Montag, 19. Juli 2021

DHRUWADEEPTI // Journey Of Missionary Priest // Founding of Regional Pastoral Centre. // Fr. George Pallivathukal


Journey Of Missionary Priest // 

 Founding of Regional

Pastoral Centre

 
Fr. George Pallivathukal

To Manila for Higher Studies-

Fr. Amalopavdas, the National Director, wrote to MISSIO, Aachen, Germany on my behalf and got a Scholarship for me to go for specialization in Catechetics. I had the choice either to go to Paris in France or to Manila in the Philippines. My plan was not merely to get a degree, but to equip myself to work effectively in a Mission diocese. Fr. Ed Daly S.J suggested to me that Manila would be better place for my purpose. I spoke to Bishop Theophane about my plan and since I was going on a scholarship he had no objection to my going to Manila for higher studies. Bishop appointed Fr. Charles acting in charge of Dhanora and Fr. Mathew. P. Chalil as the priest in-charge of Nainpur. I got admission in the East Asian Pastoral Institute (EAPI) under the Ateneo De Manila University, Philippines and on the 31st August 1978 I joined this Institute. There were eleven Indians amoung a total of 71 candidates from 28 nations from Asia, Pacific, and African countries. Two of my acquaintances Fr. Jose Palathinkal of Indore and Fr. Stanis Paul of Raipur were in the group.

 Bishop Theophane -Madhyapradesh

The Director of the Institute was Fr. Adolfo Nicholas. He is today the General of the Jesuits. WE had many eminent Professors, Priests and Lay people, who were willing to help students according to their need and request. The laity were very much at my heart. If the Church is what the Vatican council II teaches us then 99.5 % of the church is the Laity. They play a very passive role in the church today. If they were animated to get involved in the building up of the Church the entire face of the Church would change. This was my conviction. So I wanted to prepare myself to go to the Laity. Dr. Jose Calle S.J helped me in my search. He gave me a lot of references and models. We had access to three libraries namely the EAPI Library, the University library and San Jose Jesuit Seminary Library. I spent much of my time in the Library, some days till 2-O'clock in the morning. WE had access to the EAPI Library 24 hours of the day. Fr. J. Calle guided me wholeheartedly. 

I was impressed by what the South Korean Bishops did get the laity involved in evengelization and in the building up of their Church. The Bishops of Korea wrote a joint pastoral letter addressed to families. Even family recieved a letter signed by their Bishops. The Bishops asked their people big and small, young and old a very small thing that is, to tell to at least five people every day who jesus was for them and why they followed Him. This brought about a revolutionary change in the Church of South Korea. I thought if Korea could do it we too can do it.  

Indiscussed with Fr. Clarke S J the National Chaplain for Kursillos, a world wide lay organizarion, about the role of Kursillos as a lay movement in the church. Fr. Clarke was also our Professor of Anthropology. He told me that the Kursillos or such organizations do not have wider impact in the life of the Church. He said a new movement was emerging in the Church and that was "Small Christian Communities" based on Gospal sharing. Small Christian Communities were getting stronger in the Philippines those days as a Christian answer to the misrule of President Ferdinand Marcos, Just as the Small Christian Communities came up in South America as an answer to utter poverty and in South Africa as an answer to the apartheid (colour discrimination between blacks and whites) Small Christian Communities in South America took the form of liberation theology which brought about a sort of revolution and confusion in the Church. It was people like Bishop Bosco Penha of Bombay, Archbishop Susai Pakiam of Trivandrum and Fr. Vijay Thomas of Nagpur who later worked hard to show the SCCs as a "new way of being the Church" in India or as a way of being a strong believing community involving the laity. I was in touch with this movement in the Philippines already from 1978-79.

Accidental Death at Home 

My sister Mary who had left the convent and was working in Chennai found a life partner. The boy was an engineer of Kerala origin but born and brought up in Chennai. His father was Dr . Peter D' Cunha and my sister wrote to me about the proposed marriage. The boy's party wanted to have the marriage blessed in the Velankanni Shrine. I told them to go ahead with their plan and not to wait for my return from the Philippines. My sister went home and with the home people she was going by road to Velankannifor the marrage. On the 27th December, 1978 the marriage party met with an accident in which my elder sister, my own paternal uncle and three of their children, altogether six people died on the spot. I was in Bontoc, a remote village in the Philippines at that time. I received the message about the accident through Radio Veritas, Manila and immediately I left for Manila. The next day the authorities of EAPI arranged to send me home. By the time I reached home in Kerala the funerals were over. My younger sister for whose marriage they were all going to Velankanni and my nephew were in the hospil with severe injuries. I stayed at home for two weeks. My sister and my nephew were slowly recovering. So I went back to manila to continue my studies. When my sister recovered from her shock and injuries, her marriage with the same boy was solemnized in our parish church in Kerala.

Appointed Regional Director of Christian life.

When I was still in Manila Pursuing my studies the Madhyapradesh Bishops appointed me as Director for Christian life for the entire region of Madhya Pradesh. Those days the present Chattisgarh was also a part of Madhya Pradesh. Christian life commission consisted of three diferent disciplines, namely Catechetics, Liturgy and Bible. Bishop Theophane wrote to me that the M.P. Bishops asked for my service the region and therefore when I return I would have no funktion as the Regional Director. 

Cardinal Lourduswami visits Manila.

 Cardinal. Lourduswamy

Cardinal Lourduswamy was the prefect of the Congregation for propagation of faith in Rome. He was the brother of Fr. Amalorpavdas and when I was doing my training in Bangalore he was the Archbishop of Bangalore. He used to come to the centre often and I knew him personally. When he saw me in the EAPI he recognized me and spoke to me. I told him about my new appointment to serve the region of Madhya Pradesh and told him also that I would need his assitance to build up a Regional Pastoral Centre. He promissed and assured me full support for my new ministry. I completed my studies at the EAPI and returned to Jabalpur in May 1979.

Madhya Pradesh Regional Pastoral Centre,Tindini- Preparation.

On my return from Manila both Fr. Charles Lobo and I were transfered from Dhanora-Nainpur to Binjhia and myself as Regional Director of Pastoral service. I was supposed to work under the Madhya Pradesh Bishop's commission for Christian life of which Bishop Theopfane was the Chaiman and Bishop Philip Ekka of Raipur and Bishop Abraham Viruthukulangara of Khandawa were the members. I was appointed Secretary to this commission. As the secretary I had no attend the Bishop's conference whenever they met and present reports, plans, budgets etc. and keep the Bishops informed of evrything that was happening in the region in this field.

My first attempt after reaching Binjhia was to find a suitable place for a Regional Pastoral Centre. The Three Bishops of the Commission came to Binjhia, measured the land belonging to the parish and gave me a samll plot of land to build a Regional Pastoral Centre. I had big plans, I needed more land and Fr. Charles and I were on the look out for a better place to build the centre. Once I had gone to Udaipur in Rajastan conduct a programme for school teachers. On my return to Binjhia, as I got down from the rickshaw, Fr. Charlescame out of his room and told me to leave my suitcase on the verandah and get behind him on the motor bike without telling me the reason. I could sense some excitment with him.

 Jabalpur ( in green colour)

He had managed to find a ten acre land in Tindini, just 10 km.away from Mandla on the Jabalpur Mandla raod touching the National Highway. The land belonged to Dr. Vaidya of Katra hospital and he was ready to give to us for Rupees Thirty thousand only. I informed my Bishop about the availability of this land and the Bishop agreed to buy the land immediately. I got it registered in the name of the Diocesan Corporation of Jablpur. 

A surprise visitor

As soon as Archbishop Leobard heard that I bought a piece of Land for the Regional Pastoral Centre he came unanaunced and drove into the Binjhia church giving us all a surprise. As soon as he came unannounced and drove into the Binjhia church giving us all a surprise. As soon as he came in he said, " Come show me the land". We had a tea together and we all went to Tindini. We were exited about Bishop Leobard's visit. We were not prepared to make him bless and lay the foundation stone for the centre. We gave him a spade and requested him to do the first breaking of the ground. After breaking the ground Arch Bishop Leobard made a prophetic statement. Besides Charles and myself, Fathers Antony Thattil, Peter Edappally and two more priests were present on the spot. The Arch Bishop addressed me and said " George, This centre will remain an orphan in your hands, I know you will put your heart and soul into it and you will build up this centre to to its fullness. I remembered these prophetic words of the Arch Bishop Leobard when I was leaving the Regional Partoral Centre at Tindini, which I founded, with tears in my eyes. //-

**************************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Montag, 12. Juli 2021

ധ്രുവദീപ്തി: // അവലോകനം // Part-2 // ആശങ്കകളിൽ മുങ്ങിത്താഴുന്ന ക്രൈസ്തവസഭാംഗങ്ങൾ // George Kuttikattu

 ആശങ്കകളിൽ മുങ്ങിത്താഴുന്ന ക്രൈസ്തവസഭാംഗങ്ങൾ // 

George Kuttikattu

"നമ്മെ ബാധിക്കുന്ന പാപത്തിന്റെ കഥയായി അംഗീകരിക്കുക" :

മ്യൂണിക്ക് കർദ്ദിനാൾ മാർക്സ് നൽകിയ രാജിക്കത്തിന് മാർപാപ്പ നൽകിയ മറുപടി.

 George Kuttikattu

ഫ്രാൻസിസ് മാർപാപ്പ ജർമ്മനിയിലെ മ്യൂണിക്ക് രൂപതയുടെ കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സിന്റെ രാജിക്കത്ത് നിരസിച്ചത് വീണ്ടും ചർച്ചയായി. കർദ്ദിനാൾ റൈൻഹാർഡ് മാർക്സ് സഭയുടെ ഒരു അന്തിമ ഘട്ടത്തെക്കുറിച്ചു ഫ്രാൻസിസ് മാർപാപ്പയുമായി നേരിട്ട് സംസാരിക്കുകയും അതിനൊപ്പം തന്റെ രാജിവാഗ്ദാനം ചെയ്യുകയും ചെയ്തു. മ്യൂണിക്ക്- ഫ്രീസിംഗ് രൂപതകളുടെ ആർച്ചുബിഷപ്പ് പദവിയിൽത്തന്നെ തുടരാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിച്ചതിന്റെ കാരണം എന്താണെന്ന് വാർത്താ മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. വാർത്തകൾ ചൂണ്ടിക്കാണിക്കുന്നതിങ്ങനെയാണ്. മ്യൂണിക് കർദ്ദിനാൾ മാർക്സ് മറ്റുള്ളവർക്കുവേണ്ടിയും പ്രതിസന്ധിയുടെ ഉത്തരവാദിത്ത്വം പങ്കിടാൻ ആഗ്ര ഹിക്കുന്നു. "ലൈംഗിക ചൂഷണത്തിന്റെ ദുരന്തം"- അതിനാലാണ് ഫ്രാൻസിസ് മാർ പാപ്പയ്ക്ക് രാജി വാഗ്ദാനം ചെയ്തത്. എന്നിരുന്നാലും കത്തോലിക്കാ സഭയുടെ തലവൻ കരുതുന്നത് ഇങ്ങനെ ആണ്. "മ്യൂണിക്കിലെയും ഫ്രീസിംഗിലെയും ആർച്ചുബിഷപ്പായി ത്തന്നെ ചുമതലകൾ തന്റെ ഓഫീസിൽ ഏറ്റെടുക്കേണ്ടതാണ്". പരിശുദ്ധ പിതാവി ന്റെ  മാർക്‌സിനുള്ള രാജി കത്തിനുള്ള മറുപടിയിൽ നിന്ന് അക്കാര്യം വ്യക്തമാണ്. സ്പാനിഷ് ഭാഷയിൽ എഴുതിയ ഒറിജിനൽ രേഖ വെബ്‌സൈറ്റിൽ ഒരു ജർമ്മൻ വിവർ ത്തനത്തിനൊപ്പം വത്തിക്കാൻ അത് പ്രസിദ്ധീകരിച്ചിരുന്നു. അതിപ്രകാരമാണ്

പ്രിയ സഹോദരാ, എല്ലാറ്റിനുമുപരിയായി നിങ്ങളുടെ ധൈര്യത്തിന് നന്ദി. കുരിശിനെ ഭയപ്പെടാത്തതും പാപത്തിന്റെ ഭയാനകമായ യാഥാർത്ഥ്യത്തിനു മുന്നിൽ സ്വയം താഴ്ത്താൻ ഭയപ്പെടാത്തതുമായ ക്രിസ്തീയ ധൈര്യമാണിത്. കർത്താവും അങ്ങനെ തന്നെ ചെയ്തു. (ഫിലി 2 : 5-8 ). ഇത് കർത്താവ് നിങ്ങൾക്ക് നൽകിയ ഒരു കൃപയാണ്. അത് സ്വീകരിക്കാനും അതിന്റെ ഫലം നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഞാൻ കാണുന്നു. നന്ദി. നിങ്ങൾക്ക് മാത്രമല്ല, ജർമ്മനിയിലെ സഭയും ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുകയാണെന്ന് നിങ്ങൾ എന്നോട് പറയുന്നു. ദുരുപയോഗങ്ങൾ കാരണം സഭ മുഴുവൻ പ്രതിസന്ധിയിലാണ്. അതിലുപരിയായി ഈ പ്രതിസന്ധി അംഗീകരിക്കാതെ സഭയ്ക്ക് ഇപ്പോൾ ഒരു പടി മുമ്പോട്ട് പോകാൻ  കഴിയുകയില്ല. ഒട്ടകപ്പക്ഷിനയം ഒട്ടും സഹായിക്കുന്നില്ല. നമ്മളുടെ ഈസ്റ്റർ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി പ്രതിസന്ധി അംഗീകരിക്കണം. സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും ഇവിടെ സഹായിക്കുന്നില്. ഒരു വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും പ്രതിസന്ധി സ്വീകരിക്കുക എന്നതാണ് ഫലപ്രദമായ മാർഗ്ഗം., നിങ്ങൾക്ക് സമൂഹത്തിലെ പ്രതിസന്ധിയിൽനിന്നും കരകയറാൻ മാത്രമേ കഴിയൂ. മാത്രമല്ല, നിങ്ങൾ പ്രതിസന്ധിയിൽ നിന്ന് ഒരു മികച്ച, അഥവാ മോശമായ വ്യക്തിയെന്നനിലയിൽ പുറത്തുവരുന്നുവെന്നും എന്നാൽ മാറ്റം ഇല്ലെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം മുതൽ നിങ്ങൾ ഇക്കാര്യം ചിന്തിക്കുകയാണെന്ന് നിങ്ങൾ എന്നോട് പറയുന്നു. നിങ്ങൾ ദൈവഹിതം തേടാൻ പുറപ്പെട്ടു. എന്തായാലും അത് സ്വീകരിക്കാൻ നിങ്ങൾ തീരുമാനിച്ചു. 

