Freitag, 25. August 2023

ധ്രുവദീപ്തി : Religion // ലാളിത്യവും ക്രിസ്തുസാക്ഷ്യം വഹിക്കലും സീറോ മലബാർ സഭയിൽ // Rajan Thomas Olickal

ധ്രുവദീപ്തി : Religion // 

ലാളിത്യവും ക്രിസ്തുസാക്ഷ്യം വഹിക്കലും സീറോ മലബാർ സഭയിൽ  //  

-Rajan Thomas Olickal-

ക്രൈസ്തവരെന്ന നിലയിൽ നാമെല്ലാം യേശുക്രിസ്തു 
നമുക്ക് കാണിച്ചു തന്ന വഴിയിൽ നടക്കാൻ 
ബാധ്യസ്ഥരാണല്ലോ.അതിന് സഭാമക്കൾ എന്ന 
നിലയിൽ എന്തെല്ലാം നമുക്ക് ചെയ്യാം എന്ന് 
ചുരുങ്ങിയ വാക്കുകളിലൂടെ വ്യക്തമാക്കാനുള്ള ഒരു 
എളിയ പരിശ്രമം ആണിത്.
Rajan Thomas Olickal

പരിശുദ്ധ റൂഹായുടെ പ്രവർത്തനം സഭയിലും സഭാമക്കളിലും.

 1. പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളാൽ നിറഞ്ഞു വ്യക്തി ജീവിതം നയി ക്കുന്നവരെ ഓരോ ഇടവകയിലും കണ്ടെത്തി ഇടവക തലങ്ങളിൽ  അവരുടെ സേവനം വിവിധ കാര്യങ്ങളിൽ പ്രയോജനപ്പെടുത്തുവാൻ സഭ ശ്രമിക്കണം.   മദ്യപാനത്തിനു അടിപ്പെട്ട് ദുർമാതൃകകൾ നല്കുന്നവരെയും മറ്റും അൽമായ നേതൃനിരയിൽ നിന്നും അകറ്റി നിർത്തണം.

2. ഇടവകകളിലെ അമിതമായ ഭൗതിക വസ്തുക്കളുടെ സ്വരുക്കൂട്ടലുകളെല്ലാം  നിയന്ത്രിക്കപ്പെടണം. ഉദാഹരണം:അനാവശ്യമായ നിർമാണപ്രവർത്തനങ്ങൾ, തിരുനാളുകളിലെയും, വിവാഹം മറ്റു കൂദാശകൾ എന്നിവയോടു അനുബന്ധി ച്ചുള്ള ആഡംബരങ്ങൾ മുതലായവ.

3. യുവജനങ്ങളെ ആല്മീയതയിൽ വളർത്താൻ സ്ഥൈര്യലേപനം തിരിച്ചറിവാ കുന്ന പ്രായത്തിൽ ഒരു വർഷത്തെ എങ്കിലും പരിശീലനത്തിന് ശേഷം മാത്രം കൊടുത്താൽ നന്നായിരിക്കും. ഒരു ക്രിസ്ത്യാനി എങ്ങനെ ആയിരിക്കണമെ  ന്നും സ്വജീവിതത്തിലൂടെ എങ്ങനെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാമെന്നും അവരെ പഠിപ്പിക്കണം.

കുടുംബങ്ങളിൽ എല്ലാ ദിവസവും പ്രാർത്ഥനക്കു ശേഷം ഓരോ കുട്ടികളും  മുതിർന്നവരും മാറി മാറി സുവിശേഷ വായന പ്രോത്സാഹിപ്പിക്കണം. പുതിയ നിയമവും അപ്പസ്തോല പ്രവർത്തനങ്ങളും എല്ലാ ദിവസവും വായിക്കുവാൻ പ്രേരിപ്പിക്കുന്നത് നന്നായിരിക്കും.

4. പരസ്നേഹമുള്ളവരായി എല്ലാവരും വളരുവാൻ സമൂഹത്തിൽ  കൂട്ടായ്മകൾ ശക്തിപ്പെടുത്തുകയും എതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവ രെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായം കൊട്ടിഘോഷങ്ങളില്ലാതെ നൽകുകയും വേണം. അതുപോലെ തന്നെ അൽമായ സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുവാൻ താൽപര്യമുള്ളവരെ ചേർത്ത് സംഘടനകളെ കൂടുതൽ  ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം.

5.നല്ല മാതൃകകൾ നൽകുന്നവരെ പ്രോത്സാഹിപ്പിച്ചുംക്രിസ്തുവിന്റെ വഴിവിട്ട്  നടക്കുന്നവരെ കണ്ടെത്തി സ്നേഹപൂർവമായ ഇടപെടലുകളിലൂടെ അവരെ ഇടവക കൂട്ടായ്മയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചും കൊണ്ട് ജഡികമായ അശുദ്ധ പ്രവർത്തികളിൽ നിന്ന് വ്യക്തികളെ മാറ്റി നിർത്താം. ദൈവജനത്തെ നയിക്കു ന്നവരുടെ നല്ല മാതൃകകൾ ഇതിന് ഉപകരിക്കും.

6. ഓരോ സമൂഹത്തിലുമുള്ള എല്ലാവരെയും ചേർത്ത് നിർത്തിയും എപ്പോഴും പാവങ്ങളെ പറ്റിയുള്ള ചിന്തയിലും ( ഗലാത്തിയ 2-10) കഴിയാൻ ദൈവ ജനത്തെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു.

വിശ്വാസ വളർച്ചയും കൈമാറ്റവും എങ്ങനെ ഫലപ്രദമായി ചെയ്യാം?

 1. കുടുംബ പ്രാർത്ഥനകൾ എന്നും മുടക്കമില്ലാതെ കുടുംബാംഗങ്ങൾ ഏവരും  ഒന്നിച്ചിരുന്നു ചൊല്ലുന്നത് നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും ഓരോ ഇട പെടലുകളിലൂടെയും ഉറപ്പാക്കണം. ഇടവകയിലെ ഓരോ കുടുംബത്തിലെയും കുടുംബ പ്രാർത്ഥനകളിൽ ഇടവക വൈദികർ ഓരോ വർഷത്തിലും ഒന്നോ രണ്ടോ പ്രാവശ്യം പങ്കെടുക്കുന്നത് അഭികാമ്യമായിരിക്കും. ഇന്ന് ഞാൻ നിന്റെ ഭവനത്തിൽ വരുമെന്ന് (Lu1ke 9-5) ഈശോ പറഞ്ഞത്പോലെ എന്നും  പറയാനു ള്ള ആത്മബന്ധം വളർത്തിയെടുക്കണം.

2.സുവിശേഷവത്കരണത്തിനുള്ള തടസ്സങ്ങൾ തീർച്ചയായും ദൈവാരൂപി നമ്മോടു് കൂടി ഇല്ലാതെ പോകുന്നത് കൊണ്ടുണ്ടാകുന്നതാണ്. വിശ്വാസത്തേ ക്കാളുപരിയായി പാരമ്പര്യങ്ങളെയും ആചാരാനുഷ്ടാനങ്ങളെയും അവിടെ  പ്രതിഷ്ഠിക്കുന്നത് വിശ്വാസക്കുറവിലേക്കെ നയിക്കൂ.

3. യുവജനങ്ങളുടെ കഴിവുകളെ മറ്റുള്ളവർക്ക് നന്മ വരുത്തുന്ന പ്രവർത്തികളി  ലേക്കു പ്രയോജനപ്പെടുത്തണം. അപരനിൽ ദൈവത്തെ കാണുവാൻ അവരെ പ്രാപ്തരാക്കണം.

4. വിശ്വാസ പരിശീലകരായി അനുഭവജ്ഞാനവും ദൈവഭയവുമുള്ള ഓരോ  മുതിർന്നവരെ തെരഞ്ഞെടുത്തു നിയോഗിക്കണം.

5. വിശുദ്ധ കുർബാനക്ക് മുൻപ് ലഘുവായ, പരസ്നേഹം വളർത്തുന്ന വിധം  അനുരഞ്ജനത്തിന് പ്രേരിപ്പിക്കുന്ന ഒരു ആമുഖ പ്രഭാഷണം നന്നായിരിക്കും. ഓരോ ദിവസത്തെയും നിയോഗങ്ങളും പങ്കെടുക്കുന്നവരുടെ അറിവിലേക്കാ  യി പറയുന്നത് നന്നായിരിക്കും.

6. പള്ളിയും ഇടവകക്കാരും തമ്മിലുള്ള തർക്കങ്ങൾ ആരോഗ്യപരമായ വിധം  സംവാദങ്ങളിലൂടെ പരിഹരിക്കുവാൻ ശ്രമിക്കുകയും പള്ളിയോഗങ്ങളിൽ നട ത്തുന്ന അത്തരം ചർച്ചകളുടെ minutes രൂപതാ മെത്രാന്റെ അറിവിലേക്കായി  സമർപ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

പലപ്പോഴും ഇടവകകളിലെ തർക്കങ്ങൾ പലതും ഭൗതിക ആസ്തി വികസനവും ആയി ബന്ധപ്പെട്ടാണ്. ഇവിടെ മാർപാപ്പയുടെ വാക്കുകൾക്കു കാതോർക്കാൻ ശ്രമിക്കാം. മാർപാപ്പയുടെ നിരവധിയായ ഉപദേശങ്ങളിൽ ഒന്ന് മാത്രം താഴെ കൊടുക്കുന്നു..Let us ask ourselves: Do I really need all these material objects and complicated recipes for living? Can I manage without all these unnecessary extras and live a life of greater simplicity?”

