Sonntag, 28. September 2014

ധ്രുവദീപ്തി :കാഴ്ചപ്പാട് // രണ്ടാം വത്തിക്കാൻ സൂനഹദോസും കാനോനിക ദർശനങ്ങളും. / Dr. Andrews Mekkattukunnel.

ധ്രുവദീപ്തി :കാഴ്ചപ്പാട് // 

രണ്ടാം വത്തിക്കാൻ സൂനഹദോസും കാനോനിക ദർശനങ്ങളും. / 

 Dr. Andrews Mekkattukunnel.



11. 10. 1962 - രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ഘാടനദിവസം 

Dr. Andrews Mekkattukunnel /

രാധനക്രമത്തിൽ അധിഷ്ടിതമായ ഒരു ആരാധനാദൈവശാസ്ത്രവും വിവിധ സഭകളുടെ ശ്ലൈഹിക പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു സഭാത്മകദൈവശാസ്ത്രവും ത്രിത്വത്തിൽ അധിഷ്ഠിതമായ ഒരു കൂട്ടായ്മയുടെ ദൈവശാസ്ത്രവുമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സവിശേഷ സംഭാവനകൾ. വി. ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും അധിഷ്ഠിതമായ ഒരു ദൈവ ശാസ്ത്ര ശൈലിയാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ഉരുത്തിരിഞ്ഞത്.


Rev.Dr Andrews Mekkattukunnel
ആധുനിക കത്തോലിക്കാ സഭയുടെ വസന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചു കൂട്ടിയിട്ട് ഈ ഒക്ടോബർ മാസത്തിൽ അമ്പത്തിരണ്ടു വർഷങ്ങൾ തികയുന്നു. 1962 ഒക്ടോബർ 11-ന് ആരംഭിച്ച് 1965 ഡിസംബർ 8-ന് സമാപിച്ച സൂനഹദോസിൽ ഭാരതത്തിൽ നിന്നുള്ള 82 പേർ ഉൾപ്പെടെ 2625 പേർ പങ്കെടുത്തു. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളിൽ, " രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പിതാക്കന്മാർ നമുക്കായി കൈമാറിത്തന്നിരിക്കുന്ന അടിസ്ഥാന രേഖകളുടെ മൂല്യത്തിനോ ശോഭയ്ക്കോ ഇതുവരെ മങ്ങലേട്ടിട്ടില്ല. ഇരുപതാം നൂറ്റാണ്ടിലെ സഭയുടെമേൽ ദൈവം ചൊരിഞ്ഞ മഹത്തായ കൃപയാണ് സൂനഹദോസ്. തിരുസഭയിലെ പ്രബോധനാധികാരത്തിന്റെ ഭാഗമായി വിശുദ്ധ പാരമ്പര്യം നമുക്ക് നൽകുന്ന ഇതിലെ രേഖകൾ ശരിയായി പഠിക്കുകയും ഹൃദയത്തോട് ചേർത്ത് ജീവിക്കുകയും ചെയ്യണം (പുതിയ സഹസ്രാബ്ദം ഉദിക്കുമ്പോൾ-57) എന്നാണദ്ദേഹം കത്തോലിക്കാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

ഈ കൌണ്‍സിലിൽ സംബന്ധിച്ച ജോസഫ് റാറ്റ്സിംഗർ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയായി പത്രോസിന്റെ സിംഹാസനത്തിൽ അരുഢനായി ഏതാനും മാസങ്ങൾ തികയും മുമ്പ് ഇപ്രകാരം പറഞ്ഞു:" ശരിയായ വ്യാഖ്യാനരീതികളുപയോഗിച്ചു നമ്മൾ രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പഠിക്കുകയും അതിൽനിന്ന് ചൈതന്യം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്‌താൽ, സഭാനവീകരണത്തിനു ഏറ്റവും അനുയോജ്യമായ ഉപാധിയായിരിക്കുകയുമരുത് ( AAS98, 2006,52). വിശ്വാസ വർഷത്തിൽ വിശ്വാസികളേവരും കൌണ്‍സിൽ രേഖകൾ ധ്യാനവിഷയമാക്കണം" എന്നതായിരുന്നു മാർപാപ്പയുടെ ആഗ്രഹം.


23- ) o  യോഹന്നാൻ മാർപാപ്പ-1962 
1962 ഒക്ടോബർ 11-നു സൂനഹദോസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 23- ) o യോഹന്നാൻ മാർപാപ്പ ഇപ്രകാരം പ്രഖ്യാപിച്ചു: " സൂനഹദോസിൽ നിന്നും ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് സഭ ആദ്ധ്യാത്മികസമ്പത്തിൽ അഭിവൃത്തി പ്രാപിച്ച് നവചൈതന്യത്താൽ പ്രശോഭിതയാകുമെന്ന് നമുക്ക് ഉറപ്പാണ്. കാലാനുസൃതമായ പരിഷ്കാരങ്ങൾ വഴിയും പരസ്പര സഹകരണം സുസാദ്ധ്യമാക്കുകവഴിയും സഭയ്ക്ക് വ്യക്തി കളെയും കുടുംബങ്ങളെയും ജനസമൂഹങ്ങ ളെയും ദൈവീക കാര്യങ്ങളിൽ ശ്രദ്ധയുള്ള വരാക്കുവാൻ കഴിയും. " തന്റെ ഉദ്ഘാടന സന്ദേശത്തിന് അവസാനം വി. അഗസ്തീനോസിനെ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ ഇപ്രകാരം പറഞ്ഞു: " രക്ഷയുടെ സദ്‌വാർത്ത എല്ലാ മനുഷ്യരും സ്വീകരിക്കാൻ ഉതകുംവിധം സഭയുടെ ശക്തിയെല്ലാം ഒരുമിച്ചു കൂട്ടുക. മനുഷ്യകുലം മുഴുവന്റെയും ഐക്യത്തിന് കളമൊരുക്കുക. ഇത് അടിസ്ഥാന പരമായ ആവശ്യമാണ്. ഇപ്രകാരം ഭൌമിക നഗരം  സ്വർഗ്ഗീയ  നഗരത്തിനു സദൃശ്യമാകും. അവിടെ സത്യം ഭരിക്കുന്നു. ഉപവിയാണവിടത്തെ നിയമം. അതിന്റെ അതിർത്തികൾ അനന്തവും". ചുരുക്കത്തിൽ, കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു സഭയെ അധുനാതനീകരിക്കുക എന്നതായിരുന്നു രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ലക്‌ഷ്യം.

പതിനാറു പ്രമാണരേഖകൾ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സംഭാവനയായുണ്ട്. പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ അവയെ കോണ്‍സ്റ്റിറ്റ്യൂഷൻ, ഡിക്രി, ഡിക്ലറേഷൻ (പ്രഖ്യാപനം), എന്ന് മൂന്നായി തരം തിരിച്ചിരിക്കുന്നു- അവ  നാല് കോണ്‍സ്റ്റിറ്റ്യൂഷനുകൾ, ഒൻപത് ഡിക്രികൾ, മൂന്നു ഡിക്ലറേഷൻ. സഭയുടെ അടിസ്ഥാനപരമായ താത്വിക പ്രബോധനങ്ങളാണ് കോണ്‍സ്റ്റിറ്റ്യൂഷനിലുള്ളത്. ലത്തീൻ മൂലത്തിലെ ആദ്യത്തെ വാക്കുകളാണ് രേഖകൾക്ക് ശീർഷകമായി ഉപയോഗിക്കുന്നത്. ശീർഷകത്തിന്റെ മലയാളപരിഭാഷ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.

കോണ്‍സ്റ്റിറ്റ്യൂഷനുകൾ .

1. തിരുസഭ (Lumen Gentium)-1964 നവംബർ 21.

ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ
    ജനതകളുടെ പ്രകാശം എന്ന പേരിലറിയപ്പെടുന്ന സഭയെക്കുറിച്ചുള്ള ഈ പ്രമാണ രേഖയാണ് കൌണ്‍സിലിന്റെ ഏറ്റവും മികച്ച നേട്ടം. ഉറവിടങ്ങളിലേയ്ക്ക് മടങ്ങിച്ചെന്നു സഭയുടെ ആദ്യകാലത്തെ ആത്മബോധം കണ്ടെത്തുന്നതിന്റെ ഭാഗമായി, സഭ മിശിഹായുടെ മൌതിക ശരീരമാണ്, ദൈവത്തിന്റെ ജനമാണ്, തീർത്ഥാടക സമൂഹമാണ്, സഭാംഗങ്ങളെല്ലാ വരും ഒരുപോലെ വിശുദ്ധിയിലെയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു, പൊതു പൗരോഹിത്യത്തിൽ പങ്കുപട്ടുന്നു, തുടങ്ങിയ സത്യങ്ങൾ വിശദീകരിക്കുന്നു.

2. ദൈവാവിഷ്കരണം (Dei Verbum : DV) -1965 നവംബർ 18.

    ദൈവിക വെളിപാടിനെയും അതിന്റെ കൈമാറ്റത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ രേഖ, വിശുദ്ധ ഗ്രന്ഥവും സഭയുടെ പ്രബോധനാധികാരവും തമ്മിലുള്ള ബന്ധം പ്രസ്പഷ്ടമാകുന്നുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ ദൈവനിവേശനം, ആധികാരിക വ്യാഖ്യാനം, പാരായണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. ഇപ്രകാരം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനുള്ള സമ്പൂർണ്ണ സമർപ്പണമാണ്‌ വിശ്വാസം എന്നും നിർവചിക്കുന്നുണ്ട്

3. ആരാധനക്രമം. (Sacrosanctum concilium : S.C)-1963 ഡിസംബർ 4-

Pope Paul VI- 1963 -സൂനഹദോസ്
    സഭാജീവിതത്തിന്റെയും ദൌത്യത്തിന്റെയും ഉറവിടവും ഉച്ചകോടിയുമായി ആരാധനക്രമത്തെ യും അതിന്റെ കേന്ദ്രമായ പരിശുദ്ധ കുർബാനയെയും ഇതിലൂടെ അവതരിപ്പിക്കുന്നു. സഭയുടെ ആരാധനക്രമനവീകരണത്തിൽ പുനരു ദ്ധാരണവും  ആധുനീകരണവും ഉണ്ടാകണം. യാമപ്രാർത്ഥനകൾ, ദൈവാലയഗീതങ്ങൾ തുടങ്ങിയ വിഷയങ്ങളും ഇവിടെ ചർച്ച ചെയ്യുന്നു.

4. സഭ ആധുനിക ലോകത്തിൽ (Gaudium et Seps : GS)-1965. ഡിസംബർ 7 :

    "സന്തോഷവും പ്രത്യാശയും" എന്നാരംഭിക്കുന്ന ഈ പ്രമാണരേഖ, സ്വർഗോന്മുഖമായി വിശ്വാസയാത്ര ചെയ്യുന്ന തീർത്ഥാടക സമൂഹമായ തിരുസഭ ലോകത്തിന്റെ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണം എന്ന് ഉത്ബോധിപ്പിക്കുകയാണ്. വിവാഹ കുടുംബ ബന്ധത്തിന്റെ ഭദ്രത, സാമൂഹിക നീതി നിരീശ്വരത്വം,യുദ്ധം തുടങ്ങിയ വിഷയങ്ങളോട് സമീപനം വേണമെന്ന് പഠിപ്പിക്കുന്നു.

ഡിക്രികൾ-

5. പൗരസ്ത്യസഭകൾ( Orientalium Ecclesiarum :
 OE)- 1964- നവംബർ 21.
 തുല്യ പ്രാധാന്യവും സ്ഥാനവുമുള്ള വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് തിരുസഭ.

6.  വൈദികർ (Presbyterorum Ordinis P O ):-
1965 ഡിസംബർ 7.
ദൈവവചനപ്രഘോഷണവും കൂദാശകളുടെ പരികർമ്മവും വൈദികരുടെ മുഖ്യദൗത്യം. പരിശുദ്ധ കുർബാനയും മിശിഹാരഹസ്യവും -ഇവ കേന്ദ്രമാക്കി ക്രിസ്തീയ സമൂഹം കെട്ടിപ്പെടുക്കണം.

7. മെത്രാന്മാർ (Christus Dominus : CD)-
1965ഒക്ടോബർ 25.
ദൈവീകമായി നൽകപ്പെടുന്ന സ്ലൈഹികാധികാരം മാർപാപ്പയോടും ചേർന്ന് ദൈവജനത്തിന്റെ പരിപോഷണത്തിനായി യത്നിക്കണം.

8. സന്ന്യാസജീവിതം (Perfectae Caritatis :

 P C)- 1965 ഒക്ടോബർ 28 .
    പരസ്യമായും സ്വതന്ത്രമായുമെടുക്കുന്ന വൃതത്രയങ്ങളിൽ അധിഷ്ടിതമായ സമർപ്പിത ജീവിതം വഴി സുവിശേഷത്തിന് സാക്ഷ്യം നൽകുക.

9. സാമൂഹ്യമാദ്ധ്യമങ്ങൾ (Inter Mirifica :
IM)- 1963 ഡിസംബർ 4.
ധാർമിക മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ടിതമായി വേണം സാമൂഹ്യ സമ്പർക്ക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യാൻ.

10. വൈദിക പരിശീലനം ( Optatam Toitus:

OT)- 1965 ഒക്ടോബർ 28.
മിശിഹാരഹസ്യത്തിൽ കേന്ദ്രീകൃതമായ ബൗദ്ധികവും ആദ്ധ്യാത്മികവും അജപാലനപരവുമായ പരിശീലനം വഴി ഭാവിശുശ്രൂഷയ്ക്ക് ഒരുക്കുന്ന സെമിനാരി സംവിധാനം ഉണ്ടാകണം.

11.അൽമായ പ്രേഷിതത്വം (Apostolicam Actuositatem:
AA)- 1965 നവംബർ 18 .
സ്വഭാവത്താലേ പ്രേഷിതയായ സഭയിലെ ഓരോ അംഗവും സ്വന്ത ജീവിത മണ്ഢലത്തിൽ സുവിശേഷമൂല്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. കുടുംബം, വിദ്യാലയം, രാഷ്ട്രീയസാമുദായിക രംഗങ്ങൾ എന്നീ മേഖലകൾ വേദികൾ ആണ്.

12. സഭൈക്യം -(Unitatis Redintegratio:

UR)- 1964 നവംബർ 21.
ഡയലോഗിലൂടെ കത്തോലിക്കാ സഭയ്ക്ക് പുറമെയുള്ള ക്രിസ്തീയ സഭാ വിഭാഗങ്ങളുമായി സംവദിക്കാനും പരസ്പരം ബന്ധത്തിലാകാനും തിരുസഭയ്ക്ക് കഴിയണം.

13. പ്രേഷിത പ്രവർത്തനം. (Ad Gentes:
AD)- 1965 ഡിസംബർ 7 .
      സഭയ്ക്ക് സുവിശേഷം പ്രഘോഷിക്കാതിരിക്കാനാവില്ല. മാമ്മോദീസാ മുങ്ങിയ എല്ലാവർക്കും ഈ ദൗത്യമുണ്ട്.

