സൌന്ദര്യം ഇവർ നശിപ്പിച്ചു കളഞ്ഞു. പകരം പുതിയ പള്ളികൾക്ക് തകരഷീറ്റുകൾ  കൊണ്ട് മേൽക്കൂര പണിതിരിക്കുന്നു. ഇടവക ദേവാലയങ്ങൾആടുകൾക്ക് വേണ്ടിയുള്ള ഭവനം! താഴെയിരുന്നു കുർബാന കാണുന്നവർക്ക് ഒരു നിമിഷംപോലും ചൂട് സഹിക്കാതെ അവിടെ ഇരിപ്പ് ഒട്ടും  നടക്കുകയില്ല. അതും, ഓരോ നിമിഷംതോറും വൈദ്യുതി ഇല്ലെന്നാകുന്ന  കേരളത്തിൽ ! ഇതിനും ആയിരങ്ങൾ ഇരുളിൽഎഴുതിത്തള്ളിവിടുന്നുവെന്ന  പരാതിയുമായി ഇടവകാംഗങ്ങൾ പോകുന്നു.. ഇവയെല്ലാം ജനസമൂഹത്തിൽ ചർച്ചാവിഷയമാണ്.

ഇടവകകളിലെ അംഗങ്ങളെ വിവിധ തട്ടുകളിലാക്കി ഇടവകഭരണം നടത്തുന്ന ഏകാധിപതികളും, തികഞ്ഞ അന്ധവിശ്വാസികളുമായ ഏറെ  വൈദികരും ഉണ്ട്. രൂപതയിലെ ഇടവകകളിലെ വികാരിമാരുടെയും അസ്സേന്തിമാരുടെയും തോന്ന്യാസങ്ങൾ, കേരളത്തിലെ കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസ ങ്ങളെയും കാനോനിക നിയമ സംഹിതകളെയും പുല്ലുപോലെ അവഗണിച്ചു തള്ളുന്ന അനുഭവങ്ങളാണ് ദൈനം ദിനം നാം കേൾക്കുന്നത്.

എത് തോന്ന്യാസവും ചെയ്യാമെന്ന സഭാ മെത്രാന്മാരുടെയും വൈദികരുടെയും വെല്ലുവിളികൾ വേറെ കേൾക്കുവാനുണ്ട്. ഇതിനൊരു പ്രസിദ്ധ ഉദാഹരണമാ ണ് കേരളത്തെയെന്നല്ല, ലോകത്തിലാകെമാനം ഉള്ള മലയാളികളെ മുഴുവൻ ഞെട്ടിച്ച ഭീകരരുടെ ക്രൂര ആക്രമണത്തിനു ഇരയായ പ്രൊ.ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരന്തങ്ങളും അനുഭവങ്ങളുംഅതിനുശേഷം കോതമംഗലം  സഭാധികാരികളിൽ നിന്നും ഏൽക്കേണ്ടി വന്ന അനന്തര ശിക്ഷാനുഭവങ്ങളും അപമാനിക്കപ്പെടലും. തനിക്കുള്ള സർവ്വതും, കൈ നഷ്ടപ്പെട്ട തനിക്കു ചോറ് വിളമ്പിക്കൊടുത്തിരുന്ന സ്വന്തം സലോമിയുടെ ജീവൻ പോലും അന്നത്തെ  രൂപതാധികാരികളുടെ കരുണയില്ലായ്മയിൽ ബലികഴിക്കപ്പെട്ടിട്ടും, അവർ ഒരു ജപമാലകൊന്ത പ്രൊഫ്‌.ജോസഫിന് നല്കി നല്കി അപമാനിച്ചു. എന്നിട്ടോ, ഇതു വരെപോലും കാരുണ്യം പറയുന്നവരുടെ മനസ്സിൽ വിദ്വേഷവിഷം കൊണ്ട്  നിറഞ്ഞിരിക്കുകയാണ്. അത് തെളിയിച്ചതാണ് മെത്രാൻ എഴുതി പള്ളികളിൽ പ്രൊ.ടി.ജെ.ജോസഫിന് എതിരെ വായിച്ച ഇടയലേഖനം "ശാലോം" വാരിക യിൽ വീണ്ടും "ഇതൊരു വിശദീകരണ കുറിപ്പാണ് "എന്ന ഒരു മുഖവുരയിൽ കൊടുത്ത് പ്രസിദ്ധീകരിച്ചത്. "കടിച്ചു ചീന്തി.എന്നിട്ടും മുറുമുറുപ്പ്!"അതൊരു  കത്തോലിക്കാ വാരികയാണെന്ന് കാണണം..! ഇത്തരം ഇടയലേഖനം എങ്ങനെ വിശദീകരണ കുറിപ്പാകും എന്ന് ഞാൻ അന്വേഷിച്ചു. "ഒരിക്കലും അങ്ങനെ ആവുകയില്ല" എന്നായിരുന്നു മറുപടി. എഴുതിയത്, എഴുതിയത് തന്നെ

അല്മായരുടെ ആവശ്യത്തിനായി അല്മായർ സംഭാവന ചെയ്തിട്ടുള്ള ഓരോരോ  പള്ളി സ്വത്തുക്കൾക്ക് ഇപ്പോൾ ഉടമസ്ഥ അവകാശം പറയുന്നത് മെത്രാനാണ്. അല്മായരുടെ സഭാ ആവശ്യത്തിനുള്ള പള്ളിക്ക് വേണ്ടിയ സ്ഥലവും അവിടെ അല്മായനു ശുശ്രൂഷ ചെയ്യാൻ നിയുക്തനായിരിക്കുന്ന പള്ളി വികാരിക്കും വേണ്ടി ആവശ്യമായ സ്ഥലവും മറ്റു സൌകര്യങ്ങളും ഒരു സ്ഥലത്തെ ജനങ്ങൾ ദാനം ചെയ്തിട്ടുള്ള  രീതിയാണ് നമുക്ക് അറിയാവുന്നത്. ഇടവകവസ്തുകളെല്ലാം  അല്മായനുകൂടി അവകാശപ്പെട്ടതുമാണ് പൂർണ്ണാർത്ഥത്തിൽ. ഇടവകകളുടെ   സ്വത്തുക്കളെല്ലാം തന്റെതാണ് എന്ന് പറയാൻ ഒരു രൂപതാ മെത്രാന് പോലും അവകാശമില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന K.Vinod Chandran   വിധിച്ചിട്ടുള്ളത് (R.S.A.No.662 0f 2003 /dated this the 9th day of October,2012)  ഇതിവിടെ പ്രസക്തിയുള്ള കാര്യമായി ഓർമ്മിക്കുന്നത് നല്ലത് തന്നെ. പക്ഷെ മെത്രാൻ പള്ളിസ്വത്തുക്കൾ മുഴുവൻ അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുന്ന നിലയാണ് കാണപ്പെടുന്നത്. അല്മായന്റെ വസ്തുക്കൾ മുഴുവൻ ഒരു കള്ളനെ കാവൽ എല്പ്പിച്ചതുപോലെ ആയിത്തീരുകയും ചെയ്തിരിക്കുന്നു.. 

അല്മായർക്ക് മെത്രാന്മാരും വൈദികരും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു  കൊടുക്കുന്നു എന്ന ചോദ്യത്തിന് എതിരുള്ളവരും, അനുകൂലമായ യഥാർത്ഥ  അഭിപ്രായങ്ങൾ പറയുന്നവരും, നിഷ്പക്ഷമതികളും കാണും. രൂപത കോളജിൽ ഒരു ബിരുദ പഠനത്തിനുള്ള അഡ്മിഷൻ, ജോലി നൽകൽ, അല്മായന് വേണ്ടിയ എല്ലാവിധ സഭാ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട കാര്യക്ഷമത, ഉദാ: ഒരാളുടെ കല്യാണം, മാമ്മോദീസ, മരിച്ചടക്ക്‌ തുടങ്ങിയ കാര്യങ്ങൾ-പ്രത്യേക യാതൊരു  കുരുക്കുകൾ ഇല്ലാതെയും ഇവയൊക്കെ ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ   ? ഇടവകകളിൽ  ഉല്പ്പന്ന പിരിവ് തുടങ്ങി അല്മായൻ പള്ളിയിൽ നൽകേണ്ട വീതം സംഭാവന ചെയ്തില്ലെങ്കിൽ കുടിശിക എന്ന കൊടുവാൾ അൽമായനു നേരെ പൊങ്ങുമെന്നത് തീർച്ചയല്ലേ? ഇടവക പള്ളികളിൽ ഉൽപ്പന്നപ്പിരിവ് പണം കൊടുക്കാത്തവരുടെ പേരെഴുതി അവരെ പരസ്യം ചെയ്തു കൊണ്ടുള്ള അപമാനിക്കുന്ന പതിവുമുണ്ട്ഈ നടപടി നമ്മുടെ സഭയുടെ കാനോനയിൽ ഇല്ലല്ലോ.

