Sonntag, 21. Oktober 2018

ധ്രുവദീപ്തി // People // ത്രിവേണി സംഗമംപോലെ... // എസ് . കുര്യൻ വേമ്പേനി സ്മരണകൾ:



ത്രിവേണി സംഗമംപോലെ... //   


കേരള  ക്രിസ്ത്യാനികളുടെ വിശ്വാസ സംബന്ധമായ പുതിയ രൂപവും ഭാവവും നൽകുന്ന പഠനക്കളരിയിൽ ഏറ്റവും പ്രമുഖ പങ്കുവഹിച്ചിട്ടുള്ള പരേതനായ ശ്രീ. എസ്. കുര്യൻ വേമ്പേനി ഒരു നവജീവിതദർശനം എല്ലാ മതവിശ്വാസ പഠനങ്ങളിലും ഒരു നൂതനമായ മതബോധനശൈലിക്ക് നിരവധി സംഭാവന ചെയ്തിരുന്നു. ദീർഘകാലമായി മതാചാരങ്ങളിൽ നടന്നു വന്ന അശാസ്ത്രീയ ചോദ്യോത്തര രീതിയുടെ അശാസ്ത്രീയതയുടെ വിരസതയിൽ നിന്നുള്ള മോചനം മനഃശാസ്ത്രാധിഷ്ഠിതവും ആകർഷകവുമായ മതബോധനശൈലി അടിസ്ഥാനപ്പെടുത്തി കാലാനുസരണമാക്കാൻ പ്രചോദനം നൽകി. പ്രസിദ്ധ ഭാഷാപണ്ഡിതനായ അദ്ദേഹം നൽകിയ ചരിത്രഗ്രന്ഥ രചനയിൽ, ആരുംതന്നെ  ഇന്ന് വരെ സ്വീകരിക്കാത്ത അവതരണരീതിയുടെ ഉടമയായിരുന്നുവെന്ന് മാത്രമല്ല, പ്രഗത്ഭനായ മലയാള ഭാഷാദ്ധ്യാപകനും കൂടിയായിരുന്നു. ശ്രീമാൻ എസ്.കുര്യൻ വേമ്പേനിയുടെ പാവന സ്മരണയ്ക്ക് വേണ്ടി അദ്ദേഹം രചിച്ച ലേഖനം ചുവടെ ചേർക്കുന്നു. : ധ്രുവദീപ്തി ഓൺലൈൻ. /



കേരളത്തിൽ ഹിന്ദു സമൂഹത്തിൽ നിലവിൽ സംജാതമായ ശബരിമല അയ്യപ്പ ദർശനത്തിനു ആർത്തവ പ്രായമെത്തിയ സ്ത്രീകളെ നിരോധിക്കുന്ന പാരമ്പര്യദോഷം വിശ്വാസ-സാംകാരിക ശൂന്യതയാണ് എന്ന് താഴെ കൊടുത്തിരിക്കുന്ന ലേഖനം സാമാന്യമായി വിശദീകരിക്കുന്നു, വ്യക്തമാക്കുന്നു.//  
ധ്രുവദീപ്തി ഓൺലൈൻ- 
(www.dhruwadeepti.blogspot.com)

  
 Late ശ്രീ. എസ്‌. കുര്യൻ വേമ്പനി 

ത്രിവേണി സംഗമംപോലെ…

 എസ്. കുര്യൻ വേമ്പേനി 

ത്രി
വേണിസംഗമത്തിൽ നിൽക്കുന്ന ഒരു ഭക്തനെപ്പോലെയാണ് ഉത്സവ നാളിൽ ഏറ്റുമാനൂർ ക്ഷേത്രസന്നിധിയിൽ നിൽക്കുന്ന ഒരു ആരാധകൻ. ഗംഗയും യമുനയും സരസ്വതിയും കൂടിച്ചേർന്നതാണല്ലോ ത്രിവേണി. അവി ടെ നിൽക്കുന്ന ഭക്തൻ അഗാധ ജലപ്രവാഹിയായ ഗംഗയെ കണ്ട് അത്ഭുതം കൊള്ളുന്നു. നീലജലവാഹിനിയായ യമുനയെ ദർശിച്ച് ആശ്ചര്യഭരിതനാകു ന്നു. ഈ ഇരു നദികളെയും തഴുകിയൊഴുകുന്നുവെന്ന് കരുതുന്ന അസ്പർശ്യ യും അദൃശ്യയുമായ സരസ്വതിയെ സ്മരിച്ചു ധ്യാനനിരതനാകുന്നു. അതുപോ ലെ ഉത്സവനാളുകളിൽ ഹൈന്ദവ ജനപ്രവാഹവും ക്രൈസ്തവ ജനതരംഗിണി യും ഈ ഇരു കൂട്ടരെയും സ്പർശിച്ചുകൊണ്ട് ഒരുകാലത്തു അസ്‌പൃശ്യരായിരു ന്ന ഹരിജനങ്ങളും ഇവിടെ സംഗമിക്കുന്നു. ഈ തിരു ഉത്സവത്തിൽ പങ്കുചേർ ന്നുകൊണ്ട് ത്രിവേണി സംഗമത്തിൽനിന്നെന്നത്  പോലെ ഇവിടെക്കൂടുന്ന പ്രേക്ഷകർ സായൂജ്യമടയുന്നു. 

കുംഭം പിറന്നു കഴിഞ്ഞാൽപ്പിന്നെ വേട്ടുവർ, ഉള്ളാടർ തുടങ്ങിയവരുടെ അന്വേഷണം, ഏറ്റുമാനൂർ ഉത്സവം എന്ന് തുടങ്ങുമെന്നാണ്. ഇന്നും ഇന്നലെ യും തുടങ്ങിയതല്ല ഈ അന്വേഷണം. നൂറ്റാണ്ടുകൾക്ക് മുമ്പേ ഉള്ളതാണ്. കൊടി  കയറുമ്പോഴേ പത്തുനൂറ് മൈൽ ചുറ്റളവിലുള്ള വിവിധ ദിക്കുകളിൽ നിന്നും കുടുംബസമേതം വേട്ടുവരും, ഉള്ളാടരും, ഊരാളികളും, ഏറ്റുമാനൂരി ലുള്ള ഉറ്റവരുടെയോ, ഉടയവരുടെയോ, പരിചയക്കാരുടെയോ കുടികളിലേ യ്ക്ക് പുറപ്പെടുകയായി. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്ന ഇക്കൂട്ടരുടെ ലക്ഷ്യം, ഏറ്റുമാനൂർ, വെട്ടിമുകൾ, കിഴക്കുംഭാഗത്തുള്ള വേട്ടവൻമലയാണ്. പണ്ടുകാലം മുതലേ പേരുകേട്ട പുലിയളനിരപ്പ്, ഇന്ന് മംഗളം കോളനിയും മംഗളം കുന്നുമൊക്കെയായിത്തീർന്നിരിക്കുന്നു. അനേകം തലമുറകളായി ഈ കുന്ന് വേടന്മാരുടെ ആവാസഭൂമിയായിരുന്നു. വിവിധ കാട്ടുമരങ്ങളും കാട്ടുവള്ളികളും കാട്ടുമൃഗങ്ങളും കാട്ടുപക്ഷികളും നിറഞ്ഞതായിരുന്നു പത്തൊൻപതു വർഷം മുമ്പ് വരെ ഈ മല. മാവ്, പ്ലാവ്, ആഞ്ഞിലി, നെല്ലി തുടങ്ങി മാനം മുട്ടിനിൽക്കുന്ന മരങ്ങൾ, മാൻ, മുയൽ, മരപ്പട്ടി, ഉടുമ്പ്, കീരി, വെരുക് എന്നിങ്ങനെയുള്ള കാട്ടുജന്തുക്കൾ, കാട്ടുകാച്ചിൽ, കാട്ടുചേമ്പ്, കാട്ടു ചേന, എന്നിങ്ങനെയുള്ള കിഴങ്ങുകൾ., ഇതിൽപരം എന്തുവേണം വേട്ടുവർ ക്കും ഉള്ളാടർക്കും പരമസുഖം നുകരാൻ. ചെറുതേനും വൻതേനും മലയിൽ സുലഭം. അവ ശേഖരിച്ചുകൊടുത്താൽ  അരിയും ഉപ്പും മുളകും മുറുക്കാനും വാങ്ങിക്കാനുള്ള വകയുമാകും.