നമ്മൾ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്ന് ഞാൻ നിങ്ങളോട് സമ്മതിക്കുന്നു. ലൈംഗിക ചൂഷണത്തിന്റെ ദുഃഖകരമായ ചരിത്രവും അടുത്തകാലം വരെ സഭ അത് കൈകാര്യം ചെയ്ത രീതിയും. ഒരാളുടെ വിശ്വാസം ജീവിക്കുന്നതിലെ കാപട്യത്തെപ്പറ്റി ബോധവാന്മാരാകുന്നത് ഒരു കൃപയുടെ ആദ്യപടിയാണ്. വ്യക്തിപരമായും നമ്മൾ ഒരു സമൂഹമാണെന്ന നിലയിലും ചരിത്രത്തിന്റെ ഉത്തരവാദിത്തം നാം  ഏറ്റെടുക്കണം. കുറ്റകൃത്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല. ഇത് അംഗീകരിക്കുകയെന്നാൽ പ്രതിസന്ധികളിലേയ്ക് നിങ്ങളെ നയിക്കുകയാണ്‌. ഇത് എല്ലാവരും ഈ വസ്തുത അംഗീകരിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഇത് ഒരേയൊരു മാർഗ്ഗമാണ്. കാരണം, മാംസം"ഗ്രില്ലിൽ"വയ്ക്കാതെങ്ങനെ? എന്നതുപോലെ ജീവിതം മാറ്റാൻ "തീരുമാനങ്ങൾ"എടുക്കുന്നത് പ്രത്യേകം ഒന്നിനും ഇടയാക്കുകയില്ല. വ്യക്തി പരവും സാമൂഹികവും ചരിത്രപരവുമായ യാഥാർത്ഥ്യം ദൃശ്യമാണ്. ആശയങ്ങളുടെ സഹായത്തോടെ മാത്രം പോരാ, കാരണം, ആശയങ്ങളിലൂടെ ശരിയായി ചർച്ചകൾ ചെയ്യുന്നു. എന്നാൽ യാഥാർത്ഥ്യം എല്ലായ്പ്പോഴും അംഗീകരിക്കപ്പെടേണ്ടതും അതിന് വ്യതിരിക്തത ആവശ്യവുമാണ്.

ചരിത്രസംഭവങ്ങൾ ഓരോന്നും അവ സംഭവിച്ച കാലങ്ങളിലെ ഹെർമെന്യൂട്ടിക്‌സ് ഉപയോഗിച്ച് വിലയിരുത്തേണ്ടതുണ്ട് എന്നത് ശരിയാണ്. പക്ഷെ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തചുമതലയിൽനിന്ന് നമ്മളെ മോചിപ്പിക്കുന്നില്ല. ഈ സംഭവങ്ങളെ നമ്മെ ബാധിക്കുന്ന പാപത്തിന്റെ കഥയായി അംഗീകരിക്കുക. അതിനാൽ സഭയിലെ ഓരോ ബിഷപ്പും അത് അംഗീകരിക്കുകയും പരസ്പരം ചോദിക്കുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ദുരന്തത്തെ നേരിടാൻ ഞാൻ എന്ത് ചെയ്യണം? മുൻകാലങ്ങളിലെ നിരവധി തെറ്റുകൾ കണക്കിലെടുത്തു ഈ ചരിത്രഘട്ടത്തിൽ നമ്മൾ വ്യക്തിപരമായി ഇടപെട്ടില്ലെങ്കിൽപ്പോലും ഒന്നിലധികം സാഹചര്യങ്ങളിൽ നമ്മൾ ഇതിനകം പലതവണ "മിയ കുൽപ" ഉച്ചരിച്ചു. കൃത്യമായി പറഞ്ഞാൽ ഈ സ്വഭാവമാണ് നമ്മൾക്ക് ആവശ്യം എന്നതിനാൽ ഒരു പരിഷ്‌ക്കരണം ആവശ്യമാണ്. ഈ സാഹചര്യത്തിൽ വാക്കുകളാൽ നടക്കുകയില്ല. എന്നാൽ പ്രതിസന്ധി നേരിടാൻ ധൈര്യമുള്ള പെരുമാറ്റങ്ങളിൽ അത് നയിക്കുന്നിടത്തെല്ലാം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുക. ഒപ്പം പരിഷ്‌കാരങ്ങൾ സ്വയം സഭയിൽ ആരംഭിക്കുകയും ചെയ്യണം. സ്ത്രീകളും പുരുഷന്മാരും പ്രതിസന്ധി പ്രതിസന്ധി അഭിമുഖീകരിക്കാൻ ഭയപ്പെടേണ്ടതില്ല. തങ്ങളെത്തന്നെ കർത്താവ് പരിഷ്‌ക്കരിക്കട്ടെ. അതാണ് ഏക മാർഗ്ഗം. അല്ലാത്തപക്ഷം നാം നമ്മുടെ സ്വന്തം ശരീരം വിട്ടുവീഴ്ച്ച ചെയ്യാതെ "പരിഷ്‌കരണത്തിന്റെ പ്രത്യയശാസ്ത്രജ്ഞർ"ആയിരിക്കും  ഫലം. 

കർത്താവ് ഒരിക്കലും ഒരു നവീകരണത്തിൽ ഏർപ്പെട്ടിട്ടില്ല. (ഈ സൂത്രവാക്യത്തിന് ഞാൻ അനുവാദം ചോദിക്കുന്നു ). പരീശന്മാരോ സദൂക്യരോ തീക്ഷ്ണതയോ, അഥവാ എസ്തനികളോ അല്ല. യേശു അത് തന്റെ ജീവിതത്തോടും ഒരു കഥയോടും ജീവനോടും കൂടി കുരിശ് കൊണ്ടുവന്നു. അതാണ് പ്രിയ സഹോദരാ, ഔദ്യോഗിക സ്ഥാനത്തു നിന്ന് നിങ്ങളുടെ രാജി വാഗ്ദാനം ചെയ്‌ത്‌ നിങ്ങൾ സ്വീകരിക്കുന്ന പാത. പക്ഷെ ഭൂതകാലത്തെ സംസ്കരിക്കുന്നത് നമ്മളെ സഹായിക്കുന്നതല്ലെന്നു നിങ്ങളുടെ കത്തിൽ പറയുന്നത് ശരിയാണ്. നിശബ്ദത, ഒഴിവാക്കലുകൾ, സ്ഥാപനങ്ങളുടെ അന്തസ് നൽകുന്നതായ അതിശയോക്തി, ഇവയെല്ലാം വ്യക്തിപരവും ചരിത്രപരവുമായ വീഴ്ചയിലേയ്ക്ക് ആണ് നയിക്കുന്നത്. അതായത്, ക്ളോസറ്റിൽ അസ്ഥികൂടങ്ങൾ ഉണ്ട് എന്ന് പറയുന്നതുപോലെ അത് നമ്മെയും നയിക്കുന്നു. 

സഭയിൽ നടന്ന ദുരുപയോഗത്തിന്റെ യാഥാർത്ഥ്യത്തെയും സഭ കൈകാര്യം ചെയ്ത രീതിയെയും "വായു സഞ്ചാരം" ചെയ്യേണ്ടത് പ്രധാനമാണ്. ഒപ്പം ശൂന്യത, കുരിശ്, പുനരുത്ഥാനം എന്നിവയുടെ ശൂന്യതയിലേക്ക് നമ്മെ നയിക്കാൻ നാം ആത്മാവിനെ അനുവദിക്കുക. ആത്മാവിന്റെ പാതയാണ് നാം പിന്തുടരേണ്ടത്. ആരംഭം എളിയ കുറ്റസമ്മതമാണ്. നമ്മൾ പാപം ചെയ്തു തെറ്റുകൾ വരുത്തി. ഇതിൽ അന്വേഷണമല്ല നമ്മെ രക്ഷിക്കുക. സ്ഥാപനങ്ങളുടെ ശക്തിയും പാപങ്ങൾ മറച്ചുവയ്ക്കുന്ന നമ്മുടെ സഭയുടെ അന്തസിനാൽ നാം രക്ഷിക്കപ്പെടുകയില്ല. പണത്തിന്റെ ശക്തി നമ്മെ ഒട്ടും രക്ഷിക്കുകയില്ല. മാദ്ധ്യമങ്ങളുടെ അഭിപ്രായവും. നമ്മൾ പലപ്പോഴും അമിതമായി അവരെ ആശ്രയിക്കുന്നു. നമ്മെ രക്ഷിക്കാൻ കഴിയുന്നത്, നമ്മെ രക്ഷിക്കാൻ കഴിയുന്ന ആളിന്റെ വാതിൽ തുറക്കുക, നമ്മുടെ നഗ്നത ഏറ്റു പറയുകയെന്നതാണ്. "ഞാൻ പാപം ചെയ്തു, അഥവാ, നമ്മൾ പാപം ചെയ്തു - ഒപ്പം നമുക്ക് കഴിയുന്നത്ര കരയുകയും ഇടറുകയും ചെയ്യുക. അകന്നു പോവുക, ഞാൻ ഒരു പാപിയാണ്."- ആദ്യത്തെ മാർപാപ്പ സഭയിലെ മാർപാപ്പാമാർക്കും മെത്രാന്മാർക്കും നൽകിയ പാരമ്പര്യം. എപ്പോഴും നമ്മോട് അടുത്തിടപഴകുന്ന കർത്താവിന്റെ അനുകമ്പയുടെയും ആർദ്രതയുടെയും വാതിലുകൾ തുറക്കുന്ന ആരോഗ്യകരമായ ആ സ്വാഭാവിക നാണക്കേട് നമുക്കപ്പോൾ അനുഭവപ്പെടും. ഒരു സഭയെന്ന നിലയിൽ നാം ലജ്ജയോടെ കൃപ ആവശ്യപ്പെടണം. അങ്ങനെ യെഹെസ്‌ക്കീൽ 16-ന്റെ ലജ്‌ജയില്ലാത്ത വേശ്യയിൽ നിന്ന് നമ്മെ കർത്താവ് രക്ഷിക്കും. 

നിങ്ങൾ കത്ത് അവസാനിപ്പിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. കത്തോലിക്കാ സഭയുടെ പുരോഹിതനും ബിഷപ്പുമായതിൽ ഞാനിപ്പോഴും സന്തുഷ്ടനാണ്. മാത്രമല്ല, ഉപയോഗ പ്രദവും നല്ലതുമാണെന്ന് നിങ്ങൾ കരുതുന്നിടത്തെല്ലാം ഇടയലേഖനത്തിൽ തുടരാം. എന്റെ സേവനത്തിന്റെ അടുത്ത കുറച്ചു വർഷങ്ങൾ ഇടയസംരക്ഷണത്തിനായി കൂടുതൽ സമർപ്പിക്കാനും സഭയുടെ ആത്മീയനവീകരണത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കാരണമിതാണ്, നിങ്ങൾ ഞങ്ങളെ അശ്രാന്തമായി അതിനു പ്രേരിപ്പിക്കുന്നു. പ്രിയ സഹോദരാ, അതാണെന്റെ ഉത്തരം. നിങ്ങൾ കത്തിൽ നിർദ്ദേശിച്ചതുപോലെ തുടരുക, മ്യൂണിക്കിലെയും ഫ്രയ്‌സിംഗിലെയും ആർച്ചുബിഷപ്പ് ആയി തുടരുക. റോമിലെ ബിഷപ്പ് ( നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ സഹോദരൻ ) നിങ്ങളുടെ ദൗത്യം സ്ഥിരീകരിച്ചു, നിങ്ങളുടെ രാജി സ്വീകരിക്കാതെ, നിങ്ങളെ മനസ്സി ലാക്കുന്നില്ലെന്നു ചിന്തിക്കാൻ നിങ്ങൾ പ്രലോഭിതനാണെങ്കിൽ, പത്രോസ് കർത്താവിന് വാഗ്ദാനം ചെയ്തപ്പോൾ അവന്റെ മുഖത്ത് കേട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. പാപി ആയതിനാൽ എന്നിൽനിന്ന് ഒഴിഞ്ഞുമാറുക എന്നാണ് രാജിക്കത്തിൽ എഴുതിയത്. 

പ്രതിസന്ധി അംഗീകരിക്കാതിരിക്കാനും സംഘർഷത്തിലേക്ക് തിരിയാനുമുള്ള ഒരു അപകടം ഉണ്ട്. ഇത് നടപടികളെ തടസ്സപ്പെടുത്തുകയും തടയുകയും ചെയ്യും. കാരണം, പ്രതിസന്ധിയിൽ പ്രത്യാശയുടെ അണുക്കളുണ്ട്. സംഘട്ടനത്തിൽ നിരാശയുടെയും അണുക്കൾ ഉണ്ട്. പ്രതിസന്ധി നമ്മിൽ ഉൾപ്പെടുന്നു. മറുവശത്ത് സംഘർഷം നമ്മളെ തടവുകാരനാക്കുകയും പീലാത്തോസിന്റെ അപകർഷതാ മനോഭാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. "ഈ വ്യക്തിയുടെ രക്തത്തിൽ ഞാൻ നിരപരാധിയാണ്". ഈ മനോഭാവം ഇതിനകം തന്നെ നമ്മൾക്ക് വളരെയധികം നാശമുണ്ടാക്കുകയും അത് എന്നും തുടരുകയും ചെയ്യും. // 

സഹോദരവാത്സല്യത്തോടെ- ഫ്രാൻസിസ്.

സീറോ മലബാർ സഭയുടെ പുതിയ സിദ്ധാന്തം

**കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സ് ഫറാസിസ് മാർപാപ്പയ്ക്ക് നൽകിയ രാജിക്കത്തിന് മറുപടിയായി.ഫറാസിസ് മാർപാപ്പ കർദ്ദിനാൾ മാർക്സിനു നൽകിയ മറുപടിയാണ് മേൽ രേഖപ്പെടുത്തിയത്. ഇന്ന് കേരളത്തിൽ സീറോമലബാർസഭയിലെ അല്മായ- പുരോഹിത നേതൃത്വ സംഘർഷം നടക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ എല്ലാ ക്രിസ്തീയസഭ വിശ്വാസികൾക്കും സഭാനേതൃത്വങ്ങൾക്കും മാർപാപ്പയുടെ ഉപദേശം മാതൃകാപാഠം     ആകുമെന്ന് കരുതാം. "സീറോമലബാർ സഭ റോമൻ സഭയല്ലാ" എന്ന പുതിയസിദ്ധാന്തം ഉൾക്കൊണ്ടസ്ഥിതിക്ക് സഭാധികാരികളുടെയും സഭാംഗങ്ങളുടെയും ഭാവി കാര്യങ്ങൾ എങ്ങനെ ആകും എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. സഭയിലെ നിരവധി പരിഹാരം കാണാത്ത പ്രശ്നങ്ങൾ മാർപാപ്പയ്ക്കും വിഷയമായിരിക്കുന്നു. ഇതേ സമയത്തുതന്നെ ജർമ്മനിയിലെ സഭാപ്രശ്നങ്ങൾ മറുപടിയില്ലാത്ത കഥയായി മാറിക്കൊണ്ടിരിക്കുന്നു.**

അതുപക്ഷേ കർദ്ദിനാൾ മാർക്സിന്റെ രാജിക്കത്തു നിരസിച്ചുവെങ്കിലും കൊളോണിലെ പ്രശ്നങ്ങൾ നീറിക്കൊണ്ടിരിക്കുകയാണെന്നാണ് മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. കൊളോണിൽ അല്മായ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം വർദ്ധിക്കുകയാണ്. കൊളോൺ കർദ്ദിനാൾ വോയ്‌ൽക്കിയുടെ പ്രതികരണം സഭാംഗങ്ങളിൽ വളരെവലിയ  പൊട്ടിത്തെറിക്കൽ ഉണ്ടായി. റിപ്പോർട്ട് ഇപ്രകാരമാണ്."