കൊടുക്കൽ, വാങ്ങൽ, തുടങ്ങിയ കാര്യങ്ങളിൽ വൈദികരും കത്തോലിക്ക  മെത്രാന്മാരും തികഞ്ഞ വിമർശനം അർഹിക്കുന്ന നീചമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറയുന്നവർ ഏറെയാണ്‌. ഇടവകകളിൽ എല്ലാ വർഷം തോറും ഇടവകാംഗങ്ങളുടെ വീട് വെഞ്ചരിപ്പു കർമ്മം നടത്തണം, അതിനു വേറെ കാശ്.! സഭാംഗങ്ങളുടെ  കോളജു വിദ്യാഭ്യാസ അഡ്മിഷന് കോഴപ്പണം കൊടുക്കണം, കല്യാണത്തിനു ഒരു വീതം- സ്ത്രീധന അവകാശ ഓഹരിപ്പണ മായി കൊടുക്കണം, ഉദ്യോഗം  ലഭിക്കുവാൻ ഭീമമായ കോഴപ്പണം തന്നെയും  കൊടുക്കണം. അല്മായൻ സംഭാവന ചെയ്തിരുന്ന ഓരോരോ ചില്ലി കാശെടുത്ത് നിർമ്മിക്കപ്പെട്ട വിദ്യാലയങ്ങളിലും,കോളജുകളിലും, മാത്രമല്ല, മെഡിക്കൽ സ്ഥാപനങ്ങളിലും ഒക്കെ, അതാതു രൂപത വൈദിക -മെത്രാന്മാരുടെ പക്കൽ  മുമ്പിലുള്ള നേർച്ചപ്പെട്ടിയിൽ കോഴപ്പണം എറിയണം.ഒരു ജോലിയോ, ചില  പഠനത്തിനുള്ള ഒരു അഡ്മിഷനോ അവിടെ കിട്ടണമെങ്കിൽ അവർ കനിയണം. ഇടവക പള്ളികളും പള്ളിക്കൂടങ്ങളും കോളജുകളുമെല്ലാം സഭാംഗങ്ങളുടെ   സംഭാവനയാണെന്ന് അവർ മനസ്സിൽ എപ്പെഴെങ്കിലും  പറയുമോ?

നീതിയും കാരുണ്യ പ്രവർത്തികളും നേരും നെറിവും ഒന്നും ഈ ആത്മീയ പകൽ മാന്യന്മാർക്കില്ല എന്നാണു സമൂഹം പറയുന്നത്ചിലർ സഭയുടെ പത്തു പ്രമാണങ്ങളെയും എണ്ണി പിച്ചിചീന്തുന്ന ദുഷിച്ച പ്രവർത്തികൾ ചെയ്യുന്നതായ  ദൈനംദിന സംഭവങ്ങളെല്ലാം മാദ്ധ്യമങ്ങൾ കൂടെക്കൂടെ പ്രസിദ്ധീകരിച്ചത്  നാം വായിക്കുന്നു. ഇക്കൂട്ടർ എല്ലാക്കാലത്തും സഭയുടെ പൂർവ്വ ചരിത്രത്തിലും  ഉണ്ടായിരുന്നു. സഭയിലെ ആടുകൾ വഴി തെറ്റിപ്പോകാതിരിക്കുവാനും അവർ  തിന്മയുടെ മാർഗ്ഗങ്ങൾ വഴിതിരിച്ചുവിടാനും നമുക്കായി ദൈവഹിതത്തിനു മുൻപിൽ സമർപ്പിച്ചു സഹായികളാവാൻ ഒരു പ്രതിജ്ഞ ചെയ്തിട്ടുള്ളവർ ഇന്ന്  നമ്മുടെയെല്ലാം പ്രതീക്ഷകളെ നിരാശപ്പെടുത്തുകയാണെന്നാണ് പൊതുവെ പറയുന്നത്. രാഷ്ട്രീയ വേദികളിൽ, സഭാവേദികളിൽ, വിശ്വാസസംബന്ധ കാര്യങ്ങളിൽ, അതുപോലെ വിദ്യാഭാസ മേഖലയിൽ, ആരോഗ്യമേഖലയിൽ, പൊതുവേദികളിൽ, ഭരണകാര്യങ്ങളിൽ, കുടുംബകാര്യങ്ങളിൽ, മാത്രമല്ല  സ്ത്രീപീഡനം, കൊലപാതകം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ, ലൈംഗിക കാര്യങ്ങളിൽ വൈദികരും മെത്രാന്മാരും സമയ -സാഹചര്യ-കാല -ദേശ ഭേദം ഇല്ലാതെ അവിവേകപൂർവ്വമായ പലവിധത്തിലുള്ള ഇടപെടലുകൾ ചിലപ്പോൾ  നടത്തിയിട്ടുള്ള സംഭവങ്ങൾ എണ്ണിയെണ്ണി ഇവിടെ പറയാൻ കഴിയുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ..  

അവയിൽ ചിലതാണ്, ആദ്യകുർബാനസ്വീകരണത്തിനുവേണ്ടി പഠിക്കുവാൻ എത്തിയപ്പോൾ തൃശൂർ രൂപതയിലെ ഒരു ഇടവകയുടെ വികാരി ഒൻപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം.മാത്രമല്ല  ഇതിലേറെ ശ്രദ്ധേയമായ സംഭവം നോക്കാം.അത്, ഈയിടെ കരീബിയയിൽ നിരവധി കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ (നുൻഷിയൊ) കൂടിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്കിയുടെ വൈദിക പട്ടം മാർപാപ്പ റദ്ദാക്കി. പരാതിയിൽ  കോടതിയിൽ കുറ്റം തെളിഞ്ഞാൽ തടവു ശിക്ഷയും. ഇതേ കുറ്റത്തിനു തടവു ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരു മലയാളി വൈദികനെ സഭാധികാരികൾ കൂടി മോചിപ്പിച്ചശേഷം ഉയർന്ന മേജർ സെമിനാരി പ്രൊഫ. ആയിട്ട് നിയമിച്ചത്,  കേരളത്തിലെ സഭാശ്രേഷ്ഠരുടെ ഇത്തരം നടപടികളെപ്പറ്റി കേരള സഭ മൌനം പാലിക്കുന്നു!

സഭയിൽ പുണ്യപ്രവർത്തികൾ ചെയ്യുന്നത് വൈദികരും  കന്യാസ്ത്രികളും  മാത്രമേയുള്ളോയെന്ന സംശയം അല്മായരിൽ കൂടികൂടി വരുകയാണ്. ഇത് തന്നെ ചൂടേറിയ സംസാരവിഷയമാണ്. യേശുക്രിസ്തുവിന്റെ ഓരോ ജീവിത വിശ്വാസപഠനങ്ങളിൽ ജീവിതം മുഴുവൻ അതനുസരിച്ച് വിശുദ്ധരായി എന്നും  ജീവിച്ച അല്മായർ ധാരാളം ഉണ്ട്. ഇവർ എങ്ങനെയോ എന്തുകൊണ്ടോ സഭയിൽ അറിയപ്പെടുകയില്ല, അംഗീകരിക്കപ്പെടുകയില്ല. അതുപക്ഷെ മെത്രാന്റെ പാദസേവ ചെയ്യുന്ന ബ്ലേഡ് അവസരവാദികൾക്ക് ഉടൻ പെട്ടെന്നൊരു ദിവസം സഭാഷെവലിയർ സ്ഥാനപട്ടവും വാളും പരിചയും നൽകി അവരുടെ പദവി  അലങ്കരിക്കപ്പെടും. ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ പോലും ഇവരെയും  ഭയപ്പെടുന്നു! ഇവർ തിരക്കിട്ട രാജകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മെത്രാനൊപ്പം ഉലകം ചുറ്റി യാത്രയിലാണ്. സഭാംങ്ങളുടെ പണം രൂപതയുടെ ഖജനാവിൽ ഉണ്ടല്ലോ. 

ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ സഭയിൽ ഉണ്ട്. വൈദീകസെമിനാരി  പാഠ്യപദ്ധതിയിൽ  കാലത്തിനു യോജിച്ച പരിഷ്കരണം ഏറെ അനിവാര്യമാണ്. ഇപ്പോഴുള്ള,, നിലവിൽ രൂപതകളിലും ഇടവകകളിലും, ഉത്തരവാദപ്പെട്ടവർ ആരായാലും, അവരത് കണ്ടില്ലയെന്ന് നടിച്ചാൽ, അധികനാൾപോലും വേണ്ടി വരുകയില്ല. നമ്മുടെ കേരളത്തിലെ കത്തോലിക്കാ സഭയിൽ നിന്ന് വലിയ  അളവിലും കൂടാതെ മറുനാട്ടിലും പ്രതീക്ഷിക്കാത്ത താൽക്കാലികമല്ലാത്ത രീതിയിൽ കഠിനമായ അല്മായതല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ യാതൊരു സംശയവുമില്ല. എന്താണ് ഫലം?യഥാർത്ഥ വിശ്വാസപ്രഖ്യാപനവും,  ഇപ്പോഴത്തെ സഭാ അഴിമതി നേതൃത്വങ്ങളോട് പരസ്യമായിത്തന്നെ പ്രത്യക്ഷ  നിസ്സഹകരിക്കലും ആയിരിക്കും, ആദ്യമായിട്ട് നാമെല്ലാം കാണേണ്ടിവരുക. അതുപക്ഷെ വിശാല സമുദ്രത്തിൽ എവിടെയോ കാറ്റുവീശി എത്തുന്നതായ  ചെറിയ തിരമാലകൾ പോലെയേ ഇവർക്കെതിരെ ഉയരുന്ന ഏതൊരു സത്യ  ആരോപണങ്ങളും. അവയും പതിയെ പതിയെ മങ്ങി  ഇല്ലെന്നാകുന്നതെന്നും ഇരുകൂട്ടർക്കും നല്ല തികഞ്ഞ  ബോധ്യമുണ്ട്. എങ്കിലും യഥാർത്ഥ വിശ്വാസ കാര്യങ്ങളിൽ തക്ക പരിഹാരവും നടപടികളും സഭാതലത്തിൽ വൈകാതെ  ഉണ്ടാകുമെന്നതിന് വ്യക്തമായ പ്രതീക്ഷയുടെ ഉദാഹരണമാണ് ലിംബുർഗ്  രൂപത മെത്രാന്റെ കാര്യം മുകളിൽ എഴുതിയത്. 

അൽമായരില്ലാത്ത സഭയില്ല. ഇതായിരിക്കണം യഥാർത്ഥ ക്രിസ്തുവിശ്വാസികൾ സ്വീകരിക്കേണ്ടതായിട്ട്  വരുന്ന വിശ്വാസികളുടെ അടിസ്ഥാന ശക്തി//-.


************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************

Sonntag, 4. Dezember 2022

ധ്രുവദീപ്തി : // Social & Politics // ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ്-(Part-2)- ആഗോള രാഷ്ട്രീയം നുണയുടെ രാഷ്ട്രീയമായി മാറിയിരിക്കുന്നു.George Kuttikattu

 ധ്രുവദീപ്തി : // Social  & Politics //

ആഗോള രാജ്യങ്ങളുടെ നിലനിൽപ്പ്-(Part-2)-

George Kuttikattu

 
മാലിന്യം നിറച്ച വെള്ളപ്പൊക്കം നാട് മുഴുവൻ നിറയ്ക്കുക. 

മേരിക്കൻ രാഷ്ട്രീയത്തിലേക്ക് നോക്കാം. അമേരിക്കൻ രാഷ്ട്രീയ ത്തിൽ കഴിഞ്ഞകാല സംഭവങ്ങളിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ രാഷ്ട്രീയ ആശയ വിനിമയതന്ത്രങ്ങളെക്കുറിച്ചു തന്റെ മുൻ കമ്യൂണിക്കേഷൻ സ്ട്രാറ്റെജിസ്റ്റ് ആയിരുന്ന ശ്രീ. സ്റ്റീവ് ബാനൻ പുനർവ്യാഖ്യാനം ചെയ്തതിപ്രകാരമാണ്. " ഈയൊരു മേഖലയെയാകെ  മാലിന്യം കൊണ്ട് നിറച്ചു ആകെ മലിനമാക്കുക". ലോകത്തിലേയ്ക്ക്  അത്രയധികം അസംബന്ധങ്ങൾ ഊതി വീർപ്പിക്കുക, നിരവധി മത്സര ആഖ്യാനങ്ങൾ, നുണകൾ, പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾ, അതുപോലെതന്നെ, സത്യം തന്നെ ഒരു ഘട്ടത്തിൽ ഇത്തരം യാഥാർ ത്ഥ്യത്തിന്റെ പലവിധ പതിപ്പുകളിൽ ഒന്നായി തോന്നുകയും ചെയ്യും. 

സത്യം പറയാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഈ തന്ത്രം വിശേഷാൽ വളരെ സഹായകരമാണ്. ഡൊണാൾഡ് ട്രംപ് അതിനൊരു ഉദാഹരണമാണ്. അദ്ദേഹം ഒരു പാത്തോളജിക്കൽ സ്ഥിരംനുണയനാണെന്ന് അറിയപ്പെ ടുന്നു. അദ്ദേഹം തന്റെ ബിസിനസ് താല്പര്യത്തിനുവേണ്ടി സ്ഥിരമായി  നുണ പറയും എന്ന തോന്നൽ ഏവർക്കും ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്.  അമേരിക്കയിൽ കഴിഞ്ഞദിവസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്  പുറത്തു വന്ന ഫലം ഏറെ സങ്കീർണ്ണമായ ഒരു ഭാവി പ്രവചനം പോലെ തോന്നുന്നു. 

സങ്കീർണ്ണവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ നുണകളുടെ കൊട്ടാരം.

പഴയ നുണകൾ നിരന്തരം പുതിയവയ്ക്ക് ജന്മം നൽകുന്നു. ഇത് കുറെ
ബലപ്പെടുത്തുന്നതാണ്,ഉദാ:ന്യൂയോർക്ക് പ്രോസിക്യൂട്ടറുടെ ഓഫീസ്, അദ്ദേഹത്തിൻറെ സ്വത്തുക്കളുടെയും മൂല്യം നാടകീയമായി പറപ്പിച്ചു കാട്ടിയത്. അങ്ങനെ പലവിധ നേട്ടങ്ങൾ നേടുകയും ചെയ്യുന്നു എന്ന ആരോപണം ഉള്ളതിനാൽ ഡൊണാൾഡ് ട്രമ്പിനു എന്തൊക്കെയോ  വീണ്ടും കൂടുതൽ അവകാശപ്പെടാനുണ്ട് ?. അദ്ദേഹം ഒരു ക്രിമിനൽ ചൂതാട്ടക്കാരനല്ല, നേരെമറിച്ച്, രാഷ്ട്രീയപ്രേരിതമായി പീഢിതനായ   ഒരു നിരപരാധിയാണെന്ന് പറയുന്ന തന്റെ അനുയായികളുണ്ട്ല്ലോ . എന്നാൽ തന്റെ ദുഷ്പ്രവർത്തികൾ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും  പിടികൂടിയേക്കാം. ഒരു സമീപ കാല സംഭവമിതാണ്: അമേരിക്കയിൽ വൈറ്റ് ഹൌസിലേയ്ക്ക് തന്റെ അനുയായികൾ ആക്രമിച്ചു തള്ളിക്ക യറി പ്രകോപനം ഉണ്ടാക്കിയത്. ഇതുപോലെ എങ്ങനെയോ സമ്പാദിച്ച സമ്പത്തുകളുടെയും ധനത്തിന്റെയും അന്താരാഷ്ട്ര ബലത്തിൽകൂടി  ലോകരാജ്യങ്ങളെ അപ്പാടെ തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ  കീഴിലാക്കുന്ന പുതിയ തന്ത്രങ്ങൾ നിറഞ്ഞുവരുന്ന സാഹചര്യമുണ്ടാക്കി . ഇതൊക്കെ സംഭവിച്ചതാണെങ്കിലും ഡൊണാൾഡ് ട്രംപ് വാഷിംഗ്‌ടൺ  വൈറ്റ്ഹൗ സിന്റെ പടികൾ മിനുക്കകയാണെന്ന് തോന്നുന്നു, ഇന്ന് അമേരിക്കൻ രാഷ്ട്രീയം പറയുന്നു..