ഇക്കാലങ്ങളിൽ ഈ മലയിലെ ജീവിതം ആദിവാസികൾക്ക് ഒരു ഉത്സവം ആയിരുന്നു. ഏറ്റുമാനൂർ ഉത്സവം അവർക്ക് ജീവിതവും. ഈ മലയിൽ വന്നു ചേരുന്ന ദേശാടനക്കിളികളുടെ സംഖ്യ ചെറുതായിരുന്നില്ല. ഓരോരുത്തരും കുടുംബമടച്ചാണ്‌ ഇക്കൂട്ടർ ഉത്സവം കൂടാൻ ഇവിടെ ചേക്കേറിയിരുന്നത്. ഇപ്പോഴത്തെ നമ്മുടെ സന്തുഷ്ട കുടുംബത്തിനിണങ്ങും വിധം അമ്മയും അച്ഛനും ഒന്നോരണ്ടോ മക്കളും ഉൾപ്പെട്ടതായിരുന്നില്ല പഴയ വേട്ടുവ കുടും ബം. അമ്പതു മുതൽ എൺപതുവരെ പ്രായമുള്ള മാതാപിതാക്കൾ, ഏഴെട്ടു മക്കൾ, അക്കൂട്ടത്തിൽ വിവാഹിതരായ മക്കളും അവരുടെ ചെറുമക്കളും. ഇത്രയുമായാൽ പഴയ ഒരു നായാടിക്കുടുംബമായി. ഇങ്ങനെയുള്ള എട്ടും പത്തും കുടുംബങ്ങളാണ് ഏറ്റുമാനൂർ ഉത്സവം കൂടാൻ  വേട്ടോന്മലയിൽ തമ്പടിച്ചിരുന്നത് !!

ഉത്സവം കൂടാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കാൽനടയായി വന്ന് ചേരുന്ന ആരെയും ജാതിമതാദികൾ നോക്കാതെ ഏറ്റുമാനൂർ നിവാസികൾ അതിഥി കളായാണ് എണ്ണിയിരുന്നത്. വീട്ടിൽക്കയറി വരുന്നവർ പറയരാകട്ടെ , വേട നാകട്ടെ, ബ്രാഹ്മണനാകട്ടെ, ക്രിസ്ത്യാനിയാകട്ടെ,- ആർക്കും തങ്ങൾ കഴി ക്കാതെകൂടി അവർ ഭക്ഷണം കൊടുക്കുമായിരുന്നു. കാൽനടയാത്രക്കാർ ക്കായി ഒരമ്പതു വർഷം മുമ്പ് വരെ വഴി വക്കുകളിൽ സംഭാരമഹ്നങ്ങളുമു ണ്ടായിരുന്നു. മോരിൻവെള്ളമാണ് സംഭാരമെന്നു പറയേണ്ടതില്ലല്ലോ.    

ഉത്സവം കൂടുന്ന ജനാവലിക്ക് രാത്രിയിൽ കിടന്നുറങ്ങാനുള്ള ഇടമായിരുന്നു ശ്രീ മഹാദേവക്ഷേത്രത്തിനു സമീപമുള്ള പ്രസിദ്ധമായ കോവിൽപ്പാടം മക രക്കൊയ്ത്തു കഴിഞ്ഞു മഞ്ഞപ്പട്ടുവിരിച്ചതുപോലുള്ള ഈ പാടമായിരുന്നു ഉത്സവം കൂടാൻ വരുന്ന ജനസഹസ്രങ്ങളുടെ സുരക്ഷിതമായ അഭയക്ഷേ ത്രം. മുൻകാലങ്ങളിൽ മധുവിധു എന്തെന്നറിയാത്ത യുവ മിഥുനങ്ങൾ ജീവി തത്തിലെ തേനിന്റെ മധുരിമയും നിലാവിന്റെ കുളിർമ്മയും അനുഭവിച്ചറി ഞ്ഞിരുന്നത് ഏറ്റുമാനൂർ ഉത്സവനാളുകളിൽ ആയിരുന്നു.

ഇന്നത്തേതുപോലെ ടി. വി. യോ, ചലച്ചിത്രശാലകളോ, നാടകവേദികളോ, സർക്കസ് കൂടാരങ്ങളോ ഇല്ലാതിരുന്ന കാലത്ത്, ഹിന്ദുക്കൾക്കും ക്രിസ്ത്യാ നികൾക്കും, മുസൽമാന്മാർക്കും, ആദിവാസികൾക്കുമെല്ലാം നിർദ്ദോഷമായ ആനന്ദം പകരുന്ന പത്തുദിനങ്ങളായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ സംഗീതസാന്ദ്രമായ ഉത്സവനാളുകൾ വിവിധ ജനവിഭാഗങ്ങൾ ജാതിയും മതവും മത്സരബുദ്ധിയും മറന്നു തുല്യ പങ്കാളിത്തത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവം ഏറ്റുമാനൂരല്ലാതെ മറ്റെങ്ങും ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയിൽ ദേശീയോത്ഗ്രഥനത്തിന്റെ ഒരു പഠന കളരിയാണ് ഏറ്റുമാനൂർ ശ്രീ മഹാദേ വ ക്ഷേത്രം. ഒരു മധുര സംഗീതത്തിലെ ലളിത പദങ്ങൾപോലെയാണിവിടെ  സമ്മേളിക്കുന്ന വിവിധ ജനപദങ്ങൾ എല്ലാവർക്കും ഒരേ രാഗം ഒരേ താളം. 

ചരിത്രാതീതകാലത്ത് ഒരു ശൈലദീപായിരുന്നു ഏറ്റുമാനൂർ. പ്രസ്തുത ദീപി ന്റെ പേര് അന്ന്, ഹരിണദീപ് അഥവാ മാനൂർ എന്നായിരുന്നുവെന്നു സ്ഥല  നാമഗമത്തിൽ പറയുന്നു. ധാരാളം മാനുകൾ ഇവിടെ സ്വൈര്യ വിഹാരം ചെയ്തിരുന്നുവെന്നാണ് പാരമ്പര്യം. ഖരൻ എന്ന ദ്രാവിഡ ദേശാധിപനാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥാപിച്ചതെന്ന് സ്ഥലപുരാണത്തിൽ രേഖപ്പെടുത്തിയി രിക്കുന്നു.

വരിക്കപ്ലാവിന്റെ മഞ്ഞൾനിറമാർന്ന കാതലിൽ കൊത്തിയുണ്ടാക്കി സ്വർ ണ്ണത്തകിട് പൊതിഞ്ഞിട്ടുള്ള ഏഴു വൻതരം ആനകളും ചെറിയ പൊന്നാന യും ഉൾപ്പെടെ ഏഴരപ്പൊന്നാനകളെ ഇവിടെ എട്ടാം ഉത്സവത്തിൽ എഴുന്നെ ള്ളിപ്പോടെ പ്രദർശിക്കപ്പെട്ടുപോരുന്നു. ഈ പൊന്നാനകളെ കാണുവാൻ തന്നെ അനേകമാളുകൾ വിദൂരദിക്കുകളിൽനിന്നുപോലും ഏറ്റുമാനൂരിൽ വന്ന് എട്ടാംഉത്സവം കൂടുന്നുണ്ട്. ഈ പൊന്നാനകളെ കണ്ടാലും കണ്ടാലും കൊതിയും മതിയും തീരാത്തവരാണ് കേരളീയർ. പൊതുവെ ആനക്കമ്പ മുള്ളവരാണല്ലോ കേരളീയർ. അതുപോലെ സ്വർണ്ണക്കമ്പവും. അങ്ങനെയു ള്ള കേരളീയർക്ക് ആന തന്നെ സ്വർണ്ണമായിത്തീരുകയും സ്വർണ്ണം തന്നെ ആനയായിത്തീരുകയും ചെയ്താലത്തെ കഥ പറയാനുണ്ടോ! സ്വർലോകത്തു ള്ള ഐരാവതം എന്ന ആനപോലും വെള്ളാനയല്ലാതെ പൊന്നാനയല്ലല്ലോ. ഏതായാലും ഏറ്റുമാനൂർ എട്ടാം ഉത്സവം കൂടുന്നവർക്ക് ഒരു സ്വർഗ്ഗാനുഭൂതി ജനിക്കുമെന്നുള്ളതിൽ സംശയം വേണ്ട.നമ്മുടെ നാട്ടിലെ ആനക്കള്ളന്മാർ, ഈ പൊന്നാനകളിൽ കണ്ണുവയ്ക്കാത്തത് ഭാഗ്യം!