പ്രഖ്യാപനങ്ങൾ .

14. വിദ്യാഭ്യാസം ( Gravissimum Educationis:
GE) 1968 ഒക്ടോബർ 28.
       ശരിയായ വിദ്യാഭ്യാസം ലഭിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്‌. മെച്ചപ്പെട്ട ലോകനിർമ്മിതിക്കായി ധാർമികവും മതപരവുമായ വിദ്യാഭ്യാസം നൽകണം.

15. അക്രൈസ്തവ മതങ്ങൾ ( Nostra Aetate:
NA)- 1965 ഡിസംബർ 28.
      യഹൂദ, ഹിന്ദു, ബുദ്ധ, മുസ്ലീം മതങ്ങളിലെ ആദ്ധ്യാത്മികവും സാംസ്കാരികവുമായ മൂല്യങ്ങളെ ആദരിച്ചംഗീകരിക്കുന്നു. സർവ്വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികൾ ഇവയിലുണ്ട്.

16. മതസ്വാതന്ത്ര്യം. (Dignitatis Humanae:
DH)- 1965 ഡിസംബർ 7.
      മതസ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. അതംഗീകരിക്കാൻ രാഷ്ട്രങ്ങൾക്ക് കടമയുണ്ട്.

വ്യക്തിസഭകളുടെ കൂട്ടായ്മ.


Pope Saint John Paul II
പാശ്ചാത്യ ദൈവ ശാസ്ത്രത്തിന്റെ അടിസ്ഥാനമായിരുന്ന സ്കൊളാസ്റ്റിക് ചിന്താഗതി മാത്രമല്ല, മറ്റുപല ചിന്താരീതികളും ശൈലികളും ദൈവശാസ്ത്രത്തിനുണ്ട് എന്ന പുനർ കണ്ടെത്തൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ മുഖ്യ നേട്ടങ്ങളിലൊന്നാണ്. തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രബോധനം. ഈ പശ്ചാത്തലത്തിലാണ് എക്യുമെനിക്കൽ മനോഭാവത്തിന്റെ ആവശ്യകത വ്യക്തമാകുന്നത്. സഭാ ചരിത്രത്തിനു സഭാശാസ്ത്രവുമായുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും സൂനഹദോസാണ്. ഉറവിടങ്ങളിൽ അധിഷ്ടിതമായി വേണം ദൈവശാസ്ത്രം വികസിപ്പിക്കാനെന്നും അതിന്റെ അജപാലനോന്മുഖത നഷ്ടപ്പെടരുതെന്നും സൂനഹദോസ് പഠിപ്പിച്ചു. ആധുനിക ലോകത്തോട്‌ സംവേദിക്കാനായി എന്നതും ഈ കൌണ്‍സിലിന്റെ വിജയമായി കാണാം. മറ്റു ക്രൈസ്തവ സഭാവിഭാഗങ്ങളോട് മാത്രമല്ല, മറ്റിതര മത വിഭാഗങ്ങളോടുമുള്ള ബന്ധത്തിൽ വളരുവാനും രണ്ടാം വത്തിക്കാൻ സൂനഹദോസ് സഹായിച്ചു. 

തിരുസഭ എന്ന വിഷയം.

തിരുസഭ എന്ന വിഷയത്തിന് സൂനഹദോസിൽ ലഭിച്ച പ്രാധാന്യം ആദ്യത്തെ കോണ്‍സ്റ്റി- റ്റ്യൂഷനിൽ നിന്നുതന്നെ വ്യക്തമാണ്. കൂടാതെ എക്യുമെനിസം, പൗരസ്ത്യസഭകൾ, സഭ ആധുനിക ലോകത്തിൽ തുടങ്ങിയ രേഖകളും തിരുസഭയെ സംബന്ധിച്ചുള്ളവയാണ്. സഭയെക്കുറിച്ചുള്ള വ്യക്തമായ ദൈവശാസ്ത്ര ദർശനം ഇവിടെയുണ്ട്. സഭയെക്കുറിച്ചു തന്നെയുള്ള പഠനമാണ് സഭാവിജ്ഞാനീയം എന്ന് വ്യക്തമാക്കിയത് രണ്ടാം വത്തിക്കാൻ സൂനഹദോസാണ്. സഭയുടെ അടിസ്ഥാനം പിതാവും പുത്രനും പരിശുദ്ധ റൂഹായും ത്രിത്വൈക ദൈവത്തിന്റെ രഹസ്യത്തിൽ ആകയാൽ സഭയും ഒരു ദിവ്യരഹസ്യമാണ്.

അടിസ്ഥാനവും കൂട്ടായ്മയും.

1962- സൂനഹദോസ് ദൃശ്യം
പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായമ്തന്നെയാണ് സഭയുടെ കൂട്ടായ്മയ്ക്കും അടിസ്ഥാനം (തിരുസഭ, 4:7). മിശിഹായുടെ മൌതികശരീരമായ തിരുസഭ ലോകത്തിലുള്ള അവിടുത്തെ തുടർ സാന്നിദ്ധ്യമാണ്. പരിശുദ്ധ റൂഹായുടെ സാന്നിദ്ധ്യവും പ്രവർത്തനവുമാണ് സഭയുടെ ജീവനടിസ്ഥാനം. സഭയുടെ സകല പ്രവർത്ത നങ്ങളും എപ്രകാരം പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരിക്കുന്നുവെന്നും വത്തിക്കാൻ സൂനഹദോസ് വ്യക്തമാക്കുന്നുണ്ട്. ( ആരാധന ക്രമം-10; സഭൈക്യം -15). ശ്ലീഹന്മാർ വഴി മിശിഹാ നമുക്ക് പ്രധാനം ചെയ്യുന്ന രക്ഷയെ പ്രതി പരിശുദ്ധറൂഹായാൽ ഒന്നിച്ചു ചേർക്കപ്പെടുന്ന ഓരോ വ്യക്തിസഭയും പിതാവായ ദൈവത്തിനു കൃതജ്ഞതാസ്തോത്രം അർപ്പിക്കുന്നതാണല്ലോ, പരിശുദ്ധ കുർബാന. പരിശുദ്ധ റൂഹായും പരിശുദ്ധ കുർബാനയുമാണ് വ്യത്യസ്തങ്ങളായ ശ്ലൈഹിക സഭകളെ ഒരൊറ്റ കൂട്ടായമയാക്കുന്നത്.

 വ്യക്തിസഭകളും വൈവിധ്യവും.


2013-സൗഹൃദം. ഫ്രാൻസിസ് മാർപാപ്പയും 
പാത്രിയാർക്കും
ഒരു വിശ്വാസവും ഒരു മാമ്മോദീസയും ഒരു ഭരണ ക്രമവുമുള്ള (പൌരസ്ത്യ സഭകൾ- 2) വിവിധ വ്യക്തിസഭകളിലാണ് സാർവ്വത്രിക സഭ നില കൊള്ളുന്നത്. അതു കൊണ്ടാണ് വ്യക്തി സഭ കളുടെ സ്ലൈഹിക പൈതൃകവും ആരാധനാ ക്രമങ്ങളും ആദ്ധ്യാത്മിക ജീവിതശൈലിയും ദൈവ ശാസ്ത്ര കാഴ്ചപ്പാടുകളും ഭരണ സംവിധാനങ്ങളും അഭംഗുരം കാത്തു സൂക്ഷിക്കണമെന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നത്‌. വൈവിദ്ധ്യം സഭയുടെ ഐക്യത്തെ തകർക്കുകയല്ലാ, പ്രത്യുത പ്രത്യക്ഷമാക്കുകയാണ്. (പൌരസ്ത്യ സഭകൾ-2) തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് എന്ന അവബോധം സൂനഹദോസിൽ നിന്നുണ്ടായ കോപ്പർനിക്കൻ വിപ്ലവം എന്നാണു ദൈവശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചത്‌.

സുവിശേഷത്തിന്റെ കലർപ്പില്ലാത്ത പ്രഘോഷണവും വിശ്വാസത്തിൽ അതിനു മനുഷ്യൻ നൽകുന്ന പ്രത്യുത്തരവുമാണ് സഭയുടെ അസ്തിത്വത്തിനു നിദാനം. സുവിശേഷ പ്രഘോഷണം മിശിഹായുടെ ദൃക്സാക്ഷികളായ സ്ലീഹന്മാരുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവരെയാ ണല്ലോ ഔദ്യോഗിക സാക്ഷികളായി ഉത്ഥിതൻ നിയമിച്ചത്. ശ്ലീഹന്മാരുടെ ഈ മിശിഹാനുഭവമാണ് ഓരോ വ്യക്തിസഭയുടെയും അടിസ്ഥാനം. ശ്ലൈഹിക പൈതൃകത്തോട് സഭയ്ക്കുള്ള ചരിത്രപരവും ദൈവശാസ്ത്ര പരവും ആയിട്ടുള്ള ഐക്യമാണ് സഭയുടെ വ്യക്തിത്വത്തിന് നിദാനം. ഇപ്രകാരമുള്ള വ്യത്യസ്ത വ്യക്തിസഭകളിലാണ് മിശിഹായുടെ ഏകസഭയുടെ സാർവ്വത്രികമാനം വെളിപ്പെടുന്നത്. ചുരുക്കത്തിൽ, ദൈവികവും മാനുഷികവുമായ, ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളുടെ സാർവത്രിക രക്ഷയുടെ അടയാളമായി ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കൂദാശയാണ് തിരുസഭ എന്നതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രബോധനം./

ധ്രുവദീപ്തി-  

ധ്രുവദീപ്തി // Faith // Religion // വൃദ്ധ വിലാപം //: കേട്ടത് പാതി കേൾക്കാത്തത് പാതി. (തുടർച്ച..) / ടി.പി.ജോസഫ് തറപ്പേൽ

ധ്രുവദീപ്തി:

 (വൃദ്ധവിലാപം).  


ചെങ്ങളം പള്ളിയുടെ 
ആദിമകാലവും 
 അറിവിന്റെ ആദ്യപാഠവും. 

1917 മുതലുള്ള ചരിത്രം-വിദ്യാലയാരംഭം

                                                    ടി. പി. ജോസഫ് തറപ്പേൽ




ടി .പി.ജോസഫ് 
തറപ്പേൽ
   1917 ജൂലൈ മാസത്തിൽ ചെങ്ങളം പള്ളി വികാരിയായി ചാർജെടുത്തു അധികം താമസിയാതെ ബ. വടാനയച്ചൻ സ്കൂളിന്റെ മാനേജർ സ്ഥാനം വർക്കി പോത്തിനിൽനിന്ന്  പള്ളിക്കുവേണ്ടി ഏറ്റെടുത്തു. ഉടനെതന്നെ സ്കൂളിന്റെ ആവശ്യത്തിലേയ്ക്കായി ഒരു ചെറിയ കെട്ടിടം നിർമ്മിച്ചു. ശ്രീ. ഇ. പി. സിറിയക്കിനെ 03. 10. 1917- ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു. പള്ളിക്കായി വെട്ടുകല്ലിൽ പണിത ബലവത്തായ ഒരു കെട്ടിടം ഉണ്ടായിരുന്നു. അതിനോട് ചേർന്നു രണ്ടു മുറികൾ കൂടി ഉണ്ടായിരുന്നതായി ഓർമ്മിക്കുന്നു. അതിനു "കുശിനി" എന്നാണു അന്ന് പറഞ്ഞിരുന്നത്. അതിൽ ഒരു മുറിയിൽ  വച്ചായിരുന്നു, അക്കാലത്ത് പെണ്‍കുട്ടികൾക്ക് അഞ്ചാംക്ലാസ് പ്രവർത്തിച്ചിരുന്നത്. അതായത്, ഇപ്പോൾ നിലവിലുള്ള പള്ളിമുറിയുടെ മുൻവശത്തു വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലത്തായിരുന്നു. ബ. വടാനയച്ചൻ പഴയ സ്കൂൾ കെട്ടിടം പൊളിച്ച് അന്നത്തെ കുരിശുംതൊട്ടിക്ക് അഭിമുഖമായി പുതിയ മെച്ചപ്പെട്ട ഒരു കെട്ടിടം പണിയിച്ചു. അന്ന്, മൂന്ന് ക്ലാസുകൾ മാത്രമാണ്  ഉണ്ടായിരുന്നത്.


ഫാ. ലുക്ക്‌ മണിയങ്ങാട്ട്
തയ്യിൽ ബ. സ്കറിയാ അച്ചൻ 1924 ഏപ്രിൽ അവസാനം ചെങ്ങളത്ത് വികാരിയായി നിയമിക്കപ്പെട്ടു. 1925- എപിൽ എന്ന് ചേർത്തി രിക്കുന്നത്‌, 1928-ലെ ചരിത്ര സംക്ഷേപത്തിൽ പറഞ്ഞിരിക്കുന്നത് ശരിയാകാൻ ഇടയില്ല. ഇദ്ദേഹം വന്നു അധികം താമസിയാതെ കുരിശും തൊട്ടിക്ക് അഭിമുഖമായി നിർമ്മിച്ചിരുന്ന സ്കൂൾ കെട്ടിടത്തിന്റെ കൃത്യം നടു ഭാഗത്തുനിന്നും തെക്കോട്ട്‌, അതോട് ചേർത്ത് ഒരു നീളമുള്ള കെട്ടിടം പണിയിച്ചു സ്കൂൾ വളരെ സൗകര്യപ്രദമാക്കി. 27. 05. 25-ൽ എം. തോമസ്‌ ഹെഡ് മാസ്റ്റർ ആയി. അക്കാലത്ത് മൂന്നു ക്ലാസുമാത്രം ഉണ്ടായിരുന്ന സ്കൂൾ നാലാം ക്ലാസുകൂടി ആരംഭിച്ചു ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർന്നു. 21. 05. 1925- ൽ ശ്രീ എം. മത്തായി ഹെഡ്‌മാസ്റ്ററായി. അതെ വർഷം അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ അഞ്ചാം ക്ലാസുകൂടി ആരംഭിച്ചു (വെർണാക്കുലർ) മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. അപ്പോൾ സ്കൂൾ കെട്ടിടം" T " ആക്രുതിയിലായിരുന്നു. ഇവിടെയാണ് ഞാൻ നാലാം ക്ലാസുവരെ പഠിച്ചത്. ഈ സ്കൂൾ  കെട്ടിടമാണ്, ബ. ലൂക്കാ മണിയങ്ങാട്ട് അച്ചൻ വികാരിയായിരിക്കുമ്പോൾ ഇപ്പോഴുമുള്ള ഹൈസ്കൂൾ ഗ്രൌണ്ട് വിപുലപ്പെടുത്തുവാൻ വേണ്ടി 1963- മേയ് മാസത്തിൽ പൊളിച്ചു  റോഡിനു താഴെ സ്ഥാപിച്ചിരിക്കുന്ന നെടുനീളത്തിലുള്ള സ്കൂൾ കെട്ടിടം.