ഉക്രൈനിലെ ആക്രമണംപുട്ടിന്റെ യുദ്ധം.

ഉത്തരാർദ്ധ ഗോളത്തിന്റെ മറുവശങ്ങളിൽ മറ്റൊരു പ്രൊഫഷണൽ നുണയൻ നിയമങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോൾ വ്ളാദിമിയർ പുട്ടിനും അദ്ദേഹത്തിൻറെ ആളുകളും ചേർന്ന് നുണകളുടെ ഒരു വലിയ, ഏറെ  വളരെ സങ്കീർണ്ണമായ ഒരു കോട്ട നിർമ്മിച്ചിരിക്കുന്നു. എല്ലാത്തിനും ഉപരിയായി ഈ ആളുകളെല്ലാവരും അപ്രകാരം പ്രവർത്തിക്കാൻ ഇന്ന്  പഠിച്ചു കഴിഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യയിൽ വ്ളാദിമിയർ പുട്ടിൻ, ഇന്ത്യയിൽ നരേന്ദ്ര മോഡി, നോർത്ത് കൊറിയയിൽ പ്രസിഡന്റ് കിം യോങ്- ഉൻ,  എന്നിങ്ങനെ നിരവധി സാമ്രാജ്യ ഭരണാധികാരികൾ ഈ രീതിയിൽ പ്രവർത്തിക്കാൻ പഠിച്ച നുണയന്മാരെന്ന നിലയിൽ അവർ നിരന്തരം നുണകൾ മെച്ചപ്പെടുത്തി പ്രവർത്തിക്കുന്നതിനുള്ള  അമച്വർമാരാണ്. ഈയിടെ തന്നെ പുട്ടിനും നരേന്ദ്ര മോദിയും തമ്മിൽ ഒരു കൂടിക്കാഴ്ച നടത്തിയത് മാദ്ധ്യമങ്ങളിൽ  വാർത്തയായിരുന്നല്ലോ. ലോകത്തിലെ ഏറ്റവും വലിയ  ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നു നരേന്ദ്ര മോദിക്ക് നേരിട്ട് തന്നെ വ്ളാദിമിയർ പുട്ടിൻ പുകഴ്ച അഭിപ്രായം പറഞ്ഞത് വാർത്തകളിൽ സ്ഥാനം വലിയ  പിടിച്ചിരുന്നു. അങ്ങനെ പറഞ്ഞത് ഉക്രൈനിലെ ജനങ്ങളെ ക്രൂരമായി  കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിയർ പുട്ടിനാണല്ലോ. ഇപ്പോൾ ഇന്ത്യയിലാകെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ? 

ഇന്ത്യയിൽ മനുഷ്യനെന്ന നിലയിൽ ജീവിക്കാൻ കൊള്ളുകയില്ലാത്ത ഒരു നാടാക്കി രാഷ്ട്രീയക്കാരും ഭരണനേതൃത്വങ്ങളും മാറ്റിക്കഴിഞ്ഞു. ഉദാ: കേരളമാകട്ടെ മനുഷ്യന് സമാധാനമായി ഇക്കാലത്ത് ജീവിക്കാൻ കൊള്ളുകയില്ലാത്ത ഒരു സംസ്ഥാനമാക്കി മാറ്റിയ നുണയന്മാരുടെ മേൽക്കോയ്മ നടക്കുന്നു. കേരളത്തിൽ പഞ്ചായത്തുകളും സംസ്ഥാന ഭരണകൂടവും വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി ജനങ്ങളെയാകെ പിച്ചിച്ചീന്തി അവരുടെ ജീവരക്തം ഈമ്പിക്കുടിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യത്തിന് വേണ്ട സാധങ്ങളുടെ അമിതമായ വിലവർദ്ധനവിന് തടസ്സം ഉണ്ടാക്കുവാൻ കേരളത്തിലെ സർക്കാർ കണ്ണു തുറക്കുകയില്ല. കേരളത്തിന്റെ അടയാളമായി മാറിയിരുന്ന റബർകൃഷി തകർത്തു. പ്രതിപക്ഷത്തെ ചിലർ മാത്രം റബർകൃഷി വീണ്ടും ഉറപ്പുള്ള വരുമാനമാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹം പോലും ഈയിടെ നടത്തി . എന്നിട്ടോ? കേരളത്തിലെ ഒരു മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. സത്യം നീതി എന്നത് ജീവിതതത്വം അല്ല. കേരളത്തിലെ ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന നികുതി നാടിന്റെ വികസനത്തിനാണെന്നാണ് ഇവരുടെ വാഗ്ദാനങ്ങൾ. അത് ആരുടെ വികസനത്തിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നത് ഏവർക്കും ഇപ്പോൾ കുറെ അറിയാം. അതുപക്ഷേ, സത്യം പറയുന്നവനെ അപ്പാടെ ഇല്ലെന്നാക്കുന്ന ക്രൂരരാഷ്ട്രീയം വികസിക്കുകയാണ് കേരളത്തിൽ .

യുഗങ്ങൾ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. മുമ്പുള്ളതുപോലെ ഒരു കാലഘട്ടത്തിലും ജനസമൂഹത്തിന്റെ ജീവിതശൈലികളൊന്നും  ഒരുപോലെയായിരുന്നില്ല. ഇക്കാലത്ത് വംശീയവും സാംസ്കാരികമായ  ഒരു മനുഷ്യസമൂഹം ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തരാണ്. മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു ഭീമാകാരന്റെ ചുവട് വയ്പ്പ് പോലെ മാറ്റങ്ങൾ മുന്നോട്ടു നീങ്ങുന്നത് നാം കാണുന്നുണ്ട്. ഇന്ന് ഇന്ത്യൻ ഭരണഘടനപ്രകാരം ഇന്ത്യ വലിയ ഒരു ജനാധിപത്യരാജ്യമാണ്, മതേതര രാഷ്ട്രമാണ്. മഹാത്മാ ഗാന്ധിയെ രാഷ്‌ട്രപിതാവായി ഭരണ ഘടനയും അംഗീകരിച്ചിട്ടുള്ളതാണ്. പക്ഷേ, ഇന്ന് മഹാത്മാ ഗാന്ധിയെ പാടേ മറക്കുവാനും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിലെ അം ആദ്മി പാർട്ടി നേതാവും ശ്രമിക്കുന്നു. നിലവിൽ ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന അശോക ചക്രവർത്തിയെപ്പോലെഅശോക ചക്രവർത്തി 41 നീണ്ട വർഷങ്ങൾ രാജ്യം ഭരിച്ചുവന്നാണല്ലോ ചരിത്രം കുറിക്കുന്നത്അതുപോലെ തന്നെ.   

രാഷ്ട്രീയ തന്ത്രം. രാഷ്ട്രീയ ഫാസിസ്റ്റ് അനുഭാവികളുടെ ഒരു തരംഗമായി, അത് വമ്പൻ വിജയമായി.