ഇന്ത്യയിലെ ക്ഷേത്രങ്ങൾ മനുഷ്യന്റെ ബാഹ്യാകാരത്തിന്റെ ഒരു പ്രതീക മാണ്. മനുഷ്യശരീരത്തിൽ ജീവൻ സ്ഥിതിചെയ്യുന്നതുപോലെ ക്ഷേത്രത്തി നുള്ളിൽ ഈശ്വരൻ സ്ഥിതിചെയ്യുന്നുവെന്നാണ് ക്ഷേത്രാരാധകരുടെ സങ്ക ല്പം. ഭാരതത്തിൽ രണ്ടുതരം ക്ഷേത്രങ്ങളുണ്ട്. ഗ്രാമക്ഷേത്രങ്ങളും പ്രത്യേക ക്ഷേത്രങ്ങളും. ഗ്രാമദേവതാക്ഷേത്രങ്ങളിലെ  പ്രതിഷ്ഠ ഭദ്രകാളിയാണ്; പ്ര ത്യേക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ഗണപതി, തുടങ്ങി യ ദേവഗണത്തിൽപെട്ട ഒരാളും. കേരളത്തിൽ വളരെ ചുരുക്കമായേ ശൈവ ക്ഷേത്രങ്ങൾ ഉള്ളൂ. അതിൽ പ്രമുഖ സ്ഥാനം അർഹിക്കുന്നതാണ് ഏറ്റുമാനൂർ ശൈവക്ഷേത്രം. അർദ്ധനാരീശ്വരനായ ശിവനെ ആദരിക്കുകയും ആരാധി ക്കുകയും ചെയ്യുന്ന ഒരു ജനത ഏറ്റുമാനൂരിൽ ഉള്ളതിനാലായിരിക്കണം ഇവിടെയുള്ള ഭാര്യാഭർതൃബന്ധം ഇതര നാടുകളെ അപേക്ഷിച്ചു സുദൃഢത രമായിരിക്കുന്നത്. അബദ്ധവശാൽ വല്ല രാവണന്മാരും ബലാൽക്കാരമായി കൊണ്ടുപോയാലല്ലാതെ ചാരിത്ര്യത്തിന്റെ ലക്ഷ്മണരേഖ കടക്കാൻ തയ്യാറാ യിട്ടില്ലാത്തവരാണ് ഇദ്ദിഗ് വാസികളായ പതിവ്രതകൾ. 

എൺപതു വർഷക്കാലം മുടങ്ങാതെ ഏറ്റുമാനൂർ ഉത്സവം കൂടിയ വേട്ടോന്മ ലയുടെ ഒടുവിലത്തെ കണ്ണി ഇപ്പോഴും ഇന്നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. ഇട്ടി-രാമൻകുട്ടി. അർത്ഥനാരീശ്വര സങ്കൽപ്പത്തിന്റെ പൊരുൾ അറിഞ്ഞു കൂടെ ങ്കിലും വേട്ടുവന്മാർ ഇന്നും ഭാര്യയെ ഒരു നിമിഷവും പിരിഞ്ഞിരിക്കാറില്ല! തെണ്ടാൻപോയാലും തേടാൻപോയാലും ഭാര്യ-കിടാത്തി കൂട്ടത്തിലുണ്ടാകും.

ഭൂമിയിൽ പിറക്കുന്നതിനുമുമ്പേ ഉത്സവം കൂടാൻ യോഗമുണ്ടായ ഒരു ഗർഭ ശ്രീമാനാണ് ഇട്ടി. ഇടിയുടെ 'അമ്മ ഗർഭിണിയായിരുന്ന കാലത്തുതന്നെ ഏറ്റു മാനൂർ ഉത്സവം കൂടാൻ പോയിരുന്നു. ഇട്ടി പിറന്നുകഴിഞ്ഞു നടക്കാറാവുന്ന തുവരെ അമ്മയുടെ ഒക്കത്തിരുന്ന് ആറാട്ട് കൂടി. അന്നുതുടങ്ങി ഇന്നുവരെ ഇട്ടി ഉത്സവം കൂടാതിരുന്നിട്ടില്ല.//- 
----------------------------------------------------------------------------------------------------------------------  
https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Samstag, 13. Oktober 2018

ധ്രുവദീപ്തി : ജർമ്മൻ ഡയറി // തുടർച്ച- മലയാളികളുടെ ജീവിതത്തിൽ ജർമ്മൻനിറം പകർന്നോ,അതോ ജർമ്മൻകാരിൽ മലയാളിയുടെ നിറം പകർന്നോ ? // George Kuttikattu

ധ്രുവദീപ്തി : ജർമ്മൻ ഡയറി // തുടർച്ച-

മലയാളികളുടെ ജീവിതത്തിൽ ജർമ്മൻനിറം പകർന്നോ,അതോ ജർമ്മൻകാരിൽ മലയാളിയുടെ  നിറം പകർന്നോ ? 

George Kuttikattu 


കേരളത്തിലെ പൊതുസമ്പ്രദായമനുസരിച്ചു ജർമ്മനിയിൽ എന്റെ വസ്ത്ര ധാരണം ജർമ്മൻകാരുടെ ഇടയ്ക്ക് തീരെ യോജിച്ചതല്ലെന്ന് എനിക്ക് തോന്നി. അതിനാൽ കേരളത്തിൽനിന്നും പോരുമ്പോൾ ധരിച്ചിരുന്ന ഒരു പാന്റും ഷർട്ടും ജർമ്മനിയിൽ  ആവശ്യത്തിന് തികയാതെ വന്നതിനാൽ ഞങ്ങളുടെ താമസസ്ഥലത്തിന് ഏറെ തൊട്ടടുത്തുള്ള ജർമ്മൻ കടകളിൽനിന്നു കുറെ പാന്റ്സുകളും, ഷർട്ടുകളും ഏറെ തണുപ്പുള്ള ദിവസങ്ങളിൽ ധരിക്കാനുള്ള  കമ്പളിവസ്ത്രങ്ങളും, ജാക്കറ്റും മറ്റും വാങ്ങി. അന്നത്തെ നിലയ്ക്ക് ഞാൻ അതിനൊക്കെ വലിയ വില കൊടുക്കേണ്ടി വന്നു. ജർമ്മനിയിൽ ചെന്നെത്തി

കുറെ നാളുകൾ താമസിക്കുമ്പോൾ ഒരു യൂറോപ്യൻ ശൈലി ഞങ്ങൾക്ക് ഉണ്ടാകൂന്നത് തെറ്റാണെന്നു എനിക്ക് ഒട്ടും തോന്നിയില്ല. ജീവിതശൈലികൾ  ഇതൊക്കെയാണെങ്കിലും വളരെ ഗൗരവമുള്ള  മറ്റു വിവിധ വിഷയങ്ങൾക്ക് മറുപടികളും കാണേണ്ടതായി വന്നു കൊണ്ടിരുന്നു. സ്വന്തം മാതൃരാജ്യത്തു  നിന്നും മാറി പുതിയ ഒരു രാജ്യത്തുള്ള ജീവിതത്തിൽ ശ്രദ്ധിക്കേണ്ടത്, ആ രാജ്യത്തു ജനിച്ചുവളർന്നവനെക്കാൾ വളരെ കൂടുതലായിരിക്കും. നാമെല്ലാം കേരളത്തിൽ കപ്പയും മീനുമൊക്കെ പ്രഭാത കാല ഭക്ഷണമായി എടുത്തു കഴിച്ചിരുന്നിടത്ത്, പകരം റൊട്ടികളും അതിനു ചേർന്ന് ഇറച്ചി കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങളോ, റൊട്ടിയിൽ  ബട്ടറും, ജാമുകളോ പുരട്ടി അവ കഴിക്കുകയും ചെയ്തു. ഇതെല്ലാം അവിടെ ജീവിതാവശ്യങ്ങളിൽ ഉണ്ടായ  പുതിയ കാര്യങ്ങൾ മാത്രമായിരുന്നു.
ശ്ചിമ ജർമ്മനിയിൽ ആദ്യമായി വന്നെത്തിയ മലയാളികളുടെ കുടിയേറ്റ കഥയുടെ യഥാർത്ഥ ചരിത്രത്തിലേക്ക് കടക്കുമ്പോൾ ഈ കുടിയേറ്റം ഒരു യാദൃശ്ചിക സംഭവമായി കാണാനൊക്കുകയില്ല. അതിനുവേണ്ടി ശരിയായ പശ്ചാത്തലമൊരുക്കിയാണ് കേരളത്തിൽ നിന്നും പുറപ്പെട്ട ആദ്യത്തെ കുറെ ആൺകുട്ടികളും പെൺകുട്ടികളും ജർമ്മനിയിലെത്തിച്ചേർന്നത് എന്ന് മുൻ കുറിപ്പുകളിൽ ഞാൻ അതേപ്പറ്റി എഴുതിയിട്ടുണ്ട്. ഇന്നും ഇന്നലെയുമല്ല, ഒരു ഏതാണ്ട് 60 -70 വർഷങ്ങൾക്ക് മുമ്പ് ആദ്യത്തെ മലയാളി ജർമ്മനിയിൽ കാലു കുത്തിയത് ജർമ്മനിയുമായി അവർക്ക് ഉണ്ടായിരുന്ന അടുത്ത ബന്ധങ്ങളും സ്വാധീനവും  മുൻ പരിചയങ്ങളും ഉണ്ടായിരുന്നത് കൊണ്ടല്ല. കേരളത്തിലെ കത്തോലിക്കാസഭയിലെയും, ഓർത്തഡോക്ക്‌സ് സഭ നേതൃത്വത്തിന്റെയും ജർമ്മനിയിലെ കത്തോലിക്കാസഭയിലെയും ചില ഉറച്ച ബന്ധങ്ങളാണ് അതിനു ശരിയായ വഴിയൊരുക്കിയത്. ഇതേപ്പറ്റി ഞാൻ മുമ്പ് കുറിച്ചിട്ടുണ്ട്.

