Montag, 30. Juni 2014

ധ്രുവദീപ്തി // Panorama / ചെങ്ങളം പള്ളിയുടെ ചരിത്രസംക്ഷേപം-തുടർച്ച-പിൽക്കാല ചരിത്രം/ -സമ്പാദകൻ- ടി.പി.ജോസഫ് തറപ്പേൽ

ധ്രുവദീപ്തി //  Panorama /

ചെങ്ങളം പള്ളിയുടെ ചരിത്രസംക്ഷേപം-

തുടർച്ച-

പിൽക്കാല ചരിത്രം/ -

സമ്പാദകൻ- 
ടി.പി.ജോസഫ് തറപ്പേൽ

 
( കേരളത്തിലെ സീറോമലബാർ സഭയുടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ (മുൻ ചങ്ങനാശ്ശേരി അതിരൂപതയിൽ) ഒരു പുരാതന ഇടവകപ്പള്ളിയാണ് ചെങ്ങളത്തുള്ള വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയം. ഒരു നൂറ്റാണ്ട് കാലം മുമ്പ് ഉണ്ടായിരുന്ന ചെങ്ങളം നിവാസികളുടെ കഠിനാദ്ധ്വാനം സാക്ഷാത്ക്കരിക്കപ്പെട്ട അടയാളമായിരുന്നു ചെങ്ങളം പള്ളി. 

ഒരു നൂറ്റാണ്ടു മുമ്പ് നിർമ്മിക്കപ്പെട്ട ചെങ്ങളം പള്ളിയുടെ സ്ഥാപന ചരിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭ്യമായ എല്ലാ രേഖകൾക്കും മൂലരേഖകൾക്കും അക്കാലഘട്ടത്തിലെ പ്രായോഗിക ഭാഷാ പ്രയോഗങ്ങൾക്കും ഘടനയ്ക്കും ഒട്ടുംതന്നെ മാറ്റമില്ലാതെ വായനക്കാർക്ക് ഒരു " ചരിത്ര സംക്ഷേപമായി" പ്രസിദ്ധീകരിക്കുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഭാവി തല മുറകൾക്ക് ഇതൊരു ചരിത്ര രേഖയാകട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും വിശിഷ്യ ശ്രീ. ടി.പി. ജോസഫ് തറപ്പേലിനും ഹൃദയപൂർവം നന്ദി- ധ്രുവദീപ്തി ) .


 ചെങ്ങളം പള്ളിയുടെ പിൽക്കാല ചരിത്രം/
സമ്പാദകൻ-ടി.പി.ജോസഫ് തറപ്പേൽ.

൧.ണിയങ്ങാട്ടു ബ.മത്തായി അച്ചൻ.

൧൯൧൭ ഏപ്രിൽ മാസത്തിൽ കൊഴുവനാമറ്റത്തു പള്ളി ഇടവക മണിയങ്ങാട്ട് ബ. മത്തായി അച്ചനെ ഇവിടത്തേയ്ക്ക് അസ്തേന്തിയായി നിയമിച്ചു ഞങ്ങളുടെ സങ്കട നിവാരണം വരുത്തിത്തന്നും അദ്ദേഹം ഇവിടെ മൂന്നുമാസത്തോളം ജോലിനോക്കി. ഇതിനിടയിൽ ശവക്കോട്ടപണി ആരംഭിക്കുകയും മതിലുകൾ ഏതാനും പണി തീർപ്പിക്കുകയും ഈ പള്ളി ഒരു ഇടവക ആകുന്നതിലേയ്ക്ക് വളരെ ശ്രമിക്കുകയും ചെയ്തു.
ഡയനാമിറ്റുകൾ കൊണ്ട് തകർത്തിട്ടും വീഴാൻ കൂട്ടാക്കാത്ത ചെങ്ങളം പള്ളിമുഖവാരം.
 ൨. ടാനെ ബ.മത്തായി അച്ചൻ.

വടാനെ ബ.മത്തായി അച്ചനെ ൧൯൧൭ ജൂലായ് മാസത്തിൽ ഇവിടുത്തേയ്ക്ക് നിയമിക്കപ്പെട്ടു.ഇദ്ദേഹം പള്ളിപ്പണി ആരംഭിക്കുന്നതിനു ജനങ്ങളെ സൊരുമിപ്പിച്ചു വാനങ്ങൾ മാന്തിക്കയും പള്ളിപണിക്കായി ശ്രമിക്കയും പണി തുടങ്ങിപ്പിക്കുകയും ചെയ്തു. ൧൯൧൭ നവംബർ ൨൦-)൦ തിയതി കാഞ്ഞിരമറ്റം പള്ളിയിൽ എ.പെ.പെ.ബ.മെത്രാനച്ചൻ വിസീത്തയ്ക്കായി വന്നസമയം അവിടെ വച്ചു ആനിക്കാട്ടുപള്ളിക്കാരും ഞങ്ങളുമായി വാദങ്ങൾ കേട്ടു ഈ പള്ളി ദയവായി ഇടവക തിരിച്ചു കൽപന തരികയും ചെയ്തു. അതുമുതൽ ഈ പള്ളി ഇടവകമുറയ്ക്ക് നടന്നുവരുന്ന അവസരത്തിൽ എ.പെ.പെ.ബ.മെത്രാനച്ചൻ സമ്മാനമായിട്ട്‌ ൧൯൧൩ മുതൽ ൧൯൧൭ വരെ ഈ പള്ളിക്കുള്ള വരുമാനങ്ങളുടെ വരവുചെലവുകളുടെ കണക്ക് ആദ്യമായി ആണ്ടുതിരട്ടു തീർത്ത സമയം നൂറ്റുക്ക് അഞ്ചുവീതം ചെല്ലേണ്ടതായ മുപ്പതിൽ ചില്വാനം രൂപ എ.പെ.പെ.ബ.പിതാവ് ഈ പള്ളിക്ക് ഇളവുചെയ്തു തന്നിട്ടുണ്ട്.

പിന്നീട് ഇടവകമുറയ്ക്ക് ആളുകൾ വന്നു ദാനപ്പണികളും മറ്റുമായിട്ടാണ് പള്ളിപ്പ ണികൾ മിക്കവാറും നടത്തീട്ടുള്ളത്. അയ്യങ്കനാൽ ബ.യൌസേപ്പച്ചൻ വല്യപറമ്പിൽ വർക്കിപോത്തനെ ഏൾപ്പിച്ചു എന്ന് പറഞ്ഞിട്ടുള്ള പുസ്തകത്തിൽ ആളുകളെ ക്കൊണ്ട് ഒപ്പിടുവിച്ചു വച്ചിരുന്ന പുസ്തകമാണ് ഈ പള്ളിയിൽ ഇപ്പോഴും യോഗ പുസ്തകമായി ഉപയോഗിച്ചുവരുന്നത്.
-ദുബഹായുടെ ആർക്കവളവും ഇടംവലമുള്ള തൂണുകളും.

മദുബഹായുടെ ആർക്കവളവും ഇടംവലമുള്ള തൂണുകളും അതിന്റെ ചുറ്റുമുള്ള വരാന്തയുടെ തറകളും ഇദ്ദേഹത്തിന്റെ പരിശ്രമത്തിൽ പണിയിച്ചു. ഇതിലേയ്ക്ക് വേണ്ടി അദ്ദേഹം വളരെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ചിട്ടുണ്ട്. സക്രാരി, കബേത്ത,തിരിക്കാലുകൾ മുതലായ സാമഗ്രികൾ ശേഖരിപ്പിച്ചു. ഈ പള്ളിക്കായി ഇളങ്ങുളം പള്ളിയുടെ അതൃത്തി അടുത്തു ഒരു കുരിശു സ്ഥാപിക്കുന്നതിന് വേണ്ട സ്ഥലം കിട്ടുന്നതിനു വളരെ പരിശ്രമിച്ചു.സ്ഥലം ഉറപ്പിച്ചു ഈ പള്ളികൈക്കാരന്മാ- രുടെ പേരിൽ കുറഞ്ഞോന്ന് സ്ഥലം തീറെഴുതി വാങ്ങി.

ടി.സ്ഥലത്ത് കുരിശു സ്ഥാപിക്കുകയും അതിനു വേണ്ടവിധത്തിൽ ഒരു കെട്ടിടവും തീർത്തു വിശു.അന്തോനീസ് പുണ്യവാന്റെ ഒരു ചെറിയ രൂപവും സ്ഥാപിച്ചു. കാണിക്കകൾ ഇടുന്നതിലേയ്ക്ക് പെട്ടിവയ്ക്കുകയും പ്രതിമാസം അഞ്ചും ആറും രൂപാ വീതവും, കൂടുതലായി ൧൨ രൂപാ വരെയും വന്നുകൊണ്ടിരുന്നതുമാകുന്നു.

- ള്ളിക്കൂടം മാനേജ്മെന്റ് ഏറ്റെടുക്കൽ.
ഇതിനിടയിൽ പള്ളിക്കൂടത്തിന്റെ മാനേജർ സ്ഥാനം വല്യപറമ്പിൽ കരോട്ട് വർക്കി പോത്തന്റെ കയ്യിൽ നിന്നും സ്വീകരിച്ചു. പള്ളിയിൽനിന്നും പിടി അരി പിരിപ്പിച്ചു ആവക പണത്തിൽ നിന്നും ഗ്രാന്റ് നീക്കി ബാക്കി അദ്ധ്യാപകരുടെ ശമ്പളം വകയ്ക്കും മറ്റും ചിലവ് ചെയ്തുവന്നു.

- പുണ്യവാന്റെ അത്ഭുതങ്ങൾ.

൧൯൧൩ മുതൽ വിശു.അന്തോനീസ് പുണ്യവാന്റെ അത്ഭുതങ്ങൾ തുടരെത്തുടരെ ഇവിടെ നടന്നുകൊണ്ടിരുന്നതിനും പുറമേ ൧൯൧൮- ൽ വിശേഷമായ അൽഭുതങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ആഴ്ചകൾ തോറുമുള്ള ചൊവാഴ്ച ദിവസങ്ങളിൽ വരുമാനങ്ങളും വർദ്ധിച്ചുകൊണ്ടിരുന്നു.

ഇദ്ദേഹം (വടാന അച്ചൻ ) പള്ളിക്കുവേണ്ടി കല്ലുകയ്യാലകൾ തീർപ്പിച്ചു. കുറെ തൈകളും ജനങ്ങളെക്കൊണ്ട് ദാനമായി വെപ്പിച്ചിട്ടുണ്ട്. സാമാനങ്ങൾ ഇറക്കുന്നതിനുള്ള ഒരു വണ്ടിയും കടച്ചിൽപ്പണികൾ വകക്കുള്ള ഒരു ചക്ര വണ്ടിയും ഈ പള്ളിക്കായി ബ.അച്ചൻ വാങ്ങിപ്പിച്ചിട്ടുണ്ട്.

- രവ് ചെലവ് കണക്കുകൾ.

൧൯൧൪ മുതൽ പള്ളിവക വരവ് ചെലവുകളുടെ കണക്കുകൾ പ്രതിഫലം കൂടാതെ തണ്ണിപ്പാറ കിഴക്ക് കുരുവിള മത്തായി എഴുതുകയും മറ്റുള്ള കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ,
൧.........................വല്യപറമ്പിൽ വടക്ക് ചാക്കോ പോത്തൻ.
൨........................പതിയിൽ മത്തായി മത്തായി.
൩.........................തണ്ണിപ്പാറ തെക്കേതിൽ ഇസഹാക്ക് തൊമ്മൻ.
൪..........................പടിഞ്ഞാറേതിൽ തൊമ്മൻ തൊമ്മൻ.
൫..........................കുന്നേൽ ഔസേപ്പ് തൊമ്മൻ.
൬........................മാക്കൽ ചാക്കൊ തൊമ്മൻ (വല്യപറമ്പിൽ ).
൭..........................പുൽത്തകിടിയിലായ മൈലാടിയിൽ തൊമ്മൻ മാത്തു.
൮.........................മുരട്ടുപൂവത്തിങ്കൽ ഇസ്സഹാക്ക് മാത്തു.
൯.........................കണികതോട്ടു തൊമ്മൻ ഔസേപ്പ്.
൧൦........................പുതുവയലിൽ മറ്റത്തിൽ മത്തായി മത്തായി.
൧൧......................ചെരിപുറത്തു ചെറിയത് വർക്കി.
൧൨.....................തറപ്പേൽ പൗലൂസ് പൗലൂസ്.
൧൩......................പുളിക്കൽ മത്തായി ഔര. എന്നിവർ ഓരോരുത്തരും ഓരോ വിഷമ ഘട്ടങ്ങളിൽ സഹായിച്ചിട്ടുണ്ട്.

കൂടാതെ പള്ളിക്കൂടം സംഗതികളേപ്പറ്റി ആളുകളെ പ്രേരിച്ചു പണം പിരിക്കുന്നതി- ലേയ്ക്ക് മുൻ വിവരിച്ച രണ്ടാംപേരുകാരൻ മത്തായിയും ൧൧-)0 പേരുകാരൻ വർക്കിയും സഹായിച്ചിട്ടുണ്ടെന്നുള്ളത് പ്രസ്താവ്യമാണ്.

ഈ പള്ളിവകയ്ക്കായി ഇടവകക്കാരായ പലരും മറ്റു സ്ഥലനിവാസികളും കൊടുത്തിട്ടുള്ള ദാനങ്ങളുടെ വിവരം പള്ളിറിക്കാർട്ടിൽ ഉള്ളതാകുന്നു.

 (ചെങ്ങളം നിവാസികൾ നടത്തുന്ന  പ്രാർത്ഥന പ്രദക്ഷിണം )
 ൩- ണിയങ്ങാട്ട് ബ.മത്തായി അച്ചനും, അന്തോനീസു പുണ്യവാന്റെ അത്ഭുത പ്രവർത്തനങ്ങളും.

൧൯൧൯ മേയ്‌ മാസത്തിൽ മണിയങ്ങാട്ട് ബ.മത്തായി അച്ചനെ വീണ്ടും ഇവിടെ വികാരിയായി നിയമിക്കപ്പെട്ടു.അദ്ദേഹം മദുബഹാ വളപ്പിച്ചു ഓടിടുവിപ്പിക്കുക- യും അയ്ക്കലായുടെ തറയും നടുവിലത്തെ തൂണുകളും ഏതാനും പണി തീർപ്പിക്കയും ചെയ്തു.

ഇദ്ദേഹത്തിന്റെ കാലത്ത് വിശു.അന്തോനീസ്പുണ്യവാ- ന്റെ അൽഭുതങ്ങൾ നിമിത്തം നാനാജാതി മതസ്ഥരും വന്നു നേർച്ചകാഴ്ച്ചകൾ നടത്തുകയും ചൊവ്വാഴ്ച്ച ദിവസം ആയിരത്തിഅഞ്ഞൂറുരൂപാ വരെ വരുമാനവും ഉണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലത്ത് ഓരോ സംഗതികളെക്കുറിച്ചും അന്വേഷിക്കുന്നതിനു ഈ ഇടവകയിൽ പലരെയും നിയമിച്ചിരുന്നു. ഈൗ അവസരങ്ങളിൽ വിദേശികളും, സ്വദേശികളും ആയ പല കുബേരന്മാരും, സാധുക്കളുമായി നാനാജാതിമതസ്ഥരും കുടുംബ സഹിതമായിയും, അല്ലാതെയും, അറാവ്യാധികൾ ക്കും, പിശാചുബാധ- കൾക്കും, സന്താനമില്ലായ്കയാലും, ഇങ്ങനെ പലപല വക കൾക്കായി ഓരോരുത്ത-രുടെയും നിശ്ചയമനുസരിച്ച് മനുഷ്യർക്ക്‌ ഗതാഗതം ചെയ്യുന്നതിന് യാതൊരു സൗകര്യമില്ലാത്തതും, കാട്ടുപ്രദേശവുമായ ഈ സ്ഥലത്തു വന്നു അവരവരുടെ നിശ്ചയമനുസരിച്ചുള്ള നേർച്ച കാഴ്ചകളും മറ്റും കഴിക്കുന്നതിനും കുമ്പസാരിച്ചു ശുദ്ധകുർബാന ഉൾക്കൊള്ളുന്നതിനും മറ്റുമായി ഓടിക്കൂടിക്കൊ ണ്ടിരുന്ന ആളുകളുടെ സംഖ്യ പറഞ്ഞറിയിക്കാവതല്ല.

പ്രത്യേകിച്ച്,പിശാച്ചുബാധയുള്ളവർ വിശു.പുണ്യവാന്റെ ഈ പ്രതിരൂപം കാണുന്ന സമയം അലച്ചു വീണ് കരഞ്ഞും ഉണ്ടാക്കുന്ന ഭയങ്കര ശബ്ദത്തിന്റെ മുഴക്കങ്ങൾ വളരെ അൽഭുതകരമായിട്ടുള്ളതാണ്. എന്നാൽ വന്ന അപേക്ഷക്കാരുടെ ദീനവിവരങ്ങളും മറ്റും പള്ളിവക ഒരു പുസ്തകത്തിൽ വ്യക്തമായി എഴുതീയിട്ടുണ്ട്. കൂടാതെ,
കുടകശ്ശേരിൽ അബ്രാഹം അച്ചനും ചെങ്ങള മാഹാത്മ്യം കവിതയും.

കുടകശ്ശേരിൽ ബ.അബ്രഹാം അച്ചൻ പ്രമേഹത്താൽ ഉണ്ടായിട്ടുള്ള ദീനത്തിനു ആശ്വാസം കിട്ടുന്നതിനു വിശു.പുണ്യവാന്റെ അത്ഭുതങ്ങളെയും, ജനങ്ങളുടെ സുഖക്കേടിന്റെ വിവരങ്ങളേയും, ആളുകളുടെ വരവുകളെയും കുറിച്ച് ൧൯൨൦ മേയ് ൨൮-)o തിയതി "ചെങ്ങളമാഹാത്മ്യം" എന്നൊരു കവിത അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തിട്ടുണ്ട്.

ബ.വികാരി മുഖാന്തിരം ഈ പള്ളിക്ക് വേണ്ടതായ വെള്ളിക്കുരിശുകൾ, കാസാ, ധൂമക്കുറ്റി മുതലായ സാമാനങ്ങൾ ശേഖരിപ്പിക്കുകയും ചങ്ങനാശ്ശേരി മിസത്തിന്റെ നീ.വ.ദി.ബ.കുര്യ്യാളശേരിയിൽ മാർതോമ്മ മെത്രാനച്ചൻ തിരുമനസ്സ്  കൊണ്ട് ൧൯൨൦ ജൂണ്‍ ൫-)൦ തിയതി ആദ്യമായി ഈ പള്ളിയിൽ വിസീത്തയ്ക്കായി വരികയും തത്സമയങ്ങളിൽ വേണ്ടപരിശ്രമം ചെയ്യുന്നതിന് ജനങ്ങളെ സൊരുമിപ്പിച്ചു നടത്തിക്കുകയും ഇടവകക്കാരുടെ ഒരു മംഗളപത്രം കൊടുപ്പിക്കുകയും തിരുമനസ്സുകൊണ്ടു ആയതിനെ സ്വീകരിക്കുകയും ചെയ്തു. അനന്തരം ഈ പള്ളിക്കായി അയ്യായിരത്തിൽ ചില്വാനം രൂപയ്ക്ക് അഞ്ചേക്കർ സ്ഥലത്തോളം വസ്തു വാങ്ങിപ്പിച്ചിട്ടുണ്ട്. മുറിക്കെട്ടിടത്തെ ചേർത്തുള്ള ചായ്പ്പുകളും കുശിനിയും പുതുതായി ഒരു കിണറും തീർപ്പിച്ചിട്ടുണ്ട്.