ഇറ്റലിയിൽ ജോർജിയാ മേലോണി എന്ന ഒരു വനിത ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ വംശജൻ ശ്രീ. ഋഷി സുനക് കഴിഞ്ഞ നാളിൽ ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യ പ്രധാനമന്ത്രിയായി അധികാരത്തിലേയ്ക് കയറി.  അതിന്റെയെല്ലാം രാഷ്ട്രീയ ശേഖരത്തിൽ വെളുത്ത, പാശ്ചാത്യ, ഭിന്ന ലിംഗക്കാരുടെ "ജീവിതരീതി" ഭീഷണി നേരിടുന്നുണ്ടെന്ന തീവ്വ്ര വലതുപക്ഷത്തെ ആഖ്യാനം ഉൾപ്പെടുന്നുണ്ട്. രഹസ്യാത്മക ആഗോള "വരേണ്യ വർഗ്ഗക്കാർ "ഒരു ജനസംഖ്യാകൈമാറ്റം", അവിടെ വളരെ  ശക്തമായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പറയാം. ഈ"ഗ്രേറ്റ് റീപ്ലേസ്മെന്റ്" ഗൂഡാലോചനകൾക്ക്  ആഖ്യാനം യൂ. എസ്. എ. മുതൽ ന്യൂസിലാൻഡ് വരെയും, അതുപോലെ ഇന്ത്യയും ചൈനയും നിരന്തരം സന്ദർഭംപോലെ നുണകൾ പറയുന്ന അടിസ്ഥാനരാഷ്ട്രീയ നേട്ടത്തിന്  ഉപകരണങ്ങൾ ആക്കി ഉപയോഗിച്ചുകൊണ്ടിരുന്നു. മാത്രമല്ല നിരവധി കാര്യങ്ങളുടെ പേരിൽ ഓരോരോ രാജ്യങ്ങളിലും അത്തരം നിഗൂഡ  ജനപ്രിയമാണ് അടിസ്ഥാനമിട്ടത്. തെരഞ്ഞെടുപ്പുകളുടെ കാലങ്ങളിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വാഗ്ദാനങ്ങൾ എല്ലാം സ്ഥാനാർത്ഥി അധികാരത്തിലെത്തിയാൽ അയാൾ നൽകുന്ന വാഗ്ദാനങ്ങൾ ഒന്നും  പാലിക്കപെട്ടുന്നുമില്ല എന്നതാണ് വലിയ യാഥാർത്ഥ്യം. ഇന്ത്യ വലിയ ജനാധിപത്യരാജ്യമാണെന്ന് പുട്ടിൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പുകഴ്ത്തി പറഞ്ഞു. ഈവിധമുള്ള പരസ്യ  അഭിപ്രായങ്ങൾ പറഞ്ഞതിനും ചില അടിസ്ഥാനമുണ്ട്. നരേന്ദ്രമോദി  അതിനുശേഷം ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിൽ പുട്ടിൻ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വായ് തുറന്നു പറഞ്ഞത് ലോക മാദ്ധ്യങ്ങൾ ഏറെ ശ്രദ്ധിച്ചു.

ജനപ്രിയമല്ലാത്ത ഏതു സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഒരു സെമിറ്റിക്ക് അടിയൊഴുക്കുകൾ ഉണ്ടെന്ന അഭിപ്രായം യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായി. അതിങ്ങനെയാണ്: "ആഗോളവാദികൾ " മാത്രമല്ല, അഥവാ  "ആഗോള വരേണ്യ വർഗ്ഗങ്ങൾ" വേൾഡ് എക്കണോമിക് ഫോറമെന്നോ  അല്ലെങ്കിൽ ജനസംഖ്യയെ "കൈമാറ്റം" ചെയ്യാനാഗ്രഹിക്കുന്നുവെന്ന് ആരെങ്കിലും ആരോപിക്കപ്പെടുന്നതാകട്ടെ മറ്റാരെങ്കിലും അതുപോലെ ആവർത്തിക്കപ്പെടുമ്പോൾ, ഇവയെല്ലാം എല്ലായ്പ്പോഴും യഹൂദ ലോക ഗൂഡാലോചനയുടെ സിഫറുകളാണ് എന്ന വ്യാഖ്യാനങ്ങൾ പോലും ഉണ്ടാകാം. എന്നാൽ വെള്ളക്കാരായ ചില ഭരണാധികാരികളുടെ ഭയം പ്രധാനമായും ഉള്ളത് നുണകൾ ഉപയോഗിച്ച് രാഷ്ട്രീയനിലനിൽപ്പ് സൃഷ്ടിക്കുന്ന പലർക്കും അത് ശക്തമായ ഒരു ശക്തിതരംഗമാണ്. ഇന്ന്  അവരിൽ പലരും എന്നും ഫാസിസ്റ്റുകളായതിനാൽ യഹൂദവിരുദ്ധത നന്നായി എല്ലായ്പ്പോഴും യോജിക്കുന്നു. യുഗങ്ങൾ തുടർച്ചയായി മാറി ക്കൊണ്ടിരിക്കുന്നു. മുമ്പുള്ളതുപോലെ ഒരു കാലഘട്ടത്തിലും ജനസമൂ ഹത്തിന്റെ ജീവിതശൈലികളും ഒരുപോലെയായിരുന്നില്ല. മാത്രമല്ല  ഇക്കാലത്ത് വംശീയമായും സാംസ്കാരികമായും മനുഷ്യസമൂഹങ്ങൾ  ഉണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തരാണ്.  

നുണയന്മാരുടെ അന്തർദ്ദേശീയതയും അവരുടെ ആന്തരിക സമ്പർക്കങ്ങളും. 

നുണകളുടെ അതിശക്തന്മാരായ രാജ്യഭരണനേതൃത്വങ്ങൾക്ക് എന്നും  പരസ്പരം നിരവധി കാര്യങ്ങളിൽ ബന്ധങ്ങളുണ്ട്. എന്നാൽ എല്ലാറ്റിനും പൂർണ്ണമായ യോജിപ്പില്ല എന്ന് കാണാൻ കഴിയും. ഇത് ഒരുദാഹരണം, ഈയിടെ ഇറ്റലിയുടെ പ്രധാനമന്ത്രിയായി ഭരണമേറ്റെടുത്ത വനിതാ പ്രധാനമന്ത്രി ജിയോർജിയോ മേലോണി എന്നും തെറ്റായ വിവരങ്ങൾ നൽകുന്ന റഷ്യൻ ഭരണാധികാരി വ്ളാദിമിയർ പുട്ടിന്റെ ആരാധക അല്ലായെന്നാണ് പൊതുവെ കരുതപ്പെടുന്നത്. മിസ്സിസ് മെലോണി അവരുടെ സഖ്യകക്ഷി നേതാക്കളായ ശ്രീ. മറ്റെയോ സാൽവീനി, ശ്രീ. സിൽവിയോ ബെർലുസ്കോണി എന്നിവരിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ് എന്ന് പൊതുവെ അഭിപ്രായങ്ങളുണ്ട്. മേല്പറഞ്ഞവർക്കി രുവർക്കും റഷ്യ കഴിഞ്ഞ കാലങ്ങളിൽ പണം നൽകിയ സംഭവത്തെ  പാശ്ചാത്യ ലോകം വിശ്വസിക്കുന്നുണ്ട്. 

ഇറ്റാലിയൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശ്രീമതി മെലോണി ഒരുതരം അറ്റ്ലാന്റിക്കിസ്റ്റായി പാശ്ചാത്യലോകം കണക്കാക്കുന്നു. എന്നിരുന്നാലും എല്ലാറ്റിനുമുപരിയായി അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ദീർഘകാലമായി വലതു പക്ഷ റാഡിക്കൽ ഗ്രൂപ്പിൽ മാത്രമല്ല, നുണകളിൽക്കൂടി കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയ പാർട്ടിയിലാണ് ശ്രീമതി ജിയോർജിയോ മെലോണി പ്രവർത്തനം നടത്തിയത് എന്ന് യൂറോപ്യൻ വാർത്താ ഏജൻസികൾ കുറിക്കുന്നു.. സ്ഥിരം നുണകൾ ഉൾപ്പെടുന്ന രാഷ്ട്രീയ  ലോകവീക്ഷ ണമുള്ള ഇത്തരം ആളുകളെ റിപ്പബ്ലിക്കന്മാർ വലിയ ഉത്തരവാദിത്ത്വ മുള്ള സ്ഥാനങ്ങളിലേക്ക് ഉയർത്തുകയാണ്. അമേരിക്കൻ സുപ്രീം കോടതിയിൽ മാത്രമല്ല, ലോകബാങ്കിന്റെ പല ഉന്നത സ്ഥാനങ്ങളിലേ യ്ക്കും ഉയർത്തുന്ന സംഭവങ്ങൾ കാണാം. 

നിലവിലുള്ള അനേകം രാജ്യങ്ങൾ ആഗോള കാലാവസ്ഥാ വ്യതിയാന ത്തെക്കുറിച്ച് ആവർത്തിച്ചു സംശയങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ സഹകരണം എങ്ങനെ ഉണ്ടാകും എന്നത് അവരിലും ഒരു ചോദ്യമുയർന്നിരുന്നു. യൂറോപ്യൻ നേതൃത്വങ്ങളിൽ അതിൽ ഏറെ സംശയങ്ങൾ അവരുടെ കാലാവസ്ഥാ വ്യതിയാന ചർച്ചാ സമ്മേളന ത്തിൽ ഉയർത്തിയതാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധിയെപ്പറ്റി അടുത്തയിടെ ആവർത്തിച്ചു ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി " ഞങ്ങൾ ഒരു സാമൂഹ്യശാസ്ത്രജ്ഞരല്ല എന്ന് ആക്ഷേപിച്ചു മറുപടി നൽകിയത് മീഡിയങ്ങളിൽ വിഷയമായി. ആഗോള സംഭവ വികാസ ങ്ങളെ നയിക്കുമെന്ന് കരുതപ്പെടുന്ന, അഥവാ ഫോസിൽ ഇന്ധനങ്ങ ളുടെ ചൂഷണത്തിൽ നിക്ഷേപം തുടരുന്ന ഒരു കാലാവസ്ഥ വ്യതിയാന ത്തിൽ ശ്വാസം മുട്ടുന്ന നേതൃത്വങ്ങൾക്ക് ഇനി മനുഷ്യരാശിയെയാകെ  താങ്ങാൻ കഴിയുമോ? ഇക്കാര്യങ്ങളിൽ നുണയന്മാരായ രാഷ്ട്രീയ കീടങ്ങളെ സാധ്യമാണെന്ന് തോന്നുമ്പോഴെല്ലാം അവരെ വേഗത്തിൽ നിയന്ത്രിക്കാൻ കഴിയണം. 