ജർമ്മനിയിലെത്തിയ മലയാളികളിൽ മാതൃഭൂമിയായ കേരളത്തോട് ഹൃദയ പൂർവ്വമായ കർത്തവ്യബോധം ഉണർത്തുകയെന്ന ഒരു കാര്യംകൂടി അവർ ചെയ്തിരുന്നു. കേരളം അന്ന് ദരിദ്രമായിരുന്നു. സമ്പത്തുണ്ടാക്കാനാണ് അവർ ജർമ്മനിയിലേക്ക് പോയത്. അവരുണ്ടാക്കുന്ന ധനത്തിൽ ഒരു ഭാഗം, സ്വന്തം ആളുകൾ കഷ്ടപ്പെടുമ്പോൾ, സംഭാവന ചെയ്തു സഹായിക്കാൻ അവർക്ക് ഒരു ബാദ്ധ്യതയുണ്ടായിരുന്നു. സ്വന്തം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും മറ്റു കൂടെപ്പിറപ്പുകൾക്കും ഉദാരമായി സാമ്പത്തിക സഹായങ്ങൾ നൽകി. ഈ ക്ഷാമകാലങ്ങളുടെ കാലത്താരംഭിച്ച ആ സമ്പ്രദായം പിന്നീടും തുടർന്നു. അങ്ങനെ ജർമ്മൻ മലയാളികൾ ചെയ്ത ത്യാഗവേലകൾ ഒരു യാഥാർത്ഥ്യം എന്നതിലുമേറെ അവ അനുഭവങ്ങളുടെ ആന്തരാർത്ഥങ്ങൾ വെളിപ്പെടുത്തി എന്നത് സത്യമാണ്. ഇത്തരം പ്രവർത്തികൾക്ക് പ്രതിഫലം സ്വീകരിക്കാൻ മനസ്സിനെ കുഴയ്ക്കുന്ന വിധത്തിൽ സഹായങ്ങൾ സ്വീകരിച്ചവരിൽനിന്നും എന്തെങ്കിലും മേന്മയുള്ളതു പ്രതീക്ഷിക്കാൻ എന്തവകാശമാണുണ്ടായത്?

ജർമ്മനിയിലെ താമസം- തൊഴിൽ സംബന്ധിച്ച പ്രതിസന്ധികളെ തരണം ചെയ്ത മലയാളി യുവജനങ്ങൾ കൂടുതൽ സംഘടിതരായി. അവരുടെ ഇടയിൽ വർദ്ധിച്ച ഉണർവുണ്ടായി. മലയാളികൾ മാത്രമല്ല, ഇന്ത്യയിൽ നിന്നും ജോലി ചെയ്യാൻ ജർമ്മനിയിലെത്തിയ ഇന്ത്യാക്കാരും, അവർ ഏതു മതവിഭാഗത്തിൽ പ്പെട്ടവരായാലും ഒരേ മാതൃഭൂമിയുടെ മക്കളുമാണെന്ന ബോധം അവരുടെ ഇടയ്ക്ക് ആഴത്തിൽ വേരൂന്നി. ജർമ്മൻകാരുടെ മനോഭാവം വളരെയധികം  മാറിയതായി തോന്നി. മലയാളികൾ നേരിട്ട പ്രതിസന്ധിഘട്ടത്തിൽ ജർമ്മൻ ജനങ്ങളുമായി അനേകം കാര്യങ്ങളിൽ ബന്ധങ്ങൾ പുലർത്തി. അവരെല്ലാം ഇന്ത്യാക്കാരോട് വളരെ സ്നേഹത്തോടെ പെരുമാറുകയും, മലയാളികളായ  നഴ്‌സുമാർ ജർമ്മനിയിലെത്തി രോഗീ ശുശ്രൂഷയിൽ സഹായിക്കുന്നതിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. മലയാളികൾ അലസരായിരുന്നില്ല, ഓരോ ജീവിത സാഹചര്യങ്ങളിലും മലയാളിയുടെ സമൂഹം അവരവരുടെ വിശ്വാസപരമായ കാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും സാംസ്കാരിക- തൊഴിൽ രംഗങ്ങളിലും സ്വയം പര്യാപ്തത നേടിക്കൊണ്ടിരുന്നു. സ്വാർത്ഥ താല്പര്യങ്ങൾക്കപ്പുറം ഒരു നിറഞ്ഞ മാനുഷികബന്ധം പുലർത്തുന്നവരാണ്, സേവനത്തിനു തങ്ങൾ മലയാളികൾ യോഗ്യരാണെന്ന വലിയ അംഗീകാരം ഓരോരോ പ്രവർത്തനത്തിലൂടെ ജർമ്മൻ ജനതയിൽ ഉണ്ടാക്കി. അങ്ങനെ നമ്മുടെ എളിയ സേവനമനോഭാവവും അതേസമയം നാം എന്തിനുവേണ്ടി ജർമ്മനിയിലേക്ക് വന്നെത്തിയെന്നുള്ള ഉൾബോധം അഭിനന്ദിക്കപ്പെടുകയും മലയാളികളുടെ മാന്യത വർദ്ധിക്കുകയും ചെയ്തു. എങ്കിലും ഓരോ കാലങ്ങൾ മാറിയതനുസരിച്ചു മലയാളികളുടെയിടയിൽ പല അഹിതകരമായ ഓരോ അനുഭവങ്ങളും മനുഷ്യസ്വഭാവത്തിന്റെ അഗാധതലങ്ങളിൽനിന്നും ഒരു കറുത്ത പാടുപോലെ പൊന്തി വന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഇത്തരം അന്തഃർസംഘർഷത്തെപ്പറ്റി മുമ്പ് ഞാൻ വിശദീകരിച്ചിട്ടുണ്ട്. മലയാളികൾ ഒരുമിച്ചുകൂടി ജർമ്മൻ ജീവിതത്തിലെ സന്തോഷ- ദുഖഃദിനങ്ങളുടെ കഥകൾ പറയുവാൻ മാത്രമായിരുന്നില്ല സമയം കണ്ടെത്തിയത്. 1980 കളുടെയാരംഭം ആയപ്പോഴേയ്ക്കും മലയാളികൾ ഓരോരോ സ്ഥലങ്ങളിൽ അവരുടെതായ കൂട്ടായ്മകൾ സൃഷ്ടിക്കുവാനും, ആദ്ധ്യാത്മിക ജീവിതത്തിന്റെ വഴികളും, സാമൂഹിക സമ്പർക്കം വിപുലമാക്കാനും, ജർമ്മനിയിലെ മലയാളികൾക്ക് വേണ്ടിയുള്ള മലയാള മാദ്ധ്യമ പ്രവർത്തനങ്ങളും സജ്ജീവമായി പ്രവർത്തനം തുടങ്ങി. ഇങ്ങനെയുള്ള കാര്യങ്ങളിലെ ആവേശം ജർമ്മനിയിലെ മലയാളി സമൂഹത്തിൽ വേരിറങ്ങി.

