Freitag, 30. Dezember 2016

ധ്രുവദീപ്തി: Christianity // St.Chavara // His Vision about Women // Fr. Dr. Thomas Kadankavil CMI

ധ്രുവദീപ്തി: Christianity // 

St. Chavara // His Vision about Women //

Fr. Dr. Thomas Kadankavil CMI



Though the modern ideas of liberation and empowerment of women were unknown to Chavara and his contemporaries he was well aware that the stability and sanctity of families depended mostly on well-groomed women in siciety. One of the main reasons for starting a religious congregation for women at Koonanmavu was that besides attaining personal holiness, they could also be instuments in educating girls who would become wives and mothers of Christian families.

 Fr. Dr. Thomas
Kadankavil CMI
In the 19th century social life of Kerala, women did not enjoy equality with men in any area. Their education was limited to that of aquiring basic skils in reading and writing at the single-teacher village school called Kalari. The training given to them was mostly focused on cooking, child-rearing and household works. They were given away in marriage at avery tender age too. In christian families women did not have any right or title to the family property. Only the sons could inherit the property. The tradition amoung the Syrian Christian was that women could not hold property or forms of wealth in their on name. What she receives from her family as the 'girls share' (DOWRY) becomes the property of her husband and his family and they handle it the way they wanted.

A women's main duty was to make the family atmosphere homely and enjoyable through the proper exercise of her twin roles as wife and mother. In short, women were expected only to work and do their duty as wife and mother. They had no rights, no voice, either in the family or in the society. Girls belonging to lawer castes were not admitted even to the single teacher village schools. Women were not allowed to go for amusements or other culturel events that took place even in the Church compounds. Father Bernard , the eminent church historian remarks that women did not participate even in the retreats that were conducted for the people at the church. Even BL. Chavara admonished that girls, twelve years and older should not be taken to social functions like death aniversary celebrations, feasts and other liturgical celebrations, dinner, weddings etc. They should be rather kept at home and given instruction in some usefull trade or craft(Letters, p. 114, No.1).

We all know that in the Indian society the position and status of women has not improved much even at the present time. Even today women are not represented in the parish councils of the syrian church. They are excluded from theological studies. Thus catholic women have been very backward ecclesiastically, socially, ecconomically and educationally. It is in the context of this unfortune situation that chavara's vision on women in favour of educating them becomes revolutionary and far ahead of this times.

Chavara's Personal Relation to Women.

 St. Chavara
Chavara's vision on women is lofty. There are those who see him as the pioneer of women's emancipation, as the leader of the women's uplift movement. Many people and the influence of various situations helped Chavara to form a noble vision regarding women, especially housewives. First and formost amoung these factors is his own mother and her lasting influence on him.

a)- His own mother : Some of the earliest memories of Chavara of his mother are given expresion in his work ' Compunction' of the Soul. Concerning the dedication his mother made of him to Mary he writes:
 And while on nectar mother on the earth fed me
 Mary at her feet fondly kept me safe.
Accept him as your humble slave
To your maternal love, I entrust him.
My humble womb's worthless 'tender fruit'
So saying, me her infant child
At Mary's feet, she humbly laid (P.lines 3-9)

In section 1from lines 44 to 88 we have a very vivid descreption of how Chavara's mother taught him devotional prayers:

And, while my infant tongue, 'began to lisp'
up to the sky, her finger pointing oft
The holy names of Jesus, Mary, and Josef
She, my noble mother made me repeat (p.3,lines 67-70).
Never once did she use the rod to chastise
Nor with a harsh touch did the smite me
Her eyes, they wielded the mighty power to hit me
Or needs be, to fondle me, in approval (p3,lines 81-84)

b)- Mother of God

It was from his mother that Chavara got his devotion to the blessed Virgin Mary and the holy family. It is with a heart full of devotion and gratitude that Chavara recalls his being dedicated to Mary. Throughout Compunction of the soul we see Chavara lost in the ecstatic devotion to the Blessed Mother.

c)- Devotion to Teresa of Avila.

 St. Teresa of Avila
Chavara always addressed St.Teresa as "my mother". He was convinced that his mother had accepted him as one of her spiritual sons. To learn the meditation techniques of St Teresa, Chavara showed interest in learning Spanish. He wished to read the Interior Castle in its original language. He writes about this in his Colloquies with the Heavenly father: "St Teresa, as a mother in spirit and mistress of contemplative life, would certainly see to my spiritual need. For she is the author of the Interior Castle with its seven mansions. She knows how to teach teach her children the way taking them through it. So I beseech your help, O mother, in comprehending the language or the subline inner meaning of the Interior Castle or inspiring the same into my heart"(P.2).

In his letter addressed to the community of the sisters he again referred to the Interior Castle of St.Teresa. " Then the bride will love more and more and the bridegroom will rejoice over it and adom her with ornaments. Thus commences the divine union from then on there will be no fear.

1)- Reading-
2)- Solitude
3)- Mediative prayer
4)- Mediation

It is enough for the mediative time being used to aspire to this fourth degree of prayer. Our mother Teresa attained the seventh stage. Some of her sisters reached up to the fifth and sixth.We must reach at least the fourth".

d)- Devotion to Repentant Holy Women:

Extremely humble as he was, Chavara always felt that his compunction was not in proportion to the magnitude of his sins. He, therefore, cultivated a special devotion those repentant holy women who, renouncing their old sinfull life became acceptable to the lord. He prayed " As my sorrow bears no proportion to the magnitude of my sins, I take heart to go to my heavenly Father by offering to him, with my sorrow and grief, the penance and penitence of the great penitence like Mary Magdalena, Mary of Cortona who have always been helpfull to me in repentance for my sins".

e)- Prayer of a  Holy Girl for Happy Death:

Chavara used to say a prayer for a happy death composed by a holy girl who was converted to catholicism at the age of fifteen and died in the order of sanctity at the age of eighteen. This prayer which descreibes in detail the final stages of death and its agonies will certainly enable any faithful to face death with a calm and serene mind. Many Christian families used to recite it during their evening prayer for a happy death.

f)- Anasthasia's Martyrdom :

Anasthasia's Martyrdom is a poem that Chavara composed with a view to strengthening the faith and unity of the Kerala Syrian Church and Christian families when its foundations were shaken in the strom that the schism raised. Just as he selected the prayer of a Holy girl, He also selected, as the role model, a girl from amoung the many holy martyrs to serve as an edifying example to the faithfull.

g)- Mothers of Great Men:

Chavara has written the biographies of great men who have had significant influence on his life. In these biographies he has always made reference to the significant role their mothers have played in their personality development. In the Mannanam Chronicle we read the following about the mother of Father Thomas Palackal:" His father also died in the epidemic. He had one elder brother and two sisters. As the former was too young and incapable, mother suffered a lot to bring her children up. But she did not lose her patience because she was one of the most pious women of the time and had a younger sister to help her.

Similarly, while speaking about the life and circumstances of Anna, one of the first members of the convent at Koonanmavu, Chavara remembers Anna's mother and aunt too with great respect and admiration: " Father delegate got down Thomman Varikka, the younger brother of the girl's father who was looking after her properties. The Rev. Father undertook to clear all the debts and asked him to build a small house for them. He and his wife, who were very pious people, took great interest, but as they had no money the work dragged on.

The above are a few instances which testify Chavara's respect and admiration towards women who were great and hounarable in the eyes of God. Chavara held the lofty ideal that all women should be hounered and respected in the family, in the society and in the nation. Hence it is clear that he saw women's uplift as a very effective means to improve the quality of life in the families. He then acted with the conviction that the first towards this should be the formation of a group of consecrated women in the Church.

Establishment of a Convent and the Renewal of the Family.

 CMC Sisters
A women is the light of the family. She has a unique role to play in giving a good formation to her children. With these convictions Chavara attempted to uplift women by founding a convent for them. These efforts, he believed, would ultimately result in the betterment of the Christian family as a whole. In the chronicle of the CMC convent at Koonanmavu the foudation statement regarding the aim of the convent is given as follows:

" to clear the debts and then to have the remaining plot enclosed and to put up a house where the two could be together. They could take care of their spiritual life, teach girls prayers and train them in certain handicrafts".

There are three elements in this foundation statement:

1)- Meet one's spiritual needs effectively. 2)- Achieve Christian formation through Christian instructions and studies. 3)- Learn and give training in trade or craft.

" To teach to pray" means 'to bring up children in the fear of God". St.Chavara knew that when women become capable of leading family prayer, children would get good character formation. When women achieve the capacity to earn, they get recognition and influence in the family. Thus when convent was furnished, there were not only the facilities for leading a spiritual life but also other tools for crafts, like "...nippers, thin wires, scissors, needles, thread, a penknife, inkpot, quill,paper, nails hammer, ...fork, knife pitcher and goblet".

The aim was to enable them to integrate prayer and manual labour and thus achieve the integral development of the whole person. The learning of the craft was meant not merely for the sisters, rather the sisters, having learnt them, were supposed to teach them to other children. This wider concept of the integration of spiritual life and some useful trade was very much in the mind of the founding Fathers of the CMC convent right from the the time of the founding of the bamboo mat convent. Later when they made plans to build a new, solid building for their convent they also had plans to start with it a school and boarding house. .. that the convent is to be built in two stories and that that the boarding house and the school building must be enclosed by a compound wall. With these objectives the foundations of the western and eastern walls of the convent were dug up again and broadened and strengthend so that the foundation may be strong enough for a two-story building.

Here we can see that the boarding house, the school, and the convent are part of an integral plan, a total vision. As early as 1868 a good number of girls had come to live in the boarding house. All these girls were not candidates for religious life. They came there desirous of good training in Christian life and in becoming good housewives. Accordingly they were taught such useful subjects as language, mathematics, cooking, music, Tamil, and Latin.Thus Chavara founded the convent with a view to achieving, through the renewal of the family and through the life and work of the sisters, the all- round development of the Kerala Church.

Although it was his own community that received the bulk of the benifits of his services, others also have their share in the fruits of the pioneering labours of this great soul. His God-orientation always started from his own person but it grew through the family and his own community, the country at large and finally embraced the whole church. Even if some people hold that St.Chavara served only his own community, it does not in any way diminish the universal appeal of his services.

What keep a family a true family are the virtues of love, peace, sacrifice, prayer and mutual understanding. The Family Directives and Regulations that Chavara prepared for the families and the instructions he gave regarding the upbringing of children are certainly in keeping with the insightsof modern psychology. Many of his admonitions still influence our families and serve as bright beacons that guide our lives. His insights regarding women women and his efforts for their betterment were certainly real challenges to the thought-pattern and practices of his time. The efforts St.Chavara had made for the renewal of family life shine forth brightly even today, keeping their own identity and uniquencess. //-  
--------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any for

Sonntag, 25. Dezember 2016

ധ്രുവദീപ്തി: ക്രിസ്മസ് ചിന്തകൾ // Sr. സിസിലി മാത്യു

ധ്രുവദീപ്തി // Xmas Thoughts // 

ക്രിസ്മസ് ചിന്തകൾ: 

 Sr. സിസിലി മാത്യു, സുപ്പീരിയർ, 

ഹോളി ക്രോസ് കോൺവെന്റ്, മണ്ണക്കനാട്  


 Sr. Cicily Mathew,
Holy Cross Convent
മ്മുടെയെല്ലാം മനസ്സിൽ ഇന്ന് പൂർണ്ണമായി നിറഞ്ഞു നിൽക്കുന്നത് യേശു ക്രിസ്തുവിന്റെ ജന്മദിനത്തെ ലോകം  ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനം എന്ന് വിളിക്കപ്പെടുന്ന ഓർമ്മദിനത്തെയാണ്. നാം മാത്രമല്ല, ലോകമെമ്പാടും ക്രിസ്ത്യാനികളും ക്രിസ്ത്യാനികൾ അല്ലാത്തവരും പോലും യേശു ക്രിസ്തുവിന്റെ ജനനദിവസം വളരെ ഏറെ ആഘോഷമായി അനുസ്മരിക്കുകയാണ്. "ക്രിസ്മസ്ദിനം"- ചുരുക്കിപ്പറഞ്ഞാൽ യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഈ ദിവസം ക്രിസ്മസ് ദിനം ലോകമൊട്ടാകെ ആഘോഷിക്കുകയാണ്. 