-ചെങ്ങളം-ആദ്യകാല സ്കൂൾകെട്ടിടം
1931-ൽ ബ. ജോണ്‍ പൊറ്റേടത്തില ച്ചൻ പുതിയ വികാരിയായി ചാർജെ ടുത്തു. പഴയ കുരിശും തൊട്ടിക്കു വടക്കായി അദ്ദേഹമാണ് മിഡിൽ സ്കൂളിന്റെ  ആവശ്യത്തിലേക്കായി കരിങ്കല്ലുകൊണ്ട് പുതിയ ഒരു കെട്ടിടം നിർമ്മിച്ചത്. ഇപ്പോൾ നിലവിൽ കാണപ്പെടുന്ന ഓഡിറ്റൊറിയം പണിചെയ്യപ്പെട്ടത് പ്രസ്തുത സ്കൂൾകെട്ടിടം പൊളിച്ചു മാറ്റിയ ശേഷമാണ്. (ഇത് നിലവിൽ ഇടിച്ചുനിരത്തിയ പഴയ പള്ളിയുടെ പകരമായി കർമ്മങ്ങൾ നടത്തുവാൻ ഉപയോഗിക്കുന്നു). 16.07.1930-ൽ ശ്രീ എം.ജെ.ചാക്കോ ഹെഡ് മാസ്റ്ററായി നിയിമിക്കപ്പെട്ടു. 06.07.1931-ൽ ആറാം ക്ലാസും 1932-ൽ ഏഴാം ക്ലാസും ആരംഭിച്ചു ഒരു പൂർണ്ണ മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 15.05.1944 വരെ അദ്ദേഹം അവിടെ സേവനം ചെയ്തു.

1936 ജനുവരിയിൽ ബ.മാത്യൂ വഴുതനപ്പള്ളി വികാരിയായി. വളരെ പഴയകാലത്ത് ഉണ്ടായിരുന്ന "അഞ്ചലാപ്പീസിന്റെ" (പോസ്റ്റ്‌ ഓഫീസ് ) സമീപത്തു തെക്കുവടക്കായി ഒരു കരിങ്കൽ കെട്ടിടം സ്കൂൾ ആവശ്യത്തിലേയ്ക്കായി തീർത്തു. 1939- ൽ അയൽ ഇടവകകൾ ചേർന്ന് ഈ കെട്ടിടത്തിൽ വച്ചു ക്രിസ്തുവിന്റെ രാജത്വ തിരുനാൾ അത്യാഡംഭരമായി ആഘോഷിക്കുകയും ഒരു മതസമ്മേളനം നടത്തുകയും ചെയ്തു.

കുടകശേരിലച്ചനും "ചെങ്ങള മാഹാത്മ്യം" കവിതയും .

ഫാ. മത്തായി മണിയങ്ങാട്ട്
1919 മേയ് മാസത്തിൽ ബ. മണിയങ്ങാട്ട് മത്തായി അച്ചൻ വികാരിയായി നിയമിക്ക പ്പെട്ടു. അക്കാലത്ത് തീർത്ഥാടകർ കൂട്ടം കൂട്ടമായി ചെങ്ങളത്തേയ്ക്ക് വന്നു തുടങ്ങി യിരുന്നു. സാധാരണ ഒരു ചൊവ്വാഴ്ചകളിൽ എന്റെ കേട്ടറിവിൽ 500 രൂപവരെയും മാസ്സാദ്യചൊവ്വാ ദിവസങ്ങളിൽ  1500 രൂപ വരെയും നേർച്ച പ്പിരിവു കിട്ടുമായിരുന്നു എന്ന് അറിഞ്ഞിരുന്നു. ഇക്കാലത്താണ് ബ. എബ്രാഹം കുടകശേരിൽ അച്ചൻ ചെങ്ങളം പള്ളിയിൽ വന്നു പള്ളിമേടയിൽ താമസിച്ചു തന്റെ പ്രമേഹരോഗത്തിനു ശാന്തി കിട്ടുവാൻ പ്രാർത്ഥിച്ചതും, പുണ്യവാനോട് പ്രാർത്ഥിച്ച് രോഗശാന്തി നേടുകയും ചെയ്തത്. നന്ദിസൂചകമായി 1920 മെയ് 28-ന് അദ്ദേഹം രചിച്ച പ്രസിദ്ധമായ "ചെങ്ങള മാഹാത്മ്യം " എന്ന കവിത പ്രസിദ്ധീകരിച്ചു.

റവ. ഫാ. എബ്രാഹം കുടകശ്ശേരിലിനു പ്രാത്ഥനയുടെ ഫലമായി വി. അന്തോനീസ് പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രത്തിനു നന്ദി പ്രകടനമായി അദ്ദേഹം രചിച്ച പ്രസിദ്ധമായ കവിത രചിച്ചത് ചെങ്ങളത്തെ വാസത്തിനിടയിലായിരുന്നു എന്നുവേണം കരുതാൻ. ഈ കവിത പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ തൊണ്ണൂറ്റിനാല് വർഷങ്ങൾ കഴിഞ്ഞു. ഈ കവിതയുടെ അവസാനഭാഗം നഷ്ടപ്പെട്ടത് കണ്ടുകിട്ടിയിട്ടില്ല. അദ്ദേഹത്തിൻറെ കവിത പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ മുഖക്കുറിപ്പിൽ, പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയും വിശ്വാസ ജീവിതത്തിന്റെ കാഴ്ചപ്പാടുകളും ആണ് അദ്ദേഹം വായനക്കാർക്ക് നല്കിയത്.

*കവിതാ ഗ്രന്ഥത്തിന്റെ മുഖക്കുറിപ്പിന്റെ തനിമയ്ക്ക് മാറ്റം വരാതെ ഇവിടെ കുറിക്കട്ടെ. അതിപ്രകാരമാണ്‌:

മുഖവുര-

"ഞാൻ "ചെങ്ങള മാഹാത്മ്യം" എഴുതിയത് രണ്ടുദ്ദേശങ്ങളോട് കൂടിയാണ്. അഷ്ടാംഗ ഹൃദയം, ചിന്താർമണി, അലോപ്പതി, ഹോമിയോപ്പതി എന്നീ നാല് ശാഖാവിധി പ്രകാരമുള്ള ഔഷധപ്രയോഗംകൊണ്ട് ലവലേശം ശാന്തി ലഭിക്കാതെയിരുന്ന എന്റെ രോഗത്തിന് ചെങ്ങളഭജന നിമിത്തം അനൽപമായ ശമനം ലഭിച്ചതിൽ വി.അന്തോനീസിന്റ നേർക്കുള്ള എന്റെ അപാരമായ ഭക്തിയെ പ്രദർശിപ്പിക്കുകയാണ് പ്രഥമോദ്ദേശം.

ഇപ്പോൾ നാനാജാതി മതസ്ഥരുടെയും ശ്രദ്ധയെ സവിശേഷം ആകർഷിക്കുന്ന ചെങ്ങളത്തെ അത്ഭുത സംഭവങ്ങളുടെ ഏകദേശ ജ്ഞാന മെങ്കിലും ജനതതിക്കു പ്രദാനം ചെയ്യണമെന്നുള്ളതാണ് ദ്വിതീയോദ്ദേശം. ഉദ്ദേശദ്വയം എത്രമാത്രം സഫലമായിട്ടുണ്ടെന്നു വായനക്കാർ തീരുമാനിക്കേ ണ്ടതാണ്. ' ചെങ്ങളത്ത് പോയിട്ട് ഞങ്ങൾക്ക് ഒരു ഗുണവും കിട്ടിയില്ല ' എന്ന് പുലമ്പുന്ന ഭഗ്നാശയന്മാരോട് എനിക്ക് പറയുവാനുള്ള സമാധാനം:

"  വിശ്വാസത്തിനു കുറവുലഭിച്ചാൽ 
    ആശ്വാസം കിട്ടുകയില്ലൊട്ടും 
    സംശയരഹിതമപേക്ഷിച്ചെന്നാ...
    ലാശുലഭിക്കും ഗുണമേവർക്കും. "

എന്നുമാത്രമാണ്.

ഫാ. അവിരാച്ചൻ 
കയ്പ്പൻപ്ലാക്കൽ
ചെറുപുസ്തകമെങ്കിലും ഇതിനെ ഒന്നിലധികം പ്രാവശ്യം മനസ്സിരുത്തി വായിച്ചു കൂലംകഷ മായി പരിശോധിച്ച് സരസമായ ഒരു അവതാ രിക എഴുതിച്ചേർത്ത ചെങ്ങളം പള്ളി വികാരിയും ബിഷോപ്സ് കൌണ്‍സിലറുമായ പെ. ബ. കയ്പ്പൻപ്ലാക്കൽ അവിരാച്ചൻ അവർകളുടെ പേരിൽ ഞാൻ ഏറ്റവും കൃതജ്ഞനായിരിക്കുന്നു. അതുപോലെ ഈ കൃതിതന്നെ സദയം വായിച്ചുനോക്കി ചില സ്ഖലിതങ്ങളെ തിരുത്തി സഹൃദയസമ്മിതി ലഭിക്കത്തക്ക ഓരോ അഭിപ്രായങ്ങളെ അയച്ചുതന്ന കത്തോലിക്ക ഭാഷാകവി കളിൽ അദ്വിതീയന്മാരായ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള അവർകളോടും, തെങ്ങുംമൂട്ടിൽ വർഗീസ്മാപ്പിളയോടും ഈ പുസ്തകത്തെ ഫാഇത്രമാത്രം വൃത്തിയായി അച്ചടിക്കുന്നതിന് വേണ്ട ശ്രമം ചെയ്തിട്ടുള്ള കോട്ടയം മാസ്സികാപ്രവർത്തകനും എന്റെ പ്രിയ സതീർത്ഥ്യനുമായ റവ. ഫാദർ ചക്കുങ്കൽ പി.എച്ച്.ഡി., ഡി.ഡി. അവർകളോടും എനിക്കുള്ള അകൈതവമായ നന്ദിയെ സൂചിപ്പിച്ചു കൊള്ളുന്നു.

അവസാനമായി അതിവിപുലമായ ഈ ചങ്ങനാശ്ശേരി മിസ്സത്തെ എട്ടൊമ്പതു കൊല്ലങ്ങളിലായി സർവ്വസ്ലാഘ്യമായ യോഗ്യതയോടെ പ്രശാന്ത രമണീയ മായി ഭരിച്ചുപോരുന്ന നി. വ. ദി. ശ്രീ. കുര്യാളശ്ശേരിൽ മാർത്തോമാ മെത്രാൻ അവർകളുടെ നേർക്ക്‌ എനിക്കുള്ള നിഷ്കളങ്കമായ ആദരവിനെ പ്രകടിപ്പിക്കു വാനായി "ചെങ്ങള മാഹാത്മ്യ"ത്തെ ആ തിരുമേനിയുടെ മഹനീയങ്ങളായ പാദാരവിന്ദങ്ങളിൽ സാനുവാദം സമർപ്പിച്ചു പാരത്രികനായ ആ മഹാത്മാ വിനു വേണ്ടി ഞാൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു. 

"സ്വന്തംനാടും വെടിഞ്ഞത്തിരുഗുരുവരുളി...
ച്ചെയ്കയാൽ ദൂരമായോ ..
രിന്ത്യാദേശത്തുവന്നന്ധതയഖിലമൊഴി...
ച്ച ത്രവേദംപരത്തി 
കുന്തംകൊണ്ടുള്ള കുത്തേറ്റുടനടി, മയിലാ...
പ്പൂരിലന്തംഭവിച്ചോൻ 
സെന്തോമസിന്റെ ചെന്താരടി വടിവൊടുചേ ...
ർക്കട്ടെയങ്ങേയ്ക്ക് സൗഖ്യം."

*(തുടരും............

  ഗ്രന്ഥകർത്താവ്,
നരിവേലി, കിടങ്ങൂർ,
28.05.1924 .




ബ.കുടകശശേരിലച്ചൻ രചിച്ച 
"ചെങ്ങള മാഹാത്മ്യം " 
കവിത തനിമ മാറാതെ തന്നെ വായനക്കാർക്ക് വേണ്ടി 
ഞങ്ങൾ സമർപ്പിക്കുന്നതാണ്./  
ധൃവദീപ്തി.  
---------------------------------------------------------------------------------------------------------------   

Sonntag, 21. September 2014

ധ്രുവദീപ്തി // Autobiography / Journey of a Missionary Priest. chapter-3 / Fr.George Pallivathukal


    

ധ്രുവദീപ്തി:

A collection of the experiences of fifty years of a Missionary Priest in central India. 


chapter III- Conti. / Fr. George Pallivathukal 

Major Seminary, St.Alberts College -Ranchi


St. Alberts College, Ranchi
In june 1955 six of us from St.Augustiane's Jabalpur were sent to the Major Seminary at Ranchi, Jharkhand. Bro. T.C.Joseph my childhood friend and companion was one of them.Bro.Joseph Thoyalil spent only a few months in the minor seminary a year earlier. So he became my senior in St. Albert's.

While I was studying in the second year of philosophy, in June 1955 my sister Mary joined the Sisters of St.joseph of Chambery, Sager. After a year of initial preparation she started her novitiate on the 8th of December 1956. That day she had her vestition and I was present for the occasion. For her new name in the congregation she added my name to her and was known as Sr.Mary George.

Fr. George and his two sisters
Life in the major seminary was quite different from the life in St.Augustine,Jabalpur. I did my three years of philosophy and four years of Theology at St. Albert's, Ranchi. We had some exemplary Jesuit priest teaching us in the seminary. They had made great impact on my life. One of them was Fr.Francis Ealen S.J. He was a saintly priest. He was our professor of philosophy, the seminary librarian and my spiritual director. I cannot forget priests like Fr. Herman, Fr. Jenicot, the great moral theologian and canonist, Jos De Cuyper, Mathijjis and O. Vercurysse to mention a few have greatly influenced me during my priestly formation. They were great men of knowledge and at the same time icons of humility and simplicity. They taught us more by their lives than by their lectures. We could be free with them, argue with them and even challenge them in the class.

 In Junwany- Regency.

After three years of philosophy course at St.Alberts Ranchi in June 1958 I was given one year of Regency. Regency is a period of practical experience and a time to get acquainted with the Missions. I was sent to Junwani, the remotest mission station of the diocese. From Jabalpur I took four days to reach the place.The missionaries working in those places used to walk or go on bicycle through the footpath to reach the destination That was the first time in my life that I walked such a long distance at a stretch.

I had with me a trible from junwani to show me the way and to carry my luggage. We started walking early in the morning from Sijhora, the last mission station where we could reach by bus in summer. After walking 25 km. we reached a village called Bhagdu, substation of Junwani. I could not walk a step further. So we decided to spend the night there. There was a hut close to the catechist's house for priest to stay when they came on their tour. The hut had an entrance but no door. The entrance was closed with a Bamboo mat. The catechist gave me a bed. On account of my fatigue and weary self I fell flat on the bed. The bed was so small that the part of my legs below the knee was outside the bed. Lying on my back I looked up on the roof.