അമേരിക്കയിൽ അടുത്ത കാലത്തുണ്ടായ വിശേഷങ്ങൾ ന്യൂയോർക്ക് ടൈoസ് റിപ്പോർട്ട് ചെയ്തതിങ്ങനെ: തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 38 ശതമാനം ആളുകൾ ഡൊണാൾഡ് ട്രംപ് തെരഞ്ഞ ടുപ്പിൽ പരാജയപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം മാത്രമാണ് ഡൊണാൾഡ്  ട്രംപ് വിനിയോഗിച്ചതെന്ന് വിശ്വസിക്കുന്നു. എന്നാൽ 54  ശതമാനം പേർ ഡൊണാൾഡ് ട്രംപ് ജനാധിപത്യത്തെ അപകടത്തിലാക്കിയെന്ന് കരുതുന്നു. എന്നാൽ രണ്ടു പാർട്ടികളിൽ റിപ്പബ്ലിക്കന്മാർ അമേരിക്കൻ  "ജനാധിപത്യത്തോട് പ്രതിബദ്ധത പുലർത്താൻ "കൂടുതൽ സാദ്ധ്യതയു ണ്ടെന്ന് 42 ശതമാനം പേരും വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ സംശയിക്കുന്ന നിരവധി സ്ഥാനാർത്ഥികളെ അവർ മുന്നോട്ട് വച്ചിട്ടു ണ്ടെങ്കിലും സമഗ്രമായും നിരന്തരമായും യഥാർത്ഥ വിവരമില്ലാത്ത ആളുകളുടെ അനുപാതം പ്രത്യേകിച്ചും അമേരിക്കയിൽ ഉയർന്നതാ ണ്. അതുപോലെ വിവരമില്ലാത്തെ ദശലക്ഷക്കണക്കിന് ആളുകളും റഷ്യയിലും ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും നിലവിൽ ഉണ്ട്. 

നുണയന്മാർ ജനസമൂഹത്തിന് മുമ്പിൽ ഇപ്പോൾ ക്യൂ നിൽക്കുകയാണ്.  ഉക്രൈൻ യുദ്ധഭൂമിയിലെ സത്യം വ്ളാദിമിയർ പുട്ടിനെ പിടികൂടിയി ട്ടുണ്ട് . അതുപോലെ ബ്രിട്ടനിൽ നടന്നത് എന്തായിരുന്നു? ഇംഗ്ലണ്ടിനെ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കുവാൻ പ്രധാനമന്ത്രി ആയിരുന്ന ജോൺസൻ നടപ്പാക്കിയ "ബ്രെക്സിറ്റ്" കരാർ നടപ്പാക്കിയത് തങ്ങളോട് ശരിക്കും നുണ പറഞ്ഞായിരുന്നു എന്ന് ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കിത്തുടങ്ങി. ചില ഘട്ടങ്ങളിൽ നിഷേധിക്കാനാവാത്തതും പ്രകടമായതുമായ യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്നു. അതുകൊണ്ടു എന്നെന്നേയ്ക്കുമായി ചിലർക്ക് ജീവിക്കാൻ കഴിയും. കാരണം, നേരേ  മറിച്ചുള്ള തെളിവുകൾ വളരെക്കാലങ്ങളായി നൽകിയിരുന്നു. പക്ഷെ, അവയെയെല്ലാം അവഗണിക്കപ്പെടുന്നു. ഉദാ: ഡൊണാൾഡ് ട്രംബിന് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പരക്കെ തെറ്റിദ്ധാരണ വിളമ്പിയ പലരും അമേരിക്കയിൽ അവരുടെ ഭാവി അവരോടൊപ്പം അവരുടെ ശവകുടീരങ്ങളിലേയ്ക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് ബോദ്ധ്യമായിക്കൊണ്ടിരിക്കുന്നു . 

രാഷ്ട്രീയവും കാലാവസ്ഥാവ്യതിയാനങ്ങളും. 

മനുഷ്യർ ഭൂമിയെ ഒട്ടും ചൂടാക്കുന്നില്ല, ഭൂമിയെ മലിനപ്പെടുത്തുന്നില്ല, ഇങ്ങനെ അനേകം അവകാശവാദങ്ങൾ രാഷ്ട്രീയനേതൃത്വങ്ങൾക്ക് എന്നും ഉണ്ട്. എന്നാൽ ഇതുവരെ സംശയിച്ചിരുന്നവർക്ക് പോലും പാകിസ്ഥാനിലെ വെള്ളപ്പൊക്കവും, മരണങ്ങളും, ജർമ്മനിയിലെയും, കരീബിയൻ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും, എല്ലാവർഷങ്ങളിലും പതിവായി ഇന്ത്യയുടെ തലസ്ഥാനഗരമായ ന്യൂഡൽഹിയിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണങ്ങളും വരൾച്ചയും യാഥാർത്ഥ്യമാണെന്ന് പറയുന്നുണ്ട്. ഇതെല്ലാം വളരെ പ്രയാസപ്പെട്ട് മാത്രമേ അവയെല്ലാം അവഗണിക്കാൻ കഴിയു. ശാസ്ത്രത്തിന്റെ പ്രവചനങ്ങൾ പലപ്പോഴും ഉണ്ടാകും. അതുപക്ഷേ, പലപ്പോഴും അവയെ  മറികടക്കപ്പെടുന്നുണ്ട്. തണുപ്പുകാലത്ത് ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാവുന്നു. അതെങ്ങനെ ഉണ്ടാകുന്നുവെന്ന കുറ്റം കർഷകരുടെ ശിരസിൽ കെട്ടി വയ്ക്കാവുന്ന ആരോപണങ്ങളാണ് രാഷ്ട്രീയനേതൃത്വങ്ങൾക്കുള്ളത്   .
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന കാർഷിക വിളകളുടെ  അവശിഷ്ടങ്ങൾ കത്തിച്ചാലുണ്ടാകുന്ന വിഷവാതകമാണ് ദൽഹിയിൽ പുകമഞ്ഞിനു കാരണമാകുന്നതെന്നാണ് കർഷകരുടെ പേരിലുള്ള ആരോപണം. ഡൽഹിയിലെ അന്തരീക്ഷശുദ്ധീകരണത്തിന് ഇത്രയും  കാലങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഫലപ്രദമായ നടപടികൾ ചെയ്തില്ല.

നുണയുടെ രാഷ്ട്രീയം ഒരു ഘട്ടത്തിൽ യാഥാർത്ഥ്യവുമായി തമ്മിൽ കൂട്ടിയിടിക്കുന്നു. ഇതിനെല്ലാം അനേകം ഉദാഹരണങ്ങൾ പറയാനുണ്ട്. റഷ്യൻ തൊഴിൽ റിക്രൂട്ട്മെൻറ് ഓഫീസുകളിലായാലും, ഇന്ത്യയിലോ അമേരിക്കയിലോ ഏതു രാജ്യങ്ങളിലായാലോ നിർഭാഗ്യവശാൽ സത്യം കണ്ടില്ലെന്നു നടിച്ചു മറച്ചുവയ്ക്കുന്ന വിവരമില്ലാത്തവർ പലപ്പോഴും ഉണരാൻ വളരെ സമയമെടുക്കും. ഇതിനാൽ ഒരു രാഷ്‌ട്രീയ കേന്ദ്രതത്വ മെന്ന നിലയിൽ ഇങ്ങനെയുള്ളവർ ഉപയോഗിക്കുന്ന നിഗൂഢ തന്ത്ര നുണയുമായി തെഞ്ഞെടുപ്പ് പ്രചാരണങ്ങൾ പോലും മരിക്കുകയില്ല. ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത് മറിച്ചൊന്നുമല്ല. നുണക്കഥകളും നുണവാഗ്ദാനങ്ങളും എല്ലാവിധ തെരഞ്ഞെടുകളിലും  കേന്ദ്രതത്വശാസ്ത്രം പോലെ നിർഭാഗ്യവശാൽ ഇന്ത്യയിലെ ഓരോരോ  സംസ്ഥാനങ്ങളിലുമുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും ആവർത്തിച്ചു കൊണ്ടിരിക്കുന്നു.  