1980 കൾ  ആയപ്പോഴേയ്ക്കും മലയാളികൾ വിവിധതരത്തിൽ സാമൂഹ്യ-സാംസ്കാരിക ആദ്ധ്യാത്മിക തലങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചുവെന്ന് നമുക്കു അഭിമാനിക്കുവാൻ കഴിയും. തൊഴിൽരംഗത്ത്‌ ഉണ്ടാക്കിയ മഹത് വിജയം പോലെ വിദ്യാഭ്യാസരംഗത്തും, കലാസാംസ്കാരിക വേദിയിലും മറ്റു വിശ്വാസ സംബന്ധമായ കാര്യങ്ങളിലും ജർമ്മനിയിലെ ആദ്യകാല തലമുറ നൽകിയ പ്രചോദനം രണ്ടാംതലമുറയിലെ യുവജനങ്ങളുടെ ഭാവിയുടെ ഉറച്ച അടിത്തറപാകിയെന്നു അഭിമാനിക്കാം. എങ്കിലും അർപ്പണബോധത്തിൽ അടിസ്ഥാനമിട്ട ത്യാഗജീവിതം മലയാളികളുടെ പ്രത്യേകിച്ച് പെൺകുട്ടികൾ നയിച്ച കുടിയേറ്റത്തിന്റെ സഹനപൂർണ്ണമായ ചരിത്രം എന്നേയ്ക്കുമായിട്ട് കുറിക്കപ്പെട്ടുവെന്നതാണ് ശ്രദ്ധേയ കാര്യം. കേരളം വിട്ടു പാശ്ചാത്യരുടെ ലോകത്ത് ജീവിതം തുടങ്ങിയവർ ആന്തരികമായി ജീവിതം ക്രമീകരിച്ചത് മലയാളത്തനിമയിലായിരുന്നെന്നു പറയട്ടെ. അവർ കേരളത്തിന്റെ എല്ലാ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും അടിക്കല്ലായിട്ടു തന്നെ കരുതി. ജോലിയില്ലാത്ത വാരാന്ത്യങ്ങളിൽ ദേവാലയങ്ങളിൽ പ്രാർത്ഥനാ-കുർബാന ചടങ്ങുകളിൽ പങ്കചേർന്നു. സുഹൃത്തുക്കളുമായി സമ്പർക്കങ്ങൾ ചെയ്തു. സഭാപരമായ ആചാരങ്ങളായ നോയമ്പ്, ഈസ്റ്റർ, ക്രിസ്മസ് തുടങ്ങിയ ഓരോ ഭക്തിചടങ്ങുകളിൽ വിശ്വാസപൂർവ്വം സംബന്ധിച്ച്. മലയാളികളായ ചില പുരോഹിതർ മലയാള ഭാഷയിൽ ഭക്തികർമ്മങ്ങൾ നിർവഹിക്കുന്നതിലും സഹകരിച്ചു. എങ്കിലും കേരളത്തിലെ പൗരസ്ത്യസഭകളുടെ ഇടവകകൾ, പള്ളികൾ എന്നീ സംവിധാനങ്ങൾ ജർമ്മനിയിൽ ഇക്കാലത്തും ഉണ്ടായിട്ടില്ല. ജർമ്മനിയിൽ ക്രിസ്തുമതത്തിൽ ലത്തീൻസഭയും പ്രൊട്ടസ്റ്റന്റ് സഭയും, മറ്റു വിഭാഗങ്ങളും ഉണ്ട്. എങ്കിലും ജർമ്മനിയിൽ മലയാളത്തിൽ വി.കുർബാന അർപ്പിക്കുവാൻ ലത്തീൻ സഭയുടെ അനുവാദം ആവശ്യമായിരുന്നു.ഇത് എന്റെയും ജർമ്മൻകാരനായ ലത്തീൻ സഭയിലെ "ഫിലിപ്പ് നേരി സഭ"യുടെ അംഗവും ഹൈഡൽബർഗ്ഗ് St. Bonifatius ഇടവക വികാരിയുമായിരുന്ന ഫാ. ലുഡ്വിഗ് ബോപ്പും സഹകരിച്ചു സഭാധികാരികളുടെ അനുവാദം 1995നു ശേഷം നേടിയെടുക്കുകയുണ്ടായി എന്ന് ഈയവസരത്തിൽ കുറിക്കുവാൻ ആഗ്രഹിക്കുന്നു. മലയാളികളുടെ ജർമ്മനിയിൽ ജനിച്ച രണ്ടാം തലമുറയ്ക്ക് കേരളത്തിലെ ക്രിസ്ത്യൻ സഭാക്രമങ്ങളെ പരിചയപ്പെടുത്തുകയെന്ന ഒരു ലക്ഷ്യവും ഏറ്റവും പ്രധാനമായിരുന്നു.

കേരളത്തനിമയിൽ മലയാളികൾ കേരളത്തിന്റെ സാംസ്കാരിക ഉത്സവമായ  "ഓണം" ആദ്യകാലങ്ങൾ മുതൽ ആഘോഷിക്കുന്നതിൽ മലയാളികൾക്ക് താല്പര്യമുണ്ടായിരുന്നു. പ്രധാനലക്ഷ്യം മലയാളികൾ ഒരു ദിവസം ഒരുമിച്ചു കൂടി ഒരുമിച്ചു സന്തോഷിക്കുക, ഒരുമിച്ചിരുന്നു ഓണത്തിന്റെ മാവേലിക്ക് ഒരു സാങ്കൽപ്പിക വരവേൽപ്പ് നൽകുക, ഒരുമിച്ചിരുന്നു ഓണസദ്യയും ഓണ പ്പായസവും രുചിക്കുക, വേദിയിൽ ഡാൻസ് പരിപാടികളിൽ അല്പം പങ്കു കൊണ്ടു എല്ലാവരും ആ ദിവസം തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. ആദ്യ കാലങ്ങളിൽ കുറെപ്പേരുടെ സഹകരണത്തിൽ കലാപരിപാടികൾ ഒരുക്കി. പിന്നീടുള്ള കാലങ്ങളിൽ ജർമ്മനിയുടെ ഓരോരോ പ്രദേശങ്ങളിൽ നിന്നും മലയാളികളുടെ കൂട്ടായ്‍മയിൽ പ്രവർത്തിക്കുന്ന മലയാളി സമാജങ്ങളുടെ പ്രവർത്തകർ അക്കാര്യം ഏറ്റെടുത്തു ആഘോഷം നടത്തികൊണ്ടിരുന്നു.

മലയാളിയുടെ കുടിയേറ്റങ്ങൾ കൊണ്ട് മലയാളിയുടെ ജീവിതശൈലിയുടെ അവസ്ഥാരൂപത്തിനു എന്തെങ്കിലും മാറ്റങ്ങളുണ്ടായോ? മലയാളികളുടെ ജീവിതത്തിൽ ജർമ്മൻനിറം പകർന്നോ, അതോ ജർമ്മൻകാരിൽ മലയാളി നിറം പകർന്നോ, ഈ ചോദ്യം സ്വാഭാവികമായി നാം ഓരോരുത്തനിലും ഒരു നിമിഷം എങ്കിലും തോന്നിയിരിക്കാം. അതിനു പിൽക്കാലത്തുള്ള ജീവിത വഴികളിൽ അടയാളങ്ങൾ അവശേഷിക്കുമെന്നു നമുക്ക് വിശ്വസിക്കാം. ജർമനിയിലെ മലയാളികൾ മാതൃഭാഷയെ മറന്നില്ല. മാതൃമലയാളഭാഷയ്ക്ക് അഭിമാനമായ തുഞ്ചത്ത് എഴുത്തച്ഛനെപ്പോലെ ഓർമ്മയിൽ നിലനിറുത്തിയ ചില ജർമ്മൻകാർ ഉണ്ടായിരുന്നു. അവരായിരുന്നു, ജർമ്മൻ പുരോഹിതരായ ഹെർമൻ ഗുണ്ടർട്ടും, അതുപോലെ തന്നെ കൂദാശ പാനയിലൂടെ ബൈബിൾ നമ്മുടെ കേരളക്രിസ്ത്യൻ കുടംബങ്ങളിൽ പരിചയപ്പെടുത്തിയ അർണ്ണോസ് പാതിരിയും. ഇവരുടെയൊക്കെ സ്മരണകൾ ആചരിക്കുവാൻ ജർമ്മനിയിലെ മലയാളികൾ നന്ദിയോടെ ആഘോഷങ്ങൾ സംഘടിപ്പിച്ചു അവരോടുള്ള നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. പല വർഷങ്ങൾ ജർമ്മനിയിലെ സ്റ്റുട്ട് ഗാർട്ട് നഗരത്തിലും ബർലിനിലും എല്ലാം ഇവരുടെ സ്മരണയെ നിലനിറുത്തുവാൻ ഹെർമൻ ഗുണ്ടർട്ട് കോൺഫറൻസ്" എന്ന പേരിൽ വലിയ ആഘോഷങ്ങൾ നടത്തി. അതിൽ 1986- ൽ ബർലിനിൽ നടത്തിയ മൂന്നാം ലോക മലയാളം സമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ നിന്നും മറ്റുള്ള വിവിധ മേഖലകളിൽ നിന്നുള്ള ഏതാണ്ട് 150 -ഓളം പ്രമുഖരായ വ്യക്തികൾ അന്ന്  സമ്മേളനത്തിൽ പങ്കു ചേർന്നത് ജർമ്മൻ മലയാളികളുടെ ചരിത്രത്തിൽ ചേർത്തു എഴുതാവുന്ന വലിയ സാംസ്കാരിക സംഭവങ്ങളുടെ തിളക്കമുള്ള ഉദാഹരണമാണ്. ഇതിനുവേണ്ട ധാർമ്മികമായ പിന്തുണ നൽകിയത് ആര് ?അർപ്പണബോധമുള്ള ജർമ്മൻകാരും മാതൃരാജ്യത്തിന്റെ അടിസ്ഥാനചിന്ത, അടിസ്ഥാനമഹത്വം ഹൃദയങ്ങളിൽ നിന്ന് വിട്ടുകളയാത്ത സഹൃദയരായ കുറെ മലയാളികളും ആയിരുന്നു.