I got a shock of my life. On the roof was the scale of a big snake. The reptile might have got up there to catch rats because that hut was full of rats. I went out the hut and told catechist about the danger of snake in the building. He took it very lightly and said "Oh that is nothing unusual. There are plenty of snakes around here because we are living close to a forest." He gave me a stick if a snake through the entrance or was seen on the roof. The snake would go away, he said.

 A poor man's meal.

I had some breakfast in the morning at Sijhora and started the daylong walk. On the way I had not eaten anything and I was very hungry. Towards the evening the catechist came and asked me whether I had brought anything to eat.I had nothing with me. So he brought me some food in a plate. That was a kind of grain called "Kodo" cooked with some dal. Kodo is the poor man's food in villages. I had never seen it before. I put some food into my mouth and I felt it tasteless and the grains would not go down my throat. My hunger was so intense that I was forced to eat a part of the food given to me. I would put a handful of cooked kodo into my mouth followed by a mouthful of water and the water would wash down the grain into my stomach. This was only the beginning.

 In Junwani, a place in 
Jabalpur Diocese 
After the meal I went to lie down on my mini bed. Rats had started their lovely game on the roof. The thought of snakes frightened me. One could fall on to me from the roof and another one could come in through the entrance which could not be closed tigt.I could not get sleep. I remember I said the act contrition with full faith because I was not sure whether I would be able to see the sunshine the next morning as I was surrounded by so much of danger to my life. I said my favorite prayer to Mother Mary, the" Memorare " a prayer taught by mother in my childhood. I knew that Mother Mary would protect me from the danger of snakebite. I had seen her pictures crushing the head of the serpent. Later I knew that it was not she but her "Seed" , her son who came down to crush the head of the serpent by his cross(Gen.3,15) I also knew that the mother was always with the son in the process of crushing the serpent's head. With this thought I fell asleep and I slept well.

The next morning the catechist gave me a cup of black tea and with that we started the last ten Kilometers of our journey. I took almost six hours to cover that distance on foot. When I reached Junwani Fr. Milo Der Kinderen O'pream, a Dutch Norbertine priest, the assistant in the parish welcomed me. As soon as I reached the house Fr.Milo gave me a glass of Enos fruit salt. I laughed at it and told him that I had no problem with my stomach, but Iwas hungry, I wanted something to eat. But he insisted that I should take that liquid offered to me because he said that when we walk a long distance, especially on an empty stomach we accumulate a lot of gas in the stomach and as soon as we come home we take some fruit salt to get rid of the gas, otherwise it could create problem in the stomach. This was an eye opener, a practical tip for my future. Fr.Milo was a person who had a lot of experience living in villages and he was known as a "Barefoot Missionary" because he never used to wear footwear./      

തുടരും - ധൃവദീപ്തി

Dienstag, 16. September 2014

ധ്രുവദീപ്തി // ഹൃസ്വവീക്ഷണം / ജർമൻ സവിശേഷതകളും കീഴ്വഴക്കങ്ങളും-/ ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി: Panorama :



 ഹൃസ്വവീക്ഷണം // 

ജർമൻ സവിശേഷതകളും കീഴ്വഴക്കങ്ങളും-/  



ജോർജ് കുറ്റിക്കാട് 



ഒരു സമൂഹത്തെ ഹിതകരമാക്കുന്ന കാര്യങ്ങളാണ് നൂതനത്വവും അതിനു ചേർന്ന കീഴ്വഴക്കങ്ങളും എന്ന് ജർമൻ ജനത വിശ്വസിക്കുന്നുണ്ട്. ഓരോരോ  നാട്ടിലും രാഷ്ട്രത്തിലുമുള്ള ജനങ്ങളെപ്പോലെ  ജർമൻകാർക്കും സ്വന്തമായി പാരമ്പര്യങ്ങളും  സാംസ്കാരിക കീഴ്വഴക്കങ്ങളും ഉണ്ട്.

അഞ്ചുലക്ഷത്തോളം വർഷങ്ങളുടെ അതിപുരാതന ചരിത്രവും അവയ്ക്ക് അത്രത്തോളം തന്നെയുള്ള പാരമ്പര്യവും അവകാശപ്പെടാവുന്ന ഒരു നാടാണ് ജർമനി. ഒരുപക്ഷെ, ഒരു വിദേശിക്കു ജർമൻ ജനതയുടെ മനോഭാവവും മറ്റു ജീവിത കീഴ്വഴക്കങ്ങളും താരതന്മ്യേന അപരിചിതമാണ്.

ജർമാനിക്- കെൽറ്റിക്- സ്ലേവിയൻ- ഉത്ഭവം

ജർമൻകാരുടെ വംശാവലിയും അവർ ഇന്നും ഉപയോഗിക്കുന്ന ഉപഭാഷകളും മൂന്ന് പ്രധാന ഘടകങ്ങളിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നതെന്നത്‌ വളരെ   ശ്രദ്ധേയമാണ്. ജർമാനിക്, കെൽട്ടിക്, സ്ലേവിയൻ എന്നീ മൂന്ന് ഘടകങ്ങളുടെ ഒരു മിശ്രിതവംശമാണ്‌ ജർമൻ ജനത. അവരെക്കുറിച്ചുള്ള ഈ ചരിത്രവിവരം ഭൂമിശാസ്ത്രപരമാണ്. സ്ലേവിയൻ- കെൽട്ടിക് വംശങ്ങളിൽനിന്നുള്ള ഉത്ഭവം ഏറെകൂടുതൽ വ്യക്തമാകുന്നത് ഇന്നു ജർമൻകാരുടെ ബഹ്യരൂപത്തിലാണ്. ഉദാ: ജർമൻകാരന്റെ താടിയെല്ലിന്റെ ആകൃതി, ശരീരപ്രകൃതി, തലമുടി, തൊലിയുടെ നിറം എന്നിവ.

ജർമാനൻ
ഏറ്റവും ആധുനികമായ ഡി. എൻ. എ. അപഗ്രഥനമനുസരിച്ച് അതിപുരാതന ജർമനിയിലേയ്ക്ക് കുടിയേറിയിരുന്ന  ജനതകളൊഴികെ ജർമൻ വംശജരിൽ  നാൽപ്പത്തിയഞ്ച് വംശാവലികളിൽ പെട്ടവരുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇവർ സാംസ്കാരികമായി വളരെ ഉയർന്ന മാതൃകയിൽ സാമൂഹിക ജീവിതത്തി ൽ വളരെ മെച്ചപ്പെട്ട നിലവാരം അന്നും പുലർത്തിയിരുന്നവരായിരുന്നെന്നു ഈ അടുത്ത കാലത്ത് പുറത്തുവന്നിട്ടുള്ള  ഗവേഷണ ഫലങ്ങൾ വ്യക്തമാക്കി. 30 % ജർമൻകാർ കിഴക്കൻ യൂറോപ്യരും, അതിൽ 20% സ്ലേവ്യരും 10% മറ്റുള്ള പല  വംശജരും) ആണ്. കിഴക്കൻ ജർമാനിക്ക് വംശങ്ങളിലേറെപ്പേരും ജർമൻ പ്രദേശം ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയില്ല. ഗവേഷണം നടത്തിയ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണപ്രകാരം ജർമൻകാരിൽ പത്തുപേരിലൊരാളുടെ ഉറവിടം യഹൂദ വംശത്തിൽ നിന്നാണ് എന്ന് ഉറപ്പിച്ചു പറയുന്നു. 

ജർമൻ വംശസവിശേഷതകൾ ഹൃസ്വമായി ഇവിടെ പരിചയപ്പെടുമ്പോൾ ജർമനിയിൽ ഓരോ പ്രദേശത്തിനും അതതു ഉപഭാഷകൾ ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാനും കഴിയും. ജർമൻ ജനതയെ മറ്റുള്ള വംശജരിൽനിന്നും വ്യത്യസ്തപ്പെടുത്തുന്നത് ഭാഷയും അതിന്റെ പ്രാദേശിക പ്രത്യേകതകളും ആണ്. പ്രാദേശികതലത്തിൽ ആറു പ്രധാന വംശജരായി (1. ഷ്വാബൻ, 2. ബയണ്‍, 3. ഫ്രാങ്കൻ, 4. ത്യൂറിൻഗർ, 5. സാക്സൻ, 6. ഫ്രീസൻ ) ഇവരെ തിരിക്കാം.

ജർമാനിക്ക് വംശമെന്നോ വർഗ്ഗമെന്നോ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് 18- നും ഇരുപതിനും നൂറ്റാണ്ടുകൾക്കിടയ്ക്കുള്ള കാലത്തെ സാമൂഹ്യശാസ്ത്ര സംബന്ധമായതോ അഥവാ ജനചരിത്രപരമോ ആയ കാര്യം നിർവചിക്കുന്ന പ്രയോഗം ആയിരുന്നു. അതുപക്ഷെ മദ്ധ്യകാലഘട്ടത്തിൽ നിരവധി മറ്റുള്ള  വലിയ വംശങ്ങളെയും ജർമൻ ജനത എന്നും പറഞ്ഞിരുന്നു. അവർ ഏതാണ്ട് ആയിരാം മാണ്ടിനു മുമ്പും പിൻപും കുടിയേറിയവർ- പുതിയ വംശജരും പഴയ വംശജരും- ഉണ്ടായിരുന്നതായി കാണാം. ഇതിനാൽ ചരിത്രപരമായി പരിശോധിച്ചാൽ അവയെ കൃത്യമായി നിർവചിക്കുവാൻ കഴിയുകയില്ല. അതുപക്ഷെ രാഷ്ട്രീയമായും സാമൂഹ്യശാസ്ത്ര സംബന്ധവുമായ ചരിത്ര കാഴ്ചപ്പാടിൽ താണതരം ഘടന ഒരു മദ്ധ്യകാലഘട്ടത്തിലെ ജർമൻ വംശജർ എന്ന വിളിപ്പേര് ഉണ്ടാകാതെ ജർമൻ ജനത" എന്ന വാക്ക് അക്കാലത്തുതന്നെ ഉപയോഗത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നമിതാണ്, മദ്ധ്യയുഗകാല ഘട്ടത്തിനു മുൻപ് ലത്തീൻ ഭാഷയിലെ സാങ്കേതിക സംജ്ഞാശാസ്ത്രം  വച്ചുള്ള പ്രാധാന്യം ഇന്ന് ലഭ്യമായിരിക്കുന്ന ആധുനിക വിവർത്തനത്തിൽ തിരിച്ചറിയാനുണ്ടെന്നതാണ്. ഇന്നത്തെ ജർമൻ ഭാഷയിൽ വളരെ സാധാരണ ഉപയോഗത്തിലിരിക്കുന്ന "Stamm " (വംശം,  ഗോത്രം, വർഗ്ഗം)- "Nation"- " Volk " (രാജ്യം, ജനത) എന്നീവാക്കുകൾക്ക് മദ്ധ്യയുഗ കാലഘട്ടത്തിൽ ലത്തീൻ ഭാഷ യിൽ യഥാക്രമം Gens, Natio, Populus എന്നിങ്ങനെയുള്ള ചില പ്രയോഗങ്ങൾ ആയിരുന്നു. കാലത്തിനനുസരിച്ച മാറ്റങ്ങളിൽ ഓരോരോ വംശങ്ങളുടെ കേന്ദ്രീകരണവും രാഷ്ട്രീയ കാഴ്ചപ്പാടുകളും ജർമനിയിൽ  പ്രാദേശികമായി വിവിധ രാജഭരണത്തിന്റെ തുടക്കങ്ങൾക്കും കാരണമായി. അത് ഓരോരോ വംശങ്ങൾക്കും പ്രാധാന്യവും ശക്തിയും കൈവരിച്ചു ഇന്നത്തെ ആധുനിക ജർമനിയുടെ ഐക്യരൂപീകരണത്തിനു പുതിയ അടിസ്ഥാനമിട്ടു എന്നത് യാഥാർത്ഥ്യമാണ് .

ഇതേസമയം പൂർണ്ണത അവകാശപ്പെടാൻ ഒന്നുമില്ലാത്ത ഒരു തരത്തിലുള്ള പുരാതന വംശപട്ടികയിൽപെട്ട പുതുവംശജരുടെ കാര്യമാണ് ചരിത്രത്തിന് മനസ്സിലാക്കാൻ പറ്റാത്തത്. അവരിൽ മെർക്കർ, ലൗസിറ്റ്സെർ, പൊമ്മെർൻ, മെക്ലൻബുർഗർ, ഓബർസാക്സൻ, സ്ലേഷ്യർ, ഓസ്റ്റ് പ്രൊയ്സൻ, ഓസ്റ്റ്റൈഷർ എന്നിങ്ങനെ പോകുന്നു പുതുവംശജരുടെ പട്ടിക. ഇവരെല്ലാം ജർമ്മനിയുടെ കിഴക്ക് മുതൽ പടിഞ്ഞാറുവരെയും തെക്ക് മുതൽ വടക്കു വരെയുമുള്ള പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്നു.

19-)0 നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ ജർമൻ വംശജരിൽ നിന്നാണ് 'ജർമൻ ജനത' (Deutschen Volk) യെന്ന ആശയം ഉൾക്കൊള്ളുന്നത്. ഇതിനെ ശരിയായി സ്ഥിരീകരിക്കുന്നതിങ്ങനെ കാണാൻ കഴിയും. 1808- ൽ ജർമൻകാരനായ  നിയമ പണ്ഡിതനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന 'ശ്രീ. കാൾ ഫ്രീഡ്രിഷ് ഐഹ്ഹോണിന്റെ 'ജർമൻ രാജ്യവും നിയമചരിത്രവും ' എന്ന ഒരു ഗ്രന്ഥത്തിൽ 'ജർമൻ ജനത'യെന്ന ഒരു പൊതു വിളിപ്പേര് നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും അതിന് മുമ്പ് പത്തൊൻപതാം നൂറ്റാണ്ടിലും "ജർമൻ വംശം" എന്ന് സാഹിത്യരചന കളിലെ പ്രയോഗത്തെ തികച്ചും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഉദാ: 1810- ൽ ജോഹാൻ ഗോട്ട്ഫ്രീഡ് സോയ്മേ എന്ന സാഹിത്യകാരൻ ഇങ്ങനെ എഴുതി: 'ജർമൻ വംശങ്ങളിൽ കാണപ്പെട്ട   പരസ്പര വിരോധവും പിളർപ്പും ജർമൻ ജനതയുടെ ഐക്യം നശിപ്പിക്കുവാൻ കഴിയും'.

 ആകർഷണീയം, ജർമൻ ജീവിതം.