ക്രിസ്ത്യാനികൾ എന്തുകൊണ്ടാണ് ക്രിസ്മസ് ഡിസംബർ 25-നു ആഘോഷിക്കുന്നത്? യേശു ക്രിസ്തു ദൈവപുത്രനാ ണ് എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നതുകൊണ്ടാണ് യേശുവിന്റെ ജന്മദിനത്തിന്റെ ഓർമ്മക്കായി ക്രിസ്മസ് ആഘോഷിക്കുന്നത്. യേശുക്രിസ്തു നമുക്ക് വേണ്ടി മരിച്ചു, അതിനുശേഷം വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു എന്ന് നാം വിശ്വസിക്കുന്നു." ക്രിസ്തു-മാസ്സ്" കുർബാന സൂര്യാസ്തമനം കഴിഞ്ഞു പാതിരായ്ക്ക് ആണ് നടത്തപ്പെട്ടിരുന്നത്. ക്രിസ്‌തുവിനെ സ്മരിക്കുന്ന Christ-Mass- ൽ (Communion, Euscharistie) നിന്നാണ് ക്രിസ്മസ് എന്ന പേര് നമുക്ക് ലഭിച്ചത്.

 ബേത്ലഹേമിൽ ഒരു തൊഴുത്തിൽ
യേശു പിറന്നു.
 
യേശുവിന്റെ ജനനത്തിനു കുറച്ചു നാൾ മുൻപ് യേശു വിന്റെ അമ്മയും യൗസേപ്പ് പിതാവും നസ്രത്തിൽ നിന്ന്    ബെത്ലഹേമിലേയ്ക്ക് താമസം മാറ്റിയെന്നും, അന്ന്  അവിടെ താമസത്തിനുള്ള ഒരു സൗകര്യവും അവർക്ക്  ലഭിക്കാതെ വന്നതിനാലാണ് ഒരു തൊഴുത്ത് താമസത്തിന് വേണ്ടി തെരഞ്ഞെടുത്തതെ ന്ന് കരുതപ്പെടുന്നു. 
 
ആ തൊഴുത്തിലാണ് യേശു ജനിച്ചതും. യേശുക്രിസ്തുവിന്റെ ജനനസമയവും ജനനസ്ഥലവും മറ്റും ആട്ടിടയന്മാർക്കും ലോകമാകെയും അറിയിച്ചത് അന്ന്  ആകാശത്തിൽ വഴികാട്ടിയായെത്തിയ അതിശോഭയേറിയ ഒരു നക്ഷത്രം   
ആയിരുന്നു എന്ന് നാം വായിക്കുന്നു. 

യേശുവിന്റെ ശരിയായ ജനനത്തിയതിയോ മാസമോ അറിയില്ലെങ്കിലും നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികൾ ക്രിസ്മസ് ദിനം ഡിസംബർ 25 ആണെന്ന് ഉറച്ചു വിശ്വസിച്ചു. പിന്നീട് പൗരസ്ത്യരാജ്യങ്ങളും അതംഗീകരിച്ചു. വിശുദ്ധ ബൈബിളിൽ ജനന ദിവസത്തെക്കുറിച്ചോ മാസത്തെക്കുറിച്ചോ പ്രതിപാദിക്കപ്പെട്ടിട്ടില്ല. ഗ്രിഗോറി യൻ കലണ്ടർ പ്രകാരം ഡിസംബർ 25 ക്രിസ്തുവിന്റെ ജനനദിവസം എന്നത് ആധുനിക ലോകരാജ്യങ്ങളുടെ മുഴുവൻ പുതിയ സിവിൽ കലണ്ടറുകളിൽ അതേപടി സ്വീകരിച്ചു അംഗീകരിക്കുകയാണുണ്ടായത്. എന്നാൽ ചില പൗര സ്ത്യ സഭകൾ ജനുവരി 7-നു ആചരിക്കുന്നുണ്ട്. അത് പുരാതനകാലത്തെ ജൂലിയൻ കലണ്ടർ പ്രകാരവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരവുമുള്ള കണ ക്കുകളുടെ വ്യത്യാസത്തെയും കണക്കിലെടുത്താണ്, അല്ലാതെ അതൊരു നിഷേധ തീരുമാനമോ അല്ല.

ലോകരാജ്യങ്ങളിൽ മുഴുവനുമുള്ള ലക്ഷോപലക്ഷം ജനങ്ങൾ ഈ ദിവസം മതപരമായും സാംസ്കാരികമായും പൊതുവെ എല്ലായിടത്തും ഡിസംബർ 25- നാണ് ആഘോഷിക്കുന്നത്. അതേസമയം, ഇത് ക്രിസ്ത്യൻ ലിറ്റർജിക്കൽ വർഷത്തിന്റെ പ്രധാനദിവസത്തെ ആഘോഷത്തിൽ മനുഷ്യന് സമാധാന വും പ്രതീക്ഷയും നൽകുന്ന നോയമ്പു കാലത്തിന് അവസാനം, ആഗമനക്കാ ലത്തിനു ശേഷമുള്ള ഓർമ്മദിനവുമാണ്. എന്നാൽ ചിലരാജ്യങ്ങളിൽ ക്രിസ്മസ് തിരുനാൾ ആഘോഷിക്കുന്നത് ഇരുപത്തിനാലാം തിയതിയാണ്. ഇക്കാലത്ത്  ലോകരാജ്യങ്ങളിൽ എല്ലാം തന്നെ ഈ ദിവസം പൊതു അവധി ദിവസമായും അംഗീകരിച്ചിട്ടുണ്ട്. ചില ക്രിസ്ത്യൻ വിഭാഗങ്ങൾ ഈ ദിവസം ക്രിസ്മസ് ദിനം  ആചരിക്കുന്നതിനോടും യോജിക്കുന്നില്ല. എങ്ങനെയാണ് ഈ ആഘോഷ ദിവസം ആചരിക്കുന്നത്? യേശുവിന്റെ ജനനം നടന്ന സമയം എന്നതനുസരി ച്ചു പാതിരായ്ക്ക് ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടുന്നു. യേശു പിറന്നുവീണ കാലിത്തൊഴുത്തിനെ അനുസ്മരിപ്പിക്കുന്ന പുൽക്കൂടുകൾ ഉണ്ടാകും. ഇവിടെ യേശുവിന്റെ ആഗമനത്തെ ആഘോഷത്തോടെ അനുസ്മരിക്കുകയാണ്.  ഇരുപത്തിയഞ്ചു ദിവസം ആഗമനകാലമായി അഥവാ നോയമ്പ് കാലമായി ക്രിസ്ത്യാനികൾ ആചരിക്കുന്നുണ്ട് . അവർ ക്രിസ്തുവിന്റെ ആഗമനത്തെ കാത്തിരിക്കുന്നു. യേശുവിന്റെ ജനനദിവസം കൊണ്ടാടുന്ന ഈ ദിവസം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി ഇക്കാലത്തു കുടുംബാംഗങ്ങൾ അങ്ങുമിങ്ങും സമ്മാനങ്ങൾ നൽകും, അവർ ഒന്നിച്ചു പരമ്പരാഗതമായ, ആഘോഷമായ, രുചികരമായ വിവിധ ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കി കഴിക്കുന്നു. ഇവയെല്ലാം യേശുവിന്റെ ജനനദിവസത്തിന്റെ നല്ല  ഓർമ്മയ്ക്കായിട്ടാണ് നടത്തപ്പെടുന്നത്.

ഇന്നത്തെ ദിവസം യേശുവിന്റെ ജനന ദിവസം ആഘോഷിക്കുന്നതിനായി നാമെല്ലാം ഇന്നിവിടെ വന്നു ചേർന്നിരിക്കുന്നു. അതുപക്ഷേ ഈ ദിവസം വരുവാൻ നാമെല്ലാം പ്രാർത്ഥനയിലും ത്യാഗത്തിലും നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമീകരിച്ചുകൊണ്ട് നാമെല്ലാം ഒരുങ്ങുകയായിരുന്നു. ആ ദിവസങ്ങളായിരുന്നു ആഗമനക്കാലം എന്ന് നാം അറിയപ്പെടുന്ന നോയമ്പ് കാലം. ക്രിസ്തുമസ് ദിനത്തിനായി നമ്മുടെ തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള മഹത്തായ ഒരുക്കമാണ് സഭയിലെ  ആഗമനപ്പെരുന്നാൾ കാലം. ഏറ്റവും പ്രശാന്തമായ കാലം. ഈ ഭൂമിയിൽ വളരെയേറെ മനുഷ്യർക്ക്‌ പ്രത്യാശ നൽകുന്ന വർഷത്തിലൊരിക്കൽ മാത്രമുള്ള ദൈവീകമെന്നൊ അതി വിശിഷ്ടമെന്നോ പറയാവുന്ന നിത്യ പ്രതീക്ഷയുടെ മനോഹര ദിന രാത്രങ്ങൾ. ഇറ്റാലിയൻ ഭാഷയിൽ "അവ്വെന്റൊ" (AVVENTO), എന്ന് പറയും.   മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിൽ ഈ സുന്ദരമായ ദിനങ്ങളെ "അഡ്വന്റു കാലം" എന്നും  പറയും.

യേശുക്രിസ്തുവിന്റെ ആഗമനകാലപെരുന്നാൾ, അഥവാ നോയമ്പ്കാലം ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഭക്തിപൂർവം ആചരിക്കുന്നുണ്ട്. ഓരോരോ രാജ്യങ്ങളിലെയും  വ്യത്യസ്തമായ പാരമ്പര്യ ആചാരക്രമം അനുസരിച്ചു പെരുന്നാൾ ദിനങ്ങളിലെ ആഘോഷരീതികൾക്കും വ്യത്യസ്തത കാണാം. ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ നോയമ്പ് ആചരിച്ച് അവരുടെ  ദേവാലയങ്ങളിലെ വിശുദ്ധ കുർബാന തുടങ്ങി വിശുദ്ധ കർമ്മങ്ങളിൽ കുടുംബാംഗങ്ങൾ മുഴുവൻ പ്രാർത്ഥനാപൂർവം പങ്കുകൊള്ളുന്നു. മുമ്പൊക്കെ വീടുകളിൽ പ്രത്യേക അലങ്കാരവേലകൾ ചെയ്തു വയ്ക്കുന്ന പാരമ്പര്യം ഇല്ലെന്നു തന്നെ പറയാം. എങ്കിലും കാലങ്ങൾ മാറിമറഞ്ഞതോടെ ആഘോഷങ്ങളും പ്രൗഢഗംഭീര അലങ്കാരവേലകളും കേരളത്തിൽ പൊതുവെ ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും തന്നെ ഉണ്ടായിരിക്കുന്ന പാരമ്പര്യാചാരക്രമമനുസരിച്ച്‌ അഡ്വന്റു ദിനങ്ങളിൽ പുഷ്പഹാരങ്ങളും മെഴുകുതിരികളുംകൊണ്ട് അവർ എല്ലാവരും   വീടുകൾ അലങ്കരിക്കുന്നത് സാധാരണമാണ്.

 ഗബ്രിയേൽ മാലാഖ 
കന്യകാ മറിയത്തെ
യേശുവിന്റെ ആഗമന വാർത്ത
അറിയിക്കുന്നു. 
ആഗമനപ്പെരുന്നാളിന് "അഡ്വന്റ്" എന്ന പേരുണ്ടായത് ലത്തീൻ ഭാഷയിൽ നിന്നാണ് (Adventus Domini-Lat.). ഇത്  ആരുടെയോ വരവിനെപ്പറ്റിയുള്ള വ്യക്തമായ സൂചനയാണ് ഈയൊരു  വാക്കിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ഇതിന് ലോക ത്തിലെ വിവിധ ഭാഷകളിൽ വത്യസ്ത മായ പദപ്രയോഗങ്ങൾ കാണാം. മലയാ ളത്തിൽ ഇതിനെ "സാന്നിദ്ധ്യം,അഥവാ ആഗമനം, സന്ദർശനം "എന്നൊക്കെ യും പറയും. ഇവിടെയിപ്പോൾ നല്കിയ  "ആഗമനം" എന്ന വാക്കിലൂടെ അത്  വിശ്വാസികൾ ഉദ്ദേശിക്കുന്നതിലൂടെ വ്യക്തമാകുന്നത്‌, ഒരു രാജാവിന്റെ യോ ചക്രവർത്തിയുടെയോ വരവ് സൂചിപ്പിക്കാൻ ഈ പദം എപ്രകാരം ഉപയോഗിച്ചിരുന്നുവെന്നതാണ്. ഗ്രീക്കു ഭാഷയിൽ എങ്ങനെ ഈ പദം കൃത്യം  ഉദ്ദേശിച്ചുവെന്നു നോക്കാം. ഗ്രീക്കുകാർ തങ്ങളുടെ ദേവാലയങ്ങളിലെല്ലാം  ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും അർത്ഥമാക്കി  ഇപ്രകാരം "എപ്പിഫാനെയാ" (പ്രത്യക്ഷപ്പെടൽ) എന്ന് വിളിച്ചിരുന്നു. ഇതേ അർത്ഥത്തിലുള്ള "ആഗമനകാലം"  യേശുവിന്റെ പിറവിത്തിരുനാൾ കാലം എന്ന വാക്ക് പിൽക്കാലത്ത് ക്രിസ്ത്യാനികൾ സ്വീകരിക്കുകയാണുണ്ടായത്.