- കൈപൻപ്ലാക്കൽ പെ.ബ.അബ്രാഹം അച്ചൻ.

കൊഴുവനാൽ പള്ളി ഇടവക കയ്പൻപ്ലാക്കൽ പെ.ബ.അബ്രാഹം അച്ചനെ ൧൯൨൦ ജൂണ്‍ മാസത്തിൽ വികാരിയായി നിയമിക്കപ്പെട്ടു. ൧൯൨൦ ഡിസംബറിൽ ടി. പള്ളിക്കൂടം വല്യപറമ്പിൽ കരോട്ട് വർക്കി പോത്തൻ മുതൽപേരിൽനിന്നും പള്ളിക്കായി പ്രതിഫലം ഇല്ലാതെ കൈക്കാരന്മാരുടെ പേരിൽ എഴുതി വാങ്ങിപ്പിച്ചു. കൂടാതെ പള്ളിവകയ്ക്കായി തെക്കുവശത്തു ഒരുമുറി കെട്ടിടം പണിയുന്നതിന് ബലമായി അടിത്തറയും തൂണുകളും പണിയിപ്പിച്ചു ഉത്തരംവച്ചു മേൽപുരകെട്ടിച്ചും ആയതിൽ കുർബാന ചൊല്ലുന്നതിനു അനുവദിപ്പിച്ചുകൊണ്ടു അയ്ക്കാലയുടെ പണി തീർപ്പിച്ചു ഓടിറക്കിക്കുകയും മുൻപണിയിച്ചിട്ടുള്ള മദുബഹാ ഭാഗ്യദോഷത്താൽ ഇടിഞ്ഞുവീഴുകയും ഉടനെതന്നെ പെ.ബ. അച്ചന്റെ പരിശ്രമത്താൽ ജനങ്ങളെക്കൊണ്ട് ആയത് ഉടനെ മാറ്റിച്ചു വീണ്ടും മദുബഹായുടെ മുൻവശത്തായി അൾത്താരി എടുത്തു വയ്പിച്ചു.പള്ളി വെഞ്ചരിച്ചു കുർബാന ചൊല്ലുന്നതിനും അനുവാദം വാങ്ങി കർമ്മങ്ങൾ നടത്തുകയും ചെയ്തു. ആനിക്കാട്ടു പള്ളിക്കാരുമായി ഉണ്ടായിരുന്ന ഇടവക തർക്കങ്ങൾ സമാധാനത്തിൽ തീർപ്പിച്ചു ഇടവകയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.

മൂന്നാം ക്ലാസുവരെയുള്ള പള്ളിക്കൂടം ൪-)൦ ക്ലാസ്കൂടി ഇട്ട് ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആക്കുകയും പിന്നീട് ൫-)൦ ക്ലാസ് കൂടിഇട്ട് ഒരു വി.എം. സ്കൂൾ ആക്കുകയും ചെയ്തു.

പുതുതായി കുശിനി, കുമ്മായപ്പുര, പീടികകൾ, മുതലായവ പണിയിപ്പിച്ചതിനും പുറമേ ഒരു അഞ്ചൽ പെട്ടിയും ഇദ്ദേഹത്തിന്റെ പരിശ്രമത്താൽ സ്ഥാപിച്ചു. ഇവിടെ സാമാനങ്ങളും മറ്റും കൊണ്ടുവരുന്നതിന് ആളുകളുടെ ഉപയോഗത്തിലെ- യ്ക്ക് വഴികൾ നന്നാക്കുന്നതിലേയ്ക്കായി ജനങ്ങളെ പ്രേരിപ്പിക്കുകയും അതിനു വേണ്ടി വളരെ ബദ്ധപ്പാടുകളും ഏറ്റിട്ടുണ്ട്. ഇതിനുംപുറമേ കത്തോലിക്ക യുവജനസംഘം സ്ഥാപിച്ചും അതിന്റെ അഭിവൃത്തിക്കായി ഒരു ഭാഗ്യക്കുറി നടത്തി കുറെ പണം ശേഖരിക്കുകയും ചെയ്തു. വിശു. പ്ര൦. മൂ.സ.സ്ഥാപിച്ചു.

പെ.ബ.വികാരിഅച്ചന്റെ കൈയിൽനിന്ന് ഒരുകുളം വെട്ടിക്കുന്നതിനു ആരംഭിക്കുന്നതിനു ആരഭിക്കുകയും നടയ്ക്ക് വേണ്ടതായ കരിങ്കല്ലുകൾ കീറിച്ചു കൊത്തിക്കുകയും ചെയ്തിട്ടുണ്ട്. ടി. രണ്ടര കോലോളം താഴ്ചയിൽ കുഴിപ്പിക്കുകയും ഇദ്ദേഹത്തിന്റെ ശ്രമത്താൽ ഒൻപതേക്കറോളം സ്ഥലം മൂവായിരത്തിൽ ചില്വാനം രൂപാ കൊടുത്ത് വാങ്ങിച്ചിട്ടുണ്ട്. നൂറ്റി ചില്വാനം തെങ്ങുംതൈകളും വെപ്പിച്ചിട്ടുണ്ട്. ൧൯൨൫ ഏപ്രിൽ ൨൦ )൦ തിയതി വരെ ഇവിടെ വികാരി ആയി ജോലിനോക്കി.

സാംസ്കാരിക ചെങ്ങളത്തിന്റെ പതനം .
 ൫- തൈയിൽ പെ. ബ.സ്കറിയാച്ചൻ.

൧൯൨൫ ഏപ്രിൽ ൨൩ )o തിയതി തൈയിൽ പെ.ബ.സ്കറിയ അച്ചൻ ഇവിടെ വികാരി ആയി നിയമിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ പരിശ്രമത്താൽ ഈ പള്ളിയുടെ മദുബഹാ പലകകൊണ്ടു വളയ്ക്കണമെന്നു ഏതാനും ജനങ്ങൾക്കുണ്ടായിരുന്ന അഭിപ്രായത്തെ തീർത്തു ഏകോപിപ്പിച്ചു എന്നാളത്തേയ്ക്കും ജനങ്ങൾക്കും പള്ളിക്ക് ഉപകരിക്കുന്ന വിധത്തിൽ മുൻസ്ഥിതിയിൽ തന്നെ കല്ലുകൊണ്ടും വളപ്പിക്കുകയും അതിനു വേണ്ട ശ്രമങ്ങൾ ചെയ്യുകയും ആയതിന്റെ പണികൾ സകലതും പൂർത്തിയാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭരണാരംഭത്തിൽ മാനേജ്മെന്റു ഇദ്ദേഹത്തിനു ഇല്ലാതിരുന്നിട്ടും രണ്ടു ക്ലാസുകൂടി ഇട്ടു നടത്തുന്നതിനു വേണ്ട പരിശ്രമങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഏറ്റു മുൻ പള്ളിക്കൂടത്തിനോട് ചേർത്തു ഒരു കെട്ടിടം തീർപ്പിച്ചു.

ഒരു നൂറ്റാണ്ടിന്റെ പ്രതീക്ഷകൾ മണ്‍കൂനയായിത്തീർന്നപ്പോൾ   


മുൻ പറയപ്പെട്ട മദുബഹായിൽ അൽത്താരി കെട്ടിക്കുകയും സിമന്റു ഇടീക്കുകയും ആയതിലേയ്ക്ക് വേണ്ട പണികൾ ഭംഗിയായി നടത്തിയ്ക്കുകയും ചെയ്തു. ഈ മദുബഹായിൽ ചൊല്ലുന്നതിനു കൽപ്പന വാങ്ങി വെഞ്ചരിച്ചതിൽ ആദ്യമായി ദിവ്യപൂജ അർപ്പിച്ചത് ഈ പള്ളിയുടെ അസ്തേന്തി പൈങ്ങോളം പള്ളി ഇടവക നടയത്തു ബ. ചാക്കൊച്ചൻ ആണെന്നുള്ളത്‌ പ്രസ്താവ്യമാണ്. പള്ളിമുഖവാരത്തിൽ ഏതാനും പണികൾ തീർപ്പിച്ചു പുതുതായി ഒരു കുരിശു സ്ഥാപിക്കുകയുണ്ടായി. ഇതുകൂടാതെ ഈ പള്ളിയിലേയ്ക്ക് എളുപ്പമാർഗ്ഗത്തിൽ കാഞ്ഞിരമറ്റത്തുനിന്നും ഉള്ള വഴിയെ നന്നാക്കിച്ചു റോഡാക്കിത്തീർക്കുന്നതിനുള്ള പരിശ്രമങ്ങൾ ചെയ്തു.
 - ഹപ്രവർത്തകന്മാർ.
 ൧.    മണ്ണൻചേരിൽ ബ.തോമ്മാച്ചൻ 
൨.   മുറിഞ്ഞകല്ലിൽ ബ. തോമ്മാച്ചൻ 
൩ .   എളംതുരുത്തിൽ ബ.ലൂക്കാച്ചൻ 
൪.     മൂങ്ങാമാക്കൽ ബ.മത്തായി അച്ചൻ 
൫.     കോടിക്കുളത്ത് ബ.മത്തായി അച്ചൻ 
൬.    നടയത്തു ബ.ചാക്കോച്ചൻ 

- സ്ഥാപനങ്ങൾ.

 വി.എം.സ്കൂൾ...............................  ൧ 
പീടികകൾ ......................................... 

 - ന്യാസ്ത്രീകൾ.

 ൧ .............വല്യപറമ്പിലായ മാക്കൽ ബ.ലദുവിന.
൨.............കുന്നേൽ ബ.ക്ലാര.
൩ ...........  പറഞ്ഞൊപ്പു കഴിഞ്ഞ കന്യാസ്ത്രീ ....൧

- നസ്ഥിതി-

പ്രതിവർഷം ൪OOO-ത്തോളം രൂപാ വരവുണ്ട്. തിരുവാഭരണങ്ങളും മറ്റുമായി 
൯000- ത്തോളം രൂപയ്ക്ക് സ്ഥാവരവസ്തുക്കളിലായി പതിനെണ്ണായിരം രൂപായ്ക്കും ഉണ്ട്. ഉഭയത്തിനു കൊടുത്തത് തിരികെ വാങ്ങുവാനുള്ളത് ൪000 രൂപയോളം ഉണ്ട്.
 
- വേദപ്രചാരം-

മാസം തോറും മൂന്നു രൂപയോളം പിരിവുണ്ട്.

- ജനസംഖ്യ.

വീട് എണ്ണം .......................................................... ൧൮൧ 
ജനസംഖ്യ ............................................................. ൧൨൧൭ 
പുതുക്രിസ്ത്യാനികളുടെ വീട് എണ്ണം ........ ൪൧ 
ടി .ജനങ്ങളുടെ എണ്ണം .......................................൧൭൯ 

                                                                     --------------------------------------

Samstag, 28. Juni 2014

ധ്രുവദീപ്തി // Panorama / ചെങ്ങളം പള്ളിയുടെ ചരിത്ര സംക്ഷേപം. / സമ്പാദകൻ-ടി.പി.ജോസഫ് തറപ്പേൽ


ധ്രുവദീപ്തി // Panorama / 

ചെങ്ങളം പള്ളിയുടെ ചരിത്ര സംക്ഷേപം. /  

സമ്പാദകൻ-
ടി.പി.ജോസഫ് തറപ്പേൽ



( കേരളത്തിലെ സീറോമലബാർ സഭയുടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ (മുൻ ചങ്ങനാശ്ശേരി അതിരൂപതയിൽ) ഒരു പുരാതന ഇടവകപ്പള്ളിയാണ് ചെങ്ങളത്തുള്ള വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയം. ഒരു നൂറ്റാണ്ട് കാലം മുമ്പ് ഉണ്ടായിരുന്ന ചെങ്ങളം നിവാസികളുടെ കഠിനാദ്ധ്വാനം സാക്ഷാത്ക്കരിക്കപ്പെട്ട അടയാളമായിരുന്നു ചെങ്ങളം പള്ളി. 

ഒരു നൂറ്റാണ്ടു മുമ്പ് നിർമ്മിക്കപ്പെട്ട ചെങ്ങളം പള്ളിയുടെ സ്ഥാപന ചരിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭ്യമായ എല്ലാ രേഖകൾക്കും മൂലരേഖകൾക്കും അക്കാലഘട്ടത്തിലെ പ്രായോഗിക ഭാഷാ പ്രയോഗങ്ങൾക്കും ഘടനയ്ക്കും ഒട്ടുംതന്നെ മാറ്റമില്ലാതെ വായനക്കാർക്ക് ഒരു " ചരിത്ര സംക്ഷേപമായി" പ്രസിദ്ധീകരിക്കുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഭാവി തല മുറകൾക്ക് ഇതൊരു ചരിത്ര രേഖയാകട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും വിശിഷ്യ ശ്രീ. ടി.പി. ജോസഫ് തറപ്പേലിനും ഹൃദയപൂർവം നന്ദി- ധ്രുവദീപ്തി ) .

പ്രാരംഭം

ഭാഗ്യസ്മരണയ്ക്കർഹനായ ൧൦.)൦ പീയൂസ് മാർപ്പാപ്പാ തിരുമനസുകൊണ്ട് തിരുസഭയെ ഭരിച്ചിരുന്ന സുവർണ്ണകാലത്തിൽ ശ്രീ മൂലം തിരുനാൾ പൊന്നുതമ്പുരാൻ തിരുമനസുകൊണ്ട്‌ വഞ്ചി രാജ്യാധിപതിയായിരി ക്കയിൽ, ദിവാൻ ബഹദൂർ എം.കൃഷ്ണൻ നായർ അവർകൾ ദിവാൻജി യായിരുന്ന കാലത്തിലും
 
ടി.പി.ജോസെഫ് 
തറപ്പേൽ
നി. വ. ദി. ശ്രീ. ചങ്ങനാശ്ശേരി മിസത്തിന്റെ വികാരി അപ്പോസ്തോലിക്കാ ആയ കുർയ്യാള ശേരിൽ മാർതോമ്മാ മെത്രാനച്ചന്റെ കാലത്തു, ൧൯൧൨- ൽ ചെങ്ങളം എന്ന ഈ സ്ഥലത്ത് ഒരു കുരിശു സ്ഥാപിക്കുന്നതിലേക്കായി വല്യ പറമ്പിൽകരോട്ടു വർക്കിപോത്തനും, ചെങ്ങള ത്ത് അവിരാ മാത്തുവും കൂടി ഇവിടെ ഒരു കുരിശു സ്ഥാപിക്കുന്നതായിരുന്നാൽ നമ്മടെ ഈ ഇടങ്ങളിലുള്ള ആടുമാടുകളുടെയും മറ്റും പൊടുംന്നനവെ ഉള്ള ചാവും ഈ ദേശത്തിലുള്ള വസന്തക്ലേശവും നീങ്ങിപ്പോകുന്നതിനും പുറമേ ഇവിടെ അടുത്തുള്ള പുലയരും മറ്റും സത്യവേദത്തിൽ ചേരുന്നതിനും ഇടയുള്ളത് കൂടാതെ ഈ സ്ഥലം മേൽപറഞ്ഞ ആളുകളുടെ "നമ്പര" (കോഴിവെട്ട്, തേങ്ങയേറ്)  ഉപയോഗിക്കുന്ന സ്ഥലമാകകൊണ്ട് ഇവിടെ കുരിശ് സ്ഥാപിക്കുന്നതായിരുന്നാൽ പിശാചുക്കളുടെ ബാധ ഈ ദേശത്തിൽനിന്നും മാറി പ്പോകുന്നതാണെന്ന് വിശ്വസിച്ചു പരസ്പരം പറയുകയും അങ്ങനെ ഇവിടെ കുരിശു സ്ഥാപിക്കുന്നതിന് അനുവദിക്കുന്നതായിരുന്നാൽ എന്റെ പേർക്ക് (പേജ് -2 ) അഞ്ചുപറ വിത്തിന് സ്ഥലം ദാനമായി തരുവിപ്പിച്ചു കൊള്ളാമെന്നും, അല്ലാത്തപക്ഷം എന്റെ അവകാശപ്രകാര- മെങ്കിലും ഇവിടെത്തന്നെ തന്നുകൊള്ളാമെന്നു വാഗ്ദാനം ചെയ്തു പിരിയുകയും ചെയ്തു.

ടി. കരോട്ടു വർക്കി പോത്തൻ ഇതേസംബന്ധിച്ചു ഗൂഢമായി ആലോചിച്ച് ആരുടെ നാമത്തിൽ കുരിശു കുരിശു സ്ഥാപിക്കണമെന്ന് വിചാരിച്ചു നിത്യാരാധന പുസ്തകം  എടുത്തു പ്രത്യേകിച്ച് നോക്കിയതിൽ പല പുണ്യവാന്മാരുടെയും പുണ്യവതികളുടെയും പടങ്ങളും കാണുകയും, ഇതിൽ മറിച്ച് ആദ്യമായി കിട്ടുന്ന ആളിന്റെ നാമത്തിൽ കുരിശു സ്ഥാപിക്കണമെന്ന് നിശ്ചയിച്ചു ധ്യാനത്തോടുകൂടി പുസ്തകം മറിക്കുകയും വിശു. അന്തോനീസു പുണ്യവാന്റെ പടവും, പുണ്യവാനെപ്പറ്റി ചുരുങ്ങിയതായ ഒരു വിവരണവും കണ്ടുകിട്ടി.

ആയതിനെ മനസിലുറപ്പിച്ചു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ടി.മാത്തുവിന് ഒരു തെക്കൻപനി പിടിപെടുകയും,വൈദ്യന്മാരാൽ അസാദ്ധ്യമെന്നു വിധിക്കപ്പെടുകയും, ഈയാളിന്റെ സകല കാര്യങ്ങളും ടിയാന്റെ ജേഷ്ടനായ അയ്പ്പിനെ ഭരമേൽപിക്കുകയും ചെയ്ത അവസരങ്ങളിൽ വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും അവിടെ ഉണ്ടായിരുന്നിട്ടും ദീനക്കാരനായ ടി. മാത്തു, തങ്ങളിൽ വാഗ്ദാനം ചെയ്ത സംഗതിയെക്കുറിച്ചു യാതൊന്നും പറയാതെ ഇരുന്നതിനാൽ വ്യസനപൂർവം ടി. വർക്കി പോത്തൻ ' ഈ ആളിനെ ഈ ദീനത്തിൽനിന്ന് രക്ഷിക്കുന്നതിനു ദൈവത്തിൽ മദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനായി ഈ ആളിനെ തൊട്ടു വിശു. അന്തോനീസ് പുണ്യവാനോട് അപേക്ഷിച്ചിട്ടുള്ളത് വളരെ രഹസ്യമായിട്ടുള്ളതാണ്.