അൽമായ ദൗത്യവും ശാക്തീകരണവും:

1.ഇടവകയിലെ ഓരോ അംഗവും വിളിക്കപ്പെട്ടവരുടെ ഗണത്തിൽപ്പെടുന്നു   എന്നുള്ള ഉത്തമ ബോധ്യം ഓരോരുത്തരിലും സൃഷ്ടിക്കപ്പെടണം. അൽമായ പ്രേക്ഷിതത്വം പിന്നാലെ നടന്നു കൊള്ളും എന്ന് പ്രത്യാശിക്കുന്നു .

2.പള്ളിയോഗ നടപടികളിൽ വേണ്ടത്ര ആലോചനയോടെ പങ്കെടുക്കുവാൻ പ്രാപ്തരാക്കുന്നതിനായി വിചിന്തനം ചെയ്യേണ്ട വിഷയങ്ങളെല്ലാം അജണ്ടയിൽ ഉൾപ്പെടുത്തി നേരത്തെ തന്നെ പ്രതിനിധി യോഗാംഗങ്ങളെ അറിയിക്കുന്നത് ഉചിതമായിരിക്കും.       

3. Annual ബഡ്ജറ്റിങ്ങും detailed ഓഡിറ്റ് Reports ഉം അതാത് പള്ളിയോഗത്തിൽ  അവതരിപ്പിക്കേണ്ടതാണ്.

4. വിവിധ തലങ്ങളിൽ പ്രാവീണ്യം നേടിയവരുടെ സേവനങ്ങൾ ഇടവകയിൽ പ്രയോജനപ്പെടുത്താനുള്ള നടപടികൾക്ക് രൂപം നൽകണം.

5. കാരുണ്യ പ്രവർത്തികൾക്കായി മാത്രം ദശാംശം ഉപയോഗിക്കേണ്ടതാണ് .

അതുപോലെ ഞായറാഴ്ചയിലെ സ്തോത്രകാഴ്ച വേദപ്രചാരത്തിനായി മാത്രം ഉപയോഗിക്കുന്നു എന്ന് രൂപതാ തലത്തിൽ ഉറപ്പാക്കണംകാരുണ്യ പ്രവർത്തി കൾക്ക് ആവശ്യമായ fund വകയിരുത്തുകയും ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണംVicar/Auditors ഇക്കാര്യങ്ങൾ certify ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതാണ്.

6. സഭാ സ്ഥാപനങ്ങളിലെ അൽമായർക്ക് നീക്കി വച്ചിരിക്കുന്നതായ ജോലി ഒഴിവുകൾ ഇടവക തലത്തിൽ പരസ്യപ്പെടുത്തി യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചു യോജിച്ചവരെ കണ്ടെത്തുന്നത് നന്നായിരിക്കും ദളിത് ക്രൈസ്തവർക്ക് ഇടയ്ക്കിടെ ബോധവത്കരണ ക്ലാസുകൾ നടത്തിയാൽ ഉപകാരപ്രദമാകും. അതുപോലെ യുവ ദമ്പതികൾക്കായി Parenting course കൾ  നടത്തുന്നതും നല്ലതാണ്. //- 

****************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

***************************************************************************************** 

Mittwoch, 23. August 2023

ധ്രുവദീപ്തി : Social &Politics // ഇല്ല, വികസന വ്യക്തതയുള്ള ഒരു വാഗ്ദാനവും ജനങ്ങൾക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് കഴിയില്ല .// George Kuttikattu


  •   ധ്രുവദീപ്തി : Social & Politics // 
  • ഇല്ല, വികസന വ്യക്തതയുള്ള ഒരു വാഗ്ദാനവും ജനങ്ങൾക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് കഴിയില്ല . 
  • George Kuttikattu 
  • ആഭ്യന്തര പ്രതിസന്ധിയെ ഇന്ത്യ മറികടക്കുമോ ?   

    ന്നാൽ ഇന്ത്യ ഭൂമിയിലെ ഒരു പറുദീസയായി പിന്നീട് നമുക്കു തുടങ്ങുമെന്ന് ഇക്കാലത്തുള്ള  ആരുടെയെങ്കിലും ഒരു വലിയ പ്രത്യാശ ഉണ്ടായെങ്കിൽ അത് അവരിലെ നിഷ്കളങ്കമായ ഒരു  മിഥ്യയായിരിക്കും. ആനുകാലിക രാഷ്ട്രീയത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും, നമ്മുടെ  സമൂഹത്തിലും, ഇന്ന് നാം എന്തുതന്നെയും ചെയ്താലും ഇന്ത്യയിലെ പ്രശ്നങ്ങളെല്ലാം ഗൗരവമായ  ദീർഘവീക്ഷണത്തോടെ അവയെല്ലാം ഉൾപ്പെടുത്തണം. അതുണ്ടാകുന്നുണ്ടോ എന്നറിയാൻ ജനങ്ങളും വളരെ ആഴത്തിൽ ചിന്തിക്കണം, ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു ഉന്നയിക്കുകയും വേണം.

    ഈ നൂറ്റാണ്ടിന്റെ അവസാനത്തിൽ, നമ്മുടെ ഭാവിയെ ഭീഷണിപ്പെടുത്തുന്ന നിരവധിയേറെ  പ്രശ്നങ്ങളുണ്ട്, അവയിൽ ഭൂരിഭാഗവും ഇതുവരെ അശാന്തി, ഇന്ത്യ മുഴുവൻ വർദ്ധിക്കുന്ന വിധം  സംഘർഷം എന്നിവയാൽ ജനങ്ങൾ മാനസ്സികമായി മൂടപ്പെട്ടിരിക്കുന്നു, അതിനാൽത്തന്നെ, അവയൊന്നും ഇപ്പോൾ പൊതുബോധത്തിലേക്ക് ഒട്ടും പ്രവേശിച്ചിട്ടില്ല എന്ന് ഉറക്കെപ്പറയുവാൻ  ആർക്കും കഴിയുംഈവിധത്തിലുള്ള പ്രശ്നങ്ങളെല്ലാം പരസ്പരബന്ധിതമാണ്. ഇന്ത്യയിലിന്നും ഈ നൂറ്റാണ്ടിന്റെ ഒരു പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ പാരമ്പര്യത്തിൽ അവർക്ക് ഒരു കാര്യമായ സഹായമില്ല. 

    ഈ സങ്കീർണ്ണമായ ആഗോള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്നത്തെയും അടുത്ത ഭാവിയിലെയും തലമുറകൾ അവരുടെ സ്വന്തം അനുമാനങ്ങൾക്ക് വിടുന്ന ശൈലിയാണ് കാണുന്നത്. അവരുടെ യുക്തിക്കും വിട്ടുവീഴ്ച ചെയ്യാനുള്ള ഇച്ഛാശക്തിക്കും പകരമായി അവർ സ്വന്തമായ ഉട്ടോപ്യൻ പരിഹാരമാർഗ്ഗങ്ങളിലേയ്ക്ക് കാര്യങ്ങൾ തിരിയുകയാണെങ്കിൽഅക്രമത്തിന്റെ ആശ്രയം അനിവാര്യമായേക്കാം എന്നാണ് നാമിപ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ  മനസ്സിലാക്കേണ്ടത്..

    നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ഇന്ന് ചില ദുർവിധികൾ വന്നിട്ടുണ്ടല്ലോ. അതൊരു  വശത്ത്, എല്ലാ പ്രധാന ഭീഷണികളും നമ്മളെ ബാധിക്കുന്നു; മറുവശത്ത്, പാരിസ്ഥിതിക പ്രശ്നം, വൈദ്യുതി ഊർജ്ജ പ്രശ്നം, സാമ്പത്തികമായ പ്രശ്നം, ന്യൂഡൽഹിയിലെ കേന്ദ്ര സർക്കാരിന്റെ ആയുധ വ്യാപാരത്തിന്റെ പ്രശ്നം, പ്രത്യേകിച്ച് ഇപ്പോൾ  ഇന്ത്യയിൽ ലോക മതങ്ങൾ തമ്മിലുള്ള കൂടുതൽ സഹിഷ്ണുതയുടെ പ്രശ്നം എന്നിവയുടെ കാര്യങ്ങൾ സംബന്ധിച്ച്  ഇപ്പോഴുള്ള നിലപാട്, പ്രതികരണങ്ങൾ എന്തായിരിക്കണം ?.ഇവയുടെ പരിഹാരത്തിന് നമുക്ക് ഏതെങ്കിലും വിധം  സംഭാവനകൾ നൽകാൻ കഴിയുമോ?. 

    ആഗോള സമൂഹത്തിന്റെ മേഖലകളെ പ്രാദേശിക യുദ്ധങ്ങളിൽ നിന്ന് വിമുക്തമാക്കുന്നതിൽ നമ്മൾ ഒരുപക്ഷേ വിജയിക്കുമോ ?, പക്ഷേ ഇതും അത്രയും പൂർണ്ണമായും ഉറപ്പില്ല. സർക്കാരും ഭരണകക്ഷി രാഷ്ട്രീയപാർട്ടികളും ഏതു നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജനങ്ങൾ ഒന്നും  അറിയുന്നില്ല. ഉദാ : ഇപ്പോൾ ഒരു ഉത്തരേന്ത്യൻ മണിപ്പൂരിൽ നടക്കുന്ന അക്രമത്തിൽ എന്താണ് സംഭവിക്കുന്നത്? ഇന്ത്യയിൽ ഈ പ്രശ്ന പ്രതിസന്ധികളെല്ലാം പരസ്പരബന്ധിതമാണെന്ന് ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ജനങ്ങളും അറിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇതുവരെ എന്തുകൊണ്ട് പ്രതികരിച്ചില്ല? ഇപ്പോൾ ഇന്ത്യൻ ജനതയോട് മാത്രമല്ല, ലോക  ജനാധിപത്യത്തെ ഹനിക്കുന്ന ക്രൂരതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനനിലപാടെന്ന കാര്യം പ്രതിപക്ഷരാഷ്ട്രീയപാർട്ടികൾ തുറന്നു പറഞ്ഞു. അതുപോലെതന്നെയാണ്, ഇപ്പോൾ  കേരളത്തിൽ ഇടത്പക്ഷ സർക്കാർ കേരളത്തിന്റെ അധികാരത്തിൽ എത്തിയനാൾ മുതൽ കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിത ശൈലിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. വലിയ  ക്രിമിനൽ കുറ്റങ്ങളുടെ വലിയ നീണ്ട വാർത്തകൾ മാത്രമാണ് ഇന്ത്യയിലെ ഓരോ മാദ്ധ്യമങ്ങൾ ദിവസവും പ്രസിദ്ധീകരിക്കുന്നത്. ഭരണകക്ഷിരാഷ്ട്രീയപിന്തുണകൾ ഏതുവിധത്തിലുമുള്ള അതിക്രമങ്ങൾ രാഷ്ട്രീയ അധികാരത്തിന്റെ മറവിൽ ഇപ്പോൾ അഴിഞ്ഞാടുകയാണ്.  