Kardinal Woelki: Langsam sind die Gläubigen mit ihrem Latein am Ende
 Kardinal Woelki 

Kardinal Woelki: Langsam sind die Gläubigen mit ihrem Latein am Ende

Foto: Christoph Hardt / Future Images / action press // 

Katholiken laufen Sturm gegen Kölner Erzbischof Woelki

»Als Führungskraft ist der Kardinal eine Nullnummer«

Er sitze im »Führerbunker«, leide unter »Wirklichkeitsverweigerung«: Im Missbrauchsskandal protestieren sogar viele seiner Führungskräfte gegen Kardinal Woelki. Sie hoffen auf ein Machtwort 
des Papstes.
aus DER SPIEGEL 28/2021

  മുകളിൽ കുറിച്ച വാർത്തയുടെ മലയാള ഉള്ളടക്കം താഴെ ചേർക്കുന്നു.

"കൊളോൺ ആർച്ച് ബിഷപ്പ് വോൾകിക്കെതിരെ കത്തോലിക്കർ കൊടുങ്കാറ്റ് 
വീശുന്നു "ഒരു മാനേജർ എന്ന നിലയിൽ, കർദ്ദിനാൾ ഒരു പൂജ്യ സംഖ്യയാണ്".
“യാഥാർത്ഥ്യ നിഷേധം” ബാധിച്ച അദ്ദേഹം (“ഫ്യൂറർബങ്കറിൽ” ) രക്ഷപെടാനുള്ള 
ദുർഗ്ഗത്തിൽ ഇരിക്കുകയായിരുന്നു: ദുരുപയോഗ ആരോപണത്തിൽ, 
അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവുകളിൽ പലരും കർദ്ദിനാൾ വോൾകിക്കെതിരെ 
പ്രതിഷേധിച്ചു. മാർപ്പാപ്പയിൽ നിന്ന് ഒരു ശക്തിയുടെ വാക്ക് അവർ 
പ്രതീക്ഷിക്കുന്നു."
Felix Bohr-
09.07.2021,13.00  Uhr *Spiegel online 28/2021. 
അതിരൂപതയിലെ ദുരുപയോഗങ്ങളുടെ വിഷയത്തിൽ കർദ്ദിനാൾ മാർക്സിന്റെ നിലപാടിൽ രാജിക്കത്ത് 
ഫ്രാൻസിസ് മാർപാപ്പ നിരസിച്ചുവെങ്കിലും അദ്ദേഹത്തിൻറെ ഇപ്പോഴുമുള്ള നിലപാടിനെപ്പറ്റി അദ്ദേഹം 
ഇപ്രകാരം പറയുന്നു.
Kardinal Reinhard Marx: »Ich bitte um Entschuldigung«
 kardinal Marks

മ്യൂണിക്കിലെയും ഫ്രെയ്‌സിംഗിലെയും ആർച്ചുബിഷപ്പ് കർദ്ദിനാൾ റെയിൻ ഹാർഡ്‌ മാർക്സ് ഗാർഷിംഗ്‌ ഇടവക സന്ദർശനം നടത്തിയപ്പോൾ ആ സമൂഹ ത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട കേസുകളിൽ ക്ഷമ ചോദിക്കുകയും തെറ്റുക ൾ സമ്മതിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നു" നമുക്കറിയാം, ദുരുപയോ ഗം  നടന്നിട്ടുണ്ടെന്നും ഇവിടെ ജോലി ചെയ്തിരുന്ന വൈദികൻ ദുരുപയോഗ ക്കാരനായിരുന്നെന്നും ഇടവകപ്പള്ളി പ്രതിനിധിക ളുമായുള്ള സംയുക്ത പ്രാർത്ഥനയ്ക്കും ചർച്ചകൾക്കുംശേഷം പറഞ്ഞു." ഇത് യേശുവിന്റെ സന്ദേശത്തെ ഒറ്റിക്കൊടുക്കുന്നതാണ്. ഇത് ഞാനും ഉൾപ്പെട്ട സ്ഥാപനത്തി ന്റെ പരാജയം ആണ്.അതിനു ഞാൻ ക്ഷമ ചോദിക്കുന്നു.

********************************************************************************************************************************** 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Samstag, 10. Juli 2021

ധ്രുവദീപ്തി: അവലോകനം : // Part -1 // ആശങ്കകളിൽ മുങ്ങിത്താഴുന്ന ക്രൈസ്തവസഭാംഗങ്ങൾ // George Kuttikattu

സീറോ മലബാർ കുർബാന ജനാഭിമുഖമായി 

നടത്തണം: ഫ്രാൻസിസ് മാർപാപ്പ // നിരാകരിച്ച്‌ സീറോമലബാർ നേതൃത്വവും

  ആശങ്കകളിൽ മുങ്ങിത്താഴുന്ന ക്രൈസ്തവസഭാംഗങ്ങൾ //   

George Kuttikattu

 

 ഫ്രാൻസിസ് മാർപാപ്പയും കർദ്ദിനാൾ മാർക്‌സും 

ത്തോലിക്കാസഭയിലെ ആഗോള തലത്തിലുള്ള വലിയ പ്രതിസന്ധികളിൽ ചില ഉദാഹരണങ്ങൾ മാത്രമാണിപ്പോൾ ജർമ്മനിയിൽ റോമൻ കത്തോലിക്കാ സഭയും നേരിടുന്ന പ്രതിസന്ധികൾ. ഇതുവരെ പരിഹാരം കാണാത്ത വിവിധ പ്രതിസന്ധികളുടെ തുടർക്കഥയെന്ന നിലയിൽ ചില ആരോപണങ്ങൾ ഇന്നും നിലനിൽക്കുന്നു.അതിശക്തമായ ചില പ്രതികരണങ്ങളിലൊന്നാണ്, മ്യൂണിക് രൂപതാധികാരിയും കർദ്ദിനാളുമായ റൈൻഹാർഡ്‌ മാർക്സ് ഔദ്യോഗിക പദവി യിൽ നിന്നും രാജി വാഗ്ദാനം റോമിലെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയത്. ഇത് സംബന്ധിച്ച പ്രത്യേകമായ ഓരോരോ നടപടിയെപ്പറ്റി ജർമ്മനിയിലെയും കൂടാതെ, വത്തിക്കാനിലെയും ഉന്നതന്മാരായ ചില സഭാനേതൃത്വങ്ങളുമായിട്ട് യൂറോപ്യൻ പ്രസ് ഏജൻസികൾ വിലയിരുത്തി കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. പ്രതിസന്ധി മറികടക്കുന്നതിൽ പരാജയ പ്പെട്ടതിന്റെ ഉത്തരവാദിത്വം തുല്യമായിട്ടു താനുംകൂടി പങ്കെടുക്കുന്നു എന്ന് വിശദമായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർക്സ് മാർപാപ്പയ്ക്ക് രാജിക്കത്ത് നൽകിയത്. പക്ഷേ, ഇതിനടിസ്ഥാനമായ കാര്യങ്ങ ളുടെ ഒരു യാഥാർത്ഥ്യമെന്താണെന്ന് ആർക്കറിയാം? എന്നിരുന്നാലും ഇപ്പോൾ മുങ്ങുന്ന കപ്പലിനെ അദ്ദേഹം തന്നെ കീഴടക്കിയെന്ന് അത്ര തീർത്ത് പറയാനും സമയമായില്ല. ഇന്ന് ഏതെല്ലാം നീറുന്ന വിഷയങ്ങളാണ് വാർത്തകളായി വരു ന്നതെന്ന വസ്തുതകൾ ജർമ്മനിയിലെ കത്തോലിക്കാസഭയിൽ പൊതുവിറയലു ണ്ടാക്കാൻ ഇപ്പോൾ സാദ്ധ്യതയുണ്ട്. മൂന്നുപേജുള്ള രാജിക്കത്തിൽ കർദ്ദിനാൾ മാർക്സ് മ്യുണിക്ക്, ഫ്രെയ്‌സിംഗ് രൂപതകളുടെ ആർച്ചുബിഷപ്പ് സ്ഥാനം ഉടനെ ഉപേക്ഷിക്കാനുള്ള താൽപ്പര്യം മാർപാപ്പയെ വാഗ്ദാനം ചെയ്തിരുന്നു. കർദ്ദിനാൾ കത്തിൽ പറയുന്ന കാര്യം ചുരുക്കത്തിൽ ഇപ്രകാരമാണ്: കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കത്തോലിക്കാ സഭയിലെ അധികാരികൾ നടത്തിയിട്ടുള്ള ലൈംഗിക ദുരുപയോഗപ്രതിസന്ധികൾക്ക് പരിഹാരം കാണാനാവാത്തതിലെ ഉത്തരവാദിത്വം പങ്ക് വയ്ക്കുക എന്നതാണ്, എന്നെ സംബന്ധിച്ചിടത്തോളം. പ്രസ് ഏജൻസികൾ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തിപരമായി ഈവക കാര്യങ്ങളെപ്പറ്റി അദ്ദേഹം ഇങ്ങനെ വിശദീകരിച്ചതായി മാദ്ധ്യമങ്ങളപ്പോൾ റിപ്പോർട്ട് ചെയ്തു.  

എന്താണ് ഇന്ത്യയിൽ സീറോ മലബാർ കത്തോലിക്കാ സഭയിൽ നടക്കുന്നത് ?

കേരളത്തിലും ലോകമെമ്പാടും ക്രിസ്ത്യൻസഭകൾ  ഓരോരോ മതമൗലികതയുടെ വിഭാഗമായി മാറാനുള്ള വഴിയിലാണെന്നു ആദ്യമേതന്നെ പറയട്ടെ. ഏറെ  കാലങ്ങളായിട്ട് കേരളത്തിൽ ചില ക്രിസ്ത്യൻ സഭാനേതൃത്വങ്ങളും, കത്തോലിക്കാ സഭയിലെ നേതൃത്വങ്ങളും തമ്മിൽത്തമ്മിലും ചേർന്ന്, ക്രിസ്തീയ വിശ്വാസികളെയാകെ ഇരുളിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. നിരവധി തരത്തിലുള്ള  അനേകം ദുരുപയോഗങ്ങളുടെ ആരോപണങ്ങൾ ഉണ്ടായിട്ടും അവയെല്ലാം മറച്ചുവയ്ക്കുകയും ചെയ്യുകയാണ്. എന്നാൽ അവയെക്കൂടാതെ വർത്തമാന കാലത്ത് ചില സഭയിലുണ്ടായിട്ടുള്ള നിരവധി ഗുരുതര പ്രശ്നങ്ങൾ മൂലം വത്തിക്കാൻ പോലും പരാജയപ്പെടുന്നു. ഈ വിധമുള്ള അഭിപ്രായങ്ങൾ മാർപാപ്പ പോലും അടുത്ത കാലത്ത് ശക്തമായ ഭാഷയിൽ ചില മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യങ്ങളാണ്. സീറോമലബാർ സഭയിലെ സഭാതർക്കങ്ങളും സഭാതലവന്മാരും സഭാംഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, സഭാ നേതൃത്വങ്ങൾ നടപ്പാക്കിയ കുർബാനയുടെ ചട്ടങ്ങളും രീതികളും അല്മായർ എന്ന് വിളിക്കപ്പെടുന്ന സഭാംഗങ്ങളുമായിട്ടുള്ള പരിഹരിക്കാത്ത പ്രശ്നങ്ങൾ, കേരളത്തിലെ സഭയിൽ നടന്നിട്ടുള്ള ലൈംഗിക ദുരുപയോഗങ്ങളുടെ കഥകളും, ഇവയെല്ലാം റോമിലെ മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടു കഴിഞ്ഞു. അതിനാൽ  കഴിഞ്ഞ ആഴ്ച മാർപാപ്പ സീറോ മലബാർ തലവന് സഭയിൽ ഉണ്ടാകേണ്ടതായ മാറ്റങ്ങൾ ഉണ്ടാവേണ്ടതിനെക്കുറിച്ചു മുന്നറിയിപ്പ് നൽകേണ്ടതായി വന്നു. അതുപക്ഷേ മാർപാപ്പയുടെ നിർദ്ദേശങ്ങളെ സീറോമലബാർ കർദ്ദിനാളും നേതൃത്വങ്ങളും നിഷേധിക്കാനുറച്ചു നിൽക്കുകയാണ്. സീറോമലബാർ  സഭയുടെ ഇന്നത്തെ നിലപാട് ക്രിസ്തീയതയുടെ പ്രതീകാല്മകത ആണോ? ഈ നിലപാടിനെ അപ്പാടെ തീർത്തും എതിർക്കാൻ സഭാംഗങ്ങൾക്ക് അവകാശമുണ്ട്. സഭാംഗങ്ങളില്ലാതെ സഭയില്ലാ, എന്ന് സീറോ- നേതൃത്വങ്ങൾ മനസ്സിലാക്കിയില്ല.

വിശുദ്ധ കുർബാന ജനാഭിമുഖമായി അർപ്പിക്കണം.