Diozesenbildungswerk Münster (in Hopsten)
 Dr. മാത്യു മണ്ഡപത്തിൽ-Ausländerreferat (L),
ജോർജ് കുറ്റിക്കാട്ട് (R)    
ജർമ്മനിയിൽ പലതവണ ഗുണ്ടർട്ട് കോൺഫറൻസുകൾ നടന്നിട്ടുണ്ട്. അനേകം തവണകൾ കേരള മേള നടത്തിയിട്ടുണ്ട്. ഇവിടെയിപ്പോൾ ഓർമ്മിയിലെത്തുന്നത്, ഹെർമൻ ഗുണ്ടർട്ടിന്റെ നൂറാമത്തെ ചരമ വാർഷിക സ്മരണയാണ്. ആ ഒരു പ്രത്യേകസമ്മേളനം, അതിനു നാം അന്ന് പേരിട്ടത് "ലോക മലയാളം കോൺഫറൻസ്"എന്നാണ്.1986- ൽ യൂറോപ്പിന്റെ നടുമുറ്റമായ ജർമ്മ നിയുടെ തലസ്ഥാന നഗരമായ ബർലിനിൽ ലോകമെമ്പാടുനിന്ന് മലയാളികൾ പങ്കെടുത്തിരുന്ന, അത്യാഘോഷമായി  നടത്തിയ നമ്മുടെ മൂന്നാം "ലോക മലയാളം കോൺഫറൻസ് " ചരിത്രസംഭവം ആയി. ഓർമ്മയിൽ വളരെയേറെ അപൂർവമായ ചരിത്രസമ്മേളനം ഇന്നും  പശ്ചിമ ജർമ്മനിയിലെ മലയാളികളിൽ മാത്രമല്ല, അത് ആധുനിക കേരളത്തിന്റെ ഓരോ സാമൂഹ്യ- സാംസ്കാരിക മണ്ഡലങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്ന ആരെയും ശ്രദ്ധിപ്പിക്കുന്ന ഒരു മഹാസംഭവം ആയിരുന്നു. 

സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു ആ ദിവസങ്ങളെ  മിന്നിത്തിളങ്ങുന്ന അനുഭവമായി പരിപോഷിപ്പിക്കാൻ കേരളത്തിൽ നിന്നും എത്തിയ വിവിധ മേഖലകളിൽ സജ്ജീവമായി പ്രവർത്തിക്കുന്ന 150 ലേറെ പ്രമുഖർ ബർലിൻ നഗരം കേരളമാക്കിമാറ്റി സമ്മേളനഹാളിലെത്തിച്ചേർന്നു .

ഇത്തരമൊരു ലോകശ്രദ്ധ പിടിച്ചു പറ്റിയ വലിയ ദിവസത്തിന് അനുകൂലമായ സാഹചര്യം മലയാളിക്ക് ഒരുക്കിക്കൊടുത്തത് മലയാളിയും പാലാ-ഇടമറ്റം സ്വദേശിയായ Dr. മാത്യു മണ്ഡപത്തിലും, അതുപോലെ സംഘടനകളുടെ പ്രവർത്തകരും ഒത്തു ചേർന്ന് സഹകരിച്ചാണ് എന്ന് ഇവിടെ കുറിക്കട്ടെ. ഈ സമ്മേളനത്തിന് മറ്റു തരത്തിൽ ലഭിക്കാവന്ന സഹകരണം തേടിയ Dr .മാത്യു മണ്ഡപത്തിലിന്റെ  പത്രാധിപത്യത്തിൽ പ്രചരിച്ചിരുന്ന "വാർത്ത" എന്ന ജർമ്മനിയിലെ മലയാള മദ്ധ്യമവും,  മ്യുൻസ്റ്റർ നഗരത്തിന്റെ ചെയർമാൻ ജർമ്മൻകാരൻ Dr. Jörg Twenhöven ന്റെയും മഹത്തരവും ത്യാഗോജ്വലവുമായ സഹകരണംകൊണ്ട് മാത്രമാണ് ആ ദിനം മലയാളഭാഷയുടെ ലോകവ്യാപക മായ അറിവിന് കാരണമായ മഹോത്സവം യാഥാർത്ഥ്യമയത്. അത്തരമൊരു മഹാസംഭവത്തെക്കുറിച്ചു കുറിക്കാതെ  പോകുന്നത് ശരിയല്ലെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.

 1993- ഹോപ്സ്റ്റണിൽ 
നടത്തപ്പെട്ട ഇൻഡോ -
ജർമൻ സമ്മേളന ദൃശ്യം. Dr. മാത്യു 
മണ്ഡപത്തിലിന്റെ സാന്നിദ്ധ്യം.   
സൗകര്യം ഒരുക്കുന്നതിൽ പ്രായോ ഗികമായ വലിയ തടസ്സങ്ങൾ നേരി ട്ടു. എല്ലാം വേണ്ടതുപോലെ ഒരുക്കു വാൻ അത്രനല്ല എളുപ്പമല്ലായിരുന്നു വെന്നു സംഘാടകരിൽ ഉത്തരവാ ദിത്വമുണ്ടായിരുന്ന Dr. മാത്യു മണ്ഡ പത്തിൽ പറഞ്ഞു. അതായത് ഇത്ര യും ആളുകൾക്ക് വരാനുള്ള 'വിസാ ", താമസവും ഭക്ഷണവും, ജർമ്മൻ യാത്രകൾക്കും മറ്റുമുള്ള മറ്റനവധി ചെലവുകൾ, എല്ലാം പല ഭാഗത്തു നിന്നുള്ള സഹകരണത്തിൽ എല്ലാം സാദ്ധ്യമായി. ഇനിമേലിൽ ഇപ്രകാ രം ഒരു സംരഭത്തിന് മുതിരുമോ എന്ന ചോദ്യത്തിന് "എന്റെ ദൈവ മേ, മേലിൽ  ഒരിക്കലുമില്ല എന്ന മറുപടിയാണ് സംഘാടകരുടെ മറുപടി. കാരണം, വളരെ അധികം സമയം ചെലവഴിക്കാനില്ല, മാത്രമല്ല, വേറെ ഒരു സ്വകാര്യ സാമ്പത്തിക ശ്രോതസ് സംശയമില്ലാതെ ലഭിക്കാൻ പ്രായോഗിക എളുപ്പമല്ലായിരുന്നു. എങ്കിലും ജർമ്മനിയിലെ മലയാളിയുവജനങ്ങളുടെ ചലനാത്മക ജീവിതത്തിന്റെ ചരിത്രം കുറിച്ച ചിത്രമാണ് ഇന്ന് മലയാളിക്ക് പ്രതിഫലിക്കുന്നത്. മലയാളഭാഷയെ ഏറെ സ്നേഹിച്ച ഒരു യൂറോപ്യനായ ഹെർമൻ ഗുണ്ടർട്ട് ആന്തരിച്ചുവെങ്കിലും അദ്ദേഹത്തിൻറെ സത്‌പ്രവൃത്തിയുടെ സ്മരണകൾക്ക് മരണമില്ലായിരുന്നു. അദ്ദേഹം മണ്മറഞ്ഞു കഴിഞ്ഞു 100 വർഷങ്ങൾ കഴിഞ്ഞ ആ ദിനത്തെ ആചരിക്കുവാൻ തന്റെ അടുത്ത തൊട്ടതലമുറകളിലെ തന്റെ രക്തബന്ധത്തിൽപെട്ട കുടുംബാംഗങ്ങൾക്കൊപ്പം, തന്റെ ജന്മനാട്ടിൽ, കേരളത്തിൽ നിന്നും, ജർമ്മനിയിൽനിന്നും  അനേകം മലയാളികൾ ഒരുമിച്ചുവന്നു ചേർന്നു. ജർമ്മനിയിലെ മലയാളികൾമാത്രമല്ല, അവരുടെ എല്ലാവിധ ശക്തിയും സഹകരണവും നൽകിയത് ഒരു മഹത്തായ ബഹുസാംസ്ക്കാരിക- ബഹുമതാത്മക ജർമ്മൻ സമൂഹത്തിൽ വസിക്കുന്ന മലയാളികളുടെ സാന്നിദ്ധ്യം അറിയിക്കുകകൂടിയായിരുന്നു ലക്ഷ്യം.