    നീതിക്കും മാന്യതയ്ക്കും നാമെല്ലാവരും ഒരുപോലെ ഉത്തരവാദികളാണ്. എന്നാൽ നമുക്ക് ഒരു  സ്വാധീനവുമില്ലാത്ത ഏതൊരു കാര്യങ്ങളും യഥാർത്ഥത്തിൽ സ്വാധീനിക്കാൻ കഴിയുന്നവയും, തമ്മിൽ വേർതിരിച്ചറിയാൻ നാമെല്ലാവരും പഠിക്കണം. ആദ്യത്തേതിനെ നാം ഒഴിവാക്കണം. രണ്ടാമത്തേതിന് നമ്മുടെ പ്രതിബദ്ധത ആവശ്യമാണ്, നമ്മുടെ അമിത പ്രതികരണമല്ല

    അടുത്ത നൂറ്റാണ്ടിലേക്കുള്ള നമ്മുടെ പ്രധാന ദൗത്യം ഒരേ സമയത്ത് നമുക്കായി സ്വന്തം ഇന്ത്യൻ സ്വത്വം സൃഷ്ടിക്കുക എന്നതാണ്. ചില കേസുകളിൽ നമ്മുടെ സർക്കാർ ഇടപെടേണ്ടതുണ്ടോ എന്ന സങ്കീർണ്ണമായ അന്താരാഷ്ട്ര നിയമപരവും ധാർമ്മികവുമായ പ്രശ്നങ്ങൾ പരിശോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഉദാഹരണത്തിന് മണിപ്പൂർ പ്രദേശത്തും മറ്റ് ചില പ്രദേശങ്ങളിലും കഴിഞ്ഞ നാളുകളിൽ പറഞ്ഞറിയിക്കാനാവാത്ത വിധമുള്ള അതിക്രമങ്ങളിലൂടെ അവിടെ  രക്തരൂക്ഷിതമായ വംശീയ ഉന്മൂലനം നടത്തുവാൻ തീവ്രവാദികളുടെ ആക്രമണം ഉണ്ടായി. ഇന്ത്യയിൽ ഇത്തരം ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കാൻ, അവിടേയ്ക്ക് തീവ്രവാദികളുടെ ആക്രമണം തുടരെ നടക്കുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു മാതൃകാ  നടപടികളും ഉണ്ടായില്ലയെന്ന് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇന്ന് ഇന്ത്യയുടെ ഭരണഘടനയ്ക്ക് യാതൊരു വിലയും മാന്യതയും ഇല്ലാതാക്കിയ വംശ നശീകരണ ഭീകരതയെ,  കൊലപാതകങ്ങൾ, മതസ്ഥാപനങ്ങൾ നശിപ്പിക്കൽ, ഇവയൊന്നും പ്രധാന മന്ത്രി അറിഞ്ഞില്ല എന്ന ഭാവമാണ് ജനങ്ങൾ അദ്ദേഹത്തിൽ കണ്ടത്ഇന്ത്യൻ ഭരണഘടന ഇന്ത്യയെ ഒരു മതേതര  ജനസമൂഹം വസിക്കാനുള്ള രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

    ഒറ്റരാത്രികൊണ്ട് ഇന്ത്യയെയോ ലോകത്തെ മുഴുവനെയോ മികച്ച സ്ഥലമാക്കി മാറ്റാൻ വേണ്ടി  നമ്മളാരും നമ്മുടെ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കരുത്, നേരെമറിച്ച്, ഇന്ന് നമുക്കെല്ലാവർക്കും  ദ്രുതഗതിയിലുള്ള വികസന മാറ്റം വാഗ്ദാനം ചെയ്യുന്ന ഏത് രാഷ്ട്രീയക്കാരെയും നാം മുഴുവനും  അവിശ്വസിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ നമ്മുടെ രാഷ്ട്രീയ വർഗ്ഗത്തോട് തന്നെ  അഭ്യർത്ഥിക്കുന്നത്: ഓരോ ഘട്ടത്തിലും മറ്റുള്ളവരുടെ അവസ്ഥയും സ്വയം ഉൾപ്പെടുത്തുക! നിങ്ങൾക്ക് റിയലിസം ആവശ്യമാണ്. ഇത് സാധ്യമായതിന്റെ അനുപാതബോധം; ഓരോ ഘട്ടം ഘട്ടമായുള്ള സമീപനത്തിൽ വേണ്ട പ്രായോഗികത. അതല്ലാ, നിങ്ങൾക്ക് ഒരേസമയം തന്നെ  വളരെയധികം വേണമെങ്കിൽ, നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ തകർക്കാൻ കഴിയും. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയക്കാർ ഇന്ത്യൻ ജനതയ്ക്ക് വേറൊരു ഇരട്ടപ്പേര് നൽകിയിരിക്കുന്നു. അതാണ്  "പ്രവാസി ഇന്ത്യക്കാർ" എന്ന തരംതാണ പൗരനാമം ! എന്നാൽ ഞങ്ങൾ മാതൃരാജ്യത്ത് ജീവിത സ്ഥിരതയും വിശ്വാസ്യതയും പ്രതീക്ഷിക്കുന്നുണ്ട് . ഞങ്ങൾ ഇന്ത്യാക്കാർ,  ജനനം കൊണ്ട്തന്നെ  ഇന്ത്യയിൽ അലിഞ്ഞുചേർന്നവരാണെന്ന യാഥാർത്ഥ്യവും രാഷ്ട്രീയക്കാർ മനസ്സിലാക്കണം. തന്റെ ദേശീയ അടിസ്ഥാനവേരുകളെ നിഷേധിക്കുന്ന രാഷ്ട്രീയക്കാർക്ക് ഒരു നല്ല മാതൃകാ  ഇന്ത്യക്കാരനാകാൻ കഴിയില്ല. 

    ഇന്ത്യൻ സമൂഹത്തിൽ നിന്നും, ലോക സമൂഹത്തിൽ നിന്നുള്ള ഇന്ത്യക്കാർ  ഒത്തൊരുമയോടെ എഴുതാനും, ദേശീയ വേരുകളെ നിഷേധിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സ്വത്വം ചെറുതാക്കാനും ആർക്കും കഴിയുന്നില്ല. അങ്ങനെ ഒരു നല്ല ഇന്ത്യക്കാരനാകാൻ കഴിയില്ല. കേരളത്തിലോ മറ്റ് ഇന്ത്യയുടെ ഫെഡറൽ സംസ്ഥാനങ്ങളിലോ അതുപോലെ വിദേശത്തോ ജീവിക്കുന്ന ഏതൊരു  ഇന്ത്യാക്കാരനും 21-ാം നൂറ്റാണ്ടിലെ പാരമ്പര്യമനുസരിച്ചുള്ള വ്യവസ്ഥിതിയുള്ള സ്വന്തം മാതൃ ദേശീയ സംസ്ഥാനങ്ങളിലേക്കുള്ള തിരിച്ചുവരവായി തോന്നാമെങ്കിലും ഇവരെല്ലാവരും ഇതിൽ  ശ്രദ്ധാപൂർവം നിരീക്ഷണങ്ങൾ  ചെയ്യേണ്ടതാണ്. ഇന്ന് ഇന്ത്യയൊട്ടാകെ രൂപപ്പെടുത്തിയിട്ടുള്ള  നിഗൂഢമായ രാഷ്ട്രീയ ചതിക്കുഴികൾ എന്തായിരിക്കുമെന്ന് ആദ്യം അറിയേണ്ടതാണ് . ഇന്ത്യൻ ഭരണഘടനാവിരുദ്ധമായ ജനവിരുദ്ധ നിയമങ്ങൾ അതിവിദഗ്ദ്ധമായി അവർ സൃഷ്ടിച്ചിട്ടുണ്ട്.  