ഇന്ന് സീറോ മലബാർ സഭയിൽ വിശുദ്ധ കുർബാന ക്രമത്തിലും, അതുപോലെ സാമ്പത്തിക കാര്യങ്ങളിലും സഭാംഗങ്ങളിൽ ഇന്ന് എല്ലാവിധ സഹകരണവും ഐക്യദാർഢ്യവും ആവശ്യമാണെന്ന് മെത്രാന്മാരുടെ നേർക്ക് മുന്നറിയിപ്പും നൽകേണ്ടതായിട്ട് വന്നു എന്നത് വലിയ വാർത്തയായിരുന്നു. ഈ വാർത്തകൾ കേരളത്തിലെ മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മാർപാപ്പയുടെ നേരിട്ടുള്ള ഇടപെടലിന് സീറോ മലബാർസഭ സാഹചര്യമൊരുക്കിയ അനേകം സഭാക്രമങ്ങളിൽ നടന്ന ക്രമക്കേടുകളിൽ ഏറെ ദുഖിതനായിട്ടാണ് അദ്ദേഹം പുതിയ മുന്നറിയിപ്പ് മെത്രാന്മാർക്ക് നൽകാനിടയാത്. ദൈവജനത്തോടൊപ്പം സഭാത്മകമായി ഐക്യപ്പെട്ട് നടക്കണമെന്നും കാര്യങ്ങളിൽ സ്ഥിരതയോടെ നിൽക്കണമെന്നുമാണ് സീറോമലബാർ മെത്രാന്മാരോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടത്. സീറോ മലബാർ സഭയിലെ രൂപതകളിൽ കുർബാനയർപ്പണം വ്യത്യസ്തപ്പെട്ടതായ രീതികൾ നിലനിന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഏകീകരണത്തിന് സിനഡ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. പള്ളിയിൽ ആൾത്താരയ്ക്കഭിമുഖമായിനിന്ന് കുർബാന അർപ്പിക്കുന്നതല്ല വേണ്ടതെന്നു മാർപാപ്പ നിർദ്ദേശിച്ചു. വിശുദ്ധ കുർബാനയുടെ പ്രാരംഭ ഭാഗവും സമാപനഭാഗവും ജനാഭിമുഖമായും അനാഫൊറ അൾത്താര അഭിമുഖമായും അർപ്പിക്കണമെന്നാണ് മാർപാപ്പ നിർദ്ദേശിച്ചത്. അതുപോലെ സീറോ മലബാർ സഭയിലെ അംഗങ്ങൾ മുഴുവനും ഐക്യദാർധ്യത്തിലും സാഹോദര്യത്തിലും ഒന്നിക്കണമെന്നുള്ള ആഹ്വാനവും ചെയ്യേണ്ടതായി വന്നു. ആദ്യമായി സീറോമലബാർ സഭയുടെ നേതൃത്വം മാർപാപ്പയെ അംഗീകരിക്കാൻ പഠിക്കണം. അത് ഇപ്പോഴത്തെ നേതൃത്വം നിരസിച്ചിരിക്കുന്നു. ഈ സീറോമലബാർ നേതൃത്വങ്ങളുടെ ഈ നെസ്തോറിയൻ നിലപാട് സഭയിലെ അംഗങ്ങൾ (അല്മായർ) എല്ലാവരും അംഗീകരിക്കുകയില്ല..

ഫാ. സ്റ്റാൻസ്വാമിയുടെ ദാരുണമരണം -സഭയുടെ നിഷ്‌ക്രിയത്വം

ഈയിടെ ജയിൽവാസത്തിനിടയിൽ രോഗിയായി മരണപ്പെട്ട ഈശോസഭാ വൈദികന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാ സഭാനേതൃത്വങ്ങളും മൗനം പാലിക്കുകയാണുണ്ടായത്. ഇതുസംബന്ധിച്ച നേതൃത്വങ്ങളുടെ നിലപാടിനെ സഭാംഗങ്ങൾ അപലപിച്ചു. 84 വയസു പ്രായം ഉണ്ടായിരുന്ന ഒരു ഈശോ സഭാ വൈദികൻ ഫാ: സ്റ്റാൻ സ്വാമിയെ ഇന്ത്യൻ ജുഡീഷ്യറിയും സർക്കാരും ചേർന്ന് നിർദ്ദയമായി കൊലപ്പെടുത്തി എന്നുവേണമെങ്കിൽ വ്യാഖ്യാനിക്കാം. എന്നാൽ അദ്ദേഹത്തിൻറെ ദാരുണമരണവിവരം, കേരളത്തിലെ മലയാളപത്രങ്ങളും ഇന്ത്യയിലെ പ്രത്യേകിച്ച്, കേരളത്തിലെ ക്രിസ്ത്യൻ മതനേതൃത്വങ്ങളും സഭാ മെത്രാന്മാരും കർദ്ദിനാളന്മാരും ഈ കൊടും ക്രൂരതയെ കണ്ടില്ല? ഈ ഭീകര കൃത്യം ഇന്ത്യയിൽ എപ്രകാരം നടന്നുവെന്ന് ലോകരാഷ്ട്രങ്ങൾ പോലും അത് കണ്ടില്ലേ? അവരെല്ലാവരും നരേന്ദ്രമോദിയെ ഭയക്കുകയാണോ? മോദിയോടു അർപ്പിക്കുന്ന ആരാധനയിൽ അവരുടെ പ്രതിഷേധം മറന്നോ? ഇന്ത്യയിലെ ഒരു സാധാരണക്കാരുടെ ജീവിതം വളരെ അപകടകരമാക്കുന്ന നിലവിലുള്ള സർക്കാർ നയം കൊണ്ട് ഫാ. സ്റ്റാൻ സ്വാമിയെ ഇല്ലാതാക്കിയതുപോലെ ഭാവി ഒട്ടും സുരക്ഷിതമല്ലാതെയായിത്തീർന്നു. എന്നാൽ നാമാരും എല്ലാം കഷ്ടതയും സഹിക്കുന്ന മെത്രാന്മാരുടെ വളർത്തുമൃഗമായി മാറരുത്. സർക്കാറിന്റെ അനീതികളെ നാം കണ്ടില്ലെന്നു നടിക്കരുത്. സഭാംഗങ്ങൾ ഐഖ്യദാർഡ്യം പാലിക്കണം. ഇന്ത്യൻ ക്രിസ്ത്യൻ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാകുന്നില്ല.

ഫാദർ സ്റ്റാൻ സ്വാമി രക്ഷിക്കണേയെന്ന് കരഞ്ഞു പറഞ്ഞിട്ടും  
 കരയുന്നതു ആരും കേട്ടില്ല. ഇപ്പോൾ അദ്ദേഹം മരിച്ചു
കഴിഞ്ഞപ്പോൾ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥന മുഴക്കുകയും 
പ്രചാരണം നടത്തുകയും ചെയ്യുന്നത് ആർക്ക് വേണ്ടി ?  
ഇവർ ഇത് ചെയ്യുന്നത് അദ്ദേഹത്തിൻറെ ആത്മാവ് സഹിക്കുകയില്ല.

കഴിഞ്ഞകാലങ്ങളിൽ കേരളം കേട്ട് മടുത്ത വാർത്തയായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ദുർവിനിയോഗ കേസുകളും ബിഷപ്പിന്റെ ജയിൽ വാസവും പ്രശ്നങ്ങളും. ഇന്നും അതിനു ഒരുവിധ തീരുമാനങ്ങളും ഉണ്ടായില്ല. ഫ്രാങ്കോ മെത്രാൻ പാലായിലെ ജയിലിൽ കിടന്നപ്പോൾ മന്ത്രിമാർ, എം.എൽ.എ മാർ,അനേകം പ്രമുഖർ, തുടങ്ങിയവർ സന്ദർശനം നടത്തി മെത്രാന്റെ കുറ്റം തുടച്ചു മാറ്റി. കോടതി പോലും മെത്രാന് ഭാഗികമായി മെത്രാന്റെ പക്ഷത്തു ചേർന്നുനിന്നു. എന്നാൽ മെത്രാൻ ചെയ്തകാര്യങ്ങൾ തെറ്റാണെന്നു ഉറച്ചു തുറന്ന് പറഞ്ഞ ഒരു കന്യാസ്ത്രിക്ക് സഭയുടെ നീതിരഹിതമായ നടപടിക്ക് മുമ്പിൽ ഇരയാകേണ്ടതായി വന്നിരിക്കുന്നു. അതുപോലെ സീറോമലബാർ സഭയിൽ നടക്കുന്ന സാമ്പത്തിക അഴിമതികളെ ഇതുവരെയും പരിഹരിക്കപ്പെടാത്ത വിഷയമായി കാണേണ്ടിയും വരുന്നു. ഒടുവിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ നേരിട്ടുള്ള ഇടപെടൽ വാർത്ത പുറത്തറിയുന്നത്. 

ഇങ്ങനെ ലോകമാകെയുള്ള സഭാനടപടികളിൽ നിന്നും അതാത് രൂപതകളുടെ മേൽനോട്ടമുള്ള ഓരോരോ മെത്രാന്മാരും പുരോഹിതന്മാരും കർദ്ദിനാളും അല്മായരും പരസ്പരമങ്ങുമിങ്ങും ഐക്യദാർഢ്യമില്ലാത്ത വലിയ ഭിന്നിപ്പിൽ നിലകൊള്ളുന്നുണ്ട്. ഇക്കാര്യങ്ങൾ മാർപാപ്പയുടെ പക്കൽ എത്തിയിരുന്നു. സമാനതയുള്ള അനേക സഭാപ്രശ്നങ്ങൾ ജർമ്മൻ സഭാതലത്തിൽ ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി മാറി. ജർമ്മനിയിൽ കത്തോലിക്കാസഭയുടെ പ്രശ്നങ്ങളിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധികൾ ഇപ്പോൾ ഏതുദിക്കിലേയ്ക്ക് വീശുമെന്നു പ്രവചിക്കുക സാദ്ധ്യമല്ലല്ലോ. ജർമ്മനിയിലെ നിലവിലുള്ള ഓരോ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലും ശാരീരികമായിട്ട് വളരെ ക്ഷീണിച്ച ഫ്രാൻസിസ് മാർപാപ്പ ഇടപെടേണ്ടതായി വന്നുകഴിഞ്ഞു.      

ജർമ്മനിയിൽ സഭാംഗങ്ങളുടെ പ്രതികരണങ്ങൾ 

കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സിന്റെ രാജിവാഗ്‌ദാന വാർത്തയിൽ ഉടനെ തന്നെ കുറെ പ്രതികരണങ്ങൾ ഉണ്ടായി. ചിലരെ ആശങ്കപ്പെടുത്തി, എന്നാൽ ചിലർ നന്ദി രേഖപ്പെടുത്തി. ചിലർ സംശയാത്മകമായ നിരീക്ഷണങ്ങൾ ചെയ്തു. ജർമ്മനിയിലെ ബവേറിയൻ സംസ്ഥാന മുഖ്യമന്ത്രി മാർക്കൂസ് സോയ്ഡർ (CSU) കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സ് മ്യൂണിക്ക് അതിരൂപതയ്ക്കും ഫ്രീസിംഗ് രൂപതയ്ക്കും നൽകിയിട്ടുള്ള സേവനങ്ങൾക്ക് ബവേറിയൻ സംസ്ഥാനത്തിനു വേണ്ടിയും, മാത്രമല്ല വ്യക്തിപരമായും, നന്ദി പറഞ്ഞു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: "കർദ്ദിനാൾ മാർക്സ് ഒരുപാട് കാര്യങ്ങൾ ആരംഭിക്കുകയും നല്ലതു ചെയ്യുകയും ചെയ്തതാണ്. അദ്ദേഹത്തിൻറെ തീരുമാനവും പ്രതിബദ്ധതയും ബഹുമാനത്തിനർഹമാണ്. ഇന്ന് പള്ളികളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. എല്ലാവർക്കും അതനുഭവിക്കാൻ കഴിയണം. മുഖ്യമന്ത്രി മാർക്കൂസ് സോയ്ഡർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും ഒരു ക്രിസ്ത്യാനി എന്നനിലയിൽ ഇന്ന് നമ്മുടെ വിശ്വാസവും സഭയും വളരെയധികം സജ്ജീവമാണ്. ഭാവിയിൽ അവർക്ക് ഇനിയും ധാരാളം കാര്യങ്ങൾ നൽകാൻ കഴിയുമെന്നും ബോദ്ധ്യമുണ്ട്." സ്വയം ഒരു പ്രൊട്ടസ്റ്റന്റ് സഭാംഗമായ ബവേറിയൻ സംസ്ഥാന മുഖ്യ മന്ത്രി മാർക്കൂസ് സോയ് ഡർ പ്രസ്താവിച്ചു.

തനിക്ക് ലഭിച്ച ഈ രാജിക്കത്ത് വാർത്ത വളരെ ബഹുമാനത്തോടെയും അതേ സമയം വളരെ ഖേദിക്കുകയും ചെയ്യുന്നുവെന്ന് ബിഷപ്‌സ് കോൺഫറൻസ് ചെയർമാൻ ജോർജ് ബോട്ട്സിംഗ് അഭിപ്രായപ്പെട്ടു. ജർമ്മൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ "പിന്തുണയ്ക്കുന്ന തൂണുകളിൽ ഒന്നായിരുന്നു, മ്യൂണിക്ക് കർദ്ദിനാൾ മാർക്ക്സ് എന്നദ്ദേഹവും പറഞ്ഞു. "വാസ്തവത്തിൽ കുറ്റകൃത്യങ്ങൾ സഭയിലെ വ്യവസ്ഥാപരമായ ബലഹീനതകളെ തുറന്നു കാട്ടിയിട്ടുണ്ട്. ഇത് വ്യവസ്ഥാപരമായ ഉത്തരങ്ങളും ആവശ്യപ്പെടുന്നുണ്ട്". അദ്ദേഹം നൽകിയ ആശയ വിനിമയത്തിൽ ഇവയെക്കുറിച്ചു ഉദ്ധരിക്കുന്നുണ്ട്. സഭയിൽ ഇന്ന് പൂർണ്ണമായും നിയമപരമായ ചില അവലോകനവും ഭരണപരമായ മാറ്റങ്ങളും ഇതുവരെ പര്യാപ്തമല്ല. 