ജർമൻ ജനതയെ പലവിധത്തിലും വ്യത്യസ്തപ്പെടുത്തുന്നത് ജർമൻ ഭാഷയും അതിന്റെ പ്രത്യേകതകളുമാണ് എന്ന് മുമ്പ് പറഞ്ഞല്ലോ. 'അടുക്കും ചിട്ടയും' ജീവിതത്തിന്റെ തനതു തത്വശാസ്ത്രമാക്കിയ അവരുടെ ജീവിതം ഏറെ സവിശേഷതകൾ നിറഞ്ഞതുമാണ്. നാല് പതിറ്റാണ്ടുകളുടെ കാലം ജർമൻ ജീവിതത്തിനിടയിൽ എനിക്ക് നേരിട്ട് അനുഭവവേദ്യമായ ജർമൻ ജനതയുടെ ജീവിതരീതിയിലെ ഒട്ടനവധി സവിശേഷതകൾ വളരെയേറെ എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്‌. ഈ സവിശേഷതകളെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗങ്ങളാണല്ലോ.  ജർമനി അതിമനോഹരമായ രാജ്യമാണ്. ജർമ്മനിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഓരോ തുടിപ്പുകളും ചലനങ്ങളും അതുപോലെതന്നെ ആകർഷകവുമാണ്.

അഭിവാദനം.

ജർമനിയിലെ ആളുകൾക്ക്  പരസ്പരം അഭിവാദനം ചെയ്യുന്നതിൽ വ്യത്യസ്ത രീതികളുണ്ട്. സമയവും കാലവും സാഹചര്യവും സ്ഥലവും അനുസരിച്ച്   അഭിവാദനത്തിൽ പ്രത്യേകത കാണാം. അപരിചിതരാണെങ്കിൽപ്പോലും രണ്ടാളുകൾ രാവിലെ പരസ്പരം കണ്ടുമുട്ടിയാൽ ഇരുവരും അങ്ങുമിങ്ങും ഔപചാരികമായി "ഗുട്ടൻ മോർഗൻ ("ഗുഡ് മോണിംഗ്") എന്ന് പറയുകയും  അപരനെയോ പരിചിതനെയോ അഭിവാദ്യം ചെയ്ത് അവർ  കടന്നുപോകും. സമയവ്യത്യാസമനുസരിച്ച് അത് ഉച്ചസമയത്താണെങ്കിൽ ഇരുവരും "ഗുട്ടൻ ടാഗ്" (നല്ല ദിവസം)എന്നും പറഞ്ഞു അഭിവാദ്യം ചെയ്യും. അവരുടെ സ്വന്തം   വീടുകളിൽ കുടുംബാംഗങ്ങൾ തമ്മിലും അങ്ങുമിങ്ങും സമയകാലഭേദം   അനുസരിച്ച് അപ്രകാരം അഭിവാദനം ചെയ്യും. കുടുംബാംഗങ്ങൾ വൈകിട്ട് ഉറങ്ങാൻ പോകുമ്പോഴും, അവർ  കുട്ടികളാണെങ്കിൽ പരസ്പരം ചുമ്പനം കൊടുത്ത് "ഗുട്ടൻ നാഹ്റ്റ്‌" ((ഗുഡ് നൈറ്റ്)എന്ന് പറഞ്ഞു പോകുന്നു. രാവിലെ ഉണർന്നു പുറത്തു വരുമ്പോഴും  "ഗുട്ടൻ മോർഗൻ" (ഗുഡ് മോണിംഗ്) പറയും.

അഭിവാദനരീതിക്കുള്ള പല സവിശേഷതകളോടെ തന്നെ എല്ലാ ആളുകളും അപ്രകാരം ചെയ്യുന്നു. അത് പൊതുവെ സാധാരണമായി നടക്കാറുള്ള ഒരു രീതിയാണ്. അതൊരു സാമൂഹ്യമര്യാദയുടെ ഭാഗമാണ്. രണ്ടാളുകൾ തമ്മിൽ പരസ്പരം കൈകൊടുത്തു അഭിവാദനം നടത്തുന്ന രീതിയുണ്ട്. ഇതിലും ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. ഓരോരുത്തരുടെ പദവിയും പ്രായവും ലിംഗവ്യത്യാസങ്ങൾ അനുസരിച്ചും സാഹചര്യം പോലെയും അത്തരമുള്ള  അഭിവാദനത്തിൽ ഉണ്ടാകാവുന്ന വ്യത്യാസം പ്രകടമായി കാണാം. ഉദാ: ചില സ്ത്രീകളും കുട്ടികളും ഒപ്പം എതിരെ വരുന്ന അവസരത്തിൽ ആദ്യമേ ആ   സ്ത്രീയെ അഭിവാദ്യം ചെയ്യുന്ന പതിവാണുള്ളത്. അതിനുശേഷം പുരുഷൻ കൂടെയുണ്ടെങ്കിൽ പുരുഷനെയും പിന്നെ കുട്ടികളെയും അഭിവാദ്യംചെയ്യും.    

 ജർമ്മൻ പ്രദേശങ്ങളിൽ മുൻ കാലങ്ങളിൽ സാധാരണമായി പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടികൾ മുതിർന്നവരെ തികഞ്ഞ ബഹുമാനസൂചകമായി ചെറുതായി മുട്ടുമടക്കി അഭിവാദനം ചെയ്യുന്നതും കുറേക്കാലങ്ങൾക്കു മുമ്പ് വളരെ  സാധാരണമായിരുന്നു. ഇനി മറ്റൊരു രീതി നോക്കാം. തൊട്ട് അടുത്ത സുഹൃത്തുക്കൾക്കും അതുപോലെ സ്വന്തപ്പെട്ടവർക്കും പരസ്പര അഭിവാദ്യം ചെയ്യുന്നത്, അവർ സ്ത്രീകളാണെങ്കിൽ ആദ്യം സ്ത്രീയുടെ ഇടതും വലതും കവിളിൽ ചുമ്പനം നല്കിയും പുരുഷന്മാർ പരസ്പരം കൈകൾ കൊടുത്തും ആണ്. അപരിചിതരാണെങ്കിൽ സാധാരണ അഭിവാദനം കൊണ്ട് മാത്രമായി ഒതുങ്ങും.

ഇത്തരം സന്ദർഭങ്ങളിൽ പരസ്പരം സംബോധനം ചെയ്യുന്ന രീതിയിലും മറ്റും ശ്രദ്ധേയമായ സവിശേഷതയുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവർ "നീ" "നിങ്ങൾ" "താങ്കൾ" എന്നിങ്ങനെ വേർ തിരിച്ചു കാണാൻ കഴിയും. "നീ ", "നിങ്ങൾ", (ജർമൻ ഭാഷയിൽ- Du, Ihr) എന്നത് അവരവരുടെ സ്വന്തം മാതാപിതാക്കളെ യും സ്വന്ത സഹോദരങ്ങളേയുമൊക്കെ വിളിച്ചു സംബോധന ചെയ്യുമ്പോൾ, പദവികൊണ്ട് ബഹുമാനപ്പെട്ടവരോ, അഥവാ അപരിചിതരായ ആളുകളോ എങ്കിൽ "താങ്കൾ" (ജർമൻ- "Sie") എന്ന പദപ്രയോഗത്തിലാണ് അഭിവാദ്യം ചെയ്യുക. വളരെയേറെ ശ്രദ്ധേയമായ മറ്റൊരു അഭിവാദ്യ സവിശേഷതയിതാ ണ്: ഒരിടത്ത് കൂടിയിരിക്കുന്ന നാലുപേർ പരസ്പരം ക്രോസ്ഹാൻഡ് നൽകി   അങ്ങുമിങ്ങും അഭിവാദ്യം ചെയ്യുകയില്ല. കാരണമിതാണ്- ജർമ്മൻ ക്രിസ്തീയ പാരമ്പര്യ വിശ്വാസം അനുസരിച്ച് "ക്രോസ് ഹാൻഡ്" കൊടുക്കുന്ന രീതി വിശുദ്ധ കുരിശിനെ നിന്ദിക്കുന്ന നടപടിയായി അവർ ഇതിനെ കരുതുന്നു.

ഔദ്യോഗിക സന്ദർശന വേളകളിൽ സ്ത്രീയും പുരുഷനും പരസ്പരം അങ്ങും  ഇങ്ങും കൈകൾ കൊടുത്ത് മാത്രമേ അഭിവാദനം ചെയ്യാറുള്ളൂ. സന്ദർഭം അനുസരിച്ച് ചിലപ്പോൾ പൂക്കൾ നൽകാറുമുണ്ട്. പരസ്പരമുള്ള പരിചയപ്പെടു ത്തൽ നടക്കുമ്പോൾ ആദ്യം ചെയ്യുന്നത് സ്ത്രീകളെ പരിചയപ്പെടുത്തുകയാ ണ്. പിന്നീട് പുരുഷനെയും കുട്ടികളേയും എന്ന ക്രമമാണ്. പ്രായം ചെന്ന ഒരു സ്ത്രീയോ പുരുഷനോ ഉണ്ടെങ്കിൽ അവർക്ക് ആദ്യം മുൻഗണന നൽകുന്നത് പതിവാണ്.
 
ഭക്ഷണപ്രിയർ -

അടുക്കും ചിട്ടയും നല്ല മെച്ചപ്പെട്ട ജീവിതചിന്തയും ഉള്ളത്പോലെ തന്നെ ജർമൻകാർ നല്ല ഭക്ഷണ പ്രിയരുമാണ്. മെച്ചപ്പെട്ട ഭക്ഷണം പാകം ചെയ്യുന്നതിൽ അവർ ഏറെ തൽപരരാണ്‌. ഏറ്റവും രുചികരമായ ഭക്ഷണം സ്നേഹത്തിൽ ബന്ധിതമാ ണെന്നാണ് അവരുടെ വിശ്വാസം. "സ്നേഹം വയറിലൂടെയും കടന്നു പോകുന്നു" ഇതവരുടെ പ്രസിദ്ധമായ  സിദ്ധാന്തം. പ്രഭാത ഭക്ഷണത്തിനും മധ്യാഹ്നഭക്ഷണത്തിനും ജർമൻ ജനത ഏറെ പ്രാധാന്യം കൽപ്പിക്കുന്നു. ഈ രണ്ടുനേര ഭക്ഷണത്തിനും അത്താഴത്തെക്കാൾ ഏറെ പ്രാധാന്യമുണ്ട്.

ഇറച്ചിയും മീനും മുട്ടയും പാലും, പാൽ ഉപയോഗിച്ചുണ്ടാക്കുന്ന രുചികരമായ  ആഹാരങ്ങളും, ഉരുളക്കിഴങ്ങും ഗോതമ്പ്, അരി തുടങ്ങിയവകൊണ്ടുള്ള വിവിധ തരം റൊട്ടികളും,  നൂടലുകളും സൂപ്പും സലാഡും പച്ചക്കറികളും എല്ലാം ജർമൻകാരുടെ ഭക്ഷണ ലിസ്റ്റിൽ പെടുന്നവയാണ്. അപൂർവമായി ചോറും ഉപയോഗിക്കും. ഇറച്ചിയും മീനുമെല്ലാം വിവിധതരത്തിൽ വറത്തും ചുട്ടും പാകംചെയ്തും ഉപയോഗിക്കുന്നു. ഭക്ഷണത്തിനു ചിലപ്പോൾ കുറച്ചു വീഞ്ഞും അതിൽപ്പെടും. ഭക്ഷണാവസാനം ഐസ് ക്രീം കഴിക്കുന്നതും ഇഷ്ടം തന്നെ. വിവിധതരത്തിലും വ്യത്യസ്ത രുചിയിലും തയ്യാറാക്കുന്നതായ  കേക്കുകൾ (ജർമൻ-"കൂഹൻ") ഇല്ലാത്ത ഒരു മൂന്നുമണി കാപ്പിയും മറ്റുള്ള  
ആഘോഷങ്ങളും അവർക്കുണ്ടാകില്ല. മധുരപ്രിയരാണവർ. കുറച്ചു കൂഹനും കാപ്പിയും അവർക്ക് ദൈനംദിന ജീവിതത്തിൽ നിന്നും ഒരിക്കലും ഒഴിച്ച് നിറുത്താനാവാത്തവയാണ്.

മദ്യം
 
ജർമൻകാരുടെ തീന്മേശയി ൽ ഭക്ഷണത്തിലും വിവിധ പാനീയങ്ങളിലും വളരെ ഏറെ വൈവിദ്ധ്യങ്ങളുണ്ട്    സാധാരണ ഭക്ഷണത്തോ ടൊപ്പവും, അതുപോലെ
അല്ലാത്ത അവസരങ്ങളി ലും ആൽക്കഹോളടങ്ങിയ തും (ഉദാ: വൈൻ, ബീയർ, ബ്രാണ്ടി, വിസ്കി തുടങ്ങിയ വ) അല്ലാത്തതുമായ ചില പാനീയങ്ങളും അവർ ഏറെ ഇഷ്ടപ്പെടുന്നു. വെള്ളം, മിനറൽ വാട്ടർ, പഴങ്ങളുടെ ചാറുപയോഗിച്ചുണ്ടാക്കി യ വിവിധ പാനീയങ്ങൾ, കാപ്പിയും വിവിധ തരമുള്ള ചായകൾ ഇവയെല്ലാം  സാധാരണമായി ഉപയോഗിക്കുന്നുണ്ട്. ചിലർ ഭക്ഷണത്തിന്റെ കൂടെ വൈൻ ഉപയോഗിക്കും. റെഡ് വൈൻ ചിലർക്ക് പ്രിയപ്പെട്ടതുമാണ്. ഇത് പറയുമ്പോൾ ഒരു വസ്തുത ഇവിടെ തള്ളിക്കളയാൻ എന്റെ മനസ്സു അനുവദിക്കുന്നില്ല. കേരളത്തിലെ മദ്യനിരോധന വിവാദമാണ്, അത്. അവനവനു അറിവില്ലാത്ത കാര്യം സരസമായി കുളിക്കടവിലിരുന്നു കുളിക്കാനെത്തുന്ന കൂട്ടുകാരെ പറഞ്ഞു ധരിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്. മദ്യപാനത്തെ സംബന്ധിച്ചുള്ള കുറെയേറെ തത്വശാസ്ത്രവും ദൈവശാസ്ത്രവും കൂട്ടികലർത്തിയ വിവാദം ഈയിടെ കേരളത്തിലാണ് നടന്നത്. പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്നു വൈൻ കുടിക്കുന്നത് യൂറോപ്പിൽ സാധാരണ ശൈലിയാണ്, അത് പഴയകാല സാമൂഹ്യ സംസ്കാരത്തിന്റെയും ഭാഗമാണ്. എന്റെ അതിഥിയായി വന്ന് മൂന്ന് ദിവസം താമസിച്ചു, നാട്ടിൽ തിരിച്ചുപോയ കേരളത്തിലെ ഒരു ജ്ഞാന പീഠം ജേതാവ്, ഞങ്ങൾ പങ്കെടുത്ത ഒരു ജർമ്മൻ സദസ്സിൽ വച്ചു കുറേപ്പേർ കൂടി അവിടെയിരുന്ന് വൈൻ കുടിക്കുന്നത് കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: "മി. ജോർജെ, യൂറോപ്യൻ സംസ്കാരം വളരെ മോശമാണ്, കാരണം ? കണ്ടില്ലേ, ഈ ആണും പെണ്ണും ഒരുമിച്ചിരുന്നു മദ്യം കഴിക്കുന്നു!". കേരളത്തിലെ ഇന്നത്തെ കൊലപാതക രാഷ്ട്രീയവും, മാത്രമല്ല, ജനജീവിതത്തിന് സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്ന ഈ കാലത്തെ അവസ്ഥയെപ്പറ്റി ഒരുവാക്ക് പറയുവാനോ  കുറ്റപ്പെടുത്താനോ ആ മാന്യദേഹത്തിന് അപ്പോൾ കഴിയാതെ പോയത് ഞാൻ മനസ്സിലാക്കി. നിസ്സഹായനായി അതിനു ഒറ്റവാക്കിൽ ഞാൻ ഉടൻ ഒരു മറുപടിയും പറഞ്ഞു, "ഇക്കാര്യം തീർത്തും വസ്തുതപരമല്ല". വെറും മൂന്നു ദിവസത്തെ ദൈർഘ്യമുള്ള, എന്റെയടുത്തുള്ള താമസ്സത്തിനിടയിൽ ഇത്ര യേറെയെല്ലാം താങ്കൾ കണ്ടു, പക്ഷെ, ദീർഘനാളായി മാതൃകേരളത്തിൽ വസിക്കുന്ന അദ്ദേഹത്തിന്റെ മഹാകവി ഹൃദയത്തിന് അത് കാണാൻ തീരെ ജ്ഞാനം അദ്ദേഹത്തിന് ഉണ്ടായില്ലല്ലോ എന്നാണ് എനിക്ക് തോന്നിയത്.