പ്രത്യേക ദൈവസഹായത്താലും, പുണ്യവാന്റെ മദ്ധ്യസ്ഥത്താലും, പുനർജ്ജീവിച്ചതുപോലെ ദീനം സുഖമാകുകയും, അപേക്ഷയുടെ രഹസ്യം ടി. മാത്തുവിനോട് പറയുകയും ചെയ്ത സമയം മുന് വാഗ്ദാനപ്രകാരം ഒക്കെയും നടക്കുന്നതിലേയ്ക്ക് യാതൊരു തടസവും ഇല്ലെന്നു വീണ്ടും പറയുകയുണ്ടായി. പിന്നീട് അതിനായി പരിശ്രമിച്ചു ആനിക്കാട്ടു പള്ളിയുടെ ബ. വികാരി അച്ചനോട് ഈ രഹസ്യങ്ങൾ അറിയിക്കുകയും അദ്ദേഹം തക്ക സമാധാനം തരികയും ചെയ്തിട്ടുണ്ട്. (പേജ് 3)

 Demolished St.Antony's Church Chengalam
നിങ്ങളുടെ അപേക്ഷപ്രകാരം ഒരു ഹർജി എഴുതി സമക്ഷത്തിൽ കൊടുക്കുന്നതിനു ആജ്ഞാപിക്കുക യും അതനുസരിച്ച് ഞങ്ങളും മറ്റും ഒപ്പിട്ടതിനും പുറമേ പുലയരും, മറ്റു ഇംഗ്ലീഷിൽ ചേർന്നവരുമായി കുറെ കൈഒപ്പിട്ട് ഒരപേക്ഷ ചങ്ങനാശ്ശേരി മിസ്സത്തിന്റെ എ.പെ.പെ.ബ കുർയ്യ്യാളശേരിൽ മാർതോമ്മാ മെത്രാനച്ചൻ തിരുമനസുകൊണ്ട് ഞങ്ങളുടെ ഇടവകയായ ആനിക്കാട്ടു പള്ളിയിൽ ൧൯൧൨ നവംബർ ൧൫-ന് വിസീത്തയ്ക്കായി വന്നസമയം, ടി. പള്ളി വികാരിയായിരുന്ന അയ്യങ്കനാൽ ബ.യൗവുസേപ്പച്ചന്റെ പ്രത്യേക സഹായത്താലും ഞങ്ങളുടെയും, പുലയരുടെയും, അപേക്ഷപ്രകാരവും ടി. സ്ഥലത്ത് ഒരു കുരിശ് സ്ഥാപിക്കുന്ന തിനുള്ള അപേക്ഷ എ. പെ. പെ.ബ. പിതാവിന്റെ കൈയ്യിൽ കൊടുക്കുക യും അതേസംബന്ധിച്ചു ആലോചി ച്ചാൽ, ടി. പള്ളികൈക്കാരന്മാരുടെ പേർക്ക് ആ സ്ഥലം തീറെഴുതി വാങ്ങിക്കുന്നസമയം കുരിശ് സ്ഥാപിക്കുന്നതിന് അനുവദിക്കുന്നതാണെന്ന് കല്പന ഉണ്ടാകുകയും ചെയ്തു.

൧൦൮൮ കുംഭം ൮ ന് (൧൯൧൩-ഫെബ്രുവരി-൧൯-)൦ ന് ) കല്പനപ്രകാരം ടി. മാത്തുവിന്റെ കുഡുംബത്തിൽനിന്നും ഒരേക്കർ സ്ഥലം ദാനമായി ടി. പള്ളികൈക്കാരന്മാരുടെപേർക്ക് ഒഴിഞ്ഞെഴുതി കൊടുക്കുകയും ഇതേ സംബന്ധിച്ച്, ടി. കുഡുംബത്തിലേയ്ക്ക് പള്ളിയിൽനിന്നും രണ്ടു ഒറ്റ കുർബാന വീതം ആണ്ടുതോറും നടത്തുന്നതിലേയ്ക്ക് ആധാര നിശ്ചയം ചെയ്തു. ടി. വകയ്ക്കുള്ള ചിലവ് വല്യപറമ്പിൽ കരോട്ട് വർക്കി പോത്തന്റെ കൈയ്യിൽനിന്നു തനിച്ചുമാകുന്നു. എ.പെ.പെ.ബ.പിതാവിന്റെ മുൻകല്പന യനുസരിച്ചു ആധാരം വാങ്ങിക്കുകയും പിന്നീട് ഗവർന്മേന്റിനെ ബോധിപ്പിച്ച് അനുവാദം വാങ്ങുന്നതിനായി എ.പെ.പെ.ബ. പിതാവിന്റെ കല്പനയ്ക്കതാവശ്യപ്പെട്ടതിനാൽ തദവസരത്തിൽ എ.പെ.പെ.ബ. പിതാവു് വിശീത്തയിലായിരുന്നതുകൊണ്ട് രാമപുരത്തു പള്ളിയിൽ ചെന്ന് തിരുമേനിയെ കണ്ടു അപേക്ഷ കൊടുക്കുന്നതിനായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും (പേജു നാല് ) മാക്കൽ തൊമ്മൻ ചാക്കോയും കൂടിപോയി.

എ. പെ .പെ .ബ . മെത്രാനച്ചൻ തിരുമനസുകൊണ്ട് ൧൯൧൩ മേടം ൧൩-) 0 ന്  അനുവദിച്ച് ആനിക്കാട്ടുപള്ളിയുടെ ബ. വികാരി അച്ചന് കല്പന തരികയും, അതുസഹിതം ൧൦൮൮ മേടം-16-)-ന് ഗവർമ്മെന്റിനെ ബോധിപ്പിക്കുന്ന തിലേയ്ക്കായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, ചെങ്ങളത്ത് അവിരാമാത്തുവും, വല്യപറമ്പിൽ തെക്ക് ചാക്കോമാത്തുവും, വല്യപറമ്പിൽ ചാക്കോദേവസ്യായും, ഇങ്ങനെ നാലുപേർ കൂടിപോകയും ഇവർക്ക് സഹായമായി ആനിക്കാട്ടു പള്ളിവക സ്കൂളിൽ പഠിപ്പിച്ചിരുന്ന പള്ളം സ്വദേശിയായ രാമൻപിള്ള എന്ന് വിളിച്ചുവരുന്ന അദ്ധ്യാപകനും ഞങ്ങളെ വളരെ സഹായിക്കുകയും വളരെ കഷ്ടപ്പാട് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

തത്സമയം ഗവർമ്മെന്റിൽ കൊടുത്തിട്ടുള്ള അപേക്ഷ ൧൦൮൮ മേടം ൧൮ -) o ന് (൧൯൧൩.ഏപ്രിൽ30-)O-തിയതി) മേലദ്ധ്യക്ഷന്റെ അനുമതി ഹാജരാക്കാത്തതു നിമിത്തം തള്ളുകയും; രണ്ടാമതുവീണ്ടും അപേക്ഷ മേലദ്ധ്യക്ഷന്റെ അനുമതികൂടി ചേർത്ത് ഒരുമ്പെട്ടു ചെന്ന സമയം പേഷ്കാർ യജമാനൻ അവർകൾ സർക്കീട്ടിലായിരുന്നതുകൊണ്ട്, സർക്കീട്ട് സ്ഥലത്തേയ്ക്ക് റജിസ്ട്രർ ചെയ്തയയ്ക്കുകയും റജിസ്ട്രർ ചെയ്തു അയച്ചതിനെപ്പറ്റി നടപടിനടത്താൻ പാടില്ലെന്ന് വീണ്ടും ഇണ്ടാസുകിട്ടുകയും മൂന്നാമതായി ജൂണ്‍ ൪-)-O തിയതി വക്കീൽ മുഖാന്തിരം എല്ലാവിവരങ്ങളും കാണിച്ചു അപേക്ഷ കൊടുക്കുകയും അപേക്ഷയിലെ താൽപര്യമനുസരിച്ച് ൧൨-) o തിയതി പാർവത്യകാർ വന്നു വിചാരണ നടത്തുകയും പിന്നീട് ൧൫-) o  തിയതി തഹശീൽദാരായ ആറുമുഖം കൃഷ്ണപിള്ള യജമാനൻ വന്നു സ്ഥലവിചാരണ നടത്തുകയും ഞങ്ങൾക്കനുകൂലമായി ദേവസ്വം അധികാരികളുടെയും മറ്റും മൊഴിവാങ്ങി വേണ്ടവിധം റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു.

ഇത് സംബന്ധമായി കരക്കാർ, മുറിക്കാർ എന്നിവരെക്കൊണ്ട് മൊഴി കൊടുപ്പിക്കണമെന്നു ഉള്ള ഉത്തരവനുസരിച്ച് കരക്കാരനായി ഒറ്റപ്ലാക്കൽ പരമേശ്വരപ്പണിക്കരെയും മുറിക്കാരനായി മാക്കൽ ഈഴവൻ കേളനെയും കൊണ്ടുപോയി മൊഴികൊടുപ്പിക്കുകയും (പേജു-5) ഈവകകൾക്കും മറ്റുമായി ഹർജിക്കാരുടെ കൈയ്യിൽനിന്നും എഴുപതുരൂപയോളം ചെലവുണ്ട്. ഇങ്ങനെ ഇരിക്കെ പ്രസ്തുത സ്ഥലത്ത് പള്ളിയും ശവക്കോട്ടയും വയ്ക്കുന്നത് വിഹിതമാണെന്ന് തോന്നുന്നില്ല എന്നു ഹജൂർക്ക് എഴുതി അയച്ചിട്ടുണ്ടെന്ന് വീണ്ടും ഇണ്ടാസ് വന്നപ്പോൾ ഞങ്ങൾക്കുണ്ടായ അതിയായ വ്യസനം എഴുതി അറിയിക്കാവുന്നതല്ല.

ഇങ്ങനെയിരിക്കുന്ന അവസരത്തിൽ പ്രത്യേക ഒരു ദൈവസഹായത്താൽ ഹജൂർകച്ചേരിയിൽ നിന്നും തിരു എഴുത്ത് വിളംബരം അനുസരിച്ച് ൧൯൧൩ -സെപ്റ്റംബർ ൨-നു, ൯൪- (94)ന്റെ നമ്പരായി അനുവദിച്ചു ഉത്തരവ് കിട്ടുകയും ചെയ്തു.

ടി. സ്ഥലത്ത് കുരിശു വയ്ക്കുന്നതിലേയ്ക്കായി എതുതടി വേണമെന്ന് ആലോചിക്കുകയും കുറിയിട്ടു നോക്കുകയും ചെയ്തതിൽ കാഞ്ഞിരത്തടി വേണമെന്ന് കിട്ടുകയും അത് തൽക്കാലം സാധിക്കാഞ്ഞതിനാൽ മുള്ളുവേങ്ങത്തടി വെട്ടി അറക്കുന്നതിനു ഒരുമ്പെടുകയും തത്സമയം ടി. വർക്കി പോത്തന്റെ കാലിന്റെ വിരലിനു വെട്ടുകൊള്ളുകയും അതുമുഖാന്തിരം കുറെ ദിവസം ഇരിപ്പിലാകുകയും ആ തടി കൊള്ളാഞ്ഞതിനാലും, കാഞ്ഞിരം കിട്ടാതെ വന്നതിനാലും വീണ്ടും എതുതടി വേണമെന്ന് കുറിഇടുകയും കാഞ്ഞിരംതന്നെ കിട്ടിയതുകൊണ്ട് ടി.തടി അന്വേഷിച്ചതിൽ പുരയിടത്തിൽ പോത്തൻ വർക്കി എന്ന ആളിന്റെ വക സ്ഥലത്തിൽ നിന്നിരുന്ന കാഞ്ഞിരത്തടി അനുവദിച്ചുതരികയും ആ തടിവെട്ടിഅറക്കുന്നതിലേയ്ക്കായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, വല്യപറമ്പിൽ തെക്ക് ചാക്കോ മാത്തുവും, തോട്ടുപുറത്തു ചാക്കോ കുര്യ്യാക്കോസും, ചാക്കോ ഔസേപ്പും, ചെങ്ങളത്തു അവിരാ മാത്തുവും കൂടി ചെന്ന് തടി വെട്ടി അറത്തുകൊണ്ട് പോരുകയും ഈ തടി ടി. വർക്കി പോത്തന്റെ സ്വന്തം കൈകൊണ്ടുതന്നെ ഒരു കുരിശുതീർത്തു.

താർമഷിയും ഇട്ടുവച്ചിരുന്നത് ൧൯൧൩  കന്നി ൨൮- നു  കുരിശു സ്ഥാപിക്കുന്നതിലേയ്ക്ക് വേണ്ടി പെരുമ്പഴ ബ.പീലിപ്പോസച്ചനും കൈക്കാരന്മാരും യോഗക്കാരും കൂടി മേലാവിൽ ബോധിപ്പിക്കുകയും ൨൧൩൫-)O നമ്പരായി ൧൯൧൩  കന്നി  ൨൯-)0 തിയതി അനുവദിച്ചു ആനിക്കാട്ടുപള്ളിയുടെ ബ.വികാരി അച്ചന് കല്പന കിട്ടുകയും കല്പനയിലെ താല്പര്യമനുസരിച്ച് ൧൯൧൩ തുലാം ൭-ന് (തുലാം 7) ആനിക്കാട്ടുപള്ളിയിൽ കൊണ്ടുചെന്നു വെഞ്ചരിച്ചു. പാട്ടുകുർബാനയും കഴിഞ്ഞ് പ്രദിക്ഷണത്തോടുകൂടി വന്നു ടി. സ്ഥലത്ത് കുരിശു സ്ഥാപിക്കുകയും വിശു. അന്തോനീസ് പുണ്യവാന്റെ നാമത്തിൽ ബ. വികാരിഅച്ചൻ ശിലാസ്ഥാപനം നിർവഹിക്കപ്പെടുകയും ഇതുകഴിഞ്ഞു അരിവിത്തുറപ്പള്ളിയുടെ വികാരിയായ അയ്യങ്കനാൽ ബ. യൌസേപ്പച്ചൻ വളരെ ദീർഘമായതും ഗൗരവമേറിയതും ആയ ഒരു പ്രസംഗം നടത്തുകയും ചെയ്തു. (പേജു-6 ) പൂഞ്ഞാറ്റിൽ പള്ളിയുടെ വികാരിയായ ബ. വടാന മത്തായി അച്ചനും കൂടി ഉണ്ടായിരുന്നു എന്നുള്ളത് പ്രസ്താവയോഗ്യമാണ്.

അരിവിത്തുറപ്പള്ളിയുടെ ബ. വികാരിഅച്ചൻ വളരെ മുൻപേതന്നെ ഇവിടെ സ്ഥാപിക്കുന്നതിലേയ്ക്കായി വിശു. അന്തോനീസ് പുണ്യവാന്റെ ഒരു ബസ്കി രൂപവും ഇവിടെചേരാൻ മനസ്സുള്ളവരെകൊണ്ട് ഒപ്പിടുവിക്കുന്നതി ലേയ്ക്കായി ഒരു പുസ്തകവും വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനെ ഏൽപ്പിച്ചിരുന്നതിൽ ടി.ബസ്ക്കി രൂപം തത്സമയം ഇവിടെ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത് പ്രസ്താവയോഗ്യമാണ്. തലപ്പള്ളിയിൽനിന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളതിൽ ഒരു തുലാത്തോളം വരുന്നതായ ഒരു മണിയും മൂന്നു കതിനാക്കുറ്റിയും തന്നിട്ടുണ്ട്. കൂടാതെ വല്യപറമ്പിൽ ചാക്കോ പോത്തൻ ഒൻപത് തിരിയുള്ള ഒരു ഓട്ടുവിളക്കും വച്ചിട്ടുണ്ട്. ൧൯൧൩-ഒക്ടോബർ ൨൪-ന് നസ്രാണിദീപികയിലും ൧൯൧൩ ഒക്ടോബർ ൩൧-ന് സത്യനാദം എന്ന പത്രത്തിലും പരസ്യം ചെയ്തിട്ടുള്ളതും വാസ്തവമാണ്. ഈ വകയ്ക്കായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, ചെങ്ങളത്ത് അവിരാ മാത്തുവും, തോട്ടുപുറത്തു മാത്തൂ ചാക്കോയും വല്യ പറമ്പിൽ ചാക്കോ ദേവസ്യ മുതൽപേരുംകൂടി അന്നേദിവസത്തെ ഭക്ഷണച്ചിലവും സമ്മാനങ്ങളുമായി എഴുപതിൽ ചില്വാനം രൂപയും പന്ത്രണ്ടിൽ ചില്വാനപ്പറ അരിയും ചെലവാക്കിയിട്ടുണ്ട്.

ഇതുമുതൽ ദിവസംതോറുമുള്ള വിളക്ക് വയ്പ്,മണിയടി, സന്ധ്യകർമ്മം മുതലായത് മുടക്കം വരാതെ നടത്തിപ്പോരുന്നത്, തൊട്ടുപുറത്തു മാത്തൂചാക്കൊയും (പേജ്-7) ചെങ്ങളംതകടിയിൽ ഔസേപ്പ് മത്തായിയും വല്യപറമ്പിൽ ചാക്കൊപോത്തനും, ടി.കരോട്ട് വർക്കിപോത്തനുമായി രുന്നു. ൧൯൧൩ നവംബർ ൧൬-o തിയതി ഈ കുരിശുപള്ളിക്കാര്യ്യാദികളെ അന്വേഷിച്ചു നടത്തുന്നതിനായി തോട്ടുപുറത്തു മാത്തൂ ചാക്കൊയെയും, വല്യപറമ്പിൽ ചാക്കൊ ദേവസ്യാ യെയും, ടി .വർക്കി പോത്തനെയും മുതുകത്തോലിൽ ആയ പതിയിൽ മത്തായിമത്തായിയെയും, തെരഞ്ഞെടുത്തു അധികാരപ്പെടുത്തിയത് ആനിക്കാട്ടു പള്ളിയുടെ ബ. വി. പെരുമ്പഴ പീലിപ്പോസച്ചൻ ഈ നിശ്ചയം അനുസരിച്ച് നടത്തിവരവെ ൧൯൧൪ മിഥുനം ൧൩-)o തിയതി പതിയിൽ മത്തായിമത്തായിയെ നീക്കം ചെയ്ത് കൂടുതലായി പൂവേലിൽ ഔസേപ്പ് തൊമ്മനെയും, ചെങ്ങളത്തു അവിരാ മാത്തുവിനെയും നിശ്ചയിച്ചു.