ആഗമനക്കാലത്തിന്റെ തുടക്കം നവംബർ ഇരുപത്തിയേഴിനും, ഡിസംബർ മൂന്നിനും ഇടയ്ക്കുവരുന്ന ഞായറാഴ്ചയും ഒടുക്കം ക്രിസ്തുമസിന്റെ തലേ ദിവ സവുമാണ്. പ്രാചീനകാലം മുതൽക്കേ ക്രിസ്മസ് ദിനങ്ങൾ അഡ്വന്റുകാലം  ആഗമനകാലം നോയമ്പ്കാലം അല്ലെങ്കിൽ വൃതകാലം എന്നാണറിയപ്പെട്ടിരു ന്നത്. അക്കാലത്ത് നവംബർ പതിനൊന്നു മുതൽ ക്രിസ്തുമസ് ദിനവും അതു പോലെ വെളിപാട് പെരുന്നാൾ ദിനവുമായ ജനുവരി ആറാം തിയതി വരെ ക്രിസ്ത്യാനികളുടെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകൾ ഉണ്ട് . അതിൽ ശനിയാഴ്ചകളും  ഞായറാഴ്ച്ചകളും ഒഴിവാക്കി നാൽപ്പതു ഉപവാസ ദിവസങ്ങൾ ആയിരുന്നു.

ആദിമ ക്രിസ്ത്യാനികൾ ആഗമനകാലം പ്രശാന്തമനോഹരമായി അക്കാലത്ത് ഭക്തിപൂർവം ആചരിച്ചിരുന്നു. അഞ്ചാംനൂറ്റാണ്ടിൽ ഇറ്റലിയിലെ "റിവന്നാ" പ്രദേശങ്ങളിൽ ആഗമനത്തിരുന്നാൾകാലം ആഘോഷിച്ചിരുന്നു. അന്നുവരെ ഈ ആചാരം സഭാതലത്തിൽ ആയിരുന്നില്ലായെന്നു ചരിത്രം വ്യക്തമായി സ്ഥിരീകരിക്കുന്നുണ്ട്. അക്കാലത്തിന് ശേഷം ആറാം നൂറ്റാണ്ടിൽ ആണ് കത്തോലിക്കാ സഭയുടെ തലവൻ ഗ്രിഗോർ മാർപാപ്പ ആഗമനകാല ലിറ്റർജി ക്രമം പ്രഖ്യാപിച്ച് മിശിഹായുടെ ആഗമനകാലത്തെ തിരുന്നാൾ ദിനങ്ങളാക്കി ഉയർത്തിയത്. ആഗമനകാല പെരുന്നാൾ ഞായറാഴ്ചകൾ എത്ര ദിവസങ്ങൾ ആയിരിക്കണം എന്നുകൂടി അന്ന് മാർപാപ്പ നിശ്ചയിച്ചു. ഇതോടെ സഭയിലെ ആഗമനകാലപെരുന്നാൾ ഞായറാഴ്ചകളുടെ എണ്ണം നാലായിട്ട് കുറച്ചു.

ആഗമനകാലം എന്നു നാമുദ്ദേശിക്കുന്ന കാലയളവ് യഥാർത്ഥത്തിൽ പുരാതന ക്രിസ്ത്യൻ സഭയിലെ നോയമ്പ് ആചരണകാലമാണ്. സൃഷ്ടാവായ ദൈവത്തി ന്റെ വരവിനെ അഥവാ നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മനുഷ്യാവതാ രത്തിനുള്ള ഒരുക്കവും ശാശ്വത പ്രതീക്ഷയുടെ കാത്തിരിപ്പ് സമയവുമായിരു ന്നു. പ്രശാന്ത സുന്ദര നിശബ്ധമായിരുന്ന കാലം. അക്കാലത്ത് വലിയ ആഘോഷ ങ്ങൾ, ഡാൻസുകൾ, എന്നിവ നടത്താറില്ല. വലിയ ആഘോഷങ്ങളടങ്ങിയ വിവാഹങ്ങൾ നടത്താറില്ല. ഈയൊരു ആചാരക്രമങ്ങൾക്കും പില്ക്കാലത്ത് മാറ്റങ്ങളുണ്ടായി. 1917 മുതൽ സഭയിൽ കർശനമായി നോയമ്പ് ആചരിക്കുന്നത് സഭ ആവശ്യപ്പെടുന്നില്ല.

 പീയൂസ് അഞ്ചാമൻ
മാർപാപ്പ 
ആദ്യകാലങ്ങളിൽ നാല് മുതൽ  ആറ് ഞായറാഴ്ച്ചക ൾ വരെയുള്ള കാലം നോയമ്പ് കാലമായിരുന്നു. ഈ  നാലാഴ്ചകൾ എന്നത് ലോക രക്ഷകന്റെ വരവിനായു ള്ള നാലായിരം വർഷങ്ങൾക്കുള്ള പ്രതീകമായിട്ടാണ്‌ കരുതിയത്‌. അതുപക്ഷേ  സഭയുടെ കണക്കുകൾ പ്രകാരമാണ് അങ്ങനെയൊരു കാലം തീർച്ചയാക്കപ്പെ ട്ടതും. അതായത്, പറുദീസയിലെ പാപത്തിന്റെ പരി ഹാരപ്രതീകമായി രക്ഷകന്റെ വരവിനായുള്ള നീണ്ട കാല  പ്രതീക്ഷാ പ്രതീകാത്മക കാത്തിരിപ്പ്‌. ഇതിനെ ല്ലാം ശേഷമാണ് അന്ന്  പീയൂസ് അഞ്ചാമൻ മാർപാപ്പ റോമൻ സഭയ്ക്ക് വേണ്ടി പുതിയ രീതിയിൽ യേശു  ക്രിസ്തുവിന്റെ ആഗമനകാലലിറ്റർജി പരിഷ്കരിച്ച് പ്രഖ്യാപിച്ചതും. അത് ഒന്നാമത്തെ അഡ്വന്റു ഞായർ മുതൽ ഒന്നാമത്തെ ലിറ്റർജിക്കൽ വർഷം തുടങ്ങുന്നു.

പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിൽ എങ്ങനെയാണ് ക്രിസ്ത്യാനികൾ ആഗമന കാലത്തു ആഘോഷമായ ഈ അലങ്കാരവേലകൾ ചെയ്യുന്നതെന്ന് പറയട്ടെ. പുതിയ നാല് മെഴുകുതിരികൾ ആഘോഷത്തിന് വേണ്ടി അതിപ്രൌഡിയിൽ  ശ്രദ്ധയോടും മനോഹരമായും അലങ്കരിച്ചാണ് നിർമ്മിച്ച്‌ വയ്ക്കുന്നത്. നാലു മെഴുക് തിരികൾ ഓരോ അഡ്വന്റു ഞായറാഴ്ചകളുടെ പ്രതീകമാണ്. ഇതെല്ലാം  ഓരോരോ വീടുകളിലും ഇപ്രകാരം ചെയ്യുന്നു.

 നാല് മെഴുകുതിരികളുടെ 
സത്യസന്ദേശം.
പക്ഷെ, ഇതിനു പ്രതീകാത്മകവും മനോഹരവുമായ സാന്ത്വന സ്പർശം നൽകുന്ന മറ്റൊരു യഥാർത്ഥ സത്യം വേറെയുണ്ട്. ലോകത്തിൽ വർദ്ധിച്ചു വരുന്ന മൂല്യച്യൂതിയെ കണ്ട് നമ്മൾ വിലപിക്കുന്നതുകൊണ്ട് എന്തുണ്ട്  പ്രയോജനം, ജീവിത രഹസ്യത്തിന്റെ ഉറവിടം ഇവിടെയുണ്ട് എന്നു നമ്മെ ചൂണ്ടിക്കാണിച്ചുകൊണ്ട് തരുന്ന പ്രകാ ശപൂർണമായ പ്രശാന്ത സുന്ദര ശീതള മായ നിലാവൊളിയായി ഈ നാല് മെഴുകുതിരികൾ  രൂപാന്തരപ്പെടുന്നു.

ഈ രൂപാന്തരപ്പെടലുകൾ ഇവിടെ പരിപൂർണ്ണമാകുന്നത് ഇങ്ങനെയാണ്: സമാധാനം, വിശ്വാസം, സ്നേഹം, പ്രതീക്ഷ. സമാധാനം നഷ്ടപ്പെട്ട, വിശ്വാസം നഷ്ടപ്പെട്ട, പരസ്പര സ്നേഹം നഷ്ടപ്പെട്ട, പ്രതീക്ഷകൾ പാടേ തകർന്നടിഞ്ഞ ഒരു ലോകത്തിനു ഈ നാല് മെഴുകുതിരികളെല്ലാം എങ്ങനെയോ കെട്ടുപൊയാലും വീണ്ടും വീണ്ടും അത് മഹത് വിസ്മയമായി തെളിഞ്ഞു പ്രകാശിക്കും. ഈ നാല് മെഴുകുതിരികളുടെ സത്യസന്ദേശം.

ഈ നാല് മെഴുകുതിരികൾ ആഗമനത്തിരുന്നാൾ ആഘോഷത്തിന് വേണ്ടി പിറവിത്തിരുന്നാൾ ദിനംവരെ പ്രൌഡ മനോഹരമായി അലങ്കരിച്ചാണ് വയ്ക്കുന്നത്. മനോഹരമായി നിർമ്മിച്ചിരിക്കുന്ന പുഷ്പഹാരത്തിന്റെ നടു വിലാണ് ഈ മെഴുകു തിരികൾ ഉറപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പുഷ്പഹാര ങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി "ഫിർമരങ്ങളുടെ" ഇലകൾ നിറഞ്ഞ നല്ല കമ്പുകൾ ഉപയോഗിക്കുന്നു. സൂചി പോലെ ആകൃതിയുള്ള ഇലകൾ തിങ്ങി നിറഞ്ഞ ഫിർമരചില്ലകൾ മുറിച്ചെടുത്തു മനോഹരമായി പുഷ്പഹാരങ്ങൾ നിർമ്മിക്കുന്നു. ഇങ്ങനെ, തയ്യാറാക്കിയ "അഡ്വന്റുമെഴുകുതിരി"കളും, പുഷ്പ ഹാരങ്ങളും എല്ലാ വീടുകളിലും ആഗമനകാലത്തു സ്ഥാനംപിടിക്കും, സിറ്റിംഗ് റൂം പോലെയുള്ള പ്രധാന മുറികളിൽ തിരികളും അതുപോലെ വീടിന്റെ പ്രധാന വാതിലിൽ പുഷ്പഹാരങ്ങളും അലങ്കരിച്ചുവയ്ക്കും. ഭംഗിയായി അത്  വയ്ക്കുന്നത് സാധാരണ വീടുകളിൽ മാത്രമുള്ള പ്രത്യേക പതിവാണെന്നും കരുതേണ്ടതില്ല. പള്ളികളിലും സ്കൂളുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസുകളിലും നഗര നിരത്തുകളിലും എല്ലാം ഇപ്രകാരം അലങ്കാരത്തോടെ  ആഘോഷമായിത്തന്നെ ആഗമനകാലത്തെ കാത്തിരിക്കുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെയും വരാനിരിക്കുന്ന പ്രതീക്ഷയുടെ ആഗമനകാലത്തെ ഭക്തിപൂർവം ആചരിക്കുകയാണ്. ഒന്നാം ഞായറാഴ്ച ആദ്യത്തെ ഒന്നാമത്തെ തിരി കത്തിക്കും. രണ്ടാം ഞായറാഴ്ച രണ്ടാമത്തെ തിരികത്തിച്ചു വയ്ക്കും. ഇങ്ങനെ അന്ന്  നാല് തിരികളും ക്രമമായി അവിടെ തെളിയും; ഇങ്ങനെ നോയമ്പ്‌കാലം മുഴുവൻ രക്ഷകനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാര ദിനത്തെ കാത്തിരിക്കുന്ന ഓർമ്മയിൽ പ്രതിഷ്ഠിക്കുന്നു.