പ്രായപൂർത്തിയാകാത്ത ആളിന് (18 വയസ്) കടകളിൽ നിന്നും ജർമ്മനിയിൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ വാങ്ങുവാൻ നിയമമില്ല. അങ്ങനെ വാങ്ങുന്നത് കർശനമായി ശിക്ഷാർഹമാണ്. ഒരാൾ മദ്യം കുടിച്ചതിന് ശേഷം വാഹനങ്ങൾ ഓടിക്കുന്നതും ഗതാഗത നിയമംമൂലം കർശനമായി നിരോധി ച്ചിരിക്കുന്നു. ജർമ്മൻ റസ്റ്റോറന്റുകളിൽ പുകവലി നടത്തുന്നതിൽ ഇപ്പോൾ നിരോധനം ഉണ്ട്. ഔദ്യോഗിക നിരീക്ഷണത്തിൽ ആൽക്കഹോളിന്റെയും പുകയിലയുടെയും കൂടിയ ഉപയോഗം രാജ്യത്ത് താരതന്മ്യേന വളരെ വളരെ കുറയുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.    

ഭക്ഷണശാലകൾ

 റസ്റ്റോറന്റ് 
ജർമ്മനിയിൽ റസ്റ്റോറന്റുകളുടെ പൊതുവേയുള്ള ക്രമീകരണങ്ങൾ  ഏതാണ്ടൊരുപോലെ തന്നെയാണ്. ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളക ളും ഭക്ഷണം നൽകുന്ന സ്ഥലവും ഏറെ വൃത്തിയുള്ളതും വളരെയേ റെ മനോഹരവുമാണ്. അടുക്കളയി ൽ ഭക്ഷണം ഉണ്ടാക്കുന്നവരുടെയും അവിടെ ഭക്ഷണത്തിനു വരുന്നവർ ക്ക് ഭക്ഷണം കൊടുക്കുന്നവരുടെ യും വസ്ത്രങ്ങൾ വളരെ വളരെ  വെടിപ്പുള്ളതായിരിക്കും. ഭക്ഷണം നല്കുന്ന രീതിയിൽ പ്രത്യേകമായ ശ്രദ്ധയും മാന്യതയും പാലിക്കും. ഓരോരോ തീൻമേശയിൽ ഭക്ഷണ ലിസ്റ്റ് ഉണ്ടായിരിക്കും. ആ ലിസ്റ്റിൽനിന്നും ഇഷ്ടപ്പെട്ട ഭക്ഷണം ആവശ്യപ്പെടാം. വളരെ ശ്രദ്ധ അർഹിക്കുന്നത്, ഭക്ഷണത്തിനെത്തു ന്നവരുടെ കൂടെ അവരുടെ സ്വന്തം വളർത്തുനായ് ഉണ്ടെങ്കിൽ അവയ്ക്കും റസ്‌റ്റോറന്റുകളിൽ പ്രവേശനം അനുവദിക്കും. വളർത്തു നായ്ക്കു തറയിൽ ഭക്ഷണമേശയ്ക്കരികിൽ ഭക്ഷണം കൊടുക്കും; ഉടമസ്ഥന് മേശയിലും വച്ച് നൽകും. ഭക്ഷണം കഴിഞ്ഞു ഫോർക്കും കത്തിയും പാത്രത്തിൽ അടുത്തടു ത്ത് ചേർത്തുവച്ചാൽ, ഭക്ഷണം കഴിച്ചുതീർന്നു, ബില്ലെടുക്കാം എന്നുള്ള ഒരു സൂചനയാണ്.

ലിംഗസമത്വം, വസ്ത്രധാരണം.

സാമൂഹ്യജീവിതത്തിൽ ജർമൻ സ്ത്രീകളിലും പുരുഷന്മാരിലും സവിശേഷ  തയുള്ള ചില വ്യത്യസ്തമായ ജീവിതശൈലിയുണ്ട്. വളരെ ആകർഷണീയവും അവ നിരീക്ഷിക്കപ്പെടെണ്ടതുമാണ്. പൊതുവെ ജർമ്മനിയിലെ സ്ത്രീകൾ എല്ലാവരും തന്നെ എന്തിനും ഏതിനും കുറെ സ്വതന്ത്രരും സ്വാശ്രയത്വം ഏറെ ഇഷ്ടപ്പെടുന്നവരുമാണ്. പങ്കാളികളോടും സ്വകാര്യജീവിതത്തിൽ കുടുംബാംഗങ്ങളോടും പൊതുസമൂഹത്തിലും ഇതേ സ്വതന്ത്ര മനോഭാവം പുലർത്തുന്നവരാണ്. സാധാരണയായി യുവജനങ്ങളിൽ വിവാഹം മുപ്പതു വയസ്സ് ആകുമ്പോഴേയ്ക്കും നടന്നിരിക്കുവാൻ ആഗ്രഹിക്കുന്നവരാണേറെ യും. സ്ത്രീകളും പുരുഷന്മാരും അവരവരുടെ ഇഷ്ടപ്രകാരം വസ്ത്രധാരണം ചെയ്താലും സമൂഹം അത് അംഗീകരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും പൊതുവെ "പാന്റു" ധരിക്കുന്നു. ഓരോ വ്യക്തി താല്പര്യങ്ങൾ അനുസരിച്ച് സ്ത്രീകൾ പാവാടയും അതിനു ചേരുന്ന ചെരിപ്പുകളും, അതുപോലെതന്നെ  ആഘോഷദിവസങ്ങളിൽ അതനുസരിച്ചുള്ള വസ്ത്രധാരണവും മാറി മാറി ഉപയോഗിക്കും. കാലാവസ്ഥാ മാറ്റങ്ങൾക്കനുസൃതമായ വസ്ത്രധാരണരീതി  ശ്രദ്ധേയമായ സവിശേഷതയാണ്. തണുപ്പ് കാലങ്ങളിൽ ആവശ്യമായ ചൂട് നിലനിറുത്തുന്ന കനംകൂടിയ വസ്ത്രങ്ങളോ മേലങ്കികളോ ധരിക്കുന്നു. കുട്ടികളുടെ വസ്ത്രധാരണത്തിലും ഇതേ ക്രമം സ്വീകരിക്കുന്നു. ക്രമമായി മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുസരണമായ വസ്ത്രധാരണരീതിപോലെ അവർ  ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രത്യേകതയുണ്ട്. മഞ്ഞുകാലത്ത് സുരക്ഷിതമായ യാത്രയ്ക്ക് വാഹനങ്ങൾക്ക് മഞ്ഞുകാല ടയറുകൾ അവിടെ ഉപയോഗിക്കണമെന്നതു നിയമം അനുശാസിക്കുന്നു. റോഡ് അപകങ്ങൾ  ഒഴിവാക്കുകയാണ് ലക്ഷ്യം.

സ്ത്രീകൾ ഒറ്റയ്ക്ക് രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതിൽ സ്വതന്ത്രരാണ്. വളരെ അപൂർവ്വമായി ചില കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളും ഇല്ലാതില്ല. ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ഇത്തരം സ്വാതന്ത്ര്യവും പൊതു സമൂഹത്തിന്റെ മാന്യമായ അംഗീകാരവും സ്ത്രീകൾക്ക് എന്ന്പ്രാപ്യമാകും   ? ഭാരതീയർ എന്ന വിളിപ്പേരിനു കളങ്കം ഉണ്ടാക്കുന്ന ചർച്ചകളാണ് ഇന്ത്യൻ പാർലമെന്റിൽ പോലും ഈ അടുത്തകാലത്ത് നടന്നത്. സ്ത്രീപീഡനങ്ങൾ ഉണ്ടാകുന്നത് തടയാൻ സ്ത്രീകൾ എപ്രകാരം വസ്ത്രധാരണം നടത്തണം എന്ന പൊതുചർച്ചകൾ അല്ല ആവശ്യം. ജനങ്ങൾക്ക് ധാർമ്മികസാംസ്കാരിക ബോധം ഉണ്ടാക്കുവാൻ ബോധവൽക്കരണം ആണല്ലോ വേണ്ടത്. അതെല്ലാം ആദ്യമുണ്ടാകട്ടെ..

ജർമൻ ജനതയിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഓരോ ആളുകൾക്കും  എന്തെങ്കിലും ഒരു ഹോബി ഉണ്ട്. ഇന്ത്യയിലെ യുവജനങ്ങളിൽ വിശിഷ്യ കേരളത്തിലെ, ചില ലക്ഷ്യബോധം നഷ്ടപ്പെട്ട രാഷ്ട്രീയ കോലാഹലങ്ങൾക്ക് പിറകെ നടന്നു ജീവിതം തുലയ്ക്കുന്ന ശൈലിയല്ല ജർമ്മൻ യുവജനങ്ങളുടെ താല്പര്യം. രാഷ്ട്രീയത്തിൽ ജർമൻ ജനതയുടെ വളരെ കുറഞ്ഞ സാന്നിദ്ധ്യം,  താല്പര്യമില്ലായ്മ എന്നിവ വളരെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് വേളയിലെ പങ്കാളിത്തം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. കൂടുതൽ വായന, പഠനം, സ്പോർട്സ്, കലാഭിരുചിക്ക് തക്ക വിധത്തിലുള്ള പരിശീലനം, ചില മ്യൂസിക്ക് ക്ലബുകളിലെ ആക്റ്റീവ് പ്രവർത്തനം, എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ മുഴുകുന്നു. പുരുഷന്മാർ  ഏറെയും സ്പോർട്സ് പ്രേമികളാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെതന്നെ ഏറെ പ്രിയങ്കരമായത് ഫുട്ട്ബോൾ കളികളുടെ പ്രകടനമാണ്.

ആദ്യം ജോലി, പിന്നെ ആഘോഷങ്ങൾ.

എല്ലാത്തിനുമുപരിയായി ഏറെ ശ്രദ്ധിക്കപ്പെടുന്നത്, ജർമൻകാർ അവരുടെ ജോലിയിൽ വളരെയേറെ ഇഷ്ടപ്പെടുകയും അതിനു വലിയ ഒരു  മാഹാത്മ്യം കാണുകയും ചെയ്യുന്നുവെന്ന കാര്യമാണ്. അവധിക്കാലങ്ങളിൽ തനിച്ചോ കുടുംബാംഗങ്ങൾ ചേർന്നോ അഥവാ കൂട്ടുകാരൊത്തോ വിനോദ യാത്രകൾ ക്കും മറുനാടുകൾ സന്ദർശിക്കുന്നതിനും അവിടെ പോയി വിശ്രമിക്കാനും ചെലവഴിക്കും. മറുനാടുകൾ സന്ദർശിക്കുന്നതും ചില ദീർഘദൂരയാത്രകൾ  നടത്തുവാനുമുള്ള ജർമ്മൻ ജനതയുടെ പ്രത്യേക ഉത്സാഹം കാണിക്കലും ലോകപ്രസിദ്ധമാണ്.

മ്യൂണിച്ച് ഒക്ടോബർ ഉത്സവത്തിൽ 
ബീയർ വിൽക്കുന്നു
"ആദ്യം ജോലി ചെയ്യുക, പിന്നെയാ കാം ആഘോഷം" എന്നാണവ രുടെ ജീവിതശൈലി. ആഘോഷങ്ങളോ ട് എതിരാണെന്നല്ല, അത് അർത്ഥ മാക്കുന്നത്. ജർമൻ ജനത എല്ലാവിധ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നു. ചില  ആഘോഷ ങ്ങൾക്ക് ഏറെ പേരും പെരുമയും ഉള്ള നാടാണ് ജർമനി. ജർമനിയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ ബവേറിയയുടെ (ബയേണ്‍)      തല സ്ഥാനമാണ്‌ പ്രസിദ്ധ മ്യൂണിച്ച് നഗരം. മ്യൂണിച്ചിലെ ലോക പ്രസി ദ്ധമായ സാംസ്കാരിക ആഘോഷമാണ് "ഒക്ടോബർ ഫീസ്റ്റ്". അതുപോലെ തന്നെ ജർമ്മനിയിൽ ആഘോഷിക്കുന്ന മറ്റൊരു പൊതുപാരമ്പര്യരീതിയി ലെ സാംസ്കാരിക ആഘോഷമാണ് "കാർണിവൽ"എന്നറിയപ്പെടുന്ന പൊതു ഉത്സവം. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിൽ വളരെ സജീവമായ കലാ സാംസ്കാരികപ്രവർത്തനങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്. മാത്രമല്ല, കുറെ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘടനകളും ഗ്രൂപ്പുകളും ജർമൻ രജിസ്റ്റെർ കോടതിയിൽ രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജർമനിയിൽ സിനിമാ തീയെറ്ററുകളിൽ പോയിരുന്നു സിനിമ കാണുന്നവരു ടെ എണ്ണം താരതന്മ്യേന കുറഞ്ഞുകൊണ്ടുമിരിക്കുന്നു. സിനിമതീയേറ്ററുകൾ നേരിയ തോതിൽ കുറയുന്നു.