"വാർത്ത" എന്ന വാക്ക് മാതൃഭാഷ മലയാളത്തിലെ വളരെ സാധാരണ പ്രചാരത്തിലിരിക്കുന്ന ഒരു സാമാന്യ മായ വാക്കാണ്. അതുകൊണ്ടുതന്നെ ജർമ്മനിയിലെ മലയാളികൾക്കെ ല്ലാം പരിചയിച്ച ആ വാക്കുതന്നെ പ്രസാധകർ ആ മാദ്ധ്യമത്തിന് ഒരു "മുഖചിത്രം" അഥവാ ഒരു തലക്കെട്ട് നൽകി. ജർമ്മനിയിൽ ഇന്ത്യയെപ്പറ്റി എഴുതുന്ന അനേകം ആനുകാലിക പ്രസിദ്ധീകരങ്ങളുണ്ട്. അവരെല്ലാം അവരവരുടേതായ കാഴ്ചപ്പാടുകളിൽ മാദ്ധ്യമം നടത്തിയിരുന്നു. എന്നാൽ "വാർത്ത" പ്രസിദ്ധീകരണം മ്യുൻസ്റ്റർ രൂപതയുടെ BILDUNGWERK-ന്റെ ഒരു മുഖപത്രമായിരുന്നു എന്നതാണ് മറ്റുള്ള വിവിധതരം പ്രസിദ്ധീകരങ്ങളിൽ നിന്നുള്ള അടിസ്ഥാന വ്യത്യാസം. ജർമ്മനിയിൽ ഇത്ര മാത്രം ഇന്ത്യാക്കാരുടെ വിവിധ പഠനപദ്ധതികൾക്കു അവസമുണ്ടാക്കിയിരു ന്ന മറ്റൊരു വിദ്യാഭ്യാസ കേന്ദ്രം ഇല്ലായിരുന്നു. അത്തരം വ്യാപകമായ പദ്ധതി കൾക്ക് ഒരു സഹായ ഹസ്തമെന്ന നിലയിലാണ് വാർത്ത മാദ്ധ്യമത്തിന്റെ ജനനത്തിനു പ്രചോദനം നൽകിയ പശ്ചാത്തലം. അത്തരം ഓരോ കാര്യങ്ങൾക്കായി വാർത്ത നേരിട്ടു ഏറ്റെടുത്തു പ്രവർത്തിച്ചു. ജർമ്മനിയിലെ  ഇന്ത്യൻവംശജ  കുടുംബങ്ങൾക്ക് പ്രയോജനകരമായ പല പുതിയ വിദ്യാഭ്യാസ അവസരങ്ങൾക്കു വഴിതുറന്നു പ്രവർത്തിക്കാൻ ആരംഭിച്ച ഈ മാദ്ധ്യമത്തെ മ്യുൻസ്റ്റർ നഗരസഭയുടെ മുൻ അദ്ധ്യക്ഷൻ Dr. Jörg Twenhöven എല്ലാവിധ  സഹകരണങ്ങളും നൽകി സ്വാഗതം ചെയ്തു.

മലയാളികൾ എക്കാലവും പുതിയ പുതിയ മേഖലകൾ അന്വേഷിച്ചു. ലോക മലയാളം കോൺഫറൻസുകൾ വീണ്ടും നടന്നു. 1993- ൽ ഏകീകൃത ജർമ്മനി യുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻ വ്യുർട്ടം ബർഗ്ഗിന്റെ ഭരണ തലസ്ഥാനമായ സ്റ്റുട്ട് ഗാർട്ട് നഗരത്തിൽ മലയാളികൾ ലോകമലയാളം കോൺഫറൻസ് വീണ്ടും നടത്തി. ഈ സമ്മേളനം ഡോ. ഹെർമൻ ഗുണ്ടർട്ട് കോൺഫറൻസ് എന്നാണു അറിയപ്പെട്ടത്. 1993 മെയ് 19 മുതൽ 23 വരെയാണ് കോൺഫറൻസ് വിവിധ സാഹിത്യ- സാംസ്കാരിക ചർച്ചാവേദികളും പഠന ക്ലാസുകളുമായി സമ്മേളനം അവസാനിച്ചു. ഈ സമ്മേളനാം വിജയിക്കാൻ വേണ്ടിയുള്ള എല്ലാവിധ ഒരുക്കങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് ജർമ്മനിയിൽ പ്രവർത്തിച്ച മലയാളികളും ജർമ്മൻകാരും കൂടി രൂപീകരിച്ച സംഘടന, സ്റ്റൂട്ട് ഗാർട്ട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന Deutsch-Indische Gesellschaft ആയിരുന്നു. ബാഡൻ വ്യുർട്ടംബർഗ്ഗ് സംസ്ഥാനമുഖ്യമന്ത്രിയായിരുന്നു ആ സമ്മേളനത്തിന്റെ രക്ഷാധികാരിയായി ചുമതല വഹിച്ചത്. കേരളത്തിൽ നിന്ന് ഏതാണ്ട് 20 ഓളം ക്ഷണിക്കപ്പെട്ട അതിഥികളായി, രാഷ്ട്രീയത്തിലും, സാംസ്കാരിക- ഭാഷാ രംഗങ്ങളിലും മറ്റും പ്രവർത്തിക്കുന്നവരായ  മലയാളി  പ്രമുഖർ സംബന്ധിച്ചു. വിവിധ പരിപാടികളും സെമിനാറുകളും പ്രദർശന പരിപാടികളും സംഘാടകർ ഒരുക്കിയിരുന്നു. ഓരോ സമ്മേളന കാര്യങ്ങൾ ഇവിടെ വിശദീകരിക്കുകയെന്നത് എളുപ്പമല്ല. ഒരുപക്ഷെ സമീപ ഭാവിയിൽ ദ്രാവിഡ ഭാഷയായ മലയാളത്തിന്റെ ഭാഷാവിഭാഗം സ്റ്റുട്ട് ഗാർട്ട് പ്രദേശത്തു ഹെർമൻ ഗുണ്ടർട്ട് സ്മാരകമായി സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അന്ന് സമ്മേളനം അവസാനിച്ചത്. അതിന്റെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു, Tübingen Universittiyil മലയാളഭാഷാ വിഭാഗം കഴിഞ്ഞനാളിൽ ആരംഭിച്ചത്. അതുപക്ഷേ ഇത്തരമുള്ള ഒരു പ്രവർത്തനത്തിന്റെ ആയുസ് നമുക്ക് ഇന്ന് പ്രവചിക്കുവാൻ കഴിയുകയില്ല. മലയാളത്തിന് യൂറോപ്പിൽ ഭാവിയിൽ ഒരു സ്ഥിരപ്രതിഷ്ഠയ്ക്ക് വലിയ സാദ്ധ്യത കുറവാണ്.