1939- ലാണ് ജർമനിയിൽ ആദ്യമായി ആഗമനത്തിരുന്നാൾ ദിനങ്ങളിൽ പുഷ്പഹാരങ്ങൾ നിർമ്മിച്ച്‌ അലങ്കരിച്ചു തുടങ്ങിയത്. "ജോഹാൻ ഹൈൻറിഷ് വിഷേണ്‍" എന്ന ഒരു ജർമൻകാരനാണ് ഇത് തുടങ്ങിവച്ചത്. അദ്ദേഹം ജർമനിയിലെ "ബറ്റ്സാൾ" എന്ന സ്ഥലത്തു അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തിൽ ഇത്തരമൊരു അതി മനോഹരമായ പുഷ്പഹാരം ഉണ്ടാക്കി തൂക്കിയിട്ടു. തടിയിൽ രൂപപ്പെടുത്തിയിരുന്ന ഈ പുഷ്പഹാരത്തിൽ അദ്ദേഹം അന്ന് ഇരുപത്തിമൂന്ന് മെഴുക് തിരികളാണ് ഉപയോഗിച്ചിരുന്നത്.

അതിൽ നാലുതിരികൾ വിശുദ്ധ സായാഹ്നത്തിന് മുമ്പ് വരുന്ന ഓരോരോ ഞായറാഴ്ച്ചകളുടെയും  പ്രതീകമായിട്ടും ബാക്കിയുള്ള ചെറിയ തിരികളെല്ലാം ക്രിസ്തുമസ് ദിവസം വരെയുള്ള എല്ലാ അമൂല്യമായ ഓരോ പ്രവൃത്തി ദിവസങ്ങ ളുടെയും മഹനീയമായ നന്ദിപ്രതിരൂപമായിട്ടും കരുതിയിരുന്നു. ഇതിന് ഓരോ കുടുംബത്തിലെയും കുട്ടികൾ ഓരോ ദിവസവും ഓരോ തിരി മാത്രം അന്ന്  കത്തിക്കുന്നു. ഡിസംബർ മാസം ഇരുപത്തിനാലിന് എല്ലാത്തിരികളുംകൂടി ഒന്നിച്ചു കത്തിക്കുന്നു. ഇതോടെ ക്രിസ്തുമസ് ദിനത്തിൽ തിരികൾ കത്തിച്ചു വച്ചുള്ള ഈ ആചാരവണക്കം തീരുന്നു.

യേശുവിന്റെ ആഗമന പെരുന്നാൾ യൂറോപ്പിൽ വളരെ പ്രത്യേക സവിശേഷത യിലാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും എല്ലാം അതാതു സംസ്കാരത്തിന്റെ ശൈലിയിലും മട്ടിലും എല്ലാ മതവിശ്വാസികളും ഈ പുണ്യആഘോഷദിനങ്ങളെ ഉൾക്കൊള്ളുന്നു, ആഘോഷമായിത്തന്നെ  ആചരിക്കുന്നു. ഇന്ന്വ്യ വ്യത്യസ്ത മതദർശനങ്ങളുടെ പുറംചട്ട വ്യതസ്തമെങ്കിലും ഉറവിടം ഒന്നാണെന്ന ബോധ്യം. യേശുവിന്റെ മനുഷ്യാവതാര രഹസ്യവും ഇതിന്റെ അനന്തരഫലമായിത്തീരുന്നു.

 കേരളത്തിൽ ക്രിസ്മസ്
കുർബാനയർപ്പണം  
കേരളത്തിൽ ഏറ്റവും  കൂടുതലും ദേവാലയങ്ങളിലെ ചടങ്ങുകളിലാണ്  കൂടുതൽ പ്രാധാന്യം എന്നും  നല്കിയിരു ന്നത്. യൂറോപ്പിലെ എന്നുമുള്ള സഭാ  പാരമ്പര്യ ആഘോഷരീതികളേയും    കേരളത്തിലും സാവധാനം അങ്ങനെ അനുകരിച്ചു കാണുവാനും തുടങ്ങി.

എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ണി  യേശു ജനിച്ച ബേത്ലഹേമിലും, നസ്ര ത്തിലും ആഘോഷത്തിന്റെ വലിയ  ഭാഗമായി ക്രിസ്തുമസ് കേക്കുകളും മറ്റ് പലതരം മധുരപലഹാരങ്ങളും വിവിധ തരത്തിൽ വർണ്ണങ്ങളിലും രുചിയിലും എല്ലാ വീടുകളിലും ബേക്കറികളിലും ഉണ്ടാക്കുന്നു. കേരളത്തിൽ നാമെല്ലാം, അതെ, കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടുന്ന മനോഹരവും ഏറ്റവും സന്തോഷകരവുമായ ദിവസം. കേരളത്തിന്റെ തനതു ശൈലിയിലും തനി  രുചിയിലും അമ്മമാരും അപ്പന്മാരും ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം ക്രിസ്മസ് ദിനത്തിലെ മായാത്ത ഓർമ്മകളായി നമ്മുടെ ജീവിതത്തിലെന്നും മഹത്തായ സന്ദേശം നൽകി നിൽക്കുകയും ചെയ്യും..

വിദേശ രാജ്യങ്ങളിൽ എന്തൊക്കെയാണ് വിഭിന്ന നിറമുള്ള രുചിയുള്ള മധുര പലഹാരങ്ങൾ?  നൂറു നൂറു ഇനങ്ങൾ മാർക്കറ്റിൽ കിട്ടും. വീടുകളിൽ വിവിധ മധുരപലഹാരങ്ങൾ ഉണ്ടാക്കും. ഫീർമര ചില്ലകൾ കൊണ്ട് എല്ലാ വീടുകളും  ദേവാലയവും കെട്ടിടങ്ങളും റോഡുകളും ക്രിസ്മസ് മാർക്കറ്റുകളും എല്ലാം ക്രിസ്തുമസ് ട്രീ ഉണ്ടാക്കി അലങ്കരിച്ചു വയ്ക്കും. സ്വർഗ്ഗത്തിൽനിന്നും എത്തിയ  മാലാഖമാർ വിതറുന്ന മുല്ലപ്പൂക്കൾ പോലെ അഡ്വന്റു കാലാരംഭത്തിൽ അത്  ആദ്യമായി ഭൂമിയിലേയ്ക്ക് പെയ്തിറങ്ങുന്ന തിളങ്ങുന്ന വെള്ളനിറമുള്ളതായ  പുത്തൻ പൊടിമഞ്ഞിന്റെ ജ്വലിക്കുന്ന സ്വർഗ്ഗീയ പ്രഭയിൽ അന്നത്തെദിനം  നാട്ടിൻപുറങ്ങളെല്ലാം വർണ്ണപ്രകാശ പൂരിതമായിരിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ആഹ്ളാദ ദിനങ്ങൾ. 

യൂറോപ്പിലെ മഞ്ഞിൽ പൊതിഞ്ഞ പ്രശാന്തസുന്ദരമായ റോഡുകളും എല്ലാ  വീടുകളും ക്രിസ്തുമസ് കച്ചവടസ്ഥലങ്ങളും രാവും പകലും മിന്നിത്തിളങ്ങി  പ്രകാശിക്കുന്ന മെഴുക് തിരികളും വൈദ്യുത വിളക്കുകളും മനോഹരമായി  അലങ്കരിച്ചിരിക്കുന്നു. കിടുകിടാ മരവിച്ചു വിറയ്ക്കുന്ന തണുപ്പിൽ അവിടെ  എത്തുന്നവർക്ക് വേണ്ടി ചൂട് റെഡ് വൈൻ വിതരണം ചെയ്യുന്ന ക്രിസ്തുമസ് മാർക്കറ്റുകൾ, ചൂട് ഭക്ഷണം നല്കുന്ന ചെറിയ ചെറിയ പാതയോര ഇംബിസുകൾ തിരക്കിയെത്തുന്നവർ, കുടുംബാംഗങ്ങൾക്കും മറ്റുള്ള ഓരോ ബന്ധുക്കൾക്കും  സുഹൃത്തുക്കൾക്കും ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുവാൻ കടകൾ നോക്കി  നടക്കുന്നവർ - ഇങ്ങനെയെല്ലാം കൊണ്ടും നിരത്തുകളെല്ലാം തിക്കും തിരക്കും നിറഞ്ഞ ഉത്സവവേദിയായി മാറുന്നു. ഓരോ സന്ദർശകർക്ക് അവിടെനിന്നും എന്തെങ്കിലും വാങ്ങുന്നതിനോ ഉദ്ദേശമില്ലെങ്കിൽപോലും എല്ലാ കുട്ടികളും അവരുടെ മാതാപിതാക്കളുമൊത്ത് മനോഹരമായി മിന്നിതിളങ്ങുന്ന ആഗമന കാലത്തെ ആഘോഷിക്കുന്ന ക്രസ്തുമസ് മാർക്കറ്റിൽ ഒരു മധുര സന്ദർശനം നടത്തുന്നത് എത്രമാത്രം ആനന്ദദായകമാണ്. ഇവിടെ ദൈവം വസിക്കുന്നു.

 ക്രിസ്മസ് ആശംസകൾ 
നാമെല്ലാവരും പൂർണ്ണ സമാധാനവും നല്ല  വിശ്വാസവും സ്നേഹവും പ്രതീക്ഷയും നിറഞ്ഞ പ്രശാന്ത സുന്ദരമായ ക്രിസ്മസ് രാത്രിയെ പ്രതീക്ഷയോടെ വരവേറ്റു. യേശു വിന്റെ വരവിനെ കാത്തിരുന്ന നാം ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ ആ ദിനം ഇപ്പോൾ ആഘോഷിക്കുകയാണ്. ക്രിസ്മസിന്റെ പുണ്യനാളുകളിൽ നമ്മുടെ  ലോകത്തിൽ നിത്യ സമാധാനവും  നിത്യമാ യ സന്തോഷവും ഉണ്ടാകുന്നതിനായിട്ട്  ഈയവസരത്തിൽ പ്രാർത്ഥനയോടെ ഈ ദിവസങ്ങളിൽ നമുക്കെല്ലാവർക്കും ആഘോഷിക്കാം. ലോകത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു കൂടുവാനുള്ള തെരഞ്ഞെടുക്കപ്പെട്ട അവസരമായി ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ പിറന്നാൾദിനമായ ഇന്ന് ക്രിസ്മസിനെ കാണാൻ കഴിയണം.

ഈയവസരത്തിൽ നിങ്ങളെല്ലാവർക്കും യേശുവിന്റെ നാമത്തിൽ പിറവിത്തിരുന്നാളിന്റെ ആശംസകൾ നേരട്ടെ.// -
--------------------------------------------------------------------------------------------------------------------------

Freitag, 23. Dezember 2016

ധ്രുവദീപ്തി : The Christmas Mystery // Fr. Sebastian Thottippatt // Christmas 2016

 Christmas : 

The Christmas Mystery


 Joy of  Christmas


Fr. Sebastian Thottippatt //
Christmas 2016



 Fr. Sebastian Thottippatt
Christmas is the celebration of a mystery and not merely the celebration of the Birthday of Jesus Christ. Obviously at Christmas our thoughts turn to Bethlehem and all that took place there on that first Christmas night. As Mary and Joseph huddled together around the newborn Child, they were painfully aware of the poverty and discomfort of the shelter for animals they were in but in stark contrast to that they faced the awesome mystery of God who had become flesh under their very eyes. It was Emmanuel, God-with-us, who lay in the manger surrounded by animals and the shepherds who had come to pay him homage, as told to them by the angels. The creator God was visibly present within his creation in the Word made flesh. That was the Good News that was announced to the shepherds. And this indeed is the mystery that we seek to grapple with at Christmas as life unfolds before our eyes in its ordinariness. It is the mystery of God who is with us as we continue our journey of life along diverse paths. The joy of Christmas is the awakening to this reality in the heart of life.


 The arduous journey of 70 miles 
to Bethlehem in the last month
of Mary’s pregnancy.
Christmas is not a fairy tale of old but a truth that every human being is invited to realize in the depth of his or her being that we are soaked through and through with the presence of God in a most mysterious way. It was not easy for Mary and Joseph to allow this truth to sink into them. It began with the overwhelming challenge offered to them individually to accept into their lives a child born not in the manner of all human beings but through the power of the Holy Spirit. Then they had to make the arduous journey of 70 miles to Bethlehem in the last month of Mary’s pregnancy. The impossible became possible because they put their absolute faith in God setting aside ordinary human reasoning and the tradition they were familiar with, thus making room for God’s mystery to descend into their lives. Mary and Joseph surrendered themselves to the will of God which was not within the range of their understanding. They become witnesses of the union of divinity with humanity in ordinary human life.