ഇവർകൂടി ഒരു കിണറു ദാനമായി വെട്ടിത്തീർക്കുകയും പള്ളിമുറികെട്ടിടം പണിയിക്കുകയും മറ്റും ചെയ്തുവരവെ ൧൯൧൪ തുലാം ൬-)o നു കല്ലിട്ട തിരുനാൾ ആഘോഷിക്കുന്നതിനും ചിട്ടപ്രകാരം നടത്തുന്നതിലേയ്ക്ക് മനസ്സുള്ള ആളുകളുടെ പേരുവിവരംതോട്ടുപുറത്തു മാത്തൂ ചാക്കൊ, വല്യപറമ്പിൽ ചാക്കൊ ദേവസ്യ, ടി.കരോട്ട് വർക്കി പോത്തൻ, ചെങ്ങളത്ത് അവിരാ മാത്തൂ, പൂവേലിൽ ഔസേപ്പ് തൊമ്മൻ ഇവർ സമ്മതിച്ചിട്ടുള്ളപ്രകാരം ആളൊന്നുക്കു ൪ രൂപായും (നാല് രൂപാ) ഒരുപറ അരിവീതവും പള്ളിച്ചിലവിലേയ്ക്കായി നിശ്ചയിക്കുകയും കൂടുതൽ ചിലവ് വേണമെന്നു ഉണ്ടായിരുന്നാൽ പ്രസേന്തിയുടെ അഭിപ്രായപ്രകാരം നടത്താമെന്നുള്ളതും അനുവദിച്ചത് ടി .പള്ളിവികാരി പെരുമ്പഴ ബ. പീലിപ്പോസച്ചൻ എന്നാൽ ടി.ദിവസം കുർബാന നടത്തുന്നതിലേയ്ക്കും മറ്റും അനുവാദമില്ലാത്തതിനാൽ വിവരത്തിനു സമക്ഷത്തിൽ ൧൯൧൪ സെപ്റ്റംബർ- ൯-)o തിയതി ബ.വികാരി അച്ചനും കൈക്കാരന്മാരും യോഗക്കാരും കൂടി ബോധിപ്പിക്കുകയും അപേക്ഷപ്രകാരം കല്ലിട്ട ദിവസവും മിഥുനം ൧൩-)o തിയതി പുണ്യവാന്റെ തിരുനാൾ ദിവസവും ഇങ്ങനെ ആണ്ടിൽ രണ്ടു കുർബാനയും തിരുനാളാഘോഷവും നടത്തിക്കൊടുക്കുന്നതിലേയ്ക്കായി ആനിക്കാട്ടു പള്ളിയുടെ ബ.വികാരി അച്ചനു ച.മി.അഡ്മിനിസ്ട്രെറ്റർ (ച.മി.=ചങ്ങനാശ്ശേരി മിസ്സത്തിന്റെ  ) കണ്ടങ്കരി കുര്യ്യാക്കോസ് തിരുമനസ്സുകൊണ്ടു ൯൧൪ സെപ്റ്റംബർ ൧൦-)  തിയതി ൧൧൦൪-)  നമ്പ്രായി ഉണ്ടായിട്ടുള്ള കല്പ്പന(പേജ് 8 ) പ്രകാരം തിരുനാൾ ആഘോഷിക്കുന്നതിന് വേണ്ടി ചെങ്ങളമെന്ന ഈ സ്ഥലത്ത് ഉണ്ടായിരുന്ന കെട്ടിടത്തിൽ പാലപ്പലകകൊണ്ടും മറ്റും പുതുതായി ഒരു മദുബഹായും അൾത്താരി മുതലായവയും തീർത്ത്‌ ശരിപ്പെടുത്തുകയും ചെയ്തു.

ഈ വകയ്ക്കുള്ള തടികൾ വെട്ടി അറത്തിട്ടുള്ളതും മറ്റും വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, ചെങ്ങളത്തു അവിരാമാത്തുവും,വല്യപറമ്പിൽ തെക്ക് ചാക്കൊ മാത്തുവും തോട്ടുപുറത്തു ചാക്കൊ കുര്യ്യാക്കോസും, ടി.ചാക്കൊ ഔസേപ്പും ഇവർ പലർ കൂടി നടത്തിയിട്ടുള്ളതാകുന്നു. ഇവരുടെ മേൽനോട്ടത്തിലേയ്ക്കായി തച്ചപറമ്പത്തു അയ്പ് അവിരായും കണികതോട്ടു തൊമ്മൻ തൊമ്മനും ഉണ്ടായിരുന്നത് കൂടാതെ കൊഴുവനാൽ പള്ളി ഇടവകക്കാരനായ താമരശേരിൽ സംസ്കൃത പണ്ഡിതനും വിദ്യാസമ്പന്നനുമായ മാത്തൂ ആശാനും വളരെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും ചെയ്തു സഹായിച്ചിട്ടുണ്ടെന്നുള്ളത് പ്രസ്താവയോഗ്യമാണ്.

ചെങ്ങളം പള്ളിയിലെ വിശുദ്ധ അന്തോനീസ് പുണ്യാളൻ
മുൻ നിശ്ചയമനുസരിച്ച് ൧൯൧൪ തുലാം ൬-) o നു കല്ലിട്ട തിരുനാൾ കഴിക്കുന്നതിനു ആദ്യമായി കുറി കിട്ടിയത് തോട്ടുപുറത്തു മാത്തൂ ചാക്കൊയ്ക്ക് മുറപ്രകാരം തിരുനാൾ ആഘോഷിക്കുന്നതിനു ഒരുമ്പെടുകയും ടി. തിരുനാൾ കഴിപ്പിക്കുന്നതിലേയ്ക്കായി ആനിക്കാട്ടുപള്ളിയുടെ ബ. വികാരി അച്ചനും കൊച്ചയ്യങ്കാൻ  ബ.തോമ്മാ അച്ചനും മറ്റുമുണ്ടായിരുന്നു. ആദ്യമായി ഈ സ്ഥലത്ത് ദിവ്യപൂജ അർപ്പിച്ചത് കൊച്ചയ്യങ്കാൻ ബ.തോമ്മാ അച്ചൻ ആണെന്നുള്ളത്‌ സ്പഷ്ടമായിട്ടുള്ളതാണ്. പ്രസംഗം നടത്തിയിട്ടുള്ളത് ബ. വികാരി അച്ചനാണ്. അന്നേദിവസം എഴുപതു രൂപയോളം കൂലിയുള്ളതായ വിശു.അന്തോനീസ് പുണ്യവാന്റെ കൊത്തുരൂപം ആലുങ്കൽതാഴത്ത് മാണി മാണി ദാനമായി ഈ പള്ളിക്ക് വെയ്ക്കുകയും ചെയ്തിട്ടുള്ളതും വിസ്മരിക്കത്തക്കതല്ല. പുണ്യവാളന്റെ രൂപം വെക്കുന്നതിനുള്ള രൂപക്കൂടും അലമാരിയും പണി ചെയ്തിട്ടുള്ളത് ടി. വർക്കി പോത്തൻ മുതൽ പേരാണെന്നുള്ളതും സ്മർത്തവ്യമാണ്. 

പുതുക്രിസ്ത്യാനികളുടെയും മറ്റും ഉപയോഗത്തിലേയ്ക്കായി ഒരു(പേജ്-9) പള്ളിക്കൂടം കെട്ടിയുണ്ടാക്കി കുറെ പുലകുട്ടികളെ വച്ചു ടി .വർക്കി പോത്തൻ പഠിപ്പിക്കുകയും പിന്നീട് ആനിക്കാട്ടുപള്ളിവക സ്കൂളിൽ പരിശോധനയ്ക്കായി രാജശ്രീ. അലക്സാണ്ടർ ഇൻസ്പെക്റ്റർ അവർകൾ വന്നപ്പോൾ അദ്ദേഹത്തിൻറെ സമക്ഷത്തിൽ ടി.വർക്കിപോത്തൻ മുതൽപേർ അപേക്ഷകൊടുക്കുകയും ഉടനെതന്നെ അനുവദിച്ചു ഉത്തരവുണ്ടാകുകയും ഇതു സംബന്ധമായി എഴുത്തുകുത്തുകളും മറ്റും നടത്തുന്നതിനു ടി.സ്ക്കൂളിന്റെ മാനേജരായി  ടി.വർക്കി പോത്തനെതന്നെ നിയമിക്കുകയും അതുമുതൽ ഉത്തരവനുസരിച്ച് പഠിത്തം പള്ളിമുറിയിൽ ആരംഭിക്കുകയും പള്ളിക്കൂടം പണിയുന്നതിനു കല്ലുകൾ വെട്ടിക്കുകയും തടികൾ അറക്കുകയും അയൽവാസികളുടെ പ്രത്യേക സഹായത്താലും മറ്റും മിക്കവാറും പണികൾ പെട്ടെന്ന് തീർത്ത്‌ പള്ളിക്കൂടത്തിൽ പഠിത്തം ആരംഭിക്കുകയും അദ്ധ്യാപകന്മാരെ നിയമിക്കുകയും ചെയ്തു.
  
ചിത്രം -പൊളിച്ചു മാറ്റപ്പെട്ട ചെങ്ങളത്തെ ആദ്യകാല സ്കൂൾ കെട്ടിടം

൧൯൧൫ ജൂണ്‍ ൧൩ നു വിശു.അന്തോനീസ് പുണ്യവാന്റെ തിരുനാൾ മുൻ കല്പനപ്രകാരം ആദ്യമായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തൻ തനതായി കഴിച്ചു. ൧൯൧൫ ജൂലായ് ൬-)൦ തിയതി ആയ ആദ്യചൊവ്വാഴ്ച ദിവസം വിളക്കുമാടം പള്ളി ഇടവക ഏർത്ത് ബ. യൌസേപ്പച്ചൻ വന്നു ഒരു ഗുണദോഷവും സത്യവിശ്വാസത്തിൽ ചേരേണ്ടവരോട് പ്രത്യേക ഒരു ഉപദേശവും നടത്തിയിട്ടുണ്ട്. ൧൯൧൩ മുതൽ മാസം ആദ്യംവരുന്ന ചൊവ്വാഴ്ചകൾ തോറും നടത്തിവരുന്ന പാച്ചോറുനേർച്ചയും അപേക്ഷകളും മുടക്കം വരാതെ മേൽ നടത്തയ്ക്ക് വേണ്ടി ൧൯൧൫ ജൂലായ്‌ ൬-)൦ തിയതി മുതൽ ഓരോ മാസങ്ങളിലും ചിട്ടയായി നടത്തുന്നതിനു സമ്മതിച്ചിട്ടുള്ള ആളുകളുടെ പേരുവിവരം ൧ -തണ്ണിപ്പാറ പടിഞ്ഞാറേതിൽ തൊമ്മൻ, - വല്യ പറമ്പിൽ കരോട്ട് പോത്തൻ, ൩-  കണികതോട്ട് തൊമ്മൻ, -ചെങ്ങളത്തു മാത്തൂ, - തോട്ടുപുറത്തു ഔസേപ്പ്, ൬-വല്യപറമ്പിൽ ദേവസ്യാ, - ടി .പോത്തൻ, -തോട്ടുപുറത്ത് കുര്യ്യാക്കോ, ൯- ചെങ്ങളം തകിടിയിൽ വർക്കി, ൧൦ - തച്ചപറമ്പത്ത് ഉലഹന്നൻ, ൧൧ - തണ്ണിപ്പാറ കിഴക്കേതിൽ മത്തായി, ( പേജ്-10)

൧൨-തച്ചപറമ്പത്തായ ചീരക്കുന്നേൽഔസേപ്പ്, ൧൩-പൂവേലിൽ തൊമ്മൻ, ൧൪-കുന്നേൽ ഔസേപ്പ്, ൧൫-മുരട്ടുപൂവത്തിങ്കൽ ഇസഹാക്ക്, ൧൬-വല്യപറമ്പിൽ തെക്ക് മാത്തൂ, ൧൭-കുറുന്തോട്ടത്തു- വടക്ക് വർക്കി, ൧൮- കുന്നക്കാട്ട് മത്തായി, ൧൯-പേഴാനാൽ ഔസേപ്പ്, ൨൦-മുരട്ടുപൂവത്തിങ്കൽ മാത്തൂ, ൨൧-നരിക്കുഴെ ആഗസ്തി, ൨൨-വല്യപറമ്പിൽ പടിഞ്ഞാറ് തൊമ്മൻ, ൨൩-തടത്തിൽ മത്തായി ഇവർ കൂടിയോജിച്ചു മുടക്കം വരുത്താതെ നടത്തിവരവെ കൂടുതലായി മൈലാടിയിൽ- വടക്ക് ഔസേപ്പും, പുൽത്തകടിയേൽ ഔസേപ്പും ഒരു ചൊവ്വാഴ്ച നടത്തുകയും ഇതുനുപുറമേ മൈലാടിയിൽ വർക്കിയും ചെരിപുറത്തു വർക്കിയും, മറ്റത്തിൽ മത്തായി, പതിയിൽ മത്തായി, വെള്ളാപ്പള്ളിൽ തൊമ്മൻ, ഞാമത്തോലിൽ അവിരാ, ഇവർ മുഖാന്തിരം മേൽനിശ്ചയം അനുസരിച്ച് നാലുചൊവ്വാഴ്ച നടത്തീട്ടുണ്ട്, ചിട്ടിമുറപ്രകാരം ൯൧൭ ഏപ്രിൽ ൩- ) ന് വരെ നടത്തിയിട്ടുണ്ടു്. 

പള്ളിമുറികെട്ടിടത്തിനു ഓടിടുന്നതിലേയ്ക്ക് നിവർത്തി ഇല്ലാഞ്ഞതിനാൽ ആനിക്കാട്ടുപള്ളിയുടെ ബ. വികാരി അച്ചന്റെ ആജ്ഞയനുസരിച്ച് ധർമ്മപ്പിരിവിനായി വല്യപറമ്പിൽ കരോട്ട് വർക്കി പോത്തനും, കണികതോട്ടുതൊമ്മൻ തൊമ്മനും കൂടി പിരിവ്നടത്തുകയും കുറെസംഖ്യ പിരിഞ്ഞു കിട്ടുകയും; പിന്നാലെ തോട്ടുപുറത്ത് മാത്തൂ ചാക്കൊയും, ചെങ്ങളത്ത് അവിരാ മാത്തുവുംകൂടി പിരിച്ചു. ആകെ ഇരുനൂറ്റി ചില്വാനം രൂപയോളം പിരിച്ചെടുത്താണ് മുറിക്കെട്ടിടത്തിന് ഓടിട്ടിട്ടുള്ളതും മറ്റുപണികൾ ചെയ്യിച്ചിട്ടുള്ളതും ഏവർക്കും ബോധ്യമായിട്ടുള്ളതാണ്. 

൯൧൫ -മുതൽ (1915 ) ൯൧൮ -വരെ (1918 ) കല്ലിട്ട തിരുനാൾ ടി. ചിട്ടിക്കാർ മുറപ്രകാരം നടത്തിവന്നു. ൯൧൬-ജൂണ്‍ ൧൩ )o-നു തിരുനാൾ ദിവസം ആനിക്കാട്ടുപള്ളിയുടെ വികാരി ആയ കട്ടക്കയത്ത് ബ. കൊച്ചുചാക്കൊച്ചൻ മൂന്നുപേരെ നീക്കം ചെയ്ത് വല്യപറമ്പിൽ ചാക്കൊദേവസ്യായെയും ടി. കരോട്ട് കരോട്ട് വർക്കി പോത്തനെയും കാര്യ്യാദികൾ നടത്തിപ്പിനായി നിയമിച്ചു. ടി. പള്ളി ബ. വികാരി അച്ചന്റെ നിശ്ചയമനുസരിച്ച് മാസന്തോറുമുള്ള വരവ് ചെലവുകളുടെ കണക്കുകൾ ആനിക്കാട്ടുപള്ളിക്കൽ കൊണ്ടുചെന്നു ബ. വികാരിഅച്ചനെക്കൊണ്ട് പരിശോധിപ്പിച്ച് അടയാളം വെയ്പിക്കുക പതിവുണ്ടായിരുന്നു. അതനുസരിച്ച് മുറപ്രകാരം നടത്തിവന്നു. ഇങ്ങനെ ഇവർ യോജിച്ചു ജോലികൾ നടത്തിവരവെ ഒരു അച്ചനെ അനുവദിച്ചുകിട്ടുന്നതിനു ആനിക്കാട്ടുപള്ളി വക യോഗ പുസ്തകത്തിലും കൂടാതെയും രേഖപ്പെടുത്തി അപേക്ഷിച്ചിട്ടും സാധിക്കാതെ നാലു കൊല്ലംവരെ കഷ്ടപ്പെട്ടു, ഞങ്ങളും ഈ സ്ഥലത്തുള്ള ചണ്ഡാളന്മാരും പാർത്തിരുന്നു. 

ഒടുവിൽ എ.പെ.പെ. ബ.പിതാവ് ൧൯൧൭ (1917) ഫെബ്രുവരി ൧൭ (17) നു ആനിക്കാട്ടുപള്ളിയിൽ വിശീത്തക്കായിവന്നപ്പോൾ ടി. വർക്കി പോത്തൻ മുതൽപേരുടെ മുട്ടിപ്പായ അപേക്ഷ അനുസരിച്ച് പ്രോഗ്രാമിൽ പ്രത്യേക ഒരു സമയം നിശ്ചയിച്ചു അനുവദിച്ചതുകൊണ്ട് എ.പെ.പെ. ബ. പിതാവിനെ ഈ സ്ഥലത്തേയ്ക്ക് എടുത്തുകൊണ്ടുവരുകയും, ഇപ്പോഴും അഡ്മിനിസ്റ്റ്രെറ്റർ ആയിരിക്കുന്ന എ.പെ.പെ.ബ. പിതാവും കൂടെഉണ്ടായിരുന്നു. അശക്തരായ ഞങ്ങളുടെ സ്ഥിതിക്ക് അനുസരണമായ ഒരു മംഗളപത്രവും ബ.വികാരി അച്ചൻ മുഖാന്തിരം ഒരു തിരിയും സമർപ്പിക്കയുണ്ടായി. ആയതിനെ ദയാപൂർവം സ്വീകരിക്കുകയും ഗൌരവമേറിയ ഒരു പ്രസംഗവും ഈ സ്ഥലത്തിന്മേലും ഞങ്ങളുടെമേലും പ്രത്യേക ആശീർവാദവും ഉണ്ടായിട്ടുള്ളതും കൂടാതെ, കിണറ്, മുറി, കക്കൂസ്, ഈ വകയെപ്പറ്റി നന്നായി ഒരഭിപ്രായവും വാക്കുമൂലം കല്പിക്കുകയുണ്ടാകയും ജനങ്ങളിൽനിന്ന് ഒരു പിരിവെടുത്ത് ഈ പള്ളിക്കുവേണ്ടതായ കുർബാനകുപ്പായങ്ങൾ മുതലായ സാമാനങ്ങൾ വാങ്ങിക്കുന്നതിനു പണവുമായി അരമനയിൽ ചെല്ലുന്നതിനു കല്പിക്കുകയും ചെയ്തു.