ഇത്തരത്തിൽ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ ഓരോ ഭാഗമായിട്ട് മാറിയ ജർമ്മൻ മലയാളിയുടെ ആശയവിനിമയങ്ങൾക്ക് സഹായികളായി ചില മലയാള പ്രസിദ്ധീകരണങ്ങൾ നടത്തിയിരുന്നു. അവയെക്കുറിച്ചെല്ലാം മുമ്പെഴുതിയ കുറിപ്പുകളിൽ വിശദീകരിച്ചിരുന്നു. അവയിൽ ചിലതെല്ലാം ചില സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സ്വാകാര്യ മാദ്ധ്യമങ്ങൾ ആയിരുന്നു. സാമൂഹ്യതാല്പര്യം മുൻനിറുത്തി പ്രവർത്തിച്ച കവിത എന്ന മാദ്ധ്യമത്തെ വളർത്തിവിടാൻ മലയാളികളായ ചില ആത്മീയജോലികൾ ചെയ്യുന്നവരുടെ പിന്തുണയോടെ ചില അജ്ഞാത ശക്തികൾ സമ്മതിച്ചില്ല. എങ്കിലും എല്ലാവിധ ആത്മധൈര്യത്തിലും ശക്തിയിലും പിന്തുണയിലും ആരംഭിച്ച "വാർത്ത" മലയാളം- ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന മാദ്ധ്യമം എന്നനിലയ്ക്ക് ജർമ്മനിയിലെ മലയാളികളുടെ രണ്ടാം തലമുറയും സ്വാഗതം ചെയ്തു. കാരണം, വളരെ വ്യത്യസ്തപ്പെട്ട ശൈലിയിൽ വളരെ വലിയ കാര്യങ്ങൾ, നമ്മുടെ നാടിന്റെ ബഹുമുഖമായ വളർച്ചയുടെ വ്യത്യസ്തപ്പെട്ട വ്യതിയാനങ്ങളിൽ വരുത്താനുള്ള പങ്കാളിത്തം ജർമ്മൻ യുവമലയാളികൾ അറിയുന്നതിന് സഹായകമായ ഒരു മാദ്ധ്യമമായി പ്രവർത്തിക്കുക, അതിനു "വാർത്ത"യുടെ സാദ്ധ്യമായ പങ്കു നൽകുക എന്ന ദൗത്യമായിരുന്നു പ്രധാന ലക്ഷ്യം.

1982- പ്രവർത്തനം ആരംഭിച്ച 'വാർത്ത' യുടെ പ്രവർത്തനങ്ങളുടെ മുൻകാല സ്മരണകളിലേയ്ക്ക് അന്വേഷിച്ചാൽ ജർമ്മൻ മലയാളികളുടെ ഒരു വലിയ അഭിമാനമായി മാത്രമാണ് നമുക്ക് ഇന്ന് വിലയിരുത്താനാകൂ. വാർത്ത എന്ന പദംതന്നെ തെക്കേഇന്ത്യൻ ഭാഷയായ മലയാളത്തിലെ അറിയപ്പെടുന്ന ഒരു വാക്കാണ്. വർത്തമാന വിശേഷങ്ങൾ, ഇൻഫോർമേഷൻ ( ദേശീയവും അന്തർദ്ദേശീയവും) ചെറുതാകട്ടെ, വലുതുമാകട്ടെ, അതുപോലെ ആധുനിക ജർമ്മനിയിൽ ജീവിക്കുന്ന മലയാളികളുടെ സാമൂഹികജീവിതത്തിന്റെ വികസനവും എല്ലാം എല്ലാ മലയാളികളിലും എത്തിക്കുകയെന്ന ലക്ഷ്യം ഭാഗികമായിനിർവ്വഹിക്കപ്പെട്ടു എന്നതിന് ഓരോ തെളിവാണ് ജർമ്മനിയിൽ നടത്തപ്പെട്ടിരുന്ന അനേകം കേരളമേളകളും, സമ്മേളനങ്ങളുടെ വിജയവും  കേരളീയരെയെല്ലാം ഇന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇതിനകമായി ഏതാണ്ട് നൂറിലേറെ സമ്മേളങ്ങൾ, പഠന സെമിനാറുകൾ, കലാപരിപാടികൾ ഇന്ത്യൻ കുടുംബങ്ങൾക്ക് വേണ്ടി നടത്തിയിരുന്നു. അതുപോലെ എല്ലാവർഷവും മുടങ്ങാതെ ഹോപ്സ്റ്റണിൽ ആഘോഷമായ കേരളമേളകൾ നടത്തിയിരുന്നു. ഏതാണ്ട് അയ്യായിരത്തിൽ  അധികം മലയാളികൾ ഓരോ കേരളമേളകളിൽ സജ്ജീവമായി അവിടെ ചെന്ന് പങ്കെടുത്തു.

ഓരോരോ  സാമൂഹിക സാംസ്കാരിക കാര്യങ്ങളെപ്പറ്റി എഴുതുന്നത് ഒരു റിപ്പോർട്ട് എന്നനിലയിലല്ല, പ്രത്യുത ജർമ്മൻ മലയാളികൾ എപ്രകാരം ഒരു പ്രവാസ ജീവിതത്തിലൊട്ടും തളരാതെ സ്വന്തം ഭാവിയുടെ ഓരോ വഴികളിലും സഹകരിച്ചുവെന്നുള്ള ജീവിതയാഥാർത്ഥ്യം നമ്മുടെ മാതൃരാജ്യത്തുള്ളവർ ആരും  അറിയുന്നില്ല. ജർമ്മനിയിലെ മലയാളികൾ മാത്രമല്ല, ഓസ്ത്രിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കുന്ന മലയാളികൾക്ക് കേരള മേളകൾ ഒരു കുടുംബസംഗമം പോലെ സന്തോഷം പങ്കുവയ്ക്കുന്ന കനക അനുഭവമായി മാറി. അതുപോലെ തന്നെ വളരെയധികം പ്രധാന്യത്തോടെ തന്നെ ജർമ്മനിയിലും മറ്റു യൂറോ രാജ്യങ്ങളിലും ജോലി ചെയ്യുന്ന നിരവധി മലയാളികൾ ഇൻഡോ- ജർമ്മൻ കുടുംബങ്ങൾക്കുവേണ്ടിയുള്ള സാംസ്കാരിക സമ്മേളനങ്ങളും മറ്റു പരിപാടികളും നടത്തിയിരുന്നു എന്നത് മലയാളികൾ എപ്രകാരം അവരുടെ സ്വന്തം ജീവിതകാഴ്ചപ്പാടുകളിൽ ഭാവി ജീവിതത്തെ എപ്രകാരം ചേർത്തിണക്കി കെട്ടിപ്പെടുത്തിയെന്നതിനും, അങ്ങനെയുള്ള  മാറ്റങ്ങളെയെല്ലാം മലയാളികൾ എപ്രകാരം   സ്വാഗതം ചെയ്തുവെന്നതിനും വിരൽ ചൂണ്ടുകയാണ്.

ഇങ്ങനെയുള്ള ഒരു കലാ- സാമൂഹിക- സാംസ്കാരിക ജീവിതവഴികളിൽ വ്യവസ്ഥകളില്ലാതെ സഹായസഹകരണം നൽകിയത് മ്യുൻസ്റ്റർ രൂപതയുടെ ഹോപ്സ്റ്റൺ നഗരത്തിൽ പ്രവർത്തിക്കുന്ന DIOZESAN BILDUNGSWERK ന്റെ AUSLÄNDERREFERENT ആയിരുന്ന മലയാളി Dr. മാത്യു മണ്ഡപത്തിൽ ആയിരുന്നു. സമൂഹത്തിലെ എല്ലാ പ്രശ്നവിഷയങ്ങളും തുറന്ന കണ്ണുകളോടെ നോക്കിക്കാണുകയും എല്ലാ ചോദ്യങ്ങൾക്കും, അത് ഏതോ രാഷ്ട്രീയമോ ,സാമൂഹികമോ, മതപരമോ ആയിട്ടുള്ള ഏതൊരു കാര്യവും സ്വന്തം മാതൃരാജ്യത്തേതുപോലെ ആതിഥേയ രാജ്യത്തിലും സ്വീകരിച്ചു പ്രവർത്തിക്കുകയെന്ന നയമാണ് "വാർത്ത" മാദ്ധ്യമം സ്വീകരിച്ചത്. //- തുടരും  


----------------------------------------------------------------------------------------------------------------
  https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371