The same path is open for us too in order to usher in the joy of Christmas into our lives. We are invited to make way for grace to touch our lives and let God make a breakthrough into our hearts. It is not the entry of someone outside of us but rather it is an awakening to a presence that fills our being all the time. “It is in him that we live, move and have our being (Acts 17:28). Unfortunately, Christians are more accustomed to worship Christ than follow him because that is usual teaching they are given by the Church. But Jesus had prayed: “that they may be one as we are one, I in them and you in me. Thus they shall reach perfection in unity so that the world shall know that you have sent me…” (Jn: 17:22-23). Nevertheless we human beings continue our lives as if we have a life apart from God and turn to him for help when our resources seem to be exhausted. Our anxieties and fears are fed by this utter lack of awareness of our intimate link with God through Christ. 

Our mind with its stream of thoughts, emotions and feelings, subject to changing circumstances, keep us in the illusory world of an artificial separation between our impermanent self and God. Christmas invites us to break this separation and begin to live in faith the truth within. However, it does not in any way mean that we are free from the limitations of a contingent world of which our outer self is part. The gospel says: “She wrapped him swaddling clothes and laid him in manger because there was no place for them in the inn” (Luke. 2: 7). It implies, therefore, that we too shall have to embrace various stages of sufferings in mind and body owing to their contingent nature. It is rightly expressed by Paul in his letter to the Romans: “We know that the whole creation has been groaning as in the pangs of childbirth even until now. Not creation alone, but even we ourselves, who have the first fruits of the Spirit, groan in our innermost being, eagerly awaiting the day when God will adopt us as sons, the redemption of our bodies” (Rom. 8:22-23).

“The false self feels very inadequate”, says Fr. Richard Rohr, “and it is indeed unstable in many ways, which is why we call it false! The false self is overwhelmed with its own unworthiness, psychological wounds, and its passing nature. Only the True Self can dare to believe the Good News of the Gospel, which is actually God-in-you doing the believing. The small, separate self cannot trust such immensity and giftedness.” We consider the Good news to be too good to be true. We are not accustomed to think in terms of God’s mystery being within us because He does not come easily within our perception. Neither are we generally taught in the Church to perceive the presence of God’s mystery within ourselves. Hence we have recourse to the Eucharist to sense that mystery in profound worship of it or we find it in reading the Word of God. But ultimately until the mystery of God is perceived within, it is hardly possible to perceive it outside of ourselves.

We can affirm, however, that God makes it possible to perceive him within ourselves at some time or another. It can be through some experience of ours that leaves us staggering with amazement. It may be a sudden realization of the beauty of nature or the kindness of someone who is a total stranger to us or escaping unscathed through a dangerous situation. We find ourselves awakening to a reality that we had not thought was within our reach. Suddenly God opens our eyes and we sense the hidden reality within ourselves.

Since we tend to associate God with the extraordinary, it is only through divine grace that we can discern the extraordinary in the ordinary. We require tuning in to the wave length of God to recognize divinity in what is common place. But once we begin to live in the level playing field with God it is easy to perceive that we are in him. We begin to love ourselves as we can recognize ourselves being loved by God. By the same standards it will be no strain to grant the same inherent dignity to everyone around and love them as we love ourselves.

Christmas means joy and peace to all who possess good will regardless of their religion, race or culture because that was the assurance given by the angels. Good will is openness to reality as it is and accepting it in its freshness without resistance or desire for change. We stop judging by appearances that may be good or otherwise. In fact God is more often found in persons and events that are plain and common rather than special. This is amply clear to us in the Christmas story. Around the crib of Bethlehem there was no angelic choirs singing or ministering to Baby Jesus. Only the shepherds heard them. Mary and Joseph had to use their good sense and the available help at hand to keep the Baby warm and comfortable in the crude environment of a cave. 


“Joseph took the child
 and his mother and 
left that night for Egypt” (Mathew 2:14). 
When the threat from Herod came the message was conveyed to Joseph in a dream but no angel transported the Holy Family to Egypt. “Joseph took the child and his mother and left that night for Egypt” (Mathew 2:14). That is the ordinary life open to all mortals. Everything looks very ordinary but the hand of God present in it makes it special to the one who has faith. When it becomes the normal disposition of a person, he or she is said to live the truth of the Incarnation. It is authentic Christian life that looks forward eagerly to the Second coming of Christ whenever it may come. Jesus came among us in lowly form so that we too may discover him in humble situations of life when we realize our own smallness. Christmas, then, is not just an event that comes once a year but an ever present openness of the human person to the Divine reality present in every name and form.//-
--------------------------------------------------------------------------------------------------------------------------


Mittwoch, 14. Dezember 2016

ധ്രുവദീപ്തി: panorama // ജർമ്മനിയുടെ നല്ലകാലം അവസാനിച്ചുവോ? // George Kuttikattu


ജർമ്മനിയുടെ നല്ലകാലം അവസാനിച്ചുവോ? 
George kuttikattu


 ജർമ്മൻ ചാൻസലർ
അങ്കേല മെർക്കൽ 

ഒരു ഫെഡറൽ റിപ്പബ്ലിക്ക് ആയിത്തീർന്നു. ഇതൊന്നും ഒറ്റയടിക്ക് ഏതോ കുറേപ്പേരുടെ മടിയിൽ നിന്നും പുറത്തു എടുത്തുവച്ചതല്ല ആ നേട്ടങ്ങൾ. മറിച്ചു, അവയെ ഓരോന്നും പ്രാവർത്തികമാക്കി, പടിപടിയായി അതിനു വേണ്ടി പൊരുതി നേടിയതാണ്. അതുപക്ഷേ അന്ന് നേടിയെടുത്തതിൽ ധാരാളം പൈതൃകമുതൽ കൈവിട്ടു പോയി, ബാക്കി ശേഷിക്കുന്നതിന്റെ ഹരിതശോഭ ഇപ്പോൾ വളരെയേറെ വറ്റിപ്പോയിരിക്കുന്നു എന്ന് പറയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ തുടക്കത്തിൽത്തന്നെ ലോകരാഷ്ട്രീയ രംഗം സങ്കീർണമായി, അസ്വസ്ഥത ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ് ജർമ്മനിയിലും വീശിത്തുടങ്ങി.

യുദ്ധാനന്തര പശ്ചിമ ജർമ്മനിയുടെ പാർലമെന്ററി കൗൺസിൽ (പഴയ രാഷ്ട്രീയ വിദഗ്‌ധ സംഘം) ജർമ്മനിക്ക് അന്ന് ഒരു അടിസ്ഥാനനിയമങ്ങൾ (Grund gezetz) സൃഷ്ടിച്ചു. അത്പക്ഷെ ജർമ്മനിയുടെ ഭാവി ഭരണഘടനയായി രുന്നില്ല. 1949- ലാണ് ജർമനിയുടെ തനി ഭരണഘടന രൂപീകരിച്ചത്. ഇതിൽ ആധുനിക ജർമ്മനിയുടെ പൂർണ്ണ ഗുണപാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകാധിപത്യത്തിൽ തകർന്നു, ഇരുളിന്റെ മറയിൽ മാഞ്ഞുപോയ അത്ര വലിയ ഒരു കിരാതനായ നേതാവിന്റെ ഏകാധിപത്യവും അനിയന്ത്രിതമായ അധികാരകേന്ദ്രീകരണം, അത് ഒറ്റക്കാരണമാണ്, ജർമ്മനി ഒരു ജനാധിപത്യ ഫെഡറൽ സംവിധാനം ഉൾക്കൊള്ളുവാൻ പിന്നീട് പ്രേരിതമായതും അത് സാദ്ധ്യമാക്കിയതും. . രാഷ്ട്രീയപാർട്ടികളുടെ കടുത്ത അവജ്ഞാനിലപാട് മൂല്യപുനർനിർണ്ണയത്തിന് എല്ലായിടത്തും പിന്തുടർന്ന് വേറൊരു പ്രത്യേക സാഹചര്യമൊരുക്കി. പശ്ചിമ ജർമ്മൻ ജനത ഒന്നും എടുത്തു സ്വന്തമായി മടിയിൽ വച്ചില്ല, എല്ലാക്കാര്യങ്ങളും പ്രവർത്തി പഥത്തിൽ എത്തിക്കുവാൻ വേണ്ടി ജർമ്മൻ ജനതയും അന്നത്തെ ഭരണകൂടവും അശ്രാന്ത പരിശ്രമങ്ങൾ നടത്തുകയും ചെയ്തുവെന്നതാണ് ശരി. അതിൽ സാമ്രാജ്യശക്തികളായ അമേരിക്കയുടെയും മറ്റും മാതൃകാപര സഹകരണം ലഭിച്ചിരുന്നു.

 കോൺറാഡ് അഡനോവർ 
രാഷ്ട്രീയ പാർട്ടികളുടെ അനാദരവ് അതിന്റെ പുനർ മൂല്യനിർണയത്തിനു പിന്തുടർച്ചയും ആയി. ജനാധിപത്യ ഫെഡ റൽ ജർമ്മനിയുടെ ഭരണഘടനാടിസ്ഥാന ത്തിലുള്ള മൂല്യനിർണയത്തിൽ രാജ്യഭര ണാധികാരിയുടെ ഒത്തിരി അധികാരങ്ങ ൾ ചാൻസലറിന് മേൽ വന്നുചേർന്നു. രാഷ്ട്രീയ അഭയാർത്ഥികളായി എന്നുമു ള്ളതു പോലെ അന്ന് യഹൂദർക്കും ബൈബിൾ ഗവേഷകർക്കും ഭരണഘടന യിൽ പൂർണ്ണ അഭയം വാഗ്ദാനം ചെയ്യപ്പെട്ടു. എല്ലാത്തിലുമുപരിയായി എല്ലാ വിധ ജനാധിപത്യ രാഷ്ട്രീയ ചലനങ്ങളിലും ഫോക്കസ് ചെയ്യപ്പെടേണ്ടത് കേന്ദ്ര ബിന്ദുവായി കാണേണ്ടതു മനുഷ്യനാണെന്നും, രാഷ്ട്രങ്ങളോ രാജ്യങ്ങളോ അല്ല മുമ്പിൽ നിൽക്കേണ്ടതെന്നും, "മനുഷ്യാന്ത:സ് ചോദ്യം ചെയ്യപ്പെടാനാ വില്ല"എന്ന് തീർച്ചയാക്കപ്പെടുകയും ചെയ്തു. കോൺറാഡ് അഡനോവറിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട ജർമ്മനിയുടെ ഒന്നാമത്തെ ഭരണകൂടം പുത്തൻ രാജ്യത്തെ അകത്തോട്ടും പുറത്തോട്ടും ശക്തിമായി ഉറപ്പിക്കുകയാണ് ചെയ്തത്. ജർമ്മൻ ഭരണഘടനാ കോടതിയിൽ (കാൾസ്റൂഹെ)  അപേക്ഷ നല്കുകുകയും അതനുസരിച്ചു ഓരോ ഇടതു വലതു രാഷ്ട്രീയത്തിന്റെ കുറ്റകരമായ അതിപ്രസരത്തെ ഇല്ലാതാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതാണ്, ആദ്യത്തെ സർക്കാർ ചെയ്ത നിയമപര ശക്തിപ്പെടുത്തൽ പ്രക്രിയകൾ. അതായത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പോലെയുള്ള ഇടതു വലതു രാഷ്ട്രീയ തീവ്രവാദ പ്രസ്ഥാനങ്ങളെ ജർമ്മൻ ഭരണ ഘടനാ ക്കോടതിയിൽ അപേക്ഷ നൽകി നിരോധിക്കുകവരെയുള്ള ശക്തമായ നടപടികൾ അന്ന് അഡനോവർ സർക്കാർ ശക്തിപ്പെടുത്തി. അതനുസരിച്ചു വലതു തീവ്രവാദി സംഘടനയായ SRP യെയും ഇടതു പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടി DKP യെയും നിരോധിക്കപ്പെടുകയുണ്ടായി.

അതോടൊപ്പംതന്നെ ജർമ്മനിയെ ഒരു ജനാധിപത്യഫെഡറൽറിപ്പബ്ലിക്കായി ഉയർത്തുകയും ചെയ്തു. "വെസ്റ്റ് ഇന്റഗ്രേഷൻ " എന്നതിനെ വിളിച്ചു. 1950 കളി ൽ ജർമ്മൻ മിലിട്ടറിയുടെ പങ്കിനെച്ചൊല്ലി, ജർമ്മൻസമൂഹത്തിലും പൊതു വേദിയിലും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. അങ്ങനെ ഉണ്ടായ ചലനങ്ങൾ മൂലം മുമ്പുണ്ടായിരുന്ന മിലിട്ടറി സിസ്റ്റം മാറ്റി ഒരു ഫെഡറൽ സൈന്യം എന്ന ( BUNDESWEHR) പേരിലാക്കി മാറ്റി. ഈ ആശയം, അതായത്, "യൂണിഫോം ധരിച്ച പൗരന്മാർ " കുറേക്കൂടി ജനാധിപത്യവത്ക്കരിക്കപ്പെട്ട മിലിട്ടറി സിസ്റ്റം എന്നതിനെ നമുക്ക് കാണാം.