ഇതേ അഭിപ്രായം തന്നെയാണ് കർദ്ദിനാൾ മാർക്സിന്റെ രാജിക്കത്തിനെപ്പറ്റി ജർമ്മനിയിലെ കൗൺസിൽ ഓഫ് ഈവാഞ്ചലിക്കൽ ചർച്ചിന്റെ ചെയർമാൻ ഹെൻറിക്ക് ബെഡ്ഫോർഡ്-സ്‌ട്രോം അഭിപ്രായപ്പെട്ടത് : "ഇപ്പോൾ സഭയുടെ പ്രതിസന്ധിഘട്ടത്തിൽ ഒരു പുതുക്കലിനുവേണ്ടി അദ്ദേഹം പിന്തുടരുന്നതായ മാതൃകാപരമായതും അതിന്റെ സ്ഥിരതയുമാണ് മാർക്സിന്റെ രാജിവാഗ്ദാനം" കാണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷെ, മാർപാപ്പ രാജിക്കത്തു സ്വീകരിച്ചാൽ കർദ്ദിനാൾ മാർക്സിന്റെ ശക്തമായ ശബ്ദം നിലവിലുള്ള തന്റെ ഓഫീസിൽ ഇനി കേൾക്കുകയില്ല, എന്ന് പറയുമ്പോൾ പ്രശ്നങ്ങൾ നേരിടുന്ന കൊളോൺ രൂപതയിലെ കർദ്ദിനാൾ റൈനർ മരിയ വോയ്‌ൽക്കി മാർക്സിന്റെ രാജിവാഗ്ദാനത്തിൽ ആദരവ് പ്രകടിപ്പിച്ചു. പക്ഷെ, അദ്ദേഹം തന്റെ സ്വന്തം സ്ഥാനം ഉറപ്പിച്ചു ആ സ്ഥാനത്തുതന്നെ തുടരാൻ ആഗ്രഹിക്കുന്നത്, ഏറ്റവും വലിയ ജർമ്മൻ രൂപതയുടെ തലവനെന്ന നിലയിൽ തന്നെ പ്രഖ്യാപിച്ചത് സഭാ തലത്തിൽ ചർച്ചകളുണ്ട്. അദ്ദേഹം പറയുന്ന ന്യായവാദങ്ങൾ ഇപ്രകാരമാണ്. "ഈ കഴിഞ്ഞ വർഷം ഡിസംബറിൽ പരിശുദ്ധ പിതാവിനോട് കൊളോണിലെ അതിരൂപതയിൽ ലൈംഗിക അതിക്രമങ്ങൾ നടത്തിയ രീതികളെയും തന്റെ വ്യക്തിപരമായ സ്വയഉത്തരവാദിത്വവും വിലയിരുത്തുവാനാവശ്യപ്പെട്ടതാണ് . അങ്ങനെ ഞാൻ ആത്മവിശ്വാസത്തോടെ എന്റെ വ്യക്തിപരമായ സ്വതന്ത്ര അഭിപ്രായം വത്തിക്കാനിൽ മാർപാപ്പയുടെ കൈകളിൽ വച്ചു എന്നാണ് അന്ന് കർദ്ദിനാൾ വോയ്‌ൽക്കി വെളിപ്പെടുത്തിയത്

നിരവധി മേഖലകളിൽനിന്നുമുള്ള അഭിപ്രായങ്ങളും വിലയിരുത്തുകളും ഒരു രാജിക്കത്ത് വാർത്തയിൽ അടിസ്ഥാനമാക്കി ഉണ്ടായി. ജർമ്മനിയിലെ വിവിധ രൂപതകളുടെ മെത്രാന്മാർ, സന്യാസസഭാനേതൃത്വങ്ങൾ, ജർമ്മൻ പാർലമെന്റ് അംഗങ്ങൾ, അല്മായപ്രതിനിധികൾ, മാധ്യമങ്ങൾ എന്നിങ്ങനെയുള്ള നിരവധി ഉത്തരവാദിത്വമുള്ള ആളുകൾ കർദ്ദിനാൾ മാർക്സ് നൽകിയ രാജി വാഗ്‌ദാനം സൃഷ്ടിച്ച നിലപാടുകളെ വിവിധ കോണുകളിൽ നിരീക്ഷണം നടത്തിയവർ അഭിപ്രായങ്ങൾ പറഞ്ഞു.: "സഭയുടെയും അതിന്റെ ഉദ്യോഗസ്ഥരുടെയും സന്ദേശവും വിശ്വാസ്യതയും നമ്മുടെ വ്യക്തിപരമായ നിലപാടിനേക്കാൾ പ്രധാനമാണെന്ന് മാർക്സ് കാണിക്കുന്നു. ഇത് ആദരവർഹിക്കുന്നു. ഒടുവിൽ, ജർമ്മനിയിലെ ഒരു ബിഷപ്പ് ആദ്യമായി വ്യക്തിപരമായി സംസാരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് വളരെ ശ്രദ്ധേയമായ ഒരു വലിയ ഘട്ടമാണ്. ഇപ്പോൾ പീഡനം ഇതിനകം അനുഭവിച്ചിട്ടുള്ള ദുരിതബാധിതർക്ക് മതിയായ നഷ്ടപരിഹാരവും ഒരു സത്യവും നീതിയും ലഭിക്കുമെന്നാണ് ഏക പ്രതീക്ഷ". രാഷ്ട്രീയതലത്തിലെ പ്രതീക്ഷാ പ്രതികരണങ്ങൾ: "മുമ്പത്തെ ചില വ്യക്തമാക്കൽ പ്രക്രിയ അവസാനിച്ചു, ഇനി പുതിയതായിട്ട് എന്തെങ്കിലും ഒരു തുടക്കം ആരംഭിക്കാൻ കഴിയും. പുതിയ മെത്രാന്മാരെ നിയമിക്കുന്നതിലും ഒരു പുതിയ നടപടിക്രമം സഭയിലാവശ്യമാണ്. ഇപ്പോൾ ഇതൊരു സ്വതന്ത്ര സത്യ കമ്മീഷന് സഭയെ സഹായിക്കാനുള്ള രാഷ്ട്രീയക്കാരുടെ പ്രത്യേകമായ അവസരമാണ്". 

ജർമ്മൻ കത്തോലിക്ക സഭാംഗങ്ങളുടെ സെൻട്രൽ കമ്മിറ്റിയുടെ ചെയർമാൻ തോമസ് സ്റ്റെർബർഗ്ഗ് പറയുന്നു: " രാജി വാർത്ത എന്നെ അത്യധികം നടുക്കി". "എക്യൂമെനിസത്തിലും സിനഡാൽവേയിലും ഏതുവിധ ദുരുപയോഗങ്ങളും അപ്പോഴേ കൈകാര്യം ചെയ്യുന്നതിലും മാർക്സ് നേടിയ നേട്ടങ്ങൾ വളരെയേറെ പ്രധാനപ്പെട്ടതായിരുന്നു"-റൈനിഷേ പോസ്റ്റ് എന്ന മാദ്ധ്യമം അഭിപ്രായപ്പെട്ടു. ലോക കത്തോലിക്കാ സഭയുമായി പൊരുത്തപ്പെടുന്ന വലിയ പ്രക്രിയയിൽ മാർക്സ് വളരെ പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ഈ രാജി അഭ്യർത്ഥന പരിഗണിക്കാതെ അദ്ദേഹം ജർമ്മൻ രൂപതകളിലെ സ്വതന്ത്രപുനർനിർണ്ണയം പൂർണ്ണശാക്തീയോടെ തുടർന്ന് മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം ഇപ്പോൾ സഹകരിക്കണം ജർമ്മൻ പ്രസ് ഏജൻസി D P A ക്ക് ജർക്കാരിന്റെ ദുരുപയോഗ കമ്മീഷണർ ശ്രീ. റിറിംഗ് അഭിപ്രായപ്പെട്ടത്:"സ്വന്തം അന്തസിൽ നിന്ന്കൊണ്ട് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തുവാൻ കാരണമായ വ്യാപ്തിയും വികലതകളും ഈ പ്രത്യേക ഘട്ടത്തിൽ നാമേവരെയും ചൂണ്ടിക്കാണിക്കുന്നു" എന്നദ്ദേഹം കൂട്ടിച്ചേർത്തു.

എന്തിനാണ് രാജിവാഗ്ദാനം കൊടുത്തത്?

ജർമ്മനിയിലെ ട്രിയർ രൂപതയുടെ ബിഷപ്പ് സ്റ്റീഫൻ അക്കർമാൻ മ്യൂണിക്ക് കർദ്ദിനാളും തന്റെ മുൻഗാമിയുമായിരുന്ന മാർക്സിന്റെ രാജിവാർത്തയിൽ അത്ഭുതപ്പെട്ടു. വ്യക്തപരമായ തീരുമാനത്തിലൂടെ സഭയിലെ ലൈംഗിക അതിക്രമങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കാൻ അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നതിന്റെ ശക്തമായ അടയാളമായിട്ടാണ് രാജിവാഗ്ദാനം ചെയ്തത്. ആർച്ചുബിഷപ്പ്, കർദ്ദിനാൾ എന്നീ നിലകളിൽ വലിയ ഉത്തരവാദിത്വം ഉള്ള ആ സ്ഥാപനത്തിനുവേണ്ടി അദ്ദേഹം ഇത് ചെയ്യുന്നു. ആത്മീയ നവീകരണ പാതയിൽ സഭ മുന്നോട്ട് പോകാനുള്ള ആശ്ചര്യ ചിഹ്നമാണ് സംഭവം. അതെ സമയം ഇത് ഒരു ചോദ്യചിഹ്നം കൂടിയാണ്. ഇന്ന് ജർമ്മനിയിലെ സഭ നേരിടുന്ന നിരവധി വെല്ലുവിളികൾ കണക്കിലെടുത്തു ഐക്യം നിലനിറുത്തുന്നതിൽ നാം എത്രത്തോളം വിജയിക്കും? എല്ലാവിധ വൈവിദ്ധ്യങ്ങൾക്കിടയിലും ഒരു ഐക്യദാർഢ്യം ആവശ്യമാണ്. ഇപ്പോഴുള്ള സാഹചര്യം വളരെ ചിന്തനീയം തന്നെയാണ്. ഇതുപോലെ, കാനൻ നിയമ അഭിഭാഷകൻ തോമസ് ഷുള്ളർ ഈ അഭിപ്രായമാണ് ഉൾക്കൊള്ളുന്നത്. "കർദ്ദിനാളിന്റെ ഈ തീരുമാനം ആകട്ടെ ഒരു പരമാധികാര നടപടിയായി കണക്കാക്കാം. അതിനാൽ സഭയിലുള്ള മറ്റു മെത്രാന്മാരെയും ഇപ്പോൾ അളക്കേണ്ടതുണ്ട്. ഈ വിധം വികാരാധീനമായ ചുവടുവയ്പ്പിലൂടെ വിവിധ ഉത്തരവാദിത്വമുള്ള കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സ് വ്യക്തിപരമായ പരാജയം ഏറ്റെടുക്കുന്നു എന്നുവേണം കരുതാൻ. ഒരു മറുവശമുണ്ട്. അദ്ദേഹം ജർമ്മൻ കത്തോലിക്കാസഭയോട് ചില കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതായത്, ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുവാനും യഥാർത്ഥ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തു നടപ്പാക്കാൻ ധൈര്യമുണ്ടാകാനും അദ്ദേഹം ആഗ്രഹിക്കുന്നു. നിയമപരമായ അഭിപ്രായങ്ങൾക്ക് പിന്നിൽ ഇന്ന് മറഞ്ഞിരിക്കുന്നവരെയും സഭയിലെ ലൈംഗികാധിക്രമങ്ങളുടെ ശരിയായ കാരണങ്ങൾ എല്ലാം ധീരമായ പരിഷ്‌കാരങ്ങളുമായി നേരിടാൻ ഇന്നുവരെയും തയ്യാറാകാത്തവരെയും കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം കർദ്ദിനാൾ വോയ്‌ൽക്കിയെ നേരിട്ട് ആക്രമിക്കുന്നുണ്ട്.

ഒരു സ്വതന്ത്ര മൂല്യനിർണ്ണയക്കാരൻ കർദ്ദിനാൾ വോയ്‌ൽക്കിയെ തന്റെ ഡ്യൂട്ടി ലംഘിച്ചതിൽനിന്നു കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും കൊളോൺ അതി രൂപതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയ രാജി വാഗ്ദാനത്തെക്കുറിച്ചു ലോകമെമ്പാടും അറിയുന്നു. കാരണം, അദ്ദേഹം അത്രയ്ക്കും മറ്റാരെയുംകാൾ അത്ര മോശക്കാരനുമല്ല. കൃസ്ത്യൻ സഭയിൽ വ്യവസ്ഥാപരമായ മാറ്റങ്ങൾ ആവശ്യമാണെന്ന് കാണുന്നവരിൽ ഒരാളാണ് മാർക്സ് എന്ന കാര്യം വ്യക്തമാക്കുന്നു. 

ചില വസ്തുതകൾ

പള്ളി പ്രതിനിധികളുടെ ലൈംഗിക ദുരുപയോഗത്തിന്റെ അനന്തരഫലമായി മ്യൂണിക്ക് കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സ് മാർപാപ്പയുടെ പക്കൽ തന്റെ രാജി വാഗ്ദാനം നൽകി. എന്നാൽ കൊളോൺ രൂപതയിൽ നടന്ന പ്രശ്നങ്ങളിൽ നടപടികൾ എടുക്കാത്ത കൊളോൺ കർദ്ദിനാൾ വോയ്‌ൽക്കി ഔദ്യോഗിക ഓഫീസിൽ പറ്റിപ്പിടിച്ചു എന്നാണ് സംസാരവിഷയം. അദ്ദേഹവും കർദ്ദിനാൾ മാർക്സിന്റെ രാജിയെ സ്വാഗതം ചെയ്തിരുന്നു. "ഞങ്ങൾ ചർച്ച" എന്ന പ്രസ്ഥാനം കർദ്ദിനാൾ മാർക്സിന്റെ രാജി സഭയിൽ നടന്ന ലൈംഗികദുരുപയോഗത്തിൽ ആരോപിക്കപ്പെടുന്ന മറ്റ് സഭാനേതൃത്വങ്ങൾക്ക് നേരെയുള്ള സൂചനയായി കാണുന്നുണ്ട്. കൊളോണിൽ നിന്നുള്ള കർദ്ദിനാൾ വോയ്‌ൽക്കി ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണെന്നു പറയപ്പെടുന്നു. കർദ്ദിനാൾ മാർക്സിന്റെ രാജി വാഗ്ദാനം "മനസ്സിലാക്കാവുന്നതും സ്ഥിരതയുള്ളതും തന്ത്രപരമായിപ്പോലും ബുദ്ധിമാനും ആത്യന്തികമായി പഴക്കമുള്ളതുമാണെന്നാണ് അഭിപ്രായങ്ങൾ. രാജി നടപടിയുടെ കാര്യത്തിൽ മറ്റൊരു സൂചനയുണ്ട്. കൊളോൺ കർദ്ദിനാൾ റൈഡർ വോയ്‌ൽക്കിക്ക് ഇതൊരു മുന്നറിയിപ്പുകൂടിണെന്നും അദ്ദേഹത്തിന് അത് കടുത്ത മാനസിക സമ്മർദ്ദത്തിലേയ്ക്ക് വഴിതിരിക്കാമെന്നും ചിലർ നിരീക്ഷിക്കുന്നു. 

കത്തോലിക്കാ സഭയിൽ ഒരു പുതിയ തുടക്കത്തിന് പുതിയ ആളുകളെയും ആവശ്യമുണ്ട്, പ്രത്യേകിച്ചും ദൈർഘ്യമേറിയ നടപടികൾ വഴി മന്ദഗതിയിൽ ആകാത്തവർ. "കൂടുതൽ മെത്രാന്മാരും അദ്ദേഹത്തിൻറെ മാർഗ്ഗം പിന്തുടരും എന്നും മറച്ചുവയ്ക്കാനും തന്ത്രങ്ങൾ വൈകിപ്പിക്കാനും വാക്കാൽ മാത്രമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും" പ്രതീക്ഷകൾ മാത്രമാണ്. കത്തോലിക്കാ സഭയിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ദുരുപയോഗ അഴിമതിയിൽ നിന്ന് അദ്ദേഹം ചില നിഗമനങ്ങളിൽ എത്തിച്ചേരുകയാണുണ്ടായതെന്നാണ് പറയപ്പെടുന്നത്. കത്തോലിക്കാസഭ ഇന്ന് ഒരു "നിർജ്ജീവ അവസ്ഥ"യിലേക്ക് എത്തിയിട്ടുണ്ടെന്ന് മാർപാപ്പയ്ക്ക് എഴുതിയ രാജിക്കത്തിൽ കർദ്ദിനാൾ മാർക്സ് എഴുതി എന്നാണ് എന്നും ഇത് ഒരു ശക്തമായ സിഗ്നലാണ് എന്നുമാണ് സഭാ സിനോഡൽ അംഗവും പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനുമായ പ്രൊഫസർ ജൂലിയ നോപ്പും അഭിപ്രായപ്പെട്ടത്.