തദവസരത്തിൽ പനച്ചക്കൽ ബ.തോമ്മാച്ചനും ഉണ്ടായിരുന്നു. കല്പ്പനയനുസരിച്ചു ഉടൻതന്നെ ഞങ്ങൾ പണംപിരിച്ചുകൊണ്ട് തോട്ടുപുറത്തു മാത്തൂചാക്കൊയും, വല്യപറമ്പിൽ കരോട്ട് വർക്കിപോത്തനും തണ്ണിപ്പാറ കുരുവിള മത്തായിയും നരിക്കുഴെ തൊമ്മൻ ആഗസ്തിയുംകൂടി സംക്ഷപത്തിൽചെന്ന് കല്പിച്ചപ്രകാരം സാമാനങ്ങൾ വാങ്ങിക്കൊണ്ടുപോരുകയും ചെയ്തു.


(തുടരും... ചെങ്ങളം പള്ളിയുടെ " പിൽക്കാല ചരിത്രം "പ്രതീക്ഷിക്കുക.( ധ്രുവദീപ്തി).

Donnerstag, 19. Juni 2014

ധ്രുവദീപ്തി // Autobiography / /Journey of a Missionary Priest- by Fr. George Pallivathukal



(The Author, Rev. Fr. George Pallivathukkal writes a collection of his experiences of fifty years of a missionary priest in central India and abroad. This sharing of his experiences will surely inspire many more people: Dhruwadeepti.)


ധ്രുവദീപ്തി  // Autobiography:

  Journey of a Missionary Priest-

  Fr. George Pallivathukal 


"It is a great privilege to be able to celebrate fifty years of one's priesthood. After crossing the fiftieth milestone on my journey as a missionary priest I look back with a sense of satisfaction and gratitude for what " the almighty has done for me" and through me during the past fifty years. Most of us do not know where the journey would end - where the path would take us. We think we know where it all began, but the memory recalls only a point, or up to a point. Beyond that deep into past, it goes blank. My journey has been quite challenging experiences. Challenges were from both outside and inside. The last part of my journey was quite turbulent. However I have never lost my courage. The challenges helped me to become stronger in my faith and in my priestly commitment"- Fr. George Pallivathukkal

                       My Early days -The Great Day



Rev. Fr. George Pallivathukkal
  It was on the 8th of September 1962 at 8 O' Clock in the morning. My long cherished desire to become a missionary priest became a reality on that day when Rt.Rev.Bishop Conrad Dubbleman O'pream ordained me a priest in the Cathedral of SS Peter & Paul, Jabalpur. Fr.Lucas Kalayatthummoottil from Kottayam, Kerala was also ordained with me on that day.

I was happy to be ordained on the 8th of September because that day was the Birthday of Our Blessed Mother as well as the death anniversary day of my own mother.I firmly believe that it was the intercession of our heavenly mother and the prayers and tears of my earthly mother that inspired me to become a priest. Therefore I do not believe that it was a coincidence that I was ordained on the 8th of September, a great day in my life, but it was in the plan of God. God has a plan for everyone. My mother died on the 8th of September, 1945 at 8'O clock in the morning.

I was very much attached to my mother. It was she who taught me to pronounce the name of Jesus as well as to have devotion to Mother Mary. She was a great devotee of Our Heavenly Mother. Her own name was Maryamma. My mother was the one who brought up my three sisters and me and was always with us until she died. 

We hardly saw the face of my father because he was far away in the high ranges of Kerala, in a place called Vandanmetu, a "Malaria" prone area throunged with wild animals like elephants, planting and looking after cardamom estate, minting money for the joint family. It was a very risky job and none of his brothers wanted to join him to help him in the work. Occasionally he used to come home and we used to have fun great fun when he was at home.

He became a victim of Malaria and died on the 21st of November 1941. My father came home with high fever and he was treated for Malaria. Three days after he came home in the evening he was lying in bed and my mother and we four children were around his bed praying the usual evening prayers. After the Angelus he spoke to us sometime. To our surprise he told my mother not to worry and be courageous as she always has been and look after us if something happened to him. I was sitting on his bed and he was holding my hand and he told me to grow up like a good boy and not to worry Mummy. 

After a few words of advice like this he told us to continue our prayers."You start the Rosary and I will join you silently because I am feeling sleepy", he said. I could see his lips moving till the end of the second decade of the Rosary. He was still holding my hand and his hand became loose. My mother signalled to me to let Daddy sleep and we continued the rosary and the Litany of the Blessed Virgin Mary and all the other prayers which we used to recite every evening. After the evening prayer we wanted to receive the blessings from Daddy. We shook him. He was motionless. He was gone for ever leaving my mother a widow and the four of us children fatherless. I was eight years old then.

Life with the in -Laws and my mothers death.

After the death of my father we were brought to my paternal grand parents' house. The life there was not easy to put it in the mildest words. My mother lived only four years as a widow. That was a period much pain, tears and suffering for her. we children used to console her and wipe her tears in secret. 

I would think in my mind that when I would take care of her and my sisters as well. But God himself had His own plan for my beloved mother. She soon became the Lord's property. God put an end to her suffering and called her to her eternal reward. 

At that time I did not know so much of Bible to know that the widows, the orphans and the poor are the favourites of God. God is the defender of the defenceless and the consoler of his own favourites. He tells the widows "Do not be afraid for you will not be deceived, do not be ashamed for you will not be disgraced. you will forget the shame of your youth, no longer will you remember the disgrace of your widowhood. For your maker is to marry you, Yehveh Sabaoth is his name. Your Redeemer is the Holy one of Israel. He is called God of all the earth"(Isiah54,4-5). Any one who harasses and exploits a widow or an orphan or a poor man will face the wrath of God.

 ( തുടരും...ധൃവദീപ്തി ).


Montag, 9. Juni 2014

ധ്രുവദീപ്തി// Christianity// പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു. Part II - By Dr.Dr.Joseph Pandiappallil

ധ്രുവദീപ്തി// Christianity//


വേദനയിലും പീഡനത്തിലും പിതാവിന്റെ ഹിതം തേടിയ യേശു.


( പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു / 
രണ്ടാം ഭാഗം തുടർച്ച...
By Dr. Dr: Joseph Pandiappallil )


യേശുവിനു പ്രാർത്ഥന പിതാവിന്റെ ഹിതാന്വേഷണം ആയിരുന്നു (മത്താ: 26:40-42). ജീവിതത്തിലുടനീളം അവിടുന്നു പിതാവിന്റെ ഹിതം അറിഞ്ഞു അനുവർത്തിച്ചു. തന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുന്നതും അവന്റെ ജോലി പൂർത്തിയാക്കുന്നതുമായിരുന്നു യേശുവിന്റെ ഭക്ഷണം (യോഹ.4:34). അതുകൊണ്ട് യേശുവിനു പ്രാർത്ഥിക്കുകയെന്നാൽ ജീവിക്കുക എന്നതായിരുന്നു; ജീവിക്കുക എന്നത് പ്രാത്ഥിക്കുകയും. തന്റെ വേദനയുടെ മണിക്കൂറുകളിലാണ് നമുക്ക് ഏറ്റവും ബോദ്ധ്യമാകുന്ന രീതിയിൽ അവിടുന്നു പിതാവിന്റെ ഇഷ്ടം അന്വേഷിച്ചത്.

പ്രാർത്ഥിക്കുന്ന യേശു.
മനുഷ്യനും കൂടിയായിരുന്ന യേശു മനുഷ്യന്റെ മുമ്പിൽ ഒറ്റപ്പെട്ടു. അസൂയാലുക്കളാൽ കുറ്റം ചുമത്തപ്പെട്ടു. മനുഷ്യനും കൂടിയായ യേശു, നിസ്സഹായതയുടെ, തകർച്ചയുടെ, വേദനയുടെ നിമിഷങ്ങളിൽ ദൈവത്തോടുകൂടിയായിരുന്നു. അതിനാൽ ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്ന് എന്നേരവും അവിടുന്നു തീർച്ചപ്പെടുത്തി. എല്ലാ അനുഭവങ്ങളും ദൈവമഹത്വത്തിന് ഉപകരിക്കുമെന്ന് നാഥൻ മനസ്സിലാക്കി. വേദനകളിൽ താൻ ഒറ്റയല്ലെന്നറിഞ്ഞു. ദൈവപരിപാലനയിൽ ഭവിക്കുന്ന വേദനകൾ ദുരീകരിക്കാനാവില്ലെന്നും അനുഭവിക്കേണ്ടതാണെന്നും യേശുവിനു ബോദ്ധ്യമായി. അതുകൊണ്ട് അവിടുന്നു പ്രാർത്ഥിച്ചു. "പിതാവിന്റെ ഇഷ്ടം നിറവേറട്ടെ, എന്നിലൂടെ പിതാവു പ്രവർത്തിക്കട്ടെ. എന്റെ വേദനകൾ മനുഷ്യർക്ക്‌ മുന്നിൽ പിതാവിന്റെ സാക്ഷ്യമായി ഭവിക്കട്ടെ.  

സുഖാന്വേഷണമാണ് മനുഷ്യരുടെ സ്വാഭാവിക ആഗ്രഹം. അതാണ്‌ സ്വന്തം ഇഷ്ടം. അത് നിറവേറ്റേണ്ടതില്ല. മറിച്ചു ദൈവത്തിന്റെ ഇഷ്ടം നിറവേറണം. അത് സുഖാന്വേഷണമല്ല. ദൈവം മഹത്വപ്പെടുന്നതിനും അനേകർ ദൈവത്തെ അനുഭവിക്കുന്നതിനും ഉപകരിക്കുന്ന സംഭവങ്ങളാണ്. ദൈവേഷ്ട നിർവഹണത്തിനു ഉതകുന്ന കാര്യങ്ങൾ. ഇത് സ്വന്തം മരണം പോലും ആകാം.

ദ്രോഹിക്കുന്നവരോട് ക്ഷമിക്കുവാൻ പ്രാർത്ഥിക്കുന്ന യേശു-

മരക്കുരിശിൽ കിടന്നു യേശു പ്രാർത്ഥിച്ചു (ലൂക്കാ.23:23). മനുഷ്യർക്കു വേണ്ടിയാണ് അവിടുന്ന് പ്രാർത്ഥിച്ചത്‌. അതായത് നമുക്കുവേണ്ടി. യേശുവിന്റെ സമകാലികരെയും അവിടുത്തോടൊപ്പം നടന്നിരുന്നവരെയും അവിടുന്നു ആദ്യം തന്റെ മുമ്പിൽ കണ്ടു. അവർക്കുവേണ്ടി നാഥൻ പ്രാർത്ഥിക്കുന്നു. എന്നാൽ യേശുവിന്റെ ശിഷ്യരും മിത്രങ്ങളും ആയിരുന്നവർ അവിടുത്തെ ഉപേക്ഷിച്ച് ഓടിപ്പോയി.

ഓടിപ്പോകുന്നതിലൂടെ അവരും മിത്രങ്ങളല്ലെന്നു തെളിയിച്ചു. അങ്ങനെ യേശുവിനു മിത്രങ്ങളില്ലെന്നായി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു. എങ്കിലും ശത്രുക്കളെ സ്നേഹിക്കണമെന്ന് പഠിപ്പിച്ച (ലൂക്കാ.6:28) നാഥൻ ശത്രുസ്നേഹം കുരിശിൽ പ്രകടമാക്കി. (ശത്രു (ekthros -എക്ത്രോസ് ) എന്ന വാക്കിനർത്ഥം "നമ്മെ ദ്രോഹിക്കുന്നവൻ " അഥവാ "നമ്മുടെ തിന്മ ആഗ്രഹിക്കുന്നവൻ, നാം നശിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ, നാം നശിച്ചാലെ സുഖം കിട്ടുകയുള്ളൂ എന്ന് വിശ്വസിക്കുന്നവൻ", എന്നൊക്കെയാണ്. യേശുവിനെ ക്രൂശിക്കുവാൻ ആഗ്രഹിച്ചവരെല്ലാം അവിടുത്തെ ശത്രുക്കൾ ആയിരുന്നു. യൂദർ കള്ള പ്രചാരണം നടത്തി, പീലാത്തോസിനെപ്പോലും പേടിപ്പിച്ച് അവിടുത്തേയ്ക്കെതിരായി വിധിയെഴുതിപ്പിച്ചു. അവർക്ക് വേണ്ടിയാണ് യേശു പ്രാർത്ഥിക്കുന്നത്‌.

ക്ഷമ സ്നേഹത്തിന്റെ പുനരാവിഷ്ക്കാരമാണ്. ക്ഷമിക്കുകയും ക്ഷമിക്കണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ താൻ സ്നേഹിക്കുന്നതോടൊപ്പം പിതാവ് അവരെ സ്നേഹിക്കണമെന്നു ആവശ്യപ്പെടുകയുമാണ് യേശു ചെയ്യുക. ശത്രുക്കൾ പിതാവിലും യേശുവിലും ഒന്നായിത്തീർന്ന് പരസ്പരം ഐക്യപ്പെടണമെന്നാണ് അവിടുന്ന് ഉദ്ദേശിക്കുക. അതിലൂടെ അവർ നല്ലവരായിത്തീരുമെന്ന് ധ്വനി.

കാരണം പ്രാർത്ഥന യേശുവിനു സ്നേഹാനുഭാവമായിരുന്നു. പിതാവിനോടുള്ള സ്നേഹബന്ധമായിരുന്നു; പിതാവുമായി ഒരിക്കലും വേർപെടാത്ത ഐക്യമായിരുന്നു. പിതാവുമായി തനിക്കുണ്ടായിരുന്ന അഭേദ്യ ബന്ധം പോലുള്ള സ്നേഹാനുഭവത്തിലേയ്ക്ക് ശത്രുക്കളെയും ഉൾപ്പെടുത്തുവാൻ അവിടുന്നാഗ്രഹിച്ചു. അതായത് ദ്രോഹിച്ചവരെ കൂടുതലായി സ്നേഹിച്ചു എന്ന് സാരം. വേദനയുടെ മണിക്കൂറുകളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ തനിക്കുവേണ്ടി കണ്ണീർ
പൊഴിച്ചവർക്കുവേണ്ടിയോ, തന്റെ വചനങ്ങൾ പ്രഘോഷിക്കുന്നവർക്ക് വേണ്ടിയോ യേശു പ്രാർത്ഥിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ശത്രു സ്നേഹത്തിന്റെ മഹത്വം പഠിപ്പിച്ച അവിടുന്നു സ്വജീവിതത്തിലൂടെ അത് പ്രകടമാക്കി.

ദൈവത്തിൽ നിരന്തരം ആശ്രയിച്ച യേശു (മർക്കോ.15:35)-

യേശുവിന്റെ പ്രാർത്ഥന ഏറ്റവും ഹൃദ്യമാകുന്നത് ഗാഗുൽത്തയിലാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ സങ്കീർത്തകനോടുകൂടി അവിടുന്നു പ്രാർത്ഥിക്കുന്നു. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?(മർക്കോ. 15:34). തികച്ചും മാനുഷികമായ ഒരു നിലവിളിയാണത്. തകർച്ചയുടെ നടുവിൽ യേശു ദൈവത്തിനു നേരെ തിരിയുകയാണ്. സങ്കീർത്തനം മുഴുവനും മനുഷ്യൻ ദൈവത്തിലേയ്ക്ക് തിരിയുന്നതിന്റെ ദൈവശാസ്ത്രമാണല്ലോ.

പ്രാർത്ഥനയായിത്തീർന്ന ജീവിതമാണ് യേശുവിന്റെ മാതൃക.
ദൈവം ഉപേക്ഷിച്ചു എന്ന തോന്നലല്ല ഇതിനു നിദാനം. പിതാവ് തന്നെ കൈ വിടില്ല എന്ന ബോദ്ധ്യമാണ് ഇത്തരമൊരു പ്രാർത്ഥനയ്ക്ക് പ്രേരകം. കാരണം പിതാവ് പുത്രനിലും പുത്രൻ പിതാവിലുമാണ്(യോഹ.17:21). അവർ ഒന്നാണ് (യോഹ.17:22). കുരിശിൽ കിടന്നുള്ള നിലവിളി പിതാവിനോടുള്ള  യേശുവിന്റെ ആഴമാർന്ന സ്നേഹത്തിന്റെ ആത്മാർത്ഥമായ ആവിഷ്ക്കാരമാണ്. അതായത് യേശുവിന്റെ ഏറ്റവും ആർജ്ജമാകുന്ന പ്രാർത്ഥനയായിരുന്നു ഈ നിലവിളി.

ദൈവത്തിനു സ്വയം കയ്യാളിച്ച യേശു-

സ്നേഹബന്ധത്തിന്റെ സമുന്നതി പരസ്പരമുള്ള സമർപ്പണമാണ്‌. സ്നേഹത്തിന് ഒരു പര്യായമുണ്ടെങ്കിൽ അത് സമർപ്പണമാണ്‌. യേശു എല്ലാവരെയും സ്നേഹിച്ചു. എല്ലാവർക്കുമായി സ്വയമർപ്പിച്ചു. അതിലൂടെ പിതാവിനെ സ്നേഹിച്ചു. പിതാവിനു സ്വയമർപ്പിച്ചു. അവിടുത്തെ പ്രാർത്ഥനാവേളകൾ പിതാവിനോടുള്ള തന്റെ സമർപ്പണമാണ്‌ പ്രകടമാക്കുന്നത്. പിതാവിലേയ്ക്കുള്ള യേശുവിന്റെ "ലയനം " ആയിരുന്നു പ്രാർത്ഥന.

എല്ലാവർക്കും വേണ്ടിയുള്ള അവിടുത്തെ സമർപ്പണം വളർന്ന് കാൽവരിയിൽ ഫലം ചൂടി. യേശുവിന്റെ അവസാനവാക്കുകൾ അവിടുത്തെ ജീവിതത്തിന്റെ ആകെത്തുകയാണ്. സമർപ്പിച്ചു ജീവിച്ചവനായ യേശു സമർപ്പിച്ചു കൊണ്ട് ജീവിതം പൂർത്തിയാക്കി (യോഹ.19:30). അങ്ങനെ പ്രാർത്ഥനയാകുന്ന യേശുവിന്റെ ജീവിതം പ്രാത്ഥനയിൽ അവസാനിച്ചു. അവിടുത്തേയ്ക്ക് പ്രാർത്ഥിക്കുക സമർപ്പിക്കുകയായിരുന്നു. പിതാവിനും സകല മനുഷ്യർക്കും സമർപ്പിക്കുക പ്രാർത്ഥിക്കുകയായിരുന്നു.