യുദ്ധാനന്തരകാല ജർമ്മൻസമൂഹം ഒരു പുത്തൻ ഭാവിക്ക് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങി. "ഞങ്ങൾക്ക് ഒരു പുതിയ രാജ്യം ഉണ്ടാവണം. നല്ല പുത്തൻ റോഡുകൾ, ഫാക്ടറികൾ, പുതിയ പുതിയ അനേകം കമ്പോളങ്ങൾ ഉണ്ടാകണം". അവരുടെ രാജ്യം വീണ്ടും മുമ്പത്തേതിലുമേറെ പ്രൗഢിയിൽ പുനർനിർമ്മിക്കുകയും ചെയ്തു.

 ലുഡ്വിഗ് എർഹാർഡ്‌ 
ജർമ്മനിയുടെ പ്രസിദ്ധനായ ധനതത്വ ശാസ്ത്ര വിദഗ്‌ദ്ധനും എക്കണോമിക് മന്ത്രി യുമായിരുന്ന ലുഡ്വിഗ് എർഹാർഡ്‌ അതു വരെ ലോകം അറിയപ്പെട്ടിരുന്ന "നിയോ ലിബറലിസം" ചുരുട്ടിക്കെട്ടി മാറ്റിവച്ചു. അതിനുപകരം അവിടെ സോഷ്യൽ മാർക്കറ്റ് എക്കണോമി സിസ്റ്റം നടപ്പിൽ വരുത്തി. അമേരിക്കയുടെ മാർഷൽ പ്ലാൻ മാതൃക അനുസരിച്ചുള്ള സാമ്പത്തിക വികസന സഹായത്തിൽ ജർമ്മനിയുടെ സാമ്പത്തിക പുരോഗതിയുടെ അത്ഭുത തിരി തെളിഞ്ഞു. ലോകം "Wirtschaftswunder" എന്ന ഒറ്റവാക്കിൽ "സാമ്പത്തികാത്ഭുതം" എന്നതിനെപ്പറ്റി ശരിയായി വിശേഷിപ്പിച്ചത് ചരിത്ര യാഥാർത്ഥ്യവുമായിരുന്നു.. 

രാഷ്ട്ര പിതാവായി അംഗീകരിക്കപ്പെട്ട കോൺറാഡ് അഡാനോവറിനു ശേഷം അടുത്തയാൾ, അദ്ദേഹമൊരു ജനാധിപത്യ പാർട്ടിരാഷ്ട്രീയത്തിന്റെ ഭാഗ്യ നക്ഷത്രമായിരുന്നു, അദ്ദേഹം ഒരു ക്രിസ്ത്യൻ ആയിരുന്നില്ല, മറിച്ചു അദ്ദേഹമൊരു സോഷ്യൽ ഡെമോക്രാറ്റ് ആയിരുന്നു: "വില്ലി ബ്രാൻഡ്". അദ്ദേഹം ഫെഡറൽ റിപ്പബ്ലിക്ക് ജർമ്മനിയെ നിരവധി തവണ ആഭ്യന്തരവും വിദേശവുമായ മുഖ്യ കാര്യങ്ങളിൽ പ്രമുഖ സ്ഥാനത്തെത്തിച്ചു നിറുത്തി. അതാകട്ടെ, കൂടുതൽ "ജനാധിപത്യം" എന്ന തുറന്ന സാമൂഹ്യക്രമം നിറച്ച ഉള്ളടക്കമായിരുന്നു. ആശയങ്ങൾ, ആദർശങ്ങൾ, ചലനങ്ങൾ, ഇടപെടലുകൾ, എന്ന് വേണ്ട എല്ലാ രാഷ്ട്രീയ മണ്ഡലങ്ങളിലും ഉള്ള കാര്യങ്ങളെ അതേപടി അംഗീകരിക്കുകയും ചെയ്തു. അതിനൊരു ഉദാഹരണമായി പറയാവുന്നതി താണ്, നാസികളുടെ ഭരണം സൃഷ്ടിച്ചിരുന്ന കഷ്ടതകളുടെ പരിഹാരമായി രുന്നു വെസ്റ്റ് ഇന്റഗ്രേഷൻ- അതായിരുന്നു വില്ലി ബ്രാൻഡ് നേടിയ "ഈസ്റ് - വെസ്റ്റ് സൗഹൃദം". പുതിയ ഈസ്റ്- വെസ്റ്റ് പൊളിറ്റിക്. യുദ്ധക്കളമായിരുന്ന യൂറോപ്പിൽ നിത്യമായ സാമൂഹിക ക്രമസമാധാനം മാത്രമല്ല യൂറോപ്പിലാകെ വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും മായാജാലം സൃഷ്ടിക്കുന്നതിനിടയാക്കി.

 വില്ലി ബ്രാൻഡ് (L), 
ഹെൽമുട്ട് ഷ്മിത്ത് (R
അങ്ങനെ ജർമ്മനി പൂർവാധികം ശക്തി പ്രാപിച്ചുതുടങ്ങി. അഡനോവറുടെ ഹൃദയപൂർവ്വമായ പഠനങ്ങളുടെ മഹത് മാതൃകയുടെ കഴിഞ്ഞ കാലത്തിന്റെ പൈതൃകവിജയത്തിന് അവകാശിയാ യി. പഴയ ഭൂഖണ്ഡത്തിലെ പല പ്രധാന പ്പെട്ട പ്രശ്നങ്ങളിൽ ചാൻസലർ ഹെൽമുട്ട് കോൾ മറ്റു ചെറിയ രാജ്യങ്ങളെ മൗന സമ്മതം നൽകിയതൊഴികെ അദ്ദേഹം മുൻഗാമി ഹെൽമുട്ട് ഷ്മിത്തിന്റെ സ്വതസിദ്ധമായ പ്രവർത്തന രീതിയിൽ വലിയ ഒരു ശക്തിമാന്റെ പരിവേഷം അശേഷം പ്രദർശിപ്പിച്ചില്ല. പാശ്ചാത്യ ശക്തികൾ തെളിച്ച യുദ്ധങ്ങളിൽ നേർക്ക് നേരെ പങ്കുചേർന്നില്ല. മുൻ ചാൻസലർ ഹെൽമുട്ട് ഷ്മിത്ത് ജർമനി കണ്ട കരുത്തനും അതുപോലെ സമാനതയില്ലാത്ത രാജ്യതന്ത്രജ്ഞനും ഭരണകർത്താവും ആയിരുന്നു. ഭീകരപ്രവർത്തനങ്ങളെ ജർമ്മൻ മണ്ണിൽ നിന്നും ഇല്ലാതാക്കിയ ധീരനായ ഭരണകർത്താവ്!

 ഹെൽമുട്ട് കോൾ 
പിന്നീട് കുറെ ആത്മവിശ്വാസം വന്നുചേർന്നു തുടങ്ങിയത് മറ്റൊരു മഹാ ചരിത്രസംഭവത്തോ ടെയായിരുന്നു. ലോകചരിത്രത്തിൽ ഒട്ടുമേ ചോരപ്പുഴ ഒഴുക്കാതെ രണ്ടു രാഷ്ട്രശക്തികളുടെ ഒന്നാകലായിരുന്നു. അത്, 1989 -. ഇരു ജർമ്മനി കളുടെയും ലയനമായിരുന്നു. ജർമ്മനിയെ വേർ തിരിച്ച ബർലിൻ മതിൽ എന്നേയ്ക്കുമായി അപ്രത്യക്ഷമായി. ഈസ്റ്റ് ജർമ്മനിയും വെസ്റ്റ് ജർമ്മനിയും എന്നപേര് ചരിത്രത്തിൽ നിന്നും മാറ്റി എഴുതപ്പെട്ടു. ഇരു ജർമ്മനികളുടെയും ലയന സാദ്ധ്യതകൾക്ക് നല്ല വഴിയൊരുക്കിയവർ അനവധിപേരുണ്ട്. ചാൻസലർ ഹെൽമുട്ട് കോളിന്റെ ഭരണകാലത്ത് ഇരു ജർമ്മനികളുടെയും ലയന സംഭവത്തിലൂടെ അദ്ദേഹവും ജർമ്മൻ ചരിത്രത്തിൽ നിത്യപ്രതിഷ്ഠ നേടി.   
ഗെർഹാർഡ്‌ ഷ്‌റോയ്ഡർ ചാൻസലർ ആകുന്നു. അന്നത്തെ യുഗോസ്ളാവിയൻ യുദ്ധത്തിൽ പങ്കുചേർന്നു. എന്നാൽ അഫ്‌ഗാനിസ്ഥാനിൽ, ഇറാക്കിൽ, അമേരിക്കയുമായി യുദ്ധത്തിൽ സഹകരിക്കുന്നതിൽ നിസഹകരിച്ചു.   അദ്ദേഹത്തിന് അതിലൊന്നും അത്രമാത്രം തീർച്ചയുളള അഭിപ്രായമില്ലായി രുന്നു. ഏകീകരിക്കപ്പെട്ട ജർമ്മനിക്ക് ലോകത്തു എന്താണ് നിർണ്ണായക റോൾ ഉള്ളത്? ഇതേസമയം റഷ്യൻ പ്രസിഡന്റ് പുട്ടിൻ ചാൻസലർ ഷ്‌റോയ്ഡറെ ഒരു സുഹൃത്തായും കണ്ടു, വാഷിംഗ്‌ടൺ അദ്ദേഹത്തിന് അപരിചിതമായ ഒരു കാഴ്ചപ്പാടായിരുന്നു സൂക്ഷിച്ചതെന്നാണ് നമുക്ക് മനസ്സിലാക്കാവുന്നത്.

 ഗെർഹാർഡ് ഷ്‌റോയ്‌ഡർ  
അതേസമയം ഷ്‌റോയ്ഡറുടെ അടുത്ത പിൻഗാമിയായിഅധികാരത്തിലെത്തിയത്   ശ്രീമതി അങ്കേല മെർക്കൽ ആണ്. അവർ, നയത്തിൽ, നിലവിൽ ഫെഡറൽ ജർമ്മനി യുടെ വളരെയേറെ വിലപ്പെട്ട പൈതൃക പിന്തുടർച്ചാവകാശങ്ങളെയാണ് കണ്ണടച്ച് പാഴാക്കുന്നത്. ജർമ്മനിയുടെ ഭരണാധി കാരിയായി അധികാരത്തിൽ തുടർന്ന് ഇരിക്കുമ്പോൾ ഇറാക്കിലെ പ്രശ്നങ്ങളിൽ സൈന്യപ്രവേശനം നടത്തുന്നതിനെതിരെ, നേരത്തെ പ്രതിപക്ഷത്തായിരുന്ന കാലത്തെ പ്രതിഷേധംപോലെതന്നെ അവർ തുടർന്നും പ്രതിഷേധിച്ചു. അങ്കേല മെർക്കലിനുള്ള ബലഹീനതകൾ ചാൻസലറായി പ്രവേശിച്ചപ്പോൾമുതൽ ഏറെപ്രസിദ്ധമാണ്, റഷ്യയുടെ സാറിൻ ആയിരുന്ന കാത്തറീനയുടെ ബലഹീനതകൾ പോലെ തന്നെയാണെന്ന് പറച്ചിലുമുണ്ട്..