  • മഹത്തായ ലോകമതങ്ങൾ പോലും ഇവിടെ സഹായകഘടകമല്ല. ഉദാ: കേരളത്തിലുള്ള ഒരു കത്തോലിക്കാസഭാവിഭാഗത്തിൽപ്പെട്ട എറണാകുളം- അങ്കമാലി രൂപതയിലിപ്പോൾ നടക്കുന്ന വിശ്വാസികൾക്ക് നേരെയുള്ള സഭാ വിരുദ്ധമായ സഭാനേതൃത്വങ്ങളുടെ പ്രവർത്തനങ്ങളും പ്രഖ്യാപനങ്ങളും ഇപ്പോൾ വലിയ മാദ്ധ്യമ വാർത്തയാണ്. വത്തിക്കാനിൽ മാർപാപ്പ പറയുന്നത് :"ദേവാലയങ്ങൾ എപ്പോഴും തുറന്നു കിടക്കുകയാണ്, പ്രാർത്ഥനാലയമാണ്."എന്ന്. എന്നാൽ കേരളത്തിൽ മേൽപ്പറഞ്ഞ സഭയുടെ നേതൃത്വങ്ങൾ ദേവാലയങ്ങൾ സഭാംഗങ്ങളുടെതായ  താൽപ്പര്യത്തിന് വിപരീതമായി അടച്ചിടുന്നു. ഇതിനാവശ്യമായ സമാധാന പരിഹാരം, ഏതു വിഷമപ്രശ്നങ്ങളായാലും ഇത്തരം വിശ്വാസ സംബന്ധമായ കാര്യങ്ങൾ ഇന്ന് ഇരു കക്ഷികളും ഒരുമിച്ചിരുന്നു പരസ്പരം ആശയങ്ങൾ കൈമാറി ചർച്ചചെയ്തു ഒരു സമാധാനപരമായ നിശബ്ദത പാലിക്കാൻ അധികാരിവിഭാഗങ്ങൾ ശ്രദ്ധിക്കേണ്ടതല്ലേ? ഇക്കാര്യത്തിൽ ഒരു നയതന്ത്രപരമായ തീരുമാനം എടുക്കുവാൻ വത്തിക്കാനിൽ നിന്നുമെത്തിയ ഒരു ഇടനിലക്കാരനായ മെത്രാനെ പ്പോലും വിശ്വാസികൾക്ക് സമാധാനം നൽകുവാനുള്ള ഒരു സാഹചര്യവും  കേരളത്തിലെ സഭാനേതൃത്വം നൽകിയില്ല.  ഇതുവരെയും അവർ അത്  ചിന്തിച്ചിട്ടില്ല, ഇതൊന്നും ഏതോ ക്ലാസിക്കൽ തത്ത്വചിന്തയോ മാനവികതയോ ഏതോ ജ്ഞാനോദയമോ അല്ല. യേശുവിന്റെ മരണത്തിനു അടിസ്ഥാനമായ കാരണമായത് ഇപ്രകാരം പുരോഹിതരുടെ സർവ്വ ഏകാധിപത്യ അധികാരത്തിന്റെ നിലാപാട് ആയിരുന്നില്ലേ? ഇസ്രായേലിലെ ദേവാലയത്തിൽ നടന്നിരുന്ന  കച്ചവടപ്രവർത്തനങ്ങൾ നേരിട്ട് കണ്ടപ്പോൾ അഭിപ്രായപ്പെട്ടതുകൊണ്ടല്ലേ?  ഒരു "ദേവാലയം പ്രാത്ഥനാലയം" എന്ന ആശയം യേശു പറഞ്ഞിരുന്നു. ഇന്നും ആവർത്തിക്കപ്പെടുന്ന അത്തരം  വിഷയങ്ങൾ സമാനമായതുതന്നെയല്ലേ ?.ക്രിസ്തുമതം സൃഷ്ടിച്ചുവെന്ന് അവകാശപ്പെട്ട  റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്റീൻ സ്വീകരിച്ച ക്രൂരതയാണ് കേരളത്തിലെ പ്രധാന  കത്തോലിക്കാസഭാവിഭാഗമായ സീറോമലബാർ സഭയിലെ പുരോഹിത നേതൃത്വം ഇന്നത്തെ  സഭാംഗങ്ങളോട്  പെരുമാറുന്നത്. ആത്മീയതയില്ലാത്ത ഒരു മാതൃകയാണ് സഭാനേതൃത്വം ഇന്ന് ലോകത്തിന് നൽകുന്ന പാഠം .

  • പലരും ഇന്ത്യൻ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നു, എന്നാൽ  മറ്റുള്ളവർ പ്രാദേശിക ശക്തിപ്പെടുത്തലിൽ പ്രതീക്ഷ അർപ്പിക്കുന്നു. അതിന്  ഉദാഹരണമാണ്  കേരള സംസ്ഥാനത്ത്, അല്ലെങ്കിൽ നിലവിലെ ഇന്ത്യൻ ഫെഡറൽ ഗവൺമെന്റിനെപ്പോലെ മുഴുവൻ പവർ ഓഫ് അറ്റോർണി ശ്രമം നടക്കുന്ന രീതി..നിലവിലുള്ള കേരളത്തിലെ സർക്കാർ പ്രവർത്തനങ്ങളും ജനവിരുദ്ധമായ പ്രവർത്തനങ്ങൾ ആണെന്ന് ചൂണ്ടിക്കാണിക്കാതെ മൗനം പാലിച്ചു നിൽക്കരുതല്ലോ. ഏതുവിധം നോക്കിയാലും കേരളത്തിന്റെ ഇന്നുള്ള നമ്മുടെ പൊതു  സമ്പത്തു വ്യവസ്ഥ തറപറ്റിയിരിക്കുന്ന കാഴ്ചയാണ്. ജീവിതാവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ വമ്പിച്ച വിലക്കയറ്റം, ഭൂനികുതിവർദ്ധനവ്, കൈമാറ്റനികുതിവർദ്ധനവ്, വൈദ്യുതിനിരക്ക് വർദ്ധനവ്, പ്രവാസിമലയാളികളുടെ കേരളത്തിലെ സ്വത്തിന്മേലുള്ള നിയന്ത്രണ നിയമങ്ങൾ നടപ്പാക്കുന്നത്, യുവജനങ്ങൾ അഭയാർത്ഥികളെപ്പോലെ രാജ്യംവിടാൻ കാരണമാക്കിയിട്ടുള്ള വിദ്യാഭ്യാസനിയമം, ജനങ്ങളുടെ ഭാവിയെ തകർക്കുന്ന തൊഴിലധിഷ്ഠിത സാദ്ധ്യതകൾ ആകെ  ഇല്ലാതാക്കുന്ന വ്യവസായരംഗത്തിന്റെ തകർച്ചനമ്മുടെ കേരളത്തിന്റെ ആത്മാവായിരുന്ന കാർഷികരംഗം തകർക്കുന്ന സർക്കാർ നിലപാട്, മാത്രമല്ല, 

  • കേരളത്തിലെ പഞ്ചായയത്തുകൾ റോഡുകളുടെ ഇരുവശത്തും, നടപ്പുവഴികളിലും നടത്തുന്ന 

  • പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം 


  • കേരളം മുഴുവൻ പാരിസ്ഥിതിക മേഖലയാക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് കേരളത്തിലെ ഗ്രാമ -നഗര റോഡുവക്കുകളെല്ലാം  ജനങ്ങളുടെ ആരോഗ്യനില തകർക്കുന്നവിധമുള്ള പ്ലാസ്റ്റിക് മാലിന്യശേഖരണങ്ങൾ നടത്തുന്നു., ഇത് ഓരോ  പഞ്ചായത്തുകളും നഗരസഭകളും, ഇങ്ങനെയും ഏതുവിധത്തിലും നമ്മുടെ കേരളത്തിൽ നിലവിൽ ഭരിക്കുന്ന ഇന്നത്തെ സർക്കാർ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് ഏതു വിധത്തിലുമുള്ള കേരള ജനങ്ങളുടെ ഭാവിപുരോഗതിയ്ക്ക് ഭീകര  ദുഃശ്ശകുനമായി അനുഭവപ്പെടുത്തുന്നു.   
  • അടുത്തത്  രാഷ്ട്രീയക്കാർ ജനങ്ങളെയാകെ അവരുടെ സ്വന്തം അടിമകളാക്കിയിരിക്കുന്നു. എന്നാൽ നൂറ്റാണ്ടിലെ നമ്മുടെ കർത്തവ്യം എന്താണ് ? ഭാരതീയവും ആഗോളവുമായ സ്വത്വം സൃഷ്ടിക്കുക എന്നതാണ്. ജനങ്ങളാണ് അവരുടെ നേർവഴി സൃഷ്ടിക്കേണ്ടവർ, ജനാധിപത്യം  അടച്ചുപൂട്ടിയിടാവുന്ന ഒരു അലമാരിക്കുള്ളിൽ അടച്ചുവയ്ക്കാനും ആരും--ഇന്ത്യയിലെ ഏത്  രാഷ്ട്രീയക്കാരനല്ല , ഏതു അധികാരികളായാലും ശ്രമിക്കരുത്. 

  • സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര ഭൂമിയുടെ ഉടമ്പടി 
  • ഇന്ത്യൻ യൂണിയൻ കമ്മ്യൂണിറ്റി എന്നത് പ്രാഥമികമായിത്തന്നെ ഒരു അടിസ്ഥാന സാമ്പത്തിക സംഘടനയല്ല. എന്നിരുന്നാലും, മറിച്ച് അതിലേറെ ഒരു രാഷ്ട്രീയ ലക്ഷ്യം പിന്തുടരുന്നുണ്ട്. 1956 മുതൽ കേരള സംസ്ഥാനത്തിന്റെ അവസ്ഥയും ഇതാണ്.ഭാവിയിൽ ഇതുപോലെ കേരളത്തിലെ ജനങ്ങളുടെയെല്ലാ താൽപ്പര്യങ്ങൾ മുഴുവൻ കണക്കിലെടുത്തുവെന്ന് പറയും. ഒരു ഔദ്യോഗിക വിശദീകരണം നൽകിക്കൊണ്ട് ഇത് ഇന്നും തുടരേണ്ടതുണ്ടോ എന്ന ചോദ്യം ഉണ്ട് ? ഇന്ത്യയുടെ  സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ ഏകീകരണത്തിനുശേഷം, ആത്മാർത്ഥതയുള്ള ഒരു ലോക സമൂഹത്തിന്റെ ചെലവിൽ ആവശ്യമായ ഏതോ പുതിയ ഇന്ത്യൻ സ്വത്വം നാം സൃഷ്ടിക്കരുത്. നേരെമറിച്ച്, അവയെ ലംഘിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കരുത്. ഒരു രാജ്യം ഒരു ജനത, ഒരു ഭരണഘടനാനിയമം, ഒരേ ഒരു ഐഡന്റിറ്റി, ഒരേ മൗലീക അവകാശങ്ങൾ ഇതിനു അപ്പുറം മറികടന്നുള്ള ജനവിരുദ്ധനയമാണ് ഇപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ-ഭരണ-പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്. അതിനു ഉദാഹരണമാണ്, ജനങ്ങളുടെ സ്വന്തം ഭൂമിയുടെ മേൽ ഇവർ നടപ്പാക്കുന്ന കാട്ടാളഭൂനിയമങ്ങൾ, നികുതിയുടെ അമിതവർദ്ധനവുകളുടെ ഭീകരമായ  ചരിത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്
  • ഭരണഘടനാ കോടതിയുടെ മുമ്പാകെയുള്ള സ്വത്ത് നിയമം.  
  • ഇന്ന് സാമ്പത്തികമായി, സ്വതന്ത്ര ഇന്ത്യയുടെ സ്വതന്ത്ര ഭൂമിയുടെ ഉടമ്പടികൾ കെട്ടിപ്പടുക്കുന്ന പ്രോപ്പർട്ടി നിയമം തല മുതൽ കാൽ വരെ മാറ്റേണ്ടത് അടിയന്തിരമായി ആവശ്യമാണ്ഇന്ത്യൻ സംസ്ഥാനങ്ങളിൽ അവകാശികൾക്കും ഉടമകൾക്കും, ഭൂരിഭാഗം ഇത്തരം കേസുകളിലുമെല്ലാം  പ്രധാനമായും കേരളത്തിൽ ഘടനാപരമായ വീണ്ടെടുക്കലിന് ഏറ്റവും ഗുരുതരമായ വലിയ  തടസ്സമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ തത്വം ഒരു നഷ്ടപരിഹാരത്തിന് പകരം ഭരണഘടനാ നിയമമാക്കുന്നതാണ് ഉചിതം. ഇപ്പോൾ നിലവിലുള്ള ഭൂനികുതി, ആദായ  നികുതി തുടങ്ങിയ അനേകം നികുതി കാര്യങ്ങളിൽ കേരള സർക്കാർ ഭരണഘടനയുടെ ഒരു  നിയമ വ്യവസ്ഥകളും ജനങ്ങളുടെ സ്വന്തം ഭൂമിയുടെ കാര്യത്തിൽ പാലിക്കുന്നില്ല.
  • പ്രവാസികളായും സർക്കാർ ജീവനക്കാരായും ജീവിതത്തിന്റെ നല്ലൊരു പങ്കു ചെലവഴിച്ചവർ, ഇവർ വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ ചെലവാക്കി ഭേദപ്പെട്ട വീടുകളും കടകളും ഇവിടെ നിർമിച്ചു. ഇതിന് ആവശ്യമായ ഭൂമി ആരും കയ്യേറിയതല്ല. ഭൂമി വില കൊടുത്ത് റജിസ്റ്റർ ചെയ്തു വാങ്ങിയതാണ്. എന്നാൽ വർഷങ്ങളായി തങ്ങൾ നികുതി അടച്ച രസീതും അവരുടെ കൈവശ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമെല്ലാം കാണിച്ച് നികുതിയടയ്ക്കാൻ ബന്ധപ്പെട്ട സർക്കാർ  ഓഫീസുകളിൽ ചെന്നപ്പോൾ, അവർ നികുതി സ്വീകരിക്കുന്നില്ല. അവരുടെ ഈ ഭൂമി സർക്കാർ പുറമ്പോക്കിൽ ഉൾപ്പെടുന്നതിനാലാണു നികുതി സ്വീകരിക്കാത്തതെന്നായിരുന്നു ആ റവന്യു വകുപ്പിന്റെ ഏകാധിപത്യനിലപാട്. ഇവരുടെ ഭൂമി നികുതി സ്വീകരിക്കാൻ വേണ്ടി മുട്ടാത്ത വാതിലുകളില്ല, ഉദ്യോഗസ്ഥരുടെ അബദ്ധം; വലയുന്നത് 13 കുടുംബങ്ങൾ. എന്നാണു മാദ്ധ്യമ വാർത്തകൾ പുറത്തുവന്നത്സർക്കാർ-രാഷ്ട്രീയകയ്യാങ്കളിയുടെ തുറന്ന ഉദാഹരണമല്ലേ ഇത്?
  • തെറ്റുകൾക്ക്  പ്രാഥമികമായി ഉത്തരവാദികളൾ മാറിമാറി വരുന്ന സർക്കാരുകളും ബന്ധപ്പെട്ട  മദ്ധ്യസ്ഥരുമാണ. നിർഭാഗ്യവശാൽ, കേരളത്തിൽ ഓരോരോ സർക്കാരുകൾ  ജനാധിപത്യപര മായി തിരഞ്ഞെടുക്കപ്പെട്ട പീപ്പിൾസ് ചേംബറിൽ സമ്മർദ്ദം ചെലുത്തി. നമുക്ക്, ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ ഏകീകരണത്തിനുശേഷം, ഇന്ത്യൻ പാർലമെന്റ് സ്വത്ത് നിയമം സൃഷ്ടിച്ചു, അത് ഇന്നും സാധുതയുള്ളതാണ്. എന്നിരുന്നാലും, ഇതിനിടയിൽ, സ്വത്ത്  നിയമങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്. അത്തരമൊരു സങ്കീർണ്ണമായ സാഹചര്യത്തിൽ ജനങ്ങൾ മുങ്ങിപ്പോകുന്നതിന് കേരള സംസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തം ഇപ്പോൾ നിലവിലുള്ള സർക്കാരിനാണ്. 1957-ൽ കേരളത്തിൽ അധികാരത്തിൽ പ്രവേശിച്ച ഇ. എം. എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തു റവന്യു വക്തുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി ശ്രീമതി കെ. ആർ. ഗൗരിയും മന്ത്രിമാരും കൂടി പുതിയ നവീകരിച്ച ഭൂനിയമം കൊണ്ടുവരാൻ ശ്രമിച്ചു, അന്നത്തെ പ്രതിപക്ഷം അതിനെ സ്വീകരിച്ചില്ല. എന്റെ അറിവ് ശരിയാണെങ്കിൽ, 1959- ൽ എന്നിരുന്നാലും ശ്രീ. പി. റ്റി. ചാക്കോ റവന്യു മന്ത്രിയായിരുന്ന ഭരണകൂടം മുൻകേരള സർക്കാർ നിർദ്ദേശിച്ച ഭൂമിപരിഷ്ക്കരണം നടപ്പാക്കി. കർഷകരുടെമേൽ  അവകാശം ജന്മിമാരിൽനിന്നും വേർപെടുത്തി. ഇന്ന് കേരളത്തിലെ ജനങ്ങളുടെ സ്വത്തുക്കളും സ്വന്തം വീടുകളും ഇന്നത്തെ  ജനപ്രതിനിധികളെന്ന് വിശേഷിപ്പിക്കുന്ന ഭരണപക്ഷ- പ്രതിപക്ഷ പാർട്ടികളിലെ എല്ലാവരും  കരുതുന്നതിതാണ്, അവരുടെ സ്വന്തം ഉടമസ്ഥയിലുള്ളതാണെന്നാണ്. അവർക്കുള്ള വരുമാനം ആണ്, കള്ളനികുതി ഉയർത്തിക്കൊണ്ട് ജനങ്ങളിൽ നിന്ന് അവർ പണം പിഴിഞ്ഞെടുക്കുന്നു. അക്കാര്യത്തിൽ അവർ നിഷ്കളങ്കരാണെന്ന് പറയുന്നുണ്ട്, ഇതിലൂടെ ദാരിദ്യം ഈമ്പിക്കുടിച്ചു ജീവിച്ച ജനപ്രതിനിധി മന്ത്രിയാകും, അവൻ പിറ്റേദിവസം കോടികളുടെ ഉടമയാകും
  • ഇന്നത്തെ ഇന്ത്യയ്ക്ക് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത് പൊതുജനങ്ങളുടെ സാമ്പത്തിക നിലമാറ്റത്തിന് അടിയന്തിരമായി ഇന്ത്യൻ രാഷ്ട്രത്തിലെ എല്ലാവിധത്തിലുമുള്ള ക്രിയാത്മക  വിപുലീകരണങ്ങളും ആവശ്യമാണ് എന്നുള്ളതാണ്. അതിനായി സർക്കാരിന്റെ പുതിയ കുറെ നിരീക്ഷണസ്ഥാപനങ്ങളും സ്ഥാപിക്കുന്നതും, അതെല്ലാം പ്ലാനുകളിൽ ഉൾപ്പെടുത്തുകയും വേണം. ഭാവിയിൽ, എല്ലാ പുതിയ വലിയ തോതിലുള്ള ഗവേഷണങ്ങളും ഓരോരോ ഫെഡറൽ സംസ്ഥാനങ്ങളിലും എല്ലാ മേഖലകളിലും ഉൾപ്പെടുത്തണം എന്ന കാര്യം നമ്മുടെ രാജ്യത്തെ ഭരണകൂടം അറിഞ്ഞിരിക്കണം. ഇങ്ങനെയുള്ള ഒരു വിഷയം മന്ത്രിമാരോ പാർലമെന്റോ, നിയമസഭകളോ, ഇന്നുവരെ ആരും ചിന്തിച്ചിട്ടില്ല. ഏത് സർക്കാരുകളുടെയും ഗതിമാറ്റത്തിൽ  നിയന്ത്രണങ്ങളുടെ വന്യമായ കാടും ഉൾപ്പെടുന്നു. സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും ശ്വാസം മുട്ടിക്കുന്ന സർക്കാർ ഉത്തരവുകൾ, നടപടിക്രമ നിയമങ്ങൾ തുടങ്ങിയവ നിഷ്കരുണം ഉണ്ടാക്കുന്നു. തുടക്കത്തിൽ കേരള സംസ്ഥാനത്തിനും മുനിസിപ്പാലിറ്റികൾക്കും ഓരോരോ  പഞ്ചായത്തുകൾക്കും ലഭിക്കുന്ന കോടിക്കണക്കിന് വിവിധ സംഭാവനകൾ ലാഭിക്കില്ലെങ്കിലും, കുറയുന്നത് ദുരിതബാധിതരായ പൗരന്മാർക്ക് ബുദ്ധിമുട്ടും പൗരന്മാർക്ക് പണവും കുറവാണ് എന്നതാണ് യാഥാർത്ഥ്യം..ജനങ്ങൾ അവരുടെ ആവശ്യങ്ങൾ ചെയ്തുലഭിക്കുവാൻവേണ്ടി ജനം വോട്ടു നൽകി ഒരുവനെ പഞ്ചായത്തു മെമ്പർ , നിയമസഭാംഗമോ, പാർലമെന്ററി അംഗമായോ തെരഞ്ഞെടുത്തു വിടുന്നു. അവൻ ജനങ്ങൾക്കുവേണ്ടി ജോലിചെയ്യാനുള്ളവനാണ്. ജനങ്ങൾ ആവശ്യപ്പെടുന്ന ജോലി അവൻ ചെയ്യാനുള്ള കടമയുണ്ട്. എന്നാൽ അവൻ ഞങ്ങളുടെ മേൽ നികുതി പിരിക്കാൻ നിയോഗിച്ച കാട്ടാളനല്ല എന്ന് അവർ മനസ്സിലാക്കണം. അവൻ ഞങ്ങളുടെ അധികാരിയല്ല എന്ന് ജനങ്ങൾ അറിയണം.
  • ജലവൈദ്യുതിഉത്പാദനം കാലഹരണപ്പെട്ടതാണ്. നവീന വൈദ്യുതി ഉത്പാദനം ജനങ്ങൾക്കു വിട്ടുനൽകു.
  • കേരളത്തിലെ ജനങ്ങൾക്ക് അവരുടെ പ്രോപ്പർട്ടിയുടെ മൗലീക അവകാശങ്ങൾ ഇന്ന് നിയമം ഉണ്ടാക്കി ജനങ്ങളെ ഭീഷണിപ്പെടുത്തി മൗനികളാക്കുന്നു. ഇത് കഴിഞ്ഞാൽ, പ്രത്യേകിച്ച് ഒരു  നിർമ്മാണ, ഭൂനിയമം നികുതി നിക്ഷേപത്തിന്റെ നാല് ചക്ര ബ്രേക്കായി മാറിയിരിക്കുന്നു. നിർമ്മാണ ആസൂത്രണം, കെട്ടിട പെർമിറ്റ്, കെട്ടിട പരിശോധന നടപടിക്രമങ്ങൾ തുടങ്ങിയവ. ലളിതമായ ഒരു ഒറ്റ കുടുംബ വീടിനുള്ള കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റുകൾക്ക് പോലും കാത്തിരിക്കാൻ വളരെ സമയമെടുക്കും. നിർമ്മാണ സമയത്ത് പഞ്ചായത്ത് ഓഫീസുകൾ എത്ര തവണ വീട് പണിയിപ്പിക്കുന്ന കർഷകൻ കയറിയിറങ്ങി വരേണ്ടതുണ്ട്കേരളത്തിലുള്ള  ജനങ്ങൾക്ക് എന്നും എക്കാലവും ആവശ്യമായ, കുടിവെള്ളംപോലെ തന്നെ, പ്രധാനപ്പെട്ട ഒരു കാര്യമാണ് ജനങ്ങൾക്ക് ആവശ്യമായ ഇലക്ട്രിസിറ്റി ലഭിക്കുന്ന ഒരു സംവിധാനം ഉണ്ടാവുക. എല്ലാവരുടെയും വീടുകളിൽ ഇക്കാലത്ത്‌ ഇലക്ട്രിസിറ്റി ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. സർക്കാർ ചില അസ്വാഭാവിക കാരണങ്ങൾ പറഞ്ഞുകൊണ്ട് വൈദ്യുതിയുടെ ചാർജ് വളരെ വർദ്ധിപ്പിക്കാനും തീരുമാനം ഉണ്ടാക്കുന്നു. കാരണം, കേരളത്തിൽ ജലസംഭരണികളായ ജല  ഡാമുകളിൽ വെള്ളം കുറവായി വരുന്നു എന്നതാണ്. ഒരു കാര്യം ഇവിടെ പറയാനുണ്ട്. ഇന്ന്  വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് അതിനെക്കുറിച്ചു ആദ്യമായി കുറെ അറിവ് സമ്പാദിക്കണം. ജലവൈദ്യുതി നിർമ്മിതിയിൽ നിന്നും കേരളം വിടപറയേണ്ട സമയം എന്നേ കടന്നുപോയി. ! കേരളത്തിൽ അനേക ആയിരം എൻജിനീയർമാർ ഉണ്ട്, വിദഗ്ധർ ഉണ്ട്. ഭാവി കേരളത്തിന് ഇനി ഏറ്റവും ചെലവ് കുറഞ്ഞ തോതിൽ സോളാർ എനർജിയും നിർമ്മിക്കാം, അതല്ലെങ്കിൽ വിൻഡ് എനർജി ഉത്പാദിപ്പിക്കാം. ജലം ശേഖരിച്ചു വൈദ്യുതി ഉണ്ടാക്കുവാൻ ഇനി കേരളം ശ്രമിക്കരുത്. ഭാവികാലത്തേയ്ക്ക് സർക്കാർ ഒരു തീരുമാനം ജനങ്ങൾക്കുവേണ്ടി ഉണ്ടാക്കണം. ഓരോ വീട്ടുടമകൾക്കും അവരുടെ വീടുകളോട് ചേർത്തു സോളാർ എനർജിയും  ഉണ്ടാക്കുവാൻ അവകാശം നൽകണം. അതിനുള്ള പണികൾക്കുവേണ്ടിയുള്ള അനുവാദത്തിനു വേണ്ടി കാത്തിരുത്താതെ ഓരോ വീട്ടുടമയ്ക്കും അവരവരുടെ ആവശ്യം അനുസരിച്ചുള്ള ഒരു നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കണം. ഇത് ഭാവിയിൽ നമ്മുടെ കേരളജനങ്ങൾ പ്രതീക്ഷിക്കും. ഈ വക തീരുമാനങ്ങൾക്ക് നിയമസഭയെ ആശ്രയിക്കാത്ത ഒരു നല്ല സംവിധാനം ഉണ്ടാകണം. സർക്കാരിന്റെ അടിമകളല്ല ഇന്ത്യൻ പൗരന്മാർ എന്ന് ജനപ്രതിനിധികൾ മനസ്സിലാക്കണം
  • അതുപോലെ ഏറെ പ്രധാനപ്പെട്ട കാര്യമാണ്, ഇലക്ട്രിസിറ്റി മീറ്റർ  റീഡിങ്ങിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ അനേകമാണ്മീറ്റർ റീഡ് ചെയ്യാനെത്തുന്ന ജോലിക്കാർ വീട്ടുടമയെ മുൻകൂട്ടി അവർ മീറ്റർ റീഡ് ചെയ്യുന്നതിന് വരുന്ന കാര്യം അറിയിക്കുന്നില്ല. മീറ്റർ റീഡ് ചെയ്യുന്നതിൽ അനേകം ക്രമക്കേടുകൾ ഞാൻ പോലും നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഇലക്ട്രിസിറ്റി ബോർഡ് ഇനി മുതൽ ഓരോ ഉപഭോക്താക്കളും നേരിട്ട് റീഡ് ചെയ്ത കണക്ക് ബോധിപ്പിച്ചു ചാർജ് നേരിട്ട്  അടയ്ക്കുവാനുള്ള പുതിയ സംവിധാനം ഉണ്ടാക്കണം. വീടിനു വെളിയിലെ ഭിത്തിയിൽ മീറ്റർ ഉറപ്പിച്ചിരിക്കുന്നതുകൊണ്ട് വിവിധതരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇലക്ട്രിസിറ്റി ബോർഡ് അവരുടെ താല്പര്യമനുസരിച്ചുള്ള ഒരു നിലപാടെടുക്കുന്നത് ജനവിരുദ്ധമാണ്. ഇതുപോലെ തന്നെ ജനങ്ങളുടെ സ്വന്തം ഭൂസ്വത്തുക്കളിലും സർക്കാർ എടുത്ത കടുത്ത തീരുമാനങ്ങൾ ജന വിരുദ്ധമാണ്.ഇതേപ്പറ്റി ഭൂഉടമയും  ഉപഭോക്താവും  പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചാൽ ഹൈക്കോടതിക്കു മനസ്സിലാക്കാൻ കഴിയും.
  • കോടതിയും ജഡ്ജിമാരും നമ്മുടെ നീതിസംരക്ഷകരല്ല.
  • പിന്നീട് വ്യക്തമാകുന്ന പോരായ്മകൾക്ക് വാസ്തുശില്പിയും വീടിനുള്ള  നിർവഹണ നിർമ്മാണ കമ്പനിയും ഉത്തരവാദികളാകട്ടെ. സർക്കാർ ഒരു റോഡോ ഒരു പാലമോ നിർമ്മിക്കാനുള്ള ഒരു  തീരുമാനത്തിനായി  15 മുതൽ 20 വർഷം വരെ എടുക്കുന്നത് എന്തുകൊണ്ടാണ്? മാത്രമല്ല, ഇന്ന് എന്തുകൊണ്ടാണ് കേരളത്തിൽ  കോടതികളുടെ മുമ്പാകെയുള്ള നടപടികൾ തീരാൻ ഇത്രയും കാലം കാത്തിരിക്കുന്നത്? ഇന്നത്തെ കേരള സംസ്ഥാനത്തിന് ബാധകമായ ജനങ്ങളുടെ എല്ലാ കാര്യങ്ങളിലൂടെയും സമ്പദ് വ്യവസ്ഥയിലും, അതുപോലെ പ്രാദേശിക ബ്യൂറോക്രസിയിലും ആർക്കാണ് കാണാൻ കഴിയുക,സബ്സിഡി കാടിലൂടെ ആർക്കാണ് ഇപ്പോഴും കാണാൻ കഴിയുക ? ഇപ്പോൾ കേരളം ഭരിക്കുന്ന ഭരണകഷികൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഏറെ തൃപ്തിയായ വിധമുള്ള നികുതിക്കൊള്ളയുടെ ഫലം അവർ രുചിക്കുന്നത് ജനങ്ങൾക്കറിയാം, എന്നാൽ ജനങ്ങൾക്ക് മുഴുവൻ ഇങ്ങനെ നല്ല സാമ്പത്തിക സാമൂഹിക വികസനസാദ്ധ്യതകൾ പകർന്ന്  നൽകുവാൻ അവസരം നൽകുന്നതിൽ അധികാരികൾ ശ്രദ്ധിക്കുന്നില്ല. കേരളത്തിൽ ഉടനെ  അടുത്തു വരുന്ന ഓണാഘോഷത്തിനുവേണ്ടി സർക്കാർജീവനക്കാർക്ക്‌മാത്രം നാലായിരം രൂപ ബോണസ് നൽകുവാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയുണ്ടായി. കേരളത്തിൽ ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ മാത്രമാണോ ഉള്ളത്? കേരളത്തിലെ സാമ്പത്തികത്തകർച്ചയിൽ ഉള്ള സാധാരണ ജനങ്ങൾക്ക് ആഘോഷങ്ങൾ പൊടിപൊടിക്കാൻ വേണ്ടി പണം ആര് നൽകും? അഴിമതി നടത്തുന്നവരെക്കുറിച്ചു അഭിപ്രായം പറയുന്നവരെ അത് ശരിയോ തെറ്റോയെന്ന് അന്വേഷിക്കാതെ അഭിപ്രായം പറയുന്നവർ പാര്ലമെന്ററിലെ അംഗമാണോ, ഏതോ ഒരു  നിയമസഭാംഗമാണോ,  എന്നുപോലും കോടതി നോക്കാതെ കടുത്ത ശിക്ഷാവിധി ഉണ്ടാക്കും. 