കർത്താവായ യേശു പൂർണ്ണ ദൈവമാണ്, പൂർണ്ണമനുഷ്യനുമാണ്. അവിടുന്നു പിതാവിലൊന്നാണ്. മനുഷ്യനെ സ്നേഹിച്ച് കർത്താവ് മനുഷ്യരോടും ഒന്നായി. പ്രപഞ്ച വസ്തുക്കളെ സൃഷിടിച്ച്. അവയെ നയിച്ചും പരിപാലിച്ചും അവയോട് അവിടുന്നു ഒന്നുചേർന്നു.

യേശു മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, മരിച്ചു. അതിലൂടെ മനുഷ്യനോടുള്ള തന്റെ ഐക്യം അവിടുന്നു മനുഷ്യന് ബോധ്യപ്പെടുത്തി. ഈ സ്നേഹൈക്യം മനുഷ്യനുള്ളിടത്തോളം കാലം അതെ തീവ്രതയിൽ തുടരുന്നു. ഈ ഐക്യത്തിലുള്ള നിലനിൽപ്പാണ് യേശുവിന്റെ പ്രാർത്ഥനാനുഭവം. അതായത് പ്രാർത്ഥന യേശുവിന്റെ ജീവിതശൈലിയായിരുന്നു. പ്രാർത്ഥനയായിത്തീർന്ന ജീവിതമാണ് യേശുവിന്റെ മാതൃകയിൽ കൊരുക്കുന്ന ജീവിതം. അത്തരമൊരു ജീവിതം തുടങ്ങിയാൽ അത് ക്രൈസ്തവ ജീവിതമായി./ End.
-------------------------------------------------------------------------------------

Samstag, 7. Juni 2014

ധ്രുവദീപ്തി // Religion / പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു.( Part-1-) by Dr.Dr.Joseph Pandiappallil



ധ്രുവദീപ്തി  // Religion /

(ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ഉള്ള തന്റെ അഗാധമായ അറിവിൽ ഉറച്ചുനിന്നുകൊണ്ട് സ്വതന്ത്രമായ ചിന്തയിൽ പ്രാർത്ഥനയെപ്പറ്റി വളരെ ലളിതമായി ആർക്കും മനസ്സിലാകുന്ന രീതിയിൽ, പ്രാർത്ഥന എന്താണ്, എങ്ങനെ, ഉദ്ദേശം, ആവശ്യകത, ലക്ഷ്യം, ഫലസിദ്ധി, അനുഭവങ്ങൾ എന്നിങ്ങനെയുള്ള മനുഷ്യന്റെ നിരവധി ചിന്തകളെയും സങ്കല്പങ്ങളെയും മറികടന്നു സംശയങ്ങളെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് ഏറെ എളുപ്പത്തിലും പഠനാത്മകവുമായ പുതിയ അറിവുകൾ നൽകുന്ന ധീരതയും വ്യക്തതയുമുള്ള ഒരു യാഥാർത്ഥ വിശദീകരണ പഠനമാണ് ലേഖകൻ നൽകിയിരിക്കുന്നത്. ഐക്യരൂപത്തിലുള്ള ഒരു പ്രാർത്ഥനയും പ്രാർത്ഥനയ്ക്ക് ഇല്ലായെന്ന് യേശുവിന്റെ പ്രാർത്ഥനാരീതിയിൽ നിന്നും കാണാൻ കഴിയും എന്ന് ലേഖകൻ സമർത്ഥിക്കുന്നു... ധ്രുവദീപ്തി ).

        
പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു 
(Part-1-).
 Dr.Dr.Joseph Pandiappallil


 പ്രാർത്ഥിക്കുന്ന യേശു-

പ്രാർത്ഥനയെപറ്റി പറയുക തന്നെ പ്രയാസമാണ്. കാരണം പറഞ്ഞു നടക്കേണ്ട വിഷയമല്ല പ്രാർത്ഥന. പ്രാർത്ഥിച്ച് പ്രാർത്ഥിച്ച്, പ്രാർത്ഥനയിലൂടെ വളർന്നു പ്രാർത്ഥനയായി തീരേണ്ടവരാണ് നാം. യേശു അങ്ങനെയായിരുന്നു. അതുകൊണ്ട് നിർവചനങ്ങളോ വിശദീകരണങ്ങളോ ഒന്നുമല്ല ആവശ്യം. ഗുരുമുഖത്തുനിന്നും പഠിക്കുകയാണ് വേണ്ടത്.

നന്നായി പ്രാർത്ഥിച്ച് പ്രാർത്ഥനാജീവിതത്തിനു മാതൃക നൽകിയത് യേശുവാണ്. അവിടുത്തേയ്ക്ക് പ്രാർത്ഥിക്കുക ജീവിക്കുകയായിരുന്നു. ജീവിക്കുകയെന്നാൽ പ്രാർത്ഥനയും! അതായത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയായിരുന്നു യേശുവിനു പ്രാർത്ഥനയും ജീവിതവും. കാരണം, എന്നും പിതാവ് യേശുവിലും യേശുവിനോടുകൂടിയുമായിരുന്നു. യേശു പിതാവിലും പിതാവിനോടുകൂടിയുമായിരുന്നു. യേശുവിനു ഉണ്ടായിരുന്ന ഇതേ അനുഭവത്തിലുള്ള വളർച്ചയാണ് നമ്മുടെ പ്രാർത്ഥനയിലുള്ള വളർച്ച. യേശുവിനെപ്പോലെയായാൽ നാം യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നവരായി.

പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതൻ-

ബാല്യം മുതലേ യഥാർത്ഥ പ്രാർത്ഥന യേശുവിൽ പ്രതിഫലിച്ചിരുന്നു. അവിടുത്തെ പ്രാർത്ഥന യഥാർത്ഥവും സത്യസന്ധവുമായതുകൊണ്ട് അത് പ്രാർത്ഥനയാണെന്നുപോലും ആർക്കും മനസ്സിലായില്ല. യഹൂദർ ദീർഘമായ വാചിക പ്രാർത്ഥന ചൊല്ലിയിരുന്നവരായിരുന്നു. എന്നാൽ ഇതിനെല്ലാം അതീതമായ പ്രാർത്ഥനയുടെ ഒരു ഉന്നത തലമുണ്ടെന്ന് അവിടുന്നു വ്യക്തമാക്കി. തന്റെ ജീവിതത്തിന്റെ ഉദ്ദേശം തന്നെ പ്രാർത്ഥനയാണെന്നും താൻ ജനിച്ചതും ജീവിക്കുന്നതും പ്രാർത്ഥിക്കാനാണെന്നുമാണ് യേശുവിന്റെ സംസാരത്തിന്റെ ധ്വനി. അതായത്, പിതാവിനോടുകൂടി ആയിരിക്കുകയാണ് യേശുവിനു പ്രാർത്ഥനയും ജീവിതവും. പിതാവിനോടുകൂടി പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടവനാണ് താനെന്ന് അറിയില്ലേ എന്നാണ് അവിടുന്ന് ചോദിക്കുക (ലൂക്കാ 2:49). പക്ഷെ, ഇതാർക്കും മനസ്സിലായില്ലെങ്കിലും മറിയം മാത്രം കണ്ടതും കേട്ടതുമെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു (ലൂക്കാ 2:51). അതായത് മറിയം യേശുവിനോടുകൂടി യേശുവിനെപ്പോലെ ആയിക്കൊണ്ടേ യിരുന്നു.

ഏകാന്തതയിൽ പിതാവിനോടുകൂടിയായിരുന്നവൻ-

ഗെത് സെമേൻ തോട്ടം
യേശു തന്റെ ജീവിതത്തിൽ ഉടനീളം പിതാവിനോടൊത്ത് ആയിരിക്കാൻ ശ്രദ്ധിച്ചിരുന്നു. (മത്താ. 4: 1-13, 14:23 ; മാർക്കോ. 1: 12-13, 6 : 46 ; ലൂക്കാ 4:1-13; 5: 16 ; 6 :12 ; 9:18 ;യോഹ. 6:15 ). മരുഭൂമിയിലെ വിജനതയിലും മലമുകളിലെ ഏകാന്തതയിലും യേശു പിതാവുമായി അവഗാഢം ബന്ധപ്പെട്ടു. പിതാവിനോടൊത്തായിരിക്കാനായി തുടരെത്തുടരെ അവിടുന്ന് ജനങ്ങളിൽ നിന്നും മാറിയൊളിച്ചു. പരസ്യ ജീവിതത്തിനു മുമ്പ് ഏതാനും നാൾ അവിടുന്നു പിതാവിനെ ധ്യാനിച്ചുമാത്രം കഴിച്ചുകൂട്ടി (ലൂക്കാ 4:1-11 ). വിശപ്പും ദാഹവും അവിടുത്തെ മനസ്സിനെ ചഞ്ചലപ്പെടുത്തിയില്ല. യേശു സർവ്വത: മറന്നു പിതാവിൽ ലയിച്ചിരുന്നു. ഏകാന്തതയിൽ യേശുവും പിതാവും മാത്രമായിരുന്ന മുഹൂർത്തത്തിൽ അവിടുന്നു പ്രാർത്ഥിച്ചു. പിതാവിനോടുകൂടി ആയിരുന്നതിലൂടെ കരഗതമായ അനുഭവമായിരുന്നു, യേശുവിന്റെ ശക്തി. ഈ ശക്തി നേടാനായി പ്രാർത്ഥിക്കുവാൻ, തുടരെത്തുടരെ വിജനതകളിലേയ്ക്ക് നാഥൻ പിൻവാങ്ങി.

പലസ്തീന മലകളുടെ നാടാണ്. പലസ്തീനയിലെ ഏറ്റവും വിജനമായ സ്ഥലങ്ങൾ മലകളും മരുഭൂമിയുമാണ്. മലമുകളിൽ ദൈവത്തെ കണ്ടെത്താനാവുമെന്നും മലമുകളിലാണ് ആരാധന നടത്തേണ്ടതെന്നും അന്ന് പലരും വിശ്വസിച്ചിരുന്നു.എന്നാൽ, മലകളെക്കുറിച്ചുള്ള ഈ സങ്കൽപ്പമല്ല മലമുകളിലേയ്ക്ക് യേശു പിൻവാങ്ങിയതിനു കാരണം. എന്തെന്നാൽ, പിതാവിനെ കാണാൻ അവിടുത്തേയ്ക്ക് ദൂരെയെങ്ങും പോകേണ്ടിയിരുന്നില്ല. പിതാവു യേശുവിലും യേശു പിതാവിലുമാണ് (യോഹ.17:21). ശമറായ സ്ത്രീയോട് യേശു പറഞ്ഞു: "ഈ മലയിലോ ജറുസലത്തോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു" (യോഹ.4:21-23). അതുകൊണ്ട് യേശു മലമുകളിലേയ്ക്കും മരുഭൂമിയിലേയ്ക്കും പ്രാത്ഥിക്കുവാൻ പോയത് ഏകാന്തത തേടിയാണ്. പിതാവും താനും മാത്രമായിരിക്കുന്ന വേളയിൽ ഒരുമിച്ചായിരിക്കാനും അനുഭവത്തിൽ നിറയാനും.

അത്ഭുതങ്ങളിലൂടെ പിതാവിനെ മഹത്വപ്പെടുത്തുന്ന യേശു-

യേശു ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തിച്ചു (യോഹ.6:11,11:41 ). യേശുവിനെ അത്ഭുതപ്രവർത്തകനായിട്ടാണ് പലരും മനസ്സിലാക്കിയത്. അവിടുത്തെ അത്ഭുതങ്ങൾ കാണാൻ ശ്രമിച്ച ഹേറോദേസ്സിനെപ്പോലുള്ളവരും കുറവായിരുന്നില്ല. ഓടിക്കൂടിയ ജനങ്ങളിൽ പലരും അവിടുത്തെ അന്വേഷിച്ചിരുന്നത് അപ്പം തിന്നു വയറു നിറഞ്ഞതുകൊണ്ടും മറ്റുമായിരുന്നു (യോഹ.6:26). എന്നാൽ അന്ന് ആരുംതന്നെ യേശുവിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയിരുന്നില്ല. ഒരിക്കൽ പത്രോസ് മാത്രം പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണെന്ന്". അതും പിതാവ് വെളിപ്പെടുത്തിയതുകൊണ്ട്‌ (മത്താ. 16:16-17).


യേശു ലാസറിനെ ഉയർപ്പിക്കുന്നു
അത്ഭുതങ്ങൾ യേശുവിനു പ്രാർത്ഥനാ വേളകളായിരുന്നു. അപ്പം വർദ്ധിപ്പിച്ചതോ, രോഗികളെ സുഖപ്പെടുത്തിയതോ മരിച്ചവരെ ഉയർപ്പിച്ചതോ പിതാവിനോട് ചോദിച്ചു വാങ്ങിയ അനുഗ്രഹങ്ങൾ ആയിരുന്നില്ല. യേശു പിതാവിനോടൊപ്പംപ്രവർത്തിക്കുകയായിരുന്നു. പിതാവു യേശുവിലും യേശു പിതാവിലും ആയിരുന്നതുകൊണ്ട് അവർ ഒരുമിച്ചുള്ള പ്രവർത്തനങ്ങളായിരുന്നു, അത്ഭുതങ്ങൾ. യേശുവും പിതാവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രകടനങ്ങൾ ആയിരുന്നു അവ. പിതാവായ ദൈവത്തോട് യേശു ഒന്നായി എന്നതിന്റെ തെളിവുകളായിരുന്നു അത്ഭുതങ്ങൾ. അതുകൊണ്ടാണ് അത്ഭുതാടയാളങ്ങൾക്ക് മുമ്പ് യേശു പിതാവിനെ സ്തുതിച്ചതും പിതാവിനു നന്ദി പറഞ്ഞതും. അത്ഭുതങ്ങളിലൂടെ അവിടുന്ന് ദൈവാനുഭവത്തിന്റെയും ഐക്യത്തിന്റെയും ആഴങ്ങൾ അനുഭവിച്ചു. അതായത് അത്ഭുതങ്ങളിലൂടെ അവിടുന്ന് പ്രാർത്ഥിച്ചു (ലൂക്കാ. 11: 1-13; മത്താ. 7:7-12).

പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്ന യേശു-

നിരന്തരം പ്രാർത്ഥിക്കുക മാത്രമല്ല പ്രാർത്ഥിക്കുവാൻ യേശു നമ്മെ പഠിപ്പിക്കുകയും ചെയ്തു. യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാനാണ് അവിടുന്ന് പഠിപ്പിച്ചത്. യേശു പിതാവിനെ വിളിച്ച അതേ ശൈലിയിൽ ദൈവത്തെ വിളിച്ച് അപേക്ഷിക്കുവാനും അവിടുത്തോട്‌ സംവാദിക്കുവാനും അവിടുന്നു നമ്മെ പഠിപ്പിച്ചു. തന്റെ ജീവിതത്തിലൂടെ ക്രിസ്തു പിതാവിനെ മഹത്വപ്പെടുത്തിയതുപോലെ തന്റെ അനുയായികളും സ്വജീവിതങ്ങളിലൂടെ പിതാവിനെ മഹത്വപ്പെടുത്തണമെന്നു അവിടുന്നാഗ്രഹിച്ചു. പ്രാർത്ഥന ഏതാനും മണിക്കൂറുകളിലെ അഭ്യാസമായി മാറ്റി വയ്ക്കാതെ എല്ലാ നിമിഷങ്ങളിലും നിറഞ്ഞു നിൽക്കുന്ന ദൈവാനുഭവവും ബന്ധവും സംവാദവുമാണെന്നു അവിടുന്നു വ്യക്തമാക്കി. നിരന്തരം പ്രാർത്ഥിക്കണമെന്നു പറയുമ്പോൾ പിതാവുമായി സദാ സമ്പർക്കം പുലർത്തി നിത്യമായ അനുഭവത്തിൽ നിറയണമെന്നാണ് നാഥൻ ഉദ്ദേശിക്കുക. നിരന്തരമായ സ്നേഹാനുഭവമുണ്ടെങ്കിൽ നാം ചോദിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ദൈവം നൽകും (മത്താ. 6:32).
                
(-തുടരും.രണ്ടാം ഭാഗം അടുത്തതിൽ... ധ്രുവദീപ്തി ഓണ്‍ലൈൻ )     

Donnerstag, 5. Juni 2014

ധ്രുവദീപ്തി// വിജ്ഞാനം // The world / ലിങ്കണും ഡാർവിനും തമ്മിലെന്ത് ? by George Kuttikattu


ധ്രുവദീപ്തി// വിജ്ഞാനം /

The world /  

ലിങ്കണും ഡാർവിനും തമ്മിലെന്ത് ? 

by George Kuttikattu


ചാൾസ് റോബർട്ട് ഡാർവിനും എബ്രാഹം ലിങ്കണും - ഇവരിരുവരും ഇരുനൂറു വർഷങ്ങൾക്കു മുമ്പ് ജനിച്ചവരാണ്. വ്യത്യസ്ഥ ഭൂഘണ്ഡത്തിൽ ജനിച്ച ഇരുവരും എങ്ങനെയോ മനുഷ്യന്റെ സമത്വത്തിൽ സമാനതയോടെ ഒരുപോലെതന്നെ ഉറച്ചു വിശ്വസിച്ചിരുന്നവരും ആയിരുന്നു.

ഒരാൾ, ലോകം കണ്ട മനുഷ്യക്കടത്തിനും അടിമത്തത്തിനുമെതിരെയും ധീരമായി  പോരാടിയ പോരാളി, ഐക്യ അമേരിക്കയുടെ പതിനാറാമത്തെ ഭരണാധികാരി,  റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ അമേരിക്കൻ പ്രസിഡണ്ട്,  ചരിത്ര പ്രസിദ്ധനായ വാഗ്മി, ചോരപ്പുഴ ഒഴുക്കിയ യുദ്ധം നയിച്ചു.  മറ്റെയാൾ, വർഗ്ഗ വിദ്വേഷികളിൽ നിന്നും വർഗ്ഗ വൈരുദ്ധ്യങ്ങളുടെ വിഭിന്നതകളിൽ നിന്നും ആദായം കൊയ്തു. ഇരുവരുടെയും പൂർവകാല ജീവിത പാതകളിലൂടെ കൂടെപ്പോയാൽ നമ്മെ അമ്പരപ്പിക്കുന്ന അടയാളങ്ങൾ ഏറെയേറെ കാണുവാൻ കഴിയുന്നുണ്ട്. അതിങ്ങനെ ഒറ്റവാക്കിൽ പറയാം- ഇരുവരുടെയും അതാത് മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ലോകത്ത് വളരെയധികം പരിവർത്തനങ്ങൾ പിൽക്കാലത്ത് ഉണ്ടാക്കുവാൻ വഴിയൊരുക്കിയെന്നത് മികവുറ്റ  ചരിത്ര പാഠങ്ങൾ തന്നെയായി. അവർ ഇരുവരും ജനിച്ചത്‌ ഒരേ ദിവസം, മരിച്ചത്, ഒരേ മാസവും.