 റഷ്യൻ പ്രസിഡന്റ്, വ്ളാഡിമിയർ പുട്ടിൻ 
മിസ്സിസ് മെർക്കലിന് കാര്യങ്ങൾ വ്യക്തമാണ്, യൂറോപ്പിൽ തന്റെ സ്വരം ഉയർത്താനാവും എന്ന ഉറച്ച വിശ്വാസം. ഫ്രാൻസുമായി ഏറെ അടുത്തു ഐക്യപ്പെടുന്നത് ഓരോ ചെറിയ ചെറിയ രാജ്യങ്ങളിൽ വലിയ ആകാക്ഷകൾ ഒന്നുമേ ഉണ്ടാക്കിയിട്ടില്ല, മറിച്ചു, അവർ അതപ്രകാരം സമ്മതിച്ചു എന്നതു കൊണ്ടാണ്. ആദ്യ അവസരങ്ങൾ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി വളരെയേറെ സൗഹൃദമായിരുന്നു പുലർത്തിയത്. ആ സൗഹൃദ ബന്ധത്തിൽ അശേഷം പോലും രാഷ്ട്രീയമില്ലായിരുന്നു. ജർമ്മൻ പറയുന്ന ഒരു റഷ്യക്കാര നും റഷ്യൻ പറയുന്ന ജർമ്മൻകാരിയും. ഇരു സാമ്രാജ്യശക്തിവ്യക്തിത്വങ്ങൾ പരസ്പരം വളരെയടുത്തു, ആ അടുപ്പം നിലനിർത്തി.അതങ്ങനെകുറെനീങ്ങി. അതുപക്ഷേ, വളരെ ഏറെനാൾ നീണ്ടുനിന്നില്ല. ക്രിം പ്രതിസന്ധികളുടെ ആരംഭം മുതൽ അങ്കേല മെർക്കൽ, റഷ്യൻ- ക്രെമിൾ രാഷ്ട്രീയത്തിന് നേർക്ക് മൂർച്ചയേറിയ വിമർശനം നൽകിയിരുന്നു. ഇതിൽ മെർക്കലിന്റെ ഹൃദയം അമേരിക്കയ്ക്ക് വേണ്ടി ഇടിച്ചു എന്ന് പറയുന്നതാണ് ശരി. ജർമ്മനി റഷ്യയുടെ രാഷ്ട്രീയത്തെ സ്വാധീനിക്കുവാൻ ഇഷ്ടപ്പെട്ടു. അതെ സമയം കോൺറാഡ് അഡനോവർ അതപ്രകാരം പ്രായോഗികമാകില്ലെന്നു അന്ന് മനസ്സിലാക്കിയിരുന്നു. അദ്ദേഹം അന്ന് സോവ്യറ്റ് യൂണിയനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. സോവ്യറ്റ് യൂണിയനിലെ ജർമ്മൻ യുദ്ധത്തടവുകാരുടെ കാര്യത്തിൽ നയതന്ത്ര തീരുമാനങ്ങൾ ഉണ്ടാവുക എന്നതായിരുന്നു ലക്ഷ്യം.

ജർമ്മനിയും സോവ്യറ്റ് റഷ്യയുമായി വളരെ ദീർഘകാലത്തെ ഒരുമിച്ചുള്ള രാഷ്ട്രീയ ചരിത്രമാണുള്ളത്. ഒരു യഥാർത്ഥ ജനാധിപത്യമെന്താണെന്ന് ഈസ്റ്റ് ജർമ്മനി അടക്കി വച്ച പഴയ ലോകശക്തി നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ രണ്ടു മഹാ ശക്തികളിൽ റഷ്യക്ക് പ്രഥമമായി തനത് വാക്കുണ്ടായിരുന്നു എന്നുകാണാം. രാഷ്ട്രീയമായ പല പ്രധാന കാര്യങ്ങളിലും അഭിപ്രായമോ തീർച്ചയോ പറയുന്നത് അവിടെ റഷ്യയായിരുന്നു, ബെർലിൻ ആയിരുന്നില്ല. ഈ രാഷ്ട്രീയ സാഹചര്യം ഇന്നും റഷ്യ നിലനിറുത്തുന്ന യാഥാർത്ഥ്യം ജർമൻ ചാൻസലർ അങ്കേല മെർക്കൽ അറിയുന്നോ എന്ന ചോദ്യം ജർമ്മൻ പൊതു രാഷ്ട്രീയ വേദിയിൽ നിലനിൽക്കുന്നുണ്ട്.

ജർമ്മനിയുടെ ആദ്യ ചാൻസലർ കോൺറാഡ് അഡാനോവറിന്റെ രാഷ്ട്രീയ നേതൃത്വത്തിൽ സി.ഡി.യു (CDU) രാഷ്ട്രീയപാർട്ടിയെന്നത് വെറുമൊരു ചാൻസിലർ തെരഞ്ഞെടുപ്പ്സംഘടന മാത്രമായിരുന്നു എന്ന് കാണാൻ കഴിയും. ജർമ്മനിയിലെ വിവിധ ഗ്രൂപ്പുകളും ഉപപ്രസ്ഥാനങ്ങളും ഒക്കെ CDU വിൽ ചേർന്നുനിൽക്കണമെന്ന ഒരു ധാരണയിലെത്തിയിരുന്നു. വലതു സഖ്യ ആശയത്തിൽ (കോൺസർവേറ്റിവ്) നിന്നവരെ പാർട്ടി സാവധാനം തൊട്ടു   വലിച്ചെടുത്തു എന്നുതന്നെ പറയാം. പഴയ പാർട്ടിയെപ്പോലെ തന്നെ അങ്കേല മെർക്കലും ഏതാണ്ട് ഒരുവിധം സ്വന്തം പാർട്ടി സാധിച്ചെടുത്തു, അതാകട്ടെ ഒട്ടും സ്വന്തവുമല്ല, അല്പം വലതു പോപ്പുലിസ്റ്റിക്ക് സ്റ്റൈലിൽ തീർത്തത്, പുതിയ രാഷ്ട്രീയപാർട്ടിയെന്ന് പേരുള്ള AFD യുടെ ആശയക്കാരുമായി ഒരു മറു ധാരണയുള്ള നയമാണ് കൈക്കൊണ്ടത്. അഭയാർത്ഥി പ്രശ്നം AFD യുടെ പ്രധാന ആയുധമാകുമ്പോൾപ്പോലും.

ഒട്ടും താമസിച്ചില്ല. അറിഞ്ഞുകൊണ്ടു തന്നെ ജർമ്മൻ ഭരണഘടനയിൽ എഴുതിയിട്ടുള്ള അഭയാർത്ഥി അവകാശങ്ങളെക്കുറിച്ചു വ്യാഖ്യാനിച്ചതോ ഇങ്ങനെയാണ്: "രാഷ്ട്രീയ അഭയാർത്ഥികൾ, അല്ലാതെ, അവരെ യുദ്ധത്തെ അഭിമുഖീകരിക്കുന്നവർ എന്ന് പറയുന്നതേയില്ല. ജർമ്മനിയുടെ ചാൻസിലർ എന്ന നിലയിൽ സിറിയക്കാർക്ക് വേണ്ടി അതിർത്തി തുറന്നിട്ട ശേഷവും അവർ ചെയ്ത അഹിത നടപടികളെ മന:പൂർവ്വം അക്കാര്യത്തിൽ ജനങ്ങളുടെ മുൻപിൽ അവഗണിക്കുകയാണ് ചെയ്തത്. ഒരു കാര്യത്തിൽ ജനങ്ങളിപ്പോൾ സംശയം പ്രകടിപ്പിക്കുന്നു. അതിങ്ങനെയാണ്, ജർമ്മനിയുടെ നല്ലകാലം തീർന്നു എന്ന ജനാഭിപ്രായം.

ജർമ്മനിയുടെ നല്ലകാലം അവസാനിച്ചുവോ?

ജർമ്മനിയിലെ രാഷ്ട്രീയപാർട്ടികളുടെ ആനുകാലിക പ്രവർത്തനത്തിലെ മാത്സര്യശക്തിയും പ്രസരിപ്പും, പഴയകാലത്തെ നേതൃത്വ പ്രവർത്തനവും അവരിലെ ലക്ഷ്യബോധവുമായി താരതമ്മ്യപ്പെടുത്തുവാൻ പോലും ഇന്ന് സമാനതയുള്ള പ്രവർത്തനങ്ങൾ ഇല്ല. നേതൃസ്വഭാവമുള്ള വ്യക്തികളില്ല,. അത് കുറഞ്ഞുപോയിട്ടുണ്ട്. ഇപ്പോൾ പാർട്ടികൾക്കുള്ള പൊതു രാഷ്ട്രീയ ആശയങ്ങൾ നടപ്പാക്കുകയെന്നതല്ല, മറിച്ചു അവയുടെ പൊതുവായ തനത് യോഗ്യതയെയാണ് പ്രദർശിപ്പിക്കുന്നത്. അതിനു പ്രകടമായ ഉദാഹരണം, SPD നേതൃത്വത്തെവരെ ഒതുക്കിനിറുത്തിക്കൊണ്ട് ഇപ്പോഴുള്ള ഫെഡറൽ ജർമ്മൻ ഭരണകക്ഷിയിലെ CDU നേതൃത്വം തുടർന്നും അടുത്ത പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വീണ്ടും പറ്റിപ്പിടിച്ചു തുടരാൻ വേണ്ടിയുള്ള എല്ലാവിധ തന്ത്രങ്ങളും പരീക്ഷിക്കുന്നുവെന്നതാണ്. ജർമ്മൻ രാഷ്ട്രീയ പാർട്ടിപാരമ്പര്യത്തിനു ഭവിച്ചിരിക്കുന്ന അപരിചിതമായ കനത്ത നിർവീര്യതയെയാണ് നാം കാണുന്നത്.

"ഇനിയൊരിക്കലും ഒരു യുദ്ധമുണ്ടാകരുത്" എന്ന് ജർമ്മൻ ജനത ശപഥം ചെയ്തതുപോലെ കരുതിയിരുന്നു. ഒരു യുദ്ധം എന്തുമാത്രം നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് ജർമൻകാർക്ക് ബോധ്യപ്പെട്ടിരുന്നു. 1945 മുതൽ 1990 കൾ വരെ
യുള്ള കാലം. ജർമ്മനി സ്വന്തം ശക്തിയിൽ ഒരു സാമ്പത്തിക രാഷ്ട്രമായി. യുദ്ധം രാഷ്ട്രീയത്തിന് ഒരുപാധിയല്ല, ഉപകരണമല്ലയെന്നു മനസ്സിലായി. അങ്കേല മെർക്കലിന്റെ നേതൃത്വത്തിൽ അക്കാര്യം തീരെ അവസാനിച്ചു എന്ന വികാരം ജർമ്മൻ പൗരന്മാരിൽ ഉണ്ടായിരിക്കുന്നു.

തുടക്കത്തിൽ, സർക്കാർ തീരുമാനം ജർമ്മൻ ഫെഡറൽ സൈന്യം (Bundeswehr ) ഒരു ഇന്റെർവെൻഷൻ ആർമിയെന്ന നിലയിൽ പ്രവർത്തിക്കണമെന്ന നയമാണ്, സ്വീകരിച്ചത്. എത്രയും കൂടുതൽ വിദേശ രാജ്യങ്ങളിൽ സേവനം ചെയ്യുന്നത് അത്രയും നല്ലതാണെന്നുള്ള ആശയമായിരുന്നു. അങ്ങനെ പഴയ ജർമ്മൻ സാമ്രാജ്യത്തിന്റെ പൈതൃകം ഇന്ന് പന്താടുന്നു എന്ന വിമർശനം ആകെമാനം ഉയരുന്നുണ്ട്. എന്നാൽ ആനുകാലിക യൂറോപ്യൻ യൂണിയൻ രാഷ്ട്രീയത്തിലെ നേതൃത്വത്തിൽ ജർമ്മനി മുൻപിൽ ആണ്. അതേസമയം ഈസ്റ്റ് പൊളിറ്റിക്‌സ്- സമാധാനം സ്ഥാപിക്കുവാൻ ആയുധസഹായമില്ലാതെ അത് സാധിക്കുകയില്ലെന്ന ഗതിയായി, അതായത്, അതിനായി യുദ്ധം എന്ന ഉപാധി അനുവദിച്ചിരിക്കുന്നുവെന്നതാണ് ഇപ്പോൾ പ്രകടമായികാണുന്ന പച്ച യാഥാർത്ഥ്യം.
 ബർലിൻ മതിൽ -1989 
1945 നു ശേഷം ലോകം ജനാധിപത്യ ജർമ്മനിയെ എപ്രകാരം കാണാൻ കഴിഞ്ഞു? അദ്യമായിട്ട്, തകർന്ന   ജർമ്മനിയുടെ പുനർ നിർമ്മാണം ആയിരുന്നു വിഷയം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടായി പിളർന്നു തകർന്നുപോയിരുന്ന ജർമ്മനിയുടെ പുനർനിർമ്മാണം ആദ്യം നടക്കേണ്ടിയിരുന്നു. കിട്ടിയ അവകാശങ്ങൾ മാത്രമല്ല ജന്മനാട് കാത്തുസൂക്ഷിക്കുക. എന്നാൽ -അവകാശപ്പെടാത്ത അത്യാഗ്രഹം അതിനു പുറമെയും. ജർമ്മനിയുടെ സ്വന്തമായിരുന്ന ആധികാരിക ഉടമസ്ഥതയും അഭിമാനവും ഒരു തരത്തിൽ ഇപ്പോൾ കുറഞ്ഞുപോയതായി കാണാൻ കഴിയുന്നു എന്ന് ജർമ്മൻ രാഷ്ട്രീയത്തിൽ ചില ആരോപണങ്ങൾ ഉണ്ടായി. ഏകീകരിക്കപ്പെട്ട ശേഷം ഫെഡറൽ ജർമ്മനിയുടെ നല്ലകാലം മങ്ങിത്തുടങ്ങിയോയെന്ന് കൂടുതലേറെ സംശയിക്കേണ്ടി വരുന്നു. അതിനു ചില സംശയങ്ങൾ ഉണ്ടാകുന്നുണ്ട്. അതിങ്ങനെയാണ്, ജർമ്മൻ ചാൻസലർ ശ്രീമതി അങ്കേല മെർക്കൽ സ്വന്തം രാഷ്ട്രീയ നിലപാടിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളെയാണ് പ്രധാനമായും ജനങ്ങൾ കാണുന്നത്. എന്നാൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റുചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും മാത്രവുമല്ല അഫ്‌ഗാനിസ്ഥാനിൽനിന്നും വന്നുകൊണ്ടിരുന്നവരെ അഭയാർത്ഥികളായും, അതുമാത്രമോ, അഭയാർത്ഥികളുടെ വേഷമിട്ടിട്ടുള്ള ക്രിമിനലുകൾക്കും ഭീകരന്മാർക്കും ജർമ്മനിയുടെ വാതിൽ മലർക്കെ തുറന്നു നൽകിയത് അങ്കേല മെർക്കൽ രാഷ്ട്രീയത്തിന്റെ പിഴവുകളാണ് എന്ന് പൊതുവെ വിലയിരുത്തിയിട്ടുണ്ട് ..