എന്തൊക്കെയായാലും അവസാനം ആരെങ്കിലും ഖേദം പ്രകടിപ്പിക്കുകയോ മാത്രവുമല്ല, വ്യക്തിപരമായ നിഗമനങ്ങളിലും എത്തിച്ചേരുകയും ചെയ്യുന്നുണ്ട് . കഴിഞ്ഞ വർഷത്തെ തുടക്കം മുതൽ സിനഡൽ പരിഷ്ക്കരണ പ്രക്രിയയിൽ സ്ത്രീകളുടെ സ്ഥാനം, അധികാരത്തിന്റെ ഉപയോഗം, ദുർവിനിയോഗങ്ങൾ, കത്തോലിക്കാ സഭയിലെ ലൈംഗിക ധാർമ്മികത, പൗരോഹിത്യം തുടങ്ങിയ വിഷയങ്ങൾ നിരീക്ഷണത്തിലുണ്ട്. സഭയ്ക്കുള്ളിലെ ടീം കളിക്കാരുടെ കൂടെ മെത്രാന്മാർക്കൊപ്പം പരിഷ്ക്കർത്താക്കളുടെ ക്യാമ്പിലേക്ക് റൈൻഹാർഡ്‌ മാർക്സിനെയും കൂട്ടുവാൻ ചിലർ ചിന്തിക്കുന്നു. ആവശ്യം തികച്ചും ശക്തവും ആണ്. എന്നാൽ, അദ്ദേഹം ഇത് വ്യക്തമാക്കുന്നു, "ഒരു ബിഷപ്പ് എന്ന നിലയിൽ ഞാൻ സ്ഥാപനപരമായ പരാജയത്തിന്റെയും സഭാകുറ്റബോധത്തിന്റെയും ഒരു പ്രതിനിധിയാണ്, എങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല,". "നമ്മൾ ചർച്ച്" എന്ന പരിഷ്ക്കരണ പ്രസ്ഥാനത്തിന്റെ വക്താവ് മാർക്സിനെ "റാറ്റ്സിൻഗേറിയൻ" ആണെന്ന് ചിലരെല്ലാം വിമർശിച്ചു. അതായത് മുൻ മാർപാപ്പ റാറ്റ്സിൻഗരുടെ ആദർശ പിൻഗാമി എന്ന വിവക്ഷ. സഭയെ ദൈവത്തിന്റെ ജനമായി മനസ്സിലാക്കുന്നതിനു പകരം മാറ്റാനാവാത്ത ഓഫീസ്ഘടനയുള്ള ഒരു സ്ഥാപനമെന്ന നിലയിലാണ് അദ്ദേഹത്തെ സഭയിൽ നിശ്ചയിച്ചിരുന്നത്

ഒരു ബിഷപ്പ് എന്നനിലയിൽ ശ്രേണി-സ്വേച്ഛാധിപത്യ സ്വഭാവമുള്ള മാനേജർ ഇന്ന് സഭയിൽ ആവശ്യക്കാരനല്ല. മറിച്ച്, പുതിയ വഴികൾ കണ്ടെത്താനുള്ള ധൈര്യമുള്ള ഒരു പാസ്റ്ററെയാണ്, അഥവാ ഒരു മോഡറേറ്ററെയാണ് ആവശ്യം. കഴിഞ്ഞവർഷം ബിഷപ്‌സ് കോൺഫറൻസിൽ നിന്നും മാർക്സ് രാജിവച്ചപ്പോൾ നിലവിലെ നടപടിയെക്കുറിച്ചും സൂചിപ്പിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. ഒരു മുൻ ഫെഡറൽ ജർമ്മൻ വിദ്യാഭ്യാസമന്ത്രിയായിരുന്ന Mrs. അനെറ്റ്‌ ഷവാൻ CDU party) കർദ്ദിനാൾ മാർക്സിന്റെ രാജിക്കത്ത് ശക്തമായ സൂചനയായി ഈയിടെ വിശേഷിപ്പിച്ചു. ഇനിയും സഭ പുതുക്കപ്പെടാൻ ആഗ്രഹിക്കാത്തവരുടെ എല്ലാ സ്വാധീനം കുറയുകയും പ്രസക്തമാവുകയും ചെയ്യും, സാർവത്രിക സഭയിൽ കർദ്ദിനാൾ മാർക്സ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ബോദ്ധ്യമുണ്ടെന്നുമാണ് മുൻമന്ത്രി അഭിപ്രായപ്പെട്ടത്

കാറ്റ് എങ്ങനെ എങ്ങോട്ട് വീശുന്നുവെന്ന് ആർക്കറിയാം?

മാർപാപ്പ കർദ്ദിനാൾ മാർക്സിന്റെ രാജി വാഗ്ദാനം നിരസിച്ചു.

കർദ്ദിനാൾ റൈൻഹാർഡ്‌ മാർക്സ് മറ്റുള്ളവർക്കുവേണ്ടിയും പ്രതിസന്ധിയുടെ ഉത്തരവാദിത്വം പങ്കിടാൻ ആഗ്രഹിക്കുന്നു. കർദ്ദിനാൾ മാർക്സ് സഭയുടെ ഒരു അന്തിമഘട്ടത്തെക്കുറിച്ചു സംസാരിക്കുകയും ഫ്രാൻസിസ് മാർപാപ്പയ്ക്ക് രാജി വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷെ, ഫ്രാൻസിസ് മാർപാപ്പ മാർക്സിന്റെ രാജിക്കത്ത് നിരസിച്ചു. അതുപക്ഷേ ലോകമാകെ ചർച്ചാവിഷയമായിട്ടുണ്ട്. മ്യൂണിക്കിലെയും ഫ്രെയ്‌സിംഗിലെയും ആർച്ചുബിഷപ്പായിത്തന്നെ തുടരാൻ മാർപാപ്പ ആവശ്യപ്പെട്ടു. സഭയിലെ ലൈംഗിക ചൂഷണത്തിന്റെ ദുരന്തത്തെ കണ്ടിട്ടാണ് മാർപാപ്പയ്ക്ക് രാജി നൽകിയത്. എന്നിരുന്നാലും കത്തോലിക്കാ സഭയുടെ തലവൻ കരുതുന്നത് ഇപ്രകാരമാണ്. മ്യൂണിക്കിലെയും മാത്രമല്ല ഫ്രയ്‌സിംഗിലെയും തന്റെ ചുമതലകളെല്ലാം തുടർന്നും തന്റെ ഓഫീസിൽ ഏറ്റെടുക്കേണ്ടതാണ്. സ്പാനിഷ് ഭാഷയിൽ എഴുതിയ ഒറിജിനൽ മറുപടിയിൽ പരിശുദ്ധ പിതാവിന്റെ താല്പര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. //-(തുടരും).

***********************************************************************************

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------

Mittwoch, 7. Juli 2021

ധ്രുവദീപ്തി // യാത്രാവിവരണം // Part- 3 // അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം // George Kuttikattu


 അഡോൾഫ് ഹിറ്റ്ലറുടെ ജന്മഭവനം 

-ബ്രൗണൗവിലെ സിംഹക്കൂടിനരികിൽ -

George Kuttikattu 

"സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും 

വേണ്ടി ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്". 

വധിക്കപ്പെട്ട 

ലക്ഷോപലക്ഷങ്ങളുടെ താക്കീത് :

ബ്രൗണൗ നഗരമദ്ധ്യത്തിന്റെ ഒരറ്റത്ത് വാഹനഗതാഗതമധികമില്ലാത്ത ഉപറോഡിൽ  മഞ്ഞ പെയ്ൻറ് അടിച്ച സാമാന്യം അറ്റകുറ്റപ്പണികൾ മാത്രം ചെയ്തിരുന്ന ഒരു മൂന്നുനില കെട്ടിടത്തിന് മുന്നിൽ ഞങ്ങളെത്തിനിന്നു. ഞങ്ങൾ ആ കെട്ടിടത്തിന്റെ ഇടതുവശത്ത് അകത്തേയ്ക്ക് രണ്ടുപാളിയിൽ തള്ളിതുറക്കാവുന്ന അടച്ചിട്ട തടിനിർമ്മിത വാതിൽ കണ്ടു. പ്രധാന വാതിലിന് തൊട്ടുമുകളിൽ ഭിത്തിയിൽ ചെറിയ ഒരു ബോർഡ് എഴുതി വച്ചിരിക്കുന്നുണ്ട്. "Lebenshilfe ev". എന്നുമാത്രം . ഈ കെട്ടിടത്തോട് തൊട്ടു ചേർന്നുള്ള രണ്ടു മീറ്റർ വീതിയുള്ള നടപ്പാത വന്നുതീരുന്ന ഒരു വശത്തു മുഴുവൻ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് സൗകര്യം നന്നായി പണിചെയ്തു ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി ആ റോഡിലൂടെ അവിടെയെത്തുന്ന യാത്രക്കാർക്ക് വേണ്ടി ഒരു ബസ് സ്റ്റോപ്പ് സ്ഥാപിച്ചിട്ടുണ്ട്. അവിടേയ്ക്ക് ഓരോ ബസുകൾ വരുന്നതും പോകുന്നതും എപ്പോഴാണെന്ന് കുറിച്ചിരിക്കുന്ന ഒരു ചെറിയ നോട്ടീസ് ബോർഡും വച്ചിട്ടുണ്ട്. എങ്കിലും അവിടേക്കെത്തുന്ന സന്ദർശകയാത്രക്കാരുടെ വലിയ തിരക്കുകൾ അവിടെ  അനുഭവപ്പെട്ടില്ല. 

 അഡോൾഫ് ഹിറ്റ്ലറുടെ ഭവനം- ഇന്നത്തെ നിലയിൽ 

വഴിവക്കിലെ ആ കെട്ടിടത്തിന് നിലം നിരപ്പിനുള്ള നിലയിൽ കാണപ്പെടുന്ന വലിയ പ്രവേശനവാതിലിനരുകിൽ പച്ചിലകൾ അധികമില്ലാത്ത, എന്തോ, ആരോരുമില്ലാത്ത ഒറ്റപ്പെട്ടവനെപ്പോലെ, ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു മരം നിൽപ്പുണ്ട്. മനുഷ്യമനസുകളെ വിറപ്പിച്ച, ജീവൻ മരവിപ്പിക്കുന്ന സത്യചരിത്രങ്ങളെ കാലഭേദമില്ലാതെ എന്നെന്നും ശിരസിൽ വഹിക്കുന്ന ദുഃഖഭാരമേന്തി ഏതു കാലത്തിനും ഏക മൂകസാക്ഷിയായി ഇന്നും ആ മരം നമുക്കായി അവിടെത്തന്നെ നിൽക്കുന്നു എന്നാണെനിക്ക് തോന്നിയത്. പ്രകൃതിമനോഹരമായ ഓസ്ട്രിയൻ അതിർത്തിയിൽ അൽപം ഗ്രാമങ്ങളുടെ ഉപരി സ്ഥാനത്തു "ഇൻ"നദിയുടെ കരയ്ക്കിരിക്കുന്ന ചരിത്രപ്രസിദ്ധ ബ്രൗണൗ നഗരത്തിൽ "സാൾസ്ബുർഗ്ഗർ ഫോർസ്റ്റാഡ് "എന്ന പേരുള്ള റോഡിലാണ് ഞങ്ങൾ നിൽക്കുക. ആ റോഡിന്റെ വശത്തുള്ള 12 -15 വരെയുള്ള കെട്ടിടങ്ങളുടെ നമ്പരാണ് ഞങ്ങളപ്പോൾ കൂടുതൽ ശ്രദ്ധിച്ചത്. ഇവിടെ 15-ൽ ആയിരുന്നു,ഞങ്ങൾ മനസ്സിലുറച്ചു തേടിയിറങ്ങിയ ആ ഭവനം -അഡോൾഫ് ഹിറ്റ്ലർ ഭവനം .

അഡോൾഫ് ഹിറ്റ്ലറുടെ ഭവനം എന്നറിയപ്പെട്ട ഈ കെട്ടിടം 1888 മുതൽ കുറേക്കാലം "Dafnar Family" ഡാഫ്‌നർ ഫാമിലിയുടെ ഉടമസ്ഥതയിൽ മദ്യബാറിനു അക്കാലത്ത് ഉപയോഗിച്ചിരുന്നു. അന്ന് ഇത് വേറിട്ടുനിന്ന രണ്ടു കെട്ടിടങ്ങൾ ആയിരുന്നു. അതിനു തൊട്ടുള്ള മറ്റുള്ള കെട്ടിടങ്ങൾ എല്ലാംതന്നെ വാടകവീടുകൾ ആയിരുന്നു. അതിൽപ്പെട്ട ഒന്നായിരുന്നു അഡോൾഫ് ഹിറ്റ്ലറുടെ NSDAP നാസ്സിപാർട്ടിയുടെ കൾച്ചറൽ കേന്ദ്രമായി ഉപയോഗിച്ചിരുന്നത്. 17-)0 നൂറ്റാണ്ട് മുതൽ അവിടെ ഒരു ഗസ്റ്റ്ഹൗസ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ഈ ഭവനത്തിന്റെ ആദ്യമേൽവിലാസം 1826-ൽ (Vorstadt-219) ഫോർ സ്റ്റഡ്- 219 എന്നായിരുന്നു. അത് പിന്നീട് 1890-ൽ Salzburger Vorstadt 15 (സാൾസ്ബുർഗ്ഗർ ഫോർസ്റ്റാഡ് 15 എന്നാക്കി മാറ്റുകയും ചെയ്തുവെന്ന് 1943-ൽ സർക്കാർ രേഖയിൽ പ്രസിദ്ധപ്പെടുത്തി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനമാണ് വാടകക്കാരിൽ ഒരാളായി അലോയ്‌സ് ഹിറ്റ്ലറും തന്റെ കുടുംബാംഗങ്ങളും സാൾസ്ബുർഗ്ഗർ ഫോർസ്റ്റാഡ് -15 നമ്പർ വീട്ടിൽ താമസമാക്കിയത്.