എബ്രഹാം ലിങ്കണ്‍ ജനിച്ച വീട്-(മോഡൽ )
അമേരിക്കയിലെ ഹാർഡിൻ കൌണ്ടിയിലെ ഹോഡ് ഗെൻ വില്ലെയിലെ- ഇന്നത്തെ കെൻടക്കി യിൽ-   ലാറ്യൂ കൌണ്ടിയിൽ  ഒരു സാധാരണ കർഷക  കുടുംബത്തിൽ 1809 ഫെബ്രു.12-ന് തോമസ്‌ ലിങ്കണിന്റെയും ഭാര്യ നാൻസി ലിങ്കണിന്റെയും രണ്ടാമത്തെ മകനായി എബ്രാഹം ജനിച്ചു. വളരെ ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം എബ്രാഹം ലിങ്കണിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സം സൃഷ്ടിച്ചു. സംസ്ഥാനത്തെ കർഷകരിൽ ഭൂരിഭാഗവും അക്കാലത്ത് സാമ്പത്തികമായി ഒട്ടുംതന്നെ മെച്ചപ്പെട്ടവർ ആയിരുന്നില്ല.പിതാവു തോമസും അമ്മ നാൻസിയും സഹോദരി സാറായുമടങ്ങുന്ന ഒരു കൊച്ചു കുടുംബം. ഇളയ സഹോദരൻ തോമസ്‌ ചെറുപ്രായത്തിൽ തന്നെ മരിച്ചു. ആ കൊച്ചു കുടുംബത്തിനു യോജിച്ച ഒരു കൊച്ചു ബ്ലോക്ക് ഹൗസിലാണ് എല്ലാവരും താമസിച്ചത്. തന്റെ ഒന്പതാം വയസ്സിൽ രോഗിയായിത്തീർന്ന അമ്മയുടെ നിത്യ വേർപാടിലൂടെ (1818-ൽ ) അബ്രഹാമിന് നഷ്ടപ്പെടുവാൻ അധികമായി ബാക്കി  ഒന്നുമില്ലായിരുന്നു. വിദ്യാഭ്യാസം ലഭിക്കുവാൻ അന്ന് സ്കൂളുകളില്ല, അതിനായി അവിടെയുള്ള   വിവിധ പ്രായത്തിലുള്ളവരെ ഒരുമിച്ചിരുത്തി പറഞ്ഞു കൊടുക്കുന്ന അറിവു നല്കാൻ ഒരിടം മാത്രം സൌകര്യപ്പെടുത്തി. എഴുത്തും  വായനയും അവിടെ അഭ്യസിപ്പിച്ചിരുന്നില്ല. അന്നുമുതലാണ് എബ്രാഹം- പിതാവിന്റെ രണ്ടാം ഭാര്യയുടെയും ( രണ്ടാനമ്മ-) സഹോദരി സാറയുടെയും സ്നഹം നിറഞ്ഞ വിദ്യാഭ്യാസ ശിക്ഷണത്തിൽ വളരുന്നത്‌. എബ്രാഹം ലിങ്കണിന്റെ മൂലകുടുംബം പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ മസാചൂസെട്സിലേയ്ക്കു കുടിയേറി താമസ്സം ആക്കിയവർ ആയിരുന്നു.


എബ്രാഹം ലിങ്കണ്‍-  സ്വയം തികഞ്ഞ ആത്മവിശ്വാസി, ജന്മനാൽ തന്നെ രാഷ്ട്രീയക്കാരനായവൻ, സാമൂഹ്യ നീതിയിലെ  ഇഷ്ടാനിഷ്ടങ്ങളെ വളരെ വേർ തിരിച്ചു കണ്ട മഹാപ്രതിഭ- കയ്യിലെത്തുന്ന ഏതു പുസ്തകവും വായിച്ചു തീർക്കുവാനുള്ള ദാഹം തീരാത്തവൻ, പലതരം തൊഴിലുകൾ ചെയ്തു, പട്ടാളക്കാരനായി, പട്ടാള മെധാവിയായി, നിയമം പഠിച്ചു, ജൂറിസ്റ്റ് ആയിത്തീർന്നു, മഹാ പണ്ഡിതനായി, മഹാവാഗ്മിയായി, ഇത്രയും കൊണ്ട് തീരുന്നില്ല, തന്റെ തന്ത്രപരമായ ഇടപെടലുകളിൽക്കൂടി ലോക ചരിത്രത്തിന്റെ മുൻപേജുകളിൽ സ്ഥാനം പിടിച്ച മഹാവ്യക്തിത്വത്തിനു സമാനതയില്ലാത്ത ഉടമയും.

എല്ലാക്കാലങ്ങളിലും വിവിധ മണ്ഡലങ്ങളിൽ അസാധാരണമായ കഴിവുകൾ ഉണ്ടായിരുന്ന വ്യക്തികൾ വീണ്ടും വീണ്ടും ഉണ്ടായിരുന്നു. ഇവരൊക്കെ ഒന്നുകിൽ ശാസ്ത്രജ്ഞർ, അഥവാ സാംസ്കാരികമോ അഥവാ രാഷ്ട്രീയമോ ആയ തലങ്ങളിൽ സ്വന്തം വ്യക്തിപ്രഭാവം തെളിയിച്ചു പ്രത്യേകമായ ശ്രദ്ധ നേടിയിട്ടുള്ളവർ ആയിരിക്കാം. ഇവർ  ലോകത്തിനു എല്ലാക്കാലവും  ഓർമ്മയിലിരിക്കുന്ന ചില മഹത്തായ കാര്യങ്ങൾ അവശേഷിപ്പിച്ചു, ഒരു വില്പത്രം പോലെ. ഈ പ്രത്യേകതയിൽ ഇവരെല്ലാം ചെയ്തത് പൊതുവായി എല്ലാത്തിനും ഉപരി ഏതാണ്ട് ഒരുപോലെ തന്നെയാണ്. ഇവർ ചരിത്രത്തിന്റെ ഒരു ഉറച്ച ഘടകമായിത്തീർന്നിരിക്കുന്നു.

ഡോ.ചാൾസ് ഡാർവിനെപ്പോലെ വിശ്വവിഖ്യാതമായ ലോകവീക്ഷണത്തിൽ വ്യതിയാനം വരുത്തി മാറ്റിക്കുറിച്ച മറ്റൊരു മഹാനായ പണ്ഡിതൻ ഇന്നുവരെ വേറെയുണ്ടായിട്ടില്ല. അനേക മില്യണ്‍ വർഷങ്ങളുടെ പരിവർത്തനത്തിൽ നമ്മുടെ ഭൂമി ഉണ്ടായിരിക്കുന്നു, ആറ് ദിവസം കൊണ്ട് ദൈവം നിർമ്മിച്ചതല്ല ഈ ഭൂമിയെന്നും എന്നായിരുന്നു ഡാർവിന്റെ സിദ്ധാന്തം. ഇതിനാൽ തന്റെ ജീവിതകാലത്ത് ഇംഗ്ലീഷുകാരനായ ഡാർവിൻ അറിയപ്പെട്ടത്, മതനിന്ദകൻ, അഥവാ നാസ്തികൻ എന്നൊക്കെയുള്ള പേരിൽ അറിയപ്പെട്ടു. ചില നിശ്ചിത തീവ്ര ക്രിസ്ത്യൻ വിശ്വാസികൾ അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ  ഒരു ഭ്രാന്തൻ മതവിരുദ്ധ സിദ്ധാന്തം ആണെന്ന് പോലും പേര് വിളിച്ചു. അതുപക്ഷെ നമ്മെ ഏറെ അതിശയപ്പെടുത്തുന്നത്, കാണപ്പെടുന്ന ആന്തരികവും ബാഹ്യവുമായ കാഴ്ചപ്പാടിൽ, പെരുമാറ്റത്തിൽ, അദ്ദേഹം വെറുമൊരു വിപ്ലവകാരിയല്ലാ, നേരെമറിച്ച് അദ്ദേഹം എവിടെയും എപ്പോഴും ചേർന്നിണങ്ങുന്ന ഒരു പൊരുത്തപ്പെടുന്ന മാന്യവ്യക്തിത്വത്തി ന്റെ ഉടമയായിരുന്നു എന്നതാണ്.

വിജ്ഞാനമണ്ഡലത്തിൽ "ഡാർവിൻ" എന്ന  പേര് അക്കാലത്തും വളരെയേറെ പ്രസിദ്ധമായിരുന്നു. 1809 ഫെബ്രു.12 ന് ചാൾസ് റോബർട്ട് ഡാർവിൻ ഇംഗ്ലണ്ടിലെ SHREWSBURY -യിൽ റോബർട്ട്‌ വാറിംഗ് ഡാർവിന്റെയും ഭാര്യ സുസാന്ന വേഡ്ഗെ വുഡിന്റെയും അഞ്ചാമത്തെ കുട്ടിയായി ജനിച്ചു. അദ്ദേഹത്തിനു എട്ടുവയസ്സു ആകുമ്പോൾ 1817-ജൂലൈ 15-ന് ചാൾസിന്റെ അമ്മ മരിക്കുന്നു. അദ്ദേഹത്തിൻറെ സഹോദരിമാരാണ് ചാൾസിന്റെ സംരക്ഷണം ഏറ്റെടുത്തത്. ഒരു പ്രസിദ്ധമായ ഡോക്ടർ കുടുംബത്തിൽ ജനിച്ച ചാൾസിനെയും ഒരു ഡോക്ടർ ആക്കിത്തീർക്കണം എന്ന ആശയം ഡോക്ടർ തന്നെയായിരുന്ന പിതാവും സ്വാഭാവികമായി ആഗ്രഹിച്ചു. അതിനുവേണ്ടി  100 ശതമാനം അച്ചടക്കം നല്കുന്ന, വടി കൊണ്ടുള്ള അടി നല്കിക്കൊണ്ട് പോലും ശിക്ഷണം നടപ്പാക്കുന്ന ബോർഡിംഗ് സ്കൂളിൽ ചേർത്തു. എന്നാൽ സ്വയം ഒരു പ്രകൃതി ശാസ്ത്രജ്ഞനും വൈദ്യനുമായ ചാൾസിന്റെ വല്യപ്പൻ, തന്നെപ്പോലെതന്നെ കൊച്ചുമകൻ ചാൾസും ഒരു പ്രസിദ്ധനായ പ്രകൃതി ശാസ്ത്രജ്ഞൻ ആയിത്തീരുമെന്നു ഊഹപ്രസ്താവന ചെയ്തിരുന്നു. പതിനാറു വയസായ ചാൾസിനെയും മൂത്ത സഹോദരൻ ഇറാസ്മുസിനെയും മെഡിസിൻ പഠനത്തിനയച്ചു. രോഗിയെ ഓപ്പറേഷൻ  ചെയ്യുവാൻ പോലും  അനസ്തെസിയ നല്കാതെ ചികിത്സയുള്ള കാലം!.ഒരു നീണ്ട കാല ശ്രമത്തിനു തയ്യാറാകാതെ ചാൾസ് തന്റെ മെഡിസിൻ പഠനം ഉപേക്ഷിച്ചു. മകന് വൈദ്യം പഠിക്കൽ ഒട്ടും ചേർന്നതല്ല എന്ന് പിതാവും സമ്മതിച്ചു. പക്ഷെ, മകൻ എന്തോ ആയിത്തീരണം , പിതാവിന്റെ ഉറച്ച ആഗ്രഹമാണത്.
 
ഡോ. ചാൾസ് ഡാർവിൻ
തന്റെ പിതാവിന്റെ രണ്ടാം ആഗ്രഹം ആയിരുന്നു . തിയോളജിപഠനം - ആംഗ്ലിക്കൻ തിയോളജി.  1828-ൽ പിതാവിന്റെ ആഗ്രഹം സഫലീകരിക്കാൻ പകുതി മനസ്സോടെ തിയോളജി പഠനം കേംബ്രിഡ്ജിൽ തുടങ്ങി. എങ്കിലും ബൈബിളിലെ  ഓരോ വചനങ്ങളും അക്ഷരാർത്ഥത്തിൽ പൂർണ്ണമായും ശരി തന്നെയെന്നോ വിശ്വസിച്ചില്ല. അദ്ദേഹത്തിലെ  വളർച്ച പ്രാപിച്ചു കൊണ്ടിരുന്ന സസ്യശാസ്ത്ര വിജ്ഞാനം വികസിപ്പിക്കുവാൻ തനിക്ക് പ്രേരക ശക്തിയായിത്തീർന്നത്‌ സുഹൃത്തും വൈദികനുമായിരുന്ന ജോണ്‍ സ്റ്റീഫൻ ഹെൻസ്ലോയുമായുള്ള സൗഹൃദം ആയിരുന്നു. അവരുടെ പതിവു തെറ്റാത്ത ആഴ്ചയിലെ ഓരോ വെള്ളിയാഴ്ചകളിലും  നടന്നിരുന്ന  കൂടിക്കാഴ്ചയിൽ, അവരിരുവരും  ദൈവ ശാസ്ത്രം പറയുന്നതിലേറെ പ്രക്രുതി ശാസ്ത്രത്തെ ഏറെ കൂടുതൽ അടുത്തറിയുവാനാണ് താൽപ്പര്യപ്പെട്ടത്‌. തിയോളജിപഠനം കൊണ്ട്  ഉപജീവനം നേടലിനോ, അഥവാ കുടുംബം പോറ്റലിനോ വേണ്ടി ഉപകരിക്കാം, എന്നാൽ  പ്രക്രുതിശാസ്ത്രവിജ്ഞാനം നേടൽ ഒരു ഹോബിയെന്നുമാണ് ചാൾസ് ഡാർവിൻ ചിന്തിച്ചത്. അതുപക്ഷെ ഒടുവിൽ സംഭവിച്ചത് മറ്റൊന്നും!  ചെടികളെക്കുറിച്ചുള്ള വിജ്ഞാനം, ജീവികളെക്കുറിച്ചുള്ള ജിജ്ഞാസ തുടങ്ങി ജീവിതത്തിന്റെ അവസാനം വരെ ഡാർവിന് മറുപടി കാണാൻ കഴിയാത്ത കാര്യങ്ങൾ - അതെ ഡാർവിന്റെ ആശയങ്ങൾ - "THE ORIGIN OF SPECIES" - ധീരതയും വ്യക്തതയുമുള്ള പ്രകൃതിശാസ്ത്ര വിജ്ഞാനം -THE THEORY OF THE EVOLUTION. ലോകത്തിനു ബാക്കി വച്ചു.

ഡോ .ചാൾസ് ഡാർവിൻ-ഒരു ഇംഗ്ലീഷുകാരൻ ,സമ്പന്നൻ, വളരെ ഒതുങ്ങി ജീവിക്കാനാഗ്രഹിച്ച മഹാപണ്ഡിതൻ, നിശബ്ദനായ ഒരു എഴുത്തുകാരൻ, ഇതുകൊണ്ടും തീർന്നില്ല. വൈദ്യശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും ഒക്കെ ഇടയ്ക്ക് വച്ചു മുടങ്ങിപ്പോയെങ്കിലും അതുവരെയുള്ള ചിന്തകളും സങ്കൽപ്പങ്ങളും മറികടന്ന് പ്രകൃതിശാസ്ത്ര രംഗത്ത് അത്ഭുതം സൃഷ്ടിച്ച അറിവുകളുടെ ഒരു അതിശയകരമായ കുതിച്ചുചാട്ടത്തിനു നാന്ദി കുറിച്ചു.

ഡോ .ചാൾസ് ഡാർവിന്റെ ഇരുനൂറ്റി അഞ്ചാം ജന്മ ദിനം ഹൃദയത്തിൽ ആചരിക്കുന്ന ഇന്നത്തെ തലമുറ മഹത്തായ മറ്റൊരു ചിന്താശൈലിയും പുതിയ പുതിയ അറിവുകളും പഠനരീതികളും സ്വീകരിക്കുന്നതായി കാണാം.. ആധുനിക ശാസ്ത്രത്തിലെ പുതിയ പുതിയ ആഴങ്ങളിലേയ്ക്കുള്ള അന്വേഷണങ്ങളുടെ ഇടയിൽ പലപ്പോഴും വഴിമുടക്കി നിൽക്കുന്ന പ്രതിബന്ധങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം ലോകത്തിനു കാഴ്ച വച്ച " ജനിതോത്‌പത്തി" ( THE ORIGIN OF THE SPECIES) അവിടെയെല്ലാം എപ്പോഴും ഒരു ചൂണ്ടുപലകയായി മാറിയിട്ടുണ്ട്.

വർഗ്ഗങ്ങളുടെ ഉത്ഭവവും പരിവർത്തനങ്ങളും വിശദീകരിക്കുന്ന യഥാർത്ഥ ബയോളജിക്കൽ മാറ്റങ്ങളുടെ ചരിത്രങ്ങളുടെ ആശയമാണ് ചാൾസ് ഡാർവിൻ, ജീൻ  ബാപ്റ്റിസ്റ്റ്. ഡെ.ലമാർക്ക് തുടങ്ങിയവർ നിരീക്ഷണം നടത്തിയത്. ഇതിൽ, ബയോളജി, പാലിയന്തോളജി, ജനെറ്റിക്, മോർഫോളജി, അനാട്ടമി, സെൽ ബയോളജി, ബയോകെമിസ്ട്രി, ബിഹേവിയർ ബയോളജി, എക്കോളജി , ബയോ ജിയോഗ്രാഫി, ഡവലപ്മെന്റ് ബയോളജി തുടങ്ങിയ എല്ലാവിധ ഉത്പത്തിയുടെ ഉറവിടം അടങ്ങുന്ന ജീവന്റെ ചരിത്ര സംഹിതയാണ് ഡാർവിന്റെ എവലൂഷൻ തിയറി എന്ന് ചുരുക്കമായി പറയാം. രോഗം അലട്ടിയിരുന്ന അദ്ദേഹത്തിനു  തന്റെ ആശയങ്ങൾ പുറലോകത്തിനു തുറന്നു നൽകുവാൻ അത്ര എളുപ്പമായിരുന്നില്ല. തന്റെ പ്രകൃതി ശാസ്ത്ര ആശയങ്ങൾ അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുവാനുള്ള ഭയമായിരുന്നു വളരെ താമസിച്ചു അവ പ്രസിദ്ധീകരിക്കുവാൻ കാരണമായത്‌. ഇംഗ്ലണ്ടിലെ പുരോഹിതരുടെയും പ്രകൃതി ശാസ്ത്രജ്ഞന്മാരുടെയും കാഴ്ചപ്പാടിൽ തന്റെ ആശയങ്ങൾക്ക് നേരെ എതിർപ്പുകളുടെ ഒരു വലിയ വേലിയേറ്റം തന്നെയുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുത്തു എതിർപ്പുകൾ സ്വയം വാങ്ങുന്ന തന്റെ വല്യപ്പൻ ഇറാസ്മുസ്സിനുണ്ടായിരുന്ന ധീരത ചാൾസിനു ഉണ്ടായിരുന്നില്ല. അതുകൊണ്ട് " THE ORIGIN OF SPECIES " 1859-ലാണാദ്യമായി  പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടത്.