സ്വന്തമായവ ഒരുമിച്ച് വളരുമോ? ഈ ചോദ്യം ഇന്ത്യക്കാർ ഇന്ത്യയുടെ സ്വന്തം ഭാവിയെക്കുറിച്ച്  ചിന്തിക്കണം. തീർച്ചയായും, ഒരുമിച്ച് വളരുന്നത് ഒരുമിച്ച് വളരണം. ഇതിനായി, പരസ്പരമുള്ള  അംഗീകാരത്തിനും സഹാനുഭൂതിക്കും ആവശ്യമായ വ്യവസ്ഥകൾ ഇന്ത്യക്കാർക്ക് മനസ്സിൽ  ആവശ്യമാണ്. സംഘടിത സാമൂഹിക ശക്തികൾ മന്ദഗതിയിലാവുകയാണോ? ഇന്ന് സ്വതന്ത്ര ഇന്ത്യക്കുണ്ടായിരുന്ന സംഘടിത ശക്തി ഇന്നത്തെ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ രാഷ്ട്രീയ പാർട്ടി ആയുധം ഉപയോഗിച്ച് തന്നെ തകർത്ത അനുഭവമാണ് നാം കാണുന്നത്. സംഘടിതമായ ഒരു ജനാധിപത്യത്തിനായുള്ള വിദ്യാഭ്യാസപദ്ധതിക്ക്, തീർച്ചയായും വിദ്യാലയങ്ങളുടെയും  സർവകലാശാലകളുടെയും മാത്രമല്ല, നമ്മുടെ മാതാപിതാക്കൾ, മത സമൂഹങ്ങൾ, സാംസ്കാരിക-കലാ സംവിധാനങ്ങൾ മുതലായവയുടെയും സ്പോർട്സ് ക്ലബ്ബുകളുടെയും ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളുടെയും പ്രത്യേകിച്ച് മാധ്യമങ്ങളുടെയും ടെലിവിഷൻ എന്നിവയുടെയും പ്രധാന കടമയാണെന്ന് ഇന്ത്യൻ ജനത ഓർമ്മിക്കണം

നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ പരിതാപകരമായ അവസ്ഥ.

രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രശസ്തി പൂജ്യത്തിലാണ്. ഇതെങ്ങനെയാണ്  ? ഇന്ത്യയിലെ രാഷ്ട്രീയക്കാരും പാർട്ടികളും ഒടുവിൽ ചർച്ചയിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.. സമൂഹത്തിന്റെ നിരാശ ആത്മവിശ്വാസത്തിന്റെ പരിതാപകരമായ വലിയ  രാഷ്ട്രീയ പ്രതിസന്ധിയായി വർദ്ധിച്ചു കഴിഞ്ഞിരിക്കുന്നു.. നിർഭാഗ്യവശാൽ, അത് ശരിയാണ് - മിക്കവാറും എല്ലാം, അപ്പോൾ എനിക്ക് ഫൈനൽ എന്ന വാക്ക് ഉപേക്ഷിക്കാൻ കഴിയില്ല. അത്  ഇങ്ങനെ പറയാം: ഇന്ത്യൻ ജനാധിപത്യത്തിൽ ജനങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസം പൊതുവെ കുത്തനെ താഴേയ്ക്കു നിലം പതിച്ചു കഴിഞ്ഞു  

ഈ സാഹചര്യത്തിൽ ഒരു തുറന്ന രാഷ്ട്രീയ, നയതന്ത്ര കൂടിക്കാഴ്ച ആവശ്യമാണെന്ന് ഞാൻ അഭിപ്രായപ്പെടും. കാരണം മണിപ്പൂരിലും മാത്രമല്ല ഇന്ത്യയുടെ സമാനമായ മറ്റ് പ്രദേശങ്ങളിലും ഉണ്ടാകുന്ന സമീപകാലത്തെ തീവ്രവാദആക്രമണത്തിൽ, അതിന്റെ പങ്ക്. കാരണം നമ്മുടെ അടിസ്ഥാന നിയമത്തിന് എതിരാണെങ്കിലും, ഇന്ത്യാ ഗവൺമെന്റ് ഒരു ദൗത്യം സ്വയം കണ്ണടച്ചു  നിഷേധിക്കുന്നത് അനീതിയാണ്. ഇന്ത്യൻ പൗരന്മാർക്കെതിരായ ഭീകരമായ  അക്രമത്തിന്റെ വസ്തുത നമ്മളിൽ നിന്ന് അകറ്റാൻ കഴിയുന്നിടത്തോളം നമ്മുടെ ഇന്ത്യൻ സർക്കാർ നടപടികൾ  സ്വീകരിച്ചിട്ടില്ല അത് നമ്മുടെ അടിസ്ഥാന നിയമത്തിന് എതിരാണ്. അടുത്തകാലത്തെ ഇന്ത്യൻ പൗരന്മാർക്കെതിരായ അക്രമത്തിന്റെ  തുടർച്ച അകറ്റാൻ കഴിയുന്നിടത്തോളം നടപടികൾ നടപ്പാക്കുകയെന്നത് സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യപരമായി രൂപീകൃതമായ ഓരോരോ  സംസ്ഥാനങ്ങളുടെയും കേന്ദ്രസർക്കാരിന്റെയും.കടമയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് എന്നും അവകാശപ്പെട്ട ഭരണഘടനാനിയമപ്രകാരം ഇന്ത്യയിലെ ജനങ്ങൾക്കുള്ളതാണ് ഇന്ത്യ എന്നൊരു  യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. ഇന്ത്യയിൽ ജനങ്ങളുടെ ഭൂസ്വത്ത് സർക്കാരിന്റേതല്ല, ജനങ്ങളുടേതാണ്. അതിനു സർക്കാർ അധികനികുതിനിയമം പ്രയോഗിച്ചു ജനങ്ങളുടെ പണം കൊള്ളയടിക്കരുത്. അതുതന്നെ നിയമവിരുദ്ധമാണ്, ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയിലെ ജനങ്ങളുടെ ഐഡന്റിറ്റി രാഷ്ട്രീയക്കാർക്കും സർക്കാരിനും വിലപേശാനുള്ള കാര്യമല്ല.  