അഡോൾഫ് ഹിറ്റ്ലറിൻറെ ജനനം

അലോയ്‌സ് ഹിറ്റ്ലറുടെ മൂലകുടുംബം ഓസ്ട്രിയയിൽനിന്നുള്ളതാണ്. ഓസ്ട്രിയൻ അതിർത്തിയിലെ ജർമ്മൻ കസ്റ്റംസ് ഓഫീസിലെ ഒരു കസ്റ്റംസ് ഓഫീസറായിരുന്നു അലോയ്‌സ് ഹിറ്റ്ലറും അദ്ദേഹത്തിൻറെ മൂന്നാം ഭാര്യ ക്ലാര പോയ്‌സലും കുട്ടികളും ആയിരുന്നു വാടകവീട്ടിലേയ്ക്ക് താമസമാക്കിയത്. അലോയ്സിന്റെയും ക്ലാരയുടെയും ആറു മക്കളിൽ നാലാമനായി 1889 ഏപ്രിൽ 20-ന് വൈകിട്ട് ആറര മണിക്ക് GASTHOF  ZUM POMMEN- എന്ന വീട്ടിലായിരുന്നു അഡോൾഫ് ഹിറ്റ്ലർ ജനിച്ചതെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്ത് 1933 ജനുവരി 30 -ന് നാല്പത്തിനാല് വയസുള്ള ഹിറ്റ്ലർ ജർമ്മൻ റൈഷ് ചാൻസിലർ ആയി, ഏകാധിപതിയായി അധികാരത്തിൽ വന്നു.

1891 -ൽ ഹിറ്റ്ലർ കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമയായിരുന്ന ഫ്രാൻസ് ഡാഫ്നർ  ആന്തരിച്ചതോടെ അദ്ദേഹത്തിൻറെ വിധവയായ ഭാര്യ ജാക്കോബ് ബാഹ്ലൈറ്റ്നർ എന്നയാളെ വിവാഹം ചെയ്തു കഴിഞ്ഞശേഷം അതേ ഗസ്റ്റ് ഹൌസ് വീണ്ടും തുടർന്ന് നടത്തി. 1911-ൽ ഈ കെട്ടിടം വീണ്ടും വിറ്റു. പുതിയ ഉടമയായ ഒരു ജോസഫ് പൊമ്മർ എന്നയാൾ ആ ഗസ്റ്റ് ഹൌസ് 1912 മുതൽ 1938 വരെ തുറന്നു പ്രവർത്തിപ്പിച്ചു. 

 അഡോൾഫ് ഹിറ്റ്ലറെ NSDAP സ്വീകരിക്കുന്ന രംഗം    

ഈ കെട്ടിടത്തിന്റെ മുൻപിൽ നിൽക്കുന്ന ചെറിയ ഒരു മരത്തിനു ചേർന്ന് ഞങ്ങളുടെ വാഹനം പാർക്ക് ചെയ്തശേഷം കാറിൽനിന്നും പുറത്തിറങ്ങി. കാറിൽനിന്നും ഇറങ്ങിയ  ഞങ്ങൾ വെളിയിൽ ലക്ഷ്യം വച്ച് നോക്കിനിന്നത് ഞങ്ങൾ  മനഃപാഠമാക്കിയിരുന്ന പേര് "ഫോർസ്റ്റാഡ് സ്ട്രീറ്റ് നമ്പർ 15 " കെട്ടിടത്തെയാണ്. അങ്ങോട്ടും ഇങ്ങോട്ടും വല്ലപ്പോഴും ഈ വീടിന് മുന്നിലൂടെ, വീതികുറഞ്ഞ നടപ്പാതയിലൂടെ, നടന്നു പോകുന്നവരെ കണ്ടു. നടന്നു പോകുന്നവർ ആരും ഞങ്ങൾ അവിടേയ്ക്ക് വന്നതുപോലെ എവിടെനിന്നോ വന്നുചേർന്നവരായ ടൂറിസ്റ്റുകൾ ആയിരുന്നില്ല. എന്നാൽ അവരൊക്കെ ഈ ഭവനത്തിന് സമീപമുള്ള ഓരോരോ അപ്പാർട്ടുമെന്റുകളിൽ താമസക്കാരായിരുന്നെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇവർ അവിടെ നിൽക്കുന്ന ഞങ്ങളെ വളരെ ജിജ്ഞാസയോടെയും ഒപ്പം അതിലേറെ സംശയത്തോടെയും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. "എന്തിനാണിവർ ഇപ്പോൾ ഇവിടെയെത്തിയത്? ഇവർ എവിടെനിന്നും വരുന്നു?, ഇവർ നമുക്ക് ആരാണ്? ". എന്നെല്ലാമാകാം അവരുടെ ആ സൂക്ഷ്മമായ നോട്ടത്തിലെ ഗൂഢമായ നിഗൂഡ അർത്ഥം. അതുപക്ഷേ അതൊരു ശക്തമായ പ്രതിഷേധക്കുറിപ്പ്പോലെ ഞങ്ങളുടെ നേർക്കയച്ച സന്ദേശമാകാം. അവിടേയ്ക്ക് വരുന്നവരെല്ലാം ഭൂതകാലത്തിന്റെ സ്മരണകളുടെ മുൻ അനുയായികളോ പിൻഗാമികളോ ആകാമെന്ന മനസ്സിലെ കണക്കുകൂട്ടൽ അവരിൽ അതിതീവ്രമായ ഉൾഭയത്തിന്റെ കൊടുകാറ്റു ശക്തമായി വീശിയിരിക്കാം. 

ഹിറ്റ്ലറുടെ ജന്മഭവനം- നാൾവഴികൾ...

 ജോർജ് കുറ്റിക്കാട്ട് ഹിറ്റ്ലർ ഭവനത്തിന്റെ മുമ്പിൽ 

ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചുവളർന്ന ഭവനം ഇന്ന് പുരാവസ്തുവകുപ്പിന്റെ സംരക്ഷണത്തിലാണ്. അതിനുമുമ്പ് ഈ ഭവനം നിരവധി ഉടമകൾ കൈമാറി സ്വന്തം കൈവശം വച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് മുതൽ ഒരു ഗസ്റ്റ് ഹൌസ് ആയിട്ട് വളരെ നാൾ ഉപയോഗിച്ചിരുന്ന ഈ കെട്ടിടം പിന്നീട് വാടകയ്ക്ക് അപ്പാർട്ട്മെന്റുകളായും മറ്റ് പൊതുവേദികളായും ബീയർ ബാറായും ഉപയോഗിച്ചിരുന്നതായി രേഖകൾ ഉള്ളതായി ചരിത്രരേഖകളും വ്യക്തമാക്കുന്നുണ്ട്.

കാലങ്ങൾ മുന്നോട്ട്  കടന്നുപോയി. നാസിജർമ്മനിക്കുവേണ്ടി അഡോൾഫ് ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മാർട്ടിൻ ബോർമാൻ എന്ന ഒരു ജർമ്മൻകാരൻ 1938-ൽ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ താമസിച്ചിരുന്ന ഭവനം ഓസ്ട്രിയയിൽനിന്നും നാലിരട്ടി കൂടുതൽ വിലയ്ക്ക് വാങ്ങി. അത് നാസി പാർട്ടി NSDAP യ്ക്ക് നൽകുകയും ചെയ്തു. ഉടൻതന്നെ ആ ഭവനത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് അവിടെ ഒരു പൊതു ലൈബ്രറിയും ഗാലറിയും അടങ്ങിയ സാംസ്കാരികകേന്ദ്രം തുറന്നു.  1943 -1944 കാലഘട്ടം. ഹിറ്റ്ലറുടെ ജന്മഭവനത്തിൽ"ബ്രൗണൗവർ ഗാലറി"യെന്നപേരിൽ തുറന്നു പ്രവർത്തിച്ച മുറികളിൽ അന്ന് പ്രചാരത്തിൽ വളരെ പ്രസിദ്ധരായ കലാകാരന്മാരുടെ ചിത്രങ്ങളും കലാരൂപങ്ങളും അവരവിടെ പ്രദർശിപ്പിച്ചു. ആന്റോൺ ഫിൽസ്‌മോസർ, ഹെർമൻ മയർഹോഫർ ( From Passau ), ജോസഫ് കാൾ നേറുഡു (from Simbach am Inn), ഹുഗോ  ഫൊൻ പ്രീൻ (Hugo von  Preen), മാർട്ടിൻ സ്റ്റാഹൽ, ഫ്രാൻസ് ക് സാവർ വൈഡിങ്ങർ ( Ried im Innkreis, Austria) തുടങ്ങിയവർ അവരിൽ പ്രമുഖനായിരുന്നു.

1938-ൽ അഡോൾഫ് ഹിറ്റ്ലറുടെ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ ബോർമാൻ ഹിറ്റ്ലറുടെ ഭവനം വാങ്ങിയിരുന്നെങ്കിലും പിന്നീട് കെട്ടിടം  1952-ൽ പ്രൊവിഷൻ താരതമ്മ്യത്തിന് വിധേയമായി (The restitution settlement threfore an externe injustice) മുൻ ഉടമയ്ക്ക് തന്നെ തിരിച്ചെഴുതിക്കൊടുത്തു. അതേത്തുടർന്ന് 1965 വരെ കെട്ടിടം നഗരലൈബ്രറിയായും പിന്നീട് കുറച്ചുകാലം ഒരു ബാങ്ക് സ്ഥാപനമായും നടത്തിയിരുന്നു. 1970-മുതൽ 1976 വരെ HTL BRAUNAU എന്ന പേരിൽ അവിടെ ഒരു എൻജിനീയറിംഗ് സ്‌കൂൾ സ്ഥാപനത്തിനു വേണ്ടി വിട്ടുകൊടുത്തു. 1977 മുതൽ 2011 വരെ ഈ കെട്ടിടം അംഗവൈകല്യം ഉള്ളവർക്ക് 'ഡേ കെയർ>' കേന്ദ്രമായും കൗൺസിലിംഗ് ആൻഡ് പരിശീലന വർക്ക് ഷോപ്പായും ഉപയോഗിച്ചു. ഇന്നും വിവിധതരം പൊതുസാമൂഹികപ്രവർത്തനങ്ങൾക്ക് വേണ്ടി ആ ഭവനം ഉപയോഗിക്കുന്നുണ്ട്. ഇതിനിടെ റഷ്യൻ "ഡ്യൂമ" പാർട്ടിയുടെ നേതാവ് ഫ്രാൻസ് ആദാമോവിച് ക്ളിൻസേവിച് (Franz Adamowitsch Klinzewitsch)2012-ൽ ഹിറ്റ്‌ലർ ഭവനം രണ്ടു മില്യൺ യൂറോയ്ക്ക് വാങ്ങി. അത് പൊളിച്ചു കളയുവാനുള്ള ശ്രമവും അതിനിടെ ഉണ്ടായിരുന്നു .

കോണ്സെന്ട്രേഷൻ ലാഗർ 

കോൺസെൻട്രേഷൻ ക്യാമ്പിലാക്കപ്പെട്ടവരുടെ ടോയിലറ്റ് 

അമേരിക്കൻ സൈന്യം ബ്രൗണൗ നഗരം പിടിച്ചടക്കി അധീനതയിൽ വച്ചിരുന്ന കാലം. 1945 മെയ് 2-ന് കുറെ ജർമ്മൻ രഹസ്യാക്രമണ റോന്ത് പട്ടാളക്കാർ ഹിറ്റ്ലറുടെ ജന്മഭവനം ബോംബിട്ട് തകർക്കാനുള്ള ശ്രമം നടത്തിയത് അന്ന് അമേരിക്കൻ സൈന്യങ്ങൾ അന്ന് തകർത്ത് കളഞ്ഞു. അതിനുശേഷം 1945 നവംബർ ഒന്നിന് അഡോൾഫ് ഹിറ്റ്ലർ ജനിച്ച സ്ഥാനത്തുതന്നെ "കോൺസെൻട്രേഷൻ ലാഗർ"എന്ന ദുഃഖസ്മരണയുടെ പ്രദർശനവും നടത്തി. രണ്ടാം ലോകമഹായുദ്ധത്തിൽ അഡോൾഫ് ഹിറ്റ്‌ലർ അനേകലക്ഷക്കണക്കിന് എതിരാളികളെയും യഹൂദരെയും മറ്റ് അനേകം വിദേശികളെയും ജർമ്മൻകാരെയും നിഷ്ക്കരുണം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത തടവുകേന്ദ്രമായി    "കോണ്സെന്ട്രേഷൻ ലാഗർ "ഇന്നും കാണപ്പെടുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ ആർമി അന്ന് ജർമ്മൻനാസികളുടെ കൈവശത്തിൽനിന്നും ഓസ്ട്രിയയെ മോചിപ്പിച്ചയുടനെ 1945 നവംബർ ഒന്നിന് തന്നെ ബ്രൗണൗവിലെ പ്രസിദ്ധമായ നാസികളുടെ "ബ്രൗണൗവർ ഗാലറി"യെ ഹിറ്റ്ലറിൻറെ "കോൺസെൻട്രേഷൻ ക്യാമ്പിന്റെ " നിത്യസ്മാരകവും ലോകചരിത്രത്തിൽ കുറിച്ച നാസിഭീകരതയ്‌ക്കെതിരെയുള്ള പ്രത്യക്ഷമായ ക്രൂര അടയാളമായി അമേരിക്ക അന്ന് പ്രഖ്യാപിച്ചു. 

ഇന്ന് അഡോൾഫ് ഹിറ്റ്‌ലർ ജീവിച്ചിരുന്നുവെങ്കിൽ ഏപ്രിൽ 20 -ന് തന്റെ 132-)മത്തെ ജന്മ ദിനമാകുമായിരുന്നു. ലോകത്തിൽ എത്രയോ ക്രൂരന്മാരായ സ്വേച്ഛാധിപതികൾ ഉണ്ട്. എന്നാൽ എന്ത് കാരണത്തിലാണ് ലോകജനങ്ങൾ മുഴുവനും അഡോൾഫ് ഹിറ്റ്ലറുടെ നാമം ഏറെക്കൂടുതൽ ചരിത്രത്തിലൂടെ തിരഞ്ഞു നോക്കിയത്?.അതിനിഷ്ടൂരമായ ജന പീഢനം, മഹായുദ്ധം മനുഷ്യക്കുരുതികൾ, എന്നിങ്ങനെ ചരിത്രത്തിൽ എന്നും എന്നും പൈശാചികതയ്ക്ക് ഏറ്റവും തികഞ്ഞ ഉദാഹരണമായിരുന്നു. അതിന് അഡോൾഫ് ഹിറ്റ്ലർ എന്നതായിരുന്നു പ്രധാനമായി കാണുന്ന അടിസ്ഥാനം. 

കുറഞ്ഞൊരു കാലയളവിൽത്തന്നെ NSDAP യുടെ അന്നത്തെ ചെയർമാൻ ആയിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ സ്വതസിദ്ധമായ യഹൂദ വിരോധത്തിൽ കുത്തിയൊലിച്ച പ്രതികാരഭാവത്തിന്റെ സിംഹഗർജ്ജനം ജർമ്മനിയുടെ ഓരോരോ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ ജനങ്ങളിലേക്ക് തുളച്ചുകയറ്റി. വൈമാറർ റിപ്പബ്ലിക്കും വേഴ്സ്സായ് കരാറും കാറ്റിൽപ്പറത്തിവിട്ടാൽ അവയുടെ അടയാളംപോലുമില്ലാതാക്കാൻ കഴിയുമെന്നുകരുതി വിവിധ സ്ഥലങ്ങളിൽ NSDAP മഹാസമ്മേളനങ്ങൾ സംഘടിപ്പിച്ചു ജനപിന്തുണയാർജ്ജിക്കുന്ന പ്രസംഗങ്ങളും അഡോൾഫ് ഹിറ്റ്ലറുടെ ശക്തി തെളിയിച്ച സമരമാർഗ്ഗമായി മാറ്റി. ഇങ്ങനെ ഹിറ്റ്ലറിൻറെ NSDAP പാർട്ടിയുടെ കരുത്ത് എല്ലാവിധ മേഖലകളിലേക്കും വർദ്ധിപ്പിച്ചു.