ജർമൻകാരും സമയനിഷ്ഠയും -

ജർമൻകാരുടെ സമയനിഷ്ഠയും അടുക്കും ചിട്ടയും മാലിന്യസംസ്കരണവും പരിസര വൃത്തിയും ലോകപ്രസിദ്ധമാണ്. അവർ ഇക്കാര്യത്തിൽ വളരെ യേറെ മൂല്യവും അതിനു പ്രാധാന്യവും കാണുന്നുണ്ട്. എന്തുകാര്യങ്ങൾക്കും എവിടെയും കൃത്യനിഷ്ഠയും സമയനിഷ്ഠയും പാലിക്കുവാൻ ശ്രമിക്കും. ഒരു സന്ദർശനമോ അതുപോലെയുള്ള മറ്റു എന്തെങ്കിലും കാര്യങ്ങൾക്കോ വേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്ത് എത്തിച്ചേരുകയെന്നത് തീർച്ചയുള്ള ഒരു പ്രധാന കാര്യമാണ്. എന്നാൽ വൈകുമെന്ന് കണ്ടാൽ വിവരം അറിയിക്കും, അഥവാ കൃത്യമായി എത്തുന്നതിനു നിശ്ചയിച്ചതിൽ കുറഞ്ഞത്‌ അഞ്ചുമിനിറ്റുകൾ നേരത്തെ എത്തിച്ചേരും. രാജകീയ കൃത്യനിഷ്ഠ എന്നാണ് അതിനെ അവർ തന്നെ വിളിക്കുന്നത്.

ഇനി മറ്റൊരു കാര്യം. ജർമൻ ജനതയുടെ ദൈനംദിന ജീവിതത്തെ വളരെ ഹൃസ്വമായി നിരീക്ഷിച്ചാൽ ചില പ്രത്യേകതകൾ ദൃശ്യമാകും. അതിനൊരു ഉദാഹരണം: ഒരാളുടെ ജന്മദിനത്തിനു ആശംസകൾ ആ ദിവസത്തിനുമുമ്പ്  നേരുകയില്ല. അങ്ങനെ ചെയ്‌താൽ ദൗർഭാഗ്യം വരുമെന്നാണ് വിശ്വാസം. ഒരാളുടെ സ്വകാര്യ ആഘോഷവേളയിൽ (ഉദാ:- വിവാഹം തുടങ്ങിയവ) ഒരു സ്വന്തക്കാരനെക്കാൾ കൂടുതൽ മുൻഗണന ക്ഷണിക്കപ്പെട്ടുവരുന്ന വേറൊരു അയൽക്കാരന് നൽകുന്നതും സാധാരണമാണ്. അതായത് ഏറ്റവും അടുത്ത 'അയൽക്കാരനേക്കാൾ കൂടുതൽ അകലത്തിലാണല്ലോ  സ്വന്തം സ്വന്തക്കാർ താമസ്സിക്കുന്നത്‌' എന്ന ന്യായചിന്തയാണ്. പ്രത്യേക ആഘോഷവേളകളിൽ സജീവമായി പങ്കെടുക്കുന്ന ജർമൻകാർ ധാരാളം തമാശകൾ പറയുവാനും കേട്ടുരസിക്കുവാനും ഇഷ്ടപ്പെടുന്നവരാണ്. എന്തിനും ഏതിനും ജർമ്മൻകാർ  അമേരിക്കക്കാരെ മാത്രുകയാക്കുന്നതിനു മുൻപിലാണ്. അമേരിക്കയെയും  അവർ ഏറെ ഇഷ്ടപ്പെടുന്നു.

അതുപക്ഷെ ജർമൻ സമൂഹത്തിന്റെ ജീവനുള്ള ചിത്രം നമുക്ക് മുന്നിൽ ദൃശ്യമാകുമ്പോൾ സാമൂഹിക  ജീവിതത്തിന്റെ ഇരുണ്ട പാതയിൽ വഴിയും ലക്ഷ്യവും തെറ്റി മങ്ങലേറ്റ ഒരു പിടി ജീവിതങ്ങളെയും നമുക്ക് കാണാം. കുറ്റ കൃത്യങ്ങളും ശിക്ഷകളും ശിക്ഷാ വിധികളും ശിക്ഷിക്കപ്പെട്ടവരും എല്ലാം അടങ്ങിയ ചിതം. 2007 മുതൽ ഇക്കാലം വരെ ഏതാണ്ട് ഒമ്പത് ലക്ഷത്തിലേറെ പേർ ജർമനിയുടെ വിവിധ ഭാഗങ്ങളിലായി വിവിധ കുറ്റങ്ങൾ ചെയ്തതിനാൽ  ശിക്ഷിക്കപ്പെട്ടു ജയിലുകളിൽ കഴിയുന്നു. യൂറോപ്പിലെ പൊതുസാമ്പത്തിക പ്രതിസന്ധി ജർമൻ ജനതയുടെയും പൊതുജീവിതനിലവാരത്തിൽ വലിയ  വിടവുകൾ സൃഷ്ടിച്ചിരുന്നു.

എങ്കിലും കടലിൽ നിന്നെത്തിയ ചെറിയ തിരമാലകൾ പോലെ തണുത്ത കാറ്റിൽ അവയെല്ലാം അപ്രത്യക്ഷവുമായി. ജർമൻ ജനതയുടെ ഉറവിടവും ഇങ്ങനെയായിരുന്നു, ജർമാനിക്, കെൽറ്റിക്, സ്ലേവിക് വംശങ്ങളുടെയെല്ലാം  ശക്തമായ കുടിയേറ്റങ്ങളുടെ ഭാഗമായ നിരവധി സംഘട്ടനങ്ങളും അതിനു ശേഷമുണ്ടായ ശാന്തമായ ലയിച്ചുചേരലും--ഒടുവിൽ, "ജർമൻ ജനത"( Deutsche  Volk) എന്ന് പേര് അവർക്കെല്ലാമായി ലഭിച്ചു.. / / - 

ധ്രുവദീപ്തി .

Freitag, 12. September 2014

ധ്രുവദീപ്തി // Family& Marriage / വിവാഹ പങ്കാളിയുടെ വധം. / Dr.Thomas Kuzhinapurathu

ധ്രുവദീപ്തി // Family& Marriage //


കാനോൻ നിയമ പരിജ്ഞാനം കൂടുതൽ ജനകീയമാക്കുകയും സഭയിലെ എല്ലാ സർഗ്ഗാത്മക ചിന്തകളെയും പ്രോത്സാഹിപ്പിക്കുകയുമെന്ന ലക്ഷ്യവുമാണ് കാനോന പഠനം സംബന്ധിച്ച ലേഖനത്തിലൂടെ കുഴിനാപ്പുറത്തച്ചൻ നിർവഹിക്കുന്നത്. സഭാനിയമത്തിന് രക്ഷാകരമായ ഒരു അർത്ഥമുണ്ടെന്നു സ്ഥാപിക്കുന്നതിലൂടെ    സഭാജീവിതത്തിനു ഒരു നൂതന ചലനങ്ങൾ ഉളവാക്കുന്നു- ധൃവദീപ്തി-

കാനോനിക പഠനങ്ങൾ //


 
Dr.Thomas Kuzhinapurathu

(വിശ്വാസികളും വിവാഹ വിളിച്ചു ചൊല്ലുകളും ...
തുടർച്ച)
 

8. വിവാഹ പങ്കാളിയുടെ വധം.


റ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി സ്വന്തം വിവാഹ പങ്കാളിയെയോ, താൻ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വിവാഹപങ്കാളിയേയോ, വധിക്കുകയോ, അയാളുടെ മരണത്തിന് കാരണമാവുകയോ ചെയ്യുകയാണെങ്കിൽ ഈ കുറ്റകൃത്യം ദ്വിതീയ വിവാഹത്തിനു കാനോനിക തടസ്സമാകുന്നു (CCEO.807 ,CIC .1090). തങ്ങളിലാരുടെയെങ്കിലും വിവാഹ പങ്കാളിയുടെ വധത്തിനു ശാരീരികമോ മാനസ്സികമോ ആയ സഹകരണത്തിലൂടെ കാരണമായവർ തമ്മിൽ പിന്നീട് രണ്ടാമതൊരു വിവാഹത്തിനു ശ്രമിക്കുന്നപക്ഷം ആ വിവാഹം അസാധുവായിരിക്കും.

ഈ കാനോനിക തടസ്സം രണ്ടു തലങ്ങളിൽ സഭാനിയമത്തിൽ ചേർത്തിരിക്കുന്നു. അതിപ്രകാരമാണ്‌:

1. ദ്വിതീയ വിവാഹലക്ഷ്യം വെച്ചുകൊണ്ട് വിവാഹപങ്കാളിയെ വധിക്കുന്ന വ്യക്തിക്ക് ഈ കുറ്റകൃത്യം ദ്വിതീയ വിവാഹത്തിനു എപ്പോഴും കാനോനിക തടസ്സമായിരിക്കും.
2. രണ്ടാമതൊരു വിവാഹം ലക്ഷ്യം വയ്ക്കാതെ തന്റെ വിവാഹപങ്കാളിയെ മരണത്തിനു കാരണമായ ഒരു വ്യക്തി ഈ കുറ്റകൃത്യത്തിൽ ശാരീരികമായോ ധാർമ്മികമോ ആയി സഹകരിച്ചിട്ടുള്ള വ്യക്തിയുമായി വിവാഹത്തിൽ  ഏർപ്പെടുമ്പോൾ ആ വിവാഹം അസാധുവായിരിക്കും. (See Salachs. II Sacramento.p.122).

9. രക്തബന്ധം.

A Family
തായ് പരമ്പരയിൽ രക്തബന്ധമുള്ളവർ തമ്മിൽ (മാതാപിതാക്കൾ, മക്കൾ, കൊച്ചു മക്കൾ ) നേർനിരയിൽ മുൻഗാമികളും പിൻഗാമികളുമായി വരുമ്പോൾ ഈ രക്തബന്ധം ഇവർ തമ്മിലുള്ള വിവാഹബന്ധത്തിനു എപ്പോഴും കാനോനിക തടസ്സമാകുന്നു. ഇത്തരം രക്തബന്ധത്തിൽ വരുന്ന വ്യക്തികൾ തമ്മിൽ എത്രയേറെ തലമുറകളുടെ അന്തരമുണ്ടായാലും ഈ തടസ്സത്തിനു അല്പം പോലും കുറവു സംഭവിക്കുന്നില്ല. ഇത് ദൈവിക നിയമം (Divine Law) ആയതിനാൽ ഇതിൽ നിന്നും ഒഴിവു ലഭിക്കുന്നില്ല.

ശാഖാപരമ്പരയിലെ രക്തബന്ധത്തിൽ (സഹോദരങ്ങൾ, അവരുടെ മക്കൾ) 4-)o (തലമുറ) കരിന്തലയിൽ ഉൾപ്പെട്ടവർ വരെ പരസ്പരം വിവാഹത്തിനു ശ്രമിക്കുമ്പോൾ ഈ രക്ത ബന്ധം കാനോനിക തടസ്സമാവുന്നു CCEO.808.CIC.1091). മനുഷ്യബന്ധക്രമത്തിൽ ബന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന മാന:ദണ്ഡമാണ് കരിന്തല (Degree). ഒരു ബന്ധശ്രുംഖലയിൽ പൊതുവായ മുൻഗാമിയൊഴികെ ആ ബന്ധത്തിൽ ഉൾപ്പെടുന്ന പ്രസക്ത വ്യക്തികളുടെ സംഖ്യയ്ക്ക് തുല്യമായിരിക്കും പ്രസ്തുത ബന്ധത്തിന്റെ കരിന്തല.

10. ചാർച്ചാബന്ധം

ദമ്പതിമാരിൽ ഒരാളും വിവാഹ പങ്കാളിയുടെ രക്തബന്ധുക്കളും തമ്മിൽ വിവാഹം വഴി ഉളവാകുന്ന ബന്ധമാണ് ചാർച്ചാബന്ധം (affinity).ചാർച്ചാബന്ധത്തിന്റെ തായ് പരമ്പരയിൽ ഉൾപ്പെടുന്ന എല്ലാവരും തമ്മിലുള്ള വിവാഹത്തിനു ഈ ബന്ധം കാനോനിക തടസ്സമാകുന്നു (CCEO.809,CIC.1092) പൗരസ്ത്യ സഭകളുടെ കാനോനസംഹിത സംഹിത അനുസരിച്ച് ചാർച്ചാബന്ധത്തിൽ ശാഖാപരമ്പരയുടെ രണ്ടാം കരിന്തലയിലുള്ളവർ തമ്മിൽ വിവാഹത്തിനു ശ്രമിക്കുമ്പോൾ ആ ബന്ധം കാനോനികമായി അസാധുവായിരിക്കും. ഉദാ: ഒരു പുരുഷൻ തന്റെ ഭാര്യാസഹോദരിയെ വിവാഹം ചെയ്യുന്നതിന് ചാർച്ചാബന്ധം കാനോനിക തടസ്സമാകുന്നു. എന്നാൽ ലത്തീൻ കാനോനസംഹിത അനുസരിച്ച് ശാഖാപരമ്പരയിൽ ഉള്ള ചാർച്ചാബന്ധം വിവാഹത്തിനു കാനോനിക തടസ്സമല്ല.

11. പൊതുമാന്യതയ്ക്ക് നിരക്കാത്ത ബന്ധം

അസാധുവായ വിവാഹം വഴിയോ പരസ്യമായ സഹവാസം (Concubinage) വഴിയോ ഉണ്ടാകുന്ന ചാർച്ചാബന്ധവും വിവാഹത്തിന് കാനോനിക തടസ്സമാകുന്ന. ഇപ്രകാരം ഒരുമിച്ചു ജീവിച്ചിട്ടുള്ള സ്ത്രീപുരുഷന്മാർക്ക് അവരുടെ പങ്കാളിയുടെ തായ് പരമ്പരയിൽ ഒന്നാം കരിന്തിലയിൽ വരുന്നവരുമായി മാത്രമേ വിവാഹത്തിൽ ഏർപ്പെടുന്നതിന് ആ ബന്ധം കാനോനിക തടസ്സമാകുന്നുള്ളൂ. (CCEO ,810.CIC.1093). ഉദാ: ഒരു പുരുഷന് തന്നോടൊപ്പം പരസ്യ സഹവാസത്തിലേർപ്പെട്ടിരിക്കുന്ന സ്ത്രീയുടെ മാതാവിനെയോ,മകളെയോ വിവാഹം കഴിക്കുന്നതിനു കാനോനിക തടസ്സമുണ്ട്.

12. ആത്മീയബന്ധം

മാമ്മോദീസ സ്വീകരിക്കുന്നവരും തലതൊടുന്നവരും തമ്മിലും, തലതൊടുന്നവരും മാമ്മോദീസ സ്വീകരിക്കുന്നവരുടെ മാതാപിതാക്കളും തമ്മിലും മാമ്മോദീസാ വഴി ഉണ്ടാകുന്ന ബന്ധമാണ് ഇവിടെ ആത്മീയ ബന്ധം എന്നതുകൊണ്ട്‌ അർത്ഥമാക്കുക. മേൽപ്പറഞ്ഞ ആത്മീയബന്ധം തമ്മിലുള്ള വിവാഹത്തിനു കാനോനിക തടസ്സമാകുന്നു. (CCEO,811§1). ഈ കാനോനികതടസ്സം ലത്തീൻ നിയമസംഹിതയിൽ നിർദ്ദേശിക്കപ്പെടുന്നി- ല്ല എന്നത് ശ്രദ്ധേയമാണ്.