കേരളരാഷ്ട്രീയനിലവാരം അന്താരാഷ്‌ട്രതലത്തിൽ വ്യക്തമായിട്ട്  നിരീക്ഷിക്കാം. അവിടെ ഇപ്പോൾ ഒരു ജനാധിപത്യഭരണമില്ല. അവിടെ  രാഷ്ട്രീയ പാർട്ടിയുടെ ഏകാധിപത്യ നിലപാട് ശക്തിപ്പെടുത്തി പാർട്ടി അംഗങ്ങൾക്ക് മാത്രം ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയാണെന്ന്  കാണാൻ കഴിയും. "അവരെല്ലാം എന്തായാലും നുണകൾ പറയുന്നു എന്നത് സത്യമല്ല, അവരെ അവരുടെ സത്യസന്ധത എല്ലായ്‌പ്പോഴും മികച്ച രാഷ്ട്രീയത്തിലേക്ക് നയിക്കുന്നു". ഇങ്ങനെയുള്ള വാദഗതികൾ ഭരണകക്ഷി അനുകൂലികളിൽ വളരെ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അവയിൽ പ്രധാനവിഷയമാണ് കഴിഞ്ഞ നാളിൽ കേരളഗവർണ്ണരും മുഖ്യമന്ത്രിയും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന യുദ്ധം. ഗവർണ്ണറുടെ  സർവ്വകലാശാല ചാൻസലർ പദവി കേരളാ മന്ത്രിമാരെ ഉൾപ്പെടുത്തി  കേരള മുഖ്യമന്ത്രി എടുത്ത ഏകാധിപത്യ നിലപാടാണ്. അത് ശരിയല്ല. വിദ്യാഭ്യാസം എങ്ങനെ വേണമെന്ന കാര്യം നിശ്ചയിക്കാൻ ജനങ്ങൾ  തീരുമാനിക്കണം.  ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് മന്ത്രിമാരേയും  തെരഞ്ഞെടുത്തത്. ജനങ്ങൾ  ആണ് സർക്കാർ. മുഖ്യമന്ത്രിയും കുറെ മന്ത്രിമാരും മാതമല്ല സർക്കാർ എന്ന് ജനപ്രതിനിധികളും മന്ത്രിമാരും ജനങ്ങളും മനസ്സിലാക്കണം.

അതുപോലെതന്നെ ഇന്ത്യൻ ഭരണകൂടത്തിന് വിവിധ പാർലമെന്ററി കമ്മിറ്റികളുണ്ടല്ലോ. എന്നാൽ സുപ്രധാന പാർലമെന്ററി കമ്മിറ്റികളി ൽനിന്നു പ്രസിദ്ധരായ പ്രതിപക്ഷനേതാക്കളെയാകെ പുറത്താക്കി. ഉദാ: ആഭ്യന്തരം, ഐ. ടി. തുടങ്ങിയ സുപ്രധാന പാർലമെന്ററി വിഭാഗ  സമിതികളുടെ അദ്ധ്യക്ഷപദവികളിൽ ഒന്നിൽപ്പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിച്ചില്ല. ഇന്ത്യൻ സർക്കാരിന്റെ നിലവിലുള്ള  പാർലമെന്ററി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐ. ടി, പ്രതി രോധം, വിദേശകാര്യം, ആരോഗ്യം എന്നിവ പുനഃസംഘടിപ്പിച്ചപ്പോൾ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടിയേയും  രണ്ടാമത്തെ വലിയ പ്രതിപക്ഷ പാർട്ടി തൃണമൂൽ കോൺഗ്രസിനെയും പാടെ അവഗണിച്ചു. എന്നാൽ ബി. ജെ. പി. നേതാക്കൾ തലപ്പത്തുള്ള വിവിധ പാനലുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നരേന്ദ്ര മോഡി ഏകാധിപതിയും ജനങ്ങളെ അംഗീകരിക്കാത്തവനുമായ ഒരു,  രാഷ്ട്രീയ നുണയന്മാരിൽ, പ്രമുഖനാണ്. നരേന്ദമോദി "ജനാധിപത്യം"  ജനങ്ങളുടെയെല്ലാം മുഖത്തുനോക്കി പറഞ്ഞുകൊണ്ട്, ജനങ്ങളുടെ മേൽ ആധിപത്യം സൃഷ്ടിക്കുന്നു. കേരളത്തിലും ഇന്ത്യയിലാകെമാനം  പൊതുവെയും മനുഷ്യർക്ക് ജീവിക്കാൻ കൊള്ളുകയില്ലാത്ത നാടാക്കി മാറ്റിയത് ജനങ്ങളല്ല, നേരെ മറിച്ച് കേരളത്തിലെ ഒരു മുഖ്യമന്ത്രിയും , ഇന്ത്യൻ പ്രധാനമന്ത്രിയുമാണ്. ഇവർ ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ള  പുകഴ്ച പറയുന്നതിങ്ങനെ: ഇന്ന് "ലോക രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന  സാമ്പത്തികശക്തിയാണ് ഇന്ത്യ" എന്നാണ്.  അത് ആയിരുന്നുവെങ്കിൽ ഇന്ത്യൻ പൗരന് വേണ്ടി എന്നുപറയപ്പെടുന്ന കേരളത്തിലെ സർക്കാർ കൈനീട്ടി കൊടുക്കുന്ന ധർമ്മഭക്ഷണക്കിറ്റ്,  അതു കൂടാതെ, റേഷൻ കട സമ്പദ്രാദായം ഇവയെല്ലാം നിറുത്തലാക്കി തുറന്ന സാമ്പത്തിക നയം ജനങ്ങൾക്ക് കാണിച്ചു കൊടുക്കൂ മഖ്യമന്ത്രി പിണറായി, എന്ന നിർദ്ദേശം ജനങ്ങൾ മുന്നോട്ട് വയ്ക്കണം.  ഇതേ ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും . ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ഭക്ഷണ കിറ്റ് ഏറ്റു വാങ്ങുക, ഇതാണോ  ഇക്കാലത്തെ ഇന്ത്യൻ സർക്കാർ ചെയ്തിട്ടുള്ള വികസനപ്രവർത്തനം ?.

കേരളം മനുഷ്യന് സമാധാനമായിട്ട്,  ജീവ ഭയം ഇല്ലാതെ ജീവിക്കാൻ  കഴിയാത്തത് ഈവിധമുള്ള രാഷ്ട്രീയാധികാരക്കൊതിയന്മാരായ നുണയന്മാരുടെ മേൽക്കോയ്മയാണ്. പഞ്ചായത്തുകളിലും, നഗരസഭക ളിലും ജനങ്ങളുടെ പണം കോരിയെടുത്ത് കോടികളുടെ തട്ടിപ്പുകൾ നടത്തുന്ന ബാങ്കുകൾ മാത്രവുമല്ല, സംസ്ഥാനഭരണത്തിലും പ്രധാന ലക്ഷ്യമെന്താണ് ? ബാങ്കുകൾ ഇന്ത്യയിൽ നമുക്ക് ഒരു സുരക്ഷിത പണ നിക്ഷേപ കേന്ദ്രങ്ങളല്ലാതായിത്തീരുകയാണ്. ജനങ്ങളുടെ ഭാവികാല  അഭിവൃത്തിക്കുള്ള പ്രവർത്തനമല്ല, നീതിയില്ലാത്തതായ പണത്തട്ടിപ്പ്, അതുപോലെ പലതരത്തിലുള്ള നികുതിപ്പേരിൽ പണം തട്ടിപ്പു നടത്തി ജനങ്ങളെ പിച്ചിചീന്തുകയാണ്. വാർത്താവിനിമയം, ഇലക്ട്രി സിറ്റി, പഞ്ചായത്തുകൾ, വില്ലേജ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വൻ  തട്ടിപ്പ് അസഹനീയമായിക്കഴിഞ്ഞു. ഇത്തരം രംഗങ്ങളിൽ ജനങ്ങൾ ആകെ വിഷമിക്കുകയാണ്. ഇന്ന് കേരളത്തിൽ മനുഷ്യർക്ക് സമാധാനമായി  ജീവിക്കാൻ കൊള്ളുകയില്ലാത്ത നാടായിട്ട് മാറിയിരിക്കുന്നു. ഏറെ  ചുരുക്കിപ്പറഞ്ഞാൽ, പഞ്ചായത്തു ഭരണം മുതൽ സംസ്ഥാനഭരണം വരെ ജനങ്ങളെ പിച്ചിച്ചീന്തി അവരുടെ ജീവരക്തം ഈമ്പിക്കുടിക്കുന്ന വരായി അധഃപ്പതിച്ചിരിക്കുന്നു. നാടുഭരണത്തിന് സത്യസന്ധത ഒട്ടും ആവശ്യമില്ല . ഇതാണ് നാട് ഭരിക്കുന്നവരുടെ പൊതു തത്വശാസ്ത്രം.