 ജർമനിയിലേക്ക് അഭയാർത്ഥി
പ്രവാഹം 
അഭയാർത്ഥികളിലേറെയും  രഹസ്യ മാഫിയ ഏജന്റുകളുടെ സഹായത്താൽ ബോട്ട് യാത്ര ചെയ്തു എത്തിയവരാണ്. വന്നെത്തിയ അഭയാർത്ഥികളാകട്ടെ ജർമ്മനിയെ ഏതിനും തങ്ങളുടേതാക്കി മാറ്റിയെന്ന യാഥാർത്ഥ്യം ജർമ്മൻ ജനതയെ രാഷ്ട്രീയമായി പിടിച്ചു കുലുക്കിയിട്ടുണ്ട്. ജർമ്മനിയുടെ അതിർത്തികൾ തുറന്നു കൊടുത്തതുകൊണ്ടു രാഷ്ട്രീയമായി പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രതിസ ന്ധിക്കു പരിഹാരമല്ല എന്നഭിപ്രായങ്ങൾ ബോധപൂർവ്വം പറഞ്ഞവർ ഏറെയാണ്. സഹതാപവും കരുണയും എല്ലാം നല്ലതു തന്നെ. അതുപക്ഷേ അതിനുള്ള പ്രായോഗിക സാദ്ധ്യതകൾ എങ്ങനെയാണ്, അതിനു വേണ്ട സാമ്പത്തിക ഉറവിടം എവിടെ എന്നൊക്കെ  ആദ്യമേതന്നെ ജർമ്മൻ ഭരണ നേതൃത്വങ്ങൾ, അവർ ഏതു പാർട്ടിയിൽപ്പെട്ടതായാലും, പ്രതിപക്ഷവുമായി സഹകരിച്ചു ചേർന്ന് ചിന്തിക്കേണ്ടിയിരുന്നു. അപ്രകാരം അതിനു വേണ്ട സാഹചര്യം ഒരുക്കുകയും വേണമായിരുന്നു. എന്നാൽ യാതൊരുവിധ നിരീക്ഷണങ്ങളും ഇല്ലാതെ ജർമ്മനിയിലേയ്ക് വന്നെത്തിയ അനേക ലക്ഷക്കണക്കിലേറെ അഭയാർത്ഥികളുടെ കൂട്ടപ്രവാഹം നിയന്ത്രണാതീതമായി, അഭയാർത്ഥികൾ ഇടമുറിയാതെ പ്രവഹിക്കുകയും ചെയ്തു. ജർമ്മൻ സമൂഹത്തിൽ ഈ പ്രശ്നം വിഷത്തിന്റെ വിത്തുകൾ പാകുവാൻ ഇടയാക്കിയെന്നത് വാസ്തവവുമാണ്.

അഭയാർത്ഥി പ്രവാഹവും ഭീകര ഭീഷണികളും ശ്രീമതി അങ്കേല മെർക്കൽ പ്രതീക്ഷിച്ചതിലേറെ സങ്കീർണമായി. ജനങ്ങളുടെ ഭീതിയും ജനങ്ങളുടെ
അവിശ്വാസവും വർദ്ധിച്ചു. ജർമ്മൻ ഭരണകൂടം അഭയാർത്ഥി പ്രശനത്തിൽ നയപരമായ മാറ്റങ്ങൾക്കു ആലോചനകളുണ്ടെന്നു പറയുന്നു. അതുപക്ഷേ പൊതുജനങ്ങളിൽ അവിശ്വാസം ഉണ്ടാക്കിയ കാരണങ്ങളെ സമൂലം തുടച്ചു നീക്കാതെ ഇപ്പോഴുള്ള ഭരണകക്ഷികൾ അടുത്തുവരുന്ന തെരഞ്ഞെടുപ്പു വേളയിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ചാൽ അത് തികഞ്ഞ പരാജയമായി ഭവിക്കും. ജനങ്ങൾക്ക് വിശ്വാസയോഗ്യമായ പ്രതീക്ഷകളും ഉറപ്പുകളും ആദ്യമേ ഉണ്ടാക്കണം. ജർമ്മനി അതിനായി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പുതുശക്തികളായി മുളച്ചുവരുന്ന AFD പോലെയുള്ള വലതുശക്തി രാഷ്ട്രീയ കക്ഷികളുടെ അഹിത വിജയം ജർമ്മൻ ജനാധിപത്യത്തിനു ഏൽക്കുന്ന മുറിവ് പോലെ സഹിക്കേണ്ടിവരും. ഒരു സ്വതന്ത്ര ജനാധിപത്യമാതൃകാ ഫെഡറൽ സംവിധാനത്തിൽ ജർമ്മനി പരാജയപ്പെടും. ഭാവിയിൽ എല്ലാം നല്ലതാകുമെന്ന വിശ്വാസത്തിൽ മനുഷ്യന് തന്റെ ജീവിതത്തിൽ ഒരു ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കണം, അത് സാധിക്കണം. അപ്പോൾ മാത്രമേ ജീവിതത്തിൽ ഏറെ പ്രതീക്ഷ നഷ്ടപ്പെട്ട ജനവിഭാഗങ്ങളെ, അവർ ഏതു രാജ്യത്തുള്ളവരാകട്ടെ, അവരെ ശ്രദ്ധയോടെ പതുക്കെ കൈപിടിച്ച് ഒരുമിച്ചു ഉയർത്താൻ തയ്യാറാകുന്ന ഒരു സഹായഹസ്തം പ്രത്യക്ഷപ്പെടുകയുള്ളു .

പ്രശ്നവിഷയം അഭിമുഖീകരിക്കുന്ന രാജ്യത്ത് യുദ്ധങ്ങളും അസമാധാനവും ഇല്ലാതാക്കാൻ ആർക്കും ഇടപെടാം. അവിടെയെല്ലാം സമാധാനം വീണ്ടും പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ അഭയാർത്ഥികൾ തന്നെ സ്വന്തം നാടിനെ   പുനരുദ്ധരിക്കാൻ തയ്യാറുള്ളവരാക്കാൻ വേണ്ട തക്കതായ അറിവ് പകരണം. പൊതുവിദ്യാഭ്യാസം, തൊഴിൽ പഠനം, പരിശീലനം ഇങ്ങനെ നശിപ്പിക്കപ്പെട്ട സ്വന്തം നാടുകളിൽ സാധ്യമാക്കാൻ മറ്റു ലോകരാജ്യങ്ങൾ സഹകരിക്കണം. ഇക്കാര്യത്തിലാണ് ലോകം ഏറ്റവും പിന്നിലായത്. അതായത് മാനുഷിക സഹായം മാത്രമല്ല, അവിടെ വേണ്ടിയ അടിസ്ഥാന സാമ്പത്തിക വികസന കാര്യത്തിൽ മാത്രമല്ല, ആദ്യമേതന്നെ ആ നാടുകളിൽ വേണ്ടിയ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉണ്ടാക്കണം. ഇതിൽ ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം വേണം, അല്ലാതെ ജർമ്മനി ഭരിക്കുന്ന ഒരു ഭരണ നേതൃത്വത്തി ന്റെ വ്യക്തിഗത അഭീഷ്ടം മാത്രമാകരുത്. ഒരു പ്രകടമായ ഉദാഹരണമാണ് ഇപ്പോഴുള്ള ഒരിക്കലും തീരാനിടയില്ലാത്ത ഇടമുറിയാത്ത അഭയാർത്ഥിക ളുടെ പ്രവാഹം. ഒരു വ്യക്തിയുടെ ഭരണനേതൃത്വ തുടർച്ചയുടെ അവസാന മില്ലാത്ത അത്യാഗ്രഹമായിരിക്കരുത് ഒരു രാഷ്ട്രത്തിലെ ജനങ്ങളെയും അവരുടെ ഭാവിയെയും നിശ്ചയിക്കേണ്ടത്. പരിഹാരമില്ലാത്ത ഒരു സാമൂഹ്യ പ്രതിസന്ധിയെ നാമാരും ക്ഷണിച്ചു സ്വീകരിക്കരുതല്ലോ.

 ജർമ്മൻ ചാൻസലർ മെർക്കൽ-
ഒരു അഭയാർത്ഥി ഫോട്ടോ എടുക്കുന്നു.
ചാൻസലർ അങ്കേല മെർക്കൽ ഇപ്പോൾ ചിന്തിക്കുന്നതുപോലെ ജർമ്മനിക്ക് മില്യൺ കണക്കിനുള്ള അഭയാർത്ഥികളെ ഉൾക്കൊള്ളാനോ അവരുടെ മുഴുവൻ ഇന്റഗ്രേഷൻ അതിവേഗം പൂർണ്ണമായി വേണ്ടത് സാദ്ധ്യമാക്കുന്നതിനോ കഴിയില്ല. അതിനു സാമ്പത്തികമായ വലിയ ബാദ്ധ്യതയെ ജർമ്മനി നേരിടേണ്ടി വരുമെന്നുള്ളത് യഥാർത്ഥരാഷ്ട്രീയ പ്രതിസന്ധിയിലെ വസ്തുതയാണ്. അഭയാർത്ഥികളുടെ ഇന്റഗ്രേഷൻ "നമുക്ക് സാധിക്കാൻ കഴിയും" എന്ന് ചാൻസലർ മെർക്കൽ ആവർത്തിച്ചു പറഞ്ഞതു ജർമ്മൻ ജനതയെ പൊതുവെ ക്രുദ്ധരാക്കിക്കഴിഞ്ഞു. മെർക്കൽ പൊളിറ്റിക്കിനെതിരെ അതേ അളവിലും തൂക്കത്തിലും എതിർത്തു സമൂഹത്തെ പലതട്ടുകളിൽ വിഭജിക്കുവാൻ അത് ഇടയാക്കി. അടുത്തുവരുന്ന ചാൻസലർ തെരഞ്ഞെടുപ്പിൽ മിസ്സിസ് അങ്കേല മെർക്കൽ ഉൾപ്പെടുന്ന സ്വന്തം CDU പാർട്ടിയിൽ തന്നെ ഐക്യമില്ലാത്തവിധം സംസാരവിഷയമാണ് പുറത്തേയ്ക്ക് വരുന്നത്. ജനങ്ങൾ വ്യത്യസ്തപ്പെട്ട പല തട്ടുകളിലായി പരസ്പരം സംശയത്തോടെ പരസ്പര വിശ്വാസവുംസുരക്ഷയും നഷ്ടപ്പെട്ട മാതിരിയുള്ള അനാഥത്വം കാണുന്നു. അഭയാർത്ഥികൾക്കായി ജർമ്മനിയുടെ വാതിൽ തുറന്നിട്ട അലങ്കേല മെർക്കൽ രാഷ്ട്രീയ നയം ജർമ്മനിയുടെ സ്വന്തം സൽപ്പേരിനും ഭാവി സാമ്പത്തിക ഉറപ്പിനും ആഭ്യന്തര സുരക്ഷിതത്വത്തിനും സമാധാനത്തിനും ജർമ്മൻ ജനതയുടെ ദേശീയ ആത്മവിശ്വാസത്തിനും ഐക്യത്തിനും കനത്ത വെല്ലുവിളിയായിത്തന്നെ മാറുകയില്ലേ?//-
---------------------------------------------------------------------------------------------------