ലോക രാഷ്ട്രങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ മാത്രമായിരുന്നു, നവീന  ശാസ്ത്രലോകത്തിനു ജീവതന്ത്രത്തിലും ഊർജതന്ത്രത്തിലും പ്രത്യേക വിജ്ഞാന മണ്ഡലമാക്കി അമിതപ്രാധാന്യം നല്കി അതിനെ ആഗോള ശാസ്ത്ര പഠന വേദിയാക്കി ഉയർത്തിയത്‌. എബ്രാഹം ലിങ്കണിന്റെയും ഡോ. ചാൾസ് ഡാർവിന്റെയും അർപ്പിതമായ സേവനമില്ലായിരുന്നെങ്കിൽ ഇക്കാര്യം ചിന്തിക്കുവാൻ കൂടി പോലും സാധ്യമാകുമായിരുന്നില്ലായെന്ന് ഇപ്പോൾ ശാസ്ത്രലോകവും വിശ്വസിക്കുന്നു.

എബ്രാഹം ലിങ്കണിന്റെയും ഡോ.ചാൾസ് ഡാർവിന്റെയും തനതായ സ്വതന്ത്ര ചിന്താരീതിയിലും പ്രവർത്തനശൈലിയിലും വളരെയേറെ തീരുമാനങ്ങളിലും സമാനതകൾ എന്നും ഉണ്ടായിരുന്നതായി നമുക്ക്  മനസ്സിലാക്കുവാൻ കഴിയും. എന്തുകൊണ്ടാണിങ്ങനെ എന്നത് ഏറെ ചിന്തനീയവുമാണ്. ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കെന്റക്കിയിലേയ്ക്ക് കുടിയേറിയ ലിങ്കണ്‍കുടുംബത്തിലെ ഒരു സാധാരണ കൃഷിക്കാരന്റെ മകനായി ദാരിദ്ര്യം തൊട്ടറിഞ്ഞു ജനിച്ച എബ്രാഹം ലിങ്കണ്‍, ഇംഗ്ലണ്ടിലെ സെവേർനിൽ ഒരു ധനിക കുടുംബത്തിലെ ഭിഷഗ്വര പുത്രനായി ജനിച്ച ചാൾസ് ഡാർവിൻ. സമൂഹത്തിലുണ്ടായിരുന്ന ദാസ്യവേലയോടും അന്നത്തെ  അടിമത്ത സമ്പ്രദായത്തോടും ഇവരിരുവർക്കും എക്കാലവും ശക്തമായ എതിർപ്പാണ് ഉണ്ടായിരുന്നത്. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അവർ ഇരുവരും തങ്ങളുടേതായ മണ്ഡലങ്ങളിൽ അടിയുറച്ചുനിന്നു പോരാടി.

അടിമ വിമോചന പ്രഖ്യാപനം അടിവരയിട്ടു രൂപപ്പെടുത്തിയ എബ്രാഹം ലിങ്കണിന്റെ  ചരിത്ര പ്രസിദ്ധമായ "ഗറ്റിസ് ബെർഗ് പ്രസംഗം "- അതൊരു പ്രസംഗം മാത്രമായിരുന്നില്ല. ഒരു പരിപൂർണ്ണ ജനാധിപത്യ ശാസ്ത്രത്തിലുറച്ച സ്വാതന്ത്ര്യം അടിസ്ഥാനമാ ക്കിയ ലോക     സമാധാനത്തി നും മനുഷ്യ സമത്വത്തിനും വേണ്ടിയുള്ള ഒരു മഹാ ചരിത്ര ഉടമ്പടി പ്രഖ്യാപന മായിരുന്നു, അത്.

ഡോ. ചാൾസ് ഡാർവിൻ     ശാസ്ത്രലോകത്ത്          ഇതിൽ നിന്നും ഒട്ടും തന്നെ വിഭിന്നമല്ലാത്ത സ്വതന്ത്ര ചിന്തകളിലൂടെയും  നിരീ ക്ഷണ പരീക്ഷണങ്ങളിലൂടെ യും  നേരിട്ടുള്ള തനതായ വിവിധ   അനുഭവങ്ങളിലൂടെ യും ബോധ്യപ്പെട്ടതാണ്, "എല്ലാ മനുഷ്യരും സജാതീയത്വം ഉൾക്കൊള്ളൂന്നവർ ആണെന്ന അറിവ്. ഇതേക്കുറിച്ച് അദ്ദേഹ ത്തിൻറെ ബയോഗ്രാഫി എഴുതിയ ജയിംസ് മൂറും, ആഡ്രിയാൻ ഡസ്മോണ്ടും" ഡാർവിൻസ് സേക്രഡ് ക്രോസിൽ" ഇതേക്കുറിച്ച് തറപ്പിച്ചു സമർത്ഥിക്കുന്നു.

എല്ലാതരത്തിലുമുള്ള അടിമത്ത സമ്പ്രദായങ്ങളും അവസാനിപ്പിക്കുകയെ ന്നത്, എബ്രാഹം ലിങ്കണിന്റെയും ചാൾസ്‌ ഡാർവിന്റെയും ജീവിതോ ദ്യമങ്ങളിലെ ശ്രേഷ്ഠ കർമ്മങ്ങളുടെ പ്രധാന ഭാഗമായിരുന്നു. " ഒരു അടിമയെപ്പോലും മോചിപ്പിക്കാതെയാണ് രാജ്യഐക്യം സാധിക്കുന്ന തെങ്കിൽ അത് ഞാൻ ചെയ്യും. അഥവാ എല്ലാ അടിമകളെയും മോചിപ്പിക്കുവാൻ കഴുയുമെങ്കിൽ ഐക്യം സംരക്ഷിക്കുവാൻ വേണ്ടി അപ്രകാരം തന്നെയും ചെയ്യും. അതുമല്ല, അവരിൽ കുറച്ചുപേരെ മാത്രം മോചിപ്പിക്കുവാനും മറ്റുള്ളവരെ അതിനു അതിനു സഹായിക്കുക യുമില്ലായെങ്കിൽ പോലും അത് ഞാൻ ചെയ്യും." അടിമത്തം സംബന്ധിച്ച എല്ലാക്കാര്യങ്ങളിലും രാജ്യത്തിന്റെ ഐക്യം  സംരക്ഷിക്കുവാൻ ഇത് ഏറെ സഹായിക്കുമെന്നു തന്നെയാണ് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നത്.

ഇതിൽ ഉറച്ചുനിന്നുകൊണ്ട്തന്നെ എബ്രഹാം ലിങ്കണ്‍ തന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര യുദ്ധത്തിൽ രാജ്യസഖ്യങ്ങളടങ്ങിയ " അമേരിക്കൻ ഐഖ്യനാടുകളിൽ" (UNITED STATES OF AMERICA)  താൻ എന്നുമെന്നും ചിന്തിച്ചിരുന്ന  ആശയം - അടിമത്ത സമ്പ്രദായം അവസാനിപ്പിക്കുകയും,  അതിനായി വർണ്ണ വിവേചനത്തിനു എതിരെ ശക്തമായ ഒരു അവബോധം രൂപപ്പെടുത്തുവാനും അദ്ദേഹത്തിനു കഴിഞ്ഞു.

അമേരിക്കയിൽ അടിമത്തം വളർന്നതെങ്ങനെ ?

അമേരിക്ക സ്വതന്ത്രമായതോടൊപ്പം തന്നെ യൂറോപ്പിൽ വിവിധ അസംസ്കൃത സാധനങ്ങളുടെ വലിയ കുറവ് അനുഭവപ്പെട്ടു. അതേസമയം, അമേരിക്കയിൽ വലിയ ഫാക്ടറികളും അവയുടെ യന്ത്രവത്ക്കരണ പ്രക്രിയയും ഇവയുടെ കുറവുമൂലം ആകെ അവതാളത്തിലായി. യൂറോപ്പിനെ ആശ്രയിക്കാതെയുള്ള ഒരു യന്ത്രവത്ക്കരണം തീരെ അസാദ്ധ്യമാണെന്നു മനസ്സിലാക്കിയ അമേരിക്ക അവരുടെ പരുത്തിയും പുകയിലയും തുടങ്ങിയ ഒട്ടനവധി അസംസ്കൃത സാധനങ്ങൾ തങ്ങളുടെ കപ്പലുകളിൽ യൂറോപ്പിലേയ്ക്ക് അയച്ചുതുടങ്ങി. ഇതിനു പകരമായി യൂറോപ്പിൽ നിന്നും യന്ത്രങ്ങളും പാർട്സ്കളും തിരികെ ലഭിച്ചു. അമേരിക്കൻ പ്ലാന്റെഷനുകളും ഖനികളും വികസനത്തിന്റെ ഉച്ചകോടിയിലെത്തി. ഇതനുസരിച്ച് തൊഴിലാളികളുടെ കുറവ് കുത്തനെ വർദ്ധിച്ചു വന്നു. ഈ സാഹചര്യം യൂറോപ്യൻ കോളനി ശക്തികൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് കായശേഷിയുള്ള കറുത്ത വർഗ്ഗക്കാരെ അടിമകളാക്കി കൈമാറ്റം ചെയ്യുന്നതിന് രാജ്യങ്ങൾ  തമ്മിൽ കരാറുണ്ടാക്കി.

അമേരിക്കയിൽ അടിമത്തസമ്പ്രദായം പതിനേഴാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നുവെങ്കിലും അത് ശക്തമായി പരക്കെ വ്യാപിച്ചത് യൂറോപ്പുമായുള്ള വ്യാപാര കരാറു മുതലായിരുന്നെന്നു കാണാൻ കഴിയും. കപ്പലുകളുടെ ഇരുണ്ട ഇടുങ്ങിയ വൃത്തികെട്ട മുറികളിൽ അടച്ചിരുന്ന അടിമകൾക്ക് പ്രകാശം കാണുവാനുള്ള ഭാഗ്യം മൂന്നോ നാലോ മാസ്സങ്ങൾക്ക് ശേഷമായിരുന്നു. അപ്പോഴേയ്ക്കും അസുഖങ്ങളും പകർച്ചവ്യാധികളിലും പെട്ട് കപ്പലുകളിൽ അടയ്ക്കപ്പെട്ട ഏതാണ്ട് എണ്‍പത്തി അഞ്ചു ശതമാനം അടിമകളും മരണത്തിനു കീഴടങ്ങിയിരുന്നു. അങ്ങനെ ദിവസംതോറും അമേരിക്കൻ തുറമുഖങ്ങളിലേയ്ക്ക് അടിമകളായി പിടിച്ചു കയറ്റി അയക്കപ്പെട്ട കറുത്ത വർഗ്ഗക്കാരുടെ നിസ്സഹായതയുടെ ദയനീയ രോദനം എവിടെ നിന്നോ ശക്തിയാർജിച്ചു വന്നെത്തി ആഞ്ഞടിച്ചു കടന്നുപോകുന്ന തിരമാലകൾക്കൊപ്പം അലിഞ്ഞു ലയിച്ചു ചേർന്നുകൊണ്ടിരുന്നു.

ട്രോപ്പിക്കൽ കാലാവസ്ഥയുള്ള അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലെ ധനിക കർഷകരാണ് അടിമകളെ വാങ്ങി അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. അതേസമയം വ്യവസായ ശാലകളും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും നടത്തിവന്നിരുന്ന വടക്കൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിമത്ത വ്യവസ്ഥിതിയെയും അടിമവ്യാപാരത്തെയും അംഗീകരിക്കുവാൻ വിഷമം ഉണ്ടായത്, അമേരിക്ക ഇക്കാര്യത്തിൽ ആദർശപരമായി രണ്ടായി പിരിയുവാൻ ഒരു കാരണമായി. വടക്കൻ പ്രദേശത്തുകാരനായ എബ്രഹാം ലിങ്കണ്‍ സ്വാഭാവികമായിത്തന്നെ അടിമക്കച്ചവട ഇടപാടുകളോട് എതിരാവുകയും ചെയ്തു. ഇതോടെ അദ്ദേഹം മനുഷ്യസമത്വത്തിന്റെയും സമത്വ പ്രമാണങ്ങളുടെയും പ്രവാചകനായിത്തീർന്നു, സ്വതസിദ്ധമായ നീതി ബോധത്തിലുറച്ച പ്രതിജ്ഞയുമായി.

ഇതുപോലെതന്നെ അതിശയകരമായ ഏറെ സമാനതയോടെയാണ് ഡോ. ചാൾസ് ഡാർവിനും ഈ പ്രപഞ്ച രഹസ്യത്തെക്കുറിച്ചു ഈ ഭൂമിയിലെ മനുഷ്യരുടെ അറിവിലേയ്ക്ക് വിശദീകരിച്ചത്. അതുപക്ഷെ മനുഷ്യനെ സ്വതന്ത്രനാക്കുന്നതിനല്ല, മറിച്ച് പരിണാമ വാദം വിശദീകരിച്ചുകൊണ്ട് മനുഷ്യർ എല്ലാവരും സമാനതയുള്ളവർ ആണെന്നും പരസ്പരം   ബന്ധമുള്ളവർ ആണെന്നും അവരോട് സമർത്ഥിക്കുകയായിരുന്നു, അദ്ദേഹം.

എന്നാൽ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. എബ്രഹാം ലിങ്കണിന്റെയും ചാൾസ് ഡാർവിന്റെയും തനതും സ്വതന്ത്രവുമായ പ്രവർത്തനങ്ങളിലെയും ചിന്തകളിലെയും വൈപരീത്യമാണത്. ഒരു പുതിയ ഐക്യനാടുകൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാൻ എബ്രാഹം ലിങ്കണ് ഒരു രക്തരൂക്ഷിത യുദ്ധം തന്നെ നയിക്കേണ്ടിവന്നു. ആറുലക്ഷത്തി ഇരുപതിനായിരത്തോളം പേർ പോർക്കളത്തിൽ മരിച്ചു വീണു. പക്ഷെ, യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലാണ്. കൂടാതെ, അടിച്ചർത്തപ്പെട്ടിരുന്ന തെക്കൻ പ്രവിശ്യകൾ പതിറ്റാണ്ടുകളോളം തകർന്നടിഞ്ഞു കിടന്നു.

യന്ത്രവൽകൃത യുദ്ധോപകരണങ്ങൾ ഉപയോഗിച്ചുള്ള ആദ്യത്തെ യുദ്ധമെന്ന ചരിത്രപ്രാധാന്യമുള്ള ഈ യുദ്ധത്തിന്റെ അവസാനഫലം ഭീകരമായിരുന്നു. എതിർസൈന്യങ്ങളെ വകവരുത്തുക മാത്രമായിരുന്നില്ല, മറിച്ച്, നിരപരാധികളായ അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും ഇല്ലായ്മ ചെയ്തു. അൻഡെർസൻക്യാമ്പിൽ ഉണ്ടായിരുന്ന തടവുകാരിൽ നാൽപ്പതു ശതമാനവും മരണത്തിനിരയായി.

A British cartoonist presented -1870



ചാൾസ് ഡാർവിന്റെ വ്യക്തവും ധീരവുമായ ആശയം- THE ORIGIN OF SPECIES- ലോക ശാസ്ത്രജ്ഞരുടെ മുൻപിൽ ഒരു ഭീകര വെല്ലുവിളിയായി ഉയർന്നു പൊങ്ങി. മതശാസ്ത്രജ്ഞർ, പ്രകൃതി ശാസ്ത്ര പണ്ഡിതർ എന്നുവേണ്ട നാനാമുഖത്തുനിന്നും എതിർപ്പുകൾ ഉണ്ടായി. The Origin Of Species പുസ്തകമാക്കി പ്രസിദ്ധീകരിക്കപ്പെട്ടശേഷം അദ്ദേഹത്തിൻറെ 
 
ജീവിതാവസാനം വരെയും മറുപടി കിട്ടാത്ത അടുത്ത ചോദ്യവുമായി നിരീക്ഷണ ജോലികൾ ചെയ്തു. അതായിരുന്നു, Acquired properties നെ കുറിച്ചുള്ള ചോദ്യം. ഈ ചോദ്യത്തിന് മനുഷ്യന്റെ പരിണാമ ചരിത്രത്തിൽ വ്യക്തമായ ഒരു ചിത്രം വിവരിച്ചു  നല്കുവാൻ ഡാർവിനു കഴിഞ്ഞില്ല. തന്റെ പ്രിയപ്പെട്ട ഭാര്യ എമ്മാ പത്തു മക്കളുമായി ദൈവവിശ്വാസത്തിൽ ഒരു ജീവിതം മുഴുവൻ കഴിഞ്ഞപ്പോഴും, ഡാർവിൻ തന്റെ പരീക്ഷണങ്ങൾ മുന്നേറുന്നതനുസരിച്ചു ഒരു പരിപൂർണ്ണ അത്തെയിസ്റ്റായി മാറുകയാണ് ചെയ്തത്. മരണം എല്ലാത്തിനും ഒരു പരിപൂർണ്ണ അവസാനം എന്ന് അദ്ദേഹം മനസ്സിലാക്കി. 1882 ഏപ്രിൽ 19 നു ചാൾസ് ഡാർവിൻ കെന്റിൽ അന്തരിച്ചു. പ്രകൃതി ശാസ്ത്രത്തിനു എക്കാലവും വിലമതിക്കാനാവാത്ത സംഭാവനകൾ നല്കിയ ചാൾസ് ഡാർവിനെ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ  സംസ്കരിച്ചു.

1865 ഏപ്രിൽ പതിനാലാം തിയതി, ദു:ഖ വെള്ളിയാഴ്ച, ലോകം കണ്ട അടിമത്ത സമ്പ്രദായത്തിനു വിലക്ക് നല്കി മനുഷ്യ സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കിയ, ഒരു നവീന അമേരിക്കൻ ഐക്യനാടുകൾക്ക് ജന്മം നല്കിയ, എബ്രഹാം ലിങ്കണ്‍ തന്റെ ഭാര്യയുമൊത്ത് നാടക തീയേറ്ററിൽ ഇരിക്കുമ്പോൾ ആണ്  വിൽക്കെസ് ബൂത്ത് എന്ന ഘാതകൻ അദ്ദേഹത്തെ വെടി വച്ചു കൊന്നത്.

യാഥാസ്ഥിതിക ചേരികളുടെ കടുത്ത ഭീഷണികളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ട് തന്റെ കർമ്മ മണ്ഡലത്തിലെ ആത്മാർത്ഥവും ശ്രേഷ്ഠവും സ്തുത്യർഹവുമായ പ്രവർത്തനങ്ങളാൽ മനുഷ്യർക്കിടയിലെ  സമത്വത്തിനും സഹവർത്തിത്വത്തിനും സുദൃഢമായ അടിത്തറയിടാൻ സഹായിച്ച ചാൾസ് ഡാർവിൻ  1865-ലെ  ഏപ്രിൽ മാസം 19-ന്, ലിങ്കണിന്റെ വേർപാടിനു അഞ്ചു ദിവസങ്ങളുടെ അകലത്തിൽ, അന്തരിച്ചു.

ധ്രുവദീപ്തി ഓണ്‍ലൈൻ -