ഇന്ത്യയിലെ അനേകലക്ഷം ജനങ്ങൾ നിരാശരായി ദരിദ്രരും, ദരിദ്ര്യം അനുഭവിച്ച് വളരുന്നവരുമാണ്. നിത്യോപയോഗ ഭക്ഷ്യവസ്തുക്കൾക്ക്  അവരുടെ ദൈനംദിനാവശ്യത്തിനായി വാങ്ങുന്നതിനു സാമ്പത്തിക ബുദ്ധിമുട്ടുകൾ കാണുന്നത് പുതിയ കാര്യമല്ല. അതേസമയം അയൽ രാജ്യങ്ങളെ ആക്രമിക്കുവാൻ ആയുധനിർമ്മാണത്തിന് വേണ്ട പണം ജനങ്ങളിൽനിന്ന് നികുതി വിഹിതമായി ഇന്ത്യൻ സർക്കാർ പിടിച്ചു വാങ്ങുകയാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധാരണ പൗരന് സാധിക്കുന്നില്ല. അവർക്ക് മുകളിൽ വലിയ അരികുകൾ ഉണ്ട്. പുതിയ സാഹചര്യങ്ങളിൽ അവർ അഭിവൃത്തിപ്പെടാൻ മൂലധനം കരുതുകയും ചെയ്യണം. ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാമൂഹിക സഖ്യം എന്ന പഴയ ആശയവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കാര്യങ്ങളും ജീവിതത്തിന്റെ തത്വചിന്തയും ഒരു പരിധി വരെ ഇന്നും നിലനിൽക്കുന്നുണ്ട്. എങ്കിലും പ്രായോഗികതയിൽ അവ ഇല്ലാതായി.




ഇന്ത്യയിൽ മതം ഒരു സിദ്ധാന്തമല്ല. അത് സാമാന്യ ജീവിതത്തിൽനിന്ന് ഒറ്റപ്പെട്ടതാണ്. അതിന് ഒരു കാരണം രാഷ്ട്രീയപാർട്ടികളുടെ കടന്നു കയറ്റമാണ്. അവർ നിയന്ത്രിക്കുന്നു, നിശ്ചയിക്കുന്നു. സർക്കാരിന്റെ ഇടപെടൽ ശക്തമാണ്. ഉദാ: ഇന്ത്യൻ കറൻസിയുടെ ഇരുവശത്തും ഹിന്ദുദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ഈയിടെ ഡൽഹിയിൽ അം ആദ്മി പാർട്ടിയുടെ നേതാവ് കേജ്രിവാൾ നിർദ്ദേശിച്ചത് മാദ്ധ്യമങ്ങ ൾക്ക് ഒരു വാർത്തയായിരുന്നു. കറൻസിയിൽ പതിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രം പാടെ ഉപേക്ഷിക്കണമെന്നും അഭിപ്രായമുണ്ടായി. എക്കാലവും ഇന്ത്യൻ സംസ്കാരവും കലയും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതക്കാലത്തുള്ള ആവിഷ്ക്കാരങ്ങളിൽ ചിലതെല്ലാം   ആയിരുന്നു. അത് ഇന്ത്യക്ക് പുറത്ത് കണ്ടെത്താൻ കാരണമായിരുന്നു. എന്നാൽ നമ്മുടെ പഴയ സ്മാരകങ്ങളും ശില്പങ്ങളും പ്രത്യേകിച്ച് കുറെ നാളായി ഉത്തരേന്ത്യയിൽ നശിപ്പിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഓരോരോ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നെന്ന് കാണാൻ കഴിയും. അന്നും നുണയുടെ രാഷ്ട്രീയം ശക്തമായി വ്യാപിച്ചിരുന്നു. ഇന്ന് നാം കാണുന്ന നഗ്ന സത്യമെന്താണ്? ഇന്ത്യയിൽനിന്ന് ഒരു സാമാന്യ ഭാവി  സുരക്ഷാ ജീവിതം തേടി യുവജനങ്ങൾ ഇന്ത്യവിട്ട് മറുരാജ്യങ്ങളിൽ സാമൂഹിക -രാഷ്ട്രീയ അഭയാർത്ഥികളായി കുടിയേറുന്ന കാഴ്ചയാണ്. ഇത്തരം സാമൂഹിക ദുരന്തത്തിന് കാരണം ഇന്ത്യയിലെ രാഷ്ട്രീയ-ഭരണനേതൃത്വത്തിന്റെ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ തന്നെ ആണ്. 

കേരളരാഷ്ട്രീയം ജനങ്ങളെ ദരിദ്രരാക്കി മാറ്റി. മലയാളി യുവ ജനങ്ങൾ മറുനാട്ടിൽ ഭാവിപ്രതീക്ഷകൾക്ക് വേണ്ടി കുടിയേറി ജീവിതം അവർ  തകർക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രതിസന്ധിയിൽനിന്നും രക്ഷയുടെ പാത തുറന്നു കൊടുക്കുവാൻ നമ്മുടെ കണ്ണുകൾ തുറന്ന് പ്രവർത്തിക്കണം. ജനങ്ങളെ കൊന്നുതിന്നുന്ന പിണറായി സർക്കാർ കെ.റയിലിനും വിഴിഞ്ഞം പദ്ധതിയും നിറുത്തിവച്ചശേഷം, അതിനു മുടക്കുന്ന പണം കേരളത്തിലെ ജനങ്ങളുടെ ഭാവി മെച്ചപ്പെടുത്താനുള്ള തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഏറ്റവും വേഗം കേരളത്തിൽ സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക. അത് സാധ്യമല്ലെങ്കിൽ ഇപ്പോഴുള്ള ഭരണാധികാരികളാകെ ജനങ്ങളെ  ഉപദ്രവിക്കാതെ ഭരണം രാജിവച്ചു പുറത്തു പോകണം. കേരളത്തിലെ  ജനപ്രതിനിധികളുടെ സഹായികൾക്ക് രണ്ടു ദിവസം കൂടെ നടന്നാൽ പെൻഷൻ നൽകാം, പക്ഷെ, സ്വകാര്യ തൊഴിൽരംഗത്തെ ,ഉദാ: കൃഷി ചെയ്യുന്ന ദിവസത്തൊഴിൽ ജോലിക്കാർക്ക് അവരുടെ ജോലിസ്ഥിരത,  പെൻഷനും നൽകുക, അവർക്ക് നൽകുന്ന ഭക്ഷണപ്പൊതി പ്രസ്ഥാനം, റേഷൻ കടകൾ എന്നിവ  നിർത്തലാക്കുക, കാർഷികരംഗം, വിവിധ തൊഴിൽ സാധ്യതാ വികസനം,മെച്ചപ്പെട്ട വിദ്യാഭ്യാസം, അതായത്, വിദ്യാഭ്യാസം സൗജ്യന്യമാക്കുക, ജനങ്ങൾക്ക്  സൗജന്യ വിദ്യാഭ്യാസം നൽകുന്നത് സർക്കാരിന്റെ ചുമതലയായി നിയമം പരിഷ്‌ക്കരിക്കുക. സ്വന്തം മാതൃരാജ്യത്തു ജനങ്ങൾക്ക് തൊഴിൽ നൽകി ജനങ്ങളുടെ ഭാവി ഉറപ്പാക്കുക. //-

************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************