13. നയ്യാമിക ബന്ധം

ഒരു കുട്ടിയെ ദത്തെടുക്കുന്നതുവഴി ആ കുട്ടിയും ദത്തെടുക്കുന്ന കുടുംബവും തമ്മിൽ ഉണ്ടാകുന്ന ബന്ധമാണിവിടെ വിവക്ഷിക്കപ്പെടുക. നയ്യാമിക ബന്ധത്തിൽ തായ് പരമ്പരയിൽ വരുന്ന എല്ലാവരും തമ്മിലുള്ള വിവാഹം കാനോനിക തടസ്സമാകുന്നു. ഈ ബന്ധത്തിന്റെ ശാഖാപരമ്പരയിൽ രണ്ടാം കരിന്തലയിലുള്ളവർ വരെ തമ്മിൽ വിവാഹത്തിനു ശ്രമിക്കുമ്പോൾ നയ്യാമിക ബന്ധം കാനോനിക തടസ്സമാകുന്നു. (CCEO. 812, CIC.1094). ദത്തു ബന്ധത്തിന്റെ നിയമാനുസൃതയുടെ അടിസ്ഥാനം ഇതുസംബന്ധിച്ച് ഓരോ സ്ഥലത്തും നിലവിലിരിക്കുന്ന നിയമങ്ങളായിരിക്കും.
വിവാഹം
നന്മയും സുരക്ഷിതത്വവും

വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടുന്നതിനും ദമ്പതികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിവാഹബന്ധത്തെ കാർക്കശ്യ സ്വഭാവത്തോടെ സഭാനിയമം നോക്കിക്കാണുന്നത്. ദൈവീക നിയമങ്ങൾക്കു വിരുദ്ധമായ കാനോനിക തടസ്സങ്ങളിൽ നിന്നൊഴികെ ശേഷിക്കുന്ന എല്ലാ തടസ്സങ്ങളിൽ നിന്നും വിടുതൽ നൽകുന്നതിന് യോഗ്യരായ സഭാധികാരികൾക്ക് അധികാരമുണ്ട്‌. കുടുംബത്തിന്റെ ക്ഷേമവും കുട്ടികളുടെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്കും ലക്ഷ്യം വെച്ചു എഴുതി ചേർക്കപ്പെട്ടിരിക്കുന്ന ഈ നിയമങ്ങളുടെ ശരിയായ അർത്ഥം ഉൾക്കൊണ്ട് അവ പാലിക്കുവാൻ ഓരോ കത്തോലിക്കാ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്. ദമ്പതികളുടെയും കുടുംബങ്ങളുടെയും നന്മയും സുരക്ഷിതത്വവും ആണ് ഈ നിയമങ്ങളുടെ അന്തരാത്മാവ്. ഈ വസ്തുത നമുക്ക് വിസ്മരിക്കാതിരിക്കാം./  


-ധ്രുവദീപ്തി

Mittwoch, 10. September 2014

ധ്രുവദീപ്തി // കവിത / നിഴലും ഒരു സമസ്യ- നന്ദിനി വർഗീസ്

ധ്രുവദീപ്തി:

// കവിത // Nandini //

  കവിത / 

നിഴലും ഒരു സമസ്യ -

അർക്ക സാന്നിദ്ധ്യത്തിൽ ചാഞ്ഞും ചരിഞ്ഞുമായ്
പാദാന്തികത്തിലായ്  മുത്തമേകീടുവാൻ
വെമ്പിയണയുന്ന  സഹചാരിയാം നിഴൽ
ജീവിത വീഥിയിൽ  മൂകമാമൊരു സാക്ഷി ...
നന്ദിനി

ചന്ദ്രപ്രഭ വീശി  മങ്ങി മറഞ്ഞൊരാ
രൂപാന്തരീകരണത്തിൽ  മയങ്ങുന്ന ...
അരമുറുക്കീടുന്ന  അടക്കം പറച്ചിലിൻ
പിന്നാമ്പുറങ്ങളിൽ ചലിക്കും നിഴലുകൾ ...

കൊടി മറയാക്കിടും ശക്തിപ്രകടനം
വെല്ലുവിളികളിൽ  മുങ്ങിയമരവേ ..
നാവിൻ കരുത്തുകൾ  തോൽവി നുണയുമ്പോൾ
നരനായാട്ടൊരു  ശീലം ഉലകത്തിൽ ....

ചെയ്തിയാം കരി നിഴൽ  പിന്നിലുയരവേ
പരാജയ ഭീതിയോ  മുന്നിലായ് ആടവേ ..
സർവ്വത്തിനുമന്ത്യം ചുടുചോരയെന്നൊരു
രീതി അലംഘിതം ,അധ:പതനമതു സ്പഷ്ടം ...

നിഴലുകൾ വാഴുന്ന  സാമ്രാജ്യമീ  ലോകം
സാമൂഹ്യ സംസ്കാരം  ഭിന്നതയ്ക്കിരുപുറം..
ഉൾകിടിലങ്ങൾ നിറയും വഴികളിൽ
ആദിമദ്ധ്യാന്തമാം വിധി വൈപരീത്യങ്ങൾ ...

നീതി മരവിച്ച  കൂട്ടുകെട്ടലുകളിൽ
മുഴച്ചു നിന്നീടുന്ന  ചിന്താഗതികളിൽ ...
സ്ഥാനമാനങ്ങൾക്കുമപ്പുറമൊന്നില്ലയെന്ന
തത്വങ്ങൾക്ക് പൊതുജനം  സാക്ഷികൾ ..

തെരുവിലിറങ്ങുന്ന കോമരങ്ങൾ ചൊന്ന
വാഗ്ദാന മഴയിൽ കുതിർന്നുണങ്ങുന്നൊരാ..
രാഷ്ട്ര പുരോഗതി വച്ചു നീട്ടീടുന്ന
കൈകളോ ബന്ധിതം ,പ്രത്യയ ശാസ്ത്രത്തിൽ ..

പ്രഖ്യാപന തന്ത്രത്തിലൂന്നും വികസനം
പ്രതിഫലിച്ചീടുന്ന രാഷ്ട്ര തന്ത്രജ്ഞരിൽ
കോടികൾ നീട്ടിടും നിഴലിൻ മറവിലായ്
പ്രഹേളിക തീർക്കും പ്രഹസന വീഥിയിൽ ....

രാഷ്ട്രഖജനാവ് കീശയിലാക്കുന്ന
ലേലമുറപ്പിച്ച് പകിട നിരത്തവേ..
കരുക്കളിറക്കി കളിക്കും കളങ്ങളിൽ
ധനാധിപത്യമാണെന്നും അധിപതി ...


Montag, 8. September 2014

ധ്രുവദീപ്തി // Christianity // പൂർവ്വ വിവാഹബന്ധം // Dr.Thomas Kuzhinapurathu


 ധ്രുവദീപ്തി :

Christianity-


 പൂർവ്വ വിവാഹബന്ധം

(വിശ്വാസികളും വിവാഹ   വിളിച്ചുചൊല്ലുകളും 
   
(തുടർച്ച )

"നിയമം അവഗണിക്കപ്പെടുമ്പോൾ സ്വജനപക്ഷപാതവും മസ്സിൽ ശക്തിയും പ്രബലപ്പെടും. പൊതുജീവിതം അതുവഴി   താറുമാറാകും. സഭാനിയമങ്ങളിലെ അറിവു നമുക്ക് മുതൽക്കൂട്ടാകും"- തോമസ്‌ മാർ കൂറിലോസ്, തിരുവല്ല അതിരൂപത.

കാനോനിക പഠനങ്ങൾ .

3 . പൂർവ്വ വിവാഹബന്ധം. (വിശ്വാസികളും വിവാഹ വിളിച്ചുചൊല്ലുകളും  ...തുടർച്ച )

Rev. Dr. Thomas
Kuzhinapurathu
സ്ത്രീ-പുരുഷന്മാരുടെ സമ്പൂർണ്ണമായ ഐക്യത്തെ വിവാഹബന്ധത്തിന്റെ അടിസ്ഥാന ഘടകമായാണ് സഭ എന്നും പരിഗണിച്ചിരുന്നത്. അതായത് ഭാര്യയ്ക്ക് എകഭർത്താവും ഭർത്താവിനു ഏക ഭാര്യയും മാത്രമേ പാടുള്ളൂ എന്ന് സാരം. തന്മൂലം സാധുവായി നില നിൽക്കുന്ന ഒരു പൂർവ്വ വിവാഹബന്ധം, അതിലുൾപ്പെ ട്ടിട്ടുള്ള സ്ത്രീ പുരുഷന്മാരെ രണ്ടാമതൊരു വിവാഹ ത്തിൽ ഏർപ്പെടുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു. (CCEO.802, CIC. 1085) പൂർവ്വ വിവാഹ ബന്ധത്തിന്റെ സാധുതയ്ക്കായി ഈ ബന്ധത്തിലെ സ്ത്രീ- പുരുഷന്മാരുൾപ്പെടുന്ന സമൂഹത്തിലെ വിവാഹനിയമ ങ്ങളാണ് പരിഗണിക്കേണ്ടത്.

സാധുവായ വിവാഹബന്ധത്തിലൂടെ ഒരു ജീവിത പങ്കാളിയുടെ മരണത്തെക്കുറിച്ചുള്ള ചില അനുമാനങ്ങൾ കണക്കിലെടുത്തുകൊണ്ട് ആ വിവാഹബന്ധത്തിലെ ഇതര പങ്കാളിയുടെ അപേക്ഷയനുസരിച്ചു മറ്റൊരു വിവാഹത്തിലേർപ്പെടുന്നതിനു അനുവാദം നൽകുന്നതിന് ഇത്തരം അനുവാദം നൽകുന്നതിനാവശ്യമായ ധാർമികമായ ഉറപ്പ് ലഭിക്കാത്ത വിധത്തിൽ, വേണ്ട തെളിവുകൾ ബന്ധപ്പെട്ട കക്ഷികൾ ഭദ്രാസന മെത്രാൻ നൽകിയിരിക്കണം. മരിച്ചുവെന്നു കരുതപ്പെടുന്ന വ്യക്തിയെക്കുറിച്ച് സാമൂഹിക സമ്പർക്ക മാദ്ധ്യമങ്ങൾ വഴി നടത്തുന്ന അന്വേഷണം ഇവിടെ ഉപയോഗിക്കാവുന്നതാണ്. പ്രഥമ ജീവിതപങ്കാളിയുടെ മരണത്തെ സംബന്ധിച്ചുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഒരു ദ്വിതീയ വിവാഹത്തിനു നൽകുന്ന അനുവാദം ഉപാധികമായിരിക്കും. മരിച്ചുവെന്നു കരുതിയിരുന്ന വ്യക്തി ജീവിച്ചിരിക്കുന്നു എന്നു പിന്നീട് വ്യക്തമായ അറിവു ലഭിക്കുന്നപക്ഷം അതിനാൽ ത്തന്നെ ദ്വിതീയവിവാഹം അസാധുവാകുന്നതായിരിക്കും.

4. മതവിശ്വാസത്തിന്റെ അസമാനത.

ഒരു കത്തോലിക്കാ വിശ്വാസിയും ഒരു അവിശ്വാ സിയും (ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലാത്തവർ) തമ്മിൽ വിവാഹത്തിനു ശ്രമിക്കുമ്പോൾ ഇവർക്കിടയിലുള്ള മതവിശ്വാസത്തിന്റെ അസ മാനത (Desparity of Cult) സാധുവായ കത്തോലിക്കാ വിവാഹത്തിനു തടസ്സമാകുന്നു (CCEO.803; CIC.1086). എന്നാൽ മിശ്രവിവാഹത്തിന്റെ നടപടിക്രമ മനുസരിച്ച് CCEO. 803-816;CIC.1124-1129), അതായത് ഭദ്രാസന മെത്രാന്മാർക്ക് തങ്ങളുടെ അജപാലന പരിധിയിൽ വരുന്ന വിശ്വാസികളെ ഈ നിയമത്തിൽ നിന്നും ഒഴിവു ചെയ്യാവുന്നതാണ് (Dispense).ഈ മിശ്രവിവാഹബന്ധം കൗദാശികമായിരിക്കില്ല.

5. പട്ടത്വം

വൈദീക.ശെമ്മാശ പട്ടങ്ങൾ സ്വീകരിച്ചിട്ടുള്ളവർക്ക് സാധുവായ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനു അവരുടെ പട്ടത്വം തടസ്സമാകുന്നു (CCEO.804;CIC.1087). ഈ കാനോനിക തടസ്സത്തിൽനിന്നും വിടുതൽ നൽകുന്നതിനുള്ള അധികാരം റോമാ മാർപാപ്പയ്ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

6. നിത്യബ്രഹ്മചര്യവൃതം 

കത്തോലിക്കാസഭയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സന്യാസ സമൂഹ ത്തിൽ നിത്യ ബ്രഹ്മചര്യ വൃതവാഗ്ദാനം പരസ്യമായി ചെയ്തിട്ടുള്ള ഒരു സന്ന്യാസിക്കോ സന്ന്യാസിനിക്കോ സാധുവായ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനു ഈ വൃത വാഗ്ദാനം ഒരു കാനോനിക തടസ്സമാണ് (CCEO.805; CIC .1088).

7. തട്ടിക്കൊണ്ടുപോകൽ 

വിവാഹം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു വരികയോ, തടങ്കലിൽ പാർപ്പിക്കുകയോ ചെയ്യുന്നപക്ഷം, ഈ കുറ്റകൃത്യത്തിന് ഉത്തരവാദിയായ വ്യക്തിയും തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തിയും തമ്മിലുള്ള വിവാഹത്തിനു ഈ കുറ്റകൃത്യം തടസ്സമായിരിക്കും. തട്ടിക്കൊണ്ടുപോകപ്പെട്ട വ്യക്തി, പിന്നീട് മറ്റൊരു സ്ഥലത്തുവച്ച് സ്വതന്ത്രമായ സാഹചര്യങ്ങളിൽ വിവാഹത്തിനു സമ്മതിക്കുകയാണെങ്കിൽ ഈ തടസ്സം ഇല്ലാതാകും.(CCEO.806;CIC.1089 ). ലത്തീൻ കാനോന സംഹിത അനുസരിച്ച് പുരുഷൻ സ്ത്രീയെ തട്ടിക്കൊണ്ടുവന്നാൽ മാത്രമേ ഇപ്രകാരം ഒരു കാനോനികതടസ്സം സംജാതമാകുന്നുള്ളൂ. എന്നാൽ പൗരസ്ത്യ സഭകളുടെ കാനോന സംഹിതയിൻ പ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന വ്യക്തി, സ്ത്രീയോ പുരുഷനോ ആയാലും ഈ കുറ്റകൃത്യം കാനോനിക തടസ്സമായി നിലനില്ക്കുന്നു ( See Salachas,II Sacramento,119).  //-
----------------------------------------------------------------------------------------------------------------
തുടരും.  ധൃവദീപ്തി