ഇന്ത്യയിൽ വിദ്യാഭ്യാസം സൗജന്യമാക്കണം, ഇന്ത്യയിലെ മുഴുവൻ യുവജനങ്ങൾ ഇന്ത്യയിൽ ജനിച്ചവരാണ്. അവർക്ക് ഇന്ത്യയിലെ സുരക്ഷിതജീവിതത്തിന് സർക്കാർ ഉറപ്പ് നൽകണം. അത് ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിനുശേഷം അപ്രകാരം ഒരു കാര്യം ഉണ്ടായില്ല. ഇന്ത്യയിൽനിന്ന് യുവജനങ്ങൾ, ഇന്ത്യയുടെ ഭാവി വികസിപ്പിക്കേണ്ടവർ, ഭാവിയെപ്പറ്റി ഭയന്ന് അന്യരാജ്യങ്ങളിൽ  അഭയാർത്ഥികളെപ്പോലെ ചേക്കേറുന്നു. അതിനുള്ള ഏറ്റവും വലിയ സഹായം നൽകുന്നവർ രാജ്യദ്രോഹികളാണ്. ഇന്ത്യയ്ക്ക് വേണ്ടി സ്വാതന്ത്ര്യസമരം ചെയ്‌തവർ ഇന്നുണ്ടായിരുന്നെങ്കിൽ ? യുവജനങ്ങൾ ഇന്ത്യയുടെ ആത്മാവാണ്. യുവജനങ്ങൾ ഇന്ത്യയുടെ ജീവനാണ്. ഇന്ത്യയുടെ എല്ലാ വിധത്തിലുമുള്ള വികസനത്തിനും യുവജനങ്ങൾ രാജ്യത്തിന്റെ നട്ടെല്ലാണ്. സമീപകാലത്ത്  കേരളത്തിൽനിന്നും അനേകകായിരം യുവജനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും കൂടാതെ കാനഡ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കും എന്ന ലക്ഷ്യത്തിൽ എത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം നാം അറിയണം, ഇത്തരമുള്ള ചില കുടിയേറ്റങ്ങൾ നടക്കുന്നതിൽ അനേകം പേർക്ക് സാമ്പത്തിക സഹായം കേരളത്തിലുള്ള ചില ബാങ്കുകൾ നൽകുന്നുണ്ട്. അതുപക്ഷേ, ലഭിക്കുന്നത് ബാങ്കിൽ ചിലരുടെ സ്വത്തുക്കൾ പോലും ഈട്  നല്കിയാണെന്നുള്ള വാർത്തകൾ വരുന്നുണ്ട്. മറ്റൊന്ന്, ചില രാജ്യങ്ങളിലേക്ക് പോയിട്ടുള്ള ചില യുവതികളും യുവാക്കളും ആ രാജ്യത്തിലെ കാര്യങ്ങൾ മനസ്സിലാക്കാതെ യു-ട്യൂബ് വഴി അനേകം തെറ്റായ വിവരണം നല്കുന്ന ചില മെയിലുകൾ കാണുകയുണ്ടായി. ഉദാഹരണമായിട്ട്, ജർമ്മനിയെപ്പറ്റിയുള്ള ചില തെറ്റായ കാര്യങ്ങൾ വിവരിക്കുന്ന യൂ-ട്യൂബ് അവതരണങ്ങൾ-പലതു കാണുകയുണ്ടായി. അതിന്റെ പിൻവാതിൽ ഉദ്ദേശമെന്ത്, എപ്രകാരമാണ് എന്നറിയാതെ യുവ ജനങ്ങൾ വിദേശരാജ്യത്തേയ്ക്കുള്ള  ആവേശ കുടിയേറ്റത്തേക്കുറിച്ചു സംശയദൃഷ്ടിയോടെ കാണേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് തരുന്നു. അതിൽ ആരും കുടുങ്ങിപ്പോകരുത് എന്ന് ഇവിടെ കുറിക്കട്ടെ. യൂ-ട്യൂബിൽ നൽകുന്നത് അവതാരകരുടെ സ്വകാര്യതാല്പര്യങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്ജർമ്മൻ ഭാഷ ശരിയായി പഠിച്ചിട്ടില്ലാത്ത ചില യുവതീ-യുവാക്കൾ ഈ പ്രത്യേക യൂ- ടുബ്  ചാനലിലൂടെ ജർമ്മൻ ഭാഷാ അദ്ധ്യാപനം പോലും നടത്തുന്ന പ്രോഗ്രാം ഉണ്ടായിരുന്നു. കേരള സംസ്ഥാനത്തിൽനിന്നും ഇക്കഴിഞ്ഞനാളിൽ കുടിയേറിയിട്ടുള്ള ഇവർ മലയാളിയുടെ കൊലയാളി മനഃശാസ്ത്രം ഉൾക്കൊണ്ടവർ തന്നെയാണെന്ന് പറയാം

ഇന്ത്യ മൂന്നുവർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയാകുമെന്നുള്ള  നുണയുടെ പ്രവചനം നടത്തുന്ന ഇപ്പോഴുള്ള പ്രധാനമന്ത്രി സ്വതന്ത്ര ഇന്ത്യയെ വിഷവിത്തുകൾ വിതച്ചു നശിപ്പിച്ചു കൊണ്ടിരിക്കുന്നു. കാർഷിക ആവശ്യത്തിനുള്ള വളച്ചാക്കുകളുടെ പുറത്ത് നരേന്ദ്രമോദിയുടെ ഫോട്ടോ പതിപ്പിച്ചു വേണം വിൽപ്പന ചെയ്യുവാൻ എന്ന് സർക്കാർ കല്പനകൾ  ചെയ്തിരിക്കുന്നു. ഇതിന്  ഒരു തെളിവാണ് നരേന്ദ്രമോദി ജനങ്ങളെ വിഴുങ്ങുവാൻ ഒരു തരംതാണ മാർഗ്ഗം ഉണ്ടാക്കിയത്. അതുപോലെ നുണവാഗ്ദാനത്തിനുള്ള വമ്പൻ തിരിച്ചടിയാണ് നാമിപ്പോൾ അറിയുന്നത്."യൂറോപ്യൻ നാണയം എന്നനിലയ്ക്ക് ഇന്ന് ഒരു "യൂറോ "ലഭിക്കണമെങ്കിൽ, നരേന്ദ്ര  മോദിയുടെ ഭരണം വന്നതോടെ, ഇപ്പോൾ 100 രൂപ നൽകണം.കഴിഞ്ഞനാളുകളിൽ നരേന്ദ്ര മോദി  പ്രവചിച്ചിരുന്ന ഇന്ത്യയുടെ വമ്പൻ സാമ്പത്തികവളർച്ചയുടെ വികസനമാണോ ഇതെന്ന് നമ്മൾ അറിയണം. ഇന്ത്യൻ സാമ്പത്തികനില നിലംപതിച്ചുവെന്നതിന് പ്രകടമായ തെളിവായല്ലോ.

കാർഷികരംഗത്തെ തൊട്ടുകളിച്ചു കർഷകരെ നശിപ്പിക്കാനുള്ള അധികാരം ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്കില്ല. സർക്കാർ തീരുമാനമാണെന്ന അറിയിപ്പ് പറഞ്ഞുള്ള കർഷകവിരുദ്ധനികുതി നിയമസംവിധാനത്തെ ജനങ്ങൾ നിഷേധിക്കണം. ജനങ്ങളുടെ ആവശ്യങ്ങളെ സംരക്ഷിക്കാനും നിറവേറ്റാനും വേണ്ടിയാണ് പൗരന്മാർ അവരുടെ പ്രതിനിധികളെ അഥവാ അവർക്കുവേണ്ടി ജോലി ചെയ്യേണ്ടവരെ വോട്ടുകൾ നൽകി ഒരാളെ തെരഞ്ഞെടുത്തു പാർലമെന്റിലോ, നിയമ സഭയിലോ കയറ്റിവിടുന്നത്. ഇവർ ജനങ്ങളുടെ അധികാരികളല്ല, ജനങ്ങൾക്കുവേണ്ടി സേവനം ചെയ്യാനുള്ളവരാണ് എന്ന് ഇക്കൂട്ടർ മനസ്സിലാക്കണം. രാഷ്ട്രീയക്കാരായ കൊള്ളക്കാരാരോട് നമുക്ക് ഒരു കാര്യം തുറന്നു പറയാം: ജനങ്ങൾ അറിയുന്ന വികസനകാര്യങ്ങളിൽ വ്യക്തതകൾ ഇല്ലാത്ത ഒരോരോ പുതിയ പ്രവചന വാഗ്ദാനങ്ങളും പറഞ്ഞുകൊണ്ട് ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ അന്തരീക്ഷം മലിനപ്പെടുത്തരുത്. 

ഇല്ല- നമ്മുടെ ജനതയുടെ സ്വാതന്ത്ര്യത്തെയും ഏകീകരണത്തെയും നമ്മൾ ഇന്ത്യൻ ജനത യഥാർത്ഥത്തിൽ ഇങ്ങനെയല്ല സങ്കൽപ്പിച്ചത്, ഇന്നത്തെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സങ്കൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ പ്രതിസന്ധിയിലായ  സംസ്ഥാനത്തെയും സമൂഹത്തിലെയും മറ്റ് സംഭവവികാസങ്ങൾക്ക് ഇത് ബാധകമല്ല : പാർട്ടികളുടെ തകർന്ന അവസ്ഥ, മന്ദഗതിയിലുള്ള സമ്പത് വ്യവസ്ഥ, വിദേശികളോട്, വിദേശങ്ങളിൽ ജീവിച്ചിരിക്കുന്ന ഇന്ത്യക്കാരോട് പോലും ശത്രുതാ മനോഭാവം എന്നിവ പൊതുവെ പരിതാപകരമായ ഒരു അവസ്ഥയെ പ്രതിനിധീകരിക്കുന്നു. നമുക്ക് ഇപ്പോൾ വേണ്ടത് ധൈര്യവും ആവേശവും രാഷ്ട്രീയം പുതുക്കാനുള്ള ഇച്ഛാശക്തിയുമാണ്. ഇനിയും കേരളത്തിലെ ഇപ്പോഴത്തെ സർക്കാരും ഇന്ത്യൻ സർക്കാരും അടുത്തുവരുന്ന തെരഞ്ഞെടുപ്പിലൂടെ വീണ്ടും  പ്രാബല്യത്തിൽ വരില്ലെന്ന് പ്രതീക്ഷിക്കുന്നു. //-

****************************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

*****************************************************************************************