തീരാത്ത പകയുടെ വീര്യം 

യഹൂദരുടെ കത്തിയെരിഞ്ഞ മൃതദേഹ അവശിഷ്ടം 

അഡോൾഫ് ഹിറ്റ്ലറുടെ കുടുംബജീവിതപശ്ചാത്തലവും ഇതിനെല്ലാം കൂടുതൽ ഏറെ പ്രേരകമായിത്തീർന്നു. തന്റെ പിതാവ് അലോയ്‌സ് തനിക്കുനേരെ നടത്തിയിരുന്ന ശിക്ഷാനടപടികൾ അഡോൾഫ് ഹിറ്റ്‌ലറിൽ കൊടുംക്രൂരതയുടെയും വെറുപ്പിന്റെ ക്രൂരപ്രതികാരത്തിന്റെയും കത്തുന്ന തീക്കനലുകൾ നിറച്ചു. അതോടൊപ്പം എപ്പോഴും തീരാത്ത പകയുടെ കൊടുങ്കാറ്റും...ഒരു നൂറ്റാണ്ടിന്റെ അതിക്രൂരനായ ഏകാധിപതി ജർമ്മൻ റൈഷ് ചാൻസിലർ അഡോൾഫ് ഹിറ്റ്‌ലർ ജന്മനാടായ ബ്രൗണൗവിന്റെ എന്നും എന്നേയ്ക്കും മറക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായ ഒന്നാം പൗരനാണ്. അഡോൾഫ് ഹിറ്റ്ലറുടെ ഓസ്ട്രിയൻ ഓണറ്റി പൗരത്വത്തെപ്പറ്റിയും ഉണ്ടായിട്ടുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒടുവിൽ ബ്രൗണൗവിലെ നഗരസഭ മറ്റൊരു താത്വിക മാർഗ്ഗരേഖ അഡോൾഫ് ഹിറ്റ്ലറുടെ ഓണറ്റി പൗരത്വത്തെപ്പറ്റി ഒരു പരിഹാരവിധിയായിത്തന്നെ സമർപ്പിച്ചു. അതിങ്ങനെയാണ്: ജർമ്മൻ ഭാഷയിൽ എഴുതിയ അതിശക്തമായ ഒരു മുന്നറിയിപ്പ് ഹിറ്റ്ലർ ഭവനത്തിന് നേരെമുമ്പിൽ സ്ഥാപിക്കുക.ഇതായിരുന്ന ശാസനം..

"Für Frieden,Freiheit und Demokratie-Nie wieder Faschismus" 

Millionen Tote Mahnen. 

"സ്വാതന്ത്ര്യത്തിനും സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടി ഇനി ഒരിക്കലും ഫാസിസം ഉണ്ടാവരുത്" :

-വധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ താക്കീത്-

ഇതായിരുന്നു കരിങ്കൽ പാളിയിൽ കൊത്തി എഴുതിയ ശാസനം.

 ഹിറ്റ്‌ലർ ഭവനത്തിനു മുമ്പിൽ എഴുതി സ്ഥാപിച്ച  - "അനുശാസനം"

കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് വലുപ്പമുള്ള ഒരു കരിങ്കൽ പാളിയിൽ ജർമ്മൻ ഭാഷയിൽ മുകളിലെഴുതിയ ശാസനം കൊത്തി എഴുതിപ്പിച്ചു ബ്രൗണൗ നഗരസഭയുടെ അദ്ധ്യക്ഷനായിരുന്ന ശ്രീ. ഗെർഹാർഡ്‌ സ്കിബ്ബ അഡോൾഫ് ഹിറ്റ്ലറുടെ നൂറാമത്തെ ജന്മദിനത്തിൽ 1989 ഏപ്രിൽ 20 ന് അഡോൾഫ് ഹിറ്റ്ലറുടെ ഭവനത്തിനു മുമ്പിലുള്ള നടപ്പാതയിൽ സ്ഥാപിച്ചു. ഫാസിസത്തിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പായിട്ട് ഇന്നും ജനങ്ങൾ മനസ്സിലാക്കുന്നു. ഈയൊരു നടപടിയോടെ ബ്രൗണൗനഗരം ഹിറ്റ്ലർ ടൂറിസത്തോട് ആദ്യമായും അവസാനമായും വ്യക്തമായി അകന്നുമാറിക്കഴിഞ്ഞു. അഡോൾഫ് ഹിറ്റ്ലറുടെ നാമത്തിൽ സ്മരിക്കുന്നതായ വസ്തുക്കൾ അവിടെ വിൽപ്പന നടത്തുന്നതുപോലും ഉപേക്ഷിച്ചു.

രണ്ടായിരാംമാണ്ട് മുതൽ ബ്രൗണൗനഗരത്തിന്റെ കാലിക ചരിത്ര സംരക്ഷണ സമിതി അഡോൾഫ് ഹിറ്റ്ലർഭവനം വിലയ്ക്ക് വാങ്ങി അത് അവിടെ "ഹോളോകൗസ്റ്റ്" ചരിത്ര സ്മാരകമായി മാറ്റണമെന്ന പൊതുതാത്പര്യ ആഗ്രഹങ്ങൾ ബ്രൗണൗനഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെയും അതുപോലെ ഹിറ്റ്ലർ റെജിമെന്റിന്റെയും ഇരകളായിത്തീർന്നിരുന്ന അന്നത്തെ ലക്ഷോപലക്ഷം വരുന്ന മനുഷ്യാത്മാക്കളുടെ ഓർമ്മയ്ക്കായുള്ള ഒരു ലോക സ്മാരകം വേണമെന്നാണ് അവർ ആവർത്തിച്ചു ആവശ്യപ്പെടുന്നത്. ആ ഒരു ദിവസം, അതെ, 1889- ഏപ്രിൽ 20 -ന്- ഒരു അഡോൾഫ് ഹിറ്റ്ലറുടെ ജനനത്തിനായി ഒരിക്കലും ഉണ്ടാവരുതായിരുന്നുവെന്ന് ചരിത്രം ഇപ്പോഴും ശപിക്കുന്നു. മാനവചരിത്രത്തിനു അതുവഴി നിരവധി അരുതാത്ത ദുഃഖസംഭവങ്ങളുടെ കറുത്ത രേഖകളെല്ലാം തുന്നിച്ചേർക്കേണ്ടിവന്നത് തീർച്ചയായും ഒഴിവാകുമായിരുന്നു.

അഡോൾ ഹിറ്റ്ലറുടെ ഭവനം -ഇന്ന്?

ഇന്ന് ബ്രൗണൗ നിവാസികൾക്കും അതുപോലെ ബ്രൗണൗനഗരത്തിനും അഡോൾഫ് ഹിറ്റ്ലറുടെ അടിസ്ഥാന മുൻചരിത്രം ഒരുപക്ഷെ അത് ഒരിക്കലും തുടച്ചുമായ്ക്കാൻ കഴിയാത്ത സ്വന്തം ചരിത്രഭാഗമായി മാറിയിരിക്കുകയാണ്. ടൂറിസ്റ്റ് എന്നനിലയിൽ എന്നെ അപ്പോൾ അസ്വസ്ഥമായി അലട്ടിയിരുന്ന വലിയ വികലചിന്തയിതായിരുന്നു :ബ്രൗണൗനഗരത്തിന്റെ ഒരറ്റത്തെ ഏറ്റവും ആളൊഴിഞ്ഞ പാതയോരത്തിരിക്കുന്ന, ആളനക്കമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ ജനനവീട് ... അനേകം ലക്ഷോപലക്ഷം മനുഷ്യരെ - സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും, അവർ യഹൂദർ, രോഗികൾ, അംഗവൈകല്യം ഉള്ളവർ, വിദേശികൾ, തത്വചിന്തകർ, ചരിത്ര പണ്ഡിതന്മാർ, വൈദികർ, മതാചാര്യന്മാർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ അവരെല്ലാം അവരിൽപ്പെട്ടു. ഇവരെയെല്ലാം അതിക്രൂരമായി പീഡിപ്പിച്ചു. അവരെയെല്ലാം അതി ക്രൂരമായി അരുംകൊല ചെയ്ത സിംഹം വസിച്ചിരുന്ന ഗുഹയുടെ മുൻവാതിൽക്കൽ ആണല്ലോ ഞങ്ങളിപ്പോൾ എത്തിനിൽക്കുന്നതെന്ന ചിന്ത എന്നെ വല്ലാതെ അപ്പോൾ അലട്ടിയിരുന്നു. 

 അഡോൾഫ് ഹിറ്റ്ലർ 

ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്മാരിലൊരാളായിത്തീർന്ന ഒരു ജർമ്മൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ ജനിച്ചുവീണ വീട് ഇന്ന്  തികച്ചും നിസഹായരായ വികലാംഗസമൂഹത്തിനായി അഭയം നൽകുവാനുള്ള ഒരു പരിശീലന കേന്ദ്രമായി തെരഞ്ഞെടുത്തത് ചരിത്രത്തിന്റെ ഏതുപേജിൽ ചേർത്തെഴുതാനാവും ? എനിക്ക് സംശയമുണ്ട്. എന്തായാലും, അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീടിനെപ്പറ്റിയും ജനനസ്ഥലം സംബന്ധിച്ചും വളരെ സാഹസികമായ ജിജ്ഞാസയോടെ സത്യാന്വേഷണം തുടരുന്നു എന്നത് തന്നെ ആശ്ചര്യജനകമായ മറ്റൊരു പുതുമയുള്ള ചരിത്രവസ്തുതയാണ്. 

ഇന്നേയ്ക്ക് ഏതാണ്ട് 19 വർഷങ്ങൾക്കു മുമ്പ് 19.2. 2002 -ൽ പ്രസിദ്ധ ജർമ്മൻ ചരിത്രകാരൻ ഈഗോൺ ഫൈൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇപ്രകാരം എഴുതി. അഡോൾഫ് ഹിറ്റ്ലർ ജനിച്ചത്, ഓസ്ട്രിയൻ അതിർത്തിയിലെ ബ്രൗണൗവിലല്ല, മറിച്ച്, "ഇൻ " എന്ന നദിയുടെ മറുകരയിൽ ജർമ്മനിയുടെ കിഴക്കൻ സംസ്ഥാനം ബവേറിയയുടെ ആൽപ്സ് പർവ്വത നഗരപ്രദേശങ്ങളിലൊന്നായ "സിംബാഹ് " എന്ന സ്ഥലത്തായിരുന്നെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ജനിച്ചു രണ്ടു ദിവസം മാത്രം കഴിഞ്ഞ കുഞ് അഡോൾഫ് ഹിറ്റ്ലർക്ക് അന്ന് മാമ്മോദീസ നൽകിയ ബ്രൗണൗവിലെ കത്തോലിക്കാപള്ളിയിലെ വികാരി കപ്പൂച്ചിൻസഭാ വൈദികനായിരുന്ന ഫാദർ ഊബാൾഡിന്റെ അന്നത്തെ വെളിപ്പെടുത്തൽ ചരിത്രകാരൻ ഈഗോൺ ഫൈൻ ഇപ്രകാരം വ്യക്തമായി എഴുതി രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ: " 1889 ഏപ്രിൽ 20 -ന് സംഭവിച്ചതിങ്ങനെയാണ് - അന്ന് ജർമ്മനിയുടെ അതിർത്തിപോസ്റ്റിലെ കസ്റ്റംസ് ഓഫീസർ ആയി അലോയ്‌സ് ഹിറ്റ്ലർ ജോലി ചെയ്യുന്നു. ആ ദിവസം അലോയ്‌സിന് അത്താഴം എത്തിച്ച് കൊടുക്കാൻ "ഇൻ" നദിയുടെ പാലം കടന്നു അക്കരെയെത്തിയ തന്റെ പൂർണ്ണ ഗർഭിണിയായിരുന്ന ഭാര്യ ക്ലാരയ്ക്ക് പ്രസവ വേദന ആരംഭിച്ചു. വൈകിട്ട് ആറര മണിക്ക് ക്ലാര ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. അഡോൾഫ് ഹിറ്റ്ലർക്ക് ...

അഡോൾഫിന്റെ ജനനവിവരം സംബന്ധിച്ച് ഓസ്ട്രിയൻ ഭരണാധികാരികളുമായി ഉണ്ടാകുവാനിടയുള്ള നിയമയുദ്ധം മനഃപൂർവ്വം ഒഴിവാക്കുവാൻ മാതാപിതാക്കൾ അന്ന് ആ രാത്രിയിൽത്തന്നെ സിംബാഹിലെ ഓഫീസിൽ നിന്നും രഹസ്യമായി "ഇൻ" നദിയുടെ പാലം കടന്ന് തങ്ങൾ താമസിക്കുന്ന ബ്രൗണൗവിലെ വീട്ടിലേയ്ക്കു പോയി.

1992-ൽ അന്തരിച്ച ഫാദർ ഊബാൾഡ് പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് ശരി വച്ചുകൊണ്ടു ഓസ്ട്രിയയിലെ സെന്റ് മരിയ ആൾമിലെ ഇടവക വികാരി ആയിരുന്ന ഫാദർ അലോയ്‌സ് ഡ്യൂറിങ്ങർ സ്ഥിരീകരിച്ചതായി ചരിത്രകാരൻ ഈഗോൺ ഫൈൻ തന്റെ "ഹിറ്റ്ലർ" എന്ന പുസ്തകത്തിൽ യാഥാർത്ഥ്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനം ബ്രൗണൗവിലെ നിവാസികൾക്ക് ആഹ്ളാദത്തിന്റെയും മാത്രമല്ല, ഒരു ആശ്വാസത്തിന്റെയും പെരുമഴ സമ്മാനിച്ചു. കുറെ ഏറെ കാലങ്ങളായി ബ്രൗണൗ നഗ  നിവാസികൾ "ബ്രൗണൗ " അഡോൾഫ് ഹിറ്റ്ലറുടെ ജന്മസ്ഥലം ആണെന്നുള്ള വളരെ ചുട്ടുപഴുത്ത ആരോപണത്തിൽ ചുടുകണ്ണീർ പൊഴിച്ചിരുന്നു. ഇന്നിപ്പോൾ അവരെല്ലാം ആ ദുഖത്തിൽനിന്നും വിടുതൽ നേടിയിരിക്കുന്നു. അതുപോലെ ലോകമെമ്പാടുമുള്ള   മാന്യ വായനക്കാരും.//-

****************************************************************************************************************************** 

Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
Posted by George Kuttikattu
---------------------------------------------------